Latest News

പാലാ/ രാമപുരം: സാക്ഷര കേരളത്തെ നാണിപ്പിക്കുന്ന ഒരു വാർത്തയാണ് അക്ഷരനഗരിയെന്ന് വിശേഷണമുള്ള കോട്ടയം ജില്ലയിലെ പാലായിക്കടുത്തുള്ള രാമപുരത്തുനിന്നും വന്നിരിക്കുന്നത്.  രാ​മ​പു​ര​ത്ത് വച്ച് നെ​ടു​മ്പാ​ശേ​രി​യി​ൽ ​നി​ന്നും മ​ട​ങ്ങു​ക​യാ​യി​രു​ന്ന കു​ടും​ബ​ത്തി​നു നേ​രെ സ​ദാ​ചാ​ര ഗു​ണ്ടാ ആ​ക്ര​മ​ണം ഉണ്ടായിരിക്കുന്നത്. മും​ബൈ​യി​ൽ​നി​ന്നും നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ യു​വ​തി​ക്കും ഇ​വ​രു​ടെ പി​താ​വി​നും സ​ഹോ​ദ​ര​നും മ​ർ​ദ​ന​മേ​റ്റു. ശ​നി​യാ​ഴ്ച രാ​ത്രി 9.30 ന് ​പാ​ലാ നെ​ച്ചി​പ്പു​ഴൂ​രാ​യി​രു​ന്നു സം​ഭ​വം. റാ​ന്നി ഇ​ട​മ​ണ്‍ തോ​മ്പി​ക്ക​ണ്ടം ക​ല്ലി​ച്ചേ​ത്ത് സ​ജി മാ​ത്യു(50), മ​ക​ൻ ജോ​ർ​ജി(17), മ​ക​ൾ മേ​ഘ(22) എ​ന്നി​വ​ർ​ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്.  സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​ർ നെ​ച്ചി​പ്പു​ഴൂ​ർ തെ​ക്കേ​ക​ള​ത്തി​നാ​നി​ക്ക​ൽ ജെ​നീ​ഷ് (42), ഇ​യാ​ളു​ടെ പി​താ​വ് ബാ​ല​കൃ​ഷ്ണ​ൻ (78), സെ​യി​ൽ ടാ​ക്സ് ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​ര​ൻ നെ​ച്ചി​പ്പു​ഴൂ​ർ മാ​വേ​ലി​ൽ ജോ​ഷി ജോ​സ​ഫ് (45) എ​ന്നി​വ​ർ അ​റ​സ്റ്റി​ലാ​യി. കേ​സി​ൽ ഇ​നി​യും ഏ​ഴോ​ളം പേ​രെ പി​ടി​കൂ​ടാ​നു​ണ്ട്.

മും​ബൈ​യി​ൽ ന​ഴ്സാ​യ മേ​ഘ​യു​മാ​യി സ​ജി മാ​ത്യു​വും ജോ​ർ​ജി​യും നെ​ടു​മ്പാ​ശേ​രി​യി​ൽ​നി​ന്ന് റാ​ന്നി​യി​ലേ​ക്കു വ​രി​ക​യാ​യി​രു​ന്നു. നെ​ച്ചി​പ്പു​ഴൂ​ർ ഭാ​ഗ​ത്തെ​ത്തി​യ​പ്പോ​ൾ മേ​ഘ​യ്ക്കു ഛർ​ദി​ക്കാ​ൻ തോ​ന്നു​ക​യും കാ​ർ നി​ർ​ത്തു​ക​യും ചെ​യ്തു. ഈ ​സ​മ​യം സ​മീ​പ​ത്തെ വീ​ട്ടി​നി​ന്നും ഇ​റ​ങ്ങി​വ​ന്ന ജെ​നീ​ഷും സം​ഘ​വും ഛർ​ദി​ക്കാ​ൻ നി​ന്ന മേ​ഘ​യു​ടെ ചി​ത്രം മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തി. ഇ​ത് സ​ജി​യും ജോ​ർ​ജി​യും ചോ​ദ്യം ചെ​യ്ത​തോ​ടെ​യാ​ണ് സം​ഘ​ർ​ഷം ഉ​ണ്ടാ​യ​ത്. സ​മീ​പ​ത്തെ വീ​ട്ടി​ലി​രു​ന്നു മ​ദ്യ​പി​ക്കു​ക​യാ​യി​രു​ന്ന ജെ​നീ​ഷും സം​ഘ​വും കാ​ർ യാ​ത്ര​ക്കാ​ർ മ​ദ്യ​പി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് ആ​രോ​പി​ച്ചാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. പ​ത്തോ​ളം പേ​ർ ചേ​ർ​ന്ന് മേ​ഘയെ ഉ​ൾ​പ്പെ​ടെ മ​ർ​ദി​ച്ചു.

