Latest News

കുന്ദമംഗലം എംഎൽഎ പി.ടി.എ.റഹീമിന്റെ മകൻ പി.ടി. ഷബീറും മകളുടെ ഭർത്താവ് ഷബീർ വായൊളിയും സൗദിയിൽ അറസ്റ്റിൽ. ഹവാല ഇടപാടുമായി ബന്ധപ്പെട്ടാണ് അറസ്റ്റെന്ന് സൂചന .ഇതു സംബന്ധിച്ച വിവരം സൗദി വിദേശകാര്യ മന്ത്രാലയം ഡിആർഐ ക്ക് കൈമാറി. പത്തു ദിവസം മുൻപ് അറസ്റ് ചെയ്തതായാണ് നാട്ടിലേക്കു വിവരം ലഭിച്ചിരിക്കുന്നത്. ഇവർ എപ്പോൾ പോലീസ് കസ്റ്റഡിയിൽ ആണ്. ഹവാല സ്വർണ്ണ ഇടപാടുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് എന്നാണ് അറിയാൻ കഴിഞ്ഞത്. ഇവരെ കുടത്തു മലയാളികൾ അടക്കം 19 പേര് അറസ്റ്റിലായതായാണ് സൂചന

പ്രമുഖ വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കി. അന്വേഷണം ആവശ്യപ്പെട്ട് കുടുംബം പരാതി നല്‍കി. പിതാവ് സി.കെ.ഉണ്ണിയാണ് ഡിജിപിക്ക് പരാതി നല്‍കിയത്. എന്തിനാണ് തിടുക്കത്തില്‍ തിരുവനന്തപുരത്തേക്ക് വന്നതെന്നതടക്കം അന്വേഷിക്കണമെന്ന് കത്തില്‍ പറയുന്നു. വാഹനം ഓടിച്ചതിലെ മൊഴി വ്യത്യാസം. നിരന്തരം രാത്രി യാത്ര ചെയുന്ന ബാലുവിന്റെ അപകടത്തെപ്പറ്റി തന്നെ ബന്ധുക്കൾക്ക് സംശയം ഉണ്ട്. ലക്ഷ്മി ഇപ്പോൾ പൂര്ണ്ണ ആരോഗ്യവതിയായ സ്ഥിതിക്ക് അവരുടെ മനസ്സിൽ വന്ന പല സംശയങ്ങളും ഈ പരാതിയുമായി മുന്നോട്ടു പോകാൻ സാഹചര്യം ഉണ്ടായതാണ് അറിയാൻ കഴിഞ്ഞത്

സന്നിധാനം: സന്നിധാനത്ത് നിരോധനാജ്ഞ ലംഘിച്ച് നാമജപ പ്രതിഷേധം നടത്തിയവര്‍ക്കെതിരെ കേസെടുത്തു. നൂറു പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. നേതൃത്വം നല്‍കിയ നാലുപേര്‍ അടക്കം കണ്ടാലറിയാവുന്നവരാണ് പ്രതികള്‍. നിരോധനാജ്ഞ ലംഘിച്ചതിനു പുറമേ നാലു വകുപ്പുകള്‍ കൂടി ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.

വ്യാഴാഴ്ച രാത്രി സന്നിധാനത്തെ വടക്കേനട ഭാഗത്തേക്ക് നാമജപവുമായി ഒരുകൂട്ടം ഭക്തര്‍ എത്തിയിരുന്നു. ഇവരെ വടക്കേനടയില്‍ പോലീസ് തടയുകയും തുടര്‍ന്ന് പതിനഞ്ച് മിനിറ്റോളം വടക്കേനടയില്‍ കൂടിനിന്ന് നാമം ജപിക്കുകയും ചെയ്തു. ഈ സംഭവത്തിലാണ് പോലീസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

അതേസമയം, ശബരിമലയിലും സന്നിധാനത്തും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവുവരുത്തിയതോടെ ഭക്തരുടെ വരവില്‍ നേരിയ വര്‍ധനവുണ്ടായിട്ടുണ്ട്. കഴിഞ്ഞദിവസം മുതലാണ് പോലീസ് നിയന്ത്രണങ്ങളില്‍ ഇളവുവരുത്തിയത്. എന്നാല്‍ നിരോധനാജ്ഞ തുടരും.

