കോട്ടയം: പ്രവാസിയായ യുവാവ് നാട്ടിലെത്തിയപ്പോൾ ഓട്ടോക്കാരനായി മാറി. അതും കല്യാണം കഴിക്കാൻ..! ദുബൈയിൽ ഇലക്ട്രീഷനായി ജോലി ചെയ്യുന്ന റോബിൻ പി.തോമസും, പ്രതിശ്രുത വധു അനില ജോയിയുമാണ് സേവ് ദി ഡേറ്റിനു വേണ്ടി ഓട്ടോഡ്രൈവർമാരായി മാറിയത്. നവംബർ 23 നാണ് ഇരുവരുടെയും വിവാഹം നിശ്ചയിച്ചിരിക്കുന്നത്.
നേഴ്‌സായി ജോലി ചെയ്യുന്ന മുണ്ടക്കയം കൊടികുത്തി പള്ളിപ്പറമ്പിൽ വീട്ടിൽ അനില ജോയിയും, മുണ്ടക്കയം മുളകുന്ന് പാറയ്ക്കൽ വീട്ടിൽ റോബിൻ പി.തോമസും തമ്മിലുള്ള വിവാഹമാണ് നവംബർ 23 ന് രാവിലെ 11 ന് മുണ്ടക്കയം പള്ളിയിൽ നിശ്ചയിച്ചിരിക്കുന്നത്. ഈ വിവാഹത്തിന്‍റെ സേവ് ദി ഡേറ്റ് ഫോട്ടോ ഷൂട്ടിനു വേണ്ടിയാണ് ആത്രേയ വെഡിംങ് സ്റ്റോറീസിന്റെ ഫോട്ടോഗ്രാഫർ ജിബിൻ ജോയിയുടെ നേതൃത്വത്തിൽ വ്യത്യസ്തമായ ആശയമുണ്ടാക്കിയത്.

ജിബിൻ ജോയിയുടെ നേതൃത്വത്തിൽ അനിലയെയും, ഓട്ടോഡ്രൈവർമാരാക്കി തീം സെറ്റ് ചെയ്യുകയായിരുന്നു. ദുബൈയിൽ ജോലി ചെയ്യുന്ന റോബിൻ നേരത്തെ നാട്ടിലുണ്ടായിരുന്ന സമയത്ത് ഓട്ടോറിക്ഷ ഓടിച്ചിരുന്നു. ഇതേ തുടർന്നാണ്, ജിബിൻ ജോയി റോബിനെയും പ്രതിശ്രുത വധുവിനെയും ഓട്ടോ ഡ്രൈവർമാരാക്കി ഒരു തീം സെറ്റ് ചെയ്തത്. ആദ്യം ഇരുവരും മുണ്ടക്കയം കൊടികുത്തിയിലെ ഓട്ടോ സ്റ്റാൻഡിൽ എത്തുന്നതും, ഇവിടെ നിന്നും ഒന്നിച്ചിരുന്ന് ചായ കുടിക്കുന്നതും, പിന്നീട് ഒന്നിച്ച് പത്രം വായിക്കുന്നതും, ഓട്ടോറിക്ഷാ മാറ്റിയിടുന്നതും ഇതിനിടെ നിരകളിക്കുന്നതും അടക്കമുള്ള കാര്യങ്ങളാണ് സേവ് ദി ഡേറ്റ് ഫോട്ടോ ഷൂട്ടിന്‍റെ ഭാഗമായി ചിത്രീകരിച്ചത്.
അനിലയും റോബിനും പക്ഷേ അസാധ്യമായ നാണക്കാരായിരുന്നതിനാൽ സേവ് ദി ഡേറ്റ് ഷൂട്ടിങിന് കാര്യമായി കഷ്ടപ്പെടേണ്ടി വന്നിരുന്നതായി ജിബിൻ പറയുന്നു. പക്ഷേ, ആ കഷ്ടപ്പാട് എല്ലാം കഴുകിക്കളയുന്ന ഹിറ്റ് കാലമാണ് ഫോട്ടോഷൂട്ട് പുറത്തു വന്നതോടെ ഉണ്ടായത്. വീഡിയോ ഹിറ്റായെന്നു മാത്രമല്ല അപ്രതീക്ഷിതമായി വീഡിയോയും ഫോട്ടോയും വൈറലായി മാറുകയും ചെയ്തു. അശ്ലീലതയില്ലാതെ മാന്യമായ രീതിയിൽ ചിത്രീകരിച്ച സേവ് ദി ഡേറ്റിന് വൻ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.
ജോൺ കുറിഞ്ഞിരപ്പള്ളി
ബാംഗ്ലൂർ നഗരത്തിലെ ഞങ്ങളുടെ പക്ഷിവേട്ട ഏതാണ്ട് അലങ്കോലമായി.
