സൂപ്പർ താരങ്ങളെ പിറകെ നടക്കുക തന്നെ സംബന്ധിച്ച് വലിയ ബുദ്ധിമുട്ടായതിനാൽ സൂപ്പർ താരങ്ങളല്ല മറിച്ച് സൂപ്പർ നടന്മാരെ ഉപയോഗിക്കാനാണ് താൻ ശ്രമിച്ചിട്ടുള്ളതെന്ന് നടനും സംവിധായകനുമായ ബാലചന്ദ്ര മേനോൻ. താൻ ഒരിക്കൽ മാത്രമേ മമ്മൂട്ടിയോട് ഡേറ്റ് ചോദിച്ചിട്ടുള്ളുവെന്നും മമ്മൂട്ടി അത് തരികയും ചെയ്തുവെന്നും ഒരു അഭിമുഖത്തില്‍ സംസാരിക്കവേ ബാലചന്ദ്ര മേനോൻ പറഞ്ഞു.
സൂപ്പർ താരങ്ങളെയല്ല സൂപ്പർ നടന്മാരെ ഉപയോഗിക്കാനാണ് ഞാൻ ശ്രമിച്ചിട്ടുള്ളത്. മമ്മൂട്ടിയോട് ഞാൻ ഒരു തവണയെ ഡേറ്റ് ചോദിച്ചിട്ടുള്ളു അത് ‘നയം വ്യക്തമാക്കുന്നു’ എന്ന സിനിമയ്ക്ക് വേണ്ടിയായിരുന്നു. സൂപ്പർ താരങ്ങളെ പിറകെ നടക്കുക എന്നെ സംബന്ധിച്ച് വലിയ ബുദ്ധിമുട്ടാണ്. എനിക്ക് തീരെ കേൾക്കാൻ ഇഷ്ടമല്ലാത്ത കാര്യമാണ് വെയിറ്റ് ചെയ്യുക എന്നത്. താരങ്ങൾക്ക് പുറമേ സിനിമ ചെയ്യാൻ നടന്നാൽ അത്തരം അനുഭവങ്ങൾ വരും അതുകൊണ്ട് പൂർണമായും നടന്മാരെയായിരുന്നു എനിക്ക് ആവശ്യം.
ഞാൻ മറ്റു നടന്മാർക്ക് കൂടുതൽ അവസരം നൽകാതിരുന്നത് നടനെന്ന നിലയിൽ ഞാൻ ഔട്ടാകും എന്ന ഭയം കൊണ്ടായിരുന്നു. എന്നിട്ടും നായികമാരെ പോലെ തന്നെ നടന്മാരെയും ഞാൻ കൊണ്ടു വന്നിട്ടുണ്ട്. മണിയൻ പിള്ള രാജു , ബൈജു തുടങ്ങിയ നടന്മാരെ ഞാൻ സിനിമയിൽ അവതരിപ്പിച്ചു. ‘മണിയൻ പിള്ള അഥവാ മണിയൻ പിള്ള’ എന്ന സിനിമയിൽ കമൽ ഹാസൻ മതി എന്ന് പലരും പറഞ്ഞപ്പോൾ ഞാനാണ് പറഞ്ഞത് സുധീർ കുമാർ എന്ന പുതുമുഖ താരം അഭിനയിക്കട്ടെയെന്ന്’.
കിഡ്നി സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന നടി അംബി റാവുവിന് സഹായഹസ്തവുമായി നടൻ ജോജു ജോർജ്. നടിയുടെ ദുരവസ്ഥ തിരിച്ചറിഞ്ഞ താരം അത്യാവശ്യ സഹായങ്ങൾക്കായി ഒരുലക്ഷം രൂപ അക്കൗണ്ടിലേയ്ക്ക് ഇടാമെന്ന് ഉറപ്പും നൽകി.
