ഫൈസല്‍ നാലകത്ത്
FOR THE WORLD..ലോക ജനതക്ക് സമാധാനത്തിന്റെ സമർപ്പണം. A tribute to the Warriors of Humanity എന്ന ആശയം ഉൾക്കൊണ്ടു കൊണ്ട് ഒരു സമാധാന ഗീതം.. ഷൗക്കത്ത് ലെൻസ്മാൻ ആണ് ഈ ഗാനത്തിന്റെ ക്രീയേറ്റീവ് ഹെഡ്. ദൃശ്യാവിഷ്ക്കാരം – യൂസഫ് ലെൻസ്മാൻ. ഇതിനു പിന്തുണയുമായി പ്രശസ്‌ത താരങ്ങളായ മമ്മൂട്ടി, മോഹൻലാൽ, മഞ്ജുവാരിയർ, റഹ്‌മാൻ, മംമ്ത, ബിജുമേനോൻ, ജയസൂര്യ, മനോജ് കെ ജയൻ, ലാൽ ജോസ്, റോഷൻ ആൻഡ്രൂസ്, ആഷിഖ് അബു, സക്കറിയ, ടോവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ഉണ്ണി മുകുന്ദൻ, ശങ്കർ രാമകൃഷ്ണൻ, ആന്റണി വർഗ്ഗീസ് പെപ്പെ, സിജോയ് വർഗ്ഗീസ്, അഹാന കൃഷ്ണ, സാനിയ തുടങ്ങി സിനിമാ മേഖലയിലെ ഒരുപാട് പ്രമുഖർ അവരുടെ ഔദ്യോഗിക പേജിൽ റിലീസ് ചെയ്യാനൊരുങ്ങുകയാണ്.
ലോകം മുഴുവൻ കോവിഡ് 19 എന്ന മഹാ വിപത്തിനെ നേരിടുന്ന ഈ അവസരത്തിൽ ശാന്തിയുടെ സന്ദേശവുമായി ഒരുപാട് ഗാനങ്ങളുമായി നമുക്ക് മുന്നിൽ പല കലാകാരന്മാരും എത്തിയിരുന്നു..ഇതിൽ നിന്നെല്ലാം ഒരുപാട് വത്യസ്തത പുലർത്തിക്കൊണ്ട് അഞ്ചു ഭാഷകളിലായി ഒരുഗാനം..ഈ രംഗത്തെ അതികായകന്മാരെ ഉൾപ്പെടുത്തിക്കൊണ്ടാണ് ഈ ഗാനോപഹാരം ലോക ജനതക്ക് സമർപ്പിക്കാനൊരുങ്ങുന്നത്.. തികച്ചും വ്യത്യസ്‌തകൾ നിറഞ്ഞ ഈ ഗാനം ദേശീയ പുരസ്‌ക്കാര ജേതാവ് ഗോപി സുന്ദർ, ഷാൻ റഹ്മാൻ, അൽഫോൻസ് ജോസഫ്, പ്രശസ്ത ഗായകരായ അഫ്സൽ, വൈഷ്ണവ് ഗിരീഷ് , നിരഞ്ച് സുരേഷ്, റംഷി അഹമ്മദ്, സിത്താര, കാവ്യ അജിത് കൂടാതെ പ്രശസ്ത ഇംഗ്ലീഷ് ഗായകൻ റിയാസ് ഖാദിർ RQ, അറബിക് ഗായകൻ റാഷിദ് (UAE) തുടങ്ങിയവർ ആണ് ആലപിച്ചിട്ടുള്ളത്.
ഷൈൻ രായംസാണ് മലയാളം രചന നിർവഹിച്ചിട്ടുള്ളത്. കൂടാതെ ഹിന്ദി – ഫൗസിയ അബുബക്കർ , തമിഴ് – സുരേഷ്കുമാർ രവീന്ദ്രൻ, ഇംഗ്ലീഷ് – റിയാസ് ഖാദിർ RQ , അറബിക് – റാഷിദ് (UAE) ഇവരുടെയെല്ലാം അതിമനോഹരമായ വരികളും ഈ ഗാനത്തിന്റെ മനോഹാരിതക്ക് മാറ്റു കൂട്ടുന്നു.
ഈ ഗാനത്തിന്റെ സംഗീതം നിർവഹിച്ച രാം സുരേന്ദർ ചിത്രീകരണം പൂർത്തിയായ, സന്തോഷ് ശിവൻ സംവിധാനം ചെയ്ത ജാക്ക് ആൻഡ് ജിൽ എന്ന ചിത്രത്തിന്റെ സംഗീത സംവിധായകനാണ്.പ്രശസ്ത സൗദി ഗായകൻ ഹാഷിം ബിൻ അബ്ബാസ് പാടി അഭിനയിക്കുന്നതും അതോടൊപ്പം നാൽപ്പതോളം ലോക രാജ്യങ്ങളിലെ കലാകാരന്മാരെ ഈയൊരു ഗാനത്തിന്റെ ഭാഗമാക്കാൻ കഴിഞ്ഞുവെന്നുള്ളത് മറ്റൊരു ഗാനങ്ങൾക്കും അവകാശപ്പെടാനില്ലാത്ത അത്യപൂർവമായ പ്രത്യേകതയാണ്.ലെൻസ്മാൻ പ്രൊഡക്ഷൻസിന്റെ സഹായത്തോടെ സെലിബ്രിഡ്‌ജും എഫ് എം സ്റ്റുഡിയോ പ്രൊഡക്ഷനും ചേർന്നാണ് ഈ ഗാനോപഹാരം ഒരുക്കുന്നത്.
