Latest News

കൊച്ചി: വ്യവസായിയെ പെണ്ണുകാണാൻ എന്ന വ്യാജേന എറണാകുളത്തുനിന്നും മൈസൂരിൽ കൂട്ടിക്കൊണ്ടുപോയി കവർച്ച നടത്തിയ കേസിലെ ഒന്നാം പ്രതി അറസ്റ്റിൽ. കോഴിക്കോട് ജില്ല കുറ്റ്യാടി, കായക്കൊടി മടയനാർ പൊയ്യിൽ വീട്ടിൽ അജ്മൽ ഇബ്രാഹിം (32) ആണ് അറസ്റ്റിലായത്. കഴിഞ്ഞ വർഷം ഫെബ്രുവരി മാസത്തിലായിരുന്നു സംഭവം.

എറണാകുളത്ത് ബിസിനസ് നടത്തുന്ന കോഴിക്കോട് സ്വദേശി ആണ് തട്ടിപ്പിനിരയായത്. പരാതിക്കാരനുമായി സൗഹൃദം സ്ഥാപിച്ച പ്രതികൾ മൈസൂരിൽ പെണ്ണുകാണാൻ എന്നുപറഞ്ഞ് എറണാകുളത്തെ ഫ്ലാറ്റിൽ നിന്നും കാറിൽ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. വ്യാപാരിയെ മൈസൂരിലെ അജ്ഞാത സ്ഥലത്തെ വീട്ടിൽ പ്രതികൾ എത്തിച്ചു. വീട്ടിൽ പെൺകുട്ടിയും മാതാപിതാക്കളും അടക്കമുള്ള ആളുകൾ ഉണ്ടായിരുന്നു. കാര്യങ്ങൾ സംസാരിക്കുന്നതിനിടെ പെൺകുട്ടിയുമായി സംസാരിക്കാമെന്ന് പറഞ്ഞ് മുറിയിൽ കയറിയ ശേഷം പ്രതികൾ മുറി പുറത്ത് നിന്നു പൂട്ടി. ഉടനെ കർണാടക പോലീസ് എന്നുപറഞ്ഞ് കുറച്ച് പേർ വീട്ടിലെത്തുകയും മുറിക്കകത്ത് കയറി വ്യവസായിയെ ഭീഷണിപ്പെടുത്തുകയും നഗ്നഫോട്ടോകൾ എടുക്കുകയും കവർച്ച ചെയ്യുകയുമായിരുന്നു.

വ്യവസായിയുടെ കൈവശമുണ്ടായിരുന്ന ഒരു ലക്ഷത്തോളം രൂപയും വിലയേറിയ വാച്ചും കവർച്ച ചെയ്തെടുക്കുകയും, ബ്ലാങ്ക് മുദ്രപത്രങ്ങളിൽ ഒപ്പിടുവിക്കുകയും ചെയ്ത ശേഷം നാദാപുരത്തെത്തിച്ചു വീണ്ടും രണ്ടു ലക്ഷം രൂപ കൂടി കൈക്കലാക്കുകയും ചെയ്തു. തുടർന്ന് പീഡനക്കേസിലും, മയക്കുമരുന്നുകേസിലും പെടുത്തുമെന്ന് വീണ്ടും ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടതോടെയാണ് പരാതി നൽകിയത്. കേസിലെ രണ്ടും, മൂന്നാം പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മറ്റു പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പ്രതികൾ ഇത്തരത്തിൽ നിരവധി ആളുകളെ തട്ടിപ്പിനിരയായ ആക്കിയിട്ടുള്ളതായി വിവരം ലഭിച്ചിട്ടുണ്ട്.

