നിയന്ത്രണം തെറ്റി പാഞ്ഞ മെട്രോ ട്രെയിനിന് രക്ഷയായി ‘തിമിംഗലത്തിന്റെ വാല്‍’. ‘സേവ്ഡ് ബൈ എ വെയ്ല്‍സ് ടെയ്ല്‍’ എന്ന നാമത്തില്‍ പണികഴിപ്പിച്ച പ്രതിമയാണ് അക്ഷരാര്‍ത്ഥത്തില്‍ തുണച്ചത്. ട്രെയിനില്‍ യാത്രക്കാര്‍ ഇല്ലാതിരുന്നത് വലിയ ദുരന്തം ആണ് മാറിപോയത്.
റോട്ടര്‍ഡാമിലാണ് അമ്പരപ്പിക്കുന്ന സംഭവം. നിയന്ത്രണം തെറ്റി പാളത്തിന്റെ അറ്റത്തേക്കാണ് വണ്ടി ഓടിയെത്തിയത്. അറ്റത്തുണ്ടായിരുന്ന പ്രതിമയില്‍ തട്ടി താഴേക്ക് പതിക്കാതെ വണ്ടി തലനാരിഴയ്ക്ക് നില്‍ക്കുകയായിരുന്നു.
തീവണ്ടിയുടെ നില്‍പ് തികച്ചും കാവ്യാത്മമായി തോന്നുന്നതായി ആര്‍ക്കിടെക്ടും കലാകാരനുമായ മാര്‍ടെന്‍ സ്ത്രൂയിജ് അഭിപ്രായപ്പെട്ടു. എന്നാല്‍ തീവണ്ടിയുടെ ഭാരം താങ്ങാന്‍ പ്രതിമയ്ക്കായത് ഭാഗ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി ഒന്നാം വിവാഹവാർഷികം ആഘോഷിക്കാനായി പ്രിയതമയെ കാത്തിരുന്ന സുധീഷിനെ തേടിയെത്തിയത് ദുരന്തവാർത്ത. ചൊവ്വാഴ്ചയിലെ വിവാഹവാർഷികം ആഘോഷിക്കാനായി അവധിദിനമായ ഞായറാഴ്ച തെരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ അഞ്ജു എത്തുന്നത് വൈകിയതോടെ വിളിച്ചുനോക്കിയ പെരുമ്പാവൂർ സ്വദേശി സുധീഷിന്റെ ഫോണിൽ മുഴങ്ങിയത് അഞ്ജു അപകടത്തിൽപെട്ടെന്ന ഹൈവേ പോലീസിന്റെ ശബ്ദമായിരുന്നു.
സുധീഷിനടുത്തേക്കുള്ള യാത്രയ്ക്കിടെ ഭാര്യ അഞ്ജു വി ദേവ്(26) വാഹനാപകടത്തിൽ പെട്ട് മരിച്ച വാർത്ത ഞെട്ടിച്ചത് സുധീഷിനേയും കുടുംബത്തേയും മാത്രമല്ല, ഒരു നാടിനെ ഒന്നാകെയായിരുന്നു. ശനിയാഴ്ച ഉച്ചയോടെ ദേശീയപാതയിൽ കരുവാറ്റ കന്നുകാലിപ്പാലത്തിനു സമീപമായിരുന്നു അപടം. അഞ്ജുവും കുടുംബവും സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് തെന്നി ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
ഇക്കാര്യമറിയാതെ അഞ്ജുവിന്റെ ഫോണിലേക്ക് വിളിച്ച സുധീഷിനോട് എവിടെയായി, എപ്പോഴെത്തുമെന്ന് ചോദ്യത്തിന് അഞ്ജുവും വീട്ടുകാരും അപകടത്തിൽപ്പെട്ടെന്നും ആശുപത്രിയിലേക്ക് കൊണ്ടുപോകുകയാണെന്നാണ് പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചത്. പെരുമ്പാവൂരിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ് സുധീഷ്. രണ്ടാഴ്ചയായി കുടുംബവീട്ടിലായിരുന്ന അഞ്ജു വിവാഹവാർഷികം ആഘോഷിക്കാനായി ശനിയാഴ്ച രാവിലെ പത്തുമണിയോടെ ശൂരനാട്ടെ വീട്ടിൽ നിന്നും വീട്ടുകാരുടെ കൂടെ പുറപ്പെടുകയായിരുന്നു. അഞ്ജുവിന്റെ അച്ഛനും അമ്മയ്ക്കും സഹോദരനും അപകടത്തിൽ പരിക്കേറ്റു.