ആലപ്പുഴ: റോഡില്‍ വെച്ച് യുവതിയെ കടന്ന് പിടിച്ച ഗുണ്ട അറസ്റ്റില്‍. ബുധനാഴ്ച വൈകിട്ട് ആറ് മണിയോടെ നേതാജിക്ക് പടിഞ്ഞാറ് സരിഗ വായനശാലക്ക് സമീപമായിരുന്നു സംഭവം. വായനശാലക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന 37 വയസ്സുള്ള വീട്ടമ്മയായ യുവതി പൊതുടാപ്പില്‍ നിന്ന് വെള്ളം എടുക്കുമ്പോഴാണ് നിരവധി ക്രമിനല്‍ കേസില്‍ പ്രതിയായ നേതാജി നികര്‍ത്തില്‍ വീട്ടില്‍ ബിനു (23) ഇവരെ കടന്ന് പിടിച്ചത്.

യുവതിയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ ഭര്‍ത്താവിനെയും ഇയാള്‍ ആക്രമിച്ചു. നാട്ടുകാര്‍ ഓടിക്കൂടിയപ്പോള്‍ സ്ഥലത്ത് നിന്നും രക്ഷപ്പെടുകയായിരുന്നു. പിന്നീട് പോലിസെത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഗുണ്ടാ നിയമപ്രകാരം ഒരു വര്‍ഷത്തേക്ക്  ജില്ലയില്‍ പ്രവേശിക്കുന്നതിന് വിലക്കുണ്ടായിരുന്ന പ്രതിയുടെ വിലക്ക് കഴിഞ്ഞ സെപ്റ്റംബറിലാണ് അവസാനിച്ചത്.

ദുബായ്: പ്രമുഖ ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് 90 ശതമാനം വരെ വിലക്കുറവ് പ്രഖ്യാപിച്ച് ദുബായില്‍ സൂപ്പര്‍ സെയില്‍ തുടങ്ങി. എമിറേറ്റിലെ വിവിധ മാളുകളില്‍ ഇന്ന് മുതല്‍ മൂന്ന് ദിവസത്തേക്കാണ് ഷോപ്പിങ് മേള. 25 ശതമാനം മുതല്‍ 90 ശതമാനം വരെ വിലക്കുറവില്‍ സാധനങ്ങള്‍ സ്വന്തമാക്കാനാവും.

ദുബായ് ടൂറിസം വകുപ്പിന് കീഴിലുള്ള ദുബായ് ഫെസ്റ്റിവല്‍സ് ആന്റ് റീട്ടെയ്ല്‍ എസ്റ്റാബ്ലിഷ്മെന്റാണ് മൂന്ന് ദിവസത്തെ സൂപ്പര്‍ സെയില്‍ സംഘടിപ്പിച്ചിരിക്കുന്നത്. വസ്ത്രങ്ങള്‍ മുതല്‍ ഗൃഹോപകരണങ്ങള്‍ വരെ വിപുലമായ ശ്രേണിയിലുള്ള ഉല്‍പ്പന്നങ്ങള്‍ ലഭ്യമാകും. സൂപ്പര്‍ സെയില്‍ കാലയളവില്‍ പുലര്‍ച്ചെ ഒരു മണി വരെ മാളുകള്‍ തുറന്നുപ്രവര്‍ത്തിക്കും. സൗജന്യ പാര്‍ക്കിങ് ഉള്‍പ്പെടെ നല്‍കി ഉപഭോക്താക്കളെ പരമാവധി ആകര്‍ഷിക്കുകയാണ് മാളുകള്‍.

