ടെലിവിഷൻ അവതാരക എന്ന് പറയുമ്പോൾ തന്നെ മലയാളികളുടെ മനസ്സിൽ തെളിയുന്ന മുഖം ആണ് രഞ്ജിനി ഹരിദാസിന്റേത്. ഐഡിയ സ്റ്റാർ സിങ്ങർ എന്ന പ്രോഗ്രാമിൽ കൂടി ഏഷ്യാനെറ്റിന്റെ അവതാരക ആയി എത്തിയ രഞ്ജിനിക്ക് ഒട്ടേറെ ആരാധകർ ഉണ്ടായിരുന്നു.
വ്യത്യസ്തമായ അവതരണ ശൈലി തന്നെ ആയിരുന്നു മറ്റുള്ളവരിൽ നിന്നും രഞ്ജിനി ഹരിദാസ് എന്ന താരത്തിനെ വ്യത്യസ്തമാക്കി ഇരുന്നത്. തുടർന്ന് റിയാലിറ്റി ഷോകളിലും അവാർഡ് നിശകളിലും എല്ലാം അവതാരകയായി മാറിയ രഞ്ജിനി മലയാളത്തിൽ നായിക താരം ആയി വരെ എത്തിയിരുന്നു. ഏത് വിഷയത്തിലും തന്റെ നിലപാടുകൾ തുറന്നു പറയാൻ മടിയില്ലാത്ത താരം ആയി രഞ്ജിനി മാറിയിരുന്നു.
അതുകൊണ്ടു തന്നെ ബിഗ് ബോസ് സീസൺ 1 ൽ മത്സരാർത്ഥി ആയും രഞ്ജിനി എത്തി. വിവാദങ്ങൾ നിറഞ്ഞ തന്റെ ജീവിതം തുറന്നു പറയാൻ ഉള്ള വേദിയാക്കി മാറ്റി താരം അവിടെ. രഞ്ജിനിയുടെ ദൃശ്യങ്ങൾ എന്ന പേരിൽ പ്രചരിച്ച വ്യാജ എം എം എസ് ക്ലിപ്പിനെ കുറിച്ച് അവതാരിക ചോദിച്ചപ്പോൾ അത് താനല്ലന്നും ഡയറക്ടറും രഞ്ജിനിയും എന്ന ടൈറ്റിലോട് കൂടി വന്ന വീഡിയോ ഒരുപാട് വർഷം പഴക്കമുള്ളതാണ് തന്നോട് ഇങ്ങനെ ഒരു കാര്യം പ്രചരിക്കുന്ന വിവരം ഫ്രണ്ടാണ് വിളിച്ച് പറഞ്ഞതെന്നും അപ്പോൾ ഞെട്ടി പോയെന്നും രഞ്ജിനി പറയുന്നു.
സ്ത്രീയെന്ന നിലയിൽ പലപ്പോഴും ആ ക്രമണ ങ്ങൾ നേരിട്ടിട്ടുള്ള രഞ്ജിനി അത്തരക്കാർക്ക് എതിരെ പ്രതികരിക്കാനും ധൈര്യം കാണിച്ചിട്ടുണ്ട്. ഒരിക്കൽ മറഡോണ കേരളത്തിൽ എത്തിയ പരിപാടിയിൽ ആങ്കറായി എത്തിയത് രഞ്ജിനിയായിരുന്നു. അന്ന് അനാവിശ്യനായി രഞ്ജിനിയെ സ്പർശിച്ചവർക്ക് എതിരെ രഞ്ജിനി പ്രതികരിക്കുകയും പിന്നീട് അത് വാർത്തയായി മാറുകയും ചെയ്തു.
അന്ന് നടന്ന കാര്യങ്ങൾ ഒരു അഭിമുഖത്തിൽ താരം വെളിപ്പെടുത്തിയിരുന്നു. മറഡോണ വന്ന ആവേശത്തിലായിരുന്നു എല്ലാവരും ഷോ കഴിഞ്ഞ് വണ്ടി എത്തുന്നതിന് മുൻപേ താൻ പുറത്തിറങ്ങിയെന്നും ചെന്ന് ഇറങ്ങിയത് യുവാക്കളുടെ ഇടയിലേക്കായിരുന്നു. തിരക്കിനിടയിൽ താഴെ നിന്നും മുകളിൽ നിന്നും കൈകൾ സ്പർശിച്ചുവെന്നും പോലീസ് ഉണ്ടായിട്ടും ഒന്നും ചെയ്യാൻ അവരെകൊണ്ട് സാധിച്ചില്ലെന്നും താരം പറയുന്നു.
