തൃശൂരിൽ കാണാതായ നഴ്സ് ആൻലിയയുടെ മൃതദേഹം ആലുവ പുഴയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് ജസ്റ്റിൻ കീഴടങ്ങി. സംഭവം നടന്ന് നാല് മാസത്തിന് ശേഷമാണ് മുഖ്യപ്രതിയായ ജസ്റ്റിന്റെ കീഴടങ്ങൽ. ഇയാളെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
ബെംഗളുരുവിൽ നഴ്സ് ആയിരുന്നു ആൻലിയ. കഴിഞ്ഞ ഓഗസ്റ്റ് 25നാണ് ആൻലിയയെ തൃശൂർ റെയിൽവെ സ്റ്റേഷനിൽ നിന്ന് കാണാതായത്. 28ന് മൃതദേഹം പെരിയാറിൽ കണ്ടെത്തി. മകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാണിച്ച് യുവതിയുടെ പിതാവ് ജസ്റ്റിനെതിരെ പരാതി നൽകി. ഗാർഹിക പീഡനം, ആത്മഹത്യാ പ്രേരണക്കുറ്റം എന്നിവയാണ് പൊലീസ് പ്രതിക്കെതിരെ ചുമത്തിയത്.
ജസ്റ്റിൻ ഒളിവിലാണെന്നായിരുന്നു ലോക്കൽ പൊലീസിന്റെ വിശദീകരണം. കേസ് ക്രൈംബ്രാഞ്ചിന് വിട്ടതോടെയാണ് ജസ്റ്റിൻ കോടതിയിൽ കീഴടങ്ങിയത്. അടുത്ത ദിവസം ക്രൈംബ്രാഞ്ച് ഇയാളെ കസ്റ്റഡിയിൽ വാങ്ങും. മകൾക്ക് നീതി ലഭിക്കുന്നതിനായി വിദേശത്തെ ജോലി ഉപേക്ഷിച്ചാണ് പിതാവ് ഹെജിനസ്, നിയമപോരാട്ടം നടത്തുന്നത്.
നടിയെ ആക്രമിച്ച കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സത്യവാങ് മൂലത്തിന് മറുപടി നല്‍കാന്‍ ഒരാഴ്ച സമയം വേണമെന്ന് ദിലീപ്. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് വേണം എന്നാവശ്യപ്പെട്ട് ദിലീപ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.
എന്നാല്‍ ദൃശ്യങ്ങള്‍ കൈമാറാനാകില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ദിലീപ് ഇത് യുവതിയെ അപമാനിക്കാന്‍ ഉപയോഗിച്ചേക്കാമെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കി. ഇതിന് മറുപടി നല്‍കാനാണ് ദിലീപ് ഒരാഴ്ചത്തെ സമയം ആവശ്യപ്പെട്ടത്. നാളെ പരിഗണിക്കാന്‍ ഇരിക്കുന്ന കേസ് ഒരാഴ്ചത്തേക്ക് മാറ്റി വയ്ക്കണമെന്നവശ്യപ്പെട്ടാണ് ദിലീപ് സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കിയത്.
കേസില്‍ ദിലീപിന് വേണ്ടി ഹാജരാകുന്ന മുകുള്‍ റോത്തഗിയ്ക്കും നാളെ ഹാജരാകാന്‍ അസൗകര്യമുണ്ടെന്നു അപേക്ഷയില്‍ പറയുന്നു. ദിലീപിന്റെ അപേക്ഷ നാളെ ജസ്റ്റിസ് എ എന്‍ ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും.
വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലുള്ള മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ജേക്കബ് മാര്‍ട്ടിന് കൈത്താങ്ങുമായി മുൻ നായകൻ സൗരവ് ഗാംഗുലി. ഡിസംബര്‍ 28 ന് ഉണ്ടായ വാഹനാപകടത്തിലാണ് മാർട്ടിന് ഗുരുതരമായി പരുക്കേറ്റത്. ശ്വാസകോശത്തിനും കരളിനും സാരമായി പരുക്കേറ്റ മാര്‍ട്ടിന്റെ ചികിത്സയ്ക്കുള്ള പണം കണ്ടെത്താന്‍ അദ്ദേഹത്തിന്റെ ഭാര്യയും കുടുംബവും രംഗത്തെത്തിയതിനു പിന്നാലെയാണ് നിങ്ങൾ ഒറ്റയ്ക്കല്ലെന്ന് പറഞ്ഞ് ഗാംഗുലി സഹായവുമായെത്തിയത്.
