നാട്ടിൽ കലാപം സൃഷ്ടിക്കണമെന്ന് സംഘപരിവാറിനെ ഉപദേശിച്ച ആർഎസ്എസ് സൈദ്ധാന്തികൻ ടിജി മോഹൻദാസിന് എതിരെ മുൻമന്ത്രി ടിഎം തോമസ് ഐസക്ക്. ബിജെപിയെ പ്രതിരോധത്തിലാക്കിയ കൊടകര കുഴൽപ്പണകവർച്ചാകേസിൽ നിന്നും ജനശ്രദ്ധതിരിക്കാനായി നാട്ടിൽ കലാപവും കൊലപാതകങ്ങളും സൃഷ്ടിക്കണമെന്ന് ക്ലബ് ഹൗസ് ചർച്ചയ്ക്കിടെ ഉപദേശിച്ച ടിജി മോഹൻദാസ് ചോരക്കൊതി പൂണ്ട അധോലോക നായകനാണെന്ന് തോമസ് ഐസക്ക് കുറ്റപ്പെടുത്തി.
ഡോ.തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് കുറിപ്പ്:
കുഴൽപ്പണക്കേസിൽ നിന്ന് തലയൂരാൻ വെടികൊണ്ട പന്നിയെപ്പോലെ പായുന്ന ബിജെപി നേതാക്കൾക്ക് ടി.ജി മോഹൻദാസ് ഓതിക്കൊടുത്ത ഉപായം, ആ പാർടിയുടെ മാഫിയാ സ്വഭാവത്തിന്റെ ക്രൂരത വെളിപ്പെടുത്തുന്നുണ്ട്. ബിജെപിയുടെ ബൗദ്ധികവിഭാഗം സംസ്ഥാന കൺവീനറാണത്രേ മോഹൻദാസ്. കുഴൽപ്പണവിവാദത്തിലെ കുറ്റവാളികൾക്കെതിരെ മുഖം നോക്കാതെ നടപടിയെടുത്ത് ജനവിശ്വാസം ആർജിക്കണമെന്നല്ല ബുദ്ധിശാലി ഉപദേശിച്ചുകൊടുക്കുന്നത്. മറിച്ച് നാട്ടിൽ കലാപവും കൊലപാതകവും അഴിച്ചു വിട്ട് എത്രയും വേഗം വിവാദത്തിൽ നിന്ന് ശ്രദ്ധ തിരിക്കണമെന്നാണ്. ജനാധിപത്യസംവിധാനത്തിൽ പ്രവർത്തിക്കുന്ന പക്വതയുള്ള ഒരു രാഷ്ട്രീയ നേതാവിന്റെ വാക്കുകളല്ല നാം കേട്ടത്. മറിച്ച് ചോരക്കൊതി പൂണ്ട ഒരു അധോലോക നായകന്റെ ഭ്രാന്തൻ പദ്ധതികളാണ്. അദ്ദേഹത്തിന് എത്രയും വേഗം കുഞ്ഞുസ്‌ഫോടനങ്ങളെ അപ്രസക്തമാക്കുന്ന മെഗാ സ്‌ഫോടനങ്ങൾ വേണം. കണ്ണിന് കണ്ണ്, പല്ലിന് പല്ല് എന്ന രീതി കാലഹരണപ്പെട്ടു കഴിഞ്ഞു. പകരം ഒരു പല്ല് പറിക്കുന്നവരുടെ താടി അടിച്ചു പൊട്ടിക്കണം. ഡിസ്പ്രപ്പോഷണേറ്റ് റിട്ടാലിയേഷൻ എന്നും ഇംഗ്ലീഷ് പ്രയോഗവും നടത്തിയിട്ടുണ്ട്. അനുപാതം കവിഞ്ഞ തിരിച്ചടി എന്ന് തർജമ ചെയ്യാം, ആ പ്രയോഗത്തെ. അതിനുള്ള ആയുധങ്ങൾ ആവോളം കൈയിലുണ്ടത്രേ.
അന്തംവിട്ടാൽ എന്തും ചെയ്യുന്ന പ്രതിയുടെ ഭ്രാന്തുപിടിച്ച അവസ്ഥയിലേയ്ക്ക് ബിജെപി നേതൃത്വം നിലം പതിച്ചു കഴിഞ്ഞു. തിരഞ്ഞെടുക്കപ്പെട്ട യുവമോർച്ചക്കാർ പങ്കെടുത്ത ക്ലബ്ബ്ഹൗസ് യോഗത്തിലാണ് ഈ ആഹ്വാനം എന്ന് ഓർക്കുക. ഏതോ കില്ലർ സ്‌ക്വാഡുകൾക്കുള്ള കൽപന തന്നെയാണിത്. വീര്യം നഷ്ടപ്പെട്ട അണികളെ ഉത്തേജിപ്പിക്കാൻ കുരുതിയ്ക്കുള്ള ആഹ്വാനം. അനുപാതം കവിഞ്ഞു നിൽക്കണം പ്രതികാരം എന്നു കൽപ്പിക്കുന്നതിലൂടെ സാധാരണ പ്രവർത്തകരെയൊന്നുമാവില്ല ഉന്നം വെയ്ക്കുന്നത്. സംസ്ഥാനത്തെയും രാജ്യത്തെയും ഞെട്ടിപ്പിക്കുന്ന കൊലപാതകങ്ങൾക്കുള്ള പച്ചയായ ആഹ്വാനമായിത്തന്നെയാണ് നിയമസംവിധാനം ഈ ശബ്ദരേഖയെ കണക്കിലെടുക്കേണ്ടത്.
