ആൺകുട്ടിയായി ജനിച്ച് വളർന്ന ട്രാൻസ്ജെന്റർ വിഭാഗത്തിൽപെട്ടയാൾ ഗർഭിണിയെന്ന് വാർത്ത. പെർസിസ്റ്റന്റ് മുള്ളേറിയൻ ഡക്ട് സിൻഡ്രോം (PMDS)എന്ന അപൂർവ അവസ്ഥയാണ് മൈക്കി ചാനൽ എന്ന 18 കാരന്റേത്. പുരുഷ ലൈംഗികാവയവവും സ്ത്രീ പ്രത്യുത്പാദന അവയവങ്ങളും ഗർഭപാത്രവും ഉള്ള അവസ്ഥയാണിത്. ഫലോപ്യൻ ട്യൂബ്, ഗർഭപാത്രം, വളർച്ചയെത്താത്ത യോനി നാളം എന്നിവ ശരീരത്തിലുണ്ടാകും.
ലൈംഗിക ബന്ധത്തിന് ശേഷവും മൂത്രമൊഴിക്കുമ്പോഴും ഉള്ള അസാധാരണ അനുഭവങ്ങളെ തുടർന്നാണ് മൈക്കി ഡോക്ടറെ സമീപിക്കുന്നത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് PMDS എന്ന അവസ്ഥയാണ് മൈക്കിയുടേത് എന്ന് കണ്ടെത്തിയത്.
ഈ അവസ്ഥയിൽ ട്യൂമർ, ക്യാൻസർ സാധ്യത കൂടുതലായതിനാൽ സർജറി നടത്തി യൂട്രസ് നീക്കം ചെയ്യാൻ ഡോക്ടർമാർ മൈക്കിയെ ഉപദേശിച്ചിരുന്നു. എന്നാൽ തന്റെ പുരുഷ പ്രത്യുത്പാദന അവയവങ്ങൾ വന്ധ്യതയിലാണെന്ന് മനസ്സിലാക്കിയ മൈക്കി ഉടൻ തന്നെ ഒരു കുഞ്ഞിന് ജന്മം നൽകാൻ തീരുമാനിക്കുകയായിരുന്നു.
കുഞ്ഞുണ്ടാകണമെന്ന ആഗ്രഹം ഉള്ളതിനാലാണ് താൻ ഇത്തരത്തിൽ ഒരു തീരുമാനം എടുത്തതെന്ന് മൈക്കി പറയുന്നു. കുട്ടിക്കാലം മുതൽ പാവകളെ താലോലിച്ചാണ് വളർന്നത്. മുതിർന്നാൽ കുഞ്ഞ് വേണമെന്ന് ആഗ്രഹിച്ചിരുന്നു. അതിനാൽ ഗർഭം ധരിക്കാൻ അവസരമുണ്ടെന്ന് അറിഞ്ഞപ്പോൾ അതിന് തയ്യാറെടുക്കുകയായിരുന്നു.-മൈക്കി പറയുന്നു. തുടർന്ന് ഫെർട്ടിലിറ്റി പ്രക്രിയയ്ക്ക് വിധേയനാകുകയായിരുന്നു. യോനീ കവാടം ഇല്ലാത്തതിനാൽ ദാതാവിന്റെ സ്പേം നേരിട്ട് കുത്തിവെക്കുകയായിരുന്നു.
ഇപ്പോൾ നാല് മാസം ഗർഭിണിയാണ് മൈക്കി. PMDS എന്ന അവസ്ഥയെ കുറിച്ച് ബോധവത്കരണം നടത്തുകയാണ് മൈക്കിയുടെ ലക്ഷ്യം. തന്നെ പോലുള്ളവരോട് സമൂഹം പുലർത്തുന്ന തെറ്റായ കാഴ്ച്ചപ്പാടുകളും മുൻവിധികളും മാറണമെന്നും മൈക്കി ആഗ്രഹിക്കുന്നു.
മൈക്കിയെ ഗർഭാവസ്ഥയിലുള്ളപ്പോൾ നടത്തിയ പരിശോധനയിൽ പെൺകുഞ്ഞാണെന്നായിരുന്നു ഡോക്ടർമാർ അമ്മയെ അറിയിച്ചിരുന്നത്. എന്നാൽ ആൺകുട്ടിയായി ജനിച്ചപ്പോൾ ഡോക്ടർമാരും അമ്പരന്നിരുന്നുവെന്ന് മൈക്കി പറയുന്നു.
കുട്ടിക്കാലത്ത് ആൺകുട്ടിയായുള്ള അവസ്ഥയിൽ അസ്വസ്ഥയായിരുന്നു മൈക്കി. അമ്മയുടെ ലിപ്സ്റ്റിക്കും ആന്റിയുടെ പേഴ്സുമെല്ലാം ഉപയോഗിച്ച് കളിക്കാനായിരുന്നു തനിക്ക് താത്പര്യം. ഒരിക്കലും ഒരു പുരുഷനെ പോലെ ആയിരുന്നില്ല താൻ ചിന്തിച്ചതും തന്റെ ശരീരഭാഷയും സ്വഭാവവുമെല്ലാം സ്ത്രീകളുടേതു പോലെയായിരുന്നുവെന്നും മൈക്കി പറയുന്നു.