സഹസംവിധായികയായും അഭിനേതാവായും മലയാള സിനിമയിൽ സജീവമായിരുന്ന അംബിക റാവു ദീർഘ നാളുകളായി ചികിത്സയിലാണ്. ആഴ്ച്ചയിൽ രണ്ടു തവണ ഡയാലിസിസിന് വിധേയയാകേണ്ടതുണ്ട്.
ഫെഫ്കയും സിനിമാ താരങ്ങളും സഹായങ്ങൾ നടിക്ക് നൽകി വരുന്നുണ്ട് . ഇതിനിടെ ഇവരുടെ ചികിത്സ ചെലവുകൾ കണ്ടെത്തുന്നതിന് തൃശ്ശൂരിൽ നിന്നുള്ള ഒരു സൗഹൃദ കൂട്ടായ്മയും കൈകോർത്തിരുന്നു. സംവിധായകരായ ലാൽജോസ്, അനൂപ് കണ്ണൻ, നടന്മാരായ സാദിഖ്, ഇർഷാദ് എന്നിവർ ഉൾപ്പെടെയുള്ള അംഗങ്ങളുടെ കൂട്ടായ്മയാണിത്.
കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയിലെ ബേബി മോളുടെ അമ്മയായി മലയാളികൾക്ക് പരിചിതമായ നടിയാണ് അംബിക. തൊമ്മനും മക്കളും, സാൾട് ആൻഡ് പെപ്പർ, രാജമാണിക്യം, വെള്ളിനക്ഷത്രം തുടങ്ങിയ സിനിമകളിൽ അസിസ്റ്റന്റ് ആയും പ്രവർത്തിച്ചു.
പടിഞ്ഞാറൻ ജർമനിയിലെ ട്രയർ നഗരത്തിൽ അതിവേഗത്തിൽ വന്ന കാർ കാൽനടയാത്രക്കാർക്കിടയിലേക്ക് പാഞ്ഞുകയറി അഞ്ചു പേർ മരിച്ചു. പതിനഞ്ചോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരിൽ പലരുടെയും നില ഗുരുതരമാണ്.
മരിച്ചതിൽ ഒമ്പതുമാസം പ്രായമായ കുഞ്ഞും ഉൾപ്പെടുന്നു. അപകടമുണ്ടാക്കിയ കാർ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. അതേസമയം, സംഭവത്തിന് തീവ്രവാദ ബന്ധമില്ലെന്നും ഡ്രൈവർ മദ്യപിച്ചിരുന്നതായുമായാണ് വിവരം.
മംഗളൂരു: മംഗളൂരു തീരത്ത് അറബിക്കടലിൽ മീൻപിടിത്തത്തൊഴിലാളികളുടെ ബോട്ട് മറിഞ്ഞ് രണ്ടു പേർ മരിച്ചു. ബോട്ടിലുണ്ടായിരുന്ന 22 പേരിൽ 16 പേരെ രക്ഷിച്ചു.
ചൊവ്വാഴ്ച പുലർച്ചെയാണ് മംഗളൂരു തീരത്തിന് അടുത്തായാണ് അപകടം. ശക്തമായ കാറ്റിലും തിരമാലയിലുംപ്പെട്ട ബോട്ട് മറിയുകയായിരുന്നു. ബോട്ട് എത്തേണ്ട സമയം കഴിഞ്ഞിട്ടും വിവരമൊന്നും ലഭിക്കാതിരുന്നതോടെ നടത്തിയ തെരച്ചിലിലാണ് ബോട്ട് മറിഞ്ഞ വിവരം അറിയുന്നത്.കാണാതായ നാലു പേർക്കായി കോസ്റ്റ് ഗാർഡിന്റെ തെരച്ചിൽ തുടരുകയാണ്.
സംസ്ഥാനം ബുറെവി ചുഴലിക്കാറ്റ് ഭീതിയില്‍. തെക്കന്‍ കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് മുതല്‍ അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഇടുക്കി എന്നീ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളില്‍ ക്യാമ്പുകള്‍ സജ്ജമാക്കി. 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിച്ചിട്ടുണ്ട്.
