ശ്രീനാഥ് ഭാസിയെ വിശുദ്ധനായി ചിത്രീകരിച്ചതിനെതിരെ ക്രിസ്ത്യൻ മതവാദികളുടെ പ്രതിഷേധം. ഡാനി മാത്യു എന്നയാളുടെ ഇസ്റ്റഗ്രാം പ്രൊഫൈലിൽ പോസ്റ്റ് ചെയ്ത ചിത്രത്തിനെതിരെയാണ് പ്രതിഷേധം. സംഭവത്തിൽ പ്രതികരണം ഉയരണമെന്നും കണ്ടില്ലെന്ന് നടിക്കരുതെന്നും ‘വിശ്വാസികൾ” ആവശ്യപ്പെടുന്നു. എന്നാൽ ഇതുകൊണ്ട് ദൈവത്തിന് ഒന്നും സംഭവിക്കാൻ പോകുന്നില്ലെന്നാണ് മറ്റൊരുകൂട്ടരുടെ പ്രതികരണം.
“ശകതമായി പ്രതികരിക്കണം ഇത്തരം കാര്യങ്ങൾ ഇനി അനുവദിച്ചു കൂടാ. മുഹമ്മദിന്റെ പേര് എഴുതിയപ്പോൾ കൈ അറുത്തുമാറ്റിയ നാടാണ് നമ്മുടേത് ആ രീതിയിൽ ഒന്നും നാം പ്രതിക്ഷേധിക്കണ്ട അത് നമ്മുടെ രീതിയല്ല പ്രതിരോധം ഒരു തെറ്റല്ല എന്ന് നാം ഇനിയെങ്കിലും മനസിലാക്കണം.” ചിത്രത്തിനെതിരെ പ്രതിഷേധിച്ചുകൊണ്ടുള്ള പോസ്റ്റിൽ നവ്യ മേരി ജോസഫ് എന്നയാൾ പ്രതികരിച്ചു.
“പ്രതികരിക്കണം, പ്രതികരിക്കാതെ ഇരിക്കുന്നത് കൊണ്ടാണ് ഇവിടേം വരെ എത്തിയത്, ഇനിയത് നടക്കില്ല.” എന്നാണ് എ ബി അബ്രാഹം എന്നയാളുടെ കമന്റ്.
പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, “ഞാനും ശ്രീനാഥ് ഭാസിയുടെ ഒരു ഫാനാണ്. ഇന്നലെ ഒരു ഇൻസ്റ്റഗ്രാം അക്കൗണ്ട് എന്റെ ശ്രദ്ധയിൽപ്പെട്ടു. വളരെ സങ്കടം തോന്നി. ഞാൻ ഒരു നല്ല കുടുംബത്തിൽ ജനിച്ച ക്രിസ്ത്യാനിയാണ്. എല്ലാ മതങ്ങളേയും റെസ്പെക്ട് ചെയ്യാറുണ്ട്. പക്ഷേ അനീതിക്കെതിരെ പ്രതികരിക്കുമെന്നത് സത്യമാണ്. ആ അക്കൗണ്ടിലുള്ള പല ചിത്രങ്ങലും എങ്ങനെയുള്ളതാണെന്ന് നിങ്ങൾ കാണുമ്പോൾ മനസിലാകും. ശ്രീനാഥ് ഭാസിയുടെ ഫോട്ടോ എടുത്ത് ക്രിസ്തുവിനെ മോശമായി ചിത്രീകരിച്ചിരിക്കുന്നു. അതും ശ്രീനാഥ് ഭാസിയെപ്പോലുള്ള നടന്റെ ഐഡന്റിറ്റി ഇല്ലാണ്ടാവും എന്നത് സത്യമാണ്.”