താൻ കിട്ടിയവരെ എല്ലാം അടിച്ചുവെന്നും തന്റെ ശരീരത്തിൽ അപരിചിതർ തൊടാൻ പറ്റില്ലെന്നും തനിക്ക് ഇഷ്ടമുള്ള ആളെ കെട്ടിപ്പിടിക്കും എന്ന് കരുതി തന്റെ ദേഹത്ത് പിടിക്കാൻ ആർക്കും അവകാശമില്ലെന്നും രഞ്ജിനി ഹരിദാസ് പറയുന്നു.
ഫോണിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ടിക്ടോക് താരം അറസ്റ്റില്‍. വടക്കാഞ്ചേരി കുമ്ബളങ്ങാട്ട് പള്ളിയത്ത് പറമ്ബില്‍ വിഘ്നേഷ് കൃഷ്ണ (19) ആണ് പോലീസ് പിടിയിലായത്.
പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടര്‍ന്നു യുവാവിനെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി പരിസരത്ത് നിന്ന് വിഘ്നേഷിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. വിവാഹ വാഗ്ദാനം നല്കി പ്രതി പെണ്‍കുട്ടിയെ ബൈക്കില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
എസ്ഐ ഉദയകുമാര്‍, സിപിഒമാരായ അസില്‍, സജീവ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ടിക് ടോക്കില്‍ നിറഞ്ഞുനിന്നിരുന്ന പ്രതി ഇന്‍സ്റ്റാഗ്രാം റീലുകളിലും സജീവമായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ റിമാന്‍ഡ് ചെയ്തു.
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ബാബു ആന്റണി. തൊണ്ണൂറുകളിലെ ആക്ഷൻ കിംഗ് ആയിരുന്നു അദ്ദേഹം. വില്ലൻ വേഷങ്ങളിൽ നിന്നും നായക നടനിലേക്ക് നടന്നു കയറിയ താരം. ബാബു ആന്റണി ഉണ്ടെങ്കിൽ വില്ലന്മാർ ഒരിക്കലും ജയിക്കില്ല എന്ന് ആവേശത്തോടെ ആരാധകർ പറഞ്ഞിരുന്ന കാലം. ഇപ്പോഴും സിനമിയിൽ ഉണ്ടെങ്കിലും അർഹിച്ച വേഷങ്ങൾ താരത്തിനു ലഭിക്കുന്നുണ്ടോ എന്ന് സംശയമാണ്. 1986-ൽ ഭരതൻ സംവിധാനം ചെയ്ത ചിലമ്പ് എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തി. ആദ്യകാലങ്ങളിൽ വില്ലൻ വേഷങ്ങളിലൂടെ പ്രശസ്തനായി. സംഘട്ടന രംഗങ്ങളിലുള്ള പ്രകടനം അദ്ദേഹത്തെ പ്രേക്ഷകരുടെ പ്രിയ താരമാക്കി മാറ്റി.
മൂന്നാം മുറ, ദൗത്യം, വ്യൂഹം, കോട്ടയം കുഞ്ഞച്ചൻ, നാടോടി തുടങ്ങിയ സിനിമകളിലെ വില്ലൻ വേഷങ്ങളിലൂടെ മലയാള സിനിമയിലെ ശ്രദ്ധേയ നടനായി മാറിയ ബാബു ആൻ്റണി മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി തുടങ്ങിയ എല്ലാ സൂപ്പർ താരങ്ങളുടേയും സിനിമകളിലെ വില്ലനായി 1990-കളുടെ തുടക്കത്തിൽ മലയാള സിനിമയിൽ നിറഞ്ഞുനിന്നു. റഷ്യൻ-അമേരിക്കൻ പൗരത്വമുള്ള ഇവാൻജനിയാണ് ഭാര്യ. ആർതർ, അലക്സ് എന്നിവർ മക്കളാണ്. സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള താരം കഴിഞ്ഞദിവസം പങ്കിട്ട ഒരു പോസ്റ്റാണ് ഇപ്പോൾ വൈറലായി മാറുന്നത്. കുറിപ്പിങ്ങനെ,
