തിരുവനന്തപുരം: ലോക കേരള സഭയുടെ ഭക്ഷണ ചിലവുമായി ബന്ധപ്പെട്ടുള്ള വിവാദം അനാവശ്യമാണെന്ന് ആര്‍ പി ഗ്രൂപ്പ് ചെയര്‍മാന്‍ ഡോക്ടര്‍ ബി. രവി പിള്ള. പ്രവാസികളുടെ ക്ഷേമത്തിനായി രൂപംകൊള്ളുകയും പ്രവര്‍ത്തിക്കുന്നതുമായ ലോക കേരള സഭയില്‍ താനും അംഗമാണെന്നും അവിടെയെത്തിയ ഓരോ പ്രവാസി പ്രതിനിധിയും സഹോദരി സാഹിദരന്മാരണ്. സ്വന്തം കുടുംബത്തില്‍ വന്നു ഭക്ഷണം കഴിക്കുമ്പോള്‍ പണം ഈടാക്കുന്ന സംസ്‌കാരം തങ്ങള്‍ക്കില്ലെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ലോകകേരളസഭയുമായി ബന്ധപ്പെട്ട ഭക്ഷണ വിവാദത്തെ തുടര്‍ന്നാണ് രവി പിള്ള നിലപാടറിയിച്ചത്.
ഇപ്പോള്‍ വന്നിരിക്കുന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ അനാവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പരിപാടിയുടെ നടത്തിപ്പിനായി ഉണ്ടാക്കിയ ഭക്ഷണത്തിന്റെ മെനുവും സാധാരണ രീതിയില്‍ റാവിസ് കോവളം ഈടാക്കുന്ന സേവന വില വിവരവുമാണ് സംഘാടകര്‍ക്ക് നല്‍കിയിരുന്നത്. പ്രസ്തുത വിവരം ലോക കേരള സഭയുടെ ബന്ധപ്പെട്ട കമ്മിറ്റിയുടെ മുമ്പില്‍ വച്ചിട്ടുണ്ടാകാം.
റാവിസുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍,വിവാദത്തിനു മുന്‍പ് ഒരു നിജസ്ഥിതിക്കായി റാവിസ് കോവളം അധികൃതരുമായി ബന്ധപ്പെട്ടിരുന്നെങ്കില്‍ ഈ അനാവശ്യ വിവാദം ഒഴിവാക്കാമായിരുന്നുവെന്നും അദ്ദേഹം പറയുന്നു. റാവിസിന്റെ ബിസിനസ് നിബന്ധന അനുസരിച്ചാണെകില്‍ ഏതു പരിപാടിക്കും ഒരു അഡ്വാന്‍സ് തുക കൈപ്പറ്റുകയും പരിപാടിക്ക് കഴിഞ്ഞ് ദിവസങ്ങള്‍ക്കകം തന്നെ ബാക്കിയുള്ള തുകയ്ക്കായുള്ള നടപടികളും കൈക്കൊള്ളാറുണ്ട്.
ലോക കേരള സഭ കഴിഞ്ഞ് ഇത്രയും ദിവസം പിന്നിട്ടിട്ടും റാവിസ് ലോക കേരള സഭാ സംഘാടകരോട് തുക അടയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. ഇപ്പോള്‍ പറഞ്ഞു കേള്‍ക്കുന്ന തുകയുടെ ഒരു ഇടപാടുംനടത്തിയിട്ടില്ലെന്നും അദ്ദേഹം പറയുന്നു. ഇത്തരത്തില്‍ ഒരു അനാവശ്യ വിവാദം ഉണ്ടായ സാഹചര്യത്തില്‍ ഈ ഇനത്തില്‍ യാതൊരു തുകയും ഈടാക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല എന്ന കാര്യം ഒരിക്കല്‍ കൂടി വ്യക്തമാക്കുന്നുവെന്നും രവി പിള്ള അറിയച്ചു.
ചുവന്ന കുറി തൊട്ട് മുറുക്കി ചുവപ്പിച്ച് കൈ പിന്നില്‍ കെട്ടി മാസ് ലുക്കില്‍ കേസന്വേഷണം നടത്തുന്ന സേതുരാമയ്യര്‍ സിബിഐ യെ ആരും മറയ്ക്കാന്‍ ഇടയില്ല.