2016ലെ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നയുടനെ കണ്ണൂരിനെ ചോരക്കളമാക്കാൻ ആർഎസ്എസ് നടത്തിയ കളികളാണ് ഈ ഘട്ടത്തിൽ ഓർമ്മ വരുന്നത്. എൽഡിഎഫിന്റെ വിജയാഹ്ലാദ പ്രകടനത്തിലേയ്ക്ക് ബോംബെറിഞ്ഞാണ് സഖാവ് രവീന്ദ്രനെ വകവരുത്തിയത്. തൊട്ടുപിന്നാലെ സ. സി.വി ധനരാജിന്റെ കൊലപാതകം. അതിനുപിന്നാലെ സഖാവ് മോഹനന്റെ കൊലപാതകം. അടുപ്പിച്ചടുപ്പിച്ച് മൂന്നു കൊലപാതകങ്ങളാണ് അവർ നടത്തിയത്.
അതിൽ സ. ധനരാജിന്റെ കൊലയാളികളിൽ പാറശാല പരശുവയ്ക്കൽ സ്വദേശിയും ഉണ്ടായിരുന്നു. പാറശാലക്കാരന് കണ്ണൂരുകാരനോട് വ്യക്തിവൈരാഗ്യം ഉണ്ടാകേണ്ട ഒരു കാര്യവുമില്ല. ധനരാജ് കൊലപാതകം ആസൂത്രണം ചെയ്തത് ഈ പാറശാല സ്വദേശിയാണ്. ഇത്തരത്തിൽ ഇരയെ തെരഞ്ഞെടുക്കാനും കൊല ആസൂത്രണം ചെയ്യാനും പ്രത്യേകം ചുമതലപ്പെടുത്തപ്പെട്ട കാര്യവാഹകന്മാർ ആർഎസ്എസിലുണ്ട് എന്ന് സംശയലേശമെന്യെ സമൂഹത്തിന് ബോധ്യമായത് ഈ കൊലപാതകത്തിലെ പാറശാല സ്വദേശിയുടെ സാന്നിധ്യത്തിലൂടെയാണ്. ഇത്തരം ക്രിമിനലുകൾ ഉൾപ്പെട്ടിരുന്ന യോഗത്തിലാണോ ടി.ജി മോഹൻദാസിന്റെ ആഹ്വാനം എന്ന് സംസ്ഥാന പോലീസും ഇന്റലിജൻസ് വിഭാഗവും ഗൗരവത്തോടെ അന്വേഷിക്കേണ്ടതാണ്.
ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, കേന്ദ്രമന്ത്രി വി. മുരളീധരൻ, കുമ്മനം രാജശേഖരൻ, വി.വി രാജേഷ് തുടങ്ങിയവരൊക്കെ സന്നിഹിതരായിരുന്ന ക്ലബ്ബ്ഹൗസ് യോഗത്തിലാണ് മോഹൻദാസ് തന്റെ മാസ്റ്റർ പ്ലാൻ അവതരിപ്പിച്ചത്. ദൂരവ്യാപകങ്ങളായ പ്രത്യാഘാതങ്ങൾ ഇനി നാം പ്രതീക്ഷിക്കുക തന്നെ വേണം. സംസ്ഥാനത്ത് നിലവിൽ യാതൊരു രാഷ്ട്രീയസംഘർഷവും നിലനിൽക്കുന്നില്ല. ഈ ഘട്ടത്തിൽ ഏതെങ്കിലും തരത്തിലുള്ള അക്രമം ആർഎസ്എസിന്റെ ഭാഗത്തു നിന്നുണ്ടായാൽ അത് ഈ യോഗതീരുമാനം അനുസരിച്ചായിരിക്കുമെന്ന് വ്യക്തം.
കുഴൽപ്പണക്കേസ് ബിജെപി സൃഷ്ടിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന പ്രതിച്ഛായയെ പൂർണ്ണമായും തകർക്കും. ബിജെപിയുടെ വോട്ട് ശതമാനം 2016 തെരഞ്ഞെടുപ്പുവരെ അനുക്രമമായി വർദ്ധിച്ചുവന്നത് താഴ്ന്നുതുടങ്ങി. ഈ ഇടിവിന് കുഴൽപ്പണം ആക്കം കൂട്ടും. ഇത് എത്രമാത്രം അവരെ ഭ്രാന്ത് പിടിപ്പിച്ചിരിക്കുന്നുവെന്നതിന്റെ തെളിവാണ് കഴിഞ്ഞ ദിവസം ക്ലബ്ബ്ഹൗസിലെ അവരുടെ കൂടിച്ചേരലിലെ വർത്തമാനങ്ങൾ. ഇവിടെ നടക്കുന്ന ചർച്ചകൾ രഹസ്യമല്ല, പബ്ലിക് ഡൊമൈനിൽ പങ്കെടുക്കുന്ന ഒരാൾക്കു ലഭ്യമാക്കാനാവും എന്നുപോലും ഈ നേതാക്കൻമാർക്കു തിരിച്ചറിവില്ലാതെ പോയിയെന്നതും വിസ്മയകരമാണ്.
