Latest News

ല​ക്നോ: ട്രെ​യി​ൻ യാ​ത്ര​യ്ക്കി​ടെ ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ക്രൈ​സ്ത​വ യു​വസ​ന്യാ​സി​നി​മാ​ർ​ക്ക് നേ​രെ ബ​ജ്റം​ഗ്ദ​ൾ ആ​ക്ര​മ​ണം. മ​തം​മാ​റ്റ നി​രോ​ധ​ന നി​യ​മം ദു​രു​പ​യോ​ഗം ചെ​യ്ത് സ​ന്യാ​സി​നി​മാ​രെ ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കാ​നും ശ്ര​മ​മു​ണ്ടാ​യി. സ​ന്യ​സ്ത​വ​സ്ത്രം മാ​റി​യാ​ണ് ഹി​ന്ദു​ത്വ തീ​വ്ര​വാ​ദി​ക​ളി​ൽ നി​ന്നും ര​ക്ഷ​പെ​ട്ട് സ​ന്യാ​സി​നി​മാ​ർ സം​സ്ഥാ​നം വി​ട്ട​ത്.

മാ​ർ​ച്ച് 19നാ​യി​രു​ന്നു സം​ഭ​വം. തി​രു​ഹൃ​ദ​യ സ​ന്യാ​സി​നി സ​മൂ​ഹ​ത്തി​ന്‍റെ (എ​സ്എ​ച്ച്) ഡ​ൽ​ഹി പ്രൊ​വി​ൻ​സി​ലെ നാ​ല് സ​ന്യാ​സി​നി​മാ​രാ​ണ് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​ത്. ഡ​ൽ​ഹി​യി​ൽ നി​ന്നും ഒ​ഡീ​ഷ​യി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ യു​പി​യി​ലെ ത്സാ​ൻ​സി​യി​ൽ വ​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം.

ഒ​ഡീ​ഷ​യി​ൽ നി​ന്നു​ള്ള ര​ണ്ടു യു​വ​സ​ന്യാ​സി​നി​മാ​രെ വീ​ട്ടി​ലെ​ത്തി​ക്കാ​നാ​ണ് മ​ല​യാ​ളി ഉ​ൾ​പ്പ​ടെ മ​റ്റ് ര​ണ്ടു സ​ന്യാ​സി​നി​മാ​ർ കൂ​ടെ​പോ​യ​ത്. പോ​സ്റ്റു​ല​ന്‍റ്സ് ആ​യി​രു​ന്ന​തി​നാ​ൽ ര​ണ്ടു സ​ന്യാ​സി​നി​മാ​ർ സാ​ധാ​ര​ണ വേ​ഷ​ത്തി​ലും മ​റ്റ് ര​ണ്ടു പേ​ർ സ​ന്യാ​സ വ​സ്ത്ര​വു​മാ​ണ് ധ​രി​ച്ചി​രു​ന്ന​ത്.

തേ​ർ​ഡ് എ​സി ക​മ്പാ​ർ​ട്ടു​മെ​ന്‍റി​ലാ​യി​രു​ന്നു സ​ന്യാ​സി​നി​മാ​രു​ടെ യാ​ത്ര. ത്സാ​ൻ​സി​യി​ൽ എ​ത്തി​യ​പ്പോ​ൾ, തീ​ർ​ഥാ​ട​നം ക​ഴി​ഞ്ഞെ​ത്തി​യ ഒ​രു​കൂ​ട്ടം ബ​ജ്റം​ഗ്ദ​ൾ പ്ര​വ​ർ​ത്ത​ക​ർ, മ​തം​മാ​റ്റാ​ൻ ര​ണ്ടു പെൺകുട്ടികളെ കൊ​ണ്ടുപോ​കു​ന്നു എ​ന്നാ​രോ​പി​ച്ചാ​ണ് ആ​ക്ര​മ​ണ​ത്തി​ന് മു​തി​ർ​ന്ന​ത്. ത​ങ്ങ​ൾ ജന്മനാ ക്രൈ​സ്ത​വ​രാ​ണെ​ന്ന് വി​ശ​ദീ​ക​രി​ച്ചി​ട്ടും അ​ക്ര​മി​ക​ൾ പിന്മാറാ​ൻ ത​യാ​റാ​യി​ല്ലെ​ന്ന് സ​ന്യാ​സി​നി​മാ​ർ പ​റ​ഞ്ഞു.

