യുഎഇയില്‍ കഴിഞ്ഞയാഴ്ചയുണ്ടായ വെള്ളപ്പൊക്കത്തില്‍ കാണാതായ ഇന്ത്യക്കാരന്റെ മൃതദേഹം കണ്ടെത്തി. ഒമാനിലെ ഗംദ പ്രദേശത്തുനിന്നാണ് വ്യാഴാഴ്ച മൃതദേഹം കണ്ടെത്തിയതെന്ന് റാസല്‍ഖൈമ പൊലീസ് സ്ഥിരീകരിച്ചു. യുഎഇയില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന ഇന്ത്യക്കാരനെ കഴിഞ്ഞ 11-ാം തീയ്യതി റാസല്‍ഖൈമയിലെ വാദി അല്‍ ബീഹില്‍ നിന്നാണ് കാണാതായത്.
ആറ് ദിവസത്തെ തെരച്ചിലിനൊടുവിലാണ് കഴിഞ്ഞ ദിവസം മൃതദേഹം കണ്ടെത്താനായതെന്ന് പൊലീസ് അറിയിച്ചു. ജനുവരി 11 മുതല്‍ തന്നെ റാസല്‍ഖൈമ പൊലീസ്, ദുബായ് പൊലീസ് എന്നിവര്‍ ഒമാന്‍ അധികൃതരുമായി ചേര്‍ന്ന് തെരച്ചില്‍ നടത്തിവരികയായിരുന്നു.
യുഎഇയിലെ ശക്തമായ മഴ കാരണമുണ്ടായ പ്രളയത്തില്‍ ഇയാളുടെ കാര്‍ ഒഴുകിപ്പോവുകയായിരുന്നുവെന്ന് റാസല്‍ഖൈമ പൊലീസ് കമാന്റര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ അലി അബ്ദുല്ല ബിന്‍ അല്‍വാന്‍ അല്‍ നുഐമി പറഞ്ഞു. ആറ് ദിവസത്തെ അന്വേഷണത്തിനൊടുവില്‍ ഗംദ ഏരിയയില്‍ പാറക്കെട്ടുകള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു.
കുടിവെള്ളത്തില്‍ കണ്ണിലൊഴിക്കുന്ന മരുന്ന് കലര്‍ത്തി ഭര്‍ത്താവിനെ കൊലപ്പെടുത്തിയ 53കാരിക്ക് 25 വര്‍ഷം തടവ്. സൗത്ത് കരോലിന സ്വദേശിയായ ലന സ്യൂ ക്ലേയ്റ്റണാണ് ഭര്‍ത്താവായ 64 കാരന്‍ സ്റ്റീവന്‍ ക്ലേയ്റ്റണെ ക്രൂരമായി കൊലപ്പെടുത്തിയത്. വെറ്ററന്‍സ് അഫയേഴ്സ് ഡിപ്പാര്‍ട്ട്മെന്‍റിലെ മുന്‍ നഴ്സാണ് ഇവര്‍.
2018 ജൂലൈ 19നും 21 നും ഇടയിലാണ് കൊലപാതകം നടന്നത്. സ്റ്റീവന്‍റേത് സ്വാഭാവിക മരണമാണെന്നായിരുന്നു പ്രാഥമിക നിഗമനം. വിശദമായ ഒട്ടോപ്സി ടോക്സിക്കോളജി റിപ്പോര്‍ട്ടില്‍ ടെട്രാഹൈഡ്രോസോലിന്‍റെ സാന്നിധ്യം ഇയാളുടെ ശരീരത്തില്‍ കണ്ടെത്തുകയായിരുന്നു. ടെട്രാഹൈഡ്രോസോലിന്‍ അടങ്ങിയ കണ്ണിലൊഴിക്കുന്ന വിസിന്‍ എന്ന തുള്ളിമരുന്ന് കുടിവെള്ളത്തില്‍ കലര്‍ത്തി മൂന്ന് ദിവസം ഭര്‍ത്താവിന് നല്‍കിയെന്ന് ചോദ്യം ചെയ്യലില്‍ ലന സമ്മതിച്ചു.
