Latest News

ഒ​രു വീ​ട്ട​മ്മ​യെ മ​നഃ​പ്പൂ​ർ​വം ചു​മ​ച്ചു ശ​ല്യ​പ്പെ​ടു​ത്തി​യ സ്ത്രീ​ക്കാ​ണ് ശി​ക്ഷ കി​ട്ടി​യ​ത്. കാ​ൻ​സ​ർ ബാ​ധി​ത​ത​യും പ​ത്തു കു​ട്ടി​ക​ളു​ടെ അ​മ്മ​യു​മാ​യ ഹെ​ത​ർ സ്പ്രാ​ഗി​നെ​യാ​ണ് മ​ന​പ്പൂ​ർ​വം ചു​മ​ച്ചു ശ​ല്യ​പ്പെ​ടു​ത്തി​യ​ത്.

ഫ്ളോ​റി​ഡ​യി​ലെ ജാ​ക്സ​ണ്‍​വി​ല്ലി​ൽ​നി​ന്നു​ള്ള ഡെ​ബ്ര ഹ​ണ്ട​റി​നാ​ണ് 30 ദി​വ​സം ത​ട​വും 500 ഡോ​ള​ർ പി​ഴ​യും കി​ട്ടി​യ​ത്. അ​റി​യാ​തെ സം​ഭ​വി​ച്ച​താ​ണെ​ങ്കി​ൽ ക്ഷ​മി​ക്കാ​മാ​യി​രു​ന്നു. മ​ന​പ്പൂ​ർ​വ​മെ​ന്നു തോ​ന്നു​ന്ന രീ​തി​യി​ൽ ചെ​യ്തു, ഒ​രു ക്ഷ​മ പോ​ലും പ​റ​യു​ക​യും ചെ​യ്ത​തു​മി​ല്ല. ഇ​താ​ണ് ഹെ​ത​റി​നെ പ്ര​കോ​പി​പ്പി​ച്ച​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ണി​ൽ ഒ​രു ഹോം​വെ​യ​ർ സ്റ്റോ​റി​നു​ള്ളി​ലാ​യി​രു​ന്നു സം​ഭ​വം. കു​റ്റം ചെ​യ്ത ശേ​ഷം ഡെ​ബ്ര ഹ​ണ്ട​ർ ക​ട​യു​ട​മ​ക​ളു​മാ​യി ത​ർ​ക്കി​ക്കാ​ൻ തു​ട​ങ്ങി​യ​പ്പോ​ഴാ​ണ് ഇ​ര​യാ​യ ഹെ​ത​ർ സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ ചി​ത്രീ​ക​രി​ച്ച​ത്. തു​ട​ർ​ന്നു ചു​മ ആ​ക്ര​മ​ണ​ത്തി​ന്‍റെ വീ​ഡി​യോ വൈ​റ​ലു​മാ​യി. ഹെ​ത​റി​ന്‍റെ മു​ഖ​ത്തി​നു സ​മീ​പം നി​ന്നാ​യി​രു​ന്നു ഈ ​സ്ത്രീ​യു​ടെ ചു​മ.

ത​ന്‍റെ മു​ഖ​ത്തി​നു നേ​ർ​ക്ക് അ​വ​ർ ചു​മ​ച്ച​തോ​ടെ മ​സ്തി​ഷ്ക അ​ർ​ബു​ദ​ത്തെ അ​തി​ജീ​വി​ച്ച ഹെ​ത​റി​നു ക​ടു​ത്ത ആ​ശ​ങ്ക​യാ​യി. ചു​മ​ച്ച​യാ​ൾ​ക്കു കോ​വി​ഡ് ബാ​ധി​ച്ചി​രു​ന്നോ​യെ​ന്ന​താ​യി​രു​ന്നു ആ​ശ​ങ്ക. കോ​വി​ഡ് പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​കു​ന്ന ദി​ന​ങ്ങ​ൾ വ​രെ ക​ടു​ത്ത സ​മ്മ​ർ​ദ​ത്തി​ലാ​യി​രു​ന്നു ഹെ​ത​ർ ക​ഴി​ഞ്ഞി​രു​ന്ന​ത്. അ​വ​ളു​ടെ പ​ത്തു കു​ട്ടി​ക​ളെ​യും പ​ങ്കാ​ളി​യെ​യും കൊ​റോ​ണ വൈ​റ​സ് പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​രാ​ക്കേ​ണ്ടി വ​ന്നു. പ​രി​ശോ​ധ​ന​യി​ൽ കു​ടും​ബ​ത്തി​ലെ ആ​ർ​ക്കും രോ​ഗം ബാ​ധി​ച്ചി​ട്ടി​ല്ലെ​ന്നു വ്യ​ക്ത​മാ​യി.