കാറിന്റെ പിന്നിലേക്ക് ലോറി ഇടിച്ചുകയറുകയും പിൻസീറ്റിലായിരുന്ന അഞ്ജു തത്ക്ഷണം മരണപ്പെടുകയുമായിരുന്നു. ഒപ്പമുണ്ടായിരുന്ന അമ്മ രേണുകാദേവിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അഞ്ജുവിന്റെ അച്ഛൻ കൊല്ലം ശൂരനാട് കണ്ണമം അരുണോദയം വീട്ടിൽ വാസുദേവൻ നായർ, അമ്മ രേണുകാദേവി, സഹോദരൻ അരുൺ വി ദേവ് എന്നിവർ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
വീട്ടിനുള്ളിൽ രാത്രി കിടന്നുറങ്ങിയ ഭാര്യയെ പുലർച്ചെ ഭർത്താവ് കണ്ടത് 22 അടി ഉയരമുള്ള പ്ലാവിന് മുകളിൽ. നാലുമണിയോടെ ഉറക്കമുണർന്നപ്പോൾ ഉറങ്ങിക്കിടന്നിരുന്ന ഭാര്യയെ കാണാതായതോടെ അന്വേഷിച്ചിറങ്ങിയ ഭർത്താവാണ് ഒടുവിൽ നാലരയോടെ വീടിനടുത്തുള്ള അധികം ശിഖരങ്ങളില്ലാത്ത പ്ലാവിന്റെ 22 അടിയോളം ഉയരത്തിൽ ഇരിക്കുന്ന ഭാര്യയെ കണ്ടെത്തിയത്.
അതേസമയം, 20 വയസുകടന്ന സ്ത്രീ എങ്ങനെ താഴെയൊന്നും അധികം ശിഖരങ്ങളില്ലാത്ത പ്ലാവിൽ കയറിയത് എന്നാണ് എല്ലാവരും അത്ഭുതപ്പെടുന്നത്. തൃശ്ശൂർ അരിമ്പൂരിലാണ് സംഭവം നടന്നത്.
കണ്ടെത്തിയ ഭാര്യയെ പ്ലാവിൽ നിന്നും താഴെ ഇറക്കാൻ ഭർത്താവ് ശ്രമം നടത്തിയെങ്കിലും താഴെ വീഴുമോയെന്ന ഭയം മൂലം ഇറങ്ങാൻ കൂട്ടാക്കിയില്ല. തുടർന്ന് കയർ ഉപയോഗിച്ച് ഭാര്യയെ മരത്തിൽ കെട്ടിവെച്ച് അദ്ദേഹം കൂട്ടിരിക്കുകയായിരുന്നു.
നേരം പുലർന്ന ശേഷം അതുവഴിയെത്തിയവരാണ് എട്ടുമണിയോടെ അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചത്. 15 മിനിറ്റിനകം സ്ഥലത്തെത്തിയ സേനാംഗങ്ങൾ വല ഉപയോഗിച്ച് വീട്ടമ്മയെ താഴെയിറക്കി. മാനസികാസ്വാസ്ഥ്യം കാണിക്കുന്ന വീട്ടമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വ്യാജവാർത്തകൾക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് മന്യ. ഒരു ഓൺലൈൻ മാധ്യമത്തിൽ വന്ന വാർത്തയുടെ കമന്റ് ബോക്സിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.തനിക്ക് പ്രായം കുറഞ്ഞു പോയി, അല്ലെങ്കിൽ വിവാഹം കഴിക്കുമെന്ന് ദിലീപ് പറയുമായിരുന്നുവെന്ന് മന്യ പറഞ്ഞുവെന്നായിരുന്നു വാർത്ത. ഈ വാർത്തയുടെ തന്നെ കമന്റിലായിരുന്നു മന്യ തുറന്നടിച്ചത്. പിന്നാലെ ഇതിന്റെ സ്ക്രീൻഷോട്ടും മന്യ പങ്കുവച്ചു.
ഇത് വ്യാജ വാർത്തയും തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. ദീലീപ് അങ്ങനെ പറഞ്ഞിട്ടില്ല. ബഹദൂർക്ക തമാശയായി പറയാറുണ്ടെന്നാണ് ഞാൻ അഭിമുഖത്തിൽ പറഞ്ഞത്.
