ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ വ്യോമപാതയിലൂടെ വിമാനം നിയന്ത്രിച്ച് ഇന്ത്യൻ വനിതകളുടെ ചരിത്ര നേട്ടം. ഇവർ പറത്തിയ വിമാനം കർണാടകയിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു. നാല് വനിതകളാണ് എയർ ഇന്ത്യയുടെ ബോയിങ് 777 വിമാനം 16,000 കി.മീ നിയന്ത്രിച്ചത്. ലോകത്ത് തന്നെ ആദ്യമായാണ് വനിതകൾ മാത്രം നിയന്ത്രിക്കുന്ന വിമാനം ഇത്ര ദൂരം മറ്റെവിടെയും നിർത്താതെ പറന്ന് യാത്ര പൂർത്തിയാക്കുന്നത്.
ചരിത്രനേട്ടത്തിൽ എയർ ഇന്ത്യ വിമാനത്തെ നിയന്ത്രിച്ചത് ക്യാപ്റ്റൻ സോയ അഗർവാൾ, ക്യാപ്റ്റൻ പാപഗിരി തന്മയ്, ക്യാപ്റ്റൻ അകാൻഷ സോനാവനേ, ക്യാപ്റ്റൻ ശിവാനി മൻഹാസ് എന്നിവരായിരുന്നു.
എയർ ഇന്ത്യയുടെ ബോയിങ് 777 വിമാനം സാൻഫ്രാൻസിസ്‌കോയിൽ നിന്നും 16,000 കിമീ പിന്നിട്ടാണ് ബംഗളൂരു വിമാനത്താവളത്തിൽ പറന്നിറങ്ങിയത്. തുടർച്ചയായി 17 മണിക്കൂർ നിർത്താതെ പറന്നാണ് വിമാനം ബംഗളൂരുവിലെത്തിച്ചേർന്നത്.ചരിത്രത്തിന്റെ ഭാഗമായതിൽ അഭിമാനമെന്നു ക്യാപ്റ്റൻ സോയ അഗർവാൾ പ്രതികരിച്ചു. സാൻഫ്രാൻസിസ്‌കോയിൽ നിന്നും ബംഗളുരുവിലേക്ക് മറ്റെവിടെയും നിർത്താതെ വന്ന ആദ്യ വിമാനം കൂടിയാണിത്.
#FlyAI : Welcome Home
Capt Zoya Agarwal, Capt Papagiri Thanmei, Capt Akanksha & Capt Shivani after completing a landmark journey with touchdown @BLRAirport.Kudos for making Air India proud.
We also congratulate passengers of AI176 for being part of this historic moment. pic.twitter.com/UFUjvvG01h
— Air India (@airindiain) January 10, 2021
പന്തീരാങ്കാവിൽ കഴിഞ്ഞ ദിവസം യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. യുവാവ് മരിച്ചത് സുഹൃത്തിന്റെ ചവിട്ടേറ്റാണെന്ന് പന്തീരങ്കാവ് പോലീസ് പറഞ്ഞു. മദ്യലഹരിയിലുള്ള തർക്കത്തിനിടെ സുഹൃത്ത് മജിത് വിപിനെ വയറിൽ ചവിട്ടിയതാണ് മരണകാരണമെന്ന് പോലീസ് പറയുന്നു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് പന്തീരാങ്കാവ് ജ്യോതി ബസ്റ്റോപ്പിന് സമീപത്തെ വീട്ടിൽ വിപിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
വിപിൻ വീണുകിടന്ന സ്ഥലത്ത് രക്തക്കറയുണ്ടായിരുന്നു. അതുകൊണ്ട് തന്നെ മരണം കൊലപാതമാണെന്ന് സംശയം ഉയർന്നിരുന്നു. ഒടുവിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയതോടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. വിപിന്റെ വയറ്റിനേറ്റ ശക്തിയായ ചവിട്ടാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ശക്തമായ ചവിട്ടിൽ ആന്തരീകാവയവയങ്ങൾക്കേറ്റ് പരിക്കേറ്റതായും പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ട്.
പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടുന്നതിന് മുമ്പ് തന്നെ വിപിന്റെ മരണത്തിന് പിന്നിൽ സുഹൃത്ത് മജിത്താണെന്ന് പോലീസിന് സൂചന ലഭിച്ചിരുന്നു. സംഭവം നടന്ന ദിവസം മജിത് വിപിന്റെ വീട്ടിൽ വന്നിരുന്നതായും വിപിനുമായി തർക്കമുണ്ടായിരുന്നതായും പോലീസിന് വിവരം കിട്ടിയിരുന്നു. നേരത്തെ ഗൽഫിലായിരുന്ന പ്രതി മജിതും വിപിനും തമ്മിൽ സാമ്പത്തിക തർക്കം നിലനിന്നിരുന്നു. സംഭവദിവസം വിപിന്റെ വീട്ടിലെത്തിയ മജിത് മദ്യലഹരിയിലായിരുന്നു.
ഇരുവരും തമ്മിലുള്ള തർക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. ഇതിനിടെ മജിത് വിപിന്റെ വയറിൽ ആഞ്ഞ് ചവിട്ടി. മജിത് കൊല്ലണമെന്ന ഉദ്ദേശത്തോടെയാണോ ചെയ്തത് എന്ന കാര്യത്തിൽ കൂടുതൽ അന്വേഷണം നടത്തുകയാണ് പന്തീരങ്കാവ് പോലീസ്.
