മനാമ∙ ബഹ്റൈൻ പ്രധാനമന്ത്രി ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ (84) അന്തരിച്ചു. അമേരിക്കയിലെ മയോ ക്ലിനിക്കിൽ ചികിത്സയിലിരിക്കെ ഇന്നു രാവിലെയായിരുന്നു അന്ത്യം. 1970ൽ പ്രധാനമന്ത്രി സ്ഥാനമേറ്റെടുത്ത ഷെയ്ഖ് ഖലീഫ 50 വർഷമായി തൽസ്ഥാനത്തു തുടരുകയായിരുന്നു. മൃതദേഹം മനാമയിൽ എത്തിച്ചു കബറടക്കും.
പ്രധാനമന്ത്രിയുടെ നിര്യാണത്തെ തുടർന്നു ബഹ്റൈനിൽ ഒരാഴ്ചത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. പതാക താഴ്ത്തിക്കെട്ടും. സർക്കാർ ഓഫിസുകളും സ്ഥാപനങ്ങളും വ്യാഴാഴ്ച മുതൽ മൂന്നു ദിവസത്തേക്ക് അടച്ചിടും.
റാന്നി താലൂക്ക് ആശുപത്രിയിലെ വനിതാ ഡോക്റ്ററെ പ്രൈവറ്റ് പ്രാക്ടീസ് നടത്തുന്ന സ്ഥലത്ത് കയറി കയ്യേറ്റം ചെയ്യുകയും അസഭ്യം പറയുകയും ജാതിപറഞ്ഞു അധിക്ഷേപിക്കുകയും ഡോക്റ്ററുടെ ക്ലിനിക്കിലെ സാധനങ്ങൾ അടിച്ചുതകർക്കുകയും അവരുടെ ഫോണും പേഴ്‌സും മോഷ്ടിച്ചുകൊണ്ട് പോകുകയും ചെയ്ത സംഭവത്തിൽ പരാതി നൽകി രണ്ട് ദിവസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടാൻ തയ്യാറാകാതെ പോലീസ്.
ദളിത് വിഭാഗത്തിൽ പെട്ട ഡോ. ആതിര മാധവിനെയാണ് ക്ലിനിക്കിൽ അതിക്രമിച്ച് കയറി ജാത്യാധിക്ഷേപം നടത്തുകയും അസഭ്യം വിളിക്കുകയും കയ്യേറ്റം ചെയ്യുകയും വധഭീഷണി മുഴക്കുകയും ചെയ്തത്. ഡോകടറുടെ മുൻ ഭർത്താവാണ് അതിക്രമങ്ങൾ നടത്തിയത്. ഇവർ നിയമപരമായി ഡിവോഴ്സ് ആയവരും ആണ്.
ക്ലിനിക്കിൽ അതിക്രമിച്ചു കയറിയ മുൻ ഭർത്താവ് നടത്തിയ അതിക്രമങ്ങളുടെ വീഡിയോ സഹിതം സംഭവം നടന്ന നവംബർ 9 ന് തന്നെ ഡോക്ടർ ഫെയ്‌സ്‌ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു.ശാരീരിക അസ്വസ്ഥത യെ തുടർന്ന് അടുത്തുള്ള ചങ്ങനാശേരി സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. കൈക്കും തലക്കും തോളിനും പരിക്കുകൾ ഉണ്ട്.
അടുത്തുള്ള പോലീസ് സ്റ്റേഷനിൽ സംഭവം നടന്ന അപ്പോള് തന്നെ വിവരം അറിയിച്ചു.പൊലീസ് എത്തി വേണ്ട നിർദേശങ്ങൾ നൽകിമടങ്ങുകയും ചെയ്തു. പിറ്റേന്ന് രാവിലെ വക്കീലിനെ കൂട്ടി കീഴ്‌വായ്പൂര്പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകി. പോലീസ് ഡോക്ടറുടെ മൊഴി രേഖപ്പെടുത്തി. ക്ലിനിക്കിൽ എത്തി മഹസ്സർ രേഖപ്പെടുത്തിയശേഷം നടപടി എടുക്കും എന്ന് ഉറപ്പ് നൽകിയിരുന്നു എങ്കിലും രണ്ട് ദിവസം പിന്നിടുമ്പോഴും പ്രതിയുടെ ഭാഗത്തുനിന്നുള്ള ഉന്നത ഇടപെടലിനെ തുടർന്ന് പ്രതിയാരെന്ന് വ്യക്തമായി മൊഴിയിൽ പറഞ്ഞിട്ടുള്ള കൃത്യമായ വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ തെളിവുകളും ദൃക്‌സാക്ഷിയുമുള്ള കേസിൽ രണ്ടുദിവസമായി ഡാക്ടർക്ക് ജാതിവാലില്ലാത്തതുകൊണ്ട് മഞ്ജുവാരസ്യാർ മാർക്കും ജാതിവാലുള്ളവർക്കും മാത്രം നീതിലഭ്യമാക്കുന്ന നവോത്ഥാന പോലീസ് ഉരുണ്ടുകളിക്കുകയാണ്.
ഡോകറ്ററുടെ ജീവന് തന്നെ ഭീഷണിയുണ്ട്. തൃശൂരിൽ മറ്റൊരു വനിതാഡോക്റ്റർ ഇത്തരത്തിൽ ക്ലിനിക്കിൽ ആക്രമിക്കപ്പെടുകയും കൊലചെയ്യപ്പെടുകയും ചെയ്തിട്ട് അധിക ദിവസം ആയിട്ടില്ല. എന്നിട്ടുപോലും തികഞ്ഞ അലംഭാവം പുലർത്തുകയാണ് പോലീസ്. തനിക്ക് അപായമെന്തെങ്കിലും സംഭവിച്ചാൽ അതിന് ഈ പ്രതിയായിരിക്കും ഉത്തരവാദിയെന്ന് ഡോ. ആതിര മാധവ് പറഞ്ഞു.