ഇങ്ങനെ നുണകൾ പ്രചരിപ്പിക്കുന്ന മാധ്യമം നിരോധിക്കപ്പെടണം. ഇത് അറപ്പുളവാക്കുന്നതാണ്. ഈ വാർത്ത ഉടനെ പിൻവലിക്കുകയോ തിരുത്തുകയോ ചെയ്യണം. അല്ലാത്ത പക്ഷം താൻ കേസ് കൊടുക്കുകയും നിയമപരമായി തന്നെ മുന്നോട്ട് പോവുകയും ചെയ്യും.നിരവധിപ്പേരാണ് താരത്തിന് പിന്തുണയുമായെത്തിയിരിക്കുന്നത്. നിയമനടപടിയുമായി മുന്നോട്ടുപോകണമെന്നാണ് ഭൂരിഭാഗം പേരുടെയും ആവശ്യം.
ജോക്കർ സിനിമയിലൂടെ ലോഹിതദാസാണ് മന്യയെ മലയാളികൾക്കു പരിജയപ്പെടുത്തുന്നത്.തുടർന്ന് കുഞ്ഞിക്കൂനൻ,രാക്ഷസരാജാവ്,അപരിചിതൻ തുടങ്ങിയ നിരവധി സിനിമകളിലൂടെ ശ്രദ്ധേയയായി.വിവാഹശേഷം അഭിനയത്തിൽ നിന്ന് വിട്ടു നിൽക്കുകയാണ് താരം.കന്നഡ,തമിഴ്,തെലുങ്ക്,മലയാളം എന്നിങ്ങനെ നാല് ഭാഷയിലും മന്യ അഭിനയിച്ചിട്ടുണ്ട്.2010വരെ മന്യ സിനിമകളിൽ സജീവമായിരുന്നു.
2013ൽ വികാസ് ബാജ്‌പയിയുമായി മന്യ വിവാഹിതയായി.വിവാഹ ശേഷം അമേരിക്കയിലാണ് മന്യ സ്ഥിര താമസമാക്കിയത്.സിനിമകളിൽ നിന്നു വിട്ടു നിന്നെങ്കിലും സമൂഹമാധ്യമങ്ങളിൽ സജീവമാണ് താരം.ഇൻസ്റ്റയിൽ തന്റെയും നാല് വയസുകാരിയായ മകൾ ഓമിഷ്‌കയുടെയും ചിത്രങ്ങളും വിശേഷങ്ങളും മന്യ പങ്കു വയ്ക്കാറുണ്ട്
മലയാളികളുടെ പ്രിയ ഗായകനാണ് വിജയ് യേശുദദാസസ്.നിരവധി ഗാനങ്ങളിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ ഗായകനാണ് അദ്ദേഹം.അടുത്തിടെ ഇനി മലയാള സിനിമയില്‍ അഭിനയിക്കില്ലെന്ന് തുറന്ന് പറഞ്ഞതിനെ തുടര്‍ന്ന് വിജയ് വിവാദത്തിലും പെട്ടിരുന്നു.ഇപ്പോള്‍ അദ്ദേഹം സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ടുവെന്ന വാര്‍ത്തയാണ് പുറത്ത് എത്തുന്നത്.വിജയ് യേശുദാസ് സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.അപകടത്തില്‍ ആര്‍ക്കും പരുക്ക് പറ്റിയിട്ടില്ല.ദേശീയ പാതയില്‍ തുറവൂര്‍ ജംക്ഷനില്‍ ഇന്നലെ രാത്രി 11.30ഓടെ ആയിരുന്നു അപകടം ഉണ്ടായത്.തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്ക് സുഹൃത്തുമായി കാറില്‍ പോകുന്നതിനിടെ ആണ് റോഡ് മുറിച്ചു കടന്ന് എത്തിയ മറ്റൊരു കാറുമായി വിജയ് യേശുദാസ് സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടത്.ഇരു കാറുകളുടെയും മുന്‍ഭാഗം തകര്‍ന്നു.
അടുത്തിടെ വിജയ് യേശുദാസ് വനിതക്ക് നല്‍കിയ അഭിമുഖം വന്‍ വിവാദം ആയിരുന്നു.മലയാള സിനിമകളില്‍ ഇനി ഗാനം ആലപിക്കില്ലെന്നായിരുന്നു വിജയ് പറഞ്ഞത്.മലയാളത്തില്‍ സംഗീത സംവിധായകര്‍ക്കും പിന്നണി ഗായകര്‍ക്കും അര്‍ഹിക്കുന്ന വില കിട്ടുന്നില്ല.തമിഴിലും തെലുങ്കിലും അങ്ങനെയല്ല.അവഗണന മടുത്തിട്ടാണ് മലയാള സിനിമയില്‍ ഇനി പാടില്ലെന്ന് തീരുമാനം എടുത്തതെന്ന് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വിജയ് യേശുദാസ് പറഞ്ഞു.പിതാവ് യേശുദാസും സംഗീത ലോകത്ത് ദുരനുഭവങ്ങള്‍ നേരിട്ടിട്ടുണ്ടെന്നും വിജയ് യേശുദാസ് പറഞ്ഞിരുന്നു.
