സീരിയൽ താരം റബേക്ക സന്തോഷും യുവ സംവിധായകൻ ശ്രീജിത്ത് വിജയനും വിവാഹിതരാകുന്നു. ഫെബ്രുവരി 14ന് വിവാഹനിശ്ചയ ചടങ്ങുകൾ നടന്നു. ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു. നടന്മാരായ കുഞ്ചാക്കോ ബോബൻ, ബിബിൻ ജോർജ്, മുന്ന, രമേഷ് പിഷാരടി. വിവേക് ഗോപൻ, സംവിധായകൻ അജയ് വാസുദേവ് തുടങ്ങി സിനിമാ സീരിയൽ രംഗത്തെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുക്കാനെത്തിയിരുന്നു.
തൃശൂർ സ്വദേശിനിയായ റെബേക്ക മിനിസ്ക്രീൻ പരമ്പരകളിലൂടെയാണ് ശ്രദ്ധ നേടുന്നത്.
കുഞ്ചാക്കോ ബോബൻ നായകനനായെത്തിയ കുട്ടനാടൻ മാർപാപ്പയിലൂടെ സംവിധാനരംഗത്തെത്തിയ ആളാണ് ശ്രീജിത്ത്. ബിബിൻ ജോർജിനെ നായകനാക്കി മാർഗംകളി എന്നൊരു ചിത്രവും സംവിധാനം ചെയ്തിട്ടുണ്ട്.
ഏറ്റുമാനൂർ ∙ അമ്മയും അച്ഛനുമുള്ള വാത്സല്യവീട്ടിലേക്ക്, സനാഥത്വത്തിലേക്ക് കൊച്ചു ജൂവലിന്റെ യാത്ര കണ്ണീരിലലിഞ്ഞു. ചെറുവാണ്ടൂരിലെ വഴിയിൽ അവളുടെ അമ്മയെ ഇടിച്ചു തെറിപ്പിച്ചു കടന്നുപോയ കാർ തട്ടിയെടുത്തത് അത്രമേൽ കൊതിച്ച തണലായിരുന്നു.
പട്ടിത്താനം – മണർകാട് ബൈപാസിൽ ചെറുവാണ്ടൂരിൽ അമിതവേഗത്തിലെത്തിയ കാറിടിച്ച് ചെറുവാണ്ടൂർ വള്ളോംകുന്നേൽ വീട്ടിൽ എം.പി.ജോയിയുടെ ഭാര്യ സാലി ജോയി (45)ആണു മരിച്ചത്. ഒപ്പമുണ്ടായിരുന്ന മകൾ ജൂവലിനെ (9) ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രണ്ടാഴ്ച മുൻപാണു ജൂവലിനെ ജോയിയും സാലിയും ഡൽഹിയിൽ നിന്നു ദത്തെടുത്തത്. 11 വർഷമായി ജോയി–സാലി ദമ്പതികളുടെ വിവാഹം കഴിഞ്ഞിട്ട്. കുട്ടികളുണ്ടാകാൻ സാധ്യതയില്ലെന്ന് ഉറപ്പിച്ചതിനാൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി ദത്തെടുക്കുകയായിരുന്നു. മകൾക്കു നൽകാനിരുന്ന ജൂവൽ എന്ന പേരും നൽകി.
ഇന്നലെ രാത്രി ചെറുവാണ്ടൂർ കുരിശുപള്ളിയിൽ മെഴുകുതിരി കത്തിച്ച ശേഷം വീട്ടിലേക്കു പോകാനായി റോഡ് കുറുകെ കടക്കുമ്പോഴായിരുന്നു അപകടം. റോഡ് കുറുകെ കടന്ന ഭാഗത്ത് വെളിച്ചമില്ലായിരുന്നു. കാർ സാലിയെയും ജൂവലിനെയും ഇടിച്ചു തെറിപ്പിച്ചു. അപകടത്തിനിടയാക്കിയ കാർ നിർത്താതെ പോയി.