എന്നെ സംബന്ധിച്ചിടട്ടോളം അഭിനയം എന്നത് മുഖഭാഷ മാത്രമല്ല, ശരീര ഭാഷയുമാണ്. നമ്മൾ ചെയ്യുന്ന കാര്യങ്ങൾ ഓടിഎൻസിനു നന്നായി മനസിലാക്കാൻ പറ്റുമെങ്കിൽ പിന്നെ ആവശ്യമില്ലാത്ത expressions എനിക്ക് താല്പര്യമില്ല. സ്റ്റോറി,സ്ക്രിപ്റ്റ്, ഷോട്ടുകൾ, ബിജിഎം, കോസ്റ്റാര്സ് എല്ലാം അഭനയത്തിൽ നമ്മെ സഹായിക്കുന്ന ഘടകങ്ങൾ ആണ്. ഞാൻ ച്യ്ത വൈശാലിയും, അപരാഹ്നംവും, കടലും, ചന്തയും, നാടോടിയും, ഉത്തമനും മറ്റു ഭാഷ ചിത്രങ്ങളും ഒക്കെ ജനങ്ങൾക്കു മനസ്സിലാവുകയും സൂപ്പർ ഹി ആവുകയും ചെയ്തു. പിന്നെ എനിക്ക് അഭിനയത്തിന് ഒരു പഞ്ചായത്തു അവാർഡ് പോലും കിട്ടിയിട്ടില്ല. അതുകൊണ്ടു ഇവനെന്തിനു ഈ അവാർഡ് കൊടുത്തു എന്ന് ചോദിക്കണ്ട അവസ്ഥയും ഇല്ല. ഇന്ത്യയിലെ വലിയ വലിയ ഡിറക്ടര്സിനു ഒരു കൊപ്ളിൻറ്സും ഇല്ലതാനും. എന്റെ വര്കിൽ അവർ ഹാപ്പിയും ആണ്. അതുകൊണ്ടു ചില സഹോദരന്മാർ സദയം ക്ഷമിക്കുക.
നോബി ജെയിംസ്
2 മുഴുവൻ കോഴി വരഞ്ഞതു
(വീഡിയോയിൽ ഉള്ളതുപോലെ )
100 ഗ്രാം മല്ലിഇല
100 ഗ്രാം പുതിന ഇല
3 പച്ചമുളക്
3 ടേബിൾസ്പൂൺ ഇഞ്ചി വെളുത്തുള്ളി അരച്ചത്
2 ടേബിൾസ്പൂൺ ചാട്ട് മസാല
2 ടീസ്പൂൺ ബ്ലാക്ക് സാൾട്ട്
3 ടേബിൾസ്പൂൺ ഉലുവയില ഉണങ്ങിയത് ( കസൂരി മേത്തി )
3 ടേബിൾസ്പൂൺ തന്തൂരി മസാല
4 ടേബിൾസ്പൂൺ നാരങ്ങാനീര്
5 ടേബിൾസ്പൂൺ എണ്ണ
ഇവ നന്നായി മിക്സിയിൽ അരച്ചെടുക്കുക അതിൽ
4 ടേബിൾസ്പൂൺ തൈരും
ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കി കോഴിയിൽ തിരുമ്മി വയ്ക്കുക (എത്രനേരം വയ്ക്കാവോ അത്രയും നല്ലത് ) .അതിനുശേഷം കരി നന്നായി കത്തിച്ചു കനലാക്കി ചുട്ടെടുക്കാം. കൂടെ ഹോം മെയ്ഡ് ഗാർലിക് സോസോ പുതിന ചമ്മന്തിയോ കൂട്ടി കഴിക്കാം. (വീഡിയോ കണ്ട് നിങ്ങളുടെ അഭിപ്രായങ്ങൾ അയക്കുക )
മറ്റുപല നാടൻ വിഭവങ്ങളുടെയും വീഡിയോ ഉള്ള നോബിസ് കിച്ചൻ എന്ന എൻറെ യൂട്യൂബ് ചാനലിൽ നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും ഷെയറുചെയ്യാനും മറക്കരുതേ……
ഈസി കുക്കിങ്ങിൽ പുതിയ ഒരു വിഭവുമായി അടുത്ത ആഴ്ച വീണ്ടും കാണാം .
നോബി ജെയിംസ്
യുകെ മലയാളികൾക്ക് സുപരിചിതനായ പ്രമുഖ ഷെഫായ നോബി ജെയിംസാണ് മലയാളം യുകെയിൽ എല്ലാ ശനിയാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈസി കുക്കിംഗ് എന്ന പാചക പംക്തിയുടെ റെസിപ്പി തയ്യാറാക്കുന്നത്. ഇന്ത്യയിലും, ഗൾഫ് രാജ്യങ്ങളിലും, പല മുൻനിര സ്ഥാപനങ്ങളിലും ചീഫ് ഷെഫായി പ്രവർത്തിച്ചിട്ടുള്ള നോബി ഇപ്പോൾ യുകെയിൽ സ്വകാര്യമേഖലയിലുള്ള പ്രമുഖ റസിഡൻഷ്യൽ സ്കൂളായ നോർത്ത് യോർക്ക്ഷെയറിലെ ഐസഗാർത്തിൽ കേറ്ററിംഗ് മാനേജരായിസേവനമനുഷ്ഠിക്കുന്നു.
