അവര്‍ കുട്ടികളെ ഉപയോഗിച്ചാണ് വിലപേശിയത്. അവരുടെ ജീവന് എന്തെങ്കിലും പറ്റണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല. ശബരിമല സന്നിധാനത്ത് പ്രവേശിക്കുന്നതില്‍ നിന്നും പിന്‍വാങ്ങിയത് അവിടെ കൂടിയിരുന്ന കുട്ടികളെ ഓര്‍ത്താണെന്നാണ് രഹ്ന ഫാത്തിമ പറഞ്ഞു. തെലങ്കാനയില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകയായ കവിത ജക്കാലയ്‌ക്കൊപ്പം കനത്ത സുരക്ഷയില്‍ ശബരിമല സന്നിധാനത്തെത്താന്‍ ശ്രമിച്ച് തിരികെ പമ്പയിലെത്തിയപ്പോഴായിരുന്നു രഹ്ന മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചത്. പതിനെട്ടാം പടി ചവിട്ടി സന്നിധാനത്തെത്താന്‍ സാധിച്ചില്ലെങ്കിലും കരിമല ഉള്‍പ്പെടെ സ്ത്രീകള്‍ക്ക് പ്രവേശനമില്ലാതിരുന്ന സ്ഥലങ്ങള്‍ കടന്നാണ് രഹ്നയും കവിതയും വലിയ നടപ്പന്തലിലെത്തിയത്.
അഞ്ച് കിലോമീറ്റര്‍ നടന്നാണ് നടപ്പന്തല്‍ വരെയെത്തിയത്. പതിനെട്ടാംപടിക്ക് 10 മീറ്റര്‍ അപ്പുറത്തുവെച്ച് യാത്ര അവസാനിപ്പിക്കേണ്ടി വന്നെന്നും കവിത പ്രതികരിച്ചു. മുന്നോട്ടു പോകണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും ഭീകരമായ സാഹചര്യം കണക്കിലെടുത്താണ് അതിന് സാധിക്കാതിരുന്നതെന്നും രഹന പറഞ്ഞു. ഇത്രയും പോകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും രഹ്ന അറിയിച്ചു.
കനത്ത പോലീസ് വലയത്തിലാണ് ഇവരെ തിരികെ പമ്പയിലെത്തിച്ചത്. താന്‍ വിശ്വാസിയായതുകൊണ്ടാണ് അയ്യപ്പദര്‍ശനത്തിന് ശ്രമിച്ചതെന്നും എന്നാല്‍ അവിടുത്തെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പോകേണ്ടെന്ന് സ്വയം തീരുമാനിക്കുകയായിരുന്നെന്നും രഹ്ന മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി. പേടിപ്പെടുത്തുന്ന സാഹചര്യമാണ് അവിടെ നിലനില്‍ക്കുന്നത്.
അയ്യപ്പനെ കാണണമെന്ന് ആഗ്രഹിച്ചാണ് ഇരുമുടിക്കെട്ട് തലയിലേന്തിയത്. എന്നാല്‍ അതിന് അനുവദിച്ചില്ല. ഇത് ഇവിടെ ഉപേക്ഷിച്ച് പോകുകയാണ്. ഇനിയും വരാന്‍ ആഗ്രഹമുണ്ടെന്നും രഹ്ന കൂട്ടിചേര്‍ത്തു. അതേസമയം നിങ്ങള്‍ എങ്ങനെയാണ് വിശ്വാസിയാകുന്നതെന്ന ചോദ്യം അവിടെ വച്ച് ഉയര്‍ന്നു. നിങ്ങള്‍ എങ്ങനെയാണ് വിശ്വാസിയാകുന്നതെന്ന് ആദ്യം പറയൂ. അങ്ങനെയെങ്കില്‍ ഞാനെങ്ങനെയാണ് വിശ്വാസിയാകുന്നതെന്ന് വ്യക്തമാക്കാം എന്നായിരുന്നു രഹ്നയുടെ മറുപടി.
