മദ്യത്തിന്റെ പുതുക്കിയ വില നിലവില്‍ വന്നു. വിദേശ മദ്യത്തിന് 10 % മുതല്‍ 35 % വരെ സെസ് ഏര്‍പ്പെടുത്താന്‍ മന്ത്രിസഭ തീരുമാനിച്ചതോടെയാണ് മദ്യവില വര്‍ധിച്ചത്.
മദ്യം ബാറുകളില്‍ നിന്ന് പാഴ്സലായി നല്‍കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. വെര്‍ച്വല്‍ ക്യൂവിനും മന്ത്രിസഭ യോഗം അനുമതി നല്‍കി.
മന്ത്രിസഭ അംഗീകരിച്ച മദ്യത്തിന്റെ പുതുക്കിയ വിലയിങ്ങനെ…
മാക്ഡവല്‍ ബ്രാണ്ടി ഫുള്‍: പഴയ വില 560 രൂപ, പുതിയ വില 620 രൂപ
ഹണി ബീ ബ്രാണ്ടി ഫുള്‍: പഴയ വില 560 രൂപ, പുതിയ വില 620 രൂപ
സെലിബ്രേഷന്‍ റം ഫുള്‍ പഴയ വില 520 രൂപ, പുതിയ വില 580 രൂപ
ഓള്‍ഡ് മങ്ക് റം ഫുള്‍ പഴയ വില 770 രൂപ, പുതിയ വില 850 രൂപ
ഗ്രീന്‍ ലേബല്‍ വിസ്‌കി ഫുള്‍ പഴയ വില 660 രൂപ, പുതിയ വില 730 രൂപ
മാജിക് മൊമന്റ്സ് വോഡ്ക ഫുള്‍ പഴയ വില 910 രൂപ, പുതിയ വില 1010 രൂപ
എംഎച്ച് ബ്രാണ്ടി ഫുള്‍ പഴയ വില 820 രൂപ, പുതിയ വില 910 രൂപ
എംജിഎം വോഡ്ക ഫുള്‍ പഴയ വില 550 പുതിയ വില 620 രൂപ
സ്മിര്‍നോഫ് വോഡ്ക ഫുള്‍ പഴയ വില 1170 രൂപ, പുതിയ വില 1300 രൂപ
ബെക്കാഡി റം: ഫുള്‍ പഴയ വില 1290 രൂപ, പുതിയ വില 1440 രൂപ
അശ്ലീല വീഡിയോ അയക്കുന്ന യുവാവിനെതിരെ മറുപടിയുമായി നടി അനുമോള്‍. ദിവസങ്ങളായി തനിക്ക് അശ്ലീല ചിത്രങ്ങള്‍ വരുന്നു. തങ്ങളുടെ സ്വകാര്യ ഭാഗങ്ങളുടെ ചിത്രങ്ങളാണ് ഇത്തരക്കാര്‍ അയക്കുന്നത്. ബ്ലോക്ക് ചെയ്ത് മടുത്തെന്നും ഇത് അവസാനിപ്പിക്കണമെന്നും അനുമോള്‍ പറയുന്നു.
ഒരാളെ കുറിച്ച് അനുമോള്‍ എടുത്ത് പറയുകയുമുണ്ടായി. ഒരാള്‍ പല അക്കൗണ്ടുകളില്‍ നിന്നുമായി തന്റെ സ്വകാര്യ അവയവത്തിന്റെ വീഡിയോ തനിക്ക് അയക്കുകയാണെന്ന് അനു പറയുന്നു. ദൈവം തന്നെ ഏറ്റവും വലിയ സമ്മാനമാണെന്നാണ് ഇയാള്‍ കരുതിയിരിക്കുന്നതെന്നും താരം പറയുന്നു.
ഇനി ഇത് ആവര്‍ത്തിക്കരുതെന്നും ഇയാളെകുറിച്ച് സൈബര്‍ സെല്ലില്‍ റിപ്പോര്‍ട്ട് ചെയ്യുമെന്നും നടി പറഞ്ഞു. സ്ത്രീകള്‍ക്ക് ഇത്തരം ചിത്രങ്ങള്‍ അയക്കുന്നവര്‍ അറിയേണ്ടത് അറപ്പല്ലാതെ മറ്റൊന്നും ഇതുകൊണ്ട് ഉണ്ടാകില്ല എന്നാണെന്നും താരം കൂട്ടിച്ചേര്‍ത്തു.