ഈ ​ടെ​സ്റ്റു​ക​ളു​ടെ ചെ​ല​വ് വ​ഹി​ക്കാ​നും ഹ​ണ്ട​റോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ചു​മ ആ​ക്ര​മ​ണ​ത്തി​ന്‍റെ വീ​ഡി​യോ ഓ​ണ്‍​ലൈ​നി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​തോ​ടെ ഹെ​ത​റി​ന്‍റെ കു​ടും​ബ​ത്തെ കോ​വി​ഡ് ഭീ​തി​യി​ൽ പ​ല​രും അ​ക​റ്റി​നി​ർ​ത്തി​യ​താ​യും ഇ​വ​ർ വി​ല​പി​ക്കു​ന്നു. എ​ന്‍റെ കു​ട്ടി​ക​ൾ ത​ല താ​ഴ്ത്തി എ​തി​ർ​ദി​ശ​യി​ലേ​ക്കു തി​രി​യു​ന്ന​തു ഞാ​ൻ ക​ണ്ടു. അ​വ​ർ അ​നു​ഭ​വി​ക്കു​ന്ന​തെ​ന്തെ​ന്ന് എ​നി​ക്ക് അ​റി​യാം. കാ​ര​ണം ഞാ​നും അ​ത് അ​നു​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

ജ​ഡ്ജി ജെ​യിം​സ് റൂ​ത്ത് ഹ​ണ്ട​ർ ത​ന്‍റെ ഇ​ര​യോ​ടു വേ​ണ്ട​ത്ര പ​ശ്ചാ​ത്താ​പം കാ​ണി​ക്കാ​ത്ത​തി​ന് അ​വ​ളെ ശ​കാ​രി​ച്ചു. അ​ദ്ദേ​ഹം പ​റ​ഞ്ഞു: അ​വ​ളു​ടെ കു​ട്ടി​ക​ൾ ഈ ​പ്ര​ശ്നം സൃ​ഷ്ടി​ച്ചി​ല്ല, ഭ​ർ​ത്താ​വ് ചെ​യ്തി​ല്ല. പ​ക്ഷേ, ഹ​ണ്ട​ർ ചെ​യ്ത​ത് അ​ത് അ​വ​ളു​ടെ ലോ​ക​ത്തെ എ​ങ്ങ​നെ മാ​റ്റി​മ​റി​ച്ചു​വെ​ന്നും അ​വ​ൾ ഫേ​സ്ബു​ക്കി​ലൂ​ടെ വി​വ​രി​ച്ചി​രു​ന്നു.

അ​വ​ളോ​ട് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും അ​ല്ലാ​തെ​യു​മു​ള്ള പെ​രു​മാ​റ്റം അ​രോ​ച​ക​മാ​യി​രു​ന്നു​വെ​ന്നും മ​ന​സി​ലാ​ക്കാം. എ​ങ്കി​ലും കു​റ്റം ചെ​യ്ത​യാ​ൾ​ക്കു താ​ൻ ചെ​യ്ത​ത് എ​ന്താ​ണെ​ന്നോ അ​തി​ന്‍റെ ഗൗ​ര​വം എ​ന്താ​ണെ​ന്നോ മ​ന​സി​ലാ​യി​ട്ടി​ല്ല. അ​തി​നാ​ൽ ത​ന്നെ ഇ​ര​യോ​ടു ക്ഷ​മാ​പ​ണ​വും ന​ട​ത്തി​യി​ട്ടി​ല്ല.

“ഞാ​ൻ ആ ​നി​മി​ഷം സ്തം​ഭി​ച്ചു​പോ​യി, അ​തി​നു​ശേ​ഷം കൂ​ടു​ത​ൽ ഭ​യ​പ്പെ​ട്ടു. എ​ന്‍റെ കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യ​ത്തെ​യും സു​ര​ക്ഷ​യെ​യും​കു​റി​ച്ച് ആ​ശ​ങ്ക​യി​ലാ​യി​രു​ന്നു. 12 പേ​രു​ള്ള ഒ​രു വീ​ട്ടി​ൽ എ​നി​ക്കു രോ​ഗം ബാ​ധി​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ എ​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള ആ​ശ​ങ്ക​യു​ണ്ടാ​യി​രു​ന്നു.