മണിരത്‌നം സംവിധാനം ചെയ്യുന്ന പൊന്നിയിന്‍ ശെല്‍വത്തിന്റെ ഷൂട്ടിംഗ് ഹൈദ്രബാദില്‍ തുടങ്ങിയത് ജനുവരി 6 നാണ്. തൊട്ടടുത്ത ദിവസമായിരുന്നു റഹ്മാന്‍ ജോയിന്‍ ചെയ്തത്. രാമോജി ഫിലിം സിറ്റിയില്‍ പണി കഴിപ്പിച്ച പൊന്നിയിന്‍ ശെല്‍വത്തിന്റെ കൂറ്റന്‍ സെറ്റിനകത്തിരുന്നുകൊണ്ട് റഹ്മാന്‍ സംസാരിച്ചു.
‘ഏതൊരു അഭിനേതാവിന്റെയും സ്വപ്‌നമാണ് മണിരത്‌നത്തെപ്പോലൊരു ഫിലിം മേക്കറുടെ സിനിമയില്‍ അഭിനയിക്കുക എന്നുള്ളത്. അതിനുള്ള ഭാഗ്യം കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് എന്നെത്തേടി എത്തിയിരുന്നു. പക്ഷേ ആ കഥാപാത്രത്തെ ഇഷ്ടപ്പെടാത്തതുകൊണ്ട് ഉപേക്ഷിച്ചു. അപ്പോഴും എന്റെ കാത്തിരിപ്പ് തുടരുന്നുണ്ടായിരുന്നു. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് വീണ്ടും ഒരു ക്ഷണം കിട്ടി. ഇത്തവണ പൊന്നിയിന്‍ ശെല്‍വത്തിനുവേണ്ടിയായിരുന്നു. ആ സിനിമയിലേക്ക് കാസ്റ്റ് ചെയ്യപ്പെട്ട നാലാമത്തെ നടനായിരുന്നു ഞാനപ്പോള്‍. എന്നിട്ടും ആ വിവരം രഹസ്യമായി സൂക്ഷിച്ചു. സിനിമയാണ്, എന്തും സംഭവിക്കാം. ഷൂട്ടിം തുടങ്ങിയതിനുശേഷം അറിയിക്കാമെന്ന് കരുതി കാത്തിരുന്നു.’ റഹ്മാന്‍ പറഞ്ഞുതുടങ്ങി.
‘ചോളരാജ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ചരിത്രപുരുഷനാണ് പൊന്നിയിന്‍ ശെല്‍വന്‍. അദ്ദേഹത്തിന്റെ കഥ സിനിമയാക്കാന്‍ എം.ജി.ആര്‍. മുതലുള്ള അഭിനേതാക്കള്‍ ശ്രമം തുടങ്ങിയതാണ്. പിന്നീട് ശിവാജി ഗണേശനും കമലഹാസനുമൊക്കെ ആ സ്വപ്‌നത്തിനു പിന്നാലെ കുറെ സഞ്ചരിച്ചിരുന്നവരായിരുന്നു. അവരിലൂടെയെല്ലാം കയ്യൊഴിയപ്പെട്ട കഥാപാത്രമാണ് ഇപ്പോള്‍ മണിരത്‌നത്തിലൂടെ ജീവന്‍ വയ്ക്കുന്നത്.’
‘ഏതാണ്ട് 15 വര്‍ഷങ്ങള്‍ക്ക് മുമ്പ് സൂര്യ ടി.വി. പൊന്നിയിന്‍ ശെല്‍വത്തെ കേന്ദ്ര കഥാപാത്രമാക്കിക്കൊണ്ട് ഒരു സീരിയല്‍ ചെയ്യാന്‍ മുന്നോട്ട് വന്നിരുന്നു. അന്ന് ആ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ അവര്‍ തേടി വന്നത് എന്നെയായിരുന്നു. പിന്നീട് ആ പ്രോജക്ട് തന്നെ ഉപേക്ഷിക്കപ്പെട്ടു. നിര്‍മ്മാണച്ചെലവ് തിരിച്ചുപിടിക്കാനാവില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു.’
‘പക്ഷേ ചിലത് ചിലര്‍ക്കായി കാലം കരുതിവയ്ക്കുമെന്ന് പറയാറില്ലേ. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടാണെങ്കിലും എന്നിലേയ്ക്കുതന്നെ അത് കറങ്ങിത്തിരിഞ്ഞെത്തുകയായിരുന്നു, പൊന്നിയിന്‍ ശെല്‍വനായിട്ടല്ലെന്നു മാത്രം. പൊന്നിയിന്‍ ശെല്‍വനോളം തുല്യ പ്രാധാന്യമുള്ള എട്ടോളം കഥാപാത്രങ്ങള്‍ അതില്‍ വേറെയും ഉണ്ട്. അതിലൊന്നാണ്.’