ഇപ്പോഴിതാ സിബിഐ ഡയറിക്കുറിപ്പിന്റെ അഞ്ചാം ഭാഗം ഈ വര്‍ഷം പുറത്തിറങ്ങുമെന്ന് സംവിധായകന്‍ കെ മധു .സര്‍ഗ ചിത്രയുടെ ബാനറില്‍ അപ്പച്ചനാണ് അഞ്ചാം സീരിസ് നിര്‍മിക്കുന്നത്.ക്രൈംത്രില്ലര്‍ സിനിമകളുടെ താളത്തില്‍ നിന്ന് മാറാത്ത ഒന്നുതന്നെയായിരിക്കും അഞ്ചാം ഭാഗമെന്നും സംവിധായകന്‍ മധു ഉറപ്പ് പറയുന്നു.
32 വര്‍ഷം മുന്‍പ് ഫെബ്രുവരി 18 നാണ് സിബിഐ ഡയറിക്കുറിപ്പിന്റെ ആദ്യഭാഗം പുറത്തിറങ്ങുന്നത് . മമ്മൂട്ടിയ്‌ക്കൊപ്പം ലിസി, വിജയരാഘവന്‍, ശ്രീനാഥ് , ജഗതി ശ്രീകുമാര്‍ എന്നിവരായിരുന്നു അഭിനേതാക്കള്‍ .
ബോംബ് വീഴുന്ന ശബ്ദം കേള്‍ക്കുമ്പോള്‍ ആര്‍ക്കെങ്കിലും ചിരിക്കാന്‍ കഴിയുമോ. കഴിയുമെന്നാണ് സിറിയയിലെ ഒരു അച്ഛനും മകളും പറയുന്നത്. ബോംബിംഗും ഷെല്ലിംഗും വെടിയൊച്ചകളുമില്ലാത്ത ദിവസങ്ങള്‍ അപൂര്‍വമായ സിറിയയില്‍ ഇങ്ങനെ വിചിത്രമായ ഒന്ന് സംഭവിക്കുന്നു. ഓരോ തവണ ബോംബ് വീഴുന്ന ശബ്ദം കേള്‍ക്കുമ്പോളും യുദ്ധവിമാനത്തിന്റെ ശബ്ദം കേള്‍ക്കുമ്പോളും ചിരിക്കാനാണ് അച്ഛന്‍ മകളെ പഠിപ്പിക്കുന്നത്.
“അതെന്താണ്, യുദ്ധവിമാനമാണോ, അതോ ഷെല്ലോ?. അതൊരു ഷെല്ലാണ്. അത് വീഴുമ്പോള്‍ നമ്മള്‍ ഉറക്കെച്ചിരിക്കും. രസമുണ്ടല്ലേ? അതേ രസമുണ്ട്”. റഷ്യയുടെ പിന്തുണയുള്ള പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന്റെ സൈന്യത്തിനെതിരായ പ്രൊപ്പഗാണ്ട വീഡിയോ ആണിത്. സിറിയയിലെ ഇഡ്‌ലിബിലുള്ള ഈ കുടുംബം അസദിന്റെ സേനയുടെ ആക്രമണത്തെ ഇങ്ങനെയാണ് നേരിടുന്നത് എന്നാണ് വീഡിയോയില്‍ പറയുന്നത്. അതേസമയം വീഡിയോയ്ക്കതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. യുദ്ധം കുട്ടികളുടെ മാനസികാവസ്ഥയെ എത്തരത്തില്‍ സ്വാധീനിക്കുമെന്നത് സംബന്ധിച്ച ആശങ്കയാണ് പ്രധാനമായും ഇവര്‍ ഉന്നയിക്കുന്നത്.
ബഹ്റൈനും ബ്രിട്ടനുമായി നിലനില്‍ക്കുന്ന ബന്ധം ശക്തമാണെന്ന് ആഭ്യന്തര മന്ത്രി ലഫ്. ജനറല്‍ ൈശഖ് റാഷിദ് ബിന്‍ അബ്ദുല്ല ആല് ഖലീഫ വ്യക്തമാക്കി. ബ്രിട്ടന് പ്രഭുസഭാംഗവും മുന്‍ ബ്രിട്ടീഷ് ചീഫ് ഓഫ് സ്റ്റാഫ് ജനറലുമായ ഡേവിഡ് റിച്ചാര്‍ഡിനെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരുരാഷ്ട്രങ്ങളും തമ്മില്‍ കാലങ്ങളായി നിലനില്‍ക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും ആശാവഹമാണെന്ന് അദ്ദേഹം പറഞ്ഞു.