അ​തേ​സ​മ​യം, കു​റ​ച്ചു​നാ​ൾ മു​ന്പു തീ​പി​ടി​ത്ത​ത്തി​ൽ കു​ടും​ബ​ത്തി​നു ത​ങ്ങ​ളു​ടെ സാ​ധ​ന​ങ്ങ​ളെ​ല്ലാം ന​ഷ്ട​പ്പെ​ട്ട​താ​യി പ്ര​തി ഹ​ണ്ട​റി​ന്‍റെ ഭ​ർ​ത്താ​വ് ഡ​ഗ് പ​റ​ഞ്ഞു. അ​ക്കാ​ല​ത്തു ഭാ​ര്യ​യു​ടെ മാ​ന​സി​കാ​വ​സ്ഥ ശ​രി​യ​ല്ലാ​യി​രു​ന്നെ​ന്നും അ​തു​കൊ​ണ്ടാ​വാം അ​ത്ത​ര​ത്തി​ലു​ള്ള ഒ​രു പെ​രു​മാ​റ്റം ഉ​ണ്ടാ​യ​തെ​ന്നും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.

മകളെ പീഡിപ്പിച്ചു എന്ന് ആരോപിച്ച് സഹോദരി ഭർത്താവിന് എതിരേയും പാസ്റ്ററിനെതിരേയും ഗായിക പോലീസിൽ പരാതി നൽകി. കിൽപ്പുക്ക് വനിതാ പോലീസ് സ്‌റ്റേഷനിലാണ് ഗായിക പരാതി നൽകിയത്.

ഹൈദരാബാദിലാണ് ഗായികയിപ്പോൾ താമസിക്കുന്നത്. ചെന്നൈയിൽ ഗായികയുടെ സഹോദരിക്കൊപ്പമാണ് 15 വയസ്സുള്ള മകൾ താമസിച്ചിരുന്നത്. അവിടെ വെച്ച് ഇവർ പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് ഗായികയുടെ പരാതി. സഹോദരി പീഡനത്തിന് കൂട്ടുനിന്നുവെന്നും ഗായിക പരാതിയിൽ പറയുന്നു. ഇവർക്കെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്.

താൻ ചെന്നൈയിൽ നിന്ന് ഹൈദരാബാദിലെക്ക് വന്നപ്പോഴാണ് കുട്ടി പീഡന വിവരം തുറന്ന് പറഞ്ഞതെന്ന് ഗായിക പറയുന്നു. തുടർന്ന് ഗായിക ചെന്നൈയിലെത്തി പോലീസിൽ പരാതിപ്പെടുകയായിരുന്നു.

‘അവന്‍ പത്താംക്ലാസില്‍ പഠിക്കുകയാണ്. ഇന്ന് പരീക്ഷയുള്ളതാണ്. അവന്‍ ഒരു പ്രശ്നത്തിനോ വഴക്കിനോ പോകാറില്ല. അവന്റെ സഹോദരന്‍ അനന്തു ഡിവൈഎഫ്ഐ പ്രവര്‍ത്തകനാണ്. കുടുംബം കമ്മ്യൂണിസ്റ്റുകാരാണെങ്കിലും പത്താംക്ലാസില്‍ പഠിക്കുന്ന അഭിമന്യൂ രാഷ്ട്രീയ പ്രവര്‍ത്തനത്തിനൊന്നും പോകാറില്ല’ ആലപ്പുഴയില്‍ കൊല്ലപ്പെട്ട 15വയസുകാരന്‍ അഭിമന്യുവിന്റെ പിതാവ് അമ്പിളികുമാര്‍ പറയുന്നു.

അതേസമയം, അഭിമന്യുവിന്റെ കൊലപാതകം ആസൂത്രിതമാണെന്ന് സിപിഎം ആരോപിച്ച് രംഗത്തെത്തി. പ്രദേശത്തെ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ മയക്കുമരുന്ന് മാഫിയ പ്രവര്‍ത്തനങ്ങളെ ഡിവൈഎഫ്ഐ എതിര്‍ത്തിരുന്നു. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും അഭിമന്യൂ സജീവ എസ്എഫ്‌ഐ പ്രവര്‍ത്തകനാണെന്നും സിപിഎം ചാരുംമൂട് ഏരിയ കമ്മിറ്റി സെക്രട്ടറി ബിനു പ്രതികരിച്ചു.

കഴിഞ്ഞദിവസം രാത്രി പടയണിവട്ടം ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ അഭിമന്യുവിനെ കൊലപ്പെടുത്തിയത്. സംഭവത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി ഡിവൈഎഫ്‌ഐയും രംഗത്തെത്തിയിട്ടുണ്ട്.

കൊവിഡിന്റെ രണ്ടാം തരംഗം രാജ്യത്ത് അലയടിക്കുകയാണ്. കൊവിഡ് പലയിടത്തും പടര്‍ന്ന് പിടിക്കുകയാണ്. ഒപ്പം വ്യാജ വാര്‍ത്തകളും നിറയുകയാണ്. ഇപ്പോള്‍ വ്യാജ വാര്‍ത്തകള്‍ക്ക് ഇരയാവുകയാണ് നടന്‍ മണിയന്‍ പിള്ള രാജു. സംഭവത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മകന്‍ നിരഞ്ജന്‍.

നടന്‍ മണിയന്‍ പിള്ള രാജുവിന് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്നാണ് ഇല്ലാക്കഥകളും നിറയുന്നത്. രോഗമുക്തി നേടിയിട്ടും വ്യാജ വാര്‍ത്തകള്‍ നിറയുന്ന സാഹചര്യത്തിലാണ് പ്രതികരണവുമായി നിരഞ്ജന്‍ രംഗത്തെത്തിയത്.

‘എന്റെ അച്ഛനെക്കുറിച്ചുള്ള വ്യാജവാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത് ദയവായി നിര്‍ത്തണമെന്ന് എല്ലാവരോടും അഭ്യര്‍ത്ഥിക്കുകയാണ്.

രണ്ടാഴ്ച മുമ്പ് തന്നെ അദ്ദേഹം രോഗമുക്തനായി. ഇപ്പോള്‍ വീട്ടില്‍ സുഖമായിരിക്കുന്നു.’നിരഞ്ജന്‍ ഫേസ്ബുക്കില്‍ കുറിച്ചു. കോവിഡിനൊപ്പം ന്യൂമോണിയയും ബാധിച്ച് പതിനെട്ട് ദിവസത്തോളം ആശുപത്രിയില്‍ കഴിയേണ്ടി വന്ന രാജു, ആ പ്രതിസന്ധിഘട്ടത്തെ തരണം ചെയ്‌തെത്തിയത് മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിരുന്നു. പിന്നാലെയാണ് പ്രതികരണവുമായി രംഗത്തെത്തിയത്.

ഇടിച്ച ശേഷം നിര്‍ത്താതെ പോയ കാര്‍ കണ്ടെത്താന്‍ ഫേസ്ബുക്ക് വീഡിയോയില്‍ എത്തി നടന്‍ ജൂഡ് ആന്റണി ജോസഫ്. കഴിഞ്ഞ ദിവസം രാത്രി കോട്ടയം കുടമാളൂരിനടുത്തുള്ള അമ്പാടിയില്‍ ഭാര്യ വീടിന് സമീപം റോഡ് സൈഡില്‍ പാര്‍ക്ക് ചെയ്ത ജൂഡിന്റെ വാഹനത്തിന് പിന്നിലാണ് മറ്റൊരു വാഹനം വന്ന് ഇടിച്ചത്.

പിന്നാലെ, അപകടത്തിന് ശേഷം ഈ വാഹനം നിര്‍ത്താതെ പോകുകയായിരുന്നു. ശേഷം ആ വ്യക്തിയെ തേടി ഡൂജ് ആന്റണി പോസ്റ്റ് ഇടുകയായിരുന്നു. എന്റെ പാവം കാറിനെ ഇടിച്ച് ഈ കോലത്തിലാക്കിയ മഹാന്‍ നിങ്ങള്‍ ആരെങ്കിലും ആണെങ്കില്‍ ഒരു അഭ്യര്‍ഥന, നിങ്ങളുടെ കാറിനും സാരമായി പരിക്കുപറ്റി കാണുമല്ലോ, ഇന്‍ഷുറന്‍സ് ലഭിക്കാന്‍ ജി.ടി. എന്‍ട്രി വേണം. സഹകരിക്കണം, മാന്യത അതാണ്. ഇല്ലെങ്കിലും കുഴപ്പമില്ല. നമ്മളൊക്കെ മനുഷ്യരല്ലേ. എന്റെ നിഗമനത്തില്‍ ചുമന്ന സ്വിഫ്റ്റ് ആകാനാണ് സാധ്യത എന്നായിരുന്നു ജൂഡ് ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചത്.

ഒടുവില്‍ കുറ്റസമ്മതം നടത്തി രോഹിത് എന്ന യുവാവ് ജൂഡിനെ സമീപിക്കുകയും ചെയ്തു. താന്‍ വാഹനവുമായി വരുമ്പോള്‍ റോഡിന് കുറുകെ ഒരു പൂച്ച ചാടുകയും, ഇത് കണ്ട് വാഹനം വെട്ടിച്ചതിനെ തുടര്‍ന്ന് ജൂഡിന്റെ വാഹനത്തില്‍ ഇടിക്കുകയുമായിരുന്നുമെന്നാണ് രോഹിത് പറഞ്ഞു.

