Latest News

യുവനടിയെ കൊച്ചിയിലെ ഷോപ്പിംഗ് മാളിൽ വച്ചു അപമാനിച്ച സംഭവത്തിൽ പ്രതികളായ രണ്ട് യുവാക്കളെ തിരിച്ചറിഞ്ഞു. മലപ്പുറം പെരിന്തൽമണ്ണ സ്വദേശികളായ ഇര്‍ഷാദ്, ആദിൽ എന്നിവരാണ് കൊച്ചിയിലെ ഏറ്റവും തിരക്കേറിയ ഷോപ്പിംഗ് മാളിൽ വച്ച് യുവനടിയോട് അപമര്യാദയായി പെരുമാറിയത്.

ജോലി ആവശ്യത്തിനായാണ് തങ്ങൾ കൊച്ചിയിലെത്തിയതെന്നും തിരിച്ചു പോകാനുള്ള തീവണ്ടി എത്താൻ ഒരുപാട് സമയമുള്ളതിനാലാണ് കൊച്ചി ലുലു മാളിലെത്തിയതെന്നും യുവാക്കൾ പറയുന്നു. ഇവിടെ വച്ച് നടിയെ കണ്ടെന്നും അടുത്തു പോയി സംസാരിച്ചെന്നും യുവാക്കൾ പറയുന്നു. എന്നാൽ നടിയെ പിന്തുടരുകയോ അപമാനിക്കുകയോ ചെയ്തിട്ടില്ലെന്നും ഒരു ദുരുദേശ്യത്തോടെയും അല്ല കൊച്ചിയിൽ എത്തിയതെന്നും യുവാക്കൾ പറയുന്നു.

അറിഞ്ഞു കൊണ്ട് നടിയേയോ അവരുടെ കുടുംബത്തേയോ അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്നും അറിഞ്ഞു കൊണ്ട് അങ്ങനെ ചെയ്തിട്ടില്ലെന്നും എന്തെങ്കിലും തരത്തിൽ തങ്ങളുടെ ഭാഗത്ത് നിന്നും മോശം പെരുമാറ്റമുണ്ടായിട്ടുണ്ടെങ്കിൽ മാപ്പ് പറയാൻ തയ്യാറാണെന്നും യുവാക്കൾ പറയുന്നു. സംഭവം വലിയ വിവാദമായ കാര്യം ഇന്നലെയാണ് അറിഞ്ഞതെന്നും തുടര്‍ന്ന് പെരിന്തൽമണ്ണയിലെ ഒരു അഭിഭാഷകനെ പോയി കാണുകയും ചെയ്തുവെന്ന് യുവാക്കൾ പറയുന്നു.

ഈ അഭിഭാഷകൻ്റെ നിര്‍ദേശം അനുസരിച്ചാണ് ഇവര്‍ ഒളിവിൽ പോയത്. തനിക്ക് നേരിട്ട ദുരനുഭവം യുവനടി ഇൻസ്റ്റാഗ്രാമിലൂടെ പുറംലോകത്തെ അറിയിച്ചിരുന്നു. സംഭവം വിവാദമായതോടെ ഐജി വിജയ് സാഖറെയുടെ നിര്‍ദേശപ്രകാരം കളമശ്ശേരി സിഐ സ്വന്തം നിലയിൽ അന്വേഷണം തുടങ്ങിയിരുന്നു. യുവാക്കളുടെ വിവരങ്ങൾ മാധ്യമങ്ങൾ പുറത്തു വിട്ടതിന് പിന്നാലെ സംഭവത്തിൽ കേസ് രജിസ്റ്റര്‍ ചെയ്ത കളമശ്ശേരി പൊലീസ് പെരിന്തൽമണ്ണിയിലേക്ക് എത്തിയിട്ടുണ്ട്. പൊലീസിന് മുൻപിൽ കീഴടങ്ങാൻ തയ്യാറാണെന്നാണ് യുവാക്കളുടെ നിലപാട്.

റഷ്യന്‍ ടെന്നിസ് താരം മരിയ ഷറപ്പോവ വിവാഹിതയാകുന്നു. നാല്‍പ്പത്തൊന്നുകാരനായ ബ്രിട്ടിഷ് വ്യവസായി അലക്‌സാണ്ടര്‍ ജില്‍ക്‌സാണ് വരന്‍. മുപ്പത്തിമൂന്നുകാരിയായ ഷറപ്പോവ ഈ വര്‍ഷം ഫെബ്രുവരിയിലാണ് പ്രഫഷനല്‍ ടെന്നിസില്‍നിന്ന് വിരമിച്ചത്. അഞ്ച് തവണ ഗ്രാന്‍സ്‌ലാം കിരീടം ചൂടിയിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റിലൂടെയാണ് വിവാഹ നിശ്ചയം കഴിഞ്ഞ വിവരം ഷറപ്പോവ പരസ്യമാക്കിയത്.

‘ആദ്യ കാഴ്ചയില്‍ത്തന്നെ ഞാന്‍ യെസ് പറഞ്ഞു. ഇത് നമ്മുടെ കൊച്ചു രഹസ്യമായിരുന്നു. അല്ലേ?’ – അലക്‌സാണ്ടര്‍ ജില്‍ക്‌സിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് ഷറപ്പോവ കുറിച്ചു.

