Latest News

കൊവിഡ് നിയന്ത്രണത്തിൽ മോദി സർക്കാർ പരാജയപ്പെട്ടെന്ന് അന്താരാഷ്ട്ര മെഡിക്കൽ ജേണലായ ലാൻസെറ്റിന്റെ വിമർശനം. കൊവിഡിന്റെ രണ്ടാം തരംഗം പ്രതിരോധിക്കാൻ വിമുഖത കാണിച്ച സർക്കാർ സമൂഹ മാധ്യമങ്ങളിൽ നിന്ന് വിമർശനങ്ങൾ മറച്ചുവെക്കുന്നതിലാണ് ശ്രദ്ധ ചെലുത്തിയതെന്നും ജേണലിന്റെ മുഖപ്രസംഗത്തിൽ പറയുന്നു.

മാർച്ച് ആദ്യവാരത്തിൽ കൂടുതൽ കേസുകൾ ഉണ്ടാകുന്നതിന് മുൻപ് കൊവിഡ് അതിന്റെ അവസാന ഘട്ടത്തിലാണെന്ന് ആരോഗ്യ മന്ത്രി ഹർഷ വർധൻ പ്രഖ്യാപിച്ചിരുന്നു. രണ്ടാം തരംഗത്തിന്റെ മുന്നറിയിപ്പുണ്ടായിട്ടും ഇന്ത്യ കൊവിഡിനെ പ്രതിരോധിച്ചു എന്ന തെറ്റിധാരണ സർക്കാർ പരത്തി. ഉത്തർ പ്രദേശും മഹാരാഷ്ട്രയും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ രണ്ടാം തരംഗത്തെ തടയാൻ മുന്നൊരുക്കൾ നടത്തിയില്ലെന്നും ജേണൽ വിമർശിച്ചു.

എന്നാൽ കേരളവും ഒഡിഷയും ഉൾപ്പെടെ ചില സംസ്ഥാനങ്ങൾ പ്രതിരോധത്തിനുള്ള തയാറെടുപ്പുകൾ നടത്തി. ഈ സംസ്ഥാനങ്ങൾ ഓക്‌സിജൻ ലഭ്യതയും ഉറപ്പുവരുത്തിയിരുന്നു. ഇന്ത്യയുടെ വാക്‌സിനേഷൻ രീതിയെയും ലാൻസെറ്റ് മുഖപ്രസംഗത്തിൽ കുറ്റപ്പെടുത്തി.

ചൈനയുടെ നിയന്ത്രണം വിട്ട ലോങ് മാർച്ച് 5ബി റോക്കറ്റ് ഭൂമിയിൽ വീണെന്ന് റിപ്പോർട്ട്. ഇന്ത്യൻ മഹാസമുദ്രത്തിൽ, മാലിദ്വീപിനരികെ റോക്കറ്റ് വീണു എന്നാണ്ചൈന പറയുന്നത്. ഇതിന് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ലെങ്കിലും ചില മാധ്യമങ്ങളിൽ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. റോക്കറ്റിന്റെ അവശിഷ്ടങ്ങൾ ശാന്തസമുദ്രത്തിൽ പതിക്കാൻ സാധ്യതയുണ്ടെന്നായിരുന്നു ഗവേഷകരുടെ നിഗമനം.

മണിക്കൂറിൽ 28,000 കിലോമീറ്റർ വേഗത്തിൽ ഭൂമിയെ വലംവെക്കുന്ന റോക്കറ്റിന്റെ നിയന്ത്രണം ഏപ്രിൽ 29നാണ് നഷ്ടപ്പെട്ടത്. ചൈനയുടെ ബഹിരാകാശ പദ്ധതിയായ ലാർജ് മോഡുലാർ സ്‌പേസ് സ്റ്റേഷന്റെ ഭാഗമായ ടിയാൻഹെ മൊഡ്യൂളിനെ ഭ്രമണപഥത്തിൽ എത്തിച്ച ശേഷമായിരുന്നു ഇത്.