അടുത്തിടെ പുതിയ സംരംഭത്തിന് വിജയ് യേശുദാസ് തുടക്കം കുറിച്ചിരുന്നു.ലോകോത്തര സലൂണ്‍ ബ്രാന്‍ഡിന്റെ കേരളത്തിലെ ആദ്യ ബ്രാഞ്ചിന്റെ ബ്രാന്‍ഡ് അംബാസഡറും ചുമതലക്കാരനുമൊക്കെയായി സുഹൃത്തുക്കള്‍ക്കൊപ്പം വിജയ് എത്തുകയാണ്.പുരുഷന്‍മാര്‍ക്കായുള്ള ബ്യൂട്ടി സലൂണ്‍ രംഗത്തേയ്ക്കാണ് വിജയ് യേശുദാസ് ചുവടുവയ്ക്കുന്നത്.അടുത്ത സുഹൃത്തുക്കളായ വിജയ്,അനസ് നസിര്‍ തുടങ്ങിയവര്‍ക്ക് ഒപ്പമാണ് വിജയ് യേശുദാസ് പുതിയ സംരഭം തുടങ്ങുന്നത്.ദക്ഷിണേന്ത്യയില്‍ പല ബ്രാഞ്ചുകള്‍ തുടങ്ങാനുമാണ് തീരുമാനം.പുരുഷ സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ക്ക് വേണ്ടതെല്ലാം ഒരു കുടക്കീഴില്‍ എന്നതാണ് വിജയ് യേശുദാസ് ലക്ഷ്യമിടുന്നത്.
ഹെയര്‍ സ്‌റ്റൈല്‍,വരന്റെ എല്ലാവിധ മേയ്ക്കപ്പ്,മസാജ്,ഫേഷ്യല്‍ തുടങ്ങിയ സേവനകളും കൊച്ചിയില്‍ തുടങ്ങുന്ന ഷോപ്പില്‍ ലഭ്യമാകും.ഓഗസ്റ്റ് മധ്യത്തോടെ കൊച്ചിയിലായിരിക്കും ഇതിന് ഔപചാരിക തുടക്കം കുറിക്കുക.ഇപ്പോള്‍ കൊച്ചിയില്‍ പനമ്പള്ളി നഗറില്‍ ആദ്യ ശാഖയുടെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.പ്രളയത്തിന്റെ പരിണിത ഫലങ്ങള്‍ക്കൊടുവില്‍ കോവിഡും കൂടിയായപ്പോള്‍ താന്‍ ഉള്‍പ്പെടെയുള്ള ഗായകര്‍ക്ക് ലഭിക്കേണ്ടിയിരുന്ന അവസരങ്ങള്‍ നഷ്ടപ്പെട്ടു.ചെന്നൈയില്‍ താമസിക്കുമ്പോള്‍ നാട്ടില്‍ എന്തെങ്കിലും ചെയ്യണമെന്നും മുന്നോട്ടുള്ള വഴി കണ്ടെത്തണമെന്നുമുള്ള ചിന്തയിലാണ് പുതിയ സംരംഭം ആരംഭിച്ചതെന്ന് വിജയ് പറഞ്ഞിരുന്നു.
രാജ്കോട്ട്(ഗുജറാത്ത്): ഭാര്യയെ കൊലപ്പെടുത്തി മൃതദേഹവുമായി യുവാവ് സ്കൂട്ടറിൽ സഞ്ചരിച്ചത് പത്ത് കിലോമീറ്ററിലേറെ ദൂരം. ഒടുവിൽ നടുങ്ങുന്ന കാഴ്ച കണ്ട് യുവാവിനെ നാട്ടുകാർ പിന്തുടർന്ന് പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ഗുജറാത്തിലെ റോഹിശാല ഗ്രാമത്തിൽ കഴിഞ്ഞദിവസമായിരുന്നു സംഭവം.
