Latest News

പ്രളയജലത്തില്‍ കുടുങ്ങിയവരെ രക്ഷിച്ച മത്സ്യതൊളിലാളികള്‍ക്ക് കൊച്ചിന്‍ കോളേജ് അലൂമിനി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ തിരുവോണ ദിനത്തില്‍ സ്വീകരണം നല്‍കി. കുത്തിയൊലിച്ചു വരുന്ന പ്രളയജലത്തെയും കനത്ത മഴയെയും കൂരിരുട്ടിനെയും അവഗണിച്ച് പറവുര്‍ കോട്ടപ്പുറം ഗോതുരുത്ത് മേഖലകളില്‍ നിരവധി ജീവനുകള്‍ രക്ഷിച്ച മത്സ്യ തൊളിലാളികള്‍ക്കാണ് സ്വീകരണം നല്‍കിയിരിക്കുന്നത്. ആരുടെയും അപേക്ഷയ്ക്ക് കത്തു നില്‍ക്കാതെയാണ് ചേര്‍ത്തല അര്‍ത്തുങ്കല്‍ ഭാഗത്ത് നിന്നും ഉള്ള ഇവര്‍ പറവുര്‍ കോട്ടപ്പുറം ഗോതുരുത്ത് മേഖലകളില്‍ എത്തി രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടത്.

85 വള്ളങ്ങളിലായി എത്തിയ ഇവര്‍ 3682 പേരെയാണ് സുരക്ഷിതമായ സ്ഥാനങ്ങളിലെത്തിച്ചത്. തങ്ങള്‍ രക്ഷിച്ച ആളുകളെ കാണാന്‍ കോട്ടപ്പുറം സെന്റ് മൈക്കിള്‍സ് കത്തീഡ്രലിലെ ക്യാമ്പിലെത്തിയ സംഘത്തെ, അതേ ക്യാമ്പിലെ ആളുകള്‍ക്ക് കൊച്ചിന്‍ കോളേജ് അലൂമിനി അസോസിയേഷന്റെ ‘ബാക്ക് ടു ഹോം’ കിറ്റുകള്‍ നല്‍കാനെത്തിയ അലൂമിനി പ്രവര്‍ത്തകര്‍ ആദരിക്കുകയായിരുന്നു. സര്‍വ്വതും നഷ്ടപ്പെട്ട് ക്യാമ്പുകള്ളില്‍ നിന്നും വീടുകളിലേക്ക് മടങ്ങുന്നവര്‍ക്ക് ഒരാഴ്ചയോളം കഴിയാന്‍ ഉള്ള അരി, പലവ്യഞ്ജനങ്ങള്‍, തുണിത്തരങ്ങള്‍ എന്നിവ അടങ്ങിയതാണ് ‘ബാക്ക് ടു ഹോം’ കിറ്റുകള്‍.

കഴിഞ്ഞ ദിവസങ്ങളിലായി ലക്ഷക്കണക്കിന് രൂപയുടെ അരിയും, പലവ്യഞ്ജനങ്ങളും സാധന സാമഗ്രികളും ഭക്ഷണ സാധനങ്ങളുമാണ് ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളിലെ വിവിധ ക്യാമ്പുകളിലായി അസോസിയേഷന്‍ പ്രവര്‍ത്തകര്‍ എത്തിച്ചത്. കൊച്ചിന്‍ കോളേജില്‍ ദിവസങ്ങളിലായി വളണ്ടിയര്‍മാര്‍ ഇതിന് വേണ്ടി അഹോരാത്രം സേവനമനുഷ്ഠിച്ചു വരികയായിരുന്നു.

സ്വതന്ത്ര മത്സ്യതൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന ജന.സെക്രട്ടറി ജാക്‌സന്‍ പൊള്ളയിലിനെയും ജില്ലാ പ്രസിഡന്റ് രാജു ആശ്രയത്തെയും രക്ഷാ പ്രവര്‍ത്തനത്തില്‍ ഉണ്ടായിരുന്ന ജില്ലാ സെക്രട്ടറി ആന്റണി കുരിശിങ്കലിനെയും അസോസിയേഷന്‍ ജന.സെക്രട്ടറി ടി.പി.സലിം കുമാര്‍ പൊന്നാടയിട്ട് ആദരിച്ചു. തുടര്‍ന്ന് മറ്റ് തൊഴിലാളികളെയും ആദരിച്ചു. സെക്രട്ടറിമാരായ അനിത തോമസ്, വി.കെ.സജീവ്, എന്നിവരും, കമ്മറ്റി അംഗങ്ങളായ പി.എസ് പ്രദിത്ത്, ജനീഷ് പിള്ള, ബാബു നവാസ്, വിനയ് ഗോപാല്‍, അലക്‌സാണ്ടര്‍ ഷാജു എന്നിവരും നേതൃത്വം നല്‍കി.

ന്യൂസ് ഡെസ്ക്

പ്രളയക്കെടുതിയിൽ കേരള ജനത അതിജീവനത്തിനായി പൊരുതുമ്പോൾ ലോകമെങ്ങും അവർക്കായി അണി നിരക്കുന്നു. ഫണ്ട് റെയിസിംഗ് അടക്കമുള്ള സപ്പോർട്ടിംഗ് ആക്ടിവിടികളുമായി നിരവധി യുവജനങ്ങൾ രംഗത്ത് എത്തിക്കഴിഞ്ഞു. ദുരിതബാധിതർക്ക് സഹായം എത്തിക്കുന്നതിൽ ഭരണകൂടത്തോടൊപ്പം കൈകോർത്ത് നിരവധി യുവതീയുവാക്കൾ രാപകലില്ലാതെ അദ്ധ്വാനിക്കുന്നു. പ്രശംസനീയമായ പ്രവർത്തനമാണ് വരും തലമുറ പ്രതിസന്ധി ഘട്ടത്തിൽ കേരളത്തിനായി സമ്മാനിക്കുന്നത്.