ഇടിയുടെ ആഘാതത്തിൽ ജൂവൽ റോഡിനു വശത്തേക്ക് തെറിച്ചു പോയി. ജൂവൽ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സാലിയുടെ മൃതദേഹം മോർച്ചറിയിൽ.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടനിലെ പ്രമുഖ ബിസിനസുകാരനും, ആദ്യകാല മലയാളി കുടിയേറ്റത്തിലെ ശ്രദ്ധേയ വ്യക്തിത്വവുമായിരുന്ന മോഹൻകുമാരന്റെ മൃതസംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും. ഫെബ്രുവരി 11, 12 തീയതികളിൽ ബന്ധുക്കൾക്കും, സുഹൃത്തുക്കൾക്കും മോഹൻകുമാറിന് ആദരാഞ്ജലികൾ അർപ്പിക്കാനായി കോവിഡ് മാനദണ്ഡങ്ങളനുസരിച്ച് പൊതുദർശനം ഉണ്ടായിരുന്നു. പൂർണ്ണമായും കോവിഡ് മാനദണ്ഡപ്രകാരം നടത്തപ്പെടുന്ന മൃതസംസ്കാര ചടങ്ങുകളിൽ അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും മാത്രമേ പ്രവേശനമുള്ളൂ.
ലണ്ടനിലെ എല്ലാ മലയാളികളുമായും തന്നെ സൗഹൃദവും ആത്മബന്ധവും പുലർത്തിയിരുന്നന മോഹനൻ ഏറെ നാളായി രോഗബാധിതനായി ചികിൽസയിലായിരുന്നു. ഇതിനൊപ്പം കോവിഡ് കൂടി ബാധിച്ചതാണ് മരണകാരണായത്.
ഈസ്റ്റ് ലണ്ടനിലെ അപ്റ്റൺ പാർക്കിൽ വെസ്റ്റ്ഹാം ഫുട്ബോൾ സ്റ്റേഡിയത്തിനോടു ചേർന്ന് ബോളീൻ എന്ന പേരിൽ സിനിമാ തിയറ്റർ നടത്തിയതോടെയാണ് അദ്ദേഹം ബോളിൻ മോഹൻ എന്ന് അറിയപ്പെട്ടു തുടങ്ങിയത്. തിയറ്ററിനൊപ്പം ഹോട്ടലും കംപ്യൂട്ടർ സെന്ററും മണി എക്സ്ചേഞ്ചും ഗ്രോസറി ഷോപ്പും മലയാളം ചാനലുകളുടെ വിതരണ ശൃംഖലയും റിക്രൂട്ട്മെന്റ് ഏജൻസിയും എല്ലാമായി വലിയൊരു ബിസിനസ് സാമ്രാജ്യം അദ്ദേഹം കെട്ടിപ്പെടുത്തെങ്കിലും അസുഖബാധിതനായതോടെ ബിസിനസുകൾ മരവിപ്പിക്കുകയായിരുന്നു. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയാണ്. ഭാര്യ: സുശീല മോഹൻ. മക്കൾ: ശ്രീലക്ഷ്മി, ശ്രീഹരി.
ലണ്ടനിലെ മലയാളികളുടെ കലാ- സാംസ്കാരിക പരിപാടികളിലും കൂട്ടായ്മകളിലുമെല്ലാം സജീവ സാന്നിധ്യമായിരുന്നു ഏവർക്കും പ്രിയങ്കരനായ മോഹനൻ.
യുകെ മലയാളികളുടെ അഭിമാനമായിരുന്ന മോഹൻ കുമാരൻെറ വിയോഗത്തിൽ മലയാളം യുകെ ന്യൂസിൻെറ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രേയസ് അയ്യർ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഇന്ത്യൻ സ്പിന്നർ യുസ്വേന്ദ്ര ചാഹലിന്റെ ഭാര്യ ധനശ്രീ വർമ്മക്കൊപ്പം ഡാൻസ് കളിക്കുന്ന വീഡിയോയാണ് ശ്രെയസ് അയ്യർ പങ്ക് വെച്ചിരിക്കുന്നത്. ജിമ്മിന്റെ പശ്ചാത്തലത്തിൽ ‘തിങ്കിങ് ഓൺ അവർ ഫീറ്റ്’ എന്ന ക്യാപ്ഷനോട് കൂടിയാണ് വീഡിയോ പങ്ക് വെച്ചിരിക്കുന്നത്. ഹർദിക് പാണ്ട്യ, ഇന്ത്യൻ ടീമിന്റെ ഫീൽഡിങ് കോച്ച് ആർ ശ്രീധർ, അശ്വിന്റെ ഭാര്യ പ്രീതി നാരായണൻ തുടങ്ങി നിരവധി പേരാണ് അഭിനന്ദനങ്ങളുമായി എത്തിയിരിക്കുന്നത്.