സജി നായർ – ശാലു മേനോൻ താര ദമ്പതികൾ വർഷങ്ങളായി അഭിനയ മേഖലയിൽ സജീവം ആണ്. സ്വന്തമായി നൃത്ത വിദ്യാലയം നടത്തുന്ന ശാലു അടുത്തിടെയാണ് അഭിനയത്തിൽ സജീവം ആകുന്നത്. പ്രമാദമായ സോളാർ കേസിൽപെട്ട് ജയിൽ വാസത്തിനു ശേഷം ആയിരുന്നു ശാലുവിന്റെ വിവാഹം നടക്കുന്നത്. 2016 ൽ ആയിരുന്നു നടൻ സജിയുമായി ശാലുവിന്റെ വിവാഹം നടന്നത്. ശേഷം ശാലു അഭിനയത്തിൽ മടങ്ങി എത്തിയെങ്കിലും സജി അഭിനയത്തിൽ സജീവം ആയിരുന്നില്ല. സോഷ്യൽ മീഡിയയിൽ സജീവം ആയ സജി നായർ അടുത്തിടെയായി പങ്കിടുന്ന ചില ഫേസ്ബുക്ക് പോസ്റ്റുകൾ ആണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്.
ആലിലത്താലി എന്ന സീരിയലില്‍ അഭിനയിക്കുന്ന സമയത്താണ് ശാലുവും സജി നായരും അടുക്കുന്നത്. . അതിന് ശേഷം ആണ് ഇരുവരും നല്ല സുഹൃത്തുക്കളായതും പിന്നീട് ഇരുവരും തമ്മിൽ പ്രണയത്തിൽ ആകുന്നതും. വീട്ടു വിശേഷങ്ങളാണ് തങ്ങൾ കൂടുതലും പങ്ക് വച്ചിരുന്നതെന്ന് മുൻപ് നൽകിയ ഒരു അഭിമുഖത്തിൽ ശാലു പറഞ്ഞിരുന്നു.
ഇരുവരും പ്രണയത്തിൽ ആണെന്ന് ആദ്യം തന്നെ സീരിയൽ മേഖലയിൽ ചർച്ചകൾ നടന്നിരുന്നു. എന്നാൽ ഗോസിപ്പുകൾ ആയിരിക്കും എന്നായിരുന്നു പൊതുവെയുള്ള സംസാരം.ശേഷമാണ് 2016 സെപ്റ്റംബറിൽ സജി നായരുടെയും ശാലു മേനോന്റെയും വിവാഹം നടന്നത്. ഗുരുവായൂര്‍ അമ്പല നടയില്‍ വച്ച് വളരെ ലളിതമായ വിവാഹ ചടങ്ങുകളിലൂടെ സജി ശാലുവിനെ സ്വന്തമാക്കി. ഇരുവരും തമ്മിൽ നല്ല രീതിയിൽ കുടുംബജീവിതം മുൻപോട്ട് പോകുന്നതിന്റെ ഇടയിൽ ആണ് പുതിയ സംസാരം ഉടലെടുത്തത്.
അടുത്തിടെയായി സജി നായർ പങ്ക് വയ്ക്കുന്ന പോസ്റ്റുകൾ ആണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്. ഒരുപാട് നിരാശയും, അൽപ്പം നൊമ്പരം ഉണർത്തുനന്നതുമായ പോസ്റ്റുകൾ ആണ് സജി പങ്ക് വയ്ക്കുന്നത്. നിരവധി ആരാധകർ സജിയെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നതും ഉണ്ട്. ഇരുവരും ഒരുമിച്ചല്ല ഇപ്പോൾ താമസം എന്നും, എന്തൊക്കെയോ അസ്വാരസ്യങ്ങൾ ഇരുവർക്കും ഇടയിൽ ഉള്ളതായുള്ള ചില സൂചനകൾ അല്ലെ സജിയുടെ പോസ്റ്റുകളിൽ നിന്നും ഉയരുന്നത് എന്ന സംസാരവും സോഷ്യൽ മീഡിയയിൽ പരക്കെ നടക്കുന്നുണ്ട്. എന്നാൽ ഇതിനോട് ശാലു ഇതുവരെയും പ്രതികരിച്ചിട്ടില്ല.
മരണമേ നീയെന്നെ വന്നോന്നു പുല്കിടുമോ, അസഹ്യമാം വേദനയോടെയെൻ മനസ്സിനെ തഴുകുന്നത് ആരെന്നു അറിയുന്നില്ല ഞാൻ, ഇനിയും മുൻപോട്ട് നീങ്ങുവാൻ വയ്യെനിക്ക്. തളരുന്നു എൻ തനുവും മനവും. തളർന്നുവീണു നിൻ മടിയിൽ ഉറങ്ങണം. ഇനിയെന്നെ ആരും ഉണർത്താതിരിക്കട്ടെ. എന്ന ഒരു കോട്ട് ആണ് സജി പങ്ക് വച്ചത്. എന്തുപ്പറ്റി എന്ന് പലരും ചോദിക്കുമ്പോൾ നിരവധി അഭിപ്രായങ്ങൾ ആണ് സജി ആരാധകരോടായി പറയുന്നത്. ഇനിയെങ്കിലും ഞാൻ പ്രതികരിച്ചില്ലെങ്കിൽ അത് മോശമല്ലേ എന്നും ഒരു ആരാധകനോടായി നടൻ ചോദിക്കുന്നുണ്ട്.
കാണാതായ കുട്ടികളെ കണ്ടെത്തുന്നവർക്ക് ഏർപ്പെടുത്തിയ പ്രമോഷൻ ലഭിക്കുന്ന ഡൽഹി പൊലീസിലെ ആദ്യത്തെ ഉദ്യോഗസ്ഥയായി സീമ ധാക്ക എന്ന ഹെഡ് കോൺസ്റ്റബിൾ. ഡൽഹി പൊലീസ് കമ്മീഷണർ എസ്.എൻ ശ്രീവാസ്തവയാണ് കാണാതായ കുട്ടികളെ കണ്ടെത്തുന്നവർക്ക് ഔട്ട് ഓഫ്-ടേൺ (ഊഴത്തിന് മുമ്പേ ഉള്ള) പ്രമോഷൻ പ്രഖ്യാപിച്ചത്. സമയ് പുർ ബദ്ലി പൊലീസ് സ്റ്റേഷനിലെ (ഔട്ടർ നോർത്ത് ഡിസ്ട്രിക്റ്റ്) ഹെഡ് കോൺസ്റ്റബിളായിരുന്ന സീമ ധാക്ക, കാണാതായ 76 കുട്ടികളെയാണ് കണ്ടെത്തിയത്, ഇതിൽ 56 പേർ 14 വയസ്സിന് താഴെയുള്ളവരാണ്.
