ഷിബി ചേപ്പനത്ത്
ലണ്ടൻ : പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ മലങ്കരയുടെ പുതിയ കാതോലിക്കാ സ്ഥാനാരോഹണം ഈ മാസം 25 ന് ലെബനോനിലെ പാത്രിയർക്കാ അരമനയിൽ വച്ച് നടക്കും. സ്ഥാനാരോഹണ ശുശ്രൂഷയിൽ സംബന്ധിക്കുവാൻ യുകെ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഐസക് മാർ ഒസ്താത്തിയോസ് തിരുമേനിയുടെ നേതൃത്വത്തിൻ 16 അംഗ സംഘം മാർച്ച് 23 ന് പുറപ്പെടും.
സംഘത്തിൽ ഗീവർഗീസ് തണ്ടായത്ത് കശീശ്ശ, ഭദ്രാസന ട്രഷറർ ഷിബി ചേപ്പനത്ത്, കൗൺസിൽ അംഗങ്ങളായ ജിബു ഐസക്, അനിൽ കവലയിൽ, സഭാ മാനേജിങ്ങ് കമ്മറ്റി അംഗം ശ്രീ പോൾ ജോൺ എന്നിവർ ഉൾപ്പടെ ഭദ്രാസനത്തിലെ വിവിധ ഇടവകകളിൽ നിന്നുള്ള സഭാംഗങ്ങളും ഉൾപ്പെട്ടിട്ടുണ്ട്. പരിശുദ്ധ പാത്രിയർക്കീസ് ബാവായായും, ശ്രേഷ്ഠ കാതോലിക്കാ ബാവായായും സംഘം പ്രത്യേകം കുടിക്കാഴ്ച നടത്തി 27 ന് തിരിക്കുകയും ചെയ്യുന്ന രീതിയിലാണ് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്.
കളമശ്ശേരി പോളിടെക്‌നിക് കേളേജിലെ പെരിയാര്‍ മെന്‍സ് ഹോസ്റ്റലിലെ മിന്നല്‍ പരിശോധനയില്‍ വന്‍ കഞ്ചാവ് ശേഖരം പിടികൂടിയ സംഭവത്തില്‍ ഒരാള്‍ കൂടി പിടിയില്‍. ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ചുനല്‍കിയെന്ന് കരുതുന്ന ആലുവ സ്വദേശിയായ ആഷികാണ് പിടിയിലായത്. പോളിടെക്‌നിക്കില്‍നിന്ന് സെമസ്റ്റര്‍ ഔട്ടായ വിദ്യാര്‍ഥിയാണ് ആഷിക്.
ശനിയാഴ്ച രാത്രിയാണ് പോലീസ് ആഷിക്കിനെ കസ്റ്റഡിയില്‍ എടുത്തത്. ഇയാളെ ചോദ്യംചെയ്തുവരികയാണ്. വ്യാഴാഴ്ച വൈകീട്ട് ആറുമണിക്ക് ശേഷമാണ് കഞ്ചാവ് എത്തിച്ചതെന്നാണ് കരുതുന്നത്. ആഷിക്കിന് എവിടെനിന്നാണ് ലഹരി ലഭിച്ചതെന്ന് പോലീസ് അന്വേഷിക്കും. സെമസ്റ്റര്‍ ഔട്ടായ ശേഷവും ഇയാള്‍ നിരന്തരം ഹോസ്റ്റലില്‍ എത്തിയിരുന്നുവെന്നാണ് വിവരം.
