Latest News

ബോളിവുഡ് പിന്നണി ഗാനരം ഗത്ത് അരങ്ങേറ്റം കുറിച്ച് താരങ്ങളായ ഇന്ദ്രജിത്തിന്റെയും പൂർണിമയുടെയും മകൾ പ്രാർത്ഥന ഇന്ദ്രജിത്. ബിജോയ് നമ്പ്യാർ സംവിധാനം ചെയ്യുന്ന തായിഷ് എന്ന ചിത്രത്തിലൂടെയാണ് പ്രാർത്ഥനയുടെ ബോളിവുഡ് അരങ്ങേറ്റം. ഗോവിന്ദ് വസന്തയാണ് സംഗീത സംവിധായകൻ. ഗോവിന്ദും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

‘രേ ബാവ്‍രേ’ എന്ന് തുടങ്ങുന്ന ഗാനമാണ് ഗോവിന്ദിനൊപ്പം ചേർന്ന് പ്രാർഥന ആലപിച്ചിരിക്കുന്നത്. ഹുസൈൻ ഹൈദ്രിയുടെതാണ് വരികൾ.
മികച്ച പ്രതികരണമാണ് പാട്ടിന് ലഭിക്കുന്നത്. ‘എത്ര ഭംഗിയുള്ള പാട്ടാണ് പാത്തൂ’ എന്നാണ് പ്രാർഥനയുടെ പാട്ട് പങ്കുവച്ച് പൃഥ്വിരാജ് പ്രതികരിച്ചത്.
മഞ്ജു വാര്യർ നായികയായെത്തിയ മോഹൻലാൽ എന്ന ചിത്രത്തിൽ ‘ലാലേട്ടാ ലാ ലാ ലാ’ എന്ന ഗാനം പാടിയാണ് പ്രാർത്ഥന മലയാള പിന്നണിഗാനരംഗത്തേക്ക് കടന്നു വന്നത്. തുടർന്ന് കുട്ടൻ പിള്ളയുടെ ശിവരാത്രി, ഹെലൻ തുടങ്ങിയ ചിത്രങ്ങളിലും പ്രാർത്ഥന ഗാനം ആലപിച്ചു. സോളോ എന്ന സിനിമയ്ക്കു ശേഷം ബിജോയ് നമ്പ്യാർ ചെയ്യുന്ന ചിത്രമാണ് ‘തായിഷ്’. സീ5 സ്റ്റു‍ഡിയോ ആണ് ചിത്രം നിർമിക്കുന്നത്.

മലയാള സിനിമയിൽ ഒരുപാട് ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു പ്രേക്ഷകമനസ്സ് കീഴടക്കിയ വ്യക്തിയാണ് മോഹൻലാൽ. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിൽ പ്രതിനായകനായി മലയാള സിനിമയിൽ കടന്നുവരുകയും ഇപ്പോൾ മലയാള സിനിമ തന്നെ അടക്കി ഭരിക്കുന്ന വ്യക്തിയാണ് മോഹൻലാൽ. മോഹൻലാലിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 2. 2013 ൽ ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ആയിരുന്നു. സെപ്റ്റംബർ അവസാനമായിരുന്നു ദൃശ്യം രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ആരംഭിച്ചത്.

