India have left out MS Dhoni for both their T20I series against Windies and Australia. Could his glittering T20I career be at an end?
Find out the full squads http://bit.ly/DhoniOut
ഏറ്റുമാനൂര്‍: പുതിയമുഖവുമായി അണിഞ്ഞൊരുങ്ങിയ ഏറ്റുമാനൂര്‍ റയില്‍വെ സ്റ്റേഷന് ജോസ് കെ.മാണി എം.പിയുടെ പച്ചക്കൊടി. കേരളാ എക്‌സ്പ്രസ്സിന് ജോസ് കെ.മാണി പച്ചക്കൊടികാട്ടിയതോടെ ഏറ്റുമാനൂരിലെ നവീകരിച്ച സ്റ്റേഷനിലൂടെ ട്രെയിനോടി തുടങ്ങി. ആധുനിക സൗകര്യങ്ങളോടുകൂടി നീണ്ടൂര്‍ റോഡിന്റെയും അതിരമ്പുഴ റോഡിന്റെയും മധ്യത്തിലായാണ് പുതിയ സ്റ്റേഷന്‍ കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാതഗതം 6 മണിക്കൂര്‍ നേരത്തേക്ക് പൂര്‍ണ്ണമായും നിര്‍ത്തലാക്കികൊണ്ടാണ് സ്റ്റേഷനില്‍ പുതുതായി നിര്‍മ്മിച്ച മൂന്നാം നമ്പര്‍ ട്രാക്കി ട്രാക്കിലൂടെ ട്രെയിന്‍ കടത്തിവിട്ടത്്. ഏറ്റുമാനൂര്‍ സ്റ്റേഷനില്‍ നിലവിലെ ട്രാക്കുകളോടൊപ്പം പുതുതായി രണ്ട് ട്രാക്കുകള്‍ കൂടി നിര്‍മ്മിച്ചിട്ടുണ്ട്. സ്റ്റേഷനിര്‍ പുതുതായി നിര്‍മ്മിച്ച ഫുട്ട് ഓവര്‍ ബ്രിഡ്ജില്‍ക്കൂടി യാത്രക്കാക്ക് പ്ലാറ്റ് ഫോം ഒന്നില്‍ നിന്നും രണ്ടും മൂന്നും പ്ലാറ്റ്‌ഫോമുകളിലേക്ക് കടക്കാനാവും. കൂടാതെ ടിക്കറ്റ് ബുക്കിംഗ് കൗണ്ടര്‍, ബാത്ത്‌റൂമുകള്‍, സ്റ്റേഷന്‍ മാസ്റ്റര്‍ റൂം, വിശ്രമകേന്ദ്രങ്ങള്‍ തുടങ്ങിയ സൗകര്യങ്ങള്‍ പുതിയ സ്റ്റേഷനിലണ്ട്. പ്ലാറ്റ്‌ഫോമുകള്‍ ടൈലുകള്‍പാകി മനോഹരമാക്കിയിട്ടുണ്ട്.കൂടാതെ സ്റ്റേഷനോട് ചേര്‍ന്നുള്ള നീണ്ടൂര്‍ റോഡിലെ മേല്‍പ്പാലം വീതി കൂട്ടി ഫുട്ട് പാത്തോടുകൂടി പുനര്‍നിര്‍മ്മിച്ചു. അവസാനഘട്ട ജോലികള്‍ കൂടി എത്രയും വേഗത്തില്‍ പൂര്‍ത്തിയാക്കി മേല്‍പ്പാലം നാടിന് സമര്‍പ്പിക്കും. ഇനി സ്റ്റേഷനിലെ രണ്ടാം ഘട്ട ജോലികള്‍ക്ക് തുടക്കമാവും. നിലവിലെ ട്രാക്കുകള്‍ റിഗ്രേഡ് ചെയ്യുന്ന ജോലികള്‍ക്ക് ഉടന്‍ തുടക്കമാവും.
കഴിഞ്ഞ കേന്ദ്രസര്‍ക്കാരിന്റെ കാലത്ത് ഏറ്റുമാനൂര്‍ ഉള്‍പ്പടെയുള്ള കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തിലെ മുഴുവന്‍ സ്റ്റേഷനുകളേയും ആദര്‍ശ് സ്റ്റേഷന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. സ്റ്റേഷന്‍ മാറ്റിസ്ഥാപിക്കണമെന്നത് നാട്ടുകാരുടേയും, തീര്‍ത്ഥാടകരുടേയും, സ്ഥിരം യാത്രക്കാരുടേയും വര്‍ഷങ്ങളായുള്ള ആവശ്യമായിരുന്നു. ഇതുസംബന്ധിച്ച് ജോസ് കെ.മാണി എം.പി റെയില്‍വേ മന്ത്രിക്കും റെയില്‍വേ ബോര്‍ഡ് ചെയര്‍മാനും വിശദമായ രൂപരേഖ സമര്‍പ്പിക്കുകയും നിരന്തര ഇടപെടല്‍ നടത്തുകയും ചെയ്തിരിരുന്നു. ശബരിമല തീര്‍ത്ഥാടകരുടെ പ്രധാന ഇടത്താവളമായ ഏറ്റുമാനൂരില്‍ എത്തുന്ന അയ്യപ്പഭക്തര്‍ക്കും, ജില്ലയിലെ വിവിധ തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്ക് പോകുന്നവര്‍ക്കും കൂടുതല്‍ പ്രയോജനകരമാകും പുതിയ സ്‌റ്റേഷന്‍. നീണ്ടൂര്‍അതിരമ്പുഴ റോഡിന്റെ ഇടയിലേക്ക് മാറ്റി സ്ഥാപിച്ചതോടെ ജില്ലയുടെ വടക്കുകിഴക്കന്‍ പ്രദേശങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് യാത്രക്കാര്‍ക്കും എം.ജി യൂണിവേഴ്‌സിറ്റി, മെഡിക്കല്‍ കോളേജ്, മാന്നാനം തുടങ്ങിയ ഭാഗങ്ങളിലേയ്ക്ക് പോകുന്ന യാത്രക്കാര്‍ക്കും കൂടുതല്‍ സൗകര്യപ്രദമാകും. പുതിയ സ്റ്റേഷന്‍ യാഥാര്‍ത്ഥ്യമായതോടെ ഇനി കൂടുതല്‍ ട്രെയിനികള്‍ക്ക് സ്റ്റോപ്പ് അനുവദിപ്പിക്കുവാനുള്ള നിരന്തര പരിശ്രമം ഉണ്ടാകുമെന്ന് ജോസ് കെ.മാണി എം.പി പറഞ്ഞു.
