തിരുവനന്തപുരം: യുട്യൂബ് ദൃശ്യങ്ങൾ അനുകരിച്ച കുട്ടിക്ക് പൊള്ളലേറ്റ് ദാരുണാന്ത്യം. തിരുവനന്തപുരം വെങ്ങാനൂരിലാണ് സംഭവം. തീ ഉപയോഗിച്ച് മുടി വെട്ടുന്ന ദൃശ്യങ്ങൾ യുട്യൂബിൽ കണ്ട് അനുകരിച്ച 12 വയസുകാരനാണ് പൊള്ളലേറ്റ് മരിച്ചത്.
ദൃശ്യങ്ങൾ അനുകരിച്ച കുട്ടിയുടെ തലയിൽ തീപടർന്നു പിടിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കാരൂർ സോമൻ
എങ്ങും നിശ്ശബ്ദത. ഗാഢനിദ്രയിൽ നിന്ന് അനാഥാലയത്തിൽ കഴിയുന്ന പതിമൂന്ന് വയസ്സുകാരൻ ആനന്ദ് വിറങ്ങലിച്ച മിഴികളോടെ ഞെട്ടിയുണർന്നു. കൺനിറയെ ജ്വലിക്കുന്ന കണ്ണുകളുള്ള കാട്ടുനായ്ക്കൾ. അതിന്റ വായിൽനിന്ന് രക്തം പ്രവഹിക്കുന്നു. അടുത്തുകൂടി കഴുകന്മാർ ചിറകടിച്ചു പറന്നു. വിയർപ്പുകണങ്ങൾ പൊടിഞ്ഞു നിന്നു. നാവ് വറ്റിവരണ്ടു. ചുണ്ടുകൾ വരണ്ടുണങ്ങി. വീർപ്പുമുട്ടൽ അനഭവപ്പെട്ടു. ചുറ്റിനും അനാഥകുട്ടികളുറങ്ങുന്നു. നിറകണ്ണുകളോടെ അച്ഛൻ അച്യുതനും അമ്മ കമലവും തീയിൽ പിടഞ്ഞു വെന്തെരിഞ്ഞ ഭീകര ദ്യശ്യം മനസ്സിൽ നിന്ന് മായുന്നില്ല. ഉറങ്ങാൻ കഴിയാതെ ആ ദ്യശ്യം തന്നെ തുറിച്ചുനോക്കുന്നു. ഈ കാട്ടുനായ്ക്കളെപോലെയാണ് കോപാകുലരായ കാക്കിപ്പട മാതാപിതാക്കളെ വേട്ടയാടിയത്.
അച്യുതൻ മൂന്ന് സെന്റ് പുറംപോക്ക് വസ്തുവിൽ ഒരു കുടിലുകെട്ടി പതിമൂന്ന് വർഷങ്ങൾ പിന്നിട്ടു. അത് മണ്ണിന്റെ അവകാശിയായി ഹൃദയാഭിലാഷം പൂർത്തീകരിച്ച നാളുകളായിരിന്നു. കൂലിവേലക്കാരായ മാതാപിതാക്കൾ പരമാവധി കഠിനാധ്വാനം ചെയ്താണ് തനിക്കൊപ്പം ഇളയ സഹോദരൻ അനിലിനെ വളർത്തിയത്. അടുത്തൊരു വൻകിട മുതലാളി കുന്നുകൾ വെട്ടി നിരത്തി കാടിനോട് ചേർന്ന് വലിയൊരു റിസോർട്ട് ആരംഭിച്ചു. അത് അധികാരികൾക്ക് കൈക്കൂലി കൊടുത്ത് പട്ടയം ഉണ്ടാക്കിയതെന്ന് പലരും പറഞ്ഞു. കാട്ടിലെ കടുവയ്ക്കും നാട്ടിലെ കടുവയ്ക്കും ഈ കുടിൽ ഒരധികപ്പറ്റായി. ഇരകളെത്തേടി കാട്ടുനായ്ക്കളായ ഗുണ്ടകളെത്തി. അച്യുതൻ ഭയന്നില്ല. ഗുണ്ടകളെ നേരിട്ടത് മൂർച്ചയേറിയ വെട്ടുകത്തിയുമായിട്ടാണ്. ഗത്യന്തരമില്ലാതെ മുതലാളി നിയമനടപടികൾ തുടങ്ങി. അഴിമതിക്കാരായ റവന്യൂ ഉദ്യോഗസ്ഥരും കൂട്ടിനെത്തി. കുടിലൊഴിപ്പിക്കാൻ കോടതി വിധി സമ്പാദിച്ചു. പോലീസ് വന്നത് മാറ്റിപാർപ്പിക്കാനല്ല കുടിലിൽ നിന്ന് ഇറക്കിവിടാനാണ്. ആട്ടിയിറക്കാൻ വന്ന പൊലീസിന് മുന്നിൽ അച്യുതനും ഭാര്യയും ശരീരത്ത് പെട്രോൾ ഒഴിച്ച് തീപ്പെട്ടിയുരച്ചു ആത്മഹത്യക്ക് തയ്യാറായി നിന്നു. കുട്ടികൾക്ക് ആ കാഴ്ച്ച നിസ്സഹായം കണ്ടുനില്ക്കാനേ സാധിച്ചുള്ളൂ.