സിന്ധി ക്യാമ്പ് കോളനിയിൽ താമസിക്കുന്ന വെരാവൽ സ്വദേശി അമിത് ഹേമനാനി(34)യാണ് ഭാര്യ നൈന(30)യെ കൊലപ്പെടുത്തി പട്ടാപ്പകൽ മൃതദേഹവുമായി സ്കൂട്ടറിൽ യാത്ര ചെയ്തത്. റോഹിശാലയ്ക്ക് സമീപത്തെ വനമേഖലയിൽ മൃതദേഹം ഉപേക്ഷിക്കാനായിരുന്നു അമിതിന്റെ പദ്ധതി. സ്കൂട്ടറിന്റെ പ്ലാറ്റ്ഫോമിലാണ് മൃതദേഹം കിടത്തിയിരുന്നത്. ഇതിനിടെ കാലുകൾ രണ്ടും റോഡിൽ ഉരസിയിരുന്നു. സ്കൂട്ടറിന്റെ മുൻവശത്ത് വിചിത്രമായ കാഴ്ച കണ്ട് നാട്ടുകാർ അമിത്തിനോട് വാഹനം നിർത്താൻ ആവശ്യപ്പെട്ടെങ്കിലും ഇയാൾ കൂട്ടാക്കിയില്ല. പിന്നാലെ അമിതവേഗത്തിൽ സ്കൂട്ടർ ഓടിച്ചുപോയ യുവാവിനെ നാട്ടുകാർ മറ്റു വാഹനങ്ങളിൽ പിന്തുടർന്ന് പിടികൂടുകയായിരുന്നു.
ഏകദേശം പത്ത് കിലോമീറ്ററോളം ദൂരം യുവാവ് മൃതദേഹവുമായി സ്കൂട്ടറിൽ സഞ്ചരിച്ചെന്ന് പോലീസ് പറഞ്ഞു. ദമ്പതിമാർ തമ്മിൽ വീട്ടിൽവെച്ച് വഴക്കുണ്ടായിരുന്നു. ഇതിനിടെയാണ് യുവാവ് ഭാര്യയെ കൊലപ്പെടുത്തിയത്. തുടർന്ന് റോഹിശാലയിലെ വനമേഖലയിൽ മൃതദേഹം ഉപേക്ഷിക്കാനായാണ് അമിത് മൃതദേഹവുമായി യാത്രതിരിച്ചതെന്നും കോവിഡ് പരിശോധന പൂർത്തിയായാൽ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നും പോലീസ് അറിയിച്ചു. കൊലപാതകത്തെക്കുറിച്ച് വിശദമായ അന്വേഷണം നടക്കുകയാണെന്നും കുടുംബാംഗങ്ങളിൽനിന്നടക്കം മൊഴി രേഖപ്പെടുത്തുമെന്നും പോലീസ് പറഞ്ഞു. സ്വകാര്യ ഗ്യാസ് ഏജൻസിയിൽ ജോലിചെയ്യുന്ന അമിതും നൈനയും ഒരു വർഷം മുമ്പാണ് വിവാഹിതരായത്.
മനില: ഫിലിപ്പീന്‍സിലെ നിനോയ് അക്വിനോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഷൂസിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ ജീവനുള്ള 119 വിഷച്ചിലന്തികളെ പിടികൂടി. ശരീരത്തില്‍ രോമങ്ങളുള്ള തരത്തിലെ ( tarantula spiders )ചിലന്തികളെ ചെറിയ പ്ലാസ്റ്റിക് മരുന്നുകുപ്പികള്‍ക്കുള്ളിലാണ് സൂക്ഷിച്ചിരുന്നത്. പോളണ്ട് സ്വദേശി മൈക്കല്‍ ക്രോലിക്കി എന്ന പോളണ്ട് സ്വദേശി അയച്ച പാഴ്‌സലാണിതെന്ന് കസ്റ്റംസ് അധികൃതര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
സംശയാസ്പദമായ തരത്തിലെ പാഴ്‌സല്‍ കണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തുറന്നു നോക്കിയപ്പോഴാണ് ചിലന്തികളെ കണ്ടെത്തിയത്. ഒരു ജോഡി ഷൂവിനുള്ളിലായിരുന്നു ചിലന്തികളെ സൂക്ഷിച്ചിരുന്നത്. പിടികൂടിയ ചിലന്തികളെ ഡിപ്പാര്‍ട്‌മെന്റ് ഓഫ് എന്‍വയോണ്‍മെന്റ് ആന്‍ഡ് നാച്വറല്‍ റിസോഴ്‌സസ് വൈല്‍ഡ്‌ലൈഫ് ട്രാഫിക് മോണിറ്ററിങ് യൂണിറ്റിന് അടുത്ത ദിവസം തന്നെ കൈമാറിയതായി അധികൃതര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു.
വലിപ്പമുള്ളതും രോമങ്ങളുള്ളതുമായ തരത്തിലുള്ളവയാണ് ടരാന്റുലസുകള്‍. അലങ്കാരത്തിനായി ഈ ചിലന്തികളെ വളര്‍ത്തുന്ന പതിവുണ്ട്. ഫിലിപ്പീന്‍സില്‍ വംശനാശം നേരിടുന്ന ജീവിവര്‍ഗത്തിലുള്‍പ്പെട്ടവയാണ് ഈ ചിലന്തികള്‍. ഇവയുടെ വില്‍പന നടത്തുന്നത് കുറ്റകൃത്യമാണ്. പിഴയും ആറ് മാസത്തെ തടവും ഒന്നിച്ചോ അല്ലെങ്കില്‍ ഒരു വര്‍ഷം വരെ തടവോ ഈ കുറ്റകൃത്യത്തിന് ലഭിച്ചേക്കാം.