രാവിലെ എഴുന്നേൽക്കാൻ താമസിച്ചതിനു പതിനേഴുകാരിയായ മകളെ വാക്കത്തി കൊണ്ടു വെട്ടിയ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിൽ മകളുടെ തലയ്ക്കു സാരമായി പരുക്കേൽക്കുകയും കൈവിരൽ മുറിഞ്ഞു തൂങ്ങുകയും ചെയ്തു. കറുകച്ചാൽ പച്ചിലമാക്കൽ മാവേലിത്താഴെയിൽ രഘു (48) ആണ് അറസ്റ്റിലായത്.
ഇന്നലെ രാവിലെ ഏഴരയോടെയാണു സംഭവം. മകൾ എഴുന്നേൽക്കാൻ താമസിച്ചെന്നു പറഞ്ഞു രഘു വാക്കത്തിയുമായി മുറിയിലെത്തിയ ശേഷം വഴക്കുണ്ടാക്കുകയും തലയ്ക്കു വെട്ടുകയുമായിരുന്നുവെന്നു പൊലീസ് പറഞ്ഞു. തലയിൽ നിന്നു രക്തം വാർന്നൊഴുകിയതിനെത്തുടർന്നു നിലവിളിച്ചപ്പോൾ ഇയാൾ വീണ്ടും വെട്ടി. വെട്ടു തടയുന്നതിനിടയിൽ മകളുടെ വലതുകയ്യിലെ മോതിരവിരൽ മുറിഞ്ഞുതൂങ്ങി.
സംഭവസമയത്ത് ഇരുവരും മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ. രഘുവിന്റെ ഭാര്യ വീട്ടിൽ ഇല്ലായിരുന്നു. സംഭവത്തെ തുടർന്നു സമീപത്തെ വീട്ടിൽ അഭയം തേടിയ പെൺകുട്ടിയെ നാട്ടുകാർ ചേർന്നാണു കറുകച്ചാലിലെ സ്വകാര്യാശുപത്രിയിലും തുടർന്നു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചത്. കോടതിയിൽ ഹാജരാക്കിയ രഘുവിനെ റിമാൻഡ് ചെയ്തു.
കർഷക സമരത്തിന് ലഭിച്ച അഭൂതപൂർവമായ പിന്തുണയുടെ ബലത്തിൽ ഭാരത് ബന്ദ് തുടങ്ങി. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ കേരളത്തിൽ ബന്ദുണ്ടാകില്ലെന്നും കരിദിനമായി ആചരിക്കുമെന്നും സംഘടനകൾ അറിയിച്ചിട്ടുണ്ട്. പ്രതിപക്ഷ പാർട്ടികളും നിരവധി ട്രേഡ്യൂനിയനുകളും ഒരു പോലെ പിന്തുണ പ്രഖ്യാപിച്ച ബന്ദിനെ കോവിഡ് മാർഗനിർദേശങ്ങൾ കാണിച്ച് നേരിടാൻ കേന്ദ്ര സർക്കാറും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളും നിർദേശങ്ങൾ പുറപ്പെടുവിച്ചു. പഞ്ചാബ്, ഹരിയാന ഒഴികെയുള്ള സംസ്ഥാനങ്ങളിൽ 11 മണിക്കാണ് ബന്ദ് ആരംഭിക്കുക. രാവിലെ 11 മുതൽ വൈകീട്ട് മൂന്ന് മണി വരെയുള്ള ബന്ദാചരണം സമാധാനപരമായിരിക്കുമെന്ന് കർഷക നേതാക്കൾ വ്യക്തമാക്കി.
കർഷക സമരം ശക്തമായ പഞ്ചാബിന് പുറമെ, ഡൽഹി, ഹരിയാന, രാജസ്ഥാൻ, കർണാടക, തമിഴ്നാട്, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, തെലങ്കാന, ത്രിപുര, അസം എന്നിവിടങ്ങളിൽ ജനജീവിതത്തെ ബാധിച്ചേക്കും. ഡൽഹിയിലേക്കുള്ള വിവിധ അതിർത്തികൾ സ്തംഭിപ്പിച്ച് 12ാം ദിവസവും സമരം തുടർന്ന കർഷക സംഘടനകൾ ബുധനാഴ്ച സർക്കാറുമായി നാലാം വട്ട ചർച്ച നടത്താനിരിക്കുകയാണ്.