കൊറോണ വൈറസ് ബാധിതനായ ഉഴവൂരിലെ രണ്ടു വയസുകാരന്റെ അമ്മയ്ക്കും രോഗം സ്ഥിരീകരിച്ചു. 29 കാരിയായ ഇവർ 7 മാസം ഗർഭിണിയാണ്. ഇവരുടെ ആദ്യ പരിശോധനാ ഫലം സാംപിളിലെ പോരായ്മ മൂലം തിരിച്ചയച്ചിരുന്നു. ഇന്നലെ നടത്തിയ രണ്ടാം പരിശോധനയിലാണു രോഗം സ്ഥിരീകരിച്ചത്. ഇരുവരും കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
കുവൈറ്റിൽ നിന്ന് ഇരുവരും ഞായറാഴ്ചയാണ് മടങ്ങിയെത്തിയത്. ഇവർ നെടുമ്പാശേരിയിൽ നിന്നു മടങ്ങിയ ടാക്സി ഡ്രൈവർ, യുവതിയുടെ ഉഴവൂരിലെ ഭർതൃമാതാവ് എന്നിവരാണ് നിരീക്ഷണത്തിലുള്ളത്. ഇരട്ട ചേംബറുള്ള ടാക്സിയിലാണ് ഇവർ വീട്ടിലെത്തിയത്. ഭർതൃമാതാവുമായി അടുത്തിടപഴകിയിട്ടില്ല.
മെയ് ഒന്‍പതിന് എത്തിയ കുവൈറ്റ്-കൊച്ചി വിമാനത്തില്‍ കോട്ടയം ജില്ലക്കാരായ 21 പേര്‍ നാട്ടിലെത്തിയിരുന്നു. ഇതില്‍ ഒന്‍പതു പേര്‍ നിരീക്ഷണ കേന്ദ്രത്തിലും രോഗം സ്ഥിരീകരിച്ച കുട്ടിയുള്‍പ്പെടെ 12 പേര്‍ ഹോം ക്വാറന്‍റയിനിലുമായിരുന്നു. വിമാനത്തില്‍ ഇവരുടെ സഹയാത്രികനായിരുന്ന മലപ്പുറം സ്വദേശിക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു
ഈ വർഷം തുടക്കത്തിലാണ് ശിൽപ ഷെട്ടിയും ഭർത്താവ് രാജ്‍ കുന്ദ്രയും വാടക ഗർഭധാരണത്തിലൂടെ രണ്ടാമത്തെ കുഞ്ഞിനെ സ്വാഗതം ചെയ്തത്. എന്തുകൊണ്ടാണ് കുഞ്ഞിനായി ഈ മാർഗം സ്വീകരിച്ചതെന്നതിൽ മറുപടി പറയുകയാണ് താരം. ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു ശിൽപയുടെ പ്രതികരണം.
മകൻ വിയാന് ഒരു സഹോദരനോ സഹോദരിയോ വേണമെന്ന ചിന്തയായിരുന്നു ഈ മാർഗത്തിലേക്ക് എത്തിച്ചത്. ‘വിയാനു ശേഷം വർഷങ്ങൾ കഴിഞ്ഞാണ് ഒരു കുഞ്ഞിനെ കുറിച്ച് ഞാൻ ചിന്തിക്കുന്നത്. എന്നാൽ, ആ സമയത്ത് പ്രതിരോധ ശേഷി കുറയ്ക്കുന്ന രീതിയിലുള്ള അസുഖം ബാധിച്ചു. പലതവണ ഞാൻ ഗർഭം ധരിച്ചു. പക്ഷേ, അതെല്ലാം തന്നെ അബോർഷനാകുകയായിരുന്നു. അതൊരു വലിയ പ്രശ്നമായിരുന്നു.’
