ഓസ്‌ട്രേലിയയിൽ പടർന്നു പിടിച്ച കാട്ടുതീ മാസങ്ങളോളം നീണ്ടുനിന്നേക്കാമെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ മുന്നറിയിപ്പ് നൽകി. സെപ്റ്റംബറിൽ ആരംഭിച്ച തീപിടുത്തത്തെ തുടര്‍ന്ന് 24 പേർക്കാണ് ജീവന്‍ നഷ്ടമായത്. തലസ്ഥാനമായ കാൻബെറയിലെ വായുവിന്റെ ഗുണനിലവാരം ഈ വാരാന്ത്യത്തിൽ ലോകത്തിലെ ഏറ്റവും മോശമായ നിലയിലാണ് രേഖപ്പെടുത്തിയത്. തീപിടുത്തത്തിൽ വീടുകളും ബിസിനസുകളും നഷ്ടപ്പെട്ടവരെ സഹായിക്കാൻ ഒരു റിക്കവറി ഏജൻസി ഉടന്‍തന്നെ ആരംഭിക്കുമെന്ന് മോറിസൺ പ്രഖ്യാപിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ മന്ദഗതി ചൂണ്ടിക്കാട്ടി അദ്ദേഹത്തിനെതിരെ രൂക്ഷമായ വിമര്‍ശമാണ് ഉയരുന്നത്.
ഏതാണ്ട് ഇരുനൂറോളം കാട്ടുതീകളാണ് ഓസ്‌ട്രേലിയയിൽ ഇപ്പോഴും നാശം വിതച്ച് കൊണ്ടിരിക്കുന്നത്. ശക്തമായ കാറ്റും കനത്ത ചൂടും കാരണം കാട്ടുതീ നിയന്ത്രണവിധേയമാക്കാൻ അധികൃതർ കഷ്ടപ്പെടുകയാണ്. പുലർച്ചെ മുതൽ അനുഭവപ്പെട്ട തണുത്ത കാലാവസ്ഥ അഗ്‌നിശമന ശ്രമങ്ങളെ വേഗത്തിലാക്കാൻ സഹായകമായിട്ടുണ്ട്. എന്നാൽ വരും ദിവസങ്ങളിൽ ചൂട് ഇനിയും കൂടുമെന്നാണ് കാലാവസ്ഥ കേന്ദ്രങ്ങൾ നൽകുന്ന മുന്നറിയിപ്പ്. സൗത്ത് വേൽസ്, സൗത്ത് ഓസ്‌ട്രേലിയ, വിക്ടോറിയ എന്നിവിടങ്ങളിലാണ് കാട്ടുതീ ഏറ്റവും കൂടുതൽ നാശം വിതച്ചത്. ഈ മേഖലയിലുള്ള ഭൂരിഭാഗം ആളുകളും തീര പ്രദേശങ്ങളിലേക്ക് പലായനം ചെയ്തു.
സൗത്ത് ആസ്‌ട്രേലിയയിൽ മാത്രം 14000 ഹെക്ടർ ഭൂമി കത്തി നശിച്ചു. 3000-ത്തോളം സൈനികരെ മേഖലയിൽ വിന്യസിച്ചിട്ടുണ്ട്. ലക്ഷകണക്കിന് മൃഗങ്ങളാണ് ഇതിനകം വെന്തുമരിച്ചത്. 2 സബ്സ്റ്റേഷനുകളിൽ തീ പടർന്നതോടെ സിഡ്നി നഗരത്തിന്റെ പല ഭാഗങ്ങളിലും വൈദ്യുതി മുടങ്ങി. മൂന്നാമതൊരു യുദ്ധക്കപ്പൽ കൂടി രക്ഷാപ്രവർത്തനങ്ങൾക്കായി ഇറക്കി. സിഡ്നിയിൽ ഇന്നലത്തെ താപനില 45 ഡിഗ്രിയായിരുന്നു, പെൻറിത്തിൽ 48.9 ഡിഗ്രിയും. പ്രതിസന്ധിയെത്തുടർന്ന് നേരത്തെ പ്രഖ്യാപിച്ച ഇന്ത്യാ സന്ദര്‍ശനം മോറിസൺ റദ്ദാക്കി.
