കൊച്ചി ∙ സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി അംഗവും കളമശേരി ഏരിയ സെക്രട്ടറിയും ആയിരുന്ന സക്കീര്‍ ഹുസൈനെതിരായ പാർട്ടിയുടെ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. പാര്‍ട്ടിയെ തെറ്റിദ്ധരിപ്പിച്ച് വിദേശയാത്ര നടത്തിയെന്ന് റിപ്പോര്‍ട്ടിൽ പറയുന്നു. ദുബായിലേക്കെന്നു പറഞ്ഞ് ബാങ്കോക്കിലേക്കു പോയി. 10 വര്‍ഷത്തിനിടെ കളമശേരി മേഖലയില്‍ നാലു വീടുകള്‍ വാങ്ങി. സിപിഎം എറണാകുളം ജില്ലാ കമ്മിറ്റിയുടേതാണ് റിപ്പോര്‍ട്ട്.
ആരോപണങ്ങളെ തുടർന്നു സക്കീര്‍ ഹുസൈനെ അടുത്തിടെയാണു പാര്‍ട്ടി സസ്പെൻഡ് ചെയ്തത്. സക്കീർ ഹുസൈൻ തുടർച്ചയായി വീടും സ്ഥലവും വാങ്ങിക്കൂട്ടുന്നത് പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുന്നെന്ന് അറിഞ്ഞിട്ടും 2018ൽ വീണ്ടും 75 ലക്ഷം രൂപയ്ക്ക് പുതിയൊരു വീടു കൂടി വാങ്ങി. റിപ്പോർട്ടിൽ സക്കീറിന്റെ സമ്പാദ്യങ്ങളെ കുറിച്ചുള്ള വിവരങ്ങളാണ് ഉള്ളത്.
ഇതിനിടെ, സക്കീറിനെതിരെ കളമശേരി സ്വദേശി ഇഡിക്ക് പരാതി നൽകി. വി.എ.സക്കീർ ഹുസൈനെ 6 മാസത്തേക്കു പാർട്ടിയിൽനിന്നു സസ്പെൻഡ് ചെയ്യാനുള്ള ജില്ലാ കമ്മിറ്റിയുടെ തീരുമാനം സംസ്ഥാന സെക്രട്ടേറിയറ്റ് ശരിവച്ചിരുന്നു. സക്കീർ അനധികൃതമായി സ്വത്തു സമ്പാദിച്ചെന്ന ആരോപണത്തിൽ ജില്ലാ കമ്മിറ്റി നിയോഗിച്ച അന്വേഷണ കമ്മിഷന്റെ റിപ്പോർട്ട് അടിസ്ഥാനമാക്കിയായിരുന്നു അച്ചടക്ക നടപടി.
യു കെയിലെ മലയാളി സമൂഹത്തിലെ ചിത്രകലയിൽ താല്പര്യമുള്ള കുട്ടികൾക്കുള്ള ക്രിസ്തുമസ്സ് സമ്മാനമായി “ബി ക്രിയേറ്റിവ്” ഈ ക്രിസ്തുമസ് നാളുകളിൽ ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. “തിരുപ്പിറവി” (Nativity) അടിസ്ഥാനമാക്കിയുള്ള ചിത്രരചനാ മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുന്നവർക്ക് യഥാക്രമം 101 പൗണ്ടും 51 പൗണ്ടും സമ്മാനമായി നൽകുന്നതാണ്. എട്ടു വയസ്സിനും പന്ത്രണ്ട് വയസ്സിനും ഇടയിലുള്ളവർക്കായാണ് ഈ മത്സരം നടത്തുന്നത്. ഡിസംബർ ഒന്നാം തീയ്യതി മുതൽ ഇരുപതാം തീയതി വരെ കുട്ടികൾ വരയ്ക്കുന്ന ചിത്രങ്ങൾ 07305637563 എന്ന വാട്ട്സ്ആപ് നമ്പറിൽ സ്വീകരിക്കുന്നതാണ്.
മത്സര നിബന്ധനകൾ:-
1- മത്സരാർത്ഥികൾ യുകെയിൽ താമസിക്കുന്ന മലയാളികൾ ആയിരിക്കണം.
