പ്രളയക്കെടുതിയെ അതിജീവിക്കുന്ന കേരളത്തിന് റോഹിങ്ക്യൻ അഭയാർഥികളുടെ ധനസഹായം. രണ്ട് ക്യാംപുകളിൽ നിന്നായി 40,000 രൂപയാണ് കേരളത്തിനുവേണ്ടി അഭയാർഥികൾ സമാഹരിച്ച് നൽകിയത്.
കമ്മ്യൂണിറ്റി ഫണ്ടെന്ന പേരിൽ 10,000 രൂപയാണിവർ സമാഹരിച്ചത്. ഒപ്പം തങ്ങളുടെ കൊച്ചുഫുട്ബോൾ ക്ലബ്ബിലുണ്ടായിരുന്ന 5000 രൂപയും ചേർത്തുവേച്ചു. പിന്നീടാണ് ഫരീദാബാദിലെയും ശരൻവിഹാറിലെയും ക്യാംപുകളിലാണ് ധനസമാഹരണം നടത്തിയത്.
ഹ്യൂമൻ വെൽഫെയർ എന്ന സംഘടനക്ക് പണം കൈമാറി. ദുരിതമനുഭവിക്കുന്ന വിഭാഗമായതിനാൽ അഭയാർഥികളിൽ നിന്ന് പണം സ്വീകരിക്കുന്നില്ല എന്ന നിലപാട് സ്വീകരിച്ചെങ്കിലും അവരുടെ നിർബന്ധത്തിന് വഴങ്ങേണ്ടിവന്നെന്ന് സംഘടനാ ഭാരവാഹികൾ പറഞ്ഞു.
എല്ലാം നഷ്ടപ്പെട്ടവരുടെ വേദന തങ്ങൾക്കറിയാമെന്ന് ക്യാംപുകളിലുള്ള അഭയാർഥികൾ പറഞ്ഞു. പ്രളയകാലത്ത് കേരളക്കുറിച്ചാണ് സംസാരിച്ചിരുന്നത്. അഭയാർഥികളായ തങ്ങൾക്കുവേണ്ടി മലയാളികള്‍സംസാരിച്ചിരുന്നെന്നും അഭയാർഥികൾ ഓർക്കുന്നു.
ഇന്ത്യൻ സിനിമാചരിത്രത്തിൽ നിർണായകസ്ഥാനമുള്ള മുംബൈയിലെ ആർ.കെ ഫിലിംസ്റ്റുഡിയോ ഓർമയാകുന്നു. സ്റ്റുഡിയോ വിൽക്കാൻ തീരുമാനിച്ചതായി കപൂർകുടുംബം പ്രഖ്യാപിച്ചു. ബോളിവുഡ് ഇതിഹാസം രാജ്കപൂര്‍ ഏഴുപതിറ്റാണ്ട് മുൻപ് സ്ഥാപിച്ച സ്റ്റുഡിയോ, ഒരുകാലത്ത് ഹിന്ദിസിനിമയുടെ വിജയത്തിന്‍റെ പര്യായമായിപോലും അറിയപ്പെട്ടിരുന്നു.
‘ഹൃദയത്തെ കല്ലാക്കിക്കൊണ്ട്, എന്നാൽ നന്നായി ആലോചിച്ചാണ് ഈ തീരുമാനം’. സ്റ്റുഡിയോ വിൽക്കാനുള്ള കപൂർ കുടുംബത്തിൻറെ തീരുമാനത്തെക്കുറിച്ച് ഉടമകളിലൊരാളായ ഋഷി കപൂർ പറഞ്ഞു.
ഡാൻസ് റിയാലിറ്റിഷോ ചിത്രീകരണത്തിനിടെ കഴിഞ്ഞവർഷം സ്റ്റുഡിയോയിൽ വൻ അഗ്നിബാധ ഉണ്ടായിരുന്നു. പ്രധാനവേദിയും പഴയകാല സിനിമകളുടെ വസ്തുക്കളും കത്തിനശിച്ചു. പുതുക്കിപണിത് നിലനിർത്തുന്നത് വൻസാമ്പത്തിക ചെലവ് എന്നതിനൊപ്പം, വസ്തുവകകളിൽ തർക്കം ഉടലെടുത്തേക്കാമെന്നതും തീരുമാനത്തിന് പിന്നിലുണ്ട്. ഏഴുപതിറ്റാണ്ടോളം ഇന്ത്യൻസിനിമയുടെ ഭാഗമായിരുന്ന സ്റ്റുഡിയോ വിൽക്കാനുള്ള തീരുമാനത്തെ സിനിമാപ്രവർത്തകർ വൈകാരികമായാണ് കാണുന്നത്.