സം​ഭ​വ​ത്തി​ൽ ഇ​ട​പെ​ടാ​ൻ ശ്ര​മി​ച്ച ബൈ​ക്ക് യാ​ത്ര​ക്കാ​രാ​യ ര​ണ്ട് യു​വാ​ക്ക​ളെ​യും സം​ഘം മ​ർ​ദി​ച്ചു. ബൈ​ക്ക് യാ​ത്ര​ക്കാ​രാ​യ യു​വാ​ക്ക​ൾ പോ​ലീ​സി​ൽ വി​വ​രം അ​റി​യ​ച്ച​തോ​ടെ​യാ​ണ് അ​ക്ര​മി​ക​ൾ പി​ൻ​വാ​ങ്ങി​യ​ത്. പോ​ലീ​സ് എ​ത്തി​യാ​ണ് സ​ജി​യേ​യും മ​ക്ക​ളെ​യും ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. ഇ​തേ ആ​ശു​പ​ത്രി​യി​ൽ ജെ​നീ​ഷും ബാ​ല​കൃ​ഷ്ണ​നും ജോ​ഷി​യും ചി​കി​ത്സ തേ​ടി​യെ​ത്തി​യ​തോ​ടെ മേ​ഘ​യും പി​താ​വും അ​ക്ര​മി​ക​ളെ തി​രി​ച്ച​റി​ഞ്ഞു പോ​ലീ​സി​നു വി​വ​രം കൈ​മാ​റി. പോ​ലീ​സ് ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ​നി​ന്നും അ​റ​സ്റ്റ് ചെ​യ്തു. അ​ക്രമണ സം​ഭ​വ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട ഏ​ഴോ​ളം പേ​രെ ഇ​നി​യും പി​ടി​കൂ​ടാ​നു​ണ്ട് എന്നാണ് അറിയുന്നത്. ഇ​വ​ർ​ക്കാ​യി പോ​ലീ​സ് തെ​ര​ച്ചി​ൽ ശ​ക്ത​മാ​ക്കി എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനം ചെയ്തു. ആദ്യത്തെ ടേക്ക് ഓഫ് അല്‍പ്പസമയത്തിനകം നടക്കും. അബുബാബിയിലേക്കുള്ള എയര്‍ഇന്ത്യ എക്‌സപ്രസ് വിമാനം മിനിറ്റുകള്‍ക്കുള്ളില്‍ കണ്ണൂരില്‍ നിന്ന് പറന്നുയരും. വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്നായിരിക്കും ആദ്യ വിമാനത്തിന് ഫ്‌ലാഗ് ഓഫ് ചെയ്യുക.

വിവിധ കലാപരിപാടികളോടെയാണ് ഉദ്ഘാടന ചടങ്ങ് ആരംഭിച്ചത്. നേരത്തെ പ്രധാനമന്ത്രിയുടെ അഭാവത്തില്‍ വ്യോമയാന മന്ത്രിയായിരിക്കും കേന്ദ്ര സര്‍ക്കാരിനെ പ്രതിനിധീകരിച്ച് പങ്കെടുകയെന്ന് തീരുമാനമെടുത്തിരുന്നു. രാവിലെ പത്തരമണിയോടെ മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗം നടത്തും. ചടങ്ങിന് വ്യവസായ മന്ത്രി ഇ.പി. ജയരാജനായിരിക്കും അധ്യക്ഷത വഹിക്കുക.

ഉത്തരകേരളത്തിന്റെ ഏറെ നാളെത്തെ സ്വപ്നമാണ് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം. പ്രവാസി മലയാളികള്‍ക്ക് വിമാനത്താവളം ഏറെ ഗുണം ചെയ്യുമെന്നാണ് കരുതുന്നത്. രാവിലെ 9.30ഓടെ ടെര്‍മിനല്‍ കെട്ടിടം വ്യോമയാന മന്ത്രിയും മുഖ്യമന്ത്രിയും ചേര്‍ന്ന് നിര്‍വ്വഹിച്ചു. ആയിരങ്ങളാണ് ചടങ്ങ് വീക്ഷിക്കുന്നതിനായി വിമാനത്താവളത്തിലെത്തിയത്. ആദ്യഘട്ടത്തില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്കായിരിക്കും കണ്ണൂരില്‍ നിന്ന് സര്‍വീസുണ്ടാവുക. പിന്നീട് കൂടുതല്‍ രാജ്യങ്ങളിലേക്ക് സര്‍വീസുകള്‍ വ്യാപിപ്പിക്കും. കൂടാതെ ആഭ്യന്തര സര്‍വീസുകളും ഉടന്‍ ആരംഭിക്കും.

ടെക്‌സാസ്: ഡോക്ടര്‍മാരെ അമ്പരിപ്പിച്ച് ഹൃദയ സ്പന്ദനമോ ശ്വാസോച്ഛാസമോ ഇല്ലാതെ ജനിച്ചു വീണ കുഞ്ഞ് അത്ഭുതകരമായി ജീവിതത്തിലേക്ക്. അമേരിക്കയിലെ ടെക്‌സാസില്‍ വചന പ്രഘോഷകനായ ജേക്കബ് ഷെറീഫ്, ഹന്നാ ദമ്പതികളുടെ അഞ്ചാമത്തെ മകന്റെ ജനനമാണ് ഡോക്ടര്‍മാരെപ്പോലും ഞെട്ടിച്ചിരിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റ് മാസത്തില്‍ ഒരു അടിയന്തിര ശസ്ത്രക്രിയയിലൂടെയാണ് കുഞ്ഞു ജനിച്ചു വീണത്. കുട്ടി മുന്നോട്ട് ജീവിക്കില്ല എന്ന് ഡോക്ടര്‍മാര്‍ പോലും വിധിയെഴുതിയിട്ടും, ജേക്കബ് ഷെറീഫ് ഹന്ന ദമ്പതികള്‍ ഭയപ്പെടുകയോ, തങ്ങളുടെ വിശ്വാസവും, പ്രതീക്ഷയും കൈവിടുകയോ ചെയ്തില്ല. അവര്‍ യേശുവില്‍ പ്രത്യാശ അര്‍പ്പിക്കുകയായിരിന്നു.