ബന്ദിനെ പിന്തുണച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ തിങ്കളാഴ്ച സിംഘു അതിർത്തിയിലെത്തി െഎക്യദാർഢ്യം പ്രഖ്യാപിച്ചു. ബന്ദിന് പിന്തുണ നൽകി തിങ്കളാഴ്ച ഉത്തർപ്രദേശിലുടനീളം റാലികൾ നടത്തിയ സമാജ്വാദി പാർട്ടി നേതാവും മുൻ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവിനെയും അനുയായികളെയും യു.പി പൊലീസ് അറസ്റ്റ് ചെയ്തു. പഴം പച്ചക്കറി വ്യാപാരികൾ ബന്ദുമായി സഹകരിക്കുമെന്ന് പ്രഖ്യാപിച്ച ഡൽഹിയിൽ പച്ചക്കറി ചന്തകളെ ബന്ദ് ബാധിക്കും. ബാങ്ക് യൂനിയനുകൾ സർവീസ് തടസപ്പെടുത്താതെ കരിദിനമാചരിക്കും. മോേട്ടാർ ട്രാൻസ്പോർട്ട് യൂനിയനുകളുടെ ബന്ദിനുള്ള പിന്തുണ ചരക്കുനീക്കത്തെ ബാധിക്കും. വഴി തടയുന്നവരെ കർക്കശമായി നേരിടുമെന്ന് ഡൽഹി പൊലീസ് മുന്നറിയിപ്പ് നൽകി.
രാജ്യമൊട്ടുക്കും ദേശീയ പാതകളും ടോൾ പ്ലാസകളും സ്തംഭിപ്പിക്കാൻ ഭാരതീയ കിസാൻ യൂനിയൻ ജനറൽ സെക്രട്ടറി ഹരീന്ദർ സിംഗ് ലഖോവാൾ ആഹ്വാനം െചയ്തു. ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ചാർേട്ടഡ് അക്കൗണ്ടൻറ്സ് ഒാഫ് ഇന്ത്യ തങ്ങളുടെ ഫൗണ്ടേഷൻ പരീക്ഷ 13ലേക്ക് മാറ്റി.
ബന്ദ് പരാജയെപ്പടുത്താൻ വിവിധ ബി.ജെ.പി സർക്കാറുകൾ നീക്കം തുടങ്ങി. പിന്തുണ പ്രഖ്യാപിച്ച പ്രതിപക്ഷ പാർട്ടികളെ ആക്രമിച്ച് കേന്ദ്ര നിയമ മന്ത്രി രവിശങ്കർ പ്രസാദ് വാർത്താസമ്മേളനം നടത്തി. അതിന് പ്രതികരണമായി കോൺഗ്രസും പ്രതിപക്ഷവും രംഗത്തുവന്നു.
യുവതിയെ വെട്ടിപ്പരുക്കേൽപ്പിച്ച ശേഷം കടന്നുകളഞ്ഞ യുവാവ് തൂങ്ങി മരിച്ച നിലയിൽ. ആശാൻപറമ്പിൽ ടി.ബിജുവാണ് (42) മരിച്ചത്. മുൻപ് ഒരുമിച്ചു താമസിച്ചിരുന്ന ജെസിയെ (39) ഗുരുതര പരുക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച പുലർച്ചെ 3ന് ആണ് സംഭവം. ജെസിയുടെ വീട്ടിലെത്തിയ ബിജു ഏണി ഉപയോഗിച്ച് വീടിനു മുകളിൽ കയറി ഓടിളക്കി മുറിക്കുള്ളിൽ ഇറങ്ങിയ ശേഷം വെട്ടിപ്പരുക്കേൽപ്പിക്കുകയായിരുന്നു.