പി​ന്നീ​ട് അ​ക്ര​മി​ക​ൾ മ​തം​മാ​റ്റാ​ൻ ആ​ളു​ക​ളെ കൊ​ണ്ടു​പോ​കു​ന്നു എ​ന്ന തെ​റ്റാ​യ വി​വ​രം പോ​ലീ​സി​ന് കൈ​മാ​റി. ത്സാ​ൻ​സി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വ​ച്ച് പോ​ലീ​സ് ട്രെ​യി​നി​നു​ള്ളി​ൽ പ്ര​വേ​ശി​ച്ച് സ​ന്യാ​സി​നി​മാ​രോ​ട് പു​റ​ത്തി​റ​ങ്ങാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

എ​ന്നാ​ൽ വ​നി​താ പോ​ലീ​സ് ഇ​ല്ലാ​തെ പു​റ​ത്തി​റ​ങ്ങി​ല്ലെ​ന്ന് നി​ല​പാ​ടെ​ടു​ത്ത സ​ന്യാ​സി​നി​മാ​രെ പോ​ലീ​സ് ബ​ലം​പ്ര​യോ​ഗി​ച്ച് ട്രെ​യി​നി​ൽ നി​ന്നും പു​റ​ത്തി​റ​ക്കു​ക​യാ​യി​രു​ന്നു. ആ​ധാ​ർ ഉ​ൾ​പ്പ​ടെ​യു​ള്ള തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ളെ​ല്ലാം കാ​ണി​ച്ചെ​ങ്കി​ലും അ​ക്ര​മി​ക​ൾ​ക്കൊ​പ്പം കൂ​ടി പോ​ലീ​സും മോ​ശ​മാ​യി പെ​രു​മാ​റു​ക​യാ​യി​രു​ന്നു​വെ​ന്ന് സ​ന്യാ​സി​നി​മാ​ർ പ​റ​ഞ്ഞു.

ട്രെ​യി​നി​ൽ നി​ന്നും സ​ന്യാ​സി​നി​മാ​ർ പു​റ​ത്തി​റ​ങ്ങി​യ​തി​ന് പി​ന്നാ​ലെ മു​ദ്രാ​വാ​ക്യം വി​ളി​ക​ളു​മാ​യി 150 ഓ​ളം ബ​ജ്റം​ഗ്ദ​ൾ പ്ര​വ​ർ​ത്ത​ക​ർ സ്റ്റേ​ഷ​നി​ൽ എ​ത്തി. അ​വി​ടെ നി​ന്നും അ​ക്ര​മി​ക​ളു​ടെ ആ​ർ​പ്പു​വി​ളി​ക​ളോ​ടെ​യാ​ണ് പോ​ലീ​സ് ഇ​വ​രെ സ്റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റി​യ​ത്.

സ​ന്യാ​സി​നി​മാ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത വി​വ​ര​മ​റി​ഞ്ഞ് ഡ​ൽ​ഹി​യി​ലെ സ​ന്യാ​സി​നി​മാ​ർ അ​ഭി​ഭാ​ഷ​ക​ൻ കൂ​ടി​യാ​യ വൈ​ദി​ക​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ബ​ന്ധ​പ്പെ​ട്ടാ​ണ് യു​വ​സ​ന്യാ​സി​നി​മാ​രെ മോ​ചി​പ്പി​ച്ച​ത്.

രാ​ത്രി 11 ഓ​ടെ​യാ​ണ് ഇ​വ​ർ​ക്ക് പോ​ലീ​സ് സ്റ്റേ​ഷ​ൻ വി​ടാ​ൻ ക​ഴി​ഞ്ഞ​ത്. പി​ന്നീ​ട് ഇ​വ​രെ ത്സാ​ൻ​സി​യി​ലെ ബി​ഷ​പ് ഹൗ​സി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. ത്സാ​ൻ​സി​യി​ലെ വൈ​ദി​ക​രു​ടെ സ​മ​യോ​ചി​ത​വും ബു​ദ്ധി​പൂ​ർ​വ​വു​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ​യാ​ണ് യു​വ​സ​ന്യാ​സി​നി​മാ​രെ ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കു​ന്ന​തി​ൽ നി​ന്നും ര​ക്ഷി​ക്കാ​നാ​യ​ത്.