എറണാകുളം എസിപി കെ ലാൽജിയുടെ മേൽനോട്ടത്തിൽ എറണാകുളം സെൻട്രൽ പോലീസ് ഇൻസ്പെക്ടർ എസ് വിജയശങ്കറിന്റെ നേതൃത്വത്തിൽ, എസ് ഐ മാരായ അരുൾ എസ് ടി, ഫുൾജൻ, എ എസ് ഐ ഗോപി തുടങ്ങിയവർ അടങ്ങിയ സംഘം ആണ്‌ അന്വേഷണം നടത്തിവരുന്നത്. കോടതിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

മക്കളെ സ്വന്തമായി നോക്കുന്നതിന്റെ കഥ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയാണ് ടോണി മാത്യു എന്ന അച്ഛൻ. തന്നെയും മക്കളെയും ഉപേക്ഷിച്ച് പോയതിൽ പിന്നെ മക്കൾക്ക് അമ്മയും അച്ഛനും ടോണി തന്നെയാണ്. ഞാൻ ഒരു ബാധ്യത ആണെന്ന് കരുതി ഉപേക്ഷിച്ചു പോയവർ സന്തോഷത്തോടെ ജീവിതം ആസ്വദിക്കട്ടെ ! ഞാനും കുട്ടികളും അടങ്ങുന്ന ചെറിയ ലോകത്തിലേയ്ക്ക്, കൊച്ചിയിലെ നഗര ജീവിതം കണ്ട് മയങ്ങി നിൽക്കുന്നവർ എങ്ങനെ വെറും ഒരു സാധാരണ സ്കൂൾ മാഷായ,കൊച്ചു ഗ്രാമത്തിലെ ഈ കാൻസർ രോഗിയോടൊപ്പം ജീവിക്കും ? എനിക്ക് ഇനി എത്ര കാലമെന്നു അറിയില്ല.എന്റെ മക്കളുടെ വളർച്ചയിൽ അത് കണ്ട് ആസ്വദിച്ചു കൂടെ ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്നു ഒരുപാട് ഒന്നും വേണ്ട …അവർ ജീവിതത്തിന്റെ പാതി വഴി പിന്നിടുന്നത് വരെയെങ്കിലും !! എന്തായാലും ജീവിക്കണമെന്ന് ടോണി കുറിക്കുന്നു.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം

എന്റെ മക്കൾക്കു എന്നും ഞാൻ ഉണ്ടാവും എന്ന് ഉറപ്പുണ്ടായിരുന്നു കഴിഞ്ഞ ഒക്ടോബർ അഞ്ച് വരെ. അവിടെയും എന്നെ തോൽപിച്ചു കൊണ്ട് ബയോപ്സി റിസൾട്ട്‌ വന്നു . ഒക്ടോബർ 30 ന് സർജറി കഴിഞ്ഞു ..പേടിക്കാൻ ഒന്നും ഇല്ല എന്ന് ഡോക്ടർ പറഞ്ഞപ്പോൾ വീണ്ടും പ്രതീക്ഷ..മക്കളോടൊപ്പം ഇനിയുള്ള നാളുകൾ അച്ഛനും അമ്മയുമായി ഞാൻ തന്നെ ജീവിക്കുന്ന കുറെ സുന്ദര നിമിഷങ്ങൾ ഡിസംബർ ഒന്നിന് വീണ്ടും ജീവിതത്തിൽ കരിനിഴൽ വീണു  ഇനി അങ്ങോട്ട് കുറെ കീമോകളും റേഡിയേഷനും പിന്നെ ട്രീറ്റ്മെന്റും  ഇതിനിടയ്ക്ക് എന്റെ മക്കളുമായി ഞാൻ കണ്ട നല്ല നാളുകൾ എനിക്ക് ജീവിച്ചു തീർക്കാൻ ഭാഗ്യം ഉണ്ടാകുമോ എന്ന് അറിയില്ല . ആരോടും വെറുപ്പില്ല ..

ഞാൻ ഒരു ബാധ്യത ആണെന്ന് കരുതി ഉപേക്ഷിച്ചു പോയവർ സന്തോഷത്തോടെ ജീവിതം ആസ്വദിക്കട്ടെ ! ഞാനും കുട്ടികളും അടങ്ങുന്ന ചെറിയ ലോകത്തിലേയ്ക്ക്, കൊച്ചിയിലെ നഗര ജീവിതം കണ്ട് മയങ്ങി നിൽക്കുന്നവർ എങ്ങനെ വെറും ഒരു സാധാരണ സ്കൂൾ മാഷായ,കൊച്ചു ഗ്രാമത്തിലെ ഈ കാൻസർ രോഗിയോടൊപ്പം ജീവിക്കും ? എനിക്ക് ഇനി എത്ര കാലമെന്നു അറിയില്ല.എന്റെ മക്കളുടെ വളർച്ചയിൽ അത് കണ്ട് ആസ്വദിച്ചു കൂടെ ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്നു ഒരുപാട് ഒന്നും വേണ്ട അവർ ജീവിതത്തിന്റെ പാതി വഴി പിന്നിടുന്നത് വരെയെങ്കിലും !! എന്തായാലും ജീവിക്കണം.

