Latest News

നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ ദിലീപിനെ തിരിച്ചെടുത്ത നടപടിക്കെതിരെ കൂടുതല്‍ സിനിമാ പ്രവര്‍ത്തകര്‍ രംഗത്ത്. താര സംഘടനയുടെ തീരുമാനത്തിനെതിരെ രാജിവെച്ച നടിമാര്‍ക്കും പിന്തുണ നല്‍കി കൊണ്ട് 98 സിനിമാ പ്രവര്‍ത്തകര്‍ ഒപ്പുവെച്ച പ്രസ്താവന പുറത്തിറക്കി.

അഭിനേതാക്കളായ വിനായകന്‍, അനുമോള്‍, സൃന്ദ, കുക്കു സരിത, അലന്‍സിയര്‍, അര്‍ച്ചന പദ്മിനി തുടങ്ങിയവരും സംവിധായകരായ ദിലീഷ് പോത്തന്‍, അമല്‍ നീരദ്, രാജീവ് രവി, ഡോ.ബിജു, സമീര്‍ താഹിര്‍, വിധു വിന്‍സെന്റ് തുടങ്ങിയവരും മറ്റ് അഭിനേതാക്കളും അണിയറ പ്രവര്‍ത്തകും സാങ്കേതിപ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ളവരാണ് ഒപ്പിട്ട് പ്രസ്താവന ഇറക്കിയിരിക്കുന്നത്.

അതിക്രൂരമായ ലൈംഗികാക്രമണത്തെ അതിജീവിച്ച ഞങ്ങളുടെ സഹപ്രവര്‍ത്തയ്ക്കുള്ള പിന്തുണ ഒരിക്കല്‍ കൂടി ഞങ്ങള്‍ പരസ്യമായി പ്രഖ്യാപിക്കുന്നു. നിയമപരവും സാമൂഹ്യപരവും തൊഴില്‍ പരവുമായ അവളുടെ പോരാട്ടത്തിനും അഭിവാദ്യങ്ങള്‍.

ഇത് വെറും ഒരു മുഖം രക്ഷിക്കല്‍ നടപടി മാത്രമായിരുന്നു എന്നത് അയാളെ നിരുപാധികം തിരിച്ചെടുത്തതിലൂടെ തെളിഞ്ഞിരിക്കുന്നു. ആക്രമണത്തിനിരയായ യുവതിയുടെ പരാതി ഇപ്പോഴും നിലനില്ക്കുമ്പോള്‍ അതേപ്പറ്റി ഒരക്ഷരം പറയാതെ, അവരെയും അവരോടൊപ്പം നിന്നവരെയും അവഹേളിക്കുന്ന നിലപാടുകള്‍ കൈക്കൊള്ളുന്ന അഭിനേതാക്കളുടെ സംഘടനയുടെ നേതൃത്വത്തോടുള്ള അവിശ്വാസം പരസ്യമായി രേഖപ്പെടുത്തി രാജിവച്ച് പുറത്തുവന്ന സുഹൃത്തുക്കള്‍ക്കും ഈ പുരുഷഫ്യൂഡല്‍ ലോകത്തിന്റെ പൊതു നിലപാടുകള്‍ക്കെതിരെ സ്ത്രീ കൂട്ടായ്മ രൂപവത്കരിച്ച് പോരാടുന്ന മറ്റ് സ്ത്രീ സുഹൃത്തുക്കള്‍ക്കും ഞങ്ങളുടെ ഹാര്‍ദ്ദവാഭിവാദ്യങ്ങള്‍

സ്ത്രീവിരുദ്ധമായ നിലപാടുകള്‍ അലങ്കാരമായി കാണുന്ന ഈ സംഘടനയുടെ നേതൃത്വത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ തുടരുന്നത്, ആ നടപടികളെ ശരിവയ്ക്കുന്നതിനു തുല്യമാണ്. മറിച്ച് അവര്‍ ഈ നിലപാടുകളെ പിന്തുണക്കുന്നില്ലെങ്കില്‍ സംഘടനാ നേതൃത്വത്തില്‍ നിന്നും സ്വയം മാറിനിന്ന് തങ്ങളെ തിരഞ്ഞെടുത്ത കേരളസമൂഹത്തിലെ സ്ത്രീകളടക്കമുള്ള ജനങ്ങളോടുള്ള ഉത്തരവാദിത്വവും സാമാന്യമായ ജനാധിപത്യമര്യാദയും ഉയര്‍ത്തിപ്പിടിക്കും എന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.