കു​റ​ഞ്ഞ സ​മ​യ​ത്തി​നു​ള്ളി​ൽ 150 ഓ​ളം ആ​ളു​ക​ൾ സ്റ്റേ​ഷ​നി​ൽ എ​ത്തി​യ​തി​നു പി​ന്നി​ലും സ​ന്യാ​സി​നി​മാ​രെ ആ​ക്ര​മി​ച്ച​തി​ന് പി​ന്നി​ലും വ​ൻ ഗു​ഢാ​ലോ​ച​ന​യു​ണ്ടെ​ന്ന് സം​ശ​യി​ക്ക​പ്പെ​ടു​ന്നു.

 

ബൈക്ക് മതിലിലേയ്ക്ക് ഇടിച്ചു കയറി അപകടം. അപകടത്തില്‍ പരിക്കേറ്റ യുവാവ് രക്തം വാര്‍ന്ന് മരിച്ചു. അപകടം ആരുടെയും ശ്രദ്ധയില്‍പ്പെടാതെ ഇരുന്നതാണ് ജീവന്‍ നഷ്ടപ്പെടാന്‍ ഇടയാക്കിയത്. രണ്ട് യുവാക്കളാണ് അപകടത്തില്‍പ്പെട്ടത്. പൊടിയാട്ടുവിള വിഷ്ണുഭവനില്‍ ഗിരിജയുടെ ഏകമകന്‍ വിഷ്ണു(24)വാണു മരിച്ചത്.

ഒപ്പം യാത്ര ചെയ്തിരുന്ന സുഹൃത്ത് കിരണിനെ (21) കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രി പുന്നക്കാട് അമ്പലത്തുംവിള റോഡില്‍ മുട്ടുകോണം ഭാഗത്തായിരുന്നു അപകടം.

ഇതുവഴി യാത്രക്കാര്‍ കുറവായതിനാല്‍ അപകടം നടന്ന വിവരം ഏറെ നേരം കഴിഞ്ഞാണ് ശ്രദ്ധയില്‍പ്പെട്ടത്. പിന്നീട് ഇവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിഷ്ണുവിനെ പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു കൊണ്ടു പോയെങ്കിലും മരണപ്പെടുകയായിരുന്നു. സംഭവത്തില്‍ കൊട്ടാരക്കര പോലീസ് കേസെടുത്തു.

ദേശീയ ജൂനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പിനിടെ താത്കാലിക ഗ്യാലറി തകര്‍ന്നുവീണ് മുപ്പത് പേര്‍ക്ക് പരിക്കേറ്റു. തെലങ്കാനയിലെ സൂര്യപേട്ട് ജില്ലയില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം. പരിക്കേറ്റവരില്‍ ആറു പേര്‍ക്ക് ഗുരുതരമായ പൊട്ടലും ചതവുമുണ്ട്.

തെലങ്കാന കബഡി അസോസിയേഷനും കബഡി അസോസിയേഷന്‍ ഓഫ് സൂര്യപേട്ടും സംയുക്തമായി നടത്തിയ ടൂര്‍ണമെന്റിന് ഇടയിലാണ് ഗ്യാലറി തകര്‍ന്നു വീണത്. മരംകൊണ്ട് നിര്‍മിച്ച ഗ്യാലറിയാണ് മത്സരം നടന്നുകൊണ്ടിരിക്കെ തകര്‍ന്നുവീണത്. അപകടമുണ്ടാകുമ്പോള്‍ ഗ്യാലറിയില്‍ കാണികള്‍ തിങ്ങിനിറഞ്ഞു നില്‍പ്പുണ്ടായിരുന്നു. നിരവധി പേരാണ് മരത്തടികള്‍ക്ക് ഇടയില്‍ പെട്ട് പോയത്.

