Latest News

ഈ കൊറോണക്കാലം നമ്മുടെ സഹജീവികളില്‍ എത്രപേരുടെ ജീവിതമാണ് ബുദ്ധിമുട്ടിലാക്കിയിരിക്കുന്നതെന്നറിയാമോ? രോഗമല്ല, ദാരിദ്ര്യമാണ് അവരിലേറെപ്പേരുടെയും ജീവിതം തകര്‍ക്കുന്നത്. അന്നന്ന് കിട്ടുന്ന തുച്ഛവേതനം കൊണ്ട് ഒരു കുടുംബം പോറ്റിയിരുന്നവര്‍, മരുന്നു വാങ്ങിയിരുന്നവര്‍, വട്ടിപ്പലിശക്കാരോട് കടം വാങ്ങിയിട്ടുള്ളവര്‍; അങ്ങനെയങ്ങനെ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പെടാപ്പാട് അനുഭവിച്ചിരുന്നവര്‍. ഇങ്ങനെയുള്ളവര്‍ നമ്മുടെ തൊട്ട് അയല്‍വക്കത്ത് തന്നെയുണ്ടെന്നോര്‍മിപ്പിക്കുകയാണ് ചലച്ചിത്രതാരം അനീഷ് ജി മേനോന്‍. സ്വന്തം അനഭവത്തില്‍ നിന്നാണ് അനീഷ് ഹൃദയഭേദകമായൊരു കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. കൊറോണ എന്ന മഹാമാരി സാധാരണക്കാരന്‍രെ ജീവിതം എത്രത്തോളം നരകതുല്യമാക്കുന്നുവെന്നതിന്റെ ഒരു തെളിവ് കൂടിയാണ് ഈ കുറിപ്പ്…

അനീഷ് ജീ മേനോന്‍ ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പ് വായിക്കാം

‘അവസ്ഥ വളരെ മോശമാണ്… ഓള്‍ക്കിപ്പോ ആ മുട്ട് വേദന വല്ലാണ്ട് കൂടിയിട്ട്ണ്ട്. അതും വെച്ച് ഓളും, പാതി കിഡ്‌നി ഓഫായി കെടക്കണ ഞാനും ദാരിദ്രം തിന്നോണ്ടിരിക്കാടാ സില്‍മാനടാ… (ഉറക്കെ ചിരിച്ചുകൊണ്ട്)ഇനി എന്നാണ് ഒരു പൂതിക്കെങ്കിലും തട്ടേകേറാന്‍ (നാടകം)

പറ്റാ എന്നറഞ്ഞൂട മുത്തെ..! (അല്‍പനേരം നിശ്ശബ്ദനായി)അടുക്കള കാലിയായി തോടങ്ങീ..

ള്ള അരീം സാധനങ്ങളും വെച്ച് ഇന്നും എല്ലാവരും കഞ്ഞി കുടിച്ചു.

അതിശക്തമായ രാഷ്ട്രീയ നാടകങ്ങള്‍ ഉള്‍പ്പടെ നിരവധി സൃഷ്ടികള്‍ രചിച്ച്

പൗരുഷം തുളുമ്പുന്ന ഒട്ടേറെ കഥാപാത്രങ്ങള്‍ക്ക് ജീവനേകിയ ഒരു വലിയ നാടക കലാകാരന്‍ ഇന്നലെ രാത്രി എന്നോട് സംസാരിച്ചതാണ്!

..ശബ്ദത്തില്‍ കാര്യമായ പതര്‍ച്ചയുണ്ട്.

കഷ്ടപ്പാട് ആരെയും അറിയിക്കാതെ സൂക്ഷിക്കുന്ന ആളാണ്. അതുകൊണ്ടുതന്നെ സംഭാഷണം അവസാനിക്കും വരെ അദ്ധ്യേഹം കടം ചോദിച്ചതെയില്ല. ഇതേ മാനസികാവസ്ഥയില്‍ എത്ര പേരുണ്ടാകും…

അനവധി.. നിരവധി…

ആലോചിച്ച് വട്ടായി കിടക്കുമ്പോള്‍ പുറത്ത് അനിയത്തിയും അമ്മയും:

‘ഈ പോക്ക് പോയാല്‍ സാധാരണക്കാരന്റെ ഗതി ആലോചിച്ച് നോക്കൂ..

എല്ലാ മാസവും കൂളായി പൊയ്‌ക്കൊണ്ടിരുന്ന ശിേെമഹഹാലി േുമ്യാലിെേ

ഒക്കെ എങ്ങിനെ

മാനേജ് ചെയ്യും..??

മാസക്കുറികളോക്കെ എങ്ങിനെ അടക്കനാ..

ഈ ഗവര്‍മെന്റ് അതിനെന്തെങ്കിലും വഴി കാണുമായിരിക്കും ല്ലേ..??

മൂന്ന് നാല് മാസം ‘അടവുകള്‍’

നീട്ടി വെക്കാന്‍ ബങ്കുകളോടും മറ്റും റിക്വസ്റ്റ് ചെയ്താല്‍ പോരെ.. എന്നിട്ടെന്തേ ചെയ്യത്തേ.. ദൈവത്തിനറിയാം

കേള്‍ക്കുതോറും ആലോചന മനസ്സില്‍ പെരുകുകയാണ്….

!കൊറോണ!

അത് മെല്ലെ പടര്‍ന്ന് കയറി ലോകം പിടിച്ച് ഉലക്കുകയാണ്…

Maybe ഇനി വരാന്‍ പോകുന്നത് ഇതിലും ഭയാനക അവസ്ഥയായേക്കാം.

വാട്ട്‌സ് ആപ്പ് വഴി വന്ന ഒരു ഫോര്‍വേര്‍ഡ് മെസ്സേജില്‍ പറയുന്നുണ്ട്

ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം..

നമ്മുടെ അയല്‍പക്കത്തെ വീട്ടിലെ പട്ടിണിയുടെ അളവ്..

കൂട്ടുകാരുടെ വീടുകളില്‍ അടുപ്പെരിയുന്നുണ്ടോ എന്ന് ഒരു അനോഷ്ണമെങ്കിലും നടത്തണം.

നമുക്ക് ചെയ്യാന്‍ കഴിയുന്ന ചെറിയ സഹായങ്ങള്‍ ഉറപ്പിക്കണം.

കാരണം, അന്നന്ന് ജോലിചെയ്ത് കുടുംബം പുലര്‍ത്തിയിരുന്ന പലരും പെട്ടെന്ന് വറുതിയുടെ പിടിയിലേക്ക് വീണിരിക്കുന്നു.

അവരില്‍ നാടന്‍ കലാകാരന്മാരും, മൈക്ക് സെറ്റ് – ലൈറ്റ് ആന്‍ഡ് സൗണ്ട് ടീമും,

സ്‌കൂള്‍- കോളേജ് അധ്യാപക – ഓഫീസ് ജീവനക്കാരും,

ബസ് തൊഴിലാളികളും, ഓട്ടോ-ടാക്സി ജീവനക്കാരും, ലോട്ടറി കച്ചവടക്കാരും, കൂലിപ്പണിക്കാരും, ചുമട്ടുകാരും, സിനിമാ തൊഴിലാളികളും,

തിയറ്ററുകളിലെ ജീവനക്കാരും, വഴിയരുകില്‍ കച്ചവടം നടത്തുന്നവരുമൊക്കെ യായി ഒട്ടനവധി പേരുണ്ട്…

ആത്മാഭിമാനം കൊണ്ട് പലരും തങ്ങളുടെ ദുരവസ്ഥ പറഞ്ഞെന്ന് വരില്ല.

അവരെക്കൂടി കരുതാന്‍ കഴിവുളള

മനസ് വെക്കണം.

