തിരക്കഥയൊരുക്കിയ ആദ്യ ചിത്രം ചോക്കലേറ്റിലെ നായകൻ പൃഥ്വിരാജ് തന്നെയാണ് സംവിധായകനായപ്പോഴും സച്ചിയുടെ സിനിമക്ക് നായകനായത്. ‘അനാർക്കലി’യിൽ സച്ചിയുടെ ആദ്യ ഷോട്ട് അറബിക്കടലിലെ രംഗമാണ്. സച്ചി-സേതു കൂട്ടുകെട്ട് പിരിഞ്ഞതിന് ശേഷം പിറന്ന ഏതാനും തിരക്കഥകൾക്ക് ശേഷമാണ് പൃഥ്വിരാജ്-ബിജു മേനോൻ എന്നിവർ നായകന്മാരായ അനാർക്കലി റിലീസ് ആവുന്നത്.
ആ ആദ്യ ഷോട്ടിന് പിന്നിലെ വീഡിയോ പോസ്റ്റ് ചെയ്യുകയാണ് നിർമ്മാതാവ് രാജീവ് ഗോവിന്ദൻ. അറബിക്കടലിൽ, ലക്ഷദ്വീപിലേക്കുള്ള റൂട്ടിൽ, കപ്പലിലാണ് ആ രംഗം ചിത്രീകരിച്ചത്. നായകന്മാർ മാത്രമല്ല, സുരേഷ് കൃഷ്ണ, മിയ, രാജീവ് ഗോവിന്ദൻ എന്നിവർ ഉൾപ്പെടുന്ന 120 പേരടങ്ങുന്ന ക്രൂ അന്ന് കപ്പലിൽ ഉണ്ടായിരുന്നു. സച്ചി ‘ആക്ഷൻ’ പറയുന്നതും, അത് പൂർത്തിയാക്കിയ ശേഷം തുള്ളിച്ചാടി വരുന്ന പൃഥ്വിരാജും നൊമ്പരക്കാഴ്ചയാവുകയാണ്.
2015ൽ പുറത്തിറങ്ങിയ ‘അനാർക്കലി’ക്ക് ശേഷം 2020 ലാണ് സച്ചി സംവിധാനം ചെയ്യുന്ന അടുത്ത ചിത്രം ‘അയ്യപ്പനും കോശിയും’ തിയേറ്ററിൽ എത്തിയത്. അതിലും പൃഥ്വിരാജ്-ബിജു മേനോൻ എന്നിവരെ തന്നെ നായകന്മാരാക്കാൻ സച്ചി തീരുമാനിക്കുകയായിരുന്നു.
കോട്ടയം പാലായെ അഞ്ച് പതിറ്റാണ്ടോളം കൊണ്ടുപോയ ആളായിരുന്നു കെഎം മാണി. ഇത് യുഡിഎഫില്‍ തന്നെ അഭിപ്രാഭ വ്യത്യാസങ്ങള്‍ക്ക് ഇടയാക്കി. ഒടുവില്‍ കെഎം മാണിയെ എങ്ങനെയെങ്കിലും പുറത്താക്കണമെന്നായിരുന്നു ലക്ഷ്യം. ഒടുവില്‍ ബാര്‍ കോഴ കേസും കെട്ടിവെച്ചു. ഇതിനുപിന്നാല്‍ കോണ്‍ഗ്രസിന്റെ കളി തന്നെയാണെന്ന് പലരീതിയില്‍ തെളിഞ്ഞതുമാണ്. കെഎം മാണി പോയതോടെ കേരള കോണ്‍ഗ്രസ് രാഷ്ട്രീയം ചര്‍ച്ചയുമായി. ഒടുവില്‍ ജോസ് കെ മാണി അങ്കത്തിലിറങ്ങി കളിച്ചു.
എന്നാല്‍, കോട്ടയത്ത് യുഡിഎഫ് തകരുമെന്ന നിലയാണ്. പിജെ ജോസഫിന്റെ കേരളാ കോണ്‍ഗ്രസിന് കോട്ടയത്തും പത്തനംതിട്ടയിലും സ്വാധീനം കുറവാണ്. എങ്കിലും ജോസ് കെ മാണിയെ പുറത്താക്കി യുഡിഎഫിന്റെ കോട്ടയം ജില്ലയില്‍ ഒന്നാം നമ്പര്‍ പാര്‍ട്ടിയാക്കാനാണ് കോണ്‍ഗ്രസിന്റെ ജില്ലാ നേതാക്കളുടെ ശ്രമം. ഇത് ജോസ് കെ മാണിയും തിരിച്ചറിയുന്നു. അതുകൊണ്ട് കൂടിയാണ് കോട്ടയം ജില്ലാ പ്രസിഡന്റ് സ്ഥാനം ജോസഫിന് അടിയറവ് പറയാത്തതും. കെ എം മാണിയുണ്ടാക്കിയ കരാര്‍ പ്രകാരം ജില്ലാ പ്രസിഡന്റാകേണ്ട ആളാണ് ചുമതലയിലുള്ളത്. പാര്‍ട്ടിയുടെ ചിഹ്നവും ഔദ്യോഗിക അംഗീകരാവും തെരഞ്ഞെടുപ്പ് കമ്മീഷന് മുമ്പിലാണ്. കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിക്കാണ് സീറ്റ് നല്‍കിയത്. അതില്‍ തര്‍ക്കമുള്ളതിനാല്‍ സ്ഥാനം രാജിവയ്ക്കില്ലെന്നാണ് ജോസ് കെ മാണിയുടെ പക്ഷം.