2018 ഒക്ടോബറിലാണ് ഷറപ്പോവയും അലക്‌സാണ്ടര്‍ ജില്‍ക്‌സും തമ്മിലുള്ള പ്രണയം പൊതുജന ശ്രദ്ധയിലെത്തുന്നത്. ബ്രിട്ടീഷ് രാജകുടുംബവുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന വ്യക്തി കൂടിയാണ് അലക്‌സാണ്ടര്‍. ബ്രിട്ടിഷ് – ബഹ്‌റൈന്‍ ഫാഷന്‍ ഡിസൈനറായ മിഷ നോനുവാണ് അലക്‌സാണ്ടറിന്റെ ആദ്യ ഭാര്യ. ഈ ബന്ധത്തില്‍ ഒരു കുഞ്ഞുണ്ട്.

സെര്‍ബിയയില്‍ ജനിച്ച ഷറപ്പോവ ടെന്നിസ് താരമാവുകയെന്ന ഒറ്റലക്ഷ്യത്തോടെയാണ് പിതാവ് യൂറിക്കൊപ്പം യുഎസിലെത്തിയത്. പോരാട്ടവീര്യം ഒന്നുകൊണ്ടു മാത്രം മികച്ച പരിശീലനം നേടി ടെന്നിസ് താരമാവുകയും ലോക ഒന്നാം നമ്പര്‍ പദവിയിലേക്കു കുതിച്ചെത്തുകയും ചെയ്തു. എന്നാല്‍, ഷറപ്പോവയ്ക്കു 2016 ഓസ്‌ട്രേലിയന്‍ ഓപ്പണിനിടെ ഉത്തേജക പരിശോധനയില്‍ പിടിക്കപ്പെട്ട് 15 മാസത്തെ വിലക്കു നേരിട്ട ശേഷം പഴയ ഫോമിലേക്കു തിരിച്ചെത്താനായില്ല. 373-ാം റാങ്കുകാരിയായിരിക്കെയാണ് ഷറപ്പോവ കളമൊഴിഞ്ഞത്.

ഐവിഎഫ് ചികിത്സ എന്ന രീതിയെപ്പറ്റി പുതുമയുള്ള കാര്യമല്ല. എന്നാല്‍ ഇത്തരം ആധുനിക ചികിത്സാരീതികളെയെല്ലാം സംശയത്തോടും ആശങ്കയോടും കൂടി സമീപിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ശരിയായ നിയമങ്ങളും മാനദണ്ഡങ്ങളുമൊന്നും നിശ്ചയിക്കപ്പെടാതിരുന്ന സമയത്തായിരുന്നു ഇത്. എന്നാൽ മാതാപിതാക്കളുടെ അറിവില്ലാതെ അമേരിക്കയിൽ ഒരു ഡോക്ടർ നൂറുകണക്കിന് കുട്ടികളുടെ അച്ഛനായ വാർത്തയാണ് ദി സൺ റിപ്പോർട്ട് ചെയ്യുന്നത്.

ഡോ. ഫിലിപ്പ് പെവെൻ എന്ന ഡോക്ടറാണ് നാലു പതിറ്റാണ്ട് നീണ്ട സേവന കാലയളവിനിടെ നൂറുകണക്കിന് ദമ്പതികൾക്ക് അവരറിയാതെ സ്വന്തം ബീജം നൽകിയത്. നാൽപതുവർഷത്തിനിടെ തന്റെ കീഴിൽ ചികിത്സയ്ക്കെത്തിയ ദമ്പതികളിലൂടെ ഏകദേശം 9000 കുട്ടികളുടെ പ്രസവത്തിനാണ് ഡോക്ടർ നേതൃത്വം നൽകിയത്. ഇപ്പോൾ ഈ കുട്ടികളിൽ ചിലരാണ് ഓൺലൈൻ ഡിഎൻഎ പരിശോധനയിലൂടെ തങ്ങൾ തമ്മിലുള്ള ബന്ധം കണ്ടെത്തിയത്. ഡോക്ടറുടെ ഡിഎൻഎയിലൂടെ തങ്ങള്‍ക്ക് ബന്ധമുണ്ടെന്നാണ് ഇവർ കണ്ടെത്തിയിരിക്കുന്നത്.

2019ൽ ജെയിം ഹാൾ എന്ന 61കാരി ഡോക്ടറെ സമീപിച്ചപ്പോൾ താനാണെന്ന് യഥാർത്ഥ അച്ഛനെന്ന് ഡോക്ടർ സമ്മതിച്ചതായാണ് വെളിപ്പെടുത്തൽ. ഇങ്ങനെ ഒട്ടനവധി ദമ്പതിമാർക്ക് തന്റെ ബീജം ഉപയോഗിച്ചിട്ടുണ്ടെന്നും ഡോക്ടർ സമ്മതിച്ചത്രെ. മിഷിഗണിലെ ഡെട്രോയിറ്റിലാണ് ഡോക്ടർ മെഡിക്കൽ പ്രാക്ടീസ് നടത്തിയിരുന്നത്. തന്റെ അച്ഛനും അമ്മയും മരിച്ചുവെന്നും അവർ വിചാരിച്ചിരുന്നത് തങ്ങളുടെ കുടുംബത്തിലെ ഒരംഗത്തിന്റെ ബീജമാണ് ഡോക്ടർ ഉപയോഗിച്ചത് എന്നായിരുന്നുവെന്നും ജെയിം ഹാൾ പറയുന്നു.

