സന്ദീപാനന്ദഗിരിയുടെ തിരുവനന്തപുരം കുണ്ടമൺ കടവിലെ ആശ്രമത്തിന് നേരെ ആക്രമണം. ഇന്ന് പുലര്‍ച്ചെയോടെയാണ് കുണ്ടമണ്‍ കടവിലെ ആശ്രമം അജ്ഞാതസംഘം ആക്രമിച്ചത്. ഇതിന് പിന്നിൽ രാഹുൽ ഈശ്വറും, സംഘപരിവാർ ആണെന്ന് സന്ദീപാനന്ദഗിരി ആരോപിച്ചു. ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്.
അക്രമികള്‍ ആശ്രമത്തിന് മുമ്പിലുണ്ടായിരുന്ന രണ്ട് കാറുകളും ഒരു ബൈക്കും തീയിട്ട് നശിപ്പിക്കുകയും ആശ്രമത്തിന് മുമ്പില്‍ റീത്ത് വെക്കുകയും ചെയ്തു. ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. തീ പടര്‍ന്ന് ആശ്രമത്തിലെ കോണ്‍ക്രീറ്റടക്കം ഇളകി നാശനഷ്ടമുണ്ടായിട്ടുണ്ട്.
സംഘപരിവാറും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ പി.എസ്.ശ്രീധരന്‍പിള്ളയും രാഹുല്‍ ഈശ്വറും താഴ്മണ്‍ തന്ത്രി കുടുംബവുമാണ് ആക്രമണത്തിന് പിന്നിലെന്നും ഇതുകൊണ്ടൊന്നും ഭയപ്പെട്ട് പിന്മാറില്ലെന്നും നാളെ എന്നെയും ഇതുപോലെ കത്തിച്ചേക്കാമെന്നും സ്വാമി പറഞ്ഞു.
ശബരിമല സത്രീപ്രവേശന വിഷയത്തിലടക്കം സംഘപരിവാറിന്റെയും തന്ത്രി കുടുംബത്തിന്റെയും നിലപാടുകളെ വിമര്‍ശിക്കുന്നയാളാണ് സ്വാമി സന്ദീപാനന്ദ ഗിരി. തനിക്ക് നേരെ ആക്രമണ ഭീഷണികളുണ്ടായിരുന്നതായി സന്ദീപാനന്ദ ഗിരി നേരത്തെ പറഞ്ഞിരുന്നു.
വിവാഹശേഷമുള്ള ആദ്യ പ്രധാന വിദേശപര്യടനത്തിലാണ് ഹാരി രാജകുമാരനും മേഗൻ മർക്കിളും. വിവാഹശേഷം മേഗന്റെ വസ്ത്രങ്ങളും ഷൂസുമെല്ലാം ഫാഷൻ ലോകം ഏറെ ചർച്ച ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ മേഗന് പറ്റിയൊരബദ്ധമാണ് വൈറലാകുന്നത്.
വിദേശപര്യടനത്തിനിടെ ഒരു പ്രധാനചടങ്ങിൽ പങ്കെടുക്കാൻ മേഗനെത്തിയത് വസ്ത്രത്തിലെ പ്രൈസ് ടാഗ് നീക്കം ചെയ്യാതെ. കാമറക്കണ്ണുകൾ അത് സൂം ചെയ്യുകയും ചെയ്തു. ഇപ്പോൾ ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.
ചുവന്ന ഫ്ലോറൽ ഫ്രോക്കാണ് മേഗൻ ധരിച്ചിരിക്കുന്നത്. 444 ഡോളറാണ് ഫ്രോക്കിന്റെ വില.
oh meghan the tag ! vitaliaa !! you’re still gorgeous ❤️❤️ pic.twitter.com/igEOIPHLRz
— Maggie S (@MaggieSikivou) October 25, 2018
പത്തനംതിട്ട: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നടന്ന സമരത്തിനിടെ മുഖ്യമന്ത്രിയെ ജാതി പറഞ്ഞ് അധിക്ഷേപിച്ച വീട്ടമ്മ അറസ്റ്റിൽ. ആറന്മുള ചെറുകോൽ സ്വദേശിനി മണിയമ്മയാണ് അറസ്റ്റിലായത്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.
