ദൈവാനുഗ്രഹം കൊണ്ടാണ് തനിക്ക് കൊറോണ വന്നതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചൈന കാരണമാണ് ലോകത്താകമാനം കൊറോണ വ്യാപനമുണ്ടായതെന്നും രാജ്യത്തോടും ലോകത്തോടും ചെയ്ത ഗുരുതരമായ ഈ വീഴ്ചയ്ക്ക് ചൈന വലിയ വില നല്‌കേണ്ടി വരുമെന്നും ട്രംപ് വ്യക്തമാക്കി.
ട്വിറ്ററില്‍ ഷെയര്‍ ചെയ്ത വീഡിയോ സന്ദേശത്തിലാണ് ട്രംപ് ഇക്കാര്യം സൂചിപ്പിച്ചത്. കോവിഡ് ബാധിച്ചത് ഒരു തരത്തില്‍ ഈശ്വരാനുഗ്രഹമാണെന്നും വൈറസ് ബാധിച്ചതിനാലാണ് തനിക്ക് റീജെനറോണ് എന്ന മരുന്നിനെ കുറിച്ച് അറിയാനും ഉപയോഗിക്കാനും സാധിച്ചതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
താനിപ്പോള്‍ പൂര്‍ണ ആരോഗ്യവാനാണെന്നും വീഡിയോയില്‍ ട്രംപ് പറഞ്ഞു. തന്റെ നിര്‍ദേശപ്രകാരമാണ് കോവിഡ് ചികിത്സയ്ക്ക് റീജെനറോണ്‍ ഉപയോഗിച്ചതെന്നും ഏറെ പ്രയോജനപ്രദമായ മരുന്നാണ് റീജെനറോണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
നാല് ദിവസം വാള്‍ട്ടര്‍ റീഡ് മെഡിക്കല് സെന്ററില്‍ കഴിയേണ്ടി വന്നതായും വൈറ്റ് ഹൗസില് തന്നെ തുടരാനാണ് താനാഗ്രഹിച്ചതെങ്കിലും പ്രസിഡന്റായതിനാല്‍ മികച്ച ചികിത്സയ്ക്കായി ആശുപത്രിയിലെത്തണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതിനാലാണ് വൈറ്റ് ഹൗസില്‍ നിന്ന് മാറിനില്‌ക്കേണ്ടി വന്നതെന്നും ട്രംപ് വ്യക്തമാക്കി.
രാജ്യമൊട്ടാകെ രോഗികള്‍ക്ക് സൗജന്യമായി വിതരണം ചെയ്യുന്നതിനായി റീജെനറോണിന്റെയും സമാനമായ മറ്റൊരു മരുന്നിന്റെയും ലഭ്യതസംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. തിരഞ്ഞെടുപ്പിന് മുമ്പ് കോവിഡ് വാക്‌സിന്റെ ലഭ്യതയ്ക്ക് യുഎസിലെ നിലവിലെ രാഷ്ട്രീയ അന്തരീക്ഷം തടസമാണെന്ന് പറഞ്ഞ ട്രംപ് പ്രസിഡന്റെന്ന നിലയില് കോവിഡിനെതിരെ സമയോചിതവും ഫലപ്രദവുമായാണ് താന്‍ പ്രവര്‍ത്തിച്ചതെന്നും കൂട്ടിച്ചേര്‍ത്തു.
മലയാള സിനിമയിലെ എക്കാലത്തെയും സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് ട്വന്റി ട്വന്റി. 2008 ൽ പുറത്തിറങ്ങിയ ഈ ചിത്രം നിർമ്മിച്ചിരുന്നത് നടൻ ദിലീപ് ആയിരുന്നു. മോഹൻലാൽ, മമ്മൂട്ടി, ദിലീപ്, ജയറാം, ഇന്ദ്രജിത്ത് തുടങ്ങി വമ്പൻ താരനിര തന്നെ ചിത്രത്തിന് അവകാശപ്പെടാൻ ഉണ്ടായിരുന്നു. ആക്ഷൻ ത്രില്ലർ ജോണറിൽ ജോഷി ആയിരുന്നു ചിത്രം സംവിധാനം ചെയ്തിരുന്നത്. ട്വന്റി ട്വന്റിക്ക് ശേഷം താരസംഘടനയായ അമ്മ സൂപ്പർ താരങ്ങളെ അണിനിരത്തി ഒരു ചിത്രം നിർമ്മിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.