കൂടുതല്‍ മേഖലകളിലേക്ക് സഹകരണം വ്യാപിപ്പിക്കാനുള്ള സാധ്യതകള്‍ ആരായുകയും ചെയ്തു. മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും വിവിധ പ്രശ്നങ്ങളെക്കുറിച്ചും അതില്‍ സ്വീകരിക്കുന്ന നയനിലപാടുകളെക്കുറിച്ചും ഇരുവരും ചര്‍ച്ചചെയ്തു. തനിക്ക് നല്‍കിയ ഊഷ്മള സ്വീകരണത്തിന് റിച്ചാര്‍ഡ് ആഭ്യന്തര മന്ത്രിക്ക് നന്ദി പറഞ്ഞു.
അമേരിക്കന്‍ പ്രസിഡൻറ് ഡോണാള്‍ഡ് ട്രംപിന്‍റെ സന്ദർശനത്തിൽ ദുർഗന്ധമകറ്റാൻ യമുന നദിയിലേക്ക് ദിവസവും 122.32 കോടി ലിറ്റർ െവള്ളം തുറന്നുവിട്ട് ഉത്തർ പ്രദേശ് സർക്കാർ. സെക്കൻഡിൽ 14158.5 ലിറ്റർ (500 ക്യുസെക്‌സ്) വെള്ളമാണ് ഉത്തര്‍പ്രദേശ് ജലസേചന വകുപ്പ് തുറന്നുവിടുന്നത്. ട്രംപിനെ സ്വീകരിക്കാൻ ചേരിപ്രദേശത്ത് മതിൽകെട്ടിയും ജനങ്ങളെ കുടിയൊഴിപ്പിച്ചും ഗുജറാത്ത് സർക്കാർ മുന്നോട്ട് പോകുന്നതിനിടെയാണ് യു.പി സർക്കാറിന്‍റെ നടപടി.
യമുനയിലെ ദുര്‍ഗന്ധം കുറക്കാന്‍ ഈ നടപടി സഹായിക്കുമെന്നാണ് കരുതുന്നതെന്ന് യു.പി മലിനീകരണ നിയന്ത്രണ ബോര്‍ഡ് (യു.പി.പി.സി.ബി) അസി. എൻജിനീയർ അർവിന്ദ് കുമാർ അഭിപ്രായപ്പെട്ടു. നദിയിലെയും ആഗ്ര, മഥുര നഗരങ്ങളിലേയും ഓക്‌സിജൻെറ തോത് ഇതുമൂലം വര്‍ധിക്കുമെന്നാണ് പ്രതീക്ഷയെന്നും ഇവർ പറഞ്ഞു. എന്നാൽ, യമുനയിലെ ജലം കുടിക്കാന്‍ കഴിയുന്നവിധം ശുദ്ധമാകില്ല.
ഫെബ്രുവരി 23 മുതല്‍ 26 വരെയാണ് ട്രംപിെൻറ ഇന്ത്യാ സന്ദര്‍ശനം. ഡല്‍ഹിക്ക് പുറമെ യുപിയിലെ ആഗ്രയും ഗുജറാത്തിലെ അഹമ്മദാബാദും ട്രംപ് സന്ദര്‍ശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുറന്നുവിട്ട വെള്ളം മഥുരയിൽ െഫബ്രുവരി 20നും ആഗ്രയിൽ 21ന് ഉച്ചക്ക് ശേഷവും എത്തുമെന്ന് ജലസേചന വകുപ്പ് സൂപ്രണ്ടിങ് എൻജിനീയർ ധർമേന്ദ്ര സിങ് പോഘട്ട് അറിയിച്ചു.
അതേസമയം, ജലം ഒഴുക്കിവിടുന്നത് നദിക്ക് യാതൊരു പ്രയോജനവും ഉണ്ടാക്കില്ലെന്ന് യമുന നദി ശുചീകരണത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടന ഭാരവാഹികൾ അഭിപ്രായപ്പെട്ടു.