രാത്രി ആയതിനാലും പെട്ടന്നുണ്ടായ പേടിയേയും തുടര്‍ന്നാണ് വാഹനം നിര്‍ത്താതെ പോയതെന്നും രോഹിത് പറഞ്ഞു. കുറ്റസമ്മതം നടത്തിയ രോഹിതിനെ ജൂഡ് അഭിനന്ദിക്കുകയും അദ്ദേഹത്തിനൊപ്പം ഫേസ്ബുക്ക് ലൈവില്‍ വരികയും ചെയ്തു.

കുവൈത്ത് സിറ്റി: കുവൈത്തിൽ മലയാളി നേഴ്സ് ഹൃദയാഘാതം മൂലം മരണമടഞ്ഞു. കോട്ടയം കുറവിലങ്ങാട് സ്വദേശി കൊച്ചിതറ വീട്ടിൽ ആൽവിൻ ആന്റോ (32) ആണ് മരണമടഞ്ഞത്. അൽ റാസി ആശുപത്രി വാർഡ് 8 -ലെ സ്റ്റാഫ് നേഴ്സായിരുന്നു. കഴിഞ്ഞവർഷം കോവിഡ് ബാധയിൽ നിന്ന് രോഗ മുക്‌തനായ ഇദ്ദേഹം തുടർന്നിങ്ങോട്ട് മറ്റു ശാരീരിക പ്രശ്നങ്ങൾ നേരിട്ട് വരികയായിരുന്നു. ഭാര്യ രമ്യ കുവൈറ്റിൽ സ്വകാര്യ ആശുപത്രിയിൽ നഴ്സാണ്. മകൻ ആർവിൻ

ആൽവിൻ ആന്റോയുടെ അകാല വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് രോഗവ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നതതല യോഗം വിളിച്ചു. വ്യാഴാഴ്ച രാവിലെ 11ന് ഓൺലൈനായാണ് യോഗം വിളിച്ചിരിക്കുന്നത്. കളക്ടർമാർ,​എസ്.പിമാർ,​ ഡി,​എം.ഒമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും.

അതേസമയം സംസ്ഥാനത്ത് കൊവിഡ് പരിശോധന കൂട്ടാനും തീരുമാനിച്ചിട്ടുണ്ട്. വെള്ളി,​ശനി ദിവസങ്ങളിൽ മാസ് പരിശോധന നടത്താനാമ് തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാനത്ത് രണ്ടുദിവസം കൊണ്ട് രണ്ടരലക്ഷം പേരിൽ പരിശോധന നടത്താനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഇതിൽ പ്രധാനമായും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചവരെ ആകും കൂടുതലായി പരിശോധിക്കുക.

നിയന്ത്രണങ്ങൾ കർശനമാക്കാനും ആലോചനയുണ്ട്. അതത് പ്രദേശങ്ങൾ കേന്ദ്രീകരിച്ച് നിരോധനാജ്ഞ അടക്കം പ്രഖ്യാപിക്കാൻ ഉള്ള അനുമതി കളക്ടര്‍മാര്‍ക്ക് ഇതിനോടകം നൽകിയിട്ടുണ്ട്. ഇതുകൂടാതെ പൊലീസിനെയും സെക്ടറൽ മജിസ്‌ട്രേറ്റ്മാരെയും ഉപയോഗിച്ച് പൊതു ഇടങ്ങളിലെ നിയന്ത്രണം കർക്കശമാക്കനും ആലോചിക്കുന്നുണ്ട്. ഈ മാസം 19 മുതൽ കൂടുതൽ മാസ് വാക്സിനേഷൻ കേന്ദ്രങ്ങൾ സജ്ജമാക്കി വാക്സിൻ വിതരണം വേഗത്തിലാക്കും. തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ വാർഡുകൾ കേന്ദ്രീകരിച്ചാകും ഇത് നടപ്പിലാക്കുക.

വാക്സിനേഷൻ വഴി ആർജിത പ്രതിരോധ ശേഷി പരമാവധി പേരിൽ ഉണ്ടാക്കുകയാണ് ലക്ഷ്യം. രണ്ട് ദിവസത്തിനുള്ളിൽ കൂടുതൽ വാക്‌സിൻ കേരളത്തിൽ എത്തുമെന്നാണ് പ്രതീക്ഷ . ഇത് കൂടാതെ ആശുപത്രികളിൽ കൊവിഡ് ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ കൂട്ടുന്നതും സിഎഫ്എൽടിസികൾ തുടങ്ങുന്നതും യോഗം ചർച്ച ചെയ്യും.

മംഗളൂരു തീരത്തിന് സമീപം പുറംകടലില്‍ ബോട്ടില്‍ കപ്പലിടിച്ചുണ്ടായ അപകടത്തില്‍ കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിലിൽ നാവിക സേനയും പങ്കുചേർന്നു. ബേപ്പൂരിൽനിന്ന് മത്സ്യബന്ധനത്തിനുപോയ ബോട്ടിലെ തൊഴിലാളികളെയാണ് കാണാതായത്. അപകടത്തിൽ മൂന്ന് മത്സ്യത്തൊഴിലാളികൾ മരിക്കുകയും ചെയ്തിരുന്നു.

അപകടത്തിൽപെട്ട ഐഎഫ്ബി റബഹ് എന്ന മത്സ്യബന്ധന ബോട്ടിൽ 14 മത്സ്യത്തൊഴിലാളികളാണുണ്ടായിരുന്നത്. ഗോവയിൽ നിന്ന് നാവിക സേനയുടെ ടില്ലൻ‌ചാങ്ങ്, കൽ‌പേനി കപ്പലുകൾ തിരച്ചിലിനായി എത്തിയിട്ടുണ്ട്. നാവികസേനാ വിമാനങ്ങളും തിരച്ചിലിനും രക്ഷാ പ്രവർത്തനത്തിനുമായി അപകട സ്ഥലത്ത് എത്തിച്ചു.

രക്ഷാപ്രവർത്തനത്തിൽ സഹായിക്കുന്നതിനായി ഐ‌എൻ‌എസ് സുഭദ്ര എന്ന പട്രോളിംഗ് കപ്പലിൽ കാർവാറിൽ നിന്ന് മുങ്ങൽ വിദഗ്ധരുടെ സംഘം പുറപ്പെട്ടതായും നാവികസേന അറിയിച്ചു. രണ്ട് സ്പെഷ്യലിസ്റ്റ് ഡൈവിംഗ് ടീമുകൾ തിരച്ചിൽ തുടരുന്നുണ്ട്.

ഞായറാഴ്ച ബേപ്പൂരില്‍നിന്ന് മത്സ്യബന്ധനത്തിനായി തിരിച്ച ബോട്ടാണ് ചൊവ്വാഴ്ച പുലര്‍ച്ചെ 2.05ഓടെ മംഗളൂരു തീരത്തുനിന്ന് 43 നോട്ടിക്കല്‍ മൈല്‍ അകലെ അപകടത്തില്‍പ്പെട്ടത്. സിംഗപ്പൂരില്‍നിന്നുള്ള എം.വി എപിഎല്‍ ലെ ഹാവ് റേ എന്ന ചരക്ക് കപ്പലാണ് ബോട്ടില്‍ ഇടിച്ചതെന്നാണ് കോസ്റ്റ് ഗാര്‍ഡിൽ നിന്നുള്ള വിവരം. കപ്പല്‍ സംഭവസ്ഥലത്തുതന്നെ തുടരുകയാണ്.

അപകടത്തിൽപെട്ട ബോട്ടിലുണ്ടായിരുന്ന രണ്ടുപേരെ കോസ്റ്റ്ഗാർഡും മറ്റുള്ളവരും ചേർന്ന് രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പശ്ചിമ ബംഗാള്‍ സ്വദേശി സുനില്‍ദാസ്(34) തമിഴ്‌നാട് സ്വദേശി വേല്‍മുരുകന്‍(37) എന്നിവരെയാണ് രക്ഷപ്പെടുത്തിയത്

മലയാള സിനിമ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അനന്യ. പെട്ടെന്നായിരുന്നു അനന്യയുടെ വിവാഹം പിന്നീട് പലതരത്തില്‍ ഉള്ള ഗോസിപ്പുകള്‍് വിവാഹത്തിന് ശേഷം നടിക്ക് നേരെ ഉയര്‍ന്നുവന്നു. ഇപ്പോഴിതാ വിവാഹത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് അനന്യ. ആഞ്ജനേയന്റെ രണ്ടാം വിവാഹം ആണെന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് താന്‍ അദ്ദേഹത്തെ വിവാഹം കഴിച്ചത്. അധികം ആരെയും അറിയിക്കാതെയാണ് വിവാഹം നടത്തിയതെന്നും അത് കൊണ്ട് തന്നെ പല തരത്തില്‍ ഉള്ള വിവാദങ്ങള്‍ക്കും തങ്ങള്‍ ഇര ആയിരുന്നുവെന്നും അവര്‍ വ്യക്തമാക്കി.

ആഞ്ജനേയനുമായി വിവാഹം കഴിക്കാന്‍ വേണ്ടി ഞാന്‍ വീട്ടുകാരുമായി വഴക്ക് ഉണ്ടാക്കിയെന്നും ഞാന്‍ വീടുവിട്ടു ഇറങ്ങിയെന്നും ഒക്കെയുള്ള വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇതൊക്കെ തീര്‍ത്തും വ്യാജവാര്‍ത്തകള്‍ ആയിരുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ വീട്ടില്‍ ആദ്യം എതിര്‍പ്പ് ആയിരുന്നു എന്നത് സത്യമാണ്. എന്നാല്‍ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കിയപ്പോള്‍ വിവാഹത്തിന് അവര്‍ക്ക് സമ്മതം ആണെന്നും പറഞ്ഞു.

ഞങ്ങളുടെ വിവാഹശേഷം ആഞ്ജനേയന് വലിയ രീതിയില്‍ തന്നെ ബോഡി ഷെയിംമിങ് നേരിടേണ്ടി വന്നു. അന്ന് എനിക്ക് ഒരു വാശി ഉണ്ടായി, ഈ പ്രതിസന്ധിയെ ഒറ്റയ്ക്ക് നിന്ന് നേരിടണം എന്ന്. അന്ന് ആ പ്രതിസന്ധികളോട് പൊരുതി തന്നെയാണ് ഇത് വരെ എത്തിയത് എന്നും താരം പറഞ്ഞു .

നിരന്തരമായ വിദ്വേഷ പ്രസംഗം നടത്തുന്ന പി സി ജോർജ്ജിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം കനക്കുന്നു.

ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കണമെന്നും കേരളത്തിൽ ലൗ ജിഹാദ് ഉണ്ടെന്നുമുള്ള പി.സി ജോർജിൻറെ പരാമർശത്തിനെതിരെ രാഷ്ട്രീയ-സാംസ്കാരിക-സാമൂഹിക-മാധ്യമ രംഗങ്ങളിലുള്ളവർ സംയുക്ത പ്രസ്താവനയുമായി രം​ഗത്തെത്തി..

പ്രസ്താവനയുടെ പൂർണരൂപം

നിരന്തരമായ വിദ്വേഷ പ്രസംഗം; പി സി ജോർജ്ജിനെതിരെ നിയമ നടപടി സ്വീകരിക്കണം
രാഷ്ട്രീയ-സാംസ്കാരിക-സാമൂഹിക-മാധ്യമ രംഗങ്ങളിലുള്ളവർ ഒപ്പുവെച്ച സംയുക്ത പ്രസ്താവന
രാജ്യത്തെ ശാന്തവും, വർഗീയ ലഹളകൾ സംഭവിക്കുന്നതിൽ നിന്ന് വിമുക്തവുമായ ഒരു സംസ്ഥാനമാണ് കേരളം. നിരവധി രാഷ്ട്രീയമായ പ്രശ്നങ്ങൾ നമ്മുടെ സംസ്ഥാനം അഭിമുഖീകരിക്കുന്നുണ്ടെങ്കിലും മത വർഗീയ കലാപങ്ങൾ ഉണ്ടാകുന്നതിനോട് യാതൊരുവിധ താത്പര്യവും ഇല്ലാത്ത ജനങ്ങളാണ് കേരളത്തിലേത്.

എന്നാൽ 2021 ഏപ്രിൽ 11 ഞായർ, തൊടുപുഴയിൽ നടന്ന ഒരു സെമിനാറിൽ പൂഞ്ഞാറിലെ എം എൽ എയും ഇപ്പോൾ വീണ്ടും ജനവിധി തേടിയിരിക്കുന്നതുമായ ശ്രീ പി സി ജോർജ് നടത്തിയ പ്രസംഗം തീർത്തും അസത്യവും നാട്ടിലെ സമാധാന അന്തരീക്ഷത്തെ തകർക്കുന്നതുമാണ്. ‘ സുപ്രീംകോടതിയും പൊലീസും തള്ളിക്കളഞ്ഞ ലവ് ജിഹാദ് ഉണ്ടെന്നും, 2030ൽ രാജ്യം മുസ്‌ലിം രാഷ്ട്രം ആക്കുന്നതിനു വേണ്ടിയുള്ള തയ്യാറെടുപ്പു നടത്തുന്ന സംഘടനകൾ ഉണ്ടെന്നും ഇതെല്ലാം തടയുന്നതിന് വേണ്ടി ഇന്ത്യയെ ഒരു ഹിന്ദുരാഷ്ട്രം ആയി പ്രഖ്യാപിക്കുകയാണ് വേണ്ടതെന്നും ‘ അദ്ദേഹം പ്രസംഗിച്ചു. പി സി ജോർജ് ഇതിനു മുമ്പും ദളിത് വിരുദ്ധതയും മുസ്‌ലിം വിരുദ്ധതയും സ്ത്രീ വിരുദ്ധതയും മുഖമുദ്രയാക്കി വിവിധ അടിച്ചമർത്തപ്പെട്ട ജനവിഭാഗങ്ങളെ ആക്രമിച്ചിട്ടുണ്ട്.