എല്ലാ വേദനകളും കടിച്ച് അമർത്തി ഡോകടർ ഇന്നും റാന്നി താലൂക്കാശുപത്രയിൽ ഡൂട്ടിയിൽ ഉണ്ട്. പ്രതിക്ക് എതിരെ ഒരു നടപടിയും ഈ നേരം വരെ ഉണ്ടായിട്ടില്ല. വ്യക്തമായ അക്രമം, ബലപ്രയോഗം, അസഭ്യ വർഷം, സ്ത്രീത്വത്തിനേയും ജാതിയെയും അപമാനിക്കൽ, മോഷണം, ഭീഷണിപ്പെടുത്തൽ, കൊല പാതക ശ്രമം, സ്ഥാപനം നശിപ്പിക്കാൻ ശ്രമങ്ങൾ ഒക്കെ ഉണ്ടായിട്ടും അതിനെല്ലാം തെളിവു ഉണ്ടായിട്ടും ഒരു ദളിത് ഡോകറ്ററുടെ അവസ്ഥ ഇതാണെങ്കിൽ സാധാരണക്കാരായ ദളിത് സ്ത്രീകളുടെ പരാതികളോട് പോലീസ് സമീപനം എന്തായിരിക്കും എന്ന് ഊഹിച്ചുകൂടെ? എന്തായാലും നിയമപരമായി മുന്നോട്ട് പോകാൻ തന്നെ ആണ് തീരുമാനം എന്നും പോലീസിൽനിന്നും നീതിലഭിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും ഡോകടർ വ്യക്തമാക്കി.
സ്വന്തം ലേഖകൻ
ഡള്ളാസ് : അമേരിക്കയുടെ സ്വന്തം ക്രിപ്റ്റോ കറൻസിയായ ഡിജിറ്റൽ ഡോളർ ഉടൻ സൃഷ്ടിക്കുന്നതിന് വലിയ മുൻഗണന യു എസ് സെൻട്രൽ ബാങ്ക് നൽകണമെന്ന് ഫെഡറൽ ഓപ്പൺ മാർക്കറ്റ് കമ്മിറ്റി അംഗവും ഡള്ളാസ് ഫെഡറൽ റിസർവ് ബാങ്കിന്റ് പ്രസിഡന്റുമായ റോബർട്ട് കപ്ലാൻ ആവശ്യപ്പെട്ടു.
ബ്ലൂംബെർഗ് ആതിഥേയത്വം വഹിച്ച വെർച്വൽ കോൺഫറൻസിൽ ചൊവ്വാഴ്ച സംസാരിച്ച കപ്ലാൻ വരും മാസങ്ങളിലും വർഷങ്ങളിലും ഡിജിറ്റൽ കറൻസി വികസിപ്പിക്കുന്നതിൽ ഫെഡറൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് നിർണായകമാണെന്ന് ആവശ്യപ്പെട്ടു. സെൻട്രൽ ബാങ്കറായ റോബർട്ട് കപ്ലാന്റെ പരാമർശങ്ങൾ സമ്പദ്‌വ്യവസ്ഥയെയും ധനനയത്തെയും കുറിച്ചുള്ള വിശാലമായ ചർച്ചയുടെ ഭാഗമായിരുന്നു. ധനനയം രൂപീകരിക്കുന്ന ചുമതലയുള്ള ഈ വർഷത്തെ ഫെഡറൽ ഓപ്പൺ മാർക്കറ്റ് കമ്മിറ്റി (FOMC) യിലെ അംഗമാണ് കപ്ലാൻ.
ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യ തീർച്ചയായും നയനിർമ്മാതാക്കളുടെ റഡാറിലാണെന്നും. ലോകമെമ്പാടുമുള്ള 80% സെൻട്രൽ ബാങ്കുകളും അവരുടെ സെൻട്രൽ ബാങ്കിന്റെ ഡിജിറ്റൽ കറൻസികളുടെ ഉപയോഗത്തെക്കുറിച്ച് ഗവേഷണത്തിലാണെന്നും ഫെഡറൽ ചെയർമാൻ ജെറോം പവൽ കഴിഞ്ഞ മാസം പറഞ്ഞിരുന്നു.
വാണിജ്യ ബാങ്കിംഗിലും ധനനയത്തിലും ഡിജിറ്റൽ ഡോളറിന്റെ സ്വാധീനം അന്വേഷിക്കുന്നതിനായി സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസികളുടെ അഥവാ സിബിഡിസികളുടെ സാഹിത്യ അവലോകനം തിങ്കളാഴ്ച ഫെഡറൽ പുറത്തിറക്കി. സർക്കാർ ഡിജിറ്റൽ കറൻസിയുടെ അന്തർലീനമായ മൂല്യ ഡ്രൈവറുകൾ പര്യവേക്ഷണം ചെയ്യുന്നതിനായി കൂടുതൽ ഗവേഷണം നടത്താൻ ശുപാർശ ചെയ്തുകൊണ്ട് അവലോകനം അവസാനിപ്പിച്ചു. ചൈനയുടെ സ്വന്തം ഡിജിറ്റൽ കറൻസി നിലവിൽ വന്നതോടുകൂടി അമേരിക്കയും അവരുടെ സ്വന്തം ഡിജിറ്റൽ കറൻസികൾ ഉടൻ നിലവിൽ വരുത്തും എന്ന് തന്നെയാണ് വാണിജ്യലോകം വിലയിരുത്തുന്നത്.
ഇപ്പോൾ ലോകത്തെ എല്ലാ സാമ്പത്തിക ശക്തികളും ക്രിപ്റ്റോ കറൻസികൾ നടപ്പിൽ വരുത്തുവാനുള്ള നടപടികൾ വേഗത്തിലാക്കുമ്പോൾ ചുരുങ്ങിയ വിലയിൽ ക്രിപ്റ്റോ കറൻസികൾ വാങ്ങി സൂക്ഷിച്ചിരിക്കുന്നവർക്ക് ഇത് വളരെ സന്തോഷം നൽകുന്ന ഒരു വാർത്ത തന്നെയാണ് . കാരണം ഇന്ന് നിസാരമായ വിലയിൽ ലഭിക്കുന്ന നിയമസാധുതയുള്ള ക്രിപ്റ്റോ കറൻസികൾ ഉപയോഗപ്പെടുത്തി വൻ ലാഭം ഉണ്ടാകുവാനുള്ള അവസരമാണ് വരും നാളുകളിൽ കൈവരുന്നത് .
ക്രിപ്‌റ്റോ കറൻസികളായ ക്രിപ്റ്റോ കാർബൺ ( സി സി ആർ ബി ) , ബിറ്റ് കോയിൻ ( ബി ടി സി ) എഥീരിയം തുടങ്ങിയവ എങ്ങനെ സൗജന്യമായി നേടാം , വില കൊടുത്ത് വാങ്ങിക്കാം , അവ ഉപയോഗിച്ച് ഓൺലൈനിലും , നേരിട്ട് കടകളിലും എങ്ങനെ ഷോപ്പിംഗ് നടത്താം തുടങ്ങിയ കാര്യങ്ങളെപ്പറ്റി അറിയുവാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുകയോ 000447394436586 എന്ന നമ്പരിലോ ബന്ധപ്പെടുക .