പരിക്കേറ്റവരെ സമീപത്തെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതില്‍ ആറു പേര്‍ക്ക് ഗുരുതരമായ പൊട്ടലും ചതവുമുണ്ട്. തകര്‍ന്ന ഗ്യാലറിയുടെ അടിയില്‍ നിന്ന് പോലീസും രക്ഷാപ്രവര്‍ത്തകരുമാണ് ആളുകളെ പുറത്ത് എടുത്തത്. ആളുകളുടെ ഭാരം താങ്ങാന്‍ കഴിയാതെ ഗ്യാലറി വീണതാണ് എന്നാണ് പ്രാഥമിക നിഗമനം.സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കോട്ടയം: കോവിഡ് പ്രാരംഭകാലത്തെ റൂട്ട്മാപ്പും സമ്പർക്കപ്പട്ടികയും ഇപ്പോൾ കൗതുകമായി മാറിയെങ്കിലും മടങ്ങിവരുകയാണ്. കോവിഡിന്റെ രണ്ടാംവരവിനെ ഫലപ്രദമായി തടയാൻ ഇവരണ്ടും കൂടിയേതീരൂ എന്ന കാഴ്ചപ്പാടിലാണ് ആരോഗ്യവകുപ്പ് നടപടി കർശനമാക്കുന്നത്.

തിരഞ്ഞെടുപ്പ് കാലത്ത് നിയന്ത്രണാതീതമായി ആൾക്കൂട്ടങ്ങളുണ്ടാകാനുള്ള സാധ്യത പരിഗണിച്ച് കൂടുതൽ കർശന നടപടി വേണ്ടിവരും എന്ന കണക്കുകൂട്ടലിലാണിത്. ആദ്യഘട്ടത്തിൽ സ്വീകരിച്ചതുപോലെ കൃത്യതയോടെ റൂട്ട്മാപ്പും സമ്പർക്കപ്പട്ടികയും തയ്യാറാക്കാനാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്ക് നൽകിയ നിർദേശം.

കോവിഡ്-19ന്റെ രണ്ടാംവരവ് ആദ്യഘട്ടത്തേക്കാൾ ഗുരുതരമാകാൻ സാധ്യതയുള്ളതിനാൽ രോഗനിയന്ത്രണ പ്രവർത്തനങ്ങളായ സ്രവ പരിശോധന, യാത്രകൾക്ക് ശേഷമുള്ള സ്വയം നിരീക്ഷണം, എസ്.എം.എസ്. പാലിക്കൽ(സാമൂഹിക അകലം, മാസ്‌ക് ധരിക്കൽ, സാനിറ്റൈസിങ്), സമ്പർക്കപട്ടിക വെളിപ്പെടുത്തൽ എന്നിവയോട് പൊതുജനങ്ങൾ സഹകരിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.

ജനസംഖ്യയിൽ ഗണ്യമായ വിഭാഗത്തിൽ ഉൾപ്പെട്ട മുതിർന്ന പൗരന്മാരും ജീവിതശൈലി രോഗമുള്ളവരും അനാവശ്യമായ യാത്രകൾ, കൂടിച്ചേരലുകൾ തുടങ്ങിയവ ഒഴിവാക്കി രോഗവ്യാപനം തടയാൻ സ്വയംനിയന്ത്രണങ്ങൾ പാലിക്കണമെന്നും അറിയിച്ചു.

പുതിയ രോഗികളുടെ റൂട്ട് മാപ്പ് തയ്യാറാക്കി സമ്പർക്ക പട്ടികയിലുള്ള മുഴുവൻപേരെയും ആർ.ടി.പി.സി.ആർ. പരിശോധനയ്ക്ക് വിധേയമാക്കുന്നതിന് ക്രമീകരണം ഏർപ്പെടുത്താൻ ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകി.

എല്ലാ ജില്ലയിലും സഞ്ചരിക്കുന്ന ആർ.ടി.പി.സി.ആർ. ലാബിന്റെ സേവനം പ്രയോജനപ്പെടുത്തി പരിശോധനകളുടെ എണ്ണം വർധിപ്പിക്കും. ഒരു മൊബൈൽ ലാബിന് പരമാവധി അഞ്ച് സംഘങ്ങളായി വിവിധ സ്ഥലങ്ങളിൽ ഒരേസമയം പരിശോധന നടത്താനും പ്രതിദിനം ശരാശരി രണ്ടായിരം സാമ്പിളുകളുടെ ഫലം 24 മണിക്കൂറിനുള്ളിൽ പ്രഖ്യാപിക്കാനും കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരിശോധനാ സ്ഥലങ്ങൾ മുൻകൂർ അറിയിച്ച് പൊതുജനങ്ങൾക്ക് സൗകര്യമൊരുക്കും.