വ്യത്യസ്തമായ ആശയം പ്രാവർത്തികമാക്കി മുംബൈയിലെ മാൻകുർദിലെ മിടുക്കരായ യുവജനങ്ങൾ സമാഹരിച്ചത് ഒന്നര ലക്ഷം രൂപയാണ്. പഴയ ന്യൂസ് പേപ്പർ സമാഹരിച്ച് അതിന്റെ വില്പനയിലൂടെ ലഭിക്കുന്ന തുക കേരളത്തിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി നല്കുക എന്ന പദ്ധതിയാണ് അവർ വിജയകരമായി നടപ്പാക്കിയത്. 10 ടൺ ന്യൂസ് പേപ്പർ സമാഹരിച്ച് ഒരു ലക്ഷം രൂപ സമാഹരിക്കുന്നതിനായി ഒരു കളക്ഷൻ പോയിന്റ് അവർ തുറന്നു. കല്യാൺ എപ്പാർക്കിയുടെ കീഴിലുള്ള മാൻകുർദ് ഇടവകയിലെ അമ്പതോളം യുവതീയുവാക്കൾ അഞ്ച് യൂത്ത് ആനിമേറ്റർമാരുടെ നേതൃത്വത്തിൽ പ്രവർത്തനം ഏകോപിപ്പിച്ചു. അവരുടെ പ്രതീക്ഷകൾക്കുമപ്പുറമായിരുന്നു പൊതുജനങ്ങളിൽ നിന്നുള്ള പ്രതികരണം. 10 ടൺ ന്യൂസ് പേപ്പർ കളക്ഷൻ എന്നുള്ള ടാർജറ്റ് കടന്ന് മൂന്നു ദിവസങ്ങൾക്കുള്ളിൽ 15 ടണ്ണിലെത്തി. ഇതിലൂടെ ലഭിച്ച ഒന്നരലക്ഷം രൂപ കേരളത്തിലെ ദുരിതബാധിതർക്കായി ഇവർ കൈമാറും.

നാശം വിതച്ച മഹാ പ്രളയത്തില്‍ സംസ്ഥാനത്തെ 34,732 കിലോമീറ്റര്‍ റോഡും 218 പാലങ്ങളും തകര്‍ന്നു. ഇവ നന്നാക്കിയെക്കാന്‍ 5815 കോടി രൂപയോളം വേണ്ടി വരുമെന്നാണ് കണക്കുകള്‍ സൂചിപിക്കുന്നത്. തകര്‍ന്നവ പുനര്‍നിര്‍മ്മിച്ച് പരിപൂര്‍ണ പ്രവര്‍ത്തനയോഗ്യമാക്കാന്‍ കുറഞ്ഞത് ഒന്നര വര്‍ഷമെങ്കിലും വേണ്ടി വരും. പൊതു മരാമത്ത് വകുപ്പിന്റെ കണക്കുകൂട്ടലാണിത്.

അതേസമയം, ഇത്രയും വലിയ തുക കണ്ടെത്തുന്നത് സര്‍ക്കാരിന് കൂടുതല്‍ തലവേദനയാകും. നിലവിലുള്ള റോഡ് വികസന പദ്ധതിയെ ബാധിക്കാത്ത രീതിയില്‍ 5000 കോടി രൂപകണ്ടെത്തലാകും സര്‍ക്കാരിന് മുന്നിലുള്ള വലിയ വെല്ലുവിളി. അതേസമയം, പൂര്‍ണമായും തകര്‍ന്ന റോഡുകളും പാലങ്ങളും പെട്ടെന്ന് പുനര്‍നിര്‍മിച്ച് നല്‍കാന്‍ ആയിരം കോടി രൂപ ഇതിനോടകം തന്നെ അനുവദിച്ചിട്ടുണ്ട്

പത്തനംതിട്ട, തൃശൂര്‍, ഇടുക്കി എന്നീ ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായിരിക്കുന്നത്. ചെറിയ റോഡുകള്‍ മുതല്‍ നാഷണല്‍ ഹൈവേകള്‍ വരെയാണ് പുനര്‍നിര്‍മ്മിക്കാനുള്ളത്. റോഡുകള്‍ക്ക് മാത്രം 4978 കോടി രൂപ വേണ്ടി വരുമെന്നാണ് കണക്കുകൂട്ടലുകള്‍. പാലങ്ങള്‍ നന്നാക്കാന്‍ 293 രൂപയുമാണ് ആവശ്യം. ഇതിന് പുറമെ തകര്‍ന്ന സര്‍ക്കാര്‍ കെട്ടിടങ്ങള്‍ നിര്‍മ്മിക്കാനും പണം കണ്ടെത്തേണ്ടതുണ്ട്.

പ്രളയക്കെടുതിയിൽ തകർന്ന കേരളത്തെ സഹായിക്കാന്‍ മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സിന്റെയും ഭാര്യ മെലിന്‍ഡയുടെയും മുന്നോട്ടുവന്നിരിക്കുന്നു. കുറെ നാളുകളായി ഇരുവരും കാരുണ്യ പ്രവർത്തികളിൽ സജീവമാണ്. ഇപ്പോഴിതാ കേരളത്തെ സഹായിക്കാനും ഇവർ മുന്നോട്ടുവന്നിരിക്കുന്നു. ലോക കോടീശ്വരൻ ബിൽഗേറ്റ്സിന്റെ ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷൻ വഴി നാലു കോടി രൂപയാണ് കേരളത്തിനു നൽകുന്നത്.

