വാഷിംഗ്ടൺ: ലോകത്തിലെ 90 ശതമാനം രാജ്യങ്ങളിലും 2019 ൽ വൻ സാമ്പത്തിക മാന്ദ്യമെന്ന മുന്നറിയിപ്പുമായി രാജ്യാന്തര നാണ്യനിധി (ഐഎംഎഫ്). 2019 ൽ ലോകത്തിലെ 90 ശതമാനം ഇടങ്ങളിലും സാമ്പത്തിക വളർച്ച മന്ദഗതിയിലാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഐഎംഎഫിന്റെ പുതിയ മാനേജിംഗ് ഡയറക്ടർ ക്രിസ്റ്റാലിന ജോർജിവ പറഞ്ഞു. ലോകസമ്പദ്വ്യവസ്ഥ ഇപ്പോൾ കടുത്ത മാന്ദ്യത്തിലാണെന്നും അവർ കൂട്ടിച്ചേർത്തു. ചുമതല ഏറ്റെടുത്ത ശേഷം ഐഎംഎഫ് ആസ്ഥാനത്ത് സംസാരിക്കുകയായിരുന്നു അവർ. ലോക വ്യാപകമായ ഇടിവ് അർഥമാക്കുന്നത് ഈ വർഷത്തെ വളർച്ച ദശകത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലായിരിക്കും. ഇന്ത്യ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിൽ മാന്ദ്യം പ്രകടമാണ്. എന്നാൽ യൂറോ സോൺ, യുഎസ്, ജപ്പാൻ തുടങ്ങിയ വികസിത സമ്പദ്വ്യവസ്ഥകളിൽ മാന്ദ്യം അത്ര പ്രകടമല്ലെന്നും അവർ പറഞ്ഞു.
ചൈനയുടെ പെട്ടെന്നുള്ള വളർച്ചയും ക്രമേണ താഴേയ്ക്കാവുമെന്നും അവർ കൂട്ടിച്ചേർത്തു. വാഷിംഗ്ടണും ബെയ്ജിംഗും തമ്മിലുള്ള വാണിജ്യതർക്കങ്ങൾ പോലുള്ളവ ആഗോള മാന്ദ്യത്തിനു ഇടയാക്കി. ബ്രെക്സിറ്റ് പോലുള്ള തർക്കങ്ങളും അനിശ്ചിതത്വത്തിന് കാരണമായെന്നും ബൾഗേറിയൻ സാമ്പത്തിക ശാസ്ത്രജ്ഞ ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ സാമ്പത്തിക വളർച്ച നിരക്ക് പ്രതീക്ഷിച്ചതിലും ഏറെ ദുർബലമാണെന്ന് ഐഎംഎഫ് നേരത്തെ പറഞ്ഞിരുന്നു. ഏപ്രിൽ– ജൂൺ ത്രൈമാസത്തിൽ രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉല്പാദനത്തിൽ (ജിഡിപി) വൻ ഇടിവായിരുന്നു രേഖപ്പെടുത്തിയിരുന്നത്. കഴിഞ്ഞ ആറുവർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കായ അഞ്ച് ശതമാനത്തിലേക്ക് ജഡിപി കൂപ്പുകുത്തി. വ്യവസായ ഉൽപാദന മേഖലയിലെ മാന്ദ്യവും കാർഷിക മേഖലയിലെ കിതപ്പുമാമ് രാജ്യത്തിന്റെ ത്രൈമാസ ജിഡിപി വളർച്ചയെ പിന്നോട്ടടിച്ചത്. മുൻ വർഷം ഇതേ കാലയളവിൽ എട്ട് ശതമാനം വർധന ഉണ്ടായിരുന്നു.
കൂടത്തായിയിലെ കൊലയാളി ജോളിയും തിരൂപ്പൂരിലെ ബി.എസ്.എന്‍.എല്‍ ജീവനക്കാരനുമായ ജോണ്‍സണും തമ്മില്‍ എന്താണ് ബന്ധം?