കുറുപ്പുന്തുറ മുതല്‍ ഏറ്റുമാനൂര്‍വരെയുള്ള പാത ഇരട്ടിപ്പിക്കല്‍ ജോലികളും അവസാനഘട്ടത്തിലാണ്. അടുത്ത മാര്‍ച്ച് ഏപ്രില്‍ മാസത്തോടെ ഏറ്റുമാനൂര്‍ വരെയുള്ള ഇരട്ടപ്പാതയും യാഥാര്‍ത്ഥ്യമാവും. അതോടൊപ്പം തന്നെ ഏറ്റുമാനൂരില്‍ നിര്‍മ്മാണം തുടങ്ങാന്‍പോകുന്ന രണ്ടാം ഘട്ട ജോലികളും പൂര്‍ത്തിയാവും. മനക്കപ്പാടത്തുള്ള റയില്‍വെ അടിപ്പാതയുടെ ഉയരംകൂട്ടിയതിനുശേഷം പാത വീതി കൂട്ടി പുനര്‍നിര്‍മ്മിക്കുമെന്നും എം.പി പറഞ്ഞു.
കാലിഫോർണിയ: ട്രക്കിങ്ങിനിടെ സെൽഫിയെടുക്കുമ്പോൾ മലയാളി ദമ്പതികൾ അമേരിക്കയിലെ കാലിഫോർണിയയിൽ കൊക്കയിലേക്ക് വീണ് മരിച്ചു. ചൊവ്വാഴ്‌ചയാണ് ദുരന്തമുണ്ടായത്. കതിരൂർ ഡോ.എം.വി.വിശ്വനാഥൻ – ഡോ.സുഹാസിനി എന്നിവരുടെ മകൻ വിഷ്ണു(29) ഭാര്യയും കോട്ടയത്ത് രാമമൂർത്തി-ചിത്ര ദമ്പതികളുടെ മകളുമായ മീനാക്ഷി(29) എന്നിവരാണ് മരിച്ചത്.കതിരൂർ ശ്രേയസ് ആശുപത്രി ഉടമയാണ് ഡോ.എം.വി.വിശ്വനാഥൻ.
ഇന്ന് പുലർച്ചെയാണ് അമേരിക്കൻ കോൺസുലേറ്റിൽ നിന്ന് ഇരുവരുടെയും മരണവാർത്ത ബന്ധുക്കൾക്ക് ലഭിച്ചത്. ട്രക്കിങ്ങിനിടെ മലമുകളിൽ നിന്ന് സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി കൊക്കയിലേക്ക് വീണതാണെന്നാണ് വിവരം. എൻജിനീയറായ വിഷ്ണു കഴിഞ്ഞ ബുധനാഴ്‌ച ജോലിക്ക് എത്തിയിരുന്നില്ല. സുഹൃത്തുക്കൾ അന്വേഷിച്ചപ്പോഴാണ് മരണവിവരം അറിഞ്ഞത്. മൃതദേഹങ്ങൾക്കരികിൽ നിന്ന് ഇരുവരുടെയും പാസ്‌പോർട്ട് പൊലീസിന് ലഭിച്ചു.ചെങ്ങന്നൂർ എൻജിനീയറിങ് കോളജിൽ സഹപാടികളായിരുന്ന വിഷ്ണുവും മീനാക്ഷിയും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്.
മലയാളം യുകെ ന്യൂസ് ടീം.
യുക്മ നാഷണല്‍ ജനറല്‍ സെക്രട്ടറി റോജിമോന്‍ ജേക്കബ്ബിന്റെ സ്വാഗത പ്രസംഗത്തോടെ
ഒമ്പതാമത് യുക്മ ദേശീയ കലാമേളയുടെ ഔദ്യോഗീക ഉദ്ഘാടന പരിപാടി ആരംഭിച്ചു. നാഷണല്‍ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ് അധ്യക്ഷ പ്രസംഗം പറഞ്ഞു. തുടര്‍ന്ന് ഒമ്പതാമത് നാഷണല്‍ കലാമേളയുടെ ഉദ്ഘാടനം ഔദ്യോഗീകമായി മാമ്മന്‍ ഫിലിപ്പ് നിര്‍വഹിച്ചു. തുടര്‍ന്ന് അകാലത്തില്‍ പൊലിഞ്ഞ എബ്രാഹം ജോര്‍ജ്ജിനേയും രജ്ഞിത് കുമാറിനെയും വേദിയില്‍ അനുസ്മരിച്ചു. തുടര്‍ന്ന് വര്‍ഗ്ഗീസ് ഡാനിയേല്‍ നന്ദി രേഖപ്പെടുത്തി. ഔദ്യോഗീക ഉദ്ഘാടനത്തിനു ശേഷം മത്സരങ്ങള്‍ പുരോഗമിക്കുകയാണ്.
സൗത്ത് യോര്‍ക്ഷയറിലെ ഷെഫീല്‍ഡിലുള്ള പെനിസ്റ്റോണ്‍ ഗ്രാമര്‍ സ്‌കൂളിലെ ബാലഭാസ്‌കര്‍ നഗറില്‍ രാവിലെ പതിനൊന്നു മണിക്ക് സീനിയേഴ്‌സിന്റെ ഭരതനാട്യ മത്സരത്തോടെ 2018ലെ ദേശീയകലാമേള ആരംഭിച്ചിരുന്നു. അഞ്ചു സ്റ്റേജുകളിയാട്ടാണ് മത്സരങ്ങള്‍ നടക്കുന്നത്. രാവിലെ 8 മണി മുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പ്രതികൂലമായ കാലവസ്ഥയെ മറികടന്ന് യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി 750തോളം മത്സരാര്‍ത്ഥികളടക്കം ആയിരക്കണക്കിനാളുകള്‍ പങ്കെടുക്കുന്ന യൂറോപ്പിലെ ഏറ്റവും വലിയ കലാ മാമാങ്കം അര്‍ത്ഥരാത്രി വരെ നീളും. കേരള സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തിന്റെ പ്രതീതിയാണ് പെനിസ്റ്റോണ്‍ ഗ്രാമര്‍ സ്‌കൂളിലെ ബാലഭാസ്‌കര്‍ നഗറില്‍. അഞ്ചു സ്റ്റേജിലും മത്സരങ്ങള്‍ പുരോഗമിക്കുകയാണ്. എം ജി രാജമാണിക്യം IAS ആയിരിക്കും കലാമേളയുടെ മുഖ്യാതിഥി.
കലാമേളയുടെ ഫോട്ടോകളുമായി കൂടുതല്‍ വിശേഷങ്ങള്‍ പിന്നീട് അപ്‌ഡേറ്റ് ചെയ്യുന്നതായിരിക്കും.