‘ഹൃദയമിടിപ്പോ, ശ്വാസോച്ഛാസമോ ഇല്ലാതെയാണ് അവന്‍ ജനിച്ചത്. ഓക്‌സിജന്‍ എടുക്കാന്‍ കഴിയാത്തതിനാല്‍ സിസേറിയന്‍ നടത്തുമ്പോള്‍ തന്നെ അവന് ജീവനില്ലാത്തതു പോലെയായിരുന്നു. ഒരര്‍ത്ഥത്തില്‍ അവന്‍ മരിച്ചിരുന്നു എന്ന് വേണമെങ്കില്‍ പറയാം. ‘കര്‍ത്താവ് എന്റെ പ്രകാശവും രക്ഷയുമാണ്. ഞാന്‍ ആരെ ഭയപ്പെടണം? കര്‍ത്താവ് എന്റെ ജീവിതത്തിന്റെ കോട്ടയാകുന്നു. ഞാന്‍ ആരെ പേടിക്കണം’ (സങ്കീര്‍ത്തനം 27:1) എന്ന ബൈബിള്‍ വാക്യമാണ് തങ്ങള്‍ക്ക് ശക്തി നല്‍കിയത്. താനും തന്റെ ഭാര്യയും അവനുവേണ്ടി ദൈവത്തോട് നിരന്തരം പ്രാര്‍ത്ഥിച്ചു’. ജേക്കബിന്റെ വാക്കുകളാണിത്. യേശുവിലുള്ള അവരുടെ പ്രത്യാശ അത്ഭുതത്തിന് സാക്ഷ്യം വഹിക്കുവാന്‍ അവരെ സഹായിക്കുകയായിരിന്നു.

തനിക്ക് തന്റെ ദൈവത്തിന്റെ ശക്തിയെക്കുറിച്ച് അറിയാമായിരുന്നുവെന്നും ഇപ്പോള്‍ തന്റെ മകന്‍ സന്തോഷവാനും ആരോഗ്യവാനുമാണെന്നും, അവന്റെ പ്രകാശം മറ്റുള്ളവര്‍ക്ക് കാണുവാനായി തിളങ്ങുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ദൈവത്തിന്റെ പ്രകാശം’ എന്നു അര്‍ത്ഥമുള്ള ഉറിയാസ് എന്ന പേരാണ് കുഞ്ഞിന് നല്‍കിയിരിക്കുന്നത്. മകന് ലഭിച്ച അത്ഭുതരോഗശാന്തിക്കായി ലോകമെങ്ങുമായി പ്രാര്‍ത്ഥിച്ചവര്‍ക്ക് നന്ദി പറയുകയാണ് ജേക്കബ് ഷെറീഫ്, ഹന്നാ ദമ്പതികള്‍.

കോട്ടയം: സ്‌കൂള്‍ വിദ്യാര്‍ഥിനികളെയും യുവതികളെയും പീഡിപ്പിച്ച് നഗ്‌നചിത്രങ്ങളും വീഡിയോകളും മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ സംഭവത്തില്‍ അറസ്റ്റിലായ കോട്ടയം സ്വദേശി ജിന്‍സുവിനെതിരെ കൂടുതല്‍ സ്ത്രീകള്‍ രംഗത്ത് വന്നേക്കുമെന്ന് സൂചന. ഫെയിസ്ബുക്കിലൂടെ പരിചയപ്പെട്ട ശേഷം പ്രണയം നടിച്ച് ജിന്‍സു പീഡിപ്പിച്ച പെണ്‍കുട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോട്ടയം കല്ലറ മറ്റം ജിത്തുഭവനില്‍ ജിന്‍സു(24) വിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതി കൂടുതല്‍ സ്ത്രീകളെ പീഡിപ്പിച്ചതായി വ്യക്തമാവുകയായിരുന്നു.

അതേസമയം പ്രതി പീഡിപ്പിച്ച ചില സ്ത്രീകള്‍ മാനഹാനി ഭയന്ന് പരാതിയുമായി മുന്നോട്ട് വരുന്നില്ലെന്നും പോലീസ് പറഞ്ഞു. മൂന്ന് പരാതിയിലേറെ ലഭിക്കുകയാണെങ്കില്‍ പ്രതിക്കെതിരേ ഗുണ്ടാ ആക്ട്, കാപ്പ തുടങ്ങിയ വകുപ്പുകള്‍ ചുമത്താനാവും പോലീസ് ശ്രമിക്കുക. വിഷയത്തില്‍ കൂടുതല്‍ തെളിവ് ശേഖരിക്കുന്നതിനായി പ്രതിയുടെ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.

ഫോറന്‍സിക് പരിശോധനാ ഫലത്തില്‍ കൂടുതല്‍ തെളിവുകള്‍ ലഭിച്ചാല്‍ ജിന്ഡസുവിനെതിരെ കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യും. നിലവില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാനുള്ള തയ്യാറെടുപ്പുകളാണ് പോലീസ് നടത്തുന്നത്. ഇതിനുള്ള അപേക്ഷ പോലീസ് കോടതിയില്‍ സമര്‍പ്പിച്ചു. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്‌തെങ്കിലേ ഇരകളുടെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു

ലോകം ചുറ്റാൻ ഇറങ്ങിത്തിരിച്ച മകളുടെ തിരോധാനത്തിൽ സഹായമഭ്യർഥിച്ച് ഒരച്ഛൻ. ഇംഗ്ലണ്ടിലെ എസെക്സിൽ നിന്നാണ് ഗ്രേസ് മിലെൻ(22) യാത്ര തിരിച്ചത്. എന്നാൽ ഓക്‌ലാൻഡിലെത്തിയ ശേഷം ഗ്രേസിനെ കാണാതാവുകയായിരുന്നു.