ടി.കെ രാജിവ് കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നതെന്നും സൂചനയുണ്ട്. ചിത്രത്തെ കുറിച്ചുള്ള ഔദ്യോഗിക സ്ഥിതികരണം ഒന്ന് തന്നെ അമ്മ സംഘടന പുറത്തുവിട്ടിട്ടില്ല. അമ്മ സംഘടനയിലെ ചെറുതും വലുതുമായ എല്ലാ താരങ്ങളും ചിത്രത്തിലുണ്ടാവും. അമ്മയിലെ മുതിര്‍ന്ന അംഗങ്ങളുടെ പെന്‍ഷന്‍ തുകക്ക് വേണ്ടിയാണ് അന്ന് ട്വന്റി ട്വന്റി എന്ന ചിത്രം നിര്‍മ്മിച്ചത്. അമ്മ സംഘടനയ്ക്ക് പകരം ദിലീപായിരുന്നു ചിത്രം നിർമ്മിച്ചിരുന്നത്. ഇത്തവണ അമ്മ സംഘടനയായിക്കും നിർമ്മാണ ചിലവ് പൂർണമായി എടുക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്. രാജീവ് കുമാർ ഒരുക്കുന്ന തിരക്കഥയിലാണ് ചിത്രം ഒരുങ്ങുന്നത്.
കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് എത്രെയും പെട്ടന്ന് ഷൂട്ടിംഗ് ആരംഭിച്ചു അടുത്ത വർഷം റിലീസിന് എത്തിക്കാനാണ് പദ്ധതി ഇട്ടിരിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്. കോവിഡിന്റെ കടന്ന് വരവ് സിനിമ മേഖലയെ വലിയ തോതിൽ തന്നെ ബാധിച്ചിരിക്കുകയാണ്. ദിവസ വേതനത്തിൽ പണി ചെയ്തിരുന്ന തൊഴിലാളികളെയാണ് ഏറ്റവും അധികം ബാധിച്ചത്. ഫെഫ്ക്കെ സംഘടന കരുതൽ നിധിയിലൂടെ ഒരുപാട് വ്യക്തികളെ സഹായിക്കുന്നുണ്ട്. അമ്മ നിർമ്മിക്കുന്ന ഈ ചിത്രം കൊറോണയുടെ കടന്ന് വരവ് മൂലം ബുദ്ധിമുട്ട് അനുഭവിച്ചവർക്ക് സഹായത്തിന് വേണ്ടിയായിരിക്കും എന്നും റിപ്പോർട്ടുകളുണ്ട്.
ടോം ജോസ് തടിയംപാട്
കിഡ്‌നി രോഗം ബാധിച്ച മൂവാറ്റുപുഴ ആനിക്കാട്ട് സ്വദേശി അരീക്കാട്ടിൽ പ്രവീണിന്റെ ജീവൻ രക്ഷിക്കാൻ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് നടത്തുന്ന ചാരിറ്റിക്ക് ഇതുവരെ 540 പൗണ്ട് ലഭിച്ചു ചാരിറ്റി കളക്ഷൻ തുടരുന്നു .ബാങ്കിന്റെ സമ്മറി സ്റ്റേറ്റ് മെന്റ് ഇതോടൊപ്പം പ്രസിദ്ധികരിക്കുന്നു .
ഗർഭിണിയായ ഭാര്യയും മൂന്നുവയസായ കുട്ടിയുമുള്ള പ്രവീണിനെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ മൂവാറ്റുപുഴ ആനിക്കാട് SNDP യോഗവും നാട്ടുകാരും ഒന്നായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. കൂലിവേലക്കാരനായ പ്രവീണിന്റെ പ്രായം ചെന്ന പിതാവ് രാജപ്പൻ ഇപ്പോൾ ആരോഗ്യപരമായ ബുദ്ധിമുട്ടിലുമാണ് അതുകൊണ്ടു നിങ്ങൾ സഹായിച്ചേ മതിയാകൂ ദയവായി കൈവിടരുത് ,
ഒരു ഓട്ടോറിക്ഷ ഓടിച്ചു കിട്ടുന്ന വരുമാനംകൊണ്ടു വീടുപുലർത്തിയിരുന്ന പ്രവീണിന് കിഡ്‌നി രോഗം ബാധിച്ചതോടെ കുടുംബം വലിയ ദുഖത്തിലായി, ഇവരെ സഹായിക്കാൻ യു കെ യിലെ ലെസ്റ്റർ സ്വാദേശി ജോസ് തോമസിന്റെ പിതാവ് തോമസ് ഉൾപ്പെടെയുള്ള നാട്ടുകാർ സജീവമായി രംഗത്തുണ്ട് എങ്കിലും ഭാരിച്ച തുക ചെലവ് കണ്ടെത്താൻ അവർക്കു കഴിയുന്നില്ല അതുകൊണ്ടു യു കെ മലയാളികൾ സഹായിക്കണം എന്ന് ഞങ്ങൾ അപേക്ഷിക്കുന്നു .