ലോകത്ത് കണ്ടെത്തിയതിൽ വച്ച് ഏറെ പഴക്കമുള്ള കപ്പലിനെ കുറിച്ച് പുറത്തുവരുന്ന വിവരങ്ങൾ ആരെയും അമ്പരപ്പിക്കുന്നതാണ്. കടലിന്റെ അടിത്തട്ടില്‍, രണ്ടു കിലോമീറ്ററിലേറെ ആഴത്തിൽ ‘ഉറങ്ങിക്കിടക്കുന്ന’ ഒരു കപ്പൽ എന്നാണ് ആദ്യ വിശേഷണം. അതും കാര്യമായ യാതൊരു കേടുപാടുമില്ലാതെ. പായ്മരം പോലും ഇപ്പോഴും കുത്തനെ നിൽക്കുന്നു. കപ്പലിലെ കൊത്തുപണികളും അമരത്തു ചുറ്റിയിട്ട കയറിനു പോലും ഒരു കുഴപ്പവുമില്ല. എന്തിനേറെപ്പറയണം, മുങ്ങിപ്പോയ സമയത്ത് കപ്പലിലുണ്ടായിരുന്നവർ കഴിച്ചിരുന്നതെന്നു കരുതുന്ന മീനിന്റെ മുള്ളു പോലും കപ്പലിൽ സുരക്ഷിതം. അതുപക്ഷേ കടലിലെ ഏതെങ്കിലും മീനിന്റെ മുള്ളാകില്ലേ? യാതൊരു സാധ്യതയുമില്ല. കാരണം, ജീവനുള്ള യാതൊന്നിനും കഴിയാൻ സാധിക്കാത്ത വിധം ഒട്ടും ഓക്സിജനില്ലാത്തത്ര ആഴത്തിലാണു കപ്പൽ കണ്ടെത്തിയത്.
ലോകത്ത് ഇന്നേവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും പഴക്കമുള്ള കപ്പലാണ് ഇപ്പോൾ തിരിച്ചറിഞ്ഞിരിക്കുന്നത്. കൊടുങ്കാറ്റിലോ മറ്റോ ഈ ഗ്രീക്ക് കച്ചവടക്കപ്പൽ മുങ്ങിയതായിരിക്കണം. ഇതിലുള്ളവര്‍ ആരും തന്നെ രക്ഷപ്പെടാനുമിടയില്ല. അടിത്തട്ടിൽ ഓക്സിജൻ ഇല്ലാത്തതു കൊണ്ടാണ് ഇത്രയും ഭദ്രമായി കേടുപാടുകളൊന്നും സംഭവിക്കാതെ ഇക്കാലമത്രയും കപ്പൽ നിലനിന്നതും. പുരാതന കാലത്തെ കപ്പൽ ചാലുകളെപ്പറ്റിയും വ്യാപാരത്തെപ്പറ്റിയുമെല്ലാം അറിയാൻ ഈ കണ്ടെത്തൽ സഹായിക്കുമെന്നു ബ്ലാക് സീ മാരിടൈം ആർക്കിയോളജിക്കൽ പ്രോജക്ടിന്റെ ചീഫ് സയന്റിസ്റ്റ് ജോൺ ആഡംസ് പറയുന്നു.
എന്നാൽ ഇതു വരെ കപ്പൽ ഉയർത്താനായിട്ടില്ല. അതിനു വരുന്ന ചെലവു തന്നെ പ്രശ്നം. മാത്രവുമല്ല, ഇത്രയും കാലം യാതൊരു കുഴപ്പവും പറ്റാതെയിരിക്കുന്ന കപ്പൽ അതേപടി പുറത്തെത്തിക്കുകയെന്നതു നിസാരമല്ല. കപ്പൽ കണ്ടെത്താനുള്ള പ്രോജക്ടിനു വേണ്ടി ഇതിനോടകം തന്നെ ഏകദേശം 12 കോടിയോളം രൂപ ചെലവായിക്കഴിഞ്ഞു. ചുമ്മാതൊന്നുമല്ല, കണ്ടെത്തിയ കപ്പലുകളിലേറെയും ചരിത്രാതീത കാലത്തെയാണ്. അതും റോമൻ, ഒട്ടോമൻ സാമ്രാജ്യങ്ങളുടെ കാലത്തെ! അവയിൽ പലതും മനുഷ്യൻ ഇന്നേവരെ കണ്ടിട്ടുള്ളത് ചുമർചിത്രങ്ങളിലും മറ്റും മാത്രമാണ്. അതിനാൽത്തന്നെ അവയ്ക്കൊന്നും വിലമതിയ്ക്കാനുമാകുകയില്ല! ഗ്രീക്ക് കപ്പൽ കണ്ടെത്തിയയിടത്തു നിന്നും ഏകദേശം 67 കപ്പലുകളുടെ അവശിഷ്ടം കൂടി പ്രോജക്ട് സംഘം കണ്ടെത്തിയിട്ടുണ്ട്.
വെസ്റ്റന്‍ഡീസ്, ഓസ്‌ട്രേലിയ എന്നീ ടീമുകള്‍ക്കെതിരേ നടക്കുന്ന ട്വന്റി20 പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും സീനിയര്‍ താരം മഹേന്ദ്ര സിങ് ധോണിയെ പുറത്താക്കിയ സെലക്ടര്‍മാരുടെ നടപടിയില്‍ ആരാധകര്‍ കട്ടക്കലിപ്പില്‍. 14 വര്‍ഷം മുമ്പ് ഇന്ത്യന്‍ ടീമില്‍ അരങ്ങേറിയതിനു ശേഷം ആദ്യമായാണ് ധോണി മോശം ഫോമിന്റെ പേരില്‍ ടീമില്‍ നിന്ന് പുറത്താകുന്നത്. വെസ്റ്റിന്‍സിനെതിരായ മൂന്നു മത്സര പരമ്പരയ്ക്കും ഓസ്‌ട്രേലിയക്കെതിരായ മൂന്നു മത്സര പരമ്പരക്കുമുള്ള 16 അംഗ ട്വന്റി20 ടീമുകളെ പ്രഖ്യാപിച്ചത്.