രണ്ടുവർഷമായി ഓസ്‌ട്രേലിയയിൽ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. കാലാവസ്ഥാവ്യതിയാനം തന്നെയാണ് കാട്ടുതീക്ക് കാരണമായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. 2009 ഫെബ്രുവരിയിലാണ് ഇതിനു മുന്‍പ് ഓസ്ട്രേലിയയിൽ ഏറ്റവും വലിയ കാട്ടുതീ ദുരന്തമുണ്ടായത്. വിക്ടോറിയ സംസ്ഥാനത്ത് അന്ന് 173 പേർ മരിച്ചിരുന്നു. 414 പേർക്ക് പരിക്കേറ്റു. 4500 ചതുരശ്രകിലോമീറ്റർ പ്രദേശം അന്ന് അഗ്നിക്കിരയായി. അതിനേക്കാള്‍ മാരകമായ തീ പിടുത്തമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. അതേസമയം, കാട്ടുതീ വന്‍നാശം വിതയ്ക്കുന്നതിനിടെ മോറിസണ്‍ അവധിക്കാല വിനോദയാത്ര പോയത് വിവാദമായിരുന്നു. വിമർശനങ്ങൾ വർദ്ധിച്ചതോടെ യാത്ര വെട്ടിച്ചുരുക്കി മടങ്ങിയ അദ്ദേഹം ജനങ്ങളോട് മാപ്പു പറയുകയും ചെയ്തിരുന്നു.
ജെ എന്‍ യു വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് നടി മഞ്ജു വാര്യര്‍. “ടിവിയിൽ ചോരയിൽ കുതിർന്ന പലരുടെയും മുഖങ്ങൾ കാണുമ്പോൾ ആ അമ്മമാരുടെ മനസ്സിന്റെ അവസ്ഥ എന്താകും. നമുക്ക് ആ കുട്ടികളുടെ കൂടെ നിൽക്കാതിരിക്കാനാകില്ല. ഞാനും കൂടെ നിൽക്കുന്നു.” എന്ന് താരം ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;
ജെ.എൻ.യുവിൽനിന്നുള്ള മുഖങ്ങൾ രാവിലെ ടിവിയിൽ കണ്ടപ്പോൾ ഞെട്ടിപ്പോയി. ചോര ഒലിച്ചുകൊണ്ടുള്ള കുറെ മുഖങ്ങൾ. രാത്രി അവരെ മൂന്നു മണിക്കൂറോളം പലരും ചേർന്ന് അക്രമിച്ചിരിക്കുന്നു. ജെഎൻയു എന്നതു ഈ രാജ്യത്തിന്റെ അറിവിന്റെ അടയാളമായിരുന്നു. അവിടെ പഠിക്കുക എന്നതു അറിവിന്റെ മാനദണ്ഡമായിരുന്നു. അവിടെ പഠിച്ച പലരുമാണ് ഇന്നും നമ്മളെ നയിക്കുന്നതും ഭരിക്കുന്നതും. അവരുടെ രാഷ്ട്രീയം പലതായിരുന്നുവെങ്കിലും അവരുടെ രാജ്യസ്നേഹം ചോദ്യം ചെയ്യാനാകില്ല. രാഷ്ട്രീയ അഭിപ്രായ വ്യത്യാസത്തിനിടയിലും അവർ അവിടെ കലാപമുണ്ടാക്കുകയല്ല ചെയ്തത്. പുറത്തുനിന്നുള്ളവർ കൂടി ചേർന്നു ഇരുളിന്റെ മറവിൽ അക്രമം നടത്തുന്നുവെന്നു പറയുമ്പോൾ അതിലെ രാഷ്ട്രീയം എന്തായാലും തുണയ്ക്കാനാകില്ല. കുട്ടികളെ അവിടെ പഠിപ്പിക്കാൻ വിട്ട അമ്മമാരിൽ ഭൂരിഭാഗവും സാധാരണക്കാരാകും. ടിവിയിൽ ചോരയിൽ കുതിർന്ന പലരുടെയും മുഖങ്ങൾ കാണുമ്പോൾ ആ അമ്മമാരുടെ മനസ്സിന്റെ അവസ്ഥ എന്താകും. നമുക്ക് ആ കുട്ടികളുടെ കൂടെ നിൽക്കാതിരിക്കാനാകില്ല. ഞാനും കൂടെ നിൽക്കുന്നു.