നിക്ഷിപ്തതാല്പര്യങ്ങള്‍ക്കും ജാതിമതലിംഗ വേര്‍തിരിവുകള്‍ക്കും അതീതമായി ഏവര്‍ക്കും സര്‍ഗ്ഗാത്മകമായി ചലച്ചിത്രപ്രവര്‍ത്തനം നടത്താന്‍ കഴിയുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിക്കണമെന്ന് സര്‍ക്കാരിനോടും ചലച്ചിത്ര സംഘടനകളോടും ഞങ്ങള്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ അഭ്യര്‍ഥിക്കുന്നു.

തിരുവനന്തപുരം കോവളം പോറോട് പാലത്തിനു സമീപo നിയന്ത്രണം വിട്ട ലോറി സ്കൂട്ടറുകളിലിടിച്ച് മൂന്നാം ക്ലാസ് വിദ്യാർഥിനി മരിച്ചു. സഹോദരിയും മുത്തച്ഛനുമടക്കം ഒന്‍പത് പേര്‍ക്ക് പരുക്കേറ്റു. ലോറി അമിത വേഗതിയിലായിരുന്നുവെന്നും റോഡിന്റെ അശാസ്ത്രീയ നിര്‍മാണമാണ് തുടർച്ചയായ അപകടങ്ങൾക്ക് കാരണമെന്നും നാട്ടുകാർ പറയുന്നു. ആഴാകുളം ബദ് ലഹേo സ്കൂൾ വിദ്യാർഥിനി ചന്ദന ഷിബുവാണ് മരിച്ചത് . കുട്ടിയുടെ സഹോദരി നന്ദനയും മുത്തച്ഛൻ സുകുമാരനുമടക്കം ഒൻപത് പേർക്ക് പരുക്കേറ്റു. തമിഴ്നാട്ടിലേയ്ക്ക് പോകുകയായിരുന്ന ലോറി രണ്ട് സ്കൂട്ടറുകളിലും ഒരു ബൈക്കിലുമിടിച്ചാണ് അപകടം. നിർമ്മാണത്തിലിരിക്കുന്ന കഴക്കൂട്ടം കാരോട് ബൈപ്പാസിലാണ് അപകടമുണ്ടായത്. ട്യൂഷന്‍ കഴിഞ്ഞ് പേരക്കുട്ടികളുമായി വീട്ടിലേയ്ക്കു പോകുകയായിരുന്ന സുകുമാരന്റെ സ്കൂട്ടര്‍ പ്രധാന റോഡിലേയ്ക്ക് ഇടിക്കാതിരിക്കാനായി ലോറി വെട്ടിക്കുകയായിരുന്നു. ലോറി ഡ്രൈവര്‍ക്ക്  പകരം ഉടമയാണ് ഒാടിച്ചിരുന്നതെന്നും ആരോപണമുണ്ട്….

കൊച്ചി: എറണാകുളം- അങ്കമാലി അതിരുപതയിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട വിവാദത്തില്‍ സീറോ മലബാര്‍ സഭ കൂടുതല്‍ പ്രതിസന്ധിയിലേക്ക്. ഇടപാടുമായി ബന്ധപ്പെട്ട് ആദായ നികുതി വകുപ്പ് കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡില്‍ കണ്ടെത്തിയത് കോടികണക്കിന് രൂപയുടെ കള്ളപ്പണം ഇടപാട്. ഭൂമി വിറ്റവരുടെയും ഇടനിലക്കാരുടെയും വീടുകളിലും സ്ഥാപനങ്ങളിലും അടക്കം 13 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത്.