ഇയാള്‍ ലഹരിവിതരണക്കാരനാണോ, സ്ഥിരമായി ഹോസ്റ്റലില്‍ കഞ്ചാവ് എത്തിക്കുന്ന ആളാണോ, എവിടെനിന്ന് കഞ്ചാവ് ലഭിച്ചു എന്നീ കാര്യങ്ങളിലാണ് പോലീസ് അന്വേഷണം നടത്തുക. പൂര്‍വവിദ്യാര്‍ഥിയാണ് കഞ്ചാവ് എത്തിച്ചത് എന്ന വിവരം നേരത്തേ പോലീസിന് ലഭിച്ചിരുന്നു. ഇയാളെക്കുറിച്ച് സൂചന ലഭിച്ചതായും ഉടന്‍ അയാളിലേക്ക് എത്താന്‍ കഴിയുമെന്നും കഴിഞ്ഞദിവസം അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു.
ഹോസ്റ്റലിലെ വിദ്യാര്‍ഥികളുടെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കാന്‍ ഒരുങ്ങുകയാണ് പോലീസ്. ഏതെല്ലാം അക്കൗണ്ടുകളിലേക്ക് പണം വന്നെന്നും പോയെന്നുമുള്ള അന്വേഷമാണ് നടത്തുക. ഇതിലൂടെ ലഹരി വില്‍പ്പന നടത്തുന്നവരിലേക്ക് എത്താന്‍ സാധിക്കുമെന്നാണ് പോലീസ് കരുതുന്നത്.
ഹോളി ആഘോഷത്തോട് അനുബന്ധിച്ച് 500 രൂപ മുതലാണ് ലഹരിവില്‍പ്പന നടത്തിയതെന്നാണ് പോലീസിന് ലഭിക്കുന്ന വിവരം. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ബാങ്ക് അക്കൗണ്ടുകളില്‍ പരിശോധന നടത്തുന്നത്. ഇതിന് പുറമേ ഫോണ്‍ രേഖകളും പരിശോധിക്കും. കേസില്‍ സംശയമുള്ള ആളുകളെ വിശദമായി പരിശോധിക്കും. അറസ്റ്റുചെയ്ത് ജാമ്യത്തില്‍ വിട്ടയച്ച വിദ്യാര്‍ഥികളെ ആവശ്യമെങ്കില്‍ വീണ്ടും വിളിച്ചുവരുത്തി ചോദ്യംചെയ്‌തേക്കും.
കളമശ്ശേരി പോളിടെക്‌നിക് കോളേജിലെ പെരിയാല്‍ മെന്‍സ് ഹോസ്റ്റലില്‍നിന്ന് കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തില്‍ രണ്ടുകേസുകളാണ് രജിസ്റ്റര്‍ചെയ്തത്. കൊല്ലം കുളത്തൂപ്പുഴ ആകാശ് (21), ആലപ്പുഴ കാര്‍ത്തികപ്പിള്ളി സ്വദേശി ആദിത്യന്‍ (20), കൊല്ലം കരുനാഗപ്പള്ളി സ്വദേശി ആര്‍. അഭിരാജ് (21) എന്നിവരാണ് അറസ്റ്റിലായത്. ഹോളി ആഘോഷത്തിന് വിദ്യാര്‍ഥികള്‍ക്കിടയില്‍ വിതരണം ചെയ്യാന്‍ എത്തിച്ചതാണ് കഞ്ചാവെന്നാണ് പോലീസ് അറിയിച്ചത്.
ആകാശിന്റെ മുറിയില്‍നിന്ന് 1.909 കിലോഗ്രാമും കോളേജ് യൂണിയന്‍ ജനറല്‍ സെക്രട്ടറിയും എസ്എഫ്‌ഐ നേതാവുമായ അഭിരാജിന്റേയും ആദിത്യന്റേയും മുറിയില്‍നിന്ന് 9.7 ഗ്രാം കഞ്ചാവുമാണ് പിടിച്ചെടുത്തത്. കഞ്ചാവിന്റെ അളവ് ഒരു കിലോഗ്രാമതില്‍ താഴെ ആയതിനാല്‍ അഭിരാജിനേയും ആദിത്യനേയും സ്‌റ്റേഷന്‍ ജാമ്യത്തില്‍വിട്ടിരുന്നു.