ഉല്ലാസം സിനിമ ഡബ് ചെയ്യാന്‍ നിര്‍മാതാക്കള്‍ അനുവദിച്ച സമയം ഇന്ന് അവസാനിക്കാനിരിക്കെ എല്ലാ കാര്യങ്ങളിലും താരസംഘടനയായ അമ്മയുടെ തീരുമാനം അനുസരിച്ച് മുന്നോട്ടുപോകുമെന്ന് നടന്‍ ഷെയിന്‍ നിഗം. ഇക്കാര്യം വ്യക്തമാക്കി ഷെയിന്‍ നിര്‍മാതാക്കളുടെ സംഘടനയ്ക്കും അമ്മയ്ക്കും കത്ത് നല്‍കി. എന്നാല്‍ ഷെയിന്‍ ഡബ്ബിങ് പൂര്‍ത്തിയാക്കാതെ അമ്മയുമായി ചര്‍ച്ചയ്ക്കില്ലെന്ന ഉറച്ചനിലപാടിലാണ് നിര്‍മാതാക്കളുെട സംഘടന.
ഡബ്ബിങ് ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ ‘അമ്മ’യുടെ തീരുമാനം അനുസരിച്ച് മുന്നോട്ടുപോകുമെന്ന് നടന്‍ ഷെയിന്‍ നിഗം. ഒമ്പതിന് അമ്മയുടെ എക്സിക്യൂട്ടീവ് യോഗം കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ അംഗീകരിക്കും.
നിര്‍മാതാക്കള്‍ക്ക് ഇതുസംബന്ധിച്ച് ഷെയിന്‍ കത്ത് നല്‍കി; പകര്‍പ്പ് ‘അമ്മ’യ്ക്ക് കൈമാറി.ഡബ്ബിങ് തീര്‍ക്കാതെ ഷെയിന്‍ വിഷയത്തില്‍ ‘അമ്മ’യുമായി ചര്‍ച്ചയ്ക്കില്ലെന്ന് നിര്‍മാതാക്കളുടെ സംഘടന. ഷെയിന് ‘ഉല്ലാസം’ സിനിമയുടെ ഡബ്ബിങ് പൂര്‍ത്തിയാക്കാന്‍ നിര്‍മാതാക്കള്‍ അനുവദിച്ച സമയം ഇന്നവസാനിക്കും.
മരടില്‍ രണ്ടാം ദിവസം പൊളിക്കുന്ന ഫ്ലാറ്റാണ് നെട്ടൂര്‍ കായലോരത്തെ ജെയിന്‍ കോറല്‍ കോവ്. പൊളിക്കുന്നതില്‍ ഏറ്റവും വലിയ കെട്ടിടമായ ജെയിന്‍ കോറല്‍ കോവില്‍ ജനുവരി 12ന് രാവിലെ 11 മണിക്ക് സ്ഫോടനം നടക്കും. 96 കുടുംബങ്ങളെ സ്ഫോടന സമയത്ത് ഫ്ലാറ്റിന്റെ പരിസരത്തുനിന്ന് ഒഴിപ്പിക്കും.