ഭൂമി വിറ്റ ഇലഞ്ഞിക്കല്‍ ജോസ്, ഇടനിലക്കാരായ എം.കെ ഷംസു, സാജു വര്‍ഗീസ് കുന്നേല്‍ എന്നിവരുടെ വീടുകളിലാണ് കഴിഞ്ഞ ദിവസം റെയ്ഡ് നടന്നത്. ഇവരുടെ മൊഴികളില്‍ വൈരുദ്ധ്യം ഉള്ളതിനാല്‍ കൂടുതല്‍ പരിശോധന വരും ദിവസങ്ങളില്‍ നടന്നേക്കുമെന്ന് സൂചനയുണ്ട്. ഇവരുടെ ബാങ്ക് അക്കൗണ്ടുകള്‍ എല്ലാം ആദായ നികുതി വകുപ്പ് മരവിപ്പിച്ചിട്ടുണ്ട്.

കോതമംഗലത്തും കോട്ടപ്പടിയിലും കാക്കനാടും നടത്തിയ ഇടപാടില്‍ ആണ് കോടികണക്കിന് രൂപയുടെ കള്ളപ്പണം ഇടപാട് കണ്ടെത്തിയത്. രേഖകളില്‍ കാണിച്ചിരിക്കുന്നതിലും കൂടുതല്‍ തുകയ്ക്കാണ് ഇടപാടുകള്‍ നടന്നിരിക്കുന്നത്. ഇതിന്റെ രേഖകള്‍ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിട്ടുണ്ട്. ഇതോടെ സഭാ കേന്ദ്രങ്ങളിലേക്കും പരിശോധന നീളുമെന്ന സൂചനയും ആദായ നികുതി അധികൃതര്‍ നല്‍കുന്നുണ്ട്.

 

കോട്ടയം: കത്തോലിക്കാ സഭയിലെ ജലന്ധര്‍ രൂപതാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡനാരോപണവുമായി കന്യാസ്ത്രീ. കുറുവിലങ്ങാട് പോലീസ് സ്റ്റേഷനിലാണ് കന്യാസ്ത്രീ പരാതി നല്‍കിയിരിക്കുന്നത്. 2014 ല്‍ ഗസ്റ്റ് ഹൗസില്‍ വെച്ച് പീഢിപ്പിച്ചിരുന്നുവെന്നും തുടര്‍ന്ന് രണ്ട് വര്‍ഷത്തോളം പീഡനം തുടര്‍ന്നുവെന്നും പരാതിയില്‍ പറയുന്നു. 13 തവണ പീഡിപ്പിച്ചുവെന്നാണ് ആരോപണം. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അതേസമയം കന്യസ്ത്രീ ഭീഷണിപ്പെടുത്തുന്നതായി ആരോപിച്ച് ബിഷപ്പും രംഗത്ത് വന്നു. സ്ഥലം മാറ്റിയതിലുള്ള വിരോധത്തിന്റെ പേരില്‍ കന്യാസ്ത്രീ തന്നെ ഭീഷണിപ്പെടുത്തുന്നതായി ബിഷപ്പ് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. കന്യാസ്ത്രീ പരാതി നല്‍കുന്നതിന് മുന്‍പ് തന്നെ ബിഷപ്പ് പോലീസിനെ സമീപിച്ചിരുന്നു. ബിഷപ്പ് നല്‍കിയ പരാതിയിലും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പഞ്ചാബിലായിരുന്ന ബിഷപ്പ് 2014ല്‍ കേരളത്തിലേക്ക് മടങ്ങി വന്ന സമയത്ത് ഗസ്റ്റ് ഹൗസില്‍ വെച്ച് പീഢിപ്പിച്ചുവെന്നാണ് കന്യാസ്ത്രീ നല്‍കിയ പരാതിയില്‍ പറയുന്നത്. പീഢനം രണ്ടു വര്‍ഷത്തോളം തുടര്‍ന്നതായും പരാതിക്കാരി വ്യക്തമാക്കുന്നു. വൈക്കം പോലീസ് കന്യാസ്ത്രീയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. വിഷയത്തില്‍ സഭയുടെ പ്രതിനിധികളാരും പ്രതികരിച്ചിട്ടില്ല.

എന്നാല്‍ കോട്ടയം കുറവിലങ്ങാട് മഠത്തില്‍ നിന്ന് കന്യാസ്ത്രീയെ സ്ഥലം മാറ്റാന്‍ തീരുമാനിച്ചതാണ് ഇവര്‍ക്ക് വൈരാഗ്യമുണ്ടാവാന്‍ കാരണമെന്ന് ബിഷപ്പ് ആരോപിക്കുന്നു. തുടര്‍ന്നാണ് തനിക്കെതിരെ ലൈംഗിക ആരോപണം ഉന്നയിക്കുമെന്ന ഭീഷണിയുമായി ഇവര്‍ രംഗത്ത് വന്നതെന്നും ബിഷപ്പ് പരാതിയില്‍ ചൂണ്ടിക്കാട്ടി.