കാണാതായ കുട്ടികളെ ഡൽഹിയിൽ നിന്ന് മാത്രമല്ല, പഞ്ചാബ്, പശ്ചിമ ബംഗാൾ തുടങ്ങിയ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.
വീട്ടിൽ നിന്ന് കാണാതാവുന്ന കുട്ടികളെ കണ്ടെത്താനും തിരികെ കൊണ്ടുവരുന്നതിനുമായി പൊലീസ് ഉദ്യോഗസ്ഥരെ പ്രേരിപ്പിക്കുന്നതിന്, പൊലീസ് കമ്മീഷണർ 2020 ഓഗസ്റ്റ് 5 ന് ഒരു പ്രോത്സാഹന പദ്ധതി പ്രഖ്യാപിക്കുകയായിരുന്നു. “… കാണാതായ 14 വയസ്സിന് താഴെയുള്ള 50 അല്ലെങ്കിൽ അതിൽ കൂടുതൽ കുട്ടികളെ ( ഇതിൽ 15 കുട്ടികൾ 08 വയസ്സിന് താഴെയുള്ള ) 12 കലണ്ടർ മാസത്തിനുള്ളിൽ കണ്ടെത്തുന്ന ഏതെങ്കിലും കോൺസ്റ്റബിൾ അല്ലെങ്കിൽ ഹെഡ് കോൺസ്റ്റബിളിനെ ഔട്ട് ഓഫ്-ടേൺ പ്രമോഷന് പരിഗണിക്കും. കൂടാതെ, ഒരേ കാലയളവിൽ 15 ലധികം കുട്ടികളെ കണ്ടെത്തുന്നവർക്ക് ‘ആസാധാരണ് കാര്യ പുരാസ്‌കാർ’ നൽകും,” എന്നായിരുന്നു പ്രഖ്യാപനം.
കാണാതായ കുട്ടികളെ കണ്ടെത്തുന്നതിലും തിരികെ കൊണ്ട് വരുന്നതിലും ഈ ഉത്തരവ് വലിയ മാറ്റം വരുത്തി, 2020 ഓഗസ്റ്റ് മുതൽ കൂടുതൽ കുട്ടികളെ കണ്ടെത്തി.
സീമ ധാക്ക കണ്ടെത്തിയ 76 കുട്ടികളെ ഡൽഹിയിലെ വിവിധ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് കാണാതായത്. ആത്മാർത്ഥവും കഠിനവുമായ പരിശ്രമത്തിലൂടെ ഡൽഹിയിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും സീമ രണ്ടര മാസത്തിനുള്ളിൽ കുട്ടികളെ കണ്ടെത്തി.
2019 ലെ കണക്കുകൾ പ്രകാരം കാണാതായ 5,412 കുട്ടികളിൽ 3,336 കുട്ടികളെ കണ്ടെത്തി: അഥവാ കാണാതായ കുട്ടികളിൽ 62% പേരെ ഡൽഹി പൊലീസ് കണ്ടെത്തി.
ഈ വർഷം ഒക്ടോബർ വരെ 3507 പേരിൽ 2629 കുട്ടികളെ ഡൽഹി പൊലീസ് കണ്ടെത്തി.
അപൂർവമായ ചില സാഹചര്യങ്ങളിൽ, കോവിഡ് -19 ബാധിച്ച ചില രോഗികളിൽ ഗില്ലൈൻ ബാരെ സിൻഡ്രോം (ജിബിഎസ്- Guillain Barre Syndrome- GBS) ബാധിച്ചതായി കണ്ടെത്തിയിരുന്നു. ഇന്ത്യയിൽ ഓഗസ്റ്റ് മുതൽ ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
മുംബൈയിലെ ഒരു കൂട്ടം ന്യൂറോളജിസ്റ്റുകൾ ഇപ്പോൾ ഈ കേസുകളും അവയുടെ ലക്ഷണങ്ങളും മാപ്പ് ചെയ്യുകയാണ്. ഇതുവരെ 24 കേസുകൾ ഈ പഠനത്തിൽ ചേർത്തിട്ടുണ്ട്.
ഇത് സ്വയം രോഗപ്രതിരോധ ശേഷിയുമായി ബന്ധപ്പെട്ട വളരെ അപൂർവമായ രോഗമാണ്. കൊറോണ വൈറസിനെ കൊല്ലാനുള്ള ശ്രമത്തിൽ, രോഗപ്രതിരോധ ശേഷി ആകസ്മികമായി പെരിഫറൽ നാഡീവ്യവസ്ഥയെ ആക്രമിക്കാൻ തുടങ്ങുന്നു. തലച്ചോറിൽ നിന്നും സുഷുമ്‌നാ നാഡിയിൽ നിന്നും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് നയിക്കുന്ന ഞരമ്പുകളുടെ ഒരു ശൃംഖലയാണ് പെരിഫറൽ നാഡീവ്യൂഹം. അവയെ ആക്രമിക്കുന്നത് അവയവ പ്രവർത്തനങ്ങളെ ബാധിക്കും.