ചിലന്തികളടങ്ങിയ പാഴ്‌സലിന്റെ സ്വീകര്‍ത്താവിനെ കുറിച്ച് അന്വേഷണം ആരംഭിച്ചു. ഓട്ട് മീലിന്റെയും കുക്കിയുടെയും പാക്കറ്റുകളിലാക്കി കടത്തിയ 757 ചിലന്തികളെയും ചെറിയ പെട്ടികളിലാക്കിയ 87 ചിലന്തികളെയും കഴിഞ്ഞ കൊല്ലം കസ്റ്റംസ് വിഭാഗം പിടികൂടിയിരുന്നു. രണ്ടും പോളണ്ടില്‍ നിന്നായിരുന്നു എത്തിയത്.
കൗമാരപ്രായത്തിൽ താൻ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി ബോളിവുഡ് നടൻ ആമിർ ഖാന്റെ മകൾ ഇറ ഖാൻ. ചൂഷണത്തെക്കുറിച്ച് ഇറ ഒരു ഇൻസ്റ്റാഗ്രാം വീഡിയോയിൽ തുറന്നുപറഞ്ഞു. തന്നെ ചൂഷണം ചെയ്തയാൾക്ക് അയാൾ ചെയ്യുന്നത് എന്തെന്ന് കൃത്യമായി അറിയാമായിരുന്നെന്ന് മനസ്സിലാക്കാൻ തനിക്ക് ഒരു വർഷമെടുത്തെന്നും ഇറ പറഞ്ഞു. അതിനുശേഷം പിതാവ് ആമിർ, മാതാവ് റീന എന്നിവരുമായി ഇത് സംസാരിച്ചുവെന്നും ഇറ പറഞ്ഞു.
“എനിക്ക് 14 വയസ്സുള്ളപ്പോൾ എന്നെ ലൈംഗികമായി പീഡിപ്പിച്ചു. അല്പം വിചിത്രമായ ഒരു സാഹചര്യമായിരുന്നു അത്,ർ എന്താണ് ചെയ്യുന്നതെന്ന് ആ വ്യക്തിക്ക് അറിയാമോ എന്ന് എനിക്കറിയില്ലായിരുന്നു. എനിക്ക് അവരെ അറിയാമായിരുന്നു. ഇത് എല്ലാ ദിവസവും സംഭവിക്കുന്നില്ല. അവർ എന്താണ് ചെയ്യുന്നതെന്ന് അവർക്കറിയാമെന്ന് ഉറപ്പാക്കാൻ എനിക്ക് ഒരു വർഷമെടുത്തു,” ഇറ പറഞ്ഞു.
“ഞാൻ ഉടനെ എന്റെ മാതാപിതാക്കൾക്ക് ഒരു ഇമെയിൽ എഴുതി ആ അവസ്ഥയിൽ നിന്ന് സ്വയം രക്ഷപ്പെട്ടു. ഒരിക്കൽ ഞാൻ സാഹചര്യത്തിൽ നിന്ന് പുറത്തു കടന്നപ്പോൾ, എനിക്ക് ഇനി മോശം തോന്നുന്നില്ല. ഞാൻ ഭയപ്പെട്ടില്ല. ഇത് എനിക്ക് ഇനി സംഭവിക്കില്ലെന്ന് എനിക്ക് തോന്നി, അത് അവസാനിച്ചു. ഞാൻ മുന്നോട്ട് പോയി,” ഇറപറഞ്ഞു.
ക്ലിനിക്കൽ ഡിപ്രഷനുമായുള്ള പോരാട്ടത്തിന്റെ പശ്ചാത്തലത്തിലാണ് ലൈംഗിക ചൂഷണത്തെക്കുറിച്ച് ഇറാ ഖാൻ സംസാരിച്ചത്. ക്ലിനിക്കൽ ഡിപ്രഷനെക്കുറിച്ച് ഒക്ടോബറിൽ അവർ തുറന്നു പറഞ്ഞിരുന്നു. വീഡിയോയിൽ, തന്നെ ബാധിച്ച മൂന്ന് പ്രധാന ജീവിതാനുഭവങ്ങളെക്കുറിച്ച് ഇറ സംസാരിച്ചു, പക്ഷേ ഒരു പരിധിവരെ അവയല്ല തന്നെ വിഷാദത്തിലേക്ക് നയിച്ചതെന്നും ഇറ പറയുന്നു.