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മരം ദേഹത്ത് വീണ് സ്ഥാനാർത്ഥി മരിച്ചു. നെയ്യാറ്റിൻകര കാരോട് പഞ്ചായത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി ഗിരിജകുമാരിയാണ് മരണമടഞ്ഞത്. വഴിയിലൂടെ വരികയായിരുന്ന ഗിരിജ കുമാരിയുടെ തലയിലേക്ക് കയർ കെട്ടി മുറിച്ചു മാറ്റുകയായിരുന്ന ആഞ്ഞിലി മരം ദിശതെറ്റി പതിക്കുകയായിരുന്നു. ഉടനെ പാറശാലയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അപകട സമയത്ത് ഗിരിജ കുമാരിയുടെ ഭർത്താവും ഒപ്പമുണ്ടായിരുന്നു.
വിപ്രോ സ്ഥാപകനും ചെയർമാനുമായ അസിംപ്രേംജി ഒരു ദിവസം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ചിലവഴിക്കുന്നത് 22 കോടി രൂപയെന്ന് റിപ്പോർട്ട്. രാജ്യത്ത് ഏറ്റവുമധികം തുക മറ്റുള്ളവരെ സഹായിക്കാനായി ചിലവഴിക്കുന്നതും അസിംപ്രേംജിയാണെന്ന് 2020 ലെ വാർഷിക കണക്കുകൾ പറയുന്നു. വിപ്രോയിൽ 13.6 ശതമാനം ഓഹരിയാണ് അംസിംപ്രേംജി എൻഡോവ്മെന്റ് ഫണ്ടിനുള്ളത്. കോവിഡ് ദുരിതമനുഭവിക്കുന്നവർക്കായി ഇതിനകം 1,125 കോടി രൂപയാണ് ഫൗണ്ടേഷൻ നൽകിയത്.
രാജ്യത്തെ ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് അസിംപ്രേംജിയൊരു മികച്ച മാതൃകയാണെന്ന് ലിസ്റ്റ് പുറത്ത് വിട്ട ഈഡൽഗിവ് ഹുറൺ മേധാവികൾ പറയുന്നു. 2020 ൽ ഇതുവരെ എണ്ണായിരം കോടിയോളം രൂപ പ്രേംജി ചിലവഴിച്ചു.
എച്ച്സിഎൽ മേധാവി ശിവ് നാഡാർ ആണ് പട്ടികയിൽ രണ്ടാംസ്ഥാനത്ത്. 30000ത്തിലേറെ കുട്ടികള്‍ക്ക് നേരിട്ട് അദ്ദേഹത്തിന്റെ പഠന സഹായം എത്തുന്നു.
മുകേഷ് അംബാനി, കുമാർ മംഗളം ബിർല, വേദാന്ത ചെയർമാൻ അനിൽ അഗർവാൾ തുടങ്ങിയവരാണ് മറ്റു സ്ഥാനങ്ങളിലുള്ളത്.
അഡ്വ. റോയ് പഞ്ഞിക്കാരൻ
മലയാള ഭാഷയ്ക്ക് പുതിയ വിചിന്തനങ്ങളും പഠനങ്ങളും ആവശ്യമായ ഒരു കാലത്താണ് മലയാള കൃതികൾ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തുന്നത്. അത് സാഹിത്യത്തിന് ഒരു മുതൽക്കൂട്ടാണ്. ഇംഗ്ലീഷ് ഭാഷ ലോകമെങ്ങും പ്രത്യേകിച്ചും ബ്രിട്ടനിൽ മുന്നിൽ നിൽക്കുന്നതിന്റ പ്രധാന കാരണം മിന്നിമറയുന്ന സിനിമകളേക്കാൾ പുസ്തകം, വായന അവർ ഹൃദയത്തോടെ ചേർത്ത് പിടിക്കുന്നതുകൊണ്ടാണ്. അതിന് അടിത്തറയിട്ടത് 1066-1087 വരെ ഇംഗ്ലണ്ട് ഭരിച്ച വില്യം ഒന്നാമൻ രാജാവാണ്. പ്രമുഖ പ്രവാസി സാഹിത്യകാരൻ കാരൂർ സോമന്റെ ഇംഗ്ലീഷ് നോവൽ “മലബാർ അഫ്ളയിം” (Malabar Aflame) ജെയിൻ യൂണിവേഴ്സിറ്റി, ഇംഗ്ലീഷ് വിഭാഗത്തിലെ ഗവേഷകയായ മിസ്.ചിത്ര സൂസൻ തമ്പി, പ്രമുഖ ജെറ്റിർ എന്ന റിസർച്ച് ജേർണലിൽ നോവലിന്റ അന്തരാത്മാവിൽ നിന്നുള്ള നീരീക്ഷണം നടത്തുക മാത്രമല്ല അതൊരു പഠനവിഷയമാക്കി അവതരിപ്പിച്ചു.
മലയാളത്തിൽ നിന്ന് പല ഭാഷകളിലേക്ക് വിവർത്തനം ചെയ്യുന്നുണ്ടെങ്കിലും ഇംഗ്ലീഷിന് ലഭിക്കുന്നത്ര പ്രാതിനിധ്യം മറ്റ് ഭാഷകൾക്ക് ലഭിക്കുന്നില്ല. അങ്ങനെ പരിഭാഷപ്പെടുത്തിയ നല്ല കൃതികൾക്ക് ഇന്ത്യയിലെ ഏറ്റവും വലിയ പുരസ്‌കാരം ജെസിബിയുടെ 25 ലക്ഷം ഇപ്പോൾ ലഭിക്കുന്നുണ്ട്. 2019 ൽ മാധുരി വിജയിയുടെ “ദി ഫാർ ഫീൽഡ്”, എന്ന കൃതിക്കും, 2020 ൽ മലയാളത്തിലെ എസ്. ഹരീഷിന്റ നോവൽ “മീശ” ക്കും ലഭിച്ചു. രവീന്ദ്രനാഥ് ടാഗോറിന് 1913 ൽ നൊബേൽ സമ്മാനം ലഭിച്ചതുമുതൽ ഇന്ത്യൻ സാഹിത്യം ലോകമറിഞ്ഞുതുടങ്ങി. അവരിൽ പ്രധാനികളാണ് അമിതാവ് ഘോഷ്, ആർ.കെ.നാരായണൻ, വിക്രം സേത്, സൽമാൻ റുഷ്‌ദി, അരുന്ധതി റോയ്, ചേതൻ പ്രകാശ് ഭഗത് തുടങ്ങിയവർ. ഈ നോവൽ 2010 ൽ “കാണാപ്പുറങ്ങൾ” എന്ന പേരിൽ സാഹിത്യപ്രവർത്തക സഹകരണ സംഘമാണ് പ്രസിദ്ധികരിച്ചത്. പിന്നീട് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി 2015 ൽ മീഡിയ ഹൗസ്, ഇംഗ്ലീഷ് വിഭാഗം ന്യൂഡൽഹി പ്രസിദ്ധികരിച്ചു. ഇതിൻെറ എഡിറ്റർ കുര്യൻ പാമ്പാടിയാണ്. ഈ നോവൽ ആമസോൺ വഴിയും ഉടൻ പുറത്തുവരുന്നുണ്ട്.