‘ഞാന്‍ നേരത്തെ പറഞ്ഞുവല്ലോ, രണ്ട് വര്‍ഷം മുമ്പാണ് ഈ സിനിമയിലേക്കുള്ള ക്ഷണം ലഭിച്ചതെന്ന്. അന്നുമുതല്‍തന്നെ ഞങ്ങള്‍ക്ക് പരിശീലനവും കിട്ടിത്തുടങ്ങിയിരുന്നു. ഞങ്ങളെന്ന് പറഞ്ഞാല്‍ ഞാനും വിക്രമും കാര്‍ത്തിയും ജയംരവിയും അടക്കമുള്ള ചിലര്‍. വാള്‍പയറ്റിലും കുതിരസവാരിയിലുമായിരുന്നു പ്രധാനമായും പരിശീലനം. കാലക്കേടിന് ഷൂട്ടിംഗ് നീണ്ടു പൊയ്‌ക്കൊണ്ടിരുന്നു. കൊറോണയും ലോക്ക് ഡൗണും എത്തിയതോടെ ഷൂട്ടിംഗ് ഷെഡ്യൂളുകള്‍ അനിശ്ചിതമായി തുടര്‍ന്നു. ഒരു ഘട്ടത്തില്‍ ഈ പ്രോജക്ട് നടക്കുമോ എന്നുപോലും ഭയന്നു. ഏതായാലും എല്ലാ പരീക്ഷണങ്ങളെയും അതിജീവിച്ച് പൊന്നിയിന്‍ ശെല്‍വന്‍ യാഥാര്‍ത്ഥ്യമായിരിക്കുകയാണ്.’
‘എന്റെ കഥാപാത്രത്തിന്റെ മേക്കോവറിനായി രണ്ട് ഓപ്ഷനുകളാണ് ഡയറക്ടര്‍ നല്‍കിയത്. ഒന്നുകില്‍ തലയിലെ കുറ്റിമുടി മെയ്‌ന്റൈന്‍ ചെയ്യണം അല്ലെങ്കില്‍ മുടി നീട്ടി വളര്‍ത്തണം. കുറ്റിമുടി പരിപാലിക്കാന്‍ നിന്നാല്‍ മറ്റു സിനിമകളില്‍ അഭിനയിക്കാന്‍ ബുദ്ധിമുട്ടാകും. അതുകൊണ്ട് മുടി നീട്ടി വളര്‍ത്തുകയായിരുന്നു. ലോക്ക് ഡൗണ്‍ കാലത്ത് ഞാന്‍ മുടി നീട്ടിവളര്‍ത്തിയതിന്റെ കാരണം ഇപ്പോള്‍ മനസ്സിലായിക്കാണുമല്ലോ. എന്നിട്ടും പറഞ്ഞ സമയത്തൊന്നും ഷൂട്ടിംഗ് തുടങ്ങാനായില്ല. നേരത്തേ പൂര്‍ത്തീകരിക്കാനുള്ള സിനിമയില്‍ എനിക്ക് ജോയിന്‍ ചെയ്യണമായിരുന്നു. ആ കഥാപാത്രത്തിനുവേണ്ടി തല്‍ക്കാല്‍ മുടി മുറിച്ച് അഭിനയിച്ചു. അത് മണിരത്‌നം സാറിന് ഇഷ്ടമായില്ല. എങ്കിലും എനിക്ക് അദ്ദേഹം ഒരു പരിഗണന നല്‍കി. റഹ്മാനൊഴികെ മറ്റൊരാള്‍ക്കും വിഗ് നല്‍കരുതെന്നായിരുന്നു കല്‍പ്പന.’
‘ഇന്നലെ മുതലാണ് അഭിനയിച്ച് തുടങ്ങിയത്. ലോകസുന്ദരി ഐശ്വര്യറായിക്കൊപ്പമായിരുന്നു എന്റെ ആദ്യ സീന്‍. ഏതൊരഭിനേതാവിനും ചില ആഗ്രഹങ്ങളുണ്ടാകുമല്ലോ. ഇന്ന അഭിനേതാവിനോടൊപ്പം സ്‌ക്രീന്‍ സ്‌പെയ്‌സ് ഷെയര്‍ ചെയ്താല്‍ കൊള്ളാമെന്നൊക്കെ. എനിക്കുമുണ്ടായിരുന്നു അങ്ങനെ ചില ആഗ്രഹങ്ങള്‍. അതിലൊന്ന് സില്‍ക്ക് സ്മിതയോടൊപ്പം അഭിനയിക്കണമെന്നായിരുന്നു. പക്ഷേ അത് നടന്നില്ല. രണ്ടാമത്തെയാള്‍ ഐശ്വര്യറായിയാണ്. ലോകസുന്ദരീപട്ടം നേടിയ സ്ത്രീയാണ്. അവര്‍ക്ക് അഹങ്കാരവും തലക്കനവുമുണ്ടെന്നൊക്കെ മാധ്യമങ്ങളിലൂടെയും ചില ടെക്‌നീഷ്യന്‍മാരില്‍നിന്നൊക്കെ ഞാനും കേട്ടിരുന്നു. പക്ഷേ അടുത്തറിഞ്ഞപ്പോഴാണ് അവരുടെ മഹത്വം മനസ്സിലായത്. വളരെ ഡൗണ്‍ടു എര്‍ത്താണ്. എന്നോടൊപ്പം അഭിനയിക്കാന്‍ നില്‍ക്കുമ്പോള്‍ അവരും എക്‌സൈറ്റഡായിരുന്നു. റഹ്മാന്‍ സാര്‍ എന്ന് പറഞ്ഞുകൊണ്ടായിരുന്നു അഭിസംബോധന. സാര്‍ വിളി ഒഴിവാക്കണമെന്ന് ഞാനവരോട് പറഞ്ഞു. ഞാന്‍ എത്രയോ സീനിയര്‍ ആക്ടറാണെന്നായിരുന്നു അവരുടെ മറുപടി. വളരെ പെട്ടെന്ന് അവരുമായി അടുത്തു. ഞാന്‍ വിവാഹിതനാണെന്നും രണ്ട് കുട്ടികളുടെ പിതാവാണെന്നും അറിഞ്ഞപ്പോള്‍, കുട്ടികള്‍ക്ക് എത്ര വയസുണ്ടെന്നാണ് അവര്‍ അന്വേഷിച്ചത്. ഊഹിച്ച് പറയാന്‍ പറഞ്ഞപ്പോള്‍ മൂത്ത കുട്ടിക്ക് എട്ട് വയസ്സുണ്ടാകുമെന്ന് അവര്‍ പറഞ്ഞു. മോളുടെ യഥാര്‍ത്ഥ വയസ്സ് കേട്ടപ്പോള്‍ അവര്‍ അത്ഭുതപ്പെട്ടു. അന്നത്തെ ഷൂട്ടിംഗ് കഴിഞ്ഞ് മടങ്ങാനൊരുങ്ങുമ്പോള്‍ ഐശ്വര്യ പറഞ്ഞു, അഭിഷേകും മകളും വരുന്നുണ്ടെന്ന്. ഞാനവരെ കാത്തിരുന്നു. ഐശ്വര്യതന്നെയാണ് എന്നെ അഭിഷേകിനെ പരിചയപ്പെടുത്തിയത്. ഞാനാദ്യമായിട്ടാണ് അഭിഷേകിനെ കാണുന്നത്. അധികം സംസാരിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ആ കൂടിക്കാഴ്ച മറക്കാനാകില്ല. അതിനുശേഷമാണ് ഞാന്‍ മുറിയിലേയ്ക്ക് മടങ്ങിയത്.’