View this post on Instagram
എറണാകുളം വാഴക്കാലയില്‍ കന്യാസ്ത്രിയെ പാറമടയിൽ മരിച്ച നിലയില്‍ കണ്ടെത്തി. വാഴക്കാല സെൻ്റ് തോമസ് കോൺവെൻ്റിലെ കന്യാസ്ത്രീയാണ് മരിച്ചത്. ഇടുക്കി കോരുത്തോട് സ്വദേശിനി സിസ്റ്റര്‍ ജസ്റ്റീന തോമസ് (45) ആണ് മരിച്ചത്. മഠത്തിന് സമീപത്തെ പാറമടയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പോലീസെത്തി മൃതദേഹം കളമശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. തിങ്കളാഴ്ച പോസ്റ്റുമോര്‍ട്ടത്തിനു ശേഷം തുടരന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
പ്രഭാത ഭക്ഷണത്തിന് ശേഷം കന്യാസ്ത്രിയെ മഠത്തില്‍ നിന്നും കാണാതായിരുന്നു. ഉച്ചവരെ തെരച്ചില്‍ നടത്തിയിട്ടും കാണാതായതോടെ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഇതിനിടെയാണ് വൈകിട്ടോടെ മഠത്തിന് സമീപത്തെ പാറമടയില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പോലീസെത്തി മൃതദേഹം മാറ്റുകയായിരുന്നു.
2011 മുതല്‍ മാനസിക രോഗത്തിന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കന്യാസ്ത്രി ചികിത്സയ്ക്ക് വിധേയയായിരുന്നതായി പോലീസ് പറഞ്ഞു. നിലവില്‍ മരണത്തില്‍ അസ്വാഭാവികത സംശയിക്കുന്നില്ല. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിനു ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ പറയാനാകൂവെന്നും പോലീസ് അറിയിച്ചു.
കാഞ്ഞിരപ്പള്ളി കേരള കോണ്‍ഗ്രസിന് വിട്ടുനല്‍കാന്‍ സിപിഐ ഒരുങ്ങുന്നു. പൂഞ്ഞാറോ ചങ്ങാനാശ്ശേരിയോ നല്‍കിയാല്‍ കാഞ്ഞിരപ്പളളി വിട്ടുനല്‍കാന്‍ സിപിഐ സന്നദ്ധമാകും. എന്നാല്‍ കാഞ്ഞിരപ്പള്ളി വിട്ടുനല്‍കുന്നതില്‍ അനികൂലിക്കില്ലെന്ന് നിലപാടിലാണ് സിപിഐ ജില്ലാ നേതൃത്വം.
പാലായില്‍ ധാരണായി ജോസ് കെ മാണി ഇടതുന്നമണിയിലേക്ക് വന്നപ്പോള്‍ തന്നെ സിപിഎം ഉറപ്പുകൊടുത്തതാണ് കാഞ്ഞിരപ്പള്ളി വിട്ടുനല്‍കാന്‍ സിപിഐയുമായി സംസാരിക്കാമെന്ന്. സിപിഎം സിപിഐ നേതൃത്വങ്ങള്‍ തമ്മിലുള്ള ആശയവിനിയമത്തില്‍ കാഞ്ഞിരപ്പള്ളി വിട്ടുനല്‍കുന്നതില്‍ വിയോജിപ്പില്ലെന്ന് സിപിഐ അറിയിച്ചു. പകരം കോട്ടയം ജില്ലയില്‍ തന്നെ പൂഞ്ഞാറോ ചങ്ങനാശ്ശേരിയോ വേണമെന്നാണ് സിപിഐ നേതൃത്വത്തിന്റെ നിലപാട്. എന്നാല്‍ കാഞ്ഞിരപ്പള്ളി വിട്ടുനല്‍കുന്നതില്‍ സിപിഐ കോട്ടയം ജില്ലാ നേതൃത്വത്തില്‍ കടുത്ത വിയോജിപ്പുണ്ട്. സീറ്റിങ് സീറ്റുകള്‍ക്ക് പ്രാധാന്യം കൊടുക്കണമെന്ന നിബന്ധന പാലാ ജോസിനെ കൊടുത്തതോടെ ഇല്ലാതായി എന്നായി സിപിഐ പ്രാദേശിക ഘടകത്തിന്റെ നിലപാട്.
