സ്വന്തം ലേഖകൻ
വാഷിംഗ്‌ടൺ : ഒരു ഡിജിറ്റൽ ഡോളറിന് രൂപം നൽകാൻ സജീവമായി പ്രവർത്തിക്കുന്നതായി യുഎസ് ഫെഡറൽ റിസർവ്. ഫെഡറൽ റിസേർവ് ബോർഡ് ഓഫ് ഗവർണേഴ്സും മറ്റു പല ഫെഡറൽ റിസേർവ് ബാങ്കുകളും ഒരു ഡിജിറ്റൽ ഡോളർ പുറത്തിറക്കാനുള്ള ശ്രമത്തിലാണ്. സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസിയിൽ ഇടപാട് നടത്തുന്നതിന് ഓരോ അമേരിക്കക്കാരനും ഫെഡിൽ (Fed) ഒരു അക്കൗണ്ട് ഉണ്ടായിരിക്കാമെന്ന് നിയമനിർമ്മാണം നിർദ്ദേശിച്ചിട്ടുണ്ട്. ചിക്കാഗോ പേയ്‌മെന്റ് സിമ്പോസിയത്തിന്റെ ഇരുപതാം വാർഷിക സമ്മേളനത്തിൽ സംസാരിച്ച ഫെഡറൽ റിസർവ് ബാങ്ക് ക്ലീവ്‌ലാൻഡിന്റെ പ്രസിഡന്റ് ലോറെറ്റ ജെ. മെസ്റ്റർ, രാജ്യത്തെ സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസിയോട് (സിബിഡിസി) അനുബന്ധിച്ച് നടക്കുന്ന ഫെഡിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. അടിയന്തിര പേയ്‌മെന്റുകൾക്കായി ഉപയോഗിക്കാവുന്ന ഡിജിറ്റൽ ഡോളർ മുന്നോട്ട് കൊണ്ടുവരാനുള്ള ശ്രമത്തിലാണെന്ന് അവർ അറിയിച്ചു. വാണിജ്യ ബാങ്കുകളുടെ പങ്കാളിത്തമില്ലാതെ ഡിജിറ്റൽ ഡോളറിന്റെ ചില രൂപകൽപ്പനകൾ ഉപയോക്താക്കളുടെ വാലറ്റുകളിലേക്ക് സിബിഡിസി നേരിട്ട് നൽകാൻ സെൻട്രൽ ബാങ്കിനെ അനുവദിക്കുന്നുവെന്ന് മെസ്റ്റർ വിശദീകരിച്ചു.

സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി സംബന്ധിച്ചുണ്ടായ പ്രശ്നങ്ങളെക്കുറിച്ച് ഫെഡറൽ റിസർവ് കുറച്ചുകാലമായി ഗവേഷണം നടത്തിവരികയാണ്. ഒരു സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസിയുടെ ഉപയോഗം കണ്ടെത്താൻ വിവിധ ഫെഡറൽ റിസർവ് ബാങ്കുകൾ പ്രവർത്തിക്കുന്നുണ്ട്. ഫെഡറൽ റിസർവ് ബോർഡ് ഓഫ് ഗവർണേഴ്സിന്റെ ഉടമസ്ഥതയിലുള്ള ടെക്നോളജി ലാബ് ആണ് ടെക്ലാബ്. ഡിജിറ്റൽ കറൻസികളുമായി ബന്ധപ്പെട്ട സാങ്കേതിക വിദ്യകൾ അവിടെയാണ് പരീക്ഷിച്ചുവരുന്നത്.