സിൻഡ്രോമിന്റെ ആദ്യ ലക്ഷണങ്ങൾ ചർമ്മത്തിൽ ഒരു ഇക്കിളി അല്ലെങ്കിൽ ചൊറിച്ചിൽ അനുഭവപ്പെടുന്നു എന്നതാണ്. തുടർന്ന് പേശികളുടെ ബലഹീനത, വേദന, എന്നിവ വരും. രോഗലക്ഷണങ്ങൾ ആദ്യം കാലുകളിലും കൈകളിലും പ്രത്യക്ഷപ്പെടാം. ഒരു വ്യക്തിക്ക് റിഫ്ലെക്സ് നഷ്ടവും പക്ഷാഘാതവും അനുഭവപ്പെടാൻ തുടങ്ങാം. അത് താൽക്കാലികമാകാം, പക്ഷേ 6-12 മാസമോ അതിൽ കൂടുതലോ നീണ്ടുനിൽക്കും. കോവിഡ് -19 ന് ഒരു വർഷം മാത്രം പഴക്കമുള്ള രോഗമായതിനാൽ, അത്തരം സന്ദർഭങ്ങളിൽ സ്ഥിരമായ ജിബിഎസിന്റെ സ്വഭാവം വിലയിരുത്തുന്നത് ഇപ്പോഴും ബുദ്ധിമുട്ടാണ്.
ബാക്ടീരിയ അല്ലെങ്കിൽ വൈറൽ അണുബാധ മൂലമാണ് ജിബിഎസ് ഉണ്ടാകുന്നത്. മുൻകാലങ്ങളിൽ, മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം രോഗികൾ ജിബിഎസ് ലക്ഷണങ്ങൾ കാണിച്ചിരുന്നു, സിക്ക, എച്ച്ഐവി, ഹെർപ്പസ് വൈറസ്, ക്യാമ്പിലോബാക്റ്റർ ജെജൂനി എന്നിവ ബാധിച്ചവരിലും ഇത് കണ്ടിരുന്നു.
കോവിഡുമായുമായുള്ള ബന്ധം
കോവിഡ് -19 ദഹന, ഹൃദയ, വൃക്കകളുടെ പ്രവർത്തനങ്ങളെ ബാധിക്കുമെന്ന് കരുതുന്ന. ചില (എല്ലാവരിലും അല്ല) രോഗികൾക്ക് വൈറസ് പിടിപെട്ടാൽ നാഡീവ്യൂഹ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കേന്ദ്ര നാഡീവ്യവസ്ഥയുടെ ഭാഗമായ തലച്ചോറിന്റെ ചില ഭാഗങ്ങളെ വൈറസ് ആക്രമിച്ചാൽ ഓർമ മങ്ങൾ, ഉത്കണ്ഠ, തലവേദന, വിഷാദം എന്നിവയ്ക്ക് കാരണമാകും.
ഈ സന്ദർഭങ്ങളിലെല്ലാം, വൈറസ് അവയവങ്ങളെയോ ടിഷ്യുകളെയോ ആക്രമിക്കുന്നു. എന്നാൽ ചില സന്ദർഭങ്ങളിൽ, ഇത് ഒരു പരോക്ഷ ഫലമുണ്ടാക്കാം. ശരീരത്തിൻറെ പെരിഫറൽ നാഡീവ്യൂഹം ആക്രമണത്തിന് വിധേയമാകുന്ന തരത്തിൽ ശക്തമായ ഒരു രോഗപ്രതിരോധ പ്രതികരണത്തിന് (ഇമ്യൂൺ റെസ്പോൺസ്) ഇത് കാരണമാകും.
ഇത് കുഴയ്ക്കുന്ന കാര്യമാണ്. നമുക്കെല്ലാവർക്കും നല്ല രോഗപ്രതിരോധ ശേഷി വേണം. എന്നാൽ രോഗപ്രതിരോധ ശേഷി അമിതമായി സജീവമാണെങ്കിൽ അത് ശരീരത്തിന് ഹാനികരമാണ്. വൈറസിനെ ആക്രമിക്കുന്നതിനൊപ്പം ആരോഗ്യകരമായ ഞരമ്പുകളെയും ഇത് ആക്രമിക്കും,” മുംബൈയിലെ പരേലിലെ ഗ്ലോബൽ ഹോസ്പിറ്റലിലെ മൂവ്മെന്റ് ഡിസോർഡേഴ്സ് ക്ലിനിക്കിന്റെ തലവനായ ഡോക്ടർ പങ്കജ് അഗർവാൾ പറഞ്ഞു.
ജൂണിൽ, ‘ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിൻ’ ഇറ്റലിയിലെ മൂന്ന് ആശുപത്രികളിലെ അഞ്ച് രോഗികളുടെ കേസ് വിശദാംശങ്ങൾ നൽകി ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. സാർസ്-കോവി -2 വൈറസ് ബാധയെത്തുടർന്ന് ഈ സിൻഡ്രോം ബാധിച്ചവരാണ് അഞ്ച് രോഗികളും. പ്രാഥമിക ലക്ഷണങ്ങൾ കാലിലെ ബലഹീനതയും ചർമ്മത്തിൽ ഒരു കുത്തുന്നത് പോലുള്ള അവസ്ഥയുമായിരുന്നു.
ജിബിഎസ് ലക്ഷണങ്ങളും കോവിഡ് -19 അണുബാധയും തമ്മിൽ 5-10 ദിവസത്തെ ഇടവേള ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. എന്നാൽ ചില ഡോക്ടർമാർ പറയുന്നത് കോവിഡ് -19 അണുബാധയ്ക്ക് ശേഷം ഒരാളിൽ ജിബിഎസ് വികസിക്കാൻ ആഴ്ചകൾ എടുക്കുമെന്നാണ്.