സാം എബ്രഹാം വധക്കേസിൽ സാമിന്റെ ഭാര്യ സോഫിയ സാമിനെ 22 വർഷത്തേക്കും സുഹൃത്ത് അരുൺ കമലാസനനെ 27 വർഷത്തേക്കുമാണ് വിക്ടോറിയൻ സുപ്രീം കോടതി ശിക്ഷിച്ചിരുന്നത്. ഇതിനെതിരെ അരുണ്‍ കമലാസനന്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ച അപ്പീല്‍ കോടതി, ശിക്ഷ 24 വര്‍ഷമായും പരോള്‍ ലഭിക്കാനുള്ള കാലാവധി 23ല്‍ നിന്ന് 20 വര്‍ഷമായും കുറച്ചിരുന്നു.
കുറ്റക്കാരനല്ല എന്ന അരുണ്‍ കമലാസനന്റെ വാദം തള്ളിക്കൊണ്ടായിരുന്നു മൂന്നംഗ ബഞ്ചിന്റെ ഉത്തരവ്. ഈ വിധിക്കെതിരെയാണ് അരുണ്‍ കമലാസനന്‍ ഓസ്‌ട്രേലിയയിലെ പരമോന്നത അപ്പീല്‍ കോടതിയായ ഹൈക്കോടതിയെ സമീപിച്ചത്.
സുപ്രീം കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ടുള്ള പ്രത്യേകാനുമതി അപേക്ഷയാണ് അരുണ്‍ കമലാസനന്‍ സമര്‍പ്പിച്ചത്. മൂന്നംഗ ബഞ്ചിന്റെ വിധിക്കെതിരെ മേല്‍ക്കോടതിയെ സമീപിക്കാന്‍ അനുവദനീയമായ സമയപരിധിയായ 28 ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു ഈ പ്രത്യേകാനുമതി അപേക്ഷ സമര്‍പ്പിച്ചത്.
എന്നാല്‍ അപേക്ഷ പരിഗണിച്ച ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് ജെ.ജെ.ഏഡല്‍മാനും, ജസ്റ്റിസ് പി.എ.കീനും അപ്പീല്‍ അനുവദിക്കാനാവില്ലെന്ന് വ്യക്തമാക്കി.
വിക്ടോറിയന്‍ സുപ്രീം കോടതിയിലെ മൂന്നംഗ അപ്പീല്‍ കോടതി വിധിയുടെ സാധുതയെ ചോദ്യം ചെയ്യാവുന്ന വാദങ്ങളൊന്നും ഈ അപേക്ഷയില്‍ ഇല്ലെന്ന് കോടതി വ്യക്തമാക്കി.
അപ്പീല്‍ അനുവദിക്കാന്‍ മതിയായ കാരണങ്ങളൊന്നും പ്രതി ഉന്നയിക്കാത്തതിനാല്‍, അപ്പീല്‍ നല്‍കാന്‍ അനുവദിക്കണമെന്ന അപേക്ഷ തള്ളുകയാണെന്നും കോടതി ഉത്തരവിട്ടു.
ഇതോടെ സാം വധക്കേസിൽ അരുൺ കുറ്റക്കാരനാണെന്നുള്ള വിധി മേൽ കോടതിയും ശരിവച്ചിരിക്കുകയാണ്. ഓസ്‌ട്രേലിയന്‍ നിയമവ്യവസ്ഥ പ്രകാരം ഈ വിധിയെ ചോദ്യം ചെയ്യാന്‍ പ്രതിക്ക് ഇനി അവസരങ്ങളൊന്നുമില്ല.
സാമിന്റെ ഭാര്യ സോഫിയ സാമിന്റെ അപ്പീൽ അപേക്ഷ സുപ്രീം കോടതി കഴിഞ്ഞ ഓഗസ്റ്റിൽ തള്ളിയിരുന്നു. കേസുകളിൽ ഒരുമിച്ച് വിചാരണ നടന്നത് നീതി നിഷേധമാണെന്നും, അതിനാൽ കുറ്റക്കാരിയെന്നുള്ള ജൂറി കണ്ടെത്തൽ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സോഫിയ സാം അപ്പീല്‍ നൽകിയിരുന്നത്.
എന്നാൽ ഇതിനെതിരെ സോഫിയ മേൽ കോടതിയെ സമീപിച്ചിട്ടില്ല എന്ന് ഹൈക്കോടതി മാധ്യമവിഭാഗം എസ് ബി എസ് മലയാളത്തെ അറിയിച്ചു. 22 വര്ഷത്തേക്ക് ശിക്ഷിച്ചിരിക്കുന്ന സോഫിയയ്ക്ക്, 18 വർഷം കഴിഞ്ഞു മാത്രമേ പരോളിന് അർഹതയുള്ളൂ.