ദൃശ്യം 2 ലെ ലൊക്കേഷൻ സ്റ്റില്ലുകൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധേയമായിരുന്നു. മോഹൻലാലിന്റെ ലൊക്കേഷനിലേക്കുള്ള 2 മാസ്സ് എൻട്രി വീഡിയോസ് അടുത്തിടെ ആരാധകർ ഏറെ ആഘോഷമാക്കിയിരുന്നു. മോഹൻലാലിന്റെ പുതിയ ലുക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ട്ടിക്കുന്നത്. ലൂസിഫർ ചിത്രത്തിലെ അബ്രഹാം ഖുറേഷി ലുക്കിലാണ് താരം ഇപ്പോൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഒരുപാട് ഭാരം കുറച്ചു വളരെ സ്ലിമായാണ് താരം ഇപ്പോൾ വന്നിരിക്കുന്നത്. മോഹൻലാലിന്റെ പുതിയ ഫോട്ടോഷൂട്ടും ഏറെ ശ്രദ്ധ നേടുകയാണ്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ മലയാളത്തിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് ഹിറ്റുകളിൽ ഒന്നാണ് ലൂസിഫർ. പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരഭമായ ചിത്രം നിരൂപക പ്രശംസകൾ നേടുകയും പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്തിരുന്നു. ലൂസിഫറിലെ ക്ലൈമാക്സ് സീനിലാണ് മോഹൻലാൽ അബ്രഹാം ഖുറേഷിയായി വരുന്നത്. ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ അടുത്തിടെ പൃഥ്വിരാജും മുരളി ഗോപിയും അന്നൗൻസ് ചെയ്തിരുന്നു. മലയാളത്തിലെ തന്നെ ഏറ്റവും ബ്രഹ്മാണ്ഡ ചിത്രങ്ങളിൽ ഒന്നായിട്ടായിരിക്കും എമ്പുരാൻ അണിയിച്ചൊരുക്കുക. പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പൂർത്തിയാക്കി മോഹൻലാലിന്റെ ബ്രഹ്മാണ്ഡ ചിത്രമായ മരക്കാർ അറബിക്കടലിന്റെ സിംഹം അണിയറയിൽ റിലീസിനായി ഒരുങ്ങുകയാണ്.

കോയമ്പത്തൂര്‍ ∙ ഫോൺ വിളിച്ച് നിരന്തരം അശ്ലീലം പറഞ്ഞയാളെ യുവതിയും അമ്മയും ചേര്‍ന്ന് വീട്ടിലേക്കു വിളിച്ചുവരുത്തി മര്‍ദിച്ചു കൊലപ്പെടുത്തി. രത്‌നപുരി അരുള്‍നഗറില്‍ താമസിക്കുന്ന എന്‍.പെരിയസ്വാമി (46) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ധനലക്ഷ്മി (32), അമ്മ മല്ലിക എന്നിവരെ കാരമടെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിറകുകൊണ്ട് അടിയേറ്റ പെരിയസ്വാമി, ധനലക്ഷ്മിയുടെ വീടിനു സമീപത്താണു മരിച്ചുവീണത്.

പെരിയനഗറില്‍ താമസിക്കുന്ന ധനലക്ഷ്മിയുടെ ഭര്‍ത്താവും പിതാവും വര്‍ഷങ്ങള്‍ക്കു മുമ്പ് മരിച്ചിരുന്നു. ഒരാഴ്ച മുമ്പാണ് ധനലക്ഷ്മിക്ക് അറിയാത്ത നമ്പരില്‍നിന്ന് മിസ്ഡ് കോള്‍ വന്നത്. അവര്‍ തിരിച്ചു വിളിച്ചു. പിന്നീട് തുടര്‍ച്ചയായി അതേ നമ്പരില്‍നിന്നു കോളുകള്‍ വന്നുതുടങ്ങി. പലപ്പോഴും അശ്ലീലച്ചുവയോടെയാണു സംസാരിച്ചിരുന്നത്.

ശല്യം സഹിക്കാന്‍ വയ്യാതായതോടെ അവര്‍ കോളുകള്‍ റെക്കോര്‍ഡ് ചെയ്തു. തുടര്‍ന്ന് അമ്മയോടു കാര്യങ്ങള്‍ പറഞ്ഞു. വിളിക്കുന്നയാളെ കണ്ടെത്താന്‍ ഇരുവരും തീരുമാനിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് പെരിയനഗറില്‍ എത്താന്‍ വിളിക്കുന്നയാളോട് ആവശ്യപ്പെട്ടു. ഉച്ചയ്ക്കു രണ്ടു മണിയോടെ പെരിയസ്വാമി ധനലക്ഷ്മിയുടെ വീടിനു മുന്നിലെത്തി. അമ്മയും മകളും പെരിയസ്വാമിയുമായി വാക്കുതര്‍ക്കമുണ്ടായി.

ഇതിനിടെ വിറകു കഷ്ണം കൊണ്ട് ഇരുവരും പെരിയസ്വാമിയെ അടിച്ചു. കാലിലും തലയിലും മുഖത്തും പരുക്കേറ്റ പെരിയസ്വാമി കുറച്ചുദൂരം നടന്നെങ്കിലും റോഡരികില്‍ കുഴഞ്ഞുവീണു മരിക്കുകയായിരുന്നു. അയല്‍ക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നു സ്ഥലത്തെത്തിയ പൊലീസ് മൃതദേഹം കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജിലേക്കു മാറ്റി.