ജെറുസലേമിൽ ഇസ്രായേലി പൊലീസും പലസ്തീൻ പ്രക്ഷോഭകരും തമ്മിൽ സംഘർഷം. ഈസ്റ്റ് ജെറുസലേമിൽ നടന്ന ഏറ്റുമുട്ടലിൽ നിരവന്ധി പേർക്ക് പരുക്കേറ്റിരുന്നു. അൽ അഖ്സ പള്ളിയിൽ ഇന്നലെയുണ്ടായ സംഘർഷത്തിൽ 200ലധികം പേർക്ക് പരുക്കേറ്റിരുന്നു. ഇതിനു പിന്നാലെയാണ് ഈസ്റ്റ് ജെറുസലേമിലും പ്രക്ഷോഭകരും പൊലീസും തമ്മിൽ ഏറ്റുമുട്ടിയത്.

സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധക്കാർ കല്ലുകളെറിഞ്ഞു എന്ന് പൊലീസ് വിശദീകരിച്ചു. ഇവർക്ക് നേരെ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തു എന്ന് പൊലീസ് പറയുമ്പോൾ 13 പേരെ അറസ്റ്റ് ചെയ്തെന്നാണ് പ്രതിഷേധക്കാർ ആരോപിക്കുന്നത്. സംഭവത്തിൽ 53 പേർക്ക് പരുക്കേറ്റു എന്ന് പലസ്തീനിയൻ റെഡ് ക്രോസ് അറിയിച്ചു.

പ്രതിഷേധക്കാർക്ക് നേരെ പൊലീസ് റബ്ബർ ബുള്ളറ്റുകളും സൗണ്ട് ഗ്രനേഡുകളും ജലപീരങ്കികളും പ്രയോഗിച്ചു എന്ന് ജെറുസലേമിലെ എഎഫ്പി മാധ്യമപ്രവർത്തകർ പറയുന്നു.

വെള്ളിയാഴ്ചയാണ് ഇസ്ലാം മതത്തിലെ പ്രധാനപ്പെട്ട ആരാധനാലയമായ മസ്ജിദുൽ അഖ്സയിൽ പൊലീസ് അതിക്രമം നടന്നത്. വിശുദ്ധ മാസത്തിലെലെ അവസാന വെള്ളിയാഴ്ച ആയതിനാൽ ആയിരക്കണക്കിനു ഫലസ്തീനികളാണ് പള്ളിയിൽ എത്തിയിരുന്നത്. ഇവരിൽ ചിലർ ഇസ്രായേലിന്റെ അധിനിവേശത്തിലും ഫലസ്തീനികളെ കുടിയൊഴിപ്പിക്കുന്നതിലും പ്രതിഷേധിച്ചു. ഇതേ തുടർന്നാണ് പൊലീസ് റബ്ബർ ബുള്ളറ്റുകളും ഗ്രനേഡുകളും മറ്റും പ്രയോഗിച്ചത്. പള്ളിക്കുള്ളിൽ പ്രാർത്ഥിച്ചുകൊണ്ടിരുന്നവർക്കും പരുക്കേറ്റിരുന്നു.

ഷെയ്ഖ് ജറയ്ക്ക് സമീപം ഇസ്രായേൽ നടത്തുന്ന കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംഘർഷം നിലനിൽക്കുകയാണ്.

നിയന്ത്രണം നഷ്ടപെട്ട ചൈനീസ്​ റോക്കറ്റ്​ ലോങ്ങ്‌ മാര്‍ച് 5 ബി മണിക്കൂറുകള്‍ക്കുള്ളില്‍ ഭൂമിയുടെ അന്തരീക്ഷത്തിൽ പതിക്കും. മെഡിറ്ററേനിയൻ കടലിലെവിടെയോ ആകും ലോങ്​ മാർച്ച്​ അഞ്ച്​ ബി എന്ന 18 ടൺ ഭാരമുള്ള റോക്കറ്റിന്‍റെ അവശിഷ്​ടങ്ങൾ പതിക്കുകയെന്ന്​ ചൈന അറിയിച്ചു. ഇന്ത്യൻ സമയം രാവിലെയോടെ ഭൂമിയുടെ അന്തരീക്ഷത്തിൽ എത്തുമെന്നാണ്​ കണക്കാക്കുന്നത്​. അവശിഷ്​ടങ്ങളിലേറെയും ഈ അന്തരീക്ഷ പ്രവേശന​​േ​ത്താെട കത്തിത്തീരും.