അതേസമയം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ‘ബുറെവി’ ചുഴലിക്കാറ്റ് ഇന്ന് വൈകുന്നേരത്തോടെ ശ്രീലങ്കന്‍ തീരം തൊടുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ശ്രീലങ്കന്‍ തീരത്ത് നിന്ന് ഏകദേശം 370 കിലോ മീറ്ററും കന്യാകുമാരിയില്‍ നിന്ന് ഏകദേശം 770 കിലോ മീറ്ററും ദൂരത്തിലാണ് ചുഴലിക്കാറ്റ്.
കരയില്‍ പ്രവേശിക്കുമ്പോള്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ പരമാവധി ഒരു മണിക്കൂറില്‍ 85 കിലോമീറ്റര്‍ വരെ ആയിരിക്കും. തുടര്‍ന്ന് ശക്തി കുറയുന്ന ചുഴലിക്കാറ്റ് വ്യാഴാഴ്ചയോടെ ഗള്‍ഫ് ഓഫ് മാന്നാര്‍, കോമറിന്‍ കടലില്‍ പ്രവേശിക്കും. വെള്ളിയാഴ്ച പുലര്‍ച്ചയോടെ കന്യാകുമാരിയുടെയും പാമ്പന്റെയും ഇടയിലൂടെ തെക്കന്‍ തമിഴ്നാട് തീരത്തേക്ക് പ്രവേശിക്കുമെന്നാണ് പ്രവചനം.
അവിടെ നിന്ന് അറബിക്കടലില്‍ പ്രവേശിക്കാന്‍ സാധ്യതയുള്ള ചുഴലിക്കാറ്റ് കേരള തീരത്ത് നേരിട്ട് പ്രവേശിക്കാന്‍ സാധ്യത കുറവാണ്. എന്നാല്‍ തെക്കന്‍ കേരളത്തില്‍ ചുഴലിക്കാറ്റിന്റെ കാര്യമായ സ്വാധീനമുണ്ടാകും. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ജാഗ്രത നിര്‍ദേശമുണ്ട്.
അതേസമയം ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലില്‍ പോകുന്നത് പൂര്‍ണ്ണമായും നിരോധിച്ചിരിക്കുകയാണ്. വിലക്ക് എല്ലാതരം മല്‍സ്യബന്ധന യാനങ്ങള്‍ക്കും ബാധകമായിരിക്കും. നിലവില്‍ മല്‍സ്യബന്ധനത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍ എത്രയും പെട്ടെന്ന് തന്നെ ഏറ്റവും അടുത്തുള്ള സുരക്ഷിത തീരത്ത് എത്തിച്ചേരേണ്ടതാണ്. ചുഴലിക്കാറ്റിന്റെ വികാസവും സഞ്ചാരപഥവും വിലയിരുത്തി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അനുമതി നല്‍കുന്നത് വരെ കേരള തീരത്ത് നിന്ന് കടലില്‍ പോകാന്‍ അനുവദിക്കുന്നതല്ല.
ചന്ദ്രനില്‍ നിന്നും പാറക്കല്ലുകളും മറ്റും ശേഖരിച്ച് ഭൂമിയിലേക്ക് എത്തിക്കുന്നതിനായി ചൈന വിക്ഷേപിച്ച ചാങ്ങ് ഇ 5 പേടകം ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്തതായി ചൈനീസ് സ്‌പേസ് അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു. ചന്ദ്രോപരിതലത്തിലെ പാറയും മണ്ണും ലാന്‍ഡര്‍ വാഹനം റോബട്ടിക് കൈകള്‍ ഉപയോഗിച്ച് ശേഖരിക്കും. അടുത്ത രണ്ടു ദിവസത്തിനുള്ളില്‍ ചന്ദ്രോപരിതലത്തില്‍ നിന്ന് സാംപിളുകള്‍ ശേഖരിക്കല്‍ തുടങ്ങുമെന്നാണ് സര്‍ക്കാരിന്റെ ചൈന സെന്‍ട്രല്‍ ടെലിവിഷന്‍ (സിസിടിവി) അറിയിച്ചത്.