ഭര്‍ത്താവിന്‍റെ ഉപദ്രവം സഹിക്കാനാവാതെയാണ് ഇങ്ങനെ ചെയ്തതെന്ന് ലന പറഞ്ഞു. കണ്ണിലൊഴിക്കുന്ന മരുന്ന് കുടിവെള്ളത്തില്‍ ചേര്‍ക്കുന്നത് മൂലം വയറിളക്കം ഉണ്ടാകുമെന്ന് കരുതിയതെന്നും കൊലപ്പെടുത്താന്‍ പദ്ധതിയില്ലായിരുന്നെന്നും കുറ്റസമ്മതത്തിനിടെ ഇവര്‍ പറഞ്ഞു. പ്രത്യേക രുചിയും മണവുമില്ലാത്ത ഐ ഡ്രോപ്പ്സ് ഇതിനായി ഉപയോഗിക്കാമെന്ന് സിനിമകള്‍ കണ്ടാണ് മനസ്സിലാക്കിയതെന്നും ലന കൂട്ടിച്ചേര്‍ത്തു. 2018 ഓഗസ്റ്റിലാണ് കൊലപാതകക്കുറ്റത്തിന് ലനയെ അറസ്റ്റ് ചെയ്തത്. സൗത്ത് കരോലിന സര്‍ക്യൂട്ട് കോര്‍ട്ട് ജഡ്ജാണ് കേസില്‍ വിധി പ്രഖ്യാപിച്ചത്.
മെനോമോണി ഫാള്‍സിലെ അപ്പാര്‍ട്ട്മെന്റില്‍ മയക്കുമരുന്ന് വിൽപ്പന നടക്കുന്നുണ്ടെന്ന വിവരം ലഭിച്ചത് അനുസരിച്ചാണ് രഹസ്യാന്വേഷണ പോലീസ് വേഷം മാറി ഉപഭോക്താവായി എത്തിയത്. വിലയുറപ്പിച്ചതിനുശേഷം കുറച്ച് കഞ്ചാവ് വാങ്ങി. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ഉദ്യോഗസ്ഥന്‍ വീണ്ടും തിരിച്ചെത്തി, കഞ്ചാവ് വാങ്ങി.
എന്നാല്‍, തുടര്‍ന്ന് അപ്പാര്‍ട്ട്മെന്റില്‍ നടത്തിയ തിരച്ചിലില്‍ കഞ്ചാവും 70 ഗ്രാം മരുന്ന്, എംഡിഎംഎ, ബോംഗ്സ്, മയക്കുമരുന്ന് തൂക്കാനുള്ള തുലാസ് മുതലായവ കണ്ടെത്തി. തുടര്‍ന്നാണ് ഓസ്റ്റിന്‍ ഷ്രോഡറും കാമുകി കെറ്റ്‌ലിന്‍ ഗെയ്ഗറും അറസ്റ്റിലായത്. അജ്ഞാതമായ ഏതോ പൗഡര്‍ അപ്പാര്‍ട്ട്മെന്റില്‍ കണ്ടെത്തിയതില്‍ സംശയം തോന്നിയ പോലീസിന്റെ ചോദ്യം ചെയ്യലിലാണ് അത് തന്റെ അമ്മയുടെ ചിതാഭസ്മമാണെന്ന് ഷ്രോഡര്‍ പറഞ്ഞത്. കഞ്ചാവില്‍ കൂട്ടിക്കലര്‍ത്തി വില്‍ക്കാനാണത്രേ അത് സൂക്ഷിച്ചിരിക്കുന്നത്.