ന്യൂസ് ഡെസ്ക്

ബ്രിട്ടണിലെ ഇംഗ്ലീഷ് കൗണ്ടിയിൽ ഇന്നു രാവിലെ ഭൂചലനമുണ്ടായി. റിക് ചർ സ്കെയിലിൽ 2.4 രേഖപ്പെടുത്തിയ കുലുക്കം രാവിലെ 6.54 നാണ് രേഖപ്പെടുത്തപ്പെട്ടത്. സറേ കൗണ്ടിയിൽ പെട്ട ന്യൂഡിഗേറ്റ്, ചാർവുഡ്, ഡോർക്കിംഗ്, ക്രാലി, വെസ്റ്റ് സസക്സ് പ്രദേശങ്ങളെ ചലനം ബാധിച്ചു. കുലുക്കവും ഇരമ്പലോടെയുള്ള ശബ്ദവും അനുഭവപ്പെട്ടതായി സ്ഥലവാസികൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. ബ്രിട്ടീഷ് ജിയോളജിക്കൽ സർവ്വേ ചലനം സ്ഥിരീകരിച്ചിട്ടുണ്ട്. നാശനഷ്ടങ്ങൾ ഉണ്ടായതായി റിപ്പോർട്ടില്ല. ഒരാഴ്ചക്കുള്ളിൽ രണ്ടാം തവണയാണ് ഈ പ്രദേശത്ത് ചലനം ഉണ്ടാകുന്നത്. ബുധനാഴ്ചയുണ്ടായ ചലനത്തിന്റെ തീവ്രത 2.6 ആയിരുന്നു.

ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തതിനെത്തുടര്‍ന്ന് ആരംഭിച്ച കോലാഹലങ്ങള്‍ പുതിയ തലത്തിലേക്ക്. അമ്മ എന്ന പേര് മാറ്റണമെന്ന അഭിപ്രായമാണ് ഇപ്പോള്‍ വ്യാപകമായി ഉയരുന്നത്. മുന്‍ പ്രസിഡന്റായ ഇന്നസെന്റ് വിടവാങ്ങല്‍ പ്രസംഗത്തില്‍ നടത്തിയ വെളിപ്പെടുത്തലുകളാണ് അറം പറ്റുന്നത്.

ഇന്നസെന്റിന്റെ വാക്കുകള്‍ ഇങ്ങനെ…

നിങ്ങളൊരു കാര്യം മനസിലാക്കണം.ഞാനായിരുന്നു മമ്മൂട്ടിയേക്കാള്‍ മുന്‍പ് സംസാരിക്കേണ്ടത്. ആ ബാബു സെക്രട്ടറിയാണ് മമ്മൂട്ടിയെകൊണ്ട് സംസാരിപ്പിച്ചത്. ഇപ്പോള്‍ നാല്‍പ്പത് ശതമാനം സ്ത്രികള്‍ക്ക് കൊടുക്കണമെന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്. നാല്‍പതല്ല നൂറും കൊടുത്തോട്ടെ ഞാന്‍ പോവുകയാണ്.

പ്രസിഡണ്ടായതു കൊണ്ടുളെളാരു ഗുണം എംപി ആയപ്പോഴാണ് മനസിലായത്. ഒരു സംഘടനയെ കൊണ്ട് നടക്കുന്ന ആളാണ് എന്ന് എന്നെ നയിക്കുന്ന ആ പാര്‍ട്ടിയില്‍ ഉളള ആളുകള്‍ക്ക് മനസിലാവുകയും ഇന്നസെന്റിന് ആ സീറ്റ് കൊടുക്കുകയും ചെയ്യാമെന്ന് അവര്‍ തീരുമാനിക്കുകയായിരുന്നു. ഇനി മോഹന്‍ലാലാണ് അമ്മയുടെ നായര്‍. ഇന്നസെന്റ് പറഞ്ഞു.