സമൂഹമാധ്യമത്തില്‍ തന്നെ അധിക്ഷേപിച്ചയാളെ നാട്ടിലെത്തിക്കാന്‍ മന്ത്രി കെ.ടി.ജലീല്‍ ഇടപെട്ടത് പ്രോട്ടോക്കോള്‍ ലംഘനമെന്ന് വിലയിരുത്തല്‍. മന്ത്രിയുടെ നടപടി ഏറെ ദുഃഖമുണ്ടാക്കിയെന്ന് എടപ്പാൾ സ്വദേശി യാസിറിന്റെ പിതാവ് എം.കെ.എം.അലിയും പ്രതികരിച്ചു. പാസ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് പൊലീസ് രണ്ടുതവണ വീട്ടിൽ റെയ്ഡ് നടത്തി. കേന്ദ്രസര്‍ക്കാരിനെ അറിയിക്കാതെ ജലീല്‍ നേരിട്ട് കോണ്‍സുലേറ്റിനെ സമീപിച്ചത് കുറ്റകരമാണെന്നാണ് വിലയിരുത്തല്‍. മകനെ ഇല്ലാതാക്കാൻ സ്വപ്ന സുരേഷിനെ ജലീൽ കൂട്ടുപിടിച്ചെന്നത് ഞെട്ടിച്ചുവെന്നും അലി പറഞ്ഞു.

മന്ത്രി കെ ടി ജലീൽ അധികാര ദുർവിനിയോഗം നടത്തി സൈബർ ക്രൈമിന്‍റെ പേരിൽ വീട്ടിൽ രണ്ട് തവണ റെയ്ഡ് നടത്തിച്ചെന്ന് യാസര്‍ എടപ്പാള്‍ ആരോപിച്ചു. മന്ത്രിയുടെ പരാതിയിൽ താൻ കലാപം ഉണ്ടാക്കാൻ ശ്രമിച്ചു എന്ന് പറയുന്നു. വിഡിയോ ഇപ്പോഴും സമൂഹമാധ്യങ്ങളിൽ ഉണ്ടെന്നും അത്തരത്തിൽ ഉള്ള ഒരു പരാമർശവും താൻ നടത്തിയിട്ടില്ലന്നും യാസര്‍‌ പ്രതികരിച്ചു.

സിനിമയും രാഷ്ട്രീയവും തമ്മിൽ അഭേദ്യമായ ബന്ധമുള്ള സംസ്ഥാനമാണ് തമിഴ്നാട്. തമിഴ് സൂപ്പർതാരം വിജയ്‍യുടെ പിതാവ് എസ്.എ ചന്ദ്രശേഖർ ബിജെപിയിലേക്ക് എന്ന തരത്തിൽ ചില അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. എന്നാൽ ഇത് നിഷേധിച്ച് ചന്ദ്രശേഖർ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഉടൻ രാഷ്ട്രീയത്തിൽ കാരണവശാലും ബിജെപിയിൽ ചേരില്ലെന്ന് എസ്.എ ചന്ദ്രശേഖർ പറഞ്ഞതായാണ് റിപ്പോർട്ട്. അത്തരം വാർത്തകളിൽ യാതൊരു സത്യവുമില്ലെന്നും ന്യൂസ് മിനുട്ടിനോട് അദ്ദേഹം വ്യക്തമാക്കുന്നു.

2017–ൽ പുറത്തിറങ്ങിയ വിജയ് മെർസൽ എന്ന ചിത്രം വലിയ വിവാദമായിരുന്നു. രാജ്യത്ത് ജിഎസ്ടി നടപ്പാക്കിയതിനും ആരോഗ്യ വ്യവസ്ഥയ്ക്കും എതിരെ ചിത്രത്തിൽ പരാമർശം ഉണ്ടായി എന്ന് ആരോപിച്ച് വിജയ്ക്കെതിരെ വിമർശനം ഉണ്ടായി. വിജയിയുടെ മതം വരെ ചർച്ചയാക്കി.
2018–ൽ സർക്കാരിന്റെ പ്രൊമോഷൻ വേളയിൽ വിജയ് പറഞ്ഞത് ഈ സിനിമയിൽ ഞാൻ മുഖ്യമന്ത്രിയല്ലെന്നും, മുഖ്യമന്ത്രിയായാൽ ഒരിക്കലും അഭിനയിക്കില്ലെന്നുമാണ്. അഴിമതി ഇല്ലാതാക്കി എങ്ങനെ ഒരു മുഖ്യമന്ത്രിക്ക് പ്രവർത്തിക്കാമെന്ന് ഞാൻ കാണിച്ചു തരുെമന്നും വിജയ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ആദായ നികുതി വകുപ്പ് വിജയ്ക്കെതിരെ റെയ്ഡ് നടത്തിയ വാര്‍ത്തയും വന്നു.