മയക്കുമരുന്ന് വില്‍ക്കാനുള്ള ഉദ്ദേശ്യത്തോടെ കൈവശം വയ്ക്കുക, മയക്കുമരുന്ന് സാമഗ്രികള്‍ കൈവശം വയ്ക്കുക, മയക്കുമരുന്ന് കടത്ത് തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നതെന്ന് കോടതി രേഖകള്‍ വ്യക്തമാക്കുന്നു. വിസ്കോണ്‍സിനില്‍ കഞ്ചാവ് ഇപ്പോഴും നിയമവിരുദ്ധമാണ്. എന്നിരുന്നാലും 2019 സെപ്റ്റംബറില്‍ വിസ്കോണ്‍സിന്‍ നിയമനിര്‍മ്മാതാക്കള്‍ മരുന്നുകള്‍ക്കായി കഞ്ചാവ് നിയമവിധേയമാക്കുന്നതിനുള്ള ബില്‍ അവതരിപ്പിച്ചിട്ടുണ്ട്.
200 ഗ്രാമോ അതില്‍ കുറവോ മയക്കുമരുന്ന് വില്‍ക്കുകയോ വിതരണം ചെയ്യുകയോ ചെയ്താല്‍ മൂന്നര വര്‍ഷം തടവും പരമാവധി 10,000 ഡോളര്‍ പിഴയുമാണ് ശിക്ഷ. അമേരിക്കയില്‍ 33 സംസ്ഥാനങ്ങള്‍ മെഡിക്കല്‍ മരിജുവാന നിയമവിധേയമാക്കിയിട്ടുണ്ട്. 11 എണ്ണം മുതിര്‍ന്നവരുടെ വിനോദ ഉപയോഗത്തിന് അംഗീകാരം നല്‍കിയിട്ടുമുണ്ട്.
കല്‍പറ്റ: വയനാട് മീനങ്ങാടിക്കടുത്ത് പിതാവിനെയും മകളെയും തള്ളിയിട്ട് സ്വകാര്യ ബസ് നിര്‍ത്താതെ പോയതായി പരാതി. പിതാവിന്റെ കാലിലൂടെ ബസ്സിന്റെ പിന്‍ചക്രം കയറിയിറങ്ങി തുടയെല്ല് പൊട്ടി. ഗുരുതരമായി പരിക്കേറ്റ കാര്യമ്ബാടി സ്വദേശി ജോസഫ് കല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. അപകടത്തില്‍ മകളുടെ കൈയ്ക്കും പരിക്കേറ്റിട്ടുണ്ട്.
ഇന്നലെ വൈകിട്ട് ബത്തേരിയില്‍ മീനങ്ങാടിക്കടുത്ത് വെച്ചാണ് സംഭവം. ബത്തേരിയില്‍ നിന്ന് അന്‍പത്തിനാലിലേക്ക് വരുന്ന വഴിയാണ് സംഭവം നടന്നത്. യാത്രക്കാര്‍ ഇറങ്ങുന്നതിന്റെ മുമ്ബ് ബസ് എടുത്തതാണ് അപകടത്തിന് കാരണം. ജോസഫിന്റെ മകള്‍ നീതു ഇറങ്ങാന്‍ നോക്കവെ ബസ് മുന്നോട്ട് എടുത്തതോടെ പെണ്‍കുട്ടി റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. ബസ് നിര്‍ത്താതെ പോകുകയും യാത്രക്കാര്‍ ബഹളം വച്ചതിനെ തുടര്‍ന്ന് അല്‍പദൂരം മാറി ബസ് നിര്‍ത്തുകയും ചെയ്തു. സംഭവം ചോദിക്കാനായി ബസിലേക്ക് കയറിയ ജോസഫിനെ കണ്ടക്ടര്‍ പുറത്തേയ്ക്ക് തള്ളുകയായിരുന്നു.
റോഡിലേക്ക് വീണ ജോസഫിന്റെ കാലിലൂടെ ബസ് കയറിയിറങ്ങി. തുടയിലെ എട്ട് പൊട്ടി പുറത്തേക്ക് വന്നു. മുട്ടിന്റെ ചിരട്ട പൊടിഞ്ഞുപോകുകയും ചെയ്തു. കല്‍പ്പറ്റ-ബത്തേരി റൂട്ടില്‍ സര്‍വീസ് നടത്തുന്ന പരശുറാം എക്‌സ്പ്രസ് എന്ന ബസിലാണ് സംഭവം നടന്നത്. സംഭവത്തില്‍ ജോസഫിന്റെ മകള്‍ നീതു പോലീസില്‍ പരാതി നല്‍കി.