ജോളി ഏറ്റവും കൂടുതല്‍ തവണ വിളിച്ചത് ജോണ്‍സണെയാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഇതേ തുടര്‍ന്ന് ഇയാളെ അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യും. തിരുപ്പൂരിലാണ് ജോലിയെങ്കിലും ജോണ്‍സണ്‍ കൂടത്തായി സ്വദേശിയാണ്. ജോളി അടുത്ത സുഹൃത്താണെന്നും അവരുടെ കയ്യില്‍ നിന്ന് പലതവണ സ്വര്‍ണം പണയം വയ്ക്കാന്‍ വാങ്ങിയിട്ടുണ്ടെന്നും ജോണ്‍സണ്‍ സ്വകാര്യചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. അല്ലാതെ മറ്റ് ഇടപാടുകള്‍ ഇല്ലെന്നും വ്യക്തമാക്കി. വ്യാജ രേഖകള്‍ ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയി ഉണ്ടാക്കിയെന്നാണ് തന്നോട് പറഞ്ഞിട്ടുള്ളത്. ജയശ്രീ എന്ന വില്ലേജ് ഓഫീസറും ജോളിയും തമ്മില്‍ അടുപ്പമുണ്ടായിരുന്നു. റവന്യൂ രേഖകള്‍ തിരുത്താന്‍ ജയശ്രീ സഹായിച്ചിട്ടുണ്ടോ എന്ന് അറിയില്ല. ജയശ്രീ അവരുടെ നാട്ടിലാണ് ജോലി ചെയ്തിരുന്നതെന്നും ജോണ്‍സണ്‍ പറഞ്ഞു.
ജോളിയുമായി സംസാരിച്ചതിന്റെ ഒരു ക്ലിപ്പ് തന്റെ കയ്യിലുണ്ടെന്നും അതില്‍ ചില നിര്‍ണായക വിവരങ്ങളുണ്ടെന്നും ജോണ്‍സണ്‍ പറഞ്ഞു. അന്വേഷണ സംഘത്തിന് അത് കൈമാറുമെന്നും വ്യക്തമാക്കി. അന്വേഷണത്തിന്റെ ഓരോഘട്ടം കഴിയുന്തോറും ജോളിയുമായി അടുപ്പമുള്ള കൂടുതല്‍ ആളുകളെ കണ്ടെത്തുകയും അവര്‍ക്കുള്ള പങ്കില്‍ സംശയം തോന്നുകയും ചെയ്യുന്നതിനാല്‍ വലിയ വെല്ലുവിളിയാണ് കേരളാ പൊലീസിനുള്ളത്. ജോണ്‍സണെ പോലെ സി.പി.എം, കോണ്‍ഗ്രസ്, മുസ്ലീംലീഗ് നേതാക്കളേയും ജോളി വിളിച്ചിട്ടുണ്ട്. അവരെയെല്ലാം ചോദ്യം ചെയ്ത ശേഷമേ കാര്യങ്ങള്‍ വ്യക്തമാകൂ. ഷാജുവിന്റെ ആദ്യ ഭാര്യ സിലിയുടെ മരണവുമായി ബന്ധപ്പെട്ട് അവരുടെ ബന്ധുവിനെ് ചോദ്യം ചെയത ശേഷം വിട്ടയച്ചു. ഷാജുവിന്റെ പിതാവ് സക്കറിയയേയും ചോദ്യം ചെയ്യും. സിലിയുടെ മകള്‍ മരിച്ച ശേഷം പോസ്റ്റ്‌മോര്‍ട്ടം ചെയ്യേണ്ടെന്ന് സക്കറിയ വാശിപിടിച്ചതായി ബന്ധുക്കള്‍ മൊഴി നല്‍കിയിട്ടുണ്ട്.
രാഷ്ട്രീയക്കാരുമായും ഉദ്യോഗസ്ഥരുമായും ജോളിക്കുള്ള ബന്ധങ്ങളെ കുറിച്ച് അറിവില്ലായിരുന്നെന്നാണ് രണ്ടാം ഭര്‍ത്താവ് ഷാജു പറയുന്നത്. പലപ്പോഴും ജോളി ദീര്‍ഘനേരം ഫോണ്‍ ചെയ്യുമായിരുന്നു. അത് ഇഷ്ടമില്ലായിരുന്നു. എന്നാല്‍ വീട്ടില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാതിരിക്കാന്‍ എതിര്‍ത്തില്ല. സിലി മരിച്ചപ്പോള്‍ തനിക്കൊപ്പം അന്ത്യചുംബനം നല്‍കാന്‍ ജോളി എത്തിയത് അവളുടെ ആസൂത്രിതമായ നീക്കമായിരുന്നു. പൊലീസ് അന്വേഷിച്ച് കണ്ടെത്തും വരെ ജോളി എന്‍ഐടി അധ്യാപികയല്ലെന്ന് അറിഞ്ഞിരുന്നില്ലെന്നാണ് ഷാജു പറയുന്നത്. എന്നാല്‍ ഫോണ്‍ വിളികളില്‍ നിന്നൊക്കെ അധ്യാപിക ആണെന്ന് കേള്‍ക്കുന്ന ആര്‍ക്കും മനസിലാകുമായിരുന്നു. അതിനാലാണ് കൂടുതല്‍ അന്വേഷണം നടത്താതിരുന്നത്.
