Latest News

മൂന്നാഴ്ചയായി വേദ പൂര്‍ണമായും കിടപ്പിലായിരുന്നെന്നാണ് ബന്ധുക്കള്‍ പറയുന്നത്. അവശയായിരുന്ന കുട്ടിക്ക് പ്രാഥമികാവശ്യങ്ങള്‍ക്കു പോലും കിടക്കവിട്ട് എഴുന്നേല്‍ക്കാന്‍ ബുദ്ധിമുട്ടായിരുന്നു. നവംബര്‍ ആറാം തീയതി രാത്രിയോടെ വടകര ആശ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയ്ക്ക് ന്യൂമോണിയ സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. ബുധനാഴ്ച ചികിത്സയ്ക്കിടെ പെണ്‍കുട്ടി മരണപ്പെടുകയായിരുന്നു. പെണ്‍കുട്ടിയുടെ അച്ഛന്‍ സിവില്‍ എഞ്ചിനിയറും അമ്മ പോലീസ് ഉദ്യോഗസ്ഥയുമാണ്.

പ്രകൃതി ചികിത്സയുടെ ആരാധകനായ ഇയാള്‍ ഭാര്യയുടെ രണ്ടാം പ്രസവത്തിലും പ്രകൃതി ചികിത്സയ്ക്കുവേണ്ടി വാശി പിടിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം മതിയായ ചികിത്സ ലഭിക്കാതെ ഒമ്ബതാംക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ പെണ്‍കുട്ടിയ്ക്ക് ക്ഷയരോഗമായിരുന്നെന്ന് സ്ഥിരീകരിച്ച്‌ പരിശോധനാ റിപ്പോര്‍ട്ട്. സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടിക്ക് ക്ഷയരോഗം ഉണ്ടായിരുന്നെന്ന് സ്ഥിരീകരിച്ചത്.വടകര നാദാപുരം റോഡിലെ വേദ യു രമേശ് ആണ് ദിവസങ്ങളോളം ചികിത്സ കിട്ടാത്തതിനെ തുടര്‍ന്ന് രോഗം മൂര്‍ച്ഛിച്ച്‌ മരിച്ചത്. പെണ്‍കുട്ടി പനി ബാധിച്ച്‌ കിടപ്പിലായിട്ടും പിതാവ് ആശുപത്രിയില്‍ ചികിത്സ തേടാന്‍ തയ്യാറാകാതെ പ്രകൃതി ചികിത്സയ്ക്ക് വിധേയയാക്കുകയായിരുന്നു.

പ്രകൃതി ചികിത്സയുടെ ആരാധകനായ ഇയാള്‍ പച്ചവെള്ളവും തേനും മരുന്നായി നല്‍കുകയാണ് ചെയ്തത്. എന്നാല്‍ ഒരാഴ്ചയ്ക്കുശേഷം പനി മൂര്‍ച്ഛിച്ച്‌ പെണ്‍കുട്ടി ബോധം നശിച്ച്‌ വീണപ്പോഴാണ് പിതാവ് ആശുപത്രിയില്‍ കൊണ്ടുപോകാന്‍ തയ്യാറായത്. ആശുപത്രിയിലെ ചികിത്സയ്ക്കിടെ ശ്വാസകോശത്തിലേക്ക് കടത്തിവിട്ട ട്യൂബില്‍ കണ്ട കഫം പരിശോധനയ്ക്ക് അയച്ചിരുന്നു.

ഈ പരിശോധനയിലാണ് ക്ഷയരോഗം സ്ഥിരീകരിച്ചത്. ടിബി ബാക്ടീരിയ കണ്ടെത്താനുള്ള ജീന്‍ എക്സ്പേര്‍ട്ട് പരിശോധനയാണ് നടത്തിയത്. രോഗം മൂര്‍ച്ഛിക്കുന്നതിനു മുമ്ബ് തിരിച്ചറിഞ്ഞാല്‍ ആറുമാസത്തെ ചികിത്സകൊണ്ട് പൂര്‍ണമായും മാറ്റാവുന്ന ടിബി എന്ന ക്ഷയരോഗത്തിനെ ജീവന്‍ കവരാനുള്ള മാരകരോഗമാക്കി മാറ്റിയത് പിതാവിന്റെ പ്രകൃതി ചികിത്സയാണ്.