നമ്മുടെ മക്കള്‍ വയര്‍ നിറച്ചുണ്ണുമ്പോള്‍ അയല്‍പക്കത്തെ മക്കളുടെ അരവയറെങ്കിലും നിറഞ്ഞു എന്ന് ഉറപ്പാക്കണം.

അത് മനുഷ്യനെന്ന നിലയില്‍ നമ്മുടെ ബാധ്യതയാണ്.

ഈ സമയവും കടന്നു പോവും….

വീണ്ടും നല്ല അന്തരീക്ഷം വരും. ഇപ്പൊ ഈ കിട്ടിയ സമയം നന്നായി വിനിയോഗിക്കാം…

തല്‍ക്കാലം,

ശരീരം കൊണ്ട് അകലം പാലിക്കുക..

മനസ്സുകൊണ്ട് അടുക്കുക..!

*സ്‌നേഹപൂര്‍വ്വം* , *സുഹൃത്ത്*

തിഹാർ ജയിലിൽ ഒരു രാത്രി മുഴുവൻ ഉറക്കമില്ലാതെ കഴിയുകയായിരുന്നു ആ നാലുപേരും. അവസാന മണിക്കൂറുകളിൽ മൂന്നാം ജയിലിലെ വ്യത്യസ്ത സെല്ലുകളിൽ ഒറ്റയ്ക്കായിരുന്നു അവർ. ചെയ്ത തെറ്റുകൾ അവർ ഓർത്തിരുന്നോ എന്നു വ്യക്തമല്ല, പക്ഷേ, പുലർച്ചെയോടെ ഒരു കയറിൽ ജീവിതം അവസാനിക്കുമെന്ന തോന്നൽ അവരുടെ ഉറക്കം കളഞ്ഞിരിക്കണം. പ്രതികളിൽ മുകേഷ് സിങ് മാത്രം കഴുമരത്തിലേക്കു കയറുന്നതിനു മുൻപ് ജയിൽ ഉദ്യോഗസ്ഥരോട് മാപ്പു ചോദിച്ചിരുന്നു.

2012 ഡിസംബറിൽ ഡൽഹിയിൽ ഓടുന്ന ബസില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്തവരിൽ നാലുപേർ ഇന്നു രാവിലെ 5.30ന് തൂക്കുകയറിൽ ഒടുങ്ങി. ഒരാൾ നേരത്തേ തന്നെ ആത്മഹത്യയിൽ അഭയം പ്രാപിച്ചിരുന്നു. പ്രായപൂർത്തിയാകാത്ത പ്രതി ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുകയും ചെയ്തു.

അവസാന ആഗ്രഹം എന്താണെന്നോ വിൽപത്രം എഴുതുകയോ പ്രതികൾ ചെയ്തിട്ടില്ലെന്ന് തിഹാർ ജയിലിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. പുലർച്ചെ 3.30ന് പ്രതികളെ വിളിച്ചു. പ്രഭാതഭക്ഷണം കഴിക്കാൻ വിസമ്മതിച്ചു. കഴുമരത്തിലേക്കു കയറുന്നതിനു മുൻപുള്ള അവസാനത്തെ ഭക്ഷണമായിരുന്നു അത്. ഒരു രാത്രി മുഴുവൻ ഉണർന്നിരുന്ന അവരോട് കുളിക്കാൻ ആവശ്യപ്പെട്ടെങ്കിലും ആരും കുളിച്ചില്ല.

നാലുപേരെയും ജയിൽ ‍ഡോക്ടർമാർ പരിശോധിച്ചു. ആരോഗ്യസ്ഥിതി വിലയിരുത്തി. തൂക്കിക്കൊല്ലുന്നതിന് സാക്ഷിയാകാൻ അഞ്ച് പേർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ജയിൽ സൂപ്രണ്ട്, ഡപ്യൂട്ടി സൂപ്രണ്ട്, റെസിഡന്റ് മെഡിക്കൽ ഓഫിസർ, ജില്ലാ മജിസ്ട്രേറ്റ്, ഒരു ജയിൽ ജീവനക്കാരൻ എന്നിവരായിരുന്നു അത്.

പ്രതികളായ പവൻ ഗുപ്ത, വിനയ് ശർമ, മുകേഷ് സിങ് എന്നിവർ തിഹാർ ജയിലിൽ തടവുകാർക്കുള്ള ജോലി ചെയ്തിരുന്നു. ഇതിന്റെ പ്രതിഫലം കുടുംബാംഗങ്ങൾക്ക് അയച്ചു കൊടുക്കും. എന്നാൽ അക്ഷയ് താക്കൂർ ജോലി ചെയ്യാഞ്ഞതിനാൽ പ്രതിഫലം ഒന്നും ലഭിച്ചിട്ടില്ല. പ്രതികളുടെ വസ്തുക്കളും കുടുംബത്തിന് അയച്ചുകൊടുക്കും.

പ്രോട്ടോക്കോൾ പ്രകാരം 30 മിനിറ്റുനേരം മൃതദേഹം കഴുമരത്തിൽ തൂങ്ങിക്കിടന്നു. തുടർന്ന് ഡോക്ടർ പരിശോധിച്ച് മരണം ഉറപ്പുവരുത്തി. പോസ്റ്റ്മോർട്ടത്തിനായി ദീൻ ദയാൽ ഉപാധ്യായ് ആശുപത്രിയിലേക്കു മാറ്റി. അഞ്ചംഗ സംഘം പോസ്റ്റ്മോർട്ടം നടത്തി. തുടർന്ന് ബന്ധുക്കൾക്ക് മൃതദേഹം കൈമാറും.

ബ്രിട്ടനില്‍ മലയാളി നഴ്സിന് കോവിഡ് രോഗം സ്ഥിരീകരിച്ചു. ന്യൂകാസിലിലെ ആശുപത്രിയില്‍ ജോലി ചെയ്യുന്ന നഴ്സിനാണ് രോഗം. രാജ്യത്ത് ഇതുവരെ 144 പേരാണ് കോവിഡ് ബാധയെത്തുടര്‍ന്ന് മരിച്ചത്. മഹാമാരിയെ നേരിടാന്‍ രാജ്യത്തെ ജനങ്ങള്‍ ഒന്നിച്ചുനില്‍ക്കണമെന്ന് എലിസബത്ത് രാജ്ഞി ആവശ്യപ്പെട്ടു.

ഒമാനിൽ പ്രവാസി മലയാളിക്കു കോവിഡ് 19 സ്ഥിരീകരിച്ചു. സലാലയിൽ ജോലി ചെയ്യുന്ന കണ്ണൂർ സ്വദേശിയായ അൻപത്തിമൂന്നുകാരനാണ് വൈറസ് ബാധിതനായത്. പനിയും ചുമയും കാരണം പതിനാറാം തീയതി ഒമാനിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രവാസിമലയാളിയാണ് രോഗബാധിതനായത്. ഇന്നലെയാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ആരോഗ്യവകുപ്പ് അധികൃതർ താമസസ്ഥലത്തു നിന്നും ഇദ്ദേഹത്തെ ആശുപത്രയിലേക്കു മാറ്റി.

മലയാളിയുൾപ്പെടെ ഒൻപതുപേർക്കാണ് ഒമാനിൽ പുതിയതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. 48 പേരാണ് ആകെ രോഗബാധിതർ. 13 പേർ രോഗമുക്തി നേടി. അതേസമയം, ഇന്ത്യയടക്കം 10 രാജ്യങ്ങളിൽ നിന്നെത്തിയ 17 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി സൌദി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 274 പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യസുരക്ഷാ സംവിധാനങ്ങൾ, ഭക്ഷണം ഉൾപ്പെടെയുള്ള അത്യാവശ്യസാധനങ്ങൾഎന്നിവയെല്ലാം ഒരുക്കിയിട്ടുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സൗദി ഭരണാധികാരി സൽമാൻ രാജാവ് രാജ്യത്തെ അഭിസംബോധന ചെയ്തു പറഞ്ഞു.