യുനിസെഫുമായി സഹകരിച്ചാണ് ഈ പണം കേരളത്തിൽ ചിലവഴിക്കുക. പ്രളയബാധിത പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന എൻജിഒകളുമായി ചേർന്നു പ്രവർത്തിക്കും. ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്റെ മിക്ക പ്രവർത്തനങ്ങളും യുഎൻ വഴിയാണ്. പ്രളയബാധിത മേഖലകളിലെ ആരോഗ്യ പ്രശ്നങ്ങളെ നേരിടാനാണ് ഈ തുക പ്രധാനമായും ഉപയോഗിക്കുക.

ലോകമെമ്പാടുമുള്ള പാവപ്പെട്ടവരുടെ ആരോഗ്യവും വിദ്യാഭ്യാസവും മെച്ചപ്പെടുത്തുകയെന്നതാണ് ഈ സന്നദ്ധ സംഘടനയുടെ ലക്ഷ്യം. ലോകത്തെ സ്വകാര്യ സന്നദ്ധ സംഘടനകളില്‍ ഏറ്റവുമധികം ഫണ്ടുളള ഒന്നാണ് ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൌണ്ടേഷന്‍. തന്റെ സമ്പാദ്യത്തിന്റെ ഭൂരിഭാഗവും കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവഴിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ള വ്യക്തിയാണ് ബില്‍ ഗേറ്റ്‌സ്.

2010ലാണ് വാരണ്‍ ബഫറ്റും ബില്‌ഗേറ്റ്‌സും സമ്പത്തിന്റെ പകുതി സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഗിവിങ് പ്ലെഡ്ജ് എന്ന സംഘടന ആരംഭിച്ചു. ആരൊക്കെയാണോ ഇതിൽ ചേരുന്നത് അവർ അവരുടെ പകുതി സമ്പാദ്യം ജീവകാരുണ്യം പ്രവർത്തനങ്ങൾക് കൊടുക്കണം എന്ന വ്യവസ്ഥയും ഇതിൽ വച്ചിരുന്നു . ആരോഗ്യമേഖലയില്‍ മികച്ച സേവനമാണ് ഇവരുടെ ഫൗണ്ടേഷൻ കാഴ്ച വെക്കുന്നത്. രാജ്യങ്ങളെയും സമ്പന്നരായ വ്യക്തികളെയും കൂടി തങ്ങളുടെ സന്നദ്ധപ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കാന്‍ ഇവര്‍ ശ്രദ്ധിക്കാറുണ്ട്.

നൂറ്റാണ്ടിന്റെ പ്രളയക്കെടുതിയിൽ നിന്ന് കരകയറാനുള്ള തീവ്രയജ്ഞത്തിലാണ്‌ കേരളം. നഷ്ടപ്പെട്ടതെല്ലാം വീണ്ടെടുത്ത് ജീവിതം തിരികെപ്പിടിക്കാനുള്ള ശ്രമം. അതീജീവനത്തിനായി ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങുമ്പോഴും സാമ്പത്തികം തന്നെയാണ് സംസ്ഥാന സർക്കാർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.

പുനർനിർമാണപ്രവർത്തനങ്ങൾക്ക് ഏറ്റവും കുറഞ്ഞത് 25000 കോടി വേണമെന്നാണ് കഴിഞ്ഞദിവസം ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞത്. വിവിധ മേഖലകളിൽ നിന്ന് നിരവധി പേർ സഹായഹസ്തവുമായെത്തുന്നുണ്ട്. എൻഡിടിവിയും ഈ ഉദ്യമത്തിൽ പങ്കുചേർന്നു. ചാനലിലെ ലൈവ് പരിപാടിയിലൂടെയാണവർ കേരളത്തിനായി പണം സമാഹരിച്ചത്.

ആറുമണിക്കൂർ നീണ്ടുനിന്ന ലൈവ് ടെലിത്തോണിലൂടെ ഇതുവരെ പത്തുകോടിയാണ് ചാനൽ സമാഹരിച്ചത്. കൃത്യമായി പറഞ്ഞാൽ 10,35,28,419 രൂപ. മുഖ്യമന്ത്രി പിണറായി വിജയൻ ടെലിത്തോണിൽ പങ്കെടുത്തു. കേരളത്തിന്റെ പുനർനിർമാണത്തിനായി കേന്ദ്രസർക്കാരിന്റെയും മറ്റുസംസ്ഥാനങ്ങളുടെ സഹായവും ആവശ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിനായി എല്ലാ പൗരന്മാരും ഒന്നിക്കണമെന്നും തകര്‍ന്ന ഹൈവേകളുടെ പുനരുദ്ധാരണപ്രവർത്തനങ്ങൾ ആരംഭിച്ചെന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു.

വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, വ്യോമ, നാവിക സേന ഉദ്യോഗസ്ഥർ എന്നിവരും കേരളത്തിനായി രംഗത്തെത്തി. ബോളിവുഡ് താരങ്ങളായ അഭിഷേക് ബച്ചൻ, സോനാക്ഷി സിൻഹ എന്നിവരും പരിപാടിയിൽ പങ്കെടുത്തു. എൻഡിടിവിയുടെ ഉദ്യമത്തിന് നിറഞ്ഞ കയ്യടിയാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്.

കൊല്‍ക്കത്ത: ബംഗാളില്‍ മോമൊ ഗെയിം ചലഞ്ച് കളിച്ച് രണ്ട് പേര്‍ ആത്മഹത്യ ചെയ്തതായി സൂചന. ഡാര്‍ജീലിങ് ജില്ലയിലെ കുര്‍സിയോങ്ങില്‍ നിന്നുള്ള മനീഷ് സര്‍കി (18) ഓഗസ്റ്റ് 20നും അഥിതി ഗോയല്‍ (26) തൊട്ടടുത്ത ദിവസവും ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നില്‍ മോമൊ ഗെയിം ഉണ്ടോയെന്ന് പോലീസ് പരിശോധിച്ച് വരികയാണ്. ബ്ലു വെയിലിനേക്കാളും അപകടകാരിയാണ് മോമൊയെന്നാണ് പോലീസ് നല്‍കുന്ന സൂചന.