നെയ്യാറ്റിന്‍കര സനൽ കൊലക്കേസ് പ്രതിയായ ഡിവൈഎസ്പി ബി. ഹരികുമാര്‍ തൂങ്ങി മരിച്ചനിലയില്‍. തിരുവനന്തപുരം കല്ലമ്പലത്തെ വീട്ടിലാണ് ഹരികുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. രാവിലെ ഒമ്പതുമണിയോടെയാണ് മൃതദേഹം അയല്‍ക്കാര്‍ കണ്ടെത്തിയത്. ഹരികുമാറിനായി തമിഴ്നാട്ടിലും കേരളത്തിലുമായി തിരച്ചില്‍ തുടരുന്നതിനിടെയാണ് മരണം.

അതേസമയം, എല്ലാം ദൈവത്തിന്റെവിധിയെന്ന് കൊല്ലപ്പെട്ട സനലിന്റെ ഭാര്യ വിജി പ്രതികരിച്ചു. ഡിവൈഎസ് പി ഹരികുമാറിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇന്ന് നിരാഹാര സമരം തുടങ്ങാനിരിക്കെയാണ് ഹരികുമാര്‍ ആത്മഹത്യ ചെയ്ത വാര്‍ത്ത എത്തിയത്.

ഡിവൈഎസ്പി ഹരികുമാറിനെ സംരക്ഷിച്ചവര്‍ക്കെതിരെ നടപടി വേണമെന്ന് ജനകീയ സമരസമിതി ആവശ്യപ്പെട്ടു. മരണത്തിന്റെ ഉത്തരവാദിത്തം സംരക്ഷണം നല്‍കിയവര്‍ക്കെന്നും സമിതി. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ജനകീയ സമിതി പ്രസിഡന്റ് വിഷ്ണുപുരം ചന്ദ്രശേഖരന്‍ പറഞ്ഞു.

ഈ മാസം ഏഴിന് കൊടങ്ങാവിളയിൽ സ്വകാര്യ പണമിടപാടു സ്ഥാപനം നടത്തുന്ന കെ.ബിനുവിന്റെ വീടിനു മുന്നിൽ രാത്രി പത്തരയോടെയായിരുന്നു സനലിന്റെ കൊലപാതകത്തിനു കാരണമായ സംഭവം. ഈ വീട്ടിലെ പതിവു സന്ദർശകനായ ഹരികുമാർ രാത്രി പുറത്തിറങ്ങിയപ്പോൾ തന്റെ കാറിനു മുന്നിൽ മറ്റൊരു കാർ നിർത്തിയിട്ടിരിക്കുന്നതു കണ്ടു രോഷാകുലനായി. സമീപത്തെ തട്ടുകടയിൽ ഭക്ഷണം കഴിക്കുകയായിരുന്ന സനലിന്റേതായിരുന്നു കാർ. ആക്രോശം കേട്ട് ഓടിവന്ന സനലിനോടും ഇദ്ദേഹം തട്ടിക്കയറി. യൂണിഫോമിൽ അല്ലാതിരുന്നതിനാൽ ഡിവൈഎസ്പിയെ സനൽ തിരിച്ചറിഞ്ഞില്ല.

ഇരുവരുടെയും തർക്കം മൂത്തപ്പോൾ ഹരികുമാർ സനലിനെ മർദിച്ചു കഴുത്തിനു പിടിച്ചു റോഡിലേക്കു തള്ളുകയായിരുന്നെന്നു ദൃക്സാക്ഷികൾ പറഞ്ഞു. അമിത വേഗത്തിൽ വന്ന കാറിനു മുന്നിലേക്കാണു വീണത്. അതോടെ ഹരികുമാർ അവിടെ നിന്ന് ഓടി. പിന്നാലെ പാഞ്ഞ നാട്ടുകാരിൽ ചിലർ ഇദ്ദേഹത്തെ മർദിച്ചതായും പറയുന്നു. ബിനു ഡിവൈഎസ്പിയുടെ കാർ അവിടെ നിന്നു മാറ്റി. ഗുരുതരാവസ്ഥയിൽ സനലിനെ ജനറൽ ആശുപത്രിയിലും തുടർന്നു മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