സോ​ളാ​ർ ത​ട്ടി​പ്പ് കേ​സി​ൽ ബി​ജു രാ​ധാ​കൃ​ഷ്ണ​ന് മൂ​ന്നു വ​ർ​ഷം ത​ട​വും പി​ഴ​യും. മ​ണ​ക്കാ​ട് സ്വ​ദേ​ശി​യി​ൽ​നി​ന്നും 75 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്തെ​ന്ന കേ​സി​ലാ​ണ് ശി​ക്ഷ. 10,000 രൂ​പ​യാ​ണ് പി​ഴ. കേ​സി​ൽ ബി​ജു രാ​ധാ​കൃ​ഷ്ണ​ൻ കു​റ്റം സ​മ്മ​തി​ച്ചി​രു​ന്നു.

വി​വി​ധ കേ​സു​ക​ളി​ൽ അ​ഞ്ച് വ​ർ​ഷ​ത്തി​ല​ധി​കം ജ​യി​ൽ ശി​ക്ഷ അ​നു​ഭ​വി​ച്ച​തി​നാ​ൽ ത​ട​വ് ശി​ക്ഷ അ​നു​ഭ​വി​ക്കേ​ണ്ട​തി​ല്ല. മ​റ്റ് പ്ര​തി​ക​ളാ​യ ശാ​ലു മേ​നോ​ൻ, ക​ലാ​ദേ​വി എ​ന്നി​വ​ർ​ക്കെ​തി​രാ​യ വി​ചാ​ര​ണ തു​ട​രും.

പ്ര​ശ​സ്ത പി​ന്ന​ണി ഗാ​യ​ക​നും സം​ഗീ​ത സം​വി​ധാ​യ​ക​നു​മാ​യ സീ​റോ ബാ​ബു (80) അ​ന്ത​രി​ച്ചു. സി​നി​മ​യി​ലും നാ​ട​ക​ങ്ങ​ളി​ലു​മാ​യി നി​ര​വ​ധി ഹി​റ്റ് ഗാ​ന​ങ്ങ​ൾ പാ​ടി​യി​ട്ടു​ണ്ട്.

കൊ​ച്ചി​ക്കാ​ര​നാ​യ കെ.​ജെ ബാ​ബു എ​ന്ന സീ​റോ ബാ​ബു 1964-82 കാ​ല​ഘ​ട്ട​ങ്ങ​ളി​ലാ​ണ് സ​ജീ​വ​മാ​യി പാ​ടി​യി​രു​ന്ന​ത്. മു​ന്നൂ​റി​ല​ധി​കം ഗാ​ന​ങ്ങ​ൾ പാ​ടി​യി​ട്ടു​ണ്ട്. പി.​ജെ. ആ​ന്‍റ​ണി​യു​ടെ ദൈ​വ​വും മ​നു​ഷ്യ​നും എ​ന്ന നാ​ട​ക​ത്തി​ലെ ഹി​റ്റു​ഗാ​ന​മാ​ണ് ബാ​ബു എ​ന്ന ഗാ​യ​ക​നെ സീ​റോ ബാ​ബു ആ​ക്കി​യ​ത്.