രഹ്ന മലചവിട്ടുന്നു എന്ന വാര്‍ത്ത വന്നതോടെ രഹ്നയുടെ പനമ്പള്ളി നഗറിലെ വീടിന് നേരെ ഇന്ന് രാവിലെ ആക്രമണമുണ്ടായിരുന്നു. വീടിന്റെ ചില്ലുകള്‍ തല്ലിത്തകര്‍ക്കുകയും വീട്ടിനകത്തെ സാധനങ്ങള്‍ ഒരു സംഘം ആക്രമികള്‍ പുറത്തേക്ക് വലിച്ചെറിയുകയും ചെയ്തു. യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ വീട്ടിലേക്ക് മാര്‍ച്ച് നടത്താന്‍ ശ്രമിച്ചെങ്കിലും പോലീസ് തടയുകയായിരുന്നു. ഈ സാഹചര്യത്തില്‍ തന്റേയും കുടുംബാംഗങ്ങളുടെയും ജീവനിലും സ്വത്തിലും ഭയമുണ്ടെന്നും അവര്‍ കൂട്ടിചേര്‍ത്തു. വീട് വരെ കനത്ത സുരക്ഷ നല്‍കാമെന്ന് പോലീസ് ഉറപ്പുനല്‍കിയതിനാലാണ് മലയിറങ്ങുന്നതെന്ന് രഹ്ന കൂട്ടിചേര്‍ത്തു.
പഞ്ചാബിലെ അമൃത്സറില്‍ ട്രെയിന്‍ ആള്‍ക്കൂട്ടത്തിലേക്ക് പാഞ്ഞുകയറി 50 മരണം . ദസറ ആഘോഷത്തിന്‍റെ ഭാഗമായി രാവണരൂപം ട്രാക്കില്‍ വച്ച് കത്തിക്കുമ്പോഴാണ് അപകടം. നിരവധി പേർക്കു പരുക്കേറ്റു. ചൗറ ബസാർ എന്ന സ്ഥലത്താണ് അപകടം നടന്നത്. ആഘോഷത്തിന്റെ ഭാഗമായി പടക്കങ്ങൾ പൊട്ടിച്ചതിനാൽ ട്രെയിൻ അടുത്തു വരുന്നതിന്റെ ശബ്ദം കേൾക്കാനായില്ല. ഇതാണ് ദുരന്തത്തിനു കാരണമായതെന്നാണ് റിപ്പോർട്ട്. മരണ സംഖ്യ ഇനിയും ഉയർന്നേക്കാം. ആയിരത്തിനടുത്ത് ആളുകൾ അപകടം നടന്ന സ്ഥലത്തു തടിച്ചു കൂടിയിരുന്നു.
Amritsar train accident video pic.twitter.com/hb9Q3f9qL6
— Satinder pal singh (@SATINDER_13) October 19, 2018
പൂര്‍ണ്ണഗര്‍ഭിണിയായ യുവതിയെ മരത്തില്‍ കെട്ടിയിട്ട് അവരുടെ വയറുകീറി ദമ്പതിമാര്‍ കുഞ്ഞിനെ മോഷ്ടിച്ചു. ഗര്‍ഭിണി ദാരുണമായി കൊല്ലപ്പെട്ടു. തെക്കുപടിഞ്ഞാറന്‍ ബ്രസീലിലെ ജോവോ പിനേറോയിലാണ് സംഭവം. എട്ടുമാസം ഗര്‍ഭിണിയായിരുന്ന മാര ക്രിസ്റ്റിന ഡാ സില്‍വ എന്ന 23-കാരിയാണ് അതിക്രൂരമായി കൊലചെയ്യപ്പെട്ടത്. ഇവരുടെ മൃതദേഹം ഇന്നലെ മരത്തില്‍ കെട്ടിയിട്ട നിലയില്‍ പൊലീസ് കണ്ടെത്തി.