അതിനാല്‍ കാഞ്ഞിരപ്പള്ളിയില്‍ അവകാശവാദമുന്നയിക്കാനാവില്ല. എന്നാല്‍ വിട്ടുവീഴ്ചകള്‍ക്ക് സജ്ജമാണെന്ന് ഇതിനോടകം തന്നെ അറിയിച്ച സിപിഐ സംസ്ഥാന നേതൃത്വം കാഞ്ഞിരപ്പള്ളിയില്‍ പിടിവാശി കാണിക്കില്ല. പൂഞ്ഞൂറോ ചങ്ങാനാശ്ശേരിയോ നല്‍കണമെന്നാണ് സിപിഐ ആവശ്യം. എരുമേലി ജില്ലാ പഞ്ചായത്തില്‍ വിജയിച്ച യുവനേതാവ് ശുഭേഷ് സുധാകരെ പൂഞ്ഞാറില്‍ മല്‍സരിപ്പിക്കാനാണ് ആലോചന. എന്നാല്‍ പൂഞ്ഞാര്‍ ഏറ്റെടുക്കുന്നതിനോട് സിപിഐ നിയോജക മണ്ഡലം കമ്മിറ്റിക്ക് കടുത്ത വിയോജിപ്പുണ്ട്.
പി.സി.ജോര്‍ജിന് സിപിഎം വോട്ടുകള്‍ പോകുമെന്നാണ് സിപിഐ പ്രാദേശിത നേതാക്കളുടെ വിലയിരുത്തല്‍.ഇതോടെയാണ് ചങ്ങാനാശ്ശേരി എന്ന നിര്‍ദേശവും ഉയര്‍ന്നത്. എന്നാല്‍ ജനാധിപത്യ കേരള കോണ്‍ഗ്രസില്‍ നിന്ന് തിരുവനന്തപുരം ഏറ്റെടുക്കാന്‍ സിപിഎം ആലോചിക്കുന്നണ്ട്.അതിനാല്‍ അവരുടെ മറ്റൊരു സീറ്റായ ചങ്ങാനാശ്ശേരിയുടെ സിപിഐക്ക് കൊടുക്കാമെന്നതില്‍ സിപിഎമ്മിന് ഉറപ്പു പറയാനാവുന്നില്ല. പൂഞ്ഞാര്‍ സിപിഐ ഏറ്റെടുക്കുന്നില്ലെങ്കില്‍ ശൂഭേഷ് സുധാകര്‍ പീരുമേട് മല്‍സരിച്ചേക്കും. ചങ്ങാനാശ്ശേരി കിട്ടിയാല്‍ അഡ്വ മാധവന്‍നായരെയാണ് മല്‍സരിപ്പിക്കാനാണ് സിപിഐ ആലോചന
ഇന്ത്യ– ഇംഗ്ലണ്ട് ടെസ്റ്റ് മത്സരത്തിനിടെ ചെന്നൈ എം.എ. ചിദംബരം സ്റ്റേഡിയത്തിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെന്നൈയിൽ നടക്കുന്ന ആവേശകരമായ ടെസ്റ്റ് മത്സരം ക്ഷണനേരത്തേക്കു കണ്ടെന്നാണു പ്രധാനമന്ത്രിയുടെ പ്രതികരണം. ഇതോടൊപ്പം സ്റ്റേഡിയം ഉൾപ്പെടുന്ന ചെന്നൈ നഗരത്തിന്റെ ചിത്രവും മോദി പങ്കു വച്ചു. സൂക്ഷിച്ചു നോക്കിയാൽ ഗ്രൗണ്ടിലെ ചില താരങ്ങളെയും കാണാം.
വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യുന്നതിനാണ് ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്നാട്ടിലെത്തിയത്. തമിഴ്നാട് സന്ദർശനത്തിന് ശേഷം വിമാനത്തിൽ കൊച്ചിയിലെത്തി. ഓസ്ട്രേലിയയിൽ ചരിത്ര വിജയം നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രധാനമന്ത്രി നേരത്തേ അഭിനന്ദിച്ചിരുന്നു. ഇന്ത്യൻ ടീമിന്റെ കഠിനാധ്വാനവും ഒരുമിച്ചുള്ള പ്രവർത്തനവും പ്രചോദനമേകുന്നതാണെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.
സ്പിരിച്ച്വല്‍ ഡെസ്‌ക്. മലയാളം യുകെ.