പ്രൊജക്റ്റ് മാനേജർ : ഷംസി തിരുർ, പ്രൊജക്റ്റ് ഡിസൈനർ : ഫായിസ് മുഹമ്മദ്.
വാർത്താ പ്രചരണം – എ.എസ്.ദിനേശ്.
International Artist Source – സിൻജോ നെല്ലിശ്ശേരി (SWITZERLAND), മനോജ് നായർ (The Artist Events-DOHA) , ഫൈസൽ നാലകത്ത് LMR (UK), സണ്ണി മൈലാക്കേൽ (USA), ഉമേഷ് ധർമൻ (AFRICA), ജിയോ നെല്ലിശ്ശേരി (AUSTRALIA), ജോജു കാട്ടൂക്കാരൻ (PARIS ), ശാം റോയ് (HONGKONG).
ഇതിന്റെ പോസ്റ്റർ ഡിസൈൻസ് കുവൈറ്റിലെ പ്രമുഖ ഡിസൈനർ ഷമീർ വ്ലോഗ്സ് ആണ് തയ്യാറാക്കിയിരിക്കുന്നത്.
വത്യസ്തതകൾ ഏറെയുള്ള ഈ ഒരു മ്യൂസിക്കൽ ആൽബം ആസ്വാദനത്തിന്റെ വേറിട്ടൊരു അനുഭവമായിരിക്കും.
അഫ്ഗാനിസ്ഥാനില്‍ ഭീകരര്‍ മാതൃശിശു ആശുപത്രിയില്‍ നടത്തിയ ആക്രമണത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടു.. രണ്ട് നവജാത ശിശുക്കളെയും 12 അമ്മമാരെയും നഴ്സുമാരെയുമാണ് ഭീകരര്‍ കൊന്നൊടുക്കിയത്. രണ്ട് നഴ്സുമാരാണ് കൊല്ലപ്പെട്ടത്. പൊലീസ് വേഷത്തില്‍ മേറ്റേണിറ്റി ആശുപത്രിയില്‍ കയറിയാണ് ഭീകരര്‍ കൊലപാതകം നടത്തിയത്. മറ്റൊരിടത്ത് മരണവീട്ടിലുണ്ടായ ചാവേറാക്രമണത്തില്‍ 24 പേരാണ് കൊല്ലപ്പെട്ടത്. ഒരു മാര്‍ക്കറ്റില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ഒരു കുട്ടി മരിക്കുകയും പത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
പൊലീസ് വേഷത്തില്‍ കാബൂളിലെ ആശുപത്രിയില്‍ കേറിയ അക്രമികള്‍ ഗ്രനേഡ് എറിയുകയും തുടര്‍ന്ന് വെടിവെപ്പ് നടത്തുകയുമായിരുന്നു. അഫ്ഗാനിലെ കിഴക്കന്‍ സംസ്ഥാനമായ നാന്‍ഗ്രഹാറിലെ മരണവീട്ടില്‍ നടന്ന ചാവേറാക്രമണത്തില്‍ 24 പേരാണ് മരിച്ചത്. 68 പേര്‍ക്ക് പരിക്കേറ്റു. ഒരു ഉന്തുവണ്ടിയില്‍ ഒളിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ചാണ് ഖോസ്ത് പ്രവിശ്യയിലെ മാര്‍ക്കറ്റില്‍ ഒരാള്‍ മരിച്ചത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാന്‍ നിരസിച്ചിട്ടുണ്ട്. ഐസിസിന് സ്വാധീനമുള്ള മേഖലകളായതിനാല്‍ അവരായിരിക്കും ആക്രമണത്തിനു പിന്നിലെന്ന് അനുമാനിക്കപ്പെടുന്നുണ്ട്.
കൊറോണ വൈറസ് വ്യാപനത്തിനിടയിലാണ് ഈ ആക്രമണമെന്നത് ശ്രദ്ധേയമാണ്. വൈറസ് വ്യാപനം തടയാന്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കിയും മറ്റും ബുദ്ധിമുട്ടുന്നതിനിടയിലാണ് ഭീകരാക്രമണം നടക്കുന്നത്.
ആക്രമണമുണ്ടായ ആശുപത്രി ഒഴിപ്പിച്ചിട്ടുണ്ട്. ഭീകരാക്രമണത്തെ അപലപിച്ച് ഇന്ത്യ രംഗത്തെത്തി. ആശുപത്രിയില്‍ നവജാത ശിശുക്കളെ വരെ ലക്ഷ്യമിട്ടുള്ള ആക്രമണം മൃഗീയമാണെന്ന് ഇന്ത്യ പറഞ്ഞു.
ലോക്ക്ഡൗൺ കാലമാണ്, ദുരെയെങ്ങും പോവാനാവില്ല. വീട്ടിൽ ഇരിക്കാമെന്ന് വച്ചാൽ അഞ്ച് പെൺകുട്ടികളെ കൊണ്ട് ഒരു രക്ഷയുമില്ല. ശല്യത്തോട് ശല്യം. കോഴിക്കോട് കസബ സ്റ്റേഷനിൽ കഴിഞ്ഞ ദിവസം ലഭിച്ച പരാതിയുടെ ഉള്ളടക്കമാണിത്. തനിക്ക് ഇരിക്കപ്പൊറുതി തരാത്ത വീട്ടിലെയും അയല്‍പക്കത്തെയും അഞ്ച് പെൺകുട്ടികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പോലീസ് പരാതി നൽകിയതാകട്ടെ എട്ടു വയസ്സുകാരൻ.