ഇത് മൂന്നാം തവണയാണ് ചൈന ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്യുന്നത്. ചന്ദ്രനിലെ മോണ്‍സ് റൂംകര്‍ മേഖലയില്‍ ലാന്‍ഡ് ചെയ്ത ചാങ്ങ് ഇ 5 ചന്ദ്രനില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ച ശേഷം ഭൂമിയിലേക്ക് മടങ്ങും. ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം ചന്ദ്രന്റെ ഉദ്ഭവവും രൂപീകരണവും സംബന്ധിച്ച ആഴത്തിലുള്ള പഠനമാണ്. ഈ ദൗത്യം വിജയകരമായാല്‍ കഴിഞ്ഞ 40 വര്‍ഷത്തിലേറെയായി ചന്ദ്രോപരിതലത്തില്‍ നിന്ന് പാറയും മണ്ണും ശേഖരിക്കുന്ന ആദ്യ രാജ്യമായി ചൈന മാറും.
ഈ പദ്ധതിയിലൂടെ ഏകദേശം 4 പൗണ്ട് (1.81 കിലോഗ്രാം) പാറയും മണ്ണും ഭൂമിയിലെത്തിക്കാനാണ് ചൈന ലക്ഷ്യമിടുന്നത്. നേരത്തെ 1960കളിലും 1970കളിലുമായി അമേരിക്കയും സോവിയറ്റ് യൂണിയനും മാത്രമാണ് ഈ ദൗത്യം വിജയകരമായി പൂര്‍ത്തികരിച്ചിട്ടുള്ളത്.
2003ല്‍ മനുഷ്യനെ ബഹിരാകാശത്ത് എത്തിച്ചതിന് ശേഷം ചൈനയുടെ ഏറ്റവും ശ്രദ്ധേയമായ ബഹിരാകാശ ദൗത്യം കൂടിയാണ് ചാങ്ഇ5. ഭാവിയില്‍ ചൊവ്വാ ദൗത്യത്തിനും ചന്ദ്രന്റെ ഇരുണ്ട ഭാഗത്തേക്കുള്ള മറ്റൊരു ദൗത്യത്തിനും ചൈനക്ക് പദ്ധതിയുണ്ട്. ചന്ദ്രന്റെ ഇരുണ്ട ഭാഗത്തെ റേഡിയേഷന്‍ അളക്കുക എന്ന തന്ത്രപ്രധാനമായ ലക്ഷ്യമാണ് ഈ ചൈനീസ് ദൗത്യത്തിന്. ഭാവിയില്‍ ചന്ദ്രനിലേക്ക് മനുഷ്യനെ അയക്കാന്‍ ശ്രമിക്കുന്ന ഏത് രാജ്യത്തിനും ഈ വിവരങ്ങള്‍ നിര്‍ണായകമാണ്.
മലയാളികളുടെ പ്രിയപ്പെട്ട താരവും അവതാരകയുമായിരുന്നു മീര നന്ദൻ. ഇടയ്ക്ക് സിനിമയിൽ നിന്നും അവധിയെടുത്ത് പഠനവും റേഡിയോ ജോക്കിയെന്ന കരിയറും താരം തെരഞ്ഞെടുത്തു. ഇപ്പോൾ ദുബായിയിൽ എഫ്എം ആർജെയായി ജോലി ചെയ്യുന്ന മീര നന്ദൻ തന്റെ മുപ്പതാം പിറന്നാൾ ആഘോഷിക്കുകയാണ്.
കഴിഞ്ഞ ദശാബ്ദം നല്ലതായിരുന്നെന്നും ഒരുപാട് കാര്യങ്ങൾ പഠിക്കുകയും പലതിലും ആദ്യ അനുഭവം നേടുകയും ചെയ്തിട്ടുണ്ടെന്ന് മീര പറയുന്നു. കൂടാതെ തനിക്ക് പ്രണയവും പ്രണയ തകർച്ചയും ഉണ്ടായെന്നും ഒരുപാട് സുഹൃത്തുക്കളെ സമ്പാദിക്കാനായെന്നും കുടുംബമാണ് വലുതെന്ന് തിരിച്ചറിഞ്ഞെന്നും താരം കൂട്ടിച്ചേർക്കുന്നു.