ശബരിമല സ്ത്രീപ്രവേശത്തിനെതിരെയുള്ള ഒരു സമരത്തിനിടെയാണ് മുഖ്യമന്ത്രി പിണറായി വിജയനെ മണിയമ്മ ജാതി പറഞ്ഞ് അധിക്ഷേപിച്ചത്. പിണറായി വിജയൻ ജന്മംകൊണ്ട് ഈഴവ (തിയ്യ) ജാതിക്കാരനാണ് എന്നു പറഞ്ഞായിരുന്നു അധിക്ഷേപം. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. പ്രതിഷേധം ശക്തമായതോടെ താൻ തെറ്റു ചെയ്തുവെന്നു പറഞ്ഞുകൊണ്ട് ഇവർ മാപ്പപേക്ഷയുമായി രംഗത്തെത്തി.
വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ എസ്എൻഡിപി യോഗം ഭാരവാഹിയായ വി. സുനിൽകുമാറാണ് മണിയമ്മയ്ക്കെതിരേ പോലീസിൽ പരാതി നൽകിയത്.
ന്യൂസ് ഡെസ്ക്
സിസ്റ്റർ അനുപമയെ അപമാനിച്ചിറക്കിയത് നമ്മുടെ മുഖത്തേറ്റ പ്രഹരമാണെന്ന് പ്രശസ്ത എഴുത്തുകാരി എസ്. ശാരദക്കുട്ടി. കന്യാസ്ത്രീകളുടെ ജീവന് സുരക്ഷ നല്കാൻ സർക്കാർ സംവിധാനമൊരുക്കണം. അത്രയ്ക്ക് അസഹിഷ്ണുതയും ആക്രമണ വ്യഗ്രതയുമാണ് പള്ളിമുറ്റത്ത് ആണുങ്ങൾ കാണിക്കുന്നത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സിസ്റ്റർ അനുപമയ്ക്ക് നേരെയുണ്ടായ അനിഷ്ട സംഭവത്തിൽ പ്രതിഷേധവുമായി ശാരദക്കുട്ടി രംഗത്ത് എത്തിയത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം.
പള്ളിയിലെ വിശ്വാസി സമൂഹം സിസ്റ്റർ അനുപമയെ അവഹേളിക്കുന്ന വീഡിയോ ദൃശ്യങ്ങൾ അപമാനഭാരത്തോടെയാണ് കണ്ടത്. മതത്തിന്റെയും വിശ്വാസത്തിന്റെയും പേരിൽ ആൾക്കൂട്ടാക്രമണത്തിന് പൊതുവഴിയിൽ സ്ത്രീകൾ വിധേയരാകുന്നത് പ്രാകൃത സമൂഹങ്ങളിൽ മാത്രമാണ്. ചോദ്യം ചെയ്യുന്നവരെ വഴിയിലിട്ട് കണ്ടം തുണ്ടം വെട്ടിയതും പച്ചക്കു തീയിട്ടതുമായ കഥകൾ ഹൈപേഷ്യയുടെ കാലത്തു കേട്ടിട്ടുണ്ട്.
ഈ ദൃശ്യങ്ങൾ നമ്മുടെ നവകേരളത്തിലാണ്. കേരളം മുഴുവൻ കണ്ടതാണ്. പച്ചക്കുള്ള തെളിവുകളാണ്. തെരുവിലും പൊതുവിടങ്ങളിലും തലയുയർത്തി നടക്കാനുള്ള സ്ത്രീയുടെ അവകാശത്തെ ഇല്ലാതാക്കാൻ അനുവദിക്കരുത്.. കരഞ്ഞു കൊണ്ടിറങ്ങിപ്പോകുന്ന ആ സന്യാസിനി, നമ്മുടെ എല്ലാ അഹങ്കാരങ്ങളുടെയും മുഖത്തു കിട്ടുന്ന പ്രഹരമാണ്.