കൊക്കുരുമ്മിയിരിക്കുന്ന കൊക്കുകളുടെ കൊക്കിന് വെടി വച്ച് പിടിച്ച് ഫ്രൈ ചെയ്ത് കൊക്കുമുട്ടെ തിന്നുന്നത് ഞങ്ങൾ എല്ലാവരും സ്വപ്നം കണ്ടതാണ്.
എല്ലാം വെറുതെയായി.
വെടിയേറ്റ കൊച്ചിന് ഐസ്ക്രീമും അമ്മക്ക് ഒരു മസാലദോശയും കാപ്പിയും വാങ്ങികൊടുത്ത് എല്ലാം സൗമ്യമായി പരിഹരിച്ചു.
ജോസഫ് പറഞ്ഞു,,” നനഞ്ഞിറങ്ങിയാൽ കുളിച്ചുകയറണം. നമുക്ക് പോകാം ഒന്നുകൂടി നായാട്ടിന്”.
“നനഞ്ഞോ?എന്നാൽ ഞാനില്ല.എങ്ങനെയാണ് നനഞ്ഞത്?” സെൽവരാജൻ അവൻെറ ഭാഷാ പാണ്ഡിത്യം പ്രകടിപ്പിച്ചു.
ജോസഫ് പറഞ്ഞു,”ഞാനൊരു പഴഞ്ചൊല്ല് പറഞ്ഞതല്ലെ?”
” ആണോ?പഴഞ്ചൊല്ലിൽ പതിരില്ല. പക്ഷേ,നനഞ്ഞത് എങ്ങനെയാണന്ന് പറഞ്ഞില്ല”
“കുന്തം. ”
ഭാഗ്യത്തിന് സംസാരം നീണ്ടുപോയില്ല. ഒരു എസ്‌ഡി ബൈക്കിൽ രണ്ടുപേർ ഞങ്ങളുടെ മുൻപിൽ അവതരിച്ചു.
അച്ചായൻ ഉടനെ പരിചയപ്പെടുത്തി,”ഇത് കൊല്ലം രാധാകൃഷ്ണൻ,കാഥികനാണ്. ഇവിടെ ജോലിയും വീക്ക് എൻടിൽ നാട്ടിൽ പോയി കഥാപ്രസംഗവും നടത്തിയിട്ടു വരും.”
രാധാകൃഷ്ണൻ ചിരിച്ചുകൊണ്ട് കൈ തന്നു.
“കൂടെയുള്ളത് ഗോപാലകൃഷ്ണൻ,രാധാകൃഷ്ണൻ്റെ പിന്നണിയിലെ അംഗം”.
പരിചയപെട്ടുകൊണ്ടിരിക്കുന്നതിനിടയിൽ പെട്ടെന്ന് ജോർജ് കുട്ടി ഒരു ചോദ്യം “ഞങ്ങൾക്ക് ഒരു കഥാപ്രസംഗം കേൾക്കണം,സാധിക്കുമോ?”
“ഞാൻ റെഡി .പോകാം വീട്ടിലേക്ക്.”രാധാകൃഷ്ണൻ.
“ആരുടെ വീട്ടിലേക്ക്?”
“നിങ്ങൾക്കല്ലേ കേൾക്കേണ്ടത്. നിങ്ങളുടെ വീട്ടിലേക്ക്”.
ബൈക്ക് സ്റ്റാർട്ട് ചെയ്തിട്ട് രാധാകൃഷ്ണൻ പറഞ്ഞു,”ദാ , പത്തുമിനിട്ടിനകം ഞാൻ വന്നേക്കാം”
“ഇനി ഇന്ന് കഥാപ്രസംഗവും കൂടി കേട്ട് കഴിയുമ്പോൾ എന്തായിരിക്കും സ്ഥിതി?”
” കാശുകൊടുക്കാതെ ഒരു കഥാപ്രസംഗം കേൾക്കുന്നതല്ലേ? തനിക്കെന്താ നഷ്ടം?”
എന്ത് പറയാനാണ്?
പറഞ്ഞതുപോലെ പത്തു മിനിറ്റ് കഴിഞ്ഞപ്പോൾ രാധാകൃഷ്ണനും ഗോപാലകൃഷ്ണനും ഒരു ഹാർമോണിയവും തബലയുമായി എത്തി. ഇതിലെ രസകരമായ വസ്തുത ഉപകരണങ്ങൾ ഉണ്ടെങ്കിലും ആർക്കും ഉപയോഗിക്കാനറിയില്ല.
കഥാപ്രസംഗം ആരംഭിച്ചു.
“സൗഹൃദയരെ, ഞാൻ പറയാൻ പോകുന്ന കഥയുടെപേര് “കൊക്കിരിക്കുന്ന പാടം.”
അച്ചായൻ ചാടി പറഞ്ഞു,”ഹോസ്‌കോട്ടയിലെ കിളികൾ എന്നുമാറ്റണം ”
“ഈ കഥ നടക്കുന്നത് ഇവിടെയല്ല.”