1948ലാണ് രാജ്കപൂർ ആർ.കെ ഫിലിംസ് സ്ഥാപിച്ചത്. ബോളിവുഡ് ഹിറ്റുകളായ ആവാര, മേരാ നാംജോക്കർ, ബോബി തുടങ്ങി നൂറുകണക്കിന് സിനിമകളും, നിരവധി പരസ്യ, ചാനൽപരമ്പരകൾക്കും ആർ.കെ വേദിയായി.
ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി എന്‍.ടി രാമറാവുവിന്റെ മകനും തെലുങ്കുദേശം പാര്‍ട്ടി നേതാവുമായ നന്ദാമുരി ഹരികൃഷ്ണ വാഹനാപകടത്തിൽ മരിച്ചു. തെലങ്കാനയിലെ നൽഗൊണ്ടയിൽ ഇന്ന് രാവിലെയായിരുന്നു അപകടം. അമിത വേഗതയിൽ എത്തിയ കാർ ഡിവൈഡറിൽ ഇടിച്ചു മറിയുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ ഹരികൃഷ്ണയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. നടനും മുന്‍ എംപിയുമായ ഹരികൃഷ്ണ ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ഭാര്യാ സഹോദരനുമാണ്. പ്രമുഖ നടന്‍മാരായ ജൂനിയര്‍ എന്‍ടിആര്‍, നന്ദമുരി കല്യാണ്‍ റാം എന്നിവരാണ് മക്കള്‍.
കേരളത്തിന് കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ സഹായം നല്‍കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കേരളത്തിലെ ജനങ്ങള്‍ക്ക് ഇത് ലഭിക്കാന്‍ അവകാശമുണ്ട്. ഇപ്പോള്‍ നല്‍കിയ സഹായം അപര്യാപ്തമാണ്. ഉപാധികളില്ലാത്ത വിദേശസഹായം സ്വീകരിക്കാമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും അദ്ദേഹം ഇതുസംബന്ധിച്ച ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെക്കുറിച്ച് രാഷ്ട്രീയ വിവാദങ്ങള്‍ക്കില്ല. പ്രളയത്തിന്റെ കാരണമോ അതിന്റെ ഉത്തരവാദി ആരെന്നോ ഉളള ചര്‍ച്ചകള്‍ക്ക് താനില്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ചുപറഞ്ഞു. ജനങ്ങളുടെ ദുരിതം നേരിട്ട് മനസിലാക്കാനാണ് തന്റെ സന്ദര്‍ശനം. അവര്‍ വലിയ വേദനയിലാണ്.
ജനങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന സഹായങ്ങളെല്ലാം കോണ്‍ഗ്രസ് ചെയ്യുമെന്നും രാഹുല്‍ ഗാന്ധി കൊച്ചിയില്‍ പറഞ്ഞു. മോശം കാലാവസ്ഥയെത്തുടര്‍ന്ന് വയനാട് സന്ദര്‍ശനം റദ്ദാക്കിയ രാഹുല്‍ ഇടുക്കിയിലേക്ക് തിരിച്ചു.
കൊച്ചി: പ്രളയത്തിനിടെ വെള്ളം കയറിയ നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിന് 300 കോടി രൂപയുടെ നഷ്ടം. വിമാനത്താവളത്തിന്റെ പ്രധാന ഭാഗങ്ങളിലെല്ലാം വെള്ളം കയറിയിരുന്നു. പ്രാഥമിക കണക്കുകള്‍ പ്രകാരം ഏതാണ്ട് 300 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു. നിര്‍ത്തിവെച്ച സര്‍വീസുകള്‍ ഇന്ന് പുനരാരംഭിക്കും. ഇതോടെ കൊച്ചി നാവിക വിമാനത്താവളത്തില്‍ നിന്നുള്ള താത്ക്കാലിക സര്‍വീസുകള്‍ നിര്‍ത്തലാക്കും.