‘മാര്‍ട്ടിനും ഞാനും ഒരുമിച്ച് കളിച്ചവരാണ്. വളരെ അന്തര്‍മുഖനായ താരമായിരുന്നു അയാള്‍. അയാള്‍ പരുക്കില്‍ നിന്നും പെട്ടന്ന് മോചിതനാകട്ടെയെന്ന പ്രാര്‍ത്ഥിക്കുകയാണ്. കുടുംബം ഒറ്റയ്ക്കല്ലെന്നും അറിയിക്കാന്‍ ആഗ്രഹിക്കുന്നു.’ ഇന്ത്യന്‍ സൗരവ് ഗാംഗുലി പറഞ്ഞു. ഗാംഗുലി നായകനായിരുന്ന കാലത്താണ് മാര്‍ട്ടിന്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചത്.
എഴുപതിനായിരം രൂപയോളമാണ് മാര്‍ട്ടിന്റെ ഒരു ദിവസത്തെ ചികിത്സാ ചെലവ്. ആശുപത്രിയില്‍ അടയ്ക്കാനുള്ള തുക 11 ലക്ഷം കഴിഞ്ഞതിനെത്തുടര്‍ന്ന് ഒരു ഘട്ടത്തില്‍ ആശുപത്രി അധികൃതര്‍ മാര്‍ട്ടിന് മരുന്ന് നല്‍കുന്നതു പോലും നിര്‍ത്തിയിരുന്നു. പിന്നീട് ബിസിസിഐ ആശുപത്രിയുടെ അക്കൗണ്ടില്‍ പണം നിക്ഷേപിച്ചതിനെത്തുടര്‍ന്നാണ് ചികിത്സ തുടര്‍ന്നത്.
ബിസിസിഐയുടെ മുന്‍ സെക്രട്ടറി സഞ്ജയ് പട്ടേൽ മാര്‍ട്ടിന്റെ അവസ്ഥ ആരാധകരുമായി പങ്കുവച്ചിരുന്നു. ക്രിക്കറ്റ് ലോകത്തിന്റെ സഹായം മാര്‍ട്ടിന് ആവശ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സഞ്ജയുടെ ഇടപെടലിനെ തുടര്‍ന്ന് ബിസിസിഐ അഞ്ച് ലക്ഷം രൂപ മാര്‍ട്ടിന്റെ സഹായത്തിനായി നല്‍കി. ബറോഡ ക്രിക്കറ്റ് അസോസിയേഷന്‍ മൂന്ന് ലക്ഷം രൂപയും നല്‍കി. ബറോഡ ക്രിക്കറ്റ് അസോസിയേഷന്‍ ഇപ്പോള്‍ നല്‍കിയ മൂന്ന് ലക്ഷത്തിന് പുറമെയും പണം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
1999 സെപ്റ്റംബറിനും 2001 ഒക്ടോബറിനും ഇടയ്ക്ക് ഇന്ത്യയ്ക്കായി 10 ഏകദിനങ്ങളില്‍ ജേക്കബ് മാര്‍ട്ടിന്‍ കളിച്ചിട്ടുണ്ട്. ആഭ്യന്തര മത്സരങ്ങളില്‍ റയില്‍വേസിനും ബറോഡയ്ക്കും വേണ്ടി കളത്തിലിറങ്ങിയിട്ടുണ്ട്. ബറോഡയെ ആദ്യ രഞ്ജി ട്രോഫി കിരീടത്തിലേക്ക് നയിച്ചതും മാര്‍ട്ടിനായിരുന്നു. 2000-2001 സീസണില്‍ റയില്‍വേസിനെ തോല്‍പ്പിച്ചായിരുന്നു കിരീട നേട്ടം. ഗാംഗുലിക്ക് പുറമെ ഇന്ത്യന്‍ പരിശീലകന്‍ രവിശാസ്ത്രി, മുന്‍ താരങ്ങളായ ഇര്‍ഫാന്‍ പഠാന്‍, യൂസഫ് പഠാന്‍, സഹീര്‍ ഖാന്‍, മുനാഫ് പട്ടേല്‍ എന്നിവരും തങ്ങളുടെ സഹായം ഉറപ്പു നല്‍കിയിട്ടുണ്ട്.