ഫാസിസ്റ്റ് കാലഘട്ടത്തിൽ ഭീകരമായ ജാതി മത ധ്രുവീകരണങ്ങൾ നടത്തിക്കൊണ്ട് രാജ്യത്തെ വിഭജിക്കാൻ കൂട്ട് നിൽക്കുന്ന സംഘ്പരിവാറിന്റെ പാളയത്തിലെത്താൻ പി സി ജോർജ് നമ്മുടെ രാജ്യത്തെ ലിഖിതമായ ഭരണഘടനയേയും , ക്രിമിനൽ നടപടി ചട്ടങ്ങളേയും വെല്ലുവിളിച്ചു കൊണ്ട് നാട്ടിലെ മുസ്‌ലിം സമൂഹത്തെ മുഴുവൻ മറ്റുള്ളവരിൽ നിന്ന് ഒറ്റപ്പെടുത്തി ശത്രുവാക്കുന്ന ക്രിമിനൽ പ്രവൃത്തിയാണ് ചെയ്തിരിക്കുന്നത്. മത സൗഹാർദ്ദത്തെ തകർത്തുകൊണ്ട് മുസ്‌ലിം സമൂഹത്തിനെതിരെ കലാപം നടത്താൻ പ്രേരിപ്പിക്കുന്ന വാക്കുകളാണിത്. ആയതിനാൽ നമ്മുടെ നാടിന്റെ സൗഹാർദ്ദ അന്തരീക്ഷത്തെ മലിനപ്പെടുത്തുന്ന പി സി ജോർജിനെതിരെ ഉചിതമായ നിയമ നടപടികൾ സ്വീകരിക്കാൻ ആഭ്യന്തര വകുപ്പ് തയ്യാറാകണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

ആനി രാജ

കെ അജിത

ഡോ ജെ ദേവിക

കെ കെ കൊച്ച്

മേഴ്‌സി അലക്‌സാണ്ടർ

മനില സി മോഹൻ

മൃദുലാ ദേവി

വി കെ ജോസഫ്

വിജി പെൺ കൂട്ട്

ദീദി ദാമോദരൻ

അഡ്വ രശ്മിത രാമചന്ദ്രൻ

ജി പി രാമചന്ദ്രൻ

ഡോ സോണിയ ജോർജ്ജ്

സി കെ അബ്ദുൾ അസീസ്

ദീപ നിശാന്ത്

ഒ പി രവീന്ദ്രൻ

ശ്രീജ നെയ്യാറ്റിൻകര

വർക്കല രാജ്

അപർണ്ണ ശിവകാമി

തുളസീധരൻ പള്ളിക്കൽ

സുജ സൂസൻ ജോർജ്ജ്

അഡ്വ സ്വപ്ന ജോർജ്ജ്

ഡോ സാംകുട്ടി പട്ടംകരി

ശീതൾ ശ്യം

അജയ കുമാർ

ദിനു വെയിൽ

റെനി ഐലിൻ

ലക്ഷ്മി രാജീവ്

കെ പി മറിയുമ്മ

ലതിക സുഭാഷ്

സി ആർ നീലകണ്ഠൻ

കെ കെ റൈഹാനത്ത്

പുഷ്പവതി പൊയ്‌പാടത്ത്

അഡ്വ ഭദ്ര കുമാരി

പ്രൊഫ കുസുമം ജോസഫ്

ജോളി ചിറയത്ത്

അഡ്വ പി എ പൗരൻ

സമീർ ബിൻസി

സി എസ് രാജേഷ്

തനൂജ ഭട്ടതിരി

കെ ജി ജഗദീശൻ

ആർ അജയൻ

അഡ്വ കുക്കു ദേവകി

സോയ ജോസഫ്

പ്രമീള ഗോവിന്ദ്

ഷമീന ബീഗം

വർക്കല രാജ്

അമ്പിളി ഓമനക്കുട്ടൻ

അഡ്വ മായകൃഷ്ണൻ

ഷഫീഖ് സുബൈദ ഹക്കിം

ഡോ ഹരിപ്രിയ

അമ്മിണി കെ വയനാട്

സി എ അജിതൻ

ഡോ ധന്യ മാധവ്

അഡ്വ സുജാത വർമ്മ

ബിന്ദു അമ്മിണി

പുരുഷൻ ഏലൂർ

ശാന്തി രാജശേഖരൻ

എ എസ് അജിത് കുമാർ

രാജേശ്വരി കെ.കെ

Copyright © . All rights reserved
➤