കണ്ണൂര്‍ തളിപ്പറമ്പില്‍ 12 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 23-കാരിയായ യുവതി അറസ്റ്റില്‍. പുളിമ്പറമ്പ് സ്വദേശി സ്‌നേഹ മെര്‍ളിനെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ചൈല്‍ഡ് ലൈന്‍ അധികൃതര്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് പീഡനവിവരം പുറത്തറിയുന്നത്. നിരവധി തവണ സ്‌നേഹ 12-കാരിയെ പീഡിപ്പിച്ചതായാണ് വെളിപ്പെടുത്തല്‍.
സ്‌കൂള്‍ വിദ്യാര്‍ഥിനിയായ 12-കാരിയുടെ ബാഗില്‍ നിന്ന് അധ്യാപിക മൊബൈല്‍ ഫോണ്‍ പിടിച്ചതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍ സംശയം തോന്നിയ അധ്യാപിക ഈ വിവരം കുട്ടിയുടെ രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അധ്യാപകരുടെ നിര്‍ദേശം അനുസരിച്ച് രക്ഷിതാക്കള്‍ കുട്ടിയെ ചൈല്‍ഡ് ലൈനിന്റെ കൗണ്‍സിലിങ്ങിന് വിധേയമാക്കിയത്.
യുവതി പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്ന് 12-കാരി കൗണ്‍സിലിങ്ങില്‍ വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് ഈ വിവരം പോലീസില്‍ അറിയിക്കുകയും യുവതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതിയായ സ്‌നേഹ മെര്‍ളിന്‍ പെണ്‍കുട്ടിക്ക് സ്വര്‍ണ ബ്രെയ്‌സ്‌ലെറ്റ് ഉള്‍പ്പെടെയുള്ള സമ്മാനങ്ങള്‍ നല്‍കിയിരുന്നതായും വെളിപ്പെടുത്തലുകളുണ്ട്. ഫെബ്രുവരി മാസം നടത്തിയ പീഡനത്തിന്റെ അടിസ്ഥാനത്തിലാണ് യുവതി അറസ്റ്റിലായിരിക്കുന്നത്.
12-കാരിയായ കുട്ടിക്ക് പുറമെ, 14 വസയുള്ള ആണ്‍കുട്ടിയേയും സ്‌നേഹ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. പീഡിപ്പിച്ചതിന്റെ വീഡിയോ ചിത്രീകരിക്കുകയും പീഡന വിവരം പുറത്തുപറയാതിരിക്കാന്‍ ഈ ദൃശ്യങ്ങള്‍ കാട്ടി ആണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയെന്നുമാണ് വിവരം. സി.പി.ഐ. നേതാവായിരുന്ന കോമത്ത് മുരളിയെ ഹെല്‍മറ്റ് കൊണ്ട് ആക്രമിച്ചതിന് സ്‌നേഹ മെര്‍ളിനെതിരേ പോലീസ് കേസ് നിലവിലുണ്ട്.
കളമശ്ശേരി ഗവ. പോളിടെക്‌നിക് കോളേജിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍നിന്ന് രണ്ടുകിലോ കഞ്ചാവ് പിടികൂടി. വ്യാഴാഴ്ച രാത്രി പോലീസ് നടത്തിയ റെയ്ഡിലാണ് കഞ്ചാവ് ശേഖരം പിടികൂടിയത്.
കളമശ്ശേരി പോലീസിനും ഡാന്‍സാഫിനും ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് വ്യാഴാഴ്ച രാത്രിയാണ് ഹോസ്റ്റലില്‍ റെയ്ഡ് നടത്തിയത്. മുറികളില്‍ നടത്തിയ പരിശോധനയില്‍, ഒരു മുറിയില്‍നിന്ന് മാത്രം 1.9 കിലോ കഞ്ചാവ് കണ്ടെത്തി. മറ്റൊരു മുറിയില്‍നിന്ന് ഒമ്പതുഗ്രാം കഞ്ചാവും പിടികൂടി.