ഒരിക്കൽ ഒരു കുഞ്ഞിനെ ദത്തെടുത്താലോ എന്നു ചിന്തിച്ചിരുന്നതായും ശിൽപ പറഞ്ഞു. ‘ വിയാനെ ഒറ്റമകനായി വളര്‍ത്താൻ ഞാൻ ആഗ്രഹിച്ചിരുന്നില്ല. കാരണം എനിക്ക് ഒരു സഹോദരിയുണ്ട്. നമുക്കൊപ്പം അങ്ങനെ ഒരാൾ ഉള്ളതിന്റെ പ്രാധാന്യം എനിക്ക് നന്നായി അറിയാം. ഈ ചിന്തയില്‍ നിന്നുമാണ് മറ്റ് ആശയങ്ങള്‍ ഉദിച്ചത്. പക്ഷേ, അതിൽ വേറെയും ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അതുകൊണ്ട് വിചാരിച്ചതു പോലെ നടന്നില്ല. അങ്ങനെ ദത്തെടുക്കാൻ തീരുമാനിച്ചു. പക്ഷേ, ചില പ്രായോഗിക ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നു. നാലുവർഷം ഞങ്ങൾ കാത്തു. ഒന്നും നടക്കില്ലെന്ന് ഉറപ്പായപ്പോഴാണ് ഈ മാർഗം സ്വീകരിച്ചത്.’
മൂന്നുതവണ ശ്രമിച്ചതിനു ശേഷമാണ് സമീക്ഷയെ കിട്ടിയതെന്നും ശിൽപ വ്യക്തമാക്കി. ‘അഞ്ച് വർഷമായി രണ്ടാമത്തെ കുഞ്ഞിനായി ഞങ്ങൾ കാത്തിരിക്കുകയായിരുന്നു. പുതിയ സിനിമകൾക്കുള്ള കരാറിൽ ഒപ്പു വച്ചിരുന്നു. പക്ഷേ, കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് ഒരിക്കൽ കൂടി മാതാപിതാക്കളാകുന്നു എന്ന സന്തോഷ വാർത്ത ഞങ്ങളെ തേടി എത്തിയത്.’– ശിൽപ ഷെട്ടി പറഞ്ഞു.
ഒമർ ലുലു വിന്റെ റീലിസ് ചെയ്ത ഏറ്റവും ഒടുവിലെ ചിത്രം “ധമാക്ക”.
ഇപ്പോൾ ഈ സിനിമയിലെ യമണ്ടൻ മണ്ടത്തരങ്ങൾ വെട്ടി തുറന്നെഴുതി യുവാവ് ഓൺലൈനിൽ തരംഗം സൃഷ്ടിക്കുകയാണ്.
വസ്തുതകൾക്ക് ഒരിക്കലും നിരക്കാത്ത തരത്തിലാണ് സിനിമയിൽ ലൈംഗികതയെക്കുറിച്ചുള്ള കാര്യങ്ങൾ ചിത്രീകരിച്ചിരിക്കുന്നതെന്ന് ഓൺലൈൻ എഴുത്തുകാരനായ സലീൽ ബിൻ ഖാസിം വ്യക്തമാക്കുന്നു .
ഫേസ്ബുക്കിൽ കുറിച്ച പോസ്റ്റിന്റെ പൂർണ്ണരൂപം ഒന്നു വായിക്കാം:
ലൈംഗികശേഷിയില്ലാത്ത ഒരു യുവാവ് കല്യാണം കഴിക്കുകയും ആദ്യരാത്രിയിൽ തന്നെ ലൈംഗിക ബന്ധത്തിൽ പരാജയപ്പെടുകയും ചെയ്യുന്നതാണ് കഥയുടെ ഇതിവൃത്തം…
പിന്നീട് ആ പ്രശ്നം പരിഹരിക്കാനുള്ള യുവാവിന്റെ പരിശ്രമങ്ങളിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്..