മ​ല​യാ​റ്റൂ​ർ മ​ല​യും കേ​റി, പ്രേ​മ​ത്തി​ന് ക​ണ്ണി​ല്ല, മു​ണ്ടോ​ൻ പാ​ട​ത്ത് കൊ​യ്ത്തി​ന് തു​ട​ങ്ങി​യ​വ അ​ദ്ദേ​ഹ​ത്തി​ന്‍റെ പാ​ട്ടു​ക​ളാ​ണ്. നി​ര​വ​ധി ചി​ത്ര​ങ്ങ​ൾ​ക്ക് സം​ഗീ​ത​സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ചി​ട്ടു​ണ്ട്. മാ​ട​ത്ത​രു​വി, കാ​ബൂ​ളി​വാ​ല എ​ന്നീ ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

വിമാനത്തിനുള്ളില്‍ മാസ്‌ക് ധരിക്കാന്‍ കൂട്ടാക്കാതെ ജീവനക്കാരോട് തട്ടിക്കയറിയ സ്ത്രീയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. ഈസിജെറ്റ് എന്ന യാത്രാ വിമാനത്തിലാണ് സംഭവം.മാസ്‌ക് ധരിക്കാതെ യാത്ര തുടരാനാകില്ലെന്നു ജീവനക്കാര്‍ പറഞ്ഞതോടെ സ്ത്രീ ദേഷ്യപ്പെടുകയായിരുന്നു.

വടക്കന്‍ അയര്‍ലന്‍ഡിലെ ബെല്‍ഫാസ്റ്റ് വിമാനത്താവളത്തില്‍നിന്ന് എഡിന്‍ബര്‍ഗിലേക്കുള്ള യാത്രാ വിമാനത്തിനുള്ളില്‍ കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. എന്നാല്‍ ഇതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. യാത്രക്കാരില്‍ ഒരാളാണ് വിഡിയോ പകര്‍ത്തിയത്.

മാസ്‌ക് ധരിക്കാതെ യാത്ര തുടരാനാകില്ലെന്നു ജീവനക്കാര്‍ നിലപാട് എടുത്തു. ഇതോടെ സ്ത്രീ ദേഷ്യപ്പെടുകയും ജീവനക്കാരുടെ മുഖത്ത് തുപ്പുകയും മറ്റു യാത്രക്കാരുടെ നേരേ ചുമയ്ക്കുകയും ചെയ്തതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

യാത്രക്കാരോട് ക്രൂരമായി പെരുമാറിയ സ്ത്രീയെ പോലീസെത്തി പിടികൂടി. ‘കൊറോണ ആണെങ്കിലും അല്ലെങ്കിലും എല്ലാവരും മരിക്കും’ എന്ന് അവര്‍ ആക്രോശിക്കുന്നുണ്ടായിരുന്നു. വീഡിയോ വൈറലായതോടെ ഇവര്‍ക്കെതിരെ ട്വിറ്ററില്‍ വന്‍ വിമര്‍ശനമാണ് ഇപ്പോള്‍ ഉയരുന്നത്.

ഫ്രാൻസ് കുടിയേറ്റനയം തിരുത്തിയേക്കുമെന്ന് റിപ്പോർട്ട്. രാജ്യത്ത് പുതിയ നീക്കങ്ങൾ നടക്കുന്നുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഷാർലി ഹെബ്ദോ മാഗസിൻ പ്രസിദ്ധീകരിച്ച പ്രവാചകന്റെ കാർട്ടൂൺ ക്ലാസ് റൂമിൽ കാണിച്ചതിന്റെ പേരിൽ ചരിത്രാധ്യാപകനെ 18കാരൻ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെയാണ് ഫ്രാൻസിൽ പുതിയ നീക്കങ്ങൾ. ചരിത്രാധ്യാപകന്റെ കൊലപാതകത്തിൽ പ്രതിഷേധം ശക്തമാവുകയാണ്. സാമുവേൽ പാറ്റി എന്ന ചരിത്രാധ്യാപകനാണ് ശനിയാഴ്ച കൊല്ലപ്പെട്ടത്. പതിനെട്ട് വയസ്സുകാരനായ പ്രതിയെ സംഭവസ്ഥലത്തു തന്നെ വെടിവെച്ചു കൊന്നിരുന്നു. മോസ്‌കോവിൽ നിന്നും ഫ്രാൻസിലേക്ക് കുടിയേറിയ വ്യക്തിയാണ് പ്രതി.