ഇടുക്കി എം പി ഡീൻ കുരിയാക്കോസാണ് പ്രവീണിന്റെ ഈ കഷ്ട്ടകാരമായ അവസ്ഥ ഇടുക്കി ചാരിറ്റി ഗ്രൂപ്പിനെ അറിയിച്ചത് അതിന്റെ അടിസ്ഥാനത്തിൽ ഞങ്ങൾ കമ്മറ്റികൂടി അപ്പീൽ നടത്താൻ തീരുമാനിക്കുകയായിരുന്നു
ഞങ്ങൾ ഇതുവരെ സത്യസന്ധമായും സുതാര്യമായും നടത്തിയ എല്ലാ പ്രവര്‍ത്തനങ്ങളും ഇടുക്കി ചരിറ്റി ഗ്രൂപ്പ് യു കെ എന്ന ഫേസ് ബുക്ക് പേജിൽ പ്രസിദ്ധികരിച്ചിട്ടുണ്ട് ..നിങ്ങളുടെ സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അക്കൗണ്ടിൽ ദയവായി നിക്ഷേപിക്കുക..
“ദാരിദ്രൃം എന്തെന്നറിഞ്ഞവർക്കെ പാരിൽ പരക്ലേശവിവേകമുള്ളു.””,
ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.
ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626..
കുടുംബത്തിൽ ആർക്കെങ്കിലും കോവിഡ് ബാധിച്ചാൽ നിങ്ങൾ എന്തു ചെയ്യും? ആശുപത്രിയിലെത്തിക്കുമോ? അതോ ഡോക്ടറെ കാണിക്കുമോ?.
സെപ്റ്റംബർ 28ന് മഹാരാഷ്ട്രയിലെ ഭൻദാര ജില്ലയിലെ ലാഖന്ദൂരിൽ സംഭവിച്ചത് എന്താണെന്ന് നോക്കാം. കുടുംബത്തിലെ ഒരു അംഗത്തിന് കോവിഡ് പോസിറ്റീവാണെന്ന് പരിശോധനാഫലം വന്നു. രോഗലക്ഷണങ്ങൾ പ്രകടമായ രോഗിയെ എത്രയും വേഗം ആശുപത്രിയിലെത്തിക്കാൻ കുടുംബാംഗങ്ങൾക്ക് ജില്ലാ ഭരണകൂടം നിർദേശം നൽകി. എന്നാൽ രോഗം സ്ഥിരീകരിച്ച ഭർത്താവിനെ ആശുപത്രിയിലെത്തിക്കാൻ ഭാര്യ തയാറായില്ല. വീട്ടിൽ തന്നെ കഴിഞ്ഞ രോഗി ചികിത്സ കിട്ടാതെ മരിക്കുകയും ചെയ്തു.
തുടർന്ന് തെഹ്സിൽ മെഡിക്കൽ സൂപ്രണ്ടിന്റെ പരാതിയെ തുടർന്ന് ഭാര്യക്കെതിരെ പകർച്ചവ്യാധി നിയമം അനുസരിച്ച് ഐപിസി സെക്ഷൻ 188 പ്രകാരം കേസെടുത്തിരിക്കുകയാണ് പൊലീസ്. രോഗിയോടുള്ള അവഗണനക്കാണ് കേസെടുത്തിരിക്കുന്നത്. കോവിഡ് മരണത്തെ തുടർന്ന് ബന്ധുവിനെതിരെ കേസെടുക്കുന്നത് രാജ്യത്ത് ഇത് ആദ്യമായാണ്. കോവിഡ് മാനദണ്ഡങ്ങളുടെ ലംഘനം ചൂണ്ടിക്കാട്ടിയുള്ള ഡോക്ടറുടെ പരാതിയിലാണ് കേസെടുത്തതെന്ന് പവാനി സബ് ഡിവിഷണല്‍ ഓഫീസർ അശ്വിനി ഷെൻഡ്ഗെ പറഞ്ഞു.