ഖത്തറിൽ വൈറസ് ബാധയുടെ സാമൂഹ്യവ്യാപനം നടന്നത് പ്രവാസി തൊഴിലാളികളിലൂടെയാണെന്നു ദേശീയ ദുരന്ത നിവാരണ സമിതി വ്യക്തമാക്കി. 460 പേരാണ് ഖത്തറിൽ രോഗബാധിതരായത്. കുവൈത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അവധി ഓഗസ്റ്റ് മൂന്ന് വരെ നീട്ടി. അതേസമയം, മക്കയും മദീനയും ഒഴികെ ഗൾഫിലെ ഭൂരിപക്ഷം പള്ളികളിലും ഇന്നു വെള്ളിയാഴ്ച നമസ്കാരം ഉണ്ടായിരിക്കില്ല.

ലോകത്താകെ കോവിഡ് മരണം പതിനായിരം കടന്നു. ഇതുവരെ 10,033 പേരാണ് മരിച്ചത്. രണ്ടുലക്ഷത്തി നാല്‍പ്പത്തി അയ്യായിരം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണനിരക്കില്‍ ഇറ്റലി ചൈനയെ മറികടന്നു. 3,405 പേരാണ് ഇറ്റലിയില്‍ മരിച്ചത്. ഇരുപത്തിനാല് മണിക്കൂറിനിടെ മാത്രം മരിച്ചത് 427പേര്‍. ചൈനയില്‍ മരണം 3,245 ആയി. ഇറാനില്‍ 1,284ഉം സ്പെയിനില്‍ 831ഉം ആണ് മരണസംഖ്യ.

കോവിഡ് പടരുന്ന പശ്ചാത്തലത്തില്‍ കാനഡയിലും സുരക്ഷാ മുന്‍കരുതലുകള്‍ ശക്തമാക്കി. ജനങ്ങള്‍ പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. അമേരിക്കയുമായുള്ള അതിര്‍ത്തി അടയ്ക്കുന്നതില്‍ അന്തിമ തീരുമാനം ഉടനുണ്ടാകും. വരുന്ന രണ്ടാഴ്ച കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

പ്രതിരോധ നടപടികള്‍ ശക്തമാകുമ്പോഴും പോര്‍ച്ചുഗലില്‍ കോവിഡ് പടരുകയാണ്. രാജ്യത്ത് രണ്ടാഴ്ചത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. രാജ്യന്തര അതിര്‍ത്തികള്‍ അടച്ചിരിക്കുകയാണ്.

കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച്‌ സിപിഎം നേതാവും മുന്‍ എംപിയുമായ എംബി രാജേഷ്. കര്‍ഫ്യൂ. രാവിലെ 7 മുതല്‍ വൈകീട്ട് 9 വരെയാണത്രേ. അതെന്താ വൈറസിന് കണ്ണ് കാണില്ലേ?. വൈറസ് ഇരുട്ടായാല്‍ പുറത്തിറങ്ങില്ലെന്നാണോ മോദി കരുതുന്നതെന്ന് രാജേഷ് ചോദിച്ചു. പിന്നെ പാത്രം കൂട്ടിമുട്ടിക്കല്‍. അറുപതു വയസ്സ് കഴിഞ്ഞവര്‍ പുറത്തിറങ്ങരുത്. (മോദിക്കും ബാധകമാവുമല്ലോ അല്ലേ?) എന്തൊരു പ്രഹസനമാണ് മോദി ജീ ഇതെന്ന് രാജേഷ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപം

മുഖ്യമന്ത്രിയുടെ പത്ര സമ്മേളനവും പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തതും നാം കണ്ടു.മുഖ്യമന്ത്രി പ്രഖ്യാപിച്ചത് സാമ്ബത്തിക പാക്കേജ് .പ്രധാനമന്ത്രി പ്രഖ്യാപിച്ചത് കര്‍ഫ്യൂ.രാഷ്ട്രീയ പക്ഷപാതിത്വമുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കുമെല്ലാം വസ്തുനിഷ്ഠമായ ഒരു താരതമ്യം സാദ്ധ്യമാണിപ്പോള്‍. മുഖ്യമന്ത്രിയുടെ പാക്കേജ് ഇരുപതിനായിരം കോടി രൂപയുടെ. കൊറോണ സൃഷ്ടിച്ച ഗുരുതര സാഹചര്യം നേരിടാന്‍ ഇന്ത്യയില്‍ ആദ്യമായി ഒരു സര്‍ക്കാര്‍ സാമ്ബത്തിക പാക്കേജ് പ്രഖ്യാപിക്കുന്നു. ആരോഗ്യപാക്കേജും ഇളവുകളും ആശ്വാസ നടപടികളുമെല്ലാമുണ്ട് അതില്‍. എല്ലാ വിഭാഗം ആളുകള്‍ക്കും.

ലോകമഹായുദ്ധത്തേക്കാള്‍ ഗുരുതരമാണ് സാഹചര്യമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലോകയുദ്ധസമാനമായ സാഹചര്യം നേരിടാന്‍ പ്രധാനമന്ത്രി നിര്‍ദ്ദേശിച്ച കാര്യങ്ങള്‍ നോക്കു.കര്‍ഫ്യൂ. രാവിലെ 7 മുതല്‍ വൈകീട്ട് 9 വരെയാണത്രേ. അതെന്താ വൈറസിന് കണ്ണ് കാണില്ലേ? വൈറസ് ഇരുട്ടായാല്‍ പുറത്തിറങ്ങില്ലെന്നാണോ മോദി കരുതുന്നത്?
പിന്നെ പാത്രം കൂട്ടിമുട്ടിക്കല്‍. അറുപതു വയസ്സ് കഴിഞ്ഞവര്‍ പുറത്തിറങ്ങരുത്. (മോദിക്കും ബാധകമാവുമല്ലോ അല്ലേ?) എന്തൊരു പ്രഹസനമാണ് മോദി ജീ ഇത്?
പക്ഷേ ഓര്‍ക്കുക. ഇന്നലെയാണ് ഇതേ മോദി ഗവണ്‍മെന്റ് തങ്ങള്‍ക്ക് വേണ്ടപ്പെട്ട കോര്‍പ്പറേറ്റ് ചങ്ങാതിമാര്‍ കേന്ദ്ര സര്‍ക്കാരിന് സ്‌പെക്‌ട്രം യൂസര്‍ചാര്‍ജ്, ലൈസന്‍സ് ഫീസിനങ്ങളില്‍ നല്‍കാനുള്ള കുടിശ്ശികയുടെ പലിശ, പിഴപലിശ എന്നിവ ഒഴിവാക്കണമെന്ന് സുപ്രീം കോടതിയോട് അഭ്യര്‍ത്ഥിച്ചത്.മുതല്‍ തിരിച്ചടക്കാന്‍ 20 വര്‍ഷം സാവകാശം കൊടുക്കണമെന്നും! സുപ്രീം കോടതി അനുവദിച്ചില്ല. ഇന്നത്തെ എല്ലാ പത്രങ്ങളിലും ഈ വാര്‍ത്തയുണ്ട്. കൊറോണ മൂലം ഉപജീവന മാര്‍ഗ്ഗം മുട്ടിയവരുടെ ദുരിതം കാണാത്ത മോദി വേദനിക്കുന്ന കോടീശ്വരന്‍മാരുടെ കണ്ണീര് കാണും.അവര്‍ക്ക് പാത്രം നിറയെ. ബാക്കിയുള്ളവര്‍ ഒഴിഞ്ഞ പാത്രം കൂട്ടിമുട്ടിച്ച്‌ കലമ്ബിക്കോളാന്‍. കൊറോണ പിടിച്ചാല്‍ വെയിലു കൊണ്ടോളാന്‍. എന്നിട്ടും മാറിയില്ലെങ്കില്‍ ഗോമൂത്രം കുടിച്ചോളാന്‍. തൊട്ടുകൂട്ടാന്‍ മോദിയുടെ പ്രസംഗങ്ങള്‍ കൊടുക്കുമത്രേ. അതോടെ രോഗിയുടെ കാര്യം തീരുമാനമാവും.