ബ്രിട്ടീഷ് മെഡിക്കൽ ജേണൽ കഴിഞ്ഞ മാസം ജപ്പാനിൽ നിന്ന് സമാനമായ ഒരു കേസ് സ്റ്റഡി പ്രസിദ്ധീകരിച്ചു. അവിടെ 54 കാരിയായ സ്ത്രീക്ക് മരവിപ്പും ബലഹീനതയും വന്നു, രണ്ടാഴ്ച ആശുപത്രിയിൽ കഴിയേണ്ടി വന്നു അതിനാൽ. അവരുടെ നെഞ്ചിൽ ന്യുമോണിയ ഉണ്ടെന്ന് പരിശോധനയിൽ തെളിഞ്ഞു, അവളുടെ കോവിഡ് -19 റിപ്പോർട്ട് പോസിറ്റീവ് ആയിരുന്നു.
വിവിധ പഠനങ്ങളിൽ ചില അഭിപ്രായ സമന്വയമുണ്ട്: കോവിഡ് -19 അണുബാധയ്ക്ക് ഏതാനും ദിവസങ്ങൾക്ക് ശേഷം ജിബിഎസ് ലക്ഷണങ്ങൾ പുറത്തുവരുന്നു. സുഖം പ്രാപിച്ച അല്ലെങ്കിൽ സുഖം പ്രാപിക്കാൻ പോകുന്ന നിരവധി രോഗികൾ അതിന്റെ ലക്ഷണങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്, മിക്കവരും സുഖം പ്രാപിച്ചു.
ഇന്ത്യയിലെ പഠനം
മുംബൈയിൽ ഒരു മൾട്ടി-ഡോക്ടർ പഠനവും രേഖപ്പെടുത്തലും നടക്കുന്നുണ്ട്. മൂന്നാഴ്ചയ്ക്കുള്ളിൽ ഇത് പൂർത്തിയാകും. മുംബൈയിലെ നിരവധി ന്യൂറോളജിസ്റ്റുകൾ ഇതിന്റെ ഭാഗമാണ്. സ്ഥിരമായ ന്യൂറോളജിക്കൽ നാശനഷ്ടങ്ങൾ ജിബിഎസിലുണ്ടായേക്കില്ല. മിക്കതും പൂർണ്ണമായും സുഖം പ്രാപിക്കുമെങ്കിലും ചിലർക്ക് അവയവങ്ങളിൽ പക്ഷാഘാതവും ശരീരത്തിലെ ബലഹീനതയും ദീർഘകാലം ഉണ്ടാകാം, ”അഗർവാൾ പറയുന്നു.
മുതിർന്നവരിൽ മാത്രമല്ല കുട്ടികളിലും സിൻഡ്രോം കണ്ടതായി അഗർവാൾ പറയുന്നു. മിക്കവരും കോവിഡ് -19 ൽ നിന്ന് സുഖം പ്രാപിച്ചു, വീട്ടിലേക്ക് പോയി ആഴ്ചകൾക്ക് ശേഷം ജിബിഎസുമായി തിരികെയെത്തിയെന്നും അദ്ദേഹം പറഞ്ഞു.
ചികിത്സ
ഇൻട്രാവെനസ് ഇമ്യൂണോഗ്ലോബുലിൻ (ഐവിഐജി), ചിലപ്പോൾ പ്ലാസ്മ തെറാപ്പി എന്നിവ ജിബിഎസ് രോഗികളിൽ സുഖം പ്രാപിക്കാൻ സഹായിക്കുന്നു. ചില രോഗികൾക്ക് കടുത്ത സങ്കീർണതകൾ ഉണ്ടാകാം, കൂടാതെ തീവ്രപരിചരണ ചികിത്സയോ വെന്റിലേറ്റർ പിന്തുണയോ ആവശ്യമാണ്.
രോഗികൾക്ക് ഏതാനും ആഴ്ചകൾ ആശുപത്രിയിൽ പ്രവേശനം ആവശ്യമാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഒരു രോഗിക്ക് ചികിത്സ നൽകിയില്ലെങ്കിൽ അദ്ദേഹത്തിന്റെ നില വഷളാകുമെന്ന് മുംബൈ സെൻട്രലിലെ വോക്ഹാർട്ട് ആശുപത്രിയിലെ ഗുരുതര പരിചരണ വിഭാഗം മേധാവി ഡോ. കേദാർ തോറസ്‌കർ പറഞ്ഞു. “ഏറ്റവും മോശമായ ഫലമായി ശ്വാസകോശ സംബന്ധമായ തകരാറുകൾ ഉണ്ടാകാം, അല്ലെങ്കിൽ നടത്തത്തിലും കൈകാലുകളുടെ ചലനത്തിലും ബലഹീനതയും ഫലവും ഉണ്ടാകാം. രോഗികളെ വീട്ടിൽ ചികിത്സിക്കാൻ കഴിയില്ല, അവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയോ, ഇമ്യൂണോഗ്ലോബുലിൻ അല്ലെങ്കിൽ പ്ലാസ്മ എന്നീ ചികിത്സകൾ ലഭ്യമാക്കുകയോ ആവശ്യമാണ്, ”ടോറസ്‌കർ പറഞ്ഞു.
ഇന്ത്യന്‍ സൂപ്പര്‍ ലീഗിന് മുന്നോടിയായി ടീം ക്യാപ്റ്റൻമാരെ പ്രഖ്യാപിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ്. മൂന്ന് നായകൻമാരെയാണ് ബ്ലാസ്റ്റേഴ്സ് ഇത്തവണ പ്രഖ്യാപിച്ചത്. സ്പാനിഷ് താരമായ സെര്‍ജിയോ സിഡോന്‍ജ, സിംബാബ്വെ താരം കോസ്റ്റ നമോയിന്‍സു, ഇന്ത്യന്‍ താരം ജെസ്സെല്‍ കാര്‍നെയ്‌റോ എന്നിവരാണ് ഇത്തവണത്തെ നായകൻമാർ എന്ന് ബ്ലാസ്റ്റേഴ്സ് സോഷ്യൽ മീഡിയ പോസ്റ്റിൽ അറിയിച്ചു.