രണ്ടാം ലോകമഹായുദ്ധകാലത്ത് ഇംഗ്ലണ്ടിലേക്ക് വന്ന രണ്ട് ബ്രിട്ടീഷ് ഇന്ത്യൻ പട്ടാളക്കാരാണ് ആന്റണി, അലി. ഒരാൾ മലയാളി മറ്റൊരാൾ ഇന്നത്തെ പാകിസ്ഥാൻ കാശ്മീരുകാരൻ. അവർ കൊച്ചി നാവികകേന്ദ്രത്തിൽ ഒന്നിച്ച് ജോലിചെയ്യുക മാത്രമല്ല ആത്മസുഹൃത്തുക്കളുമാണ്. അലി വിവാഹം കഴിച്ചിരിക്കുന്നത് മലബാറിൽ നിന്നുള്ള മുസ്ലിം യുവതിയെയാണ്. അവരിൽ തുടങ്ങുന്ന മൂന്ന് തലമുറകളുടെ സംഭവബഹുലമായ ജീവിതപ്രാരാബ്‌ധങ്ങൾ, വർണ്ണവിവേചന സംസ്കാര൦, അസമത്വ-അസ്വാതന്ത്ര്യ൦ നിറഞ്ഞ ജീർണ്ണമായ മതിൽകെട്ടിനുള്ളിൽ നിന്നുള്ള ഉയർത്തെഴുനേൽപ്പിന്റ അനുഭവപാഠങ്ങളും സവിശേഷതകളുമാണ് ഈ നോവലിൽ പ്രത്യക്ഷപ്പെടുന്നത്.
ജഡിക സ്വഭാവക്കാരനായ അലി മക്കയിൽ പോയിട്ടു വന്ന് ഹാജ്ജിയരായി മാറുക മാത്രമല്ല ഒടുവിൽ മുസ്ലിയാർ എന്ന് സ്വയം തീരുമാനിച്ചു. ആദ്യമായിട്ടാണ് ഈസ്റ്റ് ലണ്ടനിൽനിന്നൊരാൾ മക്കയിൽ പ്രാർത്ഥിക്കാൻ പോകുന്നത്. സൗദി രാജാവുമായി ബന്ധമുണ്ടാക്കി പള്ളി പണിയാൻ പണം സമ്പാദിച്ചു. പള്ളി പണിയുന്നതിന് പകരം വീടുകൾ വാങ്ങിക്കൂട്ടി. വെള്ളക്കാരും അകമഴിഞ്ഞു സഹായിച്ചു. സ്വന്തം വീട് പള്ളിയാക്കിയപ്പോൾ മറ്റുള്ളവരുടെ പ്രിയങ്കരനായി മാറി. മറ്റുള്ളവരിൽ നിന്ന് പണം വാങ്ങിയതൊന്നും ഒപ്പം നടന്ന വിശ്വാസികൾ തിരിച്ചറിഞ്ഞില്ല. അല്ലാഹുവിന്റ അനുയായി എന്നവർ വിശ്വസിച്ചു. ലണ്ടനിലുള്ള ഭാര്യയെ മൊഴി ചൊല്ലി പിരിഞ്ഞിട്ട് പാകിസ്ഥാനിൽ നിന്ന് രക്തബന്ധത്തിലുള്ളവരെ വിവാഹം കഴിച്ച് കൊണ്ടുവന്നു. അലിയുടെ വളഞ്ഞ വഴിയിലൂടെ പാക്കിസ്ഥാനികളുടെ എണ്ണം ഇംഗ്ലണ്ടിൽ പെരുകി വന്നു. രാത്രികാലം മൊഴിചൊല്ലി പാർത്തിരുന്ന ഭാര്യമാരുടെ വീട് സന്ദർശനമൊന്നും മറ്റാരുമറിഞ്ഞില്ല. പാകിസ്ഥാൻ കാശ്മീരികളുമായുള്ള കൂട്ടുകെട്ടിൽ സ്വന്തം വീട്ടിലെ വിദ്യാസമ്പന്നനായ മകൻ ഒരു ഭീകരനായി മാറിയത് പിതാവ് അറിഞ്ഞില്ല. അത് അനുയായികളെ അത്ഭുതപ്പെടുത്തി.
സത്യവിശ്വാസത്തിൽ കടന്നുവന്ന അലിക്ക് മറ്റൊരാളെ കൊല്ലുന്നതിനോടെ ഒട്ടും പൊരുത്തപ്പെടാൻ സാധിച്ചില്ല. ദാരിദ്യത്തിൽ കിടന്ന തങ്ങളെ സമ്പന്നരാക്കിയത് ഈ മണ്ണാണ്. പെറ്റുവളർത്തിയ മണ്ണിൽ രാജ്യദ്രോഹം നടത്തുന്ന മകനെ കൊല്ലണമെന്ന് തന്നെ അലി തീരുമാനിച്ചു. ചെറുപ്പത്തിൽ അച്ഛനൊപ്പം ആടുമാടുകളെ വെട്ടിനുറുക്കിയത് അലി ഓർത്തോർത്തു നടന്നു. തന്റെ കൈകളിൽ രക്തക്കറ പുരളാൻ പാടില്ല. മറ്റാരുമറിയാതെ രഹസ്യത്തിൽ പോലീസിനെ വിവരമറിയിച്ചു. പോലീസ് മകനെ കസ്റ്റഡിയിലെടുത്തു. അലി പൊലീസിന് പ്രിയപ്പെട്ടവനായി മാറി. ആ സത്യം പ്രിയ സുഹൃത്ത് ആന്റണിക്ക് മാത്രമേ അറിയൂ.