നല്ല ഭംഗിയായി ..ഒരു കൊച്ചു വീട് വേണം ..ഭിത്തിയിൽ നിറയെ എന്റെ മക്കളുടെ ഫോട്ടോകൾ ഉള്ള ഒരു വീട് ..യാത്രകളുടെ , സന്തോഷ നിമിഷങ്ങളുടെ , വളർച്ചയുടെ നിഴൽ വീണ ചിത്രങ്ങൾ .പിന്നെ ഒരുപാട് യാത്രകൾ പോകണം എന്റെ കുഞ്ഞുങ്ങളെ ലോകം കാണിക്കണം  രണ്ട് പേരുടെയും കൈ പിടിച്ചു കൊണ്ട് ഹിമാലയത്തിലെ മഞ്ഞിൽ കളിക്കണം  കാടും മേടും കയറണം  അങ്ങനെ കുറെ സ്വപ്നങ്ങൾ ബാക്കി വെച്ച് കൊണ്ട് റേഡിയേഷനും കീമോയും ആരംഭിക്കുന്നു

ഇലഞ്ഞി: വോക്കിങ് കാരുണ്യയുടെ എൺപത്തിഒന്നാമത് സഹായമായ ഒരു ലക്ഷത്തിഎൺപതിനായിരം രൂപ ഇലഞ്ഞിയിലെ മാണിക്കും കുടുംബത്തിനും പ്രമുഖ സാമൂഹിക പ്രവർത്തകനായ ടോം ജോസ് ബ്ലാവത് കൈമാറി. കഴിഞ്ഞ ഇരുപത്തിമൂന്ന് വർഷക്കാലമായി ക്രൂരമായ വിധി ഇലഞ്ഞി പഞ്ചായത്തിൽ ആലപുരത്തു താമസിക്കുന്ന മാണിയെയും കുടുംബത്തെയും വിടാതെ പിടിമുറുക്കിയിട്ട്. കൂലി വേല ചെയ്ത് കുടുംബം പോറ്റിയിരുന്ന മാണി ഇരുപത്തിമൂന്ന് വർഷങ്ങൾക്ക് മുൻപ് മരത്തിൽനിന്ന് വീണു അരക്കു താഴെ തളർന്നു കിടപ്പിലായി. നിരവധി ചികിത്സകൾ ചെയ്‌ത്‌ നോക്കിയെങ്കിലും മാണിക്ക് എഴുന്നേറ്റു നടക്കാനോ പ്രാഥമിക കാര്യങ്ങൾ പോലും പരസഹായമില്ലാതെ ചെയ്യാൻ കഴിയാത്ത അവസ്‌ഥയിലാണ്‌. ആകെയുള്ള 14 സെൻ്റ് സ്ഥാലത്ത് പഞ്ചായത്ത് പണുതുകൊടുത്ത ചെറിയ ഒരു ഭാവനത്തിലാണ് മാണിയും ഭാര്യയും ഏക മകനും താമസിക്കുന്നത്.