‘എല്ലാവരും കരുതുന്നതുപോലെ പൊന്നിയിന്‍ശെല്‍വന്‍ ഒരു ഹിസ്റ്റോറിക് മൂവി ഒന്നുമല്ല. ഫിക്ഷന് പ്രാധാന്യമുള്ള കഥയാണ്. രണ്ട് ഭാഗങ്ങളായിട്ടാണ് ചിത്രീകരിക്കുന്നത്. ബിഗ് കാന്‍വാസിലാണ് ചിത്രീകരണം. പ്രധാന സാങ്കേതിക പ്രവര്‍ത്തകരടക്കം മുന്നൂറോളം പേരാണ് ചിത്രീകരണത്തില്‍ ഒരേസമയം പങ്കെടുക്കുന്നത്.’ റഹ്മാന്‍ പറഞ്ഞുനിര്‍ത്തി.
2016ലിറങ്ങിയ ഒരു മുത്തശ്ശി ഗദ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ മുത്തശ്ശിയാണ് രജനി ചാണ്ടി. ആദ്യ ചിത്രത്തിലെ പ്രകടനം കൊണ്ട് തന്നെ ആരാധകരുടെ മനം കവരാന്‍ രജനിയ്ക്ക് സാധിച്ചിരുന്നു.
പിന്നീട് ബിഗ്ബോസ് അവസാന സീസണിലെ മത്സരാര്‍ത്ഥിയായി എത്തിയതോടെ ഏറെ വിവാദങ്ങള്‍ക്കും രജനി സാക്ഷ്യം വഹിച്ചു. രജിത് കുമാറുമായുണ്ടായ ബിഗ്ബോസ് ഹൗസിലെ പ്രശ്നങ്ങളും തുടര്‍ന്ന് ഹൗസില്‍ നിന്ന് ഇറങ്ങിയ ശേഷം രജിത് കുമാറിനെ കുറിച്ച് നടത്തിയ പരാമര്‍ശവുമാണ് ഇത്തരത്തില്‍ വിവാദത്തിന് കളം ഒരുക്കിയിരുന്നത്. ഇപ്പോഴിതാ രജനി നാളുകള്‍ക്ക് ശേഷം ഞെട്ടിപ്പിക്കുന്ന മേക്കോവറില്‍ എത്തുകയാണ്.
ചര്‍മം കണ്ടാല്‍ പ്രായം പറയില്ല എന്ന് പറയുന്ന പോലെ ലുക്ക് കണ്ടാല്‍ പ്രായം പറയില്ല എന്നാണ് രജനി ചാണ്ടിയുടെ അള്‍ട്രാ മോഡേണ്‍ ചിത്രം കണ്ട് സോഷ്യല്‍ മീഡിയ പറയുന്നത്. ഒരു ഫ്രീക്കത്തി ഫോട്ടോഷൂട്ട് ചെയ്യുകയാണെന്നെ തോന്നു. അത്രയ്ക്കും ലുക്കിലും സ്റ്റൈലിഷായിട്ടുമാണ് രജനി ചാണ്ടി പ്രതൃക്ഷപ്പെട്ടിരുന്നത്. അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെട്ടത്.
ഇപ്പോഴിതാ ഫോട്ടോഷൂട്ടിനും പിന്നാലെ വന്ന വിവാദങ്ങള്‍ക്കും മറുപടി നല്‍കി രജനി ചാണ്ടിയുടെ ഭര്‍ത്താനും ഫോട്ടോഗ്രഫറായ ആതിര ജോയിയും രംഗത്തെത്തുകയാണ്. ഞാന്‍ ഫൊട്ടോഷൂട്ടിന്റെ കാര്യം പറയുമ്പോള്‍ പുള്ളിക്കാരി ശരിക്കും ഞെട്ടിപ്പോയി. വേണോ, വേണ്ടയോ എന്ന് കണ്‍ഫ്യൂഷനിലായി. ഭര്‍ത്താവ് വര്‍ഗീസ് ചാണ്ടിയോട് ചോദിക്കാതെ ഒരു ഫൊട്ടോഷൂട്ടും നടക്കില്ലെന്ന് പുള്ളിക്കാരി പറഞ്ഞു. വീട്ടിലെത്തി അങ്കിളിനെ കണ്ട് തഞ്ചത്തില്‍ ഞാന്‍ കാര്യം അവതരിപ്പിച്ചു. -ആതിര ജോയി പറയുന്നു.