ബസ് ജീവനക്കാര്‍ക്കെതിരെ നടപടി. ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും. ഡ്രൈവറും കണ്ടക്ടറും കുറ്റക്കാരെന്ന് മോട്ടോര്‍വാഹന വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ കണ്ടെത്തി. നടപടിക്ക് ഗതാഗതമന്ത്രി ഗതാഗത കമ്മിഷണര്‍ക്ക് നിര്‍ദേശം നല്‍കി.
ആശുപത്രിയിലെത്തിച്ച ശേഷം ജീവനക്കാർ സംഭവം നിസാരവൽക്കരിച്ചെന്നും സ്ഥലം വിട്ടെന്നും മകൾ പറയുന്നു. തുടയെല്ലുകള്‍ തകര്‍ന്ന ജോസഫിന്റെ കാലിന് മൂന്ന് പൊട്ടലുകളുമുണ്ട്.കാലിന്റെ ചിരട്ട തകര്‍ന്ന നിലയിലുമാണ്.
പൊലീസ് ബസ് കണ്ടക്ടറുടെയും ഉടമയുടെയും മൊഴിയെടുത്തു. ജോസഫിനെ തള്ളിയിട്ടില്ല എന്നും വീഴുന്നത് കണ്ടില്ല എന്നുമാണ് ഉടമയുടെയും കണ്ടക്ടറുടെയും മറുപടി. മോട്ടോർ വാഹന വകുപ്പും തുടർനടപടികൾ എടുക്കും
ജനപ്രിയ പരമ്പരയായ ഉപ്പും മുളകിലെ കഥാപാത്രങ്ങളെ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാകില്ല. പരമ്ബരയിലെ കുട്ടി താരങ്ങള്‍ തന്നെയാണ് ആരാധകരെ കൈയ്യിലെടുക്കുന്നത്. ഉപ്പും മുളകും മലയാളം മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ പരമ്ബര ആണെങ്കിലും അത്രത്തോളം തന്നെ വിവാദങ്ങള്‍ക്കും ഈ പരമ്പര സാക്ഷ്യം വഹിച്ചിട്ടുണ്ട്. നീലുവായി എത്തുന്ന നിഷ സാരംഗ് മുതല്‍, പ്രധാന കഥാപാത്രം കൈകാര്യം ചെയ്ത നടിയുടെ വീഡിയോ ലീക്ക് ആയത് ഉള്‍പ്പെട്ട വിവാദം വരെ എത്തിയ പരമ്പര അടുത്തിടെയാണ് ആയിരം എപ്പിസോഡുകള്‍ പൂര്‍ത്തീകരിച്ചത്.
മലയാള സീരിയല്‍ ചരിത്രത്തില്‍ ഇന്നേവരെ കാണാത്ത വിധത്തിലുള്ള അത്യന്തം ആഘോഷ പൂര്‍വ്വമായിട്ടാണ് ഈ എപ്പിസോഡില്‍ ലച്ചുവിന്റെ വിവാഹം ടീം ഷൂട്ട് ചെയ്തത്.
വിവാഹത്തിന്റെ എപ്പിസോഡുകള്‍ കഴിഞ്ഞതില്‍ പിന്നെ പരമ്പരയില്‍ നിന്നും ജൂഹി റെസ്റ്റാഗിയെ (ലെച്ചു) കാണാത്ത അവസ്ഥയാണുള്ളത്. ഇതോടെ ലച്ചുവിനെ പരമ്പരയില്‍ നിന്ന് ഒഴിവാക്കിയോയെന്നാണ് ആരാധകര്‍ അന്വേഷിക്കുന്നത്.