ലൈംഗിക ചൂഷണത്തിനുപുറമെ, 2002 ൽ ഒരു കുട്ടിയായിരുന്നപ്പോൾ നടന്ന മാതാപിതാക്കളുടെ വിവാഹമോചനത്തെക്കുറിച്ചും ഇറ പരാമർശിച്ചു. ആമിറിന്റെയും റീനയുടെയും വിവാഹമോചനം സൗഹാർദ്ദപരമാണെന്നതിനാൽ തനിക്ക് അതിൽ ഒരിക്കലും ആഘാതമുണ്ടായില്ലെന്ന് സ്റ്റാർ കിഡ് പറഞ്ഞു.
“കുടുംബം മുഴുവൻ സുഹൃത്തുക്കളാണ്. ഞങ്ങൾ ഒരു തരത്തിലും തകർന്ന കുടുംബമല്ല. വിവാഹമോചനത്തിനുശേഷവും ജുനൈദിനും എനിക്കും മാതാപിതാക്കളായിരിക്കുന്നതിൽ എന്റെ മാതാപിതാക്കൾ നല്ല രീതിയിലായിരുന്നു. ഇത് ഒരു മോശം കാര്യമല്ല. ’
“മറ്റൊരു പ്രിവിലേജ് ഞാൻ അത് സങ്കടകരമാകുമാണെന്ന് തിരിച്ചറിഞ്ഞില്ല എന്നതാണ്. ഇത് ആളുകളെ വ്രണപ്പെടുത്തുന്ന ഒന്നായിരിക്കാം. ഇത് എന്നെ വ്രണപ്പെടുത്തിയില്ല. അതിൽ ഭൂരിഭാഗവും ഞാൻ ഓർക്കുന്നു, പക്ഷേ എന്റെ മാതാപിതാക്കളുടെ വിവാഹമോചനം എന്നെ അലട്ടുന്നില്ലെന്ന് തോന്നി. അതിനാൽ, എനിക്ക് വളരെ സങ്കടം തോന്നുന്നതിനുള്ള ഒരു കാരണം അതായിരിക്കില്ല,” അവർ പറഞ്ഞു.
ആറാമത്തെ വയസ്സിൽ ക്ഷയരോഗം ബാധിച്ചതിനെക്കുറിച്ചും ഇറാ ഖാൻ സംസാരിച്ചു. തനിക്ക് “സാധാരണ ടിബി” ഉണ്ടെന്നും അതിനാൽ ഭാഗ്യവശാൽ വേഗത്തിൽ സുഖം പ്രാപിച്ചുവെന്നും ഇറ പറഞ്ഞു. അസുഖം തന്റെ മനസ്സിനെ ബാധിക്കുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.
ഈ സംഭവങ്ങൾ ഓർമിച്ചെടുക്കുന്നതിലൂടെ തനിക്ക് “വിഷാദരോഗത്തിന് കാരണമൊന്നുമില്ല” എന്ന് മനസിലാക്കിയതായും അവർ പറഞഞ്ഞു. ഡിപ്രഷൻ കാരളം കുടുംബത്തിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും ഒറ്റപ്പെട്ടതായും വിഷാദത്തെക്കുറിച്ചുള്ള അവരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ കഴിയില്ലെന്ന് കരുതിയതായും ഇറ പറഞ്ഞു.
“എനിക്ക് സ്കൂളിൽ പോകാൻ ആഗ്രഹമില്ലായിരുന്നു. എനിക്ക് ശ്വാസംമുട്ടൽ അനുഭവപ്പെട്ടിരുന്നു. ഞാൻ കരയുകയായിരുന്നു. എന്റെ മാതാപിതാക്കളോടോ സുഹൃത്തുക്കളോടോ എനിക്ക് ഇത് പറയാൻ കഴിയുമായിരുന്നില്ല. കാരണം അവർ എന്നോട് എന്തുകൊണ്ടെന്ന് ചോദിക്കുമായിരുന്നു. എന്തുകൊണ്ടെന്ന് എനിക്കറിയില്ല. എനിക്ക് സംഭവിച്ച എല്ലാ കാര്യങ്ങളിലൂടെയും പോയി ഞാൻ സംസാരിച്ചു. ഞാൻ ഒരു കാരണം കണ്ടെത്താൻ ശ്രമിച്ചു, എനിക്ക് ഒരു കാരണവുമില്ല. അവർക്ക് എന്നെ സഹായിക്കാൻ പറ്റില്ലെന്ന് എനിക്കറിയാവുന്ന ഒരു ഭാരം എന്തിനാണ് അവരുടെ മേൽ വയ്ക്കുന്നത്,” ഇറ ഖാൻ പറയുന്നു.