ഓൺലൈൻ വഴി തന്റെ ഡിഎൻഎയുമായി സാമിപ്യമുള്ള അഞ്ചുപേരെ കണ്ടെത്തിയതായും ഇവർ പറയുന്നു. തങ്ങൾ അഞ്ചുപേർ മാത്രമല്ലെന്നും നൂറുകണക്കിന് പേർ സഹോദരങ്ങളായി കാണുമെന്നാണ് ഹാള്‍ വിശ്വസിക്കുന്നത്. ”ഞങ്ങളെല്ലാവരും ഒരേ ആശുപത്രിയിലാണ് ജനിച്ചത്. എല്ലാവരുടെ മെഡിക്കൽ സർട്ടിഫിക്കറ്റിലും ഡോക്ടറുടെ പേരുണ്ട്”- ഹാളിനെ ഉദ്ധരിച്ച് ദി സണ്‍ റിപ്പോർട്ട് ചെയ്യുന്നു. കുട്ടികളില്ലാതിരുന്നതിനാലാണ് 1950കളുടെ തുടക്കത്തിൽ തന്റെ മാതാപിതാക്കൾ ഡോക്ടർ ഫിലിപ്പ് പെവെന്റെ ആശുപത്രിയിൽ ചികിത്സ തേടിയതെന്നും 61 കാരി പറയുന്നു.

1956ലാണ് ഹാളിന്റെ മൂത്ത സഹോദരിയായ ലിന്നിന് അമ്മ ജന്മം നൽകിയത്. 1959ൽ ഹാളിനും അവർ ജന്മം നൽകി. രണ്ട് കുട്ടികളുടെ പ്രസവവും ഡോക്ടർ ഫിലിപ്പിന്റെ മേൽനോട്ടത്തിലായിരുന്നു. 2008ലാണ് താനും സഹോദരിയും അച്ഛന്റെ മക്കളല്ലെന്ന് മനസിലാക്കുന്നത്. 2017ൽ ഒരു ടെസ്റ്റ് നടത്തി ഇക്കാര്യം സ്ഥിരീകരിച്ചു. 2019ലാണ് തന്റെ യഥാർത്ഥ അച്ഛനെ കണ്ടെത്താൻ ഹാൾ ശ്രമം തുടങ്ങിയത്. തുടർന്ന് ഓൺലൈൻ സൈറ്റുകളിലൂടെ നടത്തിയ തെരച്ചിലിലൂടെയാണ് തന്റെ ഡിഎൻഎയുമായി സാമ്യമുള്ളവരെ ഹാൾ കണ്ടെത്തിയത്.

104 വയസുള്ള ഡോക്ട‍ർ പെവെൻ ഇപ്പോഴും മിഷിഗനിൽ ജീവിച്ചിരിപ്പുണ്ട്. തുടർന്ന് ഡോക്ടറെ പോയി നേരിട്ട് കണ്ടു. തന്റെ രക്ഷിതാക്കളുടെ ചിത്രം കാണിച്ചു. ചിത്രം കണ്ട് ഡോക്ടർ അവരെ തിരിച്ചറിഞ്ഞു. താൻ മാത്രമല്ലെന്നും, ആശുപത്രിയിലെ ഒരു സംഘം ഡോക്ടർമാരും അവരുടെ സ്വന്തം ബീജം ചികിത്സയ്ക്ക് ഉപയോഗിച്ചിരുന്നുവെന്നും പെവെൻ പറയുന്നു. 1947 മുതൽ താൻ ബീജദാനം ചെയ്യുന്നുണ്ടെന്നും ഡോക്ടർ വെളിപ്പെടുത്തി. എന്തായാലും സംഭവിച്ചതിലൊന്നും വിഷമമില്ലെന്നും ജെയിം ഹാൾ പറയുന്നു.

മോ​ഹ​ൻ​ലാ​ലി​ന്‍റെ ക​രി​യ​റി​ലെ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച ക​ഥാ​പാ​ത്ര​മാ​ണ് കി​രീ​ടം എ​ന്ന ചി​ത്ര​ത്തി​ലെ സേ​തു​മാ​ധ​വ​ൻ. ഷൂ​ട്ടിം​ഗ് തി​ര​ക്കു​ക​ൾ കാ​ര​ണം തി​ല​ക​ൻ ആ​ദ്യം അ​ച്യു​ത​മേ​നോ​ൻ എ​ന്ന ക​ഥാ​പാ​ത്രം വേ​ണ്ട എ​ന്ന് വ​ച്ചി​രു​ന്നു. ഒ​ടു​വി​ൽ സി​ബി മ​ല​യി​ലി​ന്‍റെ​യും ലോ​ഹി​ത​ദാ​സി​ന്‍റെ​യും നി​ർ​ബ​ന്ധ​ത്തെ​ത്തു​ട​ർ​ന്ന് തി​ല​ക​ന്‍റെ സ​മ​യം നോ​ക്കി​യാ​ണ് സി​നി​മ ചി​ത്രീ​ക​രി​ച്ച​ത്.