“കഥ നടക്കുവോ?”സെൽവരാജന് സംശയം.
“ഞാൻ കഥ നടക്കുന്ന കേരളത്തിലെ ഒരു ഗ്രാമത്തിലേക്ക് നിങ്ങളെ കൂട്ടികൊണ്ടുപോകുകയാണ്.”
“തിങ്കളാഴ്ച കാലത്ത് എനിക്ക് ജോലിയുണ്ട്. അപ്പോഴേക്കും തിരിച്ചുവരാൻ പറ്റുവെങ്കിലേ ഞാൻ വരുന്നുള്ളു”.
“പച്ചവിരിച്ച നെൽപ്പാടങ്ങൾ. കൊയ്ത്തുകാത്തിരിക്കുന്ന കൊക്കുകൾ പറന്നു നടക്കുന്നു.ആ പാടവരമ്പിലൂടെ അവൾ നടന്നു.”
“പാടവരമ്പിൽ മുഴുവൻ ചെളിയല്ലേ?”സെൽവരാജൻ .
“അതെ. എന്താ പ്രശനം?”
“അല്ല പാടവരമ്പിൽ ചെളിയാണെങ്കിൽ പാവാട പൊക്കി പിടിച്ചില്ലെങ്കിൽ ചെളിയാകും.”
കഥാപ്രസംഗം കത്തിക്കയറുകയാണ്.
“പാടത്തിൻ തീരത്തെ ചോലയിലാടുമേയ്ക്കാൻ…… ഞാനും …..വരട്ടെയോ……”
ചങ്ങമ്പുഴയുടെ രമണനിൽ നിന്നും അടിച്ചുമാറ്റി കഥാപാത്രങ്ങളുടെ പേരും സ്ഥലവും മാറ്റി കഥ മുന്നേറുമ്പോൾ സെൽവരാജൻെറ അടുത്ത ചോദ്യം.”ഈ ലാട് എന്ന് പറയുന്നത് എന്ത് ജീവിയാ?”
“ലാട് …..?ഇതെവിടെ നിന്നുകിട്ടി?.ലാട് …?”
“ഇപ്പോൾ പാടിയില്ലേ? പാടത്തിൻ തീരത്തെ ചോലയിലാടുമേയ്ക്കാൻ….”
ഇതിനിടക്ക് ഗോപാലകൃഷ്ണൻ തബലയിൽ രണ്ടുതവണ മുട്ടി ശബ്ദം കേൾപ്പിച്ചു. തബലയുടെ സൈഡിൽ ഉണ്ടായിരുന്ന ദ്വാരത്തിൽ നിന്നും രണ്ടുമൂന്ന് എലിക്കുഞ്ഞുങ്ങൾ പുറത്തേക്ക് ചാടി ഓടിപ്പോയി.
“അതാ അങ്ങോട്ടു നോക്കൂ. “കാഥികൻ ദൂരേക്ക് വിരൽ ചൂണ്ടി. എന്നിട്ട് തുടർന്നു ,”നമ്മൾ എന്താണ് കാണുന്നത്?”
“എലി ഓടുന്നത് ഞങ്ങൾ ഇഷ്ട്ടം പോലെ കണ്ടിട്ടുണ്ട്. താൻ കഥ പറയൂ”.
എത്ര ശ്രമിച്ചിട്ടും കണ്ണുകൾ അടഞ്ഞുപോകുന്നു.
ഞാൻ കണ്ണ് തുറക്കുമ്പോൾ രാധാകൃഷ്ണനും ഗോപാലകൃഷ്ണനും മ്യൂസിക്ക് ഉപകരണങ്ങൾ പായ്ക്ക് ചെയ്യുകയാണ്. സെൽവരാജനും ജോർജ് കുട്ടിയും നിലത്തുകിടന്നുറങ്ങുന്നു. ജോസഫ് അച്ചായൻ സോഫയിലും.
“രാധാകൃഷ്ണൻ എന്നോട് ഒരു ചോദ്യം,” എങ്ങനെയുണ്ടായിരുന്നു?”
“അടിപൊളി.”
” നിങ്ങളെല്ലാവരും ശ്രദ്ധിച്ചു കണ്ണടച്ചിരുന്നു കേൾക്കുന്നത് എനിക്ക് വലിയ പ്രചോദനമായി. താങ്ക് യു.”
ഞാൻ അച്ചായനിട്ടും സെൽവരാജനിട്ടും ഓരോ ചവിട്ടു വച്ചുകൊടുത്തു.
ചോദ്യം ആവർത്തിക്കപ്പെട്ടു.
എല്ലാവരുടെയും ഉത്തരം ഒന്നായിരുന്നു.
“അടിപൊളി” എന്ന പദ പ്രയോഗം കണ്ടു പിടിച്ചവന് നന്ദി.
“നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ഏതു ഭാഗം ആണ്?”
“അത് പറയാനുണ്ടോ? അവസാന ഭാഗം.”