കളിക്കാൻ കൂട്ടുന്നില്ല, കളിയാക്കുന്നു. സഹികെട്ടു. അതുകൊണ്ട് ഉടൻ അഞ്ച് പേരേയും അറസ്റ്റ് ചെയ്യണം എന്നായിരുന്നു എട്ട് വയസുകാരൻ ഉമർ ദിനാലിന്റെ പരാതി ആദ്യം പരാതി വായിച്ച് പകച്ചു നിന്നു കോഴിക്കോട് കസബ പൊലീസ്. പക്ഷേ പിന്നാലെ നടപടിയിലേക്ക് കടന്നു. ഗൗരവത്തോടെ തന്നെ ഇടപ്പെട്ട പോലീസ് പരാതിയുടെ നിജസ്ഥിതി അന്വേഷിച്ചു.
പരാതി അന്വേഷിക്കാൻ ജനമൈത്രി ബീറ്റ് ഓഫീസർമാർ ദിനാലിന്‍റെ വീട്ടിലെത്തി. സഹോദരിയും അയൽ വീടുകളിലെയും പെൺകുട്ടികളാണ് പരാതിയിലെ പറയുന്ന ശല്യക്കാർ. ചുറ്റുവട്ടത്തെ വീടുകളിൽ എല്ലാം പെൺകുട്ടികൾ. കളിക്കാൻ ദൂരെ പോവാം എന്ന് വച്ചാൽ ലോക്ക്ഡൗൺ. ഇതിനിടെയാണ് പെൺപടയുടെ അസഹ്യമായ പെരുമാറ്റം. ഇത് ദിനാലിനെ മാനസികമായി തളർത്തിയെന്നാണ് പരാതിയിൽ പറയുന്നത്. വിഷയത്തിൽ പോലീസിനെ സമീപിക്കുമെന്ന് ദിനാൽ മുന്നറിയിപ്പ് നൽകിയിരുന്നു. പക്ഷേ പെൺകുട്ടികൾ നടപടി തുടർന്നു. പിന്നാലെയാണ് ദിനാൽ പോലീസിനെ തേടിയെത്തിയത്.
ഒടുവിൽ പൊലീസ് പ്രശ്നപരിഹാരവും കണ്ടെത്തി. ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്നും പോലീസ് കുട്ടികളോട് നിർദേശിച്ചു. കുഴഞ്ഞ കേസായിട്ടും ദിനാലിന് ഉടൻ തന്നെ നീതി കിട്ടി. പരാതിക്കാരന് സന്തോഷം, കസബ പൊലീസും.
ജോലിക്കിടെ ക്രെയിനില്‍ നിന്ന് വീണ് ഗുരുതര പരിക്കേറ്റ മലയാളി ചികിത്സയിലിരിക്കെ മരിച്ചു. ബുറൈദയിലെ ആശുപത്രിയില്‍ ഇരിക്കെയാണ് മരണപ്പെട്ടത്. സൗദി സ്വദേശി നടത്തുന്ന അല്‍റഹുജി ക്രെയിന്‍ സര്‍വീസില്‍ മെക്കാനിക്കായ പാലക്കാട് കൊടുവായൂര്‍ പെരുവമ്പ് സ്വദേശി മുരളീ മണിയന്‍ കിട്ട (50) ആണ് മരണപ്പെട്ടത്.
ജോലി ചെയ്യുന്നതിനിടെ വ്യാഴാഴ്ച ക്രെയിനില്‍ നിന്നും തെന്നി വീഴുകയായിരുന്നു. വീഴ്ചയില്‍ കഴുത്തിന് പിന്നിലും നട്ടെല്ലിനുമായി മാരകമായ പരിക്കേല്‍ക്കുകയും ചെയ്തു. ഉടന്‍ തന്നെ ബുറൈദ കിങ് ഫഹദ് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. വെള്ളിയാഴ്ച ശസ്ത്രക്രിയക്ക് വിധേയമാക്കി.
ചൊവ്വാഴ്ച പുലര്‍ച്ചെയോടെ മരണം സംഭവിക്കുകയും ചെയ്തു. എട്ടുവര്‍ഷമായി ഇതേ സ്‌പോണ്‍സറുടെ കീഴില്‍ ജോലി ചെയ്ത് വരികയായിരുന്നു. 10 മാസം മുമ്പാണ് നാട്ടില്‍ നിന്നും അവധി കഴിഞ്ഞ് തിരിച്ചെത്തിയത് ഭാര്യ: ഗീത. രേഷ്മ (14) ഏക മകളാണ്. കിങ് ഫഹദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്.