ഇതിഹാസ താരത്തിന്റെ കരിയറിന്റെ അവസാനത്തില്‍ നില്‍ക്കുമ്പോഴാണ് താരത്തിന് ടീമില്‍ അവസരം നഷ്ടമായത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ധോണി വിരമിച്ചേക്കുമെന്നുള്ള നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു. ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് നേരത്തെ വിരമിച്ച ധോണി അടുത്ത വര്‍ഷം നടക്കുന്ന ലോകകപ്പ് മത്സരത്തോടെ പരിമിത ഓവര്‍ ക്രിക്കറ്റില്‍ നിന്നും വിരമിക്കുമെന്നായിരുന്നു സൂചനകള്‍. എന്നാല്‍, മോശം ബാറ്റിങ് ഫോമിലുള്ള ധോണിക്ക് ഇനിയൊരവസരം ലഭിക്കുമോ എന്ന കാര്യത്തില്‍ സംശയമാണെന്നാണ് ക്രിക്കറ്റ് നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്.
ഋഷഭ് പന്ത്, സഞ്ജു വി സാംസണ്‍ തുടങ്ങിയ യുവതാരങ്ങള്‍ക്ക് അവസരം കൊടുക്കാതെയാണ് ധോണിയെ ടീമില്‍ ഇതുവരെ ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍, ലോകകപ്പ് മുന്നില്‍ നില്‍ക്കെ ബിസിസിഐ ഇനിയൊരു പരീക്ഷണത്തിന് മുതിരുമോ എന്ന കാര്യത്തില്‍ സംശമാണെന്നും ചില വിലയിരുത്തലുകളുണ്ട്.
വിന്‍ഡീസിനെതിരായ ട്വന്റി20 പരമ്പരയില്‍ വിശ്രമം നല്‍കിയ വിരാട് കോഹ്‌ലിക്ക് പകരം രോഹിത് ശര്‍മ ടീമിനെ നയിക്കും. ശ്രേയസ് അയ്യര്‍, ക്രുണാല്‍ പാണ്ഡ്യ, വാഷിങ്ടണ്‍ സുന്ദര്‍ തുടങ്ങിയവരും ട്വന്റി20 ടീമുകളിലുണ്ട്. ഓസ്‌ട്രേലിയക്കെതിരായ നാലു ടെസ്റ്റ് പരമ്പരക്കുള്ള 18 അംഗ ടീമിനെയും പ്രഖ്യാപിച്ചിട്ടുണ്ട്. രോഹിത് ശര്‍മ, മുരളി വിജയ്, പാര്‍ഥിവ് പട്ടേല്‍ എന്നിവര്‍ ടെസ്റ്റ് ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. എന്നാല്‍, ശിഖര്‍ ധവാന്‍, കരുണ്‍ നായര്‍, മായങ്ക് അഗര്‍വാള്‍ എന്നിവര്‍ക്ക് ഇടമില്ല.
ടെസ്റ്റ് ടീം: വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), മുരളി വിജയ്, ലോകേഷ് രാഹുല്‍, പൃഥ്വി ഷാ, ചേതേശ്വര്‍ പുജാര, അജിന്‍ക്യ രഹാനെ, ഹനുമ വിഹാരി, രോഹിത് ശര്‍മ, ഋഷഭ് പന്ത്, പാര്‍ഥിവ് പട്ടേല്‍, രവിചന്ദ്ര അശ്വിന്‍, രവീന്ദ്ര ജദേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ഇശാന്ത് ശര്‍മ, ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍.
വിന്‍ഡീസിനെതിരായ ട്വന്റി20 ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, ലോകേഷ് രാഹുല്‍, ദിനേശ് കാര്‍ത്തിക്, മനീഷ് പാണ്ഡെ, ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത്, ക്രുണാല്‍ പാണ്ഡ്യ, വാഷിങ്ടണ്‍ സുന്ദര്‍, യുസ്‌വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ്, ഖലീല്‍ അഹ്മദ്, ഷഹ്ബാസ് നദീം. ഓസ്‌ട്രേലിയക്കെതിരായ ട്വന്റി20 പരമ്പരയില്‍ കോഹ്‌ലി തിരിച്ചെത്തുന്നതോടെ ഷഹ്ബാസ് നദീം ടീമില്‍ നിന്ന് പുറത്താവും.
വിവാദത്തില്‍ കുരുങ്ങി വിജയ്- മുരുകദോസ് ചിത്രം സര്‍ക്കാര്‍. സിനിമ തന്റെ തിരക്കഥ മോഷ്ടിച്ച് തയ്യാറാക്കിയതാണെന്ന് വരുണ്‍ രാജേന്ദ്രന്‍ ആരോപിച്ചിരുന്നു. എന്നാല്‍ അതിനെതിരെ സംവിധായകന്‍ മുരുകദോസ് രംഗത്ത് വരികയും ചെയ്തു. ഇപ്പോഴിതാ ചിത്രത്തിന് വരുണിന്റെ സിനിമ സെന്‍ഗോളിന്റെ തിരക്കഥയുമായി അടുത്ത സാമ്യമാണുള്ളതെന്ന് സൗത്ത് ഇന്ത്യന്‍ ഫിലിം റൈറ്റേഴ്‌സ് അസോസിയേഷന്‍ കണ്ടെത്തിയിരിക്കുകയാണ്. 2007ല്‍ റൈറ്റേഴ്‌സ് യൂണിയനില്‍ തന്റെ തിരക്കഥ വരുണ്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
തന്റെ തിരക്കഥ മോഷ്ടിച്ചുവെന്ന് ആരോപിച്ച് മുരുകദോസിനെതിരെ വരുണ്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഇത് ആദ്യ തവണയല്ല ഏ ആര്‍ മുരുകദോസ് കോപ്പിയടി വിവാദത്തില്‍ കുരുങ്ങുന്നത്. ഇതിന് മുമ്പ് വിജയ് നായകനായെത്തിയ കത്തിയാണ് ആരോപണങ്ങളില്‍ കുടുങ്ങിയത്. ആരം ഫെയിം സംവിധായകന്‍ ഗോപി നൈനാര്‍ കത്തി തന്റെ കഥയാണെന്ന് ആരോപിച്ച് രംഗത്ത് വന്നിരുന്നു.
