റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകരുടെ ട്രാക്ടര്‍ റാലിയ്ക്കിടെ രക്തസാക്ഷിയായത് നവവരന്‍. ഉത്തര്‍പ്രദേശ് രാംപുര്‍ സ്വദേശിയായ 27കാരന്‍ നവരീത് സിംഗിനാണ് പ്രതിഷേധത്തിനിടെ ജീവന്‍ നഷ്ടമായത്.

അടുത്തിടെ വിവാഹിതനായ നവരീത് വിവാഹ പാര്‍ട്ടി നടത്തുന്നതിനായാണ് നവരീത് ഓസ്‌ട്രേലിയയില്‍ നിന്ന് നാട്ടിലെത്തിയത്. അമ്മാവന്മാരുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് നവരീത് ട്രാക്ടര്‍ റാലിയില്‍ പങ്കെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഓസ്‌ട്രേലിയയില്‍ വച്ച് നാളുകള്‍ക്ക് മുന്‍പായിരുന്നു നവരീതിന്റെ വിവാഹം. വിവാഹത്തിന്റെപാര്‍ട്ടി നടത്തുന്നതിന് വേണ്ടിയാണ് നാട്ടിലെത്തിയതായിരുന്നു. അമ്മാവന്‍മാര്‍ നിര്‍ബന്ധിച്ചതോടെ റാലിയില്‍ പങ്കെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. ട്രാക്ടര്‍ റാലി അക്രമാസക്തമാകുകയും ഐടിഒയില്‍വച്ച് നവരീത് മരിക്കുകയുമായിരുന്നു.

കര്‍ഷകരുടെ ട്രാക്ടര്‍ പരേഡിനിടെ സെന്‍ട്രല്‍ ഡല്‍ഹിയിലെ ഐടിഒയില്‍ പോലീസ് ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ ട്രാക്ടര്‍ മറിഞ്ഞാണ് വാഹനമോടിച്ച നവരീത് സിങ് മരിച്ചതെന്നാണ് പോലീസ് പറയുന്നത്.

അതേസമയം, ‘മുഖം രക്ഷിക്കാന്‍ പോലീസ് കള്ളം പറയുകയാണെന്ന് കൊല്ലപ്പെട്ട നവരീത് സിങിന്റെ മുത്തച്ഛന്‍ ഹര്‍ദീപ് സിങ് പറഞ്ഞു. പോലീസുകാര്‍ മുന്നില്‍ നിന്ന് വെടിയുതിര്‍ത്തു. വെടിയുണ്ട തലയിലൂടെ കടന്നുപോയി. സമാധാനപരമായ പ്രക്ഷോഭത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള സര്‍ക്കാറിന്റെ വലിയ ഗൂഢാലോചനയാണിത്. എന്റെ ചെറുമകന്റെ കൊലപാതകത്തിനു പിന്നില്‍ സര്‍ക്കാരാണ്. നവരീതിന്റെ മുത്തച്ഛന്‍ പറഞ്ഞു.

‘ട്രാക്ടര്‍ തകരായാണ് അദ്ദേഹം മരിച്ചതെങ്കില്‍, പോലീസ് അവനെ ആശുപത്രിയില്‍ എത്തിക്കാത്തത് എന്തുകൊണ്ടാണ്? മൂന്ന് മണിക്കൂറോളം എന്തുകൊണ്ടാണ് റോഡില്‍ കിടന്നത്. കാരണം പോലീസ് അവനെ വെടിവച്ച് ഓടിപ്പോയതാണെന്നും അദ്ദേഹം മുത്തച്ഛന്‍ ആരോപിച്ചു.

പോസ്റ്റുമോര്‍ട്ടത്തിന് ശേഷം നവരീതിന്റെ മൃതദേഹം ഇന്നലെ രാത്രിയോടെ നാട്ടിലെത്തിച്ചു. വിവാഹാഘോഷം നടക്കേണ്ട വീട്ടില്‍ മരണം സംഭവിച്ചതിന്റെ വേദനയിലാണ് ബന്ധുക്കളും നവരീതിന്റെ സുഹൃത്തുക്കളും.

ഉന്നത വിദ്യാഭ്യാസത്തിന് വേണ്ടിയാണ് നവരീത് സിംഗ് ഓസ്‌ട്രേലിയയിലേയ്ക്ക് പോയത്. വിവാഹം കഴിഞ്ഞതോടെ ആഘോഷങ്ങള്‍ക്കായി നാട്ടിലെത്തിയപ്പോഴാണ് ദുരന്തം.