അതേസമയം, നെയ്യാറ്റിന്‍കര സ്വദേശി സനലിന്റേത് ഡി‌വൈഎസ്പി ബി.ഹരികുമാര്‍ മനപ്പൂര്‍വം നടത്തിയ കൊലപാതകമെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. വാഹനം വരുന്നത് കണ്ടശേഷമാണ് സനലിനെ വഴിയിലേക്ക് തള്ളിയിട്ടതെന്നും ഒളിവില്‍ പോയത് കുറ്റകൃത്യത്തിന്റെ ഗൗരവം വര്‍ധിക്കുന്നgവെന്നും കാണിച്ച് ഇന്ന് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. സനലിന്റെ നേര്‍ക്ക് ഡിവൈ.എസ്.പിയെന്ന അധികാരം ഉപയോഗിച്ച് ഹരികുമാര്‍ തട്ടിക്കയറിയതിന് സാക്ഷികളുണ്ട്.

സനലിനെ ഇടിച്ച വാഹനം വരുന്നത് ഇരുന്നൂറ് മീറ്റര്‍ മുന്‍പ് തന്നെ ഹരികുമാറിന് കാണാമായിരുന്നു. വാഹനം കണ്ടശേഷവും റോഡിലേക്ക് തള്ളിയിട്ടതും അതുവഴി മരണത്തിനിടയാക്കിയതും കൊലപാതകത്തിന് തുല്യമാണെന്നും വാദിക്കുന്നു.

ന്യൂഡല്‍ഹി: ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധിക്കെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികള്‍ ഇന്ന് സുപ്രീം കോടതി പരിഗണിക്കുന്നു. റിട്ട് ഹര്‍ജികള്‍ ഇന്ന് രാവിലെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ച് പരിഗണിക്കും. നാല് റിട്ടുകളാണ് ലഭിച്ചിരിക്കുന്നത്. ഭരണഘടനാ ബെഞ്ചിന്റെ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെടുന്ന 49 ഹര്‍ജികള്‍ കോടതിക്ക് ലഭിച്ചിട്ടുണ്ട്. ഇവ ഉച്ചക്കു ശേഷം മൂന്നു മണിക്ക് അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കും. ചേംബറിലായിരിക്കും ഇവ പരിഗണിക്കുക.

ചേംബറില്‍ വെച്ചുതന്നെ ഹര്‍ജികള്‍ തള്ളാനോ തുറന്നകോടതിയില്‍ വാദം കേള്‍ക്കണമെന്ന് തീരുമാനിക്കാനോ അഞ്ചംഗ ബെഞ്ചിന് സാധിക്കും. ശബരിമലക്കേസില്‍ കോടതി പരിഗണിച്ച രേഖകളില്‍ വ്യക്തമായ പിഴവ് സംഭവിച്ചെന്ന് ബെഞ്ചിലെ ഭൂരിപക്ഷം ജഡ്ജിമാര്‍ക്കും ബോധ്യപ്പെട്ടാല്‍ മാത്രമേ തുറന്ന കോടതിയിലേക്ക് കേസ് മാറ്റുകയുള്ളു. അപ്രകാരമാണെങ്കില്‍ എതിര്‍കക്ഷികള്‍ക്ക് നോട്ടീസയക്കുകയും തുറന്ന കോടതിയില്‍ വാദത്തിനുള്ള ദിവസം കോടതി നിശ്ചയിക്കുകയും ചെയ്യും. വിധിയില്‍ മാറ്റം വരുത്തണമെങ്കില്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കണം.