വെള്ളമിറങ്ങിയതിന് ശേഷം ഏതാണ്ട് എട്ട് ദിവസത്തോളം ആയിരത്തിലേറെ പേരാണ് വിമാനത്താവളം വീണ്ടും പ്രവര്‍ത്തനസജ്ജമാക്കുന്നതിനായി പ്രവര്‍ത്തിച്ചത്. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെയും ജെറ്റ് എയര്‍വേയ്‌സിന്റെയും മസ്‌കറ്റില്‍ നിന്നുള്ള വിമാനങ്ങളും ഇന്‍ഡിഗോയുടെ ദോഹ, ജെറ്റ് എയര്‍വേയ്‌സിന്റെ ദുബായ്, ഗോ എയറിന്റെ ഷാര്‍ജ, ഇത്തിഹാദിന്റെ അബുദാബി, എയര്‍ ഏഷ്യയുടെ ക്വാലലംപുര്‍ വിമാനങ്ങളും ഇന്ന് നെടുമ്പാശേരിയിലേക്ക് സര്‍വീസ് നടത്തും.
വിമാനത്താവളത്തിന്റെ 10 കിലോമീറ്റര്‍ ചുറ്റുമതിലില്‍ രണ്ടര കിലോമീറ്റര്‍ തകര്‍ന്നിരുന്നു. പാര്‍ക്കിങ് ബേ, ടെര്‍മിനലുകള്‍ എന്നിവിടങ്ങളില്‍ വെള്ളം കയറി. റണ്‍വേയില്‍ ചെളി നിറഞ്ഞിരുന്നു. നാല് കണ്‍വെയര്‍ ബെല്‍റ്റുകള്‍, 22 എക്‌സ്‌റേ മെഷീനുകള്‍, വൈദ്യുതി വിതരണ സംവിധാനം, ജനറേറ്ററുകള്‍, എണ്ണൂറോളം റണ്‍വേ ലൈറ്റുകള്‍ എന്നിവയെല്ലാം കേടുപാട് സംഭവിച്ചവയില്‍പ്പെടും. 15നാണ് വിമാനത്താവളം അടച്ചത്. ആദ്യഘട്ടത്തില്‍ വേഗം തുറക്കാന്‍ കഴിയുമെന്ന് കരുതിയിരുന്നെങ്കിലും വെള്ളപ്പൊക്കം രൂക്ഷമായതോടെ ദിവസങ്ങളോളം അടച്ചിടേണ്ടി വരികയായിരുന്നു.
യുഎഇ വനിതാ ദിനത്തിൽ ഫിലിപ്പീനി വീട്ടുജോലിക്കാരി ദുബായിൽ കോടീശ്വരിയായി. അൽ അൻസാരി എക്സ്ചേഞ്ചിന്റെ അഞ്ചാമത് സമ്മർ പ്രൊമോഷൻ നറുക്കെടുപ്പിലാണ് ജിനാ റിയാലുയോ സുറിയാനോ രണ്ടുകോടിയോളം രൂപ( 10 ലക്ഷം ദിർഹം) സ്വന്തമാക്കിയത്. മലയാളിയായ കണ്ണൂർ സ്വദേശി റഷീദ് കുഞ്ഞുമുഹമ്മദ്, കർണാടക സ്വദേശി അസീസ് അഹമ്മദ് ഖാൻ എന്നിവരടക്കം ഒൻപതു പേർക്ക് 1,90,000 രൂപ (10,000 ദിർഹം) വീതവും ഒരാൾക്ക് മെഴ്സിഡസ് ബെൻസ് കാറും സമ്മാനമായി ലഭിച്ചു. ഇന്നാണ് യുഎഇയിലെ ഇമാറാത്തി വനിതാ ദിനം.
അൽഅൻസാരി എക്സ്ചേഞ്ച്, മൊബൈൽ ആപ്പ്, ഫോറിൻ കറൻസി എക്സ്ചേഞ്ച്, ആയിരം ദിർഹത്തിന് മുകളിൽ നാഷനൽ ബോണ്ട്, വിമാന ടിക്കറ്റ്, അൽ അൻസാരി എക്സ്ചേഞ്ച് ട്രാവൽ കാർഡ് എന്നിവ വാങ്ങിക്കൽ, ടൂറിസ്റ്റ് വീസ എടുക്കൽ തുടങ്ങിയവ വഴി കൂപ്പൺ സ്വന്തമാക്കിയവരാണ് നറുക്കെടുപ്പിൽ ഉൾപ്പെട്ടത്. ഇത്തരത്തിൽ 50 ലക്ഷം പേർ നറുക്കെടുപ്പിൽ പങ്കെടുത്തതായി അൽ അൻസാരി എക്സ്ചേഞ്ച് ജനറൽ മാനേജർ റാഷിദ് അലി അൽ അൻസാരി പറഞ്ഞു.