പൊളിക്കുന്നതില്‍ ഏറ്റവും വലിയ ഫ്ലാറ്റാണ് മരട് കായലില്‍ നിന്ന് 9 മീറ്ററില്‍ മാത്രം അകലത്തിലുള്ള പടുകൂറ്റന്‍ കെട്ടിടം. 16 നിലകള്‍, 50 മീറ്ററിനുമുകളില്‍ ഉയരം. ജെയിന്‍ കോറല്‍ കോവില്‍ 125 അപ്പാര്‍ട്ട്മെന്റുകള്‍ ഉണ്ടായിരുന്നു. മുംബൈയില്‍ നിന്നുള്ള എഡിഫൈസ് എന്‍ജിനിയറിങ് കമ്പനി ആഫ്രിക്കന്‍ കമ്പനിയായ ജെറ്റ് ഡെമോളിഷനുമായി ചേര്‍ന്നാണ് ജെയിന്‍ കോറല്‍ കോവ് പൊളിക്കുന്നത്
മുകളില്‍ നിന്ന് താഴോട്ട് 14, 8, രണ്ട് ഒന്ന്, നിലകളിലും ഏറ്റവും താഴത്തെ നിലയിലുമാണ് സ്ഫോടനം. ഒപ്പം കോണ്‍ക്രീറ്റ് ഷിയര്‍ വാള്‍ തകര്‍ക്കാന്‍ അഞ്ചാമത്തെ നിലയിലും പതിനൊന്നാമത്തെ നിലയിലും സ്ഫോടനം നടത്തും. ഏകദേശം 1800ഓളം ദ്വാരങ്ങളാണ് ജെയിന്‍ കോറല്‍ കോവിന്റെ തൂണുകളില്‍ സ്ഫോടകവസ്തുകള്‍ നിറയ്ക്കാനായി തുളച്ചിരിക്കുന്നത്.
ഒന്നിന് പിന്നാലെ ഒന്നായി രണ്ടു ഫ്ലാറ്റുകളും തകർന്നു വീഴുമ്പോൾ ഉയരുന്ന ഭീമാകാരമായ പൊടി ഫയർ ഫോഴ്സ് വെള്ളം ചീറ്റി ഒഴിവാക്കും. ഇരു ഫ്ലാറ്റുകളും അടുത്തടുത്തായതിനാൽ ജോലികൾ എളുപ്പമാക്കുകയാണ് ലക്ഷ്യം. ആദ്യം പൊളിക്കുന്ന H20 ഫ്ലാറ്റിൽ വെടിമരുന്ന് നിറച്ചു കഴിഞ്ഞു.
സ്ഫോടനതിന്റെ തലേ ദിവസം ഇവ ഡിറ്റനേറ്ററുകളുമായി ബന്ധിപ്പിക്കും. 100 മീറ്റർ അകാലത്തിൽ സ്ഥാപിക്കും ഭാഗത്തു നിന്നാണ് സ്ഫോടനം നിയന്ത്രിക്കുക. സ്ഫോടനത്തിൽ ഉണ്ടാവുന്ന പ്രകമ്പനം പഠിക്കാൻ എത്തിയ ഐ ഐ ടി സംഘത്തിന്റെ ജോലികളും പുരോഗമിക്കുകയാണ്.
തിരുവനന്തപുരം കാരക്കോണത്ത് യുവതിയെ കഴുത്തറുത്ത് കൊന്നു. കൊലയ്ക്കുശേഷം സ്വയം കഴുത്തറത്ത കാമുകന്‍ ആശുപത്രിയിൽ മരിച്ചു. കാരക്കോണം സ്വദേശി അഷിതയും (21) കാരക്കോണം സ്വദേശി അനുവും ആണ് മരിച്ചത്. ഇന്നു രാവിലെ 11 മണിയോടെയാണ് സംഭവം.
കാരക്കോണത്തു ഓട്ടോറിക്ഷ ഡ്രൈവറായ അനു എന്നയാളാണ് കൃത്യം നടത്തിയത്. സമീപവാസിയായ ഇയാൾ അഷിതയുടെ വീട്ടിലെത്തുമ്പോൾ വല്യമ്മ മാത്രമാണ് ഉണ്ടായിരുന്നത്. അനു പെട്ടെന്ന് വീട്ടിനകത്തേക്കു കയറി കതകടച്ചു. പിന്നെ കേൾക്കുന്നത് അഷിതയുടെ കരച്ചിലാണ്. വാതിൽ തുറന്നു നോക്കുമ്പോൾ നാട്ടുകാർ കണ്ടത് ഇരുവരുടേയും കഴുത്തറത്ത നിലയിലാണ്.