ചട്ടലംഘനമുണ്ടായാൽ ശിക്ഷിക്കപ്പെടുമെന്ന ശക്തമായ സന്ദേശമാണ് ലഖാന്ദൂരിലെ ഈ സംഭവം. കോവിഡ് വ്യാപനം തടയുന്നതിന് കേന്ദ്ര- സംസ്ഥാന സർക്കാരുകൾ വിവിധ മാർഗനിർദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. ഇത് ലംഘിക്കപ്പെട്ടാൽ പിഴ ശിക്ഷ ലഭിക്കുകയോ കേസെടുക്കുകയോ ചെയ്യാം.
എന്താണ് സെക്ഷൻ 188?
ലോക്ക്ഡൗൺ ഉത്തരവുകൾ ലംഘിച്ചാൽ നിയമനടപടി സ്വീകരിക്കാൻ 1987ലെ പകർച്ചവ്യാധി നിയമം അധികാരപ്പെടുത്തുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 188 പ്രകാരമാണ് ശിക്ഷ ലഭിക്കുക. പകർച്ചവ്യാധി നിയമത്തിലെ സെക്ഷൻ 3 പ്രകാരം ഏതെങ്കിലും നിയന്ത്രണങ്ങളോ ഉത്തരവുകളോ അനുസരിക്കാത്തതിന് പിഴ ഈടാക്കാം. സർക്കാർ ഇറക്കിയ ഉത്തരവ് ലംഘിച്ചാൽ ഇന്ത്യൻ പീനൽ കോഡിലെ സെക്ഷൻ 188 പ്രകാരം കേസെടുക്കാം.
സെക്ഷന് 188 പ്രകാരം രണ്ട് കുറ്റങ്ങളുണ്ട്:
ഒരു പൊതുപ്രവർത്തകൻ നിയമപരമായി പ്രഖ്യാപിച്ച ഉത്തരവിനോടുള്ള അനുസരണക്കേട്, അത്തരം അനുസരണക്കേട് നിയമപരമായി ജോലി ചെയ്യുന്ന വ്യക്തികൾക്ക് തടസ്സമോ ശല്യമോ പരിക്കോ ഉണ്ടാക്കുന്നുവെങ്കിൽ ശിക്ഷ, 1 മാസത്തെ തടവ് അല്ലെങ്കിൽ 200 രൂപ പിഴ അല്ലെങ്കിൽ രണ്ടും. അത്തരം അനുസരണക്കേട് മനുഷ്യജീവിതത്തിനോ ആരോഗ്യത്തിനോ സുരക്ഷയ്‌ക്കോ അപകടമുണ്ടാക്കുന്നുവെങ്കിൽ. ശിക്ഷ: 6 മാസം തടവ് അല്ലെങ്കിൽ 1000 രൂപ പിഴ അല്ലെങ്കിൽ രണ്ടും.
മലയാള സിനിമയിൽ ഏറ്റവും കൂടുതൽ വിവാദങ്ങളിൽ ഇടം പിടിച്ച കുടുംബമായിരുന്നു നടൻ ദിലീപിന്റേത്. മഞ്ജുവുമായുള്ള വിവാഹവും , വിവാഹ മോചനവും തുടർന്ന് നടി കാവ്യാ മാധവനുമായുള്ള രണ്ടാം വിവാഹവും വാർത്തകളിൽ ഇടം പിടിച്ചിരുന്നു .ദിലീപുമായിമഞ്ജു വാര്യർ വിവാഹ മോചനം നേടിയതോടെ മീനാക്ഷി ദിലീപിന് ഒപ്പമാണ്താമസിക്കുന്നത്. മഞ്ജുവിന്റെ മനസ്സിൽ ഇന്നും ഒരു നൊമ്പരമായാണ് മീനാക്ഷി നിലകൊള്ളുന്നത്. തന്റെ പെറ്റമ്മയെ മറന്നു കാവ്യയുമായുള്ള ബന്ധത്തിന് മീനാക്ഷി കൂട്ടുനിന്നതിൽ മീനക്ഷിക്കെതിരെ നിരവധി സൈബർ ആക്രമണങ്ങൾ തന്നെ ഉണ്ടായിരുന്നു
എന്നാലിപ്പോൾ പുറത്ത് വരുന്ന വാർത്ത മീനാക്ഷി മഞ്ജുവിനൊപ്പം പോകുവാൻ തയ്യാറാകുന്നു എന്ന വാർത്തയാണ്. മീനാക്ഷി എഴുതിയ കുറിപ്പ് ഇപ്പോൾ വൈറലായി മാറുകയാണ് എന്ന രീതിയിലാണ് വാർത്തകൾ പ്രചരിക്കുന്നത്.