“ഞങ്ങളും ഈ മണ്ണിന്റെ അവകാശികൾ. പാർപ്പിടം മൗലിക അവകാശമാണ്. ആറടി മണ്ണ് ഞങ്ങൾക്കും വേണം”. ശരീരം വിറച്ചും തൊണ്ട ഇടറിയും കിതച്ചും അച്ചന്റെ അവസാന വാക്കുകൾ ഓർത്തു.
പോലീസ് ശകാരം തുടർന്നുകൊണ്ട് പറഞ്ഞു.
“ഞങ്ങൾക്ക് കോടതി വിധി നടപ്പാക്കണം. നിങ്ങൾ പുറത്തിറങ്ങണം. ഇല്ലെങ്കിൽ വലിച്ചെറിയും” സമചിത്തതയില്ലാത്ത പോലീസ് ഉറഞ്ഞുതുള്ളി അടുത്തേക്ക് വന്ന നിമിഷങ്ങളിൽ തീ ആളിക്കത്തി.
ആ വാർത്ത നാട്ടുകാരെ ഭ്രാന്തുപിടിപ്പിച്ചു. ഭരണകൂടങ്ങളെ, സമചിത്തത, കരുണ, അനുകമ്പയില്ലാത്ത പോലീസ് പരാക്രമങ്ങളെ രാഷ്ട്രീയമില്ലാത്ത ബുദ്ധിജീവികൾ രൂക്ഷമായി കുറ്റപ്പെടുത്തി. മനുഷ്യർക്ക് രക്ഷയും തണലും നൽകുന്ന, ഭുമിയില്ലാത്തവന് ഭൂമിയും വീടില്ലാത്തവന് വീടും നൽകുന്ന നിയമങ്ങളാണ് വേണ്ടത്. കുടിയൊഴിപ്പിക്കലല്ല പരിഹാരം മാറ്റിപാർപ്പിക്കലാണ് വേണ്ടത്. രണ്ട് കുട്ടികളെ അനാഥരാക്കിയവർ ഇതിനൊക്കെ ഉത്തരം പറയണം? അവർക്കതിരെയും വിമർശനങ്ങളുയർന്നു. നിയമം ലംഘിക്കുന്നവർക്ക് കൂട്ടുനിൽക്കരുത്.
ആനന്ദൻ കട്ടിലിലേക്ക് തളർന്നു കിടന്നു. അനുജൻ അനിൽ ഇപ്പോൾ ആശുപത്രി കിടക്കയിലാണ്. രക്ഷിതാക്കൾ തീയിലെരിയുന്നത് കണ്ടവൻ ബോധരഹിതനായി വീണു. മുന്നിൽ ശൂന്യത മാത്രം. മനസ്സിൽ വേദനകൾ ഉരുണ്ടുകൂടി. പുറത്തെ കൂരിരുട്ടിൽ മഞ്ഞുതുള്ളികൾ പെറ്റുപെരുകുന്നതുപോലെ ആനന്ദിന്റെ മിഴികൾ നിറഞ്ഞൊഴുകി. കണ്മുന്നിൽ മാതാപിതാക്കളുടെ മാംസം വറ്റിക്കരിഞ്ഞപ്പോൾ ശ്വാസം നിന്നതുപോലെയായിരിന്നു. അവന്റെ മനസ്സ് മന്ത്രിച്ചു. “ഞങ്ങൾ ഈ ദുരന്തത്തിന്റ ബാക്കിപത്രമാണ്. ജനിച്ചു വളർന്ന മണ്ണിൽ നിന്ന് ഞങ്ങളെ പിഴുതെറിഞ്ഞു. രക്ഷിതാക്കളെ അഗ്നിക്കിരയാക്കി “. അവന്റെ സിരകൾ ത്രസിച്ചു. നെടുവീർപ്പുകളുയർന്നു. ഈ അടിമത്വ വ്യവസ്ഥിതിക്കെതിരെ അവന്റെ ചൂണ്ടുവിരലുകളുയർന്നു. ഒരു പോരാളിയായി പോർവിളി നടത്താൻ, രക്ഷിതാക്കളുറങ്ങുന്ന മണ്ണിലെത്താൻ മനസ്സ് ശക്തിയാർജിച്ചുകൊണ്ടിരിന്നു.