2- 2020 ഡിസംബർ 25 ന് പതിമൂന്ന് വയസ്സ് പൂർത്തിയാകാത്തവരും എന്നാൽ എട്ടു വയസ്സ് പൂർത്തിയായവരും ആയിരിക്കണം.
3- ഏത് സൈസ് പേപ്പറിലും ഏത് മാധ്യമം ഉപയോഗിച്ചും ചിത്രം വരയ്ക്കാവുന്നതാണ്.
4- “തിരുപ്പിറവി“ (Nativity) തീം ആക്കിയാണ് ചിത്രരചന നടത്തേണ്ടത്. അല്ലാത്ത ചിത്രങ്ങൾ തിരസ്കരിക്കുന്നതായിരിക്കും.
5 – വരച്ച ചിത്രങ്ങൾ ഡിസംബർ 1നും 20നും ഇടയിലായി 07305637563 എന്ന വാട്സ്ആപ്പ് നമ്പറിൽ അയച്ചു തരേണ്ടതാണ്.
6 – ചിത്രങ്ങളുടെ ആധികാരികത ഉറപ്പാക്കുന്നതിലേക്കായി കുട്ടികൾ ചിത്രം വരക്കുന്നതിന്റെ രണ്ടു മിനുട്ടിൽ കുറയാത്ത ഒരു വീഡിയോ കൂടി മൊബൈലിൽ ചിത്രീകരിച്ചു ചിത്രത്തോടൊപ്പം ഒരുമിച്ച് അയക്കേണ്ടതാണ്.
7-ഫെയ്‌സ്ബുക്ക് പേജിൽ മത്സര ചിത്രത്തോടൊപ്പം മത്സരാർത്ഥിയുടെ ഫോട്ടോ കൂടി പ്രസിദ്ധീകരിക്കേണ്ടതിനാൽ കുട്ടിയുടെ ഒരു ക്ലിയർ ഫോട്ടോ കൂടി അയച്ചുതരേണ്ടതാണ്.
8- അയച്ചു കിട്ടുന്ന ചിത്രങ്ങൾ ഡിസംബർ 21 മുതൽ ബി ക്രിയേറ്റിവിന്റെ ഫെയ്‌സ്ബുക്ക് പേജിൽ പ്രസിദ്ധീകരിക്കുന്നതായിരിക്കും.
9- യു കെയിലെ അറിയപ്പെടുന്ന ചിത്രകാരൻ ചിത്രങ്ങൾ പരിശോധിച്ച് ഡിസംബർ 24ന് ഫലപ്രഖ്യാപനം നടത്തുന്നതായിരിക്കും.
10- ഏറ്റവും കൂടുതൽ ലൈക്ക് കിട്ടുന്ന ചിത്രത്തിന് ഗ്രെയ്‌സ് മാർക്ക് ഉണ്ടായിരിക്കുന്നതാണ്. ഈ ലൈക്കുകൾ വിധിനിർണ്ണയത്തിൽ ഉൾപ്പെടുത്തുന്നതാണ്.
11- അയച്ചുകിട്ടുന്ന ചിത്രങ്ങൾ എവിടെയും പ്രസിദ്ധീകരിക്കാൻ ബിക്രിയേറ്റിവിന് അധികാരമുണ്ടായിരിക്കുന്നതാണ്.
12- വിധിനിർണ്ണയവുമായുള്ള വിഷയങ്ങളിൽ ജഡ്ജസിന്റെ തീരുമാനം അന്തിമമായിരിക്കും.
14. കുട്ടികളുടെ കലാരചനയിൽ മുതിർന്നയാളുകളുടെ യാതൊരുവിധ ഇടപെടലുകളും ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുക. സമ്മാനം എന്ന ലക്ഷ്യത്തെക്കാളുപരി അവരുടെ സത്യസന്ധതയേയും രചനാ പാടവത്തേയും വളർത്തുന്നതിന് അതുപകരിക്കുന്നതായിരിക്കും.