അധ്യാപകന്റെ കൊലപാതകത്തിനു പിന്നാലെ ഫ്രാൻസിലെ വലതുപക്ഷ പാർട്ടികളുൾപ്പെടെ സർക്കാരിനു മേൽ കുടിയേറ്റ നയത്തിൽ വലിയ സമ്മർദ്ദമാണ് ചെലുത്തുന്നത്. ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവേൽ മക്രോൺ മന്ത്രിമാരുമായി ഞായറാഴ്ച യോഗം ചേർന്നിരുന്നു. കൊല്ലപ്പെട്ട അധ്യാപകൻ ഇസ്‌ലാമിക തീവ്രവാദത്തിന്റെ ഇരയാണെന്നായിരുന്നു മക്രോൺ തന്റെ പ്രസ്താവനയിൽ പറഞ്ഞത്.

ഇതിനിടെ തീവ്രവാദ ആശയങ്ങൾ പുലർത്തുന്നവരും ഇത്തരം സംഘടനകളുമായി ബന്ധവുമുള്ള 231 വിദേശികളെ ഫ്രാൻസിൽ നിന്ന് പുറത്താക്കാൻ സർക്കാർ നീക്കം നടത്തുന്നുണ്ടെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. ഫ്രാൻസ് ആഭ്യന്തരമന്ത്രി ഞായറാഴ്ച വിളിച്ചു ചേർത്ത യോഗത്തിലാണ് ഈ നിർദേശം മുന്നോട്ട് വെച്ചത്. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.

ഫ്രാൻസിൽ അഭയാർത്ഥി പദവി നേടാൻ ആഗ്രഹിക്കുന്നവരുടെ അപേക്ഷകൾ കൂടുതൽ സൂക്ഷ്മമായി പരിശോധിക്കാൻ ആഭ്യന്തരമന്ത്രി നിർദേശം നൽകിയതായും യൂറോപ്പ് 1 എന്ന മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ഇത്തരത്തിൽ പുറത്താക്കുന്നവരിൽ 180 പേർ നിലവിൽ ജയിലിലുണ്ടെന്നും ബാക്കിയുള്ളവരെ ഉടൻതന്നെ അറസ്റ്റ് ചെയ്യുമെന്നുമാണ് റിപ്പോർട്ട്.

ദേശിയ പാതയില്‍ കണ്ടെയ്നര്‍ ലോറി തടഞ്ഞു നിര്‍ത്തി കോടിക്കണക്കിന് രൂപയുടെ മൊബൈല്‍ ഫോണ്‍ കൊള്ളയടിച്ചു. തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയിലെ ഹൊസൂരിനടുത്താണ് സംഭവം. റെഡ്മി കമ്പനിയുടെ പത്ത് കോടി രൂപ വിലമതിക്കുന്ന മൊബൈല്‍ ഫോണ്‍ ശേഖരമാണ് കൊള്ളയടിച്ചത്.

ചെന്നൈയില്‍ നിന്നും ഫോണുകളുമായി മുംബൈയ്ക്ക് പോകുകയായിരുന്ന ലോറിയാണ് ഒരു സംഘം തട്ടിയെടുത്തത്. രാമനാഥപുരം സ്വദേശിയായ ഡ്രൈവര്‍ അരുണ്‍ (34), ചെന്നൈ പൂനമല്ലി സ്വദേശിയായ സതീഷ് കുമാര്‍ (29) എന്നിവരാണ് ലോറിയില്‍ ഉണ്ടായിരുന്നത്.

ഡ്രൈവര്‍മാരെ കൈയ്യേറ്റെ ചെയ്ത ശേഷമാണ് കൊള്ളയടിച്ചത്. ഇരുവരുടെയും കണ്ണും കൈകളും കെട്ടി സമീപത്തെ കാട്ടിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി. കൈകളും കാലുകളും തമ്മില്‍ ബന്ധിച്ചു. തുടര്‍ന്ന് ലോറിയിലുണ്ടായിരുന്ന മൊബൈലുകള്‍ സംഘം കൊള്ളയടിച്ചതായി ഡ്രൈവര്‍മാര്‍ പോലീസിനോട് പറഞ്ഞു.

ഇരുവരെയും കൃഷ്ണഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ചൂളഗിരി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. 10 കോടിരൂപയുടെ മൊബൈല്‍ ഫോണുകള്‍ മോഷണം പോയതായാണ് പ്രാഥമിക വിലയിരുത്തലെന്ന് പോലീസ് പറഞ്ഞു.

RECENT POSTS
Copyright © . All rights reserved