തി​ല​ക​ന് മാ​ത്ര​മ​ല്ല, മോ​ഹ​ൻ​ലാ​ലി​നും കി​രീ​ട​ത്തി​ൽ അ​ഭി​ന​യി​ക്കാ​ൻ ആ​ദ്യം താ​ത്പ​ര്യ​മി​ല്ലാ​യി​രു​ന്നു​വ​ത്രേ. ഒ​ഴി​ഞ്ഞു മാ​റാ​ൻ പോ​ലും ലാ​ൽ ശ്ര​മി​ച്ചി​രു​ന്നു. സം​വി​ധാ​യ​ക​ൻ സി​ബി മ​ല​യി​ലി​ന്‍റെ പ​ത്താ​മ​ത്തെ സി​നി​മ​യും ലോ​ഹി​ത​ദാ​സി​ന്‍റെ ര​ച​ന​യി​ൽ മോ​ഹ​ൻ​ലാ​ൽ അ​ഭി​ന​യി​ക്കു​ന്ന ആ​ദ്യ​ത്തെ ചി​ത്ര​വു​മാ​ണ് കി​രീ​ടം.

ലോ​ഹി-​സി​ബി കൂ​ട്ടു​കെ​ട്ടി​ന്‍റെ സി​നി​മ​യെ കു​റി​ച്ചു​ള്ള ഊ​ഹാ​പോ​ഹ​ങ്ങ​ൾ കേ​ട്ട മോ​ഹ​ൻ​ലാ​ലി​ന് ഈ ​സി​നി​മ ചെ​യ്യാ​ൻ ഒ​ട്ടും താ​ത്പ​ര്യം ഉ​ണ്ടാ​യി​രു​ന്നി​ല്ല. മോ​ഹ​ൻ​ലാ​ലി​നോ​ട് ക​ഥ പ​റ​യാ​ൻ വേ​ണ്ടി, ലാ​ൽ അ​ഭി​ന​യി​ക്കു​ന്ന ലൊ​ക്കേ​ഷ​നു​ക​ളി​ലെ​ല്ലാം സി​ബി മ​ല​യി​ലും ലോ​ഹി​ത​ദാ​സും ക​യ​റി​യി​റ​ങ്ങി.

ലാ​ൽ അ​ന്ന് മൂ​ന്ന് സി​നി​മ​ക​ളു​ടെ തി​ര​ക്കു​ക​ളു​മാ​യി ലൊ​ക്കേ​ഷ​നി​ൽ നി​ന്ന് ലൊ​ക്കേ​ഷ​നി​ലേ​ക്ക് ഓ​ടി ന​ട​ക്കു​ക​യാ​ണ്. ക​ഥ കേ​ൾ​ക്കാ​തെ ഒ​ഴി​ഞ്ഞു മാ​റി​യാ​ൽ സി​ബി​ക്കും ലോ​ഹി​ത​ദാ​സി​നും വി​ഷ​മ​മാ​വും എ​ന്ന് ക​രു​തി ലാ​ൽ ക​ഥ കേ​ൾ​ക്കാ​ൻ ഇ​രു​ന്നു.

ഒ​ട്ടും താ​ത്പ​ര്യ​മി​ല്ലാ​തെ അ​ല​സ​മാ​യ മ​ന​സോ​ടെ​യാ​ണ് ക​ഥ കേ​ട്ട് തു​ട​ങ്ങി​യ​ത്. ക​ഥ പു​രോ​ഗ​മി​ക്കു​ന്തോ​റും മോ​ഹ​ൻ​ലാ​ൽ ആ​വേ​ശ​ഭ​രി​ത​നാ​യി. ക്ലൈ​മാ​ക്സ് പ​റ​ഞ്ഞു ക​ഴി​ഞ്ഞ​തും നി​റ​ക​ണ്ണു​ക​ളോ​ടെ സി​ബി​ക്കും ലോ​ഹി​ക്കും നേ​രേ കൈ ​നീ​ട്ടി ലാ​ൽ പ​റ​ഞ്ഞു, ഇ​താ​ണ്.. ഇ​താ​ണ് ഞാ​ൻ ചെ​യ്യു​ന്ന അ​ടു​ത്ത പ​ടം.

നാ​യി​ക​യാ​യി പ​ല​രെ​യും പ​രി​ഗ​ണി​ച്ചെ​ങ്കി​ലും ലോ​ഹി​ക്കും സി​ബി​ക്കും പാ​ർ​വ​തി​യെ നാ​യി​ക​യാ​യി ല​ഭി​ച്ചാ​ൽ ന​ന്നാ​യി​രു​ന്നു എ​ന്നു​ണ്ടാ​യി​രു​ന്നു. ഏ​ഴോ​ളം ചി​ത്ര​ങ്ങ​ളു​ടെ തി​ര​ക്കി​ലാ​ണ് അ​ന്ന് പാ​ർ​വ​തി. എ​ങ്കി​ലും സി​ബി-​ലോ​ഹി-​ലാ​ൽ ചി​ത്രം എ​ന്ന് കേ​ട്ട​പ്പോ​ൾ എ​ങ്ങ​നെ​യും സ​ഹ​ക​രി​ക്കാം എ​ന്ന് പാ​ർ​വ​തി വാ​ക്ക് കൊ​ടു​ക്കു​ക​യാ​യി​രു​ന്നു.