2015 ഒക്ടോബർ 14നായിരുന്നു കൊല്ലം പുനലൂർ സ്വദേശിയായ സാം എബ്രഹാമിനെ മെൽബൺ എപ്പിംഗിലുള്ള വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഭാര്യ സോഫിയയ്ക്കും ആറു വയസുള്ള മകനുമൊപ്പം ഉറങ്ങിക്കിടന്ന സാമിനെ രാവിലെ മരിച്ച നിലയിൽ കാണുകയായിരുന്നു എന്നാണ് സോഫിയ പൊലീസിനെ അറിയിച്ചത്. ഹൃദയാഘാതം മൂലമാണ് മരണം എന്നായിരുന്നു പ്രാഥമിക നിഗമനം.
എന്നാൽ സയനൈഡ് ഉള്ളിൽ ചെന്നാണ് മരിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായതോടെ മാസങ്ങൾ നീണ്ട രഹസ്യാന്വേഷണത്തിലൂടെയാണ് പൊലീസ് സോഫിയയെയും അരുണിനെയും അറസ്റ്റ് ചെയ്തത്.
ഏറ്റവും പുതിയ ട്രെന്‍ഡാണ് സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ടുകള്‍. ട്രോളായും സദാചാരമായും സേവ് ദ ഡേറ്റിനെ വിമര്‍ശിക്കുന്നവര്‍ ഒരുപാടാണ്, എന്തിന് കേരളാ പൊലീസ് വരെ സേവ് ദ ഡേറ്റിനെ ട്രോളിയത് വലിയ വിവാദമായിരുന്നു. എന്നാല്‍ ചില ഫോട്ടോഷൂട്ടുകള്‍ എല്ലാവരെയും അത്ഭുതപ്പെടുത്തുന്ന രീതിയിലാണ് ചെയ്യാറുള്ളത്.
ചിലത് ന്യൂഡിറ്റി കൂടുതല്‍ ഉള്ള തരത്തിലാണെന്നാണ് ആരോപണം. എന്നാല്‍ അത് തീര്‍ത്തും തങ്ങളുടെ ഇഷ്ടമാണ് മറ്റുള്ളവര്‍ അനാവശ്യമായി തലയിടേണ്ട എന്നാണ് ഫോട്ടോഷൂട്ട് നടത്തുന്നവരുടെ മറുപടി. ഇത്തരം ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നതിനിടയിലാണ് പിഷാരടിയുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ് വൈറലാകുന്നത്.
2009 ഫെബ്രുവരി 15 ന് 8 മണിക്കും 9 മണിക്കും ഇടയ്ക്ക് ടൗണ്‍ഹാളില്‍, സേവ് ദ ഡേറ്റ് എന്നുപറഞ്ഞാണ് പിഷാരടി ചിത്രം പങ്കുവച്ചിരിക്കുന്നത്. ഏതോ സ്‌റ്റേജ് ഷോയ്ക്കായി ഒരുങ്ങിയ പിഷാരടിയും ധര്‍മ്മജനുമാണ് ചിത്രത്തിലുള്ളത്. സേവ് ദ ഡേറ്റുകള്‍ ചര്‍ച്ചയ്ക്ക് കളംപിടിക്കുമ്പോള്‍, പിഷാരടിയുടെ സേവ് ദ ഡേറ്റ് വൈറലാവുകയാണ്. ഇത് പൊളിക്കും, സുമഗംലീ ഭവ, തുടങ്ങിയ ആശംസകളോടെയാണ് ആരാധകര്‍ ചിത്രം ഏറ്റെടുത്തിരിക്കുന്നത്.
തമിഴകത്ത് ഏറ്റവും ആരാധകരുള്ള താരമാണ് തല അജിത്ത്. അജിത്തിന്റെ സിനിമകള്‍ക്കായി ആരാധകര്‍ കാത്തിരിക്കാറുണ്ട്. അജിത്തിന്റെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. വലിമൈ എന്ന സിനിമയിലാണ് അജിത്ത് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. വലിമൈയുടെ ചിത്രീകരണത്തിനിടെ അജിത്തിന് പരുക്കേറ്റതായാണ് വാര്‍ത്ത.