അമ്മയുടെ പേര് മാറ്റണമെന്നാണ് ഇപ്പോള്‍ ഒരുപോലെ എല്ലാവരും പറയുന്നത്. അതേസമയം അമ്മയുടെ പൊതുയോഗത്തിനു മുന്‍പുള്ള ദിവസങ്ങളില്‍ പ്രമുഖ നടീനടന്മാരുടെ സ്വകാര്യ ഫോണ്‍ നമ്പറുകള്‍ പൊലീസ് നിരീക്ഷിച്ചതായും സൂചനയുണ്ട്.

ദിലീപിനെതിരായ കേസിലെ പ്രധാനസാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന വിവരത്തെത്തുടര്‍ന്നായിരുന്നു ഇത്. മലയാളത്തിലെ മുന്‍നിര നടിയുടെ സമീപകാല നീക്കങ്ങളും അന്വേഷണ സംഘത്തിന് ആശങ്കയുണ്ടാക്കിയിട്ടുണ്ട്.

സിനിമാരംഗത്തു പ്രവര്‍ത്തിക്കുന്ന 20 സാക്ഷികളുടെ മൊഴികള്‍ വിചാരണഘട്ടത്തില്‍ പ്രോസിക്യൂഷനു നിര്‍ണായകമാണ്. ഈ സാഹചര്യത്തില്‍ എത്രയും വേഗം സാക്ഷിവിസ്താരം ആരംഭിക്കാനാണു പ്രോസിക്യൂഷന്റെ ശ്രമം.

കേസിലെ സാക്ഷികള്‍ക്കു മുന്‍നിര താരങ്ങളുടെ നിര്‍മാണ ഘട്ടത്തിലുള്ള ചിത്രങ്ങളില്‍ മികച്ച റോളുകള്‍ വാഗ്ദാനം ചെയ്തതായി രണ്ടു മാസം മുന്‍പേ പൊലീസിനു രഹസ്യവിവരം ലഭിച്ചിരുന്നു. സിനിമയില്‍ അഭിനയിക്കുന്നതിനുള്ള പ്രതിഫലമായി വന്‍തുക കൈമാറാമെന്നും വാഗ്ദാനമുണ്ട്. കേസിന്റെ സാക്ഷി വിസ്താരം വൈകിക്കാനുള്ള പ്രതികളുടെ ബോധപൂര്‍വമായ ശ്രമം ഇതിന്റെ ഭാഗമാണെന്നു പൊലീസ് സംശയിക്കുന്നു.

കേസിലെ സാക്ഷി വിസ്താരം വൈകിപ്പിക്കാന്‍ ശ്രമിക്കുന്നതിനെതിരേ വിചാരണക്കോടതി പ്രതിഭാഗത്തിന് കഴിഞ്ഞദിവസം മുന്നറിയിപ്പു നല്‍കിയിരുന്നു. അമ്മയുടെ തലപ്പത്തേക്ക് ദിലീപിനെ എത്തിക്കാന്‍ ചിലര്‍ ചരടു വലിച്ചതായി ഫോണ്‍ സംഭാഷണങ്ങളില്‍ നിന്ന് വ്യക്തമായതായി പോലീസ് സൂചിപ്പിക്കുന്നു.

ദിലീപുമായി ബന്ധപ്പെട്ട് നിര്‍മാണത്തിലിരിക്കുന്ന അഞ്ചു സിനിമകളും പോലീസിന്റെ നിരീക്ഷണത്തിലാണ്. ജൂലൈ 11നാണ് കേസ് വീണ്ടും പരിഗണിക്കുന്നത്.

ലോകം മൊത്തം വൈറലായിരിക്കുകയാണ് ഇൗ അര്‍ജന്റീനന്‍ ആരാധകനും ഇൗ സുരക്ഷാ ജീവനക്കാരിയും. ടിക്കറ്റ് എവിടെ എന്നുചോദിച്ചതിന് ഉത്തരമായി ചുംബനം കിട്ടിയാലോ..? സംഭവം ഇങ്ങനെ: അർജന്റീന-നൈജീരിയ മത്സരത്തിനിടയിൽ സീറ്റിലിരിക്കാതെ ചവിട്ടുപടിയിൽ വന്നു നിൽക്കുകയായിരുന്നു ഈ അർജന്റീന ആരാധകൻ. ഇതു കണ്ടുവന്ന സുരക്ഷാ ജീവനക്കാരി ആരാധകനോട് ടിക്കറ്റു ചോദിച്ചു. ഇതിനടിയിലാണ് അർജന്റീന ഗോളടിച്ചത്.