ചീഫ് ജസ്റ്റിസിനുപുറമേ, ജസ്റ്റിസുമാരായ എ.എം. ഖന്‍വില്‍കര്‍, റോഹിങ്ടണ്‍ നരിമാന്‍, ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങുന്ന ബെഞ്ചാണ് പുനഃപരിശോധനാ ഹര്‍ജികള്‍ പരിശോധിക്കുക. അഭിഭാഷകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ചേംബറില്‍ പ്രവേശനമുണ്ടാവില്ല. ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര സ്ത്രീ പ്രവേശന വിധഘിയില്‍ എതിരഭിപ്രായം രേഖപ്പെടുത്തിയിരുന്നു. റിട്ട് ഹര്‍ജിയില്‍ വിധി പറഞ്ഞതിനെതിരേ പുതിയ റിട്ടുകള്‍ സുപ്രീംകോടതി പ്രോത്സാഹിപ്പിക്കാറില്ല. റിട്ട് ഹര്‍ജികള്‍ തള്ളുന്നില്ലെങ്കില്‍ പുനഃപരിശോധനാ ഹര്‍ജിക്കൊപ്പം പരിഗണിക്കുകയോ വിശാല ബെഞ്ചിന് വിടുകയോ ചെയ്തേക്കാം. സുപ്രീം കോടതി നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ സൂക്ഷമമായി നിരീക്ഷിക്കുന്നുണ്ട്.

മറ്റുള്ളവരെ ഉപദ്രവിക്കുന്നതില്‍ മാനസികോല്ലാസം കണ്ടെത്തുന്ന ചില മനുഷ്യരുണ്ട്. മനുഷ്യനെ മാത്രമല്ല മിണ്ടാപ്രാണികളായ മൃഗങ്ങളെയും ഒരു കാരണവുമില്ലാതെ ഉപദ്രവിക്കാന്‍ ഇക്കൂട്ടര്‍ മടിക്കാറില്ല. ഇത്തരം ഒരു സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്.

ഭക്ഷണത്തിനായി ഒരു കൂട്ടം ആളുകളുടെ അടുത്തെത്തിയ പെണ്‍കുരങ്ങിനെ അവര്‍ മാരകമായി മുറിവേല്‍പ്പിച്ച ചിത്രം സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ചോരയില്‍ കുതിര്‍ന്ന തലയുമായി സ്വന്തം കുഞ്ഞിനെ മാറോടടുക്കിപ്പിടിച്ചിരിക്കുന്ന കുരങ്ങിന്റെ ചിത്രം ഏവരുടെയും കണ്ണു നനയിക്കുകയാണ്. ആക്രമികള്‍ക്കെതിരേ ഒരു യുവാവ് ഫേസ്ബുക്കില്‍ കുറിച്ച പോസ്റ്റും ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

കഴിവ് , മിടുക്ക് , ചങ്കുറ്റം കാട്ടേണ്ടത് മിണ്ട പ്രാണിയോടല്ല. അതിഥിയായി നിന്റെയൊക്കെ സ്വീകരണമുറിയില്‍ കയറി വന്നതല്ല . നീയൊക്കെ ഇവര്‍ ഉള്ളത് കൊണ്ട് തൃപ്തിപ്പെട്ട് സമാധാനത്തോടെ ജീവിക്കുന്നയിടത്ത് നിയമം ലംഘിച്ച് കള്ള് കുടിക്കാന്‍ പോകുന്നത് ഭയം കൊണ്ടല്ലേ ?

അവിടെ നീയൊക്കെ തിന്നുന്ന സ്‌നാക്ക്സ് തേടി എത്തുന്നത് വിശപ്പ് കൊണ്ട് തേടി വരുന്നത് ? .അതിന് ഈ ക്രൂരതയാണോ വേണ്ടത് ചെറ്റകളെ .കൊടുത്താല്‍ കൊല്ലത്തും കിട്ടും എന്ന പഴമൊഴി ഉണ്ട് .അനുഭവിക്കും ഈ മിണ്ടപ്രാണിയുടെ വേദനയുടെ വിങ്ങല്‍ , ശാപം .

നിന്റെയൊക്കെ അമ്മ ഈ കരുത്ത് തന്നത് സമൂഹം നശിപ്പിക്കാനല്ല .വിദ്യ സമ്പന്നന്‍ എന്ന സര്‍ട്ടിഫിക്കറ്റ് മാത്രം പോരാ ? മൂന്ന് അക്ഷരമുള്ള ഹൃദയം ഉള്ളവര്‍ക്ക് വേദന , നൊമ്പരം അറിയാന്‍ സാധിക്കണം.