സിലി മരിച്ച് മൂന്ന് മാസം കഴിഞ്ഞ ശേഷം ഷാജുവുമായുളള വിവാഹത്തെ കുറിച്ച് ജോളി ഇളയ മകനോട് പറഞ്ഞിരുന്നു. എന്നാല്‍ അവന്‍ എതിര്‍ത്തു. പക്ഷെ, മറ്റ് ചില ബന്ധുക്കള്‍ ഇടപെട്ട് മകനെ നിര്‍ബന്ധിപ്പിക്കുകയായിരുന്നു എന്ന് ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയിയുടെ സഹോദരി റെഞ്ചി പറയുന്നു. അതിനാല്‍ താന്‍ ആഗ്രഹിച്ച പോലെ കാര്യങ്ങള്‍ ജോളി ചെയ്തിരുന്നു എന്ന് വ്യക്തമാണ്. സിലിയുടെ മകളുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ ഷാജുവിന്റെ പിതാവ് സക്കറിയ എതിര്‍ത്തതില്‍ ചില ദുരൂഹതകളുണ്ട്. അയാളെ തങ്ങളെ വീട്ടില്‍ പിന്നീട് കയറ്റിയിട്ടില്ലെന്ന് റെഞ്ചി ഒരു സ്വകാര്യചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അതിനാല്‍ സക്കറിയെ ചോദ്യം ചെയ്താലേ അതിനുള്ള ഉത്തരം കിട്ടൂ. ഒരുപാട് ചോദ്യങ്ങളും അതിലേറെ ഉത്തരങ്ങളും അതിനൊക്കെ വ്യക്തത വരുത്തുമ്പോഴേക്കും പിന്നെയും ചോദ്യങ്ങളുയരുന്നു. അങ്ങനെ അന്വേഷണ സംഘത്തിന് ഒരു ഹെര്‍ക്കുലിയന്‍ ടാസ്‌ക്കാണ് ജോളി ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. അത് ഇഴകീറി പരിശോധിച്ച് സത്യം പുറത്ത് കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കാം.
ജോളിയുടെ അയല്‍വാസിയായ ബിച്ചുണ്ണിയുടെ മരണത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയി തോമസിന്‍റെ സുഹൃത്തായിരുന്ന ബിച്ചുണ്ണി റോയിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പറഞ്ഞ ആളായിരുന്നു. രാത്രി ഭക്ഷണം കഴിച്ച ശേഷമാണ് ബിച്ചുണ്ണി മരിച്ചതെന്ന് സഹോദരീ ഭര്‍ത്താവ് പറഞ്ഞു. പ്ലംബര്‍ തൊഴിലാളിയായിരുന്നു ബിച്ചുണ്ണി. ബിച്ചുണ്ണിയുടെ മരണവും അന്വേഷണ പരിധിയിലുള്ളതാണെന്ന് കോഴിക്കോട് റൂറല്‍ എസ് പി വ്യക്തമാക്കി.
പണം ആവശ്യപ്പെട്ട് ജോളി നിരന്തരം തന്നെയും പിതാവിനേയും വിളിക്കാറുണ്ടായിരുന്നുവെന്ന് സഹോദരൻ നോബിയുടെ വെളിപ്പെട്ടുത്തൽ. അറസ്റ്റിലാവുന്നതിന് രണ്ടാഴ്ച മുമ്പും ജോളി വീട്ടിലെത്തിയിരുന്നു. അന്ന് അച്ഛനില്‍ നിന്നും പണം വാങ്ങിയാണ് പോയത്. എത്ര കിട്ടിയാലും മതിയാവാത്ത തരം ആര്‍ത്തിയായിരുന്നു ജോളിക്ക് പണത്തോട് എന്ന് നോബി വ്യക്തമാക്കി. ഇക്കാരണം കൊണ്ട് ആദ്യമൊക്കെ ജോളിക്ക് പണം അയച്ചു കൊടുക്കുന്നതായിരുന്നു പതിവെങ്കില്‍ പിന്നീട് അത് നിര്‍ത്തി മക്കളുടെ അക്കൗണ്ടിലേക്ക് ആണ് പണം അയച്ചിരുന്നത്.
