Latest News

അനുഷ്ക ഷെട്ടിയും മാധവനും കേന്ദ്രകഥാപാത്രങ്ങളാവുന്ന നിശബ്‌ദം സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. ഹൊറർ ത്രില്ലർ ചിത്രമാണ് നിശബ്‌ദം. ഹേമന്ത് മധുകറാണ് ചിത്രത്തിന്റെ സംവിധായകൻ. ശാലിനി പാണ്ഡെ, അഞ്ജലി തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ ചിത്രത്തിലെത്തുന്നുണ്ട്. ഏപ്രിൽ 2 ന് ചിത്രം തിയേറ്ററുകളിലെത്തും.

വിവാഹിതയും മിഷിഗണ്‍ ഹൈസ്കൂള്‍ മുന്‍ അധ്യാപികയുമായ 27-കാരിയെ രണ്ടു വിദ്യാർഥികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട കുറ്റത്തിനു നാലു വര്‍ഷത്തിലധികം തടവ് ശിക്ഷ കോടതി വിധിച്ചു.

റോച്ചസ്റ്റര്‍ ഹൈസ്കൂളില്‍ ജോലി ചെയ്തിരുന്ന 27 കാരിയായ സ്പെഷല്‍ എജ്യുക്കേഷന്‍ അധ്യാപിക കാത്‌റീന്‍ മേരി ഹൊട്ടാലിംഗ്, 2018 ഡിസംബറില്‍ 16ഉം 17ഉം വയസ്സുള്ള രണ്ടു വിദ്യാർഥികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട കുറ്റത്തിനാണ് 51 മാസം ജയിലില്‍ കഴിയേണ്ടി വരുന്നത്.
ജനുവരിയില്‍ കേസ് വിചാരണയ്ക്കായി കോടതിയിലെത്തിയപ്പോള്‍ പ്രതി കുറ്റസമ്മതം നടത്തിയിരുന്നു.

കൗമാരക്കാരായ വിദ്യാർഥികളുമായി ലൈംഗിക ബന്ധം, മയക്കുമരുന്ന് ഉപയോഗം, വിദ്യാർഥികള്‍ക്ക് മയക്കുമരുന്ന് നല്‍കല്‍ തുടങ്ങി ആറു വിവിധ വകുപ്പുകള്‍ ചുമത്തിയാണ് പ്രതിക്കെതിരെ പൊലീസ് കേസെടുത്തത്. എല്ലാ കുറ്റങ്ങളും സ്ഥിരീകരിക്കപ്പെട്ടാല്‍ 15 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണെന്നു കോടതി നിരീക്ഷിച്ചു.

അധ്യാപിക മയക്കുമരുന്ന് നല്‍കിയ ഒരു കുട്ടി വിഭ്രാന്തി കാണിച്ചതായി കുട്ടിയുടെ അമ്മാവന്‍ കോടതിയില്‍ മൊഴി നല്‍കി. ഒരു അധ്യാപിക ഒരിക്കലും ചെയ്യരുതാത്ത പ്രവൃത്തിയാണ് ചെയ്തതെന്നു കുട്ടിയുടെ രക്ഷാധികാരി കൂടിയായ അമ്മാവന്‍ കോടതിയില്‍ പറഞ്ഞു. ഇതു തികച്ചും അസംബന്ധവും പരിഹാസ്യവുമാണെന്നും അദ്ദേഹം ജഡ്ജി മുമ്പാകെ പറഞ്ഞു.

കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി കൊ​റോ​ണ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നെ​ന്നു കോ​ണ്‍​ഗ്ര​സ്. ഫെ​ബ്രു​വ​രി 29-ന് ​ഡ​ല്‍​ഹി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ തി​രി​ച്ചെ​ത്തി​യ​പ്പോ​ള്‍ രാ​ഹു​ല്‍ കൊ​റോ​ണ വൈ​റ​സ് സം​ബ​ന്ധി​ച്ച പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നെ​ന്നാ​ണ് കോ​ണ്‍​ഗ്ര​സ് അ​റി​യി​ച്ചു. രാ​ഹു​ലി​നെ​തി​രേ ബി​ജെ​പി നേ​താ​ക്ക​ള്‍ പ​രി​ഹാ​സം ഉ​ന്ന​യി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണു കോ​ണ്‍​ഗ്ര​സി​ന്‍റെ വി​ശ​ദീ​ക​ര​ണം.

ബി​ജെ​പി എം​പി ര​മേ​ശ് ബി​ദു​രി ഉ​ള്‍​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ള്‍ രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ​യും സോ​ണി​യ ഗാ​ന്ധി​യു​ടെ​യും ഇ​റ്റ​ലി ബ​ന്ധ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍, കൊ​റോ​ണ പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി രം​ഗ​ത്തു​വ​ന്ന​തു വി​വാ​ദ​മാ​യി​രു​ന്നു. ര​ണ്ടാ​ഴ്ച മുമ്പ് രാ​ഹു​ല്‍ ഇ​റ്റ​ലി​യി​ലെ മി​ലാ​നി​ലേ​ക്കു യാ​ത്ര ചെ​യ്തി​രു​ന്നു. തി​രി​ച്ചു​വ​ന്ന​പ്പോ​ള്‍, മ​റ്റു യാ​ത്ര​ക്കാ​ര്‍​ക്കൊ​പ്പം ക്യൂ ​നി​ന്നാ​ണ് വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ കൊ​റോ​ണ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​നാ​യ​തെ​ന്നും പാ​ര്‍​ട്ടി നേ​തൃ​ത്വം വ്യ​ക്ത​മാ​ക്കി.