സ്വന്തം ലേഖകൻ
ഗ്ലോസ്റ്റർ : ഗ്ലോസ്റ്റർഷെയർ മലയാളി അസ്സോസിയേഷന്റെ മുൻ സെക്രട്ട്രറി സതീഷ് വെളുത്തേരിലിന്റെ പിതാവ് ചെങ്ങന്നൂർ ആലയിൽ ജോയ് വെളുത്തേരിൽ ( 75 ) നാട്ടിൽ വച്ച് നിര്യാതനായി. വാർദ്ധക്യ സഹജമായ രോഗത്താൽ ചെങ്ങന്നൂർ സഞ്ജീവനി ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെ ഇന്നലെ വൈകുന്നേരമാണ് മരണമടഞ്ഞത്. ഭാര്യ പരേത ശോശാമ്മ . മക്കൾ : സതീഷ് വെളുത്തേരിൽ (യുകെ ) , സന്ധ്യ വെളുത്തേരിൽ (ക്യാനഡ) , സിന്ധു വെളുത്തേരിൽ ( ദുബൈ ). മരുമക്കൾ : മഞ്ജു , ഡേവിസ് , പ്രവീൺ. പിതാവിന്റെ ശവസംസ്കാര ചടങ്ങുകളിൽ പങ്കെടുക്കുവാനായി സതീഷ് ഉടൻ നാട്ടിലേയ്ക്ക് പുറപ്പെടുന്നതായിരിക്കും.
ജിദ്ദ: ജിദ്ദക്കും മദീനക്കും ഇടയില്‍വെച്ചുണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്ന്പേര്‍ മരിച്ചു. മലപ്പുറം പറമ്പില്‍ പീടികക്കടുത്ത് പെരുവള്ളൂര്‍ സ്വദേശി തൊണ്ടിക്കോടന്‍ അലവി ഹാജിയുടെ മകന്‍ തൊണ്ടിക്കോടന്‍ അബ്ദുല്‍ റസാഖ്, ഭാര്യ ഫാസില, മകള്‍ ഫാത്തിമ റസാന്‍(10) എന്നിവരാണ് മരിച്ചത്.
മദീന സിയാറ കഴിഞ്ഞ് മടങ്ങിയവവെയാണ് ഇവര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടത്. 12 വയസ്സുള്ള മൂത്ത കുട്ടി പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. റസാഖ് താഇഫിലാണ് ജോലി ചെയ്യുന്നത്.
ശബ്ന രവി
പറയുവാനേറെയുണ്ടിനിയുമെന്നുള്ളിലതു
കേൾക്കുവാൻ വരില്ല നീയെന്നറിയുമ്പോഴും
നിനക്കായ് മാത്രം കരുതിയ വാക്കുകൾ
ഓർമ്മയിൽ ചില്ലിട്ടു സൂക്ഷിച്ചു ഞാൻ.
ആയിരം ചെമ്പനീർ മൊട്ടുകളുള്ളിൽ
നിനക്കായ് വിടരുവാൻ കാത്തു നിന്നു
വിടരേണ്ടതില്ലവയ്ക്കൊരു നാളുമൊടുവിൽ
കരിമൊട്ടുകളായ് കൊഴിഞ്ഞു വീഴും
പാടാൻ മറന്നൊരു പ്രിയതര ഗാനത്തിൻ
ഈണം മറന്നു ഞാനെന്നേയ്ക്കുമായി
കേൾക്കാത്ത ഗാനത്തിൻ നുകരാത്ത മധുരം
നിനക്കായി മാത്രം ഞാൻ കാത്തു വച്ചു.
സ്വപ്നങ്ങൾ കൊണ്ടൊരു കമ്പളം നെയ്തു ഞാൻ
നിൻ വഴിത്താരയിൽ വിരിച്ചിരുന്നു
മോഹങ്ങളാൽ മലർശയ്യ നിനക്കായ്
എൻ മണിയറയിലൊരുക്കി വച്ചു.
ഒരുനാളും വന്നു ചേരാത്ത വസന്തമേ
നിന്നെയും കാത്തിരിക്കുന്നു ഞാനിന്നും
വ്യർത്ഥമെന്നറിയിലും ആവുകയില്ലെനിക്ക്
നിനക്കായ് കാത്തിരിക്കാതിരിക്കാൻ.

ശബ്ന രവി
എറണാകുളത്ത് റവന്യൂ വകുപ്പിൽ സീനിയർ ക്ലർക്കായി ജോലി ചെയ്യുന്നു. തൃശൂർ സ്വദേശിയാണ്. സൗദി അറേബ്യയിൽ കെമിസ്റ്റ് ആയ രവി പി.എ യുടെ ഭാര്യയാണ്. വായന , സംഗീതം എന്നിവ വളരെ ഇഷ്ടപ്പെടുന്നു.
275 ദിവസത്തിന് ശേഷം ആദ്യമായി നടന്‍ മമ്മൂട്ടി വീടിന്റെ ഗേറ്റ് കടന്ന് പുറത്തെത്തി. തന്റെ പോളോ ജിടി കാര്‍ ഡ്രൈവ് ചെയ്ത് മറൈന്‍ ഡ്രൈവില്‍ എത്തി. എംജി റോഡ് വഴി കണ്ടെയ്‌നര്‍ റോഡിലൂടെ കലൂര്‍ സ്റ്റേഡിയത്തിന് പിന്നിലെത്തി ഒരു ചായയും കുടിച്ച ശേഷമാണ് മമ്മൂട്ടി വീട്ടിലേക്ക് മടങ്ങിയത്. ലോക്ഡൗണ്‍ ആരംഭിച്ചത് മുതല്‍ വീട്ടില്‍ തന്നെയായിരുന്നു താരം. വീട്ടില്‍ നിന്നും അദ്ദേഹം പുറത്ത് ഇറങ്ങിയതേ ഇല്ല. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് അദ്ദേഹം ഇന്നലെ പുറത്തിറങ്ങിയത്.
കലൂര്‍ സ്റ്റേഡിയത്തിനു പിന്നിലെ കടയില്‍ നിന്ന് മധുരമില്ലാത്തൊരു ചൂട് കട്ടന്‍ചായ ആയിരുന്നു മമ്മൂട്ടി കുടിച്ചത്. രമേഷ് പിഷാരടി, ആന്റോജോസഫ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ എന്നിവരും ഒപ്പമുണ്ടായിരുന്നു. കോവിഡ് ടെസ്റ്റ് കഴിഞ്ഞാണ് മൂന്നു പേരും കാറില്‍ക്കയറിയത്. വാക്‌സീന്‍ വന്നാലെ മമ്മൂക്ക സെറ്റിലെത്തൂ. അപ്പോള്‍ കോവിഡ് കഴിഞ്ഞതായി കരുതാം എന്നാണ് സിനിമാലോകം പറഞ്ഞിരുന്ന തമാശയെ കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹത്തിനും മറുപടി ചിരിയായിരുന്നു.
മാര്‍ച്ച് അഞ്ചിന് പ്രീസ്റ്റ് എന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ഷൂട്ട് കഴിഞ്ഞ് വീട്ടില്‍ എത്തിയതാണ് മമ്മൂട്ടി. കോവിഡ് 19 വ്യാപനം അന്ന് അത്ര വ്യാപകമായിരുന്നില്ല. മാര്‍ച്ച് 26ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ പൂര്‍ണമായും വീടിനുള്ളില്‍ തന്നെ താരം ഒതുങ്ങി. അതിനിടെ പനമ്പിള്ളി നഗറിലെ വീട്ടില്‍ നിന്ന് കടവന്ത്ര അമ്പേലിപ്പാടത്തെ പുതിയ വീട്ടിലേക്ക് താമസംമാറി. ഇതിനിടെ പല ചടങ്ങുകള്‍ക്ക് പലരും വിളിച്ചു. എങ്ങും പോയില്ല. ഒഴിവാക്കാനാവാത്ത ചില പുസ്തക പ്രകാശനച്ചടങ്ങുകള്‍ വീട്ടില്‍ നടത്തി. 10 നു തിരഞ്ഞെടുപ്പിന് വോട്ടു ചെയ്യാന്‍ അദ്ദേഹം പോകും. ജനുവരി ആദ്യവാരം ഷൂട്ടിങ് സെറ്റിലേക്കും തിരിക്കും.
“മനു അങ്കിൾ’ എന്ന മമ്മൂട്ടി ചിത്രത്തിൽ ലോതർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കുര്യച്ചൻ ചാക്കോയുടെ അഭിമുഖം പുറത്തുവന്നതിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ ഏറെ വൈറലാവുന്ന ഒരു ട്രോളുണ്ട്. കൂടെ അഭിനയിച്ച കുട്ടികളെല്ലാം വളർന്ന് വലുതായിട്ടും മനു അങ്കിളായി അഭിനയിച്ച മമ്മൂട്ടി മാത്രം ഇപ്പോഴും എവർഗ്രീൻ ലുക്കിൽ തന്നെയിരിക്കുന്നു എന്നാണ് ഈ വൈറൽ ട്രോളും പറഞ്ഞുവയ്ക്കുന്നത്.
1988 ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ‘മനു അങ്കിൾ’. മമ്മൂട്ടി, മോഹൻലാൽ, സുരേഷ്ഗോപി തുടങ്ങി വൻതാരനിരയുള്ള ചിത്രത്തിലൂടെ കുറച്ച് ബാലതാരങ്ങളും ആ സിനിമയിൽ അരങ്ങേറ്റം കുറിച്ചിരുന്നു. ചിത്രത്തിൽ ലോതർ/ഡാനി എന്ന കഥാപാത്രത്തെയായിരുന്നു കുര്യച്ചൻ ചാക്കോ അവതരിപ്പിച്ചത്. സൈക്കിൾ ചവിട്ടാൻ അറിയുന്ന കുട്ടികളെ സിനിമയിലേക്ക് ആവശ്യമുണ്ടെന്ന പത്രപരസ്യം കണ്ടാണ് അച്ഛൻ തന്നെ കോട്ടയത്ത് അഭിമുഖത്തിന് കൊണ്ടുപോയതും താൻ സിനിമയുടെ ഭാഗമായി മാറിയതുമെന്നും കുര്യച്ചൻ പറയുന്നു.
ഇപ്പോഴും ആളുകൾ തന്നെ ലോതർ എന്ന പേരു വിളിച്ച് തിരിച്ചറിയാറുണ്ടെന്നും കുര്യച്ചൻ പറയുന്നു. ജൂബിലി പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോയ് തോമസ് നിർമ്മിച്ച ചിത്രം സംവിധാനം ചെയ്തത് ഡെന്നിസ് ജോസഫ് ആയിരുന്നു.
കോവിഡ് വാക്സീനുകൾ ദിവസങ്ങൾക്ക് ഉള്ളിൽ തന്നെ മനുഷ്യരിലേക്ക് എത്തുമെന്ന ഉറച്ച പ്രഖ്യാപനങ്ങൾ പകരുന്ന ആശ്വാസത്തിലാണ് ലോകം. ഇതിന് പിന്നാലെ സ്വപ്നം കാണാൻ തുടങ്ങിക്കോളൂ എന്ന് ആഹ്വാനം ചെയ്തിരിക്കുകയാണ് ലോകാരോഗ്യ സംഘടന. കോവിഡിന്റെ പരിസമാപ്തിയ്ക്കായി ലോകത്തിന് സ്വപ്‌നം കാണാനാരംഭിക്കാമെന്ന് ലോകാരോഗ്യസംഘടനാ മേധാവി തെദ്രോസ് അദനോം ഗബ്രെയേസിസ് പറഞ്ഞു. സ്വകാര്യസ്വത്തായി കാണാതെ വാക്‌സീന്‍ സൗകര്യം ലോകത്തെ എല്ലായിടത്തും സമാനരീതിയില്‍ വിതരണം ചെയ്യാനുള്ള നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
അതേസമയം വാക്സീനുകൾ തയാറാകും മുൻപു തന്നെ 160 കോടി ഡോസ് വാങ്ങാൻ വിവിധ കമ്പനികളുമായി ഇന്ത്യ ധാരണയുണ്ടാക്കി കഴിഞ്ഞു. ഇതു ലഭിച്ചാൽ 80 കോടിയോളം പേർക്ക് നൽകാൻ കഴിയും. സാമൂഹിക പ്രതിരോധം (ഹേർഡ് ഇമ്യൂണിറ്റി) ലഭിക്കാൻ ഇതു മതിയാകുമെന്നാണു വിലയിരുത്തൽ.