മീനാക്ഷി തന്റെ കുറിപ്പിൽ എഴുതിയത് ഇങ്ങനെ…
ഐ മിസ് യു അമ്മ.. ഞാൻ അമ്മയെ ഒരുപാട് മിസ് ചെയ്യുന്നു, എനിക്ക് അമ്മയില്ലാതെ പറ്റില്ല. ഞാൻ ഇപ്പോഴാണ് അമ്മയുടെ വില മനസ്സിലാക്കുന്നത്. അമ്മയുടെ സ്നേഹം നൽകിയ അച്ഛൻ ആയിരുന്നു എന്റെ ഹീറോ. എന്നാൽ ആ ഹീറോയ്ക്കൊപ്പം അമ്മയും എന്റെ കൂടെ വേണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. എന്ന് മീനാക്ഷി കുറിപ്പിൽ എഴുതിയിട്ടുള്ളതായി റിപ്പോർട്ടുകൾ പറയുന്നു. എനിക്കിപ്പോൾ സംസാരിക്കാൻ പറ്റുന്നില്ല. എനിക്ക് മനസ്സ് തുറന്നു സംസാരിക്കാൻ അമ്മ വേണം എന്ന് മീനാക്ഷി പറഞ്ഞതായാണ് ഇപ്പോൾ പുറത്ത് വരുന്നത്.
അതെ സമയം ഈ അടുത്തായിരുന്നു മഞ്ജുവിന്റെ ജന്മദിനം . പിറന്നാൾ ദിനത്തിൽ മകൾ മീനാക്ഷി ആാശംസകൾ അറിയിച്ചോ എന്ന് അറിയാനുള്ള താൽപര്യത്തിൽ ആയിരുന്നു ആരാധകർ. ജന്മദിനത്തിന് മഞ്ജുവിനെ വിളിച്ച് മകൾ മീനാക്ഷി ആശംസകൾ അറിയിച്ചിരിക്കുകയാണെന്ന റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു
നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിലൂടെ ഈ കാര്യം വൈറലായി മാറിയിട്ടുള്ളത്. ദിലീപുമായിമഞ്ജു വാര്യർ വിവാഹ മോചനം നേടിയതോടെ മീനാക്ഷി ദിലീപിന് ഒപ്പമാണ്താമസിക്കുന്നത്. മഞ്ജുവിന്റെ മനസ്സിൽ ഒരു നൊമ്പരമായാണ് മീനാക്ഷി ഇപ്പോഴും നിലകൊള്ളുന്നത്. അതുകൊണ്ടുതന്നെ മീനാക്ഷിയുടെ ഈ ജന്മദിനാശംസകൾ മഞ്ജുവിന് ഈ ദിനത്തിൽ ഏറെ ആശ്വാസം നൽകുന്നതും സന്തോഷം പകരുന്നതുമാണ്. പോറ്റമ്മയെ വലിച്ചെറിഞ്ഞ് മീനാക്ഷി പെറ്റമ്മയുടെ അരികിലേക്ക് പോകുമേയെന്ന് ഇനി കണ്ടറിയാം
ലണ്ടന്‍. മൂന്ന് വയസ്സ് മാത്രം പ്രായമുള്ള കുട്ടിയടക്കം ഇന്ത്യന്‍ വംശജരായ മൂന്നംഗ കുടുംബത്തെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. വെസ്റ്റ് ലണ്ടന്‍ ബ്രെന്റ് ഫോര്‍ഡില്‍ താമസിക്കുന്ന കുഹാരാജ് സിതംബരനാഥന്‍ (42) ഭാര്യ പൂര്‍ണ കാമേശ്വരി (36) മകന്‍ കൈലാശ് കുഹാരാജ് (3) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയെയും മകനെയും കൊലപ്പെടുത്തിയതിന് ശേഷം കുഹാരാജ് ജീവനൊടുക്കിയെന്നാണ് പ്രാഥമിക നിഗമനം.