പ്രവാസി ഇന്ത്യക്കാരെ രാജ്യത്തേക്ക് മടക്കി കൊണ്ടു വരാനുള്ള കേന്ദ്ര സർക്കാരിന്റെ പദ്ധതിയായ വന്ദേഭാരതിന്റെ രണ്ടാംഘട്ടം ഉടൻ ആരംഭിക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. ലോകത്തിലെ 31 രാജ്യങ്ങളിൽ നിന്നായി 145 ഫ്‌ളൈറ്റുകളിൽ ആളുകളെ കൊണ്ടുവരാനുള്ള പദ്ധതിയാണ് വിദേശകാര്യമന്ത്രാലയവും എയർഇന്ത്യയും ചേർന്ന് തയ്യാറാക്കിയിട്ടുള്ളതെന്ന് വി മുരളീധരൻ അറിയിച്ചു.
ഗൾഫിലെ ഓരോ രാജ്യത്തുനിന്നും കേരളത്തിലെ ഓരോ വിമാനത്താവളത്തിലേക്കും ചുരുങ്ങിയത് ഒരു വിമാനമെങ്കിലും ഒരു ദിവസം വരിക എന്നാണ് ഞാൻ മുന്നോട്ട് വെച്ചിട്ടുള്ള നിർദേശം. അങ്ങനെ നോക്കുമ്പോൾ ഓരോ വിമാനത്താവളത്തിലും ചുരുങ്ങിയത് ആറ് വിമാനമെങ്കിലും ദിവസവും വരും. അങ്ങനെ ദിവസം തോറും വിമാനം വരികയാണെങ്കിൽ തിരക്ക് കുറയും.
കേരളത്തിലേക്ക് 36 സർവീസുകളാണ് രണ്ടാം ഘട്ടത്തിൽ ചാർട്ട് ചെയ്തിട്ടുളളത്. എന്നാൽ കേരളത്തിലേക്കുള്ള വിമാനസർവീസ് വർധിപ്പിക്കണം എന്നാണ് കേന്ദ്രത്തിന്റെ നിലപാടെന്നും മുരളീധരൻ വ്യക്തമാക്കി.
വിമാനങ്ങളുടെ ലഭ്യതയിൽ കുറവില്ല, സംസ്ഥാന സർക്കാർ ക്വാറന്റൈൻ സൗകര്യങ്ങളും ആളുകളെ സ്വീകരിക്കുന്നതിനുളള തയ്യാറെടുപ്പും സംബന്ധിച്ച് ഉദ്യോഗസ്ഥരുടെ ഇടയിൽ നടന്നിട്ടുള്ള ചർച്ചകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ 45 വിമാനങ്ങൾ വരെ കൊണ്ടുവരാമെന്ന് ധാരണയായിട്ടുള്ളത്. സംസ്ഥാന സർക്കാർ അതിൽക്കൂടുതൽ ആളുകളെ കൊണ്ടുവരാൻ അനുവദിക്കുകയാണെങ്കിൽ അതിൽ കൂടുതൽ ആളുകളെ കൊണ്ടുവരാൻ കേന്ദ്രം തയ്യാറാണെന്നും മന്ത്രി പറഞ്ഞു.
നാട്ടിലേക്ക് വിമാനം കുറവായതുകൊണ്ടാണ് ആദ്യത്തെ വിമാനത്തിൽ കയറാൻ വേണ്ടിയുള്ള തിരക്ക് ഉണ്ടാകുന്നത്. ഇന്ന് കിട്ടിയില്ലെങ്കിൽ നാളെ വരാം എന്ന് ഒരു വിശ്വാസം അവരിൽ ഉണ്ടാക്കാൻ സാധിച്ചാൽ അത്യാവശ്യക്കാർക്ക് ആദ്യം കയറി വരാൻ കഴിയുന്ന സ്ഥിതിയുണ്ടാകും. അനർഹരായ ആളുകൾ വലിയതോതിൽ വരുന്നു എന്ന പരാതിയിൽ തെളിവുകൾ കിട്ടായാൽ പരിശോധിക്കാമെന്ന് പറഞ്ഞ കേന്ദ്രമന്ത്രി എല്ലാവരും നാട്ടിലേക്ക് വരാൻ അർഹതയുള്ളവരാണെന്നും അഭിപ്രായപ്പെട്ടു.
എയർഇന്ത്യയേക്കാൾ കുറഞ്ഞ തുകയ്ക്ക് പ്രവാസികളെ മടക്കിക്കൊണ്ടുവരാമെന്ന് പറഞ്ഞ് ആരും സിവിൽ ഏവിയേഷനെ സമീപിച്ചതായി അറിവില്ലെന്നും സൗജന്യമായി പ്രവാസികളെ നാട്ടിലെത്തിക്കാമെന്ന് ഒരു വിമാനകമ്പനിയും അറിയിച്ചിട്ടില്ലെന്നും മുരളീധൻ പറഞ്ഞു.
സ്പിരിച്വല്‍ ടീം. മലയാളം യുകെ.
ദൈവ തിരുമനസ്സിനോടുള്ള വിധേയത്വമാണ് ക്രിസ്തീയ ജീവിതസാരം. മിശിഹായുടെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും ജീവിതത്തില്‍ അത് വളരെ പ്രകടമായിരുന്നു. അതു ദിന ജീവിതത്തില്‍ ഓരോ നിമിഷവും പരിശുദ്ധ കന്യകയെ ദൈവദൂദന്‍ സമീപിച്ച് ദൈവഹിതം അറിയ്ച്ചതു പോലെ നമ്മെയും അറിയ്ക്കുന്നുണ്ട്. ദൈവ പ്രമാണങ്ങള്‍, തിരുസഭയുടെ കല്പനകള്‍, മേലധികാരുടെ നിര്‍ദ്ദേശങ്ങള്‍, ജീവിത ചുമതലകള്‍, അന്തഃക്കരണ പ്രചോതനങ്ങള്‍ എന്നിവയിലൂടെ അത് നാം മനസ്സിലാക്കി പ്രവര്‍ത്തിക്കുന്നെങ്കില്‍ നമുക്ക് കൂടുതല്‍ ഉത്തമമായി ദൈവ സേവനവും സഹോദര സേവനവും നിര്‍വഹിക്കുവാന്‍ കഴിയും.