ഒറ്റപ്രസവത്തിൽ 10 കുഞ്ഞുങ്ങൾക്ക് ജന്മം നൽകി ലോകത്തിന് അത്ഭുതമായി ഈ അമ്മ. ദക്ഷിണാഫ്രിക്കയിലെ വീട്ടമ്മയായ 37കാരി ഗോസിയാമെ തമാരാ സിതോൾ ആണ് ഒറ്റ പ്രസവത്തിൽ തനിക്ക് 10 കുഞ്ഞുങ്ങൾ ജനിച്ചതായി അവകാശപ്പെട്ടിരിക്കുന്നത്. ഇങ്ങനെയൊരു വാർത്ത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും 10 കുഞ്ഞുങ്ങളുടെ ജനനം സ്ഥിരീകരിച്ചു കഴിഞ്ഞാൽ അത് റെക്കോർഡ് തന്നെയാകുമെന്നും ഗിന്നസ് ബുക്ക് വക്താവ് വ്യക്തമാക്കി. ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചതിന് ശേഷം ലോക റെക്കോർഡായി പ്രഖ്യാപിക്കുമെന്നും ഗിന്നസ് ബുക്ക് അധികൃതർ അറിയിച്ചു.
എട്ട് കുട്ടികളുണ്ടാകുമെന്നായിരുന്നു സിതോളിന്റെ സ്‌കാനിങ് റിപ്പോർട്ട്. എന്നാൽ, ഏഴ് മാസവും ഏഴ് ദിവസവും ആയപ്പോൾ അവർ പത്ത് കൺമണികൾക്ക് ജന്മം നൽകുകയായിരുന്നു. കുഞ്ഞുങ്ങളെ എങ്ങനെ വയർ ഉൾക്കൊള്ളും, അവർ അതിജീവിക്കുമോ, പൂർണ വളർച്ചയുണ്ടാകുമോ, കൈകളോ തലയോ ഉടലോ കൂടിച്ചേർന്നായിരിക്കുമോ കുട്ടികൾ പിറക്കുക എന്നൊക്കെ ഭയപ്പെട്ടിരുന്നെന്ന് തമാര സിതോൾ പറയുന്നു. കുഞ്ഞുങ്ങളെ ഉൾക്കൊള്ളാൻ വയർ സ്വയം വികസിക്കുന്നുണ്ടെന്ന് പറഞ്ഞ് ഡോക്ടറാണ് ധൈര്യം നൽകിയത്.
ഏഴ് ആൺകുട്ടികളും മൂന്ന് പെൺകുട്ടികളുമാണ് ഇവർക്ക് സിസേറിയനിൽ ജനിച്ചത്. ഇവർക്ക് ആറ് വയസ്സുള്ള ഇരട്ടകുട്ടികളുമുണ്ട്. ദക്ഷിണാഫ്രിക്കയിലെ ഗോതെംഗ് സ്വദേശിയായ തെബോഹോ സുതെത്‌സിയാണ് തമാരയുടെ ഭർത്താവ്.
കഴിഞ്ഞ മാസം ഒറ്റ പ്രസവത്തിൽ ഒമ്പത് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയ മൊറോക്കോയിലെ മലിയാൻ ഹലീമ സിസ്സെയുടെ പേരിലാണ് നിലവിലെ ഗിന്നസ് ലോകറെക്കോർഡ്.
കൊവിഡ്19 മഹാമാരിക്കൊടുവിൽ കളിക്കളങ്ങൾ വീണ്ടും സജീവമാകുന്നു. യൂറോപ്യൻ ഫുട്‌ബോളിലെ വമ്പന്മാർ അണിനിരക്കുന്ന യൂറോ കപ്പിന് നാളെ തുടക്കമാകും.ഇറ്റാലിയൻ നഗരമായ റോമിനാണ് യൂറോ കപ്പ് ആരംഭിക്കുക.
ആദ്യകളി ഇറ്റലിയും തുർക്കിയും തമ്മിൽ. വേദികളിൽ സാഹചര്യങ്ങൾക്കനുസരിച്ചാണ് കാണികൾക്കുള്ള പ്രവേശം.കൊവിഡ് കാരണം കഴിഞ്ഞവർഷം മാറ്റിവച്ചതാണ് ‘യൂറോ 2020’. ഇരുപത്തിനാല് ടീമുകൾ മാറ്റുരയ്ക്കും. ആറ് ഗ്രൂപ്പുകൾ. ആകെ എട്ട് രാജ്യങ്ങളിലെ വേദികളിലായാണ് പോരാട്ടങ്ങൾ.
ക്രിസ്റ്റ്യാനോ റൊണാൾഡോയും കിലിയൻ എംബാപ്പെയും ഹാരി കെയ്‌നും തുടങ്ങി ലോക ഫുട്‌ബോളിലെ മിന്നുംതാരങ്ങൾ ഇന്നുമുതൽ യൂറോയുടെ കളിത്തട്ടിലാണ്.പോർച്ചുഗലാണ് നിലവിലെ യൂറോ കപ്പ് ചാമ്പ്യൻമാർ
ഡെൽറ്റ വകഭേദത്തിൻ്റെ വ്യാപനം യുകെയിൽ പരത്തുമ്പോൾ റെഡ് ലിസ്റ്റിലായ ഇന്ത്യയുടെ മോചനം നീളുന്നു. നാൽപതു രാജ്യങ്ങളുടെ റെഡ് ലിസ്റ്റിലേക്ക് കഴിഞ്ഞദിവസം ശ്രീലങ്ക ഉൾപ്പെടെ പുതുതായി പത്തോളം രാജ്യങ്ങളെ കൂട്ടിച്ചേർത്തതോടെ ഇന്ത്യയുടെ എല്ലാ അയൽരാജ്യങ്ങളും ഈ ലിസ്റ്റിൽ ആയിക്കഴിഞ്ഞു.ഇതോടെ ഇന്ത്യയിൽനിന്നും നഴ്സുമാരുടെ റിക്രൂട്ട്മെന്റും ഉടനെ പുനഃരാരംഭിക്കാൻ ഇടയില്ല.