വെള്ളിയാഴ്ചയാണ് ഐഎസ്എൽ മത്സരങ്ങൾ ആരംഭിക്കുന്നത്. ഉദ്ഘാടന മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് എ.ടി.കെ മോഹന്‍ ബഗാനെ നേരിടും. സന്ദേശ് ജിംഗനേയും ബര്‍ത്തലോമ്യു ഒഗ്‌ബെച്ചയേയും ബ്ലാസ്റ്റേഴ്സ് വിട്ട ശേഷമുള്ള ആദ്യ സീസണാണിത്. പുതിയ പരിശീലകന്‍ കിബുവിന്റെ കീഴിലാണ് ടീം ഇത്തവണ ഇറങ്ങുന്നത്. മികച്ച ടീമിനെ കെട്ടിപ്പടുക്കാൻ ഇത്തവണ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടുണ്ട്.
മുന്നേറ്റ നിരയിൽ ഇംഗ്ലീഷ് സ്ട്രൈക്കർ ഗാരി ഹൂപ്പറുടെ സാന്നിദ്ധ്യം ടീമിന് വലിയ ആത്മവിശ്വാസം പകരുന്നു. ഓസ്ട്രേലിയൻ ലീഗിൽ നിന്നും ഐഎസ്എല്ലിലേക്ക്, കേരള ബ്ലാസ്റ്റേഴ്സിലേക്ക് ഗ്യാരി ഹൂപ്പറെത്തുമ്പോൾ ക്ലബ്ബിന്റെ പ്രതീക്ഷകൾ വാനോളമാണ്. തന്റെ കരിയറിലുടനീളം മിന്നും പ്രകടനവുമായി തിളങ്ങിയ ഹൂപ്പറിനെ മുന്നിൽ നിർത്തി തന്നെയാണ് കേരള ബ്ലാസ്റ്റേഴ്സ് അക്രമണത്തിന് മൂർച്ച കൂട്ടുന്നത്. പ്രീമിയർ ലീഗിലും സ്കോട്ടിഷ് ലീഗിലുമടക്കം കളിച്ച് അനുഭവ സമ്പത്ത് തന്നെയാണ് താരത്തിന്റെ കൈമുതൽ.
ഗാരിയുടെ പങ്കാളിയാകാൻ സാധിക്കുന്ന രണ്ട് വിദേശ താരങ്ങളാണ് ടീമിലുള്ളത്. ഏഷ്യൻ കോട്ട തികച്ച് എത്തിയ ഓസ്ട്രേലിയൻ താരം ജോർദാൻ മുറെയും അർജന്റീനിയൻ സ്ട്രൈക്കർ ഫകുണ്ടോ പെരേരയും. മുറേ കിബുവിന്റെ തന്ത്രങ്ങളിലെ പകരക്കാരനായി എത്താനാണ് സാധ്യത കൂടുതൽ.
ഇന്ത്യൻ താരങ്ങളായ നോറോ സിങ്ങും ഷയ്ബോർലാങ് ഖാർപ്പനുമാണ് മുന്നേറ്റത്തിലെ ബ്ലാസ്റ്റേഴ്സിന്റെ ബാക്ക്അപ്പ് ഓപ്ഷനുകൾ.
ബർക്കിനോക്കാരൻ ബക്കറി കോനെയും സിംബവെയിൽ നിന്നുള്ള കോസ്റ്റ നമോയിൻസുവും പ്രതിരോധ നിരയിൽ മുതൽക്കൂട്ടാവും. ഫ്രഞ്ച് ലീഗിൽ ഒളിംപിക് ലിയോണിനുവേണ്ടി 89 മത്സരങ്ങൾ കളിച്ച ബക്കറി കോനെ അവരുടെ വിശ്വസ്തനായ പ്രതിരോധ നിര താരമായിരുന്നു. കോസ്റ്റയാകട്ടെ ചെക്ക് ഫുട്‌ബോള്‍ വമ്പന്‍മാരായ സ്പാര്‍ട്ട പ്രാഗിലൂടെ ലോകശ്രദ്ധ നേടിയ താരവും. ചാംപ്യൻസ് ലീഗിലടക്കം കളിച്ച് പരിചയമുള്ള കോസ്റ്റ ബ്ലാസ്റ്റേഴ്സിലെ അഗ്രസീവ് പ്ലെയറുടെ ഒഴിവുകൂടി നികത്തും.
ചെന്നൈയില്‍ സീരിയല്‍ നടനെ റോഡിലിട്ടു വെട്ടിക്കൊന്നതിനു പിന്നില്‍ വിവാഹേതരബന്ധമെന്നു പൊലീസ്. നടന്റെ കാമുകിയുടെ ഭര്‍ത്താവും കൂട്ടാളികളുമാണ് കൊലയാളികള്‍. കൊടുവാളുമായി ഭര്‍ത്താവ് പുറപ്പെട്ടത് കാമുകി അറിയിച്ചെങ്കിലും ശെല്‍വരത്നം അവഗണിക്കുകയായിരുന്നു.
തമിഴ് സീരിയലുകളിലെ വില്ലന്റെ കൊലയ്ക്കു പിന്നില്‍ വിവാഹേതര ബന്ധമെന്നാണു പൊലീസ് വിശദീകരണം. ശ്രീലങ്കന്‍ അഭയാര്‍ഥിയായ ഒരാള്‍ അറസ്റ്റിലായി. സ്റ്റാര്‍ വിജയിലെ ഹിറ്റ് സീരിയലായ തേന്‍മൊഴി ബി.എയിലെ വില്ലന്‍ ശെല്‍വരത്നം ഞായറാഴ്ചയാണു കൊല്ലപെട്ടത്. എം.ജി.ആര്‍ നഗറില്‍ വച്ചു ഓട്ടോറിക്ഷയിലെത്തിയ നാലംഗ സംഘം വെട്ടിയും കുത്തിയും നടനെ കൊന്നു. ഫോണ്‍ കോള്‍ വന്നതിനു പിന്നാലെ താമസസ്ഥലത്തു നിന്ന് പുറത്തേക്കു പോയതായിരുന്നു ശെല്‍വരത്നം.