പാലായില്‍ ചിഹ്നം പോലും ജോസഫ് നല്‍കിയില്ല. ഇതാണ് പാലായിലെ തോല്‍വിക്ക് കാരണമെന്നാണ് വിലയിരുത്തുന്നത്. ഇതിന് പിന്നിലും കോണ്‍ഗ്രസിന്റെ താല്‍പ്പര്യമുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ കോട്ടയത്തെ കാര്യത്തില്‍ വീട്ടു വീഴ്ചയില്ലെന്നാണ് ജോസ് കെ മാണിയുടെ പക്ഷം. പാലായില്‍ ജോസഫ് വിലപേശല്‍ നടത്തി. വിമത സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി. കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ അംഗീകാരം റദ്ദാക്കണമെന്ന് പോലും ആവശ്യപ്പെട്ടു. എന്നാല്‍ കോണ്‍ഗ്രസ് ജോസഫിനെതിരെ നടപടി എടുത്തില്ല.
ഒടുവില്‍ പാലായില്‍ ചിഹ്നം നിഷേധിച്ച് തോല്‍പ്പിച്ച ജോസഫ് ഒരു ദയയും അര്‍ഹിക്കുന്നില്ലെന്ന നിലപാടില്‍ ഉറച്ച് ജോസ് കെ മാണി മുന്നോട്ട് പോകുകയാണ്. ബെന്നി ബെഹന്നാന്റെ അന്ത്യശാസനം നിരസിച്ചതോടെ കോട്ടയത്തെ ചൊല്ലിയുള്ള യുഡിഎഫിലെ കലഹം പൊട്ടിത്തെറിയിലേക്ക് കടക്കുകയാണ്. എത്രയും വേഗം ജോസിനെ പുറത്താക്കണമെന്ന് ജോസഫ് പറയുന്നു. പുറത്ത് പോവേണ്ടി വന്നാലും വിട്ടു വീഴ്ചയ്ക്കില്ലെന്ന് ജോസും നിലപാട് എടുക്കുമ്പോള്‍ യുഡിഎഫ് പ്രതിസന്ധിയിലാണ്.
യുഡിഎഫില്‍ പി.ജെ. ജോസഫ് കലഹം സൃഷ്ടിക്കുകയാണെന്ന് ജോസ് കെ മാണി പറയുന്നു. ഇത്തരം നീക്കങ്ങള്‍ അവസാനിപ്പിക്കാന്‍ തീരുമാനം വേണമെന്ന് യുഡിഎഫ് നേതൃത്വത്തോട് ആവശ്യപ്പെട്ടെന്നും ജോസ് കെ. മാണി പറഞ്ഞു. ജോസഫ് യുഡിഎഫിന്റെ മനോവീര്യം തകര്‍ക്കുന്ന നിലപാടുകള്‍ സ്വീകരിക്കുന്നു. നിര്‍ണായക തിരഞ്ഞെടുപ്പുകള്‍ വരുമ്പോള്‍ കലഹമുണ്ടാക്കുക പതിവാണ്. പാലാ ഉപതിരഞ്ഞെടുപ്പില്‍ വിമത സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി. യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ നാമനിര്‍ദ്ദേശപത്രിക തള്ളണമെന്ന് വരണാധികാരിയോട് ആവശ്യപ്പെട്ടു. ചിഹ്നം കൊടുക്കരുതെന്ന് ആവശ്യപ്പെട്ട് വരണാധികാരിക്കു കത്തെഴുതി. കുട്ടനാട് ഉപതിരഞ്ഞെടുപ്പിന്റെ പ്രഖ്യാപനം വരുന്നതിനു മുന്‍പ് യുഡിഎഫില്‍ ആലോചിക്കാതെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു, കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോട്ടയം സീറ്റ് ആവശ്യപ്പെട്ടു. അകലക്കുന്നത്തും കാസര്‍കോട് ജില്ലയിലെ ബളാല്‍ പഞ്ചായത്തിലും വിമത സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയെന്നും ജോസ് കെ. മാണി പറഞ്ഞു.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
യുകെയിലെ പ്രമുഖ വ്യവസായിയും അലൈഡ് ഫിനാൻഷ്യൽ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറുമായ ജോയ് തോമസിൻ്റ പിതാവിൻ്റെ അമ്മ രാമപുരം ഏറത്ത് പരേതനായ ജോസഫിൻ്റെ ഭാര്യയുമായ കത്രി ജോസഫ് (108) നിര്യാതയായി.
മൃത സംസ്കാര ശുശ്രൂഷകൾ നാളെ ( തിങ്കളാഴ്ച) ഉച്ചകഴിഞ്ഞ് 2 മണിക്ക് ഭവനത്തിൽ നിന്നും ആരംഭിച്ച് രാമപുരം അടുത്ത് നീറന്താനം സെൻ്റ്. തോമസ് ദേവാലയ സെമിത്തേരിയിൽ അടക്കം ചെയ്യുന്നതാണ്.