കൊല്ലം സ്വദേശിയായ ആകാശിന്റെ മുറിയില്‍നിന്നാണ് 1.9 കിലോ കഞ്ചാവ് കണ്ടെത്തിയത്. ആലപ്പുഴ സ്വദേശിയായ ആദിത്യന്‍, കൊല്ലം സ്വദേശിയായ അഭിരാജ് എന്നിവരുടെ മുറിയില്‍നിന്നാണ് ഒമ്പതുഗ്രാം കഞ്ചാവ് പിടികൂടിയത്. മൂവരും പോലീസ് കസ്റ്റഡിയിലാണ്.
പരിശോധനയ്ക്കായെത്തിയ പോലീസ് സംഘത്തെ കണ്ട് മൂന്നുപേർ ഓടി രക്ഷപ്പെട്ടു. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
യുക്രൈനുമായി 30 ദിവസത്തെ വെടിനിർത്തലിന് യുഎസ് മുന്നോട്ടുവെച്ച നിർദേശം തത്ത്വത്തിൽ അംഗീകരിക്കുന്നതായി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുതിൻ. എന്നാൽ, കരാറിലെ വ്യവസ്ഥകൾ പരിശോധിക്കേണ്ടതുണ്ടെന്നും ദീർഘകാല സമാധാനത്തിനു വഴിതുറക്കുന്നതാകണം അതെന്നും അദ്ദേഹം പറഞ്ഞു.
മുപ്പതുദിന വെടിനിർത്തൽ സൈന്യത്തെ കരുത്തുറ്റതാക്കാൻ യുക്രൈൻ ഉപയോഗപ്പെടുത്തുമോ എന്ന ആശങ്ക അദ്ദേഹം പങ്കിട്ടു. യുദ്ധത്തിനു പരിഹാരമുണ്ടാക്കാൻ കാര്യമായി ശ്രദ്ധിക്കുന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് പുതിൻ നന്ദിപറഞ്ഞു. സമാധാനമുണ്ടാക്കാൻ ശ്രമം നടത്തിയ ചൈന, ഇന്ത്യ, ബ്രസീൽ, ദക്ഷിണാഫ്രിക്ക എന്നിവയുടെ നേതാക്കൾക്കും അദ്ദേഹം നന്ദിയറിയിച്ചു.
അപ്പച്ചൻ കണ്ണഞ്ചിറ
പൂൾ: മലയാളികളുടെ സ്വന്തം ഭാവഗായകൻ യശ്ശശരീരനായ ശ്രീ പി ജയചന്ദ്രന് ‘മഴവിൽ സംഗീതം’ സംഗീതാർച്ചന അർപ്പിക്കുന്നു. യു കെ യിലെ പ്രശസ്ത ഗായകർ പങ്കുചേരുന്ന മഴവിൽ സംഗീതം ഫ്ലാഷ് മ്യൂസിക്കൽ നെറ്റിലൂടെ പ്രിയ ഭാവഗായകനും, വിവിധ ഭാഷകളിലായി പതിനാറായിരത്തില്പരം ഗാനങ്ങൾക്ക് ജീവൻ പകർരുകയും ചെയ്ത പി ജയചന്ദ്രൻ സാറിന് അദ്ദേഹത്തിന്റെ തെരഞ്ഞെടുത്ത ഗാനങ്ങൾ ആലപിച്ചുകൊണ്ട് സംഗീതാർച്ചന സമർപ്പിക്കും. അർഹമായ ദൃശ്യ-ശ്രവണ ശ്രദ്ധാഞ്ജലിയാവും പ്രിയ ഭാവഗായകന് ആരാധകവൃന്ദത്തോടൊപ്പം മഴവിൽ സംഗീതം പൂളിൽ സമർപ്പിക്കുക.