ടിയാന്റെ പ്രശ്നം ഉദ്ധാരണക്കുറവാണോ അതോ ശീഘ്രസ്ഖലനമാണോ എന്ന് സിനിമ തീർന്നിട്ടും വ്യക്തമാക്കപ്പെട്ടില്ല എന്നത് ഒരു വസ്തുതയായി നിലനിൽക്കെത്തന്നെ
രണ്ടായാലും അതിനുള്ള പരിഹാരമോ നിർദ്ദേശമോ ഒന്നും സിനിമയിൽ വന്നില്ല എന്നത് നിരാശപ്പെടുത്തി…
ഇനി അങ്ങനെയൊരു പരിഹാരനിർദ്ദേശം വന്നില്ലെങ്കിലും യുക്തിപരമായി ആ കഥയെ മുന്നോട്ട് കൊണ്ടുപോകാൻ ശ്രമിച്ചിരുന്നെങ്കിൽ ഒരുപക്ഷേ കണ്ടിരിക്കാൻ പറ്റിയേനെ..
അതിന് പകരം ഒരാളുടെ ലൈംഗികശേഷി കുട്ടികൾ ഉണ്ടാവുന്നതുമായി ബന്ധപ്പെട്ടാണ് ഇരിക്കുന്നതെന്ന ഒരു ഹിമാലയൻ മണ്ടത്തരത്തെ പരിപോഷിപ്പിച്ചു കഥ മുന്നോട്ട് കൊണ്ടുപോകുന്നത്
കണ്ടപ്പോൾ സംവിധായകന്റെ മുഖത്ത് തുപ്പാൻ തോന്നിയത് എനിക്ക് മാത്രമാണോ എന്നറിയില്ല…
ലൈംഗിക പ്രശ്നങ്ങൾ നേരിടുന്നവരെ പരമാവധി പിഴിഞ്ഞ് സാമ്പത്തിക ലാഭം ഉണ്ടാക്കുന്ന പ്രൈവറ്റ് ഹോസ്പിറ്റലുകളെപ്പറ്റി പറഞ്ഞത് ഒരു പരിധി വരെ അംഗീകരിക്കാൻ പറ്റുമെങ്കിലും
ഡോക്ടർ പൊടിച്ചു കൊടുത്ത വയാഗ്ര നായകന്റെ അച്ഛൻ കുടിക്കുന്നതും അതേ തുടർന്നു നായകന്റെ അമ്മ ഗർഭിണി ആവുന്നതുമൊക്കെ കണ്ടപ്പോൾ ചിരിക്ക് പകരം കരച്ചിലാണ് വന്നത്…
ഫാ. ജോസഫ് അന്തിയാകുളം.
ആംഗലേയ കവിയായ വില്യം വേഡ്‌സ് വര്‍ത്ത് മറിയത്തെ വിശേഷിപ്പിക്കുന്നത് കറ പുരണ്ട മനുഷ്യ പ്രകൃതിയുടെ ഏക അഭിമാനമെന്നാണ്. പരിശുദ്ധ അമ്മ നമ്മുടെയും അമ്മയായിരിക്കുവാന്‍ ദൈവം തിരുമനസ്സായി. അമ്മയെ മറന്നു കൊണ്ട് ഉത്തമ ക്രൈസ്തവ ജീവിതം നയിക്കുവാന്‍ ആര്‍ക്കും സാധിക്കുകയില്ല. മെയ്മാസം പ്രത്യേകമായി പരിശുദ്ധ അമ്മയെ സ്തുതിക്കുവാനും ബഹുമാനിക്കാനും ഉപയോഗിക്കുന്നു. വളരെ ചെറുപ്പം മുതല്‍ പരിശുദ്ധ അമ്മയോട് അതിരറ്റ ഭക്തിയിലും സ്‌നേഹത്തിലും വളരാന്‍ മാതാപിതാക്കള്‍ ഇട നല്‍കി. ഓര്‍മ്മ വെച്ച നാള്‍ മുതല്‍ ഇന്നുവരെ മെയ് മാസ വണക്കം മുടങ്ങിയിട്ടില്ല. ഒരു ശിശുവിന് തന്റെ അമ്മ എത്രമാത്രം ആവശ്യമാണോ, അതിലേറെ ആവശ്യമാണ് പരിശുദ്ധ അമ്മ ഒരു ആധ്യാത്മിക വ്യക്തിയുടെ ജീവിതത്തില്‍. ചെറുപ്പത്തില്‍ അമ്മ പഠിപ്പിച്ച പ്രാര്‍ത്ഥനയും അമ്മയോടുള്ള വാത്സല്യവും