രാജ്യത്തെ ഞെട്ടിച്ച വോട്ടിങ് യന്ത്രത്തിലെ അട്ടിമറിയിൽ കൂടുതൽ വെളിപ്പെടുത്തലുകൾ. വോട്ടിംഗ് മെഷീനുകളിൽ നടന്ന തിരിമറികളെക്കുറിച്ച് വെളിപ്പെടുത്താനിരിക്കെയാണ് പത്രപ്രവർത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടതെന്ന് യു.എസ് ഹാക്കറായ സയ്ദ് ഷുജ.
‘ഇ.വി.എമ്മുകളിൽ നടന്ന തട്ടിപ്പിനെ കുറിച്ച് റിപ്പോർട്ട് ചെയ്യാനിരിക്കുകയായിരുന്നു ഗൗരി ലങ്കേഷ്. ഇ.വി.എമ്മുകളിൽ ഉപയോഗിക്കുന്ന കേബിളുകൾ ആരാണ് നിർമ്മിക്കുന്നതെന്ന് അറിയാനായി വിവരാവകാശ നിയമപ്രകാരം അപേക്ഷ കൊടുത്ത് അതിനായി കാത്തിരിക്കുകയായിരുന്നു അവർ. എന്നാൽ അതിനു മുൻപ് അവർ കൊല്ലപ്പെട്ടു’ സയ്ദ് പറയുന്നു.
മറ്റൊരു അറിയപ്പെടുന്ന മാധ്യമപ്രവർത്തകനോട് ഈ കാര്യങ്ങൾ താൻ പറഞ്ഞിരടുന്നതാണെന്നും അയാൾ ഒന്നും ചെയ്തില്ലെന്നും സയ്ദ് കുറ്റപ്പെടുത്തുന്നു. ‘ദിവസവും ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്നയാളാണ് ഇയാൾ എന്നും സയ്ദ് പറയുന്നു.
ബിജെപി നേതാവ് ഗോപിനാഥ് മുണ്ടെയ്ക്ക് അട്ടിമറി വിവരങ്ങള്‍ അറിയാമായിരുന്നുവെന്നും അത് കൊണ്ടാണ് മുണ്ടെ കൊല്ലപ്പെട്ടതെന്നും ഹാക്കര്‍ പറയുന്നു. ദൂരൂഹത ഏറെയുള്ള അപകടത്തിലായിരുന്നു മുണ്ടെയുടെ മരണം. 2014ലെ മോദി മന്ത്രിസഭയിൽ അംഗമായിരുന്നു മുണ്ടെ. തെരഞ്ഞെടുപ്പിന്റെ ഫലം വന്നു ഏതാനും ദിവസങ്ങൾക്കുള്ളിൽ മുണ്ടെ കൊല്ലപ്പെടുകയായിരുന്നു.
ഡല്‍ഹി തെരഞ്ഞെടുപ്പിനിടെ ഹാക്കിങ് നിര്‍ത്തിയതിനാലാണ് ആംആദ്മി പാര്‍ട്ടി ജയിച്ചതെന്നും ഹാക്കര്‍ പറയുന്നു. കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ വോട്ടിംഗ് യന്ത്രം ഹാക്ക് ചെയ്യാന്‍ പല പാര്‍ട്ടികളും തന്നെ സമീപിച്ചിട്ടുണ്ടെന്നും സമാജ് വാദി പാര്‍ട്ടിയും ബിഎസ്പിയും തന്നെ സമീപിച്ചിരുന്നുവെന്നും ഷൂജെ വെളിപ്പെടുത്തി.
ഇലക്ട്രോണിക് വോട്ടിങ്ങ് മെഷിനുകള്‍ എങ്ങനെ ഹാക്ക് ചെയ്യപ്പെടാമെന്ന് ചൂണ്ടിക്കാട്ടുകയായിരുന്നു ഈ മാധ്യമ കൂട്ടായ്മയുടെ ലക്ഷ്യം. ഇന്ത്യയില്‍ ഉപയോഗിക്കുന്ന വോട്ടിങ്ങ് മെഷിനുകളുടെ നിര്‍മാണത്തില്‍ പങ്കാളിയായ വിദഗ്ധന്‍ എന്നാണ് സംഘാടകരുടെ അവകാഴവാദം. പറയുന്നത്.
ഇന്ത്യയില്‍ സമീപകാലത്ത് ശക്തിയാര്‍ജ്ജിച്ച ആരോപണത്തിനാണ് ഇതോടെ സാധൂകരണമാകുന്നത്. ഈയടുത്ത വര്‍ഷങ്ങളില്‍ തിരിമറി നടക്കുന്നുവെന്ന് ഇന്ത്യയിലെ പ്രതിപക്ഷ കക്ഷികള്‍ ആരോപിക്കുന്നുണ്ട്. വോട്ടിങ്ങ് മെഷിനുകള്‍ ബിജെപി അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് മെഷിനുകള്‍ക്ക് കാവലിരുന്നിരുന്ന അനുഭവം പോലുമുണ്ടായി. ബാലറ്റ് പേപ്പര്‍ തിരികെ കൊണ്ടുവരണമെന്ന് കോണ്‍ഗ്രസ് ഈയടുത്തും ആവശ്യം ഉന്നയിച്ചിരുന്നു.
ന്യൂസ് ഡെസ്ക്
ഇന്ത്യൻ രാഷ്ട്രീയ രംഗത്ത് കോളിളക്കങ്ങൾ സൃഷ്ടിക്കാവുന്ന വെളിപ്പെടുത്തലുമായി യുഎസ് ഹാക്കർ. 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പിലടക്കം രാജ്യത്ത് നടന്ന തിരഞ്ഞെടുപ്പുകളില്‍ കൃത്രിമം നടന്നിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി യുഎസ് ഹാക്കര്‍ രംഗത്ത് എത്തി. ലണ്ടനില്‍ ഇന്ത്യന്‍ ജേർണലിസ്റ്റ് അസോസിയേഷന്‍ സംഘടിപ്പിച്ച പരിപാടിയിലാണ് ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ എങ്ങനെ തിരിമറി നടത്താം എന്ന കാര്യം യുഎസ് ഹാക്കര്‍ സയിദ് ഷുജ വെളിപ്പെടുത്തിയത്.
2014 ലോക്സഭാ തിരഞ്ഞെടുപ്പിന് പുറമെ ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് തിരഞ്ഞെടുപ്പുകളിലും വോട്ടിങ് മെഷീനില്‍ കൃത്രിമം നടത്തിയെന്നും ഇയാള്‍ ആരോപിക്കുന്നു. കോണ്‍ഗ്രസ് നേതാവ് കബില്‍ സിബല്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത പരിപാടിയിലായിരുന്നു സയിദ് ഷുജയുടെ വെളിപ്പെടുത്തലെന്നതും ശ്രദ്ധേയമാണ്. തന്റെ വാദങ്ങള്‍ ശരിയാണെന്ന് ബോധ്യപ്പെടുത്താനുള്ള രേഖകള്‍ കൈവശമുണ്ടെന്നും ഇയാള്‍ പറഞ്ഞു.
സംഭവത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉടന്‍ ഔദ്യോഗിക പ്രതികരണം നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലണ്ടനില്‍ നടന്ന സംഭവവികാസങ്ങള്‍ സൂക്ഷമമായി തങ്ങള്‍ നിരീക്ഷിക്കുകയാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
2014-ല്‍ വാഹനാപകടത്തില്‍ മരിച്ച മുതിര്‍ന്ന ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായിരുന്ന ഗോപിനാഥ് മുണ്ടെയുടെ മരണത്തിന് കാരണം വോട്ടിങ് മെഷീനിലെ കൃത്രിമം സംബന്ധിച്ച് അറിവുള്ളതിനാലാണെന്നും യുഎസ് ഹാക്കര്‍ ആരോപിച്ചിട്ടുണ്ട്. ഡല്‍ഹി തിരഞ്ഞെടുപ്പില്‍ വോട്ടിംഗ് മെഷീനില്‍ കൃത്രിമം നടക്കാത്തതിനാലാണ് അവിടെ എ.എ.പി വിജയിച്ചതെന്നും ഹാക്കര്‍ പറഞ്ഞു. ഏറെ നാളായി വിവിധ രാഷ്ട്രീയ കക്ഷികള്‍ ഉയര്‍ത്തിയ ആരോപണങ്ങളാണ് ഈ വെളിപ്പെടുത്തിലോടെ വീണ്ടും ചര്‍ച്ചയാകുന്നത്. ഹാക്കറുടെ വെളിപ്പെടുത്തലിന് പിന്നാലെ മമതാ ബാനര്‍ജിയടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.
ഒരുകാലത്ത് മലയാള സിനിമയെ പിടിച്ചുനിർത്തിയത് ഷക്കീല ചിത്രങ്ങളായിരുന്നു എന്നത് ഒരു നഗ്നസത്യമാണ്. യുവാക്കളുടെ ഹരമായിരുന്ന ഷക്കീലയുടെ ജീവിതത്തെ ആസ്‌പദമാക്കി സിനിമ ഒരുങ്ങുകയാണ്. ഷക്കീല എന്ന് തന്നെയാണ് സിനിമയുടെ പേര്. നേരത്തെ ഷക്കീലയുടെ ആത്മകഥ പുറത്തെത്തിയിരുന്നു. താന്‍ കടന്നുവന്ന തെറ്റായ വഴികളെ കുറിച്ച് ഷക്കീല തന്നെ വ്യക്തമാക്കുന്നുണ്ട്. ഇപ്പോള്‍ ഷക്കീലയുടെ ആത്മകഥയെ കുറിച്ച് നടന്‍ സലിം കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ചര്‍ച്ചയാവുന്നത്. മലയാളിയുടെ കപട മനോഭാവം വെളിവാക്കുക കൂടിയാണ് ഈ പോസ്റ്റ്
തന്റെ പതിനാറാം വയസ്സില്‍ ജന്മം നല്കിയ അമ്മയുടെ നിര്‍ബന്ധത്തിന് വഴങ്ങി വീട്ടുകാരെ പട്ടിണിയില്‍ നിന്ന് രക്ഷിക്കുവാന്‍ ശരീരം വിറ്റ് തുടങ്ങിയ ജീവിതം പിന്നീട് വെളളിത്തിരയില്‍ ലക്ഷങ്ങള്‍ സമ്പാദിക്കുന്ന നടിയിലേക്ക് എത്തിയ യാത്രയും, സിനിമക്കും ജീവിതത്തിനുമിടയില്‍ താന്‍ വെറുമൊരു പെണ്‍ ശരീരം മാത്രമായി ചുരുങ്ങി പോയെന്ന തിരിച്ചറിവും ജീവിത്തിലുണ്ടായ ചതിയുടെയും ദുരന്തത്തിന്റെയും കഥയും തന്റെ ശരീരത്തെ മനസ്സുകൊണ്ടുപോലും കാമിച്ച പ്രേക്ഷകരരോട് തനിക്ക് ഒരു ഹൃദയവും ജീവിതവും അനേകം അവസ്ഥകളുമുണ്ടെന്നും ധീരമായി വെളിവാക്കുകയാണ് ഷക്കീല ഈ ആത്മകഥയില്‍ സലിം കുമാര്‍ ഫേസ്ബുക്കിൽ എഴുതുന്നു.
സലിം കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം;
‘കൗമാരക്കാരനെപ്പോലെ എഴുപത് വയസ്സുകാരനും എന്നെ നോക്കുക സെക്‌സിലൂടെയായിരിക്കും.എന്‍െ ശരീരത്തിന്റെ എല്ലായിടങ്ങളിലും അവരുടെ മലിനമായ കണ്ണുകള്‍ കുത്തിയിറക്കി പരതുമെന്നുറപ്പാണ്.എനിക്കതിലൊന്നും പ്രശ്‌നമില്ല.കാരണം ഞാന്‍ അറിയപ്പെട്ടത് അത്തരം സിനിമകളിലൂടെയാണ്.എന്റെ അഭിനയമല്ല ശരീരമാണ് അവര്‍ കാണാന്‍ വരുന്നത്’.
ഷക്കീല.
”ഷക്കീല” എന്റെയും എന്നെപ്പോലെയുള്ള ഒരു തലമുറയുടെയും കൗമാര യൗവ്വന മനസ്സുകളുടെ രാത്രികളില്‍ നിറമുള്ള കിനാക്കള്‍ നല്കി സംമ്പുഷ്ടമാക്കിയവള്‍. കൗമാരകാല ഘട്ടത്തില്‍ ഷക്കീലയുടേ ഇറക്കിവെട്ടിയ ബ്ലൗസിന്റെയും മാടിക്കുത്തിയ മുണ്ടിന്റെയും നിറമാര്‍ന്ന ചിത്രങ്ങള്‍ ആദ്യം ചുവരിരിലെ സിനിമ പോസ്റ്ററുകളില്‍ ഒളികണ്ണിട്ട് നോക്കിയും പിന്നീട് കുറച്ചൂടെ ധൈര്യമായപ്പോള്‍ ആരും കാണാതെ തിയറ്ററിലെ അരണ്ട വെളിച്ചത്തില്‍ കിന്നാരത്തുമ്പിയും മറ്റു സിനിമകളും കണ്ടപ്പോഴും കാമ മോഹിനിയായ ഒരു യുവതി എന്നതിലപ്പുറം അവരെ കണ്ടിരുന്നില്ല ഈ പുസ്തകം വായിക്കും വരെ.
ഷക്കീലയുടെ ആത്മ കഥ രണ്ടുമാസം മുമ്പാണ് കൈയ്യിലെത്തിയത് എര്‍ണാകുളത്തേയ്ക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടയില്‍ വായിക്കാനായി കൈയ്യില്‍ എടുത്തപ്പോള്‍ തന്നെ കണ്ടു സഹയാത്രികരുടെ മുഖത്തെ പുശ്ചച്ചിരിയും അര്‍ത്ഥം വച്ചുള്ള നോട്ടവും.ഷക്കീല എന്നും കാമത്തിന്റെയും കപട സദാചാരത്തിന്റെയും പ്രതീകമായിരുന്നല്ലോ മലയാളിക്ക്. തന്റെ പതിനാറാം വയസ്സില്‍ ജന്മം നല്കിയ അമ്മയുടെ നിര്‍ബന്ധത്തിന് വഴങ്ങി വീട്ടുകാരെ പട്ടിണിയില്‍ നിന്ന് രക്ഷിക്കുവാന്‍ ശരീരം വിറ്റ് തുടങ്ങിയ ജീവിതം പിന്നീട് വെളളിത്തിരയില്‍ ലക്ഷങ്ങള്‍ സമ്പാദിക്കുന്ന നടിയിലേക്ക് എത്തിയ യാത്രയും, സിനിമക്കും ജീവിതത്തിനുമിടയില്‍ താന്‍ വെറുമൊരു പെണ്‍ ശരീരം മാത്രമായി ചുരുങ്ങി പോയെന്ന തിരിച്ചറിവും ജീവിത്തിലുണ്ടായ ചതിയുടെയും ദുരന്തത്തിന്റെയും കഥയും തന്റെ ശരീരത്തെ മനസ്സുകൊണ്ടുപോലും കാമിച്ച പ്രേക്ഷകരരോട് തനിക്ക് ഒരു ഹൃദയവും ജീവിതവും അനേകം അവസ്ഥകളുമുണ്ടെന്നും ധീരമായി വെളിവക്കുകയാണ് ഷക്കീല ഈ ആത്മകഥയില്‍.
1973 നവംബറ് 19 ന് ആന്ധ്രാപ്രദേശിലെ നെല്ലൂരിലാണ് ഷക്കീല ജനിച്ചത്. തിരിച്ചറിവില്ലാത്ത കാലം മുതല്‍ താന്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടതിരുന്നതായി ഷക്കീല പറയുന്നു. സുന്ദരിയായിപ്പോയി എന്ന കാരണത്താല്‍ അധ്യാപകര്‍ വരെ തന്നെ ലൈംഗീകമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് അവര്‍ വേദനയോടെ പറയുന്നു. ഷക്കീലയെന്ന നാടന്‍ പെണ്‍കുട്ടിയുടെ തകര്‍ച്ചയ്ക്ക് ആദ്യ കാരണം പതിനാറാം വയസ്സില്‍ കൂട്ടിക്കൊടുത്ത അവളുടെ മാതാവായിരുന്നെങ്കില്‍ പിന്നെയത് സഹോദരങ്ങളും കൂടിയായിരുന്നു. വീട്ടുകാര്‍ക്ക് താന്‍ പണം കായ്ക്കുന്ന മരം അല്ലെങ്കില്‍ എപ്പോള്‍ കുത്തിയാലും പണം ലഭിക്കുന്ന ഒരു എറ്റിഎം മെഷീന്‍ മാത്രമായിരുന്നു യന്ത്രമായിരുന്നുവെന്ന് അവള്‍ പറയുന്നു. ആരും എന്നെ ഒരു മനുഷ്യജീവിയായി പരിഗണിച്ചിരുന്നില്ല.
സത്യസന്ധമായി പറഞ്ഞാല്‍ തിരക്കുള്ള സമയത്തുപോലും അഭിനയിക്കുക എന്നതില്‍ക്കവിഞ്ഞ് താന്‍ പ്രതിഫലത്തെക്കുറിച്ചു പോലും ചിന്തിച്ചില്ലെന്ന് ഷക്കീല വേദനയോടെ ഓര്‍ക്കുന്നു. കിട്ടിയ ചെക്കുകളെല്ലാം അമ്മയെ ഏല്‍പ്പിച്ചു.അമ്മ പണം ചേച്ചിയെയും അവര്‍ പണമെല്ലാം സ്വന്തം അക്കൗണ്ടിലേയ്ക്കാണ് നിക്ഷേപിച്ചത്.ചേച്ചി ഇപ്പോള്‍ കോടീശ്വരിയാണ്. ഞാന്‍ അന്നന്നത്തെ അപ്പത്തിനുവേണ്ടി അധ്വാനിക്കുന്ന നിത്യ ദരിദ്രയും. എനിക്ക് ആയിരം രൂപ പോലും സമ്പാദ്യമായിട്ടില്ല ക്രൂരമായ അവഗണനയുടെ ഇരയാണ് താനെന്ന് ഷക്കീല ആത്മകഥയില്‍ കോറിയിടുന്നു.
കുടുംബത്തിലുള്ളവര്‍ക്കെല്ലാം ഞാന്‍ അഭിനയിച്ചുണ്ടാക്കിയ കാശ് മാത്രം മതിയായിരുന്നു.അതേ സമയം എന്റെ സാന്നിധ്യം അരോചകവും. ചേച്ചിയുടെ മകളെ താന്‍ സ്വന്തം മകളെപ്പോലെ കരുതി സ്‌നേഹിച്ചു എന്നാല്‍ അവളുടെ കല്യാണംപോലും എന്നെ അറിയിക്കാതെ ”മംഗള കര്‍മങ്ങളില്‍ നിന്നെപ്പോലൊരു സെക്‌സ് നടി അപശകുനമാണെന്ന”ചേച്ചി മുഖത്തുനോക്കി പറഞ്ഞെന്ന് ഷക്കീല പങ്ക് വയ്ക്കുമ്പോള്‍ നമ്മുടെ ഉള്ളവും ഒന്ന് പൊള്ളും.
കുടുംബത്തിലെ ആര്‍ക്കെങ്കിലും കുഞ്ഞുങ്ങള്‍ പിറന്നാല്‍ ഞാനോടി ചെല്ലാറുണ്ട്. എന്നാല്‍ കുഞ്ഞുങ്ങളുടെ മുഖംപോലും എന്നെ അവര്‍ കാണിക്കാറില്ല. കുറച്ച് ഗ്ലാമര്‍ സിനിമകളില്‍ അഭിനയിച്ചതിന്റെ പേരിലാണ് ഈ അയിത്തം. ഞാനിപ്പോള്‍ കരയാറില്ല. ഈ ജന്മം ഇങ്ങനെയങ്ങ് നരകിച്ചു തീര്‍ക്കുകയാണെന്നും ഷക്കീല പറയുന്നു. ഇരുപത് പേരെയെങ്കിലും താന്‍ പ്രണയിച്ചുവെന്നും വിവാഹം എന്ന ലക്ഷ്യത്തോടെയായിരുന്നു ഞാന്‍ ആ ബന്ധങ്ങള്‍ കണ്ടതെന്നും പക്ഷേ വിധി എല്ലാം മാറ്റി മറിച്ചെന്നും. പ്രണയ ബന്ധങ്ങളെല്ലാം പരാജയമായിത്തീര്‍ന്നെന്നും. ഒരു പുതിയ പ്രണയത്തിനായി ഞാന്‍ ഇപ്പോഴും കാത്തിരിക്കുകയാണെന്നും ഷക്കീല പറയുന്നു.
ഒറ്റപെട്ടു പോകും എന്ന് സുരക്ഷിത താവളങ്ങളില്‍ മറഞ്ഞു പറയുന്നവരുടെയും എന്തെങ്കിലും ഒക്കെ പറഞ്ഞു തുടങ്ങുമ്പോള്‍ തന്നെ തെറി വിളിച്ചും സഹതപിച്ചും പരിഹസിച്ചും നിശബ്ദരാക്കുന്നവരുടെയും ഇടയില്‍ ജീവിക്കാനുള്ള ഊര്‍ജ്ജം നിറച്ച് തെറിയും അസഭ്യങ്ങളും മാത്രം കേട്ടു ശീലിച്ച ചതി മാത്രം പരിചയിച്ച ഒരു യുവതി മാനുഷിക പരിഗണന എന്ന മിനിമം കടമയെങ്കിലും തന്നോട് കാണിക്കമെന്ന് പറയാതെ പറയുന്നു ഈ പുസ്തകത്തില്‍…
[ot-video][/ot-video]
പ്രണയദിനത്തില്‍ നിറംപകരാന്‍ ബോളിവുഡ് ഹോട്ട് സ്റ്റാര്‍ സണ്ണി ലിയോണ്‍ കൊച്ചിയിലേക്ക്. വാലന്റൈന്‍സ് ദിനത്തോട് അനുബന്ധിച്ചുള്ള ആഘോഷങ്ങള്‍ക്ക് വര്‍ണശോഭ അണിയാനാണ് സണ്ണി ലിയോണ്‍ വീണ്ടും കൊച്ചിയിലെത്തുന്നത്.
എംകെ ഇന്‍ഫ്രാസ്ട്രക്ച്ചര്‍, നക്ഷത്ര എന്റര്‍ടെയ്ന്‍മെന്റ്സ് എന്നിവര്‍ ചേര്‍ന്നാണ് വാലന്റൈന്‍സ് നൈറ്റ് 2019 സംഘടിപ്പിക്കുന്നത്. സണ്ണി ലിയോണിനെ കൂടാതെ നിരവധി പ്രമുഖര്‍ അരങ്ങിലെത്തുന്ന വേദിയാണ് ഒരുങ്ങുന്നത്. വാലന്റൈന്‍സ് ദിനമായ ഫെബ്രുവരി 14ന് അങ്കമാലി അഡ്ലക്സ് സെന്ററില്‍ വൈകുന്നേരം ആറിനാണ് സണ്ണി ലിയോണ്‍ പങ്കെടുക്കുന്ന പരിപാടി ആരംഭിക്കുന്നത്. വയലനിസ്റ്റ് ശബരീഷ്, ഗായിക തുളസി കുമാര്‍, മഞ്ജരി തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്
.ഇത് രണ്ടാം വട്ടമാണ് സണ്ണി ലിയോണ്‍ കൊച്ചിയിലെത്തുന്നത്. നേരത്തെ, ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനായാണ് താരം എത്തിയത്. അന്ന് കൊച്ചിയില്‍ സണ്ണിയെ കാണാന്‍ ജനങ്ങളുടെ പ്രവാഹമായിരുന്നു. മലയാള ചിത്രത്തില്‍ ആദ്യമായി സണ്ണി ലിയോണ്‍ എത്തുന്നുവെന്ന വാര്‍ത്തകള്‍ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് താരം വീണ്ടും കൊച്ചിയിലെത്തുന്നത്.വൈശാഖ് ചിത്രം മധുരരാജയില്‍ മമ്മൂട്ടിക്കൊപ്പമാണ് സണ്ണി ലിയോണ്‍ എത്തുന്നത്. ഒരു അഭിമുഖത്തില്‍ സണ്ണി ലിയോണ്‍ ഇത് സ്ഥിരീകരിച്ചു. മമ്മൂട്ടിയുടെ വലിയ ആരാധികയാണെന്നും അദ്ദേഹത്തോടൊപ്പം ഒരുമിച്ച് സ്‌ക്രീനിലെത്താന്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹത്തോടൊപ്പം അഭിനയിക്കുന്നതിന്റെ ആകാംഷയിലാണെന്നും സണ്ണി ലിയോണ്‍ പറഞ്ഞു.
ചിത്രത്തിലെ ഐറ്റം ഡാന്‍സ് രംഗത്താണ് ഇരുവരും ഒന്നിക്കുന്നത്. വെറുതെയൊരു ഐറ്റം ഡാന്‍സല്ല, കഥയില്‍ നിര്‍ണായക പങ്കുവഹിക്കുന്ന ഗാനം കൂടിയാണിതെന്നും സണ്ണി ലിയോണ്‍ പറഞ്ഞു.
കോട്ടയത്ത് പീഡനശ്രമം എതിർത്ത പതിനഞ്ചു വയസുകാരിയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തിൽ ഞെട്ടൽ മാറാതെ പ്രദേശവാസികൾ. പതിനഞ്ചുകാരിയെ കൊന്ന് കുഴിച്ചുമൂടിയെന്ന വിവരം ടെലിവിഷനിലൂടെയാണ് അയർക്കുന്നം സ്വദേശികൾ അറിഞ്ഞത്.ഹോളോബ്രിക്സ് കമ്പനിക്കു താഴെ കുറ്റിക്കാടുകൾ നിറഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. പലരും സംഭവസ്ഥലത്തേയ്ക്ക് പാഞ്ഞെത്തിയപ്പോഴേക്കും ഇൻക്വസ്റ്റ് നടപടികൾ തുടങ്ങിയിരുന്നു. സ്നേഹബന്ധങ്ങളെ കുറിച്ച് ഫെയ്സ്ബുക്കിൽ വാചാലനായ യുവാവിന്റെ ക്രൂരകൃത്യത്തിൽ നടുങ്ങിയിരിക്കുകയാണ് നാട്. സ്നേഹിച്ചവർക്കും സ്നേഹം നടിച്ചവർക്ക് നന്ദി ദിവസങ്ങൾക്കു മുൻപ് അജേഷ് ഫെയ്സ്ബുക്കിൽ കുറിച്ചു.
ദിവസങ്ങൾക്കു മുൻപാണ് പതിനഞ്ചു വയസുകാരിയെ കോട്ടയത്തു നിന്ന് കാണാതായത്. വീട്ടുകാരുടെ പരാതിയെ തുടർന്ന് പാമ്പാടി പൊലീസ് അന്വഷണം ആരംഭിച്ചു. പെൺകുട്ടിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ നിർണായക വിവരം ലഭിച്ചു. പെൺകുട്ടിയെ സ്ഥിരമായി ഫോണിൽ വിളിച്ചിരുന്ന മണർകാട് സ്വദേശി അജീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിശദമായ ചോദ്യം ചെയ്യലിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞത്. അജീഷ് പെൺകുട്ടിയെ പ്രലോഭിപ്പിച്ച് കൂട്ടികൊണ്ടു പോകുകയായിരുന്നു. ഇയാൾ ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെത്തിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു. ഇവിടെ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പെൺകുട്ടിയെ അജീഷ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. മൃതദേഹം സമീപത്തെ കുഴിയിൽ തള്ളിയ ശേഷം മണ്ണിട്ട് മൂടി. പ്രതിയെ സ്ഥലതെത്തിച്ച് നടത്തിയ തെളിവെടുപ്പിൽ മൃതദേഹം കണ്ടെത്തി.
പെൺകുട്ടിയുടെഅച്ഛന്റെ സുഹൃത്താണ് പ്രതി. വീട്ടിലെത്തിപെൺകുട്ടിയുമായി പരിചയം സ്ഥാപിച്ചഇയാൾ കുട്ടിയ്ക്ക് സ്വന്തം മൊബൈൽ നമ്പർകൈമാറിയിരുന്നു. പ്രതിക്ക് രണ്ട്ഭാര്യമാരുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ഇയാൾ ഒറ്റയ്ക്കാണോകൊലപാതകം നടത്തിയതെന്നും പൊലീസ്അന്വേഷിക്കുന്നുണ്ട്.
പ്രതി അജേഷിനെ പിടികൂടാൻ സഹായിച്ചത് മൊബൈൽ ഫോൺ. പെൺകുട്ടിയെ അജേഷിലേക്ക് അടുപ്പിച്ച മൊബൈൽ ഫോൺ തന്നെയാണ് അരുംകൊലയുടെ തെളിവ് പുറത്തു വിട്ടത്. പെൺകുട്ടി കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയോടെ വീട്ടിലുണ്ടായിരുന്ന മൊബൈൽ ഫോണെടുത്ത് അജേഷിനെ വിളിച്ചെന്നും തുടർന്നു വീട്ടിൽ നിന്നിറങ്ങിപ്പോയെന്നും ബന്ധുക്കൾ മൊഴി നൽകി.
പെൺകുട്ടിയുടെ സഹോദരീ ഭർത്താവും ബന്ധുക്കളും ഇതേ സമയം വീട്ടിലുണ്ടായിരുന്നു. മൊബൈൽ ഫോൺ എടുക്കാതെയാണ് കുട്ടി വീട്ടിൽ നിന്നിറങ്ങിയത്. തുടർന്നു ഈ ഫോണിലേക്ക് അജേഷ് തിരികെ വിളിച്ചപ്പോൾ സഹോദരീ ഭർത്താവാണ് ഫോൺ എടുത്തത്. തുടർന്ന് ഇരുവരും തമ്മിൽ തർക്കമായി. പെൺകുട്ടി ഇടയ്ക്ക് പുറത്തു പോകാറുള്ളതിനാൽ വൈകിട്ട് തിരിച്ചെത്തുമെന്നാണ് വീട്ടുകാർ കരുതിയത്. രാത്രിയായിട്ടും കാണാതായതിനെ തുടർന്ന് അന്വേഷണം നടത്തിയിരുന്നു. പൊലീസിൽ പരാതി നൽകുമ്പോൾ മൊബൈൽ ഫോണിലേക്ക് അജേഷിന്റെ വിളി വന്ന വിവരവും ബന്ധുക്കൾ പറഞ്ഞു.
കോൾ വിശദാംശങ്ങൾ പരിശോധിച്ചപ്പോൾ അജേഷിന്റെ ഒട്ടേറെ കോളുകൾ പെൺകുട്ടിയുടെ മൊബൈൽ ഫോണിലേക്കു വന്നിരുന്നതായി കണ്ടെത്തി. എസ്ഐ അനൂപ് ജോസിന്റെ നേതൃത്വത്തിൽ ഉടൻ തന്നെ അന്വേഷണം നടത്തി അജേഷിനെ കുടുക്കാനായി.
പൊലീസിന്റെ ചോദ്യം ചെയ്യലിനു മുന്നിൽ ഒരു ദിവസം അജേഷ് പിടിച്ചു നിന്നു. തുടർന്നു ക്രൂരമായ കൊലയുടെ വിവരം പറഞ്ഞ അജേഷ് കുഴിച്ചിട്ട സ്ഥലവും കാണിച്ചു കൊടുത്തു. തെളിവ് നശിപ്പിക്കാനായി സിം കാർഡ് കടിച്ചു മുറിച്ചു കളഞ്ഞിരുന്നു. ആദ്യ വിവാഹ ബന്ധം വേർപെടുത്തിയതാണ് അജേഷ്. ഈ ബന്ധത്തിൽ കുട്ടികളുണ്ട്. രണ്ടാഴ്ച മുൻപ് മറ്റൊരു സ്ത്രീയുമായി അജേഷ് പഞ്ചായത്ത് ഓഫിസിൽ വിവാഹം റജിസ്റ്റർ ചെയ്യാൻ പോയിരുന്നു. ഭാര്യയ്ക്ക് അസുഖമാണെന്നും ചികിൽസയ്ക്കു വേണ്ടി വിവാഹ സർട്ടിഫിക്കറ്റ് വേണമെന്നുമായിരുന്നു ആവശ്യം. മതിയായ രേഖകൾ ഇല്ലാത്തതിനാൽ സർട്ടിഫിക്കറ്റ് നൽകിയില്ല.
ഹോളോബ്രിക്സ് നിർമാണ യൂണിറ്റിനോടു ചേർന്ന് ഇതര സംസ്ഥാനത്തൊഴിലാളികൾ അടക്കം താമസിച്ചിരുന്ന കെട്ടിടത്തിന്റെ ഒരു മുറിയിലാണ് ഇയാളും താമസിച്ചിരുന്നത്. തൊഴിലാളികളെല്ലാം ജോലിക്കു പോയിരുന്നതിനാൽ കൊലപാതകം ആരും അറിഞ്ഞില്ല. ഫൊറൻസിക് വിദഗ്ധർ തെളിവുകൾ ശേഖരിച്ചു. എഎസ്പി രീഷ്മ രമേശൻ, കോട്ടയം ഡിവൈഎസ്പി ആർ.ശ്രീകുമാർ, കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എസ്.മധുസൂദനൻ, ഇൗസ്റ്റ് സിഐ ടി.ആർ.ജിജു, പാമ്പാടി സിഐ യു.ശ്രീജിത്ത്, അയർകുന്നം എസ്ഐ അനൂപ് ജോസ്, മണർകാട് എസ്ഐ ആർ.വിനോദ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കേസിന്റെ അന്വേഷണം. ആർഡിഒ അനിൽ ഉമ്മന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി.
കൊല്ലപ്പെട്ട പെൺകുട്ടിയുടെ ശരീരത്തു നിന്നു കണ്ടെടുത്ത ആഭരണങ്ങൾ പരിശോധനയ്ക്കായി പൊലീസ് ശേഖരിക്കുന്നു. ക്രൂരമായ കൊലപാതകം നടത്തിയിട്ടും സംഭവ സ്ഥലത്ത് പൊലീസ് എത്തിച്ചപ്പോൾ നിസ്സംഗ ഭാവത്തിലായിരുന്നു അജേഷ്. പൊലീസ് ജീപ്പിൽ നിന്നിറക്കി മൃതദേഹം കുഴിച്ചിട്ടിരിക്കുന്ന സ്ഥലം ചൂണ്ടിക്കാട്ടാൻ ആവശ്യപ്പെട്ടു. തിട്ടയുടെ മുകളിലെത്തി മൃതദേഹം കിടക്കുന്ന സ്ഥലം ചൂണ്ടിക്കാട്ടി. തിട്ടയുടെ മുകളിൽ നിന്നു താഴേക്ക് ഇറങ്ങാൻ ബുദ്ധിമുട്ടുള്ളതിനാൽ അരികു വശം വഴി ഇറക്കി മൃതദേഹത്തിനരികിലെത്തിച്ചപ്പോഴും ഭാവഭേദങ്ങളൊന്നും അജേഷിന്റെ മുഖത്തില്ലായിരുന്നു. മൃതദേഹം കുഴിച്ചു പുറത്തെടുക്കുന്നതും അജേഷ് നോക്കി നിന്നു.
കഴിഞ്ഞ ദിവസം അറസ്റ്റിലായ വ്യാജ ഡോക്ടർ നിസ്സാരക്കാരനല്ലെന്നു പൊലീസ്. കോട്ടയം, പത്തനംതിട്ട, എറണാകുളം, ആലപ്പുഴ ജില്ലകളിലെ പ്രമുഖ ആശുപത്രികളിൽ 15 വർഷത്തോളമായി ചികിത്സ നടത്തിവന്ന വാടയ്ക്കൽ ചക്കുംപറമ്പിൽ വീട്ടിൽ സി.ജെ.യേശുദാസിനെയാണു (സാജൻ–42) തിങ്കളാഴ്ച പിടികൂടിയത്.
തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിലെ അസിസ്റ്റന്റ് സർജന്റെ റജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ചാണു യേശുദാസ് വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചു തട്ടിപ്പ് നടത്തിവന്നതെന്നു പൊലീസ് കണ്ടെത്തി. ത്വക്ക് രോഗ വിദഗ്ധനായാണ് എല്ലാ ആശുപത്രിയിലും ചികിത്സ നടത്തിയിരുന്നത്.
പ്രീഡിഗ്രി കഴിഞ്ഞു ഫിസിയോതെറപ്പിക്കു ചേർന്നെങ്കിലും കോഴ്സ് പൂർത്തിയാക്കിയില്ല. ഇതിനുശേഷം എംബിബിഎസിനു തിരുവനന്തപുരം മെഡിക്കൽ കോളജിൽ പഠിക്കുകയാണെന്നു മാതാപിതാക്കളെയും ഭാര്യയെയും മറ്റു ബന്ധുക്കളെയും പറഞ്ഞു വിശ്വസിപ്പിച്ചു. തെളിവായി വ്യാജ സർട്ടിഫിക്കറ്റും തരപ്പെടുത്തി. കോട്ടയത്തെയും തിരുവല്ലയിലെയും പ്രമുഖ ആശുപത്രികളിൽ പരിശീലനവും ജനറൽ പ്രാക്ടീസും നടത്തിയിരുന്നു.
വ്യാജമായി തയാറാക്കിയ ഐഎംഎ സർട്ടിഫിക്കറ്റും വ്യാജ എംബിബിഎസ് മാർക്ക് ലിസ്റ്റും കാണിച്ചാണു പ്രമുഖ ആശുപത്രികളിലും കയറിപ്പറ്റിയത്. വാടയ്ക്കലെ കുടുംബ വീട്ടിലും ചേർത്തലയിലെ സ്വന്തം വീട്ടിലും നൂറുകണക്കിനു രോഗികളെയാണു ദിവസേന ചികിത്സിച്ചിരുന്നത്. നല്ല ഇടപെടലും സൗമ്യമായ പെരുമാറ്റവും കൊണ്ടു രോഗികൾക്കിടയിൽ പ്രിയംകരനുമായി. ചേർത്തല ഐഎംഎ യൂത്ത് ക്ലബ് സെക്രട്ടറിയാണെന്നും അവകാശപ്പെട്ടിരുന്നു.
