മധ്യപ്രദേശില്‍ നടി വിദ്യാ ബാലന്‍ മന്ത്രിയുടെ അത്താഴവിരുന്നിനുള്ള ക്ഷണം നിരസിച്ചതിനെ തുടര്‍ന്ന് ഷൂട്ടിങ് തടഞ്ഞതായി ആരോപണം. ‘ഷേര്‍ണി’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങാണു മധ്യപ്രദേശില്‍ നടക്കുന്നത്. വനമേഖലയിലെ ചിത്രീകരണത്തിനായി കഴിഞ്ഞ കുറച്ച് ആഴ്ചകളായി വിദ്യാ ബാലന്‍ മധ്യപ്രദേശിലുണ്ട്.
ഇതിനിടയിലാണ് മധ്യപ്രദേശ് പ്രവാസികാര്യമന്ത്രി വിജയ് ഷാ, വിദ്യാ ബാലനെ അത്താഴ വിരുന്നിനു ക്ഷണിച്ചത്. വിദ്യ ക്ഷണം നിരസിച്ചു. തൊട്ടടുത്ത ദിവസം തന്നെ വനമേഖലയിലേക്കു ഷൂട്ടിങ്ങിനായി പോയ പ്രൊഡക്ഷന്‍ സംഘത്തിന്റെ വാഹനങ്ങള്‍ വനംവകുപ്പ് തടഞ്ഞു. രണ്ടു വാഹനങ്ങള്‍ മാത്രമേ അനുവദിക്കാനാവുകയുള്ളുവെന്ന് ഡിഎഫ്ഒ അറിയിച്ചതോടെ ഷൂട്ടിങ് മുടങ്ങി. എന്നാല്‍ ആരോപണം മന്ത്രി നിഷേധിച്ചു. താനാണ് ക്ഷണം നിരസിച്ചതെന്നും മന്ത്രി പറഞ്ഞു. മഹാരാഷ്ട്രയില്‍ ചെല്ലുമ്പോള്‍ കാണാമെന്ന് അറിയിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു.
കോവിഡ് മഹാമാരിക്ക് കാരണമായ കൊറോണ വൈറസ് ഉണ്ടായത് ഇന്ത്യയിൽ നിന്നാണെന്ന വിചിത്രവാദവുമായി ചൈനീസ് ശാസ്ത്രഞ്ജർ. 2019ലെ ഉഷ്മകാലത്ത് ഇന്ത്യയിലാണ് ഈ വൈറസ് ഉണ്ടായതെന്നാണ് അവരുടെ വാദം. ഇന്ത്യ–ചൈനാ അതിർത്തി തർക്കം മുറുകുമ്പോഴാണ് ചൈനയിൽ നിന്നുള്ള ഈ പുതിയ വാദം എന്നതും ശ്രദ്ധേയം.
ചൈനീസ് അക്കാദമി ഓഫ് സയന്‍സസ് തയാറാക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.മനുഷ്യനില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് പരക്കാന്‍ ആരംഭിച്ചത് ചൈനയിലെ വുഹാന്‍ പട്ടണത്തില്‍ നിന്നാണെങ്കിലും വൈറസ് ഉത്ഭവിച്ചതും വികസിച്ചതും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ വെച്ചാകാമെന്നാണ് ചൈനാസ ശാസ്ത്രജ്ഞരുടെ പഠനറിപ്പോർട്ട്. വൈറസിന്റെ തുടക്കം ചൈനയിൽ നിന്നാണെന്ന് ലോകരാജ്യങ്ങൾ വാദിക്കുമ്പോൾ ഇത് അംഗീകരിക്കാൻ ചൈന തയാറായിട്ടില്ല. മുൻപ് ഇറ്റലിയിൽ നിന്നാണ് വൈറസ് ഉൽഭവിച്ചതെന്ന് വാദിച്ചിരുന്നു.
സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ ഇന്ത്യ–ഓസ്ട്രേലിയ പോരാട്ടം. ഇതിനിടെ മൽസരവും രാജ്യവികാരവുമെല്ലാം പ്രണയത്തിന് വഴിമാറുന്ന അപൂർവ കാഴ്ച അങ്ങ് ഗ്യാലറിയിൽ. ഇന്ത്യ–ഓസ്ട്രേലിയ രണ്ടാം ഏകദിനത്തിനിടെയാണ് ഒരു ഇന്ത്യൻ പ്രണയക്കഥ സംഭവിച്ചത്. നായകൻ ഇന്ത്യനും നായിക ഓസ്ട്രേലിയൻ യുവതിയുമാണ്. മൽസരത്തിനിടെ യുവാവ് യുവതിയോട് പ്രണയാഭ്യർഥന നടത്തി. ആദ്യമൊന്ന് അമ്പരന്ന യുവതി ഒടുവിൽ ആ പ്രണയം ഹൃദയത്തോട് ചേർത്തു.