പ്രാര്‍ത്ഥന.
ദിവ്യ ജനനീ, അങ്ങ് ദൈവതിരുമനസ്സിനോട് പരിപൂര്‍ണ്ണ വിധേയമായി വര്‍ത്തിച്ചു. എല്ലാ നിമിഷത്തിലും അത് മാത്രമായിരുന്നു അവിടുത്തെ ജീവിത നിയമം. മനുഷ്യാവതാരത്തിന് സമ്മതം നല്‍കിയപ്പോള്‍ മുതല്‍ കാല്‍വരിയിലെ കുരിശിന് സമീപം നില്ക്കുമ്പോഴും അതിന് ശേഷവും അവിടുന്ന് സദാ ദൈവതിരുമനസ്സ് നിറവേറ്റിയതാണ് അവിടുത്തെ മഹത്വത്തിന് നിതാനമെന്ന് ഞങ്ങള്‍ മനസ്സിലാക്കി. ദൈവമാതാവേ, അങ്ങേ വത്സല മക്കളായ ഞങ്ങളും ദൈവ തിരുമനസ്സിന് പരിപൂര്‍ണ്ണരായി വിധേയരായി ജീവിക്കുവാനുള്ള അനുഗ്രഹം നല്‍കണമേ. ജീവിത ക്ലേശങ്ങളിലും പ്രലോഭനങ്ങളുടെ തിരകള്‍ അലയടിച്ചുയരുമ്പോഴും രോഗങ്ങളും യാതനകളും അനുഭവപ്പെടുമ്പോഴും ദൈവ തിരുമനസ്സാകുന്ന ദീപശിഖ ഞങ്ങള്‍ക്ക് മാര്‍ഗ്ഗദര്‍ശന മരുളുവാന്‍ അങ്ങ് സഹായിക്കണമേ…
സുകൃതജപം.
ദൈവ തിരുമനസ്സിനു സ്വയം സമര്‍പ്പിച്ച ദൈവമാതാവേ…
ദൈവതിരുമനസ്സനുസരിച്ചു ജീവിക്കാന്‍ ഞങ്ങളെ സഹായിക്കണമേ….
ബാലതാരമായി മലയാള സിനിമയില്‍ കടന്നുവന്ന ഉണ്ണി മേരി 1972ല്‍ പുറത്തിറങ്ങിയ ശ്രീ ഗുരുവായൂരപ്പന്‍ എന്ന ചിത്രത്തിലൂടെയാണ് നായിക വേഷത്തിലേക്ക് മാറുന്നത്. തുടര്‍ന്ന് ഒട്ടേറെ സിനിമകളില്‍ നായിക വേഷത്തിലും സഹ വേഷങ്ങളിലും അഭിനയിച്ച ഉണ്ണി മേരി 80കളുടെ പകുതിമുതല്‍ അമ്മ വേഷങ്ങളില്‍ അഭിനയിച്ച് തുടങ്ങി. എഴുപതുകളുടെ അവസാനവും എണ്‍പതുകളിലും മലയാള സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന നടിയായിരുന്നു. ഗ്ലാമർ റോളുകളിലാണ് താരം കടുതൽ ശ്രദ്ധിക്കപ്പെട്ടത്. ബാലതാരമായി സിനിമയില്‍ അരങ്ങേറ്റം കുറിച്ച ഈ നടി പതിമൂന്നാം വയസില്‍ നായികയായി. അതും നിത്യഹരിതനായകനായ പ്രേംനസീറിനൊപ്പം. 26 വർഷത്തിലധികമായി സിനിമയിൽ നിന്നും മാറിനിൽക്കുകയാണ് ഉണ്ണി മേരി. ഉണ്ണിമേരിയുടെ ശരീരത്തെ മലയാള സിനിമ ചൂക്ഷണം ചെയ്യുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട ഒരു കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.
ലോക സിനിമയിൽ പോലും പേരു കേട്ട മലയാള സിനിമ ലോകത്തിനു , ഉണ്ണിമേരിയിലെ നടിയെക്കാൾ ആവശ്യം അവരുടെ ശരീര സൗന്ദര്യത്തെയായിരുന്നു ആ ശരീര സൗന്ദര്യത്തെ ചൂഷണം ചെയ്തത് അവരിലെ നടിയോട് കാണിച്ചു ഏറ്റവും വലിയ ചതികളിൽ ഒന്നായിരുന്നു. ഉണ്ണി മേരി എന്ന നടിയോടു അൽപ്പമെങ്കിലും നീതി കാണിച്ച സംവിധായകന്‍ അന്തരിച്ചുപോയ പി.പത്മരാജനാണ്. ഒരു കാലഘട്ടത്തിൻറെ നിറസൗന്ദര്യമായ ഉണ്ണിമേരിയെന്ന ദീപ പി.പത്മരാജൻ ചിത്രങ്ങൾക്കു കരുത്തുള്ള നായികയായിരുന്നു.ഉർവശി എപ്പൊഴും പല ഇന്റെർവ്യുകളിലും പറഞ്ഞ ഒരു വാചകമുണ്ട് .ഉണ്ണിമേരിയോളം പോന്ന ഒരു സുന്ദരിയെ കണ്ടിട്ടില്ലെന്ന്”.. ‘സിനിമയല്ല ജീവിതം’ എന്ന തന്റെ പുസ്തകത്തിൽ, ഉണ്ണിമേരിയെക്കുറിച്ച്, ഒരു അദ്ധ്യായം തന്നെ ഉർവശി എഴുതിചേർത്തു എന്നതു വാക്കുകൾക്കു അപ്പുറമാണ്.