ഫാദർ കുര്യാക്കോസിന്റെ പെട്ടെന്നുണ്ടായ മരണത്തിന്റെ കാരണങ്ങൾ അജ്ഞാതമാണ്. പോസ്റ്റ്മോർട്ടം റിപ്പോർട്ടും മറ്റു രേഖകളും പറയുന്നതല്ലാതെ നമുക്കു ആധികാരികമായൊന്നും പറയാൻ കഴിയില്ല. പക്ഷേ, ജീവിച്ചിരിക്കുന്ന ഈ കന്യാസ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ ഗുരുതരമായ ശ്രദ്ധ ആവശ്യമാണ്. സർക്കാരിന്റെ അടിയന്തിര ശ്രദ്ധ അതിലുണ്ടാകണം. അത്രക്ക് അസഹിഷ്ണുതയും ആക്രമണ വ്യഗ്രതയുമാണ് പള്ളിമുറ്റത്തെ ആണുങ്ങൾ കാണിക്കുന്നത്. നാളെ അഹിതമായ വാർത്തകൾ ഉണ്ടാകാതിരിക്കാൻ സർക്കാർ ജാഗരൂകമായിരിക്കണം.
ഇതൊരപേക്ഷയാണ്..
S. ശാരദക്കുട്ടി
26.10.2018
നാരങ്ങാ വെള്ളത്തിന് രണ്ട് രൂപയും അഞ്ച് രൂപയും കൊടുത്ത കാലം ഒരുപാട് കടന്നു. ഇപ്പോള്‍ 10,15,20 ഒക്കെയാണ് ഒരു ഗ്ലാസ് നാരങ്ങാവെള്ളം കുടിക്കണമെങ്കില്‍. ഇതില്‍ തന്നെ പല തരത്തിലുള്ള നാരങ്ങാവെള്ളവുമുണ്ട്. ജിഞ്ചര്‍ ലൈം, മിന്‍ഡ് ലൈം തുടങ്ങിയവയാണ്..
നാരങ്ങവെള്ളത്തിനൊക്കെ എന്നാ വിലയാന്നറിയാവോ എന്നാണ് സോഷ്യല്‍ മീഡിയയിലൂടെ ഒരു യുവാവ് പറയുന്നത്. ദാഹമകറ്റാന്‍ ഒരു ഗ്ലാസ് നാരങ്ങാവെള്ളം കുടിക്കാന്‍ കടയില്‍ കയറിയ യുവാവിന് എട്ടിന്റെ പണികിട്ടി. ബില്‍ വന്നപ്പോള്‍ ശരിക്കും കണ്ണുതള്ളി.
ഒരു ഗ്ലാസ് ജിഞ്ചര്‍ ലൈമിന് 115 രൂപ. നമ്മുടെ സ്വന്തം തിരുവനന്തപുരത്താണ് സംഭവമെന്ന് അബ്ദുള്‍ അലീഫ് പറയുന്നു. തിരുവനന്തപുരം നഗരത്തിലെ ചെറീസ് ആന്‍ഡ് ബെറീസ് റസ്റ്റോറന്ററില്‍ നിന്നും ഒരു ഗ്ലാസ് നാരങ്ങാവെള്ളം വാങ്ങിയ യുവാവില്‍ നിന്നും ഹോട്ടല്‍ അധികൃതര്‍ ഈടാക്കിയത് 115 രൂപ
കുടിച്ചിറങ്ങിയ ശേഷം ഇതിന്റെ ബില്ല് സഹിതം അബ്ദുള്‍ അലീഫ് എന്ന യുവാവ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ജ്യൂസിനൊക്കെ തിരുവനന്തപുരം നഗരത്തില്‍ ഇപ്പോള്‍ 115 രൂപയായിരിക്കുന്നു എന്നറിയുന്നതില്‍ സന്തോഷം. അല്പം തിരക്കിലായിരുന്നതിനാലും മെനുവും വിലയും നോക്കാതെ കുടിച്ചതിനാലും ഒന്നും പറയാനും പറ്റിയില്ലയെന്നും അദ്ദേഹം കുറിച്ചു.