സംഭവത്തിന്റെ വിഡിയോ ക്രിക്കറ്റ് ഓസ്ട്രേലിയ ട്വീറ്റ് ചെയ്തതോടെ സംഭവം വൈറലായി. മത്സരത്തിൽ ഓസ്ട്രേലിയ ആദ്യം ബാറ്റു ചെയ്യുന്നതിനിടെയാണ് രസകരമായ ഈ രംഗം അരങ്ങേറിയത്. ഓസീസ് ഇന്നിങ്സ് 20 ഓവർ പിന്നിട്ടപ്പോഴാണ് ഗാലറിയിൽ ഇന്ത്യൻ ആരാധകൻ ഓസീസ് ആരാധികയ്ക്കു മുന്നിലെത്തിയത്.
മുട്ടുകുത്തിനിന്ന് ഇന്ത്യൻ ആരാധകൻ നീട്ടിയ വിവാഹമോതിരം ഓസ്ട്രേലിയൻ ആരാധിക സ്വീകരിച്ചതോടെ ഗാലറിയിലും സന്തോഷം. ഇന്ത്യൻ വംശജയായ യുവതിയെ ജീവിത പങ്കാളിയാക്കിയ ഓസ്ട്രേലിയൻ താരം ഗ്ലെൻ മാക്സ്‍വെൽ, ഗാലറിയിലെ ഈ ഇന്ത്യ–ഓസീസ് പ്രണയരംഗം കണ്ട് ഗ്രൗണ്ടിൽ കയ്യടിക്കുന്നതും വിഡിയോയിൽ കാണാം.
SHE SAID YES ‼️ 💍
📺 Watch Game 2 of the #AUSvIND ODI Series Ch 501 or 💻 Stream on Kayo: https://t.co/bb9h0qf37c
📝 Live Blog: https://t.co/cF1qvdQReT
📱Match Centre: https://t.co/IKhEAApS6r pic.twitter.com/T4yjr9YDd0— Fox Cricket (@FoxCricket) November 29, 2020
കേന്ദ്രസർക്കാർ കൊണ്ടുവന്ന കാർഷിക ബില്ലിനെതിരെ പ്രതിഷേധിച്ച് കർഷകർ നയിക്കുന്ന ‘ഡൽഹി ചലോ മാർച്ചി’ന് പിന്തുണയേറുന്നു. സമരത്തിന്റെ ഭാഗമായി മാറുകയും പോലീസുകാരോട് സമരത്തിന്റെ പ്രാധാന്യം പറഞ്ഞ് മനസിലാക്കിക്കുകയും ചെയ്ത പഞ്ചാബി താരം ദീപ് സിദ്ധുവിന്റെ വീഡിയോ ഇതിനോടകം വൈറലായിരിക്കുകയാണ്.
കർഷകരെ ദോഷകരമായി ബാധിക്കുന്ന കാർഷിക നിയമങ്ങളെക്കുറിച്ചാണ് സിദ്ധു തങ്ങളെ തടയാനെത്തിയ പോലീസുകാരോട് ഇംഗ്ലീഷിൽ സംസാരിച്ചത്.സിദ്ധുവിന് പിന്തുണ അറിയിച്ച് നിരവധി പേർ രംഗത്തെത്തുകയാണ്. രാജ്യത്ത് ഒരുപാട് കർഷകർ ഇംഗ്ലീഷ് സംസാരിക്കുന്നുണ്ടെന്നും ഒരു കർഷകൻ ഇംഗ്ലീഷ് സംസാരിക്കുന്നതെങ്ങനെയാണെന്ന ചിന്ത മാറ്റണമെന്നും സോഷ്യൽമീഡിയ ഉപദേശിക്കുന്നു.