വടക്കുകിഴക്കൻ ഡൽഹിയിലെ കലാപം റിപ്പോർട്ടി ചെയ്തതിന്റെ പേരിൽ ഏഷ്യാനെറ്റ് ന്യൂസ്, മീഡിയ വൺ എന്നീ മലയാളം ചാനലുകൾക്ക് നിരോധനമേർപ്പെടുത്തി കേന്ദ്ര സർക്കാർ. രണ്ടുദിവസത്തേക്കാണ് നിരോധനം. ഡല്‍ഹിയിൽ നടന്ന വർഗീയ കലാപം സജീവമായി റിപ്പോർട്ട് ചെയ്തിരുന്ന ചാനലുകളാണ് ഇവ രണ്ടും.

ഈ ചാനലുകൾ അപ്‌ലിങ്ക് ചെയ്യുന്ന സ്വകാര്യ ഏജൻസികളോടാണ് കേന്ദ്ര സർക്കാർ വിലക്ക് ഏർപ്പെടുത്താനായി ആവശ്യപ്പെട്ടത്. രണ്ട് ചാനലുകൾക്കും ഈ വിഷയത്തിൽ നേരത്തെ തന്നെ സർക്കാരിന്റെ നോട്ടീസ് ലഭിച്ചിരുന്നെന്നും അതിന് രണ്ടുകൂട്ടരും മറുപടി നൽകിയിരുന്നെന്നും വിവരമുണ്ട്. ഈ നോട്ടീസ് തള്ളിക്കളഞ്ഞ കേന്ദ്ര സർക്കാർ നിരോധനം നടപ്പാക്കാൻ പോകുകയാണെന്ന് രണ്ട് ചാനലുകളെയും ഇന്ന് വൈകീട്ട് അറിയിച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെയും മീഡിയ വണ്ണിന്റെയും യൂടൂബ് സ്ട്രീമിങ്ങും തടസ്സപ്പെട്ടിട്ടുണ്ട്. 48 മണിക്കൂർ നേരത്തേക്കാണ് നിരോധനം. ഇന്ന് 7.30 മുതൽ നടപ്പാക്കി.ഡൽഹി കലാപവുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ അനുസരിക്കാനായി ചില നിർദ്ദേശങ്ങൾ പ്രസാർ ഭാരതി പുറപ്പെടുവിച്ചിരുന്നു.

തൊടുപുഴയിലെ മുൻ സർക്കിൾ ഇൻസ്പെക്ടറായിരുന്ന എൻ ജി ശ്രീമോനെ അടിയന്തരമായി സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യണമെന്ന് ഹൈക്കോടതി. ശ്രീമോനെതിരെ കടുത്ത ഭാഷയിലുള്ള വിമർശനമാണ് ഹൈക്കോടതി ഉയർത്തിയത്. ശ്രീമോനെപ്പോലെയുള്ള ഉദ്യോഗസ്ഥർ സമൂഹത്തിന് ഭീഷണിയാണെന്ന് കോടതി നിരീക്ഷിച്ചു.

അതുകൊണ്ടുതന്നെ ഒരു നിമിഷം പോലും സർവീസിൽ വച്ചുകൊണ്ടിരിക്കരുതെന്നും കോടതി പറഞ്ഞു. നിലവിൽ കോട്ടയത്തെ ക്രൈംബ്രാഞ്ച് സിഐ ആണ് എൻ ജി ശ്രീമോൻ. സിവിൽ അടക്കമുള്ള കേസുകളിൽ നിയമവിരുദ്ധമായി ഇടപെട്ട് സിഐ ശ്രീമോൻ പരാതിക്കാരെ പീഡിപ്പിക്കുന്നുവെന്ന് വ്യാപകമായി പരാതിയുയർന്നിരുന്നതാണ്. സിഐയ്ക്ക് എതിരായ മുപ്പതോളം പരാതികളിൽ കോടതി വിജിലൻസ് അന്വേഷണവും പ്രഖ്യാപിച്ചു.