പിന്നെ പറയണോ പൂരം. അവേശം അല തല്ലിയ ആരാധകന്‍ പിന്നീട് ചെയ്തതെല്ലാം യാന്ത്രികമായിരുന്നു.സുരക്ഷാ ജീവനക്കാരിയെ കെട്ടിപ്പിടിച്ച് ചുംബിക്കുകയായിരുന്നു കക്ഷി. ചോദിച്ചത് ടിക്കറ്റ്, കിട്ടിയത് ചുംബനം..! ഏതു സമയത്താണാവോ ഇയാളോട് ടിക്കറ്റ് ചോദിക്കാന്‍ തോന്നിയതെന്ന് മനസില്‍ പറഞ്ഞിട്ടുണ്ടാകും ഇൗ സുരക്ഷാജീവനക്കാരി.

ഇതോടെ ടിക്കറ്റു പരിശോധന അവസാനിപ്പിച്ച ജീവനക്കാരി സ്ഥലം കാലിയാക്കി. ആവേശം അണപൊട്ടിയൊഴുകുന്ന ആരാധകന്‍റെയും ഈ ആവേശത്തിനു മുന്നിൽ പെട്ടുപോയ സുരക്ഷാ ജീവനക്കാരിയുടെയും വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായിരിക്കുകയാണ്. അര്‍ജന്റീന ഗോള്‍ അടിച്ചാല്‍ പിന്നെ ചുറ്റുമുള്ളതൊന്നും കാണാന്‍ പറ്റില്ല..കുറ്റബോധം തോന്നിയില്ലെങ്കിലും ചെയ്യുന്നതെല്ലാം താന്ത്രികമായിരിക്കുെമന്നാണ് ചിലരുടെ കമന്റുകള്‍

ഇന്നലെ ഉച്ചയോടയാണ് മുംബൈ നഗരത്തിലെ ഘാട്കോപ്പര്‍ മേഖലയില്‍ ചെറുവിമാനം തകര്‍ന്നുവീണ് അഞ്ചുപേര്‍ മരിച്ചത്. അപകടത്തില്‍ മൂന്നുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. എന്നാല്‍ വനിതാ പൈലറ്റിന്റെ കൃത്യമായ തീരുമാനമാണ് വന്‍ അപകടത്തില്‍ നിന്നും മുംബൈയെ രക്ഷിച്ചത്. നിയന്ത്രണം നഷ്ടപ്പെട്ടിട്ടും വിമാനം കെട്ടിടങ്ങളിൽ ഇടിക്കാതെ കാത്ത വനിതാ പൈലറ്റ് രക്ഷിച്ചത് ഒട്ടേറെ പേരുടെ ജീവനാണ്. ഇവരുൾപ്പെടെ രണ്ടു പൈലറ്റുമാരും രണ്ട് എയർക്രാഫ്റ്റ് മെയിന്റനൻസ് എൻജിനീയർമാരും തകർന്ന വിമാനത്തിന് അടിയിൽപ്പെട്ട വഴിയാത്രക്കാരനുമാണ് അപകടത്തില്‍ മരിച്ചത്. ഒട്ടേറെ ഫ്ലാറ്റ് സമുച്ചയങ്ങളുള്ള മേഖലയിലാണ് വിമാനം തകര്‍ന്നുവീണത്.