Hahahahaha. The poor landless farmer for whom WOKES are crying. pic.twitter.com/yjl592EuqX
— Vivek Ranjan Agnihotri (@vivekagnihotri) November 27, 2020
ബയോളജിയിലെ മികച്ച ശാസ്ത്രജ്ഞരിൽ ഒരാളായി ജെസ്യൂട്ട് വൈദികൻ തിരഞ്ഞെടുക്കപ്പെട്ടു. തമിഴ്‌നാട്ടിലെ പാലയംകോട്ടൈ പട്ടണത്തിലെ സെന്റ് സേവ്യേഴ്‌സ് കോളേജിന്റെ ഡയറക്ടർ ആയ ഫാ. സവാരിമുത്തു ഇഗ്നാസിമുത്തു ആണ് മികച്ച ശാസ്ത്രജ്ഞരിൽ ഒരാളായി തിരഞ്ഞെടുക്കപ്പെട്ടത്. അദ്ദേഹം പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധങ്ങൾ വിലയിരുത്തിയതിനു ശേഷം ആണ് അമേരിക്കൻ ഐക്യനാടുകളിലെ ശാസ്ത്രജ്ഞർ ഈ ബഹുമതി നൽകിയത്.
അമേരിക്കൻ ഐക്യനാടുകളിലെ സ്റ്റാൻഫോർഡ് സർവകലാശാലയിലെ പ്രൊഫസർമാര്‍ ബയോളജിയിൽ ലോകമെമ്പാടുമുള്ള ഒരു ലക്ഷത്തിലധികം ശാസ്ത്രജ്ഞരുടെ സംഭാവനകളെ വിശകലനം ചെയ്തിരുന്നു. അതിനു ശേഷം ആണ് ഈ ബഹുമതി നൽകിയത്. 71 -കാരനായ ജെസ്യൂട്ട് ശാസ്ത്രജ്ഞൻ 800 -ലധികം ഗവേഷണ പ്രബന്ധങ്ങളും 80 പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിരുന്നു. അദ്ദേഹത്തിന് 12 ഇന്ത്യൻ പേറ്റന്റുകളും രണ്ട് യുഎസ് പേറ്റന്റുകളും ഉണ്ട്. നൂറിലധികം വിദ്യാർത്ഥികളെ ഡോക്ടറൽ ബിരുദം നേടാൻ അദ്ദേഹം സഹായിച്ചിട്ടുമുണ്ട്. ഒരു പ്രാണിയുടെ ഇനം അദ്ദേഹത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്: ജാക്ട്രിപ്സ് ഇഗ്നാസിമുത്തു.
ഫാ. ഇഗ്നാസിമുത്തു നേരത്തെ തമിഴ്‌നാട്ടിലെ കോയമ്പത്തൂർ ആസ്ഥാനമായുള്ള ഭാരതീയാർ യൂണിവേഴ്‌സിറ്റി, ചെന്നൈ ആസ്ഥാനമായുള്ള മദ്രാസ് യൂണിവേഴ്‌സിറ്റി എന്നീ സർവകലാശാലകളുടെ വൈസ് ചാൻസലറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. തന്റെ നേട്ടങ്ങളും അധ്വാനവും എല്ലാം ദൈവ കൃപയുടെ ഫലമാണ് എന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു.
ഡോ. ഷർമദ് ഖാൻ
അടങ്ങിയൊതുങ്ങി ഇരിക്കുവാൻ ഒരിക്കലും സാധിക്കാത്ത കുട്ടികളെ ലോക്കിട്ടു പൂട്ടിക്കളഞ്ഞു കോവിഡ്. എന്തൊക്കെ ബുദ്ധിമുട്ടുകളാണ് അവർക്ക് കോവിഡ് കാരണം ഉണ്ടായതെന്ന് പറഞ്ഞറിയിക്കാൻ എളുപ്പമല്ല. ആദ്യമൊക്കെ വളരെ രസകരമായി ലോക്ക്ഡൗൺ ആസ്വദിച്ച കുട്ടികൾ പിന്നീട് കുറേശ്ശെ ദുരിതത്തിലായി. ക്രമേണ ഇണക്കത്തേക്കാൾ കൂടുതൽ പിണക്കമായി മാറി. പിണക്കം മാറ്റാൻ ടിവി കാണലും, മൊബൈൽ നോക്കലും വർദ്ധിപ്പിക്കുകയായിരുന്നു രക്ഷകർത്താക്കൾ കുട്ടികളെ സന്തോഷിപ്പിക്കാനായി ആദ്യം ചെയ്തത്. സിനിമ കാണലും ഗെയിം കളികളുമായി ഇരുന്നിടത്ത് നിന്ന് എഴുന്നേൽക്കാത്ത അവസ്ഥയായി പിന്നീടത് മാറി.