കുടുംബത്തെക്കുറിച്ച് വിവരങ്ങള്‍ ഒന്നുമില്ലാത്തതിനാല്‍ ബന്ധുക്കള്‍ പൊലീസിനെ വിവരം അറിയ്ക്കുകയായിരുന്നു. പോലീസും ഇവരുമായി ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല. ഇതിന് പിന്നാലെയാണ് പ്രാദേശിക സമയം തിങ്കളാഴ്ച അര്‍ദ്ധരാത്രിയോടെ പോലീസ് വീട്ടിലെത്തി പരിശോധന നടത്തിയത്. പോലീസ് വീടിനുള്ളില്‍ പ്രവേശിച്ചപ്പോള്‍ കാമേശ്വരിയുടെയും മകന്റെയും മൃതദേഹമാണ് ആദ്യം കണ്ടത്. കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ നിലയില്‍ കുഹാരാജും സമീപത്തുണ്ടായിരുന്നു. അല്പസമയത്തിനു ശേഷം ഇയാളും മരിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചു.
ഷിംല: മുന്‍ നാഗാലാന്‍ഡ് ഗവര്‍ണറും സിബിഐ മേധാവിയും ഹിമാചല്‍ പ്രദേശ് ഡിജിപിയുമായിരുന്ന അശ്വനി കുമാര്‍ (69) ആത്മഹത്യ ചെയ്ത നിലയില്‍. ഷിംലയിലെ അദ്ദേഹത്തിന്റെ വസതിയില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.
അദ്ദേഹം കുറച്ചുകാലമായി വിഷാദരോഗ ബാധിതനായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പോലീസും ഐജിഎംസിയിലെ ഡോക്ടര്‍മാരും സ്ഥലത്തെത്തിയിട്ടുണ്ട്. മരണം സ്ഥിരീകരിച്ച ഷിംല എസ് പി സംഭവം ഞെട്ടിക്കുന്നതാണെന്ന് പ്രതികരിച്ചു. അദ്ദേഹം പോലീസുകാര്‍ക്കൊരു മാതൃകയായിരുന്നുവെന്നും എസ് പി പറഞ്ഞു.
2008-2010 കാലത്ത് സിബിഐയുടെ ഡയറക്ടറായിരുന്നു അശ്വനി കുമാര്‍. അദ്ദേഹം സിബിഐ മേധാവിയായിരുന്നപ്പോഴാണ് ഗുജറാത്തിലെ സൊറാബുദ്ദീന്‍ ഷേഖ് വ്യാജ ഏറ്റുമുട്ടല്‍ കൊലപാതക കേസില്‍ അമിത് ഷായെ അറസ്റ്റ് ചെയ്തത്. ആരുഷി തല്‍വാര്‍ കൊലപാതക കേസും അദ്ദേഹത്തിന്റെ കാലത്താണ് തെളിയിക്കപ്പെട്ടത്.
നടൻ സുശാന്ത് സിംഗ് രാജ് പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ രജിസ്റ്റർ ചെയ്ത ലഹരി മരുന്ന് ഇടപാട് കേസിൽ ഒരു മാസത്തെ വിചാരണ തടവിന് ശേഷം നടി റിയ ചക്രബർത്തി ജയിലിൽ നിന്ന് പുറത്തിറങ്ങി. ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചതോടെയാണ് മുംബൈയിലെ ബൈക്കുള വനിത ജയിലിൽ നിന്ന് റിയ ചക്രബർത്തിയെ മോചിപ്പിച്ചത്. മുംബയ് പൊലീസിന് മുന്നിൽ 10 ദിവസം കൂടുമ്പോളും എൻസിബിക്ക് മുന്നിൽ മാസത്തിലൊരിക്കലും ഹാജരാകണമെന്നതടക്കമുള്ള വ്യവസ്ഥകളോടെയാണ് റിയ ചക്രബർത്തിക്ക് ഹൈക്കോടതി ജാമ്യമനുവദിച്ചിരുന്നത്. ഒരു ലക്ഷം രൂപയുടെ ആൾജാമ്യവും കെട്ടിവയ്ക്കണം.