എന്നാല്‍ വിമര്‍ശകരെ ഭയക്കാതെ കട്ടയ്ക്ക് നില്‍ക്കുന്ന മറുപടിയാണ് രാജിനി ചണ്ടിയുടെ ഭര്‍ത്താവ് വര്‍ഗീസ് ചാണ്ടി നല്‍കുന്നത്.ഇത്രയും നാള്‍ അവള്‍ എന്റെ ഭാര്യയായി ജീവിച്ചു. അവള്‍ക്ക് അവളുടെ വ്യക്തിത്വം അടയാളപ്പെടുത്താനുള്ള അവസരങ്ങളാണ് ഇതെല്ലാം. ഇനി അവള്‍ അവളായി ജീവിക്കട്ടെ, രാജിനിയായി അവള്‍ തിളങ്ങട്ടെ. രാജിനിയുടെ ഈ മോക്കോവര്‍ ഞാന്‍ ഇഷ്ടപ്പെടുന്നു, മറ്റാരേക്കാളും. വിമര്‍ശകര്‍ എന്തു വേണമെങ്കിലും പറയട്ടെ. ആ ചിത്രങ്ങള്‍ ഭര്‍ത്താവായ എന്നെ അസ്വസ്ഥനാക്കുന്നില്ല.- വര്‍ഗീസ് ചാണ്ടി പ്രതികരിക്കുന്നു.
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ശിവദ. നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയതാരമായി ശിവദ മാറി. സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ് നടി. ഹ്രസ്വ ചിത്രങ്ങളടങ്ങിയ കേരള കഫേയിലെ പുറം കാഴ്ചകള്‍ എന്ന ലാല്‍ ജോസ് ചിത്രത്തിലൂടെയാണ് ശിവദ മലയാള സിനിമ രംഗത്ത് തുടക്കം കുറിക്കുന്നത്. പിന്നീട് സു സു സുധീ വാത്മീകം എന്ന ജയസൂര്യ ചിത്രത്തിലൂടെ ജനപ്രിയ നടിയായി മാറി. വിവാഹിതയായ താരത്തിന് ഒരു കുഞ്ഞുമുണ്ട്. പലപ്പോഴും കുടുംബത്തിന് നടി നല്‍കുന്ന പ്രാധാന്യം അവരുടെ വാക്കുകളില്‍ നിന്നും വ്യക്തമാണ്.
ഇപ്പോള്‍ വിവാഹ ശേഷമുള്ള തന്റെ സിനിമ ജീവിതത്തെ കുറിച്ച് തുറന്ന് സംസാരിച്ചിരിക്കുകയാണ് നടി. വിവാഹത്തിന് മുന്‍പ് സിനിമകള്‍ കിട്ടുന്നത് പോലെ വിവാഹത്തിന് ശേഷം സിനിമകള്‍ കിട്ടാത്ത നടിമാര്‍ക്ക് ഒരു തിരുത്താണ് താനെന്നും തനിക്ക് വിവാഹത്തിന് ശേഷമാണു ഏറ്റവും കൂടുതല്‍ സിനിമകള്‍ വരുന്നതെന്നും ശിവദ പറയുന്നു. ഒരു സ്വകാര്യ എഫ്എം ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ശിവദയുടെ പ്രതികരണം. മകന്‍ ജനിച്ച സമയത്ത് തനിക്ക് തമിഴിലെ മൂന്ന് വലിയ സിനിമകള്‍ ചെയ്യാന്‍ കഴിഞ്ഞില്ലെന്നും അത് മൂന്നും സൂപ്പര്‍ ഹിറ്റായപ്പോള്‍ ചെയ്യാന്‍ കഴിയാത്തതില്‍ വിഷമം തോന്നിയിരുന്നുവെന്നും നടി പറഞ്ഞു.
വിവാഹ ശേഷമാണ് എനിക്ക് ഏറ്റവും കൂടുതല്‍ സിനിമകള്‍ ലഭിക്കുന്നത്. മുരളി എപ്പോഴും പറയും മുരളിയുടെ ഭാഗ്യം കൊണ്ടാണ് എന്നൊക്കെ. മകന്‍ ജനിച്ച സമയത്ത് എനിക്ക് തമിഴില്‍ നിന്ന് മൂന്ന് വലിയ പ്രോജക്റ്റുകള്‍ വന്നിരുന്നു. പക്ഷെ ചെയ്യാന്‍ കഴിഞ്ഞില്ല. അത് മൂന്നും സൂപ്പര്‍ ഹിറ്റായിരുന്നു. അന്നതില്‍ വിഷമം തോന്നിയിരുന്നു. ഇന്ന് ചിന്തിക്കുമ്പോള്‍ മകന്റെയൊപ്പം കൂടുതല്‍ നേരം സമയം ചെലവിടാന്‍ കഴിഞ്ഞല്ലോ എന്ന സന്തോഷമാണ്. ഇപ്പോള്‍ നിരവധി സിനിമകള്‍ വരുന്നുണ്ട്. എല്ലാ രീതിയിലും ഞാന്‍ ഹാപ്പിയാണ് ശിവദ പറഞ്ഞു.