ബഹളംകേട്ട് നാട്ടുകാർ എത്തിയതോടെ ഇയാൾ കടന്നുകളഞ്ഞു. കോന്നി പൊലീസ് സ്ഥലത്തെത്തി തിരച്ചിൽ നടത്തുത്തതിനിടെയാണ് ബിജുവിനെ വീടിനു സമീപം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് കേസെടുത്തു.പീഡനക്കേസിൽ റിമാൻഡിലായിരുന്ന ഇയാൾ ജാമ്യത്തിലിറങ്ങിയതാണെന്നു പൊലീസ് പറഞ്ഞു.
മോഹന്‍ലാലിനെ ക്യാമറക്ക് മുന്നില്‍ അവതരിപ്പിച്ച സംവിധായകനാണ് ഫാസില്‍. മോഹന്‍ലാലില്‍ ഒരു സംവിധായകന്‍ കൂടെയുണ്ടെന്ന് ഫാസില്‍ പറയുന്നു. മോഹന്‍ലാലില്‍ കണ്ടിട്ടുള്ള ഏറ്റവും വലിയ മേന്മ അദ്ദേഹത്തിന്റെ പാഷനാണെന്നും അത് സംവിധാനത്തിലും കാണുമെന്ന് ഫാസില്‍. നടന്‍ എന്നതിനെക്കാള്‍ ചലച്ചിത്രകാരന്‍ എന്ന നിലക്കാണ് മോഹന്‍ലാല്‍ കഥ കേള്‍ക്കുന്നതെന്നും ഫാസില്‍.
ലാലിനോട് ഒരു പാട്ട് പാടാന്‍ പറഞ്ഞാലും, തിരക്കഥ എഴുതാന്‍ പറഞ്ഞാലും, കവിത എഴുതാന്‍ പറഞ്ഞാലും പാഷനേറ്റ് ആയി അത് ചെയ്യും. ഏത് മേഖലയിലും മോഹന്‍ലാല്‍ മികവ് നേടും. അദ്ദേഹത്തിന്റെ സംവിധാനത്തിലും ആ മികവ് കാണുമെന്നാണ് വിശ്വാസമെന്ന് ഫാസില്‍. ഫ്‌ളാഷ് മുവീസ് അഭിമുഖത്തിലാണ് ഫാസില്‍ ഇക്കാര്യം പറഞ്ഞിരിക്കുന്നത്. മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബറോസ് മാര്‍ച്ചില്‍ ചിത്രീകരണം തുടങ്ങാനിരിക്കുകയാണ്. മൈഡിയര്‍ കുട്ടിച്ചാത്തന്‍ ഒരുക്കിയ ജിജോ പുന്നൂസ് തിരക്കഥയെഴുതുന്ന ത്രീഡി ചിത്രം ക്യാമറയില്‍ പകര്‍ത്തുന്നത് സന്തോഷ് ശിവനാണ്. ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം.
ഫാസില്‍ മോഹന്‍ലാലിനെക്കുറിച്ച്
ഒരു നടന്‍ എന്ന നിലയില്‍ മോഹന്‍ലാല്‍ സെറ്റില്‍ വരുമ്പോള്‍ ലാലില്‍ ഒളിഞ്ഞുകിടക്കുന്ന സംവിധായകനെ ലാല്‍ തന്നെ സ്വയം ഒഴിച്ചുനിര്‍ത്തും. മണിച്ചിത്രത്താഴിന്റെ സെറ്റില്‍ ഉണ്ടായ ഒരു സംഭവം പറയാം. അന്ന് തിലകന്‍ ചേട്ടന് നല്ല തിരക്കുള്ള സമയമാണ്. തിലകന്‍ ചേട്ടന് ഡേറ്റില്ലായിരുന്നു. പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവിനോട് പറഞ്ഞ് സമയം കിട്ടുമ്പോഴേക്ക് മണിച്ചിത്രത്താഴ് ഷൂട്ടിന് ഓടിവരും. ഒരു തവണ വന്നപ്പോള്‍ സീന്‍ എടുക്കാന്‍ ഞാന്‍ മാനസികമായി തയ്യാറായിരുന്നില്ല. പക്ഷേ എടുക്കാന്‍ നിര്‍ബന്ധിതനായി. ഷോട്ട് ഒന്നും ഡിവൈഡ് ചെയ്യാന്‍ സാധിക്കുമായിരുന്നില്ല. ഷോട്ട് ഡിവൈഡ് ചെയ്യാന്‍ ഞാന്‍ ലാലിന്റെ സഹായം തേടി. ഉടനെ ലാല്‍ ചോദിച്ചത് എന്നോടാണോ ചോദിക്കുന്നത് എന്നാണ്. അത് ഞങ്ങളെ രണ്ട് പേരെയും അത്ഭുതപ്പെടുത്തി. നടനായി ഇരിക്കുമ്പോള്‍ അദ്ദേഹം ആ ജോലി ചെയ്യാനായി മാത്രം മനസ് പാകപ്പെടുത്തി വച്ചിരിക്കുകയാണ്. അതുകൊണ്ടാണ് അങ്ങനെ പ്രതികരിച്ചത്. ഒരു പക്ഷേ ലാലില്‍ ഒരു സംവിധായകന്‍ ഉള്ളത് കൊണ്ടാവും അദ്ദേഹം മാറി നിന്നതും.
ഫഹദ് ഫാസിലിനും തനിക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന ചിത്രം വന്നാല്‍ ഒരുമിച്ചുള്ള ചിത്രമുണ്ടാകുമെന്നും ഫാസില്‍. മഹേഷ് നാരായണന്‍ പറഞ്ഞ ഒരു കഥ ഇഷ്ടപ്പെട്ടിട്ടുണ്ട്. തിയറ്റര്‍ റിലീസ് സാധ്യമായാല്‍ ആ സിനിമ നിര്‍മ്മിക്കണമെന്നുണ്ടെന്നും ഫാസില്‍.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
കലയേയും സയൻസിനേയും സമന്വയിപ്പിച്ച് മാനവികതയുടെ വളർച്ചയ്ക്കായി ഉപയോഗിക്കുക എന്ന സങ്കൽപ്പത്തിൽ അധിഷ്ഠിതമായി തിരുവനന്തപുരം ആസ്ഥാനമായി രൂപീകൃതമായ അമ്യൂസിയം ആർട്ട് സയൻസ് കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, കെടിഡിസി എന്നിവയുടെ സഹകരണത്തോടെ ഇൻറർനാഷണൽ ചിത്ര രചന മത്സരം നടത്തുന്നു. പ്രസ്തുത മത്സരത്തിൽ പങ്കെടുക്കാൻ യുകെയിൽ നിന്നുള്ള കുട്ടികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
ആധുനിക കാലഘട്ടത്തിലെ മനുഷ്യ ജീവിതങ്ങളുടെ പരക്കംപാച്ചിലിൽ നഷ്ടപ്പെട്ട മാനവികതയേയും തിരിച്ചു പിടിക്കുകയും കലയുടെയും സയൻസിൻെറയും സമന്വയത്തിലൂടെ സർഗ്ഗാത്മക കഴിവുകളെ എങ്ങനെ വളർത്താം എന്ന ചിന്തയിൽനിന്നാണ് അമ്യൂസിയം ആർട്ട് സയൻസിൻെറ പിറവി. പുതുതലമുറയിലെ സർഗ്ഗ ശേഷിയെ വളർത്തുന്നതിനായി സംഘടിപ്പിക്കുന്ന ചിത്രരചനാ മത്സരത്തിലെ വിജയികൾ ആകുന്നവരെ കാത്തിരിക്കുന്നത് വളരെ ആകർഷകമായ സമ്മാനങ്ങളാണ് കൂടുതൽ വിവരങ്ങൾക്ക് www.amuseum.org.in സന്ദർശിക്കുക. ഫോൺ : 07946565837
07960 432577
ചിരിച്ചും സന്തോഷിച്ചും മാത്രം സോഷ്യൽ മീഡിയയിൽ കാണാറുള്ള താരം മിയ പൊട്ടിക്കരഞ്ഞ്‌കൊണ്ടു ഇൻസ്റ്റഗ്രാമിൽ. താരം ഷെയർ ചെയ്ത വീഡിയോയിലാണ് പൊട്ടിക്കരഞ്ഞ മുഖവുമായി വരുന്നത്
മിയയെ കരയിപ്പിക്കാൻ ഒരു കാരണക്കാരനുണ്ട്. അതും ആ വീഡിയോ ഉൾപ്പെടുന്ന പോസ്റ്റിൽ മിയ വ്യക്തമാക്കുന്നു.