വ്യക്തിഗത ഫെഡറൽ റിസർവ് ബാങ്കുകളെ സംബന്ധിച്ചിടത്തോളം, ഡിജിറ്റൽ ഡോളറിന് ഉപയോഗിക്കാൻ കഴിയുന്ന നിലവിലുള്ളതും പുതിയതുമായ സാങ്കേതികവിദ്യകൾ പരീക്ഷിക്കാൻ ഫെഡറൽ റിസർവ് ബാങ്ക് ഓഫ് ബോസ്റ്റൺ മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുമായി (എംഐടി) സഹകരിക്കുന്നുണ്ടെന്ന് മെസ്റ്റർ ചൂണ്ടിക്കാട്ടി. ഓഗസ്റ്റിലാണ് ഈ മൾട്ടി-ഇയർ സംരംഭം ആരംഭിച്ചത്.
എന്താണ് ബ്ലോക്ക് ചെയിൻ ? , ക്രിപ്‌റ്റോ കറൻസികളായ ക്രിപ്റ്റോ കാർബൺ ( സി സി ആർ ബി ) , ബിറ്റ് കോയിൻ ( ബി ടി സി ) , എതീരിയം തുടങ്ങിയവ എങ്ങനെ സൗജന്യമായി നേടാം ?, വില കൊടുത്ത് എങ്ങനെ വാങ്ങിക്കാം ? , അവ ഉപയോഗിച്ച് ഓൺലൈനിലും , നേരിട്ട് കടകളിലും എങ്ങനെ ഷോപ്പിംഗ് നടത്താം തുടങ്ങിയ കാര്യങ്ങളെപ്പറ്റി അറിയുവാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുകയോ 07394436586 എന്ന നമ്പരിലോ ബന്ധപ്പെടുക .
ടോം ജോസ് തടിയംപാട്
കുടിയേറ്റം മനുഷ്യൻ ഉണ്ടായകാലം മുതൽ നടക്കുന്നതാണ് ആ കുടിയേറ്റത്തിൽ അവൻ കൂടെ കൊണ്ടുപോകുന്ന ഒന്നാണ് അവന്റെ സംസ്ക്കാരം അഥവ (കൾച്ചർ ) മനുഷ്യനിൽ അങ്ങനെ രൂപപ്പെട്ട ഏറ്റവും വലിയ കൾച്ചർ ആണ് അഗ്രികൾച്ചർ ,ബ്രിട്ടനിലേക്കു കുടിയേറിയവരിൽ ഭൂരിപക്ഷവും അത്തരം ഒരു കാർഷിക സംസ്‌ക്കാരമുള്ള കുടുംബങ്ങളിൽ നിന്നുള്ളവരാണ് ,അവർ അവരുടെ സംസ്ക്കാരം കഴിയുന്ന അത്രയും അവരുടെ ഗാർഡനിൽ നടപ്പിലാക്കാൻ ശ്രമിക്കുന്നത് നമുക്ക് ഇവിടുത്തെ എല്ലാ മലയാളി വീടുകളിൽ ചെന്നാലും കാണാൻ കഴിയും .

വ്യത്യസ്തമായ ഇവിടുത്തെ കാലാവസ്ഥയിൽ വളർത്തിയെടുക്കാൻ വളരെ ബുദ്ധിമുട്ടുള്ള പാവക്ക വിളയിപ്പിച്ച കോടഞ്ചേരിയിൽ വാവലുകുന്നേൽ രാജീവ് തോമസ് ,കാർഷിക രഗത്തു ഒരു വലിയ നേട്ടമാണ് കൈവരിച്ചത്. യു കെ യിലെ ഫ്ലവർ സിറ്റി എന്നറിയപ്പെടുന്ന കെന്റിലെ ആഷ്‌ഫോഡിൽ 14 വർഷമായി താമസിക്കുന്ന രാജീവ് ,ജീന കുടുംബത്തിന്റെ ഗാർഡനിൽ ചെന്നാൽ നാട്ടിലെ വെണ്ടക്ക, ബീൻസ് ,ചീര ,പാവക്ക ,ഇഞ്ചി, പയർ ,മുതലായ കൃഷികൾ കാണാം. കൂടാതെ ഇവിടുത്തെ സ്പിനാച്ചയും സിലറിയും കാണാം. ഫാക്ടറി ജീവനക്കാരനായ രാജീവും നേഴ്സ് ആയ ഭാര്യയും നാലുമക്കളും ഒഴിവുസമയങ്ങളിൽ പൂർണ്ണമായും കൃഷിയിൽ കേന്ദ്രീകരിക്കുകയും അതിൽ സന്തോഷം കണ്ടെത്തുന്നവരുമാണ്.