യുഎഇയിലെ വ്യാപാര മേഖലയ്ക്ക് കൂടുതല്‍ ഉണര്‍വ് പകരാനും ലോകത്തെ പ്രധാന റീട്ടെയില്‍ ഹബ്ബായി ദുബായിയെ മാറ്റാനും ലക്ഷ്യമിട്ടാണ് ടൂറിസം വകുപ്പ് വ്യാപാരോത്സവങ്ങള്‍ സംഘടിപ്പിക്കുന്നത്

വലിയപാനി എന്ന യാത്രക്കപ്പലാണ് ദ്വീപിലേക്കുള്ള യാത്രക്കാരെ കയറ്റാനായി ബേപ്പൂര്‍ തുറമുഖത്തെത്തിയത്. ബേപ്പൂരില്‍നിന്ന് ഏറ്റവും അടുത്ത ദ്വീപായ ആന്ത്രോത്തിലേക്ക് ഇതില്‍ ഏഴു മണിക്കൂര്‍ക്കൊണ്ടെത്താം. ‘ചെറിയപാനി’, ‘പറളി’ എന്നീ അതിവേഗക്കപ്പലുകളും (ഹൈസ്പീഡ് ക്രാഫ്റ്റ്) വൈകാതെയെത്തും.

ബേപ്പൂരില്‍നിന്ന് സ്ഥിരമായി ദ്വീപിലേക്ക് സര്‍വീസ് നടത്തിവരുന്ന ‘എം.വി. മിനിക്കോയ്’ എന്ന യാത്രക്കപ്പലിന് പുറമേയാണത്. കഴിഞ്ഞദിവസം ‘വലിയപാനിയിലും’ ‘മിനിക്കോയിലും’ മുന്നൂറില്‍പ്പരം യാത്രക്കാരുമായാണ് ബേപ്പൂര്‍ തുറമുഖം വിട്ടത്. ആന്ത്രോത്ത്, കില്‍ത്താന്‍, ചെത്ത്പത്ത്, ബിത്ര എന്നീ ദ്വീപിലേക്കുള്ള യാത്രക്കാരാണ് ഈ രണ്ട് കപ്പലുകളിലും കയറിയത്.

കാമുകന്റെ ശരീരം വെട്ടിനുറുക്കി ബിരിയാണി വെച്ച് വിളമ്പിയ യുവതിയുടെ വാർത്ത ഞെട്ടലോടെയാണ് ലോകം കേട്ടത്. പ്രതിയെ അറബ് പൊലീസാണ് പിടികൂടിയത്. ലോകത്തെ നടുക്കിയ കൊലപാതകത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രചരിച്ച വാർത്തകളിൽ പറഞ്ഞതുപോലെ ബിരിയാണി വെച്ചില്ലെന്ന വെളിപ്പെടുത്തലാണ് ഏറ്റവുമൊടുവിൽ പുറത്തുവരുന്നത്. പ്രതിയായ മൊറോക്കൻ യുവതിയെ കുറ്റകൃത്യത്തിൽ നിന്ന് ഒഴിവാക്കാന്‍ സാധ്യതയുണ്ടെന്ന് അവരുടെ അഭിഭാഷകൻ അറിയിച്ചു.

കൊല്ലപ്പെട്ട യുവാവ് ബന്ധുവായ മറ്റൊരു യുവതിയെ വിവാഹം കഴിക്കാൻ തയാറെടുത്തതാണ് ഇവരെ പ്രകോപിപ്പിച്ചത്. മൊറോക്കോയിൽ തന്നെയുള്ള യുവതിയുമായാണ് ഈ വിവാഹം നടത്താൻ ഉദ്ദേശിച്ചിരുന്നതെന്നും അൽ ഐയ്ൻ പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി. കൊല്ലപ്പെട്ട യുവാവും മൊറോക്കൻ സ്വദേശിയാണ്. യുവതി ഇയാളെ സാമ്പത്തികമായി സഹായിച്ചിരുന്നു.