നിലവില്‍ വാട്സാപ്പ് ലിങ്കുകള്‍ വഴിയാണ് മോമൊ പ്രചരിക്കുന്നത്. ഗെയിം കളിക്കാന്‍ ആരംഭിച്ചാല്‍ നമ്മള്‍ അതില്‍ അഡിക്ടഡാവുകയും ആത്മഹത്യാ തലത്തിലേക്ക് അത് വളരുകയും ചെയ്യും. പ്രത്യേകം ജാഗ്രത വേണമെന്ന് ജില്ലാ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയതായി ബംഗാളിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്. ജല്‍പൈഗുരി, കുര്‍സിയോങ്, വെസ്റ്റ് മിഡ്‌നാപ്പൂര്‍ ജില്ലകളിലാണ് ഗെയിം സംബന്ധിച്ച കൂടുതല്‍ പരാതികള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം കൊല്‍ക്കത്തയിലും ഒരു കേസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കുട്ടികള്‍ മൊബൈല്‍ ഉപയോഗിക്കുന്ന സമയത്തു പ്രത്യേകം ശ്രദ്ധ വേണമെന്ന് രക്ഷിതാക്കളോടും വിദ്യാര്‍ത്ഥികളെ എപ്പോഴും നിരീക്ഷിച്ചു കൊണ്ടിരിക്കണമെന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തില്‍ ഗെയിം പ്രചരിക്കുന്നതായി വ്യാജ വാര്‍ത്ത പടര്‍ന്നിരുന്നു. വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് സൈബര്‍ ഡോം വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയെ കൂടാതെ മറ്റു രാജ്യങ്ങളിലേക്കും മോമൊ ചലഞ്ച് പടരുന്നതായി വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. യു.കെ അടക്കമുള്ള രാജ്യങ്ങളില്‍ മാതാപിതാക്കള്‍ക്ക് കടുത്ത ജാഗ്രതാ നിര്‍ദേശം ലഭിച്ചു കഴിഞ്ഞു.

പെ​​​രി​​​ന്ത​​​ൽ​​​മ​​​ണ്ണ: മേ​​​ലാ​​​റ്റൂ​​​രി​​​ൽ പി​​​തൃ​​​സ​​​ഹോ​​​ദ​​​ര​​​ൻ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യി പു​​​ഴ​​​യി​​​ൽ ത​​​ള്ളി​​​യ ഒ​​​ൻ​​​പ​​​ത് വ​​​യ​​​സു​​​കാ​​​ര​​​നു​​​വേ​​​ണ്ടി​​​യു​​​ള്ള തെ​​​ര​​​ച്ചി​​​ൽ തു​​​ട​​​രു​​​ന്നു. കേ​​​സി​​​ൽ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്ത മേ​​​ലാ​​​റ്റൂ​​​ർ എ​​​ട​​​യാ​​​റ്റൂ​​​ർ മ​​​ങ്ക​​​ര​​​ത്തൊ​​​ടി മു​​​ഹ​​​മ്മ​​​ദി​​​നെ (48) നി​​​ല​​​ന്പൂ​​​ർ മ​​​ജി​​​സ്ട്രേ​​​റ്റി​​​നു മു​​​ൻ​​​പാ​​​കെ ഹാ​​​ജ​​​രാ​​​ക്കി റി​​​മാ​​​ൻ​​​ഡ് ചെ​​​യ്തു. മു​​​ഹ​​​മ്മ​​​ദി​​​ന്‍റെ അ​​​നി​​​യ​​​ൻ അ​​​ബ്ദു​​​ൽ സ​​​ലീ​​​മി​​​ന്‍റെ മ​​​ക​​​നും നാ​​​ലാം ക്ലാ​​​സ് വി​​​ദ്യാ​​​ർ​​​ഥി​​​യു​​​മാ​​​യ മു​​​ഹ​​​മ്മ​​​ദ് ഷ​​​ഹീ​​​നെ ക​​​ണ്ടെ​​​ത്താ​​​നാ​​​ണ് ക​​​ട​​​ലു​​​ണ്ടി പു​​​ഴ​​​യി​​​ൽ തെ​​​ര​​​ച്ചി​​​ൽ ഊ​​​ർ​​​ജി​​​ത​​​മാ​​​ക്കി​​​യ​​​ത്. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ മു​​​ത​​​ൽ പു​​​ഴ​​​യി​​​ൽ വി​​​വി​​​ധ​​​യി​​​ട​​​ങ്ങ​​​ളി​​​ലാ​​​യി പോ​​​ലീ​​​സും ഫ​​​യ​​​ർ​​​ഫോ​​​ഴ്സും ട്രോ​​​മ കെ​​​യ​​​ർ വോ​​​ള​​​ണ്ടി​​​യ​​​ർ​​​മാ​​​രു​​​ടെ കൂ​​​ടി സ​​​ഹാ​​​യ​​​ത്തോ​​​ടെ തെ​​​ര​​​ച്ചി​​​ൽ തു​​​ട​​​രു​​​ക​​​യാ​​​ണ്.

ഈ ​​​മാ​​​സം പ​​​തി​​​മൂ​​​ന്നി​​​നാ​​​ണ് ഷ​​​ഹി​​​നെ കാ​​​ണാ​​​താ​​​യ​​​ത്. പി​​​താ​​​വി​​​ന്‍റെ സ​​​ഹോ​​​ദ​​​ര​​​ൻ കു​​​ട്ടി​​​യു​​​മാ​​​യു​​​ള്ള അ​​​ടു​​​പ്പം മു​​​ത​​​ലെ​​​ടു​​​ത്ത് സ്കൂ​​​ളി​​​നു സ​​​മീ​​​പ​​​ത്തു​​​നി​​​ന്നു ബൈ​​​ക്കി​​​ൽ ക​​​യ​​​റ്റി കൊ​​​ണ്ടു​​​പോ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു.