രാധാകൃഷ്‌നും ഗോപാലകൃഷ്ണനും സന്തോഷമായി.
“ഞങ്ങൾ കഥ പറഞ്ഞ ഒരു സ്ഥലത്തും ഇത്രയും നന്നായി ശ്രദ്ധിച്ചിരിക്കുന്ന ആളുകളെ കണ്ടിട്ടില്ല. അടുത്ത ആഴ്ച ഞാൻ ഒരു പുതിയ കഥയുമായി വരാം “.
സെൽവരാജൻ പാഞ്ഞു,”എനിക്ക് അടുത്ത ആഴ്ച പനിയാണ്.”.
അച്ചായൻപറഞ്ഞു, “ഇവന് പനിയാണെങ്കിൽ കൂടെ താമസിക്കുന്ന എനിക്ക് ചില ഉത്തരവാദിത്തങ്ങളില്ലേ? ഇവനെ നോക്കണം. മരുന്ന് വാങ്ങി കൊടുക്കണം.”.
ജോർജ് കുട്ടി പറഞ്ഞു,”എനിക്ക് ധ്യാനം കൂടാൻ പോകണം .”
അച്ചായൻെറ സംശയം,”പാറേപള്ളീൽ ആണോ?”
ഞാനെന്തു പറയും എന്ന് ആലോചിച്ചുകൊണ്ടിരിക്കുമ്പോൾ ജോർജ് കുട്ടി പറഞ്ഞു, “അടുത്ത ആഴ്ച അവൻെറ കല്യാണമാണ്. ”
പെട്ടന്ന് രാധാകൃഷ്ണൻ പറഞ്ഞു, “അങ്ങിനെയാണെകിൽ ഭാര്യയേയും കൂട്ടി ഒരു ദിവസം വാ. ഞാൻ ഒരു പുതിയ കഥ പഠിച്ചു വയ്ക്കാം.”
“അത് വേണ്ട.”
“അതെന്താ?”.
“കല്യാണം കഴിഞ്ഞ ഉടനെ തന്നെ ഡിവോഴ്‌സ് കാണാൻ വയ്യ”.
(തുടരും)

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇ.ഡി. നോട്ടീസ് നല്‍കി.
സി.എം. രവീന്ദ്രന്‍ കോവിഡ് മുക്തനായതിനെത്തുടര്‍ന്ന് ആശുപത്രി വിട്ടതായി ഇ.ഡിയെ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇ.ഡി. നോട്ടീസ് നല്‍കിയത്.
മുഖ്യമന്ത്രിയുടെ ഏറ്റവും വിശ്വസ്തരായ ഉദ്യോഗസ്ഥരില്‍ ഒരാളാണ് സി.എം. രവീന്ദ്രന്‍. ഒരാളെ ചോദ്യം ചെയ്യലിന് വിളിച്ചെന്നു കരുതി അയാള്‍ കുറ്റവാളിയാകില്ലെന്ന് മുഖ്യമന്ത്രി നേരത്തെ പ്രതികരിച്ചിരുന്നു.
വാഷിങ്ടണ്‍: വിസ്‌കോന്‍സിനിലെ മാളില്‍ വെള്ളിയാഴ്ചയുണ്ടായ വെടിവെയ്പില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റതായി യു.എസ്. പോലീസ് അറിയിച്ചു. അക്രമിക്കായി തിരച്ചില്‍ തുടരുകയാണ്.
വോവറ്റോസ മേഫെയര്‍ മാളില്‍ വെടിവെയ്പുണ്ടായതായും തങ്ങളുടെ ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തിയതായും എഫ്.ബി.ഐയും മില്‍വോക്കി കൗണ്ടി ഷെരിഫിന്റെ ഓഫീസും ട്വീറ്റ് ചെയ്തു. പ്രദേശികപോലീസും സ്ഥലത്തെത്തിയിട്ടുണ്ട്.
വെടിവെപ്പ് നടത്തിയയാള്‍ അടിയന്തര സേനാഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുന്നതിന് മുമ്പ് തന്നെ കടന്നതായി വോവറ്റോസ പോലീസ് വകുപ്പ് പ്രസ്താവനയില്‍ വ്യക്തമാക്കി. വെടിയേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും നില ഗുരുതരമല്ലെന്നാണ് പ്രാഥമികവിവരം.
20നും 30 നും ഇടയില്‍ പ്രായമുള്ള വെളുത്തവര്‍ഗക്കാരനാണ് അക്രമിയെന്ന് സൂചന ലഭിച്ചതായി പോലീസ് വ്യക്തമാക്കി. ആക്രമണം നടക്കുമ്പോള്‍ മാളിലെ ജീവനക്കാര്‍ മാളിനുള്ളില്‍ സംരക്ഷണം തേടുന്ന വീഡിയോ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
മാളില്‍ ഇത്തരത്തിലൊരു അനിഷ്ടസംഭവമുണ്ടായതിതിലും സന്ദര്‍ശകര്‍ക്ക് നേരിടേണ്ടി വന്ന മാനസികവ്യഥയിലും അതീവ ദുഃഖമുണ്ടെന്ന് മാളിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്ന കമ്പനി അറിയിച്ചു. അന്വേഷണഉദ്യോഗസ്ഥര്‍ക്കുള്ള നന്ദിയും കമ്പനി വക്താവ് അറിയിച്ചു.