മലപ്പുറം വട്ടപ്പാറയില്‍ ടൂറിസ്റ്റ് ബസ്സ് മറിഞ്ഞ് 23 പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച്ച പുലര്‍ച്ചെയായിരുന്നു അപകടം. തിരുവന്തപുരം നിന്ന് വയനാട്ടിലേക്ക് പോവുകയായിരുന്നു ബസ്സാണ് നിയന്ത്രണം വിട്ട് റോഡരികിലേക്ക് മറിയുകയായിരുന്നു.

ദേശീയപാത വട്ടപ്പാറയിലാണ് അപകടമുണ്ടായത്. എതിരെ വന്ന ലോറിയില്‍ ഇടിക്കാതിരിക്കാന്‍ ഡ്രൈവര്‍ ബസ് വെട്ടിച്ചപ്പോഴാണ് നിയന്ത്രണം വിട്ട ബസ്സ് റോഡരികിലേക്ക് തലകീഴായി മറിഞ്ഞതെന്നാണ് സൂചന. നാല്‍പതിനടുത്ത് യാത്രക്കാര്‍ ബസ്സിലുണ്ടായിരുന്നു. ഇതിൽ 23 പേര്‍ക്ക് പരിക്കേറ്റു. ആരുടെയും നില ഗുരുതരമല്ല.

പരിക്കേറ്റവരെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവന്തപുരത്ത് നിന്ന് മാനന്തവാടിയിലേക്ക് പോവുകയായിരുന്ന എ.ആര്‍ ട്രാവല്‍സിന്റെ ബസ്സാണ് അപകടത്തിൽപ്പെട്ടത്. തിങ്കളാഴ്ച്ച പുലര്‍ച്ചെ 4 മണിയോടെയായിരുന്നു അപകടം. ഓടികൂടിയ നാട്ടുകാരും, പോലീസും രക്ഷപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

ചെ​ന്നൈ: ബി​ജെ​പി അ​പ​ക​ട​ക​ര​മാ​ണെ​ന്നു മ​റ്റു പാ​ർ​ട്ടി​ക​ൾ ക​രു​തു​ന്നു​ണ്ടെ​ങ്കി​ൽ അ​തു ശ​രി​യാ​യി​രി​ക്കാ​മെ​ന്നു ന​ട​ൻ ര​ജ​നീ​കാ​ന്ത്. ചെ​ന്നൈ​യി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ടു സം​സാ​രി​ക്ക​വെ​യാ​ണ് അ​ദ്ദേ​ഹം ബി​ജെ​പി​ക്കെ​തി​രാ​യ മ​റ്റു പാ​ർ​ട്ടി​ക​ളു​ടെ വി​മ​ർ​ശ​ന​ങ്ങ​ളെ ശ​രി​വ​ച്ച​ത്.
പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളെ​ല്ലാം ബി​ജെ​പി അ​പ​ക​ട​ക​ര​മാ​ണെ​ന്നു ക​രു​തു​ന്നു​ണ്ടെ​ങ്കി​ൽ അ​ത് ശ​രി​യാ​യി​രി​ക്കാം. അ​തു​കൊ​ണ്ടാ​വാം അ​വ​ർ ഒ​ത്തു​ചേ​ർ​ന്ന് ബി​ജെ​പി വി​രു​ദ്ധ മു​ന്ന​ണി രൂ​പീ​ക​രി​ക്കു​ന്ന​ത്- ര​ജ​നി പ​റ​ഞ്ഞു. ബി​ജെ​പി​ക്കെ​തി​രെ എ​ല്ലാ പാ​ർ​ട്ടി​ക​ളും ഒ​ന്നി​ക്കു​ന്ന ത​ര​ത്തി​ൽ അ​ത്ര അ​പ​ക​ടം പി​ടി​ച്ച​താ​ണോ ബി​ജെ​പി എ​ന്ന ചോ​ദ്യ​ത്തി​നു ന​ൽ​കി​യ മ​റു​പ​ടി​യി​ലാ​യി​രു​ന്നു ര​ജ​നി​യു​ടെ പ​രാ​മ​ർ​ശം.
നോ​ട്ടു​നി​രോ​ധ​ന​ത്തെ സം​ബ​ന്ധി​ച്ച മു​ൻ​നി​ല​പാ​ടി​ലും ര​ജ​നീ​കാ​ന്ത് മാ​റ്റം​വ​രു​ത്തി. നോ​ട്ടു​നി​രോ​ധ​നം ന​ട​പ്പി​ലാ​ക്കി​യ രീ​തി തെ​റ്റാ​യി​പ്പോ​യെ​ന്നും ആ​ഴ​ത്തി​ൽ കാ​ര്യ​ങ്ങ​ൾ പ​ഠി​ച്ച​തി​നു​ശേ​ഷം മാ​ത്ര​മാ​യി​രു​ന്നു അ​ത് ന​ട​പ്പി​ലാ​ക്കേ​ണ്ടി​യി​രു​ന്ന​തെ​ന്നും ര​ജ​നി പ​റ​ഞ്ഞു. ര​ണ്ടു വ​ർ​ഷം മു​ന്പ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി നോ​ട്ടു​നി​രോ​ധ​നം പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ അ​തി​നെ പ്ര​ശം​സി​ച്ച് ആ​ദ്യ രം​ഗ​ത്തെ​ത്തി​യ​വ​രി​ൽ ഒ​രാ​ൾ ര​ജ​നി​യാ​യി​രു​ന്നു.