ഈ നോവൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ വച്ച് മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി, സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരള മുൻ വൈസ് ചാൻസലർ, ഡോ. ജാൻസി ജെയിംസ് ,, ഇംഗ്ലീഷ് നോവലിസ്റ്റ് ജയശ്രി മിശ്രക്ക് നൽകി പ്രകാശനം ചെയ്തു. പിന്നീട് ബ്രിട്ടീഷ് പാർലമെന്റ് മന്ദിരത്തിൽ വച്ച് മുൻ ബ്രിട്ടീഷ് സഹമന്ത്രിയും ഇപ്പോഴത്തെ എം.പി.യുമായ സ്റ്റീഫൻ ടിംസ് കേരളത്തിലെ മുൻ ചീഫ് സെക്രട്ടറി ജിജി തോംസന് നൽകി പ്രകാശനം ചെയ്തു.
മനുഷ്യമനസ്സുകളുടെ വിഹ്വലതകളും ഗൃഹാതുരത്വവും സ്‌നേഹബന്ധങ്ങളും നിറനിലാവുപോലെ ഈ കൃതിയിൽ നിറഞ്ഞു നിൽക്കുന്നു. കൊച്ചുമക്കളെ ആന്റണി മലയാളം പഠിപ്പിച്ചു. പാശ്ചാത്യ രാജ്യങ്ങളിൽ മലയാളത്തനിമയുള്ള മലയാളികൾ താലോലിച്ചു വളർത്തിയ മാതൃഭാഷയോടുള്ള സ്‌നേഹം, ആദരം, സംസ്കാരം, പ്രാർത്ഥന തുടങ്ങിയ നല്ല ശീലങ്ങൾ കൊച്ചുമക്കൾക്ക് പകർന്നുകൊടുത്തിട്ടാണ് ആന്റണി ഈ ലോകത്തോട് വിട പറഞ്ഞത്. യൂറോപ്പിൽ നിന്ന് ആദ്യമായിട്ടാണ് ബ്രിട്ടന്റെ ചരിത്രം പറയുന്ന ഒരു മലയാള, ഇംഗ്ലീഷ് നോവൽ ലഭിക്കുന്നത്. ഈ കൃതി മലയാള ഭാഷയ്ക്കെന്നും ഒരു മുതൽക്കൂട്ടാണ്.
അഡ്വ.റോയ് പഞ്ഞിക്കാരൻ
ഐ.പി.എല്‍ 13ാം സീസണിലെ മുംബൈ ഇന്ത്യന്‍സ് – ഡല്‍ഹി ക്യാപിറ്റല്‍സ് ഫൈനല്‍ മത്സരത്തിന് സാക്ഷിയായി മലയാളം സിനിമാ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലും. തന്റെ ഏറ്റവും പുതിയ ചിത്രമായ ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയാണ് താരം ദുബൈയില്‍ എത്തിയത്.
ദുബൈ അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് ഐ.പി.എല്‍ കലാശപ്പോര് നടക്കുന്നത്. ‘സൂപ്പര്‍സ്റ്റാര്‍ ഫ്രം കേരള’ എന്നു വിശേഷിപ്പിച്ചാണ് കമന്റേറ്റര്‍ മോഹന്‍ലാലിനെ കാണികള്‍ക്ക് പരിചയപ്പെടുത്തിയത്.
കൊവിഡ് കാലമായതിനാൽ കാണികൾ ഇല്ലാതെയാണ് മത്സരങ്ങൾ നടക്കുന്നത്. ടീം ഉടമകളും അവരുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരും ബിസിസിഐ അധികൃതരും മാത്രമേ സാധരണഗതിയിൽ സ്റ്റേഡിയത്തില്‍ ഉണ്ടാവുകയുള്ളൂ. നിലവിൽ മലയാളി കൂടിയായ ജയേഷ് ജോര്‍ജ് നിലവില്‍ ബിസിസിഐയുടെ ജോയിന്റ് സെക്രട്ടറിയാണ്. ജയേഷിനോടൊപ്പമുളള ലാലിന്റെ ചിത്രങങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. കൂടാതെ ഏഷ്യാനെറ്റ് മേധാവിയും മലയാളിയുമായ കെ മാധവനെയും ഇവര്‍ക്കൊപ്പം കാണാം.
ദൃശ്യം 2ന്റെ ചിത്രീകരണത്തിന് ശേഷമാണ് മോഹൻലാൽ ദുബായിലേയ്ക്ക് പറന്നത്. ലോക്ക് ഡൗണിന് ശേഷം ഇതാദ്യമായിട്ടാണ് മോഹൻലാൽ ദുബായിലേയ്ക്ക് പോകുന്നത്. സുഹൃത്ത് സമീർ ഹംസയും താരത്തിനോടൊപ്പം ദുബായ് യാത്രയിൽ ഉണ്ട്. ദിവസങ്ങൾക്ക് മുൻപായിരുന്നു ദൃശ്യം 2 ന്റെ ചിത്രീകരണം അവസാനിച്ചത്. പാക്കപ്പ് ദൃശ്യങ്ങൾ സമൂഹമാധ്യങ്ങളിൽ വൈറലായിരുന്നു
സെപ്റ്റംബര്‍ 21 ന് ആയിരുന്നു ദൃശ്യം രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. നാല് ദിവസത്തിന് ശേഷം സെപ്റ്റംബർ 25നാണ് മോഹൻലാൽ സെറ്റിൽ ജോയിൻ ചെയ്യുന്നത്. തൊടുപുഴ, കൊച്ചി എന്നിവിടങ്ങളിലായിട്ടായിരുന്നു ചിത്രീകരണം നടന്നത്. ചിത്രീകരണം കഴിയുന്നത് വരെ തൊടുപുഴയിലെ സ്വകാര്യ ഹോട്ടലിലായിരുന്നു മോഹൻലാൽ ഉൾപ്പടെയുള്ള അണിയറ പ്രവർത്തകർ താമസിച്ചിരുന്നത്. കർശനായ കൊവി്ഡ മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ദൃശ്യം 2 പൂർത്തിയാക്കിയത്.