സിസിടിവി ക്യാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ നാലുപേര്‍ ചേര്‍ന്നാണ് കൊലനടത്തിയതെന്നു കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് വിരുദ്നഗറിലെ ശ്രീലങ്കന്‍ അഭയാര്‍ഥി ക്യാംപില്‍ താമസിക്കുന്ന വിജയ്കുമാര്‍ അറസ്റ്റിലായത്. വിജയ്കുമാറിന്റെ ഭാര്യയുമായി നടന്‍ കഴിഞ്ഞ എട്ടുമാസമായി പ്രണയത്തിലായിരുന്നു.
ഇരുവരും പലസ്ഥലങ്ങളിലുംവച്ച് കാണാറുണ്ടായിരുന്നു. ഇതറിഞ്ഞ വിജയ് കുമാര്‍ ശെല്‍വരത്നത്തെ കൊല്ലാന്‍ തീരുമാനിച്ചു. പന ചെത്താനുപയോഗിക്കുന്ന കൊടുവാളടക്കമുള്ള ആയുധങ്ങളുമായി വീട്ടില്‍നിന്ന് പുറപ്പെട്ടത് കാമുകി ശെല്‍വരത്നത്തെ അറിയിച്ചിരുന്നു. എന്നാല്‍ ശെല്‍വരത്നം വിജയ്കുമാറിനെ നേരിടാന്‍ ഒരുങ്ങി പുറപെടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. കൂട്ടുപ്രതികള്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.
തൃശൂര്‍ കയ്പമംഗലം മൂന്നുപീടികയില്‍ സ്കൂട്ടര്‍ യാത്രക്കാരിയെ ചവിട്ടിവീഴ്ത്തി സ്വര്‍ണമാല തട്ടിയെടുത്ത മൂന്നംഗ സംഘം അറസ്റ്റില്‍. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് അക്രമികളെ പൊലീസ് പിടികൂടിയത്.
നവംബര്‍ പത്തിന് രാത്രി എട്ടു മണിയോടെയായിരുന്നു സംഭവം. വാടാനപ്പള്ളിയില്‍ നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് സ്കൂട്ടറില്‍ മടങ്ങുകയായിരുന്ന കയ്പമംഗലം സ്വദേശിനി രമയാണ് ആക്രമിക്കപ്പെട്ടത്. സ്കൂട്ടറില്‍ ചവിട്ടിയ ഉടനെ രമ നിലത്തുവീണു. ഈ സമയം, കഴുത്തിലെ മാല പൊട്ടിച്ചോടുകയായിരുന്നു അക്രമി സംഘം. ഒട്ടേറെ സ്ഥലങ്ങളിലെ സിസിടിവി കാമറകള്‍ പൊലീസ് പരിശോധിച്ചപ്പോള്‍ അക്രമികള്‍ എത്തിയ ബൈക്ക് തിരിച്ചറിഞ്ഞു. ബൈക്കിന്റെ നമ്പര്‍ പിന്‍തുടര്‍ന്നാണ് പ്രതികളിലേക്ക് എത്തിയത്. നാട്ടിക സ്വദേശികളായ അഖിലും പ്രജീഷും വലപ്പാട് സ്വദേശി സുധീഷുമാണ് പിടിയിലായത്.
പെരിഞ്ഞനത്തും വലപ്പാടും സ്ത്രീകള്‍ നടത്തുന്ന കടകളില്‍ കയറി മുളകുപൊടിയെറിഞ്ഞ് മാല അപഹരിച്ചതും ഇതേസംഘമാണ്. മോഷണമുതലുകള്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രതികള്‍ സമാന രീതിയില്‍ മറ്റിടങ്ങളിലും മോഷണം നടത്തിയതായി സംശയിക്കുന്നുണ്ടെന്നു കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് പറഞ്ഞു.
പതിമൂന്ന് വയസ്സുള്ള പെൺകുട്ടിക്ക് 48–കാരൻ വരൻ. ഫിലിപ്പീൻസിലാണ് ഇത്രയും മുതിർന്ന ആളെ വിവാഹം ചെയ്യാൻ പെൺകുട്ടി നിർബന്ധിതയായിരിക്കുന്നത്. ഇവരുടെ വിവാഹചിത്രങ്ങൾ ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്. ഒക്ടോബർ 22ന് ആയിരുന്നു വിവാഹമെന്നാണ് റിപ്പോർട്ട്.
അബ്ദുൾ റസാഖ് അമ്പാട്ടുവാൻ എന്നയാളുടെ അഞ്ചാമത്തെ ഭാര്യയാണ് ഈ പതിമൂന്നുകാരി. ആഢംബരത്തോടെയാണ് ഇവരുടെ വിവാഹം നടന്നിരിക്കുന്നത് എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തനിക്ക് സമയം ചെലവഴിക്കാനും തന്റെ കുട്ടികളുടെ കാര്യങ്ങൾ ശ്രദ്ധിക്കാനും അവളെ കണ്ടെത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. പതിമൂന്നുകാരിയായ ഭാര്യയ്ക്ക് 20 വയസ് തികയുമ്പോൾ തങ്ങൾക്ക് കുട്ടികളുണ്ടാകുകയുള്ളൂ. വിവാഹത്തെക്കുറിച്ച് അബ്ദുൾ റസാഖ് പറയുന്ന വാദങ്ങള്‍ ഇങ്ങനെയാണ്.