ദിവസേനയുള്ള കോവിഡ് മരണം സ്ഥിരമായി പത്തിൽ താഴെയായ ബ്രിട്ടനിൽ കോവിഡ് കേസുകൾ വീണ്ടും വർധിച്ചുവരുന്ന സാഹചര്യമുണ്ട്. ഈ കേസുകളിൽ മഹാഭൂരിപക്ഷവും ഡെൽറ്റാ വേരിയന്റ് ആണ്. അതുകൊണ്ടുതന്നെ ഇന്ത്യയുടെ റെഡ് ലിസ്റ്റ് നിയന്ത്രണങ്ങൾ മാറാൻ ഇനിയും ഏറെ സമയമെടുക്കുമെന്ന് ഉറപ്പാണ്. ഇന്ത്യയിൽ നിന്ന് വരുന്നവരിലാണ് ഡെൽറ്റ വകഭേദം കാണപ്പെടുന്നത് എന്നാണ് സർക്കാരിൻ്റെ നിലപാട്.
ഇന്ത്യയിലെ സാഹചര്യങ്ങൾ ഒന്നോ രണ്ടോ മാസങ്ങൾകൊണ്ടു മെച്ചപ്പെടുകയോ സാധാരണ നിലയിലേക്ക് മടങ്ങിയെത്തുകയോ ചെയ്താൽ മാത്രമേ എന്തെങ്കിലും പുനർ വിചിന്തനത്തിന് സാധ്യതയുള്ളൂ. അങ്ങനെയായാലും, ഒറ്റയടിക്ക് ഗ്രീൻ ലിസ്റ്റിലേക്ക് ഇന്ത്യയെ മടക്കിക്കൊണ്ടു വരാതെ, കുറച്ചു കാലമെങ്കിലും ആംബർ ലിസ്റ്റിൽ ഉൾപ്പെടുത്തി നിയന്ത്രണങ്ങൾ തുടരാനാണ് സാധ്യത.
ആംബർ ലിസ്റ്റിലായാലും ബ്രിട്ടനിലെത്തുമ്പോൾ ഹോം ക്വാറന്റീനും രണ്ടു വട്ടമുള്ള ടെസ്റ്റിങ്ങും തുടരണം. ഇതോടെ യുകെ മലയാളികളുടെ നാട്ടിലേക്കുള്ള യാത്രാ പദ്ധതികൾ താളംതെറ്റും. മറുവശത്ത് യുകെ ജോലി സ്വപ്നം പൂവണിയാൻ നഴ്സുമാരുടെയും വിദ്യാർഥികളുടെയും കാര്യവും ത്രിശങ്കുവിലാണ്.
കോവിഡ് രണ്ടാം തരംഗത്തിൽ ആടിയുലഞ്ഞ ഇന്ത്യയിലെ ആരോഗ്യ മേഖല അതീവ ഗുരുതരമായ പ്രതിസന്ധി നേരിടുമ്പോൾ അവിടെനിന്നും ആരോഗ്യ മേഖലയിലെ പ്രഫഷണലുകളെ, പ്രത്യേകിച്ച് നഴ്സുമാരെ റിക്രൂട്ട് ചെയ്തു കൊണ്ടുപോരുന്നത് ധാർമികമായി ശരിയല്ലാത്തതിനാലാണ് സ്ഥിതിഗതികൾ മെച്ചമാകുന്നതുവരെ തൽകാലത്തേക്ക് റിക്രൂട്ട്മെന്റ് നടപടികൾ മരവിപ്പിക്കാൻ ഏപ്രിൽ അവസാനം ബ്രിട്ടീഷ് ആരോഗ്യ വകുപ്പ് തീരുമാനിച്ചത്.
ഇന്ത്യയെ റെഡ് ലിസ്റ്റിലാക്കിയതിനു തൊട്ടു പിന്നാലെയായിരുന്നു ഈ തീരുമാനം. ജോബ് ഓഫർ ലഭിച്ച് റിക്രൂട്ട്മെന്റ് നടപടികളെല്ലാം പൂർത്തിയാക്കി യുകെയിലേക്ക് പറക്കാൻ കാത്തിരുന്ന നൂറുകണക്കിന് നഴ്സുമാരുടെ യാത്ര ഇതോടെ മുടങ്ങി. എന്നാൽ ആരുടെയും അവസരം പാഴാകില്ലെന്ന് എൻഎച്ച്എസ് ഉറപ്പു നൽകുന്നുണ്ടെങ്കിലും യാത്ര എന്നു തുടരാനാകുമെന്ന കാര്യത്തിൽ അധികൃതർ കൈമലർത്തുകയാണ്.
ബിനോയ് എം. ജെ.
ഭൂരിപക്ഷം ആളുകളും വിചാരിക്കുന്നത് ജീവിതത്തിൽ വിജയിച്ച ആളുകളെ അനുകരിച്ചാൽ ജീവിതത്തിൽ വിജയിക്കുമെന്നാണ്. ഇത് ഒരുതരം മഠയത്തരം ആണ്. നമ്മുടെ കുട്ടികൾ മെഡിസിനും, എൻജിനീയറിങ്ങിനും, ബയോടെക്നോളജിക്കും, ബിസിനസ് അഡ്മിനിസ്ട്രേഷനും മറ്റും പോകുവാൻ ഇഷ്ടപ്പെടുന്നതിന്റെ മന:ശാസ്ത്രം ഇതാണ്. അത്തരം ജോലികൾ ചെയ്യുന്നവർ ജീവിതത്തിൽ വിജയിക്കുന്നതായി കാണപ്പെടുന്നു. ഈ കുട്ടികൾക്ക് പ്രസ്തുത വിഷയങ്ങളിൽ താല്പര്യം ഉള്ളതുകൊണ്ടല്ല അവർ അത് പഠിക്കുവാൻ പോകുന്നത്. ഇവർ കാലക്രമത്തിൽ ജീവിതത്തിൽ പരാജയപ്പെടുകയേ ഉള്ളൂ. കാരണം ഇഷ്ടമില്ലാത്ത ജോലികൾ ചെയ്യുന്ന ആർക്കും ജീവിതത്തിൽ വിജയിക്കുവാൻ കഴിയുകയില്ല.