റോയിയുടെ മരണശേഷം ഒരിക്കല്‍ സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാന്‍ തന്‍റെ സഹോദരങ്ങളും അളിയനുമായി കൂടത്തായിയില്‍ പോയിരുന്നു. അന്ന് മരിച്ചു പോയ ടോം ജോസഫ് എഴുതിയ വില്‍പ്പത്രം ജോളി തങ്ങളെ കാണിച്ചു. എന്നാല്‍ അതു വ്യാജമാണെന്ന് സംശയം തോന്നിയതിനാല്‍ ജോളിയോട് താന്‍ തട്ടിക്കയറി ഏതാണ്ട് കൈയ്യാങ്കളിയുടെ വക്കത്താണ് അന്ന് കാര്യങ്ങളെത്തിയത്.
സ്വത്ത് തട്ടിപ്പിനെക്കുറിച്ചോ കൊലപാതകങ്ങളെക്കുറിച്ചോ തങ്ങള്‍ക്ക് ഒന്നും അറിയില്ലെന്ന് പറഞ്ഞ നോബി, ജോളിയെ കേസിൽ സഹായിക്കാനോ പുറത്തിറക്കാനോ തങ്ങൾ ഉണ്ടാവില്ലെന്നും വ്യക്തമാക്കി. ” വളരെ മാന്യമായി ജീവിക്കുന്ന ഒരു കുടുംബമാണ് തങ്ങളുടേതെന്നും അതിനാലാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്ന് ഇതൊന്നും പറയാത്തതെന്നും നോബി വ്യക്തമാക്കി.
17 വര്‍ഷം എന്‍ഐടി അധ്യാപികയെന്ന പേരില്‍ ജോളി വേഷം കെട്ടിയത് എങ്ങനെയാണെന്ന് കണ്ടെത്താൻ കഴിയാതെ അന്വേഷണ സംഘം. വിവാഹം കഴിഞ്ഞു കൂടത്തായിയില്‍ എത്തിയതിനു ശേഷം ബിഎഡിന് എന്ന പേരില്‍ ജോളി ഒരു വര്‍ഷം വീട്ടില്‍ നിന്ന് മാറിനിന്നിരുന്നു. മൂത്ത മകന്‍ ജനിച്ചതിന് ശേഷമായിരുന്നു ഇത്. ഈ സമയം വീട്ടുകാർ തന്നെയായിരുന്നു കുട്ടിയെ നോക്കിയിരുന്നത്. എന്നാല്‍ ജോളിക്ക് ബിഎഡ് ബിരുദവും ഇല്ലെന്ന് അന്വേഷണ സംഘം കണ്ടെത്തി.
എന്‍ഐടിയില്‍ കൊമേഴ്സ് അധ്യാപികയാണെന്ന് ഭര്‍ത്താവിനെയും ബന്ധുക്കളെയും ധരിപ്പിച്ച് 2002 മുതലാണ് ജോളി പോയിത്തുടങ്ങിയത്. ഇതിനായി വ്യാജ തിരിച്ചറിയില്‍ കാര്‍ഡും ജോളി തയ്യാറാക്കിയിരുന്നു. രാവിലെ കാറില്‍ ജോലിക്കെന്ന പേരില്‍ വീട്ടില്‍ നിന്നിറങ്ങുന്ന ജോളി വൈകിട്ടാണ് തിരിച്ചെത്താറുള്ളത്. ഒസ്യത്തുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളുണ്ടായ സമയത്ത് റോയിയുടെ സഹോദരന്‍ അമേരിക്കയില്‍ നിന്നു നാട്ടിലെത്തിയിരുന്നു.
എന്‍ഐടിയില്‍ സമരം നടക്കുകയാണെന്നും താല്‍ക്കാലിക ജോലിക്കാരിയായ തന്റെ ജോലി നഷ്ടമാകുന്ന അവസ്ഥയാണെന്നും ജോളി റോജോയോടു പറഞ്ഞിരുന്നുവെന്നു സഹോദരി രഞ്ജി ഓര്‍ക്കുന്നു.ജോലി കൂടി നഷ്ടമായാല്‍ ബുദ്ധിമുട്ടാകുമെന്നും അതിനാല്‍ സ്വത്തുക്കള്‍ തനിക്കു നല്‍കണമെന്നുമായിരുന്നു ജോളിയുടെ ആവശ്യം. ഇക്കാര്യം അന്വേഷിക്കാനായി റോജോ എന്‍ഐടിയില്‍ എത്തിയെങ്കിലും അവിടെ ഒരു വിഭാഗത്തിലും ജോളി ജോസഫ് എന്ന പേരില്‍ ഒരാള്‍ ജോലി ചെയ്യുന്നില്ലെന്നു മനസ്സിലാക്കി.