ചെന്നെയില്‍ ഓടുന്ന സബര്‍ബന്‍ ട്രെയിനില്‍ കൂട്ടബലാല്‍സംഗം. ട്രെയിനുകളില്‍ പച്ചക്കറികളും പഴങ്ങളും വില്‍പന നടത്തുന്ന നാല്‍പതുകാരിയെയാണു ഇന്നലെ അര്‍ധരാത്രി റയില്‍വേ ജീവനക്കാര്‍ പീഡിപ്പിച്ചത്. താമ്പരം യാര്‍ഡിലെ രണ്ടു കോണ്‍ട്രാക്ട് ജീവനക്കാര്‍ അറസ്റ്റിലായി.
ഇന്നലെ അര്‍ദ്ധ രാത്രി ഒരുമണിയോടെ താമ്പരം റയില്‍വേ യാര്‍ഡിലാണ് സംഭവം. ചെങ്കല്‍പേട്ട് പാരന്നൂര്‍ സ്വദേശി ട്രെയിനുകളിലും സ്റ്റേഷനുകളിലും പച്ചക്കറികളും പഴങ്ങളും വില്‍പന നടത്തിയാണു കുടുംബം പുലര്‍ത്തുന്നത്. കച്ചവടം കഴിഞ്ഞു പല്ലാവരത്തു നിന്നാണു യുവതി ട്രെയിനില്‍ കയറിയത്. തൊട്ടടുത്തുള്ള ഗുരുവഞ്ചേരിയെത്തിയപ്പോഴേക്കും ക്ഷീണം കാരണം തിരക്കൊഴിഞ്ഞ ട്രെയിനിലിരുന്ന്, മയങ്ങിപോയി.
ചെങ്കല്‍പേട്ടില്‍ സര്‍വീസ് അവസാനിപ്പിച്ച ട്രെയിന്‍ അറ്റകുറ്റപണികള്‍ക്കായി ഒരു കിലോമീറ്റര്‍ അകലെയുള്ള താമ്പരം യാര്‍ഡിലേക്കു യാത്ര തുടര്‍ന്നതു യുവതി അറിഞ്ഞില്ല. ചെങ്കല്‍പേട്ടില്‍ നിന്ന് ട്രെയിനില്‍ കയറിയ കരാര്‍ തൊഴിലാളികളായ സുരേഷും അബ്ദുള്‍ അജീസും യുവതി ഉറങ്ങികിടക്കുന്നതു കണ്ട് അടുത്തുകൂടി ശല്യം ചെയ്തതു. യുവതി എഴുന്നേറ്റെങ്കിലും പിന്നീട് ബലം പ്രയോഗിച്ചു കീഴ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു.
പുറത്തുപറഞ്ഞാല്‍ റയില്‍വേ സാധനങ്ങള്‍ മോഷ്ടിക്കാന്‍ ശ്രമിച്ചെന്നാരോപിച്ചു കേെസടുപ്പിക്കുമെന്നു ഭീഷണിപെടുത്തി. യാര്‍ഡിലെത്തിയപ്പോള്‍ വിട്ടയച്ചു. ട്രാക്കിലൂടെ തിരികെ നടന്നു താമ്പരം റയില്‍വേ സ്റ്റേഷനിലെത്തി വിവരം പറയുകയായിരുന്നു. മിനിറ്റുകള്‍ക്കകം ഇരുവരെയും യാര്‍ഡില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ പിന്നീട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു
രാഷ്ട്രീയ നിലപാടുകളെ തുടര്‍ന്ന് സമീപകാലത്ത് ഏറ്റവുമധികം ട്രോളുകൾക്ക് ഇരയായ സിനിമ താരങ്ങളാണ് നടൻ കൃഷ്ണകുമാറും സുരേഷ് ഗോപിയും. സോഷ്യൽ മീഡിയയിൽ തങ്ങൾക്കെതിരായി പ്രചരിക്കുന്ന ട്രോളുകൾ ഇവരുടെ ശ്രദ്ധയിൽ പെടുന്നില്ല എന്ന് വിചാരിക്കരുത്. ഇത്തരം ട്രോളുകളോടുള്ള പ്രതികരണമാണ് ഇപ്പോൾ കൃഷ്ണകുമാർ നടത്തുന്നത്.
രാഷ്ട്രീയ നിലപാടുകൾ തുറന്നു പറയുമ്പോൾ എന്തുകൊണ്ടാണ് താനും സുരേഷ് ഗോപിയും മാത്രം ട്രോൾ ചെയ്യപ്പെടുന്നത് എന്നും, നടന്‍ മമ്മൂട്ടിയെ വിമര്‍ശിക്കാത്തതെന്തെന്നും, നടനും ബിജെപിയുടെ താരപ്രചാരകനുമായ കൃഷ്ണകുമാര്‍.
തനിക്കും സുരേഷ് ഗോപിക്കും മാത്രമാണ് ട്രോളുകള്‍, രാഷ്ട്രീയ നിലപാട് കൊണ്ട് എന്തുകൊണ്ട് മമ്മൂട്ടിയെ വിമര്‍ശിക്കുന്നിലെന്നും കൃഷ്ണകുമാര്‍ ചോദിച്ചു. ട്വന്റി ഫോറിനോടായിരുന്നു കൃഷ്ണകുമാറിന്റെ പ്രതികരണം.