വരൂ ഭക്തരേ.. ഇരുപതിനായിരം കോടിയുടെ പാക്കേജിനെ തെറി വിളിക്കാനും കര്‍ഫ്യൂവിനെ ന്യായീകരിക്കാനും വരിവരിയായി വരൂ.

നിര്‍ഭയ കേസിൽ കുറ്റവാളികൾക്ക് വേണ്ടി ഹാജരായ അഭിഭാഷകനെതിരെ ആക്രമണ ശ്രമം. സുപ്രീംകോടതിക്ക് പുറത്തുവച്ചാണ് സംഭവം. കേസിൽ അവസാന ഹർജിയും തള്ളിയതിന് പിന്നാലെ കോടതിക്ക് പുറത്തെത്തിയ എ പി സിംഗിനെ അഭിഭാഷക ചെരുപ്പൂരി അടിക്കാൻ ശ്രമിക്കുകയായിരുന്നു.

സ്ഥലത്ത് ഉണ്ടായിരുന്ന മറ്റ് അഭിഭാഷകർ ചേർന്നാണ് ഇവരെ പിടിച്ചുമാറ്റിയത്. എ പി സിംഗ് കുറ്റവാളികളെ സഹായിക്കാൻ ശ്രമിക്കുകയാണെന്ന് അഭിഭാഷക ആരോപിച്ചു. സ്ത്രീകൾക്ക് എതിരെ അക്രമം നടത്തുന്നവരെ ഇയാൾ സഹായിക്കാൻ ശ്രമിക്കുകയാണ്. ഇത്തരക്കാരെ കോടതിയിൽ കയറാൻ അനുവദിക്കരുതെന്നും ആക്രോശിച്ചാണ് അഭിഭാഷക ആക്രമിക്കാൻ ശ്രമിച്ചത്.

അന്ത്യന്തം നാടകീയമണിക്കൂറുകള്‍ക്ക് ശേഷം നിര്‍ഭയ കേസ് കുറ്റവാളികള്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു. രാജ്യാന്തരകോടതിയിലും കുടുംബ കോടതിയിലുമുള്ള കേസുകള്‍ പ്രസക്തമല്ലെന്ന് കോടതി നിരീക്ഷിച്ചിരുന്നു. പ്രതികള്‍ക്ക് ദൈവത്തെ കണ്ടുമുട്ടാന്‍ സമയമായെന്നും കോടതി. പ്രതികളുടെ മരണവാറന്‍റ് റദ്ദാക്കാന്‍ ഒന്നുംചെയ്യാനാകില്ലെന്ന് ഹൈക്കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു.

നിര്‍ഭയക്കേസിലെ നാലുപ്രതികളുടെ വധശിക്ഷ നടപ്പാക്കിയ സമയം ജയിലിന് പുറത്ത് ആഹ്ലാദാരവങ്ങള്‍ മുഴക്കി ജനക്കൂട്ടവും രംഗത്തെത്തി. നിരവധി ആളുകളാണ് വധശിക്ഷയെ അനുകൂലിച്ച് തിഹാര്‍ ജയിലിന് പുറത്ത് തടിച്ചുകൂടിയത്. പ്രതികളായ പവന്‍ ഗുപ്ത, അക്ഷയ് സിങ്, വിനയ് ശര്‍മ, മുകേഷ് സിങ് എന്നിവരെ തൂക്കിലേറ്റിയ വിവരം ഇവർ കയ്യടിച്ച് സ്വീകരിച്ചു. തിഹാര്‍ ജയിലില്‍ രാവിലെ അഞ്ചരയ്ക്കാണ് നാല് പ്രതികളെ ഒരുമിച്ച് തൂക്കിലേറ്റിയത്.

ശിക്ഷ മാറ്റിവ്ക്കണമെന്ന പവന്‍ ഗുപ്തയുടെ ഹര്‍ജി പുലര്‍ച്ചെ മൂന്നരയ്ക്ക് സുപ്രീം കോടതി തളളിയിരുന്നു. ഇതോടെ മരണവാറന്റ് അനുസരിച്ച് കൃത്യസമയത്ത് ശിക്ഷ നടപ്പാക്കി. ആറുമണിയോടെ കഴുമരത്തില്‍ നിന്ന് നീക്കിയ മൃതദേഹങ്ങള്‍ ആശുപത്രിയിലെത്തിച്ച് പരിശോധനയ്ക്ക് ശേഷം സംസ്കരിക്കും. സുപ്രീം കോടതി തീരുമാനം വന്നതിന് പിന്നാലെ നാലരയോടെയാണ് പ്രതികളെ ഉണര്‍ത്തി ജയില്‍ അധികൃതര്‍ ശിക്ഷ നടപ്പാക്കാനുളള അന്തിമ തീരുമാനം അറിയിച്ചത്.

തുടര്‍ന്ന് സെല്ലിന് പുറത്തെത്തിച്ച് വൈദ്യ പരിശോധനയ്ക്കുശേഷം അഞ്ചേകാലിന് തൂക്കുമരത്തട്ടിലെത്തിച്ചു. മജിസ്ട്രേറ്റ് മരണവാറന്റ് പ്രതികളെ വായിച്ചുകേള്‍പിച്ചു . കൃത്യം അഞ്ചരയ്ക്ക് ജയില്‍ സൂപ്രണ്ട് ശിക്ഷ നടപ്പാക്കാനുളള നിര്‍ദേശം ആരാച്ചാര്‍ക്ക് നല്‍കി.

ആ ക്രൂര രാത്രിയിൽ നിര്‍ഭയയ്ക്ക് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അവീന്ദ്ര പാണ്ഡെയുടെ പ്രതികരണത്തിന് കാത്ത് രാജ്യം. ഈ കേസിന്റെ പോരാട്ടത്തിന്റെ ഭാഗമായി മാറിയ മുഖമായിരുന്നു അവീന്ദ്ര പാണ്ഡെയുടേത്. കേസിലെ മുഖ്യസാക്ഷിയും കൂടിയായിരുന്നു അവീന്ദ്ര പാണ്ഡെ. ജീവിതത്തിലെ ഏറ്റവും മറക്കാനാവാത്ത അനുഭവമായിരുന്നു അന്ന് ബസിലുണ്ടായിരുന്നതെന്ന് അദ്ദേഹം പറ‍ഞ്ഞിരുന്നു. പലപ്പോഴും പൊട്ടിക്കരഞ്ഞാണ് അദ്ദേഹം കോടതി മുറികളിൽ മൊഴി നൽകിയിരുന്നത്. യുപി സ്വദേശിയാണ് അവീന്ദ്ര പാണ്ഡെ. നിര്‍ഭയ കടന്നുപോയ ആ ക്രൂരനിമിഷങ്ങളെ നേരിൽ കണ്ട വ്യക്തി കൂടിയാണ് അവീന്ദ്രപാണ്ഡെ എന്ന ചെറുപ്പക്കാരൻ. ഡൽഹിയിലെ കമ്പനിലാണ് ഇദ്ദേഹം ജോലി ചെയ്തിരുന്നത്.മരണത്തിന് കീഴടങ്ങിയ നിർഭയ ജീവിക്കാനാഗ്രഹിച്ചിരുന്നതായി അവീന്ദ്ര പാണ്ഡെ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