മാനസികവും ശാരീരികവുമായ ആരോഗ്യം നഷ്ടപ്പെട്ടാൽ അവ വീണ്ടെടുക്കുവാൻ അത്ര എളുപ്പമല്ലാത്തതിനാൽ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്ന് വിവേകത്തോടെ മനസ്സിലാക്കുകയും സ്നേഹത്തോടെ അത് കുട്ടികളെക്കൊണ്ട് അനുസരിപ്പിക്കുകയും വേണം. എവിടെയും പോകേണ്ടതില്ലെങ്കിലും രാവിലെ എഴുന്നേറ്റ് ശീലിച്ച സമയത്തുതന്നെ ഉറക്കമുണർന്ന് പ്രഭാത കർമ്മങ്ങൾ നടത്തണം. പല്ലുതേപ്പും കുളിയുമെല്ലാം ശ്രദ്ധയോടെ ശീലിച്ച സമയത്ത് തന്നെ ചെയ്യണം. പ്രഭാതഭക്ഷണത്തിന് വലിയ പ്രാധാന്യം നൽകണം. എപ്പോഴും ടിവിയിലും മൊബൈലിലും നോക്കിയിരിക്കാതെ ചുറ്റും നടക്കുന്ന കാര്യങ്ങൾ അറിയുകയും അവയിൽ ഇടപെടുകയും വേണം. പുസ്തകങ്ങൾ വായിക്കണം. വീട്ടിലുള്ളവരുമായി സംസാരിക്കണം. ചോദ്യങ്ങൾ ചോദിക്കണം. വേണ്ടി വന്നാൽ തർക്കിക്കണം. വഴക്കുണ്ടാക്കേണ്ടതായും പിണങ്ങേണ്ടതായും വന്നാൽ അതും ചെയ്യണം.
ചെറിയതോതിലെങ്കിലും കൃഷിപ്പണികൾ ചെയ്യുകയും അവയെ വളർത്തുന്ന ഓരോ ഘട്ടങ്ങളിലും മുതിർന്നവർക്കൊപ്പം കൂടുകയും ചെയ്യണം. വീട്ടിൽ വളർത്തുമൃഗങ്ങൾ ഉണ്ടെങ്കിൽ അവയുടെ കാര്യങ്ങളും ശ്രദ്ധിക്കണം. അവർക്ക് ഭക്ഷണം കൊടുക്കുക, ചെടികൾക്ക് വെള്ളം കോരുക, അവ വളരുന്നത് നിരീക്ഷിക്കുക, അവയിൽ സന്തോഷം കണ്ടെത്തുക തുടങ്ങിയവ മനസ്സിന് സന്തോഷത്തെ നൽകുന്നതാണ്.
തൂത്തും തുടച്ചും സൂക്ഷിക്കുന്ന അത്രയും പ്രാധാന്യമുണ്ട് വീട് വൃത്തികേടാക്കാതിരിക്കുന്നതിനും. അഥവാ മലിനപ്പെടുത്തിയാൽ പറ്റുന്നതുപോലെ വൃത്തിയാക്കുവാൻ ശ്രമിക്കുക തന്നെ വേണം. പ്രായത്തിനനുസരിച്ച് സ്വന്തം വസ്ത്രങ്ങൾ കഴുകുകയും അവ ഉണക്കുകയും ചെയ്യണം. ഇത്തരം കാര്യങ്ങളിൽ എത്രമാത്രം ശ്രദ്ധയുണ്ടെന്ന് മറ്റുള്ളവർക്ക് കൂടി ബോധ്യപ്പെടുത്തി കൊടുക്കുന്നതിലൂടെ അവരെ ഒരു പരിധിവരെ അത്ഭുതപ്പെടുത്തുവാനും സാധിക്കും. പാചകത്തിന് ആവശ്യമായ പച്ചക്കറികളും മറ്റും അരിയുന്നതിന് മറ്റുള്ളവർക്കൊപ്പം ചേരണം.പറ്റുന്ന പോലെ പാചകവും പഠിക്കണം.ഇതിലൊന്നും ആൺപെൺ വ്യത്യാസമോ പ്രായമോ പരിഗണിക്കേണ്ടതില്ല. പകൽ സമയത്ത് ഉറങ്ങുകയോ, രാത്രി ഉറക്കം ഒഴിയുകയോ ചെയ്യുന്നത് നല്ലതല്ല. എന്ത് ചെയ്താലും ആരോഗ്യത്തിന് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ കൂടി പ്രത്യേക ശ്രദ്ധ വേണം. കാരണം എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായാൽ ആശുപത്രിയിൽ പോകുന്നതിനും പോയാൽതന്നെ വേഗത്തിൽ ചികിത്സ ലഭിക്കുന്നതിനും തടസ്സം നേരിടാൻ ഇടയുണ്ടെന്ന് അറിയാമല്ലോ?