രണ്ടു പേരേയും കാരക്കോണം ആശുപത്രിയിലേക്കു കൊണ്ടു പോയി. അഷിത ആശുപത്രിയിലെത്തും മുൻപു തന്നെ മരിച്ചു. അനു തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് മരിച്ചത്. ഇരുവരും പ്രണയത്തിലായിരുന്നു.
ജീവകാരുണ്യസേവനരംഗത്തു സജീവസാന്നിധ്യമായഏഞ്ചൽസ് ബാസൽ, സ്വിറ്റ്സർലൻഡ് ആറാം വർഷത്തിലേക്കു ചുവടുവയ്ക്കുന്ന ഈ അവസരത്തിൽ സംഘടനയ്ക്ക് കരുത്തേകുവാനായി 2020 -2021 വര്ഷങ്ങളിലേക്കുള്ള നവസാരഥികൾ ചുമതലയേറ്റു.
പ്രസിഡണ്ട് : റീന മാങ്കുടിയിൽ
വൈസ് പ്രസിഡണ്ട് : സിമ്മി ചിറക്കൽ
സെക്രട്ടറി : ലിജി ചക്കാലക്കൽ
ജോയിന്റ് സെക്രട്ടറി : ആൻസമ്മ മുട്ടാപ്പിള്ളിൽ
ട്രെഷറർ : സാലി തിരുത്താനത്തിൽ
പി .ആർ .ഒ : ലില്ലി മാടശ്ശേരി
കോർഡിനേറ്റർ : ബോബി ചിറ്റാട്ടിൽ
കോർഡിനേറ്റർ : മേഴ്‌സി തോട്ടുകടവിൽ
കോർഡിനേറ്റർ : ലിസ്സി കുരീക്കൽ
ദർശന ടി . വി , മലയാളം യുകെ ന്യൂസ് ടീം
ന്യൂഡൽഹി:പൗരത്വനിയമവുമായി ബന്ധപ്പെട്ട് നരേന്ദ്രമോദി സർക്കാർ പ്രചരിപ്പിക്കുന്ന പൊള്ളത്തരങ്ങൾ തുറന്നുകാട്ടി സി പി ഐ എം കൈപുസ്തകം പുറത്തിറക്കി. മോദി സർക്കാരിന്റെ 10 നുണകൾ എന്ന പേരിലാണ് പുസ്തകമിറക്കിയത്. പൗരത്വഭേദഗതി നിയമം(സിഎഎ), പൗരത്വരജിസ്റ്റർ(എൻആർസി), ജനസംഘ്യാ രജിസ്റ്റർ(എൻപിആർ)എന്നിവയാണ് അതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
പൗരത്വ അവകാശത്തെ വർഗീയമായി നിർണയിക്കാനുള്ള നിയമ ഭേദഗതിയെ പാർലമെന്റിന്റെ ഇരുസഭകളിലും സി പി എം എതിർത്തു. രാജ്യത്തെ ഭരണഘടനയെ ആർ എസ് എസ് അംഗീകരിച്ചിട്ടില്ല. മനുസ്മൃതി അടിസ്ഥാനമാക്കിയുള്ള ഭരണഘടനയും രാജ്യവുമാണ് ആർ എസ് എസ് ലക്ഷ്യമിടുന്നത് അതിലേക്കുള്ള ആദ്യപടിയാണ് പൗരത്വത്തെ മതാടിസ്ഥാനത്തിൽ നിർണ്ണായിക്കാനുള്ള തീരുമാനമെന്ന് ഡൽഹിയിൽ പുറത്തിറക്കിയ പുസ്തകത്തിൽ വ്യക്തമാക്കിയിരിക്കുന്നത്.