എല്ലാ വേദനയിലും കഷ്ടപ്പാടുകളിലും അവരുടെ പ്രതീക്ഷയായിരുന്നു ഇരുപത്തിനാല് വയസ്സുകാരനായ ഏക മകൻ അനീഷ്. അമ്മ കഷ്ടപ്പെട്ടും പലരുടെയും സഹായത്താലും നല്ല ഒരു ഭാവി സ്വപ്നം കണ്ട് ഐ ടി സി പഠിച്ചു പാസ്സായി.അവരുടെ പ്രതിക്ഷകൾ പൂവണിയാൻ പോകുന്നു എന്ന് തോന്നിപ്പിച്ചു കൊണ്ട് അനീഷ് ചെറിയ തോതിൽ ഇലക്ട്രിക്ഷൻ വർക്കും മറ്റ് പണികളും ചെയ്ത്‌ മാണിക്കും അമ്മക്കും തണലായി മുന്നിൽ നില്ക്കുമ്പോൾ വിധിയുടെ വിളയാട്ടമെന്നപോലെ ആ കുടുംബത്തിന്റെ ഭാവി സ്വപ്നമായ അനീഷിനെ ബ്ലഡ് കാൻസറിൻ്റെ രൂപത്തിൽ വിധി പിടിമുറുക്കിയത്. ആകെ പ്രതീക്ഷയായിരുന്ന മകൻ്റെ അസുഖം മാണിയെയും കുടുംബത്തെയും തളർത്തി കളഞ്ഞു.തിരുവനന്തപുരം ആർസിസി യിലെ നീണ്ട ഒരു വർഷത്തെ തുടർച്ചയായ ചികിത്സകൾക്ക് ശേഷം കഴിഞ്ഞ മാസംഅനീഷ് വീട്ടിൽ തിരിച്ചെത്തി. ദീർഘകാലത്തെ മരുന്നും പരിശോധനകളും ഈ കുടുംബത്തെ വലിയൊരു കടക്കെണിയിൽ എത്തിച്ചിരിക്കുകയാണ്. നിവൃത്തികേടുമൂലം തളർന്നുകിടക്കുന്ന മാണി മരുന്നുകൾപോലും വാങ്ങാൻ കഴിയാത്ത അവസ്‌ഥയിലാണ്‌. കാൻസർ രോഗിയായ മകനുതന്നെ ഒരു മാസം മരുന്നിനു പതിനായിരത്തിലധികം രൂപ വേണം. രണ്ടു പേർക്കും കൂടി മരുന്ന് വാങ്ങാൻ പലപ്പോഴും പൈസ തികയാത്തതിനാൽ മകനു വേണ്ടി തൻ്റെ മരുന്നുകൾ പലപ്പോഴും വേണ്ടന്ന് വയ്ക്കയാണ് മാണി.

അനുദിന ജീവിതം തന്നെ മുന്നോട്ട് നയിക്കാൻ കഴിയാത്ത തളർന്നുകിടക്കുന്ന മാണിയും കാൻസർ രോഗിയായ മകനും ജീവിത യാഥാർഥ്യങ്ങക്ക് മുൻപിൽ പകച്ചു നിൽക്കുകയാണ്. ഈ സാഹചര്യത്തിൽ മാണിക്കും കുടുംബത്തിനും ഒരു കൈത്താങ്ങാകാൻ മനസുകാണിച്ച എല്ലാ നല്ലവരായ സുഹൃത്തുക്കൾക്കും വോക്കിങ് കാരുണ്യയുടെ നന്ദി അറിയിക്കുന്നു.

Registered Charity Number 1176202
https://www.facebook.com/…/Woking-Karunya-Charitable…/posts/
Charitties Bank Account Details
Bank Name: H.S.B.C.
Account Name: Woking Karunya Charitable Society.
Sort Code:404708
Account Number: 52287447

കുടുതല്‍വിവരങ്ങള്‍ക്ക്
Jain Joseph:07809702654
Boban Sebastian:07846165720
Saju joseph 07507361048

മകൾക്ക് രണ്ട് വയസ്സുള്ളപ്പോൾ ഭർത്താവ് മരണപ്പെട്ട അനുഭവം വിവരിക്കുകയാണ് മാലതി ശ്രീകണ്ഠൻ നായർ എന്ന യുവതി. ഇന്നത്തെ യു​ഗത്തിലും വിധവകളായ സ്ത്രീകളെ ഒറ്റപ്പെടുത്തുന്നവരുണ്ട്. വിധവകൾക്ക് നല്ലൊരു വസ്ത്രം ധരിക്കാൻ പാടില്ല നെറ്റിയിൽ പൊട്ടു തൊടാൻ പാടില്ല മംഗള കാര്യങ്ങൽ നടക്കുമ്പോൾ അവിടെയും അവൾ പാടില്ല .ഒരു ആൺ സുഹൃത്തിനോട് മിണ്ടിയാൽ ജോലി സ്ഥലത്ത് നിന്ന് വൈകി വന്നാൽ അവൾ അവിടെ പിഴയാകും തുടങ്ങി എന്തിനും അതിവർവകമ്പുകൾ വെക്കുമെന്ന് മാലതി പറയുന്നു.