കൊലപാതകത്തിന് ശേഷം മൃതദേഹം വീട്ടിനകത്ത് മറ്റൊരിടത്തേക്ക് മാറ്റി, തറയിലുണ്ടായിരുന്ന രക്തം മുഴുവൻ കഴുകിക്കളഞ്ഞ് മൃതദേഹം ഒളിപ്പിച്ചു എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. മുൻകൂട്ടി ആസൂത്രണം ചെയ്തായിരുന്നു കൊലപാതകം. മൃതദേഹം ഒളിപ്പിക്കാൻ ഒരു ഫ്ലാറ്റ് ഇവർ വാടകയ്ക്ക് എടുത്തിരുന്നു. കൈവശം ഉണ്ടായിരുന്ന സ്വർണ്ണം വിറ്റാണ് മൃതദേഹം വേവിക്കുന്നതിനുളള പാത്രങ്ങളും മുറിക്കുന്നതിനുളള കത്തികളും വാങ്ങിയത്.

യുവാവിന്റെ എല്ലാ വസ്ത്രങ്ങള്‍ കത്തിച്ച് ഫോണും പേഴ്സും നശിപ്പിച്ചു. ശേഷം മൃതദേഹത്തിൽ നിന്ന് തലവെട്ടി മാറ്റിയ അവയവങ്ങൾ ഓരോന്നും ഓരോ പാത്രത്തിലാക്കി വേവിച്ചു. ഇറച്ചിയും എല്ലും പൊടിയാക്കി മാറ്റി. ഇത് മാലിന്യം നിക്ഷേപിക്കുന്ന ഇടങ്ങളിൽ ഉപേക്ഷിച്ചെന്നും ഡ്രെയിനേജ് വഴി ഒഴുക്കിക്കളഞ്ഞെന്നുമാണ് മൊഴി.

യുവാവിന്റെ അജ്മാനിലുള്ള സഹോദരൻ അന്വേഷിച്ചു വന്നതോടെയാണു സംഭവം പുറംലോകം അറിയുന്നത്. മൂന്നു മാസം മുൻപ് കാമുകൻ പിണങ്ങിപ്പോയെന്നും പിന്നെ യാതൊരു വിവരവുമില്ലെന്നായിരുന്നു യുവതി പറഞ്ഞത്. മറ്റൊരു യുവതിയെ വിവാഹം കഴിക്കാൻ പദ്ധതിയിട്ടതോടെ ഇരുവരും താമസിച്ചിരുന്ന ക്വാർട്ടേഴ്സിൽ നിന്നു ഇയാളെ പുറത്താക്കിയെന്നും കാമുകി പറഞ്ഞു. എന്നാൽ, സംശയം തോന്നിയതിനെത്തുടർന്നു വിശദമായ അന്വേഷണത്തിന് ആവശ്യപ്പെടുകയായിരുന്നു. യുവതിയുടെ വീട്ടിലെ ബ്ലെൻഡറിൽ നിന്നും കാമുകന്റെ ഒരു പല്ല് കണ്ടെത്തിയതോടെയാണു ക്രൂരകൊലപാതകത്തിന്റെ ചുരുളഴിയുന്നത്. പല്ല് ഡിഎൻഎ ടെസ്റ്റിലൂടെ കാമുകന്റേതെന്നു തന്നെ സ്ഥിരീകരിച്ചു. തുടർന്ന് ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയായിരുന്നു.

 

സിനിമയിലെ താരദമ്പതികളുടെ വിശേഷങ്ങളറിയാൻ താത്പര്യമുള്ളതു പോലെ തന്നെയാണ് ക്രിക്കറ്റ് താരങ്ങളുടെ കാര്യത്തിലും. ക്രിക്കറ്റ് താരപ്രമുഖരിൽ മുന്നിൽ തന്നെയാണ് എംഎസ് ധോണിയുടെയും ഭാര്യ സാക്ഷി ധോണിയുടെയും സ്ഥാനം. ഏറ്റവുമൊടുവിൽ വാർത്തകളിൽ നിറയുന്നത് സാക്ഷിയുടെ 30-ാം പിറന്നാളാഘോഷ വാർത്തകളാണ്.