മുപ്പതാം പിറന്നാൾ ദിനത്തിൽ സോഷ്യൽമീഡിയയിൽ എഴുതിയ കുറിപ്പിലാണ് ഈ തുറന്നുപറച്ചിലുകൾ. ഇരുപതുകളിൽ നിന്നും മുപ്പതുകളിലേക്ക് കടക്കുമ്പോൾ തന്റെ ജീവിതത്തിൽ ഉണ്ടായ മാറ്റത്തെ കുറിച്ചും നേടിയ അനുഭവങ്ങളെ കുറിച്ചും ആണ് നടി പങ്കുവച്ചിരിക്കുന്നത്.
‘എന്റെ ഇരുപതുകളിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ കഴിഞ്ഞ ഒരു ദശാബ്ദത്തിൽ ഒരുപാട് കാര്യങ്ങൾ പഠിക്കുകയും പലതിലും ആദ്യ അനുഭവം നേടുകയും ചെയ്തിട്ടുണ്ട്. ഇന്ന് ഞാൻ എന്താണോ അതിലേക്ക് എത്തിച്ചേരാൻ, ഉയർച്ചയോ താഴ്ചയോ, ഒന്നിനും മാറ്റം വരുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല.’കോളജ് പൂർത്തിയാക്കി, ഒരു ഡിഗ്രി നേടി അതിനിടയിൽ അഭിനയത്തിലും തുടക്കംകുറിച്ചു, ദുബായിയിലേക്ക് മാറിത്താമസിച്ചു, റേഡിയോയിൽ ഒരു കൈ നോക്കാൻ അവസരം കിട്ടി (ഇപ്പോൾ ഞാൻ ഏറ്റവുമധികം ഇഷ്ടപ്പെടുന്നതും അതാണ്).’
‘ഒറ്റയ്ക്ക് ജീവിച്ചു. പ്രണയത്തിലായി, ഹൃദയത്തകർച്ചകൾ നേരിട്ടു. ആദ്യം സ്വയം സ്‌നേഹിക്കണമെന്ന് പഠിച്ചു. എന്തൊക്കെ സംഭവിച്ചാലും കുടുംബമാണ് പ്രധാനമെന്ന് മനസ്സിലാക്കി. പുതിയ സുഹൃത്തുക്കളെ നേടി. ഇപ്പോൾ ഒരു മഹാമാരിയിലൂടെ കടന്നുപോകുന്നു പക്ഷേ കൂടുതൽ നല്ല ദിനങ്ങൾ മുന്നിലുണ്ടെന്ന് അറിയുന്നു. എന്റെ ഇരുപതുകൾ നല്ലതായിരുന്നു, പക്ഷേ മുപ്പതുകൾ കൂടുതൽ നല്ലതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.’- മീര കുറിച്ചു.
ടെലിവിഷൻ അവതാരകയും റിയാലിറ്റി ഷോ മത്സരാർത്ഥിയുമൊക്കെയായാണ് മീര നന്ദൻ കരിയർ തുടങ്ങിയതെങ്കിലും പിന്നീട് ലാൽജോസ് സംവിധാനം ചെയ്ത ദിലീപ് ചിത്രം മുല്ലയിൽ നായികയായാണ് സിനിമയിലേക്ക് അരങ്ങേറിയത്.
ഒത്തിരി ആരാധകരുള്ള താരദമ്പതികളാണ് അനുഷ്‌ക്കയും വീരാട് കോഹ്ലിയും. നീണ്ട കാലത്തെ പ്രണയത്തിനൊടുവിലാണ് ക്രിക്കറ്റ് താരം വിരാട് കോഹ്ലിയും ബോളിവുഡ് താരം അനുഷ്‌ക ശര്‍മയും വിവാഹിതര്‍ ആയത്. ഡിസംബര്‍ 11നായിരുന്നു ആരാധകരെ ഞെട്ടിച്ചുകൊണ്ട് ഇരുവരും വിവാഹിതരാകുന്നത്.