കഴിഞ്ഞ 10 വർഷമായി യുഎഇയിൽ വീട്ടുജോലിക്കാരിയായ ജിന മാൾ ഒാഫ് ദി എമിറേറ്റ്സിലെ അൽ അൻസാരി എക്സ്ചേഞ്ച് ശാഖ വഴി നാട്ടിലേയ്ക്ക് 1,695 ദിർഹം അയച്ചപ്പോഴായിരുന്നു സമ്മാനകൂപ്പൺ ലഭിച്ചത്. ഇൗ ഭാഗ്യം തന്റെ ജീവിതം മാറ്റിമറിക്കുമെന്ന് ജിന പിന്നീട് പറഞ്ഞു. ജീവിതം മെച്ചപ്പെടുത്താനും സ്വപ്നങ്ങൾ യാഥാർഥ്യമാക്കാനും പണം ഉപയോഗിക്കും. കുടുംബത്തിന് മികച്ച ജീവിതം സമ്മാനിക്കുകയാണ് മറ്റൊരു ലക്ഷ്യം.
തിരുവനന്തപുരം: സംസ്ഥാനം പ്രളയക്കെടുതിയിൽ നിൽക്കെ ജർമനിക്കു പോയ മന്ത്രി കെ.രാജുവിനു പരസ്യശാസന. സംഭവത്തിൽ മന്ത്രിയോടു വിശദീകരണം ചോദിച്ച ശേഷമാണ് സിപിഐ നടപടിയെടുത്തത്. ദുരന്തമുണ്ടായപ്പോൾ യാത്ര നടത്തിയത് അനുചിതമായെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വ്യക്തമാക്കി. ഇനി ഒൗദ്യോഗിക ആവശ്യങ്ങൾക്കല്ലാതെ പാർട്ടി മന്ത്രിമാർ വിദേശത്തേക്കു പോകുന്നതിനും സിപിഐ വിലക്കേർപ്പെടുത്തി.
സംസ്ഥാനം പ്രളയക്കെടുതിയിൽ നിൽക്കെ മലയാളി കൗണ്‍സിലിന്റെ പരിപാടിയിൽ പങ്കെടുക്കാനാണു മന്ത്രി കെ.രാജു ജർമനിയിലേക്കു പോയത്. ജർമനിയിലേക്കു പോകാൻ ഒരു മാസം മുന്‍പു പാർട്ടി മന്ത്രിക്ക് അനുമതി നൽകിയെങ്കിലും സംസ്ഥാനം പ്രളയദുരിതത്തിൽ പെട്ടിരിക്കെ വിദേശയാത്ര നടത്തിയതു ഗുരുതരമായ അച്ചടക്കലംഘനമാണെന്നാണു സിപിഐ സംസ്ഥാന നേതൃത്വം വിലയിരുത്തിയത്.
അതേസമയം യാത്രയ്ക്കു സർക്കാരിന്റെ അനുമതിയുണ്ടായിരുന്നുവെന്നാണു മന്ത്രി കെ.രാജുവിന്റെ വിശദീകരണം. യാത്രാ വിവരം മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. താൻ പോകുന്പോൾ പ്രളയ സ്ഥിതി ഇത്രയും ഗുരുതരമല്ലായിരുന്നു. അതുകൊണ്ടണു പോയതെന്നും കേരളത്തിൽ മടങ്ങിയെത്തിയ മന്ത്രി പറഞ്ഞു.
തിരുവനന്തപുരം: പ്രളയത്തെ തുടർന്നു രണ്ടു ദിവസത്തിൽ കൂടുതൽ വീടുകളിൽ വെള്ളം കെട്ടി നിൽക്കുകയും ഉരുൾപ്പൊട്ടലിനെ തുടർന്ന് ഒറ്റപ്പെടുകയും ചെയ്ത വീടുകൾക്കു സർക്കാർ പ്രഖ്യാപിച്ച ഒറ്റത്തവണ അടിയന്തര ദുരിതാശ്വാസമായ 10,000 രൂപ വിതരണം ചെയ്യുന്നതിനുള്ള ആശയക്കുഴപ്പം തുടരുന്നു. ഇതേ തുടർന്ന് ദുരിതാശ്വാസ തുക വിതരണം വൈകി.