മൊബൈലിൽ ഗെയിം കളിക്കുന്നതിനേക്കാൽ മറ്റുള്ളവർക്കൊപ്പം ചേർന്ന് ചെസ്സ് ,ക്യാരംസ് തുടങ്ങിയവ കളിച്ചാൽ കൂടുതൽ മാനസികോല്ലാസം ലഭിക്കും.
കഴിക്കുന്ന ഭക്ഷണത്തിൽ നിന്നും ലഭിക്കുന്ന ഊർജ്ജം ഉപയോഗിക്കപ്പെടാനുള്ള അദ്ധ്വാനമൊന്നും ഇപ്പോൾ ഇല്ല എന്ന് അറിയാമല്ലോ? ആയതിനാൽ ഭക്ഷണം അമിതമാകാതിരിക്കുവാനും എന്നാൽ പോഷകപ്രദമായിരിക്കുവാനും ശ്രദ്ധിക്കണം. വീടിനുള്ളിലാണെങ്കിലും മാസ്ക് ധരിക്കണം. രണ്ട് മീറ്ററിനുള്ളിൽ ആരുമില്ലാത്തപ്പോൾ മാത്രമാണ് മാസ്ക് ഒഴിവാക്കാവുന്നത്. മാസ്ക് ഉപയോഗിക്കുന്നവർ ഇടയ്ക്കിടയ്ക്ക് മറ്റുള്ളവർ ഇല്ലാത്ത സ്ഥലങ്ങളിൽ ചെന്ന് ശുദ്ധവായു ശ്വസിക്കാനും ഇടയ്ക്കിടെ വെള്ളം കുടിക്കുന്നതിനും ശ്രദ്ധിക്കണം. എവിടെയും തൊടാതിരിക്കണമെന്ന ഉപദേശവും തൊട്ടാൽ കൈകൾ സോപ്പിട്ട് കഴുകണമെന്നതും കുട്ടികൾ പ്രത്യേകം ശ്രദ്ധിക്കണം.
കുട്ടികൾക്ക് ഏറെ ഇഷ്ടമുള്ള വിനോദങ്ങളിൽ ഒന്നാണ് ക്വിസ് കോമ്പറ്റീഷൻ. എപ്രകാരമായാലും പുതിയ അറിവുകൾ ദിവസവും സ്വായത്തമാക്കുവാൻ പ്രത്യേകം ശ്രദ്ധിക്കണം. ഷോർട്ട് ഫിലിം, വീഡിയോകൾ തുടങ്ങിയവ നിർമ്മിച്ച് തനിക്ക് എന്തൊക്കെ കഴിവുകളുണ്ടെന്ന് മനസ്സിലാക്കി അവരവരുടെ കോൺഫിഡൻസ് കൂട്ടുവാൻ ആവശ്യമായ സമയം ഇപ്പോൾ ലഭിക്കും.
കുട്ടികൾ കൊതുകു നശീകരണ പ്രവർത്തനങ്ങളുടെ ഭാഗമാകണം. മറ്റ് പകർച്ചവ്യാധികളെ തടയുവാനും ഇത് അനിവാര്യമാണ്. പകർച്ചവ്യാധികൾ തടയുവാൻ രോഗപ്രതിരോധശേഷി ഉണ്ടായിരിക്കണം. നല്ല ശീലങ്ങളും, ആരോഗ്യവും, നല്ല ഭക്ഷണശീലവും, വ്യക്തിശുചിത്വവും, പരിസരശുചിത്വവുമെല്ലാം രോഗ പ്രതിരോധ ശേഷിയെ വർദ്ധിപ്പിക്കും. ഇവയ്ക്കെതിരെയുള്ളവ രോഗത്തെ ഉണ്ടാക്കും. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുവാൻ ഇവ ഒഴിവാക്കിയുള്ള ഒറ്റമൂലികൾ കൊണ്ട് സാധിക്കില്ല.
മഞ്ഞൾ, ഇഞ്ചി,തുളസി, ദഹനത്തെ സഹായിക്കുന്നവ, അലർജിയെ കുറയ്ക്കുന്നവ,കഫ രോഗങ്ങളെ ശമിപ്പിക്കുന്നവ, പോഷകമുള്ള ആഹാരം, കാലാവസ്ഥയ്ക്കനുസരിച്ച ഭക്ഷണം എന്നിവയും രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിന് അനിവാര്യമാണ്.