കുറിപ്പിന്റെ പൂർണ്ണരൂപം

മോൾക്ക് 2 വയസുള്ളപ്പോൾ ആണ് ഏട്ടൻ്റെ മരണം.22കാരിയായ ഒരു പെണ്ണ് ചെറിയ പ്രായത്തിൽ തന്നെ ഭർത്താവ് നഷ്ടപ്പെട്ടുപോയ അവളെ എല്ലാവരും സഹാനുഭൂതിയോട് നോക്കി, പിന്നെ പിന്നെ അവൾക്കുമേൽ വേലി കെട്ടി തീർക്കാനുള്ള പടയോട്ടം ആയിരുന്നു.വിധവകൾ അവർക്ക് നല്ലൊരു വസ്ത്രം ധരിക്കാൻ പാടില്ല നെറ്റിയിൽ പൊട്ടു തൊടാൻ പാടില്ല മംഗള കാര്യങ്ങൽ നടക്കുമ്പോൾ അവിടെയും അവൾ പാടില്ല….ഒരു ആൺ സുഹൃത്തിനോട് മിണ്ടിയാൽ ജോലി സ്ഥലത്ത് നിന്ന് വൈകി വന്നാൽ അവൾ അവിടെ പിഴയാകും.

എല്ലാ കുത്ത് വാക്കുകളിലൂടെ പട വെട്ടി ഇന്ന് കാണുന്ന ഞാനായി മാറാൻ എൻ്റെ ശക്തി എൻ്റെ മോള് മാത്രമായിരുന്നു

സൂപ്പർ താരങ്ങളെ പിറകെ നടക്കുക തന്നെ സംബന്ധിച്ച് വലിയ ബുദ്ധിമുട്ടായതിനാൽ സൂപ്പർ താരങ്ങളല്ല മറിച്ച് സൂപ്പർ നടന്മാരെ ഉപയോഗിക്കാനാണ് താൻ ശ്രമിച്ചിട്ടുള്ളതെന്ന് നടനും സംവിധായകനുമായ ബാലചന്ദ്ര മേനോൻ. താൻ ഒരിക്കൽ മാത്രമേ മമ്മൂട്ടിയോട് ഡേറ്റ് ചോദിച്ചിട്ടുള്ളുവെന്നും മമ്മൂട്ടി അത് തരികയും ചെയ്തുവെന്നും ഒരു അഭിമുഖത്തില്‍ സംസാരിക്കവേ ബാലചന്ദ്ര മേനോൻ പറഞ്ഞു.

സൂപ്പർ താരങ്ങളെയല്ല സൂപ്പർ നടന്മാരെ ഉപയോഗിക്കാനാണ് ഞാൻ ശ്രമിച്ചിട്ടുള്ളത്. മമ്മൂട്ടിയോട് ഞാൻ ഒരു തവണയെ ഡേറ്റ് ചോദിച്ചിട്ടുള്ളു അത് ‘നയം വ്യക്തമാക്കുന്നു’ എന്ന സിനിമയ്ക്ക് വേണ്ടിയായിരുന്നു. സൂപ്പർ താരങ്ങളെ പിറകെ നടക്കുക എന്നെ സംബന്ധിച്ച് വലിയ ബുദ്ധിമുട്ടാണ്. എനിക്ക് തീരെ കേൾക്കാൻ ഇഷ്ടമല്ലാത്ത കാര്യമാണ് വെയിറ്റ് ചെയ്യുക എന്നത്. താരങ്ങൾക്ക് പുറമേ സിനിമ ചെയ്യാൻ നടന്നാൽ അത്തരം അനുഭവങ്ങൾ വരും അതുകൊണ്ട് പൂർണമായും നടന്മാരെയായിരുന്നു എനിക്ക് ആവശ്യം.