ആറുമണിയോടെ കഴുമരത്തില്‍ നിന്ന് നീക്കിയ മൃതദേഹങ്ങള്‍ ആശുപത്രിയിലെത്തിച്ച് പരിശോധനയ്ക്ക് ശേഷം സംസ്കരിക്കും.സുപ്രീം കോടതി തീരുമാനം വന്നതിന് പിന്നാലെ നാലരയോടെയാണ് പ്രതികളെ ഉണര്‍ത്തി ജയില്‍ അധികൃതര്‍ ശിക്ഷ നടപ്പാക്കാനുളള അന്തിമ തീരുമാനം അറിയിച്ചത്. തുടര്‍ന്ന് സെല്ലിന് പുറത്തെത്തിച്ച് വൈദ്യ പരിശോധനയ്ക്കുശേഷം അഞ്ചേകാലിന് തൂക്കുമരത്തട്ടിലെത്തിച്ചു. മജിസ്ട്രേറ്റ് മരണവാറന്റ് പ്രതികളെ വായിച്ചുകേള്‍പിച്ചു . കൃത്യം അഞ്ചരയ്ക്ക് ജയില്‍ സൂപ്രണ്ട് ശിക്ഷ നടപ്പാക്കാനുളള നിര്‍ദേശം ആരാച്ചാര്‍ക്ക് നല്‍കി. ശിക്ഷ നടപ്പാക്കിയ സമയം ജയിലിന് പുറത്ത് ജനക്കൂട്ടം ആഹ്ലാദാരവങ്ങള്‍ മുഴക്കി.

നിര്‍ഭയക്കേസിലെ നാലുപ്രതികളുടെ വധശിക്ഷ നടപ്പാക്കി. തിഹാര്‍ ജയിലില്‍ രാവിലെ അഞ്ചരയ്ക്കാണ് പവന്‍ ഗുപ്ത, അക്ഷയ് സിങ്, വിനയ് ശര്‍മ, മുകേഷ് സിങ് എന്നിവരെ ഒരുമിച്ച് തൂക്കിലേറ്റിയത്. ശിക്ഷ മാറ്റിവ്ക്കണമെന്ന പവന്‍ ഗുപ്തയുടെ ഹര്‍ജി പുലര്‍ച്ചെ മൂന്നരയ്ക്ക് സുപ്രീം കോടതി തളളിയിരുന്നു. ഇതോടെ മരണവാറന്റ് അനുസരിച്ച് കൃത്യസമയത്ത് ശിക്ഷ നടപ്പാക്കി. ആറുമണിയോടെ കഴുമരത്തില്‍ നിന്ന് നീക്കിയ മൃതദേഹങ്ങള്‍ ആശുപത്രിയിലെത്തിച്ച് പരിശോധനയ്ക്ക് ശേഷം സംസ്കരിക്കും.

സുപ്രീം കോടതി തീരുമാനം വന്നതിന് പിന്നാലെ നാലരയോടെയാണ് പ്രതികളെ ഉണര്‍ത്തി ജയില്‍ അധികൃതര്‍ ശിക്ഷ നടപ്പാക്കാനുളള അന്തിമ തീരുമാനം അറിയിച്ചത്. തുടര്‍ന്ന് സെല്ലിന് പുറത്തെത്തിച്ച് വൈദ്യ പരിശോധനയ്ക്കുശേഷം അഞ്ചേകാലിന് തൂക്കുമരത്തട്ടിലെത്തിച്ചു. മജിസ്ട്രേറ്റ് മരണവാറന്റ് പ്രതികളെ വായിച്ചുകേള്‍പിച്ചു . കൃത്യം അഞ്ചരയ്ക്ക് ജയില്‍ സൂപ്രണ്ട് ശിക്ഷ നടപ്പാക്കാനുളള നിര്‍ദേശം ആരാച്ചാര്‍ക്ക് നല്‍കി. ശിക്ഷ നടപ്പാക്കിയ സമയം ജയിലിന് പുറത്ത് ജനക്കൂട്ടം ആഹ്ലാദാരവങ്ങള്‍ മുഴക്കി.

തൂക്കിലേറ്റിയതിനു തൊട്ടുമുൻപും വധശിക്ഷ ഒഴിവാക്കാൻ പ്രതികളുടെ തീവ്രശ്രമം. വധശിക്ഷ നടപ്പാക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ നിർഭയ കേസിലെ പ്രതികൾ നടത്തിയ അവസാന നീക്കവും പരാജയപ്പെട്ടു. പവൻ ഗുപ്ത നൽകിയ രണ്ടാം ദയാഹർജി തള്ളിയതിനെതിരെയാണ് പുലർച്ചെ 2.50ന് സുപ്രീം കോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ ആർ.ഭാനുമതി, അശോക് ഭൂഷൻ, എ.എസ്.ബൊപ്പണ്ണ എന്നിവരാണ് കേസ് പരിഗണിച്ചത്. ‌ദയാഹർജി തള്ളിയതിൽ ജുഡീഷ്യൽ പരിശോധന പരിമിതമാണ് എന്ന് കോടതി നിരീക്ഷിച്ചു.

ശിക്ഷ ഒഴിവാക്കാന്‍ കോടതികള്‍ക്ക് മുന്നില്‍ ഒട്ടേറെ തന്ത്രങ്ങള്‍ പയറ്റിയ പ്രതികള്‍ ഒടുവില്‍ ശിക്ഷ രണ്ടുദിവസം മാറ്റിവയ്ക്കണമെന്ന് സുപ്രീം കോടതിയോട് ആവശ്യപ്പെട്ടെങ്കിലും കോടതി വഴങ്ങിയില്ല. കുറ്റകൃത്യം നടക്കുമ്പോൾ പവൻ ഗുപ്തയ്ക്ക് പ്രായപൂർത്തി ആയില്ലെന്നും ജയിലിൽ മർദനമേറ്റതിനെത്തുടർന്ന് നൽകിയ പരാതി കർക്കർദൂമ കോടതിയിൽ പരിഗണനയിലാണെന്നുമുള്ള വാദവും കോടതി തള്ളി. ഒടുവില്‍ ശിക്ഷ നടപ്പാക്കുമെന്ന ഘട്ടത്തില്‍ പ്രതിക്ക് അവസാനമായി ബന്ധുക്കളെ കാണാന്‍ ഒരുവട്ടം കൂടി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ജയില്‍ ചട്ടം ഇതിന് അനുവദിക്കുന്നില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അറിയിച്ചതോടെ കോടതി അതും തളളി.

നിർഭയയുടെ മാതാപിതാക്കളും കോടതിയിലെത്തിയിരുന്നു. വിധിയിൽ സന്തോഷമുണ്ടെന്ന് അവർ പറഞ്ഞു. രാജ്യാന്തര കോടതിയിലും കുടുംബ കോടതിയിലുമുള്ള കേസുകൾ പ്രസക്തമല്ലെന്നു നിരീക്ഷിച്ച് ഡ‍ൽഹി കോടതി ഹർജി തള്ളിയതിനു പിന്നാലെയാണ് പ്രതിഭാഗം പുലർച്ചെ സുപ്രീം കോടതിയെ സമീപിച്ചത്. പ്രതികൾക്കു ദൈവത്തെ കണ്ടുമുട്ടാൻ സമയമായെന്നും ഡൽഹി കോടതി പറഞ്ഞു. രാജ്യത്തെ വ്യവസ്ഥകളുമായാണ് പ്രതികൾ കളിക്കുന്നത്. ദയാഹർജി സമർപ്പിക്കാൻ രണ്ടര വർഷം വൈകിയതിൽ ഗൂഢാലോചനയുണ്ടെന്നും ഹൈക്കോടതി പറഞ്ഞു.