18 വയസിനു താഴെയുള്ളവരുടെ കോവിഡ് ചികിത്സയ്ക്കുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. കോവിഡ് ചികിത്സയ്ക്ക് മുതിര്‍ന്നവരില്‍ ഉപയോഗിക്കുന്ന റെംഡെസിവിര്‍ പോലുള്ള സ്റ്റിറോയിഡുകള്‍ കുട്ടികളില്‍ ഒഴിവാക്കണമെന്നും സി ടി സ്കാന്‍ പോലുള്ള രോഗനിര്‍ണയ ഉപാധികള്‍ പരമാവധി കുറച്ചും യുക്തിസഹജമായും ഉപയോഗിക്കണമെന്ന് മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു. ഡയറക്ടര്‍ ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വ്വീസ് ആണ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയത്.
റെംഡെസിവിര്‍ പോലുള്ള സ്റ്റിറോയിഡുകള്‍ കടുത്ത രോഗികളില്‍ വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ മാത്രമേ നല്‍കാവൂ എന്നും സ്റ്റിറോയിഡുകളുടെ കാര്യത്തില്‍ സ്വയം ചികിത്സ നിര്‍ബന്ധമായും ഒഴിവാക്കണമെന്നും പറയുന്നു. അഞ്ചുവയസ്സിന് താഴെയുള്ള കുട്ടികൾ മാസ്ക് ധരിക്കേണ്ടന്ന് ഡി ജി എച്ച് എസ്.
റെംഡെസിവിര്‍ അടിയന്തിര ആവശ്യങ്ങളില്‍ മാത്രം ഉപയോഗിക്കേണ്ടവയാണെന്നും 18 വയസില്‍ താഴെയുള്ളവരില്‍ ഈ മരുന്നിൻെറ പ്രവര്‍ത്തനത്തെക്കുറിച്ച് വ്യക്തമായ പഠനങ്ങള്‍ നടത്തിയിട്ടില്ലെന്നും മാര്‍ഗനിര്‍ദ്ദേശത്തില്‍ സൂചിപ്പിക്കുന്നുണ്ട്.
കോവിഡ് ലക്ഷണങ്ങളൊന്നുമില്ലാത്ത രോഗികളില്‍ പ്രത്യേകിച്ച് ചികിത്സകളൊന്നും തന്നെ നിര്‍ദ്ദേശിക്കുന്നില്ല. മാസ്ക്, സാനിറ്റൈസര്‍, സാമൂഹിക അകലം പാലിക്കുക തുടങ്ങി പൊതുവേയുള്ള കോവിഡ് പ്രോട്ടോക്കോളുകളും ആരോഗ്യകരമായ ആഹാര രീതികളും ആണ് 18 വയസില്‍ താഴെയുള്ള ലക്ഷണങ്ങള്‍ ഇല്ലാത്ത കോവിഡ് രോഗികള്‍ക്ക് നിര്‍ദ്ദേശിച്ചിട്ടുള്ളത്.
മലയാള ടെലിവിഷൻ സിനിമാരംഗത്തെ നടനാണ് പ്രകാശ് പോൾ. കടമറ്റത്ത് കത്തനാർ എന്ന പരമ്പരയിൽ കത്തനാരായി വേഷമിട്ടതോടെയാണ് പ്രകാശ് പോൾ ശ്രദ്ധേയനായത്. അച്ഛൻ കെ.പി. പോൾ ചെറുപ്പകാലത്ത് ഹിന്ദുവായിരുന്നു. ക്രിസ്തുമതത്തോടുള്ള താല്പര്യംകൊണ്ട് അദ്ദേഹം മതംമാറി ക്രിസ്ത്യാനിയായി.