ഈ കാര്യം ജോളിയോടു ചോദിച്ചപ്പോള്‍ റോജോയോടു ജോളി കയര്‍ത്തു. മരണ പാരമ്പരകൾക്ക് ശേഷം ജോളിയെ പുനര്‍വിവാഹം ചെയ്ത ഷാജുവും കരുതിയിരുന്നത് ഇവര്‍ എന്‍ഐടിയില്‍ അധ്യാപികയായിരുന്നുവെന്നാണ്. പിഎച്ച്‌ഡി ചെയ്യുന്നതിനാല്‍ ഇപ്പോള്‍ എന്‍ഐടിയില്‍ പോകേണ്ട ആവശ്യമില്ലെന്നായിരുന്നു ജോളി ഷാജുവിനെ ധരിപ്പിച്ചിരുന്നത്.
ആലപ്പുഴ നങ്ങ്യാര്‍കുളങ്ങരയില്‍ യുവാവിനെ കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മീനാക്ഷിഭവനം തങ്കച്ചന്റെ മകൻ രൂപേഷ് ആണ് മരിച്ചത്. പൊലീസ് അന്വേഷണം ആരംഭിച്ചു.
ചൊവ്വാഴ്ച രാത്രി നാല് സുഹൃത്തുക്കൾക്കൊപ്പം രൂപേഷ് മദ്യപിച്ചിരുന്നു. ബൈക്കോടിച്ച് വീട്ടിൽ പോകാൻ കഴിയാതെ വന്നതോടെ ഒപ്പമുണ്ടായിരുന്നവർ ഒരു കാറിന്റെ പിൻസീറ്റിൽ കിടത്തി. കാറിന്റെ ഗ്ലാസ്സുകളെല്ലാം താഴ്ത്തിയാണ് കിടത്തിയത്. രാവിലെയാണ് മരിച്ചനലയില്‍ കണ്ടത്. അബോധാവസ്ഥയിൽ ഭക്ഷണാവശിഷ്ടങ്ങൾ തൊണ്ടയിൽ കുടുങ്ങിയതാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടത്തിൽ സൂചന ലഭിച്ചതായി പോലീസ് പറഞ്ഞു.
രാത്രിയിൽ രൂപേഷിനൊപ്പമുണ്ടായിരുന്നവരെ പൊലീസ് ചോദ്യം ചെയ്തു. മദ്യപാനത്തിന് ശേഷം വീട്ടിലേക്ക് മടങ്ങാനായി രൂപേഷ് ബൈക്കിൽ കയറിയെങ്കിലും വീണുപോയതായി ഇവർ അറിയിച്ചു. തുടര്‍ന്നാണ് കാറിൽ ഉറങ്ങാന്‍ സൗകര്യമൊരുക്കിയതെനനാണ് മൊഴി. രൂപേഷ് സ്വകാര്യ ആയുർവേദാശുപത്രിയിലെ ജീവനക്കാരനാണ്
ആളുകളുടെ തലച്ചോറ് ചുരുങ്ങി പോകുന്ന തരം മാരകമായ ഒരു ഫംഗസ് ഓസ്‌ട്രേലിയയിൽ ആദ്യമായി കണ്ടെത്തി.ക്വീൻസ്‌ലാന്റിലെ കെയ്‌ൻസിലെ റെഡ്‌ലിഞ്ചിൽ മഴക്കാടുകൾ പര്യവേക്ഷണം ചെയ്യുന്നതിനിടെ ഫോട്ടോഗ്രാഫർ റേ പാമർ ആണ് വിഷ ഫയർ കോറൽ ഫംഗസ് കണ്ടെത്തിയത്.ഒറ്റനോട്ടത്തിൽ ക്യാരറ്റാണെന്ന് തോന്നുമെങ്കിലും വലിയ അപകടം വരുത്തി വയ്ക്കുന്ന ഒരു കൂൺ ആണിത്. ജപ്പാനിലും കൊറിയയിലു മാത്രം കാണപ്പെട്ടിരുന്ന ഈ പോയിസണ്‍ ഫയര്‍ കോറലുകള്‍ ഇപ്പോള്‍ പലയിടത്തായി കണ്ടെത്തിയതാണ് ആശങ്കയ്ക്ക് ഇടയാക്കിയിരിക്കുന്നത്. വടക്കന്‍ ഓസ്ട്രേലിയയിലെ കെയ്ണ്‍ മേഖലയിലാണ് കടലിനോടു ചേര്‍ന്നുള്ള മേഖലയില്‍ ഈ കൂണുകളെ കണ്ടെത്തിയത്. പോയിസണ്‍ ഫയര്‍ കോറല്‍ എന്നാണ് ഇവയുടെ വിളിപ്പേര്. പേര് സൂചിപ്പിക്കുന്നതിലും അപകടകാരിയാണ് ഈ കൂണ്‍. കാരണം ഇവ തൊലിപ്പുറമെ സ്പര്‍ശിക്കുന്നത് തന്നെ മാരകമായ ആരോഗ്യപ്രശ്നങ്ങള്‍ക്കു വഴിവച്ചേക്കാം.