പ്രധാനമായും മോദിയുടെയും അമിത് ഷായുടെയും പ്രസ്‌താവനകൾ തമ്മിലുള്ള പൊരുത്തക്കേട് തുറന്നു കാണിക്കുന്നു. നുണകൾ പറയുമ്പോൾ വലിയ നുണകൾ തന്നെ പറയണമെന്നും ആവർത്തിച്ച് പറയുന്ന നുണകൾ സത്യമായി തീരുമെന്ന നാസിപ്രത്യയ ശാസ്ത്രത്തെയാണ് പ്രധാനമന്ത്രി മോദി പിന്തുടരുന്നതെന്ന് പുസ്തകത്തിൽ പരാമർശിക്കുന്നു.
ജോജി തോമസ്
ബ്രിട്ടനിലെമ്പാടുമുള്ള ബാഡ്മിന്റൺ പ്രേമികളെ ആവേശത്തിലാക്കി കേരള സ്ട്രൈക്കേഴ്സ് സ്പോർട്സ് ക്ലബ്ബിന്റെ അഞ്ചാമത് ബാഡ്മിന്റൺ ടൂർണമെന്റ് ഫെബ്രുവരി 2 – ന് ഈസ്റ്റ് സക്സസിലുള്ള സമ്മർഫീൻസ് ലെക് ഷർ സെന്ററിൽ നടത്തപ്പെടുന്നതാണ്. യുകെയുടെ വിവിധ ഭാഗങ്ങളിൽ ഉള്ള 48 – ഓളം ടീമുകൾ പങ്കെടുക്കുന്ന ബാഡ്മിന്റൺ ടൂർണമെന്റിന്റെ രജിസ്ട്രേഷൻ നടപടികൾ പുരോഗമിക്കുകയാണ്. അഡ്വാൻസിഡ് , ഇന്റർമീഡിയറ്റ് , ബിഗിനേഴ്സ് എന്ന മൂന്ന് കാറ്റഗറിയിലാണ് മത്സരങ്ങൾ നടത്തപ്പെടുക. ഒരു കാറ്റഗറിയിൽ പരമാവധി 16 ടീമുകൾക്ക് മാത്രമാണ് മത്സരിക്കാനുള്ള അവസരം നൽകപ്പെടുക. അഡ്വാൻസിഡ് , ഇന്റർമീഡിയറ്റ് ക്യാറ്റഗറിയിൽ മത്സരിക്കുന്നവർ 40 പൗണ്ട് വീതം രജിസ്ട്രേഷൻ ഫീസായി നൽകേണ്ടതാണ്. ബിഗിനേഴ്സിന്റെ രജിസ്ട്രേഷൻ ഫീസ് 30 പൗണ്ടാണ്. വിജയികൾക്ക് കാഷ് പ്രൈസും ട്രോഫികളും നൽകപ്പെടുന്നതാണ്..
ഈ വർഷം തന്നെ യുകെയിലെമ്പാടുമുള്ള ടീമുകളെയും പങ്കെടുപ്പിച്ച് കൊണ്ട് വടംവലി മത്സരവും നടത്താൻ കേരളാ സ്ട്രൈക്കേഴ്സ് സ്പോർട്സ് ക്ലബ് പദ്ധതിയിടുന്നു. വടംവലി മത്സരം നടത്തപ്പെടുക ജൂൺ മാസം 14 – )0 തീയതിയാണ്. വടംവലി മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യപ്പെടുന്നവർ താഴെ പറയുന്ന ഭാരവാഹികളുമായി ബന്ധപ്പെടേണ്ടതാണ്.