60 വയസ്സിനു മുകളിലുള്ള മുഴുവൻ പേർക്കും 45-നും 59-നും ഇടയിൽ പ്രായമുള്ള മാരകരോഗമുള്ളവരും ജീവിതശൈലീരോഗമുള്ളവരുമായ ആളുകൾക്കും കോവിഡ് പ്രതിരോധ കുത്തിവെയ്പ് സമയബന്ധിതമായി നൽകുന്നതിനൊപ്പം ഇവകൂടി ക്രമീകരിക്കാൻ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ശ്രദ്ധിക്കേണ്ടിവരും.

പൊതുതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കോവിഡ്-19 വ്യാപനം തടയുന്നതിനായി എസ്.എം.എസ്.(സാമൂഹിക അകലം, മാസ്‌ക് ധരിക്കൽ, സാനിറ്റൈസിങ്) കാമ്പയിൻ ശക്തമാക്കും. ഇതിനായി പൊതുസ്ഥലങ്ങളിലും കടകളിലും പൊതുയോഗ വേദികളിലും ഉദ്യോഗസ്ഥർ പരിശോധന നടത്തണം. പുതിയ പൊതുജനാരോഗ്യ നിയമ ഓർഡിനൻസ് പ്രകാരം പകർച്ചവ്യാധി നിയന്ത്രണ പ്രവർത്തനങ്ങൾ കർശനമാക്കാൻ മെഡിക്കൽ ഓഫീസർമാരെയും ഹെൽത്ത് ഇൻസ്‌പെക്ടർമാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

കളമശേരി∙ മുട്ടാർപുഴയിൽ മഞ്ഞുമ്മൽ റഗുലേറ്റർ ബ്രിജിനു സമീപം പുഴയിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. കങ്ങരപ്പടി ശ്രീഗോകുലം ഹാർമണി ഫ്ലാറ്റിൽ ബീറ്റ ഗ്രീൻ 6–എയിൽ സനു മോഹന്റെ മകൾ വൈഗയുടെ (13) മൃതദേഹമാണു കണ്ടെത്തിയത്. പിതാവ‌ിനെ കാണാതായിട്ടുണ്ട്.

സനുമോഹൻ മകളുമൊന്നിച്ചു പുഴയിൽ ചാടിയതാണെന്നു പൊലീസ് സംശയിക്കുന്നു. ഫയർഫോഴ്സ് തിരച്ചിൽ നടത്തിയെങ്കിലും മോശം കാലാവസ്ഥ കാരണം വൈകിട്ട് 7മണിയോടെ അവസാനിപ്പിച്ചു.

ഉച്ചയ്ക്ക് 12.30ന് മഞ്ഞുമ്മൽ പാലത്തിലൂടെ യാത്ര ചെയ്തവരാണ് വൈഗയുടെ മൃതദേഹം കണ്ടത്. മ‍ൃതദേഹം എറണാകുളം ഗവ.മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.

ഞായറാഴ്ച രാത്രി 9.10 മുതൽ ഇരുവരെയും കാൺമാനില്ലെന്നു കാണിച്ച് സനുമോഹന്റെ ബന്ധുവായ പ്രവീൺ ഇന്നലെ തൃക്കാക്കര പൊലീസിൽ പരാതി നൽകിയിരുന്നു.

പരാതിയിൽ പറയുന്നതിങ്ങനെ: സനുമോഹനും ഭാര്യ രമ്യയും മകൾ വൈഗയും 5 വർഷമായി കങ്ങരപ്പടിയിലെ ഫ്ലാറ്റിലാണ് താമസം. ഇന്റീരിയർ ഡിസൈനിങ് ജോലിക്കാരനാണ് സനുമോഹൻ. ഞായർ വൈകിട്ട് ആലപ്പുഴയിലെ ബന്ധുവീട്ടിൽ സനുവും കുടുംബവും ചെന്നിരുന്നു.