അതേസമയം, ലച്ചുവായി എത്തുന്ന ജൂഹി റുസ്തഗി പരമ്പരയില്‍ നിന്നും പിന്മാറിയ പോലെയാണെന്നും താരത്തിനെ കൊണ്ട് വരാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും പരമ്ബരയുമായി ബന്ധപ്പെട്ട അടുത്തവൃത്തങ്ങള്‍ സൂചന നല്‍കുന്നുണ്ട്. ഉപ്പും മുളകില്‍ കുറച്ച് കുശുമ്ബും കുസ്യതിയുമുളള കഥാപാത്രത്തെയാണ് ജൂഹി അവതരിപ്പിക്കുന്നത്.
ഹൊബാര്‍ട്ട് ഇന്റര്‍നാഷണലിന്റെ വനിതാ ഡബിള്‍സ് ഫൈനലില്‍ പ്രവേശിച്ച് സാനിയ-കിച്ചെനോക്ക് സഖ്യം. ഉക്രൈന്‍ താരം നദിയ കിചെനോകുമായി സഖ്യം ചേര്‍ന്ന് ഇറങ്ങിയ സാനിയ മികച്ച പ്രകടനമാണ് നടത്തിയത്. സെമിയില്‍ സ്ലൊവേനിയന്‍-ചെക്ക് ജോഡികളായ സിദാന്‍സെക്-മാരി ബൗസ്‌കോവ സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് കീഴ്പ്പെടുത്തിയത്. സ്‌കോര്‍: 7-6, 6-2
നാളെ നടക്കുന്ന ഫൈനലില്‍ ചൈനയുടെ സാങ് ഷുആയ് -പെങ് ഷുആയ് സഖ്യത്തെയാണ് സാനിയ- കിച്ചെനോക്ക് സഖ്യം നേരിടുക.33 കാരിയായ സാനിയ രണ്ട് വര്‍ഷത്തിന് ശേഷമാണ് ഡബ്ല്യുടിഎ സര്‍ക്യൂട്ടിലേക്ക് മടങ്ങിവരുന്നത്. പരിക്കിനെ തുടര്‍ന്ന് 2017 ഒക്ടോബറില്‍ കളിക്കളത്തില്‍ നിന്നും മാറി നിന്ന സാനിയ അമ്മയാതിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ടു വര്‍ഷമായി പൂര്‍ണ്ണമായും വിട്ടുനില്‍ക്കുകയായിരുന്നു.
ദുബായ്: സൈക്ലിങ് മത്സരത്തിനിടെ മത്സരാര്‍ത്ഥികള്‍ വീഴുന്നതും അവര്‍ക്ക് പരിക്കേല്‍ക്കുന്നതും അപൂര്‍വ സംഭവമല്ല. എന്നാല്‍ കഴിഞ്ഞ ദിവസം ദുബായില്‍ നടന്ന ഒരു സൈക്ലിങ് മത്സരത്തിലെ ഒരു വീഴ്ചയാണ് സാമൂഹിക മാധ്യമങ്ങളില്‍ ഇപ്പോള്‍ തരംഗം. അല്‍ വത്!ബ ടീമംഗമായ അനാന്‍ അല്‍ അംരി എന്ന സ്വദേശി യുവതിയാണ് ദുബായില്‍ നടന്ന മത്സരത്തിനിടെ സൈക്കിളില്‍ നിന്ന് നിലത്തുവീണത്.സൈക്ലിങ് കമ്പക്കാരനായ ശൈഖ് മുഹമ്മദിന്റെ രക്ഷാകര്‍തൃത്വത്തിലാണ് ദുബായില്‍ അല്‍ സലാം സൈക്ലിങ് ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്. മത്സരാര്‍ത്ഥികള്‍ക്ക് പിന്നില്‍ അവരെ പിന്തുടര്‍ന്നിരുന്ന ഒരു വാഹനത്തിലായിരുന്നു ശൈഖ് മുഹമ്മദ് ഉണ്ടായിരുന്നത്. പെട്ടെന്നാണ് തന്റെ തൊട്ടുമുന്നില്‍ യുവതി സൈക്കിളില്‍ നിന്ന് നിലത്തുവീണത്.