രാഷ്ട്രീയത്തില്‍ സജീവമാകാനാണ് തന്റെ തീരുമാനമെന്നും ബിജെപി ആവശ്യപ്പെട്ടാല്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ് കൃഷ്ണകുമാര്‍ പറയുന്നത്. വിമര്‍ശനങ്ങള്‍ മുഖവിലക്കെടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കൃഷ്ണകുമാറിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ബിജെപി ആവശ്യപ്പെട്ടാല്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ് കൃഷ്ണകുമാര്‍ പറയുന്നത്. വിമര്‍ശനങ്ങള്‍ മുഖവിലക്കെടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിയേയും കൃഷ്ണകുമാറിനേയും തിരുവനന്തപുരത്ത് മത്സരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ബിജെപി എന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഈ സാഹചര്യത്തിലാണ് താന്‍ രാഷ്ട്രീയത്തില്‍ സജീവമാകാന്‍ തീരുമാനിച്ച വിവരം കൃഷ്ണകുമാര്‍ പങ്കുവെക്കുന്നത്.
ബിഗ് ബോസ് സീസണ്‍ 3 പ്രഖ്യാപിച്ചത് മുതല്‍ പങ്കെടുക്കാന്‍ സാധ്യതയുള്ള നിരവധി പേരുകളാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. ബോബി ചെമ്മണ്ണൂരിന്റെ പേരാണ് ഈ ലിസ്റ്റില്‍ ആദ്യം തന്നെ പ്രത്യക്ഷപ്പെട്ടത്. അഭ്യൂഹങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് ബോബി ചെമ്മണ്ണൂര്‍. ബിഗ് ബോസില്‍ താന്‍ മത്സരിക്കുന്നില്ല എന്ന് വ്യക്തമാക്കിയിരിക്കുകയാണ് ബോബി.
റിപ്പോര്‍ട്ടര്‍ ലൈവിനോട് താന്‍ മത്സരിക്കുന്നില്ല കാര്യം ബോബി ചെമ്മണ്ണൂര്‍ പറഞ്ഞിരിക്കുന്നത്. നെയ്യാറ്റിന്‍കര സംഭവത്തെ തുടര്‍ന്ന് ബോബി സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കഴിഞ്ഞ ദിവസമാണ് ബിഗ് ബോസ് സീസണ്‍ 3 ഉടന്‍ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചത്.
ഇതിന് പിന്നാലെയാണ് ബോബി ചെമ്മണ്ണൂര്‍, രശ്മി നായര്‍, റിമി ടോമി, കനി കുസൃതി, അര്‍ച്ചന കവി, ഗോവിന്ദ് പത്മസൂര്യ, ട്രാന്‍സ്‌ജെന്‍ഡര്‍ സീമ വിനീത് എന്നിവരുടെ പേരുകള്‍ ഉയര്‍ന്നത്. ഇതിനെതിരെ പ്രതികരണവുമായി ഗായിക റിമി ടോമി രംഗത്തെത്തിയിരുന്നു. താന്‍ മത്സരിക്കുന്നില്ല, വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നുമാണ് റിമി വ്യക്തമാക്കിയത്.
സ്റ്റാര്‍ സിംഗര്‍ സീസണ്‍ 8-ന്റെ വേദിയില്‍ ടൊവിനോ തോമസ് ആണ് ബിഗ് ബോസ് മൂന്നാം സീസണിന്റെ ലോഗോ പുറത്തിറക്കിയത്. നിലവില്‍ മത്സരാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലാണ്. ചെന്നൈ ഇവിപി ഫിലിം സിറ്റിയില്‍ ഒരുക്കിയ സെറ്റിലായിരുന്നു രണ്ടാം സീസണ്‍ ചിത്രീകരിച്ചിരുന്നത്. എന്നാല്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ ഷോ പൂര്‍ത്തിയാക്കാനാവാതെ മത്സരാര്‍ത്ഥികളെ തിരിച്ചയക്കുകയായിരുന്നു.
‘അഞ്ചാം പാതിര’യുടെ രണ്ടാം ഭാഗം പ്രഖ്യാപിച്ച് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്. ആറാം പാതിരയുടെ ടൈറ്റില്‍ പോസ്റ്റര്‍ സംവിധായകന്‍ പങ്കുവച്ചു. അഞ്ചാം പാതിര റിലീസ് ചെയ്ത് ഒരു വര്‍ഷം പൂര്‍ത്തിയായ വേളയിലാണ് ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. അഞ്ചാം പാതിരയുടെ അതേ ടീം തന്നെയാണ് ആറാം പാതിരയിലും ഒന്നിക്കുന്നത്.
”അന്‍വര്‍ ഹുസൈന്‍ പുതിയ ഒരു നിഗൂഢതയിലേക്ക് കാലെടുത്ത് വെക്കുന്നു..ആറാം പാതിരാ..ത്രില്ലര്‍ രൂപം കൊള്ളുന്നത് ആവേശത്തോടെ നോക്കിയിരിക്കുകയാണ്” എന്നാണ് സംവിധായകന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. അഞ്ചാം പാതിരയ്ക്ക് രണ്ടാം ഭാഗം ഒരുങ്ങുന്നുവെന്ന സൂചനകള്‍ സംവിധായകനും കുഞ്ചാക്കോ ബോബനും നേരത്തെ നല്‍കിയിരുന്നു.