കഴിഞ്ഞ ശനിയാഴ്ച മുതൽ ഒരു വിവരവുമില്ലെന്ന് അച്ഛൻ ഡേവിഡ് പറയുന്നു. കാണാതാകുന്നതിന് തൊട്ടുമുൻപ് ഒരു പുരുഷനൊപ്പം ഗ്രേസ് ഓക്‌ലാൻഡിലെ ആഡംബര ഹോട്ടലിലെത്തിയതായി പൊലീസ് പറയുന്നു.

എസെക്സിൽ അറിയപ്പെടുന്ന സമ്പന്നന്മാരിൽ ഒരാളാണ് ഡേവിഡ് മിലൻ. മകളുടെ യാത്രകളോടുള്ള ഇഷ്ടം അറിയാവുന്ന ഡേവിഡ് ലോകം ചുറ്റാനുള്ള ആഗ്രഹത്തിന് എതിരൊന്നും പറഞ്ഞിരുന്നില്ല. ഡിസംബർ ഒന്നിന് ശേഷം മകളെപ്പറ്റി വിവരമില്ലാതായതോടെ ഡേവിഡ് പൊലീസിൽ വിവരമറിയിച്ചു. സോഷ്യൽ മീഡിയയിലൂടെയെങ്കിലും മെസേജ് അയച്ച് കുടുംബവുമായി ബന്ധപ്പെടുന്ന ആളാണ് ഗ്രേസെന്ന് ഡേവിഡ് പറയുന്നു. ഗ്രേസിന് എന്തെങ്കിലും അപകടം സംഭവിച്ചോ എന്ന ആശങ്കയിലാണ് കുടുംബം.

ഓക്‌ലാൻഡിലെ സിറ്റി ലൈഫ് ഹോട്ടലിലാണ് ഗ്രേസിനെ അവസാനമായി കണ്ടത്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളിൽ ഗ്രേസിനൊപ്പം ഒരു പുരുഷനുമുണ്ടായിരുന്നു. ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.

രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിച്ച് മധ്യപ്രദേശിലും കോണ്‍ഗ്രസ് മുന്നേറ്റം. അഞ്ചിടങ്ങളിലെയും വോട്ടെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെ പുറത്തിറങ്ങിയ എക്സിറ്റ്പോള്‍ ഫലങ്ങളിലാണ് കോണ്‍ഗ്രസ് മുന്നേറ്റം. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍ വ്യക്തമാക്കുന്നു. ഇന്ത്യ ടുഡേ, സി.വോട്ടര്‍ , എ.ബി.പി എക്സിറ്റ് പോള്‍ ഫലങ്ങള്‍ കോണ്‍ഗ്രസിന് അനുകൂലമാണ്യ ബി.ജെ.പി മുന്നേറ്റം നടത്തുമെന്ന് ടൈംസ് നൗ, ജന്‍ കി ബാത് എക്സിറ്റ് പോള്‍ ഫലങ്ങളും പറയുന്നു.

ഇന്ത്യ ടുഡേ– കോണ്‍ഗ്രസ് 104– 122, ബി.ജെ.പി 102– 120

സി.വോട്ടര്‍ : കോണ്‍ഗ്രസ്– 110– 126, ബി.ജെ.പി–90– 106

എ.ബി.പി: കോണ്‍ഗ്രസ്– 126, ബി.ജെ.പി–94

ജന്‍ കി ബാത്: ബി.ജെ.പി–108– 128, കോണ്‍ഗ്രസ്– 95–115

ടൈംസ് നൗ –ബി.ജെ.പി– 126 സീറ്റ്, കോണ്‍ഗ്രസ്–89,ബി.എസ്.പി–6

രാജസ്ഥാന്‍ കോണ്‍ഗ്രസ് നേടുമെന്ന് ടൈംസ് നൗ,ഇന്ത്യ ടുഡേ, സി വോട്ടര്‍ എക്സിറ്റ് പോള്‍ ഫലങ്ങള്‍ വ്യക്തമാക്കുന്നു.

ബി.ജെ.പി ഭരണം നിലനിര്‍ത്തുമെന്ന് ജന്‍ കി ബാത് (റിപ്പബ്ളിക് ടി.വി) എക്സിറ്റ് പോളും പ്രവചിക്കുന്നു.

രാജസ്ഥാന്‍ കോണ്‍ഗ്രസ് നേടുമെന്ന് എക്സിറ്റ് പോള്‍

ടൈംസ് നൗ– CNX :കോണ്‍ഗ്രസ്– 105, ബി.ജെ.പി– 85

ഇന്ത്യ ടുഡേ: കോണ്‍ഗ്രസ് 119– 141, ബി.ജെ.പി 55–72

സി വോട്ടര്‍: കോണ്‍ഗ്രസ് 129–145, ബി.ജെ.പി 52–68

ജന്‍ കി ബാത്: ബി.ജെ.പി– 83–103, കോണ്‍ഗ്രസ് 81– 101

ഛത്തീസ്ഗഡില്‍ ഇഞ്ചോടിഞ്ച് പോരാട്ടമെന്നാണ് എക്സിറ്റ് പോള്‍ പ്രവചിക്കുന്നത്. ബി.ജെ.പി ഭരണം നിലനിര്‍ത്തുമെന്ന്ടൈംസ് നൗ, ജന്‍ കി ബാത് എക്സിറ്റ് പോള്‍ പ്രവചിക്കുന്നു. കോണ്‍ഗ്രസ് ഭൂരിപക്ഷം നേടുമെന്ന് സി.വോട്ടര്‍, ഇന്ത്യ ടുഡേ ഫലങ്ങള്‍ പറയുന്നു.