സ്ത്രീകളെയും കുട്ടികളെയും മർദ്ദിച്ചതുൾപ്പെടെ വേറെയും ഉണ്ട് ശ്രീമോനെതിരെ പരാതികൾ. സിഐക്കെതിരെ മൊഴി നൽകാൻ എത്തിയവരിൽ സർക്കാർ ജീവനക്കാരും ഉണ്ടായിരുന്നു. ഭീഷണിപ്പെടുത്തി നഷ്ടപരിഹാരം നൽകിച്ചുവെന്നായിരുന്നു പോസ്റ്റൽ ജീവനക്കാർ എസ്പിക്ക് നൽകിയ മൊഴി. തൊടുപുഴയിൽ നടന്ന കെഎസ്‍യു സമരത്തിൽ വിദ്യാർത്ഥികളെ തല്ലിച്ചതച്ചതിന് പിന്നാലെ, ഇതിൽ പ്രതിഷേധിച്ച് ഇടുക്കിയിൽ യുഡിഎഫ് ആഹ്വാനം ചെയ്ത ഹർത്താലിനിടെ പ്രവർത്തകർക്ക് നേരെ സർവീസ് റിവോൾവർ ലോഡ് ചെയ്ത് വെടിയുതിർക്കാൻ തോക്കു ചൂണ്ടിയെന്ന പരാതിയും ശ്രീമോനെതിരെയുണ്ട്.

ഇടുക്കി സ്വദേശി ബേബിച്ചൻ വർക്കിയുടെ പരാതിയിലാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖിന്‍റെ ഉത്തരവ്. നേരത്തേ തന്നെ വ്യാപകമായി ശ്രീമോനെതിരെ പരാതിയുയർന്നപ്പോൾ, കോടതി വിജിലൻസിനോട് നേരിട്ട് അന്വേഷിച്ച് പരാതി നൽകാൻ നിർദേശിച്ചിരുന്നതാണ്. ഇതിന്‍റെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് എല്ലാ പരാതിക്കാരെയും കണ്ടു. വിശദമായി വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. വിശദമായി ഇവ പരിശോധിച്ചപ്പോൾ, മുപ്പതോളം പരാതികളുയർന്നതിൽ 18 പരാതികളിൽ കഴമ്പുണ്ടെന്ന് വിജിലൻസും കോടതിയെ അറിയിച്ചു. വിജിലൻസ് നൽകിയ പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് തുടർനടപടി സ്വീകരിക്കാൻ ക്രൈംബ്രാഞ്ച് എഡിജിപിയെ ചുമതലപ്പെടുത്തിയത്.

കൊറോണയെക്കുറിച്ച് അഭിപ്രായം പറഞ്ഞ മുന്‍ ഡിജിപി സെന്‍കുമാറിന് ചുട്ടമറുപടിയുമായി ഡോക്ടര്‍ ഷിംന അസീസ്. കൊറോണ വൈറസ് 27 ഡിഗ്രി ചൂടിനുമുകളില്‍ നിലനില്‍ക്കില്ലെന്നാണ് സെന്‍കുമാര്‍ പറഞ്ഞത്. കേരളത്തിലെ ഈ 32 ഡിഗ്രി ചൂടില്‍ കൊറോണ എത്തില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. കൊറോണ പടരുന്ന പശ്ചാത്തലത്തില്‍ ആറ്റുകാല്‍ പൊങ്കാല ഉത്സവം ഒഴിവാക്കണമെന്ന് അഭിപ്രായത്തോടാണ് സെന്‍കുമാര്‍ പ്രതികരിച്ചത്.

കേരളത്തിന് സമാനമായി 30 ഡിഗ്രിക്ക് മീതെ ചൂട് കാലാവസ്ഥയുള്ള സിംഗപ്പൂരില്‍ കൊറോണ കേസ് വരില്ലായിരുന്നല്ലോ എന്നാണ് ഷിംന പ്രതികരിക്കുന്നത്. പേരിന് മുന്നില്‍ Dr എന്ന് വെക്കുന്നവരെല്ലാം മെഡിക്കല്‍ ഡോക്ടര്‍ ആണെന്ന ധാരണ ശരിയല്ലെന്ന് സെന്‍കുമാറിന്റെയും രജിത് കുമാറിന്റെയും ഫാന്‍സ് മനസ്സിലാക്കണമെന്നാണ് ഷിംന പറയുന്നത്. സെന്‍കുമാര്‍ ഇട്ടിരിക്കുന്ന പോസ്റ്റ് തെറ്റാണ്. ഇപ്പോള്‍ ലോകമെമ്പാടും പരന്നുകൊണ്ടിരിക്കുന്ന കോവിഡ്-19 എന്ന വൈറസ് 27 ഡിഗ്രി ചൂടിനപ്പുറം ജീവനോടെയിരിക്കില്ല എന്നതിന് തെളിവുകളില്ല.

അങ്ങനെയെങ്കില്‍ കേരളത്തിന് സമാനമായി 30 ഡിഗ്രിക്ക് മീതെ ചൂട് കാലാവസ്ഥയുള്ള സിംഗപ്പൂരില്‍ കൊറോണ കേസ് വരില്ലായിരുന്നു. കേരളത്തില്‍ മൂന്ന് പോസിറ്റീവ് കേസുകള്‍ വന്നത് ഏത് വകയിലാണാവോ? ഇവിടെ മഞ്ഞുകാലമോ മറ്റോ ആണോ?