മലപ്പുറം കൊണ്ടോട്ടി ബ്ലോസം ആർട്സ് ആൻഡ് സയൻസ് കൊളേജിലെ പരിപാടിയിൽ മുഖ്യാതിഥിയായി എത്തിയ നടൻ ഡെയ്ൻ ഡേവിസിനെ ഇറക്കിവിട്ട സംഭവം സമൂഹമാധ്യമങ്ങളിലടക്കം വലിയ കോലാഹലങ്ങളാണ് സൃഷ്ടിച്ചത്. സ്റ്റേജിൽ അതിഥിയായി എത്തിയ ഡെയ്നിനോട് ഇറങ്ങിപ്പോടാ… എന്ന് പ്രിൻസിപ്പല്‍ ആക്രോശിച്ചുവെന്ന് ഡെയ്ന്‍ തുറന്നടിച്ചു. ഇതുകേട്ട് ഇറങ്ങാൻ തുടങ്ങിയ ഡെയ്നിനോട് വിദ്യാർഥികൾ അൽപ്പനേരം നിൽക്കണമെന്നും പരിപാടി ഉദ്ഘാടനം ചെയ്യണമെന്നും അപേക്ഷിച്ചു. വീണ്ടും മൈക്കിന്റെ അരികിലേക്ക് എത്തിയ ഡെയ്നിനോട് ‘ഇറങ്ങിപ്പോകാൻ പറഞ്ഞിട്ടും നാണമില്ലേ നിൽക്കാൻ..’ എന്ന് പ്രിൻസിപ്പല്‍ ചോദിച്ച വിഡിയോ വൈറലായിരുന്നു. ഈ വിഷയത്തിൽ ഇങ്ങനെ പ്രതികരിക്കാനുള്ള സാഹചര്യത്തെക്കുറിച്ച് പ്രിൻസിപ്പാൾ ടി.പി.അഹമ്മദ് സംസാരിച്ചു.
കോളജിൽ വിദ്യാർഥികൾ രണ്ട് ചേരിയായി തിരിഞ്ഞ് പരിപാടി നടന്ന ദിവസം രാവിലെ മുതൽ പ്രശ്നങ്ങളുണ്ടാക്കുന്നുണ്ടായിരുന്നു. ഡെയ്ൻ ഡേവിസ് അതിഥിയായി എത്തേണ്ടിയിരുന്നത് പത്തരയ്ക്കായിരുന്നു എന്നാൽ രണ്ട് മണിക്കൂർ വൈകിയാണ് അതിഥിയെത്തിയത്. എത്തിയ സമയത്ത് കോളജിലെ അന്തരീക്ഷം മോശമായിരുന്നു. ഇതിനെക്കുറിച്ച് ഗെയ്റ്റിലെത്തിയപ്പോൾ തന്നെ ഞാൻ ഡെയ്നിനോട് പറഞ്ഞതാണ്. പരിപാടി നടത്താൻ സാധിക്കില്ല, നിങ്ങൾക്ക് ഉദ്ഘാടനത്തിന് ക്ഷണിച്ചതിന് നൽകേണ്ട തുക തന്നേക്കാം മടങ്ങിപൊയ്ക്കോളൂവെന്ന് അറിയിച്ചു. എന്നാൽ വിദ്യാർഥികൾ നിർബന്ധിച്ച് വേദിയിലേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു– പ്രിൻസിപ്പല്‍ പറയുന്നു.