നിരവധി ടെലിഫിലിമുകളിൽ യേശുക്രിസ്തുവായി അഭിനയിച്ചു. പിന്നീട് ഷാജിയെമ്മിന്റെ നക്ഷത്രങ്ങൾ എന്ന പരമ്പരയിലും അഭിനയിച്ചു. ശ്യാമപ്രസാദിന്റെ ശമനതാളം എന്ന പരമ്പരയിൽ നല്ലൊരു വേഷം ചെയ്തു. ഏഷ്യാനെറ്റിലെ കടമറ്റത്ത് കത്തനാർ (2004) എന്ന ഹൊറർ പരമ്പരയിൽ അഭിനയിക്കുവാൻ അവസരം ലഭിച്ചു. ഭൂതപ്രേതപിശാചുക്കളെ മന്ത്രസിദ്ധികൊണ്ടു കീഴടക്കുന്ന കത്തനാരച്ചനെ അവതരിപ്പിച്ചതിലൂടെ പ്രകാശ് പോൾ പ്രശസ്തനായി. സംപ്രേഷണം ചെയ്ത് ഒരാഴ്ചയ്ക്കുള്ളിൽ പരമ്പരയുടെ റേറ്റിംഗ് കുത്തനെ ഉയർന്നു. കടമറ്റത്ത് കത്തനാർ പരമ്പരയ്ക്കുശേഷം നല്ലവൻ എന്ന ചിത്രത്തിലും അഭിനയിച്ചു. പിന്നീട് പവർവിഷൻ ടി.വി.യിൽ പ്രൊഡ്യൂസറായും പ്രവർത്തിച്ചു.
ഇപ്പോഴിതാ തൻറെ ജീവിതത്തിൽ ആകസ്മികമായെത്തിയ ചില സംഭവങ്ങളെ കുറിച്ച് അദ്ദേഹം വെളിപ്പെടുത്തിയിരിക്കുകയാണ്. വാക്കുകൾ, ഒരു പല്ലുവേദന വന്നിരുന്നു. നാടൻ മരുന്നുകൾ ചെയ്തുനോക്കി. നാക്കിൻറെ ഒരു വശം അങ്ങനെ പൊള്ളി, മരവിച്ചുപോയി. മരുന്നിൻറെ പ്രശ്നമാണെന്നു കരുതി ഒരു മാസം ഒന്നും ചെയ്തില്ല. ഒരു ഡോക്ടറിനെ കാണിച്ചപ്പോൾ ന്യൂറോളജിസ്റ്റിനെ കാണാൻ പറഞ്ഞു. അങ്ങനെ സ്കാനും കുറെ ടെസ്റ്റും നടത്തി. സ്ട്രോക്കായിരുന്നുവെന്ന് പിന്നീടാണ് അറിഞ്ഞത്. വീണ്ടും സ്കാൻ ചെയ്തു. തലച്ചോറിൽ ഒരു ട്യൂമർ ഉണ്ടെന്നറിഞ്ഞു. അങ്ങനെ ആർസിസിയിൽ എത്തി,
തലച്ചോറിൻറെ ഉള്ളിൽ താഴെയായിട്ടായിരുന്നു ട്യൂമർ. പുറത്ത് ആണെങ്കിൽ സർജറി ചെയ്യാൻ എളുപ്പമാണ്. പക്ഷേ ഇത് സർജറി അത്ര എളുപ്പമല്ല, കഴുത്തു വഴി ഡ്രിൽ ചെയ്ത് ചെയ്യേണ്ടി വരുമെന്ന് പറഞ്ഞു. അതിൽ താൽപര്യമില്ലായിരുന്നു. ഒരു തേങ്ങാപിണ്ണാക്ക് പോലെയാണ് ട്യൂമർ തലയിലുണ്ടായിരുന്നതെന്ന് ഡോക്ടർ പറഞ്ഞു. അങ്ങനെ ആർസിസിയിൽ അഞ്ചാറ് ദിവസം ഒബ്സർവേഷനിൽ കഴിഞ്ഞു. ഇത് മെഡിക്കൽ ജേണലിൽ പബ്ലിഷ് ചെയ്യേണ്ടതുണ്ടെന്ന് അവർ പറഞ്ഞു. അതിന് ഞാൻ അനുവാദം നൽകി. ആര് ദിവസം കഴിഞ്ഞപ്പോൾ ഡിസ്ചാർജ് വാങ്ങി പോരുകയും ചെയ്തു, പിന്നീട് ഇതുവരെ ട്രീറ്റ് മെൻറ് ഒന്നും നടത്തുന്നുമില്ല. ഞാൻ തന്നെ അതങ്ങ് തീരുമാനിച്ചു. അത് എവിടെയെങ്കിലും എത്തുന്നതുവരെ അവിടിയെരിക്കട്ടെ. രോഗം മാറിയോയെന്ന് പരിശോധിച്ചിട്ടില്ല.