എന്താണ് കൃഷിയിൽ ഇത്ര താൽപ്പര്യം വരാൻ കാരണം എന്ന് ചോദിച്ചപ്പോൾ എന്റെ കുടുംബം മുഴുവൻ കൃഷിക്കാരാണ്. ഞങ്ങൾ തൊടുപുഴ മുതലക്കുടത്തു നിന്നും കോഴിക്കോട് കോടഞ്ചേരിയിലേക്കു കുടിയേറിയവരാണ്. ചെറുപ്പം മുതൽ കാർഷികവൃത്തിയിൽ ഏർപ്പെട്ടു ജീവിച്ചു വന്നതു കൊണ്ട് കൃഷി ഇപ്പോഴും ഒരു ആവേശമായി മനസിലുണ്ട്. അതുകൊണ്ട് ഇംഗ്ലണ്ടിലെ തിരക്കുപിടിച്ച ജീവിതത്തിലും ഒഴിവുകിട്ടുന്ന സമയം നട്ടുവളർത്തുന്ന കൃഷിയുടെ അടുത്ത് ചെല്ലുമ്പോൾ ഒരു വലിയ സന്തോഷമാണ് മനസിനു ലഭിക്കുന്നത്. എന്റെ കാർഷിക സ്നേഹത്തിനു വലിയ പിന്തുണയാണ് ഭാര്യയും മക്കളും നൽകുന്നത് എന്നായിരുന്നു മറുപടി.
കൂടെ ജോലിചെയ്യുന്ന കൃഷി താൽപ്പര്യമുള്ള ഇംഗ്ലീഷ് സുഹൃത്തക്കൾ പറഞ്ഞു തരുന്ന വിവരങ്ങൾ കൃഷി ചെയ്യാൻ വളരെ ഉപകാരപ്രദമാണെന്നു രാജീവ് പറഞ്ഞു. ജീവിതത്തിൽ ഉത്തംഗശ്രീഗംത്തിൽ എത്തിയപ്പോഴും താൻ കടന്നു വന്ന കാർഷിക വഴികൾ മറക്കാത്ത പി ജെ ജോസഫ് ,ദേവിലാൽ എന്നിവർ കർഷകർക്ക് എന്നും തിളങ്ങുന്ന ഓർമ്മകളാണ്.
ലിവർപൂളിൽ കൃഷി ചെയ്ത് വിളവ് ഉൽപ്പാദിപ്പിച്ച് എല്ലാവർഷവും വീടുകളിൽ കൊണ്ടുപോയി ഫ്രീ ആയി കൊടുത്ത് സംതൃപ്തി കണ്ടെത്തുന്ന സണ്ണി മണ്ണാറാത്തിനെ പറ്റി ഞാൻ നേരത്തെ പരിചയപ്പെടുത്തിയിരുന്നു. ഇത്തരം കാർഷിക പ്രവർത്തനങ്ങൾ നടത്തുന്ന മലയാളികൾ മലയാളി സമൂഹത്തിനുതന്നെ അഭിമാനമാണ്.

രാജ്യത്ത് വീണ്ടും ദുരഭിമാനക്കൊല. ഹൈദരാബാദിൽ യുവാവിനെ ഭാര്യയുടെ വീട്ടുകാർ കൊലപ്പെടുത്തി. 28കാരനായ ഹേമന്ദ് കുമാറാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഹേമന്ദിന്റെ ഭാര്യ അവന്തി റെഡ്ഡിയുടെ മാതാപിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. നടന്നത് ദുരഭിമാനക്കൊലയാണെന്ന് പൊലീസ് അറിയിച്ചു.