പരേതയുടെ നിര്യാണത്തിൽ ദുഃഖാർത്തരായ ബന്ധുമിത്രാദികളോടൊപ്പം മലയാളം യുകെയും പങ്കുചേരുന്നു.
ന്യൂഡൽഹി∙ചൈനയുടെ ഭാഗത്തു നിന്നു തുടർ പ്രകോപനങ്ങളുണ്ടായാൽ ശക്തമായ തിരിച്ചടി നൽകാൻ തയാറാകാൻ സൈന്യത്തിന് നിർദേശം. തോക്കുൾപ്പെടെ കൈവശമുള്ള ഏത് ആയുധമുപയോഗിച്ചും ചൈനയെ നേരിടാം. അതിർത്തിയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ധാരണകൾ അതിനു തടസ്സമാവില്ല. കിഴക്കൻ ലഡാക്കിലെ സാഹചര്യം വിലയിരുത്തുന്നതിനായി പ്രതിരോധമന്ത്രി രാജ്നാഥ് സിങ് വിളിച്ച യോഗത്തിലാണ് സേനാ മേധാവികൾക്ക് നിർദേശം നൽകിയത്. കര, നാവിക, വ്യോമ സേനാ തലത്തിൽ കർശന നിരീക്ഷണം തുടരണമെന്നും നിർദേശിച്ചു.
അതിർത്തിയിൽ ഏതു തരത്തിലുള്ള പ്രകോപനം ഉണ്ടായാലും അതു നേരിടാൻ സേനയ്ക്ക് പൂർണ സ്വാതന്ത്ര്യം നൽകിയതായും പിടിഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. രാജ്യത്തിന്റെ പ്രതിരോധ സന്നാഹങ്ങൾ ചൈനീസ് അതിർത്തിയിൽ കേന്ദ്രീകരിക്കും. ഒപ്പം പാക്ക് അതിർത്തിയിലും അതീവ ജാഗ്രത. സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത്, കരസേനാ മേധാവി ജനറൽ എം.എം. നരവനെ, വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ ആർ.കെ.എസ്. ഭദൗരിയ, നാവിക സേനാ മേധാവി അഡ്മിറൽ കരംബീർ സിങ് എന്നിവർ കേന്ദ്ര പ്രതിരോധ മന്ത്രി വിളിച്ച യോഗത്തിൽ പങ്കെടുത്തു.
അതിർത്തി മേഖലകളിലെ സംഘർഷം അയവില്ലാതെ തുടരുന്ന സാഹചര്യത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കൂടുതൽ സേനാ ഡിവിഷനുകൾ അതിർത്തിയിലേക്ക് എത്തുന്നു. അതിക്രമിച്ചുകയറിയ പ്രദേശങ്ങളിൽ നിന്നു ചൈനീസ് സൈന്യം പിന്നോട്ടുപോയെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കുന്നുവെങ്കിലും ഗൽവാൻ താഴ്‌വരയുടെ മേൽ ഉയർത്തിയ അവകാശവാദം പിൻവലിക്കുന്നതുവരെ സൈനികനടപടികളുമായി മുന്നോട്ടുപോകാൻ തന്നെയായിരുന്നു തീരുമാനം. ഗൽവാൻ താഴ്‍വരയിൽ അതിക്രമിച്ചുകയറിയ പ്രദേശത്ത് ചൈനീസ് സൈന്യം നടത്തിയ നിർമാണപ്രവർത്തനങ്ങൾ പൊളിച്ചുമാറ്റിയിട്ടില്ല. അതിനു ശ്രമിച്ചപ്പോഴാണ് ഇന്ത്യൻ സൈനികരെ ആക്രമിച്ചതെന്നാണു സൂചന.
ഉരുളികുന്നം കളരിക്കൽ പി ഡി ജോസഫ് (89) നിര്യാതാനായി. ഇന്ന് രാവിലെ ഇന്ത്യൻ സമയം വെളിപ്പിന് 04.00 ന് ആണ് മരണം സംഭവിച്ചത്. വിളക്കുമാടം സെന്റ് ജോസഫ് ഹൈസ്കൂൾ മുൻ അദ്ധ്യാപകൻ ആയിരുന്നു ജോസഫ്. നാൽപത് വർഷത്തെ അദ്ധ്യാപന പരിചയമുള്ള ആളാണ് മരിച്ച ജോസഫ്. ലണ്ടണിലെ പ്രസിദ്ധമായ കിങ്സ് കോളേജിലെ മേട്രൺ ആയി ജോലി ചെയ്‌തിട്ടുള്ളതും ഇപ്പോൾ യുകെയിലെ ആദ്യ അമേരിക്കൻ ആശുപത്രിയായ ക്ലീവ്ലൻഡ് ലെ നഴ്‌സ് മാനേജർ ആയി ജോലി ചെയ്യുന്ന മിനിജയുടെ പിതാവാണ് പരേതനായ ജോസഫ്.