കുഞ്ഞതിഥിക്കായുള്ള കാത്തിരുപ്പിലാണ് അനുഷ്‌ക്കയും വീരാടും ഇപ്പോള്‍. ജനുവരിയില്‍ കുഞ്ഞ് ജനിക്കുമെന്നറിഞ്ഞതുമുതല്‍ ആരാധകരും ആഹ്ലാദത്തിലാണ്.സഹതാരങ്ങളും ആരാധകരുമടക്കം നിരവധിപ്പേരാണ് ദമ്പതികള്‍ക്ക് ആശംസകളറിയിച്ചത്.
സമൂഹമാധ്യമങ്ങളില്‍ സജീവമായ താരദമ്പതികള്‍ ഇരുവരും ഒന്നിച്ചുള്ള ചിത്രം പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ നിറവയറില്‍ ശീര്‍ഷാസനം ചെയ്യുന്ന ചിത്രം പങ്കുവച്ചെത്തിയിരിക്കുകയാണ് അനുഷ്‌ക. ചിത്രം നിമിഷങ്ങള്‍ക്കകം തന്നെ വൈറലായി മാറിയിരിക്കുകയാണ്.
ചിത്രത്തില്‍ അനുഷ്‌കയെ ശീര്‍ഷസനം ചെയ്യാനായി സഹായിക്കുന്ന വിരാടുമുണ്ട്. ഈ എക്‌സസൈസ് വളരെ ബുദ്ധിമുട്ടേറിയതാണ്. യോഗ എന്റെ ജീവിതത്തില്‍ ഏറെ പ്രധാനപ്പെട്ടതാണ്. അതുകൊണ്ട് തന്നെ ഗര്‍ഭകാലത്തിന് മുമ്പ് ഞാന്‍ ചെയ്തിരുന്ന വ്യായാമങ്ങള്‍ എല്ലാം ചെയ്യാമെന്ന് ഡോക്ടര്‍ പറഞ്ഞിരുന്നു എന്ന് ചിത്രം പങ്കുവെച്ച് അനുഷ്‌ക പറയുന്നു.
അതേസമയം വളരെ ബുദ്ധിമുട്ടുള്ള വ്യായാമങ്ങള്‍ ചെയ്യേണ്ടതില്ലെന്നും ഡോക്ടര്‍ പറഞ്ഞിരുന്നു. താന്‍ തനിച്ചല്ല ശീര്‍ഷാസനം ചെയ്യാന്‍ മതിയായ സഹായം വേണ്ടിയിരുന്നു, വര്‍ഷങ്ങളായി താന്‍ ശീര്‍ഷാസനം ചെയ്ത് വരികയാണ് എന്നും താരം പറഞ്ഞു. ചിത്രങ്ങള്‍ എന്തായാലും ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.
കര്‍ഷകരുടെ പ്രതിഷേധത്തെ പിന്തുണച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ഇന്ത്യയില്‍ നിന്ന് വരുന്ന വാര്‍ത്തകള്‍ ആശങ്കാജനകമാണ്. സുഹൃത്തുക്കളെയും കുടുംബങ്ങളെയും കുറിച്ച് ആധിയുണ്ട്. അവാകശങ്ങള്‍ക്കുവേണ്ടി സമാധാനപരമായി സമരം ചെയ്യുന്നവര്‍ക്കൊപ്പം കാനഡ നിലകൊള്ളും.
ഇന്ത്യയെ ആശങ്ക അറിയിക്കാന്‍ പലവിധത്തില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നുവെന്നും ഗുരുനാനാക്ക് ജയന്തി ദിനാഘോഷത്തില്‍ പങ്കെടുത്ത് ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു.അതേസമയം കനേഡിയന്‍ പ്രധാനമന്ത്രിയെ തള്ളി ഇന്ത്യ രംഗത്തെത്തി. കാനഡയിലെ നേതാക്കളുടെ പ്രതികരണം കൃത്യമായ ധാരണയില്ലാതെയാണെന്ന് ഇന്ത്യ പ്രതികരിച്ചു.