ആൾക്കൂട്ടത്തിൽ തനിയെ, തിങ്കളാഴ്ച്ച നല്ല ദിവസം ,സ്നേഹമുള്ള സിംഹം, കരിയിലക്കാറ്റുപ്പോലെ ,മുക്കുവനെ സ്നേഹിച്ച ഭുതം, കൃഷ്ണാ ഗുരുവായൂരപ്പാ, സംഭവാമി യുഗേ യുഗേ, കാട്ടരുവി എന്നീ ചിത്രങ്ങളോരോന്നും ഇന്നും മനസ്സിൽ മിന്നി മറഞ്ഞു പോകാത്ത സിനിമപ്രേമികൾ വളരെ കുറവാണു അതായിരുന്നു ഉണ്ണി മേരി എന്ന നായികയുടെ വിജയം. നായകനെക്കാൾ നായികയെ ഇഷ്ട്ടപെട്ടിരുന്ന തലമുറയിലെ നായിക വസന്തം ഉണ്ണി മേരി.ജോണി, ഉല്ലാസപ്പറവകൾ, മീണ്ടും കോകില, മുന്താണൈ മുടിച്ച് തുടങ്ങിയ തമിഴ് ചിത്രങ്ങൾ വളരെ ശ്രദ്ധേയം.
ഈ ചിത്രങ്ങളിൽ പ്രേക്ഷകർക്കു ഇഷ്ടം ഉല്ലാസപ്പറവകളിലും ജോണിയിലും കമലിനും രജനിക്കുമൊപ്പമുള്ള പാട്ടു സീനിലെ ക്ളോസപ്പ് ഷോട്ടുകളിലാണ് കാരണം അത്രക്കു സുന്ദരിയായിരുന്നു ഉണ്ണി മേരിയെന്ന നടി. തമിഴകത്തിനും തെലുങ്കകത്തിനും അവർ ഉണ്ണി മേരി ആയിരുന്നില്ല ദീപ ആയിരുന്നു വിളക്കിലെ ദീപം പോലെ ജ്വലിച്ചു നിന്നവൾ അവരുടെ സ്വന്തം ദീപ.എന്നിട്ടും ലോക സിനിമയിൽ പോലും പേരു കേട്ട മലയാള സിനിമ ലോകത്തിനു , ഉണ്ണിമേരിയിലെ നടിയെക്കാൾ ആവശ്യം അവരുടെ ശരീര സൗന്ദര്യത്തെയായിരുന്നു ആ ശരീര സൗന്ദര്യത്തെ ചൂഷണം ചെയ്തത് അവരിലെ നടിയോട് കാണിച്ചു ഏറ്റവും വലിയ ചതികളിൽ ഒന്നായിരുന്നു.
തമിഴിൽ രജനീകാന്തിന്റെയും കമലഹാസന്റേയും തെലുഗിൽ ചിരഞ്ജീവിയുടേയും നായികയായി ഉണ്ണി മേരി അഭിനയിച്ചു. തമിഴിൽ സജീവമായിരുന്ന കാലത്ത് യൂത്ത് കോൺഗ്രസിന്റെ കൾച്ചറൽ വിങ് പ്രസിഡന്റായി നിയമിതയായി. മധുരയിൽ നിന്നും പാർലമെന്റിലേക്കു മത്സരിക്കാൻ അവസരം ലഭിച്ചെങ്കിലും അവസാനം മലയാളിയായതിനാൽ ഒഴിവാക്കപ്പെട്ടു. തുടർന്ന് രാഷ്ട്രീയം അവസാനിപ്പിച്ചു.
പാലിയേക്കര ബസേലിയന്‍ കോണ്‍വെന്‍്റിലെ വിദ്യാര്‍ത്ഥിനി ദിവ്യ പി ജോണിന്‍്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും. മരണത്തില്‍ അസ്വാഭിവകതയുണ്ടോയെന്ന് പരിശോധിക്കാന്‍ ഡിജിപി നിര്‍ദ്ദേശം നല്‍കി. ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ നല്‍കിയ പരാതിയിലാണ് ഉത്തരവ്. പാലിയേക്കര ബസേലിയന്‍ മഠത്തില്‍ കന്യാസ്ത്രീ പഠന വിദ്യാര്‍ഥിനിയായിരുന്നു ദിവ്യ പി ജോണ്‍.