ശരിയായ ഉറക്കവും, ഉറക്കമെഴുന്നേൽക്കലും, സമയത്തുള്ള ഭക്ഷണവും, ആവശ്യത്തിന് വിശ്രമവും, എല്ലാ കാര്യങ്ങളിലും മിതത്വവും, ഹിതമായവയെ മാത്രം ശീലിക്കലുമെല്ലാം നമ്മളിൽ ഒരു ആരോഗ്യകരമായ ബയോളജിക്കൽ ക്ലോക്ക് രൂപംകൊള്ളാൻ ഇടയാകുന്നു. ഇപ്രകാരം രൂപംകൊള്ളുന്ന ബയോളജിക്കൽ ക്ലോക്കിനെ തകിടം മറിക്കുവാൻ ലോക് ഡൗൺ കാലത്തെ അശ്രദ്ധകൾ കാരണമാകരുത്. ആരോഗ്യമെന്നത് വെറുതെ വന്നു ചേരുന്ന ഒന്നല്ല. വളരെ ശ്രദ്ധയോടെയും കരുതലോടെയും സംരക്ഷിക്കപ്പെടേണ്ടതാണ് ആരോഗ്യം.

ഡോ. ഷർമദ് ഖാൻ
സീനിയർ മെഡിക്കൽ ഓഫീസർ
ആയുർവേദ ദിസ്പെന്സറി
ചേരമാൻ തുരുത്ത്
തിരുവനന്തപുരം .

ഷഹീന്‍ബാഗ് സമരനായിക ബില്‍ക്കീസിനെ അധിക്ഷേപിച്ച് വ്യാജ പോസ്റ്റുമായി ബോളിവുഡ് നടി കങ്കണ റണൗട്ട്. ഷഹീന്‍ബാഗ് സമരത്തിലും ഇപ്പോള്‍ കര്‍ഷക സമരത്തിലും ബില്‍ക്കീസ് പങ്കെടുക്കുന്നെന്ന് പറഞ്ഞുള്ള വ്യാജ ഫോട്ടോയായിരുന്നു കങ്കണ പങ്കുവെച്ചത്.
വെറും നൂറ് രൂപ കൊടുത്താല്‍ ഏത് സമരത്തില്‍ വേണമെങ്കിലും പങ്കെടുക്കാന്‍ വരുന്ന സമരനായികയാണ് ഇവര്‍ എന്നുപറഞ്ഞാണ് കങ്കണയുടെ അധിക്ഷേപം. എന്നാല്‍ പോസ്റ്റിനെതിരെ പ്രതിഷേധം ഉയരുകയും വ്യാജ പോസ്റ്റാണെന്ന് ചിലര്‍ ചൂണ്ടിക്കാണിക്കുകയും ചെയ്തതോടെ കങ്കണ പോസ്റ്റ് മുക്കി.
‘ ഹ ഹ ഹ ടൈം മാഗസിന്റെ ലോകത്തിലെ ഏറ്റവും സ്വാധീനം ചെലുത്തിയ നൂറുപേരുടെ പട്ടികയില്‍ ഇടംപിടിച്ച അതേ ദീദി. അവര്‍ ഇപ്പോള്‍ നൂറ് രൂപയ്ക്ക് വരെ ലഭ്യമാണ്’ എന്നായിരുന്നു കങ്കണ പറഞ്ഞത്. ‘ദാദി ഷഹീന്‍ബാഗില്‍ ദാദി കര്‍ഷക സ്ത്രീയായും. ദിവസവേതനത്തില്‍ ദാദിയെ ലഭ്യമാണ്. ഭക്ഷണം, വസ്ത്രം, അവാര്‍ഡ്, പോക്കറ്റ് മണി ഇത്രയും കൊടുത്താല്‍ മതി. കോണ്‍ടാക്ട് ചെയ്യേണ്ടത് രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, ഇന്ത്യന്‍നാഷണല്‍ കോണ്‍ഗ്രസ് ഓഫീസ്, 24 അക്ബര്‍ റോഡ് ന്യൂദല്‍ഹി’ യെന്ന് പറഞ്ഞായിരുന്നു ബില്‍ക്കീസിന്റെ ചിത്രം കങ്കണ പങ്കുവെച്ചത്.
ഷഹീന്‍ബാഗ് സമരത്തിലിരിക്കുന്ന ബില്‍ക്കീസിന്റെ ചിത്രവും റോഡിലൂടെ കര്‍ഷക സമരത്തില്‍ പങ്കെടുക്കുന്ന തരത്തിലുള്ള വ്യാജ ചിത്രവും ഉള്‍പ്പെടെയായിരുന്നു കങ്കണയുടെ ട്വീറ്റ്. കങ്കണയുടെ നടപടിക്കെതിരെ യൂട്യൂബര്‍ ധ്രുവ് റാഠിയടക്കം രംഗത്തെത്തിയിരുന്നു.