ജയ്പൂർ∙ കേസ് അന്വേഷണത്തിന്റെ ഭാഗമായി കുറ്റാരോപിതന്റെ വീട്ടിലെത്തി ഭാര്യയെ പീഡിപ്പിച്ചെന്നാരോപിച്ച് എഎസ്ഐയെ നാട്ടുകാർ പിടികൂടി മരത്തിൽ കെട്ടിയിട്ടു. രാജസ്ഥാനിലെ ചിത്തോർഗഡ് ജില്ലയിലെ ഛന്ദേരിയ പൊലീസ് സ്റ്റേഷൻ പരിധിയിലാണു സംഭവം. പരാതിക്കാരിയായ സ്ത്രീയോട് ലൈംഗിക വേഴ്ച ആവശ്യപ്പെട്ടതിന്റെ പേരിൽ, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള പ്രത്യേക പൊലീസ് വിഭാഗത്തിലെ അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ അറസ്റ്റിലായി ഒരാഴ്ച പിന്നിടുമ്പോഴാണു സംസ്ഥാന പൊലീസിനു മാനക്കേടായി പുതിയ കേസ് ഉയർന്നിരിക്കുന്നത്.
എരുമയെ മോഷ്ടിച്ചെന്നു കാട്ടി സഹോദരൻ നൽകിയ കേസിലെ പ്രതിയായ ആളുടെ വീട്ടിലാണ് കേസിനാസ്പദമായ സംഭവങ്ങൾ അരങ്ങേറിയത്. കേസ് ഒത്തു തീർപ്പാക്കാൻ എഎസ്ഐ ശ്യാം ലാൽ സുഖ്‍വാൽ 5000 രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നും തുക കൈപ്പറ്റാനും അന്വേഷണത്തിന്റെ ഭാഗമായി മൊഴി എടുക്കാനുമായി വീട്ടിലെത്തിയപ്പോൾ പീഡിപ്പിച്ചെന്നുമാണു സ്ത്രീയുടെ പരാതി. ഇതേ തുടര്‍ന്ന് ഇവരുടെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് എംഎസ്ഐയെ മരത്തിൽ കെട്ടിയിടുകയായിരുന്നു. പിന്നീട് ഉന്നത പൊലീസ് ഉദ്യോഗസ്ഥരെത്തിയാണു മോചിപ്പിച്ചത്.
അതേസമയം, കേസ് അന്വേഷണത്തിന്റെ ഭാഗമായി വീട്ടിലെത്തിയ തന്നെ ഒരു കൂട്ടം ആളുകൾ ചേർന്നു തടഞ്ഞുവയ്ക്കുകയും െകട്ടിയിടുകയുമായിരുന്നുവെന്നാണു പൊലീസ് ഉദ്യോഗസ്ഥന്റെ ഭാഷ്യം. ഇരു കൂട്ടരും പരാതികൾ നൽകിയതോടെ സുഖ്‍വാലിനെ സ്ഥലം മാറ്റി. അന്വേഷണം പൂർത്തിയായ ശേഷം തുടർനടപടികള്‍ സ്വീകരിക്കുമെന്ന് ചിത്തോർഗഡ് എസ്പി അറിയിച്ചു.