“എനിക്ക് ഇതുപോലെ തോന്നാൻ ഒരു കാരണവുമില്ല, കാരണം എനിക്ക് മോശമായ ഒന്നും സംഭവിച്ചിട്ടില്ല. എനിക്ക് ഇത് പോലെ തോന്നരുത്. എനിക്ക് ഇതുപോലെ തോന്നാൻ ഒരു കാരണവുമില്ല. പ്രിവിലേജിനെക്കുറിച്ചുള്ള എന്റെ ബോധം, ഇതുപോലെ തോന്നാൻ എനിക്ക് ആവശ്യമായ കാരണമുണ്ടെന്ന എന്റെ തോന്നൽ, അത് എന്നെ ആരോടും മിണ്ടാതെയാക്കി മാറ്റി,” ഇറ പറഞ്ഞു.
ഒളിമ്പിക് മെഡൽ ജേതാവും ഇന്ത്യയുടെ അഭിമാന താരവുമായ പിവി സിന്ധു ഒരു ട്വീറ്റ് കൊണ്ട് കായിക ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഡെൻമാർക്ക് ഓപ്പണാണ് അവസാനത്തേത്, ഞാൻ വിരമിക്കുന്നുവെന്ന തരത്തിൽ സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്താണ് സിന്ധു സകലരേയും ഞെട്ടിച്ചത്.
പക്ഷേ, താരത്തിന്റെ ട്വീറ്റിന് പിന്നിലെ യഥാർത്ഥ്യമറിഞ്ഞതോടെ കായിക ലോകത്തിന് തന്നെ ആശ്വാസവുമായിരിക്കുകയാണ്. കൊവിഡിനെ കുറിച്ചാണ് സിന്ധു ട്വീറ്റ് ചെയ്തത് എന്ന് ഒടുവിൽ വ്യക്തമായി.
‘ഏത് കഠിനമായ എതിരാളിയെ നേരിടാനും ഞാൻ പരിശീലനം നടത്തിയിരുന്നു. മുമ്പും ഞാനത് ചെയ്തിട്ടുണ്ട്. എന്നാൽ അദൃശ്യനായ ഈ വൈറസിനെ ഞാൻ എങ്ങനെയാണ് നേരിടുക. ഈ കോവിഡ് കാലത്ത് ഒരുപാട് പേരുടെ ദുരന്തകഥകളാണ് കേട്ടത്. ഇന്ത്യയെ പ്രതിനിധീകരിച്ച് എനിക്ക് ഡെൻമാർക്ക് ഓപ്പണിൽ കളിക്കാൻ സാധിക്കാത്തത് അതിൽ അവസാനത്തേത്തായിരുന്നു. ഞാൻ നെഗറ്റിവിറ്റിയിൽ നിന്ന് വിരമിക്കുന്നു. ഭയത്തിൽ നിന്നും അനിശ്ചിതത്വത്തിൽ നിന്നും വിരമിക്കുന്നുട- ഇതായിരുന്നു സിന്ധുവിന്റെ കുറിപ്പിൽ പറയുന്നത്.
മനസിനെ പൂർണമായും ശുദ്ധീകരിച്ച് ഒരു തിരിച്ചുവരവിനെക്കുറിച്ച് കുറച്ചുനാളായി ചിന്തിക്കുന്നുവെന്നും തന്നെ സംബന്ധിച്ച് കണ്ണുതുറപ്പിക്കുന്ന ഒരു അനുഭവമായിരുന്നു ഈ കൊവിഡ് കാലമെന്നും സിന്ധു വിശദീകരിക്കുന്നു.
ചുറ്റുമുള്ള അനിശ്ചിതാവസ്ഥയിൽ നിന്നും പേടികളിൽ നിന്നും അനാരോഗ്യകരമായ ശുചിത്വക്കുറവിൽ നിന്നും വൈറസിനെ നേരിടുന്നതിലുള്ള അശ്രദ്ധയിൽ നിന്നുമെല്ലാം താൻ വിരമിക്കുകയാണ് തുടങ്ങിയ സിന്ധുവിന്റെ വാക്കുകൾ, യഥാർത്ഥത്തിൽ കൊവിഡ് ബോധവത്കരണമാണ്. പക്ഷേ ഇതുകണ്ട് ആരാധകർ ഞെട്ടിത്തരിച്ചെന്നാണ് യാഥാർത്ഥ്യം.