ദീപാവലി റിലീസായി സര്‍ക്കാര്‍ റിലീസ് ചെയ്യാനിരിക്കെ വരുണ്‍ പരാതിയുമായി മുന്നോട്ട് പോയാല്‍ അത് ചിത്രത്തെ പ്രതികൂലമായി ബാധിക്കാം. അതിനാല്‍ റൈറ്റേഴ്സ് യൂണിയന്റെ പ്രസിഡന്റും നടനും സംവിധായകനുമായ കെ ഭാഗ്യരാജ് ഇരുകക്ഷികളുമായി സംസാരിച്ച് സമവായത്തിന് ശ്രമിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രത്തിന്റെ ട്രെയിലര്‍ ഏറ്റവും വേഗത്തില്‍ 10 ലക്ഷം ലൈക്ക് നേടുന്ന ലോകത്തിലെ ആദ്യ സിനിമ ടീസര്‍ എന്ന റെക്കോഡ് നേടിയിരുന്നു. അവഞ്ചേഴ്സ് ഇന്‍ഫിനിറ്റി വാറിന്റെ റെക്കോഡാണ് സര്‍ക്കാരിന്റെ വേഗപാച്ചിലില്‍ പഴംങ്കഥയായത്. അവഞ്ചേര്‍സ് ഒരു ദിവസം കൊണ്ടുനേടിയ ലൈക്സ് വെറും നാല് മണിക്കൂറുകള്‍ കൊണ്ടാണ് സര്‍ക്കാര്‍ സ്വന്തമാക്കിയത്. 10 ലക്ഷം ലൈക്കില്‍ എത്താന്‍ വേണ്ടി വന്നത് വെറും 294 മിനിറ്റ്.
സൂപ്പര്‍ഹിറ്റുകളായ തുപ്പാക്കിക്കും കത്തിക്കും ശേഷം ഇളയതളപതി വിജയ്യും എ.ആര്‍ മുരുഗദോസ്സും ഒന്നിക്കുന്ന ചിത്രം തമിഴ്നാട് രാഷ്ട്രീയം ആണ് ചര്‍ച്ച ചെയ്യുന്നത്. കീര്‍ത്തി സുരേഷ്, വരലക്ഷ്മി ശരത്കുമാര്‍ തുടങ്ങിയവര്‍ നായികമാരായി എത്തുന്ന ചിത്രത്തില്‍ വലിയ താരനിരയാണ് അണി നിരക്കുന്നത്. സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംഗീതം എ.ആര്‍ റഹമാനും മലയാളിയായ ഗിരീഷ ്ഗംഗാധരന്‍ ചായാഗ്രാഹരണവും നിര്‍വഹിക്കുന്നു.
സന്ദീപാനന്ദഗിരിയെ ആശ്രമത്തിലിട്ടു ചുട്ടുകൊല്ലാനാണ് അക്രമി സംഘം എത്തിയതെന്നും അദ്ദേഹം രക്ഷപെടാന്‍ കാരണക്കാരനായത് മാര്‍ ക്രിസോസ്റ്റം തിരുമേനിയാണെന്നും ധനമന്ത്രി തോമസ് ഐസക്കിന്റെ വെളിപ്പെടുത്തല്‍. ഒരുവിധത്തിലും സ്വാമിയോട് സംവദിച്ച് ജയിക്കാനാവില്ലെന്നു ബോദ്ധ്യമായപ്പോള്‍ ആശ്രമത്തെ അരക്കില്ലമാക്കി സ്വാമിയെ നിശബ്ദനാക്കാമെന്നായിരുന്നു അക്രമം ആസൂത്രണം ചെയ്തവരുടെ ലക്ഷ്യം. കാറുകള്‍ രണ്ടും പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. തീ ആളിപ്പടരുമ്പോള്‍ തടി കൊണ്ടു നിര്‍മ്മിച്ച മുകളിലത്തെ നില പൂര്‍ണമായും കത്തുമെന്നും സ്വാമി രക്ഷപെടില്ലെന്നും ക്രിമിനലുകള്‍ കരുതി. മാര്‍ ക്രിസോസ്റ്റം തിരുമേനിയുടെ ക്ഷണം സ്വീകരിച്ച് ഒരു മതമൈത്രീ സംഗമത്തില്‍ പങ്കെടുക്കാനായി പോകാന്‍ നേരത്തെ എഴുന്നേറ്റതുകൊണ്ടു മാത്രമാണ് സ്വാമി ഇപ്പോള്‍ ജീവനോടെയിരിക്കുന്നത്. ഇല്ലെങ്കില്‍ ശബരിമലയിലെ സ്ത്രീപ്രവേശനത്തെ അനുകൂലിച്ചവര്‍ക്ക് സംഘപരിവാര്‍ വിധിച്ച വധശിക്ഷയുടെ ആദ്യ ഇര സ്വാമി സന്ദീപാനന്ദഗിരിയാകുമായിരുന്നനെന്നും മന്ത്രി ഫെയിസ്ബുക്കില്‍ കുറിച്ചു.
സംഘര്‍ഷം സൃഷ്ടിക്കാന്‍ നടന്ന തുടര്‍ച്ചയായ ശ്രമങ്ങള്‍ ഇന്ന് അദ്ദേഹത്തെ സന്ദര്‍ശിച്ചപ്പോള്‍ വെളിപ്പെടുത്തി. കഴിഞ്ഞ ദിവസം ആശ്രമത്തില്‍ റീത്തു കൊണ്ടു വെച്ച് പ്രകോപനമുണ്ടാക്കി. അതിനും മുമ്പ് ആശ്രമത്തിനുള്ളില്‍ ആര്‍എസ്എസ് ശാഖ നടത്താന്‍ സമ്മതിക്കണമെന്നാവശ്യപ്പെട്ട് ഒരു സംഘം എത്തിയിരുന്നു. ശാഖ നടത്താന്‍ അനുവദിക്കില്ലെന്നും വേണമെങ്കില്‍ ലൈബ്രറി ഉപയോഗിക്കാമെന്നും എത്രപേര്‍ക്കു വേണമെങ്കിലും വന്നിരുന്നു പുസ്തകം വായിക്കാമെന്നും സ്വാമി അവര്‍ക്കു മുന്നില്‍ നിര്‍ദ്ദേശം വെച്ചു.
കുറുവടിയും വടിവാളും തെറിവിളിയുമായി നടക്കുന്നവര്‍ക്കെന്തു പുസ്തകം? എന്തു വായന? ആ സംസ്‌ക്കാരമുണ്ടായിരുന്നെങ്കില്‍ ഇവര്‍ക്ക് ഈ സംഘടനയില്‍ തുടരാനാകുമോ?
സന്ദീപാനന്ദഗിരിയ്‌ക്കെതിരെ നടന്ന വധശ്രമം യഥാര്‍ത്ഥത്തില്‍ സുപ്രിംകോടതിയ്ക്കുള്ള മുന്നറിയിപ്പാണ്.