തലശ്ശേരി: വിശ്വാസികള്‍ ആത്മാഹൂതി നടത്തിയിട്ടായാലും ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്നത് തടയുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല. നവംബര്‍ അഞ്ചിന് ശബരിമലനട തുറന്നശേഷം പതിനെട്ടാംപടിയില്‍ ആചാരലംഘനം നടന്നാല്‍ ആ നിമിഷം കേരളം നിശ്ചലമാകുമെന്നും അവര്‍ പറഞ്ഞു. ശബരിമല കര്‍മസമിതിയുടെ ധര്‍മസംഗമം തലശ്ശേരിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ശശികല.
വിശ്വാസികളുടെ കാര്യം വിശ്വാസികള്‍ തീരുമാനിക്കും. ശബരിമലയിലും ദേവസ്വം ബോര്‍ഡിനു കീഴിലെ ക്ഷേത്രങ്ങളിലും നയാപൈസയിടില്ലെന്ന് വിശ്വാസികള്‍ പ്രതിജ്ഞയെടുക്കണം. സര്‍ക്കാരിന് തട്ടിക്കളിക്കാനുള്ള സംവിധാനമായി മാറിയ ദേവസ്വം ബോര്‍ഡ് വിശ്വാസികള്‍ക്ക് ആവശ്യമില്ല. ഇതുവരെ ഇടതുപക്ഷം ഭരിച്ചപ്പോഴൊന്നും ദേവസ്വം ബോര്‍ഡ് ശബരിമലയില്‍ ആചാരപരിഷ്‌കരണത്തിന് എന്തുകൊണ്ട് മുന്നോട്ടുവന്നില്ലെന്നും അവര്‍ ചോദിച്ചു.
ഇടതുമുന്നണി പ്രകടനപത്രികയില്‍ പരാമര്‍ശിക്കാത്ത ശബരിമലയിലെ യുവതീപ്രവേശനമാണ് കോടതിവിധിയുടെ പേരില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത്. ശബരിമലയില്‍ യുവതീപ്രവേശനത്തിനായി എസ്.എഫ്.ഐ.യോ ഡി.വൈ.എഫ്.ഐ.യോ എന്തുകൊണ്ട് സമരം നടത്തിയില്ല. ആചാരം പരിഷ്‌കരിക്കുന്നതിന് ആരും എതിരല്ല. അനാചാരം പരിഷ്‌കരിക്കുകയും ദുരാചാരം മാറ്റുകയും വേണം. തന്ത്രിയാണ് വിഗ്രഹഭാവവും ആചാരവും നിശ്ചയിക്കുന്നത്. അഞ്ചുകൊല്ലം കൂടുമ്പോള്‍ മാറിവരുന്ന മന്ത്രിയല്ലെന്നും അവര്‍ പറഞ്ഞു.
ജലന്ധറില്‍ മരിച്ച ഫാ. കുരിയാക്കോസ് കാട്ടുതറയുടെ ശവസംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാനെത്തിയ സിസ്റ്റര്‍ അനുപമക്ക് നേരെ ബിഷപ് അനുകൂലികളുടെ കയ്യേറ്റ ശ്രമം. ബിഷപ്പ് അനുകൂലികള്‍ സിസ്റ്ററെയും കൂട്ടരെയും ബലമായി പള്ളിമേടയില്‍ നിന്ന് പുറത്തിറക്കി. ഫാദര്‍ കാട്ടുതറയുടെ മരണം കടുത്ത മാനസിക പീഡനം മൂലമെന്ന് സിസ്റ്റര്‍ അനുപമ പറഞ്ഞു.