 

തെ​ന്നി​ന്ത്യ​ൻ പ്രേ​ക്ഷ​ക​രു​ടെ പ്രി​യ​പ്പെ​ട്ട താ​ര​മാ​ണ് സാ​യ് പ​ല്ല​വി. അ​ന്യ​ഭാ​ഷ​ക്കാ​രി​യാ​യ സാ​യ് ആ​ദ്യം മ​ല​യാ​ളി​ക​ളു​ടെ​യും പി​ന്നീ​ട് തെ​ന്നി​ന്ത്യ​ൻ സി​നി​മ പ്രേ​ക്ഷ​ക​രു​ടെ​യെ​ല്ലാം ഹൃ​ദ​യം കീ​ഴ​ട​ക്കു​ക​യാ​യി​രു​ന്നു.  സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ അ​ത്ര​യ​ധി​കം സ​ജീ​വ​മ​ല്ലാ​ത്ത സാ​യ് പ​ല്ല​വി സി​നി​മ വി​ശേ​ഷ​ങ്ങ​ൾ മാ​ത്ര​മാ​ണ് കൂ​ടു​ത​ലാ​യും പ​ങ്കു​വ​യ്ക്കു​ക. വ​ള​രെ വി​ര​ള​മാ​യി​ട്ടാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ന​ടി പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​തെ​ങ്കി​ലും സാ​യ് പ​ല്ല​വി​യു​ടെ പോ​സ്റ്റു​ക​ളെ​ല്ലാം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​ണ്.

ഇ​പ്പോ​ഴി​താ ഒ​രു സി​നി​മാ സ്വ​പ്നം പ​ങ്കു​വ​ച്ചി​രി​ക്കു​ക​യാ​ണ് ന​ടി. സൂം ​ടീ​വി​ക്ക് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. മാ​ധു​രി ദീ​ക്ഷി​ത്, സ​ഞ്ജ​യ് ലീ​ല ബ​ൻ​സാ​ലി, ഐ​ശ്വ​ര്യ റാ​യ് എ​ന്നി​വ​ർ​ക്കൊ​പ്പം വ​ർ​ക്ക് ചെ​യ്യാ​നു​ള്ള ആ​ഗ്ര​ഹ​ത്ത​ക്കു​റി​ച്ചാ​ണ് ന​ടി വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ആ​രു​ടെ കൂ​ടെ അ​ഭി​ന​യി​ക്കാ​നാ​ണ് ഏ​റ്റ​വും ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്ന അ​വ​താ​ര​ക​യു​ടെ ചോ​ദ്യ​ത്തി​നാ​യി​രു​ന്നു ന​ടി​യു​ടെ മ​റു​പ​ടി.  അ​വ​ർ​ക്കൊ​പ്പം അ​ഭി​ന​യി​ക്ക​ണ​മെ​ന്ന് എ​പ്പോ​ഴൊ​ക്കെ​യോ ആ​ഗ്ര​ഹി​ച്ചി​ട്ടു​ണ്ടെ​ന്ന് ന​ടി പ​റ​ഞ്ഞു. കൂ​ടാ​തെ സി​നി​മ​യി​ൽ എ​ത്തി അ​ഞ്ചു​വ​ർ​ഷ​മാ​യെ​ങ്കി​ലും താ​നി​പ്പോ​ഴും ഒ​രു ന്യൂ ​ക​മ​ർ ആ​യി​ട്ടാ​ണ് സ്വ​യം വി​ല​യി​രു​ത്തു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ സി​നി​മ​യു​ടെ സ്ക്രി​പ്റ്റി​നാ​ണ് പ്രാ​ധാ​ന്യം കൊ​ടു​ക്കു​ന്ന​ത്. ര​ണ്ടു കോ​ടി ത​രാ​മെ​ന്ന് പ​റ​ഞ്ഞാ​ലും ആ ​പ​ര​സ്യ ചി​ത്രം ചെ​യ്യി​ല്ലെ​ന്നും സാ​യി പ​ല്ല​വി പ​റ​ഞ്ഞു.

ത​ന്നെ ട്യൂ​ബ് ലൈ​റ്റ് എ​ന്ന് ആ​ളു​ക​ൾ വി​ളി​ക്കാ​റു​ണ്ടെ​ന്നു മ​റ്റൊ​ര​ഭി​മു​ഖ​ത്തി​ൽ സാ​യ് പ​റ​ഞ്ഞു. അ​തി​ന് കാ​ര​ണം പ​ല​പ്പോ​ഴും ത​മാ​ശ​ക​ൾ കേ​ട്ടാ​ൽ എ​നി​ക്ക് പെ​ട്ടെ​ന്ന് മ​ന​സി​ലാ​വി​ല്ല. പ്ര​ത്യേ​കി​ച്ചും ഡ​ബ്ബി​ൾ മീ​നിം​ഗ് ജോ​ക്കു​ക​ളൊ​ന്നും എ​നി​ക്ക് പെ​ട്ടെ​ന്ന് പി​ടി​കി​ട്ടി​ല്ല. ആ​രെ​ങ്കി​ലും പ​റ​ഞ്ഞു ത​ര​ണം- പ​ല്ല​വി പ​റ​ഞ്ഞു.