കോടതിയില്‍ തോറ്റാല്‍ കലാപം എന്നാണ് പരമോന്നത കോടതിയോടുള്ള വെല്ലുവിളി. കോടതിയില്‍ കേസു തോറ്റവരാണ് അക്രമം നടത്തുന്നതും ആസൂത്രണം ചെയ്യുന്നതും. ഈ വിധിയെ അനുകൂലിച്ച് അഭിപ്രായം പറയുന്നവരില്‍ കൊലപ്പെടുത്തേണ്ടവരുടെയും അക്രമിക്കേണ്ടവരുടെയും ഹിറ്റ്‌ലിസ്റ്റ് സംഘപരിവാര്‍ തയ്യാറാക്കിയെന്നു വേണം അനുമാനിക്കേണ്ടത്. ഇതാണോ ചില സംഘപരിവാര്‍ നേതാക്കള്‍ ചാനലില്‍ പ്രഖ്യാപിച്ച ആര്‍എസ്എസിന്റെ ലുക്ക് ഔട്ട് നോട്ടീസ്? ഈ ഓലപ്പാമ്പു കണ്ട് ആരു ഭയന്നുപോകുമെന്നാണ് ഇവര്‍ ധരിച്ചുവെച്ചിരിക്കുന്നത്?
ഈ ഭീഷണിയ്ക്കു മുന്നിലൊന്നും ആരും കീഴടങ്ങാന്‍ പോകുന്നില്ല. അക്രമം ഭീരുവിന്റെ ആയുധമാണ്. ആശയപരമായ തങ്ങള്‍ കീഴടങ്ങിക്കഴിഞ്ഞുവെന്നാണ് ഈ അക്രമത്തിലുടെ സംഘപരിവാര്‍ ഏറ്റു പറയുന്നത്. വിയോജനങ്ങളെയും വിരുദ്ധാഭിപ്രായങ്ങളെയും ആശയപരമായ തലത്തില്‍ നേരിടാന്‍ ഇനിയൊടവും അവരുടെ കൈയില്‍ ബാക്കിയില്ല. സംഘടിതമായ നുണപ്രചരണത്തിനും ചാനല്‍ മുറിയില്‍ നേതാക്കള്‍ മുഴക്കിയ ഭീഷണിയ്ക്കും ഭക്തജനങ്ങളും വിശ്വാസികളും പുല്ലുവിലപോലും കൊടുക്കുന്നില്ല എന്നവര്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. ഇനി അവസാന ആയുധമായി അക്രമങ്ങളും കൊലപാതകങ്ങളും മാത്രമേ അവരുടെ കൈവശമുള്ളൂ.
നിയമം കൈയിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്നും അതിശക്തമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിക്കഴിഞ്ഞു. ആര്‍എസ്എസ് നശിപ്പിച്ച ആശ്രമം പഴയതിനേക്കാള്‍ പ്രൌഢിയോടെ ഉയര്‍ത്തെഴുന്നേല്‍ക്കും എന്നുറപ്പു വരുത്താന്‍ മതനിരപേക്ഷ മനസുകള്‍ കേരളത്തില്‍ ഒന്നിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അമ്പലം അശുദ്ധമാക്കാനും മടിക്കില്ലെന്ന് പരസ്യപ്രഖ്യാപനം നടത്തിയ ആള്‍ സ്വൈരവിഹാരം നടത്തുമ്പോള്‍, ഇന്ത്യയുടെ പരമോന്നത കോടതിയുടെ വിധിയെ അനുകൂലിച്ച വ്യക്തിയെ കൊലപ്പെടുത്താന്‍ നടത്തിയ ശ്രമം സമൂഹം തിരിച്ചറിയും. ഈ അക്രമം ആസൂത്രണം ചെയ്തവര്‍ എത്ര ഉന്നതരായാലും കണക്കു പറയിപ്പിക്കും.
എന്തു തെറ്റാണ് സന്ദീപാനന്ദഗിരി ചെയ്തത്? ഹിന്ദു ധര്‍മ്മശാസ്ത്രത്തിലെ പാണ്ഡിത്യത്തിന്റെ പിന്‍ബലത്തിലാണ് അദ്ദേഹം വാദമുഖങ്ങളുന്നയിക്കുന്നത്. അറിവും ചിന്തയുമാണ് അദ്ദേഹത്തിന്റെ ആയുധങ്ങള്‍. വടിവാളും തെറിവിളിയുമായി നടക്കുന്നവര്‍ക്ക് അദ്ദേഹത്തോട് ആശയപരമായി ഏറ്റുമുട്ടി ജയിക്കാനാവില്ല. അതുകൊണ്ടാണ് ഇരുട്ടില്‍ പതുങ്ങിയെത്തി ആശ്രമവും കാറും കത്തിച്ചു കടന്നു കളഞ്ഞത്.
ഭരണഘടനയും അതിന്റെ മൂല്യങ്ങളുമൊന്നും സംഘപരിവാറിനു മനസിലാകുന്ന കാര്യങ്ങളല്ല. കൈയറപ്പു മാറിയ ഏതാനും ക്രിമിനലുകളെ കയറൂരിവിട്ട് ഭരണഘടനയ്ക്കുമേല്‍ അധികാരസ്ഥാപനമായി വാഴാമെന്നാണ് സംഘപരിവാറിന്റെ മോഹം. ചരിത്രവും ആചാരങ്ങളും നീതിശാസ്ത്രങ്ങളും വ്യാഖ്യാനിച്ച് ഒരു കാഷായ വസ്ത്രധാരി ഇന്ത്യന്‍ ഭരണഘടനയ്ക്കു പിന്തുണ നല്‍കുമ്പോള്‍ അക്കൂട്ടരുടെ അസഹിഷ്ണുത പരകോടിയിലെത്തുക സ്വാഭാവികം.
സന്ദീപാനന്ദഗിരി പങ്കെടുത്ത എല്ലാ ചാനല്‍ ചര്‍ച്ചകളിലും സംഘപരിവാര്‍ വാദങ്ങള്‍ തകര്‍ന്നു തരിപ്പണമാവുകയായിരുന്നു. വായനയുടെയും ചിന്തയുടെയും പാണ്ഡിത്യത്തിന്റെയും പിന്‍ബലമുള്ള അദ്ദേഹത്തിന്റെ വാദങ്ങളോട് സംവദിച്ചു ജയിക്കാന്‍ കുറുവടിയും വടിവാളും തെറിവിളിയും ആയുധമാക്കിയ ക്രിമിനലുകള്‍ക്ക് എങ്ങനെ കഴിയും?
ഇത് വ്യത്യസ്ത സംസ്‌ക്കാരങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമാണ്. സൌമ്യമായി, സമചിത്തതയോടെ, ആരോടും തികഞ്ഞ പ്രതിപക്ഷ ബഹുമാനം നിലനിര്‍ത്തി സംവദിക്കുന്ന സ്വാമിയും വേണ്ടിവന്നാല്‍ അമ്പലം മനഃപ്പൂര്‍വം അശുദ്ധമാക്കുമെന്നു ഭീഷണി മുഴക്കുന്ന ക്രിമിനലുകളും തമ്മില്‍ ഒരു താരതമ്യവുമില്ല.