ഈ​​​യ​​​ടു​​​ത്ത് അ​​​നി​​​യ​​​ൻ ന​​​ട​​​ത്തി​​​യ സാ​​​ന്പ​​​ത്തി​​​ക ഇ​​​ട​​​പാ​​​ടി​​​ൽ ക​​​യ്യി​​​ൽ ധാ​​​രാ​​​ളം പ​​​ണ​​​മു​​​ണ്ടെ​​​ന്ന ധാ​​​ര​​​ണ​​​യി​​​ൽ അ​​​നി​​​യ​​​ന്‍റെ മ​​​ക​​​നാ​​​യ മു​​​ഹ​​​മ്മ​​​ദ് ഷ​​​ഹി​​​നെ ത​​​ട്ടിക്കൊ​​​ണ്ടുപോ​​​യി മോ​​​ച​​​ന​​​ദ്ര​​​വ്യം ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു ല​​​ക്ഷ്യം. പി​​​ന്നീ​​​ട് നാ​​​ടൊ​​​ട്ടു​​​ക്ക് തെ​​​ര​​​ച്ചി​​​ൽ തു​​​ട​​​ങ്ങി​​​യ​​​തോ​​​ടെ പ്ര​​​തി​​​രോ​​​ധ​​​ത്തി​​​ലാ​​​യ പ്ര​​​തി കു​​​ട്ടി​​​യെ പു​​​ഴ​​​യി​​​ൽ വ​​​ലി​​​ച്ചെ​​​റി​​​ഞ്ഞ് ര​​​ക്ഷ​​​പ്പെ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു. വീ​​​ട്ടി​​​ൽ മ​​​ട​​​ങ്ങി​​​യെ​​​ത്തി സാ​​​ധാ​​​ര​​​ണ പോ​​​ലെ പെ​​​രു​​​മാ​​​റു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു. ആ​​​ളു​​​ക​​​ൾ​​​ക്ക് സം​​​ശ​​​യം തോ​​​ന്നാ​​​തി​​​രി​​​ക്കാ​​​ൻ കു​​​ട്ടി​​​യെ ക​​​ണ്ടെ​​​ത്തു​​​ന്ന​​​തി​​​നു​​​ള്ള സ​​​മ​​​ര​​​പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ൽ വ​​​രെ സ​​​ജീ​​​വ​​​മാ​​​യി പ​​​ങ്കെ​​​ടു​​​ത്തി​​​രു​​​ന്നു.

കു​​​ട്ടി​​​യെ പു​​​ഴ​​​യി​​​ൽ എ​​​റി​​​ഞ്ഞ​​​ശേ​​​ഷം മ​​​ര​​​ണം ഉ​​​റ​​​പ്പാ​​​ക്കി​​​യാ​​​ണ് മ​​​ട​​​ങ്ങി​​​യ​​​തെ​​​ന്നാ​​​ണ് മു​​​ഹ​​​മ്മ​​​ദ് പോ​​​ലീ​​​സി​​​നോ​​​ടു ന​​​ൽ​​​കി​​​യ മൊ​​​ഴി. പു​​​ഴ​​​യി​​​ലെ​​​റി​​​യും മു​​​ൻ​​​പ് കു​​​ട്ടി​​​യെ സി​​​നി​​​മ കാ​​​ണി​​​ക്കു​​​ക​​​യും ബി​​​രി​​​യാ​​​ണി​​​യും ഐ​​​സ്ക്രീ​​​മും ഷ​​​ർ​​​ട്ടും വാ​​​ങ്ങി​​​ന​​​ൽ​​​കു​​​ക​​​യും ചെ​​​യ്തു. ആ​​​ളെ തി​​​രി​​​ച്ച​​​റി​​​യാ​​​തി​​​രി​​​ക്കാ​​​ൻ ത​​​ല​​​യി​​​ൽ ഹെ​​​ൽ​​​മ​​​റ്റ് വ​​​ച്ചാ​​​ണ് കു​​​ട്ടി​​​യു​​​മാ​​​യി മു​​​ഹ​​​മ്മ​​​ദ് ക​​​റ​​​ങ്ങി​​​യ​​​ത്.

സി​​​സി​​​ടി​​​വി ദൃ​​​ശ്യ​​​ങ്ങ​​​ളി​​​ൽ നി​​​ന്ന് ല​​​ഭി​​​ച്ച വി​​​വ​​​ര​​​ങ്ങ​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ന​​​ട​​​ത്തി​​​യ അ​​​ന്വേ​​​ഷ​​​ണ​​​മാ​​​ണ് പ്ര​​​തി​​​യി​​​ലേ​​​ക്ക് എ​​​ത്തി​​​ച്ച​​​തെ​​​ന്ന് അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് മേ​​​ൽ​​​നോ​​​ട്ടം വ​​​ഹി​​​ക്കു​​​ന്ന പെ​​​രി​​​ന്ത​​​ൽ​​​മ​​​ണ്ണ ഡി​​​വൈ​​​എ​​​സ്പി എം.​​​പി.​​​മോ​​​ഹ​​​ന​​​ച​​​ന്ദ്ര​​​ൻ അ​​​റി​​​യി​​​ച്ചു.