ഒരു ചോദ്യം കൂടി, മനുഷ്യന്റെ ശരീരത്തിലെ സ്വാഭാവിക താപനില ഏകദേശം 37.2 ഡിഗ്രി സെല്‍ഷ്യസാണ്. ഈ ലോജിക് വെച്ച് നോക്കിയാല്‍ ശരീരത്തിനകത്ത് കൊറോണ കയറിക്കൂടി രോഗമുണ്ടാക്കുന്നത് എങ്ങനെയാണാവോ?

ഈ രോഗം താരതമ്യേന പുതിയതാണ്. മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പകരുന്നുണ്ട് എന്നാണ് മനസ്സിലാക്കാന്‍ സാധിച്ചിട്ടുള്ളത്.

ആറ്റുകാല്‍ പൊങ്കാലയാണോ ഉംറയാണോ പള്ളിപെരുന്നാളാണോ ഗുജറാത്തിലേക്ക് കച്ചവടത്തിനോ ഗോവക്ക് പിക്‌നിക്കിനോ പോയതാണോ എന്ന് നോക്കിയല്ല കൊറോണ പകരുന്നത്. ആളുകള്‍ ഒന്നിച്ച് കൂടുന്നയിടങ്ങള്‍ പരമാവധി ഒഴിവാക്കണം. അഥവാ ഒരുമിച്ച് കൂടുന്നെങ്കില്‍ മാസ്‌ക് ഉപയോഗിക്കണം. കൈ വൃത്തികേടായെന്ന് തോന്നിയാല്‍ കൈ സോപ്പിട്ട് പതപ്പിച്ച് കഴുകണം. ഇടക്കിടെ ഹാന്റ് സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ വൃത്തിയാക്കണം. കഴിയുമെങ്കില്‍ ആള്‍ക്കൂട്ടമുണ്ടാകാന്‍ സാധ്യതയുള്ള ഇടങ്ങളില്‍ നിന്നെല്ലാം വിട്ടു നില്‍ക്കണം.

തലച്ചോറില്‍ ചാണകം കയറിയാല്‍ എന്തിലും കേറി അഭിപ്രായം പറയാമെന്ന് കരുതരുത്. മനുഷ്യന്റെ ജീവനെക്കൊണ്ട് മതവും രാഷ്ട്രീയവും തെളിയിക്കാന്‍ നടക്കുകയുമരുത്.

വിശ്വാസത്തിനപ്പുറമാണ് വിവേകം. ചുമരുണ്ടെങ്കിലേ ചിത്രമെഴുതാന്‍ പറ്റൂ…

ആളെക്കൊല്ലികളാകരുത്. ആരും.

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ മാതാ അമൃതാനന്ദമയീ ഭക്തർക്ക് ദർശനം നൽകുന്നത് അവസാനിപ്പിച്ചു. ആരോഗ്യവകുപ്പിന്റെ നിർദശത്തെ തുടർന്നാണ് ദർശനം താൽക്കാലികമായി നിറുത്തുന്നതെന്ന് വള്ളിക്കാവ് അമൃതാനന്ദമയീ മഠം വ്യക്തമാക്കി. വിദേശികളടക്കം ആയിരക്കണക്കിന് ആളുകളാണ് ദിവസേന അമൃതാനന്ദമയിയെ ദർശിക്കാൻ ആശ്രമത്തിലെത്തുന്നത്. ലോകവ്യാപകമായി കൊറോണ ബാധിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ കൂടിയാണ് മുൻകരുതൽ. ഭക്തരെ ആലിംഗനം ചെയ്തു കൊണ്ടുള്ള ദർശനം അവസാനിപ്പിക്കാൻ ആരോഗ്യവകുപ്പ് അധികൃതർ അമൃതാനന്ദമയീ മഠത്തോട് ആവശ്യപ്പെടുകയായിരുന്നു.

സന്ദർശകർക്ക് വിലക്കേർപ്പെടുത്തിയതായി അറിയിച്ചു കൊണ്ട് അമൃതാനന്ദമയീ മഠത്തിന്റെ ഔദ്യോഗിക വെബ് സൈറ്റിൽ വന്ന കുറുപ്പ് ഇപ്രകാരമാണ്-

‘ആരോഗ്യവകുപ്പ് ഏർപ്പെടുത്തിയ കർശന നിയന്ത്രണത്തെ തുടർന്ന് മാതാ അമൃതാനന്ദമയീ മഠത്തിൽ സന്ദർശകർക്ക് വിലക്കേർപ്പെടുത്തിയതായി വ്യസനസമേതം അറിയിക്കുന്നു. വിദേശികളും സ്വദേശികളുമായി നിരവധി ഭക്തജനങ്ങൾ തങ്ങളുന്ന ആശ്രമം ഇപ്പോൾ ആരോഗ്യവകുപ്പിന്റെ നിരന്തര നിരീക്ഷണത്തിലും പരിശോധനയിലുമാണ്. ഈ സാഹചര്യത്തിൽ ഇന്ത്യൻ പൗരൻമാരേയോ വിദേശികളെയോ ആശ്രമത്തിൽ പ്രവേശിപ്പിക്കാൻ സാധിക്കില്ല.പകൽ സമയത്തെ സന്ദർശനത്തിനും ആശ്രമത്തിൽ താമസിക്കുന്നതിനും നിയന്ത്രണം ബാധകമാണ്. വിദേശ പൗരൻമാർ എത്ര കാലം മുൻപ് ഇന്ത്യയിൽ എത്തിയതാണെങ്കിലും ഈ നിയന്ത്രണം പാലിക്കേണ്ടതായിട്ടുണ്ട്. ദൈവാനുഗ്രഹം കൊണ്ടും പ്രാർത്ഥന കൊണ്ടും ഈ സാഹചര്യം വൈകാതെ മാറും എന്നു കരുതാം ‘.