സര്‍ക്കാരിന്റെ പാവകള്‍ പ്രതിഷേധക്കാരെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നത് ഇങ്ങനെയാണ്. സി.എ.എ വിരുദ്ധരേയും കര്‍ഷക പ്രതിഷേധക്കാരേയും ലക്ഷ്യമിട്ടാണ് കങ്കണ ഈ വ്യാജ വാര്‍ത്ത തയ്യാറാക്കിയത്. തികച്ചും തെറ്റാണ് ഇത്. പിടിക്കപ്പെട്ട ശേഷം അവര്‍ പോസ്റ്റ് ഡിലീറ്റ് ചെയ്‌തെന്നും ധ്രുവ് റാഠി പറഞ്ഞു.
തെലുങ്കാനയിൽ ബിജെപി അധികാരത്തിൽ വന്നാൽ ഹൈദരാബാദിനെ ഭാഗ്യനഗർ എന്ന് പുനർനാമകരണം ചെയ്യുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്പറേഷന് തെരഞ്ഞെടുപ്പിനു മുന്നോടിയായി നടത്തിയ റോഡ് ഷോയിലാണ് യോഗി ആദിത്യനാഥ് ഇക്കാര്യം വ്യക്തമാക്കിയത്.
“ഹൈദരാബാദിനെ ഭാഗ്യനഗർ എന്ന് പുനർനാമകരണം ചെയ്യാമോ എന്ന് ചിലർ ചോദിക്കുന്നു. എന്തുകൊണ്ട് സാധിക്കില്ലെന്ന് ഞാൻ അവരോട് തിരിച്ച് ചോദിച്ചു. യുപിയിൽ ബിജെപി അധികാരത്തിൽ വന്നശേഷം ഫൈസാബാദിനെ അയോധ്യ എന്നും അലഹബാദിനെ പ്രയാഗ്രാജ് എന്നും പുനർനാമകരണം ചെയ്തു. പിന്നെന്തുകൊണ്ട് ഹൈദരാബാദിനെ ഭാഗ്യനഗര്‍ എന്ന് പുനര്‍നാമകരണം ചെയ്തു കൂടായെന്നായിരുന്നു ആദിത്യനാഥിന്റെ പരാമര്‍ശം.
ജമ്മു കാഷ്മീരിന്റെ പ്രത്യേക പദവി ആർട്ടിക്കിൾ 370 റദ്ദാക്കിയ കേന്ദ്ര സർക്കാർ നടപടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ആഭ്യന്തരമന്ത്രി അമിത്ഷായേയും യോഗി ആദിത്യനാഥ് പ്രശംസിച്ചു. ഹൈദരാബാദിലെയും തെലങ്കാനയിലെയും ആളുകള്‍ക്ക് പോലും ഇനി ജമ്മു കാഷ്മീരില്‍ ഭൂമി വാങ്ങാന്‍ പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.
സിനിമാ താരങ്ങളിൽ പലരും പുഷ്അപ് ചെയ്യുന്നത് നമ്മൾ കണ്ടിട്ടുണ്ടാകും. എന്നാൽ സാരിയിൽ പുഷ്അപ് ചെയ്ത് എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ് ബോളിവുഡ് താരം ഗുൽ പനാഗ്.
ഒരുപാട് പേരാണ് സാരിയിലുള്ള താരത്തിന്റെ പുഷ് അപ് കണ്ട് അഭിനന്ദനവുമായി രംഗത്ത് എത്തിയിരിക്കുന്നത്. എവിടെയായാലും എങ്ങനെയായാലും… എന്ന ക്യാപ്ഷനോടെയാണ് ഗുൽ പനാഗ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
നിരവധി പേരാണ് വീഡിയോയുടെ താഴെ കമന്റുമായി എത്തിയത്. എന്റെ പ്രഫഷണൽ ഔട്ട് ഫിറ്റാണ് സാരി, എന്നാൽ സാരി കൊണ്ട് ഇങ്ങനെയും ചെയ്യാമെന്ന് മനസിലാക്കി തന്നതിന് നന്ദി എന്നാണ് ഒരു ആരാധിക കമന്റ് ചെയ്തത്.