തീയുടെ നിറവും പവിഴപ്പുറ്റ് പോലെ പല ശാഖകളായി മുളച്ചു വരുന്ന രീതിയുമാണ് ഈ കൂണുകള്‍ക്ക് ഫയര്‍ കോറല്‍ ഫംഗി എന്ന പേരു ലഭിക്കാൻ കാരണം. മറ്റെല്ലാ കൂണുകളെയും പോലെ ഫംഗസുകൾ കൊണ്ടാണ് ഇതും നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. അത് തന്നെയാണ് ഇവയെ അപകടകാരിയാക്കി മാറ്റുന്നതും. കാഴ്ചയിലുള്ള ഭംഗിമൂലം ഇവ ഭക്ഷ്യയോഗ്യമാണെന്നു കരുതി പലരും ഭക്ഷിക്കാറുണ്ട്. ഇങ്ങനെ ഇവയെ ഭക്ഷിക്കുന്നത് ശരീരം തളരുന്നതു മുതല്‍ മരണത്തിനു വരെ കാരണമായിട്ടുമുണ്ട്. അതീവ അപകടകാരിയായ കൂണുകളുടെ വിഭാഗത്തിലാണ് ഇവയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പവിഴപ്പുറ്റുകളുടെ സ്വഭാവത്തെക്കുറിച്ചും നിറവുമുള്ള ഫംഗസുകളെക്കുറിച്ചും പഠനം നടത്തുന്ന റേ പാല്‍മര്‍ എന്ന ഫൊട്ടോഗ്രാഫറാണ് ഈ കൂണുകളുടെ സാന്നിധ്യം ആദ്യം തിരിച്ചറിഞ്ഞത്. തുടര്‍ന്ന് റേ പാല്‍മര്‍ ഈ ചിത്രങ്ങള്‍ ഗവേഷകനും ക്യൂൻസ്‌ലന്‍ഡ് സര്‍വകലാശാല പ്രഫസറുമായ മാറ്റ് ബാരന് അയച്ചു കൊടുത്തു. മാറ്റ് ബാരനാണ് ഇവ പോയിസണ്‍ ഫയര്‍ കോറലുകളാണെന്ന് സ്ഥിരീകരിച്ചത്.
ജോളി പൊന്നാമറ്റം വീട്ടിലെ രണ്ടുകുട്ടികളെ കൂടി കൊല്ലാന്‍ ശ്രമിച്ചെന്ന് എസ്.പി കെ.ജി സൈമണ്‍. മറ്റൊരുവീട്ടിലും കൊലപാതകശ്രമം നടത്തിയിട്ടുണ്ട്. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് ജോളിയുടെ അറസ്റ്റ്. റോയിയുടെ മരണം പ്രത്യേക എഫ്.ഐ.ആര്‍ ആക്കി അന്വേഷിക്കും. റോയിയുടെ േകസിലാണ് തെളിവുകള്‍ ലഭ്യമായത്. ഇതില്‍ പ്രത്യേക ശ്രദ്ധ അനിവാര്യമാണ്. ഷാജു തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ നടപടി ഉണ്ടാകുമെന്നും എസ്.പി പറഞ്ഞു.