കേരളത്തിൽ എറെ കോളിളക്കം സൃഷ്ടിച്ച ചുംബന സമരത്തിനുശേഷം ഉയർന്നുകേട്ട പേരാണ് രശ്മി ആർ നായർ. പ്ലേ ബോയ് മോഡലായി പേരെടുത്ത രശ്മി ആർ നായർ പിന്നീട് പല വിവാദങ്ങളിലും അകപ്പെട്ടിരുന്നു. ഐ ടി മേഖലയിൽ ജോലിചെയ്തിരുന്ന രശ്മി രണ്ടായിരത്തി പത്തിൽ ആ ജോലി ഉപേക്ഷിച്ചുകൊണ്ട് മോഡലിങ് രംഗത്ത് സജീവമായി നിരവധി ദേശീയ മാസികളിൽ താരം തന്റെ കഴിവ് തെളിയിച്ചു.
സാമൂഹിക കാര്യങ്ങളിൽ അഭിപ്രായം തുറന്നു പറയാറുണ്ട് രശ്മി. സംഘികളാണ് എതിർവശത്തെങ്കിൽ രശ്മിയുടെ എഴുത്തിന് പതിവിലും മൂർച്ച കൂടും. ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും നിരവധിപ്പേരാണ് രശ്മി നായരെ ഫോളോ ചെയ്യുന്നത്. അതിനാൽ തന്നെ പങ്കുവെക്കുന്ന പോസ്റ്റുകൾ അതിവേഗം വൈറലാകാറുണ്ട്.
രശ്മിയുടെ പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ ചർച്ചാവിഷയം. ബ്രൈഡ് സ്റ്റോറീസ് എന്ന പേരിലാണ് ഫോട്ടോകൾ പങ്കുവെച്ചത്. സാരി ബ്ലൗസും നിക്കറുമാണ് വേഷം.ആഭരണങ്ങൾ ധരിച്ച് കൊണ്ട് ഗ്ളാമർ ലൂക്കിൽ താരം പങ്കുവെച്ച ചിത്രങ്ങൾ ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത് .
സ്വർണ കള്ളക്കടത്ത് കേസ് പ്രതിയായ സ്വപ്‌ന സുരേഷിന്റെ മൊഴി എന്ന പേരിൽ മാധ്യമങ്ങളിൽ വന്നുകൊണ്ടിരിക്കുന്ന കാര്യം ശുദ്ധ അസംബന്ധവും വസ്തുതാ വിരുദ്ധവുമാണെന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ.
ഇക്കാര്യം ആർക്കും അന്വേഷിച്ച് ബോധ്യപ്പെടാം. പ്രവാസികളെ കാണുന്നതിന്റെ പേരിൽ വിദേശത്ത് നിക്ഷേപമുണ്ടെന്ന് വ്യാഖ്യാനിക്കുന്നത് അബദ്ധമാണെന്നും ശ്രീരാമകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു.
രാഷ്ട്രീയ താൽപര്യം വച്ചുകൊണ്ടുള്ള പ്രചാരകരുടെ വേഷത്തിലാണ് കേന്ദ്ര ഏജൻസികൾ ഇടയ്ക്കിടെ പലതും പുറത്തു വിട്ടുകൊണ്ടിരിക്കുന്നത്. വിദേശത്ത് വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാൻ തീരുമാനിച്ചെന്നും അതിൽ നിക്ഷേപം ഉണ്ടെന്നും ഉള്ളതായി പറയപ്പെടുന്ന മൊഴി തീർത്തും അടിസ്ഥാന വിരുദ്ധമാണ്.
ഒമാനിൽ നല്ല നിലയിൽ വിദ്യാഭ്യാസ സ്ഥാപനം നടത്തുന്ന പൊന്നാനി സ്വദേശിയായ ലഫീർ അഹമ്മദിനെ പരിചയം ഉണ്ട്. പ്രവാസികളായ ഇത്തരം പലരെയും കണാറുണ്ട്, സംസാരിച്ചിട്ടുമുണ്ട്. പ്രവാസികളോടും അവരുടെ സംരംഭങ്ങളോടും ആദരവോടെ പെരുമാറുകയാണ് ചെയ്യാറുള്ളത്.