ഇത്തിക്കരയാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ആറുവയസ്സുകാരി ദേവനന്ദയുടെ അന്വേഷണത്തില്‍ വഴിത്തിരിവ്. ദേവനന്ദ ആറ്റില്‍ വീണത് വീടിനടുത്തെ കുളക്കടവില്‍ നിന്നെന്ന് ഫൊറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയതായി സൂചന.കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഫൊറന്‍സിക് വിഭാഗം മേധാവി ഡോ. ശശികല, ഡോ. സീന, ഡോ. വല്‍സല എന്നിവരടങ്ങുന്ന ഫൊറന്‍സിക് സംഘം പ്രദേശത്ത് തെളിവെടുപ്പും പരിസോധനയും നടത്തിയത്.

വിദഗ്ധ സംഘത്തിന്റെ റിപ്പോര്‍ട്ട് ഉടന്‍ തന്നെ അന്വേഷണ സംഘത്തിന് കൈമാറും. തടയിണയില്‍ നിന്നല്ല ആറ്റില്‍ വീണതെന്നാണ് കണ്ടെത്തല്‍. കുട്ടിയുടെ വയറ്റില്‍ ചെളിയുടെ അംശം വളരെ കൂടുതലായിരുന്നു, തടയിണയില്‍ വെച്ചാണ് കുട്ടി ആറ്റില്‍ വീണതെങ്കില്‍ വയറ്റില്‍ ഇത്രയോളം ചെളി ഉണ്ടാകില്ലെന്നാണ് വിദഗ്ധരുടെ നിഗമനം.ആറ്റില്‍ അടിയൊഴുക്ക് ശക്തമായിരുന്നു. അതിനാല്‍ മൃതദേഹം ഒഴുകിപ്പോയതാണെന്നാണ് സംഘത്തിന്റെ പ്രാഥമിക വിലയിരുത്തല്‍. തടയിണയുടെ അടിയിലൂടെ ഒഴുകിയ മൃതദേഹം 300 മീറ്ററോളം ഒഴുകിയാണ് മൃതദേഹം കണ്ടെത്തിയ സ്ഥലത്തെത്തിയതെന്നാണ് ഫൊറന്‍സിക് സംഘത്തിന്റെ നിഗമനം.

ശിശുമനോരോഗ വിദഗ്ധരെക്കൊണ്ട് പ്രദേശത്ത് പരിശോധന നടത്താനും അന്വേഷണസംഘം തീരുമാനിച്ചു. ഇതിനായി ഉടന്‍ കത്തുനല്‍കുമെന്ന് അന്വേഷണസംഘം സൂചിപ്പിച്ചു. അതേസമയം ദേവനന്ദ മുന്‍പും കുടവട്ടൂരിലെ വീട്ടില്‍ നിന്നും ആരോടും പറയാതെ പോയിട്ടുണ്ടെന്ന് പിതാവ് പ്രദീപ് മൊഴി നല്‍കി.

കുടുംബസുഹൃത്താണ് അന്നു വീട്ടില്‍ തിരികെ എത്തിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. കാണാതായ ദിവസം രാവിലെ ഒമ്ബതുമണിക്ക് ദേവനന്ദ വീട്ടില്‍ നിന്നും 100 മീറ്റര്‍ അകലെയുള്ള കടയില്‍ വന്നുവെന്ന് കടയുടമയും മൊഴി നല്‍കി. സോപ്പ് വാങ്ങാനാണ് കുട്ടി വന്നതെന്നും കടയുടമ വെളിപ്പെടുത്തി.

കുട്ടി എവിടെയും ഒറ്റയ്ക്ക് പോകാറില്ലെന്ന രക്ഷാകര്‍ത്താക്കളുടെ ആദ്യമൊഴിക്ക് വിരുദ്ധമാണ് ഈ മൊഴികള്‍. മുതിര്‍ന്നവരുടെ അനുവാദമില്ലാതെ കുട്ടി വീടിന് പുറത്തുപോകാറില്ലെന്നും, അയല്‍വീട്ടില്‍ പോലും പോകുന്ന ശീലമില്ലെന്നും മുത്തച്ഛനും അമ്മയുമടക്കം നേരത്തെ പറഞ്ഞിരുന്നു.

ഒട്ടേറെ ദുരുഹതകള്‍ ബാക്കിയായ കേസില്‍ ശാസ്ത്രീയ തെളിവ് ശേഖരണത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്നുള്ള ഫൊറന്‍സിക് സംഘം കഴിഞ്ഞദിവസം ഇളവൂരിലെ ദേവനന്ദയുടെ വീട്ടിലെത്തിയിരുന്നു.