അതേ സമയം, റോക്കറ്റ്​ പസഫിക്കിനു മുകളിലാണ്​ പ്രവേശിക്കുകയെന്ന്​ അമേരിക്കൻ ബഹിരാകാശ ഏജൻസി പ്രവചിക്കുന്നു. ജനവാസ കേന്ദ്രങ്ങളിൽ ഇതുമൂലം ആഘാതമുണ്ടാകാൻ സാധ്യത തീരെ വിരളമാണ്​. എന്നാൽ, പൂർണമായി നിയന്ത്രണം നഷ്​ടമായതിനാൽ ഏതു സാഹചര്യവും നേരിടാൻ സജ്ജമാകണ​െമന്ന്​ ഏജൻസി ആവശ്യപ്പെട്ടു. സെക്കൻഡിൽ 13.7 കിലോമീറ്റർ വേഗത്തിലാണ്​ റോക്കറ്റ്​ പാളിയുടെ സഞ്ചാരം.

നാലു ബൂസ്റ്ററുകളും ഒരു കോർ സ്​റ്റേജുമായി ലോങ്​ മാർച്ച്​ 5ബി ഏപ്രിൽ 20നാണ്​ ചൈനയിലെ ഹൈനാൻ ദ്വീപിൽനിന്ന്​ ബഹിരാകാശത്തേക്ക്​ കുതിച്ചത്​. ചൈനയുടെ സ്വന്തം ബഹിരാകാശ ഏജൻസിക്കു വേണ്ട സാമഗ്രികളും വഹിച്ചായിരുന്നു യാത്ര. അവ ലക്ഷ്യത്തിലെത്തി​ച്ചതോടെ ദൗത്യം പൂർത്തിയായി മടങ്ങുന്ന റോക്കറ്റ്​ അപകടമില്ലാതെ അന്തരീക്ഷത്തിൽ കത്തിത്തീരുകയോ അവശേഷിച്ച ഭാഗങ്ങൾ സമുദ്രത്തിൽ വീഴുകയോ ചെയ്യുമെന്നാണ്​ ചൈനയുടെ കണക്കുകൂട്ടൽ. ഇതിനു പിറകെ സമാനമായി 10 റോക്കറ്റുകൾ കൂടി ബഹിരാകാശത്തേക്ക്​ കുതിക്കും.

കഴിച്ച വർഷം സമാനമായൊരു യാത്രയിൽ ചൈനീസ്​ റോക്കറ്റിന്‍റെ അവശിഷ്​ടങ്ങൾ ഐവറി കോസ്റ്റിൽ കെട്ടിടങ്ങൾക്കു മേൽ പതിച്ചിരുന്നു. പക്ഷേ, ആളപായമുണ്ടായില്ല.

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ വി​പി​ൻ ച​ന്ദ് (41) കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. മാ​തൃ​ഭൂ​മി ന്യൂ​സ് ചീ​ഫ് റി​പ്പോ​ർ​ട്ട​റാ​യി​രു​ന്നു. കോ​വി​ഡ് ചി​കി​ത്സ​യി​ലി​രി​ക്കെ ന്യു​മോ​ണി​യ ബാ​ധി​ത​നാ​യ അ​ദ്ദേ​ഹ​ത്തെ എ​റ​ണാ​കു​ളം മെ​ഡി​ക്ക​ൽ ട്ര​സ്റ്റ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു

ഇ​ന്ന് പു​ല​ർ​ച്ചെ ര​ണ്ടി​ന് ഹ്യ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു അ​ന്ത്യം. വ​ട​ക്ക് പ​റ​വൂ​ർ ആ​ല​ങ്ങാ​ട് കൊ​ടു​വ​ഴ​ങ്ങ സ്വ​ദേ​ശി​യാ​ണ്. നേ​ര​ത്തെ ഇ​ന്ത്യാ​വി​ഷ​ൻ ചാ​ന​ലി​ൽ കൊ​ച്ചി​യി​ലും ആ​ല​പ്പു​ഴ​യി​ലും റി​പ്പോ​ർ​ട്ട​റാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ഭാ​ര്യ: ശ്രീ​ദേ​വി. മ​ക​ൻ മ​ഹേ​ശ്വ​ർ.