അകത്തോലിക്കരായവര്‍ പലപ്പോഴും സഭയുടെ തലവരായ പിതാക്കന്മാരേയും മാര്‍പ്പാപ്പാമാരേയുമൊക്കെ പലപ്പോഴും അടിക്കാനായിട്ടെടുക്കുന്ന വടി ഇതാണ്. നിങ്ങള്‍ എന്തുകൊണ്ട് പിതാവ് എന്ന് അവരെ അഭിസംബോധചെയ്യുന്നു.? കാലങ്ങളായി നിലനില്ക്കുന്ന ഈ ചോദ്യത്തിന് ശക്തമായ ഭാഷയില്‍ മറുപടി പറയുകയായിരുന്നു ആര്‍ച്ച് പ്രീസ്റ്റ് റവ. ഡോ. അഗസ്‌ററ്യന്‍ കൂട്ടിയാനിയില്‍. അപ്പാ, അമ്മാ, എന്ന് നീ വീട്ടില്‍ ആരെയെങ്കിലും വിളിക്കുന്നുണ്ടെങ്കില്‍, അങ്ങനെ നീ വിളിക്കാന്‍ പാടില്ല എന്ന് പറയാന്‍ ആര്‍ക്കെങ്കിലും സാധിക്കുമോ, യഥാര്‍ത്ഥത്തില്‍ അപ്പന്റെയും അമ്മയുടെയും ഹൃദയമുള്ളവര്‍ നിന്റെ വീട്ടിലുള്ളപ്പോള്‍??
‘പിതാക്കന്മാര്‍’ എന്ന് അഭിസംബോധചെയ്യുന്നത് ഒരു ശക്തിയേയാണ്‍ വ്യക്തിയേ അല്ല.
ചരിത്രപ്രസിദ്ധമായ കുറവിലങ്ങാട്ട് പള്ളിയില്‍ അത്ഭുത പ്രവര്‍ത്തകനായ വി. സെബസ്ത്യാനോസിന്റെ തിരുന്നാളിനോടനുബന്ധിച്ചു നടന്ന വിശുദ്ധ കുര്‍ബാന മധ്യേ നല്‍കിയ വചന സന്ദേശത്തിലാണ് റവ. ഡോ. കൂട്ടിയാനിയില്‍ ഇങ്ങനെ ഉദ്‌ബോധിപ്പിച്ചത്.
വചന സന്ദേശത്തിന്റെ പൂര്‍ണ്ണരൂപം കാണുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക.
മൂന്ന് ദിവസം മുമ്പായിരുന്നു നടനും സംവിധായകനുമായ നാദിർഷയുടെ മകൾ ആയിഷയുടെ വിവാഹം. മലയാളത്തിലെ പ്രമുഖ താരങ്ങളുടെയടക്കം സാന്നിധ്യത്തിൽ വളരെ ആഘോഷപൂർവ്വമായിരുന്നു വിവാഹച്ചടങ്ങുകൾ നടന്നത്. എന്നാൽ ഈ സന്തോഷ നിമിഷങ്ങള്‍ക്കിടയിലും കുടുംബത്തെ ആശങ്കയിലാക്കി ഒരു സംഭവം നടന്നു. കാസർകോഡ് വച്ചായിരുന്നു വിവാഹച്ചടങ്ങുകൾ ഇതിനായി ട്രെയിനിൽ യാത്ര തിരിച്ച കുടുംബം വിവാഹാഭരണങ്ങളും വസ്ത്രങ്ങളും അടങ്ങിയ ബാഗ് ട്രെയിനിൽ വച്ച് മറക്കുകയായിരുന്നു.
നിക്കാഹ് ചടങ്ങുകൾക്കായി വ്യാഴാഴ്ച രാവിലെ മലബാര്‍ എക്സ്പ്രസിലാണ് കുടുംബം കാസർകോഡ് എത്തിയത്. ട്രെയിനിൽ നിന്നും ഇറങ്ങിയ ശേഷം മാത്രമാണ് ആഭരണങ്ങളടങ്ങിയ ബാഗ് എടുത്തില്ലെന്ന കാര്യം ഓര്‍ത്തത്. അപ്പോഴേക്കും ട്രെയിൻ സ്റ്റേഷൻ വിട്ടിരുന്നു. ഉടൻ തന്നെ നാദിർഷ കാസർകോഡ് റെയിൽവെ പ്രൊട്ടക്ഷന്‍ ഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. ആർ.പി.എഫ്. അപ്പോൾ തന്നെ ട്രാവലിങ് ടിക്കറ്റ് ഇൻസ്പെക്ടറും ബാച്ച് ഇൻ ചാർജുമായ എം. മുരളീധരന് വിവരം കൈമാറി.