ടൈംസ് നൗ: ബി.ജെ.പി–46. കോണ്‍ഗ്രസ് – 35

ജന്‍ കി ബാത്: ബി.ജെ.പി–44, കോണ്‍ഗ്രസ് –40

സി വോട്ടര്‍: കോണ്‍ഗ്രസ് –46,ബി.ജെ.പി – 39,

ഇന്ത്യ ടുഡേ: കോണ്‍ഗ്രസ് 55–65, ബി.ജെ.പി 21–31

തെലങ്കാനയില്‍ ടി.ആര്‍.എസ്

തെലങ്കാനയില്‍ ടി.ആര്‍.എസ് വീണ്ടും ഭരണം നേടുമെന്ന് എക്സിറ്റ് പോള്‍

ടൈംസ് നൗ, ഇന്ത്യ ടുഡേ, ജന്‍ കി ബാത് ഫലങ്ങള്‍ ടി.ആര്‍.സിന് അനുകൂലം

മിസോറമില്‍ കോണ്‍ഗ്രസിന് തിരിച്ചടി

മിസോറമില്‍ എം.എന്‍.എഫ് ഭൂരിപക്ഷം നേടുമെന്ന് ജന്‍ കി ബാത് എക്സിറ്റ് പോള്‍

ഇം​ഗ്ലീ​ഷ് റോ​ക്ക് ബാ​ൻ​ഡ് ബ​സ്കോ​ക്സി​ന്‍റെ ഒ​ന്നാം ന​ന്പ​ർ ഗാ​യ​ക​നാ​യി​രു​ന്ന പീ​റ്റ് ഷെ​ല്ലി (63) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് എ​സ്തോ​ണി​യ​യി​ലെ വീ​ട്ടി​ൽ​വ​ച്ചാ​യി​രു​ന്നു അ​ന്ത്യ​മെ​ന്ന് ബി​ബി​സി റി​പ്പോ​ർ​ട്ട് ചെ​യ്തു.   1976 മു​ത​ൽ ഇം​ഗ്ലീ​ഷ് സം​ഗീ​ത ലോ​ക​ത്ത് പീ​റ്റ് ഷെ​ല്ലി സ​ജീ​വ​മാ​യിരുന്നു. ഗാനരചയിതാവ്, ഗിറ്റാറിസ്റ്റ് എന്നി നിലകളിലും അദ്ദേഹം പ്രശ്സതനാണ്. “എ​വ​ർ ഫാ​ളി​ൻ ഇ​ൻ ലൗ​വ്’ എ​ന്ന ഗാ​നമാണ് പീറ്റ് ഷെല്ലിയെ ഏറെ പ്രശ്സ്തനാക്കിയത്.

ഫാ. ​ജോ​ബ് ചി​റ്റി​ല​പ്പി​ള്ളി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ പ​ന്ത​ൽ​കൂ​ട്ടം ര​ഘു​കു​മാ​റി​നെ വെ​റു​തെ​വി​ട്ട ഹൈ​ക്കോ​ട​തി​വി​ധി നേ​ര​ത്തെ​യു​ള്ള ആ​രോ​പ​ണ​ങ്ങ​ൾ ശ​രി​വ​യ്ക്കു​ന്നു. ര​ഘു​കു​മാ​ർ അ​ല്ല യ​ഥാ​ർ​ഥ പ്ര​തി​യെ​ന്നും, യ​ഥാ​ർ​ഥ പ്ര​തി​ക​ൾ വി​ല​ങ്ങി​നു​പു​റ​ത്താ​ണെ​ന്നു​മു​ള്ള ആ​രോ​പ​ണ​മാ​ണ് ഹൈ​ക്കോ​ട​തി​വി​ധി വീ​ണ്ടും ഉ​യ​ർ​ത്തു​ന്ന​ത്. തു​രു​ത്തി​പ്പ​റ​ന്പ് വ​ര​പ്ര​സാ​ദ​നാ​ഥ ദേ​വാ​ല​യ വി​കാ​രി​യാ​യി​രു​ന്ന ഫാ. ​ജോ​ബ് ചി​റ്റി​ല​പ്പി​ള്ളി 2004 സെ​പ്റ്റം​ബ​ർ 28നു ​തി​രു​വോ​ണ ദി​വ​സം പു​ല​ർ​ച്ചെ​യാ​ണ് പ​ള്ളി​മേ​ട​യു​ടെ വ​രാ​ന്ത​യി​ൽ കു​ത്തേ​റ്റു മ​രി​ച്ചു​വീ​ണ​ത്. സം​ഭ​വം ക​ഴി​ഞ്ഞ് പത്താം ദി​വ​സ​മാ​ണ് ര​ഘു​കു​മാ​ർ അ​റ​സ്റ്റി​ലാ​യ​ത്.