മലയാള സിനിമയിൽ കഴിഞ്ഞ നാൽപ്പതിലധികം വർഷമായി തിളങ്ങി നിൽക്കുന്ന സൂപ്പർ താരമാണ് മോഹൻലാൽ. ഇന്നും മലയാള സിനിമയുടെ നട്ടെല്ലായി മോഹൻലാൽ തുടരുമ്പോൾ അദ്ദേഹത്തിനൊപ്പം തന്നെ സിനിമാ ജീവിതമാരംഭിച്ച അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ഇന്ത്യൻ സിനിമയിൽ നിറഞ്ഞു നിൽക്കുന്നു. ബാല്യ കാല സുഹൃത്ത് ജി സുരേഷ് കുമാർ മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവായ മാറിയപ്പോൾ മറ്റൊരു സുഹൃത്ത് പ്രിയദർശൻ ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച സംവിധായകരിലൊരാളായി തിളങ്ങി നിൽക്കുന്നു.
അതോടൊപ്പം അന്ന് ഇവരുടെ സൗഹൃദ കൂട്ടത്തിൽ ഉണ്ടായിരുന്നു മണിയൻ പിള്ള രാജു, എസ് കുമാർ, എം ജി ശ്രീകുമാർ തുടങ്ങി ഒട്ടേറെ പേർ ഇന്നും മലയാള സിനിമയുടെ അവിഭാജ്യ ഘടകങ്ങളാണ്. ഇപ്പോഴും തുടരുന്ന ഇവരുടെ ശ്കതമായ സൗഹൃദ ബന്ധത്തെ സിനിമയ്ക്കു അകത്തും പുറത്തുമുള്ളവർ ഏറെ അത്ഭുതത്തോടു തന്നെയാണ് നോക്കി കാണുന്നത്. ഇപ്പോഴിതാ ഇവരുടെ യൗവ്വനകാലത്തെ ഒരു രസകരമായ ഓർമ്മ പങ്കു വെക്കുകയാണ് നിർമ്മാതാവ് ജി സുരേഷ് കുമാർ. മോഹൻലാൽ അഭിനയിച്ച ആദ്യ ചിത്രമായ തിരനോട്ടം ഷൂട്ട് ചെയ്ത സമയത്തെ അനുഭവമാണ് അദ്ദേഹം പറയുന്നത്.
തിരനോട്ടം എന്ന ചിത്രത്തിൽ ആദ്യം പ്രിയദർശൻ ഉണ്ടായിരുന്നില്ല എന്നും അന്ന് താനും പ്രിയനും തമ്മിൽ കണ്ടാൽ ഉടക്കാണ് എന്നും സുരേഷ് കുമാർ പറയുന്നു. പക്ഷെ ചിത്രത്തിന്റെ അവസാന ഘട്ടത്തിൽ തിരക്കഥ തിരുത്താനാണ് പ്രിയദർശൻ ഈ ചിത്രത്തിന്റെ ഭാഗമായി വരുന്നതെന്നും പക്ഷെ വന്നു കഴിഞ്ഞപ്പോൾ മദ്രാസിലേക്ക് ചിത്രത്തിന്റെ പോസ്റ്റ്- പ്രൊഡക്ഷൻ ജോലികൾക്കു തന്നെ ഒഴിവാക്കി സംവിധായകൻ അശോക് കുമാർ ആദ്യം കൊണ്ട് പോയത് പ്രിയനേ ആണെന്നും സുരേഷ് കുമാർ പറഞ്ഞു. എന്നാൽ പിന്നീട് താനും അവർക്കു പുറകെ മദ്രാസിൽ എത്തുകയും പോസ്റ്റ് പ്രൊഡക്ഷൻ ജോലികളുടെ ഭാഗമാവുകയും ചെയ്‌തെങ്കിലും ആദ്യം പ്രിയനും അശോക് കുമാറുമൊന്നും തന്നോട് സംസാരിച്ചിരുന്നില്ലെന്നും സുരേഷ് കുമാർ പറയുന്നു.