അദ്ദേഹം നടത്തിയ പരിശോധനയിൽ കുടുംബം സഞ്ചരിച്ച എ-വൺ കോച്ചിലെ . 41-ാമത്തെ സീറ്റിനടിയിൽ നിന്നും ബാഗ് കണ്ടെത്തി. ആർ.പി.ഫ് എ.എസ്.ഐ ബിനോയ് കുര്യന്‍ കോൺസ്റ്റബിൾ സുരേശന്‍ എന്നിവരുടെ പക്കൽ ബാഗ് കൈമാറി. തീവണ്ടി മംഗാലപുരത്തെത്തിയപ്പോൾ നാദിർഷായുടെ ബന്ധുവിനെ ബാഗ് ഏൽപ്പിക്കുകയായിരുന്നു. റെയിൽവേ ജീവനക്കാരുടെ സമയോചിതമായ ഇടപെടലിലൂടെ കാര്യങ്ങൾ ശുഭപര്യവസാനിക്കുകയും ചെയ്തു.
പല ദിവസങ്ങളിലായാണ് ആയിഷയുടെ വിവാഹ ആഘോഷ ചടങ്ങുകൾ നടന്നത്. നാദിർഷയുടെ അടുത്ത സുഹൃത്ത് ദിലീപ്, കാവ്യാ മാധവന്‍, ദിലീപിന്‍റെ മകളും ആയിഷയുടെ അടുത്ത സുഹൃത്തുമായ മീനാക്ഷി, നടി നമിത പ്രമോദ് തുടങ്ങിയവരാണ് ചടങ്ങിലെ താരസാന്നിധ്യമായി നിറഞ്ഞു നിന്നത്.
മിമിക്രി കാലം മുതലേ ആരംഭിച്ച സൗഹൃദമാണ് ദിലീപും നാദിർഷായും തമ്മിൽ. നാദിർഷാ അടുത്തതായി സംവിധാനം ചെയ്യുന്ന ‘കേശു ഈ വീടിന്റെ നാഥൻ’ എന്ന സിനിമയിൽ ദിലീപ് നായകനാണ്. ഇരുവരെയും പോലെ തന്നെയാണ് രണ്ടു പേരുടെയും മക്കളും തമ്മിലുള്ള കൂട്ടുകെട്ടും.
ജോസ്‌ന സാബു സെബാസ്റ്റ്യന്‍
യുകെയ്ക്ക് പഴയ പ്രൗഢി ഒന്നുമില്ലെന്ന് നമ്മൾ പുറമെ പറയുമ്പോഴും ഇങ്ങോട്ടൊന്നു വരാൻ ആഗ്രഹിക്കാത്ത മലയാളികൾ ചുരുക്കം. അങ്ങനെയുള്ളവർ പറ്റിക്കപെടുക വളരെയെളുപ്പം. പ്രത്യേകിച്ച് മറ്റുള്ളവരുടെ വിയർപ്പുതുള്ളികളെ വലിച്ചുകുടിച്ചു തന്റെ ദാഹം അകറ്റാൻ ആക്കം കൊണ്ട് നിൽക്കുന്ന ചില കഴുകൻമാർ നമുക്ക് ചുറ്റുമുള്ളപ്പോൾ പറ്റിക്കപെടുക വളരെയെളുപ്പം.
ഞാൻ യുകെയിൽ സ്ഥിരതാമസം ആയതുകൊണ്ടും സ്റ്റുഡന്റ് വിസയെന്ന അഗ്നിയിലും വർക്ക്പെർമിറ്റ് എന്ന തീച്ചൂളയിലും നന്നായി ഉരുകി വാർക്കപ്പെട്ടതിനാലും എന്നോട് ഈയിടയായി എന്റെ പല സുഹൃത്തുക്കൾ പലോപ്പോഴായി ചോദിച്ച ഒരു കാര്യമാണ് ഈ ഒരു കുഞ്ഞു പോസ്റ്റിലൂടെ എനിക്കറിയാവുന്ന മിനിമം അറിവ് വച്ച് ഷെയർ ചെയ്യുന്നത് .
നഴ്‌സ്മാർക്ക് യുകെയിൽ വളരെ കുറഞ്ഞ ഇംഗ്ലീഷ് യോഗ്യതയോടെ Tier 2 വർക്ക് വിസയിൽ വരാമെന്നും ആവോളം ജോലി ചെയ്തു സ്വപ്നങ്ങൾ പൂവണിയാമെന്നും പറഞ്ഞു പ്രലോഭിപ്പിച്ച് പലരും പലരുടേയും കയ്യിൽനിന്നും ലക്ഷങ്ങൾ കൊയ്‌തെടുക്കുന്നുവെന്നുള്ളത് വേദനാജനകം . 7 ലക്ഷത്തിൽ തുടങ്ങിയ ബിസിനസ് പുരോഗമിക്കുന്നത് മനസിലാക്കി ഇപ്പൊഴത് 20 ലക്ഷത്തിലെത്തിൽ വരെ എത്തിനിൽക്കുന്നു.