ജോളിയെ മുഴുവന്‍സമയവും നിരീക്ഷിക്കാന്‍ കോഴിക്കോട് ജയിലില്‍ പ്രത്യേക ഉദ്യോഗസ്ഥയെ നിയമിച്ചു. ജോളി മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് നടപടി. ജോളിയെ ജില്ലാ ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധനയും നടത്തി. അതിനിടെ തന്റെ രണ്ടാം വിവാഹത്തെ ആദ്യഭാര്യ സിലിയുടെ കുടുംബം പിന്തുണച്ചെന്ന ഷാജുവിന്റെ വാദം സിലിയുടെ സഹോദരങ്ങള്‍ തളളി. രണ്ടാം വിവാഹത്തില്‍ സിലിയുടെ കുടുംബത്തില്‍ നിന്നാരും പങ്കെടുത്തിരുന്നില്ല. ഷാജുവും സിലിയും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നതായും സഹോദരങ്ങളായ സിജോയും സ്മിതയും മൊഴി നല്‍കി. ഇരുവരുടെയും മൊഴിയെടുക്കല്‍ പയ്യോളിയില്‍ തുടരുകയാണ്.
കൊലപാതക പരമ്പരയില്‍ ഡി.എന്‍.എ പരിശോധന അമേരിക്കയില്‍ നടത്തും. കല്ലറയില്‍ നിന്ന് കിട്ടിയ മൃതദേഹാവശിഷ്ടങ്ങളിലെ ഡി.എന്‍.എ പരിശോധനയാണ് അമേരിക്കയില്‍ നടത്തുക. മൈറ്റോ കോണ്‍ഡ്രിയല്‍ ഡിഎന്‍എ അനാലിസിസ് ആണ് നടത്തുന്നത്. ഇതിനായി കൊല്ലപ്പെട്ട റോയിയുടെ സഹോദരങ്ങളുടെ ഡി.എന്‍.എ സാംപിള്‍ എടുക്കും. അതിനിടെ കൊല്ലപ്പെട്ട സിലിയുടെ ബന്ധുക്കളുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തുകയാണ്. സിലിയുടെ സഹോദരന്‍ സിജോയുടെയും സഹോദരിയുടെയും അമ്മാവന്റെയുമാണ് മൊഴിയെടുക്കുന്നത്. റോയിയുടെ സഹോദരന്‍ റോജോയെയും ക്രൈംബ്രാഞ്ച് വിളിപ്പിച്ചു. അമേരിക്കയിലുള്ള റോജോയാണ് മരണങ്ങളെക്കുറിച്ച് പരാതി നല്‍കിയത്.
ഫേസ്ബുക്ക് തട്ടിപ്പുകൾക്ക് ഇരയാകാതെ സുരക്ഷിതരായിരിക്കുവാൻ മുന്നറിയിപ്പ് നൽകി കേരള പോലീസ്. രാജ്യത്ത് വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുന്ന പെണ്കെണിയിൽപ്പെടാതെ സുരക്ഷിതരായിരിക്കുവാൻ ഫേസ്ബുക്ക് പേജിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് പോലീസ് മുന്നറിയിപ്പ് നൽകിയത്.
നമ്മളെ തേടിയെത്തുന്ന ഒരു ഫ്രണ്ട് റിക്വസ്റ്റിന് ജീവിതം തന്നെ പകരമായി നൽകേണ്ടി വരുമെന്ന് കുറിപ്പിൽ വ്യക്തമാക്കുന്നു. ഇവരുടെ വലയിലാകുന്നവരുടെ വീഡിയോ റിക്കാർഡ് ചെയ്തതിന് ശേഷം പണം നൽകണമെന്നും ഇല്ലെങ്കിൽ അത് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും നൽകുമെന്ന് പറഞ്ഞ് ഭീഷണപ്പെടുത്തുമെന്നും കുറിപ്പിൽ പറയുന്നു.
ഇവരുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്തത് കൊണ്ടോ സ്വന്തം അക്കൗണ്ട് കളഞ്ഞത് കൊണ്ടോ പ്രശ്നങ്ങളൊന്നും പരിഹരിക്കപ്പെടില്ലെന്നും പോലീസ് കുറിപ്പിലൂടെ ഓർമിപ്പിക്കുന്നു. ഫിലിപ്പെൻസ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ റാക്കറ്റുകളാണ് ഇതിൽ സജീവമെന്ന് സൂചന നൽകിയാണ് ഫേസ്ബുക്ക് പേജ് അവസാനിപ്പിക്കുന്നത്.