 

രാജ്യത്ത് കേന്ദ്ര പ്രതിരോധ ഗവേഷണ കേന്ദ്രം (ഡിഫന്‍സ് റിസര്‍ച് ആന്റ് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍) വികസിപ്പിച്ച കോവിഡ് മരുന്നിന് അടിയന്തിര അനുമതി.

ഡിആര്‍ഡിഒ വികസിപ്പിച്ച 2-ഡി ഓക്‌സി-ഡി ഗ്ലൂക്കോസ് എന്ന മരുന്നിനാണ് ഡ്രെഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ അനുമതി നല്‍കിയത്. മരുന്നിന് രോഗ ശമന ശേഷി കൂടുതലാണെന്ന് പഠനങ്ങള്‍ പറയുന്നു. വാക്‌സീന്‍ ക്ഷാമം നേരിടുമ്പോഴാണ് ഡ്രഗ്‌സ് കണ്‍ട്രോള്‍ ജനറലിന്റെ ഉത്തരവ്.

കോവിഡ് രോഗികള്‍ വേഗത്തില്‍ രോഗമുക്തരാകാനും മെഡിക്കല്‍ ഓക്‌സിജനെ ആശ്രയിക്കുന്നത് കുറയ്ക്കാനും ഡിആര്‍ഡിഒ വികസിപ്പിച്ച മരുന്ന് സഹായിക്കുമെന്ന് ക്ലിനിക്കല്‍ പരീക്ഷണത്തില്‍ കണ്ടെത്തിയിരുന്നു.

മരുന്ന് നല്‍കിയ വലിയൊരു ശതമാനം കോവിഡ് രോഗികളും ആര്‍ടിപിസിആര്‍ പരിശോധനയില്‍ കോവിഡ് നെഗറ്റീവായതായി കണ്ടെത്തുകയും ചെയ്തിരുന്നു.
ഇത് കോവിഡിനെ പ്രതിരോധിക്കുന്നതില്‍ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ കരുത്താകുമെന്നാണ് കരുതുന്നത്.

ഡ്രഗ് 2-ഡിഓക്‌സി-ഡി-ഗ്ലൂക്കോസ് (2ഡിജി) എന്ന മരുന്ന് ഡിആര്‍ഡിഒ ലാബും ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡോ റെഡ്ഡീസ് ലബോറട്ടറിയും സംയുക്തമായാണ് വികസിപ്പിച്ചത്. ചെറിയ പാക്കറ്റില്‍ പൗഡര്‍ രൂപത്തിലുള്ള കോവിഡ് മരുന്ന് വെള്ളത്തില്‍ ലയിപ്പിച്ചാണ് കഴിക്കേണ്ടത്.

കഴിഞ്ഞ വര്‍ഷം മേയ് മുതല്‍ ഒക്ടോബര്‍ വരെ നടത്തിയ രണ്ടാംഘട്ട പരീക്ഷണത്തില്‍ ഈ മരുന്ന് രോഗികളില്‍ സുരക്ഷിതമാണെന്നും രോഗമുക്തിയില്‍ ഗണ്യമായ പുരോഗതിയും കാണിച്ചിരുന്നു. 110 രോഗികളിലാണ് രണ്ടാം ഘട്ട പരീക്ഷണം നടത്തിയിരുന്നതെങ്കില്‍ ആറ് ആശുപത്രികളിലായി ചികിത്സയിലുള്ള കോവിഡ് രോഗികളിലാണ് മൂന്നാംഘട്ട പരീക്ഷണം നടത്തിയത്.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ സംസ്ഥാനത്തെ അതിഥി തൊഴിലാളികള്‍ക്ക് ആശങ്കയകറ്റാന്‍ ഹിന്ദിയില്‍ കുറിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയ തൊഴിലാളികള്‍ക്ക് ഭക്ഷണവും വാക്സീനും സൗജന്യമായി ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. ആരും പരിഭ്രാന്തരാകരുതെന്നും എല്ലാവരും സുരക്ഷിതമായി ഇരിക്കണമെന്നും ലോക്ക്ഡൗണില്‍ ഭക്ഷ്യകിറ്റ് ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