ഞാൻ അറിഞ്ഞ അറിവുകൾ വച്ച് സീനിയർ കേയറിങ് വിസ എന്നൊരു സംഭവം ഇപ്പോൾ ഹോം ഓഫീസ് ഈ പരസ്യത്തിൽ പറയുന്നത്ര എളുപ്പത്തിൽ കൊടുക്കുന്നില്ലന്നു മനസിലാക്കിയിരിക്കുക .
ഇനി എനിക്കറിയാവുന്ന ചില കാര്യങ്ങൾ കൂടി പറയാം . ഇപ്പോഴത്തെ സ്ഥിതി അനുസരിച്ച് സ്റ്റാഫ് ഷോർട്ടേജ് പ്രതേകിച്ച് മെഡിക്കൽ ഫീൽഡിൽ അതുള്ളതാണ് . പക്ഷെ അതിനു പലവിധ മാനദണ്ഡങ്ങളുണ്ട്. അതിൽ നഴ്സുമാർക്ക് കടന്നുവരാനുള്ള നിയമങ്ങൾ NMC യുടെ വെബ്‌സൈറ്റിൽ ക്രിസ്റ്റൽ ക്ലിയർ ആണ്. പക്ഷെ ധാരണക്കാർ പറ്റിക്കപെടാൻ ഏറ്റവും എളുപ്പമുള്ള ഒരു മേഖലയാണ് നഴ്സുമാർക്ക് താഴെ നിൽക്കുന്ന സീനിയർ കേയറിങ് .
കൂടുതലും നഴ്‌സിംഗ് ഹോമുകളായിരിക്കും അങ്ങനൊരു ജോലി ഒഴിവിലേക്ക് നമ്മളെപ്പോലെ ഓവർസീസ് ആയിട്ടുള്ളവരെ കൊണ്ടുവരുന്നത്.. അങ്ങനെയുള്ള നഴ്സിംഗ് ഹോമുകൾക്കു ടയർ 2 ലൈസെൻസ് ( യുകെയ്ക്കു പുറത്തുള്ളൊരാൾക്ക് ജോലികൊടുക്കാനുള്ള അവകാശം )വാങ്ങിച്ചെടുക്കാൻ വല്യ ബുദ്ദിമുട്ടുകൾ ഇല്ല . കാരണം എല്ലാ ഫിനാൻഷ്യൽ വർഷത്തിലും ഒരു സ്ഥാപനത്തിന് ( ഹോമിന്റെ കപ്പാസിറ്റി അനുസരിച്ച് )ഇത്ര വർക്ക് പെർമിറ്റുകൾ നീക്കിവെയ്ക്കപ്പെടുക പതിവാണ്.
പക്ഷെ കാര്യം ഇതല്ല നമ്മളെപ്പോലെ ഓവർസീസ് ആയിട്ടുള്ള ഒരാൾക്ക് ഈ വിസയിലൂടെ വരാൻ അത്ര എളുപ്പമല്ല. കാരണം വർക്ക് പെർമ്മിറ്റിലൂടെ വരാൻ ഒന്നാമതായി നമ്മൾക്ക് ഓഫർ ചെയ്യുന്ന ജോബ് ക്യാറ്റഗറി UKVI അപ്ഡേറ്റ് ചെയ്തിട്ടുള്ള ഷോർട്ടേജ് സ്കിൽ ഒക്കുപേഷനിൽ ഉൾപ്പെടുന്നതാവണം. പുതിയൊരു അപ്ഡേറ്റ് അനുസരിച്ച് അതിൽ ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ എന്ന സെക്ഷനിൽപെടുന്ന ചില ജോലികളിൽ സീനിയർ കേയറിങ് ഉൾപ്പെടുന്നുണ്ട്. അതുപ്രകാരം സീനിയർ കേയറിങ്ങിന് ഒക്കുപ്പേഷണൽ കോഡ് 6146 അനുസരിച്ച് £16000 + കാണിക്കുന്നുള്ളൂവെങ്കിലും ഓവർസീസ് ആയ നമ്മളെ പോലുള്ളവർക്ക് £25,000 മുകളിൽ വാർഷികവരുമാനം തരാൻ എംപ്ലോയർ തയ്യാറാകണം.