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗ് ഫു​ട്‌​ബോ​ളി​ല്‍ വ​ന്‍ ജ​യ​ത്തോ​ടെ ലി​വ​ര്‍പൂ​ള്‍ ഒ​ന്നാം സ്ഥാ​നം ഉ​യ​ര്‍ത്തി. എ​വേ മ​ത്സ​ര​ത്തി​ല്‍ ലി​വ​ര്‍പൂ​ള്‍ ഏ​ക​പ​ക്ഷീ​യ​മാ​യ ഏ​ഴു ഗോ​ളി​ന് ക്രി​സ്റ്റ​ല്‍ പാ​ല​സി​നെ ത​ക​ര്‍ത്തു. റോ​ബ​ര്‍ട്ടോ ഫി​ര്‍മി​നോ, മു​ഹ​മ്മ​ദ് സ​ല എ​ന്നി​വ​ര്‍ ര​ണ്ടു ഗോ​ള്‍ വീ​തം നേ​ടി​യ​പ്പോ​ള്‍ ടാ​കു​മി മി​നാ​മി​നോ, സാ​ദി​യോ മാ​നെ, ജോ​ര്‍ദ​ന്‍ ഹെ​ന്‍ഡേ​ഴ്‌​സ​ണ്‍ എ​ന്നി​വ​ര്‍ ഓ​രോ ത​വ​ണ വ​ല​കു​ലു​ക്കി. 14 ക​ളി​യി​ല്‍ 31 പോ​യി​ന്‍റാ​ണ് ലി​വ​ര്‍പൂ​ളി​ന്.

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ച ജോ ബൈഡന്‍ വൈറ്റ് ഹൗസ് അസിസ്റ്റന്റ് സെക്രട്ടറിയായി ഇന്ത്യന്‍ വംശജനായ വേദാന്ത് പട്ടേലിനെ നിയമിച്ചു. നിലവില്‍ ബൈഡന്റെ മുതിര്‍ന്ന ഔദ്യോഗിക വക്താവാണ് വേദാന്ത് പട്ടേല്‍. കൂടാതെ ബൈഡന്റെ പ്രചരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന റീജിയണല്‍ കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ സ്ഥാനവും വേദാന്ത് വഹിച്ചിരുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെയുണ്ടായ നെവാഡയിലെയും വെസ്റ്റ്‌റ്റേണ്‍ പ്രൈമറി സംസ്ഥാനങ്ങളിലെ പ്രാഥമിക പ്രചരണങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് പട്ടേലിന്റെ നേതൃത്വത്തിലായിരുന്നു.

നേരത്തെ ഇന്ത്യന്‍ വംശജയായ കോണ്‍ഗ്രസ് വനിത പ്രമീള ജയപാലിന്റെ കമ്മ്യൂണിക്കേഷന്‍ ഡയറക്ടറായും പട്ടേല്‍ സേവനം അനുഷ്ഠിച്ചിരുന്നു. ഇന്ത്യയിലെ ഗുജറാത്തില്‍ ജനിച്ച അഹമ്മദ് പട്ടേല്‍ വളര്‍ന്നത് കാലിഫോര്‍ണിയയിലാണ്. കാലിഫോര്‍ണിയ- റിവര്‍സൈഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് പഠനം പൂര്‍ത്തിയാക്കിയത്. വൈറ്റ് ഹൗസിലെ മാധ്യമ വിഭാഗത്തില്‍ നിയമിതനാകുന്ന മൂന്നാമത്തെ ഇന്ത്യന്‍ വംശജനാണ് വേദാന്ത് പട്ടേല്‍.

വൈറ്റ് ഹൗസില്‍ നിയമിതയായ ആദ്യ ഇന്ത്യന്‍ വംശജ പ്രിയ സിംഗായിരുന്നു. ഒബാമ പ്രസിഡന്റായിരുന്ന സമയത്ത് വൈറ്റ് ഹൗസിലെ പ്രസ് അസിസ്റ്റന്റായിരുന്നു പ്രിയ സിംഗ്. 2009 ജനുവരി മുതല്‍ 2010 മേയ് വരെയായിരുന്നു പ്രിയ സിംഗ് സേവനമനുഷ്ഠിച്ചത്. വൈറ്റ് പ്രസ് ഡെപ്യൂട്ടി പ്രസ് സെക്രട്ടറിയായി നിയമിതനായ രാജ് ഷാ ആയിരുന്നു രണ്ടാമത്തെ ഇന്ത്യന്‍ വംശജന്‍. ട്രംപ് പ്രസിഡന്റായ 2017 മുതല്‍ 2019 വരെയായിരുന്നു ഇദ്ദേഹം വൈറ്റ് ഹൗസില്‍ പ്രവര്‍ത്തിച്ചിരുന്നത്.

ചെന്നൈയില്‍ ഭാര്യയുടെ കാമുകനെ ഭര്‍ത്താവു കഴുത്തറുത്തുകൊന്നു. പുതുപേട്ട് നടന്ന ക്രൂരകൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ കണ്ടുനടുങ്ങിയിരിക്കുകയാണ് നഗരം. കൊലയാളികളായ രണ്ടുപേര്‍ അറസ്റ്റിലായി. കണ്ടവര്‍ കണ്ടവര്‍ നടുങ്ങിതരിച്ചിരിക്കുന്നു. 33 വയസുള്ള യുവാവിനെ മൂന്നു പേര്‍ ചേര്‍ന്നു കഴുത്തറുത്തുകൊല്ലുന്നു. കണ്ണകി നഗര്‍ സ്വദേശി സന്തോഷ് കുമാറാണു കൊല്ലപെട്ടത്.

സംഭവത്തെ കുറിച്ചു എഗ്മോര്‍ പൊലീസ് പറയുന്നത് ഇങ്ങനെയാണു. മീന്‍ കച്ചവടക്കാരനായ സന്തോഷിന് വിവാഹിതയായ സ്ത്രീയുമായി ബന്ധമുണ്ടായിരുന്നു. ഈ സ്ത്രീയുടെ കുടുംബം പലവട്ടം ഇതുസംബന്ധിച്ചു സന്തോഷിനു മുന്നറിയിപ്പു നല്‍കിയിരുന്നു.

ബുധനാഴ്ച രാത്രി പുതുപ്പേട്ടിലെ ജോലി ചെയ്യുന്ന കടയ്ക്കു മുന്നില്‍ ഉറങ്ങികിടക്കുകയായിരുന്നു. ഈ സമയത്താണു മൂന്നുപേര്‍ സ്ഥലത്തെത്തി ആക്രമിച്ചത്. രണ്ടു പേര്‍ സന്തോഷിന്റെ കയ്യും കാലും പിടിച്ചുകൊടുത്തു. മറ്റൊരാള്‍ മൂര്‍ച്ചയേറിയ കത്തികൊണ്ടു കഴുത്തറുക്കുകയായിരുന്നു. സംഭവസ്ഥലത്തു വച്ചു തന്നെ സന്തോഷ് മരിച്ചു. എഗ്മോര്‍ പൊലീസ് നടത്തിയ തിരച്ചിലില്‍ സന്തോഷിന്റെ കാമുകിയുടെ ഭര്‍ത്താവ് ഇളവരശന്‍, സുഹൃത്ത് അരുണ്‍ എന്നിവര്‍ പിടിയിലായി. നഗരത്തില്‍ ഇടതടവില്ലാതെ വാഹനങ്ങള്‍ കടന്നുപോകുന്ന സ്ഥലത്തു ക്രൂരമായ കൊലപാതകം നടന്നതു പൊലീസിനും തലവേദനയായിട്ടുണ്ട്.

തെക്കൻ കേരളത്തിലുടനീളം വടിവാളാക്രമണവും, മോഷണവും പതിവാക്കിയ കുപ്രസിദ്ധമോഷ്ടാക്കളുടെ സംഘം കൊച്ചിയില്‍ പിടിയില്‍. ഒരു യുവതിയടക്കം നാലുപേരാണ് അറസ്റ്റിലായത്. സംഘത്തലവനായ എടത്വ സ്വദേശി വിനീത് ഒന്നിലേറെ തവണ പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടതാണ്.

“തിരുവല്ല നഗരത്തില്‍ പ്രഭാതസവാരിക്കിറങ്ങിയവരെ ഒമ്നി വാനിലെത്തിയ അജ്ഞാത സംഘം വടിവാൾ കൊണ്ട് ‌ആക്രമിക്കാന്‍ ശ്രമിച്ചു. ഒരു യുവാവും യുവതിയുമായിരുന്നു വാനിലുണ്ടായിരുന്നുത്” ഭീതിപ്പെടുത്തുന്ന വാര്‍ത്ത രണ്ട് ദിവസം മുന്‍പാണ് പുറത്തുവന്നത്. ആരായിരുന്നു ആ യുവതിയും യുവാവും. കരുനാഗപ്പള്ളിയാണിടം. തിരുവല്ലയിലെത്തിയ അതേ ഒമ്നിവാന്‍. ബൈക്കിലെത്തിയ രണ്ടുപേര്‍ വാന്‍ ഓടിച്ച ഡ്രൈവറെ മര്‍ദ്ദിച്ചു. കത്തികാണിച്ച് ഭീണിപ്പെടുത്തി ഓടിച്ചു. വാന്‍ തട്ടിയെടുത്തു.