സ്വയം കണ്ടെത്തുന്നവരാണ് ജീവിതത്തിൽ വിജയിക്കുന്നത്. അതിലുമുപരി ഈശ്വരന്റെ ഇഷ്ടം നിറവേറ്റുന്നവരാണ് ജീവിതത്തിൽ വിജയിക്കുന്നത്. സ്വയം കണ്ടെത്തുന്നവരാണ് ഈശ്വരന്റെ ഇഷ്ടം നിറവേറ്റുന്നത്. കാരണം ഈശ്വരൻ നമ്മുടെ ഉള്ളിൽ വസിക്കുന്നു. ഇത് ഒരേ സമയം ഒരു കലയും ഒരു ശാസ്ത്രവുമാണ്. സ്വയം കണ്ടെത്തിയ ഒരാളുടെ അല്ലെങ്കിൽ ആത്മസാക്ഷാത്ക്കാരം കിട്ടിയ ഒരാളുടെ സാന്നിധ്യവും സഹായവും നിങ്ങൾക്ക് ആവശ്യമാണ്. അവരുടെ സാന്നിധ്യം തന്നെ വലിയ ഒരു അനുഗ്രഹമാണ്. അത് കിട്ടുന്നവർ വിരളം; അവർ ഭാഗ്യവാന്മാരാണ്. ആത്മസാക്ഷാത്കാരം കിട്ടിയവർ അഥവാ ഗുരുക്കന്മാർ നിങ്ങളെ അൽഭുതകരമായി സഹായിക്കുന്നു. അവർ സാധന ചെയ്യുന്നതിൽ നിങ്ങളെ പ്രോത്സാഹിപ്പിക്കുകയും, സഹായിക്കുകയും, ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. സാധന പുരോഗമിക്കുന്തോറും നിങ്ങൾ ആത്മസാക്ഷാത്കാരത്തോട് അടുക്കുന്നു. ഒരുനാൾ നിങ്ങൾ അവിടെ എത്തുന്നു, നിങ്ങൾ സത്യം കണ്ടെത്തുന്നു.
മുകളിൽ പ്രസ്താവിച്ചതിൽ നിന്നും സാധന ആത്മസാക്ഷാത്കാരത്തിന് ആവശ്യമാണ് എന്ന് സിദ്ധിക്കുന്നു. എന്താണ് സാധന? നാം, മൃഗ ജന്മങ്ങളിലൂടെയും, പൂർവ ജന്മങ്ങളിലൂടെയും ആർജ്ജിച്ചെടുത്ത തെറ്റായതും നിഷേധാത്മകവുമായ ഗുണങ്ങളെ തിരുത്തി അവിടെ ഭാവാത്മകമായ ഗുണങ്ങളെ വളർത്തിയെടുക്കുന്ന പ്രക്രിയയാണ് സാധന. ഇത് വെല്ലുവിളികളും, കഠിനാധ്വാനവും, സങ്കീർണ്ണതകളും നിറഞ്ഞ ഒരു പ്രക്രിയയാണ്. നിങ്ങളുടെ മനസ്സ് ശുദ്ധിയാകുമ്പോൾ അന്ധകാരം നിങ്ങളിൽ നിന്ന് തിരോഭവിക്കുന്നു. വിജ്ഞാനം നിങ്ങളെ തേടിയെത്തുന്നു. കൃത്യമായി പറഞ്ഞാൽ ഉള്ളിലുള്ള വിജ്ഞാനം പ്രകാശിക്കുന്നു !പുറമേനിന്ന് വിജ്ഞാനം ശേഖരിക്കുന്നതിൽ വലിയ അർത്ഥമില്ല. കാരണം ബാഹ്യ വിജ്ഞാനം ആപേക്ഷികമാണ്. അതിൽ പകുതിയെ സത്യമുള്ളൂ. പകുതി തെറ്റാണ്. എന്നാൽ ഉള്ളിൽ നിന്ന് വരുന്ന വിജ്ഞാനം നിരപേക്ഷികവും സത്യവുമാകുന്നു. അത് കിട്ടിയവർ എല്ലാറ്റിനെയും അറിയുന്നു. അത് കിട്ടണമെങ്കിൽ മനസ്സിനെ സുതാര്യം ആക്കേണ്ടി ഇരിക്കുന്നു. മനസ്സ് ശാന്തമാകുമ്പോൾ അത് സുതാര്യം ആകുന്നു. മനസ്സിനെ ശാന്തമാക്കാൻ ഭാവാത്മകമായും ആരോഗ്യകരമായും ചിന്തിക്കേണ്ടിയിരിക്കുന്നു. ആ ശീലം വളർത്തിയെടുക്കേണ്ടിയിരിക്കുന്നു. ഈ പ്രക്രിയയെ സാധന എന്ന് വിളിക്കുന്നു. സാധന ചിലപ്പോഴൊക്കെ പല ജന്മാന്തരങ്ങളിലൂടെ നീണ്ടേക്കാം. പക്ഷേ നഷ്ട ധൈര്യരാവരുത്. ഒരുനാൾ നിങ്ങൾ പൂർണ്ണതയിൽ എത്തും! നിങ്ങൾ സത്യം കണ്ടെത്തും! അപ്പോൾ മാത്രമേ നിങ്ങൾ ജീവിതത്തിൽ വിജയിച്ചു എന്ന് ആധികാരികമായും ആത്മാർത്ഥമായും പറയുവാൻ നിങ്ങൾക്ക് കഴിയൂ…

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്തമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഓക്സ്ഫോർഡ് മലയാളിയായ ജോബി എൽദോ(49) നാട്ടിൽ മരണമടഞ്ഞു. എറണാകുളം കോതമംഗലം ആയക്കാട് സ്വദേശിയായ ജോബി എൽദോ ഹൃദയാഘാതം മൂലമാണ് മരണമടഞ്ഞത്. പ്രായമായ പിതാവിനെ ശുശ്രൂഷിക്കാനായി കുറച്ചു നാളുകളായി നാട്ടിയിലിരുന്നു ജോബി. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞു 1 മണിക്ക് വീട്ടിൽ ആരംഭിക്കുകയും (പ്രാദേശിക സമയം) തുടർന്ന് കോതമംഗലം മർത്തമറിയം കത്തീഡ്രൽ വലിയപള്ളിയി സെമിത്തേരിയിൽ സംസ്‌കാരവും നടക്കുകയുണ്ടായി.
ജോബി എൽദോയുടെ വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ശവസംക്കാര ചടങ്ങിന്റെ വീഡിയോ താഴെ…
[ot-video][/ot-video]
മാഞ്ചസ്റ്ററിനു അടുത്തുള്ള വിഗനില്‍ താമസിക്കുന്ന മക്കളെ കാണാന്‍ ഓടിയെത്തിയ മാതാപിതാക്കളില്‍ ഒരാള്‍ക്ക് ആകസ്മിക മരണം. തൃശൂര്‍ മാളയിലെ പുത്തന്‍വേലിക്കര സ്വദേശിയായ കല്ലറയ്ക്കല്‍ ജോസഫാണ് ആകസ്മിക മരണത്തിനു കീഴടങ്ങിയിരിക്കുന്നത്. ഇന്നലെ വൈകുന്നേരത്തോടെ വീട്ടില്‍ വച്ച് അസ്വസ്ഥത തോന്നിയ ഇദ്ദേഹത്തെ അധികം വൈകാതെ വിഗാന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീടു മരണം സംഭവിക്കുക ആയിരുന്നു. മക്കളായ റൂണയും മിറാന്‍ഡയും വിഗണില്‍ എത്തിയിട്ട് അധികമായിട്ടില്ല എന്നാണ് ലഭ്യമായ വിവരം. കുടുംബത്തിന് സഹായവുമായി ലിതര്‍ലാന്‍ഡ് ഇടവക അംഗങ്ങള്‍ ഒപ്പമുണ്ടെന്നും വിവരം ലഭിച്ചു. ഇടവക വികാരി ഫാ. ആന്‍ഡ്റോസിന്റെ നേതൃത്വത്തില്‍ അല്‍പ സമയത്തിനകം വീട്ടില്‍ പരേതന്റെ ആത്മശാന്തിക്കായി പ്രത്യേക പ്രാര്‍ത്ഥനകള്‍ നടക്കും.
ഒരു വര്‍ഷത്തിനുള്ളില്‍ പെണ്‍മക്കളില്‍ രണ്ടുപേരും യുകെയില്‍ എത്തിയതോടെ ഇവര്‍ക്കൊപ്പം അല്‍പംകാലം ചിലവിടാനാണ് മാതാപിതാക്കള്‍ കേരളത്തില്‍ നിന്നും എത്തിയത്. റൂണയും മിറാന്‍ഡയും യുകെയില്‍ കുടുംബവുമായി എത്തിയിട്ട് ഒരു വര്‍ഷത്തിലധികം ആയിട്ടില്ല. നേരത്തെ ലണ്ടനില്‍ ആയിരുന്ന സഹോദരിമാരില്‍ ഒരാള്‍ വിഗനിലേക്കു താമസം മാറിയതോടെ രണ്ടു മക്കളെയും ഒന്നിച്ചു കാണാമല്ലോ എന്ന സന്തോഷവുമായാണ് മാതാപിതാക്കള്‍ ഏതാനും മാസം മുന്‍പ് ഓടിയെത്തിയത്. എന്നാല്‍ ആ വരവ് മരണത്തിലേക്കായിരുന്നല്ലോ എന്ന സങ്കടമാണ് വിഗാന്‍ മലയാളികള്‍ പങ്കിടുന്നത്. റൂണയുടെ ഭര്‍ത്താവ് ജിജോയും മിറാന്‍ഡയുടെ ഭര്‍ത്താവ് ഷെല്ലിയും ഇവര്‍ക്കൊപ്പമുണ്ട്.
മൃതദേഹം വിഗാന്‍ ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംസ്‌കാരം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കുടുംബം പിന്നീട തീരുമാനിക്കും.