സെപ്റ്റംബർ 24 ന് നടന്ന സംഭവം കഴിഞ്ഞ ദിവസമാണ് പുറംലോകം അറിഞ്ഞത്. വീട്ടുകാരുടെ എതിർപ്പ് മറികടന്ന് ജൂൺ പത്തിനായിരുന്നു ഹേമന്ദ് കുമാറും അവന്തി റെഡ്ഡിയും വിവാഹിതരായത്. തുടർന്ന് വീട്ടുകാർ അറിയാതെ ഹൈദരാബാദിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. ഇതിനിടെ ഹൈദരാബാദിൽ താമസമാക്കിയത് അറിഞ്ഞ അവന്തിയുടെ മാതാപിതാക്കൾ ഇരുവരേയും കൊല്ലാൻ വാടക കൊലയാളികളെ ഏർപ്പെടുത്തുകയായിരുന്നു.
വാടക വീട്ടിലെത്തിയ സംഘം ഇരുവരേയും വലിച്ചിഴച്ച് കാറിൽ കൊണ്ടുപോയി. വഴിയിൽ വച്ച് കാറ് മാറുന്നതിനിടയിൽ അവന്തി റെഡ്ഡി ഓടി രക്ഷപ്പെട്ട് പൊലീസിൽ അഭയം തേടി. എന്നാൽ ഹേമന്ദ് കുമാറിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ അവന്തി റെഡ്ഡിയുടെ പിതാവ് ഡി. ലക്ഷ്മി റെഡ്ഡി, അമ്മ അർച്ചന ഉൾപ്പെടെ പതിനാല് പേരെയാണ് അറസ്റ്റ് ചെയ്തത്.
യു.എ.ഇ. കോണ്‍സുലേറ്റില്‍ നിന്ന് രമേശ് ചെന്നിത്തല പാരിതോഷികം വാങ്ങിയെന്നും അതുവഴി പ്രോട്ടോക്കോള്‍ ലംഘിച്ചുവെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കെ.ടി.ജലീലിന്റെ രാജിയാവശ്യപ്പെട്ട മാനദണ്ഡം ചെന്നിത്തലയ്ക്കും ബാധകമാണ്. കൊടുത്താല്‍ കൊല്ലത്തും കിട്ടുമെന്ന ചൊല്ല് ചെന്നിത്തലയുടെ കാര്യത്തില്‍ ശരിയായെന്നും കോടിയേരി പറഞ്ഞു.
യുഎഇ കോണ്‍സുലേറ്റില്‍ പോയതില്‍ ഏത് പ്രോട്ടോക്കോളാണ് ലംഘിച്ചതെന്ന് ചെന്നിത്തല. പ്രോട്ടോക്കോള്‍ എന്തെന്ന് കോടിയേരിക്ക് അറിയില്ല. കളളക്കടത്തുകാരന്റെ കൂപ്പറില്‍ താന്‍ കയറിയിട്ടില്ല. കൊടുത്താല്‍ കൊല്ലത്ത് കിട്ടാന്‍ പോകുന്നതേയുളളൂ. സന്തോഷ് ഈപ്പന്റെ ആരോപണം നിയമപരമായി നേരിടുമെന്നും ചെന്നിത്തല പറഞ്ഞു.
തനിക്ക് തന്നുവെന്ന് പറയുന്ന ഫോണ്‍ എവിടെയെന്ന് കണ്ടുപിടിക്കണമെന്നും ഐഎംഇഐ നമ്പര്‍ പരിശോധിച്ച് ഫോണ്‍ കണ്ടെത്തണമെന്ന് ഡി.ജി.പിയോട് ആവശ്യപ്പെട്ടതായും ചെന്നിത്തല കൂട്ടിച്ചേർത്തു.
കൊവിഡ് 19 രോഗം സ്ഥിരീകരിച്ച് ക്വാറന്റൈനിൽ കഴിയുന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും ഭാര്യ മെലാനിയ ട്രംപിനും വേഗത്തിലുള്ള രോഗശാന്തി ആശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി.