സുശാന്ത് സിംഗ് രാജ് പുത്തിന്‌റെ ഹൗസ് മാനേജര്‍ സാമുവല്‍ മിറാന്‍ഡയ്ക്കും വീട്ടുജോലിക്കാരന്‍ ദീപേഷ് സാവന്തിനും ഹൈക്കോടതി ജാമ്യമനുവദിച്ചിട്ടുണ്ട്. അതേസമയം റിയയുടെ സഹോദരന്‍ ഷൗവിക്ക് ചക്രബര്‍ത്തിക്ക് കോടതി ജാമ്യം നിഷേധിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 10,606 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1576, മലപ്പുറം 1350, എറണാകുളം 1201, തിരുവനന്തപുരം 1182, തൃശൂര്‍ 948, കൊല്ലം 852, ആലപ്പുഴ 672, പാലക്കാട് 650, കണ്ണൂര്‍ 602, കോട്ടയം 490, കാസര്‍ഗോഡ് 432, പത്തനംതിട്ട 393, വയനാട് 138, ഇടുക്കി 120 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
22 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പെരിങ്ങമല സ്വദേശി മോഹനകുമാര്‍ (60), വലിയതുറ സ്വദേശിനി സഫിയ ബീവി (74), വലിയതുറ സ്വദേശി സേവിയര്‍ (90), കൊടുങ്ങാനൂര്‍ സ്വദേശി ശങ്കരന്‍ (74), മുല്ലക്കല്‍ സ്വദേശി മുരുഗപ്പന്‍ ആചാരി (74), വഴയില സ്വദേശിനി ലീല (59), പൂജപ്പുര സ്വദേശിനി ജൈനാമ്മ (66), പൂജപ്പുര സ്വദേശിനി ഫാത്തിമ (65), ഒറ്റശേഖരമംഗലം സ്വദേശി മണികുട്ടന്‍ (47), പയനീര്‍കോണം സ്വദേശി ജയന്‍ (43), തോന്നക്കല്‍ സ്വദേശിനി ജഗദമ്മ (74), തിരുവനന്തപുരം സ്വദേശി ദാസന്‍ നാടാര്‍ (90), പുതുക്കുറിച്ചി സ്വദേശി കമാലുദ്ദീന്‍ (70), പൂവച്ചല്‍ സ്വദേശി അഹമ്മദ് ബഷീര്‍ (71), കൊല്ലം കാരിക്കോട് സ്വദേശി കണ്ണന്‍ (88), ആലപ്പുഴ ഓച്ചിറ സ്വദേശി ബഷീര്‍ കുട്ടി (67), ഇടുക്കി കട്ടപ്പന സ്വദേശി ജാന്‍സി ജോസഫ് (54), മലപ്പുറം കോരാപ്പുഴ സ്വദേശി ഫാത്തിമ (56), നിലമ്പൂര്‍ അബു (76), നിലമ്പൂര്‍ സ്വദേശി ഹംസ (77), മാമ്പാട് സ്വദേശിനി പാത്തുമ്മ (75), ഒതലൂര്‍ സ്വദേശി ഹംസ (80), എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 906 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 55 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 164 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 9542 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 741 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 1488, മലപ്പുറം 1224, എറണാകുളം 1013, തിരുവനന്തപുരം 1155, തൃശൂര്‍ 931, കൊല്ലം 847, ആലപ്പുഴ 667, പാലക്കാട് 372, കണ്ണൂര്‍ 475, കോട്ടയം 489, കാസര്‍ഗോഡ് 407, പത്തനംതിട്ട 271, വയനാട് 131, ഇടുക്കി 72 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
98 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 20, എറണാകുളം 20, മലപ്പുറം 12, കണ്ണൂര്‍ 11, കാസര്‍ഗോഡ് 10, പത്തനംതിട്ട 9, തൃശൂര്‍ 7, കൊല്ലം 5, പാലക്കാട്, വയനാട് 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 6 ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6161 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 820, കൊല്ലം 346, പത്തനംതിട്ട 222, ആലപ്പുഴ 393, കോട്ടയം 453, ഇടുക്കി 89, എറണാകുളം 385, തൃശൂര്‍ 320, പാലക്കാട് 337, മലപ്പുറം 743, കോഴിക്കോട് 589, വയനാട് 103, കണ്ണൂര്‍ 1188, കാസര്‍ഗോഡ് 173 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 92,161 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,60,253 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,67,834 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,38,331 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 29,503 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2922 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 73,816 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 33,40,242 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 2,10,648 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.