സോഷ്യല്‍മീഡിയ സന്ദേശങ്ങള്‍ ഫോര്‍വേഡ് ചെയ്യുമ്പോള്‍ തൊഴില്‍ വകുപ്പ് ആധികാരികപ്പെടുത്തിയതാണോ എന്ന് ശ്രദ്ധിക്കണമെന്നും സര്‍ക്കാറിന്റെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

വാക്സിനേഷനായി കൊവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. എന്തെങ്കിലും സഹായം ആവശ്യമാണെങ്കില്‍ തൊഴില്‍ വകുപ്പുമായി ബന്ധപ്പെടുക. നിങ്ങള്‍ക്കായി സംസ്ഥാന തലത്തില്‍ ടോള്‍ ഫ്രീ നമ്പര്‍ ഒരുക്കിയിട്ടുണ്ട്. ടോള്‍ ഫ്രീ നമ്പര്‍ 155214, 180042555214. ഏത് പ്രതിസന്ധിഘട്ടത്തിലും സര്‍ക്കാര്‍ കൂടെയുണ്ടാകണമെന്നും അദ്ദേഹം ഉറപ്പ് നല്‍കി.

 

प्रिय अतिथि श्रमिक साथियों ,

संयम बरतें , सुरक्षित रहें , स्वस्थ रहें।

केरल सरकार केरल में आपके प्रवास के दौरान…

Posted by Pinarayi Vijayan on Saturday, 8 May 2021

കേരളത്തിൽ മറ്റൊരു ലോക്ക്ഡൗൺ ഏർപ്പെടുത്തിയ സാഹചര്യത്തിൽ കോവിഡിന് എതിരെ പോരാടാൻ കരുത്ത് പകർന്നു പ്രവാസി വ്യവസായി എംഎ യൂസഫലി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എംഎ യൂസഫലി അഞ്ചുകോടി രൂപ നൽകുമെന്ന് അറിയിച്ചു.

മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് മാധ്യമങ്ങളോട് ഇക്കാര്യം വെളിപ്പെടുത്തിയത്.

അതേസമയം, കോവിഡ് വ്യാപനം തുടങ്ങിയ കഴിഞ്ഞ മാർച്ചിൽ 10 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എംഎ യൂസഫലി കൈമാറിയിരുന്നു. കേരളത്തെ പ്രളയം ദുരിതത്തിലാക്കിയ സമയത്തും സഹായ ഹസ്തവുമായി എംഎ യൂസഫലി രംഗത്തെത്തിയിരുന്നു.

മോഡിക്കെതിരെ വിമർശന പോസ്റ്റ് ഷെയർ ചെയ്ത കോൺഗ്രസ്സ് നേതാവ് അഡ്വ: അനിൽ ബോസ്സിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ മരവിപ്പിച്ചു.മാനദണ്ഡങ്ങള്‍ ലംഘിച്ചതിനാലാണ് നടപടിയെന്ന് ഫെയ്സ്ബുക് അറിയിച്ചു. വീഡിയോ പോസ്റ്റ് ചെയ്യുന്നതിനാണ് വിലക്കേർപ്പെടുത്തിയത്. ഒരുമാസത്തേക്ക് ലൈവ് വരുന്നതിനും വിലക്ക്. മോദിയെ വിമര്‍ശിച്ച പോസ്റ്റിന്റെ പേരിലാണ് നടപടിയെന്ന് അനിൽ ബോസ് പറഞ്ഞു.

ബി.ജെ.പിയെ വിമര്‍ശിക്കുന്നവര്‍ നിരീക്ഷണത്തിലാണെന്ന് സംശയിക്കുന്നു. ഭരണകൂടവും ഫെയ്സ്ബുക്കും തമ്മില്‍ ധാരണയുണ്ടെന്നാണ് മനസ്സിലാകുന്നതെന്നും അനിൽ ബോസ് പറയുന്നു. കേന്ദ്ര സർക്കാരിനെതിരെ പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങളും വസ്തുതാപരമായ ആക്ഷേപങ്ങളും അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിട്ടു കൊണ്ട് എത്രകാലം മോഡിക്കും കൂട്ടർക്കും മുന്നോട്ടുപോകാൻ കഴിയും രാജ്യത്ത് ഉയർന്നുവരുന്ന നിരവധി പ്രക്ഷോഭങ്ങളുടെ മുന്നിൽ നിൽക്കുന്ന ആളുകളെ ഭീഷണിപ്പെടുത്തുകയും അതും അവരുടെ ട്വിറ്റർ ഫേസ്ബുക്ക് അക്കൗണ്ടുകൾ പൂട്ടിക്കുകയും ചെയ്യുന്നത് ഭീരുക്കളുടെ നടപടിയാണെന്ന് അഡ്വ. അനിൽ ബോസ് ആരോപിച്ചു.

കഴിഞ്ഞ ദിവസം മോദിയെ വിമർശിച്ചതിന്റെ പേരിൽ കവി കെ.സച്ചിദാനന്ദന്റെ ഫെയ്സ്ബുക് അക്കൗണ്ട് താല്‍ക്കാലികമായി മരവിപ്പിച്ചിരുന്നു.

മെട്രിസ് ഫിലിപ്പ്

കേരളം മറ്റൊരു ലോക്ക് ഡൗണിലേയ്ക്ക് പോയിരിക്കുന്നു. ചക്കയും കപ്പളങ്ങയും ഊറി ചിരിക്കാൻ തുടങ്ങി കഴിഞ്ഞു. പ്രിയമുള്ളവരെ, നിങ്ങൾക്കു ജീവിക്കണോ മരിക്കണോ? ജീവിക്കുവാൻ ആഗ്രഹം ഉണ്ടെങ്കിൽ “stay home stay safe!”

വെറും രണ്ട് മാസം(April 7-June 1, 2020) സിംഗപ്പൂർ അടച്ചിട്ടു കൊണ്ട് കൊറോണ എന്ന മഹാമാരിയെ വരുതിയിൽ ആക്കിയത് എങ്ങനെ എന്നറിയണ്ടേ?

ചൈനയിലെ വുഹാനിൽ നിന്നും പൊട്ടിപുറപ്പെട്ട, കൊറോണ വൈറസ്, ഫ്ലൈറ്റ് കയറി ആദ്യം എത്തിയ രാജ്യങ്ങളിൽ ഹോങ്കോംഗ്, സിംഗപ്പൂർ, മലേഷ്യ, തുടങ്ങിയ രാജ്യങ്ങൾ ആയിരുന്നു. 2019 ഒക്ടോബറിൽ തുടങ്ങിയ ഈ വൈറസ്, ജനുവരി അവസാനത്തോടെ സിംഗപ്പൂരിൽ പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്തു തുടങ്ങി. “സാർസ്” എന്ന വൈറസിനെ വെറും 2-3 മാസം കൊണ്ട് നശിപ്പിച്ച അനുഭവം ഉള്ളത് കൊണ്ട് ഗവണമെന്റ് ഉണർന്നു പ്രവർത്തിച്ചു. എയർപോർട്ടുകളിൽ കർശന പരിശോധന തുടങ്ങി. എന്നാൽ കര, വ്യോമ, കടൽ മാർഗം കേസുകൾ വർദ്ധിക്കുന്നത് കണ്ട് ലോക്ക് ഡൗൺ ചെയ്താൽ മാത്രമേ, ഇതിന് പരിഹാരം കാണാൻ പറ്റു, എന്ന് മനസ്സിലാക്കി. അത് എങ്ങനെ നടപ്പിലാക്കുവാൻ സാധിക്കും എന്ന് പഠിച്ചു. ഒരു മാസം വേണ്ട ഹോംവർക്കുകൾ ചെയ്തു. ലോക്ക് ഡൗണിനെകുറിച്ച് ആദ്യമേ ജനങ്ങളെ ബോധവൽക്കരിച്ചു. ആവശ്യത്തിന് ഫുഡ് കരുതൽ ചെയ്തു. ഉപ്പ് തൊട്ട് കർപ്പുരം വരെ മറ്റ് രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്നത് കൊണ്ട്, അതിന് തടസ്സം വരുത്തിയില്ല.