ആറു മാസം മുൻപ് അതായത് ഈ കഴിഞ്ഞ ഡിസംബറിൽ ഭാര്യ ത്രേസ്യയ്മ്മയുടെ വേർപാട് ജോസഫിനെ വല്ലാതെ അലട്ടിയിരുന്നു. സന്തോഷവാനും വല്യ ആരോഗ്യ പ്രശനങ്ങൾ ഒന്നും തന്നെ ഇല്ലാതിരുന്ന സമയത്തുണ്ടായ പ്രിയതമയുടെ വേർപാടിൽ ഒരുപാട് ദുഃഖിച്ചിരുന്ന ജോസഫ് അതിൽ നിന്നും പിന്നീട് കരകയറിയിരുന്നില്ല. മരവിച്ച മനസ്സിനൊപ്പം ചുരുങ്ങിയ സമയം കൊണ്ട് വാർദ്ധക്യ സഹജമായ അവശതകൾ വർദ്ധിക്കുകയും തുടർ ചികിത്സയിലും ആയിരുന്നു ജോസഫ് ഇതുവരെ.
നാളെ (22-06-2020) 9:30 ന് വീട്ടിൽ എത്തിക്കുന്ന മൃതദേഹം വൈകീട്ട് 3:00 മണിക്ക് സംസ്‌കാര ശുശ്രുഷകൾ സ്വഭവനത്തിൽ ആരംഭിക്കുകയും സംസ്‌കാരം മടിയൂർക്കര ഹോളി ഫാമിലി പള്ളി സെമിത്തേരിയിൽ നടത്തപ്പെടുന്നു. കോവിഡിന്റെ വ്യാപനസാധ്യത നിലനിൽക്കുന്നതിനാൽ കുടുംബക്കാർക്ക് ഒഴിച്ച് ആർക്കും വീട്ടിൽ വരുവാനുള്ള അനുവാദം ഉണ്ടായിരിക്കുന്നതല്ല. എങ്കിലും വരുന്നവർക്ക് എല്ലാം സാമൂഹിക അകലം പാലിച്ചു ആദരാഞ്ജലികൾ അർപ്പിക്കുവാനുള്ള സ്ഥലം പുറത്ത് പന്തലിട്ട് ഒരുക്കിയിട്ടുണ്ട്. ആരോഗ്യ പ്രവർത്തകരുടെയും പോലീസിന്റെയും നിയന്ത്രണത്തിൽ ആയിരിക്കും സംസ്കാരം നടത്തപ്പെടുക.
മക്കൾ
ആനിയമ്മ ഡൊമിനിക് (ബഹറിൻ), ജോസ് വില്ലിങ്ടൺ (റിട്ട. പ്രൊഫ. കെ ഇ കോളേജ്, മാന്നാനം), വിക്ടർ (വെമ്പള്ളി), മാർട്ടിൻ (ഒരുളികുന്നം), മേർളി ടോമി (കൊഴുവനാൽ), ടെൻസൺ (ഡാലസ്), ജെമിനി (അമലഗിരി), മിനിജാ (ലണ്ടൻ)
മലയാളംയുകെ ന്യൂസ് സ്പെഷ്യൽ : ജോജി തോമസ്.
യുകെയിൽ നിരവധി മലയാളികൾ കോവിഡ് -19 ന്റെ രണ്ടാം ആക്രമണത്തിന് ഇരയായതായി റിപ്പോർട്ട്. ലണ്ടൻ ലൂട്ടനടുത്തുള്ള ബെഡ്ഫോർഡിലുള്ള മലയാളികളിൽ പലരുമാണ് രണ്ടാം ആക്രമണത്തിന് ഇരയായി ക്വാറന്റെയിനിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. മലയാളികൾക്ക് പുറമേ ഇംഗ്ലീഷുകാരുപ്പെടുന്ന മറ്റു കമ്മ്യൂണിറ്റിയിൽ നിന്നും സമാനമായ സംഭവങ്ങൾ ബെഡ്ഫോർഡിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കോവിഡിന്റെ രണ്ടാം ആക്രമണത്തിന് വിധേയരായതായി സംശയിക്കുന്ന മലയാളികളിൽ ഭൂരിഭാഗവും നാഷണൽ ഹെൽത്ത് സർവീസിൽ ജോലി ചെയ്യുന്ന ജീവനക്കാരാണ്. കോവിഡിന്റെ ആദ്യ ആക്രമണത്തിൽ ഓക്സിജൻ സാച്ചുറേഷൻ കുറയുക, കടുത്ത പനിയും, ശ്വാസതടസ്സം, മണവും രുചിയും നഷ്ടപ്പെടുക തുടങ്ങി എല്ലാ ലക്ഷണങ്ങളോടും കൂടി ഐസലേഷനിലും, മെഡിക്കൽ ലീവിലും പോയിരുന്നെങ്കിലും കോവിഡ് ടെസ്റ്റ് നടത്താതിരുന്നത് കൊറോണ വൈറസിനെക്കുറിച്ചുള്ള പഠനങ്ങൾക്ക് തന്നെ തിരിച്ചടിയാവുകയാണ്. കോവിഡ് -19 ന്റെ ആക്രമണത്തിന്റെ ആദ്യഘട്ടത്തിൽ ലക്ഷണങ്ങൾ കാണിക്കുന്ന ജീവനക്കാരെ കോവിഡ് ടെസ്റ്റ് നടത്താതെ തന്നെ ക്വാറന്റേയിനിൽ പോകാൻ ആയിരുന്നു എൻഎച്ച് എസ്സ് നിർദേശിച്ചിരുന്നത്. കൊറോണ വൈറസ് ബാധ രണ്ടാമത് ബാധിച്ചിരിക്കുന്നതായി സംശയിക്കുന്ന മലയാളികൾക്ക് രോഗബാധയുടെ ലക്ഷണങ്ങൾ വീണ്ടും കാണിച്ചത് രണ്ടു മുതൽ മൂന്നു വരെ മാസകാലാവധിക്ക് ശേഷമാണ് . ലക്ഷണങ്ങൾ പ്രകടമായതിനെത്തുടർന്ന് കോവിഡ് ടെസ്റ്റ് നടത്തുകയും രോഗം സ്ഥിരീകരിക്കുകയുമായിരുന്നു . കൊറോണാ വൈറസിന്റെ രണ്ടാം ആക്രമണത്തിന് വിധേയരായവരിൽ പലരിലും കോവിഡ് -19 ന്റെ തിരിച്ചുവരവിൽ വളരെ മിതമായ രീതിയിലേ രോഗലക്ഷണങ്ങൾ കാണിക്കുന്നുള്ളൂ.