ദൃശ്യത്തിന്റെ ആദ്യഭാഗത്തിലുള്ള ഭൂരിഭാഗം തരങ്ങളും രണ്ടാം ഭാഗത്തിലും എത്തുന്നുണ്ട്. ജോർജ്ജ്കുട്ടിയായി മോഹൻലാൽ എത്തുമ്പോൾ ഭാര്യ റാണിയാകുന്നത് മീന തന്നെയാണ് . ഹൻസിബ,എസ്തർ, സിദ്ദിഖ്, ആശ ശരത്ത് എന്നിവരും ആദ്യ ഭാഗത്തിലെ കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഇവരെ കൂടാതെ ഗണേഷ് കുമാര്‍, മുരളി ഗോപി, സായ് കുമാര്‍ തുടങ്ങിയ താരങ്ങളും ഇത്തവണ സിനിമയുടെ ഭാഗമാകുന്നുണ്ട്. എന്നാൽ ആദ്യഭാഗത്തിലേതുപോലെ ത്രില്ലർ ചിത്രമായിരിക്കില്ല ദൃശ്യം2. കുടുംബ ചിത്രമായിരിക്കും. ഒരു ദുരന്തത്തിൽ നിന്നും കുടുംബത്തെ രക്ഷിച്ച ജോർജുകുട്ടിയുടേയും കുടുംബത്തിന്റേയും പിന്നീടുള്ള ജീവിതമാണ് ദൃശ്യം – 2 വിലൂടെ പറയുന്നതെന്ന് സംവിധായകൻ ജീത്തു ജോസഫ് പറഞ്ഞിരുന്നു.
ദുബായിൽ നിന്ന് തിരികെ എത്തി നവംബർ പകുതിയോടെ ബി ഉണ്ണികൃഷ്ണൻ ചിത്രത്തിൽ ജോയിൻ ചെയ്യും. പാലക്കാട് ആണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ.
ടന്‍സാനിയയുമായി അതിര്‍ത്തി പങ്കിടുന്ന മൊസാംബിക്കിന്‍റെ വടക്കൻ സംസ്ഥാനത്ത് ഇസ്ലാമിക തീവ്രവാദികള്‍ 50 പേരെ കഴുത്തറുത്ത് കൊന്നു. തീവ്രവാദികള്‍ ഒരു ഫുഡ്ബോള്‍ മൈതാനം വധശിക്ഷാ കേന്ദ്രമാക്കി മാറ്റുകയായിരുന്നെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. 2017 മുതല്‍ ഈ പ്രദേശത്ത് ഇസ്ലാമിക തീവ്രവാദികളുടെ സ്വാധീനത്തിലാണ്.
പെട്രോളിയം ഗ്യാസ്, മരതക ഖനന വ്യവസായങ്ങളാല്‍ സമ്പന്നമായ കാബോ ഡെൽഗഡോ പ്രവിശ്യയുടെ ഭാഗമായ ഈ പ്രദേശത്ത് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഇസ്ലാമിക തീവ്രവാദികള്‍ നടത്തിയ ഏറ്റവും രക്തരൂക്ഷിതമായ അക്രമണമാണിതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷമായി നടക്കുന്ന ഇസ്ലാമിക തീവ്രവാദികളുടെ നിരന്തരമായ അക്രമണത്തില്‍ ഇതുവരെയായി രണ്ടായിരത്തോളം ആളുകൾ ക്രൂരമായി കൊല്ലപ്പെടുകയും 4,30,000 പേർക്ക് വീട് നഷ്ടപ്പെടുകയും ചെയ്തെന്നാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി വടക്കൻ മൊസാംബിക്കിലെ കാബോ ഡെൽഗഡോ പ്രവിശ്യയിലെ നിരവധി ഗ്രാമങ്ങളിൽ ഇസ്ലാമിക തീവ്രവാദികൾ ആക്രമണം നടത്തിയതായും അമ്പതിലധികം പേരെ കഴുത്തറുത്ത് കൊന്നതായും പ്രവിശ്യാ മാധ്യമങ്ങളും പൊലീസും പറഞ്ഞു.
“അവർ വീടുകൾക്ക് തീയിട്ടു, തുടർന്ന് കാട്ടിലേക്ക് ഓടിപ്പോയ ആളുകളെ വേട്ടയാടി പിടിച്ച് കൊണ്ട് വന്ന് അവരുടെ ക്രൂരമായ നടപടി ആരംഭിക്കുകയായിരുന്നു. ” ഒരു പൊലീസ് ഉദ്യോഗസ്ഥൻ പത്രസമ്മേളനത്തിൽ പറഞ്ഞെന്ന് ഡിഡ്യു ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്തു.
ഗ്രാമത്തിലെ താമസക്കാരെ കൊലപ്പെടുത്തുന്നതിന് മുമ്പ് തീവ്രവാദികൾ ഒരു ഫുട്ബോൾ പിച്ചിലേക്ക് കൊണ്ടുപോയതായി ദൃക്‌സാക്ഷികൾ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. തീവ്രവാദികൾ സ്ത്രീകളെയും കുട്ടികളെയും തട്ടിക്കൊണ്ടുപോയതായും റിപ്പോർട്ടുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രി നഞ്ചബ ഗ്രാമത്തിലെത്തിയ ആയുധാധാരികളായ തീവ്രവാദികള്‍ ‘ അള്ളാഹു അക്ബര്‍ ‘ വിളികള്‍ മുഴക്കിയതായി രക്ഷപ്പെട്ടവരെ ഉദ്ദരിച്ച് സര്‍ക്കാര്‍ വാർത്താ ഏജൻസി പറഞ്ഞു.
തുടര്‍ന്ന് തീവ്രവാദികള്‍ ഗ്രാമത്തില്‍ ഉറങ്ങിക്കിടന്ന രണ്ട് പേരുടെ കഴുത്തറുക്കുകയും സ്ത്രീകളെ തട്ടിക്കൊണ്ട് പോവുകയും ചെയ്തു. പിന്നീട് അക്രമികളില്‍ പ്രത്യേക സംഘം സമീപത്തെ മുഅതൈഡ് ഗ്രാമത്തിലേക്ക് നീങ്ങി.
അവിടെ ഉറങ്ങിക്കിടക്കുകയായിരുന്ന ഗ്രാമവാസികളെ വിളിച്ചുണര്‍ത്തി. എന്നാല്‍ അക്രമികളെ കണ്ട് ഭയന്നോടാന്‍ ശ്രമിച്ച അമ്പതോളം ഗ്രാമവാസികളെ വേട്ടയാടി പിടിച്ച് സമീപത്തെ ഫുട്ബോള്‍ ഗ്രൌണ്ടിലേക്ക് കൊണ്ടുവന്നു.