കുട്ടിയെ കാണാതായ സമയത്ത് അമ്മ ധന്യ തുണി കഴുകിക്കൊണ്ടിരുന്ന സ്ഥലവും, വീടിന് അടുത്തുള്ള റോഡരികിലെ പള്ളിമണ്‍ ആറിന്റെ ഇളവൂര്‍ ഭാഗത്തെ കുളിക്കടവിലെ കല്‍പ്പടവുകളും, ദേവനന്ദയെ മരിച്ച നിലയില്‍ കണ്ടെത്തിയ സ്ഥലവും, ഷാള്‍ കണ്ടെത്തിയ നടപ്പാലവും സംഘം പരിശോധിച്ചു.

നടപ്പാലത്തിന് സമീപത്തെ ആറിന്റെ ആഴം അളന്ന് തിട്ടപ്പെടുത്തി. ആദ്യ അന്വേഷണ സംഘത്തില്‍ നിന്നും നിലവിലെ അന്വേഷണസംഘത്തില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു. ദേവനന്ദയുടെ പിതാവിന്റെ കുടവട്ടൂരിലെ വീടും ഫൊറന്‍സിക് സംഘം സന്ദര്‍ശിച്ചു.

ജനങ്ങളുടെ സംശയങ്ങള്‍ ദുരീകരിക്കത്തക്ക രീതിയിലുള്ള വിശദമായ അന്വേഷണമാണ് നടക്കുന്നതെന്ന് എസിപി ജോര്‍ജ് കോശി പറഞ്ഞു. കുട്ടിയെ തട്ടിക്കൊണ്ടുപോയി അപായപ്പെടുത്തിയെന്ന സംശയത്തില്‍ ബന്ധുക്കളും നാട്ടുകാരും ഇപ്പോഴും ഉറച്ചുനില്‍ക്കുകയാണ്.

കണ്ണൂര്‍: ലൈംഗിക ചിഹ്നങ്ങള്‍ ഉള്‍പ്പെടുത്തിയ കോളേജ് മാസിക വിവാദത്തില്‍. സ്വയം ഭോഗം ചെയ്യുന്ന ചിത്രം, നഗ്നയായ സ്ത്രീയില്‍ നിന്നും ആര്‍ത്തവ രക്തം ഒഴുകുന്ന ചിത്രം, എന്നിവ മാസികയില്‍ അച്ചടിച്ചിട്ടുണ്ട്. ലൈംഗികതയെ കുറിച്ചുള്ള മറയില്ലാത്ത തുറന്നെഴുതലുകള്‍ ഉള്‍ക്കൊള്ളുന്ന മാസികയുടെ ഉള്ളടക്കത്തില്‍ അക്രമപരമായ ലൈംഗികത, ബലാത്സംഗം, ആര്‍ത്തവം, സ്ത്രീ സ്വവര്‍ഗ ലൈംഗികത എന്നിവയെ കുറിച്ച്‌ പരാമര്‍ശമുണ്ട്.

കാസര്‍കോട്ടെ മുന്നാടിലുള്ള പീപ്പിള്‍സ് കോപ്പറേറ്റീവ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിന്റെ മാസികയില്‍ ശ്ലീലമല്ലാത്ത തരത്തിലുള്ള വാക്കുകളും ചിത്രങ്ങളും ഉള്‍പ്പെടുത്തിയതിനെതിരെയാണ് വിവാദം കൊഴുക്കുന്നത്. ‘ഉറ മറച്ചത്’ എന്ന പേരിലാണ് മാസിക പുറത്തിറങ്ങിയത്.

കണ്ണൂര്‍ സര്‍വ്വകലാശാലയുടെ കീഴിലാണ് കോളേജ് പ്രവര്‍ത്തിക്കുന്നത്. മാസിക അശ്ലീല പ്രസിദ്ധീകരണങ്ങളെയാണ് ഓര്‍മിപ്പിക്കുന്നതെന്നും സ്ത്രീകള്‍ ഇത് മറിച്ചുനോക്കാന്‍ പോലും അറയ്ക്കുകയാണെന്നുമാണ് പ്രധാനമായും വിമര്‍ശനം ഉയരുന്നത്. മാസികയില്‍ പ്രതിപാദിക്കുന്ന കാര്യങ്ങള്‍ സ്ത്രീവിരുദ്ധമാണെന്നും വിമര്‍ശകര്‍ ആരോപിക്കുന്നു.

മറയില്ലാത്ത ചില തുറന്നെഴുത്തുകൾ എന്ന് കവറിൽ വ്യക്തമാക്കിയിട്ടുണ്ട്. ആർത്തവം, ലൈംഗികത, ലിംഗസമത്വം തുടങ്ങിയ വിഷയങ്ങളിൽ ആഴത്തിലുള്ള അന്വേഷണമാണ് മാഗസീനെന്ന് കോളജ് സ്റ്റുഡന്റ്‌സ് യൂണിയൻ ചെയർമാനും എസ്‌എഫ്‌ഐ നേതാവുമായ മൂന്നാം വർഷ ബിഎ മലയാള വിദ്യാർത്ഥി ആഷിക് മുസ്തഫ പറഞ്ഞു.