ജില്ലാ പൊലീസ് മേധാവി കെ.എം.ടോമിക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണു ഡിവൈഎസ്പി പി.വി.ബേബിയുടെ നേതൃത്വത്തിൽ യേശുദാസിനെ കസ്റ്റഡിയിലെടുത്തത്. ചേർത്തലയിലെ ആശുപത്രിയിലെ പ്രാക്ടീസിനു ശേഷം ഇറങ്ങിയപ്പോഴായിരുന്നു അറസ്റ്റ്. സൗത്ത് സിഐ കെ.എൻ രാജേഷ്, എസ്ഐ എം.കെ.രാജേഷ്, സീനിയർ സിപിഒമാരായ മോഹൻകുമാർ, ശരത് ചന്ദ്രൻ, സിപിഒ മാരായ അരുൺ, സിദ്ദിഖ്, പ്രവീഷ്, റോബിൻസൺ, ഗോപു കൃഷ്ണൻ, സുഭാഷ്, വിജോഷ് തുടങ്ങിയവർ അന്വേഷണസംഘത്തിലുണ്ടായിരുന്നു.
കഴിഞ്ഞ ദിവസം അറസ്റ്റിലായ വ്യാജ ഡോക്ടർ നിസ്സാരക്കാരനല്ലെന്നു പൊലീസ്. കോട്ടയം, പത്തനംതിട്ട, എറണാകുളം, ആലപ്പുഴ ജില്ലകളിലെ പ്രമുഖ ആശുപത്രികളിൽ 15 വർഷത്തോളമായി ചികിത്സ നടത്തിവന്ന വാടയ്ക്കൽ ചക്കുംപറമ്പിൽ വീട്ടിൽ സി.ജെ.യേശുദാസിനെയാണു (സാജൻ–42) തിങ്കളാഴ്ച പിടികൂടിയത്.
തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിലെ അസിസ്റ്റന്റ് സർജന്റെ റജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ചാണു യേശുദാസ് വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചു തട്ടിപ്പ് നടത്തിവന്നതെന്നു പൊലീസ് കണ്ടെത്തി. ത്വക്ക് രോഗ വിദഗ്ധനായാണ് എല്ലാ ആശുപത്രിയിലും ചികിത്സ നടത്തിയിരുന്നത്.
പ്രീഡിഗ്രി കഴിഞ്ഞു ഫിസിയോതെറപ്പിക്കു ചേർന്നെങ്കിലും കോഴ്സ് പൂർത്തിയാക്കിയില്ല. ഇതിനുശേഷം എംബിബിഎസിനു തിരുവനന്തപുരം മെഡിക്കൽ കോളജിൽ പഠിക്കുകയാണെന്നു മാതാപിതാക്കളെയും ഭാര്യയെയും മറ്റു ബന്ധുക്കളെയും പറഞ്ഞു വിശ്വസിപ്പിച്ചു. തെളിവായി വ്യാജ സർട്ടിഫിക്കറ്റും തരപ്പെടുത്തി. കോട്ടയത്തെയും തിരുവല്ലയിലെയും പ്രമുഖ ആശുപത്രികളിൽ പരിശീലനവും ജനറൽ പ്രാക്ടീസും നടത്തിയിരുന്നു.
വ്യാജമായി തയാറാക്കിയ ഐഎംഎ സർട്ടിഫിക്കറ്റും വ്യാജ എംബിബിഎസ് മാർക്ക് ലിസ്റ്റും കാണിച്ചാണു പ്രമുഖ ആശുപത്രികളിലും കയറിപ്പറ്റിയത്. വാടയ്ക്കലെ കുടുംബ വീട്ടിലും ചേർത്തലയിലെ സ്വന്തം വീട്ടിലും നൂറുകണക്കിനു രോഗികളെയാണു ദിവസേന ചികിത്സിച്ചിരുന്നത്. നല്ല ഇടപെടലും സൗമ്യമായ പെരുമാറ്റവും കൊണ്ടു രോഗികൾക്കിടയിൽ പ്രിയംകരനുമായി. ചേർത്തല ഐഎംഎ യൂത്ത് ക്ലബ് സെക്രട്ടറിയാണെന്നും അവകാശപ്പെട്ടിരുന്നു.
ജില്ലാ പൊലീസ് മേധാവി കെ.എം.ടോമിക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണു ഡിവൈഎസ്പി പി.വി.ബേബിയുടെ നേതൃത്വത്തിൽ യേശുദാസിനെ കസ്റ്റഡിയിലെടുത്തത്. ചേർത്തലയിലെ ആശുപത്രിയിലെ പ്രാക്ടീസിനു ശേഷം ഇറങ്ങിയപ്പോഴായിരുന്നു അറസ്റ്റ്. സൗത്ത് സിഐ കെ.എൻ രാജേഷ്, എസ്ഐ എം.കെ.രാജേഷ്, സീനിയർ സിപിഒമാരായ മോഹൻകുമാർ, ശരത് ചന്ദ്രൻ, സിപിഒ മാരായ അരുൺ, സിദ്ദിഖ്, പ്രവീഷ്, റോബിൻസൺ, ഗോപു കൃഷ്ണൻ, സുഭാഷ്, വിജോഷ് തുടങ്ങിയവർ അന്വേഷണസംഘത്തിലുണ്ടായിരുന്നു.
തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിലെ അസിസ്റ്റന്റ് സർജനാണ് ജോൺ സൈമൺ. ഞെട്ടിക്കുന്ന ഈ വിവരം അറിഞ്ഞതിനെക്കുറിച്ച് ഡോക്ടര്‍ പ്രമുഖ പത്ര മാധ്യമത്തോട് പറഞ്ഞ വാക്കുകൾ
എന്റെ യഥാര്‍ത്ഥ പേര് യേശുദാസ് സൈമൺ എന്നാണ്. ആ പേര് താൽപര്യമില്ലാതിരുന്നത് കൊണ്ട് 2001ൽ ഗസറ്റിൽ പരസ്യം ചെയ്ത് ജോൺ സൈമൺ എന്ന് മാറ്റിയിരുന്നു. പക്ഷെ പഴയ സർട്ടിഫിക്കറ്റുകളിലും രേഖകളിലുമൊക്കെ യേശുദാസ് സൈമൺ എന്ന പേര് തന്നെയായിരുന്നു. അതെല്ലാം മാറ്റി കിട്ടാൻ ഒരുവർഷം കൂടിയെടുത്തു. ഈ കാലഘട്ടത്തിൽ മെഡിക്കൽ ഫീൽഡിൽ നിന്നും ഞാൻ കുറച്ച് മാറി നിൽക്കുകയായിരുന്നു. സിവിൽ സർവീസ് പരീക്ഷാപരിശീലനത്തിനായി ഡൽഹിയിലായിരുന്നു. ഈ വിവരങ്ങളൊക്കെ നന്നായി മനസിലാക്കിയിട്ടാകും സാജൻ തട്ടിപ്പിനിറങ്ങിയത്. അന്ന് ഇന്റർനെറ്റ് ഒന്നും ഇത്ര സജീവമല്ല. അത്തരമൊരു സാഹചര്യത്തിൽ എങ്ങനെയാണ് ഇതൊക്കെ അറിഞ്ഞതെന്ന് അറിയില്ല, പക്ഷെ ഞാനുമായി അടുപ്പമുള്ളവർക്ക് മാത്രം അറിയാവുന്ന വിവരങ്ങളാണ് ഇതൊക്കെ.