ഞാൻ മറ്റു നടന്മാർക്ക് കൂടുതൽ അവസരം നൽകാതിരുന്നത് നടനെന്ന നിലയിൽ ഞാൻ ഔട്ടാകും എന്ന ഭയം കൊണ്ടായിരുന്നു. എന്നിട്ടും നായികമാരെ പോലെ തന്നെ നടന്മാരെയും ഞാൻ കൊണ്ടു വന്നിട്ടുണ്ട്. മണിയൻ പിള്ള രാജു , ബൈജു തുടങ്ങിയ നടന്മാരെ ഞാൻ സിനിമയിൽ അവതരിപ്പിച്ചു. ‘മണിയൻ പിള്ള അഥവാ മണിയൻ പിള്ള’ എന്ന സിനിമയിൽ കമൽ ഹാസൻ മതി എന്ന് പലരും പറഞ്ഞപ്പോൾ ഞാനാണ് പറഞ്ഞത് സുധീർ കുമാർ എന്ന പുതുമുഖ താരം അഭിനയിക്കട്ടെയെന്ന്’.

കിഡ്നി സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന നടി അംബി റാവുവിന് സഹായഹസ്തവുമായി നടൻ ജോജു ജോർജ്. നടിയുടെ ദുരവസ്ഥ തിരിച്ചറിഞ്ഞ താരം അത്യാവശ്യ സഹായങ്ങൾക്കായി ഒരുലക്ഷം രൂപ അക്കൗണ്ടിലേയ്ക്ക് ഇടാമെന്ന് ഉറപ്പും നൽകി.

സഹസംവിധായികയായും അഭിനേതാവായും മലയാള സിനിമയിൽ സജീവമായിരുന്ന അംബിക റാവു ദീർഘ നാളുകളായി ചികിത്സയിലാണ്. ആഴ്ച്ചയിൽ രണ്ടു തവണ ഡയാലിസിസിന് വിധേയയാകേണ്ടതുണ്ട്.

ഫെഫ്കയും സിനിമാ താരങ്ങളും സഹായങ്ങൾ നടിക്ക് നൽകി വരുന്നുണ്ട് . ഇതിനിടെ ഇവരുടെ ചികിത്സ ചെലവുകൾ കണ്ടെത്തുന്നതിന് തൃശ്ശൂരിൽ നിന്നുള്ള ഒരു സൗഹൃദ കൂട്ടായ്മയും കൈകോർത്തിരുന്നു. സംവിധായകരായ ലാൽജോസ്, അനൂപ് കണ്ണൻ, നടന്മാരായ സാദിഖ്, ഇർഷാദ് എന്നിവർ ഉൾപ്പെടെയുള്ള അംഗങ്ങളുടെ കൂട്ടായ്മയാണിത്.

കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയിലെ ബേബി മോളുടെ അമ്മയായി മലയാളികൾക്ക് പരിചിതമായ നടിയാണ് അംബിക. തൊമ്മനും മക്കളും, സാൾട് ആൻഡ് പെപ്പർ, രാജമാണിക്യം, വെള്ളിനക്ഷത്രം തുടങ്ങിയ സിനിമകളിൽ അസിസ്റ്റന്റ് ആയും പ്രവർത്തിച്ചു.

പ​ടി​ഞ്ഞാ​റ​ൻ ജ​ർ​മ​നി​യി​ലെ ട്ര​യ​ർ ന​ഗ​ര​ത്തി​ൽ അ​തി​വേ​ഗ​ത്തി​ൽ വ​ന്ന കാ​ർ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കിടയിലേക്ക് പാഞ്ഞുകയറി അഞ്ചു പേ​ർ മ​രി​ച്ചു. പതിനഞ്ചോളം പേർക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഇവരിൽ പലരുടെയും നില ഗുരുതരമാണ്.

മരിച്ചതിൽ ഒമ്പതുമാസം പ്രായമായ കുഞ്ഞും ഉൾപ്പെടുന്നു. അപകടമുണ്ടാക്കിയ കാർ ഡ്രൈ​വ​റെ പോലീസ് അ​റ​സ്റ്റ് ചെ​യ്തു. അതേസമയം, സംഭവത്തിന് തീവ്രവാദ ബന്ധമില്ലെന്നും ഡ്രൈവർ മദ്യപിച്ചിരുന്നതായുമായാണ് വിവരം.

മം​ഗ​ളൂ​രു: മം​ഗ​ളൂ​രു തീ​ര​ത്ത് അ​റ​ബി​ക്ക​ട​ലി​ൽ മീ​ൻ​പി​ടി​ത്ത​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ബോ​ട്ട് മ​റി​ഞ്ഞ് ര​ണ്ടു പേ​ർ മ​രി​ച്ചു. ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന 22 പേ​രി​ൽ 16 പേ​രെ ര​ക്ഷി​ച്ചു.

ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് മം​ഗ​ളൂ​രു തീ​ര​ത്തി​ന് അ​ടു​ത്താ​യാ​ണ് അ​പ​ക​ടം. ശ​ക്ത​മാ​യ കാ​റ്റി​ലും തി​ര​മാ​ല​യി​ലും​പ്പെ​ട്ട ബോ​ട്ട് മ​റി​യു​ക​യാ​യി​രു​ന്നു. ബോ​ട്ട് എ​ത്തേ​ണ്ട സ​മ​യം ക​ഴി​ഞ്ഞി​ട്ടും വി​വ​ര​മൊ​ന്നും ല​ഭി​ക്കാ​തി​രു​ന്ന​തോ​ടെ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് ബോ​ട്ട് മ​റി​ഞ്ഞ വി​വ​രം അ​റി​യു​ന്ന​ത്.കാ​ണാ​താ​യ നാ​ലു പേ​ർ​ക്കാ​യി കോ​സ്റ്റ് ഗാ​ർ​ഡി​ന്‍റെ തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.

സംസ്ഥാനം ബുറെവി ചുഴലിക്കാറ്റ് ഭീതിയില്‍. തെക്കന്‍ കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് മുതല്‍ അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഇടുക്കി എന്നീ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളില്‍ ക്യാമ്പുകള്‍ സജ്ജമാക്കി. 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിച്ചിട്ടുണ്ട്.

അതേസമയം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ‘ബുറെവി’ ചുഴലിക്കാറ്റ് ഇന്ന് വൈകുന്നേരത്തോടെ ശ്രീലങ്കന്‍ തീരം തൊടുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ശ്രീലങ്കന്‍ തീരത്ത് നിന്ന് ഏകദേശം 370 കിലോ മീറ്ററും കന്യാകുമാരിയില്‍ നിന്ന് ഏകദേശം 770 കിലോ മീറ്ററും ദൂരത്തിലാണ് ചുഴലിക്കാറ്റ്.

കരയില്‍ പ്രവേശിക്കുമ്പോള്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ പരമാവധി ഒരു മണിക്കൂറില്‍ 85 കിലോമീറ്റര്‍ വരെ ആയിരിക്കും. തുടര്‍ന്ന് ശക്തി കുറയുന്ന ചുഴലിക്കാറ്റ് വ്യാഴാഴ്ചയോടെ ഗള്‍ഫ് ഓഫ് മാന്നാര്‍, കോമറിന്‍ കടലില്‍ പ്രവേശിക്കും. വെള്ളിയാഴ്ച പുലര്‍ച്ചയോടെ കന്യാകുമാരിയുടെയും പാമ്പന്റെയും ഇടയിലൂടെ തെക്കന്‍ തമിഴ്നാട് തീരത്തേക്ക് പ്രവേശിക്കുമെന്നാണ് പ്രവചനം.

അവിടെ നിന്ന് അറബിക്കടലില്‍ പ്രവേശിക്കാന്‍ സാധ്യതയുള്ള ചുഴലിക്കാറ്റ് കേരള തീരത്ത് നേരിട്ട് പ്രവേശിക്കാന്‍ സാധ്യത കുറവാണ്. എന്നാല്‍ തെക്കന്‍ കേരളത്തില്‍ ചുഴലിക്കാറ്റിന്റെ കാര്യമായ സ്വാധീനമുണ്ടാകും. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ജാഗ്രത നിര്‍ദേശമുണ്ട്.

അതേസമയം ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലില്‍ പോകുന്നത് പൂര്‍ണ്ണമായും നിരോധിച്ചിരിക്കുകയാണ്. വിലക്ക് എല്ലാതരം മല്‍സ്യബന്ധന യാനങ്ങള്‍ക്കും ബാധകമായിരിക്കും. നിലവില്‍ മല്‍സ്യബന്ധനത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍ എത്രയും പെട്ടെന്ന് തന്നെ ഏറ്റവും അടുത്തുള്ള സുരക്ഷിത തീരത്ത് എത്തിച്ചേരേണ്ടതാണ്. ചുഴലിക്കാറ്റിന്റെ വികാസവും സഞ്ചാരപഥവും വിലയിരുത്തി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അനുമതി നല്‍കുന്നത് വരെ കേരള തീരത്ത് നിന്ന് കടലില്‍ പോകാന്‍ അനുവദിക്കുന്നതല്ല.