ലോ​സ് ആ​ഞ്ച​ല​സ്: ക​ലി​ഫോ​ർ​ണി​യ​യി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ പ​ട​രു​ന്ന കാ​ട്ടു​തീ​യി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 31 ആ​യി ഉ​യ​ർ​ന്നു. ഇ​തി​ൽ 29 പേ​ർ വ​ട​ക്ക​ൻ ക​ലി​ഫോ​ർ​ണി​യ​യി​ലാ​ണ് മ​രി​ച്ച​ത്. 228 പേ​രെ​യാ​ണ് കാ​ണാ​താ​യി​രി​ക്കു​ന്ന​ത്.
അ​തേ​സ​മ​യം കാ​ണാ​താ​യ 137 പേ​രെ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ അ​ധി​കൃ​ത​ർ​ക്ക് ല​ഭി​ച്ചു. ഇ​വ​ർ സു​ഹൃ​ത്തു​ക​ളു​ടെ​യും ബ​ന്ധു​ക്ക​ളു​ടെ​യും വീ​ടു​ക​ളി​ലേ​ക്ക് മാ​റി​യ​താ​യാ​ണ് വി​വ​രം. കാ​ട്ടു​തീ​യെ തു​ട​ർ​ന്നു 300,000 ആ​ളു​ക​ളെ​യാ​ണ് മാ​റ്റി​പ്പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. മൂ​ന്നി​ട​ങ്ങ​ളി​ലാ​ണ് കാ​ട്ടു​തീ പ​ട​രു​ന്ന​ത്- സം​സ്ഥാ​ന​ത്തി​ന്‍റെ വ​ട​ക്ക് കാ​ന്പ് ഫ​യ​ർ, തെ​ക്ക് വൂ​ൾ​സ്‌​ലി ഫ​യ​റും ഹി​ൽ ഫ​യ​റും.
കാ​ന്പ് ഫ​യ​റാ​ണ് കൂ​ടു​ത​ൽ നാ​ശം വി​ത​യ്ക്കു​ന്ന​ത്. പാ​ര​ഡൈ​സ് ന​ഗ​ര​ത്തെ വി​ഴു​ങ്ങി​യ ഈ ​കാ​ട്ടു​തീ നി​ര​വ​ധി ജീ​വ​നു​ക​ളാ​ണ് ക​വ​ർ​ന്ന​ത്. 7,000 കെ​ട്ടി​ട​ങ്ങ​ളെ തീ ​വി​ഴു​ങ്ങി. പാ​ര​ഡൈ​സ് ന​ഗ​ര​ത്തി​ലെ 90 ശ​ത​മാ​നം ഭ​വ​ന​ങ്ങ​ളും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു.
തെ​ക്ക​ൻ മേ​ഖ​ല​യി​ൽ പ​ട​രു​ന്ന വൂ​ൾ​സ്‌​ലി ഫ​യ​റും ഹി​ൽ ഫ​യ​റും മാ​ലി​ബൂ ന​ഗ​ര​ത്തി​ൽ വ​ലി​യ നാ​ശ​മു​ണ്ടാ​ക്കി​യ​ത്. ഹെ​ലി​കോ​പ്റ്റ​റു​ക​ൾ അ​ട​ക്ക​മു​ള്ള സം​വി​ധാ​ന​ങ്ങ​ളു​പ​യോ​ഗി​ച്ച് അ​ഗ്നി​ശ​മ​ന​സേ​നാം​ഗ​ങ്ങ​ൾ തീ ​അ​ണ​യ്ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്.