മെയ് ഏഴാം തീയതിയാണ് ചുങ്കപ്പാറ സ്വദേശിനി ദിവ്യ പി ജോണിനെ കന്യാസ്ത്രീ മഠത്തിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ പതിനൊന്നരയോടെ മഠത്തിലെ അന്തേവാസികള്‍ വലിയ ശബ്ദം കേട്ട് തിരച്ചില്‍ നടത്തിയപ്പോഴാണ് ദിവ്യയെ കിണറ്റില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസിനെയും, ഫയര്‍ ഫോഴ്സിനെയും വിവരം അറിയിച്ചു. ഫയര്‍ഫോഴ്സെത്തിയാണ് ദിവ്യയെ കിണറ്റില്‍ നിന്ന് പുറത്തെടുത്തത്. തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
കിണറ്റില്‍ നിന്ന് വെള്ളം എടുക്കാനുള്ള ശ്രമത്തിനിടെ കാല്‍ വഴുതി വീണതോ, ആത്മഹത്യയോ ആവാമെന്നാണ് പ്രാഥമിക നിഗമനം. ആരെങ്കിലും അപകടത്തില്‍പ്പെടുത്തിയതാണോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. എന്നാല്‍ മഠത്തില്‍ ദിവ്യയുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് അന്തേവാസികള്‍ പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി.
വെള്ളം ശേഖരിക്കുന്നതിനായി കിണറ്റില്‍ മോട്ടോര്‍ വച്ചിട്ടുണ്ട്. എങ്കിലും, ചെടി നനയ്ക്കുന്നതിനും മറ്റുമായി വെള്ളം തൊട്ടി ഉപയോഗിച്ച് കോരുന്നതും പതിവായിരുന്നു. ശരീരത്തില്‍ അസ്വാഭാവിക മുറിവുകളൊന്നും ഇല്ലെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
എന്നാൽ ഈ മരണത്തിൽ ദുരുഹതകൾ ഏറെയാണ്. സിസ്റ്ററിനെ കിണറിന്റെ പുറത്തേക്കെടുക്കുമ്പോൾ ചുരുദാറിന്റെ ബോട്ടം ഭാഗം ശരീരത്ത് ഉണ്ടായിരുന്നില്ല, മാത്രമല്ല നെഞ്ച് ഭാഗം വരെ മുങ്ങാനുള്ള വെള്ളമേ കിണറിൽ ഉണ്ടായിരുന്നുള്ളു. വ്യാഴാഴ്ച പകൽ 11.30-ഓടെയാണ് ദിവ്യയെ മഠം വളപ്പിലെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തുന്നത്. കിണറ്റിൽച്ചാടി മരിച്ചതായാണ് മഠത്തിലെ അന്തേവാസികൾ നൽകിയ മൊഴി. എന്നാൽ പെൺകുട്ടിയുടെ മൃതദേഹം പുറത്തെടുക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നതിനു പിന്നാലെ മരണത്തിൽ ദുരൂഹത ഉയരുകയാണ്. പെൺകുട്ടിയുടെ മൃതശരീരത്തിൽ ഭാഗികമായി മാത്രമേ വസ്ത്രങ്ങളുള്ളുവെന്നതും ദുരൂഹത വർദ്ധിപ്പിക്കുന്നുണ്ട്.
മഠത്തിന് ഒരു കിലോ മീറ്റർ മാത്രം അകലെ സർക്കാർ ആശുപത്രിയുണ്ടായിരുന്നിട്ടും അവിടെ എത്തിക്കാതെ സഭയുടെ ഉടമസ്ഥതയിലുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയത് നേരത്തെ സംശയത്തിന് വഴിതെളിയിച്ചിട്ടുണ്ട്. പൊലീസിൽ വിവരമറിയിക്കാനെടുത്ത കാലതാമസം നേരിട്ടതും ദുരൂഹത വർദ്ധിപ്പിക്കുന്നുണ്ട്പൊലീസും ഫയർ ഫോഴ്‌സും സ്ഥലത്തെത്തി ദിവ്യയെ പുറത്തെടുത്ത് തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കിണറ്റിൽ നിന്ന് വെള്ളം എടുക്കാനുള്ള ശ്രമത്തിനിടെ കാൽവഴുതി വീണതോ, ആത്മഹത്യയോ ആണെന്നാണ് പൊലീസ് പ്രാഥമിക റിപ്പോർട്ട് പുറത്തു വിട്ടത്. ചുങ്കപ്പാറ തടത്തേ മലയിൽ പള്ളിക്കപ്പറമ്പിൽ ജോൺ ഫിലിപ്പോസ് കൊച്ചുമോൾ ദമ്പതികളുടെ മകളാണ് ദിവ്യ. എല്ലാവശങ്ങളും പരിശോധിച്ചശേഷമേ അന്തിമ നിഗമനത്തിൽ എത്തൂവെന്ന് പോലീസ് വ്യക്തമാക്കി. അന്തേവാസികളുടെ മൊഴികളിൽ വൈരുധ്യം ഇല്ലെന്ന് പോലീസ് പറഞ്ഞു. ബന്ധുക്കൾ പ്രത്യേകം പരാതി നൽകിയിട്ടില്ലാത്തതും കേസിന്റെ വഴിയടയാൻ എളുപ്പമാണ്.