ചന്ദ്രനില്‍ നിന്നും പാറക്കല്ലുകളും മറ്റും ശേഖരിച്ച് ഭൂമിയിലേക്ക് എത്തിക്കുന്നതിനായി ചൈന വിക്ഷേപിച്ച ചാങ്ങ് ഇ 5 പേടകം ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്തതായി ചൈനീസ് സ്‌പേസ് അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു. ചന്ദ്രോപരിതലത്തിലെ പാറയും മണ്ണും ലാന്‍ഡര്‍ വാഹനം റോബട്ടിക് കൈകള്‍ ഉപയോഗിച്ച് ശേഖരിക്കും. അടുത്ത രണ്ടു ദിവസത്തിനുള്ളില്‍ ചന്ദ്രോപരിതലത്തില്‍ നിന്ന് സാംപിളുകള്‍ ശേഖരിക്കല്‍ തുടങ്ങുമെന്നാണ് സര്‍ക്കാരിന്റെ ചൈന സെന്‍ട്രല്‍ ടെലിവിഷന്‍ (സിസിടിവി) അറിയിച്ചത്.

ഇത് മൂന്നാം തവണയാണ് ചൈന ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്യുന്നത്. ചന്ദ്രനിലെ മോണ്‍സ് റൂംകര്‍ മേഖലയില്‍ ലാന്‍ഡ് ചെയ്ത ചാങ്ങ് ഇ 5 ചന്ദ്രനില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ച ശേഷം ഭൂമിയിലേക്ക് മടങ്ങും. ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം ചന്ദ്രന്റെ ഉദ്ഭവവും രൂപീകരണവും സംബന്ധിച്ച ആഴത്തിലുള്ള പഠനമാണ്. ഈ ദൗത്യം വിജയകരമായാല്‍ കഴിഞ്ഞ 40 വര്‍ഷത്തിലേറെയായി ചന്ദ്രോപരിതലത്തില്‍ നിന്ന് പാറയും മണ്ണും ശേഖരിക്കുന്ന ആദ്യ രാജ്യമായി ചൈന മാറും.

ഈ പദ്ധതിയിലൂടെ ഏകദേശം 4 പൗണ്ട് (1.81 കിലോഗ്രാം) പാറയും മണ്ണും ഭൂമിയിലെത്തിക്കാനാണ് ചൈന ലക്ഷ്യമിടുന്നത്. നേരത്തെ 1960കളിലും 1970കളിലുമായി അമേരിക്കയും സോവിയറ്റ് യൂണിയനും മാത്രമാണ് ഈ ദൗത്യം വിജയകരമായി പൂര്‍ത്തികരിച്ചിട്ടുള്ളത്.

2003ല്‍ മനുഷ്യനെ ബഹിരാകാശത്ത് എത്തിച്ചതിന് ശേഷം ചൈനയുടെ ഏറ്റവും ശ്രദ്ധേയമായ ബഹിരാകാശ ദൗത്യം കൂടിയാണ് ചാങ്ഇ5. ഭാവിയില്‍ ചൊവ്വാ ദൗത്യത്തിനും ചന്ദ്രന്റെ ഇരുണ്ട ഭാഗത്തേക്കുള്ള മറ്റൊരു ദൗത്യത്തിനും ചൈനക്ക് പദ്ധതിയുണ്ട്. ചന്ദ്രന്റെ ഇരുണ്ട ഭാഗത്തെ റേഡിയേഷന്‍ അളക്കുക എന്ന തന്ത്രപ്രധാനമായ ലക്ഷ്യമാണ് ഈ ചൈനീസ് ദൗത്യത്തിന്. ഭാവിയില്‍ ചന്ദ്രനിലേക്ക് മനുഷ്യനെ അയക്കാന്‍ ശ്രമിക്കുന്ന ഏത് രാജ്യത്തിനും ഈ വിവരങ്ങള്‍ നിര്‍ണായകമാണ്.

RECENT POSTS
Copyright © . All rights reserved