”അഞ്ചാം പാതിരയ്ക്ക് ശേഷം അതേ ടീമിനൊപ്പം മറ്റൊരു ത്രില്ലറുമായി ഞങ്ങള്‍ തിരിച്ചെത്തുന്നു” എന്ന ക്യാപഷനോടെ കുഞ്ചാക്കോ ബോബന്‍ മിഥുന്‍ മാനുവല്‍ തോമസിനും നിര്‍മ്മാതാവ് ആഷിഖ് ഉസ്മാനും ഒപ്പമുള്ള ചിത്രം പങ്കുവച്ചിരുന്നു. 2020 ജനുവരി 10ന് ആയിരുന്നു അഞ്ചാം പാതിര റിലീസ് ചെയ്തത്.
ഏറെ പ്രേക്ഷകപ്രീതി നേടിയ സൈക്കോ ത്രില്ലര്‍ ആയിരുന്നു അഞ്ചാം പാതിര. ചിത്രത്തില്‍ അന്‍വര്‍ ഹുസൈന്‍ എന്ന ക്രിമിനോളജിസ്റ്റ് ആയാണ് കുഞ്ചാക്കോ ബോബന്‍ വേഷമിട്ടത്. ശ്രീനാഥ് ഭാസി, ഷറഫുദീന്‍, ജിനു ജോസഫ്, ഹരികൃഷ്ണന്‍, ഉണ്ണിമായ, രമ്യ നമ്പീശന്‍, അഭിരാം, ജാഫര്‍ ഇടുക്കി, മാത്യു തോമസ് തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തിലുണ്ടായിരുന്നു.
ഇന്തൊനേഷ്യയില്‍ നിന്നും യാത്രക്കാരുമായി കാണാതായ
സിരിവിജയ എയര്‍ലൈന്‍സ് വിമാനം തകര്‍ന്നു വീണ സ്ഥലം കണ്ടെത്തി. വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കകം 12 കിലോമീറ്റര്‍ അകലെ ലാകി ഐലന്റിനടുത്താണ് വിമാനം തകര്‍ന്നുവീണത്. ബ്ലാക്‌ബോക്‌സില്‍ നിന്ന് സിഗ്‌നലുകള്‍ ലഭിച്ചതോടെയാണ് വിമാനം തകര്‍ന്നുവീണ സ്ഥലം കണ്ടെത്തിയത്.
വിമാനത്തിന്റെ അവശിഷ്ടങ്ങളും മൃതദേഹങ്ങളും നാവികര്‍ കണ്ടെടുത്തു തുടങ്ങിയിട്ടുണ്ട്. വിമാനത്തില്‍ യാത്ര ചെയ്ത ആരും രക്ഷപ്പെട്ടിട്ടില്ലെന്നാണ് നിഗമനമെന്ന് അധികൃതര്‍ പറയുന്നു.
കടലില്‍ 75 അടി താഴ്ചയില്‍ നിന്നാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ശനിയാഴ്ച ജക്കാര്‍ത്തയില്‍ നിന്ന് വെസ്റ്റ്കലിമന്താനിലെ പോണ്ടിയാനക്കിലേക്കുപോയ ബോയിങ് 737-500 വിമാനമാണ് കാണാതായത്. ഉച്ചയ്ക്ക് 1.56-ഓടെ പുറപ്പെട്ട വിമാനത്തിന് 2.40-ഓടെയാണ് എയര്‍ലൈന്‍സുമായുള്ള ബന്ധം നഷ്ടമായത്.
വിമാനം തകര്‍ന്നു വീണതിന്റെ യഥാര്‍ത്ഥ കാരണം ഇതുവരെ പുറത്തുവന്നിട്ടില്ല. എന്നാല്‍ സംഭവം നടക്കുന്ന സമയത്ത് വലിയ പൊട്ടിത്തെറി ശബ്ദം കേട്ടതായി മത്സ്യത്തൊഴിലാളികള്‍ പറഞ്ഞുവെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
‘എന്തോ പൊട്ടിത്തെറിക്കുന്ന ശബ്ദം ഞങ്ങള്‍ കേട്ടു, ബോംബ് സ്ഫോടനമോ സുനാമിയോ പോലെ എന്തോ ആണെന്നാണ് ഞങ്ങള്‍ കരുതിയത്, അതിനുശേഷം വെള്ളത്തില്‍ വലിയ കുലുക്കം അനുഭവപ്പെട്ടു. കനത്ത മഴയായിരുന്നു, കാലാവസ്ഥയും വളരെ മോശം അതിനാല്‍, ചുറ്റുമുള്ളത് വ്യക്തമായി കാണാന്‍ പ്രയാസമായിരുന്നു. എന്നാല്‍ ശബ്ദം കേട്ട ഞങ്ങള്‍ ഞെട്ടിപ്പോയി, ചില സാധനങ്ങള്‍ വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നത് കാണാമായിരുന്നു.’-മത്സ്യത്തൊഴിലാളി പറഞ്ഞു
62 യാത്രക്കാരില്‍ മൂന്ന് കൈക്കുഞ്ഞുങ്ങളടക്കം 10 പേര്‍ കുട്ടികളാണ്. അപകടവിവരമറിഞ്ഞ് പ്രിയപ്പെട്ടവരെ കുറിച്ചറിയാന്‍ വിമാനത്താവളത്തിലും തുറമുഖത്തുമായി യാത്രക്കാരുടെ ബന്ധുക്കള്‍ തടിച്ചുകൂടിയിരിക്കുകയാണ്.