താനും ധോണിയും ഒരുമിക്കാൻ കാരണമായ ക്രിക്കറ്റ് താരമാരാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ധോണി. ക്രിക്കറ്റ് കാരം റോബിൻ ഉത്തപ്പയാണത്. ‘മഹിയും ഞാനും ഒരുമിക്കാൻ കാരണമായ ഈ മനുഷ്യന് നന്ദി. റോബിയെയും ശീതളിനെയും കണ്ടതിൽ സന്തോഷം”, ഉത്തപ്പക്കും ഭാര്യ ശീതളിനുമൊപ്പം നില്‍ക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്തുകൊണ്ട് സാക്ഷി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. സാക്ഷിയുടെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാനെത്തിയവരായിരുന്നു ഇരുവരും.

2010 ജൂലൈ 4 നാണ് ധോണിയും സാക്ഷിയും വിവാഹിതരായത്.മൂന്നു വയസുകാരി സിവയാണ് മകൾ.

 

രഞ്ജി ട്രോഫി ക്രിക്കറ്റിൽ ബംഗാളിനെ തകർത്ത് കേരളം. കളിയവസാനിപ്പിക്കാൻ ഒരു ദിവസം ബാക്കിനിൽക്കെ ഒൻപത് വിക്കറ്റിനാണ് കേരളത്തിന്റെ ജയം. രഞ്ജി ട്രോഫിയിൽ ഇതാദ്യമായാണ് കേരളം ബംഗാളിനെ തോൽപ്പിക്കുന്നത്. സീസണിലെ കേരളത്തിന്റെ തുടർച്ചയായ രണ്ടാം ജയമാണിത്.

41 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ കേരളത്തിന് ജലജ് സക്സേനയുടെ വിക്കറ്റാണ് നഷ്ടമായത്. 26 റൺസെടുത്താണ് സക്സേന പുറത്തായത്. 12 റൺസുമായി അരുൺ കാർത്തിക്കും രണ്ട് റൺസെടുത്ത രോഹൻ പ്രേമും പുറത്താകാതെ നിന്നു.

144 റൺസ് വഴങ്ങി രണ്ടാമിന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ ബംഗാൾ 184 റൺസിന് പുറത്തായി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ സന്ദീപ് വാര്യരും മൂന്ന് വിക്കറ്റെടുത്ത ബേസിൽ തമ്പിയുമാണ് ബംഗാളിനെ എറിഞ്ഞുവീഴ്ത്തിയത്.