കോളജിൽ ഒരു അതിഥിയായി വന്നാൽ പെരുമാറേണ്ട രീതി ഇങ്ങനെയാണോ? സാധാരണ അതിഥികൾ പ്രിൻസിപ്പലിന്റെ മുറിയിലിരുന്ന് ചായസൽക്കാരം സ്വീകരിച്ചതിന് ശേഷമാണ് വേദിയിലെത്തുന്നത്. ഇവിടെ എന്നെയും അധ്യാപകരെയും മാനിക്കാതെയാണ് അതിഥി സ്റ്റേജിലെത്തിയത്. വീണ്ടും പോകാൻ ആവശ്യപ്പെട്ടപ്പോൾ നിങ്ങൾ ഈ വിദ്യാർഥികളുടെ പ്രിൻസിപ്പല്‍ ആയിരിക്കാം, എന്റെ അല്ല, എന്ന് മൈക്കിലൂടെ എന്റെ കുട്ടികളുടെ മുന്നിൽ വിളിച്ചു പറഞ്ഞു. കുട്ടികളുടെ മുമ്പിൽവെച്ച് ഈ രീതിയിൽ സംസാരിച്ച അതിഥിയോട് ഞാൻ അവിടെയിരിക്കാൻ പറയണോ? എനിക്ക് ഇനിയും കോളജിൽ കുട്ടികളുടെ മുമ്പിൽ നടക്കേണ്ടതാണ്. ഇങ്ങനെയൊക്കെ അവരുടെ മുന്നിൽവെച്ച് പറയുന്ന ഒരു അതിഥിയെ പ്രോത്സാഹിപ്പിക്കാൻ എനിക്കാവില്ലായിരുന്നു. ഡെയ്ൻ സോഷ്യൽമീഡിയിയൽ വന്ന് പ്രതികരിച്ചത് പോലെ പ്രതികരിക്കാൻ ഞാന്‍ അദ്ദേഹത്തെ പോലെ പക്വതയില്ലാത്ത ആളല്ല. നാൽപ്പത്തിയഞ്ച് വർഷത്തോളം അധ്യാപകനായി സേവനമനുഷ്ഠിച്ച ആളാണ് ഞാന്‍. ഡെയ്ൻ തീരെ പക്വതയില്ലാത്ത അതിഥിയായിരുന്നു.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് പോലെ ഡ്രസ് കോഡിന്റെ വിഷയമല്ല സംഭവങ്ങള്‍ക്ക് കാരണം. കോളജിൽ ക്രമസമാധനത്തിന്റെ പ്രശ്നമുണ്ടായിരുന്നു. കുട്ടികൾ അടിപിടിയും ബഹളവുമുണ്ടാക്കി എന്തെങ്കിലും സംഭവിച്ചാൽ മനേജ്മെന്റിനോട് സമാധാനം പറയേണ്ടത് ഞാനാണ്.– പ്രിൻസിപ്പല്‍ പ്രതികരിച്ചു.
എന്നാൽ കോളജിലേക്ക് വിദ്യാർഥികളും യൂണിയനും സ്വീകരിച്ച് ആനയിച്ചതുകൊണ്ടാണ് താൻ വേദിയിലെത്തിയതെന്നും ഡെയ്ൻ ലൈവിൽ പ്രതികരിച്ചു. അധ്യാപകരായാൽ കുട്ടികൾക്കൊപ്പം ഇറങ്ങിച്ചെല്ലേണ്ടവരാണെന്നും ജീവിതത്തിൽ ഇത്തരമൊരു അനുഭവം ആദ്യമാണെന്നും ഡെയ്ൻ പറഞ്ഞു.
ഇറങ്ങിപ്പോടാ…; അപമാനിതനായ ആ നിമിഷം: രോഷത്തോടെ ഡെയ്ൻ പറയുന്നു
ലോകം ശ്വാസമടക്കി കാണുകയാണ് ഇൗ വിഡിയോ. കടലിൽ ചത്തുപൊങ്ങിയ ഭീമൻ തിമിംഗലത്തെ ആഹാരമാക്കുന്ന ഗ്രേറ്റ് വൈറ്റ് ഷാർക്കിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. രണ്ടു മനുഷ്യരാണ് ഇത് പകർത്തിയതെന്നതും അദ്ഭുതമാണ്. ചത്തുപൊങ്ങിയ ഒരു തിമിംഗലത്തിന്റെ മൃതശരീരം കൂർത്ത പല്ലുകളുപയോഗിച്ചു കീറിമുറിക്കുകയാണ് സ്രാവ്. ഇൗ സമയം രണ്ടു ഡൈവർമാരും ഇതിന്റെ സമീപമെത്തി ഇത് ക്യാമറയിൽ പകർത്തുകയായിരുന്നു.
തൊട്ടടുത്തു മനുഷ്യരെത്തിയിട്ടും ഇവരെ ആക്രമിക്കാൻ സ്രാവ് ശ്രമിക്കുന്നില്ല എന്നത് ഗവേഷകരിലും അമ്പരപ്പുണ്ടാക്കുകയാണ്. ജുവാൻ ഒലിഫന്റ്, ഓസിയാൻ റാംസി എന്നീ ഡൈവർമാരാണ് വിഡിയോ പകർത്തിയത്.
ഒലിഫന്റാണ് ഈ കൂറ്റൻ സ്രാവിന്റെ വിഡിയോ പകർത്തിയത്. ലോകത്തിലെ ഏറ്റവും വമ്പത്തി സ്രാവിനൊപ്പം മുഖാമുഖമെത്തിയ നീന്തൽ അനുഭവത്തിന്റെ വിഡിയോ ഇന്‍സ്റ്റഗ്രാമിലും അദ്ദേഹം പങ്കുവച്ചു. ഡീപ് ബ്ലൂവിനൊപ്പം ഏകദേശം ഒരു മുഴുവൻ ദിവസം തന്നെ ഇരുവരും ചെലവിട്ടു. സ്രാവുകളുടെ പ്രാധാന്യവും അവയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും ജനങ്ങളെ അറിയിക്കാനാണു തങ്ങളുടെ ശ്രമമെന്ന് ഒലിഫന്റ് പറയുന്നു.