താരം പരീക്ഷണാർഥമാണ് സാരിയിൽ പുഷ് അപ് ചെയ്തത്. ഇതിനു മുൻപ് നിരവധി പുഷ് അപ് വീഡിയോകൾ ഗുൽ പനാഗ് പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയത് സാരിയിലുള്ള പുഷ് അപ് വീഡിയോയാണ്. ബോളിവുഡ് താരമായ മന്ദിര ബേദിയും കുറച്ച് നാൾ മുൻപ് സാരിയിൽ വർക്ക് ഔട്ട് ചെയ്യുന്ന വീഡിയോ പങ്കുവച്ചിരുന്നു
നടനും മോഡൽ ഐക്കണുമായ മിലിന്ദ് സോമിന്റെ അമ്മ സാരിയിൽ മാരത്തണ്‍ ഓടിയതും വർക്ക് ഔട്ട് ചെയ്തിരുന്നതും സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയിരുന്നു.
View this post on Instagram
കഴിഞ്ഞ ദിവസമാണ് ഗ്യാസ് സിലിണ്ടര്‍ മാറ്റുന്നതിനിടെ അടുപ്പില്‍ നിന്ന് തീ പകര്‍ന്ന് 29കാരനായ സെബിന്‍ എബ്രഹാം മരിച്ചത്. സെബിന്റെ വിയോഗം വിവാഹം കഴിഞ്ഞ് ഒരു മാസം പൂര്‍ത്തിയാകുന്ന നാളില്‍ ആയിരുന്നു സെബിന്റെ വിയോഗം. ഇത് ഇന്ന് ഭാര്യ ദിയയെ ആകെ തകര്‍ത്തിരിക്കുകയാണ്. വിവാഹത്തിന്റെ നല്ല നിമിഷങ്ങളും സ്‌നേഹിച്ച് കൊതിതീരും മുന്‍പേ സെബിനെ വിധി തട്ടിയെടുത്തതിന്റെ ആഘാതത്തിലുമാണ് ദിയ.
ദിയയെ ആശ്വസിപ്പിക്കാന്‍ കുടുംബവും ബുദ്ധിമുട്ടുകയാണ. വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കും പ്രിയങ്കരന്‍ ആയ സെബിന്റെ വേര്‍പാട് ആര്‍ക്കും വിശ്വസിക്കാന്‍ ആവുന്നില്ല. സൗമ്യ സ്വാഭാവം ഉള്ള സെബിന് വലിയ സൗഹൃദ വലയങ്ങള്‍ കൂടിയുണ്ട്. രാമപുരം മാര്‍ അഗ്‌നിയോസ് വിദ്യാര്‍ത്ഥി ആയിരിക്കെ ക്യാപസ് കോളേജ് വിദ്യാര്‍ത്ഥി ആയിരിക്കെ ക്യാപസ് സെലെക്ഷന്‍ വഴി സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിയമനം ആയിരുന്നു സെബിന്റേത്.
ഗ്യാസ് സിലിണ്ടര്‍ മാറ്റുന്നതിനിടെയാണ് തീപിടുത്തമുണ്ടായത്. അപകടത്തില്‍ പരിക്കേറ്റ സെബിന്‍ ഒരാഴ്ചയില്‍ ഏറെ ആയി ഹോസ്പിറ്റലില്‍ ചികിത്സയില്‍ ആയിരുന്നു. ചികിത്സയിലിരിക്കെയാണ് സെബിന്‍ മരണത്തിന് കീഴടങ്ങിയത്. കട്ടപ്പന ഇരട്ടിയാര്‍ സ്വാദേശിനിയെ ആണ് സെബിന്റെ ഭാര്യ ദിയ. പാചകവാതക ചോര്‍ച്ചയുണ്ടായതാണ് തീപടര്‍ന്ന് പിടിക്കാന്‍ ഇടയാക്കിയത്.
അപകടത്തില്‍ സെബിനും അമ്മ ആനിക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പുതിയ പാചക വാതക സിലിന്‍ഡറിലേക്ക് സ്റ്റൗ ബന്ധിപ്പിച്ചപ്പോഴായിരുന്നു അപകടം. ചോര്‍ച്ച പരിഹരിക്കുവാന്‍ ശ്രമിക്കുമ്പോള്‍ തൊട്ടടുത്ത വിറകടുപ്പില്‍നിന്ന് തീപടരുകയായിരുന്നു. ബഹളംകേട്ട് ഓടിയെത്തിയ നാട്ടുകാര്‍ അടുക്കളയിലേക്ക് വെള്ളം പമ്പ് ചെയ്ത് തീ അണയ്ക്കുകയായിരുന്നു. സെബിന് എണ്‍പത് ശതമാനത്തോളം പൊള്ളലേറ്റിരുന്നു. അമ്മ അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.