തിരുവനന്തപുരം: നെയ്യാറ്റിന്‍ കരയില്‍ സനല്‍കുമാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നീതി തേടി നിയമ പോരാട്ടത്തിനൊരുങ്ങി ഭാര്യ വിജിയും കുടുംബവും. സനല്‍ മരിച്ച് ഏഴ് ദിവസം പിന്നിടുമ്പോഴും പ്രതിയെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് സനൽ കുമാർ കൊല്ലപ്പെട്ട സ്ഥലത്ത് ഭാര്യ വിജി നാളെ ഉപവസമിരിക്കും.

കേസ അന്വേഷണത്തില്‍ കോടതി മേല്‍നോട്ടം വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനിരിക്കുകയണ് വിജി. പൊലീസുകാര്‍ പ്രതിയെ രക്ഷിക്കാന്‍ ശ്രമിക്കുമെന്നും അതിനാല്‍ കോടതി മേല്‍നോട്ടം വേണമെന്നുമാണ് വിജി ആവശ്യപ്പെടുന്നത്.

സനല്‍കുമാര്‍ വധത്തില്‍ അറസ്റ്റുകള്‍ തുടങ്ങിയതോടെ മുഖ്യപ്രതിയായ ഹരികുമാര്‍ കടുത്ത സമ്മര്‍ദ്ദത്തിലായെന്നാണ് ക്രൈംബ്രാഞ്ച് നിഗമനം. അറസ്റ്റ് ചെയ്തവരില്‍ നിന്നും ഹരികുമാറിന്റെയും ബിനുവിന്റെയും നീക്കങ്ങളെക്കുറിച്ച് നിര്‍ണായക വിവരങ്ങളാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചിരിക്കുന്നത്.

 

കൊച്ചി: ശബരിമലയിലെ സുരക്ഷാകാര്യങ്ങളില്‍ ഇടപെടുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. സുഗമമായ തീര്‍ഥാടനം ഉറപ്പുവരുത്തേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും ആചാരാനുഷ്ഠാനങ്ങളില്‍ ഇടപെടാറില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. സുരക്ഷാ കാര്യത്തില്‍ മാത്രമായിരിക്കും സര്‍ക്കാര്‍ ഇടപെടല്‍. ആചാരപരമോ മതപരമോ ആയ കാര്യങ്ങളില്‍ ഇടപെട്ടിട്ടില്ലെന്നും സത്യവാങ്മൂലം പറയുന്നു.

ശബരിമലയുടെ ക്ഷേത്രകാര്യങ്ങളില്‍ മുഖ്യമന്ത്രി ഒരു ഘട്ടത്തിലും ഇടപെട്ടിട്ടില്ല. സുരക്ഷാ കാര്യങ്ങളില്‍ മുഖ്യമന്ത്രി നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. അത് മുഖ്യമന്ത്രിയുടെ ഉത്തരവാദിത്വമാണെന്നും സത്യവാങ്മൂലം വ്യക്തമാക്കുന്നു. സ്ത്രീ പ്രവേശനം സര്‍ക്കാര്‍ പൂര്‍ണമായും അംഗീകരിക്കുന്നു. സ്ത്രീകളുടെ മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാരിന് ഉത്തരവാദിത്വമുണ്ട്. യഥാര്‍ഥ വിശ്വാസികള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാനുള്ള എല്ലാ ക്രമീകരണങ്ങളും ചെയ്യുമെന്നും സത്യവാങ്മൂലം പറയുന്നു.