‘പെട്ടെന്ന് സുഖം പ്രാപിക്കാനും നല്ല ആരോഗ്യത്തിനും പ്രിയ സുഹൃത്തിന് ആശംസ നേരുന്നു’ ട്രംപിന്റെ ട്വീറ്റ് ഷെയർ ചെയ്തുകൊണ്ട് മോഡി ട്വിറ്ററിൽ കുറിച്ചു.
Wishing my friend @POTUS @realDonaldTrump and @FLOTUS a quick recovery and good health. https://t.co/f3AOOHLpaQ
— Narendra Modi (@narendramodi) October 2, 2020
ട്രംപിനും ഭാര്യക്കും വെള്ളിയാഴ്ചയാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്. രോഗവിവരം ട്വിറ്ററിലൂടെ ട്രംപ് തന്നെ പങ്കുവെക്കുകയും ചെയ്തു. ട്രംപിന്റെ മുഖ്യ ഉപദേഷ്ടാക്കളിൽ ഒരാളായ ഹോപ് ഹിക്‌സിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇരുവരും പരിശോധനക്ക് വിധേയമാകുകയായിരുന്നു.
വ്യാഴാഴ്ചയാണ് ഹിക്‌സിന് കൊവിഡ് ലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ രോഗം സ്ഥിരീകരിക്കുകയായിരുന്നു. രോഗം സ്ഥിരീകരിച്ചതോടെ മൂന്നുപേരും ക്വാറന്റൈനിൽ പ്രവേശിച്ചു. ഭാര്യയും താനും ഒരുമിച്ചാണെന്നും ക്വാറന്റൈനിൽ തുടരുകയാണെന്നും ഇതിനെ ഒരുമിച്ച് മറികടക്കുമെന്നും ട്രംപ് പറഞ്ഞു.
സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്ത കുറിപ്പിന് താഴെ കമന്റ് ചെയ്തതിന്റെ പേരിൽ മുൻകോഴിക്കോട് കളക്ടറായ എൻ പ്രശാന്ത് ഐഎഎസ് തന്നെ ബ്ലോക്ക് ചെയ്‌തെന്ന ആക്ഷേപവുമായി ബിജെപി വക്താവ് സന്ദീപ് ജി വാര്യർ. ദളിതർക്ക് നീതി നിഷേധിക്കപ്പെടുമ്പോൾ തെരുവിലിറങ്ങണമെന്ന് ആഹ്വാനം ചെയ്യുന്ന പ്രശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് വിവാദത്തിന് കാരണമായിരിക്കുന്നത്.
ഈ പോസ്റ്റ് കലാപത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്നു പറഞ്ഞ് താനിട്ട കമന്റ് ഇപ്പോൾ കാണുന്നില്ലെന്നും പ്രശാന്ത് ഐഎഎസ് തന്നെ ബ്ലോക്ക് ചെയ്തതായി മനസിലാക്കുന്നെന്നും സന്ദീപ് വാര്യർ സ്വന്തം പ്രൊഫൈലിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറയുന്നു. സിവിൽ സർവന്റായ ഒരാൾ കലാപത്തെ പ്രോത്സാഹിപ്പിക്കാമോ എന്നു തുടങ്ങുന്ന സന്ദീപ് വാര്യരുടെ പോസ്റ്റ് പ്രശാന്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിക്കുന്നതാണ്.
സന്ദീപ് ജി വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്:
പ്രശാന്ത് ഐഎഎസ് എന്നെ ബ്ലോക്ക് ചെയ്തതായി മനസ്സിലാക്കുന്നു . പ്രശാന്തിന്റെ പോസ്റ്റിനു കീഴെ എന്റെ പ്രൊഫൈലിൽ നിന്ന് ഞാനിട്ട കമന്റ് ഇപ്പോൾ കാണുന്നില്ലെന്ന് പലരും പറഞ്ഞപ്പോൾ പരിശോധിക്കാൻ ശ്രമിച്ചു. അപ്പോഴാണ് ബ്ലോക്ക് കിട്ടിയത് മനസ്സിലായത്. പ്രശാന്തിനോട് പറയാനുള്ളത് സ്വന്തം പേജിൽ തന്നെ വൃത്തിയായി പറയാം.