എന്നാല്‍ അനാനെ ശുശ്രൂഷിക്കാന്‍ ആദ്യം ഓടിയെത്തിയത് യുഎഇ വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദായിരുന്നു. സൈക്ലിങ് കമ്പക്കാരനായ ശൈഖ് മുഹമ്മദിന്റെ രക്ഷാകര്‍തൃത്വത്തിലാണ് ദുബായില്‍ അല്‍ സലാം സൈക്ലിങ് ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്. മത്സരാര്‍ത്ഥികള്‍ക്ക് പിന്നില്‍ അവരെ പിന്തുടര്‍ന്നിരുന്ന ഒരു വാഹനത്തിലായിരുന്നു ശൈഖ് മുഹമ്മദ് ഉണ്ടായിരുന്നത്. പെട്ടെന്നാണ് തന്റെ തൊട്ടുമുന്നില്‍ യുവതി സൈക്കിളില്‍ നിന്ന് നിലത്തുവീണത്. ഉടന്‍തന്നെ വാഹനത്തില്‍ നിന്നിറങ്ങി അദ്ദേഹം അവള്‍ക്കരികിലേക്ക് ഓടിയെത്തി. കുട്ടിയ്ക്കരില്‍ ആദ്യമെത്തിയ അദ്ദേഹം തന്റെ പോക്കറ്റില്‍ നിന്ന് തൂവാലയെടുത്ത് അവളുടെ മുഖം തുടയ്ക്കുന്നതും പിന്നീട് സൈക്കിളില്‍ നിന്ന് ഇറങ്ങാന്‍ സഹായിക്കുന്നതും വീഡിയോയില്‍ കാണാം.
സാധാരണ ജനങ്ങളെപ്പോലെ വാഹനങ്ങളിലും മറ്റും പൊതുനിരത്തുകളിലൂടെ സഞ്ചരിക്കുന്ന യുഎഇ ഭരണാധികാരികള്‍ ജനങ്ങളെ സഹായിക്കുന്ന വാര്‍ത്തകള്‍ ഇതാദ്യമായല്ല പുറത്തുവരുന്നത്. മരുഭൂമിയിലെ മണലില്‍ കാറിന്റെ ചക്രങ്ങള്‍ പുതഞ്ഞുപോയതിനാല്‍ വാഹനം മുന്നോട്ടെടുക്കാന്‍ കഴിയാതെ വിഷമിച്ച വിദേശികളുടെ വാഹനം സ്വന്തം കാറില്‍ കെട്ടിവലിയ്ക്കുന്ന ശൈഖ് മുഹമ്മദിന്റെ തന്നെ വീഡിയോ ദൃശ്യങ്ങളും നേരത്തെ പുറത്തുവന്നിരുന്നു.
بروح الأب والإنسان .. #محمد_بن_راشد يسارع إلى مساعدة المتسابقة المواطنة عنان العامري من فريق الوثبة بعد سقوطها عن دراجتها أثناء مشاركتها في منافسات بطولة السلم للدراجات الهوائية#صحيفة_الخليج pic.twitter.com/SOZsBx38VA
— صحيفة الخليج (@alkhaleej) January 15, 2020
കര്‍ണാടയില്‍ വിചിത്രവും ക്രൂരവുമായ ആചാരം. ഗോ വധത്തിനെതിരെ ശബ്ദമുയർത്തുന്ന ബി ജെ പി സർക്കാർ പക്ഷെ പശുക്കളോടുള്ള ഈ ക്രൂരത കണ്ടില്ലെന്നു നടിക്കുന്നു. പശുക്കളെ തീയിലൂടെ ഓടിക്കുന്നതാന് ഈ ക്രൂരമായ ആചാരം ആചാരത്തിനെതിരെ ഒരു നടപടിയും സര്‍ക്കാര്‍ ഇതുവരെ എടുത്തിട്ടില്ല
വൈക്കോല്‍ കൂട്ടിയിട്ട് കത്തിച്ച് അതിലൂടെ പശുക്കളെയും കാളകളെയും ഓടിക്കുന്ന ആചാരം മകരസംക്രാന്തി ആഘോഷങ്ങളുടെ ഭാഗമായാണ് കര്‍ണാടകയില്‍ നടക്കുന്നത്. . നിയമവിരുദ്ധമായ ആഘോഷമാണിതെന്നും സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് മൃഗസ്നേഹികള്‍ രംഗത്തെത്തിയിട്ടുണ്ട് ..എന്നിട്ടും കര്‍ണാടകയിലെ ബിജെപി സര്‍ക്കാര്‍ ഇതിനെതിരെ മൗനം പാലിക്കുകയാണ്.