തുടര്‍ന്ന് വെള്ളിയാഴ്ച രാത്രി മുതല്‍ ഞായറാഴ്ച വരെ നടത്തിയ അതിക്രൂരമായ അക്രമണ പരമ്പരകള്‍ക്ക് ശേഷം ഗ്രാമവാസികളെ കഴുത്തറുത്തും വെട്ടിയും കൊല്ലുകയായിരുന്നെന്ന് സ്വകാര്യ വാര്‍ത്താ ചാനലായ പിനങ്കിൾ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു.
രാജ്യത്ത് വര്‍ദ്ധിച്ച് വരുന്ന ഇസ്ലാം തീവ്രവാദത്തെ പ്രതിരോധിക്കാന്‍ മൊസാംബിക്ക് സർക്കാർ അന്താരാഷ്ട്ര സഹായം അഭ്യർത്ഥിച്ചു. എന്നാല്‍, മൊസാംബിക്ക് സൈനീകര്‍ക്ക് നേരെയും നിരവധി മനുഷ്യാവകാശ ലംഘനങ്ങള്‍ ആരോപിക്കപ്പെടുന്നുണ്ട്.
കലാപം അടിച്ചമര്‍ത്താനെന്ന പേരില്‍ കാബോ ഡെൽഗഡോയിലെ ഒരു ഗ്രാമത്തിന് നേരെ വെടിവെപ്പ് നടത്തിയ സൈന്യം അമ്പതോളം പേരെ കൊന്ന് തള്ളിയതായി ആരോപണമുയര്‍ന്നിരുന്നു. ഈ മാസം ആദ്യം ഇതേ പ്രവിശ്യയില്‍ ഒമ്പത് പേരെ കഴുത്തറുത്ത് കൊന്നിരുന്നതിനെ തുടര്‍ന്നായിരുന്നു ഈ അക്രമണം.
മൊസാംബിക്കൻ സുരക്ഷാ സേനയും മനുഷ്യാവകാശ ലംഘനങ്ങൾ നടത്തുന്നതായി മനുഷ്യാവകാശ സംഘടനകൾ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.
കലാപം തടയുന്നതിനുള്ള പ്രവർത്തനങ്ങളുടെ പേരില്‍ സൈന്യം അനിയന്ത്രിതമായ അറസ്റ്റുകൾ, പീഡനങ്ങൾ, കൊലപാതകങ്ങൾ എന്നിവ ചെയ്തു കൂട്ടകയാണെന്നാണ് മനുഷ്യാവകാശ സംഘടനകള്‍ ആരോപിക്കുന്നത്.
രാജ്യത്തെ മുസ്ലിം പ്രാതിനിധ്യം കൂടിയ പ്രദേശങ്ങളിലൊന്നാണ് കാബോ ഡെൽഗഡോ പ്രവിശ്യ. ആഫ്രിക്കയുടെ വടക്കന്‍ രാജ്യങ്ങളിലേക്ക് കൂടി തീവ്രഇസ്ലാമിക ഗ്രൂപ്പുകള്‍ കടന്നുകയറുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
അക്രമണം നടത്തിയ അല്‍ ഷബാബ് ഗ്രൂപ്പിന് തീവ്ര ഇസ്ലാമിക സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) മായി ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
പെട്രോളിയം ഗ്യാസിനാല്‍ സമ്പന്നമെങ്കിലും പ്രദേശത്തെ ദാരിദ്രത്തിനും സാമൂഹിക പിന്നോക്കാവസ്ഥയ്ക്കും കുറവില്ല. യുവാക്കള്‍ നേരിടുന്ന തൊഴിലില്ലായ്മയും ദാരിദ്രവും മുതലെടുത്ത് യുവാക്കളെ ഐഎസ് അടക്കമുള്ള തീവ്രവാദ ഗ്രൂപ്പുകള്‍ റിക്രൂട്ട് ചെയ്യുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
പ്രവിശ്യയിലെ സമ്പന്നമായ മാണിക്യ, വാതക ഖനന വ്യവസായങ്ങളിൽ നിന്ന് തദ്ദേശീയര്‍ക്ക് കാര്യമായ നേട്ടമൊന്നുമില്ലെന്നാണ് പ്രദേശവാസികളുടെ പരാതി. ഇതിന് പുറമേ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഈ പ്രദേശത്തെ കാര്യമായി പരിഗണിക്കുന്നില്ലെന്നും പരാതിയുണ്ട്.
ബിബിസി റിപ്പോര്‍ട്ടര്‍ ജോസ് ടെംബെ പറയുന്നത് ഇത്തവണത്തെ അക്രമണം രാജ്യത്ത് ഇതുവരെ നടന്നിട്ടുള്ളതില്‍ ഏറ്റവും ഭീകരമായ അക്രമണമാണെന്നാണ്. സംഭവത്തില്‍ ഭയചകിതരായ പ്രദേശവാസികള്‍ അക്രമത്തിന് സമാധാനപരമായ പരിഹാരം വേണമെന്ന് ആവശ്യപ്പെട്ടതായും ബിബിസി റിപ്പോര്‍ട്ട് ചെയ്തു.
മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ അവതാരകയാണ് രഞ്ജിനി ഹരിദാസ്. ഏഷ്യാനെറ്റിലെ സ്റ്റാർ സിംഗറിന്റെ അവതാരികയിട്ടാണ് രഞ്ജിനി ഏറെ പ്രശസ്‌തി നേടിയത്. ഏഷ്യാനെറ്റ് ഫിലിം അവാർഡ്‌സ്, അമൃത ടി വി ഫിലിം അവാർഡ്‌സ്, ഏഷ്യാവിഷൻ അവാർഡ്‌സ്, ഫ്‌ളവേഴ്‌സ് ടി വി അവാർഡ്‌സ്, ജയ്‌ഹിന്ദ് ഫിലിം അവാർഡ്‌സ്, SIIMA തുടങ്ങി നിരവധി അവാർഡ് നൈറ്റുകൾക്കും രഞ്ജിനി അവതാരികയായിട്ടുണ്ട്. 2000ത്തിലെ ഫെമിന മിസ് കേരളയായ രഞ്ജിനി ബിഗ് ബോസ് മലയാളത്തിലും പങ്കെടുത്തിരുന്നു. എൻട്രി, മേരാ നാം ഷാജി തുടങ്ങിയ ചിത്രങ്ങളിലും രഞ്ജിനി അഭിനയിച്ചിട്ടുണ്ട്.