രാജ്യത്ത് കലാപം സ്വപ്നം കാണുന്ന , കലാപത്തിന് ആഹ്വാനം ചെയ്യുന്ന ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന് സിവിൽ സർവൻറ് ആയ താങ്കൾക്ക് അറിയില്ലേ ? രാജ്യത്ത് കലാപം ഉണ്ടാകുമ്പോൾ അത് തടയാൻ ബാധ്യതയുള്ള താങ്കൾ കലാപത്തിന് ആഹ്വാനം ചെയ്യുക എന്ന നിയമവിരുദ്ധമായ പ്രവർത്തിയല്ലേ ചെയ്തിരിക്കുന്നത് ? താങ്കളുടെ പോസ്റ്റിനു കീഴിൽ വിനയ് മൈനാഗപ്പള്ളി എന്ന യുവാവ് ഉന്നയിച്ച ആരോപണം അദ്ദേഹം തന്നെ തെളിയിക്കുമെന്ന് പറഞ്ഞിട്ടുണ്ട്. ആരോപണമുന്നയിച്ച യുവാവിനെ അങ്ങ് തൂക്കിലേറ്റിക്കളയും എന്ന രീതിയിലുള്ള ഭീഷണി ഒന്നും വേണ്ട
.
താങ്കൾ ഇതിനു മുമ്പ് നിയമപരമായ നടപടി എടുക്കും എന്ന് ഭീഷണിപ്പെടുത്തിയ കേസുകളിലെ നിലവിലെ അവസ്ഥ എന്താണ് ?
സർക്കാർ വാഹനം ദുരുപയോഗം ചെയ്ത വിഷയത്തിൽ സംസ്ഥാന സർക്കാർ താങ്കൾക്കെതിരെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നില്ലേ ? അന്ന് അക്കാര്യം പുറത്തുകൊണ്ടുവന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് തള്ളി പോയിട്ട് എന്തായി ?
കോഴിക്കോട് എം പിയോട് ലേലു അല്ലു പറഞ്ഞ് സാഷ്ടാംഗം പ്രണമിച്ചതൊക്കെ ആരും മറന്നിട്ടില്ല.
ആരോപണങ്ങൾ വരുമ്പോൾ ബ്ലോക്ക് ചെയ്യുക, സ്വന്തം പ്രൊഫൈൽ തന്നെ പൂട്ടി ആശുപത്രിയിൽ പോയി വ്യാജ രോഗം പറഞ്ഞ് അഡ്മിറ്റ് ആവുക , ഇതൊക്കെ ആധുനികകാലത്തെ സൈബർ ആക്ടിവിസ്റ്റുകളുടെ സ്ഥിരം കലാപരിപാടിയാണ്. കൂടുതൽ പറയിപ്പിക്കാതിരിക്കുന്നതാണ് പ്രശാന്തിന് നല്ലത്.
ബംഗളൂരുവിലെ വൈദ്യുത നിലയത്തില്‍ വന്‍ പൊട്ടിത്തെറി. യെലഹങ്കയില്‍ കര്‍ണാടക പവര്‍ ട്രാന്‍സ്മിഷന്‍ കോര്‍പറേഷന്‍ ലിമിറ്റഡിന്റെ (കെപിടിസിഎല്‍) വൈദ്യുത നിലയത്തിലാണ് അപകടമുണ്ടയത്. സംഭവത്തില്‍ 15 എഞ്ചിനീയര്‍മാര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം.
വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നിനായിരുന്നു അപകടം. പരുക്കേറ്റവരെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. വാതക ചോര്‍ച്ചയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.