കൊ​ല​പാ​ത​കം ക​ഴി​ഞ്ഞ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ പോ​ലീ​സ് ആ​ദ്യം പ​റ​ഞ്ഞ​തു നാ​ലു പ്ര​തി​ക​ൾ ഉ​ണ്ടെ​ന്നാ​യി​രു​ന്നു. ഇ​വ​രെ പി​ടി​കൂ​ടി​യെ​ന്നും പ​റ​ഞ്ഞ പോ​ലീ​സ് പൊ​ടു​ന്ന​നെ കാ​ര്യ​ങ്ങ​ൾ മാ​റ്റി​മ​റി​ച്ചു. പി​ടി​യി​ലാ​യ​വ​രെ വി​ട്ട​യ​ച്ചു. കേ​സി​ൽ ഒ​രു പ്ര​തി​യെ ഉ​ള്ളൂ​വെ​ന്നും ല​ഹ​രി​ക്ക് അ​ടി​മ​യാ​യ ര​ഘു​കു​മാ​ർ ആ​രു​ടെ​യും പ്രേ​ര​ണ​യി​ല്ലാ​തെ വൈ​ദി​ക​നെ കൊ​ല​പ്പെ​ടു​ത്തി​യെ​ന്നു​മാ​യി പോ​ലീ​സ് ഭാ​ഷ്യം. എ​ന്നാ​ൽ ഈ ​ക​ഥ നാ​ട്ടു​കാ​ർ​ക്കും വി​ശ്വാ​സി​ക​ൾ​ക്കും സ്വീ​കാ​ര്യ​മാ​യി​രു​ന്നി​ല്ല. യ​ഥാ​ർ​ഥ പ്ര​തി​ക​ളെ ഉ​ട​നെ അ​റ​സ്റ്റു​ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വ​ൻ പ്ര​ക്ഷോ​ഭ​ങ്ങ​ളു​ണ്ടാ​യി. ഇ​തി​നെ​തു​ട​ർ​ന്ന് കേ​സ​ന്വേ​ഷ​ണം പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ ഏ​ല്പി​ച്ച​തി​നു​ശേ​ഷ​മാ​ണ് പ്ര​ക്ഷോ​ഭം അ​വ​സാ​നി​പ്പി​ച്ച​ത്. എ​ന്നാ​ൽ, തു​ട​ർ​ന്നു​ള്ള അ​ന്വേ​ഷ​ണ​ങ്ങ​ളും എ​ങ്ങ​നെ​യോ തേ​ഞ്ഞു​മാ​ഞ്ഞു​പോ​യി.

അ​റ​സ്റ്റി​ലാ​യ ര​ഘു​കു​മാ​ർ, താ​ന​ല്ല യ​ഥാ​ർ​ഥ പ്ര​തി​യെ​ന്നും പ​റ​ഞ്ഞ് ജ​യി​ലി​ൽ ദി​വ​സ​ങ്ങ​ളോ​ളം നി​രാ​ഹാ​രം അ​നു​ഷ്ഠി​ച്ചി​രു​ന്നു.ഉ​ത്ത​രം കി​ട്ടാ​ത്ത നി​ര​വ​ധി ചോ​ദ്യ​ങ്ങ​ൾ ഫാ. ​ജോ​ബ് ചി​റ്റി​ല​പ്പി​ള്ളി​യു​ടെ ദാ​രു​ണ​മാ​യ വ​ധ​ത്തി​നു പി​ന്നി​ൽ ഇ​ന്നും അ​വ​ശേ​ഷി​ക്കു​ക​യാ​ണ്, 14 വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷ​വും. മാ​സ​ങ്ങ​ളാ​യി നാ​ട്ടി​ലി​ല്ലാ​തി​രു​ന്ന ര​ഘു​കു​മാ​ർ തി​രു​വോ​ണ​ദി​വ​സം എ​ങ്ങ​നെ ഫാ. ​ജോ​ബ് ചി​റ്റി​ല​പ്പി​ള്ളി​യെ കൊ​ല​പ്പെ​ടു​ത്താ​ൻ​വേ​ണ്ടി പ​ള്ളി​മേ​ട​യി​ലെ​ത്തി. മ​രി​ക്കു​ന്ന​തി​ന്‍റെ ആ​റു​മാ​സം മു​ന്പു​മാ​ത്രം വി​കാ​രി​യാ​യി തു​രു​ത്തി​പ്പ​റ​ന്പി​ൽ എ​ത്തി​യ ജോ​ബ​ച്ച​നെ ഒ​രി​ക്ക​ൽ​പോ​ലും കാ​ണാ​ത്ത ര​ഘു​കു​മാ​ർ എ​ന്തി​നു കൊ​ല​പ്പെ​ടു​ത്തി. വൈ​ദി​ക​ന്‍റെ ക​ഴു​ത്തി​ലു​ണ്ടാ​യി​രു​ന്ന സ്വ​ർ​ണ​മാ​ല​യോ വൈ​ദി​ക​മ​ന്ദി​ര​ത്തി​ലെ സാ​ധ​ന​ങ്ങ​ളോ പ​ണ​മോ മോ​ഷ്ടി​ക്കാ​തി​രു​ന്ന ഘാ​ത​ക​ന്‍റെ കൊ​ല​പാ​ത​ക​ത്തി​നു പി​ന്നി​ലു​ള്ള ഉ​ദ്ദേ​ശ്യം എ​ന്താ​യി​രു​ന്നു?