ഷിമ്മി കരിനാട്ട് -07397895989
ജിൻസൺ ഫ്രാൻസിസ് – 07401743669
തോമസ് ജോസഫ് – 07533447707
ബാഡ്മിന്റൺ ടൂർണ്ണമെന്റിന്റെ വിശദാംശങ്ങൾക്കായി ബന്ധപ്പെടേണ്ട നമ്പർ
മനോജ് ജോസഫ് – 07915656624
വിനു ജെയിംസ് – 07576130110
സമ്മർ വെക്കേഷൻ കാലത്ത് ക്രിക്കറ്റ് ടൂർണമെന്റ് നടത്താനായിട്ടും കേരള സ്ട്രൈക്കേഴ്സ് സ്പോർട്സ് ക്ലബ്ബ് പദ്ധതിയിടുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് താഴെപ്പറയുന്ന നമ്പറുമായി ബന്ധപ്പെടുക
ഷിമ്മി കരിനാട്ട് – 07397895989
മജു ആന്റണി – 07949094703
മമ്മൂട്ടിയെന്ന നടന്റെ കരിയറിലെ മികച്ച ചിത്രങ്ങളെടുത്ത് നോക്കിയാൽ അതിൽ മൃഗയയും ഉണ്ടാകും. ഐ.വി ശശിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രത്തിൽ പുലി വേട്ടക്കാരൻ വാറുണ്ണിയായാണ് മമ്മൂട്ടി എത്തിയത്. സിനിമയിൽ മമ്മൂട്ടിയും പുലിയും തമ്മിലുള്ള സംഘട്ടന രംഗങ്ങൾ ഇന്നും ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്. മൃഗയ സിനിമ ലൊക്കേഷനിലെ രസകരമായ സംഭവം വെളിപ്പെടുത്തിരിക്കുകയാണ് നടൻ ജയറാം. ഒരു മാധ്യമത്തിനു ൽകിയഅഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്
കോഴിക്കോടായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷൻ . മമ്മൂട്ടിയുടെ മറ്റൊരു ചിത്രത്തിന്റെ ലൊക്കേഷനും കോഴിക്കോട് തന്നെയായിരുന്നു. ചിത്രത്തിന്റെ ഭാഗമായി ജയറാമും കോഴിക്കോട് ഉണ്ട് . അങ്ങനെ ജയറാമും മൃഗയയുടെ സെറ്റിൽ ഉള്ളപ്പോൾ ആണ് മമ്മൂട്ടി അവിടേക്ക് വരുന്നത്. മൃഗയയിൽ യഥാർത്ഥ പുലി റാണി യെയായിരുന്നു ഉപയോഗിച്ചിരിക്കുന്നത്. ചിത്രത്തിന്റെ സംഘട്ടന സംവിധായകൻ ഗോവിന്ദ് രാജായിരുന്നു. അനുസരണയുള്ള പുലിയാണെന്നായിരുന്നു ലൊക്കേഷനിൽ പറഞ്ഞിരുന്നത്
അനുസരണ ഉള്ള പുലി ആണെന്നുമാണ് ഗോവിന്ദ് രാജ് പറഞ്ഞതിൽ പൂർണ്ണമായും വിശ്വാസമില്ലത്തതിനാൽ മമ്മൂട്ടി ചെയ്തതാണ് ഏറെ രസകരമായ സംഭവം. പുലിയെ കൂട്ടിൽ നിന്ന് തുറന്ന് വിടാൻ സംഘട്ടന സംവിധായകനോട് പറയുകയായിരുന്നു. ഇത് പ്രകാരം കൂട് തുറന്നതിന് പിന്നാലെ അവിടെ കെട്ടിയിട്ടിരുന്ന ഒരു ആടിനെ ഒറ്റയടിക്ക് കൊന്നു കടിച്ചു വലിച്ചു കൊണ്ട് കൂട്ടിലേക്ക് പോയി. ഗോവിന്ദ് രാജ് പറഞ്ഞത് ഒന്നും പുലി അനുസരിച്ചില്ല. ഇത് കണ്ടതോടെ എന്റെ പട്ടി അഭിനയിക്കും ഈ സിനിമ എന്നു ദേഷ്യപ്പെട്ടു പറഞ്ഞു കൊണ്ട് മമ്മൂട്ടി സെറ്റിൽ നിന്നു ഒറ്റ പോക്ക് ആയിരുന്നു എന്നാണ് ജയറാം പറയുന്നത്.