ഇന്നും കൈമുതലായിരിക്കുന്നു. പൗരോഹിത്യ ജീവിതത്തില്‍ മരീചികകളെ മരു പച്ചകളാക്കി മാറ്റുവാന്‍ പരിശുദ്ധ അമ്മ തന്നെയാണ് എന്റെ സഹായി. സമസ്ത ലോകവും വന്ദിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന വിശുദ്ധരുടെ ഗണത്തില്‍ പ്രഥമസ്ഥാനമാണ് പരിശുദ്ധ മറിയത്തിനുള്ളത്. മറിയത്തൊടുള്ള ഭക്തിയും വിശ്വാസവും സ്‌നേഹവും ഓരോ ദിവസവും വര്‍ദ്ധിപ്പിക്കുവാന്‍ ഞാന്‍ പരിശ്രമിക്കുന്നു. ഇതിന് എന്നെ പ്രാപ്തനാക്കുന്നത് പരിശുദ്ധ മറിയം വെറുതെ സ്വര്‍ഗ്ഗത്തിലിരിക്കുന്നവളല്ല, മറിച്ച് കൂടെ കൈ പിടിച്ച് നടത്തുന്നവളും നമ്മുടെ ഓരോ കാല് വെയ്പ്പും കാണുന്നവളുമാണ് എന്ന ഉറച്ച ബോധ്യമാണ്.
എല്ലാ മനുഷ്യരും പരിശുദ്ധ അമ്മയെ വേണ്ട വിധം മനസ്സിലാക്കുകയും സ്‌നേഹിക്കുകയും ചെയ്തിരുന്നുവെങ്കില്‍ ഈ ലോകം അതീവ സുന്ദരമാകുമായിരുന്നു. പരിശുദ്ധ അമ്മയെ കൂടുതല്‍ അറിയും തോറും കൂടുല്‍സ്‌നേഹിക്കാനും മാതൃ പരിലാളനയില്‍ വളരാനും ഇടയാകുന്നു. പല അപകടങ്ങളില്‍ നിന്നും കാത്ത് പരിപാലിച്ചവളും എന്തിനും എവിടെയും സംരക്ഷണം തന്നവളുമാണ് പരിശുദ്ധ അമ്മ. മൂന്നാം വയസ്സില്‍ അമ്മ പഠിപ്പിച്ച കുഞ്ഞ് പ്രാര്‍ത്ഥന ദിവസത്തില്‍ അനേകം പ്രാവശ്യം ആവര്‍ത്തിക്കുന്നു.
എന്റെ അമ്മേ… എന്റെ ആശ്രയമേ…
പരിശുദ്ധ അമ്മ എന്റെ എല്ലാമാണ്.
പ്രാര്‍ത്ഥന.
ദൈവമേ, അങ്ങ് പരിശുദ്ധ കന്യകയെ അങ്ങേ മാതാവായി തെരഞ്ഞെടുത്ത് മഹത്വപ്പെടുത്തിയതില്‍ ഞങ്ങള്‍ സന്തോഷിക്കുന്നു. ദൈവജനനീ അങ്ങ് സര്‍വ്വ സൃഷ്ടികളിലും ഉന്നതയാണ്. ഞങ്ങള്‍ അവിടുത്തെ മഹത്വത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ഞങ്ങളുടെ ഹീനതയെ മനസ്സിലാക്കുന്നു. അവിടുത്തെ അനുസ്മരിച്ച് കൂടുതല്‍ വിശുദ്ധി പ്രാപിച്ച് അങ്ങേ ദിവ്യ സുതന്റെ യഥാര്‍ത്ഥ അനുഗാമികളായി തീരുവാനുള്ള അനുഗ്രഹം ഞങ്ങള്‍ക്ക് നല്‍കണമേ. സര്‍വോപരി ആദ്ധ്യാത്മികവും ഭൗതീകവുമായ എല്ലാ ആവശ്യങ്ങളിലും ഞങ്ങള്‍ക്കും അങ്ങേ അനുഗ്രഹവര്‍ഷം ഉണ്ടാകട്ടെ. ലോകസമാധാനവും മാനവകുലത്തിന്റെ മാനസാന്തരവും ഐക്യവും സാധിച്ചു തിരുസഭ വിജയം വരിക്കുന്നതിനുള്ള കൃപ ലഭിച്ചു തരണമേ..