ദുരിതാശ്വാസ ക്യാന്പുകളിലുള്ള മുഴുവൻ പേർക്കും തുക നൽകുമെന്നു സർക്കാർ പ്രഖ്യാപിച്ചിരുന്നില്ല. പ്രളയ ദുരന്ത ഭീഷണിയെ തുടർന്നു ക്യാന്പുകളിൽ എത്തിയവർക്കു തുക നൽകുമെന്നു പറഞ്ഞിരുന്നില്ല. റവന്യു അധികൃതർ പരിശോധന പൂർത്തിയായ ശേഷം തുക വിതരണം ചെയ്യാനായിരുന്നു ആദ്യഘട്ടത്തിൽ സർക്കാർ തീരുമാനം.
എന്നാൽ, 10,000 രൂപ സർക്കാർ പ്രഖ്യാപിച്ചതോടെ കൂടുതൽ പേർ അപേക്ഷ സമർപ്പിക്കുകയായിരുന്നു. ഇതോടെ ഇതിന് അപേക്ഷിക്കുന്നവരുടെ സംഖ്യ ക്രമാതീതമായി ഉയർന്നു. നാലു ലക്ഷത്തോളം കുടുംബങ്ങൾക്കു സഹായം നൽകേണ്ടി വരുമെന്നായിരുന്നു സർക്കാർ പ്രതീക്ഷ. കാരണം 13 ലക്ഷത്തോളം പേരായിരുന്നു വിവിധ ദുരിതാശ്വാസ ക്യാന്പുകളിൽ ആദ്യഘട്ടത്തിൽ രജിസ്റ്റർ ചെയ്തിരുന്നത്. ഇതിനെ കുടുംബമായി കണക്കാക്കിയാൽ നാലു ലക്ഷത്തിൽ താഴെ വരുമെന്നായിരുന്നു സർക്കാർ പ്രതീക്ഷ.
എന്നാൽ, കഴിഞ്ഞ ദിവസം റവന്യു അധികൃതർ സർക്കാരിനു നൽകിയ കണക്കു പ്രകാരം 6.6 ലക്ഷം കുടുംബങ്ങൾ 10,000 രൂപയുടെ സഹായത്തിന് അർഹരായുണ്ടെന്ന് അറിയിച്ചു. തദ്ദേശ സ്ഥാപന അധികൃതർ നൽകിയ റിപ്പോർട്ട് അനുസരിച്ചു 5.78 ലക്ഷം പേരുമുണ്ട്. കണക്കുകളിലെ അവ്യക്ത കൂടാതെ അർഹരായവർ പിന്തള്ളപ്പെടുകയും അനർഹർ നുഴഞ്ഞു കയറുകയും ചെയ്യുമോ എന്ന ആശങ്കയും സർക്കാരിനുണ്ട്. ഇതിൽ ഏതു പട്ടികയിൽ ഉൾപ്പെട്ടവർക്കാണു ധനസഹായം നൽകേണ്ടതെന്ന ആശയക്കുഴപ്പം ഇനിയും അവസാനിച്ചിട്ടില്ല. ഇതു കൂടാതെ പലരുടെയും ബാങ്ക് അക്കൗണ്ട് നന്പരുകളും ലഭിച്ചിട്ടില്ല.
അതേസമയം, ബാങ്ക് അവധിക്കു ശേഷം തുറന്നു പ്രവർത്തിച്ചാൽ ഉടൻ നഷ്ടപരിഹാര തുക വിതരണം ആരംഭിക്കുമെന്നാണ് ചൊവ്വാഴ്ചയും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചത്.
സംസ്ഥാനത്തെ പ്രളയബാധിത പ്രദേശങ്ങളില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം തുടരുകയാണ്. ഇതിനിടെയാണ് മനസ്സ് നിറക്കുന്നൊരു വാര്‍ത്ത എത്തുന്നത്.
ചെങ്ങന്നൂരില്‍ രോഗിയായ സ്ത്രീയെ ആശുപത്രിയിലേക്കു കൊണ്ടു പോകാനെത്തിയ എയര്‍ ആംബുലന്‍സിനായി രാഹുല്‍ യാത്ര വൈകിപ്പിച്ചു കാത്തുനിന്നു. ചെങ്ങന്നൂരിലെ പ്രളയബാധിത മേഖലകള്‍ സന്ദര്‍ശിച്ചശേഷം രാഹുല്‍ തിരികെ ക്രിസ്ത്യന്‍ കോളജ് ഗ്രൗണ്ടിലെ ഹെലിപ്പാഡിലെത്തി. അവിടെ കാത്തുകിടന്ന ഹെലികോപ്റ്ററില്‍ രാഹുലും ചെന്നിത്തലയും എംഎം ഹസനും കയറുകയും ചെയ്തു.