ഈ അക്രമം സര്‍ക്കാര്‍ കൈയും കെട്ടി നോക്കിനില്‍ക്കുന്ന പ്രശ്‌നമല്ല. അക്രമികളോട് ഒരു ദയയുമില്ല. ശബരിമലയിലെ അക്രമങ്ങളോട് കാണിച്ച സംയമനം കേരളമാകെ കാട്ടുമെന്ന പ്രതീക്ഷ ക്രിമിനല്‍ പരിവാറിനു വേണ്ട. സന്ദീപാനന്ദഗിരിയ്ക്കു നേരെ നടന്ന അക്രമത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരും നിയമത്തിനു മുന്നിലെത്തും.
കണ്ണൂർ വിമാനത്താവളത്തിലെ ആദ്യയാത്രക്കാരനായി ബിജെപി ദേശീയ അധ്യക്ഷൻ അമിതഷാ പറന്നിറങ്ങി. ഡിസംബർ 9നു മുഖ്യമന്ത്രി പിണറായി വിജയൻ ഉൽഘാടനം ചെയ്യാൻ ഇരിക്കെ സിപിഎനെ രാഷ്ട്രീയമായി വെട്ടിലാക്കി അമിത് ഷാ കണ്ണൂരിൽ വന്നിറങ്ങിയത്.
ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള മുൻ അധ്യക്ഷൻമാരായ സികെ പദ്മനാഭൻ പി.കെ കൃഷ്ണദാസ് ഒ രാജഗോപാൽ എംഎൽഎ ദേശീയ സെക്രട്ടറി എച് രാജ തുടങ്ങി നേതാക്കൾ അദേഹത്തെ വിമാനതാവളത്തിൽ സ്വീകരിക്കാൻ എത്തിയിരുന്നു.പുറത്ത്കാത്തു നിന്ന പ്രവർത്തകരുടെ വലിയനിരയെ അടുത്തെത്തി അഭിസംബോധന ചെയ്താണ് അമിത് ഷാ കണ്ണൂരിലേക്ക് പോയത്.
കരിപ്പൂരിൽ വിമാനമിറങ്ങാൻ തീരുമാനിച്ച അമിത് ഷാ ബിജെപി കേരളഘടകത്തിന്റെ ആവശ്യപ്രകാരമാണ് കണ്ണൂരിലെ വന്നിറങ്ങിയത്. പ്രധാനമന്ത്രിയുടെ സൗകര്യംപരിഗണിക്കാതെ വിമാനതാവളത്തിന്റെ ഉത്ഘാടനം നിശ്ചയിച്ചതിൽ രാഷ്ട്രീയമുണ്ടെന്നു ബിജെപി ആരോപിച്ചിരുന്നു.
ഇതോടെ കണ്ണൂരിലെ സിപിഎം ബിജെപി ബലപരീക്ഷക്ഷണവേദിയായി വിമാനതാവളം മാറിയിരിക്കുന്നു.ബിജെപി ജില്ലാആസ്ഥാനമന്ദിരത്തിന്റെ ഉൽഘാടനവും ബലിദാനികളുടെ വീട് സന്ദർശനവുമാണ് അമിത് ഷായുടെ കണ്ണൂരിലെ പരിപാടി
മെഡിക്കല്‍ കോഴയിലും ഇന്ധനവിലവര്‍ധനയിലും ആകെ വിയര്‍ത്തു നിന്നസമയത്ത് ബിജെപിക്ക് കിട്ടിയ പിടിവള്ളിയായിരുന്നു ശബരിമല യുവതീ പ്രവേശം. ഒത്തുപിടിച്ചാല്‍ കേരളത്തില്‍ ലോക്സഭാ സീറ്റെന്ന ബാലികേറാമല കടക്കാമെന്നുള്ള നിര്‍ദേശം സംസ്ഥാനത്തെ നേതാക്കള്‍ക്ക് അമിത്ഷാ നല്‍കി കഴിഞ്ഞു. യുവതീ പ്രവേശ സമരങ്ങളിലെല്ലാം നേരിട്ടുള്ള ഇടപെടലും ദേശീയനേതൃത്വം നടത്തിയിരുന്നു. ബിഡിജെഎസിലൂടെ എസ്.എന്‍.ഡി.പിയിലേക്ക് എത്താന്‍ കഴിഞ്ഞെങ്കിലും എന്‍.എസ്.എസ് ബി.ജെ.പിയെ അടുപ്പിച്ചിരുന്നില്ല.
ചര്‍ച്ചക്ക് പലതവണ ആഗ്രഹം പ്രകടിപ്പിച്ച ബിജെപി നേതാക്കളെ കാണാന്‍ പോലും സുകുമാരന്‍ നായര്‍ തയ്യാറായിരുന്നില്ല. എന്നാല്‍ എന്‍.എസ്.എസിന്റെ നാമജപയാത്രയും അതിനെതിരായ പൊലീസ് കേസും ബി.ജെപിക്ക് ഏറെ ആവേശം പകര്‍ന്നിട്ടുണ്ട്
എന്‍.എസ്.എസിന്റെ സമരം ബിജെപിക്ക് രാഷ്ട്രീയമായി ഗുണം ചെയ്യുമെന്ന് നേതൃത്വം വിശ്വസിക്കുന്നു. സന്യാസി സമൂഹത്തെ കൂടി സമരരംഗത്തിറക്കാനും ബിജെപി ശ്രമം തുടങ്ങി. ഉച്ചകഴിഞ്ഞ് ശിവഗിരിയിലെത്തുന്ന അമിത്ഷായ്ക്ക് ഈ ദൗത്യം കൂടിയുണ്ട്. ശിവഗിരി സന്ദര്‍ശനത്തിനുശേഷം തലസ്ഥാനത്ത് ചേരുന്ന ബിജെപി നേതാക്കളുടെ യോഗത്തില്‍ തുടര്‍സമരങ്ങള്‍ക്കുള്ള മാര്‍ഗരേഖ അമിത്ഷാ നല്‍കും.ജി.രാമന്‍ നായരെ ബിജെപിയിലെത്തിച്ചപോലെ ശബരിമല പ്രശ്നത്തില്‍ മറ്റുപാര്‍ട്ടികളിലെ ഇടഞ്ഞു നില്‍ക്കുന്നപ്രമുഖനെ കൂടി ബിജെപി ലക്ഷ്യമിടുന്നുണ്ട്.