നമുക്ക് വിസ തരാമെന്നു പറയുന്ന നഴ്സിംഗ് ഹോംമിനു ലൈസെൻസ്ഡ് സ്പോൺസർഷിപ്പ് ഉണ്ടായിരിക്കണം (ലിങ്ക് താഴെ ഉണ്ട്) . കൂടാതെ UK യിൽ ആ പോസ്റ്റ് കവർ ചെയ്യാൻ ആരുമില്ല എന്ന് പ്രൂഫ് ചെയ്യേണ്ടതുണ്ട്. UKNARIC എന്ന ബോഡിയുമായ് നമ്മുടെ ഡിഗ്രിയും പ്രീഡിഗ്രിയും രജിസ്റ്റർ ചെയ്തു യുകെ ക്വാളിഫിക്കേഷനുമായ് ഹോംഓഫീസ് മാനദണ്ഡമനുസരിച്ച് ഈക്വവലന്റാകണം. അഥവാ അങ്ങനെ പല അഡ്ജസ്റ്മെന്റുകളും പ്രോമിസ് ചെയ്തു ആരെങ്കിലുമൊക്കെ നമ്മളെ കൊണ്ടുവന്നാൽ തന്നെ നഴ്സിംഗ് ഹോമിന്റെ നടത്തിപ്പുകൾ മനസിലാക്കാൻ ഹോം ഓഫീസിൽനിന്നും ഇടയ്ക്കിടയ്ക്ക് ചെക്കിങ്ങിനു വരും.
അങ്ങനെ വരുമ്പോൾ അവരുടെ പലതര ക്രൈറ്റീരിയാസ് മീറ്റ് ചെയ്തിട്ടുണ്ടോയെന്നും അത് അപ്ഡേറ്റ് ചെയ്യുന്നുണ്ടോയെന്നും നോക്കും. അതിലെന്തെങ്കിലും പാകപ്പിഴകൾ (വരുക സർവ്വ സാധാരണം) ജോലിദാതാവ് വരുത്തിയിട്ടുണ്ടെങ്കിൽ നഴ്സിംഗ് ഹോമിന്റെ ലൈസെൻസ് നഷ്ടപ്പെടാം. അപ്പോൾ തന്നെ നമുക്ക് ജോലി നഷ്ടപ്പെടാം. ലക്ഷങ്ങൾ കൊടുത്തുവരുന്ന നമ്മൾ ചതിയിൽ പെടാം. നഷ്ടം എന്നും ഇരയ്ക്കുമാത്രം.
പുതിയതായി വന്ന നിയമം പലതരത്തിൽ മിസ്യൂസ് ചെയ്യാൻ കമ്പനി ഡീറ്റെയിൽസ് പോലുമില്ലത്ര പല ഏജൻസികളും നമുക്ക് ചുറ്റും വട്ടമിട്ടു പറക്കുന്നുണ്ട് അതുമനസിലാക്കി നമ്മൾ പറ്റിക്കപെടുന്നില്ല എന്ന് ഉറച്ച ബോധ്യത്തോടെ സാമ്പത്തിക ഇടപാടുകൾ നടത്തുക….
ഇതിൽ എതിർ അഭിപ്രായം ഉള്ളവരോ പ്രൊഫഷണൽ ആയിട്ടുള്ളവരോ ഉണ്ടങ്കിൽ ദയവായി തിരുത്തുക.
ആരും പറ്റിക്കപെടാതിരിക്കട്ടെ ….
മേൽ പറഞ്ഞ കാര്യങ്ങൾ സ്വയം വായിച്ചു മനസിലാക്കി ഒരു തീരുമാനമെടുക്കാൻ ചില ലിങ്കുകൾ താഴെ കൊടുക്കുന്നു .
1.please check this link carefully For salary details with occupation code
https://www.gov.uk/government/publications/skilled-worker-visa-going-rates-for-eligible-occupations/skilled-worker-visa-going-rates-for-eligible-occupation-codes
2.skilled work visa
https://www.gov.uk/skilled-worker-visa
3. Licensed sponsors list
https://www.gov.uk/government/publications/register-of-licensed-sponsors-workers
4. Shortage skill occupation list :
https://www.gov.uk/guidance/immigration-rules/immigration-rules-appendix-shortage-occupation-list
5. Health care worker Visa:
https://www.gov.uk/health-care-worker-visa/knowledge-of-english
6. For Overseas Nurses to work as a registered nurse: