സുശാന്ത് സിങ് തന്റെ മകനായി ജനിക്കുമെന്ന് രാഖി സാവന്ത്. സുശാന്ത് തന്നെയാണ് സ്വപ്നത്തിൽ പ്രത്യക്ഷനായി ഇക്കാര്യം പറഞ്ഞതെന്നും രാഖി സമൂഹ മാധ്യമത്തിൽ പങ്കുവച്ച വിഡിയോയിൽ പറയുന്നു. കങ്കണയും രാഖിയും മാത്രമാണ് തന്റെ കൂടെ നിന്നതെന്നും സിനിമ ഒരുപാട് തന്നത് പോലെ നഷ്ടപ്പെടുത്തിയിട്ടുണ്ടെന്നും സുശാന്ത് പറഞ്ഞതായി രാഖി പറയുന്നു. സുശാന്തിന്റെ സിനിമകൾ വീണ്ടും റിലീസ് ചെയ്യണമെന്നും രാഖി ആവശ്യപ്പെട്ടു.
രാഖിയുടെ വാക്കുകളിങ്ങനെ..ഒരു സന്തോഷ വാർത്ത പറയാൻ ആഗ്രഹിക്കുന്നു. കഴിഞ്ഞ ദിവസം രാത്രി ഉറങ്ങുമ്പോഴാണ് പെട്ടന്ന് ഞെട്ടി ഉണരുന്നത്. സ്വപ്നത്തിൽ ഒരാള്‍ എന്റെ അരികിൽ വന്നു. മറ്റാരുമല്ല സുശാന്ത് സിങ്. അദ്ദേഹം വീണ്ടും ജനിക്കുമെന്ന് പറഞ്ഞു. തന്റെ ആരാധകരോട് ഇക്കാര്യം പറയാൻ ആവശ്യപ്പെട്ടു. പക്ഷേ എങ്ങനെയെന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചു. രാഖി നീ വിവാഹം കഴിച്ച് നിന്റെ ഗർഭപാത്രത്തിലൂടെയാകും ഞാൻ വീണ്ടും ജനിക്കുകയെന്ന് സുശാന്ത് പറഞ്ഞു.
എനിക്ക് ആൺകുട്ടിയാണെങ്കിൽ അത് സുശാന്ത് ആകും. ഇത് കണ്ട് കഴിഞ്ഞതും ഞാൻ ആകെ വിയർത്തു. നിങ്ങൾ ഇത് വിശ്വസിക്കുമോ എന്ന് എനിക്ക് അറിയില്ല. സുശാന്ത് എനിക്ക് സഹോദരനെപ്പോലെയായിരുന്നു.
ഒരുപാട് കാര്യങ്ങൾ സുശാന്ത് എന്നോട് പറഞ്ഞിട്ടുണ്ട്. ‘സിനിമ എനിക്ക് ഒരുപാട് തന്നു അതുപോലെ തന്നെ നഷ്ടപ്പെടുത്തിയിട്ടുമുണ്ട്. കങ്കണ എന്നെ പിന്തുണച്ചു നന്ദി. രാഖി എന്നെ പിന്തുണച്ചു. പല സ്ഥലങ്ങളിൽ നിന്ന് എന്നെ പുറത്താക്കി, പാർട്ടികളിൽ നിന്ന് അവരെന്നെ ഒഴിവാക്കി. എന്റെ കയ്യിൽ സിനിമകളില്ലായിരുന്നു. പിന്നെ ഞാൻ എന്ത് ചെയ്യും. എന്നെ നശിപ്പിച്ചവരെ വെറുതെ വിടില്ല. ശരീരം ഇല്ലെന്നേ ഒള്ളൂ. ആത്മാവ് ഉണ്ട്.’–സുശാന്ത് എന്നോട് പറഞ്ഞു.
വെളുപ്പിന് നാല് മണിക്ക് ആണ് ഞാൻ സ്വപ്നം കണ്ടത്. ഇത് സത്യമാകും. എന്റെ ഫോണിൽ ഉണ്ടായിരുന്ന നിർമാതാക്കളുടെ നമ്പറിലേയ്ക്ക് സുശാന്ത് മെസേജ് അയച്ചു. നിങ്ങൾ നിർമിക്കുന്ന സിനിമകളിൽ എല്ലാം രാഖി സാവന്തിന്റെ ഐറ്റം ഡാൻസ് വയ്ക്കണമെന്നായിരുന്നു ആ മെസേജ്. കരൺ ജോഹറിന്റെ കൂടെയും സൽമാൻഖാന്റെ കൂടെയും സിനിമ ചെയ്യണമെന്നത് സുശാന്തിന്റെ ആഗ്രഹമായിരുന്നു. ചിച്ചോരെയ്ക്ക് ഫിലിംഫെയർ അവാർഡ് നൽകാത്തതിലും സുശാന്തിന് വിഷമമുണ്ട്. ആ അവാർഡ് വീണ്ടും കൊടുക്കണം. സുശാന്തിന്റെ സിനിമകൾ വീണ്ടും റിലീസ് ചെയ്യണം.
View this post on Instagram
മൂന്നുപതിറ്റാണ്ട് നീണ്ട കരിയറിനൊടുവില്‍ ഇതിഹാസം ദി അണ്ടര്‍ടേക്കര്‍ റെസ്്്ലിങ് റിങ്ങിനോട് വിടപറഞ്ഞു. അണ്ടര്‍ടേക്കര്‍ – ദി ലാസ്റ്റ് റൈഡ് എന്ന് പരമ്പരയുടെ അവസാന എപ്പിസോഡിലാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. റെസല്‍മാനിയ 36ല്‍ എ.ജെ.സ്റ്റൈല്‍സിനെതിരെയായിരുന്നു അണ്ടര്‍ടേക്കറിന്റെ അവസാനമല്‍സരം.
മരണമണിമുഴക്കത്തിന്റെ അകമ്പടിയോടെ ഗോദയിലേയ്ക്കെത്തുന്ന മരണത്തെ കീഴടക്കിയവന്‍… പലതലമുറകളെ ത്രസിപ്പിച്ച മൂന്നുപതിറ്റാണ്ടുകള്‍ക്കൊടുവില്‍ മുഖത്തെ ആ ക്രൂരഭാവം വെടിഞ്ഞ് പുഞ്ചിരിയോടെ അണ്ടര്‍ടേക്കര്‍ റിങ്ങിനോട് വിടപറഞ്ഞു
ഷോണ്‍ മൈക്കിള്‍സ്, ബിഗ് ഷോ, സ്റ്റോണ്‍ കോള്‍ഡ്, ബ്രോക് ലെസ്നര്‍, ട്രിപ്പിള്‍ എച്ച്, കെയിന്‍ എന്നിവരുടെയൊക്കെ എതിരാളിയായി അണ്ടര്‍ടേക്കര്‍ റിങ്ങില്‍ മെനഞ്ഞ കഥകള്‍ സിനിമപോലെ റസ്ലിങ് പ്രേമികള്‍ കണ്ടിരുന്നു. റോയല്‍ റമ്പിള്‍ മുതല്‍ ഹെവിവെയ്റ്റ് കിരീടം വരെ ഇടിച്ചുനേടിയാണ് 55കാരന്‍ കരിയര്‍ അവസാനിപ്പിച്ചത്.
കേരളത്തിന്റെ കൊച്ചു വാനമ്പാടിയായ ശ്രേയ ജയദീപിനൊപ്പം ഒരു ഗാനം ആലപിക്കുവാൻ 7 നും 18 നും ഇടയിൽ പ്രായമുള്ള പാടാൻ കഴിവുള്ള കുട്ടികളെ ഉൾകൊള്ളിച്ചു കൊണ്ടാണ് ഈ പാട്ടു തയ്യാറാക്കുന്നത് . ലോകത്തിന്റെ ഏതു കോണിൽ ആയിരുന്നു കൊണ്ടാണെങ്കിലും നിങ്ങൾക്കും പങ്കു ചേരാവുന്നതാണ്.{ NB:It’s Not A Competition }. യാതൊരു വിധ രജിസ്‌ട്രേഷൻ ഫീസുകളും നൽകേണ്ടതില്ല. ഓഡിയോയും വിഡിയോയും നിങ്ങളുടെ കയ്യിൽ ഉള്ള സ്മാർട്ട് ഫോൺ വഴി ആണ് റെക്കോർഡ് ചെയ്യുന്നത് .
നിങ്ങളുടെ മക്കൾക്കും ഇതിൽ പങ്കു ചേരാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ കോൺടാക്ട് ചെയ്യുക . Whatspp: +44 7476 329297
Email : [email protected]
അങ്കമാലിയിൽ പിതാവ് കൊലപ്പെടുത്താൻ ശ്രമിച്ച പിഞ്ചു കുഞ്ഞിന്റെ ആരോഗ്യനിലയിൽ പുരോഗതി. കുട്ടി കൈ കാലുകൾ ചലിപ്പിക്കാനും കരയാനും തുടങ്ങിയതായും ശസ്ത്രക്രിയക്ക് ശേഷമുള്ള ഇത്തരം പുരോഗതി പ്രതീക്ഷനല്കുന്നതായും ഡോക്ടർമാർ അറിയിച്ചു. ഇത്തരം പുരോഗതി അടുത്ത 24 മണിക്കൂർ നീണ്ടു നിൽക്കുക യാണ് എങ്കിൽ ആശവഹമാണ് കുട്ടി യുടെ അവസ്ഥ.തുടർ ചികിത്സയിലേക്ക് ഉടൻ പ്രവേശിക്കാനും കഴിയും.
ഇന്നലെയാണ് തലച്ചോറിലെ രക്തസ്രാവം നീക്കാൻ ചെയ്യാനുള്ള അടിയന്തര ശസ്ത്രക്രിയക്ക് കുഞ്ഞിനെ വിധേയയാക്കിയത്. അങ്കമാലി ജോസെപുരത് വാടകക്ക് താമസിക്കുന്ന കണ്ണൂർ സ്വദേശി ഷൈജുതോമസ് കഴിഞ്ഞ വ്യാഴാഴ്ചയാണ് 57 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇയാൾ റിമാൻഡിലാണ്
കേരള കോണ്‍ഗ്രസ് പ്രശ്നങ്ങളില്‍ യുഡിഎഫിന്‍റെ തീരുമാനം നടപ്പാക്കിയശേഷം ചര്‍ച്ചയെന്ന് മുൻമുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം ജോസ് കെ. മാണി വിഭാഗം രാജിവയ്ക്കണമെന്ന് യുഡിഎഫ് അറിയിച്ചതാണ്. യുഡിഎഫ് നിലപാടിനോടുള്ള ഇരുകൂട്ടരുടേയും നിര്‍ദേശങ്ങളില്‍ ചര്‍ച്ച അതിനുശേഷം നടത്താമെന്നും ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്ത് പറഞ്ഞു.
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനവുമായി ബന്ധപ്പെട്ട യുഡിഎഫ് തീരുമാനത്തില്‍ ജോസ് കെ മാണി അതൃപ്തി അറിയിച്ചെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹ്നാൻ. എന്നാല്‍, മുന്നണി വിടുന്ന സാഹചര്യം ഉണ്ടാകില്ല. യു ഡി എഫ് ചർച്ചയ്ക്ക് തയ്യാറാണെന്നും അദ്ദേഹം തൃശൂരില്‍ പറഞ്ഞു.
കേരള കോൺഗ്രസിലെ പ്രശ്നത്തില്‍ യുഡിഎഫ് മുന്നോട്ടുവച്ച നിലപാടിനോടുള്ള അതൃപ്തി യുഡിഎഫിനെ അറിയിച്ചിട്ടുണ്ടെന്ന് റോഷി അഗസ്റ്റിൻ എം എൽ എ. നേതൃത്വം ഗൗരവത്തിൽ വിഷയത്തെ പരിഗണിക്കുമെന്ന് പ്രതീക്ഷയെന്നും മുന്നണി മാറ്റത്തിന്റെ ചർച്ചകൾ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യന്‍ ഐ.ടി മേഖലയ്ക്ക് അടക്കം കനത്ത തിരിച്ചടി ഉണ്ടാക്കാന്‍ കാരണമാകുന്ന വിസ നിയന്ത്രണത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവച്ചു. ഈ വര്‍ഷം ഒടുവില്‍ വരെ എച്ച്-1ബി വിസയും വിദേശികള്‍ക്ക് നല്‍കുന്ന താത്കാലിക വര്‍ക്ക് വിസയും നിര്‍ത്തിവയ്ക്കാനാണ് ട്രംപ് ഭരണകൂടം തീരുമാനിച്ചത്. ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. ഇന്ത്യന്‍ ഐ.ടി മേഖലയില്‍ നിന്നുള്ളവര്‍ അമേരിക്കയില്‍ ജോലി ചെയ്യാന്‍ ഏറ്റവും കൂടുതല്‍ അപേക്ഷിക്കുന്നതാണ് എച്ച്-1ബി വിസ.
എച്ച്-1ബി, എച്ച്-2ബി, എല്‍ വിസകളും ഇന്റേണ്‍, ടെയിനി, അധ്യാപകര്‍, കൗണ്‍സലര്‍ തുടങ്ങിയവര്‍ക്ക് അനുവദിക്കുന്ന ജെ വിസയും ഈ വര്‍ഷം ഡിസംബര്‍ 31 വരെയും നിര്‍ത്തി വയ്ക്കാനാണ് തീരുമാനം.
നിലവിലെ സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിസന്ധി നേരിടുന്ന അമേരിക്കന്‍ വംശജരെ സഹായിക്കുന്നത് ലക്ഷ്യമിട്ടാണ് പുതിയ വിസ നിയന്ത്രണങ്ങള്‍ എന്നാണ് ട്രംപ് വ്യക്തമാക്കിയിട്ടുള്ളത്. ട്രംപിന്റെ തീരുമാനത്തിനെതിരെ ബിസിനസ് സംഘടനകള്‍, നിയമനിര്‍മാതാക്കള്‍, മനുഷ്യാവകാശ സംഘടനകള്‍ തുടങ്ങിയവരുടെ കടുത്ത എതിര്‍പ്പ് നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ നവംബറില്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാണ്ടാക്കുന്നത് കൂടി മുന്നില്‍ കണ്ടുള്ള നീക്കമാണ് ട്രംപ് നടത്തുന്നത് എന്നാണ് വിലയിരുത്തപ്പെടുന്നത്.
തിങ്കളാഴ്ച പുറത്തിറക്കിയ പ്രസിഡന്റിന്റെ പ്രഖ്യാപനം അനുസരിച്ച് യുഎസിന് പുറത്ത് ഇഷ്യു ചെയ്യുന്ന ഗ്രീൻ കാർഡുകൾക്ക് ഈ വർഷം അവസാനം വരെ നിരോധനം ഏർപ്പെടുത്തുകയും എച്ച് -1 ബി വിസകൾ ഉൾപ്പെടെ നിരവധി താൽക്കാലിക വർക്ക് വിസകൾ ഫ്രീസ് ചെയ്യുകയും ചെയ്യും. പ്രൊഫഷനലുകളെ ആവശ്യമുള്ള ജോലികളില്‍ വിദേശികള്‍ക്ക് യു.എസ് സര്‍ക്കാര്‍ നല്‍കുന്ന താല്‍ക്കാലിക വിസയാണ് ഇത്. ഇന്ത്യയിൽ നിന്നുള്ള പ്രമുഖ ഐ.ടി കമ്പനികള്‍ അടക്കം എച്ച് 1ബി വിസ ഉപയോഗിച്ചാണ് ജോലിക്കാരെ എത്തിക്കുന്നത്.
സാമ്പത്തിക മാന്ദ്യത്തിനിടയിൽ യുഎസ് പൌരന്മാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ ഉറപ്പു വരുത്താനുള്ള മാർഗമായി ഭരണകൂടം ഈ നീക്കത്തെ കാണുന്നത്. ഈ നിയന്ത്രണങ്ങൾ പ്രകാരം അമേരിക്കക്കാർക്ക് വേണ്ടി 525,000 ജോലികൾ വരെ സ്വതന്ത്രമാകുമെന്ന് കണക്കാക്കുന്നത്.
അതേസമയം, പുതിയ പ്രഖ്യാപനത്തിനെതിരെ ആമസോൺ, ഗൂഗിൾ, ട്വിറ്റർ തുടങ്ങിയ പ്രധാന ടെക് കമ്പനികൾ രംഗത്തുവന്നു. ഉയർന്ന വൈദഗ്ധ്യമുള്ള പ്രൊഫഷണലുകൾ രാജ്യത്തേക്ക് പ്രവേശിക്കുന്നത് തടയുന്നത് അമേരിക്കയുടെ ആഗോള മത്സരശേഷിയെ അപകടത്തിലാക്കുമെന്ന് ആമസോണ്‍ പ്രസ്താവനയിലൂടെ അറിയിച്ചു. അമേരിക്കയുടെ സാമ്പത്തിക വിജയത്തിന് ഇമിഗ്രേഷൻ വളരെയധികം സംഭാവന നൽകിയിട്ടുണ്ടെന്നും, അതാണ് അമേരിക്കയെ സാങ്കേതികവിദ്യയുടെ ആഗോള നേതാവാക്കിയാതെന്നും, ഗൂഗിൾ സി.ഇ.ഒ സുന്ദർ പിച്ചെയും പ്രതികരിച്ചു. പുതിയ പ്രഖ്യാപനത്തിൽ നിരാശിതനാണെന്നു പറഞ്ഞ അദ്ദേഹം, കുടിയേറ്റക്കാരോടൊപ്പം നിൽക്കുകയും എല്ലാവർക്കും അവസരം നൽകുന്നതിനായി പ്രവർത്തിക്കുകയും ചെയ്യും എന്നും പറഞ്ഞു.
ഈ പ്രഖ്യാപനം അമേരിക്കയുടെ ഏറ്റവും വലിയ സാമ്പത്തിക ആസ്തിയായ ‘അതിന്റെ വൈവിധ്യത്തെ’ ദുർബലപ്പെടുത്തുമെന്ന് ട്വിറ്റർ വൈസ് പ്രസിഡന്റ് ജെസീക്ക ഹെരേര-ഫ്ലാനിഗനും പറഞ്ഞു. നിരോധനം താൽക്കാലികമാണെങ്കിലും, കുടിയേറ്റ തൊഴിലാളിളെയും ഹൈടെക് തൊഴിലാളികളെയും ലക്ഷ്യമിട്ടുള്ള ദീർഘകാല മാറ്റങ്ങളുടെ ഒരു തുടക്കമായേക്കുമെന്നും വിലയിരുത്തപ്പെടുന്നു.
പുതിയ തീരുമാനമനുസരിച്ച് എച്ച്-1ബി വിസയില്‍ കുറഞ്ഞ കൂലിക്ക് പുറത്തുനിന്നുള്ളവരെ കൊണ്ടുവരുന്നതിനു പകരം ഉയര്‍ന്ന ശമ്പളത്തിന് വൈദഗ്ധ്യമുള്ള തൊഴിലാളികളെ മാത്രമായിരിക്കും കമ്പനികള്‍ക്ക് അമേരിക്കയില്‍ നിയമിക്കാന്‍ സാധിക്കൂ. അതുപോലെ താത്കാലിക ജോലികളില്‍ കുടിയേറ്റക്കാര്‍ക്ക് പകരം അമേരിക്കന്‍ പൌരന്മാരെ നിയമിക്കുകയും ചെയ്യണം.
അനുവദിക്കുന്ന എച്ച്-1ബി വിസയ്ക്ക് കഴിഞ്ഞ വര്‍ഷം അമേരിക്ക പരിധി ഏര്‍പ്പെടുത്തിയിരുന്നു. “ആകെ ലഭിച്ച 2.25 ലക്ഷം അപേക്ഷകളില്‍ നിന്നാണ് 85,000 പേര്‍ക്ക് വിസ അനുവദിച്ചത്. കഴിഞ്ഞ വര്‍ഷം വരെ ഇത് നറുക്കെടുപ്പ് മാതൃകയിലാണ് അനുവദിച്ചിരുന്നത്. എന്നാല്‍ ഇത് അവസാനിപ്പിക്കാനും ശമ്പളത്തിന്റെ അടിസ്ഥാനത്തില്‍ വിസ നല്‍കാനുമാണ് ട്രംപ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇതനുസരിച്ച് ഇനി തെരഞ്ഞെടുക്കുന്ന 85,000 പേര്‍ ഈ 2.25 ലക്ഷം അപേക്ഷകളിലെ ഏറ്റവും കൂടിയ ശമ്പള ഇനത്തില്‍ ഉള്ളവരായിരിക്കും”, ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി.
ഈ മാര്‍ഗം പിന്തുടരുന്നതോടെ ശമ്പള ഇനത്തിലും വൈദഗ്ധ്യത്തിന്റെ അടിസ്ഥാനത്തിലുമുള്ള അപേക്ഷകള്‍ വര്‍ധിക്കും. അമേരിക്കന്‍ പൗരന്മാര്‍ക്ക് നേരിടേണ്ടി വരുന്ന മത്സരവും കുറയും. അമേരിക്കയ്ക്ക് ഏറ്റവും മികച്ച വൈദഗ്ധ്യമുള്ളവരെ മാത്രം ജോലിക്കായി ലഭിക്കുമെന്നുമാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.
കോവിഡ് മഹാമാരി കടുത്ത നാശം വിതച്ച ബ്രിട്ടണിൽ രോഗ വ്യാപനം കുറഞ്ഞെന്ന വിലയിരുത്തലിന് പിന്നാലെ ജനജീവിതം സാധാരണ നിലയിലേക്ക് എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങള്‍ക്കും തുടക്കമാവുന്നു. ജൂലൈ 4 മുതൽ സിനിമാ ശാലകള്‍, മ്യൂസിയങ്ങൾ, ഗാലറികൾ തുടങ്ങിയവ തുറക്കാനൊരുങ്ങി ഇംഗ്ലണ്ട്.
കൊറോണ വൈറസ് നിയന്ത്രണങ്ങൾ കൂടുതൽ ലഘൂകരിക്കുന്നതിന്റെ രൂപരേഖ പ്രധാനമന്ത്രി ബോറിസ് ജോൺസൺ ചൊവ്വാഴ്ച പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്. സര്‍ക്കാര്‍ നിശ്ചയിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്ന മുറയ്ക്ക് മാർച്ച് പകുതി മുതൽ അടച്ച ഇത്തരം സ്ഥാപനങ്ങള്‍ക്ക് തുറന്നു പ്രവര്‍ത്തിക്കാം.
കൊറോണ വൈറസ് ഭീഷണി കുറഞ്ഞു വരികയാണെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് പറഞ്ഞു. അതിനാല്‍ത്തന്നെ ലോക്ക് ഡൌൺ നിയന്ത്രണങ്ങൾ കൂടുതൽ ലഘൂകരിക്കുന്നതിലേക്ക് ഇംഗ്ലണ്ട് നീങ്ങുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, വീണ്ടും രോഗികളുടെ എണ്ണം വര്‍ദ്ടിക്കുകയാനെങ്കില്‍ എല്ലാ നിയന്ത്രണങ്ങളും പുനസ്ഥാപിക്കുമെന്ന് നമ്പർ-10 മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്. പ്രതിദിനം ആയിരത്തില്‍ താഴെ കൊവിഡ് കേസുകളാണ് ഇപ്പോള്‍ ഇംഗ്ലണ്ടില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
മാർച്ച് 23 ന് ലോക്ക് ഡൌൺ ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കായിരുന്നു കഴിഞ്ഞ ദിവസത്തെത്. വൈറസ് ബാധിച്ച് ആശുപത്രിയിൽ കഴിയുന്നവരുടെ എണ്ണം 5,000 ൽ താഴെ മാത്രമാണ്. ദിവസേനയുള്ള മരണങ്ങളുടെ എണ്ണവും 15 ആയി കുറഞ്ഞു, മാർച്ച് 15 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. ഈ സാഹചര്യത്തിലാണ് സാമ്പത്തിക മേഖലകള്‍ തുറക്കാന്‍ യു.കെ ഒരുങ്ങുന്നത്.
കോവിഡ് -19 സ്ട്രാറ്റജി കമ്മിറ്റിയുമായി തിങ്കളാഴ്ച പ്രധാനമന്ത്രി ഇളവുകള്‍ നല്‍കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്തു.
യുകെയുടെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് സർ പാട്രിക് വാലൻസ്, ഇംഗ്ലണ്ടിന്റെ ചീഫ് മെഡിക്കൽ ഓഫീസർ പ്രൊഫസർ ക്രിസ് വിറ്റി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. ജൂലൈ 4 മുതൽ 2 മീറ്റര്‍ സാമൂഹിക അകലം പാലിക്കുക എന്ന നിലവിലെ നിയന്ത്രണം 1 മീറ്റര്‍ ആക്കിയെക്കും. അതോടെ നിരവധി പബ്ബുകൾ, റെസ്റ്റോറന്റുകൾ, ഹോട്ടലുകൾ തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് തുറന്നു പ്രവര്‍ത്തിക്കാന്‍ കഴിയും.
ഇന്ത്യയുടെ ഭൂപ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയ നേപ്പാളിന്റെ പുതിയ ഭൂപടത്തെ അനുകൂലിച്ച് രംഗത്തെത്തിയ നടി മനീഷാ കൊയ്രാളയ്‌ക്കെതിരെ രൂക്ഷവിമര്‍ശനമാണ് സമൂഹമാധ്യമങ്ങളില്‍ ഒന്നടങ്കം ഉയരുന്നത്. തനിക്കെതിരെ ഉയര്‍ന്ന ട്രോളുകള്‍ക്കും പരിഹാസങ്ങള്‍ക്കും എതിരെ രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് താരം മനീഷ കൊയ്രാള.
ട്രോളുകളും പരിഹാസങ്ങളും അതിര് കടക്കുന്നുവെന്ന് മനീഷ കൊയ്രാള പറഞ്ഞു. രണ്ട് സര്‍ക്കാരുകളും ചേര്‍ന്ന് പ്രശ്‌നം പരിഹരിക്കട്ടെ, ആ സമയത്ത് നമുക്ക് പ്രതീക്ഷ കൈവിടാതിരിക്കാം. ആക്രമണാത്മക സ്വഭാവം ഉപേക്ഷിക്കണമെന്നും അനാദരവ് കാണിക്കുന്നത് നിര്‍ത്തണമെന്നും മനീഷ പറഞ്ഞു.
ട്വിറ്ററിലൂടെയായിരുന്നു താരത്തിന്റെ മറുപടി. നേപ്പാളിന്റെ പുതിയ ഭൂപടത്തെ അനുകൂലിച്ചതോടെയാണ് സമൂഹമാധ്യമങ്ങളില്‍ മനീഷാ കൊയ്രാളയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നത്. ‘നമ്മുടെ കൊച്ചു രാജ്യത്തിന്റെ അഭിമാനം കാത്തുസൂക്ഷിച്ചതിന് നന്ദി. മൂന്ന് മഹത്തായ രാഷ്ട്രങ്ങള്‍ തമ്മിലുള്ള സമാധാനപരവും പരസ്പര ബഹുമാനത്തോട് കൂടിയതുമായ സംഭാഷണത്തിനായി കാക്കുന്നു’വെന്നാണ് നേപ്പാള്‍ വിദേശകാര്യമന്ത്രിയുടെ ട്വീറ്റ് പങ്കിട്ട് കൊണ്ട് അവര്‍ കുറിച്ചത്.
ഇതിന് പിന്നാലെയാണ് സമൂഹമാധ്യമങ്ങളില്‍ മനീഷയ്ക്ക് നേരെ ആക്രമണം രൂക്ഷമായത്. സോഷ്യല്‍മീഡിയയിലൂടെ തനിക്കെതിരെയുള്ള ആക്രമണം സഹിക്കാവുന്നതിലും അപ്പുറമായാതോടെയാണ് താരം പ്രതികരിച്ച് രംഗത്തെത്തിയത്. നമ്മള്‍ ഈ സാഹചര്യത്തില്‍ ഒരുമിച്ചാണെന്നും വിമര്‍ശകരോട് മനീഷ മറുപടി പറഞ്ഞു.
വിഷയത്തില്‍ വിമര്‍ശകര്‍ക്ക് മറുപടി നല്കിക്കൊണ്ടുള്ള ട്വീറ്റ് നല്കിയതിന് പിന്നാലെ സമാധാനം ആഗ്രഹിച്ചുകൊണ്ട് പുതിയ ട്വീറ്റും നല്‍കി. ഇന്ത്യയുമായി തര്‍ക്കത്തിലിരിക്കുന്ന ലിപുലേഖ്, കാലാപാനി, ലിംപിയധുര എന്നീ പ്രദേശങ്ങളാണ് നേപ്പാളിന്റെ പുതുക്കിയ മാപ്പിലുള്‍പ്പെടുത്തിയിട്ടുള്ളത്. മുന്‍ നേപ്പാള്‍ പ്രധാനമന്ത്രി ബിശ്വേശ്വര്‍ പ്രസാദ് കൊയ് രാളയുടെ പൗത്രിയാണ് മനീഷാ കൊയ്രാള.
लिम्पियाधुरा, लिपुलेक र कालापानीसहितका भूभाग समेट्दै ७ प्रदेश, ७७ जिल्ला र ७५३ स्थानीय तहको प्रशासनिक विभाजन खुल्ने गरी नेपालको नक्सा प्रकाशित गर्ने मन्त्रिपरिषदको निर्णय । आधिकारिक नक्सा भूमिव्यवस्था मन्त्रालयले छिटै सार्वजनिक गर्दैछ ।
— Pradeep Gyawali (@PradeepgyawaliK) May 18, 2020
ചികിത്സ തേടിയെത്തിയ തമിഴ്‌നാട് സ്വദേശി ആശുപത്രിയില്‍ കുഴഞ്ഞുവീണ് മരിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് നടുവണ്ണൂരില്‍ സ്വകാര്യ ആശുപത്രി അടച്ചു. തമിഴ്‌നാട് സ്വദേശിയായ ലോറി ഡ്രൈവറാണ് ആശുപത്രിയില്‍ കുഴഞ്ഞുവീണ് മരിച്ചത്. ഇയാള്‍ക്ക് കൊവിഡ് ബാധിച്ചിരുന്നോ എന്ന സംശയത്തെ തുടര്‍ന്നാണ് അധികൃതര്‍ ആശുപത്രി അടച്ചത്. ഈറോഡ് സ്വദേശി ഷണ്‍മുഖം ആണ് മരിച്ചത്.
കൊവിഡ് പരിശോധന നടത്തുന്നതിനായി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. നടുവണ്ണൂര്‍-പേരാമ്പ്ര സംസ്ഥാനപാതയില്‍ കരുമ്പാപ്പൊയിലിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രി 8.45ഓടെയാണ് സംസ്ഥാനപാത വഴി കടന്നുപോവുകയായിരുന്ന തമിഴ്‌നാട് ലോറി ആശുപത്രിക്ക് മുന്നില്‍ പെട്ടെന്ന് നിര്‍ത്തുകയും രക്ഷിക്കണമെന്ന് പറഞ്ഞ് ഡ്രൈവര്‍ ആശുപത്രിക്ക് അകത്തേക്ക് ഓടിക്കയറുകയായിരുന്നു.
തനിക്ക് നെഞ്ചുവേദനയാണെന്ന് പറഞ്ഞതിനെ തുടര്‍ന്ന് ഇസിജി എടുത്തതിനു തൊട്ടുപിന്നാലെയാണ് ഇയാള്‍ കുഴഞ്ഞുവീണ് മരിച്ചത്. ഇയാളുടെ പെട്ടെന്നുള്ള മരണം ആശുപത്രി ജീവനക്കാരെയും നാട്ടുകാരെയും ഒരുപോലെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. അതേസമയം കൊവിഡ് ആശങ്ക നിലനില്‍ക്കുന്നതിനാല്‍ ആശുപത്രിയിലുള്ള ആരെയും പുറത്തേക്ക് വിടുകയോ പുറത്തുനിന്ന് ആരെയും അകത്തേക്ക് പ്രവേശിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയത്.
പൃഥ്വിരാജ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘വാരിയംകുന്നന്‍’. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം പറയുന്ന സിനിമ അണിയറയില്‍ ഒരുങ്ങുന്നതായി കഴിഞ്ഞദിവസം പ്രഖ്യാപിച്ചതിന് പിന്നാലെ നടന്‍ പൃഥ്വിരാജിന് നേരെ സംഘപരിവാര്‍ സൈബര്‍ ആക്രമണം നടത്തുകയാണ്.
മലബാര്‍ ലഹള ഹിന്ദു വിരുദ്ധ കലാപം ആണെന്നാണ് ബിജെപി ഉന്നയിക്കുന്ന വാദം. സിനിമയില്‍ നിന്ന് പൃഥ്വിരാജ് പിന്‍മാറണം എന്ന ആവശ്യം ഉയര്‍ത്തി ബിജെപി നേതാവ് ബി രാധാകൃഷ്ണ മേനോനും രംഗത്തെത്തി. ഫേസ്ബുക്കിലൂടെയാണ് ബിജെപി നേതാവ് ഈ ആവശ്യം ഉന്നയിച്ചത്.
ഏറനാട് വള്ളുവനാട് താലൂക്കുകളില്‍ നടന്ന ഹിന്ദു വേട്ടയെ ഇടതു ചരിത്രകാരന്മാരും മുസ്ലീംപക്ഷ വാദികളും വിളിക്കുന്ന ഓമനപ്പേരാണ് മലബാര്‍ കലാപം എന്നത്. അതു വിപ്ലവമോ സ്വാതന്ത്ര്യസമരമോ ഒന്നുമല്ല, കേവലം ഇസ്ലാമിക ഫാസിസം മാത്രമാണ്. അതിനെ സ്വാതന്ത്ര്യസമരം ആക്കാനും വെള്ളപൂശാനും ജമാഅത്തെ ഇസ്ലാമി അടക്കമുള്ള ഇസ്ലാമിക ഫാസിസ്റ്റുകള്‍ നിരന്തരം ശ്രമിച്ചു വരികയായിരുന്നു.
മലബാറിലെ നിരപരാധികളായ ഹിന്ദുക്കളെ കൊന്നൊടുക്കിയ ആ ക്രൂരകൃത്യത്തെ പൊലിപ്പിച്ചു കാണിക്കുവാന്‍ വേണ്ടിയാണ് അവരുടെ നേതാവ് വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് നെ വിപ്ലവകാരി ആക്കി അവതരിപ്പിക്കുന്നതെന്നും കേവലം ബിന്‍ലാദന്റെ പൂര്‍വ്വ രൂപമായ ഒരു ഇസ്ലാമിക ഫാസിസ്റ്റ് മാത്രമാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ്, ആലി മുസ്ലിയാര്‍ എന്നിവരെന്നും രാധാകൃഷ്ണ മേനോന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
അവരെ വെള്ളപൂശി അവതരിപ്പിക്കുവാനുള്ള തീവ്രവാദികളുടെ ശ്രമത്തെ ജനങ്ങള്‍ ചെറുക്കുക തന്നെ ചെയ്യും. അത്തരത്തിലുള്ള ശ്രമങ്ങളില്‍ നിന്ന് പൃഥ്വിരാജ് സുകുമാരന്‍ പിന്‍വാങ്ങണമെന്നും അല്ലെങ്കില്‍ ചരിത്രം നിങ്ങളെ ഒറ്റുകാരന്‍ എന്ന് രേഖപ്പെടുത്തുമെന്നും രാധാകൃഷ്ണ മേനോന്‍ പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
1921 ല്‍ ഏറനാട് വള്ളുവനാട് താലൂക്കുകളില്‍ നടന്ന ഹിന്ദു വേട്ടയെ ഇടതു ചരിത്രകാരന്മാരും മുസ്ലീംപക്ഷ വാദികളും വിളിക്കുന്ന ഓമനപ്പേരാണ് മലബാര്‍ കലാപം എന്നത്. അതു വിപ്ലവമോ സ്വാതന്ത്ര്യസമരമോ ഒന്നുമല്ല, കേവലം ഇസ്ലാമിക ഫാസിസം മാത്രമാണ്.
അതിനെ സ്വാതന്ത്ര്യസമരം ആക്കാനും വെള്ളപൂശാനും ജമാഅത്തെ ഇസ്ലാമി അടക്കമുള്ള ഇസ്ലാമിക ഫാസിസ്റ്റുകള്‍ നിരന്തരം ശ്രമിച്ചു വരികയായിരുന്നു.
മലബാറിലെ നിരപരാധികളായ ഹിന്ദുക്കളെ കൊന്നൊടുക്കിയ ആ ക്രൂരകൃത്യത്തെ പൊലിപ്പിച്ചു കാണിക്കുവാന്‍ വേണ്ടിയാണ് അവരുടെ നേതാവ് വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് നെ വിപ്ലവകാരി ആക്കി അവതരിപ്പിക്കുന്നത്.
കേവലം ബിന്‍ലാദന്റെ പൂര്‍വ്വ രൂപമായ ഒരു ഇസ്ലാമിക ഫാസിസ്റ്റ് മാത്രമാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ്, ആലി മുസ്ലിയാര്‍ എന്നിവര്‍.
അവരെ വെള്ളപൂശി അവതരിപ്പിക്കുവാനുള്ള തീവ്രവാദികളുടെ ശ്രമത്തെ ജനങ്ങള്‍ ചെറുക്കുക തന്നെ ചെയ്യും. അത്തരത്തിലുള്ള ശ്രമങ്ങളില്‍ നിന്ന് പൃഥ്വിരാജ് സുകുമാരന്‍ പിന്‍വാങ്ങണം. അല്ലെങ്കില്‍ ചരിത്രം നിങ്ങളെ ഒറ്റുകാരന്‍ എന്ന് രേഖപ്പെടുത്തും.
-ബി രാധാകൃഷ്ണമേനോന്‍