ബെഡ്ഫോർഡിൽ തന്നെ മൂന്നോളം മലയാളി കുടുംബങ്ങളിൽ നിന്നാണ് സമാനമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത് . ലണ്ടൻ നഗരത്തിന് വളരെ അടുത്തുള്ള ബെഡ്ഫോർഡിൽ വിവിധ വംശജരായ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഒരു സ്ഥലമാണ്. നിരവധി പേരാണ് ജോലിക്കും മറ്റും ദൈനംദിന ആവശ്യങ്ങൾക്കുമായി എല്ലാദിവസവും ലണ്ടനിൽ പോയി മടങ്ങിയെത്തുന്നത് . ബെഡ്ഫോർഡ് റെഡ് സ്പോട്ട് ഏരിയ ആയി മുന്നറിയിപ്പ് നൽകി കൊണ്ടുള്ള ഇമെയിൽ സന്ദേശം ഇതിനോടകം ബെഡ്ഫോർഡ് കൗൺസിൽ ബെഡ്ഫോർഡ് നിവാസികൾക്ക് നൽകിയിട്ടുണ്ട് . എന്തായാലും, കോവിഡിന്റെ ആക്രമണത്തിന് ഒരിക്കൽ വിധേയരായവർക്ക് രോഗപ്രതിരോധ ശേഷി ലഭിക്കുമെന്നും , കുറഞ്ഞത് ആറു മാസത്തേയ്ക്കെങ്കിലും രോഗം വരാനുള്ള സാധ്യതയില്ലെന്നുമുള്ള ധാരണകളെ തിരുത്തിക്കുറിക്കുന്നതാണ് ബെസ്ഫോർഡിൽ നിന്നുള്ള വാർത്തകൾ.
കൊറോണ വൈറസ് വ്യാപനത്തോടെ ലോകത്തിലെ മനുഷ്യന്റെ അനുദിന ജീവിത ശൈലികൾ തന്നെ മാറിമറിഞ്ഞിരിക്കുന്നു എന്നത് നമ്മൾക്കറിവുള്ളതാണ്. നഴ്‌സിങ് പഠനശേഷം കുടുംബമായി അന്യനാടുകളിൽ പ്രവാസികളായി ജീവിക്കുന്ന മലയാളി കുടുംബങ്ങൾ ജോലി സ്ഥലത്തെ ഭീതികരമായ അനുഭവങ്ങളുമായി വീടണയുമ്പോൾ കുട്ടികളെക്കുറിച്ചുള്ള ചിന്തകൾ അവരെ കൂടുതൽ ആശങ്കാകുലരാക്കുന്നു. സ്‌കൂൾ അടച്ചതുമൂലം വീടിന്റെ നാല് ചുവരുകൾക്കുള്ളിൽ അടക്കപ്പെട്ട കുട്ടികൾ… ചിത്രശലഭത്തെപ്പോലെ പറന്നു നടക്കേണ്ട കുട്ടികൾ ആണ് വീടിനുള്ളിൽ ആയിപ്പോയത്… എന്നാൽ ചില അമ്മമാരെങ്കിലും കിട്ടുന്ന ഈ സമയങ്ങൾ ക്രിയാത്മകമായി കുട്ടികൾക്ക് വേണ്ടി മാറ്റിവെക്കുന്നു.ഓസ്ട്രേലിയയിലെ മെൽബണിൽ നിന്നും നാൽപത്തിയൊന്ന് കിലോമീറ്റർ അകലെയുള്ള ഫ്രാങ്കസ്റ്റൻ ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്യുന്ന ജൂലിയും മകളായ ജൊവീനയുമാണ് മലയാളം യുകെയുടെ ഇന്നത്തെ ലോക്ക് ഡൗൺ പാചക വേദിയിലെ താരങ്ങൾ. ഭർത്താവ് കുഞ്ചെറിയ ടോമി, ജാനറ്റ്, ജെന്നിഫർ, ജോവിനാ, ടോമി എന്നിവർ മക്കളുമാണ്. കഴിഞ്ഞ പന്ത്രണ്ട് വർഷത്തോളമായി മെൽബണിൽ താമസിക്കുന്ന മലയാളി കുടുംബം. കലയോട് താല്പര്യമുള്ള ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശിനിയായ മലയാളി നഴ്‌സ്. മലയാളിയായ ജൂലി കുഞ്ചറിയ തന്റെ പത്ത് വയസ്സുകാരിയായ മോൾ ജൊവീനോയെ പാചകത്തിന്റെ ബാലപാഠങ്ങൾ പഠിപ്പിക്കുന്ന വീഡിയോ എന്തുകൊണ്ടും ശ്രദ്ധാർഹമാണ്.