മേരിലാൻഡിൽ ജനിച്ചു വളർന്ന മിയ ഒരു ബാസ്കറ്റ്ബാൾ ആരാധികയാണ്. പ്രത്യേകിച്ചും വാഷിങ്ടൺ ഡി.സി.യുടെയും ജോൺ വാളിന്റെയും.
അമേരിക്കൻ ബാസ്കറ്റ് ബോൾ താരമായ ജോൺ വാല് റോക്കറ്സിലേക്ക് പോകുന്ന വാർത്ത അറിഞ്ഞാണ് മിയ പൊട്ടിക്കരഞ്ഞത്. ഇനി താനും റോക്ട്സ് ഫാൻ ആകേണ്ടി വരുമെന്നതാണ് മിയയുടെ പരിഭവം . ഇത് തന്റെ ഹൃദയം തകർത്തു എന്നും മിയ ഇമോജിയിലൂടെ അറിയിക്കുന്നു.
പോൺ താരം എന്നതിനേക്കാൾ സ്പോർട്സ് അവതാരകയുടെ റോളാണ് മിയ കൂടുതലും ചെയ്തിട്ടുള്ളത്
യുകെ: സൗത്താംപ്ടൺ മലയാളി ജിജിമോന്റെ മാതാവ് ചങ്ങനാശേരി തുരുത്തി പാലാത്ര ഏലിയാമ്മ വർഗീസ്(85) നിര്യാതയായി.
സംസ്‌ക്കാരം 12/12/2020 ശനിയാഴ്ച രാവിലെ 10 മണിക്ക് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം ചങ്ങനാശേരി തുരുത്തി മർത്താ മറിയം ഫൊറോനാ പള്ളിയില്‍.
മക്കള്‍: അലക്സ്, ജെയിംസ് (ബാസിൽഡൺ, യുകെ ), റോസമ്മ ബേബി, മോനിച്ചൻ(ഹൂസ്‌റ്റൻ, ടെക്സാസ് യുഎസ് ), മോളിക്കുട്ടി ടോം(സൗദി), ജിജിമോൻ(സൗത്താംപ്ടൺ, യുകെ).
മരുമക്കള്‍: ത്രേസിയാമ്മ, റോസമ്മ, പരേതനായ ബേബി, ഷിജി, ടോം, സിന്ധു.