ജസ്റ്റിസ് മൻമോഹൻ, ജസ്റ്റിസ് സഞ്ജീവ് നരുല എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിച്ചത്. പ്രതികളായ അക്ഷയ് കുമാർ സിങ്, പവൻ ഗുപത്, വിനയ് ശർമ എന്നിവരാണ് കോടതിയെ സമീപിച്ചത്. വിചാരണ അസാധുവാക്കണമെന്ന പ്രതി മുകേഷ് സിങ്ങിന്റെ ഹർജി സുപ്രീംകോടതിയും തള്ളിയിരുന്നു. നേരത്തെ, അക്ഷയ് സിങ്ങിന്റെയും പവൻ ഗുപ്തയുടെയും രണ്ടാം ദയാഹർജിയും രാഷ്ട്രപതി തള്ളിയതിനാൽ പ്രതികൾക്ക് നിയമപരമായ അവകാശങ്ങൾ ഒന്നും ബാക്കിയില്ലെന്നും വധശിക്ഷ വെള്ളിയാഴ്ച തന്നെ നടപ്പാക്കാമെന്നും പബ്ലിക് പ്രോസിക്യൂട്ടർ വാദിച്ചു.

2012 ൽ ഓടുന്ന ബസിൽ പെൺകുട്ടിയെ അതിക്രൂരമായി പീഡിപ്പിച്ച് റോഡിലെറിഞ്ഞ സംഭവത്തിൽ ആറു പ്രതികളാണ് പിടിയിലായിരുന്നത്. ചികിൽസയിലിരിക്കെ പെൺകുട്ടി മരിച്ചു. പ്രതികളിൽ ഒരാളായ രാംസിങ് ജയിൽവാസത്തിനിടെ ജീവനൊടുക്കി. മറ്റൊരു പ്രതിക്ക് പ്രായപൂർത്തിയാകാതിരുന്നതിനാൽ മൂന്നു വർഷത്തെ തടവിനു ശേഷം ജയിൽമോചിതനായി. മറ്റു നാലു പ്രതികൾക്കാണ് വധശിക്ഷ ലഭിച്ചത്. 2012 ഡിസംബർ‌ 16 നായിരുന്നു രാജ്യത്തെ നടുക്കിയ ക്രൂരത. രാത്രിയിൽ സുഹൃത്തിനൊപ്പം ബസ് കാത്തുനിന്ന 26 കാരിയായ മെഡിക്കൽ വിദ്യാർഥിനി അതുവഴി വന്ന ബസിൽ കയറി.

ഡ്രൈവർ ഉൾപ്പെടെ ആറു പേരാണ് ഉണ്ടായിരുന്നത്. സുഹൃത്തിനെ മർദിച്ച് അവശനാക്കിയ സംഘം പെൺ‍കുട്ടിയെ മൃഗീയമായി പീഡിപ്പിക്കുകയായിരുന്നു. ക്രൂരബലാൽസംഗത്തിനും പീഡനത്തിനും ശേഷം അവളെയും സുഹൃത്തിനെയും റോഡിലേക്കു വലിച്ചെറിയുകയായിരുന്നു. ആശുപത്രിയിൽ ജീവനുവേണ്ടി പൊരുതിയ പെൺകുട്ടി ഡിസംബർ 29 ന് ലോകത്തോടു വിട പറഞ്ഞു. സംഭവത്തിൽ രാജ്യമെമ്പാടും ശക്തമായ പ്രതിഷേധമുയർന്നു. പിടിയിലായ പ്രതികൾക്കു വധശിക്ഷ തന്നെ നൽകണമെന്നായിരുന്നു ജനങ്ങളുടെ ആവശ്യം. പ്രതീക്ഷിച്ചതുപോലെ അവർക്കു വധശിക്ഷതന്നെ വിധിച്ചു.

ഇത്തരത്തിൽ നാലുപേരുടെ വധശിക്ഷ ഒരുമിച്ചു നടപ്പാക്കുന്നത് രാജ്യത്ത് അപൂർവ സംഭവമാണ്. ജോഷി–അഭയങ്കാർ കൊലക്കേസുകളിൽ, 1983 ഒക്ടോബർ 25ന് പുണെ യർവാഡ ജയിലിൽ കൊടുംകുറ്റവാളിസംഘത്തിലെ നാലു പേരെ തൂക്കിലേറ്റിയിരുന്നു. സംസ്കൃതപണ്ഡിതൻ കാശിനാഥ് ശാസ്ത്രി അഭയങ്കറും കുടുംബവും വിജയനഗറിലെ ജോഷിയും കുടുംബവും ഉൾപ്പടെ 1976–77 കാലഘട്ടത്തിൽ പുണെ നഗരത്തിൽ ഉണ്ടായ 10 കൊലപാതകങ്ങളുടെ പേരിൽ സംഘത്തലവൻ രാജേന്ദ്ര യെല്ലപ്പ ജക്കല്‍, ദിലീപ് സുതാർ , ശാന്താറാം ജഗ്താപ്, മുനാവർ ഹരുൺഷാ എന്നിവരെയാണ് അന്നു തൂക്കിലേറ്റിയത്.

നിർഭയക്കേസിലെ പ്രതികൾ

രാം സിങ്‌ (34)

ബസ് ഡ്രൈവർ. രാജസ്ഥാൻ സ്വദേശി. സംഭവത്തിനു രണ്ടു വർഷം മുൻപു ഭാര്യയുടെ മരണത്തെ തുടർന്നു രാംസിങ്ങിലെ ക്രൂരത വർധിച്ചെന്നു സുഹൃത്തുക്കൾ. തിഹാർ ജയിലിൽ 2013 മാർച്ച് 11നു മരിച്ചനിലയിൽ കണ്ടെത്തി. കുറ്റം ചെയ്‌തപ്പോൾ മദ്യലഹരിയിലായിരുന്നുവെന്നു മൊഴി നൽകി. തിരിച്ചറിയൽ പരേഡിനു വിസമ്മതിച്ചു. സ്റ്റിയറിങ് സഹോദരൻ മുകേഷിനെ ഏൽപ്പിച്ച ശേഷം രാം സിങ്ങാണു യുവതിയെ ആദ്യം പീഡിപ്പിച്ചത്. ഏറ്റവും ക്രൂരത കാട്ടിയതും ഇയാൾ.

പ്രായപൂർത്തിയാകാത്തയാൾ (കുറ്റകൃത്യം ചെയ്യുമ്പോൾ 17 വയസ്സും 6 മാസവും)
ഉത്തർപ്രദേശിൽനിന്ന് 11-ാം വയസ്സിൽ വീടുവിട്ടു ഡൽഹിയിലെത്തി. ബസിൽ ക്ലീനർ. പെൺകുട്ടിയെ ബസിലേക്കു വിളിച്ചുകയറ്റിയത് ഇയാൾ. സ്‌കൂൾ രേഖകൾ പരിശോധിച്ചു പ്രായപൂർത്തിയായിട്ടില്ലെന്നു ജുവനൈൽ ജസ്‌റ്റിസ് ബോർഡ് ഉത്തരവിട്ടു. ബോർഡിന്റെ തിരുത്തൽ കേന്ദ്രത്തിൽ 3 വർഷം കഴിയണമെന്നായിരുന്നു ശിക്ഷ. 2015 ഡിസംബറിൽ വിട്ടയച്ചു.

വധശിക്ഷ ലഭിച്ചവർ

മുകേഷ് സിങ് (33)

രാം സിങ്ങിന്റെ ഇളയ സഹോദരൻ. ബസിലെ ക്ലീനർ. അവിവാഹിതൻ. സുഹൃത്തിനെ മർദിച്ചെങ്കിലും പെൺകുട്ടിയെ ഉപദ്രവിച്ചില്ലെന്നു മൊഴി. തിരിച്ചറിയൽ പരേഡിൽ ഇയാളെ പെൺകുട്ടിയുടെ സുഹൃത്ത് തിരിച്ചറിഞ്ഞു. സംഭവം നടക്കുമ്പോൾ ബസ് ഓടിക്കുകയായിരുന്നെന്നു മൊഴി നൽകി.