എന്റെ രജിസ്ട്രേഷൻ ഐഡിയും സർട്ടിഫിക്കറ്റുകളും തരപ്പെടുത്തിയെടുത്താണ് സാജൻ പ്രാക്ടീസ് നടത്തിയിരുന്നത്. വളരെ യാദൃശ്ചികമായാണ് ഞാനിത് കാണുന്നത്. ആലപ്പുഴയിലുള്ള ഒരു സുഹൃത്തിന്റെ കുറിപ്പടിയിൽ എന്റെ രജിസ്ട്രേഷൻ നമ്പറായ 30787 എഴുതിയിരിക്കുന്നത് കണ്ട് ഞാൻ ഞെട്ടിപ്പോയി. എന്റെ അതേ രജിസ്ട്രേഷൻ ഐഡിയിൽ ഞാൻ എഴുതാത്ത കുറിപ്പടി എങ്ങനെ കിട്ടിയെന്ന അന്വേഷണം സാജൻ എന്ന സി.ജെ.യേശുദാസിലാണ് എത്തിയത്. വളരെ വിദഗ്ധമായാണ് സാജൻ സർട്ടിഫിക്കറ്റുകളുടെ വ്യാജൻ ഉണ്ടാക്കിയിരിക്കുന്നത്.
പക്ഷെ അതിലും അയാളെ കുടുക്കാൻ ഉതകുന്ന മൂന്ന് തെറ്റുകളുണ്ടായിരുന്നു. ഗവൺമെന്റ് എന്നുള്ളതിന് ചുരുക്കെഴുത്തായി Govt എന്നായിരുന്നു എഴുതിയിരുന്നത്. അതുപോലെ കോളജ് എന്ന് അച്ചടിച്ചതിലും തെറ്റുണ്ടായിരുന്നു. പിന്നെ ആ സർട്ടിഫിക്കറ്റിൽ ട്രിവാൻഡ്രം എന്നാണ് എഴുതിയിരുന്നത്. എനിക്ക് സർട്ടിഫിക്കറ്റ് കിട്ടുന്ന കാലത്ത് ട്രിവാൻഡ്രം അല്ല തിരുവനന്തപുരമായിരുന്നു. ഈ മൂന്ന് പിശകുകൾ ഒഴിച്ചാൽ ബാക്കിയെല്ലാം ഒറിജിനലിനെ വല്ലുന്ന തരത്തിലുള്ളതായിരുന്നു.
സാജനെക്കുറിച്ച് ആലപ്പുഴയിലുള്ള ഒരു ബന്ധുവിനോട് അന്വേഷിച്ചപ്പോൾ അദ്ദേഹം ഇവിടുത്തെ പ്രശസ്ത ഡോക്ടറാണെന്നും വണ്ടാനത്താണ് പ്രാക്ടീസ് ചെയ്യുന്നതെന്നും പറഞ്ഞു. വണ്ടാനത്ത് അന്വേഷിച്ചപ്പോൾ സംഭവം സത്യമാണ്. വണ്ടാനം സർക്കാർ ആശുപത്രിയിൽപ്പോലും ഇതുപോലെ ഒരു വ്യാജഡോക്ടർ കയറിക്കൂടിയത് എന്നിലുണ്ടാക്കിയ ഞെട്ടൽ ചെറുതല്ല.
മെഡിക്കൽ സംഘടനകളിൽ പരാതി നൽകാമെന്നാണ് കരുതിയത്. പക്ഷെ ഒരു ഉയർന്ന പൊലീസ് ഉദ്യോഗസ്ഥനായ സുഹൃത്താണ് ആലപ്പുഴ സ്റ്റേഷനിൽ പരാതി നൽകാൻ പറഞ്ഞത്. ആലപ്പുഴ സ്റ്റേഷനിൽ അറിയിച്ചപ്പോൾ അവർക്കും ആദ്യം ഈ കഥ വിശ്വസിക്കാനായില്ല. ഡോക്ടറുടെ രജിസ്ട്രേഷൻ നമ്പറും സർട്ടിഫിക്കറ്റും ഞങ്ങൾക്ക് പരിശോധിക്കാനാകുമോയെന്നാണ് അവർ ആദ്യം ചോദിച്ചത്. ഇത്ര പ്രശസ്തനായ ഒരു ഡോക്ടർക്കെതിരെ നീങ്ങിയിട്ട് വിവരം തെറ്റാണെങ്കിൽ അത് പൊലീസിന് നാണക്കേടാകുമായിരുന്നു. എന്റെ രജിസ്ട്രേഷൻ നമ്പരും സർട്ടിഫിക്കറ്റും എല്ലാം നോക്കിയതോടെ കാര്യങ്ങളുടെ സത്യാവസ്ഥ അവർക്കും ബോധ്യപ്പെട്ടു. അങ്ങനെയാണ് സാജനെ അറസ്റ്റ് ചെയ്യുന്നത്.
ത്വക്ക് രോഗ വിദഗ്ധനായിട്ടാണ് സാജൻ പ്രാക്ടീസ് ചെയ്തത്. പലരുടെയും രോഗം ചികിൽസിച്ച് ഭേദമാക്കിയിട്ടുമുണ്ട്. പക്ഷെ അതൊക്കെ എങ്ങനെ സാധിച്ചു എന്നത് ഇപ്പോഴും അദ്ഭുതമാണ്. രോഗത്തെക്കുറിച്ച് നല്ല ഗ്രാഹ്യമുള്ളർക്കേ ത്വക്ക് രോഗമൊക്കെ ചികിൽസിച്ച് ഭേദമാക്കാൻ സാധിക്കുകയുള്ളൂ. എനിക്ക് അയാളെ മനപൂർവ്വം ദ്രേഹിക്കണമെന്ന ഉദ്ദേശം ഒന്നുമില്ലായിരുന്നു. പക്ഷെ അദ്ദേഹം ചികിൽസിക്കുന്ന രോഗികളെക്കുറിച്ച് ആലോചിച്ചപ്പോൾ പരാതി നൽകാതിരിക്കാനായില്ല.– ഡോക്ടർ ജോൺ സൈമൺ പറഞ്ഞു.
മണര്‍കാട്: കോട്ടയം മണര്‍കാട് അരീപ്പറമ്പില്‍ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയ 15കാരി ബലാത്സംഗത്തിനിരയായതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന് പിന്നാലെ പ്രതിയുടെ കുറ്റസമ്മതം. പെണ്‍കുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കിയതായി നേരത്തെ പോലീസിന് വ്യക്തമായിരുന്നു. കൊലപാതകം നടന്ന സ്ഥലത്ത് നിന്ന് കൂടുതല്‍ ശാസ്ത്രീയമായി തെളിവുകള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.
കഴിഞ്ഞ വ്യാഴാഴ്ച മുതലാണ് പെണ്‍കുട്ടിയെ കാണാതാവുന്നത്. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ അജേഷ് പെണ്‍കുട്ടിയുമായി ഫോണില്‍ സംസാരിച്ചതായി വ്യക്തമായി. സംശയം തോന്നിയ പോലീസ് അജേഷിനെ ചോദ്യം ചെയ്തു. പിന്നീടാണ് ക്രൂരമായി കൊലപാതകത്തിന്റെ ചുരുളഴിയുന്നത്.
ഹോളോബ്രിക്സ് നിര്‍മാണ യൂണിറ്റിനോടു ചേര്‍ന്ന് ഇതര സംസ്ഥാനത്തൊഴിലാളികള്‍ അടക്കം താമസിച്ചിരുന്ന കെട്ടിടത്തിന്റെ ഒരു മുറിയിലാണ് പ്രതിയും താമസിച്ചിരുന്നത്. ഇവിടേക്ക് പെണ്‍കുട്ടിയെ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തതിന് ശേഷം കൊലപ്പെടുത്തുകയായിരുന്നു. ഹോളോബ്രിക്സ് നിര്‍മ്മാണ യൂണിറ്റിന് ചേര്‍ന്നുള്ള സ്ഥലത്ത് നിന്നും പെണ്‍കുട്ടിയുടെ മൃതദേഹം കുഴിച്ചിടുകയും ചെയ്തു.