യു.എസ് ഹാക്കറുടെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന ഗോപിനാഥ് മുണ്ടെയുടെ മരണത്തെക്കുറിച്ച് ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് മുണ്ടെയുടെ അനന്തിരവന്‍. ഗോപിനാഥ് മുണ്ടെയുടെ മരണത്തെക്കുറിച്ച് രഹസ്യാന്വേഷണ വിഭാഗമായ റോയോ സുപ്രീംകോടതി ജഡ്ജോ അന്വേഷിക്കണമെന്നാണ് എന്‍സിപി നേതാവ് കൂടിയായ ധനഞ്ജയ് മുണ്ടെ ആവശ്യപ്പെട്ടിട്ടുള്ളത്. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ടിങ് യന്ത്രത്തില്‍ വ്യാപക ക്രമക്കേട് നടന്നുവെന്നും ഈ രഹസ്യമറിയാവുന്നതുകൊണ്ടാണ് ഗോപിനാഥ് മുണ്ടെ കൊല്ലപ്പെട്ടതെന്നുമാണ് യുഎസ് ഹാക്കര്‍ സെയ്ദ് ഷൂജ ഇന്നലെ വെളിപ്പെടുത്തിയത്. വോട്ടിങ് യന്ത്രത്തില്‍ അട്ടിമറി നടന്നുവെന്ന ആരോപണം തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിഷേധിച്ചിട്ടുണ്ട്.
2014 ലോക്സഭാ തിരഞ്ഞെടുപ്പില്‍ വന്‍തോതില്‍ അട്ടിമറി നടന്നു. യഥാര്‍ഥ തിരഞ്ഞെടുപ്പ് ഫലമല്ല ലോകം അറിഞ്ഞത്. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബിജെപി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി അധികാരത്തില്‍ വന്ന തിരഞ്ഞെടുപ്പിനെക്കുറിച്ച് യുഎസ് സൈബര്‍വിദഗ്ധനും ഹാക്കറുമായ സെയ്ദ് ഷൂജ വെളിപ്പെടുത്തുന്നത് ഇങ്ങിനെയാണ്. വാഹനാപകടത്തില്‍ കൊല്ലപ്പെട്ട ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന ഗോപിനാഥ് മുണ്ടെയ്ക്ക് അട്ടിമറിയെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാമായിരുന്നു. മുണ്ടെയുടെ മരണത്തെക്കുറിച്ച് അന്വേഷിച്ച ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു.
2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് ചുക്കാന്‍ പിടിച്ച മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറായിരുന്ന വി എസ് സമ്പത്തിന് വോട്ടിങ് യന്ത്രത്തിെല അട്ടിമറിയെക്കുറിച്ച് അറിയാമായിരുന്നു. ഗുജറാത്ത്, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പുകളിലും അട്ടിമറി നടന്നു. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നില്ല. മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍ തിരഞ്ഞെടുപ്പുകളിലും അട്ടിമറിക്ക് ശ്രമമുണ്ടായിരുന്നു. രാജ്യത്ത് ഒന്‍പതിടങ്ങളിലാണ് അട്ടിമറിക്കുള്ള സാങ്കേതിക സൗകര്യങ്ങളുള്ളത്.
വോട്ടിങ് യന്ത്രത്തില്‍ തിരിമറി നടത്തുകയാണെന്ന് ഇത് ചെയ്യുന്നവര്‍ക്ക് പോലും അറിയില്ല. അത്ര രഹസ്യമായാണ് കാര്യങ്ങള്‍. ബിജെപിയെ കൂടാതെ ആംആദ്മി പാര്‍ട്ടി, ബിഎസ്പി, എസ്പി എന്നീ പാര്‍ട്ടികളും ഹാക്കിങുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്കായി തന്നെ സമീപിച്ചിരുന്നു. ദ് ഇന്ത്യ ജേര്‍ണലിസ്റ്റ് അസോസിയേഷന്‍ ലണ്ടനില്‍ സംഘടിപ്പിച്ച ഹാക്കത്തോണിലാണ് ഹാക്കര്‍ വെളിപ്പെടുത്തല്‍ നടത്തിയത്. കോണ്‍ഗ്രസ് നേതാവ് കപില്‍ സിബിലിന്‍റെ സാന്നിധ്യവും ഹാക്കത്തോണിലുണ്ടായിരുന്നു. ഹാക്കറുടെ വെളിപ്പെടുത്തലുകളുടെ സത്യാവസ്ഥ ഇനിയും വ്യക്തമല്ല.
ന്യൂഡല്‍ഹി: നടി ആക്രമണക്കേസില്‍ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ ഒരാഴ്ച സമയം ആവശ്യപ്പെട്ട് നടന്‍ ദിലീപ്. കേസ് ഒരാഴ്ച്ചത്തേക്ക് മാറ്റി വെക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപിന്റെ അഭിഭാഷകന്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. കേസിലെ സുപ്രധാന തെളിവായ മെമ്മറി കര്‍ഡിന്റെ പകര്‍പ്പ് നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍ ദിലീപിന്റെ ആവശ്യത്തെ എതിര്‍ത്ത് സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു.
മെമ്മറി കാര്‍ഡ് ദിലീപിന് കൈമാറാന്‍ കഴിയിലെന്നും ദൃശ്യങ്ങള്‍ നടിയെ അപമാനിക്കാന്‍ ഉപയോഗിച്ചേക്കാമെന്നും അറിയിച്ച് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ അറിയിക്കുകയായിരുന്നു. ഇതിന് മറുപടി നല്‍കാനാണ് ദിലീപ് ഒരാഴ്ച്ച സമയം ആവശ്യപ്പെട്ടിരിക്കുന്നത്. ഹര്‍ജിയുടെ തുടര്‍വാദം നാളെയാണ് നടക്കേണ്ടത്. അപേക്ഷ സമര്‍പ്പിച്ച സാഹചര്യത്തില്‍ വാദം നീളാനാണ് സാധ്യത. കേസില്‍ ദിലീപിന് വേണ്ടി ഹാജരാകുന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗിക്കും നാളെ ഹാജരാകന്‍ അസൗകര്യമുണ്ടെന്ന് അപേക്ഷയില്‍ പറയുന്നു.
നേരത്തെ സമാന ആവശ്യം ഉന്നയിച്ച് ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ മെമ്മറി കാര്‍ഡ് ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്ന പ്രൊസിക്യൂഷന്‍ വാദം അംഗീകരിച്ച കോടതി ദിലീപിന്റെ ഹര്‍ജി തള്ളി. കേസില്‍ തന്റെ നിരപരാധിയാണെന്നും മെമ്മറി കാര്‍ഡിലുള്ള ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തതാണെന്നും ദിലീപ് കോടതിയില്‍ വാദിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി ഇതൊന്നും മുഖവിലക്കെടുത്തില്ല.
സ്വന്തം നാട്ടില്‍ വോളി ടൂര്‍ണമെന്റിന്റെ ഉദ്ഘാടനത്തിനിടെ കൂവി വിളിച്ച നാട്ടുകാരെ സ്വതസിദ്ധമായ ശൈലിയില്‍ തെറി വിളിച്ച് പിസി ജോര്‍ജ്ജ്. പൂഞ്ഞാറില്‍ ചേന്നാട്ട് കവലയില്‍ നടന്ന ഈരാറ്റ്‌പോട്ട വോളി ടൂര്‍ണമെന്റിന്റെ ഉദ്ഘാടനത്തിനിടെയാണ് പൂഞ്ഞാര്‍ എംഎല്‍യെ നാട്ടുകാര്‍ കൂവി നാണം കെടുത്തിയത്. കാണികള്‍ ഒന്നടങ്കം കൂവിവിളിച്ചതോടെ കണ്‍ട്രോള് പോയ പിസി ജോര്‍ജ്ജും മൈക്കിലൂടെ തിരിച്ചു കൂവി. പിന്നെ നല്ല മുട്ടന്‍ തെറിവിളിയും നടത്തി.
‘നീയൊക്കെ കൂവി ചാവുമെടാ തെണ്ടികളേ. ഇതാണോ മര്യാദ വൃത്തികെട്ടവന്മാരേ, ഇവിടെ ജനിച്ചു വളര്‍ന്നവനാ ഞാന്‍. നിന്നെക്കാളൊക്കെ വലിയ ചന്തയാ ഞാനും. നീ ചന്തയാണെങ്കില്‍ പത്ത് ചന്തയാ ഞാന്‍. നിന്നെക്കാളൊക്കെ കൂടിയ ചന്ത. കൂവിയാല്‍ പേടിച്ച് ഓടുന്നവനല്ല ഞാന്‍. അങ്ങനെയൊന്നും ഓടിക്കാന്‍ നോക്കണ്ട. കൂവിയാല്‍ നീയൊക്കെ കൂവിക്കൊണ്ടേയിരിക്കും. മര്യാദ വേണം നിനക്കൊക്കെ. നീ കൂവിയാല്‍ ഞാനും കൂവും അത്ര തന്നെ.’ എന്നായിരുന്നു കൂവിയ നാട്ടുകാരോട് പിസിയുടെ പ്രതികരണം. കാണികളുടെ കൂവലിനിടയില്‍ പറഞ്ഞതെല്ലാം മുങ്ങിപ്പോയതോടെ നില്‍ക്കളിയില്ലാതായ പിസി ഒടുവില്‍ പരിപാടി ഉദ്ഘാടനം ചെയ്തതായി അറിയിക്കുന്നു എന്നുപറഞ്ഞ് സ്ഥലംവിട്ടു.
സ്ത്രീവിരുദ്ധമടക്കമുള്ള പിസിയുടെ നിലപാടുകള്‍ എപ്പോഴും വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു. എന്നാല്‍ പൂഞ്ഞാറുകാര്‍ തനിക്കൊപ്പമുണ്ടെന്നും നാട്ടുകാര്‍ക്ക് തന്നെ അറിയാമെന്നും പറയാറുള്ള പിസിയെ അവസാനം നാട്ടുകാരും തള്ളുന്ന കാഴ്ചയാണ് കണ്ടത്. ദിലീപ് വിഷയത്തിലെ അനുഭാവ നിലപാടുകളും ഏറ്റവുമൊടുവിലായി പീഡനക്കേസില്‍ ബിഷപ്പ് ഫ്രാങ്കോയ്ക്ക് വേണ്ടി രംഗത്തിറങ്ങിയതുമൊക്കെ നാട്ടുകാരെയും അക്ഷരാര്‍ത്ഥത്തില്‍ വെറുപ്പിച്ചിട്ടുണ്ട്. അധിക്ഷേപം പതിവാക്കിയ പിസി ജോര്‍ജ്ജിനെതിരെ ‘വായ മൂടെടാ പിസി’ എന്ന ഹാഷ്ടാഗില്‍ സോഷ്യല്‍മീഡിയ ക്യാംപയിന്‍ വരെ സംഘടിപ്പിച്ചിട്ടുണ്ട്.
[ot-video][/ot-video]
പ്രശസ്ത ഗായിക എസ് ജാനകിയെ പല തവണ സോഷ്യല്‍ മീഡിയ കൊന്നതാണ്. ഇപ്പോള്‍ അനുശോചനവുമായി വന്നിരിക്കുന്നത് എസ്എഫ്‌ഐ ആണ്. നിലമ്പൂര്‍ ഏരിയാ സമ്മേളനത്തിലാണ് എസ്എഫ്‌ഐ എസ്. ജാനകിക്ക് അനുശോചനം രേഖപ്പെടുത്തിയത്. ജീവിച്ചിരിക്കുന്ന എസ് ജാനകിക്ക് അനുശോചനം അറിയിച്ചത് നേതാക്കളും ശ്രദ്ധിച്ചില്ല. കലാസാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ക്കും പ്രശസ്തവരും അല്ലാത്തവരുമായ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും അനുശോചനം രേഖപ്പെടുത്തി അവതരിപ്പിച്ച പ്രമേയത്തിലാണ് എസ്. ജാനികയുടെ പേരും ഇടം പിടിച്ചത്.