കൊ​​​ച്ചി: പ്രി​​യ​​മ​​​ക​​​ൾ ത​​​ന്‍റെ ക​​​ര​​​ൾ പ​​​കു​​​ത്തു​​​ന​​​ൽ​​​കി​​​യി​​ട്ടും എം.​​ഐ. ഷാ​​​ന​​​വാ​​​സ് എം​​​പി​​​യു​​ടെ ജീ​​വ​​ൻ നി​​ല​​നി​​ർ​​ത്താ​​നാ​​യി​​​ല്ല. ചെ​​​ന്നൈ ക്രോം​​​പേ​​​ട്ടി​​​ലെ ഡോ. ​​​റേ​​​ല ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ആ​​​ൻ​​​ഡ് മെ​​​ഡി​​​ക്ക​​​ൽ സെ​​​ന്‍റ​​​റി​​​ൽ ക​​​ഴി​​​ഞ്ഞ ഒ​​​ന്നി​​​നാ​​​ണു മ​​​ക​​​ൾ അ​​​മീ​​​ന​ ത​​ന്‍റെ ക​​​ര​​​ൾ വാ​​പ്പ​​യ്ക്കു പ​​കു​​ത്തു ന​​ൽ​​കി​​യ​​ത്. ക​​​ര​​​ൾ​​​മാ​​​റ്റം അ​​​നി​​​വാ​​​ര്യ​​​മാ​​​ണെ​​​ന്നു തി​​​രി​​​ച്ച​​​റി​​​ഞ്ഞ​​​തോ​​​ടെ മ​​​ക​​​ൾ ക​​​ര​​​ൾ ന​​​ൽ​​​കാ​​​ൻ സ​​​ന്ന​​​ദ്ധ​​​ത അ​​​റി​​​യി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. മ​​​റ്റ് സ​​​ങ്കീ​​​ർ​​​ണ​​​ത​​​ക​​​ൾ ഒ​​​ഴി​​​വാ​​​കു​​​മെ​​​ന്ന​​​തി​​​നാ​​​ൽ ഡോ​​​ക്ട​​​ർ​​​മാ​​​രും ഇ​​​തി​​​നു സ​​​മ്മ​​​തം​​​മൂ​​​ളി.
ശ​​​സ്ത്ര​​​ക്രി​​​യ വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി​​​രു​​​ന്നെ​​​ങ്കി​​​ലും ദി​​​വ​​​സ​​​ങ്ങ​​​ൾ​​​ക്കു​​​ള്ളി​​​ൽ ഏ​​​വ​​​രെ​​​യും നി​​​രാ​​​ശ​​​യി​​​ലാ​​​ഴ്ത്തി അ​​​ണു​​​ബാ​​​ധ​​​യു​​​ണ്ടാ​​​യി. ദി​​​വ​​​സ​​​ങ്ങ​​​ൾ ക​​​ഴി​​​യു​​​ന്തോ​​​റും ആ​​​രോ​​​ഗ്യ​​നി​​​ല മോ​​​ശ​​​മാ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു. ക​​​ര​​​ൾ പ​​​ക​​​ത്തു​​​ന​​​ൽ​​​കി​​​യി​​ട്ടും വാ​​​പ്പ​​​യെ ന​​​ഷ്ട​​​മാ​​​യ വേ​​​ദ​​​ന​​​യി​​​ൽ തേ​​​ങ്ങു​​​ന്ന അ​​​മീ​​​ന​​​യെ ആ​​​ശ്വ​​​സി​​​പ്പി​​​ക്കാ​​​ൻ ബ​​​ന്ധു​​​ക്ക​​​ളും ന​​​ന്നേ​​​പാ​​​ടു​​​പെ​​​ട്ടു.
വ​​​ർ​​​ഷ​​​ങ്ങ​​​ളാ​​​യി ക​​​ര​​​ൾ​​​രോ​​​ഗ ബാ​​​ധി​​​ത​​​നാ​​​യി​​​രു​​​ന്ന ഷാ​​​ന​​​വാ​​​സ് ഒ​​​രു​​ത​​​വ​​​ണ മ​​​ര​​​ണ​​​ത്തെ മു​​​ഖാ​​​മു​​​ഖം ക​​​ണ്ട​​​താ​​​ണ്. ഏ​​​വ​​​രെ​​​യും അ​​​ദ്ഭു​​​ത​​​പ്പെ​​​ടു​​​ത്തി​​​യാ​​​ണു വീ​​​ണ്ടും ജീ​​​വി​​​ത​​​ത്തി​​​ലേ​​​ക്കു തി​​​രി​​​ച്ചു​​​വ​​​ന്ന​​​ത്. ആ​​​രോ​​​ഗ്യം വീ​​​ണ്ടെ​​​ടു​​​ത്തു രാ​​​ഷ്ട്രീ​​​യ​​​ത്തി​​​ൽ സ​​​ജീ​​​വ​​​നാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ച്ചു​​​വ​​​ന്ന ഷാ​​​ന​​​വാ​​​സ് സ്വ​​​ന്തം ആ​​​രോ​​​ഗ്യം നോ​​​ക്കാ​​​തെ പ്ര​​​ള​​​യ​​​കാ​​​ല​​​ത്തു ത​​ന്‍റെ മ​​ണ്ഡ​​ല​​മാ​​യ വ​​യ​​നാ​​ട്ടി​​ൽ സ​​​ഹാ​​​യം എ​​​ത്തി​​​ക്കാ​​​നാ​​​യി ഓ​​​ടി​​​ന​​​ട​​​ന്നി​​രു​​ന്നു.

RECENT POSTS
Copyright © . All rights reserved