സംസാരിക്കുാനുള്ള ബുദ്ധിമുട്ട് ഇടയ്ക്കുണ്ട്. ചില സയങ്ങളിൽ പ്രശ്നമുണ്ട്. എങ്കിലും ആശപുത്രിയിൽ പോകുന്നില്ല. വേണ്ട എന്ന് വെച്ചിട്ടാണ്. രണ്ട് സാധ്യതകൾ അല്ലേ ഉള്ളൂ. ഒന്നുകിൽ മരിക്കും. അല്ലെങ്കിൽ സർവൈവ് ചെയ്യും, ഡോക്ടർമാർ വിളിച്ചിരുന്നു. നാല് വർഷമായി പക്ഷേ ഞാൻ ഒന്നും ചെയ്യുന്നില്ല, ചികിത്സ നടത്താൻ ഭാര്യയും മക്കളും നിർബന്ധിക്കുന്നുണ്ട്, പക്ഷേ ഞാൻ എന്നിൽ വിശ്വസിക്കുന്നു, അദ്ദേഹം പറയുകയാണ്. സാമ്പത്തിക പ്രശ്നമോ ഭയമോ ഒന്നുമല്ല, രോഗിയാണന്നറിഞ്ഞാൽ മരണത്തെ കുറിച്ച് ആലോചിക്കുമല്ലോ, പക്ഷേ മരണഭയമില്ല, ഇപ്പോൾ 62 കഴിഞ്ഞു. ആരെന്തൊക്കെ പറഞ്ഞാലും ഞാനതിന് ആവശ്യമില്ലെന്ന ഉറച്ച നിലപാടിലാണ്.
യൂറോ കപ്പിലെ ഉൽഘാടന മൽസരത്തിൽ തുർക്കിക്ക് എതിരെ ഇറ്റലിക്ക് തകർപ്പൻ ജയം. ഗ്രൂപ്പ് എയിലെ ആദ്യ മൽസരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് അസൂറിപ്പടയുടെ വിജയം. സിറൊ ഇമ്മൊബില്‍, ലൊറന്‍സൊ ഇന്സിഗ്നേ എന്നിവർ ഓരോ ഗോൾ നേടിയപ്പോൾ മൂന്നാം ഗോൾ തുർക്കി പ്രതിരോധത്തിന്റെ വകയായിരുന്നു.
ടൂർണമെന്റിലെ കറുത്ത കുതിരകളാവാൻ സാധ്യത കൽപ്പിക്കപ്പെട്ട തുർക്കിക്ക് പക്ഷേ പേരിനൊത്ത പ്രകടനം പുറത്തെടുക്കാൻ ഒളിമ്പിക്സ് സ്റ്റേഡിയത്തിൽ കഴിഞ്ഞില്ല. തുടക്കം മുതല്‍ തുര്‍ക്കി പ്രതിരോധത്തിലേക്ക് വലിഞ്ഞപ്പോള്‍ ആദ്യ പകുതിയിയില്‍ ഗോളൊന്നും പിറന്നില്ല. ആദ്യ പകുതിയിൽ ലഭിച്ച അവസരങ്ങൾ ഒന്നും തന്നെ ലക്ഷ്യത്തിലെത്തിക്കാൻ ഇറ്റലിക്ക് കഴിഞ്ഞതുമില്ല.
53ആം മിനിറ്റില്‍ സെല്‍ഫ് ഗോളിലൂടെയാണ് തുര്‍ക്കിയുടെ വല ആദ്യം കുലുങ്ങി. വലത് വിംഗില്‍ നിന്ന് ഡൊമെനികോ ബെറാര്‍ഡി ബോക്സിലേക്ക് നല്കിയ ക്രോസ് തുര്‍ക്കി പ്രതിരോധതാരം മെറിഹ് ഡെമിറാളിന്റെ ദേഹത്ത് തട്ടി ഗോള്‍വര കടന്നു.
ഗോൾ വഴങ്ങിയതിന് പിന്നാലെ തുർക്കി രണ്ട് മാറ്റങ്ങൾ വരുത്തി കളി നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ലാസിയോ സൂപ്പർതാരം ഇമ്മൊബിൽ ഫോമിലേക്ക് ഉയർന്നതോടെ ഇറ്റലിക്ക് കാര്യങ്ങൾ എളുപ്പമായി. 66ആം മിനിറ്റില്‍ ഇമ്മൊബിൽ ഇറ്റലിയുടെ ലീഡുയർത്തി. 79ആം മിനിറ്റിൽ ഇൻസിഗ്നേയിലൂടെ ഇറ്റലി ഗോൾ പട്ടിക പൂർത്തിയാക്കി.