ന്യൂ​യോ​ർ​ക്ക്: യു​എ​സ് നാ​ട​ക​കൃ​ത്ത് നീ​ൽ സൈ​മ​ൺ (91) അ​ന്ത​രി​ച്ചു. ന്യു​മോ​ണി​യ ബാ​ധി​ച്ച് ന്യൂ​യോ​ർ​ക്കി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

1960-ക​ളി​ൽ ദ ​ഓ​ഡ് ക​പ്പി​ൾ, ബെ​യ​ർ​ഫൂ​ട്ട് ഇ​ൻ ദ ​പാ​ർ​ക്ക്, ദ ​സ​ൺ​ഷൈ​ൻ ബോ​യ്‌​സ് തു​ട​ങ്ങി​യ ഹാ​സ്യ​ര​ച​ന​ക​ളി​ലൂ​ടെ അ​ദ്ദേ​ഹം ശ്ര​ദ്ധേ​യ​നാ​യി. അ​ദ്ദേ​ഹ​ത്തി​ന്‍റെ നാ​ട​ക​ങ്ങ​ളി​ൽ ഭൂരിഭാഗവും പി​ന്നീ​ട് ചലച്ചിത്രമാക്കുകയും ചെ​യ്തു.

1991ൽ ​”ലോ​സ്റ്റ് ഇ​ൻ യോ​ങ്കേ​ഴ്സ്’ എ​ന്ന നാ​ട​കം അ​ദ്ദേ​ഹ​ത്തി​ന് പു​ലി​റ്റ്സ​ർ പു​ര​സ്കാ​രം നേ​ടി​കൊ​ടു​ത്തു. ടോ​ണി പു​ര​സ്കാ​രം മൂ​ന്നു​ത​വ​ണ നേ​ടി​യി​ട്ടു​ണ്ട്.

ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ൽ പ​ശു​വി​നെ ക​ശാ​പ്പു ചെ​യ്യു​ന്നതുകൊണ്ടാണ് പ്ര​ള​യ​മു​ണ്ടാ​യ​തെ​ന്ന് ബി​ജെ​പി എം​എ​ൽ​എ ബ​സം​ഗൗ​ഡ പാ​ട്ടി​ൽ യാ​ട്ന​ൽ. പ​ശു​ക്ക​ളെ ക​ശാ​പ്പു ചെ​യ്യു​ന്ന​ത് ഹി​ന്ദു സ​മൂ​ഹ​ത്തി​ന്‍റെ വി​കാ​ര​ങ്ങ​ൾ​ക്ക് എ​തി​രാ​ണ്. ഹി​ന്ദു​ക്ക​ളു​ടെ വി​കാ​ര​ത്തെ മു​റി​വേ​ൽ​പ്പി​ച്ച​തു​കൊ​ണ്ടാ​ണ് കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ ദു​രി​തം അ​നു​ഭ​വി​ക്കേ​ണ്ടി​വ​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ൽ ഇ​പ്പോ​ൾ എ​ന്താ​ണ് സം​ഭ​വി​ച്ച​ത് എ​ന്ന് നോ​ക്കൂ, അ​വ​ർ പ​ര​സ്യ​മാ​യി പ​ശു​ക്ക​ളെ ക​ശാ​പ്പു ചെ​യ്യു​ന്നു. അ​തി​ന്‍റെ ഫ​ല​മാ​ണ് കേ​ര​ള​ത്തി​ൽ സം​ഭ​വി​ച്ച​ത്. നി​ല​വി​ലെ സ്ഥി​തി​യി​ൽ​നി​ന്നും ഒ​രു വ​ർ​ഷ​മെ​ങ്കി​ലും വേ​ണം കേ​ര​ള​ത്തി​നു ക​ര​ക​യ​റാ​നെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഹി​ന്ദു സ​മു​ദാ​യ​ത്തി​ന്‍റെ വി​കാ​ര​ത്തെ വേ​ദ​നി​പ്പി​ക്കു​ന്ന​വ​ർ ഈ ​രീ​തി​യി​ൽ ശി​ക്ഷി​ക്ക​പ്പെ​ടു​മെ​ന്നും ബ​സം​ഗൗ​ഡ പ​റ​ഞ്ഞു. ക​ർ​ണാ​ട​ക​യി​ലെ വി​ജ​യ​പു​ര​യി​ൽ​നി​ന്നുമുള്ള എം​എ​ൽ​എ​യാ​ണ് ബ​സം​ഗൗ​ഡ.

കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ള്‍ പ​ശു​ക്ക​ളെ കൊ​ല്ലു​ന്ന​ത് കൊ​ണ്ടാ​ണ് പ്ര​ള​യ​മു​ണ്ടാ​യ​തെ​ന്ന് ഹി​ന്ദു മ​ഹാ​സ​ഭ നേ​താ​വ് ച​ക്ര​പാ​ണി ക​ഴി​ഞ്ഞ ദി​വ​സം ആ​രോ​പി​ച്ചി​രു​ന്നു. ഭൂ​മി​യോ​ട് പാ​പം ചെ​യ്ത മ​നു​ഷ്യ​ര്‍​ക്ക് പ്ര​കൃ​തി ന​ല്‍​കി​യ ശി​ക്ഷ​യാ​ണ് ഈ ​ദു​ര​ന്ത​മെ​ന്നും ഏ​താ​നും ചി​ല​ര്‍ ചെ​യ്ത തെ​റ്റി​ന് ശി​ക്ഷ​ക്ക​പ്പെ​ട്ട​ത് നി​ര​പ​രാ​ധി​ക​ളാ​യ ജ​ന​ങ്ങ​ളാ​ണെ​ന്നും ച​ക്ര​പാ​ണി പ​റ​ഞ്ഞി​രു​ന്നു.