പവൻ ഗുപ്‌ത (26)

നേരത്തെ രാം സിങ്ങിനൊപ്പം ബസിൽ ക്ലീനറായി ജോലി ചെയ്‌തിരുന്നു. ഒൻപതാം ക്ലാസിൽ പഠനം നിർത്തി. അവിവാഹിതൻ. തിരിച്ചറിയൽ പരേഡിനു വിസമ്മതിച്ചു. ക്രൂരമായ കുറ്റകൃത്യമാണു ചെയ്‌തതെന്നും തൂക്കിക്കൊല്ലണമെന്നും കോടതിയിൽ അപേക്ഷിച്ചു. എന്നാൽ വിചാരണയ്‌ക്കിടെ മൊഴിമാറ്റി.

വിനയ് ശർമ (27)

സിരിഫോർട്ടിലെ ജിംനേഷ്യത്തിൽ ഇൻസ്‌ട്രക്‌ടറായി ജോലി ചെയ്യുന്നതിനൊപ്പം ബികോം പഠനം. അവിവാഹിതൻ. തൂക്കിക്കൊല്ലണമെന്നു കോടതിയിൽ ആദ്യം പറഞ്ഞു. പിന്നീടു നിഷേധിച്ചു. തിരിച്ചറിയൽ പരേഡിനു വിസമ്മതിച്ചു.

അക്ഷയ് കുമാർ സിങ് (35)

ബസിലെ ക്ലീനർ. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവും. രാം സിങ്ങിനു ശേഷം പെൺകുട്ടിയെ പീഡിപ്പിച്ചത് അക്ഷയ് ആണെന്നായിരുന്നു പൊലീസ് മൊഴി. സംഭവത്തിനു പിന്നാലെ ഗുരുഗ്രാം നഹർപുരിലെ സഹോദരന്റെ വീട്ടിലേക്കു കടന്നു.

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ പൂര്‍ണമായ നിരോധനങ്ങളിലേക്ക് കടക്കുന്നു. അന്തര്‍ദ്ദേശീയ വിമാനങ്ങളുടെ സര്‍വീസുകള്‍ പൂര്‍ണമായും നിര്‍ത്തിവെച്ചു. ഞായറാഴ്ച മുതല്‍ ഒരാഴ്ചത്തേക്കാണ് വിലക്ക്. ഇന്ന് എട്ടുമണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യാനിരിക്കെയാണ് ഈ പ്രഖ്യാപനം.

10 വയസ്സിന് താഴെയുള്ള കുട്ടികളും 65 വയസ്സിനു മുകളില്‍ പ്രായമുള്ള വൃദ്ധരും വീടുകളില്‍ നിന്നും പുറത്തിറങ്ങരുതെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

വ്യാഴാഴ്ച മാത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് 18 കേസുകളാണ്. സ്ഥിതി ഗൗരവപ്പെട്ടതാണെന്ന സൂചനയാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ നടപടിയിലൂടെ നല്‌കിയിരിക്കുന്നത്.

ജനപ്രതിനിധികളോ, ഡോക്ടര്‍മാരോ, സര്‍ക്കാര്‍ ഉദ്യോഗസ്ഥരോ അല്ലാത്തവര്‍ വീട്ടിലിരുന്ന് ജോലി ചെയ്യണമെന്നാണ് സര്‍ക്കാരിന്റെ നിര്‍ദ്ദേശം. റെയില്‍വേയിലെ എല്ലാ കണ്‍സെഷന്‍ യാത്രകളും മരവിപ്പിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രോഗികള്‍, വിദ്യാര്‍ത്ഥികള്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് ഇതില്‍ ഇളവുണ്ട്.

സ്വകാര്യമേഖലയില്‍ വര്‍ക്ക് ഫ്രം ഹോം സംവിധാനം ഏര്‍പ്പെടുത്താന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അടിയന്തിര, അവശ്യ സേവനങ്ങള്‍ക്കു മാത്രമേ ഇക്കാര്യത്തില്‍ ഇളവ് പാടുള്ളൂ. നിലവില്‍ ഇന്ത്യ രോഗപ്പകര്‍ച്ചയുടെ രണ്ടാംഘട്ടത്തിലാണ്. ഈ ഘട്ടത്തില്‍ പടരുന്നത് തിരിച്ചറിയാനും നടപടികളെടുക്കാനും സാധിക്കും. അടുത്ത ഘട്ടത്തില്‍ സമൂഹപ്പകര്‍ച്ചയുടെ ഘട്ടമാണ്. ഇതില്‍ പകര്‍ച്ച തിരിച്ചറിയാന്‍ പ്രയാസമായിരിക്കും. കമ്മ്യൂണിറ്റി ട്രാന്‍സ്മിഷന്‍ (സമൂഹപ്പകര്‍ച്ച) നടന്നിട്ടുണ്ടോയെന്നതിന് തെളിവില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്.

നിര്‍ഭയ കേസ് പ്രതികളെ നാളെ രാവിലെ അഞ്ചരയ്ക്കുതന്നെ തൂക്കിലേറ്റും. മരണവാറന്റ് സ്റ്റേ ചെയ്യാതെ ഡല്‍ഹി കോടതി. വധശിക്ഷയ്ക്ക് തടയിടാന്‍ പ്രതികളിലൊരാളായ മുകേഷ് സിങ് നല്‍കിയ പുതിയ റിട്ട് ഹര്‍ജിയും സുപ്രീംകോടതി തള്ളിയതിന് പിന്നാലെയാണ് ഉത്തരവ്.

വിചാരണ അസാധുവായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് കോടതി തള്ളിയത്. വിചാരണക്കോടതിയിലും ഹൈക്കോടതിയും ഇക്കാര്യം വിശദമായി പരിശോധിച്ചതാണെന്നും ഒരു പുനഃപരിശോധനയുടെ ആവ്യമില്ലെന്നും കോടതി വിലയിരുത്തി. പുനഃപരിശോധനാഹര്‍ജിയും തിരുത്തല്‍ ഹര്‍ജിയും സ്വമേധയാ നല്‍കിയതല്ലെന്ന മുകേഷ് സിങ്ങിന്റെ വാദവും കോടതി നിരസിച്ചു. സംഭവം നടന്ന ദിവസം ഡൽഹിയിൽ ഇല്ലായിരുന്നു എന്നാണ് മുകേഷ് സിങ് ഹർജിയിൽ പറഞ്ഞിരുന്നത്.

വധശിക്ഷ നാളെത്തന്നെ നടപ്പാക്കാമെന്ന് പ്രോസിക്യൂട്ടര്‍ അറിയിച്ചു. പ്രതികള്‍ക്ക് നിയമപരമായ അവകാശങ്ങള്‍ ഒന്നും ബാക്കിയില്ലെന്നും വാദിച്ചു. അക്ഷയ്സിങ്ങിന്റെയും പവന്‍ ഗുപ്തയുടെയും രണ്ടാം ദയാഹര്‍ജിയും രാഷ്ട്രപതി തള്ളി.