ഇന്ന് മൂന്ന് മൽസരങ്ങളാണ് യൂറോയില്‍ ഉള്ളത്. വെയ്ല്‍സ് ഗ്രൂപ്പ് എയിലെ രണ്ടാം മൽസരത്തിൽ സ്വിറ്റ്സര്‍ലന്‍ഡിനെ നേരിടും. ഗ്രൂപ്പ് ബിയില്‍ ഡെന്മാര്ക്ക് ഫിന്‍ലന്‍ഡിനേയും ബെല്‍ജിയം റഷ്യയേയും നേരിടും. ജൂൺ 17നാണ് ഇറ്റലിയുടെ അടുത്ത മൽസരം. സ്വിറ്റ്സര്‍ലന്‍ഡാണ് എതിരാളികൾ. തുർക്കിയുടെ അടുത്ത മൽസരം വെയിൽസിന് എതിരെയാണ്.
പ്രഭാസ് ചിത്രം രാധേ ശ്യാം ഒടിടിയില്‍ റിലീസ് ചെയ്യുമെന്ന് റിപ്പോര്‍ട്ട് . 400 കോടിക്ക് ചിത്രം പ്രമുഖ ഒടിടി പ്ലാറ്റ്ഫോമിന് വിറ്റു. ഇതോടെ രാധേ ശ്യാം ഒടിടി വാങ്ങിയ ഏറ്റവും വില കൂടിയ തെലുങ്കു ചിത്രമായി മാറിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എങ്കിലും ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ നടന്നിട്ടില്ല.
രാധാ കൃഷ്ണ സംവിധാനം ചെയ്യുന്ന രാധേ ശ്യാം ബഹുഭാഷാ ചിത്രമായാണ് എത്തുന്നത്. വി ക്രിയേഷന്‍സിന്റെ ബാനറില്‍ വംസിയും പ്രമോദും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വ്വഹിക്കുന്നത്. വേറിട്ടൊരു വേഷത്തിലാണ് ചിത്രത്തില്‍ പ്രഭാസ് എത്തുന്നത് എന്നതാണ് വലിയ പ്രത്യേകതകളിലൊന്ന്.
മലയാളത്തിന്റെ പ്രിയതാരം ജയറാമും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്.
എന്‍.ഡി.എ.യില്‍ തിരിച്ചെത്തുന്നതിനായി സി.കെ. ജാനുവിന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് പണം നല്‍കിയെന്ന ജെ.ആര്.പി. ട്രഷറര്‍ പ്രസീത അഴീക്കോടിൻറെ ആരോപണവുമായി ബന്ധപ്പെട്ട് വീണ്ടും ശബ്ദരേഖ പുറത്ത്. പണംനല്‍കാന്‍ ഹോട്ടല്മുറിയിലെത്തുന്നതിനുമുമ്പ് പ്രസീതയും സുരേന്ദ്രനും ഫോണില്‍ സംസാരിക്കുന്നതെന്ന് കരുതുന്നതിന്റെ ശബ്ദരേഖയാണ് ലഭിച്ചതെന്ന് റിപ്പോർട്ട് . ‘ഇതൊന്നും കൃഷ്ണദാസ് അറിയരുത്, ഞാനത് എല്ലാം റെഡിയാക്കി എന്റെ ബാഗില്‍വെച്ചിട്ട് ഇന്നലെമുതല്‍ അങ്ങോട്ടും ഇങ്ങോട്ടും ഇത് കൊണ്ടുനടക്കുകയാണ്’ – എന്നാണ് ശബ്ദരേഖയിലുള്ളത്.
ഏഴിന് രാവിലെ സുരേന്ദ്രനെ ഫോണില്‍ വിളിച്ചപ്പോള്‍ പണം നല്‍കുന്നതിനെക്കുറിച്ച് ജാനു കൃഷ്ണദാസിനോട് പറയില്ലല്ലോയെന്ന് സുരേന്ദ്രന് ചോദിച്ചതായും പ്രസീത ആരോപിക്കുന്നു. കൃഷ്ണദാസ് പലതവണ ജാനുവിനെ വിളിച്ചെങ്കിലും എന്‍.ഡി.എ.യിലേക്ക് തിരിച്ചുവരാന്‍ അവര്‍ താത്പര്യം പ്രകടിപ്പിച്ചില്ല.