ആ​രോ ര​ഘു​കു​മാ​റി​നെ ക​രു​വാ​ക്കി​യ​താ​വാ​മെ​ന്ന് ഇ​തി​ൽ​നി​ന്നും വ്യ​ക്ത​മാ​ണ്. കേ​സ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പോ​ലീ​സ് ചോ​ദ്യം ചെ​യ്ത ചി​ല​ർ ആ​ത്മ​ഹ​ത്യ​യ്ക്കു ശ്ര​മി​ച്ച​തും മ​റ്റു ചി​ല​രെ​ല്ലാം ഒ​ളി​വി​ൽ പോ​യ​തും എ​ന്തി​നാ​യി​രു​ന്നു. സാ​മു​ദാ​യി​ക​മാ​യോ വ​ർ​ഗീ​യ​മാ​യോ യാ​തൊ​രു സം​ഘ​ർ​ഷ​ങ്ങ​ളും ഇ​ല്ലാ​തി​രു​ന്ന തുരുത്തിപ്പറമ്പിൽ എ​ല്ലാ​വ​ർ​ക്കും ഉ​പ​കാ​രി​യാ​യ ഫാ. ​ജോ​ബ് ചി​റ്റി​ല​പ്പി​ള്ളി​യെ എ​ന്തി​നു​വേ​ണ്ടി കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന സ​ത്യ​ങ്ങ​ൾ എ​ന്നെ​ങ്കി​ലും പു​റ​ത്തു​വ​രു​മോ എ​ന്ന​താ​ണ് വിശ്വാസികളും പൊതുജ​ന​ങ്ങളും അ​ധി​കാ​രി​ക​ൾ​ക്കു മു​ന്നി​ൽ ഇ​ന്നും ഉ​യ​ർ​ത്തു​ന്ന ചോ​ദ്യം. സി ബി ഐ ഏറ്റെടുത്തു അനോഷിച്ച കേസ് ഇത്തരത്തിൽ അവസാനിച്ചപ്പോൾ ഇനിയെന്ത് എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന അക്രമ സംഭവങ്ങളെ തുടര്‍ന്ന് അറസ്റ്റിലായ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. പത്തനം തിട്ട ജില്ലയില്‍ സുരേന്ദ്രന്‍ പ്രവേശിക്കാന്‍ പാടില്ല എന്നതാണ് ഒരു ഉപാധി. കഴിഞ്ഞ 21 ദിവസമായി ജയിലിലായിരുന്നു സുരേന്ദ്രന്‍. ശബരിമലയില്‍ സ്ത്രീയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലായിരുന്നു സുരേന്ദ്രന് ജാമ്യം ലഭിക്കാനുണ്ടായിരുന്നത്. നേരത്തെ പല കേസുകളിലും സുരേന്ദ്രന് ജാമ്യം ലഭിച്ചിരുന്നു.

ഇന്നലെ കേസ് പരിഗണിക്കവേ ഹൈക്കോടതി രൂക്ഷ വിമര്‍ശനമായിരുന്നു സുരേന്ദ്രനെതിരെ ഉന്നയിച്ചത്. സുരേന്ദ്രന്‍ മനപൂര്‍വം പ്രശ്‌നങ്ങളുണ്ടാക്കാന്‍ വേണ്ടിയാണ് ശബരിമലയില്‍ പോയതെന്നും നിയമത്തെ വെല്ലുവിളിക്കുന്നതാണ് സുരേന്ദ്രന്റെ പ്രവര്‍ത്തിയെന്നും കോടതി വിമര്‍ശിച്ചിരുന്നു. വ്യക്തിവൈരാഗ്യം തീര്‍ക്കുന്നതിനാണ് അറസ്റ്റ് ചെയ്ത് പീഡിപ്പിക്കുന്നതെന്നും ജാമ്യം അനുവദിക്കണമെന്നും ചൂണ്ടിക്കാട്ടി സുരേന്ദ്രന്‍ കോടതിയില്‍ ഹരജി നല്‍കിയിരുന്നു.

സന്നിധാനത്ത് നവംബര്‍ ആറിന് 52 വയസുള്ള സ്ത്രീയേയും ബന്ധുവിനേയും അക്രമിച്ച സംഭവത്തിലാണ് സുരേന്ദ്രനെ റിമാന്‍ഡ് ചെയ്തത്. ചിത്തിര ആട്ട വിശേഷത്തിന് ശബരിമല നട തുറന്നപ്പോള്‍ ദര്‍ശനത്തിന് എത്തിയ തൃശൂര്‍ സ്വദേശി ലളിതാ ദേവിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്നും വധശ്രമം നടത്തിയെന്നുമാണ് സുരേന്ദ്രനും മറ്റ് പ്രതികള്‍ക്കും എതിരായ കേസ്.

അന്‍പത്തിരണ്ട് വയസുകാരിയായ ലളിതാദേവിയെ ആചാരലംഘനം ആരോപിച്ച് പ്രതിഷേധക്കാര്‍ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ ലളിതാ ദേവിക്കും കുടുംബത്തിനും പരിക്കേറ്റിരുന്നു. അതേസമയം, അനുമതിയില്ലാതെ സുരേന്ദ്രന് ഹോട്ടല്‍ ഭക്ഷണത്തിന് സൗകര്യമൊരുക്കിയതിന്‍ കൊല്ലം എ.ആര്‍ ക്യാംപിലെ ഇന്‍സ്‌പെക്ടര്‍ വിക്രമന്‍ നായരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

കൊട്ടാരക്കര ജയിലില്‍ നിന്ന് റാന്നി കോടതിയിലേക്ക് കൊണ്ടുപോയപ്പോഴാണ് കെ.സുരേന്ദ്രന് ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ അവസരം നല്‍കിയത്. സുരക്ഷ പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് എ.ആര്‍ ക്യാംപില്‍ നിന്ന് ഭക്ഷണം നല്‍കണമെന്ന നിര്‍ദേശത്തെ മറികടന്നായിരുന്നു സഹായം.