നാനാ ജാതി മതസ്ഥര്‍ക്ക് പ്രവേശനമുള്ള ക്ഷേത്രമാണ് ശബരിമല. അതാണ് ശബരിമലയുടെ പാരമ്പര്യം. ഭക്തര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് ദേവസ്വം ബോര്‍ഡിന് കോടിക്കണക്കിന് രൂപ സംസ്ഥാന സര്‍ക്കാര്‍ ഖജനാവില്‍നിന്ന് നല്‍കുന്നുണ്ട്. ഈ പണം ചിലവാക്കുന്നത് സംബന്ധിച്ചുള്ള കാര്യങ്ങള്‍ ഉറപ്പുവരുത്താന്‍ സര്‍ക്കാരിന് ഇടപെടല്‍ നടത്താന്‍ അവകാശമുണ്ടെന്നും സത്യവാങ്മൂലം വ്യക്തമാക്കുന്നു.

ദോ​​​ഹ: ക​​​ന​​​ത്ത മ​​​ഴ ഖ​​​ത്ത​​​റി​​​ൽ വീ​​​ണ്ടും വെ​​​ള്ള​​​പ്പൊ​​​ക്ക​​​മു​​​ണ്ടാ​​​ക്കി. റോ​​​ഡു​​​ക​​​ൾ പ​​​ല​​​തും വെ​​​ള്ള​​​ത്തി​​​ൽ മു​​​ങ്ങി. ജ​​​ന​​​ങ്ങ​​​ൾ പു​​​റ​​​ത്തി​​​റ​​​ങ്ങ​​​രു​​​തെ​​​ന്ന് കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ക​​​ർ നി​​​ർ​​​ദേ​​​ശി​​​ച്ചു. ആ​​​റു​​​മാ​​​സ​​​ത്തെ മ​​​ഴ ഒ​​​രു ദി​​​വ​​​സം​​​കൊ​​​ണ്ടു പെ​​​യ്ത അ​​​നു​​​ഭ​​​വ​​​മാ​​​യി​​​രു​​​ന്നു പ​​​ല ഭാ​​​ഗ​​​ങ്ങ​​​ളി​​​ലും. ഖ​​​ത്ത​​​റി​​​ൽ വ​​​ർ​​​ഷം ല​​​ഭി​​​ക്കു​​​ന്ന​​​ത് ശ​​​രാ​​​ശ​​​രി 77 മി​​​ല്ലി​​​മീ​​​റ്റ​​​ർ മ​​​ഴ​​​യാ​​​ണ്. രാ​​​ജ്യ​​​ത്തി​​​ന്‍റെ വ​​​ട​​​ക്കു​​​പ​​​ടി​​​ഞ്ഞാ​​​റ​​​ൻ മേ​​​ഖ​​​ല​​​യി​​​ൽ ഇ​​​ന്ന​​​ലെ പെ​​​യ്ത​​​ത് 311 മി​​​ല്ലി​​​മീ​​​റ്റ​​​റും.
വ​​​രും ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലും ക​​​ന​​​ത്ത​​​മ​​​ഴ തു​​​ട​​​രു​​​മെ​​​ന്നാ​​​ണ് പ്ര​​​തീ​​​ക്ഷ. ക​​​ഴി​​​ഞ്ഞ​​​മാ​​​സം വ​​​ലി​​​യ വെ​​​ള്ള​​​പ്പൊ​​​ക്കം ഖ​​​ത്ത​​​റി​​​ലു​​​ണ്ടാ​​​യി​. ഒ​​​രു വ​​​ർ​​​ഷം ല​​​ഭി​​​ക്കു​​​ന്ന മ​​​ഴ ഒ​​​റ്റ​​​ദി​​​വ​​​സം​​​കൊ​​​ണ്ടു പെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു. റോ​​​ഡ്, വി​​​മാ​​​ന​​​ഗ​​​താ​​​ഗ​​​തം ത​​​ട​​​സ​​​പ്പെ​​​ട്ടി​​​രു​​​ന്നു. ജോ​​​ർ​​​ദാ​​​നി​​​ൽ ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സ​​​മു​​​ണ്ടാ​​​യ മി​​​ന്ന​​​ൽ പ്ര​​​ള​​​യ​​​ത്തി​​​ൽ 12 പേ​​​ർ മ​​​രി​​​ച്ചു.

RECENT POSTS
Copyright © . All rights reserved