വര്‍ഷങ്ങളായി നടക്കുന്ന ആചാരമാണിതെന്നും ഇടപെടാനില്ലെന്നുമാണ് സര്‍ക്കാര്‍ വാദം. ആചാരത്തെ എതിര്‍ത്താല്‍ തിരിച്ചടിയുണ്ടാകുമെന്നും സര്‍ക്കാര്‍ ഭയക്കുന്നു. അതേസമയം, പശുക്കളെ ക്രൂരമായി ഉപദ്രവിക്കുന്ന ചടങ്ങാണിതെന്നും നിയമവിധേയമല്ലെന്നുമാണ് മൃഗസ്നേഹികളുടെ വാദം. ചടങ്ങിനിടെ പശുക്കള്‍ക്ക് ഗുരുതരമായി പൊള്ളലേല്‍ക്കാറുണ്ട്.
തീയിലേക്ക് വിടും മുമ്പ് പശുക്കളെ അലങ്കരിക്കുകയും മഞ്ഞള്‍ വെള്ളത്തില്‍ കുളിപ്പിക്കുകയും ചെയ്യും. തീയിലൂടെ ചാടുമ്പോള്‍ പശുക്കളുടെ ശരീരത്തിലെ ചെള്ളുകള്‍ ചാകുമെന്നും പശുക്കള്‍ക്ക് ആരോഗ്യം വര്‍ധിക്കുമെന്നും ത്വഗ് രോഗങ്ങള്‍ ഉണ്ടാകില്ലെന്നുമാണ് വിശ്വാസം.
ഗോവധ നിരോധത്തിനും പശുക്കളെ ഉപദ്രവിക്കുന്നതിനും ശക്തമായി വാദിക്കുന്ന പാര്‍ട്ടിയാണ് ബിജെപി. പല സംസ്ഥാനങ്ങളിലും സംഘ്പരിവാര്‍ സംഘടനകള്‍ പശുക്കളുടെ സംരക്ഷണത്തിനായി ഗോരക്ഷ സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ട്.എന്നിട്ടും കർണാടകയിലെ ഈ ദുരാചാരത്തിനു അറുതി വരുത്താൻ സർക്കാർ ഭാഗത്ത് നിന്ന് ശ്രമങ്ങൾ ഒന്നും ഉണ്ടായിട്ടില്ല .. കര്‍ണാടകയിലെ ഗോരക്ഷകരും ഈ ആചാരത്തിനെതിരെ മൗനം പാലിക്കുകയാണെന്ന് മൃഗസ്നേഹികള്‍ ആരോപിക്കുന്നു
കൊല്ലം പാരിപ്പള്ളിയില്‍ നിന്ന് കഴിഞ്ഞ ദിവസം കാണാതായ കോളജ് വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം ആറ്റില്‍ നിന്ന് കണ്ടെത്തി. പാരിപ്പള്ളി സ്വദേശിനി ഐശ്വര്യ (19)യുടെ മൃതദേഹം ഇന്നു രാവിലെ ഇത്തിക്കരയാറ്റില്‍ നിന്നാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രിയാണ് പെണ്‍കുട്ടിയെ കാണാതായത്.