ഫാ. കുര്യാക്കോസിന്റെ ശവസംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായ ശേഷമായിരുന്നു കന്യാസ്ത്രീകള്‍ക്ക് നേരെ കയ്യേറ്റ ശ്രമമുണ്ടായത്. പള്ളിമേടയില്‍ വെച്ച് മാധ്യമങ്ങളോട് പ്രതികരിക്കാനൊരുങ്ങിയ സിസ്റ്റര്‍ക്കുനേരെ പള്ളിപ്പുറം പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് കൗണ്‍സിലര്‍ ടോമി ഉലഹന്നാന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിഷേധവുമായി എത്തുകയായിരുന്നു. ഇവര്‍ സിസ്റ്ററെയും കൂട്ടരെയും ബലമായി മേടയില്‍ നിന്ന് പുറത്താക്കി.
തന്റെ ഇടവകയാണെന്നും തനിക്കിവിടെ നില്‍ക്കാന്‍ അവകാശമുണ്ടെന്നും സിസ്റ്റര്‍ അനുപമ കരഞ്ഞു കൊണ്ട് പറഞ്ഞു. എന്നാല്‍ പള്ളി കോമ്ബൗണ്ടില്‍ നിന്നും പുറത്തിറങ്ങണമെന്നു ടോമി ഉലഹന്നാന്റെ നേതൃത്ത്വത്തിലെത്തിയ ബിഷപ്പ് അനുകൂലികള്‍ ആവശ്യപ്പെട്ടു. ഫാദര്‍ കുരിയാക്കോസ് കാട്ടുതറയുടെ മരണം മാനസിക പീഡനം മൂലമാണെന്ന് സിസ്റ്റര്‍ അനുപമ ആവര്‍ത്തിച്ചു. പള്ളി കോംപൗണ്ടില്‍ വച്ച് മാധ്യമങ്ങളോട് സംസാരിക്കാന്‍ അനുവദിക്കില്ലെന്ന് വിശ്വാസികള്‍ പറഞ്ഞു. ചേര്‍ത്തല പള്ളിപ്പുറം സെന്റ് മേരീസ് പള്ളിയില്‍ വച്ചായിരുന്നു സംഭവം. തന്റെ അച്ഛന്റെ സ്ഥാനത്ത് കണ്ട വ്യക്തിക്കാണ് മരണം സംഭവിച്ചതെന്ന് വികാരനിര്‍ഭരയായി അനുപമ പറഞ്ഞു. ബിഷപ്പിനെതിരെ പ്രതികരിച്ചതിന് തനിക്കും ഭീഷണിയും അവഗണനയുമുണ്ടെന്ന് അനുപമ കരഞ്ഞുകൊണ്ട് പറഞ്ഞു.ഒടുവില്‍ സിസ്റ്ററെ പിന്തുണയ്ക്കുന്ന ഒരുവിഭാഗം രംഗത്തെത്തിയാണ് ഇവരെ സുരക്ഷിതരായി തിരിച്ചയച്ചത്.
തൃശൂര്‍ മേലൂരില്‍ ആറുവയസുകാരി ആവണിയുടെ ദുരൂഹമരണം സംബന്ധിച്ച പൊലീസ് അന്വേഷണത്തില്‍ നാട്ടുകാര്‍ക്ക് അതൃപ്തി. അന്വേഷണം ഊര്‍ജിതമാക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപികരിച്ചു.
ആറുവയസുകാരി ആവണി ഗോവണിയുടെ മുകളില്‍നിന്ന് നിലത്തു വീണ് മരിച്ചെന്നാണ് അമ്മ ഷാനിയുടെ വിശദീകരണം. സംസ്ക്കാരം കഴിഞ്ഞ ശേഷം അമ്മയെ ചോദ്യംചെയ്യാന്‍ പൊലീസ് വിളിപ്പിച്ചിരുന്നു. പക്ഷേ, അനാരോഗ്യംമൂലം ആശുപത്രിയില്‍ ചികില്‍സ തേടിയെന്നായിരുന്നു പൊലീസിന് ലഭിച്ച വിവരം.
കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിലവില്‍ ചികില്‍സയില്‍തന്നെയാണ് അമ്മ. ഇവരെ, ഡിസ്ചാര്‍ജ് ചെയ്ത ശേഷം കസ്റ്റഡിയിലെടുക്കുമെന്നാണ് ലോക്കല്‍ പൊലീസ് പറയുന്നത്. ആവണിയുടെ അച്ഛന്‍ വിപിന്റെ പരാതിയില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് അച്ഛന്റേയും പരാതി.
കേസന്വേഷണം വൈകുന്നതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്. കഴിഞ്ഞ ദിവസം മൊഴിയെടുക്കാന്‍ എത്തിയ പൊലീസ് ഉദ്യോഗസ്ഥരെ നാട്ടുകാര്‍ ഏറെ നേരം തടഞ്ഞുവച്ചിരുന്നു. മേലൂര്‍ പഞ്ചായത്തിലെ അടിച്ചിലിലെ വീട്ടിലായിരുന്നു സെപ്തംബര്‍ 23ന് പെണ്‍കുട്ടി മരിച്ചത്. വീടനകത്തു പരുക്കേറ്റ കിടന്ന ആവണിയെ അമ്മയും അയല്‍വാസികളും ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. അമ്മയുടെ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്ന നിലപാടിലാണ് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയത്.
അമാൻ: ജോർദാനിലെ ചാവുകടലിനു സമീപം പ്രളയത്തിൽ സ്കൂൾ ബസ് ഒഴുകിപ്പോയി. സംഭവത്തിൽ കുട്ടികളുൾപ്പെടെ 17 പേർ മരിച്ചു. ബസിൽ 37 കുട്ടികളും ഏഴു ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. വലിയ രക്ഷാപ്രവർത്തനമാണ് മേഖലയിൽ നടന്നുവരുന്നത്. ജോർദാന്റെ ആവശ്യപ്രകാരം ഹെലികോപ്റ്ററുകൾ വിട്ടുനൽകിയതായി ഇസ്രയേൽ അറിയിച്ചു. വിനോദയാത്രപോയ സംഘമാണ് അപകടത്തിൽപെട്ടത്.
പ്രദേശത്ത് ഏതാനും ദിവസമായി ശക്തമായ മഴയാണ് അനുവപ്പെടുന്നത്. ജോർദാൻ തലസ്ഥാനമായ അമാൻ ഉൾപ്പെടെ പ്രളയക്കെടുതിയിലാണ്.
ബംഗളൂരു: അഹമ്മദാബാദിൽ വാലന്റൈൻസ് ഡേയിൽ ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മുങ്ങിയ ഭർത്താവ് 15 വർഷങ്ങൾക്കു ശേഷം ബംഗളൂരുവിൽ പിടിയിലായി. തരുൺ ജിനാരാജ് (42) ആണ് പിടിയിലായത്.
ബംഗളൂരുവിലെത്തിയ ഇയാൾ പേരും വിലാസവും മാറ്റി മറ്റൊരു വിവാഹം ചെയ്തു കഴിയുകയായിരുന്നു. രണ്ടാം ഭാര്യയിൽ ഇയാൾക്ക് രണ്ടു കുട്ടികളുമുണ്ട്. ആറു വർഷമായി ബംഗളൂരുവിൽ ഇയാൾ താമസിച്ചുവരികയാണ്.
2013 ഫെബ്രുവരി 14 ന് ആയിരുന്നു ഭാര്യ സജിനിയെ തരുൺ കൊലപ്പെടുത്തിയത്. മൂന്നു മാസമാസം മാത്രമായിരുന്നു ദാമ്പത്യത്തിന്റെ ആയുസ്. ബാസ്ക്കറ്റ് ബോൾ പരിശീലകനായിരുന്ന തരുൺ ഭാര്യയുടെ അക്കൗണ്ടിലെ 11,000 രൂപയും പിൻവലിച്ചാണ് കൊലപാതകത്തിനു ശേഷം രക്ഷപെട്ടത്.