ജിജിമോന്റെ മാതാവിൻെറ വിയോഗത്തിൽ മലയാളം യുകെ ന്യൂസിൻെറ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
നടി എന്നതിനപ്പുറം ഫാഷൻ ഡിസൈനർ എന്ന രീതിയിലും ഏറെ ശ്രദ്ധേയയായ വ്യക്തിത്വമാണ് പൂർണിമ ഇന്ദ്രജിത്തിന്റേത്. സ്വയം അണിയുന്ന വസ്ത്രങ്ങളിലും ഹെയർ സ്റ്റൈലിലുമെല്ലാം പൂർണിമ തന്റേതായൊരു സ്റ്റെൽ കൊണ്ടുവരാൻ ശ്രമിക്കാറുണ്ട്. അതുകൊണ്ട് തന്നെ ഫാഷൻ പ്രേമികൾ പലപ്പോഴും ഏറെ കൗതുകത്തോടെയാണ് പൂർണിമയുടെ ചിത്രങ്ങൾക്കായി കാത്തിരിക്കുന്നത്. ഇക്കുറി ക്രോസറ്റ് ബോഡിസ്യൂട്ടും ബോയ്ഫ്രണ്ട് ജീൻസുമണിഞ്ഞ ഒരു ഫോട്ടോയാണ് പൂർണിമ പങ്കുവച്ചിരിക്കുന്നത്. ചിത്രം കണ്ടവരെല്ലാം പൂർണിമയെ കണ്ട് ആദ്യ നോട്ടത്തിൽ പ്രാർഥനയാണെന്ന് തെറ്റിദ്ധരിച്ചിരിക്കുകയാണ്.
ഇത് പ്രാർഥനയല്ലേ, ആദ്യ നോട്ടത്തിൽ പ്രാർഥനയാണെന്ന് കരുതി എന്നൊക്കെയാണ് കമന്റുകൾ. എന്നാൽ പൂർണിമ ധരിച്ചിരിക്കുന്ന ജീൻസ് മകളുടേതാണ്. ഇക്കാര്യം പ്രാർഥന തന്നെയാണ് കമന്റ് ചെയ്തിരിക്കുന്നത്.
എനിക്കിത്ര ഹോട്ടായ ഒരു അമ്മയുണ്ട്. അതെന്റെ ജീൻസ് ആണ് എന്ന കമന്റാണ് പ്രാർഥന പങ്കുവച്ചിരിക്കുന്നത്. ആ ജീൻസ് ഇനി മുതൽ തന്റെതാണെന്നായിരുന്നു മകളുടെ കമന്റിന് പൂർണിമ നൽകിയ മറുപടി.
കേരളത്തിലെ ശ്രദ്ധേയ വനിത സംരംഭകത്വ അവാര്‍ഡും (Outstanding Woman Entrepreneur of Kerala) അടുത്തിടെ പൂർണിമ നേടിയിരുന്നു. മറ്റ് സ്ത്രീകള്‍ക്ക് പ്രചോദനമാകത്തക്ക തരത്തില്‍ ജീവിതത്തിലും പ്രവര്‍ത്തന മേഖലയിലും വഹിച്ച മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് പൂർണിമയ്ക്ക് പുരസ്കാരം നൽകിയത്. പൂർണിമയ്ക്ക് ഒപ്പം ശ്രുതി ഷിബുലാല്‍, ഷീല ജയിംസ് എന്നിവരും പുരസ്കാരത്തിന് അർഹരായിരുന്നു.
സിനിമാ താരം, ടെലിവിഷന്‍ അവതാരക എന്നീ നിലകളില്‍ നിന്നും സംരംഭകയായി മാറിയ വ്യക്തിയാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. 2013ല്‍ പൂര്‍ണിമ സ്ഥാപിച്ച ‘പ്രാണ’ എന്ന സ്ഥാപനം കുറഞ്ഞ നാള്‍കൊണ്ടുതന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്ത്യന്‍, പാശ്ചാത്യ ട്രെൻഡിനൊപ്പം തന്നെ കേരള കൈത്തറിയിലും ശ്രദ്ധ പതിപ്പിച്ചുകൊണ്ടായിരുന്നു പ്രാണയുടെ പ്രവർത്തനങ്ങൾ. പ്രളയസമയത്ത് ദുരിതത്തിലകപ്പെട്ട നെയ്ത്തുകാരെ പുനരുജ്ജീവിപ്പിക്കാന്‍ ‘സേവ് ദി ലൂം’ എന്ന കൂട്ടായ്മയും പൂർണിമ രൂപീകരിച്ചിരുന്നു.