ന്യുസ് ഡെസ്ക്

ഗ്ലോസ്റ്റര്‍ : വെള്ളപ്പൊക്ക ദുരിതത്താല്‍ മനസ്സും ജീവിതവും തകര്‍ന്നടിഞ്ഞ മലയാളി സഹോദരങ്ങളെ സാധാരണ ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ടുവരുന്നതിനായി  ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി അസോസിയേഷന്‍ നടത്തുന്ന ധനസമാഹരണം ചരിത്ര വിജയത്തിലേയ്ക്ക് അടുക്കുന്നു . വെറും പത്ത് ദിവസം കൊണ്ട് 20000 പൌണ്ടാണ്  ജി എം എ യുടെ  ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് ഒഴുകിയെത്തിയത് . ഓഗസ്റ്റ്‌ 15 ന് ആരംഭിച്ച ചാരിറ്റി അപ്പീലിന് ഒരിക്കലും ലഭിക്കാത്ത ജനപിന്തുണയാണ് ഇംഗ്ലീഷ് സമൂഹത്തില്‍ നിന്ന്  അനുദിനം ലഭിച്ചുകൊണ്ടിരിക്കുന്നത് . യുകെയിലെ മറ്റൊരു മലയാളി അസ്സോസ്സിയേഷനുകള്‍ക്കും കഴിയാത്ത നേട്ടമാണ് ചുരുങ്ങിയ ദിവസങ്ങള്‍കൊണ്ട്  ജി എം എ നേടിയെടുത്തത്.

ഏറ്റെടുക്കുന്ന ഏത് പദ്ധതികളും ഒത്തൊരുമയോടെ പ്രവര്‍ത്തിച്ച് വിജയിപ്പിക്കുന്ന ജി എം എ നടത്തുന്ന ഈ ധനസമാഹരണ യജ്ഞം യുകെയിലെ മറ്റ് എല്ലാ അസോസിയേഷനുകള്‍ക്ക് കൂടി മാതൃകയാവുകയാണ് . മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് 25000 പൌണ്ട് അയയ്ക്കുക എന്ന ലക്ഷ്യം മുന്നില്‍ കണ്ട് തുടങ്ങിയ ഈ ചാരിറ്റി അപ്പീല്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷ്യം നേടി വന്‍ വിജയത്തിലെത്തുമെന്ന് ഇതിനകം  ഉറപ്പായി കഴിഞ്ഞു .  പതിവുപോലെ  ജി എം എ അംഗങ്ങളും , ഗ്ലോസ്റ്റര്‍ഷെയറിലെ പൊതുസമൂഹവും മനസ്സറിഞ്ഞ് സഹായിച്ചപ്പോള്‍ പത്ത്  ദിവസങ്ങള്‍ കൊണ്ട് ഇരുപതിനായിരത്തോളം പൌണ്ടാണ് ജി എം എ കേരളത്തില്‍ വെള്ളപ്പൊക്കത്തില്‍പ്പെട്ട് ദുരിതം അനുഭവിക്കുന്ന മലയാളി സഹോദരങ്ങള്‍ക്കായി സമാഹരിച്ചത്.ഈ വര്‍ഷത്തെ ഓണാഘോഷം മാറ്റിവച്ചുകൊണ്ട് പ്രസിഡന്റ് വിനോദ് മാണി , സെക്രട്ടറി ജില്‍സ് പോള്‍ , ട്രഷറര്‍ വിന്‍സെന്റ് സ്കറിയ , വൈസ് പ്രസിഡന്റ് ബാബു ജോസഫ്‌ , ജോയിന്റ് സെക്രട്ടറി രെശ്മി മനോജ്‌ , ചാരിറ്റി കോഡിനേറ്റര്‍ ലോറന്‍സ് പെല്ലിശ്ശേരി , അജിമോന്‍ ഇടക്കര , സുനില്‍ കാസിം , മനോജ്‌ വേണുഗോപാല്‍ , ഡോ ; ബിജു പെരിങ്ങത്തറ , തോമസ്‌ ചാക്കോ  തുടങ്ങിയവര്‍ ധനസമാഹരണത്തിന് നേതൃത്വം നല്‍കി . ജി എം എ യുടെ ചരിത്രത്തിലെ ഏറ്റവും നല്ല തിരുവോണാഘോഷത്തിനാണ് ഇന്നലെ ഗ്ലോസ്റ്റര്‍ഷെയര്‍ സാക്ഷ്യം വഹിച്ചത് . രാവിലെ 9 മണി മുതല്‍ വൈകിട്ട് 4 മണിവരെ ഗ്ലോസ്റ്ററിലെ തെരുവുകളില്‍ ഇറങ്ങി ദുരിതാശ്വാസ നിധിയിലേയ്ക്ക് ധനസമാഹരണം നടത്തിക്കൊണ്ടായിരുന്നു ജി എം എ അംഗങ്ങള്‍ ഇന്നലെ ഓണം ആഘോഷിച്ചത്.ഗ്ലോസ്റ്റര്‍ നഗരത്തില്‍ ആറു സ്ഥലങ്ങളിലായി നിലയുറപ്പിച്ച ജി എം എ യുടെ മക്കള്‍  വെള്ളപ്പൊക്കത്തില്‍ എല്ലാം നഷ്ടപ്പെട്ട കേരളത്തിലെ ഞങ്ങളുടെ സഹോദരങ്ങളെ സഹായിക്കണേ എന്ന് ഉച്ചത്തില്‍ അപേക്ഷിച്ചുകൊണ്ടേയിരുന്നു . 11 വയസ്സിന് മുകളില്‍ പ്രായമായ ജി എം എയിലെ യുവതലമുറയാണ് ഇന്നലെയും ഇന്നും മാതാപിതാക്കള്‍ക്കും കുഞ്ഞ് സഹോദരങ്ങള്‍ക്കുമൊപ്പം സഹായ അഭ്യര്‍ത്ഥനയുമായി ഗ്ലോസ്റ്റര്‍ നഗരത്തെ കീഴടക്കിയത് . കൈയ്യില്‍ ഉയര്‍ത്തിപ്പിടിച്ച വലിയ ബാനറുകളും , സേവ് കേരള എന്നെഴുതിയ പോസ്റ്ററുകളും , ബക്കറ്റുകളുമായി തെരുവിലിറങ്ങിയ ജി എം എ യുടെ യുവജനങ്ങള്‍ അനായാസം ഇംഗ്ലീഷ് ജനതയുടെ മനം കവര്‍ന്നു . ഒറ്റദിവസം കൊണ്ട് തന്നെ 2067 പൌണ്ടാണ് ഗ്ലോസ്റ്റര്‍ഷെയറിലെ തെരുവുകളില്‍ എത്തിയ വെള്ളക്കാരില്‍ നിന്നും‍ വിദേശികളില്‍ നിന്നും ജി എം എയുടെ ചുണക്കുട്ടന്മാര്‍ കേരളത്തിനായി പിരിച്ചെടുത്തത് .ഇന്നലെ സ്വന്തം വീടുകളില്‍ പോലും ഓണം ആഘോഷിക്കാതെ ഗ്ലോസ്റ്ററിലെ തെരിവുകളിലിറങ്ങി ദുരിത ബാധിതര്‍ക്കായി കൈനീട്ടിയ ജി എം എയുടെ അംഗങ്ങള്‍ മനുഷ്യസ്നേഹത്തിന്റെ ഏറ്റവും ഉദാത്ത മാതൃകയാണ് തിരുവോണനാളില്‍ മലയാളി സമൂഹത്തിന് മുന്നില്‍ തുറന്ന് കാട്ടിയത് .  അതോടൊപ്പം ലെസ്റ്ററില്‍ യുക്മ നടത്തുന്ന ദുരിതാശ്വാസ കേന്ദ്രത്തിലേയ്ക്ക് ഒരു വണ്ടി നിറയെ ഉടുപ്പുകള്‍, പുതപ്പുകള്‍ , മരുന്നുകള്‍  തുടങ്ങിയവ എത്തിച്ചു കൊടുത്തുകൊണ്ടാണ് ജി എം എ അംഗങ്ങള്‍ ഇപ്രാവശ്യത്തെ ഓണ ദിവസത്തെ ഒരു കാരുണ്യ ദിനമായി ആഘോഷിച്ചത്.ഗ്ലോസ്റ്റര്‍ഷെയറിലെ മുസ്ലിം – ക്രിസ്ത്യന്‍ പള്ളികളില്‍ നിന്നും , ഹോസ്പിറ്റലുകളില്‍ നടത്തിയ ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ നിന്നും , ഫേസ്ബുക്ക് ഡോണേഷന്‍ ക്യാമ്പെയിനിംഗില്‍ നിന്നും നൂറുകണക്കിന് പൌണ്ടാണ് ജി എം എ അംഗങ്ങള്‍ ഇതിനോടകം സമാഹരിച്ചത് .  ബക്രീദ് ദിനത്തില്‍ യുവാക്കളോടൊപ്പം ജി എം എ അംഗങ്ങളായ സുനില്‍ കാസിമിന്റെയും , ഷറഫുദിന്റെയും , ഷംസുദ്ദീന്റെയും നേതൃത്വത്തില്‍ ഗ്ലോസ്റ്ററിലെ മുസ്ലീം സഹോദരങ്ങളില്‍ നിന്നും 4127 പൌണ്ടാണ് ഇതുവരെ സമാഹരിച്ചത് .  ഗ്ലോസ്റ്ററിലെ ക്രിസ്ത്യന്‍ പള്ളികളില്‍ നിന്ന് 2087 പൌണ്ടാണ്  ജി എം എ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് കണ്ടെത്തിയത്.