സ്കൂൾ, റിലീജിയസ് സെന്റർ, വെഡ്‌ഡിങ് ഫങ്ക്ഷൻ അങ്ങനെ ആളുകൾ ഒത്തുചേരുന്ന എല്ലാപരിപാടികളും അടച്ചു. മാസ്‌ക് നിർബന്ധം, കൂടാതെ 2 മീറ്റർ ഡിസ്റ്റൻസ് കോവിഡ് നിയമം ഉണ്ടാക്കി. Face 1,2,3 എന്നിങ്ങനെ പല ഘട്ടങ്ങളിൽ ലോക്ക് ഡൗണിനു ശേഷം ചെയ്യേണ്ട കാര്യങ്ങൾ മുന്നേ തീരുമാനിച്ചു. എല്ലാ കമ്പനികൾക്കും നോട്ടീസ് ഇഷ്യൂ ചെയ്തു. വർക്ക് ഫ്രം ഹോം ആദ്യമേ നടപ്പിലാക്കി. പോസിറ്റീവ് രോഗികളെ മാത്രം ചികിൽസിക്കാൻ ഒരു ഹോസ്പിറ്റൽ, ക്വാറന്റീനു വേണ്ടി വലിയ യാത്രാകപ്പൽ, എക്സ്പോ എന്ന സ്ഥലത്തുള്ള വലിയ 3 ഹാൾ, ഹോട്ടലുകൾ, റിസോർട്ടുകൾ എല്ലാം സജ്ജമാക്കി.

സിംഗപ്പൂർ- മലേഷ്യ ബോർഡർ അടച്ചു. ഫുഡ് ഐറ്റംസ് കൊണ്ടു വരാൻ മാത്രം ബോർഡർ തുറന്നു കൊടുത്തു. എല്ലാ വിമാന സർവീസ് നിർത്തി വെച്ചു. എന്നാൽ അർജെന്റ് വേണ്ടി മാത്രം ഫ്ലൈറ്റ് സർവീസ് നടത്തി.

ജോലി നഷ്ടപ്പെട്ടവർക്കെല്ലാം സാമ്പത്തിക സഹായം ചെയ്തു കൊടുത്തു. അങ്ങനെ എല്ലാ കാര്യങ്ങളും റെഡി ആക്കിയതിന് ശേഷം 2 മാസം ലോക് ഡൗൺ ചെയ്തു. എന്നാൽ മെട്രോ, പബ്ലിക് ട്രാൻസ്‌പോർട്ട് നിർത്തിയില്ല. അവശ്യ സർവീസുകൾ ഒഴികെ മറ്റെല്ലാ സ്ഥാപനങളും അടച്ചു. അങ്ങനെ 2 മാസം കൊണ്ട് കൊറോണ വൈറസ് ഒഴിവാക്കി. ഇപ്പോൾ വിദേശത്തു നിന്നും വരുന്നവരിൽ കോവിഡ് രോഗികൾ ഉണ്ടാകുന്നുണ്ട്. കമ്മ്യൂണിറ്റി കേസ് ഇല്ല. പ്രിയമുള്ളവരെ ഈ വൈറസിനെ ഇല്ലാതാക്കാൻ കുറച്ചു കാലം വീട്ടിൽ ഇരിക്കാം.

RECENT POSTS
Copyright © . All rights reserved
➤