അപ്പോഴാണ് അവിടെ ഒരു എയര്‍ ആംബുലന്‍സ് ഉള്ളത് കണ്ടത്. രോഗിയായ സ്ത്രീയെ കോട്ടയത്തെ ആശുപത്രിയിലേക്കു കൊണ്ടുപോകാനുള്ള തയാറെടുപ്പിലായിരുന്നു അവര്‍. വിവരമറിഞ്ഞ രാഹുല്‍ എയര്‍ ആംബുലന്‍സ് പോയ ശേഷം മതി തന്റെ യാത്രയെന്നു നിര്‍ദേശിച്ച് കോപ്പ്റ്ററിനു സമീപം കാത്തു നില്‍ക്കുകയായിരുന്നു. പിന്നാലെ എയര്‍ ആംബുലന്‍സിന് അടുത്തെത്തി രാഹുല്‍ കാര്യങ്ങള്‍ തിരക്കുന്നതും കാണാം.
പിന്നീട് എയര്‍ ആംബുലന്‍സ് പുറപ്പെട്ട ശേഷമാണു അദ്ദേഹം ആലപ്പുഴയിലേക്കു യാത്ര തിരിച്ചത്. പിന്നീട് ആലപ്പുഴയിലെ പരിപാടിയില്‍ വൈകിയതിന്‍റെ കാരണം പറയുന്നതിനിടെ രാഹുല്‍ ഇക്കാര്യം പരാമര്‍ശിക്കുകയും ചെയ്തു.
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനം റാഞ്ചിയ രണ്ട് ഖലിസ്ഥാന്‍ തീവ്രവാദികളെ ഡല്‍ഹി ഹൈക്കോടതി കുറ്റവിമുക്തരാക്കി. തജിന്ദര്‍ പാല്‍ സിങ്, സത്‌നാം സിങ് എന്നിവരെയാണ് കോടതി വെറുതെ വിട്ടിരിക്കുന്നത്. സമാന കേസില്‍ പാക് കോടതി ഇവരെ ജീവപരന്ത്യം തടവിന് ശിക്ഷിച്ചിരുന്നു. ഒരേ കേസില്‍ രണ്ട് തവണ ശിക്ഷിക്കരുതെന്ന് പ്രതികള്‍ കോടതിയില്‍ അഭ്യര്‍ത്ഥിച്ചത് പിന്നാലെയാണ് വിധി.
1981നായിരുന്നു കേസിനാസ്പദമായ സംഭവം. 111 യാത്രക്കാരും ആറ് ജീവനക്കാരുമായി പറന്നുയര്‍ന്ന എയര്‍ ഇന്ത്യ വിമാനം ആയുധധാരികളായി ഖലിസ്ഥാന്‍ തീവ്രവാദികള്‍ റാഞ്ചുകയായിരുന്നു. തുടര്‍ന്ന് പാകിസ്താനിലെ ലാഹോറിലേക്ക് വഴിതിരിച്ചു വിട്ട വിമാനം പാകിസ്ഥാനിലിറങ്ങി. അവിടെ വെച്ച് പാക് കമാന്റോകള്‍ തിവ്രവാദികളെ കീഴ്‌പ്പെടുത്തുകയും യാത്രക്കാരെ സുരക്ഷിതമായി ഇന്ത്യയിലേക്ക് തിരിച്ചയക്കുകയും ചെയ്തു.
പാക് കോടതി പ്രതികളെ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു. തടവ് കാലാവധി അവസാനിച്ച ശേഷം പ്രതികളെ ഇന്ത്യയിലേക്ക് നാടുകടത്തുകയായിരുന്നു. തുടര്‍ന്ന് സമാന കുറ്റം ചുമത്തി ഇന്ത്യയും ഇവരെ അറസ്റ്റ് ചെയ്തു. ഒരു തവണ ശിക്ഷ അനുഭവിച്ച ഇരുവര്‍ക്കും നീതി ലഭ്യമാക്കാന്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് സര്‍ക്കാര്‍ അഭിഭാഷകരോട് ആവശ്യപ്പെട്ടിരുന്നു. നേരത്തെ ഈ കേസില്‍ ഒരാളെ കോടതി വെറുതെ വിട്ടിട്ടുണ്ട്. മറ്റ് രണ്ടുപേരെ കുറിച്ച് വിവരങ്ങള്‍ ലഭ്യമല്ല.