വലിമൈയില്‍ പൊലീസ് ഓഫീസറായിട്ടാണ് അജിത്ത് അഭിനയിക്കുന്നത്. ചിത്രത്തിനു വേണ്ടിയുള്ള ഒരു ബൈക്ക് സ്റ്റണ്ട് ചിത്രീകരണത്തിനിടെയാണ് അജിത്തിന് പരുക്കേറ്റത്. യെന്നൈ അറിന്ധാല്‍ എന്ന സിനിമയിലായിരുന്നു അജിത്ത് ഇതിനു മുമ്പ് പൊലീസ് ഓഫീസറായിട്ട് അഭിനയിച്ചത്. അജിത്തിന് പരുക്കേറ്റതിനെ തുടര്‍ന്ന് വലിമൈയുടെ ചിത്രീകരണം തല്‍ക്കാലം നിര്‍ത്തിവെച്ചിരിക്കുകയാണ്. അജിത്തിന്റെ പരുക്ക് ഭേദമായാല്‍ ഉടൻ അടുത്ത ഷെഡ്യൂള്‍ ചിത്രീകരണം തുടങ്ങും.
കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റിൽ വീണ്ടും തീപിടിത്തമുണ്ടായി. സംഭവത്തേത്തുടർന്ന് വൈറ്റില, പാലാരിവട്ടം മേഖലകളിൽ പുക നിറഞ്ഞു. രൂക്ഷമായ ദുർഗന്ധവും വമിക്കുന്നുണ്ടെന്നാണ് വിവരം. പുലർച്ചെ 5.30ഓടെയാണ് നഗരപ്രദേശങ്ങളിലേക്ക് പുക വ്യാപിച്ചത്.
പ്ലാന്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തണമെന്ന് കൊച്ചി മേയർ സൗമിനി ജെയിൻ. ഇക്കാര്യം ആവശ്യപ്പെട്ട് പോലീസിൽ പരാതി നൽകുമെന്ന് മേയർ പറഞ്ഞു. പുതിയ മാലിന്യ പ്ലാന്റ് വരുന്നത് അട്ടിമറിക്കാൻ വേണ്ടി ആരെങ്കിലും മനപ്പൂർവം തീയിട്ടതാണോയെന്ന് സംശയിക്കുന്നുവെന്ന് മേയർ പറഞ്ഞു.
സുരക്ഷ മുൻനിർത്തി പ്ലാന്റിൽ കൂടുതൽ കാമറകൾ സ്ഥാപിക്കുമെന്നും സൗമിനി കൂട്ടിച്ചേർത്തു. ചൊവ്വാഴ്ചയാണ് ബ്രഹ്മപുരം പ്ലാന്റിലെ മാലിന്യ കൂമ്പാരത്തിന് തീ പിടിച്ചത്.കഴിഞ്ഞ തവണ തീപിടിത്തമുണ്ടായപ്പോഴും പുകയും ദുർഗന്ധവും നഗരത്തിലേക്ക് വ്യാപിച്ചിരുന്നു. അന്ന് ദിവസങ്ങളോളം പണിപ്പെട്ടാണ് പ്ലാന്റിലെ തീ പൂർണമായും അണച്ചത്.
തിരുവനന്തപുരം: പ്രവാസിമലയാളികൾക്ക് ആശ്വാസമായി കുവൈത്ത് എയർവെയ്സിൽ ‘നോർക്കഫെയർ’ എന്ന ആനുകൂല്യം നിലവിൽവന്നു. ഇതോടെ കുവൈത്ത് എയർവെയ്സിൽ യാത്രചെയ്യുന്ന പ്രവാസി മലയാളികൾക്ക് അടിസ്ഥാന യാത്രാനിരക്കിൽ ഏഴുശതമാനം ഇളവുകിട്ടും. നോർക്കയുടെ തിരിച്ചറിയൽ കാർഡുള്ള പ്രവാസിക്കും ജീവിതപങ്കാളിക്കും 18 വയസ്സിൽ താഴെയുള്ള കുട്ടികൾക്കും ഇളവുണ്ടാകും. തിരിച്ചറിയൽ കാർഡുള്ളവർക്ക് ഫെബ്രുവരി 20 മുതൽ ലഭിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ നോർക്ക ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ. ഹരികൃഷ്ണൻ നമ്പൂതിരിയും കുവൈത്ത് എയർവെയ്സ് സെയിൽസ് മാനേജർ സുധീർ മേത്തയും ഇതു സംബന്ധിച്ച ധാരണാപത്രം ഒപ്പുവെച്ചു.