ദുബായ്∙ പുതുതായി പ്രഖ്യാപിച്ച 5 വർഷ മൾട്ടിപ്പിൾ എൻട്രി വീസയും ലോകത്തെവിടെയുമുള്ള ഓൺലൈൻ ജോലിക്കായി താമസ സൗകര്യമൊരുക്കുന്ന റിമോട്ട് വർക്ക് വീസയും യുഎഇയിലേക്കു കൂടുതൽ പ്രഫഷനലുകളെയും നിക്ഷേപകരെയും ആകർഷിക്കുമെന്നു വിലയിരുത്തൽ. കമ്പനി യുഎഇയിൽ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഒരു വർഷ കാലാവധിയിലാണ് റിമോട്ട് വർക്ക് വീസ നൽകുക. ഇതോടെ, വൻ തുക മുടക്കി ഓഫിസ് തുടങ്ങാതെ തന്നെ വൈദഗ്ധ്യമുള്ള ജീവനക്കാരെ യുഎഇയിൽ നിലനിർത്തി കമ്പനികൾക്കു പ്രവർത്തിക്കാനാകും. ജോലിക്കാർക്ക് സ്വന്തം സ്പോൺസർഷിപ്പിലും യുഎഇയിൽ നിൽക്കാം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർക്ക് ജോലി സൗകര്യം കണക്കിലെടുത്ത് ഒരുമിച്ച് തങ്ങാനുമാകും. കോവിഡ് പ്രതിസന്ധിയിൽ ഓഫിസ് അടച്ചുപൂട്ടേണ്ടിവന്ന കമ്പനികൾക്കും റിമോട്ട് വർക്ക് വീസയിലൂടെ ബിസിനസ് തുടരാം.

എല്ലാ രാജ്യക്കാർക്കും സ്പോൺസർ ഇല്ലാതെ എത്ര തവണ വേണമെങ്കിലും യുഎഇയിൽ വന്നുപോകാൻ സഹായിക്കുന്നതാണ് മൾട്ടിപ്പിൾ എൻട്രി വീസ. ഒരോ പ്രാവശ്യവും 90 ദിവസം വരെ തങ്ങാം. വീണ്ടും 90 ദിവസത്തേക്കു പുതുക്കാനുമാകും. മുൻപ് കാലാവധി പൂർത്തിയാക്കാതെ പോകുന്നവർക്ക് പിന്നീട് രാജ്യത്തേക്ക് പ്രവേശിക്കാൻ കഴിയില്ലായിരുന്നു. യുഎഇയിൽ പഠിക്കുന്ന മക്കളെ കൂടെക്കൂടെ വന്നു കാണാനും മറ്റും പുതിയ നിയമം സഹായിക്കും. പലതവണ വീസ എടുക്കുന്നതിന് മുടക്കേണ്ടിയിരുന്ന പണവും ലാഭിക്കാം. എക്സ്പോ 2020 ലേക്ക് കൂടുതൽ പേരെ ആകർഷിക്കാനും ഇതു തുണയാകുമെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ന്യൂഡല്‍ഹി: 2019 ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഫീച്ചര്‍-നോണ്‍ ഫീച്ചര്‍ വിഭാഗങ്ങളിലായാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം മോഹന്‍ലല്‍ നായകനായ മരക്കാര്‍ അറബിക്കടലിന്റെ സിംഹം നേടി. മികച്ച മലയാള ചിത്രത്തിനുള്ള പുരസ്‌കാരം രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്ത കള്ളനോട്ടത്തിനാണ്.

മികച്ച പുതുമുഖ സംവിധായകനുള്ള പുരസ്‌കാരം ഹെലന്‍ സിനിമ സംവിധാനം ചെയ്ത മാത്തുക്കുട്ടി സേവ്യറിനാണ്. കങ്കണ റണാവത്ത് മികച്ച നടിയായും ധനുഷ് മനോജ് ബാജ്‌പെയ് എന്നിവര്‍ മികച്ച നടന്മാര്‍ക്കുള്ള പുരസ്‌കാരവും പങ്കിട്ടു. 11 പുരസ്‌കാരങ്ങളാണ് മലയാള സിനിമ സ്വന്തമാക്കിയത്.

ജല്ലിക്കെട്ടിലെ ഛായാഗ്രഹണത്തിലൂടെ ഗിരീഷ് ഗംഗാധരന്‍ മികച്ച ഛായാഗ്രഹനായി. മികച്ച സഹനടനായി വിജയ് മസതുപതിയും റസൂല്‍പൂക്കുട്ടിക്ക് ശബ്ദലേഖനത്തിനുള്ള പുരസ്‌കാരവും നേടി. മികച്ച വരികള്‍ക്ക് കോളാമ്പിയിലൂടെ പ്രഭാവര്‍മ്മ പുരസ്‌കാരം നേടി. സ്‌പെഷല്‍ ഇഫക്റ്റിസിനുള്ള പുരസ്‌കാരം മരര്‍ക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലുടെ സിദ്ധാര്‍ത്ഥ് പ്രിയദര്‍ശന്‍ നേടി. ഹെലനിലെ മേപ്പിന് രജ്ഞിത്ത് പുരസ്‌കാരത്തിന് അര്‍ഹനായി. മരക്കാറിലെ കോസ്റ്റിയൂം ഡിസൈനിങ്ങും നേട്ടം സ്വന്തമാക്കി.