കുട്ടികളുണ്ടാകാൻ ഇത്രയും നാൾ കാത്തിരിക്കുന്നതിനാൽ ഈ സമയത്ത് ഭാര്യയെ പഠിക്കാൻ വിടുമെന്നും ഭർത്താവ് പറഞ്ഞു. യുണൈറ്റഡ് നേഷൻസ് ചിൽഡ്രൻസ് ഫണ്ടിന്റെ കണക്ക് അനുസരിച്ച് ലോകത്ത് ഏറ്റവുമധികം ബാലവധുക്കളുള്ള രാജ്യങ്ങളിൽ പന്ത്രണ്ടാമതാണ് ഫിലിപ്പീൻസിന്റെ സ്ഥാനം.
മോഹൻലാൽ ബി ഉണ്ണിക്കൃഷ്ണൻ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന വാർത്ത കഴിഞ്ഞ മാസം പുറത്ത് വന്നിരുന്നു. വില്ലൻ എന്ന ചിത്രത്തിന് ശേഷം ഒരു മാസ്സ് എന്റർടൈനർ ആയിട്ടാണ് ഈ കൂട്ടുകെട്ടിന്റെ അടുത്ത വരവ് ഹിറ്റ് മേക്കർ ഉദയകൃഷ്ണയാണ് ചിത്രത്തിന്റെ തിരക്കഥ. നർമ്മത്തിന് പ്രാധാന്യം ഉള്ള ചിത്രം ഒരു ബിഗ് ബജറ്റ് ചിത്രം കൂടിയാണ്. ചിത്രത്തിന്റെ കൂടുതൽ വിശേഷങ്ങൾ ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ്. ആറാട്ട് എന്നാണ് ചിത്രത്തിന്റെ പേര്. നെയ്യാറ്റിൻകര ഗോപൻ എന്ന രസകരമായ കഥാപാത്രമായാണ് ചിത്രത്തിൽ ലാലേട്ടൻ എത്തുന്നത്. 2255 എന്ന നമ്പറിൽ ഒരു ബ്ലാക്ക് ബെൻസും താരത്തിന് ഈ ചിത്രത്തിലുണ്ട്. സ്ശ്രദ്ധ ശ്രീനാഥാണ് നായിക.
നവംബറിൽ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. വലിയ താര നിര തന്നെയാണ് ചിത്രത്തിൽ ഉള്ളത്. ഹലോ എന്ന ചിത്രത്തിന് ശേഷം മോഹൻലാലിന് ആദ്യാവസാനം നിറഞ്ഞാടാൻ സാധിക്കുന്ന ഒരു ചിത്രമാകും ഇതെന്ന് ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. മാടമ്പിയും ഗ്രാന്റ്മാസ്റ്ററും മിസ്റ്റര്‍ ഫ്രോഡും വില്ലനുമാണ് ഈ കൂട്ടുകെട്ടിലെ മറ്റു ചിത്രങ്ങൾ.
മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ച ചിത്രമാണ് കഴിഞ്ഞ ദിവസം ഒടിടി പ്ലാറ്റ്‌ഫോമിലൂടെ പ്രേക്ഷകരിലേക്കെത്തിയ സുരരൈ പോട്രു’. നിരവധിപ്പേരാണ് ചിത്രത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നതും. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ചിരിക്കുകയാണ് തെന്നിന്ത്യയുടെ പ്രിയതാരം വിജയ് ദേവരകൊണ്ട. ചിത്രത്തെയും സൂര്യയേയും അഭിന്ദിച്ച താരം സുധ കൊങ്കര എങ്ങനെയാണ് ഇത്രയും മികച്ച നടിയെ കണ്ടെത്തിയത് എന്നും ട്വിറ്ററിൽ കുറിച്ചു.
‘സുഹൃത്തുക്കളൊപ്പമാണ് ഞാൻ സിനിമ കണ്ടത്. ഞങ്ങളില്‍ മൂന്ന് പേര്‍ കരഞ്ഞു. ഞാൻ സുരരൈ പോട്രുവെന്ന ചിത്രത്തിൽ മുഴുകി ഇരിക്കുകയായിരുന്നു. സൂര്യ താങ്കൾ എന്തൊരു പെർഫോമറാണ്..എങ്ങനെയാണ് ഇതെയും മികച്ച പ്രകടനം കാഴ്ച്ചവെച്ച നടിയെ സുധ കണ്ടെത്തിയത്. എത്ര അവിസ്മരണീയമായാണ് ചിത്രത്തിൽ ഇരുവരും അഭിനയിച്ചത്.’ വിജയ് ദേവരകൊണ്ട ട്വിറ്ററിൽ കുറിച്ചു.
ഇരുതി സുട്രിലൂടെ ശ്രദ്ധേയമായ സുധ കൊങ്കരയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. സൂര്യയുടെ 2 ഡി എന്റര്‍ടെയ്ന്‍മെന്റ്, സിഖിയ എന്റര്‍ടെയ്ന്‍മെന്റ് എന്നീ സ്ഥാപനങ്ങള്‍ ചേര്‍ന്നാണ് നിര്‍മാണം നിര്‍വഹിക്കുന്നത്. അപര്‍ണ ബാലമുരളി ചിത്രത്തില്‍ പ്രധാനകഥാപാത്രമായെത്തുന്നുണ്ട്. ബിഗ് ബജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതും. കൊവിഡ് പശ്ചാത്തലം നിലനില്‍ക്കുന്ന സാഹചര്യമായതിനാലാണ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈമിലൂടെ സുരരൈ പോട്രു റിലീസ് ചെയ്തത്.