പന്ത്രണ്ട് സീറ്റുളള ചെറു വിമാനം പരിശോധനപ്പറക്കൽ നടത്തുന്നതിനിടെ ഉച്ചയ്ക്ക് 1.10നാണ് തകര്‍ന്നുവീഴുന്നത്. ഘാട്കോപ്പറിൽ ഒട്ടേറെ ഫ്ലാറ്റ് സമുച്ചയങ്ങളുള്ള മേഖലയ്ക്കു മുകളിൽ വച്ച് നിയന്ത്രണം നഷ്ടമായ ഉടൻ വനിതാ പൈലറ്റ് മറിയ സുബേരി പുതിയ കെട്ടിടത്തിനായി നിലമൊരുക്കൽ ജോലി നടക്കുന്ന സ്ഥലത്തേക്കാണ് വിമാനം ഇടിച്ചിറക്കിയത്. വൻ ശബ്ദത്തോടെ പൊട്ടിത്തകർന്ന വിമാനത്തിന് ഉടന്‍ തീപിടിച്ചു. ഗുഡ്ക കമ്പനി ഉടമ ദീപക് കോത്താരിയുടെ യുവൈ ഗ്രൂപ്പിന്റേതാണു കിങ് എയർ സി 90 വിമാനം. യുപി സർക്കാരിന്റെ ഉടമസ്ഥയിലായിരുന്ന ഇത് 2014ൽ മുംബൈ ആസ്ഥാനമായ യുവൈ വാങ്ങുകയായിരുന്നു. അറ്റകുറ്റപ്പണിക്കു ശേഷം ജുഹു എയ്റോഡ്രോമിൽ നിന്നു പരിശോധനാ പറക്കൽ നടത്തി മുംബൈ വിമാനത്താവളത്തിലെ ബേസിലേക്കു മടങ്ങവെയാണ് ദുരന്തം. വിമാനം തകര്‍ന്നുവീഴുന്നതിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നു.

തകർന്നു വീണ കെട്ടിടത്തിനു സമീപത്തെ വീട്ടിലെ സിസിടിവിയിലാണ് തീഗോളമായി വിമാനം വന്നുപതിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചത്. വിമാനത്തിലെ വനിതാ പൈലറ്റിന്റെ അവസരോചിതമായ ഇടപെടലാണു സംഭവം വൻ ദുരന്തത്തില്‍ കലാശിക്കാതിരിക്കുന്നതിനു സഹായിച്ചതെന്ന് മുൻ വ്യോമയാന മന്ത്രി പ്രഫുൽ പട്ടേൽ പറഞ്ഞു. സ്വന്തം ജീവൻ ത്യജിച്ചാണ് പൈലറ്റ് വിമാനം താരതമ്യേന തിരക്കു കുറഞ്ഞയിടത്ത് ഇടിച്ചിറക്കിയതെന്നും പട്ടേൽ ട്വീറ്റ് ചെയ്തു. വനിതാപൈലറ്റിന് അദ്ദേഹം അഭിവാദ്യങ്ങൾ അർപ്പിച്ചു.

ക്യാപ്റ്റൻ പ്രദീപ് രജ്പുത്, ക്യാപ്റ്റൻ മരിയ, എയർക്രാഫ്റ്റ് മെയിന്റനൻസ് എൻജിനീയർ സുരഭി ഗുപ്ത, ജൂനിയർ ടെക്നിഷ്യൻ മനീഷ് പാണ്ഡെ എന്നിവർ സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. സുരഭി രണ്ടുമാസം ഗർഭിണിയായിരുന്നു. ഒരു വഴിയാത്രക്കാരനും അപകടത്തിൽ മരിച്ചു. വിമാനാപകടത്തിനു പിന്നിൽ ഉടമകളായ കമ്പനിയുടെ കെടുകാര്യസ്ഥതയാണെന്നു മരിയയുടെ ഭർത്താവ് കുറ്റപ്പെടുത്തി. മോശം കാലാവസ്ഥ കാരണം വിമാനം പറത്താനാകില്ലെന്നാണു തന്നോടു മരിയ പറഞ്ഞത്. പിന്നെയും വിമാനം പറന്നുയർന്നെങ്കില്‍ അതിനു പിന്നിൽ കമ്പനിയായിരിക്കുമെന്നും ഭർത്താവ് മാധ്യമങ്ങളോടു പറഞ്ഞു.

20 വർഷത്തെ പഴക്കമുള്ള വിമാനമാണ് അപകടത്തിന് ഇടയാക്കിയത്. എന്നാൽ കാലപ്പഴക്കം കാരണമാണോ വിമാനം തകർന്നതെന്നു വ്യക്തമല്ല. വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തിയിട്ടുണ്ട്. എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ അന്വേഷണം ആരംഭിച്ചു.