ഓക്സ്ഫഡ് വാക്സീൻ (ഇന്ത്യയിൽ കോവിഷീൽഡ്) 50 കോടിയാണ് ഇന്ത്യ വാങ്ങുന്നത്. ഇതിനു പുറമേ, യുഎസ് കമ്പനിയായ നോവാവാക്സ് 100 കോടി, റഷ്യയുടെ സ്പുട്നിക് 5 വാക്സീൻ 10 കോടി എന്നിവയും അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് ഇന്ത്യയിലെത്തും. ഇതിനു പുറമേയാണ് ഭാരത് ബയോടെക്കിന്റെയും സൈഡസ് കാഡിലയുടെയും തദ്ദേശീയ വാക്സീനുകൾ.
ഫൈസർ വാക്സീൻ ചൊവ്വാഴ്ച മുതൽ ബ്രിട്ടനിൽ നൽകിത്തുടങ്ങുമെന്ന് റിപ്പോർട്ട്. സ്കോട്‍ലാൻഡിലായിരിക്കും ആദ്യ കുത്തിവയ്പ്. വയോജന കേന്ദ്രങ്ങളിലെ അന്തേവാസികൾക്കും ജീവനക്കാർക്കുമായിരിക്കും ആദ്യം നൽകുക.
നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയും നടനുമായ ദിലീപ് തടസ്സഹര്‍ജിയുമായി സുപ്രീംകോടതിയിൽ. വിചാരണക്കോടതി മാറ്റണമെന്ന സംസ്ഥാന സർക്കാരിന്റെ ഹർജിയിൽ തന്റെ ഭാഗം കേള്‍ക്കാതെ തീരുമാനമെടുക്കരുതെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി.
വിചാരണ നടപടികള്‍ സ്റ്റേചെയ്യണമെന്ന് സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. കേസിലെ നാലാം പ്രതിയായ വി.പി. വിജീഷും തടസഹർജി ഫയൽ ചെയ്തിട്ടുണ്ട്. ദിലീപിന് വേണ്ടി മുതിർന്ന അഭിഭാഷനും മുന്‍ അറ്റോര്‍ണി ജനറലുമായ മുകുൾ റോഹ്തഗി ഹാജരാകും.
സംസ്ഥാന സർക്കാരിന്റെ ഹർജി ക്രിസ്മസ് അവധിക്ക് മുൻപ് പരിഗണിച്ചേക്കുമെന്നാണ് സൂചന. വിചാരണക്കോടതി ജഡ്ജിയെ മാറ്റില്ലെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ സുപ്രീംകോടതിയെ സമീപിച്ച സാഹചര്യത്തിൽ വിചാരണ നടപടികൾ ബുധനാഴ്ചത്തേക്കു മാറ്റിയിരിക്കുകയാണ്.
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ പേരിലെടുത്ത ഇൻഷുറൻസ് പോളിസിയിൽ സിബിഐ അന്വേഷണം തുടങ്ങി. പോളിസി രേഖകളിലെ ബാലഭാസ്കറിന്റെ കൈയ്യൊപ്പ് വ്യാജമാണെന്ന ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.
ഇൻഷുറൻസ് കമ്പനി ജീവനക്കാരെ സിബിഐ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുകയാണ്. നേരത്തെ ബന്ധുക്കളുടെ പരാതിയില്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ഇന്‍ഷുറന്‍സ് പോളിസിയുടെ വിവരങ്ങള്‍ കമ്പനിയില്‍ നിന്നും ശേഖരിക്കുകയും ചെയ്തിരുന്നു.
ബാലഭാസ്കര്‍ മരിക്കുന്നതിന് മുമ്പാണ് 82 ലക്ഷം രൂപ ഇന്‍ഷുറന്‍സ് കവറേജുള്ള പോളിസി ബാലഭാസ്കറിന്റെ പേരില്‍ എടുക്കുന്നത്. പോളിസി രേഖകളില്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതി വിഷ്ണുവിന്റെ മൊബൈല്‍ നമ്പരും ഇമെയില്‍ വിലാസവുമാണ് രേഖപ്പെടുത്തിയിരുക്കുന്നത്.