എസ്. ജാനികയുടെ പേര് ഉള്‍പ്പെടുത്തിയ വിവരം പ്രമേയം അവതരിപ്പിച്ച വേളയില്‍ പോലും ആരും ശ്രദ്ധിച്ചില്ല. നേരത്തെ സംഗീത ജീവിതം അവസാനിപ്പിക്കുകയാണെന്ന് എസ്. ജാനകി അറിയിച്ചിരുന്നു. തുടര്‍ന്ന് പൊതുപരിപാടികളില്‍ നിന്നും വിട്ടു നില്‍ക്കാനും തുടങ്ങി. ഇതേ തുടര്‍ന്ന് എസ്. ജാനകി മരിച്ചതായി വ്യാജവാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
പക്ഷേ പ്രശസ്തയായ ഗായികയുടെ മരണം വിവരം സത്യമാണോയെന്ന് പോലും പരിശോധിക്കാതെയാണ് എസ് എഫ് ഐ അനുശോചന പ്രമേയം അവതരിപ്പിച്ചത്.പ്രശസ്ത ഗായിക എസ് ജാനകിയെ പല തവണ സോഷ്യല്‍ മീഡിയ കൊന്നതാണ്. ഇപ്പോള്‍ അനുശോചനവുമായി വന്നിരിക്കുന്നത് എസ്എഫ്‌ഐ ആണ്. നിലമ്പൂര്‍ ഏരിയാ സമ്മേളനത്തിലാണ് എസ്എഫ്‌ഐ എസ്. ജാനകിക്ക് അനുശോചനം രേഖപ്പെടുത്തിയത്.
ജീവിച്ചിരിക്കുന്ന എസ് ജാനകിക്ക് അനുശോചനം അറിയിച്ചത് നേതാക്കളും ശ്രദ്ധിച്ചില്ല. കലാസാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ക്കും പ്രശസ്തവരും അല്ലാത്തവരുമായ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും അനുശോചനം രേഖപ്പെടുത്തി അവതരിപ്പിച്ച പ്രമേയത്തിലാണ് എസ്. ജാനികയുടെ പേരും ഇടം പിടിച്ചത്.
എസ്. ജാനികയുടെ പേര് ഉള്‍പ്പെടുത്തിയ വിവരം പ്രമേയം അവതരിപ്പിച്ച വേളയില്‍ പോലും ആരും ശ്രദ്ധിച്ചില്ല. നേരത്തെ സംഗീത ജീവിതം അവസാനിപ്പിക്കുകയാണെന്ന് എസ്. ജാനകി അറിയിച്ചിരുന്നു. തുടര്‍ന്ന് പൊതുപരിപാടികളില്‍ നിന്നും വിട്ടു നില്‍ക്കാനും തുടങ്ങി. ഇതേ തുടര്‍ന്ന് എസ്. ജാനകി മരിച്ചതായി വ്യാജവാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. പക്ഷേ പ്രശസ്തയായ ഗായികയുടെ മരണം വിവരം സത്യമാണോയെന്ന് പോലും പരിശോധിക്കാതെയാണ് എസ് എഫ് ഐ അനുശോചന പ്രമേയം അവതരിപ്പിച്ചത്.
തമിഴ്‌നാട്ടിലെ പുതുക്കോട്ടയില്‍ നടന്ന ജെല്ലിക്കെട്ടിനിടെ കാളയുടെ കുത്തേറ്റ് രണ്ട് പേര്‍ മരിച്ചു. മുപ്പതോളം പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ചയാണ് ലോക റെക്കോഡ് ലക്ഷ്യം വെച്ച് 1354 കാളകളെ ഉള്‍പ്പെടുത്തി ജെല്ലിക്കെട്ട് നടത്തിയത്. റാം (35), സതീഷ് കുമാര്‍ (35) എന്നിവരാണ് മരിച്ചത്. ജെല്ലിക്കെട്ട് കാണാനെത്തിയവരായിരുന്നു ഇവര്‍.
തമിഴ്‌നാട് ആരോഗ്യമന്ത്രി വിജയഭാസ്‌കറിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.മുഖ്യമന്ത്രി ഇ. പളനിസാമിയാണ് ജെല്ലിക്കെട്ട് ഫ്‌ളാഗ് ഓഫ് ചെയ്തത്.തമിഴ്ജനതയുടെ പ്രതാപവും കരുത്തും തെളിയിക്കുന്നതാണ് ജെല്ലിക്കെട്ട് എന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പറഞ്ഞു.
റെക്കോഡ് മറികടക്കാന്‍ ലക്ഷ്യംവെച്ച് ഇത്തവണ 424 മത്സരാര്‍ത്ഥികളും ജെല്ലിക്കെട്ടിനായി കളത്തിലിറങ്ങിയിരുന്നു.ഒരൊറ്റ ദിവസത്തില്‍ ഇത്രയധികം കാളകളെ മത്സരത്തിനിറക്കുന്നത് ഇതാദ്യമായാണെന്നും തമിഴ്ജനതയുടെ പ്രതാപം പ്രകടമാക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും തമിഴ്‌നാട് ആരോഗ്യമന്ത്രി സി വിജയഭാസ്‌കര്‍ വ്യക്തമാക്കി