യാത്രകളും സാഹസികതയും ഇഷ്ടപ്പെടുന്ന രഞ്ജിനി പങ്ക് വെച്ചിരിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിരിക്കുന്നത്. വെള്ളച്ചാട്ടത്തിലേക്ക് എടുത്ത് ചാടുന്ന രഞ്ജിനിയെയാണ് വീഡിയോയിൽ പ്രേക്ഷകർക്ക് കാണുവാൻ സാധിക്കുന്നത്. ഇത്തരം സാഹസികതകൾ വളരെയധികം മിസ് ചെയ്യുന്നുവെന്നാണ് രഞ്ജിനി കുറിച്ചിട്ടുള്ളത്.
പട്‌ന: ബിഹാറില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ എന്‍.ഡി.എ സഖ്യം നേരിയ ഭൂരിപക്ഷത്തോടെ അധികാരം നിലനിര്‍ത്തി. ഇരുപത് മണിക്കൂറോളം നീണ്ട വോട്ടെണ്ണലിനൊടുവില്‍ 243 അംഗ സഭയില്‍ 125 സീറ്റുകള്‍ നേടിയാണ് ജെ.ഡി.യു, ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ സഖ്യം ഭരണത്തുടര്‍ച്ച നേടിയത്. കേവലഭൂരിപക്ഷത്തിന് വേണ്ടിയിരുന്നത് 122 സീറ്റുകളാണ്.
അവസാന ഘട്ടംവരെ സസ്‌പെന്‍സ് നിറഞ്ഞ വോട്ടെണ്ണലിനൊടുവില്‍ മഹാസഖ്യത്തിന് 110 സീറ്റുകള്‍ നേടാനെ സാധിച്ചുള്ളു. 75 സീറ്റുകള്‍ നേടി ആര്‍.ജെ.ഡി ഏറ്റവും വലിയ ഒറ്റകക്ഷിയായി. സംസ്ഥാനത്തുടനീളം മുന്നേറ്റമുണ്ടാക്കി ബി.ജെ.പി 74 സീറ്റ് നേടിയപ്പോള്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെ.ഡി.യു 43 സീറ്റുകളില്‍ ഒതുങ്ങി.
തീര്‍ത്തും നിറംമങ്ങി കോണ്‍ഗ്രസ് 19 സീറ്റുകളില്‍ ഒതുങ്ങിയതാണ് മഹാസഖ്യത്തിന് തിരിച്ചടിയായത്. അതേസമയം ഇടതുപാര്‍ട്ടികള്‍ പ്രതീക്ഷിച്ചതിലും മികച്ച മുന്നേറ്റമുണ്ടാക്കി. 29 സീറ്റുകളില്‍ മത്സരിച്ച ഇടത് പാര്‍ട്ടികള്‍ 16 ഇടത്തും ജയിച്ചു. എന്‍.ഡി.എ മുന്നണി വിട്ട് ഒറ്റയ്ക്ക് മത്സരിച്ച എല്‍.ജെ.പി ഒറ്റ സീറ്റില്‍ ഒതുങ്ങി. അസദുദ്ദീന്‍ ഒവൈസിയുടെ എ.ഐ.എം.ഐ.എം അഞ്ച് സീറ്റുകള്‍ പിടിച്ചെടുത്തു. ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയും വികാസ് ശീല്‍ ഇന്‍സാന്‍ പാര്‍ട്ടിയും നാല് സീറ്റുകള്‍ വീതം നേടി.
ചൊവ്വാഴ്ച രാവിലെ എട്ടു മണിക്ക് ആരംഭിച്ച വോട്ടെണ്ണല്‍ ബുധനാഴ്ച പുലര്‍ച്ചെ നാലരയോടെയാണ് അവസാനിച്ചത്. വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ മഹാസഖ്യമായിരുന്നു മുന്നേറിയത്. രണ്ടുമണിക്കൂര്‍ പിന്നിട്ടപ്പോള്‍ എന്‍.ഡി.എ. മുന്നിലെത്തി. വൈകീട്ട് ഏഴോടെ ഇരുമുന്നണികളും തമ്മില്‍ നേരിയ സീറ്റുകളുടെ വ്യത്യാസമായി മാറി. രാത്രി വൈകിയും നേരിയ ലീഡ് നിലനിര്‍ത്തിയ എന്‍.ഡി.എ എക്‌സിറ്റ് പോള്‍ ഫലങ്ങളെ നിഷ്പ്രഭമാക്കി ഭരണത്തുടര്‍ച്ച ഉറപ്പിക്കുകയായിരുന്നു.
എ.ഐ.എം.ഐ.എം. നേതാവ് അസദുദ്ദീന്‍ ഒവൈസിയും ആര്‍.എല്‍.എസ്.പി. നേതാവ് ഉപേന്ദ്ര കുശ്വാഹയും നേതൃത്വം നല്‍കിയ വിശാല ജനാധിപത്യ മതേതര സഖ്യവും പപ്പു യാദവിന്റെ നേതൃത്വത്തിലുള്ള സഖ്യവും മഹാസഖ്യത്തിന്റെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയേകി. കേന്ദ്രത്തില്‍ എന്‍.ഡി.എ.യ്‌ക്കൊപ്പമുള്ള ചിരാഗ് പാസ്വാന്റെ എല്‍.ജെ.പി. നിതീഷിന് ഉണ്ടാക്കിയ ക്ഷീണം ചെറുതല്ല. ചിരാഗിന് നേട്ടമുണ്ടായില്ലെങ്കിലും ബി.ജെ.പി.ക്ക് കോട്ടമുണ്ടാക്കാതെ ജെ.ഡി.യു.വിന്റെ സീറ്റുകള്‍ കുറയ്ക്കാന്‍ എല്‍ജെ.പി.യ്ക്കായി.
ഭരണത്തുടര്‍ച്ച ഉറപ്പായതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ബിഹാറിലെ വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ചു. അതേസമയം തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമങ്ങള്‍ നടന്നുവെന്ന് ആരോപിച്ച് ആര്‍ജെഡി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ട്. മുഖ്യമന്ത്രി നിതീഷ് കുമാര്‍ തിരഞ്ഞെടുപ്പ് ഓഫീസര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നും ആര്‍ജെഡി ആരോപിക്കുന്നു.