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് അന്ത്യശാസനവുമായി പൊലീസ്. പൊലീസ് ആവശ്യപ്പെട്ടിട്ടും ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ലാപ്ടോപ് ഹാജരാക്കിയില്ല. കന്യാസ്ത്രീക്കെതിരെ ബിഷപ്പ് അന്വേഷണം ഉത്തരവിട്ടിരുന്നു. ഉത്തരവ് വ്യാജമാണെന്നും ഇത് തെളിയിക്കാനാണ് ലാപ്ടോപ് ആവശ്യപ്പെട്ടതെന്നും പൊലീസ് അറിയിച്ചു.
കന്യാസ്ത്രീയുടെ പരാതി ഈ ഉത്തരവിന്‍റെ പകയെന്നാണ് ബിഷപ്പിന്‍റെ വാദം. ഇന്നും ലാപ്ടോപ്പ് നൽകാന്‍ ബിഷപ്പ് തയ്യാറായില്ല. അഞ്ചാംതിയതിക്കകം ലാപ്ടോപ്പ് നല്‍കണമെന്ന് പൊലീസ് അന്ത്യശാസനം നൽകിയിരിക്കുന്നത്.
പാലിച്ചില്ലെങ്കില്‍ ജാമ്യം റദ്ദാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.
2016ൽ ബന്ധുവായ സ്ത്രീ കന്യാസ്ത്രീക്കെതിരെ പരാതി നൽകിയെന്നും ഇതേത്തുടർന്നാണ് അന്വേഷണത്തിന് ഉത്തരവിട്ടതെന്നായിരുന്നു ബിഷപ്പിന്റെ വാദം. ഉത്തരവിന്റെ പകർപ്പും ബിഷപ്പ് ഹാജരാക്കിയിരുന്നു. എന്നാൽ അന്വേഷണത്തിൽ കന്യാസ്ത്രീ ബിഷപ്പിനെതിരെ പരാതി നൽകിയതിന് ശേഷമാണ് ഈ ഉത്തരവിട്ടത് എന്ന് അന്വേഷണസംഘം കണ്ടെത്തി.
ബിഷപ്പ് ആരോപണം നിഷേധിച്ച സാഹചര്യത്തിലാണ് ഇത് തെളിയിക്കാൻ ലാപ്ടോപ്പ് നൽകണമെന്ന് പൊലീസ് ആവശ്യപ്പെട്ടത്.
24 ദിവസത്തെ റിമാൻഡ് തടവിന് ശേഷമാണ് ബിഷപ്പ് ജാമ്യത്തിലിറങ്ങിയത്. കേരളത്തിൽ പ്രവേശിക്കരുതെന്ന ഉപാധിയോടെയാണ് ജാമ്യം.
ഗുഡ്ഗാവ് : കടം വാങ്ങിയ പണം തിരികെ ചോദിച്ച ബിസിനസ് പങ്കാളിയെ യുവാവ് അതിക്രൂരമായി കൊലപ്പെടുത്തി. പോലീസ് പിടിക്കാതിരിക്കാന്‍ കുറ്റക്യത്യത്തില്‍ പങ്കാളിയായ ഭാര്യയേയും പിന്നീട് ഇയാള്‍ കൊന്നു. ഏതാണ്ട് 10 ദിവസങ്ങള്‍ക്ക് മുന്‍പാണ് ഭാര്യയെ അജ്ഞാതര്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയതായി ഗുഡ്ഗാവ് സ്വദേശി ഹര്‍നേക് സിംഗ് പോലീസിനെ അറിയിക്കുന്നത്. വീട്ടിലെത്തിയ അജ്ഞാത സംഘം തന്നെയും ഭാര്യയെയും ആക്രമിച്ചെന്നും ഭാര്യ കൊല്ലപ്പെട്ടുവെന്നായിരുന്നു ഇയാള്‍ പോലീസിനെ അറിയിച്ചത്. എന്നാല്‍ ഫോറന്‍സിക് വിദഗ്ദ്ധരുള്‍പ്പെടുന്ന സംഘം നടത്തിയ പരിശോധനയില്‍ മറ്റാരും സംഭവസ്ഥലത്തുണ്ടായിരുന്നില്ലെന്ന് ബോധ്യമായി.
തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ക്രൂരമായ ഇരട്ടക്കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. തന്റെ ബിസിനസ് പങ്കാളിയായ ജസ്‌കരണ്‍ സിംഗിന്റെ കൊലപാതകം കേസില്‍ പിടിക്കപ്പെടാതിരിക്കാനാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്ന് ഹര്‍നേക് സിംഗ് മൊഴി നല്‍കി. ബിസിനസ് ആവശ്യങ്ങള്‍ക്കായി ഹര്‍നേക് സിങ്ങ് കൊല്ലപ്പെട്ട ജസ്‌കരണ്‍ സിങ്ങില്‍ നിന്നും 40 ലക്ഷം രൂപ കടം വാങ്ങിയിരുന്നു. പണം തിരികെ നല്‍കാന്‍ ആവശ്യപ്പെട്ടെങ്കിലും ഹര്‍നേക് ഒഴിഞ്ഞുമാറി. ഒക്ടോബര്‍ 14ന് ജസ്‌കരണ്‍ ഹര്‍നേകിനെ വീട്ടില്‍ ചെന്നു കണ്ടു. വാക്കു തര്‍ക്കത്തിനിടെ ഹര്‍നേകും ഭാര്യയും സുഹൃത്തും ചേര്‍ന്ന് ജസ്‌ക്കരനെ കൊന്ന് 25 കഷ്ണങ്ങളാക്കി. പിന്നീട് മൃതദേഹം ചെറിയ പ്ലാസ്റ്റിക് കവറുകളിലാക്കി ഉപേക്ഷിച്ചു.
പോലീസ് പിടിയിലാകും മുന്‍പ് ആത്മഹത്യ ചെയ്യാമെന്നായിരുന്നു ഭാര്യയെ ഇയാള്‍ ചട്ടംകെട്ടിയിരുന്നത്. എന്നാല്‍ പിന്നീട് ഇതിന് ഭാര്യ തയ്യാറാകാതിരുന്നതോടെ വാക്ക് തര്‍ക്കമുണ്ടായി. തുടര്‍ന്ന് ഇയാള്‍ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. അജ്ഞാതരുടെ ആക്രമണമുണ്ടായതായി പോലീസിനെ അറിയിക്കുന്നതിന് മുന്‍പ് ഇയാള്‍ സ്വന്തം ശരീരത്തില്‍ മുറിവുകള്‍ ഉണ്ടാക്കിയിരുന്നു. ഇയാളെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.