സജിന്‍ ബാബു സംവിധാനം ചെയ്ത ബിരിയാണി’ ക്ക് ജൂറിയുടെ പ്രത്യേക പരാമര്‍ശം. മികച്ച മലയാള ചിത്രത്തിനുളള പുരസ്‌കാരം രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്ത കള്ളനോട്ടം സ്വന്തമാക്കി.

മികച്ച ചലച്ചിത്ര സൗഹൃദ സംസ്ഥാനമായി സിക്കിമിനെ തിരഞ്ഞെടുത്തു.നോണ്‍ ഫീച്ചര്‍ ഫിലിം കാറ്റഗറിയില്‍ മികച്ച കുടുംബ മൂല്യമുള്ള ചിത്രമായി ശരണ്‍ വേണു ഗോപാല്‍ സംവിധാനം ചെയ്ത ‘ഒരു പാതിരാ സ്വപ്നം പോലെ’ തിരഞ്ഞെടുത്തു.
മികച്ച വിവരണത്തിന് വൈല്‍ഡ് കര്‍ണാടക എന്ന ചിത്രത്തില്‍ ഡേവിഡ് ആറ്റെന്‍ബറോ പുരസ്‌കാരം നേടി.

യുകെ: കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി സ്ഥാപക പ്രസിഡന്റ് ബെന്നി വര്‍ഗ്ഗീസിന്റെ പിതാവ് നാട്ടില്‍ നിര്യാതനായി.പത്തനംതിട്ട ജില്ലയിലെ ഇലന്തൂര്‍ സ്വദേശിയും കൊട്ടുപ്പള്ളില്‍ കുടുംബാഗവുമായ കെ വി കൊച്ചുകുട്ടി (ബാബു) 77 വയസ് ഇന്ന് രാവിലെ ഇന്ത്യന്‍ സമയം 09:15 വാര്‍ദ്ധക്യ സഹചമായ അസുഖങ്ങളെ തുടര്‍ന്നാണ് മരണമടഞ്ഞത്. മൂത്ത മകനായ ബെന്നി ഏതാനൂം മാസങ്ങള്‍ പിതാവിനെ ശുശ്രൂഷിക്കുവാനായി യുകെയില്‍ നിന്ന് നാട്ടിലെത്തിയിരുന്നൂ. 2002 മുതല്‍ ബെന്നിയും കുടുംബവും യുകെയില്‍ സ്ഥിരമായി താമസിച്ചുവരുന്നൂ.

ബെന്നിയുടെ മാതാവ് ഓമനയും മറ്റ് കുടുംബാഗങ്ങളും മരണ സമയത്ത് പിതാവിനൊപ്പം ഉണ്ടായിരുന്നതായി ബെന്നി അറിയിച്ചു. മക്കള്‍: ബെന്നി (യുകെ), ബിനു (യുകെ), ബിജു (ബെഹറിന്‍) മരുമക്കള്‍: മിനി, ടിനി, മഞ്ജു, കൊച്ചുമക്കള്‍: നേഹ, നിധിന്‍, മേഘാ, ഫെബാ, നേവ, നോയല്‍.

കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി കമ്മറ്റി അംഗങ്ങള്‍ അനൂശോചനം രേഖപ്പെടുത്തി.

ബെന്നി വര്‍ഗ്ഗീസിന്റെ പിതാവിൻെറ അകാല വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

നടി ദുര്‍ഗ കൃഷ്ണ വിവാഹിതയാകുന്നു. നിര്‍മാതാവും ബിസിനസുകാരനുമായ അര്‍ജുന്‍ രവീന്ദ്രനാണ് ദുര്‍ഗ്ഗയുടെ വരന്‍. ഏപ്രില്‍ 5 നാണ് വിവാഹമെന്ന് താരം ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. സേവ് ദി ഡേറ്റ് ചിത്രങ്ങളും ഇതോടൊപ്പം പങ്കുവെച്ചിട്ടുണ്ട്‌.