അതിൻറെ പേരിൽ അവിടെ എല്ലാം നിക്ഷേപം ഉണ്ടെന്ന് ദുർവ്യാഖ്യാനിക്കുന്നത് അങ്ങേയറ്റം അബദ്ധജടിലമായ കാര്യമാണ്. ഷാർജാ ഷെയ്ഖിനെ കേരളത്തിൽ നിന്നോ പുറത്ത് നിന്നോ ഒറ്റയ്ക്ക് ഒരിക്കലും കാണാൻ അവസരം ലഭിച്ചിട്ടില്ല, കണ്ടിട്ടുമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഭിക്ഷാടനത്തിനും മറ്റും പിഞ്ചു കുഞ്ഞുങ്ങളെ ഉപയോഗിക്കുന്ന സംഘത്തിനെതിരെ തുറന്നടിച്ച് നടൻ ബാല. ഫെയ്സ്ബുക്കിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് താരം തന്റെ അനുഭവം തുറന്നു പറയുന്നത്. ഒപ്പം ഇതിന്റെ ദൃശ്യങ്ങളും പങ്കുവച്ചിട്ടുണ്ട്.
‘വീട്ടിലെത്തിയ രണ്ട് സ്ത്രീകളുടെ കയ്യിലാണ് പിഞ്ചു കുഞ്ഞിനെ കണ്ടത്. കുഞ്ഞ് വെയിലുകൊണ്ട് കരയുകയാണ്. വിശന്നിട്ടാണ് കുഞ്ഞ് കരയുന്നതെന്ന് എനിക്ക് മനസിലായി. വീട്ടിൽ നിന്നും പഴം എടുത്ത് െകാടുത്തു. അത് കഴിച്ചപ്പോൾ കുഞ്ഞ് കരച്ചിൽ നിർത്തി. ചോദിച്ചപ്പോൾ ആ സ്ത്രി കുഞ്ഞിന്റെ അമ്മയാണെന്നാണ് പറഞ്ഞത്. അവരുടെ ചിത്രമെടുത്ത് വച്ചു. അമ്മയല്ലെങ്കിൽ അവർക്ക് എതിരെ നിയമപരമായി നീങ്ങുമെന്നും ബാല പറയുന്നു.
കുഞ്ഞുങ്ങളെ 100 രൂപ ദിവസവേതനത്തിന് ഇങ്ങനെ െകാടുത്തു വിടുന്ന സംഭവങ്ങളും അദ്ദേഹം വിഡിയോയിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇത്തരം കാര്യങ്ങൾ കണ്ടാൽ പ്രതികരിക്കണമെന്നും കുഞ്ഞുങ്ങളുടെ വിശപ്പ് മാറ്റണമെന്നും അദ്ദേഹം പറയുന്നു
വിവാഹദിവസം വരനെ കാണാതായതിനെ തുടര്‍ന്ന് വിവാഹം മുടങ്ങി. പാണാവള്ളി പഞ്ചായത്ത് പത്താംവാര്‍ഡ് ചിറയില്‍ അലിയാരുടെ മകന്‍ ജസീമിനെ(27)യാണു ഞായറാഴ്ചമുതല്‍ കാണാതായത്. സംഭവത്തില്‍ അന്വേഷണം പോലീസ് സമീപ ജില്ലകളിലേയ്ക്കും അന്വേഷണം വ്യാപിപ്പിക്കുകയും ചെയ്തു.
വരനെ കാണാതായതിനെ തുടര്‍ന്ന് ഞായറാഴ്ച നടക്കേണ്ടിയിരുന്ന വിവാഹം മുടങ്ങി. അരൂക്കുറ്റി നദുവത്ത്നഗര്‍ സ്വദേശിനിയായിരുന്നു വധു. അതേസമയം, വിവാഹം മുടങ്ങിയതില്‍ മനംനൊന്ത് വധുവിന്റെ മുത്തച്ഛന്‍ നെഞ്ചുപൊട്ടി മരിച്ചു. ചെറുമകളുടെ വിവാഹം നടക്കാഞ്ഞതിന്റെ മനോവിഷമത്തിലായിരുന്നു അദ്ദേഹമെന്ന് കുടുംബം പറയുന്നു.
ഞായറാഴ്ച രാവിലെ ഏഴുമണിയോടെ അലങ്കാരത്തിനുള്ള പൂവുവാങ്ങാനെന്നു പറഞ്ഞാണ് വരന്‍ ജസീം ബൈക്കില്‍പോയത്. പിന്നീട് ജസീം തിരികെ വന്നില്ല. ശേഷം, ബന്ധുക്കള്‍ പൂച്ചാക്കല്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തന്നെ ചിലര്‍ തട്ടിക്കൊണ്ടുപോയതാണെന്നും പോലീസില്‍ അറിയിക്കണമെന്നും ആവശ്യപ്പെട്ടുള്ള ജസീമിന്റെ ശബ്ദസന്ദേശം അയല്‍വാസിക്കു ലഭിച്ചിരുന്നു. എന്നാല്‍, ഫോണിലേക്കു വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച്ഓഫ് ആയിരുന്നുവെന്ന് പോലീസ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തി വരികയാണ്.