ഹെൽമെറ്റില്ലാതെ ബൈക്കിന് പിന്നിലിരുന്ന യാത്ര ചെയ്തതിന് പോലീസ് വയോധികന്റെ കരണത്തടിച്ചു. ചടയമംഗലം പ്രൊബേഷണൽ എസ്‌ഐ ഷജീമാണ് യാത്രക്കാരനോട് അതിക്രമം കാണിച്ചത്. രാമാനന്ദൻ നായർ എന്ന 69കാരൻ സുഹൃത്തിന്റെ ബൈക്കിന്റെ പിന്നിലിരുന്ന യാത്ര ചെയ്യുന്നതിനിടെയാണ് തടഞ്ഞ് നിർത്തിയ പോലീസ് മുഖത്തടിക്കുകയും വലിച്ചിഴച്ച് പോലീസ് ജീപ്പിൽ കയറ്റുകയും ചെയ്തത്. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം.
ചടയമംഗലം സ്വദേശി രാമാനന്ദൻ നായരും സുഹൃത്തും ജോലിക്ക് പോകുകയായിരുന്നു. ഇതിനിടെയാണ് പോലീസ് ഇവരെ കൈക്കാണിച്ച് നിർത്തിയത്. ബൈക്കോടിച്ചിരുന്ന സുഹൃത്തും പിറകിലിരുന്ന രാമാനന്ദൻ നായരും ഹെൽമെറ്റ് ധരിച്ചിരുന്നില്ല. തുടർന്ന് ആയിരം രൂപ പിഴയടയ്ക്കാൻ പോലീസ് ആവശ്യപ്പെട്ടു. ജോലിക്ക് പോവുകയാണെന്നും കൈയിൽ പണമില്ലെന്നും ഇരുവരും പറഞ്ഞെങ്കിലും എസ്‌ഐ ഷജീം ഇവരെ വിട്ടയച്ചില്ല. സ്റ്റേഷനിൽ വന്ന് പിന്നീട് പിഴ അടക്കാമെന്ന് പറഞ്ഞിട്ടും അതിനും അനുവദിച്ചില്ല.
തുടർന്നാണ് ഇരുവരെയും പോലീസ് ജീപ്പിലേക്ക് വലിച്ചിഴച്ച് കയറ്റിയത്. ബൈക്കോടിച്ചിരുന്നയാളെയാണ് ആദ്യം പോലീസ് ജീപ്പിൽ കയറ്റിയത്. പിന്നീട് രാമാനന്ദൻ നായരെ ജീപ്പിലേക്ക് കയറ്റാൻ ശ്രമിച്ചെങ്കിലും ഇദ്ദേഹം എതിർത്തു. താൻ ബൈക്കിന് പിറകിൽ സഞ്ചരിച്ചയാളാണെന്നും തന്നെ പിടികൂടേണ്ടതില്ലെന്നുമായിരുന്നു രാമാനന്ദൻ നായർ പറഞ്ഞത്. ഇതോടെയാണ് പ്രൊബേഷണൽ എസ്‌ഐ ഷജീം വയോധികനെ വലിച്ചിഴച്ച് ജീപ്പിൽ കയറ്റുകയും കരണത്തടിക്കുകയും ചെയ്തത്.
അതേസമയം, പിഴ അടപ്പിക്കേണ്ട കാര്യത്തിന് പോലീസുകാർ കൊടുംകുറ്റവാളികളെ കസ്റ്റഡിയിലെടുക്കുന്നതു പോലെ പെരുമാറേണ്ട ആവശ്യമില്ലെന്നായിരുന്നു മറ്റ് പോലീസ് ഉദ്യോഗസ്ഥരുടെ പ്രതികരണം. സംഭവം വാർത്തയായതോടെ പ്രൊബേഷണൽ എസ്‌ഐ ഷജീമിനെ ഇടുക്കി, കുട്ടിക്കാനത്തേക്ക് സ്ഥലം മാറ്റി. കൂടുതൽ നടപടികൾ അന്വേഷണത്തിന് ശേഷം ഉണ്ടാകും എന്നാണ് ഇതുമായി കൊല്ലം റൂറൽ എസ് പി പ്രതികരിച്ചിരിക്കുന്നത്.