View this post on Instagram
ആളുകൾ കൂട്ടത്തോടെ കുഴഞ്ഞുവീഴുക, അതിലെറെയും യുവജനങ്ങൾ. ഇങ്ങനെയൊരു അജ്ഞാതരോഗത്തിന്റെ പിടിയിലാണ് ആന്ധ്രാ പ്രദേശിലെ ഒരു നഗരം. വെസ്റ്റ് ഗോദാവരി ജില്ലയുടെ ആസ്ഥാനമായ എലുരുവിൽ 347 പേരെയാണ് അജ്ഞാതരോഗവുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഇവരിൽ ഇരുന്നൂറിലേറെ പേർ ഡിസ്ചാർജ് ആയെങ്കിലും ഒരാൾ മരിച്ചു. എലുരു 1 ടൗൺ പ്രദേശത്തുള്ള നാൽപ്പത്തി അഞ്ചുകാരനാണ് മരിച്ചത്. വിജയവാഡ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹം ഞായറാഴ്ചയാണ് മരിച്ചത്.
വിജയവാഡയിൽനിന്ന് അറുപതോളം കിലോ മീറ്റർ അകലെയുള്ള എലുരുവിൽ കഴിഞ്ഞ ദിവസമാണ് ആളുകൾക്ക് കൂട്ടത്തോടെ അസ്വസ്ഥത അനുഭവപ്പെടാൻ തുടങ്ങിയത്. രോഗികളിൽ ഭൂരിഭാഗവും 20-30 വയസിനിടയിലുള്ളവരാണ്. 12 വയസിനു താഴെയുള്ള 45 കുട്ടികളിലും രോഗം സ്ഥിരീകരിച്ചു.
കൊതുകിനെ തുരത്താൻ ഉപയോഗിക്കുന്ന പുകയാണോ കൂട്ടത്തോടെ രോഗം പിടിപെടാൻ കാരണമായതെന്ന സംശയം നിലനിൽക്കുന്നുണ്ടെങ്കിലും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഛർദിയും തളർച്ചയും ബാധിച്ചും പെട്ടെന്ന് തലചുറ്റി വീണതുമായുള്ള അവസ്ഥയിലാണ് ആളുകളെ ആശുപത്രിയിലെത്തിച്ചതത്.
രക്തപരിശോധനയും സിടി സ്കാനുകളും നടത്തിയെങ്കിലും ഇതുവരെ രോഗകാരണം കണ്ടെത്താൻ കഴിഞ്ഞില്ല. ചികിത്സയിൽ പ്രവേശിപ്പിക്കുന്നവരിൽ ഭൂരിഭാഗം പേരും മിനിറ്റുകൾക്കുള്ളിൽ തിരികെ ആരോഗ്യം വീണ്ടെടുക്കുന്നതായി സംസ്ഥാന ആരോഗ്യ വകുപ്പ് കമ്മിഷണർ കതമനേനി ഭാസ്കർ പറഞ്ഞു
ആരോഗ്യവകുപ്പ് ജീവനക്കാർ വീടുകൾ തോറും സന്ദർശിച്ച് സർവേ എടുക്കുന്നുണ്ട്. എലുരു മേഖലയിലേക്ക് പ്രത്യേക വൈദ്യസംഘത്തെ അയച്ചിട്ടുമുണ്ട്. മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി ആശുപത്രിയിലെത്തി രോഗികളെ സന്ദർശിച്ചു.
മംഗലഗിരിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (എയിംസ്) ഡോക്ടർമാരുടെ സംഘം ആശുപത്രി സന്ദർശിച്ച് വിശദമായ പരിശോധനയ്ക്കായി രോഗികളിൽ നിന്ന് രക്തസാമ്പിളുകൾ ശേഖരിച്ചു.