ചെന്നൈ ∙ തമിഴ്നാട്ടിലെ എഐഎഡിഎംകെ, ഡിഎംകെ സ്ഥാനാർഥികളുടെ പെടാപ്പാട് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. തുണി അലക്കുന്ന എഐഎഡിഎംകെ സ്ഥാനാർഥി തങ്ക കതിരവന്റെയും ദോശ ചുടുന്ന ഡിഎംകെ സ്ഥാനാർഥി പ്രഭാകർ രാജയുടെയും ചിത്രങ്ങളും വിഡിയോയുമാണ് സമൂഹമാധ്യമങ്ങളിലെ പുതിയ ചർച്ചാവിഷയം.
തിരഞ്ഞെടുപ്പ് ചൂട് കനത്തതോടെ വോട്ടുറപ്പിക്കാൻ എന്തിനും തയാറാണ് സ്ഥാനാർഥികൾ. വോട്ടഭ്യർഥിച്ച് വീടുകൾ കയറുന്നതിനിടെയാണ് തങ്ക കതിരവൻ തുണി അലക്കികൊടുത്തത്. ജയിച്ചാൽ വാഷിങ് മെഷീൻ നൽകുമെന്നു വാഗ്ദാനം ചെയ്താണ് തങ്ക കതിരവൻ മടങ്ങിയത്. നാഗപട്ടിണം മണ്ഡലത്തിൽ നിന്നുള്ള സ്ഥാനാർഥിയാണ് തങ്ക കതിരവൻ.
വിരുഗംബാക്കം നിയമസഭാ മണ്ഡലത്തിലെ ഡിഎംകെ സ്ഥാനാർഥി പ്രഭാകർ രാജ പ്രചാരണത്തിനിടെ ദോശ ചുട്ടാണ് വാർത്തകളിൽ ഇടംപിടിച്ചത്. പ്രചാരണത്തിനിടെ ഹോട്ടലിൽ എത്തിയപ്പോഴാണ് സ്ഥാനാർഥി ദോശ ചുട്ടത്.
ഉത്തർപ്രദേശിൽ മലയാളികൾ ഉൾപ്പെട്ട കന്യാസ്ത്രീകളുടെ സംഘം ബജ്‌രംഗ്‌ദൾ പ്രവർത്തകരുടെ ആക്രമണത്തിനിരയായ സംഭവത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. ഹിന്ദുത്വ തീവ്രവാദികളില്‍ നിന്ന് രക്ഷപ്പെട്ട് സംസ്ഥാനം വിടാന്‍ കന്യാസ്‌ത്രീകള്‍ക്ക് സഭാ വസ്‌ത്രംപോലും ഒഴിവാക്കേണ്ടിവന്നത് സംഘപരിവാര്‍ നടപ്പാക്കുന്ന താലിബാനിസത്തിന് തെളിവാണെന്നാണ് സിപിഎം ചൂണ്ടിക്കാട്ടുന്നത്.തന്നെ തോൽപിക്കാൽ കോൺഗ്രസ് എന്തും ചെയ്യും, ചങ്കൂറ്റതോടെ പൊരുതാൻ ഇടതുപക്ഷമുണ്ട്; നിലമ്പൂരിൽ യുഡിഎഫ്-ബിജെപി രഹസ്യധാരണയെന്ന് പി വി അൻവർ
ഏതൊരു പൗരനും ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്നുണ്ട്. ആ അവകാശത്തിന്റെ നഗ്നമായ ലംഘനമാണ് ബി.ജെ.പി ഭരണത്തിനുകീഴില്‍ സംഘപരിവാര്‍ നടത്തുന്നതെന്നും സിപിഎം വിമർശിച്ചു. മതപരിവർത്തനം നടത്താൻ എത്തിയവരാണെന്ന് ആരോപിച്ചാണ് കന്യാസ്ത്രീകൾക്ക് നേരെ ആക്രമണം ഉണ്ടായത്.