ഐശ്വര്യയുടെ മരണത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്‌ക്യൂബാ ടീം അംഗങ്ങള്‍ ആയ ഫയര്‍ &റെസ്‌ക്യൂ ഓഫീസര്‍മാരായ വിപിന്‍, വിജേഷ്, ശ്രീകുമാര്‍, ഹരിരാജ്, ജിമ്മി ജോസഫ്, സരുണ്‍, നിജിന്‍ ബാബു, ജെയിംസ് എന്നിവരാണ് തിരച്ചില്‍ നടത്തി മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
സിദ്ദിഖ് ലാല്‍ കൂട്ടുകെട്ട് മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റ് മേക്കേഴ്‌സ് ആണ് . റാംജി റാവ് സ്പീക്കിംഗ്, ഇന്‍ ഹരിഹര്‍ നഗര്‍, ഗോഡ് ഫാദര്‍, വിയ്റ്റ്‌നാം കോളനി തുടങ്ങി ഇരുവരും ഒന്നിച്ചപ്പോള്‍ പിറന്നത് വമ്ബന്‍ ഹിറ്റുകളായിരുന്നു. പിന്നീട് രണ്ട് വഴികളിലൂടെ സഞ്ചരിക്കാന്‍ തീരുമാനിച്ചപ്പോഴും സിദ്ദിഖും ലാലും തങ്ങളുടെതായ രീതിയില്‍ മലയാള സിനിമയില്‍ ശക്തമായ സാന്നിധ്യമായി.
എന്നാല്‍ ആദ്യ തിരക്കഥ വമ്ബന്‍ പരാജയമായിരുന്നുവെന്ന ചരിത്രം കൂടി പറയാനുണ്ട് സിദ്ദിഖ് ലാലിന്. 1986ല്‍ പുറത്തിറങ്ങിയ പപ്പന്‍ പ്രിയപ്പെട്ട പപ്പനാണ് ഇരുവരും ചേര്‍ന്നെഴുതിയ ആദ്യ തിരക്കഥ. റഹ്‌മാന്‍ നായകനായ ചിത്രത്തില്‍ മോഹന്‍ലാല്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. എന്നാല്‍ വമ്ബന്‍ പരാജയം നേരിടാനായിരുന്നു ചിത്രത്തിന്റെ വിധി.
കേരളകൗമുദി ഓണ്‍ലൈനിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സിനിമയുടെ പരാജയകാരണം സിദ്ദിഖ് തന്നെ വെളിപ്പെടുത്തി.
‘കാലത്തിന് വളരെ മുമ്ബേ വന്ന സബ്‌ജക്‌ടായിരുന്നു പപ്പന്‍ പ്രിയപ്പെട്ട പപ്പന്റെത്. ഇതൊക്കെ നടക്കുന്നതാണോ എന്നായിരുന്നു അന്നത്തെ പ്രേക്ഷകന്റെ ചിന്ത. നടക്കുന്നതല്ല, നടക്കാന്‍ തോന്നിപ്പിക്കുന്നതാണ് സിനിമ. സത്യസന്ധമായതു മാത്രം കാണിക്കുപ്പോള്‍ അത് ഡോക്യമെന്ററിയായി പോവില്ലേ? ആ കാലഘട്ടത്തില്‍ പപ്പനിലേതു പോലുള്ള ഒരു കോണ്‍സപ്‌ട് സിനിമയില്‍ വന്നിട്ടുണ്ടായിരുന്നില്ല. അതുമാത്രമല്ല, ആദ്യകാലത്തെ ഞങ്ങളുടെ എഴുത്തിന്റെ ഒരു പ്രാരാബ്‌ധതയും അതിലുണ്ടായിരുന്നു. അന്നത്തെ ചെറിയ ബഡ്‌ജറ്റില്‍ എടുക്കേണ്ട സിനിമ ആയിരുന്നില്ല പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍’ സിദ്ദിഖിന്റെ വാക്കുകള്‍.