മോഹൻലാൽ മാത്രമായിരുന്നു അന്ന് തനിക്കു പിന്തുണ എന്നും അദ്ദേഹം ഓർത്തെടുക്കുന്നു. എന്നാൽ ചിത്രത്തിന്റെ ഡബ്ബിങ് സമയത്തു എല്ലാവർക്കുമിടയിലുള്ള മഞ്ഞുരുകുകയും അതിനു ശേഷം വലിയ സൗഹൃദത്തിലേക്കു ചെന്നെത്തുകയും ചെയ്തെന്നും അദ്ദേഹം പറഞ്ഞു. പ്രിയദർശൻ ഇന്നും തന്നോട് സരസമായി പറയും, അന്ന് ഞാൻ നിന്നെ വെട്ടിയതാണ് ആ സിനിമയിൽ നിന്നെന്നും സുരേഷ് കുമാർ വെളിപ്പെടുത്തുന്നു.
ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ ഒളിവിലായ ജ്വല്ലറി എം.ഡി. പൂക്കോയ തങ്ങളെ പിടികൂടാനായി പ്രത്യേക സ്ക്വാഡിന് രൂപം നല്‍കി. എം.സി.കമറുദീന്‍ എം.എല്‍.എ. അറസ്റ്റിലായി പതിനഞ്ച് ദിവസമായിട്ടും പൂക്കോയ തങ്ങളെക്കുറിച്ച് വിവരമില്ല. അതിനിടെ ഫാഷന്‍ ഗോള്‍ഡ് നിക്ഷേപകരുടെ സംഗമം ചെറുവത്തൂരില്‍ നടന്നു
നിക്ഷേപ തട്ടിപ്പിലെ പല കേസുകളിലും ഒന്നാം പ്രതിയായ പൂക്കോയ തങ്ങള്‍ ഉള്‍പ്പെടെ ഉള്ളവര്‍ക്കായി അന്വേഷണസംഘം ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കിയിരുന്നു. കേസുമായി ബന്ധപ്പെട്ട് പൂക്കോയ തങ്ങളെ ഒരുതവണ അന്വേഷണസംഘം ചോദ്യംചെയ്ത് വിട്ടയച്ചതുമാണ്. കമറുദീന്‍ അറസ്റ്റിലായ നവംബര്‍ ഏഴിനും കാസര്‍കോട് എസ്.പി. ഓഫിസിലേക്ക് വിളിച്ചുവരുത്തിയിരുന്നു. ചന്തേരയിലെ വീട്ടില്‍നിന്ന് കാസര്‍കോട്ടെയ്ക്കുള്ള യാത്രയ്ക്കിടെ കാഞ്ഞങ്ങാട് എത്തിയപ്പോഴാണ് കമറുദീന്‍റെ അറസ്റ്റ് വിവരം പുറത്തായത്. അതോടെ തങ്ങള്‍ മുങ്ങി.
കേസിലെ മറ്റൊരു പ്രതിയും പൂക്കോയ തങ്ങളുടെ മകനും പയ്യന്നൂര്‍ ശാഖയുടെ മാനേജരുമായ ഹിഷാം വിദേശത്തേക്ക് കടന്നതായാണ് വിവരം. മൂന്ന് ജ്വല്ലറി ശാഖകളുടെയും മാനേജരായ സൈനുല്‍ ആബിദും ഒളിവില്‍ തുടരുകയാണ്. അതിനിടെ ഫാഷന്‍ ഗോള്‍ഡില്‍ നിക്ഷേപകരായവരുടെ സംഗമം ചെറുവത്തൂരില്‍ നടന്നു. പരാതിക്കാരുടെ അഭിഭാഷകനായ ഷുക്കൂറിന്‍റെ നേതൃത്വത്തിലായിരുന്നു യോഗം. നൂറോളം നിക്ഷേപകര്‍ പങ്കെടുത്തു.
യുഎസ് സംസ്ഥാനമായ അലാസ്കയിലെ ഉട്ക്യാഗ്വിക്കിൽ ഇനി 2 മാസം സൂര്യനെ കാണാൻ പറ്റില്ല. ഉത്തര ധ്രുവമേഖലയിൽ സ്ഥിതി ചെയ്യുന്ന നഗരത്തിൽ ‘പോളർ നൈറ്റ്’ തുടങ്ങിയതോടെയാണ് ഈ സ്ഥിതി. എല്ലാ വർഷവും ശൈത്യകാലത്ത് ഈ പ്രതിഭാസം ഉണ്ടാകും. സൂര്യനില്ലെങ്കിലും പകൽസമയത്ത് അരണ്ട പ്രകാശമുണ്ടാകും. 24 മണിക്കൂറിലധികം തുടർച്ചയായി രാത്രി അനുഭവപ്പെടുന്നതിനെയാണു പോളർ നൈറ്റ് എന്നു വിളിക്കുന്നത്. ഉത്തര, ദക്ഷിണ ധ്രുവങ്ങളിൽ ഇതു സാധാരണമാണ്.
ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് തമിഴ്‌നാട് സന്ദർശിക്കും. സർക്കാർ പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ അമിത് ഷായുടെ തമിഴ്‌നാട് സന്ദർശനത്തിനു ഏറെ പ്രസക്‌തിയുണ്ട്. രാജ്യത്ത് ബിജെപിയുടെ വളർച്ചയ്‌ക്ക് ഒരുതരത്തിലും അനുകൂലമല്ല തമിഴ് മണ്ണ്. അതുകൊണ്ട് തന്നെ ബിജെപിയെ സംസ്ഥാനത്ത് വളർത്താനുള്ള രാഷ്‌ട്രീയ തന്ത്രങ്ങൾ അമിത് ഷാ മെനഞ്ഞേക്കും.
അണ്ണാ ഡിഎംകെയുമായി സഖ്യം തുടരണമോ എന്നടക്കമുള്ള കാര്യങ്ങൾ അമിത് ഷായുടെ നേതൃത്വത്തിൽ ചർച്ച ചെയ്യുമെന്നാണ് റിപ്പോർട്ട്. എന്നാൽ, അമിത് ഷായുടെ തമിഴ്‌നാട് സന്ദർശനം ബിജെപിക്ക് വേണ്ടി മാത്രമുള്ളതാണെന്നും സംസ്ഥാനത്ത് യാതൊരു ചലനവും സൃഷ്‌ടിക്കില്ലെന്നുമാണ് അണ്ണാ ഡിഎംകെ അടക്കം അവകാശപ്പെടുന്നത്. അണ്ണാ ഡിഎംകെയുമായി ബിജെപിക്ക് അഭിപ്രായ വ്യത്യാസമുണ്ട്. ഈ സാഹചര്യത്തിൽ സഖ്യം ഇനി തുടരണമോ എന്ന കാര്യത്തിൽ അമിത് ഷായുടെ നേതൃത്വത്തിൽ ആലോചനകൾ നടക്കും. സംസ്ഥാനത്ത് സ്വാധീനം ചെലുത്തുകയെന്ന ലക്ഷ്യത്തോടെ ബിജെപി നടത്താൻ നോക്കിയ വേൽ യാത്ര അണ്ണാ ഡിഎംകെ സർക്കാർ തടഞ്ഞത് ഏറെ ശ്രദ്ധേയമാണ്.
സംസ്ഥാനത്തെ ബിജെപി നേതാക്കളുമായി ഷാ കൂടിക്കാഴ്‌ച നടത്തും. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിൽ ബിജെപിക്ക് ലഭിച്ചത് നാല് ശതമാനത്തിൽ താഴെ വോട്ടുകൾ മാത്രമാണ്.
ഇന്ന് ഉച്ചയോടെ ചെന്നെെയിലെത്തുന്ന അമിത് ഷാ രണ്ട് ദിവസത്തെ സന്ദർശനത്തിനു ശേഷമാണ് മടങ്ങുക. അമിത് ഷാ രജനികാന്തുമായി കൂടിക്കാഴ്‌ച നടത്തിയേക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല.
ബാർകോഴയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ വിജിലൻസ് അന്വേഷണത്തിനു അനുമതി. ചെന്നിത്തല കോഴ വാങ്ങിയെന്ന ബിജു രമേശിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം.
വിജിലൻസ് അന്വേഷണത്തിനു മുഖ്യമന്ത്രി പിണറായി വിജയൻ അനുമതി നൽകി. ഉമ്മൻചാണ്ടി സർക്കാരിൽ മന്ത്രിമാരായിരുന്ന കെ.ബാബു, വി.എസ്.ശിവകുമാർ എന്നിവർക്കെതിരെയും അന്വേഷണത്തിനു അനുമതി. കേസെടുത്ത് അന്വേഷണം നടത്തണമെന്ന വിജിലൻസ് ആവശ്യം മുഖ്യമന്ത്രി അംഗീകരിക്കുകയായിരുന്നു.
അതേസമയം, അന്വേഷണത്തില്‍ അന്തിമതീരുമാനമെടുക്കേണ്ടത് ഗവര്‍ണറാണ്. ഫയല്‍ കൈമാറിയെങ്കിലും ഗവര്‍ണര്‍ ഇതുവരെ തീരുമാനമറിയിച്ചിട്ടില്ല. പ്രതിപക്ഷ നേതാവ്, മുൻ മന്ത്രിമാർ എന്നിവർക്കെതിരെ അന്വേഷണം നടത്താൻ ഗവർണറുടെ അനുമതി ആവശ്യമാണ്.
ബാർ ലൈസൻസ് ഫീസ് കുറയ്ക്കാൻ ബാറുടമകൾ പിരിച്ച പണം കെപിസിസി പ്രസിഡന്റായിരുന്ന രമേശ് ചെന്നിത്തലയ്‌ക്കും മുൻ എക്സൈസ് മന്ത്രി കെ.ബാബു, മുൻ ആരോഗ്യമന്ത്രി വി.എസ്.ശിവകുമാർ എന്നിവർക്കും കൈമാറിയെന്നായിരുന്നു ബിജു രമേശിന്റെ വെളിപ്പെടുത്തൽ.