വരും ദിനങ്ങളില്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ചും മറ്റ് പല ബിസ്സിനസ് സ്ഥാപനങ്ങളുടെ സഹായത്തോടെയും കൂടുതല്‍ തുകകള്‍ സമാഹരിക്കുവാനുള്ള ശ്രമത്തിലാണ് ജി എം എ അംഗങ്ങള്‍ . സ്വദേശികള്‍ക്കും വിദേശികള്‍ക്കും കേരളത്തില്‍ നടന്ന ഈ മഹാദുരന്തത്തെപ്പറ്റി മാധ്യമങ്ങളിലൂടെ അറിവ് ലഭിച്ചത് ധനസമാഹരണത്തെ വളരെയധികം സഹായിച്ചെന്ന് തുടക്കം മുതല്‍ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ജി എം എയുടെ ചാരിറ്റി കോഡിനേറ്റര്‍ ലോറന്‍സ് പെല്ലിശ്ശേരി അറിയിച്ചു.ജന്മനാട്ടില്‍ തങ്ങളുടെ സഹോദരങ്ങള്‍ക്കുണ്ടായ തകര്‍ച്ചയില്‍ താങ്ങാവാനും , അവരെ സാധാരണ ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ടുവരുവാനും ജി എം എ പോലെയുള്ള സംഘടനകള്‍ നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ തികച്ചും അഭിനന്ദനാര്‍ഹമാണ് . കലാ കായിക രംഗങ്ങളില്‍ മികവ് പുലര്‍ത്തുക മാത്രമല്ല ഒരു സാംസ്ക്കാരിക സംഘടനയുടെ ലക്ഷ്യമെന്നും മറിച്ച് ഇന്ന് തങ്ങളുടെ സഹജീവികള്‍ നേരിടുന്ന സങ്കീര്‍ണ്ണമായ ദുരന്തത്തെ  അവര്‍ക്കൊപ്പം നിന്നുകൊണ്ട് നേരിടാന്‍ തങ്ങളുമുണ്ട് എന്ന മഹത്തായ സന്ദേശമാണ് ഈ വലിയ ദുരിതാശ്വാസപ്രവര്‍ത്തങ്ങളിലൂടെ ജി എം എ തെളിയിക്കുന്നത്.

RECENT POSTS
Copyright © . All rights reserved