റൂണയുടെയും മിറാന്‍ഡയുടെയും പിതാവിൻെറ വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
കുട്ടനാട് :കോവിഡ് ബാധിതരായവർക്കും കിടപ്പു രോഗികൾക്കുവേണ്ടി ഭക്ഷണം നൽകുന്നതിന് ലക്ഷ്യമിട്ട് പുളിങ്കുന്നിൽ പ്രവർത്തിക്കുന്ന സാമൂഹിക അടുക്കളയിലേക്ക് ഒരു ദിവസത്തെ ആഹാരം ഉണ്ടാക്കുന്നതിന് ആവശ്യമായ ഭക്ഷ്യസാധനങ്ങൾ സൗഹൃദ വേദി കൈമാറി. സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ നാസർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി ജി.ഉണ്ണികൃഷണൻ സാധനങ്ങൾ സൗഹൃദ വേദി ചെയർമാൻ ഡോ.ജോൺസൺ വി. ഇടിക്കുളയിൽ നിന്ന് ഏറ്റുവാങ്ങി. കെ.കെ. അശോകൻ , പ്രസാദ് ബാലകൃഷണൻ, ജോസ് തോമസ് ,സുരേഷ് പരുത്തി,ക്കൽ, വിൻസൻ പൊയ്യാലുമാലിൽ, ഏബ്രഹാം വർഗ്ഗീസ് മംഗലത്ത്,സുധീർ കൈതവന, എ.ജെ.കുഞ്ഞുമോൻ എന്നിവർ സംബന്ധിച്ചു.
‘അകലെയാണെങ്കിലും നാം അരികെ ‘ എന്ന പദ്ധതിയിലൂടെ അർഹരും നിർധനരുമായ കോവിഡ് ബാധിതർക്ക് ഭക്ഷ്യ കിറ്റും കുടിവെള്ളവും സൗഹൃദ വേദി വിവിധ കേന്ദ്രങ്ങളി ൽ ഇതിനോടകം വിതരണം ചെയ്തു.തലവടി പഞ്ചായത്തിൽ ഇന്നലെ വൈകുന്നേരം നടന്ന കുടിവെള്ള വിതരണം ഗ്രാമ പഞ്ചായത്ത് അംഗം പ്രിയ അരുൺ ഉദ്ഘാടനം ചെയ്തു.
ലോക് ഡൗൺ നീട്ടിയ സാഹചര്യത്തിൽ ‘അന്നം ഊട്ട് വണ്ടി’യുടെ സേവനം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുമെന്ന് സൗഹൃദ വേദി ഭാരവാഹികൾ പറഞ്ഞു.
ബെംഗളൂരു 25 ലക്ഷം രൂപ ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോയ പത്തു വയസ്സുകാരനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. ശികാരിപാളയ നിവാസി മുഹമ്മദ് അബ്ബാസിന്റെ മകൻ ആസിഫ് ആലം ആണ് കൊല്ലപ്പെട്ടത്. ഈ മാസം മൂന്നാം തീയതി ആണ് ആസിഫ്നെ ഹെബ്ബഗോ ഡിയിൽ നിന്നും കാണാതായത്. ആസിഫ് തങ്ങളുടെ കസ്റ്റഡിയിൽ ഉണ്ടെന്നും 25 ലക്ഷം രൂപ മോചനദ്രവ്യം നൽകണമെന്നും ആവശ്യപ്പെട്ട് പിതാവ് മുഹമ്മദ് അബ്ബാസിന് അജ്ഞാതരുടെ ഫോൺ വിളി എത്തുന്നത്. ഇതേ തുടർന്ന് പിതാവ് പോലീസിൽ പരാതി നൽകുകയായിരുന്നു തുടർന്ന് നടന്ന പോലീസ് അന്വേഷണത്തിൽ കുട്ടിയുടെ മൃതദേഹം ബെംഗളൂരു ജിഗിനിയിലെ വിജനമായ സ്ഥലത്താണ് കണ്ടെത്തിയത്.പിടിക്കപ്പെടുമെന്ന് ഭയത്തിലാണ് കുട്ടിയെ കൊലപ്പെടുത്തി പ്രതികൾ കടന്നുകളഞ്ഞത് എന്ന് പോലീസ്.
കുട്ടിയുടെ സുഹൃത്ത് നൽകിയ സൂചനയെ തുടർന്ന് ചത്തീസ്ഗഡിൽ നിന്ന് മുഹമ്മദ് നൗഷാദ്, സിറാജ് എന്നീ രണ്ടു പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്. മുഖ്യപ്രതിയായ മുഹമ്മദ് ജാവീദ് ഷെയ്ഖ് ഒളിവിലാണ്. ഇയാൾക്ക് മുംബൈയിലുള്ള കാമുകിയെ മൊത്ത് ജീവിക്കാൻ പണം കണ്ടെത്താനാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയത് എന്ന് പിടിയിലായ പ്രതികൾ പോലീസിനോട് പറഞ്ഞത് . മുഖ്യപ്രതി മുഹമ്മദ് ജാവീദ് ഷെയ്ഖ് ബീഹാറിൽ നിന്ന് മൂന്നു വർഷം മുമ്പ് ജോലിതേടി ബാംഗ്ലൂരിൽ എത്തുന്നത് സിസിടിവി മെക്കാനിക്കായി ജോലി ചെയ്യുകയായിരുന്നു. പ്രതിക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു.