ആക്ഷന്‍ ഹീറോ ബിജുവിലെ മുത്തേ പൊന്നേ പിണങ്ങല്ലേ എന്ന ഗാനം കേള്‍ക്കാന്‍ മലയാളികള്‍ക്ക് ഒരു പ്രത്യേക ഇഷ്ടമാണ്. അതുപോലെ തന്നെ മലയാളികള്‍ക്ക് ഇഷ്ടമാണ് ആ പാട്ടുപാടി അഭിനയിച്ച അരിസ്റ്റോ സുരേഷ് എന്ന നടനെയും. സിനിമയിലെ വേഷവും ഗാനവും ശ്രദ്ധിക്കപ്പെട്ടതോടെ അരിസ്റ്റോ സുരേഷിനെ തേടി നിരവധി സിനിമകളാണ് എത്തിയത്.
ഇപ്പോഴിതാ തന്റെ വിവാഹത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് അരിസ്റ്റോ സുരേഷ്. വിവാഹിതനാകാന്‍ പോകുന്നു എന്ന തരത്തില്‍ വന്ന വാര്‍ത്ത ശരിയാണെന്നും എന്നാല്‍ ഒരു സിനിമ സംവിധാനം ചെയ്തതിന് ശേഷമേ വിവാഹം ഉണ്ടാകുകയുള്ളൂ എന്നും താരം പറഞ്ഞതായാണ് റിപ്പോര്‍ട്ട്.
പ്രണയം മുന്‍പും പലരോടും തോന്നിയിട്ടുണ്ട്. എന്നാല്‍ ആ പ്രണയം സ്വന്തമാക്കാനുള്ള അര്‍ഹത തനിക്ക് ഇല്ല എന്ന് തോന്നിയതിനാല്‍ പിന്‍മാറുകയായിരുന്നുവെന്നും ഇപ്പോഴാണ് യഥാര്‍ത്ഥ ആളെ കണ്ടെത്തിയതെന്നും സുരേഷ് പറഞ്ഞു. ആക്ഷന്‍ ഹീറോ ബിജു സിനിമയുടെ സെറ്റില്‍ വച്ചാണ് താന്‍ പ്രണയിനിയെ കണ്ടുമുട്ടിയതെന്നും താരം പങ്കുവെച്ചിട്ടുണ്ട്.
തൃശ്ശൂര്‍ സ്വദേശിനിയാണ് യുവതിയെന്നും 36 വയസ്സുണ്ടെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ പേരുവിവരങ്ങള്‍ അദ്ദേഹം പുറത്തുവിട്ടില്ല. ആക്ഷന്‍ ഹീറോ ബിജുവിന്റെ സെറ്റില്‍ തുടങ്ങിയ സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു.
നിത്യാ മേനോനെ നായികയാക്കി രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന ‘കോളാമ്പി’ എന്ന ചിത്രത്തില്‍ നായകനായി അഭിനയിച്ചിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍ അരിസ്റ്റോ സുരേഷ്.
പക്ഷാഘാതത്തെ തുടർന്ന് അൽനാദയിലെ താമസസ്ഥലത്ത് കുഴഞ്ഞുവീണ് ആശുപത്രിയിലായ മലയാളി പ്രവാസിയെ ദുബായ് ഇന്ത്യൻ കോൺസുലേറ്റ് ഇടപെട്ട് നാട്ടിലെത്തിച്ചു. പാലക്കാട് താമസിക്കുന്ന കൊടുങ്ങല്ലൂർ പുതിയ കോവിലകത്ത് നാരായണ സ്വാമി അയ്യരെയാണ് (58) കഴിഞ്ഞദിവസം കോൺസുലേറ്റ് മെഡിക്കൽ വിങ്ങിന്റെ സഹായത്തോടെ യാത്രയാക്കിയത്. ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് കൊച്ചിയിലേക്കാണ് യാത്രയായത്.