നിയമപരമായി പ്രതികള്‍ക്ക് ഉണ്ടായിരുന്ന എല്ലാ സാധ്യതകളും അവസാനിച്ചു കഴിഞ്ഞു. ആ സാധ്യതകളുപയോഗിച്ച് ശിക്ഷ നടപ്പാക്കുന്നത് പരമാവധി വൈകിപ്പിക്കാനും കഴിഞ്ഞു. വധശിക്ഷ നാളെ രാവിലെ 5.30ന് തന്നെ നടപ്പാക്കുമെന്ന് ഉറപ്പായപ്പോള്‍ പുതിയ കുറക്കുവഴികള്‍ തേടുകയാണ് പ്രതികള്‍. അതിന്‍റെ ഭാഗമായാണ് വിവിധ കോടതികളിലായി പലതരം ഹര്‍ജികള്‍ നല്‍കിയതും, പ്രതി മുകേഷ് സിങ് രാഷ്ട്രപതിക്ക് രണ്ടാം ദയാഹര്‍ജി സമര്‍പ്പിച്ചതും. ഇതില്‍ ഏറ്റവും ശ്രദ്ധേയമായത് പ്രതി അക്ഷയ് സിങിന്‍റെ ഭാര്യ ബിഹാറിലെ ഔറംഗാബാദ് കോടതിയില്‍ നല്‍കിയ വിഹമോചന ഹര്‍ജിയാണ്. ഇതില്‍ നോട്ടീസയച്ചാല്‍ അക്കാര്യം വിചാരണക്കോടതിയില്‍ ഉയര്‍ത്തി വധശിക്ഷയ്ക്ക് സ്റ്റേ വാങ്ങാനായിരിക്കും ശ്രമം.

വഴിമുട്ടാതെ അന്വേഷണം………!

സംഭവം നടന്ന് 72 മണിക്കൂറിനകം കേസ് തെളിയിക്കാൻ ഡൽഹി പൊലീസിനായി. തുടക്കത്തിൽ കേസിൽ ദൃക്സാക്ഷികളാരുമുണ്ടായിരുന്നില്ല; തെളിവുകളും. നിർഭയയും ആൺ സുഹൃത്തും ആക്രമണത്തിനിരയായ വാഹനം ഏതെന്നുപോലും ആദ്യം വ്യക്തമായിരുന്നില്ല. പിന്നീടുള്ള അന്വേഷണത്തിൽ, ഓടുന്ന ബസിലാണ് ആക്രമണം നടന്നതെന്നു കണ്ടെത്തി. തെക്കൻ ഡൽഹിയിലെ സിസിടിവി ദൃശ്യങ്ങളിൽനിന്നു ബസ് കണ്ടെത്താനായത് അന്വേഷണത്തിൽ വഴിത്തിരിവായി. 24 മണിക്കൂറിനകം ബസ് കസ്റ്റഡിയിലെടുത്തു.

പിന്നാലെ കേസിൽ മുഖ്യപ്രതികളിലൊരാളായ റാം സിങ് പിടിയിലായി. സംഭവ സമയം ബസ് ഓടിച്ചിരുന്നതു താനാണെന്ന് ഇയാൾ വെളിപ്പെടുത്തി. ഇതിനു പിന്നാലെ തെളിവുകൾ ഓരോന്നായി പുറത്തുവന്നു. പ്രതികളിലൊരാളായ അക്ഷയ് ഠാക്കുർ ബിഹാറിലെ ഒൗറംഗാബാദിൽ ഒളിവിലുണ്ടെന്നു വിവരം ലഭിച്ചു. ഇയാളെ പിടികൂടാൻ അവിടുത്തെ പൊലീസിന്റെ സഹായം ലഭിച്ചില്ല. അന്വേഷണസംഘം അവിടെയെത്തി പിടികൂടുകയായിരുന്നു. രാജസ്ഥാനിലേക്കു കടന്ന മറ്റൊരു പ്രതിയെ അവിടെവച്ച് അറസ്റ്റ് ചെയ്തു.

കേസിലുൾപ്പെട്ട പ്രായപൂർത്തിയാകാത്തയാളെ ആനന്ദ് വിഹാർ ബസ് ടെർമിനലിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. പത്തു ദിവസത്തിനകം കേസിൽ കുറ്റപത്രം സമർപ്പിച്ചു. പ്രതികൾ ഒരുകാരണവശാലും രക്ഷപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ പഴുതുകളടച്ചാണു കുറ്റപത്രം തയാറാക്കിയത്. നിർഭയയെ അവസാനം ചികിൽസിച്ച സിംഗപ്പൂർ ആശുപത്രിയിലെ ഡോക്ടർമാരിൽനിന്നു തെളിവുകൾ ശേഖരിച്ചു കേസ് ശക്തമാക്കി.

2013 ജനുവരി 17

ബസ് ഡ്രൈവർ രാം സിങ്, സഹോദരൻ മുകേഷ്, വിനയ് ശർമ, പവൻ ഗുപ്ത എന്നിവർ ഡിസംബർ 17–നും മറ്റുള്ളവർ നാലു ദിവസത്തിനകവും അറസ്റ്റിലായിരുന്നു. അതിവേഗ കോടതി നടപടികൾ ജനുവരി 17ന് തുടങ്ങി. പ്രായപൂർത്തിയാകാത്ത പ്രതിയുടെ കേസ് ജുവനൈൽ കോടതിയിലേക്ക് മാറ്റി.

2013 മാർച്ച് 11

മുഖ്യപ്രതി ഡ്രൈവർ രാം സിങ് 2013 മാർച്ച് 11ന് തിഹാർ ജയിലിൽ ജീവനൊടുക്കി. നാലു പ്രതികളെ തൂക്കിക്കൊല്ലാൻ അതിവേഗ കോടതി 2013 സെപ്റ്റംബർ 13ന് വിധിച്ചു. വധശിക്ഷ 2014 മാർച്ച് 13ന് ഹൈക്കോടതി ശരിവച്ചു.

നിര്‍ഭയ പ്രതികളെ തൂക്കിലേറ്റാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ഡൽഹി പട്യാല ഹൗസ് കോടതിയുടെ മുന്നിൽ അരങ്ങേറിയത് നാടകീയ രംഗങ്ങൾ. പ്രതികളിലൊരാളായ അക്ഷയ് സിങ്ങിന്റെ ഭാര്യ പുനിത േദവി കോടതിക്ക് മുന്നിൽ ആത്മഹത്യാഭീഷണി മുഴക്കിയതാണ് ആശങ്കയ്ക്കിടയാക്കിയത്.

വധശിക്ഷയ്ക്ക് തടയിടാന്‍ പ്രതികളിലൊരാളായ മുകേഷ് സിങ് നല്‍കിയ പുതിയ റിട്ട് ഹര്‍ജിയും സുപ്രീംകോടതി തള്ളിയതിന് പിന്നാലെയാണ് വധശിക്ഷയ്ക്ക് ഉത്തരവായത്. രാവിലെ മുതൽ കോടതിക്ക് പുറത്ത് കരഞ്ഞും നിലവിളിച്ചും ഇരിക്കുകയായിരുന്നു പുനിത േദവി. തനിക്കിനി ജീവിക്കേണ്ട എന്നും ആത്മഹത്യ ചെയ്യാൻ പോകുകയാണെന്നും അവർ പറയുന്നുണ്ടായിരുന്നു. ഇവരുടെ കുട്ടിയും ഒപ്പമുണ്ടായിരുന്നു.

ബിഹാറിലെ പ്രാദേശിക കോടതിയിൽ ഇവർ വിവാഹമോചനത്തിന് ഹർജി നൽകിയിരിക്കുകയാണ്. തൂക്കിലേറ്റിയ ആളുടെ വിധവയായി കഴിയാൻ ആഗ്രഹമില്ലാത്തതിനാലാണ് വിവാഹമോചനം ആവശ്യപ്പെട്ടത് എന്ന് അവർ പറഞ്ഞു. വിവാഹ മോചന അപേക്ഷയിൽ തന്റെ ഭർത്താവ് നിരപരാധിയാണെന്നും ഇവർ പറയുന്നുണ്ട്. എന്റെ ഭർത്താവ് തെറ്റുകാരനല്ല. അദ്ദേഹം തൂക്കിലേറ്റുന്നതിന് മുമ്പ് എനിക്ക് വിവാഹമോചനം വേണം. പെറ്റീഷനിൽ പറയുന്നു.

RECENT POSTS
Copyright © . All rights reserved