സുകൃതജപം.
ഉണ്ണീശോയെ ഉദരത്തില്‍ വഹിച്ച മാതാവേ, അങ്ങേ തിരുകുമാരനെ ഹൃദയത്തില്‍ സംവഹിക്കുവാന്‍ കൃപ ചെയ്യണമേ
ചൊവ്വാഴ്ച പെയ്ത കനത്ത മഴയില്‍ വേളിയിലെ കെടിഡിസിയുടെ ഫ്‌ലോട്ടിങ് റസ്റ്റോറന്റ് മുങ്ങി. രണ്ടുനില റസ്റ്റോറന്റിന്റെ ഒരുനില പൂര്‍ണമായും വെള്ളത്തിനടിയിലായി. വേളി ടൂറിസ്റ്റ് വില്ലേജിലെ ഏറ്റവും പ്രധാന ആകര്‍ഷണമാണ് കനത്ത മഴയെ തുടര്‍ന്ന് കായലില്‍ മുങ്ങിപ്പോയത്.
രണ്ടുമണിക്കൂര്‍ നീണ്ടുനിന്ന ശക്തമായ മഴയില്‍ വേളി കായലില്‍ ജലനിരപ്പ് ഉയര്‍ന്നതോടെയാണ് റസ്റ്റോറന്റ് മുങ്ങിയത്. ആറുമാസം മുന്‍പാണ് 75 ലക്ഷം രൂപ ചെലവഴിച്ച് ഫ്‌ലോട്ടിങ് റസ്റ്റോറന്റ് നവീകരിച്ചത്. മലിനജലം കളയുന്ന സംവിധാനത്തിലൂടെ കായല്‍ വെള്ളം കയറിയതാവാമെന്ന് നിര്‍മ്മാണ കമ്പനിയുടെ വിശദീകരണം.
എന്നാല്‍ സംഭവത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്ത് വന്നു. ലോക്ഡൗണായതിനാല്‍ ആരുമില്ലാതിരുന്നതിനാല്‍ അപകടം ഒഴിവായി. റെസ്റ്റോറന്റിലെ മലിനജലം പുറത്തേക്ക് കളയാനുള്ള സംവിധാനത്തിലൂടെ കായല്‍ വെള്ളം അകത്ത് കയറിയതാണ് മുങ്ങാന്‍ കാരണമെന്നും ജീവനക്കാരുടെ അശ്രദ്ധയാണിതിന് കാരണമെന്നുമാണ് നിര്‍മ്മിച്ച സ്വകാര്യകമ്പനിയുടെ വിശദീകരണം. വെള്ളം കയറി തുടങ്ങിയതോടെ ഫയര്‍ ഫോഴ്‌സ് എത്തി വെള്ളം മാറ്റാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.
സമൂഹമാധ്യമങ്ങളില്‍ സിനിമാതാരങ്ങള്‍ പങ്കുവെയ്ക്കുന്ന ചിത്രങ്ങള്‍ക്ക് താഴെ പലപ്പോഴും പലരും അശ്ലീല കമന്റുകള്‍ ചെയ്യാറുണ്ട്. പല താരങ്ങളും ഇത്തരക്കാര്‍ക്ക് ചുട്ടമറുപടി നല്‍കി രംഗത്തെത്തിയിട്ടുണ്ട്. അത്തരത്തില്‍ താന്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെയ്ക്കാറുള്ള ചിത്രത്തിന് പതിവായി അശ്ലീല കമന്റ് രേഖപ്പെടുത്തുന്നവര്‍ക്കെതിരെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി സ്രിന്ദ.