കാർഗോ ലോജിസ്റ്റിക് ക്ലിയറൻസ് രംഗത്ത് പ്രവർത്തിക്കുന്ന നാരായണ സ്വാമി ഓഗസ്റ്റ് 13നാണ് കുഴഞ്ഞുവീണത്. ഉടൻ തന്നെ ഷാർജ അൽ ഖാസിമി ആശുപത്രിയിലാക്കി. രക്തം കട്ട പിടിച്ചതിനാൽ തലച്ചോറിൽ അടിയന്തര ശസ്ത്രക്രിയയും നടത്തി. ഡോ.സതീഷിന്റെ അടിയന്തര ഇടപെടൽ കൊണ്ടാണ് ജീവൻ രക്ഷപ്പെട്ടതെന്നു നാരായണ സ്വാമിയെ സഹായിക്കാൻ നേതൃത്വം നൽകിയ മുകേഷ്, ഷാജി നമ്പ്യാർ എന്നിവർ പറയുന്നു.
തുടർന്ന് മൂന്നാഴ്ചയോളം ഇദ്ദേഹം ഐസിയുവിലായിരുന്നു. തുടർന്ന് അയ്യപ്പസേവാ സംഘത്തിന്റെ വിശാഖ്, രാകേഷ് എന്നിവർ വഴി കോൺസുലേറ്റിന്റെ മെഡിക്കൽ വിങ്ങുമായി ബന്ധപ്പെട്ടു. കോൺസുലേറ്റിന്റെ ഇടപെടൽ മൂലം അൽഖാസിമി ആശുപത്രിയിലെ 20 ലക്ഷത്തോളം രൂപയും ഇളവു ചെയ്തു നൽകി.
രാജ്യത്തെ മുഴുവൻ ആശങ്കയിലാഴ്ത്തി യുപിയിൽ നിന്നും പുറത്തെത്തുന്നത് വിചിത്ര വാർത്ത. ഹഥ്രാസിൽ ദളിത് പെൺകുട്ടി ക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസിലെ പ്രതികളെ പിന്തുണച്ച് യുപിിൽ ധർണ. സവർണ സമാജ് എന്ന സംഘടനയുടെ നേതൃത്വത്തിലാണ് പ്രതികൾക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ധർണ നടത്തിയത്.
കേസിന്റെ അന്വേഷണം പ്രത്യേക സംഘം ഏറ്റെടുക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ഞങ്ങളുടെ കുട്ടികൾ കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ അവരെ ശിക്ഷിക്കണം. നിരപരാധികളെ കുറ്റവാളികളാക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ധർണയിൽ പങ്കെടുത്തവരിലൊരാൾ പറഞ്ഞതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഭാഗ്‌ന ഗ്രാമത്തിലാണ് പ്രതികൾക്ക് വേണ്ടി ധർണ നടന്നത്. ദളിത് പെൺകുട്ടി ബലാത്സംഗത്തിനിരയായ ഭൂൽഗാഡി ഗ്രാമത്തിൽ നിന്ന് അഞ്ച് കിലോ മീറ്റർ മാത്രം അകലെയാണ് ധർണ നടന്ന സ്ഥലം.
പെൺകുട്ടിയുടെ കൊലപാതകത്തെ ചില രാഷ്ട്രീയപാർട്ടികൾ സ്വന്തം നേട്ടത്തിനായി ഉപയോഗിക്കുകയാണെന്നും, പെൺകുട്ടിയുടെ സഹോദരനേയും അമ്മയേയും ചോദ്യം ചെയ്താൽ സത്യം പുറത്ത് വരുമെന്നും ധർണയുടെ സംഘാടകരിലൊരാൾ പറഞ്ഞു. അതേസമയം, ദളിത് പെൺകുട്ടിയുടെ ക്രൂര കൊലപാതകത്തിനെതിരായ പ്രതിഷേധം രാജ്യവ്യാപകമായി പടരുകയാണ്. ഡൽഹിയിൽ പ്രാർത്ഥന യോഗം സംഘടിപ്പിച്ചിട്ടുണ്ട്.