താന്‍ താമസിക്കുന്ന മുറിയില്‍ വെച്ച് തന്നെയാണ് കൊലപാതകം നടത്തിയതെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്. എഎസ്പി രീഷ്മ രമേശന്‍, കോട്ടയം ഡിവൈഎസ്പി ആര്‍.ശ്രീകുമാര്‍, കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എസ്.മധുസൂദനന്‍, ഈസ്റ്റ് സിഐ ടി.ആര്‍.ജിജു, പാമ്പാടി സിഐ യു.ശ്രീജിത്ത്, അയര്‍കുന്നം എസ്ഐ അനൂപ് ജോസ്, മണര്‍കാട് എസ്ഐ ആര്‍.വിനോദ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കേസിന്റെ അന്വേഷണം.
തിരുവനന്തപുരം: ദമ്പതികള്‍ സഞ്ചരിച്ച ബൈക്കില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ചു ഗര്‍ഭിണിക്ക് ദാരുണാന്ത്യം. ആനാവൂര്‍ വേങ്കച്ചല്‍ സ്‌കൂള്‍ ജംക്ഷനു സമീപം മേക്കുംകര പുത്തന്‍വീട്ടില്‍ വിനോദിന്റെ ഭാര്യ ധന്യ (26) ആണ് മരിച്ചത്. പരുക്കേറ്റ വിനോദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എസ്.എ.ടി ആശുപത്രിയില്‍ പരിശോധനയ്ക്കു പോകവേ ഇന്നലെ രാവിലെ ഏഴിന് കരമന ആണ്ടിയിറക്കത്തു വച്ചായിരുന്നു അപകടം. പൊലീസ് പറയുന്നത് ഇങ്ങനെ; ബൈക്കിന്റെ അതേ ദിശയില്‍ സഞ്ചരിച്ച ബസ് തട്ടി യുവതി ബസിനടിയിലേക്കു മറിഞ്ഞു തലയിലൂടെ ചക്രം കയറിയിറങ്ങി. വിനോദ് അല്‍പ്പം ദൂരെ മാറിയാണ് തെറിച്ചു വീണത്. ധന്യ സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു.മൃതദേഹം നടപടികള്‍ക്കു ശേഷം ബന്ധുക്കള്‍ക്കു വിട്ടുനല്‍കി. നെയ്യാറ്റിന്‍കരയില്‍ ബേക്കറി തൊഴിലാളിയാണ് വിനോദ്. മണലൂര്‍ കൂട്ടുകാല സ്വദേശിനിയായ ധന്യ രണ്ടരമാസം ഗര്‍ഭിണിയായിരുന്നു. പൊലീസ് കേസെടുത്തു.
വാഷിംഗ്ടണ്‍: സെല്‍ഫി എടുക്കുന്നതിനിടെ അമേരിക്കയില്‍ വെച്ച് കൊക്കയില്‍ വീണ് മരിച്ച മലയാളി യുവദമ്പതികള്‍ സംഭവ സമയം മദ്യലഹരിയിലായിരുന്നെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഒക്ടോബര്‍ 26നായിരുന്നു സംഭവം ഉണ്ടായത്. കതിരൂര്‍ ശ്രേയസ് ആശുപത്രി ഉടമ ഡോ.എ.വി വിശ്വനാഥന്‍, ഡോ.സുഹാസിനി ദമ്പതികളുടെ മകന്‍ ബാവുക്കം വീട്ടില്‍ വിഷ്ണു വിശ്വനാഥ് (29) ഭാര്യ മീനാക്ഷി മൂർത്തി (30) സെല്‍ഫി എടുക്കുന്നതിനിടെ കൊക്കയില്‍ വീണ് മരിച്ചത്. ട്രക്കിങ്ങിനിടെ പര്‍വ്വത നിരകളില്‍ നിന്നും തെന്നിവീണ് ഇരുവരും മരിക്കുകയായിരുന്നെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം.
യോസാമിറ്റി നാഷണല്‍ പാര്‍ക്കില്‍ ട്രക്കിങ്ങിനിടെ 800 അടി ഉയരത്തില്‍ നിന്നും ഇരുവരും വീഴുകയായിരുന്നു. സംഭവത്തിന് മുമ്പ് ഇരുവരും മദ്യം കഴിച്ചിരുന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. തല, കഴുത്ത്, നെഞ്ച് തുടങ്ങിയ ഭാഗങ്ങളിൽ വീഴ്ചയിൽ ഉണ്ടായ പരുക്കുകളാണ് ഇരുവരുടേയും മരണകാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ എത്രമാത്രം അളവിലാണ് ഇരുവരും മദ്യപിച്ചിരുന്നതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നില്ല. ഡെയ്‌ലി മെയിലാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്. വിഷ്ണുവും മീനാക്ഷിയും ചെങ്ങന്നൂരിലെ എന്‍ജിനിയറിംഗ് കോളേജില്‍ സഹപാഠികളായിരുന്നു. പ്രണയം പിന്നീട് വിവാഹത്തില്‍ എത്തുകയായിരുന്നു. അമേരിക്കയില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറായ വിഷ്ണു ഓഫീസിൽ എത്താത്തതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ അന്വേഷണം നടത്തുന്നതിനിടയിലാണ് സംഭവം പുറത്തറിയുന്നത്.
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ഏത് ചര്‍ച്ചയ്ക്കും തയ്യാറെന്ന് പന്തളം കൊട്ടാരം. പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വര്‍മ്മയാണ് ഇക്കാര്യം അറിയിച്ചത്. പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കണം. മണ്ഡലകാലത്തോട് അനുബന്ധിച്ച് ഉണ്ടായിരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് ആവര്‍ത്തിക്കരുതെന്നാണ് തങ്ങളുടെ ആഗ്രഹം. പ്രശ്‌ന പരിഹാരത്തിനായി ഏത് ചര്‍ച്ചയ്ക്കും തയ്യാറാണെന്നും ശശികുമാര വര്‍മ്മ വ്യക്തമാക്കി.
നേരത്തെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ പന്തളം കൊട്ടാരം പ്രതിനിധികളെ സര്‍ക്കാരും ദേവസ്വം ബോര്‍ഡും ചര്‍ച്ചയ്ക്ക് ക്ഷണിച്ചിരുന്നു. എന്നാല്‍ യുവതികളെ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട് യാതൊരു സമവായ ചര്‍ച്ചകള്‍ക്കും തയ്യാറല്ലെന്നായിരുന്നു കൊട്ടാരം പ്രതിനിധികളുടെ കാഴ്ച്ചപ്പാട്. യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ രൂക്ഷമായി വിമര്‍ശനവും കൊട്ടാരം പ്രതിനിധികള്‍ ഉന്നയിച്ചിരുന്നു.
മണ്ഡലകാലത്ത് സംഘ്പരിവാര്‍ പ്രതിഷേധം തീര്‍ത്ഥാടനത്തെ പ്രതികൂലമായി ബാധിച്ചുവെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് കൊട്ടാരം നിലപാട് മയപ്പെടുത്തിയിരിക്കുന്നത്. ശബരിമല വിഷയത്തില്‍ ചര്‍ച്ചക്ക് തയാറാണെന്ന പന്തളം കൊട്ടാരത്തിന്റെ നിലപാട് സ്വാഗതാര്‍ഹമാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ വ്യക്തമാക്കി. പരമാവധി സമവായത്തിന് ശ്രമിക്കും. രമ്യമായി ശബരിമല പ്രശ്‌നം പരിഹരിക്കണമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ നിലപാടെന്നും പത്മകുമാര്‍ വ്യക്തമാക്കി.