മഴവിൽ സംഗീതം ഫ്‌ളാഷ് മ്യൂസിക്കൽ നൈറ്റിന് വേദിയാവുക പൂളിലുള്ള ബ്രോഡ്സ്റ്റോൺ വാർ മെമ്മോറിയൽ ഹാളാണ്. സംഗീത വിരുന്നിനൊപ്പം, മികവുറ്റ നൃത്ത നൃത്യങ്ങളും , മിമിക്സ് പരേഡും അടക്കം ആകർഷകമായ പരിപാടികൾ ഉണ്ടായിരിക്കുന്നതാണ്.—
വൈകുന്നേരം ആറു മണിക്കരംഭിക്കുന്ന മ്യൂസിക്കൽ നൈറ്റ് രാത്രി പത്തു മണിവരെ നീണ്ടു നിൽക്കും.
യുകെയിലെ പ്രശസ്തമായ ‘മട്ടാഞ്ചേരി റെസ്‌റ്റോറന്റ്’ ഒരുക്കുന്ന ഫുഡ്‌സ്‌റ്റാളും വേദിയോടനുബന്ധിച്ച് തുറന്നു പ്രവർത്തിക്കുന്നതാണ്. ഫ്ലാഷ് മ്യൂസിക്കൽ നൈറ്റിന് LED സ്‌ക്രീനിലൂടെ മാസ്മരിക പശ്ചാത്തലമൊരുക്കുന്നതും, നൂതന സാങ്കേതിക മികവുള്ള ലൈറ്റ് ആൻഡ് സൗണ്ട് സിസ്റ്റം ചെയ്യുന്നതും യുകെയിലെ പ്രശസ്തമായ ‘ഗ്രേസ് മേലോഡീസ് ഹാംപ്ഷ്യർ’ ആണ്.
ഒരു നല്ല സംഗീത കലാ സന്ധ്യ ആസ്വദിക്കുവാൻ എല്ലാ സംഗീത പ്രേമികളെയും സസ്നേഹം സ്വാഗതം ചെയ്യുന്നു.
Contact: Aneesh George 07915061105 Shinu Cyriac 07888659644
Robins Pazhukkayil : 07872958973
Venue: Broadstone War Memorial Hall Tudor Rd, Broadstone, Poole, Broadstone BH18 8AW
റെക്സം രൂപതാ വൈദികൻ ആയിരുന്ന ബഹുമാനപെട്ട ഫാദർ ഷാജി പുന്നാട്ടിന്റെ രണ്ടാം ചരമവാർഷികം മാർച് 23 – ന് 3.30 മണിക്ക് ഭൗതീകദേഹം അടക്കം ചെയ്ത പന്ദാസഫ് ഫ്രാൻസിസ്കൻ ചർച്ചിൽ നടത്തപെടുന്നു. റെക്സം രുപതാ വൈദികരും ഷാജി അച്ചന്റെ സ്നേഹിതരായ വൈദീകരും ചേർന്ന് അർപ്പിക്കുന്ന സമൂഹബലി യിലും അനുസ്മരണ പ്രാർത്ഥനകളിലും പങ്കു ചേർന്ന് അച്ഛന്റെ ആത്മശാന്തിക്കായി പ്രാർത്ഥിക്കാൻ എല്ലാവരെയും ഷെണിച്ചുകൊള്ളുന്നു.
പള്ളിയിൽ നടക്കുന്ന കുർബാനക്കും പ്രാർത്ഥന ശുശ്രൂഷകൾക്കും ശേഷം സെമിത്തേരിയിൽ ഷാജി അച്ചന്റ കബറിടത്തിൽ ഒപ്പീസും മറ്റ് പ്രാർത്ഥനകളും നടത്ത പെടുന്നു. സെമിത്തേരിയിൽ നടക്കുന്നപ്രാർത്ഥനകൾക്ക് ശേഷം പള്ളി ഹാളിൽ. കോഫീ റിഫ്രഷ്മെന്റ് ഉണ്ടായിരിക്കുന്നതാണ്.