2018-19 അധ്യയന വർഷത്തിലെ മാഗസീൻ ഫെബ്രുവരി അവസാനമാണ് പുറത്തിറക്കിയത്. മാഗസീൻ ചിന്തോദ്ദീപകമാണെന്നും പ്രകോപനപരമല്ലെന്നും ആഷിക് മുസ്തഫ വ്യക്തമാക്കുന്നു.

കഴിഞ്ഞ വർഷം മാഗസിൻ പുറത്തിറക്കുന്നതിനെ കുറിച്ച് ആലോചിക്കുന്ന സമയത്ത് ലൈംഗികത, ആർത്തവം, ലിംഗസമത്വം എന്നീ വിഷയങ്ങൾ കേരളത്തിൽ ചർച്ചയായിരുന്നുവെന്ന് മാഗസിൻ എഡിറ്റർ ആകാശ് പല്ലം പറഞ്ഞു. ഈ എന്തുകൊണ്ട് മാഗസിൻ പുറത്തിറക്കിക്കൂട എന്ന് ഞങ്ങൾ ചിന്തിച്ചു- അദ്ദേഹം പറഞ്ഞു

കത്വയിൽ ക്രൂര പീഡനത്തിനിരയായി മരിച്ച ആസിഫയ്‌ക്കായി സമർപ്പിച്ചു കൊണ്ടുള്ള കവിതയിലാണ് മാഗസീൻ തുടങ്ങുന്നത്. ‘തൂ’എന്ന തലക്കെട്ടിലെ കവിത ശക്തമായ ഭാഷയിൽ സമൂഹത്തെ കുറ്റപ്പെടുത്തിയിരിക്കുന്നു. ഇത് എഴുതിയതാരെന്ന് വ്യക്തമാക്കിയിട്ടില്ല. ഒരു തിരിച്ചടി ഉണ്ടാവുകയാണെങ്കിൽ വിദ്യാർഥിയ്ക്കും പ്രശ്നം ഉണ്ടാവാവാൻ പാടില്ലെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു- ഇംഗ്ലീഷ് വകുപ്പിലെ സ്റ്റാഫ് എഡിറ്ററും ഫാക്കൽറ്റി അംഗവുമായ അനു സെബാസ്റ്റ്യൻ പറഞ്ഞു.

മാഗസിൻ കമ്മിറ്റി അംഗങ്ങൾക്കായി നടന്ന ക്യാമ്പിലാണ് കവിതയെഴുതിയതെന്ന് അനു സെബാസ്റ്റ്യൻ പറഞ്ഞു. ബലാത്സംഗത്തിന് ശേഷമുള്ള വികാരത്തെക്കുറിച്ച് സംസാരിക്കുന്നതായിരുന്നു മൂന്നാം വർഷ ബിഎ മലയാള വിദ്യാർത്ഥിനിയായ വിനീത സിയുടെ കവിതയായ ‘അവർ അന്നു ഏറെ കിതച്ചു’. ആർത്തവത്തിന് അശുദ്ധി ഉണ്ടോ?” എന്ന് മൂന്നാം വർഷ ബി‌കോം വിദ്യാർത്ഥിനിയായ അശ്വിനി സി ചോദിക്കുന്നു. മതപരമായ വിശുദ്ധ പുസ്തകങ്ങളിൽ സ്വവർഗ പ്രണയം പരാമർശിക്കുന്നതായി മലയാള വിദ്യാർത്ഥി പാർവതിയുടെ ‘ലെസ്സാപിയൻസ്’ പറയുന്നു.“എന്താണ് മറയ്ക്കാൻ ഉള്ളത്,”എന്നാണ് മൂന്നാം വർഷ ഗണിത വിദ്യാർത്ഥി ഹസ്‌നാഥ് ബീവി ചോദിക്കുന്നത്.

കെ എസ് യു പരാതി നൽകി

അതേസമയം മാഗസീനിനെതിരെ കെ എസ് യുവും എബിവിപിയും രംഗത്തെത്തി. ലൈംഗികത സ്വീകരിക്കുന്നതിനായി എസ്എഫ്ഐ മാർക്സിസത്തിൽ നിന്ന് വ്യതിചലിക്കുന്നതായി എബിവിപി പറഞ്ഞു. ആർത്തവം ചർച്ച ചെയ്യപ്പെടേണ്ടതാണ്. എന്നാൽ കോളജ് മാഗസീൻ അതിനുള്ള ഇടമല്ല. മാധ്യമശ്രദ്ധ നേടുന്നതിന് വേണ്ടി മാത്രം ലക്ഷ്യമിട്ടുള്ളതാണ് ഈ മാഗസീനെന്ന് എബിവിപി കുറ്റപ്പെടുത്തുന്നു.