കഴിഞ്ഞ നാലു വര്‍ഷമായി അര്‍ജുനുമായി പ്രണയത്തിലാണെന്ന് ദുര്‍ഗ നേരത്തെ വെളിപ്പെടുത്തിയിരുന്നു. അര്‍ജുനുമൊത്തുള്ള ചിത്രങ്ങള്‍ താരം നേരത്തെയും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്.

പൃഥ്വിരാജിന്റെ നായികയായി വിമാനം എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ തുടക്കംകുറിച്ച നായികയാണ് ദുര്‍ഗ കൃഷ്ണ. പിന്നീട് പ്രേതം, ലൗ ആക്ഷന്‍ ഡ്രാമ, കുട്ടിമാമ, കണ്‍ഫഷന്‍ ഓഫ് കുക്കൂസ് തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടു. മോഹന്‍ലാല്‍ ചിത്രം റാം ആണ് താരത്തിന്റെ പുതിയ പ്രോജക്ട്.

മകളുടെ ദുരൂഹമരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മാതാവ് പൊലീസ് ഉന്നതർക്ക് പരാതി നൽകി.വെഞ്ഞാറമൂട് പാലാംകോണം പൊന്നമ്പി തടത്തരികത്തു വീട്ടിൽ സി.ഷൈലജയാണ് മകൾ മീനു(21)വിന്റെ മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിവിധ ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിരിക്കുന്നത്. പരാതിയിൽ പറയുന്നത്:അമ്മയും മകളും മാത്രമാണ് കുടുംബത്തിലുള്ളത്.തിരുവനന്തപുരം സ്വകാര്യ ഫിസിയോതെറപ്പി സ്ഥാപനത്തിലെ ജീവനക്കാരിയായ മീനുവിനെ ഫെബ്രുവരി 16ന് വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കാണുകയായിരുന്നു.

സംസ്കാര ചടങ്ങുകൾ കഴിഞ്ഞ് മീനുവിന്റെ മുറി പരിശോധിക്കുമ്പോൾ ഫോൺനമ്പറും പേരും എഴുതിയിരുന്ന ഒരു കുറിപ്പ് ലഭിച്ചു. ഈ നമ്പരിൽ ബന്ധുക്കൾ വിളച്ചപ്പോൾ പെൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭിച്ചു. സംഭവ ദിവസത്തിന്റെ തലേന്ന് ജോലി കഴിഞ്ഞ് വെഞ്ഞാറമൂട്ടിലെത്തിയ പെൺകുട്ടി രാത്രി 9 വരെ വെള്ളാണിക്കൽ പാറമുകളിൽ സുഹൃത്തുമായി ഉണ്ടായിരുന്നതായി വിവരം ലഭിച്ചു. മരണം സംബന്ധിച്ച വിവരങ്ങൾ സംഭവദിവസം രാവിലെ സുഹൃത്തിനെ പെൺകുട്ടി അറിയിച്ചിരുന്നുവെന്ന വിവരം ലഭിച്ചുവെന്നും പരാതിയിൽ പറയുന്നു.

മരണത്തിൽ വ്യക്തമായ സംശയം ഉയർന്നതിനാൽ വെഞ്ഞാറമൂട് സ്റ്റേഷനിൽ വിശദവിവരങ്ങൾ കാണിച്ച് പരാതി നൽകി.എന്നാൽ ബന്ധുക്കൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്താൻ പൊലീസ് തയാറായില്ലെന്നും സംഭവത്തിനു കാരണമായ വ്യക്തിയെന്നു സംശയിക്കുന്നയാളെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് പൊലീസ് നടത്തുന്നതെന്നും പരാതിയിൽ പറയുന്നു. തന്റെ മകൾ ആത്മഹത്യ ചെയ്യില്ലെന്നും മരണത്തിനു കാരണമായി മറ്റൊരാൾ ഉണ്ടെന്നും വെഞ്ഞാറമൂട് പൊലീസിൽ നിന്നു നീതി ലഭിക്കില്ലെന്നും സംഭവം മറ്റൊരു അന്വേഷണ സംഘത്തെക്കൊണ്ടു അന്വേഷിപ്പിച്ചു കുറ്റവാളികളെ നിയമത്തിനു മുന്നിലെത്തിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു

RECENT POSTS
Copyright © . All rights reserved
➤