കോവിഡ് -19 മഹാമാരി ലോക ജനതയുടെ ജീവിത ക്രമം മാറ്റി മറിച്ചപ്പോൾ സ്കൂളിൽ പോയി അറിവിന്റെ മാന്ത്രിക ലോകത്ത് നീന്തിത്തുടിച്ചിരുന്ന കുട്ടികൾ വീട്ടിലിരിപ്പായി. എന്നാൽ മെൽബണിൽ സ്റ്റാഫ് നേഴ്സായി ജോലി ചെയ്യുന്ന ജൂലി കുഞ്ചറിയ ചെറിയ ചെറിയ പാചക പരീക്ഷണങ്ങളിലൂടെ മകളായ ജൊവീനോയെ ജീവിതത്തിന്റെ ബാലപാഠങ്ങൾ അഭ്യസിപ്പിക്കുന്നത് തികച്ചും അഭിനന്ദനാർഹമാണ്. കോയ്ൻ ബിസ്ക്കറ്റ് ഉണ്ടാക്കുന്നത് എങ്ങനെയെന്നാണ് ജൂലി ജൊവീനോയെ അഭ്യസിപ്പിക്കുന്ന വീഡിയോ ആണ് വൈറൽ ആയിരിക്കുന്നത്. ടീ വി യുടെയും വീഡിയോ ഗെയിമും കളിക്കുന്നതിനേക്കാൾ എത്രയോ നല്ല രീതിയിൽ കുട്ടികളുടെ മനസ്സിനെ ഉണർത്തുന്ന ഈ കുക്കിംഗ് വീഡിയോ എന്ന് തെളിയിക്കുകയാണ് ഈ മെൽബൺ മലയാളി നഴ്‌സ്
ചേരുവകൾ
മൈദ /ഓൾ പർപ്പസ് ഫ്ലോർ —3/4 കപ്പ്
വാനില എസ്സൻസ് —- 1/2 കപ്പ്
ബേക്കിംഗ് പൗഡർ — 1/2 കപ്പ്
ഉപ്പ് ——- ആവശ്യത്തിന്
മഞ്ഞൾ പൊടി —- 1/4 ടേബിൾ സ്‌പൂൺ
പൗഡേർഡ് ഷുഗർ —- 5 ടേബിൾ സ്‌പൂൺ
നെയ്യ് /ബട്ടർ —- 2 ടേബിൾ സ്‌പൂൺ
മുട്ട —- 2 എണ്ണം
വീഡിയോ കാണാം..
[ot-video][/ot-video]
സ്റ്റോക്ക് ഓൺ ട്രെന്റ്: പൊൻകുന്നം ഇളങ്ങുളം പഴയപറമ്പിൽ റോസമ്മ ആന്റണിയുടെ ഭർത്താവും യുകെയിലെ സ്റ്റോക്ക് ഓൺ ട്രെന്റിൽ താമസിക്കുന്ന മിനിമോൾ ജോജോയുടെ പിതാവുമായ പി പി ആന്റണി (75) നാട്ടിൽ നിര്യാതാനായി. ക്യാൻസർ രോഗത്തിന് ചികിത്സയിൽ ഇരിക്കെ ആണ് മരണം സംഭവിച്ചത്.
നാല് പെൺ മക്കളും ഒരാണും അടങ്ങുന്നതാണ് പരേതനായ ആന്റണിയുടെ കുടുംബം. എല്ലാ പെൺമക്കളും വിദേശത്താകയാൽ ഈ വരുന്ന ആഗസ്ററ് മാസത്തിൽ നാട്ടിൽ ഒന്നിച്ചു കൂടാൻ ഇരിക്കെ ആണ് മരണം ഒരു കള്ളനെപ്പോലെ ആന്റണിയുടെ ജീവിതം കവർന്നത്.