കൊലക്കേസില്‍ മുങ്ങി നടന്ന പ്രതി പായിപ്പാട് നാലുകോടി പുളിമൂട്ടില്‍ കൊല്ലംപറമ്പല്‍ റോയിയെ (48) 12 വര്‍ഷത്തിനു ശേഷം പിടികൂടാനുള്ള  തുമ്പു കിട്ടിയത്‌ഫേസ്ബുക്കില്‍ വന്ന വെറുമൊരു ലൈക്ക്. റോയി നാട്ടില്‍ നിന്നു മുങ്ങിയപ്പോള്‍ കൂടെ കൊണ്ടുപോയ യുവതിയുടെ ഒരു ലൈക്കാണ് പോലീസിന് തുന്പായത്. പ്രീതി എന്ന യുവതി ലീന ജോസഫ് എന്നു പേരുമാറ്റി റോയിയോടൊപ്പം കൊടൈകനാലില്‍ താമസിച്ചു വരികയായിരുന്നു. ബന്ധുവിന്റെ വിവാഹ ഫോട്ടോ ഫെയ്‌സ് ബുക്കില്‍ കണ്ട് യുവതി ലൈക്കടിച്ചു.

ലൈക്കടിച്ച യുവതിയുടെ അവ്യക്തമായ ചിത്രം കണ്ട് വീട്ടുകാര്‍ക്ക് സംശയം തോന്നി. പഴയ കേസുകള്‍ അന്വേഷിക്കുന്നതിനിടെയാണ് വിവാഹവും ഫോട്ടോയും ഫേസ്ബുക്കിലും പ്രചരിച്ചത്. പണ്ട് വീടുവിട്ട യുവതിയുടെ അതേ ഛായയുള്ളയാളുടെ ലൈക്കില്‍ സംശയം തോന്നിയ ബന്ധുക്കള്‍ വിവരം കേസ് അന്വേഷിക്കുന്ന പോലീസിന് കൈമാറി.

പോലീസ് സൈബര്‍ സെല്‍ അന്വേഷണത്തില്‍ ഫോണ്‍ നമ്പര്‍ കിട്ടി. ഈ നമ്പര്‍ പോലീസ് നിരീക്ഷണ വലയത്തിലാക്കി. തിരുവനന്തപുരത്തുള്ള ചില ബന്ധുക്കളെ വിളിക്കാറുണ്ടെന്നു മനസിലാക്കി. പിന്നീട് ലൊക്കേഷന്‍ നോക്കിയപ്പോള്‍ കൊടൈക്കനാല്‍ എന്നു കണ്ടു. അങ്ങനെയാണ് പോലീസ് അന്വേഷണം കൊടൈക്കനാലിലേക്ക് നീട്ടിയത്. കൊടൈക്കനാലില്‍ പോലീസ് സംഘം എത്തിയെങ്കിലും വിവരമൊന്നും ലഭിച്ചില്ല. യുവതി സ്ഥിരം വിളിക്കുന്ന നമ്പരുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് റോയിയുടെ നമ്പര്‍ കിട്ടിയത്.

മലമ്പ്രദേശത്തുള്ള കോളനിയാണ് ലൊക്കേഷന്‍ കാണിച്ചത്. തുടര്‍ന്നാണ് അവിടെയത്തി റോയിയെ പിടികൂടിയത്. റോയി ഒളിവില്‍ പോകുമ്പോള്‍ രണ്ടു യുവതികളെയും കൂടെ കൂട്ടിയിരുന്നു. ഇതില്‍ ഒരാള്‍ കൊടൈക്കനാലില്‍ വച്ച് ഒരു തമിഴനൊപ്പം ഒളിച്ചോടിയെന്ന് പോലീസ് പറഞ്ഞു. രണ്ടു യുവതികളെയും രണ്ടുതവണയായാണ് കൊണ്ടുപോയത്. അതിനാല്‍ യുവതികള്‍ക്ക് പരസ്പരം അറിയില്ലായിരുന്നു. ആദ്യം റോയി മദ്രാസിലേക്കാണ് പോയത്.

പിന്നീട് കൊടൈക്കനാലിലേക്ക് പോയപ്പോഴാണ് രണ്ടാമത്തെ യുവതിയെ കൂട്ടിയത്. രണ്ടുപേരെയും കൊടൈക്കനാലില്‍ രണ്ടിടത്താണ് താമസിപ്പിച്ചത്. കൊടൈക്കനാലില്‍ ഗൈഡ് ജോലി ചെയ്തുവന്ന റോയി അപകടം മണത്ത് പിന്‍മാറുകയായിരുന്നു. തൃക്കൊടിത്താനം സ്വദേശി ലാലനെ കൊന്ന കേസിലെ പ്രതിയാണ് റോയി. ചങ്ങനാശേരി ഡിവൈഎസ്പി എസ്.സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

Copyright © . All rights reserved