വിനീദ്, മിഷേല്‍, ഷിന്‍സി, ശ്യാം. സിനിമാക്കഥകളെപോലും വെല്ലുന്ന തരത്തില്‍ കൊള്ള നടത്തുന്ന നാല്‍വര്‍സംഘം. എറണാകുളം തൊട്ട് കന്യാകുമാരിവരെ മോഷണം വടിവാളാക്രമണം തുടങ്ങി കേസുകളുടെ പെരുമഴയാണ്. തിരവല്ലിയിലും വില്ലന്‍മാര്‍ ഇവരായിരുന്നു. വിനീത് പ്രായപൂര്‍ത്തിയാവുന്നതിന് മുന്‍പ് തന്നെ മോഷണം തുടങ്ങിയതാണെന്ന് പൊലീസ്. ഷിന്‍സിയെ വിനീത് വിവാഹംകഴിച്ച ശേഷം ഇരുവരും ചേര്‍ന്നായിരുന്നു മോഷണം. പലസ്ഥലങ്ങളില്‍ നിന്നും ഇവര്‍ വാഹനങ്ങള്‍ മോഷ്ടിച്ച് കടക്കുന്നതിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു.

പണം, സ്വര്‍ണാഭരണങ്ങള്‍, മൊബൈല്‍ ഫോണ്‍, ലാപ് ടോപ്പ്. തുടങ്ങി പ്രതികള്‍ മോഷ്ടിച്ച വസ്തുക്കളുടെ വലിയൊരു പട്ടികതന്നെയുണ്ട്. ആലപ്പുഴ എടത്വ സ്വദേശിയാണ് വിനീത്, പുന്നമടക്കാരിയാണ് ഷിന്‍സി. ജുവനൈല്‍ ഹോമില്‍ രണ്ടു വര്‍ഷത്തോളം ശിക്ഷയനുഭവിച്ച വിനീത് പിന്നീട് പിടിയിലായപ്പോഴൊക്കെ തടവുചാടി രക്ഷപ്പെടുകയായിരുന്നു. കോവിഡ് വാര്‍ഡില്‍ നിന്നും മുങ്ങിയിട്ടുണ്ട്. ഒമ്നി വാന്‍ മോഷണവുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവെടുപ്പിനായി കൊല്ലം പാരിപ്പിള്ളി പൊലീസിന് കൈമാറി.

മാധ്യമപ്രവര്‍ത്തകന്‍ എസ്.വി.പ്രദീപിന്‍റെ മരണത്തിനിടയാക്കിയ വാഹനാപകടം നാളെ പുനരാവിഷ്കരിക്കാന്‍ പൊലീസ് തീരുമാനം. കേസ് ഐ.ജിതലത്തിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷിക്കുമെന്നു പൊലീസ് മേധാവി പറഞ്ഞെങ്കിലും അന്വഷണം ഇതുവരെ തുടങ്ങിയിട്ടില്ല. അതേസമയം അന്വേഷണം ശരിയായ ദിശയിലല്ല നീങ്ങുന്നതെന്നു ചൂണ്ടികാട്ടി കൂട്ടായ്മ രുപീകരിക്കാനൊരുങ്ങുകയാണ് പ്രദീപിന്‍റെ സുഹൃത്തുക്കള്‍.

ഭാരം കയറ്റിയ ലോറി ഓടിച്ച് പരിശോധന നടത്താനാണ് പൊലീസിന്‍റെ തീരുമാനം. ഫോറന്‍സിക് വിഭാഗം അപകടം നടന്ന സ്ഥലം പരിശോധിച്ചെങ്കിലും പരിശോധനാഫലം ഇതുവരെയും ലഭിച്ചിട്ടില്ല. അറസ്റ്റിലായ ലോറി ഡ്രൈവര്‍ ജോയി, വാഹന ഉടമ എന്നിവരുടെ ഫോണ്‍രേഖകള്‍ വിശദമായി പരിശോധിക്കുന്നുണ്ടെന്നു നിലവിലെ അന്വേഷണ തലവനായ ഫോര്‍ട് എ.സി പ്രതാപ ചന്ദ്രന്‍ നായര്‍ പറ‍ഞ്ഞു. പ്രാഥമികമായി നടത്തിയ അന്വേഷണത്തില്‍ ദുരൂഹമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണ് പൊലീസ് നിലപാട്. മരണത്തില്‍ ദുരൂഹതയുണ്ടെന്നു ആരോപണമുയര്‍ന്നതോടെ അന്വേഷണം ഐ.ജി തലത്തിലുള്ള ഉദ്യോഗസ്ഥന്‍ നടത്തുമെന്ന പ്രഖ്യാപനമുണ്ടായെങ്കിലും ഇതുവരെയും ഫലവത്തായില്ല.

ഇതുവരെയും പ്രദീപിന്‍റെ അമ്മയുടേയോ, ഭാര്യയുടേയോ മൊഴിയെടുക്കാത്തത് ദുരൂഹമാണെന്നു ചൂണ്ടികാട്ടി സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി. അന്വേഷണത്തില്‍ തൃപ്തിയില്ലെന്നു ചൂണ്ടികാട്ടി പ്രദീപിന്‍റെ ഭാര്യയും രംഗത്തെത്തിയിരുന്നു. അതേസമയം പ്രദീപിന്‍റേത് അപകടമരണമാണെന്നു വരുത്തി തീര്‍ക്കാനാണ് പൊലീസിന്‍റെ ശ്രമമെന്നു ചൂണ്ടികാട്ടി കൂട്ടായ്മ രുപീകരിക്കാനൊരുങ്ങുകയാണ് പ്രദീപിന്‍റെ സുഹൃത്തുക്കള്‍.

RECENT POSTS
Copyright © . All rights reserved