അബദ്ധത്തിൽ അതിർത്തി കടന്നെത്തിയ പാകിസ്താൻ ബാലന് സമ്മാനങ്ങൾ നൽകി തിരിച്ചയച്ച് ഇന്ത്യൻ സൈന്യം. പാക് അധീന കശ്മീരില്‍ നിന്നെത്തിയ മുഹമ്മദ് അബ്ദുള്ള എന്ന പതിനൊന്ന് വയസ്സുകാരനെയാണ് സൈന്യം മടക്കിയയച്ചത്.

ജൂൺ 24ന് അതിർത്തി കടന്ന ബാലനെ പൂഞ്ച് ജില്ലയിലെ ദെഗ്‌വാർ മേഖലയിൽ സൈന്യം തടഞ്ഞുവെച്ചു. തുടർന്ന് ജമ്മു കശ്മീർ പൊലീസിന് കൈമാറി. പൊലീസ് തന്നെയാണ് ബാലനെ സ്വന്തം നാട്ടിലേക്ക് മടക്കിയയക്കാനുള്ള നടപടികൾ ഊർജിതമാക്കിയത്.

ഇന്ത്യ-പാക് ബന്ധം ഊഷ്മളമാക്കുന്നതിനും മാനുഷിക പരിഗണന കണക്കിലെടുത്തുമാണ് ബാലനെ തിരിച്ചയതെന്ന് പ്രതിരോധവകുപ്പ് വക്താവ് അറിയിച്ചു. നിരപരാധികളായ സാധാരണക്കാരുമായി ഇടപെടുമ്പോൾ സൈന്യം മാനുഷികശക്തിയായി നിലകൊള്ളുമെന്നും വക്താവ് പറഞ്ഞു.പുതിയ വസ്ത്രങ്ങളും മധുരപലഹാരങ്ങളും സൈന്യം ബാലന് സമ്മാനമായി നൽകി.

കോട്ടയം സ്വദേശി കെവിന്‍ ജോസഫ് മുങ്ങിമരിച്ചതല്ലെന്ന് ആവര്‍ത്തിച്ച്‌ പ്രധാനസാക്ഷിയും ബന്ധുവുമായ അനീഷ്. കെവിനെ നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോയും കൂട്ടരും മുക്കിക്കൊന്നതാണ്. ഇക്കാര്യത്തില്‍ സി.ബി.ഐ അന്വേഷണം നടത്തിയാലേ യഥാര്‍ത്ഥ സത്യം പുറത്തുവരൂ. കേസില്‍ തനിക്ക് അറിയാവുന്ന കാര്യങ്ങളൊക്കെ പൊലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. കേസില്‍ നീനുവിന്റെ അമ്മ രഹനയുടെ പങ്കിനെപ്പറ്റി വിശദമായി അന്വേഷിക്കണം. കെവിനെ കൊല്ലുമെന്ന് രഹന നിരവധി തവണ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും അനീഷ് ഒരു സ്വകാര്യ ചാനലിനോട് പ്രതികരിച്ചു.

കെവിന്റേത് മുങ്ങിമരണം തന്നെയാണെന്ന് ഉറപ്പിച്ച്‌ കഴിഞ്ഞ ദിവസം രാസപരിശോധനാ ഫലം പുറത്തുവന്നിരുന്നു. കെവിന്റെ ശരീരത്തില്‍ നിന്നും കണ്ടെത്തിയത് തെന്മല ചാലിയക്കര ആറിലെ വെള്ളം തന്നെയാണെന്ന് വിദഗ്‌ദ്ധ സംഘം കണ്ടെത്തി. കെവിന്റെ ശരീരത്തില്‍ മദ്യത്തിന്റെ അംശവും അന്വേഷണ സംഘം കണ്ടെത്തി. വെള്ളം ചോദിച്ചപ്പോള്‍ കെവിന് മദ്യം നല്‍കിയതായി പ്രതികള്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍ തെന്മലയില്‍ നടത്തുന്ന പരിശോധനകള്‍ക്ക് ശേഷം മാത്രമേ ഇക്കാര്യത്തില്‍ പൊലീസിന് അന്തിമ റിപ്പോര്‍ട്ട് നല്‍കൂ

RECENT POSTS
Copyright © . All rights reserved