ഇത്തരം ചതിയിൽ പെടാൻ സാധ്യത ഉള്ളവർക്ക് വേണ്ടി മാത്രമുള്ള പോസ്റ്റ്
ഇതും ഒരു തട്ടിപ്പ് രീതിയാണ്. കെണിയിൽ പെടാതിരിക്കുക
നമ്മളെ തേടിയെത്തുന്ന ഒരു പെൺകുട്ടിയുടെ ഫ്രണ്ട് റിക്വസ്റ്റിലൂടെ ആയിരിക്കും ഈ തട്ടിപ്പിൻ്റെ തുടക്കം. സൗഹൃദം ഊട്ടിയുറപ്പിച്ച ശേഷം അവർ തന്നെ നമ്മളെ വീഡിയോ കാളിനു ക്ഷണിക്കും. വലയിലാകുന്നവരുടെ വീഡിയോ റെക്കോർഡ് ചെയ്തെടുത്തതിന് ശേഷം പണം ആവശ്യപ്പെടും. നമ്മുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ഈ വീഡിയോ അയച്ചു കൊടുക്കും എന്നതാകും ഭീഷണി. ഭീഷണി മാത്രമല്ല, അയച്ചു കൊടുക്കുകയും ചെയ്യും കേട്ടോ.. ഫേസ്ബുക് പോലുള്ള സമൂഹ മാധ്യമങ്ങളിലൂടെ നമ്മുടെ പൂർണവിവരങ്ങൾ നേരത്തെതന്നെ ഇവർ കൈവശപ്പെടുത്തിയിട്ടുണ്ടാകും . അതിനാൽ ഇവരെ ബ്ലോക്ക് ചെയ്തത് കൊണ്ടോ, നമ്മുടെ അക്കൗണ്ട് ഡി ആക്ടിവേറ്റ് ചെയ്തത് കൊണ്ടോ ഫലം ഇല്ലെന്നർത്ഥം ഫിലിപ്പൈൻസ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ റാക്കറ്റുകളാണ് ഇതിൽ സജീവം. സൂക്ഷിക്കുക.. കെണിയിൽ ചെന്ന് ചാടാതിരിക്കുക.
കൂടത്തായി കൊലപാതക പരമ്പരകളിലെ മുഖ്യ പ്രതി ജോളി ഇടക്കിടക്ക് ആത്മഹത്യാപ്രവണത കാണിക്കുന്നതായി ജയില്‍ അധികൃതര്‍. കോഴിക്കോട് ജില്ലാ ജയിലിലാണ് ജോളി കഴിയുന്നത്. ഇതിനാല്‍ ജോളിയെ പ്രത്യേകം നിരീക്ഷിക്കുകയാണ്. രക്തസമ്മര്‍ദം കൂടിയതിനെത്തുടര്‍ന്ന് ജോളി ചികിത്സ തേടി. ജില്ലാ ആശുപത്രിയിലെ ചികിത്സക്ക് ശേഷം തിരികെ എത്തിച്ചു. 24 മണിക്കൂറും പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്താനാണ് തീരുമാനം.
മലയാള സിനിമയിലെ ബോള്‍ഡ് ആന്റ് ബ്യൂട്ടിയാണ് നടി റിമ കല്ലിങ്കല്‍. എല്ലാ സാമൂഹ്യവിഷയങ്ങളിലും പ്രതികരിക്കുന്ന താരം. അതുകൊണ്ടുതന്നെ പല വിമര്‍ശനങ്ങളും ഏറ്റുവാങ്ങിയിട്ടുണ്ട്. ഇപ്പോഴിതാ റിമ കല്ലിങ്കലിന്റെ ബിക്കിനി ചിത്രങ്ങള്‍ വൈറലാകുകയാണ്.
കടും നീല നിറത്തിലുള്ള ബിക്കിനി വേഷത്തില്‍ കൂളിംഗ് ഗ്ലാസ് വെച്ചുള്ള റിമയുടെ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. ഫൈനല്‍ ഫ്രെയിംസ്, ഫിലിം ഫ്രെയിംസ് തുടങ്ങിയ സോഷ്യല്‍മീഡിയ പേജുകളിലൂടെയും ഇന്‍സ്റ്റ അക്കൌണ്ടുകളിലൂടെയുമാണ് ചിത്രങ്ങള്‍ വൈറലായത്. സംവിധായകനും ഭര്‍ത്താവുമായ ആഷിക് അബു ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു.
വൈറസിന് ശേഷം തല്ലുമാലയാണ് റിമയും ആഷിഖും ചേര്‍ന്ന് നിര്‍മ്മിക്കുന്ന പുതിയ സിനിമ