കെ.എം.മാണിക്കെതിരായ ബാർ കോഴക്കേസിന് പിന്നിൽ കോണ്‍ഗ്രസ് നേതാക്കള്‍ ഉൾപ്പെടുന്ന ഗൂഢാലോചനയുണ്ടെന്ന കേരള കോണ്‍ഗ്രസിന്റെ അന്വേഷണ റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെയാണ് ബിജു രമേശ് ചെന്നിത്തലയ്‌ക്കും മറ്റ് നേതാക്കൾക്കുമെതിരായ ആരോപണം ആവർത്തിച്ചത്.
ബാർ കോഴക്കേസിൽ രമേശ് ചെന്നിത്തല അടക്കമുള്ളവർക്കെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെയും സിബിഐയുടെയും വിശദീകരണം തേടിയിട്ടുണ്ട്. രമേശ് ചെന്നിത്തല, കെ.ബാബു, വി.എസ്.ശിവകുമാർ എന്നിവർക്ക് കോഴ നൽകിയെന്ന ബിജു രമേശിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ചാലക്കുടി സ്വദേശി പി.എൽ.ജേക്കബ് സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്‌ണൻ സർക്കാരിന്റെ വിശദീകരണം തേടിയത്. രമേശ് ചെന്നിത്തലക്ക് ഒരു കോടി നൽകിയെന്നാണ് ആരോപണം.
വെളുത്ത നിറമുള്ള മെലിഞ്ഞ പെൺകുട്ടികളെയാണ് സാധാരണ മലയാളികൾ സുന്ദരികൾ എന്ന് വിളിക്കുന്നത്. മലയാളികളുടെ സൗന്ദര്യ സങ്കല്പത്തെ പൊളിച്ചെഴുതുകയാണ് ഇന്ദുജ പ്രകാശ് എന്ന മോഡൽ. താൻ മോഡലിംഗ് രംഗത്തേക്ക് വന്നത് കറുത്തവർക്കും തടിയുള്ളവർക്കും പ്രചോദനം നൽകാൻ വേണ്ടി ആണെന്ന് ഇന്ദുജ പറയുന്നു. വലുപ്പം ഒരു പ്രശ്‌നമല്ല എന്ന തലവാചകത്തോടെ പങ്കുവെച്ച ചിത്രം പകർത്തിയത് പ്രശസ്ത ഫോട്ടോഗ്രാഫർ ശിവപ്രസാദാണ്. പ്രശസ്‌ത മോഡൽസായ ഗൗരി സിജി മാത്യൂസ്, ഇന്ദുജ എന്നിവരാണ് ഈ ഫോട്ടോഷൂട്ടിന്റെ ആശയത്തിന് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. ഗൗരി, ഇന്ദുജ, ഷൈബു, ആദർശ് കെ മോഹൻദാസ് എന്നിവരാണ് ഫോട്ടോഷൂട്ടിൽ മോഡലുകളായി എത്തിയിരിക്കുന്നതും. പ്രണയം എന്നത് നിറമോ ലിംഗഭേദമോ അതിര് തീര്‍പ്പിക്കുന്ന ഒന്നല്ല എന്ന തീമിൽ മഹാദേവൻ തമ്പി ഒരുക്കിയ ഫോട്ടോഷൂട്ടിലൂടെയും പ്രശസ്തയാണ് ഗൗരി. വേട്ടക്കാരിയുടെ വേഷത്തിലാണ് ഇന്ദുജ എത്തുന്നത്. അരുവിയുടെ വക്കിൽ ഇരിക്കുന്നതാണ് ചിത്രം. പച്ചക്കറിയിൽ നിറച്ച ഫോട്ടോഷൂട്ടാണ് അത്.
ഇന്ദുജയുടെ വാക്കുകൾ:
139 കിലോ ആയിരുന്നു മുൻപ് എന്റെ ഭാരം. അന്നേരം ചെറിയ അപകർഷതാ ബോധമൊക്കെ തലപൊക്കിയിട്ടുണ്ട്. ഇന്ന് 108 കിലോയിൽ എത്തി നിൽക്കുമ്പോൾ തടി എന്റെ സ്വപ്‌നങ്ങൾക്ക് തടസമാകുന്നില്ല. ആ ചിത്രങ്ങളിൽ നിങ്ങൾ കാണുന്നത് എന്റെ മനസാണ്. തടിച്ച ശരീരങ്ങളെ കോമാളിയായി കാണുന്നവർ ചിലപ്പോൾ അതു കണ്ടുവെന്നു വരില്ല. 108 കിലോ ശരീരഭാരവും വച്ച് ഉടുമ്പൻ ചോലയിലെ കുന്നും മലയും ചെരിവും താണ്ടി ഞാനെത്തിയത് എന്റെ ആഗ്രഹങ്ങൾക്കും സ്വപ്‌നങ്ങൾക്കും വേണ്ടിയാണ്. എന്നെ അവിടെ എത്തിച്ചതും അതേ മനസാണ്.