സിപിഎം സോഷ്യൽഎം മീഡിയയിൽ പോസ്റ്റ് ചെയ്ത കുറിപ്പ് ചുവടെ:
‘ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ യാത്രയ്‌ക്കിടെ യുവ കന്യാസ്‌ത്രീകള്‍ക്കു നേരെ നടന്ന ബജ്രംഗ്‌ദള്‍ ആക്രമണത്തിൽ ശക്തമായി പ്രതിഷേധിക്കുന്നു. ആര്‍എസ്എസ് നിയന്ത്രിക്കുന്ന ബിജെപി ഭരണത്തിനു കീഴില്‍ രാജ്യത്തിന്റെ മതനിരപേക്ഷത എത്രത്തോളം അപകടത്തിലായിരിക്കുന്നുവെന്ന് ഒരിക്കല്‍ക്കൂടി വ്യക്തമാക്കുന്നതാണ് ഈ സംഭവം.
ഹിന്ദുത്വ തീവ്രവാദികളില്‍ നിന്ന് രക്ഷപ്പെട്ട് സംസ്ഥാനം വിടാന്‍ കന്യാസ്‌ത്രീകള്‍ക്ക് സഭാ വസ്‌ത്രംപോലും ഒഴിവാക്കേണ്ടിവന്നത് സംഘപരിവാര്‍ നടപ്പാക്കുന്ന താലിബാനിസത്തിന് തെളിവാണ്. തിരുഹൃദയ സന്യാസിനി സമൂഹത്തിന്റെ ഡല്‍ഹി പ്രൊവിന്‍സിലെ നാല് കന്യാസ്‌ത്രീകള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്.മതംമാറ്റാന്‍ പെണ്‍കുട്ടികളെ കൊണ്ടുപോകുന്നതായി ആരോപിച്ച് ബഹളമുണ്ടാക്കിയ ബജ്രംഗ്‌ദള്‍ പ്രവര്‍ത്തകര്‍ ത്സാന്‍സിയില്‍ എത്തിയപ്പോള്‍ അവരെ ബലംപ്രയോഗിച്ച് പുറത്തിറക്കി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. തിരിച്ചറിയല്‍ രേഖകളെല്ലാം കാണിച്ചിട്ടും പൊലീസും മോശമായാണ് പെരുമാറിയത്. ഡല്‍ഹിയില്‍ നിന്ന് അഭിഭാഷകര്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടശേഷം പാതിരാത്രിയോടെയാണ് കന്യാസ്‌ത്രീകളെ മോചിപ്പിക്കാനായത്.
ഉത്തര്‍പ്രദേശ് അടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മതന്യൂനപക്ഷങ്ങള്‍ക്കും ദളിതര്‍ക്കും നേരെയുള്ള ആക്രമണം അനുദിനം വര്‍ദ്ധിച്ചുവരികയാണ്.നിയമവാഴ്‌ച ഉറപ്പാക്കാന്‍ ബാധ്യതപ്പെട്ട പൊലീസ് സംവിധാനം മിക്കപ്പോഴും അക്രമികള്‍ക്ക് ഒത്താശ ചെയ്യുന്നു. ഗുജറാത്ത് വംശഹത്യ ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത ഏടാണ്. പുരോഹിതനായ ഗ്രഹാം സ്‌റ്റെയിന്‍സിനെയും അദ്ദേഹത്തിന്റെ രണ്ടു മക്കളെയും അക്രമികള്‍ ചുട്ടുകൊന്ന സംഭവം ഇന്നും നടുക്കുന്ന ഓര്‍മയാണ്. ഒഡിഷയിലെ കന്ദമലില്‍ ഉള്‍പ്പെടെ ക്രൈസ്‌തവ വിശ്വാസികള്‍ക്കും ദേവാലയങ്ങള്‍ക്കും നേരെ നടന്ന ആക്രമണപരമ്പര രാജ്യത്തെ ഞെട്ടിച്ചു. ഒരിടത്തും രക്ഷയില്ലാതെ ഓടിത്തളര്‍ന്ന ക്രൈസ്‌തവ വിശ്വാസികള്‍ക്ക് അന്ന് സിപിഐ എമ്മിന്റെ സംസ്ഥാന കമ്മിറ്റി ഓഫീസില്‍ അഭയമൊരുക്കി.ഏതൊരു പൗരനും ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്നുണ്ട്. ആ അവകാശത്തിന്റെ നഗ്നമായ ലംഘനമാണ് ബി.ജെ.പി ഭരണത്തിനുകീഴില്‍ സംഘപരിവാര്‍ നടത്തുന്നത്. രാജ്യത്തെ ജനാധിപത്യ വിശ്വാസികള്‍ ഒന്നടങ്കം ഈ കാടത്തത്തിനെതിരെ രംഗത്തുവരണം. ബജ്രംഗ്‌ദള്‍ അക്രമികള്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെടുന്നു.’
ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി പരിധിയില്‍ പ്രചാരണ പരിപാടികള്‍ നിര്‍ത്തി വെച്ചതായി ജനപക്ഷം സെക്കുലര്‍ സ്ഥാനാര്‍ത്ഥി പിസി ജോര്‍ജ്ജ്. പ്രചരണ പരിപാടികള്‍ക്ക് ഇടയില്‍ വലിയ രീതിയിലുള്ള സംഘര്‍ഷങ്ങള്‍ ഉണ്ടാക്കി അതുവഴി നാട്ടില്‍ വര്‍ഗ്ഗീയ ലഹള ഉണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുകയാണ്. അതിനാലാണ് പ്രചാരണ പരിപാടികള്‍ നിര്‍ത്തി വെച്ചതെന്ന് പിസി പറഞ്ഞു.
ഇനി ഈരാറ്റുപേട്ടയില്‍ പ്രചരണ പരിപാടികള്‍ നടത്തി ലഹള ഉണ്ടാക്കാനുള്ള സാഹചര്യം സൃഷ്ടിക്കില്ല. ഈ നാട്ടില്‍ സമാധാനം നിലനില്‍ക്കണമെന്ന് ആഗ്രഹമുള്ള മതേതര വിശ്വാസികളായ ഈരാറ്റുപേട്ടക്കാര്‍ തനിക്ക് വോട്ട് ചെയ്യുമെന്നും പിസി ജോര്‍ജ്ജ് കൂട്ടിച്ചേര്‍ത്തു.
ഈരാറ്റുപേട്ട തേവരുപാറയില്‍ വോട്ട് ചോദിച്ച് എത്തിയപ്പോള്‍ പി.സി.ജോര്‍ജിന് നേരെ ചിലര്‍ കൂക്കി വിളിച്ചിരുന്നു. നിന്റെയൊന്നും വോട്ട് വേണ്ടട എന്നും കൂക്കി വിളിച്ചവരോട് പിസി ജോര്‍ജ്ജ് മറുപടി പറഞ്ഞിരുന്നു. കൂവിയ നാട്ടുകാരോട് തെരഞ്ഞെടുപ്പില്‍ ജയിച്ച് വന്നിട്ട് കാണാമെന്ന് ക്ഷുഭിതനായി പി.സി. മറുപടി പറഞ്ഞു.
ഒരു സ്ഥാനാര്‍ത്ഥിയാണ് ഞാന്‍. വോട്ടു ചോദിച്ചു വരുന്നയാളോടു മാന്യമായി പെരുമാറണം. ഇലക്ഷന്‍ കമ്മിഷനില്‍ ഒരു പരാതി കൊടുത്താല്‍ നീയൊക്കെ ജയിലില്‍ പോയിക്കിടക്കും. എന്റെ മാന്യത കൊണ്ടത് അത് ചെയ്യുന്നില്ല. നിന്റെയൊക്കെ വോട്ടില്ലാതെ തന്നെ ഞാന്‍ ജയിക്കും. കൂവിയാല്‍ പേടിച്ചോടുന്നവനല്ല ഞാന്‍. ഈരാറ്റുപേട്ടയില്‍ ജനിച്ചു വളര്‍ന്നവനാണ് ഞാന്‍. ഇവിടെത്തന്നെ കാണും.
നിന്റെയൊക്കെ വീട്ടിലെ കാരണവന്മാര്‍ നന്നാകണം ആദ്യം. സൗകര്യമുള്ളവര്‍ വോട്ടു ചെയ്താല്‍ മതിയെന്നും രോഷത്തോടെ പി.സി. നാട്ടുകാരോടു പറഞ്ഞു. ഇതിനിടെ നാട്ടുകാരില്‍ ചിലര്‍ പിസി ജോര്‍ജ്ജിനെ അസഭ്യം പറഞ്ഞു. അസഭ്യം പറഞ്ഞ നാട്ടുകാരെ നോക്കി തിരിച്ചു പിസി അസഭ്യം പറയുകയും ചെയ്തു.