ലീന മരിയാ പോളിന്റെ കടവന്ത്രയിലെ ബ്യൂട്ടി പാർലറിൽ വെടിവയ്പു നടന്നതിനു പിന്നിലെ പകയുടെ തുടക്കം ബെംഗളൂരുവിലെ ഡെന്റൽ കോളജിൽ. കേസിലെ ആറാം പ്രതി കൊല്ലം സ്വദേശി അജാസ്, സുഹൃത്തായ കൊച്ചിയിലെ ഡോക്ടർ, പരാതിക്കാരി ലീന, ഇവരുടെ പങ്കാളി സുകാശ് ചന്ദ്രശേഖർ എന്നിവർ ബെംഗളൂരു കോളജിലെ സഹപാഠികളും സുഹൃത്തുക്കളുമായിരുന്നു. പഠനകാലത്തു തന്നെ മോഡലിങ്ങിലും സിനിമയിലും തിളങ്ങിയ ലീന കൂടുതൽ അടുപ്പം സുകാശിനോടു കാണിക്കാൻ തുടങ്ങിയതോടെ മറ്റുള്ളവരുമായുള്ള ബന്ധത്തിൽ ഇടർച്ചയുണ്ടായി. പഠനം പൂർത്തിയാക്കാതെ കോളജ് വിട്ട അജാസ് ബിസിനസ് തുടങ്ങാൻ കൊച്ചിയിൽ സ്ഥിരതാമസമാക്കി.
ബെംഗളൂരുവിലും പിന്നീട് ന്യൂഡൽഹിയിലും ഒരുമിച്ചു താമസിച്ചു ബിസിനസ് തുടങ്ങിയ ലീനയും സുകാശും കുറഞ്ഞ കാലത്തിനുള്ളിൽ വൻ സാമ്പത്തിക വളർച്ച നേടിയതു മുഴുവൻ സഹപാഠികളെയും ഞെട്ടിച്ചു. ഇതിനിടെയാണു തെക്കൻ ഡൽഹിയിലെ ഇവരുടെ വാടക ഫാം ഹൗസിൽ ഡൽഹി, ചെന്നൈ പൊലീസ് സംഘങ്ങൾ ഒരുമിച്ചു പരിശോധന നടത്തിയത്. ആഡംബര വാഹനങ്ങൾ അടക്കം 20 കോടി രൂപ വിലമതിക്കുന്ന 9 കാറുകളും 81 മുന്തിയ ഇനം വാച്ചുകളും പിടിച്ചെടുത്തു. വാഹനങ്ങളും വാച്ചുകളും സുകാശ് ചന്ദ്രശേഖർ മോഷ്ടിച്ചതാണെന്നാണു പൊലീസ് അന്നു വെളിപ്പെടുത്തിയത്.
തുടർന്ന് ഒട്ടേറെ വഞ്ചനാക്കേസുകൾ സുകാശിനെതിരെ പൊലീസ് റജിസ്റ്റർ ചെയ്തതോടെ ലീന ഒറ്റയ്ക്കു കൊച്ചിയിൽ താമസമാക്കി. ആഡംബരക്കാറുകൾ ഒളിപ്പിച്ച സൗത്ത് ഡൽഹിയിലെ ഫാംഹൗസിനെ കുറിച്ചു പൊലീസിനു വിവരം നൽകിയത് അജാസാണെന്നാണു സുകാശും ലീനയും അഭിഭാഷകരോട് പറഞ്ഞത്. ഇതിനിടെ വ്യാജ സിബിഐ ഓഫിസർ ചമഞ്ഞു തട്ടിപ്പു നടത്തിയ കേസിലും സുകാശ് ചന്ദ്രശേഖർ പ്രതിയായി. ശിക്ഷിക്കപ്പെട്ട കേസുകളിൽ പരോളിൽ ഇറങ്ങുമ്പോൾ സുകാശ് കൊച്ചിയിൽ ലീനയെ സന്ദർശിച്ചിരുന്നു.
തട്ടിപ്പിലൂടെ സുകാശ് നേടിയ വൻതുക ലീനയെ സുരക്ഷിതമായി ഏൽപിച്ചിരുന്നതായാണ് അജാസും സുഹൃത്തായ ഡോക്ടറും വിശ്വസിച്ചത്. ലീനയുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ കടവന്ത്രയിലെ ലീനയുടെ ബ്യൂട്ടി പാർലറിനു സമീപത്തു തന്നെ ഫ്ലാറ്റ് വാടകയ്ക്കെടുത്ത് അജാസും താമസം തുടങ്ങി. കൊച്ചിയിലെ ഗുണ്ടാ സംഘങ്ങളുമായും പൊലീസുമായും അടുപ്പം സൂക്ഷിക്കാൻ അജാസ് ശ്രമിച്ചിരുന്നു. പൊലീസിന്റെ നീക്കങ്ങൾ ഗുണ്ടകൾക്കും ഇവരുടെ നീക്കങ്ങൾ പൊലീസിനും കൈമാറിയ അജാസ് ഇരുകൂട്ടരുടെയും വിശ്വസ്തനായി.
ഇതിനിടെയാണു കേരളത്തിലെ അതിസമ്പന്നരെ ഭീഷണിപ്പെടുത്തി അധോലോക കുറ്റവാളി രവി പൂജാരി പണം തട്ടുന്ന വിവരം പെരുമ്പാവൂരിലെ ഗുണ്ടാനേതാവിൽ നിന്ന് അജാസ് അറിഞ്ഞത്. ഇക്കാര്യം അജാസ് സുഹൃത്തായ ഡോക്ടറോടു പങ്കുവച്ചു. സുകാശ് ചന്ദ്രശേഖർ ഏൽപിച്ച പണം ലീനയുടെ പക്കൽനിന്നു തട്ടിയെടുക്കാനുള്ള പദ്ധതിയിൽ രവി പൂജാരിയെ ഉൾപ്പെടുത്താൻ നിർദേശിച്ചതു സുഹൃത്തായ ഡോക്ടറാണ്. രവി പൂജാരിയുടെ ചോദ്യം ചെയ്യൽ പൂർത്തിയാക്കിയ ശേഷം ഈ ഡോക്ടറെ അന്വേഷണ സംഘം ചോദ്യം ചെയ്യും.