മുസ്ലിം ലീഗില്‍നിന്ന് ഓഫര്‍ ലഭിച്ചതിനാലാണ് അവര്‍ ക്ഷണം നിരസിച്ചതെന്നും, താനടക്കമുള്ള നേതാക്കളുമായി ഇടപെട്ടാണ് സുരേന്ദ്രന് ജാനുവിനെ എന്‍.ഡി.എ.യിലെത്തിച്ചതെന്നും പ്രസീത പറഞ്ഞു. ജാനു പാര്‍ട്ടിയെ തള്ളിപ്പറഞ്ഞതിനാലും ഘടകക്ഷിയായ തങ്ങളെ കെ. സുരേന്ദ്രന് അവഗണിച്ചതിനാലുമാണ് ഈ തുറന്നുപറച്ചിലെന്ന് പ്രസീത പറയുന്നു.
എന്‍.ഡി.എ.യില്‍ തിരിച്ചെത്തുന്നതിനായി സി.കെ. ജാനുവിന് കെ.സുരേന്ദ്രൻ 10 ലക്ഷം കൊടുത്തുവെന്നായിരുന്നു പ്രസീതയുടെ വെളിപ്പെടുത്തൽ. ഏഴാം തീയതി തിരുവനന്തപുരത്തെ ഹൊറൈസണ്‍ ഹോട്ടലില്‍ സികെ ജാനു ഉണ്ടായിരുന്നു. അന്ന് അവിടെ കെ. സുരേന്ദ്രന് വന്നിരുന്നു. അവിടെവെച്ചാണ് പണം കൈമാറിയത്. അതിനു മുന്‍പ് കെ. സുരേന്ദ്രന് തന്നെ ഇങ്ങോട്ട് വിളിച്ചിരുന്നു. പണം കിട്ടിയിട്ടുണ്ടെന്ന് സി.കെ ജാനു സമ്മതിച്ചിട്ടുണ്ടെന്നും പ്രസീത പറഞ്ഞിരുന്നു. ആരോപണവുമായി ബന്ധപ്പെട്ട് ചില ശബ്ദരേഖകൾ പ്രസീത നേരത്തെ പുറത്ത് വിട്ടിരുന്നു.
കൊവിഡ് വാക്സിനേഷന് പൂര്‍ത്തിയാക്കിയതിന് പിന്നാലെ ശരീരത്തിന് കാന്തികശക്തി ലഭിച്ചുവെന്ന വിചിത്രവാദവുമായി മഹാരാഷ്ട്ര നാസിക് സ്വദേശി. അരവിന്ദ് സോണര്‍ എന്ന മധ്യവയസ്കനാണ് വിചിത്ര വാദവുമായി രംഗത്തെത്തിയത്.
വാക്സിന്റെ രണ്ടാം ഡോസ് കുത്തിവച്ചശേഷം തന്റെ ശരീരത്തിന് കാന്തികശക്തി ലഭിച്ചുവെന്നാണ് അരവിന്ദിന്റെ വാദം. ലോഹവസ്തുക്കള്‍ തന്റെ ശരീരത്തില്‍ ഒട്ടിപ്പിടിക്കുന്നുവെന്ന് അദ്ദേഹം പറയുന്നു. അത് സത്യമാണെന്ന് തെളിയിക്കാന്‍ അദ്ദേഹം ഒരു വീഡിയോയും തയ്യാറാക്കിയിട്ടുണ്ട്. പാത്രങ്ങള്‍, സ്പൂണുകള്‍, നാണയങ്ങള്‍ എന്നിവ അരവിന്ദ് സോണറുടെ ശരീരത്തില്‍ ഒട്ടിപ്പിടിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.
നാണയങ്ങള്‍ അടക്കമുള്ളവ വിയര്‍പ്പ് കാരണം ശരീരത്തില്‍ ഒട്ടിപ്പിടിക്കുന്നതാവാം എന്നാണ് കരുതിയിരുന്നത്. എന്നാല്‍, കുളിച്ച് വന്നതിന് ശേഷവും ലോഹവസ്തുക്കള്‍ ഒട്ടിപ്പിടിക്കുന്നുണ്ട്. ഇതോടെ ബന്ധുക്കളും വിശ്വസിക്കുകയും ചെയ്തു. വിവരമറിഞ്ഞ് നാസിക് മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ ഡോക്ടര്‍മാര്‍ സോണറെ സന്ദര്‍ശിച്ചിരുന്നു. വാക്സിനേഷന് കാരണമാണ് അങ്ങനെ സംഭവിക്കുന്നത് എന്ന് പറയാന്‍ കഴിയില്ലെന്ന് ഡോക്ടര്‍മാരും അഭിപ്രായപ്പെടുന്നു. വിശദമായ അന്വേഷണത്തിലൂടെ മാത്രമെ കാന്തശക്തിയുടെ കാരണം കണ്ടെത്താന്‍ കഴിയൂ എന്ന് ഡോ. അശോക് തോറാട്ട് ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിച്ചു.