മമ്മൂട്ടിയുടെ അതിഗംഭീരമായ അഭിനയമികവാൽ പ്രദർശനം നേടിയ ഒരു ചിത്രം കൂടിയായിരുന്നു മൃഗയ. ചിത്രത്തിലെ കഥാപാത്രമായ വാറുണ്ണിയെ മമ്മൂട്ടി തന്നെയാണോ അവതരിപ്പിച്ചത് എന്ന് സംശയം തോന്നുന്ന രീതിയിലായിരുന്നു അദ്ദേഹത്തിന്റെ മേക്കപ്പും കാര്യങ്ങളുമൊക്കെ. പുലി ഇറങ്ങിയ നാട്ടിലേക്ക് പുലിയെ പിടിക്കാന്‍ വരുന്ന വാറുണ്ണി പുലിയെക്കാള്‍ വല്ല്യ ശല്യമാവുന്നതായിരുന്നു മൃഗയുടെ കഥാതന്തു. രചയിതാവ് ലോഹിതദാസ് ആദ്യം തന്നെ മമ്മൂട്ടിയോട് പറഞ്ഞത് വാറുണ്ണിക്ക് വേണ്ടി രൂപവും, ശബ്ദവും മാറ്റേണ്ടിവരുമെന്നായിരുന്നു.
ഷൂട്ടിംഗ് തുടങ്ങിയിട്ടും വാറുണ്ണിയുടെ രൂപവും വേഷവും കണ്ടെത്താന്‍ സംവിധായകനും രചയിതാവിനും കഴിഞ്ഞില്ല. മമ്മൂട്ടി ഓരോ രൂപത്തില്‍ മേക്കപ്പിടും സംവിധായകനും രചയിതാവിനും തൃപ്‌തിയാകാതെ വരുമ്പോള്‍ അഴിച്ചുമാറ്റും. അങ്ങിനെ നാല് ദിവസം കൊണ്ട് 14 തവണയായിരുന്നു മമ്മൂട്ടി വാറുണ്ണിക്ക് വിവിധ രൂപത്തില്അണിഞ്ഞൊരുങ്ങിയത്.
തിരുവനന്തപുരം:ആഗോള മലയാളികളുടെ പാർലമെന്റായ ലോക കേരള സഭയിൽ കനേഡിയൻ പ്രവാസികളുടെ ശബ്ദം ഇടിമുഴക്കമായി മാറി.
കാനഡയിലേക്ക് ചേക്കേറുന്ന വിദ്യാർത്ഥികളും മാറ്റും നേരിടുന്ന വഞ്ചനകൾ അക്കമിട്ടു പ്രവാസി മലയാളി നേതാവ് ശ്രീ കുര്യൻ പ്രക്കാനം ലോക കേരള സഭയിൽ അവതരിപ്പിച്ചു. അനധികൃത ഏജൻസികൾ നടത്തുന്ന ചൂഷണം അവസാനിപ്പിക്കണം എന്നു അദ്ദേഹം ആവശ്യപ്പെട്ടു.പുതുതായി കാനഡയിൽ എത്തുന്ന പ്രവാസികൾക്ക് സഹായത്തിനായി 24 മണിക്കൂറും പ്രവർത്തന സജ്ജമായ ഒരു കാൺസിലിനു സംസ്ഥാന സർക്കാർ അംഗീകാരം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ലോക കേരള സഭ എന്ന ആശയം പഞ്ചായത്തു മോഡലിൽ പ്രവർത്തനം താഴെതട്ടിലേക്ക് വ്യാപിപ്പിക്കണം ആയ ത്തിലേക്ക് ലോക കേരള സഭക്ക് എല്ലാ സ്ഥലങ്ങളിലും പ്രവാസി നേതാക്കളെ ഉൾപ്പെടുത്തി പ്രാദേശിക സഭകൾ രൂപീകരിക്കണം എന്ന നവ ആശയം ശ്രീ പ്രക്കാനത്തിന്റെ ആവിശ്യം പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റി. കാനഡയിലെ രാഷ്ട്രീയ നേതൃത്വം കേരള സംസ്ഥാന സർക്കാരുമായി നല്ല ബന്ധം ആഗ്രഹിക്കുന്നതായി അദ്ദേഹം അധികാരികളെ അറിയിച്ചിച്ചു. കാനഡയിൽ നടക്കുന്ന വള്ളംകളിക്ക് സംസ്ഥാന സർക്കാരിന്റെ പിന്തുണ ഉണ്ടാകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.