യാതൊരുവിധ ആരോഗ്യ പ്രശനങ്ങളും ഇല്ലാതിരുന്ന ആന്റണി രണ്ട് മാസം മുൻപ് അതായത് ഏപ്രിൽ മാസത്തിൽ ചില അസ്വസ്ഥതകൾ ഉണ്ടായതിനെത്തുടർന്ന് ആശൂപത്രിയിൽ പോകുകയും അതിൽ ചെയ്‌ത പരിശോധനയിൽ കാൻസർ പിടിയിൽ ആണ് ആന്റണി ഉള്ളതെന്ന സത്യം എല്ലാവരും തിരിച്ചയുന്നത്. ഫൈനൽ സ്റ്റേജിൽ ആണ് എന്ന് അറിഞ്ഞതോടെ ആ വാർത്ത കുടുംബത്തെ മുഴുവനും സങ്കടത്തിൽ ആക്കുകയായിരുന്നു. കാരണം അവസാനമായി പെട്ടെന്ന് നാട്ടിൽ എത്താനുള്ള എല്ലാ വഴികളും കൊറോണയെന്ന വൈറസ് ഇല്ലാതാക്കിയിരുന്നു. അങ്ങനെ മുന്നേ പ്ലാൻ ചെയ്‌ത പോലെ ആഗസ്റ്റിൽ മക്കളെ എല്ലാം നാട്ടിൽ കാണാം എന്ന് ആശിച്ചിരുന്ന പിതാവാണ് ഇന്ന് ഇഹലോകവാസം വെടിഞ്ഞിരിക്കുന്നത്. ഇതുവരെയും വിമാന സർവീസ് ആരംഭിച്ചിട്ടില്ലാത്തതുകൊണ്ട് പുറത്തുള്ള ആർക്കും നാളെ നടക്കുന്ന മൃതസംസ്ക്കാരത്തിൽ പങ്കെടുക്കാൻ സാധിക്കില്ല. സംസ്ക്കാരം നാളെ രാവിലെ ( 21/06/2020) പത്തുമണിക്ക് വീട്ടിൽ ആരംഭിച്ച് പൊൻകുന്നം ഇളങ്ങുളം സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ നടത്തപ്പെടുന്നു.
സന്യാസിനികളായ രണ്ടു പേർ ആഫ്രിക്കൻ നാടുകളിൽ ആണ് ഉള്ളത്. നാല് വർഷമായി അവർ നാട്ടിൽ വന്നിട്ട്. സിസ്റ്റർ സിനി കാമറൂണിലും, സിസ്റ്റർ റെനി നൈജീരിയയിലും ആണ് ഉള്ളത്. സന്യാസിനികളായ സിസ്റ്റർ സിനിയുടെയും സിസ്റ്റർ റെനിയുടെയും വരവിനനുസരിച്ചാണ് സ്റ്റോക്ക് ഓൺ ട്രെന്റിൽ താമസിക്കുന്ന മൂത്ത മകളും നഴ്സുമായ മിനിയും കുടുംബവും ഒപ്പം മറ്റൊരു അനിയത്തിയും അയർലണ്ടിലെ ഡബ്ലിനിൽ നഴ്‌സായി ജോലിചെയ്യുന്ന അനിമോളും കുടുംബവും ആഗസ്റ്റിൽ നാട്ടിൽ എത്തുവാൻ തീരുമാനിച്ചിരുന്നത്.
പി പി ആന്റണിയുടെ നിര്യാണത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെ അറിയിക്കുന്നതിനോടൊപ്പം ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു.
ഭാര്യ- റോസമ്മ ആന്റണി
മക്കൾ- മിനിമോൾ ജോജോ (യുകെ), അനിമോൾ ഷിജോ (അയർലണ്ട്), സിസ്റ്റർ സിനി(Cameroon), സിസ്റ്റർ റെനി (Nigeria), സുനിൽ ആന്റണി.
മരുമക്കൾ- ജോജോ, ഷിജോ, സോണിയ എന്നിവർ
കോട്ടയം: കേരള കോൺഗ്രസ് (എം) ഗ്രൂപ്പ് വഴക്ക് യുഡിഎഫിനു തലവേദനയാകുന്നു. ജോസ് വിഭാഗവും ജോസഫ് വിഭാഗവും പരസ്യ വിമർശനങ്ങളുമായി രംഗത്തെത്തിയതോടെ മുന്നണിക്കുള്ളിൽ പൊട്ടിത്തെറിക്ക് സാധ്യത. കോട്ടയം ജില്ലാ പ്രസിഡന്റ് സ്ഥാനം രാജിവയ്‌ക്കാൻ ജോസ് വിഭാഗത്തോട് യുഡിഎഫ് ആവശ്യപ്പെട്ടു.
മുൻ ധാരണ പ്രകാരം ജോസ് വിഭാഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്‌ക്കണമെന്നും അതിനുശേഷമാകാം മറ്റു ചർച്ചകളെന്നുമാണ് യുഡിഎഫ് നിലപാട്. എന്നാൽ, ഇത് അംഗീകരിക്കാൻ ജോസ് വിഭാഗം തയ്യാറല്ല.
പ്രസിഡന്റ് സ്ഥാനം രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെടുന്നത് ശരിയല്ല. പി.ജെ.ജോസഫ് അണികളുടെ മനോവീര്യം കെടുത്തുകയാണെന്നും ജോസ് കെ.മാണി പറഞ്ഞു.
പ്രസിഡന്റ് സ്ഥാനം രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് കത്തുനൽകിയിട്ടുണ്ട്. ഇതിനുശേഷമാണ് ജോസ് കെ.മാണിയുടെ പ്രതികരണം. എട്ട് മാസം ജോസ് കെ.മാണി വിഭാഗത്തിനും ആറ് മാസം ജോസഫ് വിഭാഗത്തിനുമായാണ് നേരത്തെ ധാരണയുണ്ടാക്കിയത്. ധാരണ പ്രകാരമുള്ള കാര്യങ്ങൾ പാലിക്കാൻ ജോസ് കെ.മാണി വിഭാഗം ബാധ്യസ്ഥരാണെന്ന് യുഡിഎഫ് നൽകിയ കത്തിൽ പറയുന്നു.