മെയ് 17ന് ശേഷം ലോക്ക് നീട്ടില്ല. രാജ്യത്തിന്റെ ലോക്ക് അഴിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. ട്രെയിന്‍ സര്‍വ്വീസും തുടങ്ങിയതോടെ എല്ലാം പഴയപടി ആകുകയാണ്. ഇളവുകളോടെ മുന്നോട്ട് പോകണമെന്നാണ് മുഖ്യമന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം മോദി പറഞ്ഞത്. തീവ്ര ബാധിത മേഖലകളില്‍ മാത്രം നിയന്ത്രണം ഏര്‍പ്പെടുത്താം.
അതേസമയം ലോക്ക് ഡൗണിനു ശേഷമുള്ള ലോകത്തെ അഭിമുഖീകരിക്കാന്‍ എല്ലാവരും തയ്യാറെടുക്കണമെന്ന് നരേന്ദ്ര മോദി പ്രസ്താവനയില്‍ പറഞ്ഞു. കൊവിഡിനെതിരെ വാക്സിന്‍ വികസിപ്പിക്കുന്നതുവരെ സാമൂഹ്യ അകലം മാത്രമാണ് സുരക്ഷിത മാര്‍ഗമെന്നും മോദി പറഞ്ഞു. കോവിഡിന് ശേഷം ലോകത്തിന് അടിസ്ഥാനപരമായി മാറ്റങ്ങളുണ്ടായി എന്നത് നമ്മള്‍ അറിഞ്ഞിരിക്കണം.
ലോകമഹായുദ്ധാനന്തരമെന്നതുപോലെ കൊറോണയ്ക്ക് മുമ്പ്, കൊറോണയ്ക്ക് ശേഷം എന്നിങ്ങനെ ലോകം മാറി. നമ്മള്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്നതില്‍ ഇത് മാറ്റം വരുത്തുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.
ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ക്രമേണ പിന്‍വലിച്ചാലും വാക്സിനോ മറ്റ് പ്രതിരോധ മാര്‍ഗങ്ങളോ കണ്ടുപിടിക്കാത്തിടത്തോളം കാലം സാമൂഹ്യ അകലമാണ് വൈറസിനെതിരായ ഏറ്റവും വലിയ ആയുധമെന്ന കാര്യം നമ്മള്‍ ഓര്‍ത്തിരിക്കണമെന്നും അദ്ദേഹം പറഞ്ഞു
മെയ് 15ന് മുമ്പ് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ എന്തൊക്കെ മാറ്റങ്ങള്‍ വരുത്തണമെന്ന് ഓരോ സംസ്ഥാനങ്ങളും വിശദമായി തന്നെ അറിയിക്കണമെന്നും മോദി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
രാജ്യത്ത് ലോക്ക് ഡൗണ്‍ നീട്ടിയേക്കുമെന്ന് സൂചന. സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്നലെ നടത്തിയ കൂടിക്കാഴ്ചയില്‍ ഇത്തരം ആവശ്യം ഉയര്‍ന്നിരുന്നു. ബിഹാര്‍, ഉത്തര്‍പ്രദേശ്, അസം, മഹാരാഷ്ട്ര, പഞ്ചാബ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളാണ് ലോക്ക് ഡൗണ്‍ നീട്ടണമെന്ന് ആവശ്യപ്പെട്ടത്.
ലോക്ക് ഡൗണ്‍ നീട്ടുന്ന കാര്യത്തില്‍ തീരുമാനം ഇന്ന് വൈകിട്ട് ഉണ്ടാകുമെന്നാണ് സൂചന. പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് രാത്രി എട്ട് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യുന്നുണ്ട്. ലോക്ക് ഡൗണ്‍ നീട്ടുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അപ്പോള്‍ പറഞ്ഞെക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കൊവിഡ് അതിതീവ്രമായി ബാധിച്ച മേഖലകളില്‍ ലോക്ക് ഡൗണ്‍ കര്‍ശനമായി തുടരാനും രോഗബാധ നിയന്ത്രിക്കപ്പെട്ട മേഖലകളില്‍ വിപുലമായ ഇളവുകള്‍ നല്‍കി ലോക്ക് ഡൗണ്‍ നീട്ടാനും ഇന്നലത്തെ ചര്‍ച്ചയില്‍ ധാരണയായിരുന്നു. മെയ് 17-നാണ് ലോക്ക് ഡൗണ്‍ മൂന്നാം ഘട്ടം അവസാനിക്കുന്നത്. അതെസമയം രാജ്യത്ത് മെയ് 17-ന് മൂന്നാംഘട്ടത്തിന് ശേഷം ലോക്ക്ഡൗണ്‍ വീണ്ടും നീട്ടിയാല്‍, നിയന്ത്രണങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാം.
ഗുരുതരമായി രോഗബാധ റിപ്പോര്‍ട്ട് ചെയ്ത ഇടങ്ങളല്ലെങ്കില്‍ അവിടെ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ ഉണ്ടാകും. എന്നാല്‍ റെഡ്, കണ്ടെയ്ന്‍മെന്റ് സോണുകളില്‍ രാത്രി കര്‍ഫ്യൂവും പൊതുഗതാഗത നിരോധനവും ഉള്‍പ്പടെ തുടരാനാണ് സാധ്യത. മെയ് 15-നകം സോണുകള്‍ എങ്ങനെ വേണമെന്ന കൃത്യമായ പട്ടിക കൈമാറാന്‍ പ്രധാനമന്ത്രി മുഖ്യമന്ത്രിമാര്‍ക്ക് ഇന്നലെ നിര്‍ദേശം നല്‍കിയിട്ടുണ്ട്.