കെ എസ് യു പൊലീസിലും കളക്ടർക്കും കണ്ണൂർ സർവകലാശാലയിലും പ്രധാനമന്ത്രിയുടെ പരാതി പരിഹാര പോർട്ടലിലും പരാതി നൽകി. “അതിൽ അശ്ലീല വാക്കുകളും അനുചിതമായ ചിത്രങ്ങളും നിറഞ്ഞിരിക്കുന്നു. ഞങ്ങൾക്ക് മാസിക വീട്ടിലേക്ക് കൊണ്ടുപോകാൻ കഴിയില്ല, ”പരാതികൾ നൽകിയ കെഎസ്‌യു ജില്ലാ സെക്രട്ടറി മാർട്ടിൻ അബ്രഹാം പറഞ്ഞു. അദ്ദേഹം കോളജിലെ വിദ്യാർത്ഥിയല്ല.

അശ്ലീലം പ്രചരിപ്പിക്കാൻ സൃഷ്ടിപരമായ സ്വാതന്ത്ര്യം ഉപയോഗിക്കാനാവില്ലെന്ന് അബ്രഹാം പറഞ്ഞു. “മാഗസിൻ സ്ത്രീകളെ അപമാനിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ലേഖനങ്ങളിൽ 70 ശതമാനവും എഴുതിയത് സ്ത്രീ വിദ്യാർത്ഥികളാണെന്ന് മലയാള വിദ്യാർത്ഥിനിയും മാഗസിൻ കമ്മിറ്റി അംഗവുമായ അതിര വി പറഞ്ഞു. “ഈ വിഷയങ്ങൾ എല്ലായ്പ്പോഴും ചർച്ചചെയ്യപ്പെടും, ഞങ്ങൾ ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകുകയാണ് ചെയ്തത്- അവർ പറഞ്ഞു. എന്നാൽ ലഭിക്കുന്ന പ്രതികരണങ്ങൾ പ്രതീക്ഷിച്ചതിന് വിരുദ്ധമാണെന്നും അവർ പറഞ്ഞു. ലൈംഗികതയ്ക്കും ആർത്തവത്തിനും യാതൊരു വിലക്കും ഇല്ലെന്ന് പറയാൻ ഞങ്ങൾ ആഗ്രഹിച്ചു. എന്നാൽ ഈ വിഷയങ്ങൾ വീണ്ടും മറയ്ക്കാനാണ് ശ്രമിക്കുന്നതെന്നും അവർ പറഞ്ഞു.

ദേവനന്ദയുടെ മരണത്തെപ്പറ്റിയുള്ള ദുരൂഹത നീങ്ങുന്നില്ല. ദേവനന്ദയെ മരിച്ച നിലയില്‍ കണ്ടെത്തിയ പള്ളിമണ്‍ ആറ്റിന്റെ ഇളവൂര്‍ ഭാഗത്തെ വിവിധയിടങ്ങളില്‍ നിന്ന് ഫയര്‍ഫോഴ്‌സിന്റെ സഹായത്തോടെ പോലീസ് ചളി ശേഖരിച്ചു. ഫോറന്‍സിക് സംഘത്തിന്റെ നിര്‍ദേശ പ്രകാരമാണിത്.

പോസ്റ്റ്‌മോര്‍ട്ടം നടത്തിയ സമയത്ത് കുട്ടിയുടെ വയറ്റില്‍ കണ്ടെത്തിയ ചളി ആറ്റിന്റെ ഏതു ഭാഗത്തുള്ളതാണെന്ന് കണ്ടെത്തുന്നതിനാണ് ചളിയുടെ സാമ്പിള്‍ എടുത്തത്. ഇത് അന്വേഷണസംഘം ഫോറന്‍സിക് ലാബിലേക്കയച്ചിട്ടുണ്ട്. കൊല്ലത്തു നിന്നെത്തിയ ഫയര്‍ഫോഴ്‌സിന്റെ സ്‌കൂബാ ടീമാണ് ചളി ശേഖരിച്ചത്.

ആറ്റില്‍ തള്ളിയിട്ടതാണോയെന്ന സംശയമാണ് ഇപ്പോള്‍ ഉയരുന്നത്. ആറ്റിന്റെ മധ്യഭാഗത്ത് കരിങ്കല്‍ കൂട്ടമുണ്ടെങ്കിലും അതില്‍ കുട്ടിയുടെ ശരീരം തട്ടിയിട്ടില്ല. ഈ പാറയില്‍ തട്ടാതെ ഒഴുകിപ്പോകുക പ്രയാസമാണെന്ന് പറയുന്നു. കുട്ടിയുടെ ആന്തരികാവയവങ്ങളുടെ പരിശോധനാഫലം വന്നെങ്കില്‍ മാത്രമേ മരണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയുകള്ളൂവെന്ന് പോലീസ് പറയുന്നു.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടിയുടെ ശരീരത്തില്‍ ബലപ്രയോഗത്തിന്റെ അടയാളങ്ങള്‍ ഉണ്ടായിരുന്നില്ല. കാണാതായി ഒരു മണിക്കൂറിനുശേഷമാണ് കുട്ടി മരിച്ചതെന്ന റിപ്പോര്‍ട്ടാണ് സംശയത്തിനിടയാക്കിയത്.

RECENT POSTS
Copyright © . All rights reserved