എന്ത് ധരിക്കണമെന്നത് തന്റെ തീരുമാനമാണെന്നും എന്നാല്‍ ഇത്തരം അശ്ലീല കമന്റുകള്‍ അനുവദിച്ച് തരുന്നതല്ലെന്നും നടി പറഞ്ഞു. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. നിങ്ങള്‍ക്ക് ചുറ്റുമുള്ള ലോകത്തെ ബഹുമാനിക്കുക. കഴിക്കുന്ന ഭക്ഷണത്തെ, ജോലിയെ, നിങ്ങളെ തന്നെ ബഹുമാനിക്കുക, നല്ലത് ചെയ്യുക എന്ന് സ്രിന്ദ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
സാധാരണയായി ഇത്തരം കമന്റുകളോടും മെസേജുകളോടും പ്രതികരിക്കുന്ന ആളല്ല താന്‍. അതിനുള്ള സമയവുമില്ല. ഫോണില്‍ കുത്തിയിരുന്ന് ഇത്തരം മെസേജുകള്‍ അയക്കുന്നവരുടെ ഉദ്ദേശം തന്നെ ആരുടെയെങ്കിലും ശ്രദ്ധ ക്ഷണിക്കലാണ്. പലപ്പോഴും ഇത്തരക്കാരെ അവഗണിക്കാറാണ് പതിവ്.എന്നാല്‍ ഒരു കുട്ടിയുടെ മുഖമുള്ള പ്രൊഫൈലില്‍ നിന്നാണ് നിരന്തരം മെസേജ് അയക്കുന്നത്. ഇത് സഹിക്കാന്‍ പറ്റില്ല. ഇത് അവസാനിപ്പിച്ചേ മതിയാകൂ എന്നും സ്രിന്ദ പറയുന്നു.
കുറിപ്പിനൊപ്പം തന്നെ ശല്യപ്പെടുത്തുന്ന പ്രൊഫൈല്‍ ഐഡിയും സ്രിന്ദ പങ്കുവച്ചിട്ടുണ്ട്. സ്രിന്ദയുടെ പോസ്റ്റിനെ പിന്തുണച്ചും അസ്ലീല കമന്റിടുന്നവരെ രൂക്ഷമായി വിമര്‍ശിച്ചും നിരവധി പേര്‍ കമന്റ് ചെയ്തു.
സൗദി അറേബ്യയില്‍ മേയ് 23 മുതല്‍ 27 വരെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ഈദ് ഉല് ഫിത്തര്‍ അവധി ദിവസങ്ങളിലാണ് ലോക്ക്ഡൗണ്‍ നടപ്പിലാക്കുന്നത്. രാജ്യത്ത് 24 മണിക്കൂര്‍ കര്‍ഫ്യൂവും പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ പ്രവശ്യകളിലും നഗരങ്ങളിലും ഇത് ബാധകമായിരിക്കും. ആളുകള്‍ സാമൂഹിക അകലം പാലിക്കണമെന്നും അഞ്ചോ അതില്‍ അധികമോ ആളുകള്‍ കൂട്ടം ചേരുന്ന സാഹചര്യം ഒഴിവാക്കണമെന്നും ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. മക്കയിലേക്കു പോകുന്നതിനും മക്കയില്‍ നിന്നും മറ്റു സ്ഥലങ്ങളിലേക്കു പോകുന്നതിനും വിലക്കുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
ഡൽഹിയിൽനിന്നും തിരുവനന്തപുരത്തേയ്ക്ക് ആദ്യ ട്രെയിൻ പുറപ്പെട്ടു. ബുധനാഴ്ച ഉച്ചയോടെയാണ് ട്രെയിൻ ഡൽഹിയിൽനിന്നും പുറപ്പെട്ടത്. വെള്ളിയാഴ്ച ട്രെയിൻ കേരളത്തിലെത്തും.ഗർഭിണികളും കുട്ടികളും ഉൾപ്പെടെ നിരവധി പേരാണ് യാത്രയ്ക്കായി എത്തിയത്. ട്രെയിനിൽ കയറും മുൻപ് ആരോഗ്യപരിശോധനകൾ ഇല്ലായിരുന്നുവെന്ന് യാത്രക്കാർ പറഞ്ഞു. വെള്ളിയാഴ്ചയാണ് കേരളത്തിൽനിന്നും ഡൽഹിയിലേക്കുള്ള പ്രത്യേക ട്രെയിൻ.