Canadian PM @JustinTrudeau expresses concern over #FarmerProtest, says we support right to peaceful protest and have reached out directly to Indian authorities @NewIndianXpress @TheMornStandard pic.twitter.com/ncIxj5kFgt
— Pushkar Banakar (@PushkarBanakar) December 1, 2020
‘സമുദ്രത്തിലെ ഏറ്റവും ഭംഗിയുള്ള കൊലയാളി’ എന്നറിയപ്പെടുന്ന പ്രത്യേകതരം ഡ്രാഗണിനെ കണ്ടെത്തിയിരിക്കുകയാണ് സൗത്ത് ആഫ്രിക്കയിലെ ഒരു കടൽതീരത്ത്. മായാജാല കഥകളിലും സയൻസ് ഫിക്ഷൻ കഥകളിലും ഒക്കെ കേട്ട് പരിചയിച്ച രൂപമുള്ള ജീവി എന്നാണ് ഇതിന്റെ ചിത്രം കണ്ടവരുടെ പ്രതികരണം.
നീല നിറത്തിൽ ഭംഗയുള്ള ചിറകുകളും വാലുമൊക്കെയായി പക്ഷികളെപ്പോലെയാണ് ഈ ഡ്രാഗണിന്റെ പൂപം. ബ്ലൂ ഡ്രാഗൺ എന്നാണ് ഇവയെ അറിയപ്പെടുന്നത്. കേപ്പ് ടൗണിന് സമീപമുള്ള ഫിഷ് ഹോക്ക് ബീച്ചിലാണ് ഈ ജീവി കരക്കടിഞ്ഞത്. വഗെനെർ എന്ന സ്ത്രീയാണ് ജീവിയെ കണ്ട്. ഉടൻ തന്നെ ഇവർ അതിന്റെ ചിത്രങ്ങൾ പകർത്തിയിരുന്നു.
കടൽ തീരത്തിന് സമീപം ജീവിക്കുന്ന ഇവർ സ്ഥിരമായി ബീച്ചിൽ എത്തുമായിരുന്നു. പലതരം ജീവികളെ കണ്ടിട്ടുണ്ട്. എന്നാൽ ബ്ലൂ ഡ്രാഗണെ ആദ്യമായാണ് കാണുന്നത്. ഇവയിൽ പ്രത്യേകതരം വിഷാംശം അടങ്ങിയിട്ടുണ്ട് എന്ന് മുതിർന്നവർ പറഞ്ഞുള്ള അറിവ് വഗെനെറിന് ഉണ്ടായിരുന്നു. അതിനാലാണ് ഇവയെ കൊലയാളി എന്ന് വിളിക്കുന്നതും.
സാധാരണ കടൽ ജീവികൾ കരയ്ക്കടിഞ്ഞ് കിടക്കുന്നത് കണ്ടാൽ അവയെ തിരികെ കടലിലേക്ക് ഇടാറുണ്ട്. പക്ഷേ ഈ ജീവി അപകടകാരിയാണെന്ന് കേട്ടിട്ടുണ്ട്. അതിനാൽ കുറച്ച് അകലം പാലിച്ചെന്നും കൈകൾകൊണ്ട് തൊടാൻ ഭയന്നെന്നും വഗെനെർ പറയുന്നു. പക്ഷേ അതിന്റെ നല്ല കുറച്ച് ചിത്രങ്ങൾ പകർത്തി. ഈ ചിത്രങ്ങൾ ഫിഷ് ഹോക്ക് ബീച്ചിന്റെ ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. ചിത്രങ്ങൾ കണ്ടവർ വിചിത്ര ജീവി എന്നാണ് പ്രതികരിക്കുന്നത്.