അതേസമയം, പി.ജെ.ജോസഫും കടുത്ത നിലപാടിലാണ്. ധാരണ പാലിക്കാൻ ജോസ് വിഭാഗം തയ്യാറാകണമെന്നും യുഡിഎഫ് ഇടപെടണമെന്നും പി.ജെ.ജോസഫ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. നീതി ലഭിച്ചില്ലെങ്കിൽ മുന്നണിയിൽ നിന്നു വിട്ടുനിൽക്കുന്ന കാര്യം ആലോചിക്കുമെന്നും ജോസഫ് നേരത്തെ പറഞ്ഞിരുന്നു.
ലോക്ക്‌ഡൗൺ കാലം ചെന്നൈയിലെ വീട്ടിൽ കുടുംബത്തിനൊപ്പം ചെലവഴിക്കുകയാണ് മോഹൻലാൽ. പാചക പരീക്ഷണങ്ങളും വായനയുമൊക്കെയായി ഒഴിവു സമയങ്ങൾ ഫലപ്രദമായി ഉപയോഗിക്കുകയാണ് താരം. ഇപ്പോഴിതാ, തന്റെ പ്രിയപ്പെട്ട വളർത്തുനായ ബെയ്‌ലിയ്ക്ക് ഒപ്പമുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയാണ് മോഹൻലാൽ. ബെയ്‌ലിയെ സ്നേഹപൂർവ്വം ചേർത്തു പിടിച്ചു കൊണ്ടുള്ള ചിത്രങ്ങൾ ആരുടെയും ശ്രദ്ധ കവരും.
ഷൂട്ടിംഗ് തിരക്കുകളൊന്നുമില്ലാതെ താരത്തിനൊപ്പം കുറേനാളുകൾ ഒന്നിച്ച് വീട്ടിൽ കഴിയാൻ കഴിഞ്ഞതിന്റെ സന്തോഷം ഭാര്യ സുചിത്രയും പങ്കുവച്ചിരുന്നു. ” അദ്ദേഹത്തിന് ഇഷ്ടപ്പെട്ട ഭക്ഷണമൊരുക്കി ഞാൻ ഉറങ്ങാതെ കാത്തിരുന്ന ഒരുപാട് സമയങ്ങളുണ്ടായിട്ടുണ്ട്. തിരക്കേറിയ ഷൂട്ടിംഗ് തിരക്കുകൾക്കിടയിൽ അദ്ദേഹത്തിന് പലപ്പോഴും വീടെത്താൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ രണ്ടുമാസമായി, അദ്ദേഹമെനിക്ക് ഭക്ഷണം പാകം ചെയ്തു തരുന്നു. ഇടയ്ക്ക് യൂട്യൂബിൽ കുക്കിംഗ് വീഡിയോകൾ കാണുന്നു, അദ്ദേഹത്തിന് അദ്ദേഹത്തിന്റെതായ ഒരു കുക്കിംഗ് സ്റ്റൈൽ ഉണ്ട്. എന്റെ സുഹൃത്തുക്കളെല്ലാം അവരുണ്ടാക്കിയ ഭക്ഷണത്തിന്റെ ചിത്രം വാട്സ്ആപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുമ്പോൾ ഞാൻ എന്റെ ഭർത്താവ് പാകം ചെയ്ത ഡിഷുകളുടെ ചിത്രം പോസ്റ്റ് ചെയ്യുന്നു. ഇതെല്ലാം ആസ്വദിക്കാൻ കഴിയുമെന്ന് ഞാനൊരിക്കലും കരുതിയിരുന്നില്ല. അച്ഛനെ ഇങ്ങനെ വീട്ടിൽ കിട്ടിയതിൽ മക്കളും സന്തോഷത്തിലാണ്. പുറത്തു നിങ്ങൾ കാണുന്ന മോഹൻലാൽ തന്നെയാണ് വീട്ടിലും. ഒട്ടും മാറ്റമില്ല, ഒരിക്കലും പരാതി പറയാത്ത ലാളിത്യമുള്ള മനുഷ്യൻ,” ലോക്ക്‌ഡൗൺ കാലത്തെ ജീവിതത്തെ കുറിച്ചും മോഹൻലാലിനെ കുറിച്ചും സുചിത്ര പറഞ്ഞതായി മനോരമ റിപ്പോർട്ട് ചെയ്യുന്നു.
രാത്രി വൈകി ഐസ്ക്രീം കഴിക്കുന്ന ശീലം താരത്തിനുണ്ടെന്നും സുചിത്ര പറയുന്നു. താരത്തിന്റെ ഈ ഇഷ്ടം അറിയാവുന്ന തന്റെ അച്ഛൻ മരുമകനായ ഫ്രിഡ്ജിൽ ഐസ്ക്രീമുകൾ കരുതിവെയ്ക്കാറുണ്ടായിരുന്നെന്നും സുചിത്ര പറയുന്നു. പ്രശസ്ത തമിഴ് നടനും നിർമ്മാതാവായ കെ. ബാലാജിയുടെ മകളും സുരേഷ് ബാലാജിയുടെ സഹോദരിയുമാണ് സുചിത്ര.