ഷാജി അച്ഛന്റെ ഓർമ്മ വാർഷികത്തിൽ പങ്കെടുക്കാൻ അച്ഛന്റെ എല്ലാ കുടുംബ അംഗങ്ങളെയും, സ്നേഹിതരെയും റെക്സം രൂപതാ മലയാളി കമ്മ്യൂണിറ്റി സ്നേഹത്തോടെ പന്തസാഫ് ഫ്രാൻസിസ്കൻ പള്ളിയിലേക്ക് സ്വാഗതം ചെയ്യ്തു കൊള്ളുന്നു.
കൂടുതൽ വിവരങ്ങൾക്ക്.
Fr. Johson Kattiparampil CMI – 0740144110
Fr. George CMI – 07748561391
പള്ളിയുടെ വിലാസം
Vincentian Divine Retreat Centre, Phantasaph 5 Monastery Road Phantasaph.
CH8 8PN.
ലണ്ടനിൽ ഒരു ഗുരുവായൂരപ്പക്ഷേത്രം എന്ന സാക്ഷാത്കാരത്തിന് വേണ്ടി സംയുകതമായി പ്രയത്നിക്കുന്ന ലണ്ടൻ ഹിന്ദു ഐക്യ വേദിയും മോഹൻജി ഫൗണ്ടേഷനും ചേർന്ന് മീനഭരണി മഹോത്സവം സംഘടിപ്പിക്കുന്നു. ഈ വരുന്ന മാർച്ച് 29-ാം തീയതി ശനിയാഴ്ച വൈകുന്നേരം 6 മണിമുതൽ ലണ്ടനിലെ ക്രോയിഡോണിൽ ഉള്ള വെസ്റ്റ് തോണ്ടാൻ കമ്മ്യൂണിറ്റി സെൻഡറിൽ വച്ചാണ് ചടങ്ങുകൾ നടത്തപ്പെടുന്നത്. അന്നേ ദിവസം ദേവി ഉപാസന, മഹിഷാസുര മർഥിനി സ്‌തോത്രാലാപനം , നാമജപം , ദീപാരാധന ,അന്നദാനം എന്നിവ ഉണ്ടായിരിക്കുന്നതാണ്. ജാതി മത ഭേദമന്യേ എല്ലാവർക്കും ഈ ചടങ്ങിൽ പങ്കെടുക്കാമെന്നു സംഘാടകർ അറിയിച്ചു .
കഴിഞ്ഞദിവസം വര്‍ക്കലയില്‍ പിടിയിലായത് ഇന്റര്‍പോള്‍ റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ച അന്താരാഷ്ട്ര കുറ്റവാളി. വിവിധ സാമ്പത്തിക കുറ്റകൃത്യങ്ങളിലടക്കം പ്രതിയായ, യു.എസ്. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ലിത്വാനിയന്‍ പൗരന്‍ അലക്‌സേജ് ബെസിയോക്കോവിനെ(46)യാണ് സിബിഐയുടെ ഇന്റര്‍നാഷണല്‍ പോലീസ് കോ-ഓപ്പറേഷന്‍ യൂണിറ്റിന്റെ സഹായത്തോടെ കഴിഞ്ഞദിവസം വര്‍ക്കലയില്‍നിന്ന് അറസ്റ്റ് ചെയ്തത്. കുടുംബത്തോടൊപ്പം അവധിക്കാലം ആസ്വദിക്കാനായി വര്‍ക്കലയിലെത്തിയ ഇയാളെ ഒരു ഹോംസ്‌റ്റേയില്‍നിന്നാണ് കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം.
ഗാരന്റക്‌സ് എന്ന ക്രിപ്‌റ്റോകറന്‍സി എക്‌സ്‌ചേഞ്ചിന്റെ സഹസ്ഥാപകരില്‍ ഒരാളാണ് അലക്‌സേജ് ബെസിയോക്കോവ്. അന്താരാഷ്ട്ര ക്രിമിനല്‍ സംഘങ്ങള്‍ക്കും സൈബര്‍ കുറ്റവാളികള്‍ക്കും കള്ളപ്പണം വെളുപ്പിക്കാന്‍ സഹായം നല്‍കിയെന്നതാണ് ഇയാള്‍ക്കെതിരായ പ്രധാന കുറ്റം. അലക്‌സേജിനൊപ്പം ഗാരന്റക്‌സിന്റെ സഹസ്ഥാപകരിലൊരാളായ അലക്‌സാണ്ടര്‍ മിറ സെര്‍ദ എന്ന റഷ്യന്‍ പൗരനെതിരേയും സമാന കുറ്റത്തിന് യു.എസ്. ഏജന്‍സികള്‍ കേസെടുത്തിരുന്നു. ഇയാള്‍ നിലവില്‍ യു.എ.ഇ.യിലാണെന്നാണ് വിവരം.
അമേരിക്കയുടെ അപേക്ഷപ്രകാരം ഡല്‍ഹിയിലെ പട്യാല ഹൗസ് കോടതി അലക്‌സേജിനെതിരേ വാറന്റ് പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്ന് പട്യാല ഹൗസ് കോടതിയുടെ നിര്‍ദേശപ്രകാരമാണ് വര്‍ക്കലയില്‍നിന്ന് പോലീസ് ഇയാളെ പിടികൂടിയത്. നിലവില്‍ റിമാന്‍ഡ് ചെയ്ത പ്രതിയെ വ്യാഴാഴ്ച ഡല്‍ഹിയിലേക്ക് കൊണ്ടുപോകും. തുടര്‍ന്ന് പട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കിയശേഷം യു.എസിന് കൈമാറും.
2019 മുതല്‍ 2025 വരെയുള്ള കാലയളവിലാണ് അലക്‌സേജും മിറ സെര്‍ദയും ഗാരന്റക്‌സ് എന്ന ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച് പ്രവര്‍ത്തിപ്പിച്ചിരുന്നത്. ക്രിമിനല്‍ പ്രവര്‍ത്തനങ്ങളിലൂടെ ലഭിക്കുന്ന കള്ളപ്പണം വെളുപ്പിക്കാനാണ് ഇവര്‍ സഹായം നല്‍കിയിരുന്നത്. തീവ്രവാദസംഘടനകള്‍ക്കും മയക്കുമരുന്ന് സംഘങ്ങള്‍ക്കും പുറമേ സൈബര്‍ കുറ്റവാളികള്‍ക്കും ഇവര്‍ കള്ളപ്പണം വെളുപ്പിക്കാന്‍ സഹായം നല്‍കിയിരുന്നതായാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
ഒരാഴ്ച മുന്‍പ് ഗാരന്റക്‌സ് ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചിന്റെ 26 മില്യണ്‍ ഡോളര്‍ വിലവരുന്ന സ്വത്ത് യു.എസ്. ഏജന്‍സികള്‍ മരവിപ്പിച്ചിരുന്നു. ഇതിനുപിന്നാലെയാണ് കേസിലെ മുഖ്യപ്രതികളിലൊരാളായ അലക്‌സേജിനെ കേരളത്തില്‍നിന്ന് അറസ്റ്റ്‌ചെയ്തത്. ആഗോളതലത്തിലുള്ള കുറ്റകൃത്യങ്ങള്‍ക്കും തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കും സഹായകമാകുന്ന കള്ളപ്പണം വെളുപ്പിക്കലിനെതിരേയുള്ള പോരാട്ടത്തിന്റെ വലിയ വിജയമായാണ് അലക്‌സേജിന്റെ അറസ്റ്റിനെ യു.എസ്. ഏജന്‍സികള്‍ വിലയിരുത്തുന്നത്.