കൊല നടത്തിയ ആഞ്ജലീന റോഡ്രിഗ്സ് എന്ന 40-കാരിയെയും ഭര്‍ത്താവ് റോബര്‍ട്ടോ ഗോമസ് ഡാ സില്‍വയെയും പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു. വയറുപിളര്‍ന്നെടുത്ത കുഞ്ഞുമായി ആശുപത്രിയിലെത്തിയ ആഞ്ജലീന ഇതു തന്റെ കുഞ്ഞാണെന്ന് അവകാശപ്പെട്ടു. എന്നാല്‍, പ്രസവിച്ചതിന്റെ യാതൊരു ലക്ഷണവുമില്ലാത്തതുകണ്ട ഡോക്ടര്‍മാര്‍ സംശയം തോന്നി വൈദ്യപരിശോധന നിര്‍ദേശിച്ചെങ്കിലും അതിന് തയ്യാറാകാതിരുന്നതിനെത്തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
പൊലീസെത്തി ചോദ്യം ചെയ്തപ്പോള്‍ ആഞ്ജലീന സംഭവം തുറന്നുപറഞ്ഞു. ഇതോടെയാണ് പൊലീസ് സംഭവസ്ഥലത്തെത്തിയതും ക്രിസ്റ്റിയാനയുടെ മൃതദേഹം കണ്ടെത്തിയതും. മദ്യം നല്‍കി ക്രിസ്റ്റിയാനോയെ മയക്കിയശേഷമാണ് മരത്തില്‍ കെട്ടിയിട്ട് വയറുപിളര്‍ന്നതെന്ന് ആഞ്ജലീന പറഞ്ഞു. തന്റെ ഭര്‍ത്താവിന് കൊലപാതകത്തില്‍ പങ്കില്ലെന്ന് ആഞ്ജലീന പറഞ്ഞെങ്കിലും പൊലീസ് അത് വിശ്വസിച്ചിട്ടില്ല. ഒറ്റയ്ക്ക് ഇത്തരമൊരു കൊലപാതകം ചെയ്യാന്‍ ആഞ്ജലീനയ്ക്കാവില്ലെന്നാണ് പൊലീസ് കരുതുന്നത്.
ഒരു പെണ്‍കുഞ്ഞിനെ വേണമെന്ന് താന്‍ ആഗ്രഹിച്ചിരുന്നുവെന്നും ക്രിസ്റ്റിയാനയുടെ വയറ്റില്‍ പെണ്‍കുഞ്ഞാണെന്ന് അറിഞ്ഞപ്പോള്‍ മുതല്‍ അതിനെ സ്വന്തമാക്കണമെന്ന് കരുതിയിരുന്നതായും ആഞ്ജലീന പറഞ്ഞു. പാറ്റോസ് ഡീ മീഞ്ഞാസിലെ സാവോ ലൂക്കാസ് ആശുപത്രിയിലാണ് ആഞ്ജലിന കുഞ്ഞിനെയും കൊണ്ടുചെന്നത്. കുഞ്ഞിന്റെ തലയില്‍ ഒരു മുറിവുമുണ്ടായിരുന്നു. വയറുകീറുന്നതിനിടെ പറ്റിയതാവാം ഈ മുറിവെന്നാണ് കരുതുന്നത്.
കൊട്ടാരക്കര സബ് ജയിലനു മുന്നില്‍ നിന്നാണ് ദീപ ഫെയ്സ്ബുക്ക് ൈലവിലെത്തിയത്. രാഹുൽ ഈശ്വറിന്‍റെ അറസ്റ്റ് അനാവശ്യമാണെന്നും അറസ്റ്റ് ചെയ്ത രീതി ശരിയല്ലെന്നും ആവശ്യപ്പെട്ടുകൊണ്ട് ഭാര്യ ദീപ ഫെയ്സ്ബുക്ക് ലൈവിൽ. വികാരാധീനയായാണ് ദീപ ലൈവിൽ സംസാരിച്ചത്
ജാമ്യം ലഭിക്കാത്ത വകുപ്പാണ് രാഹുലിനു മേൽ ചുമത്തിയിരിക്കുന്നത്.
ആന്ധ്രപ്രദേശിയില്‍ നിന്നെത്തിയ മാധവി എന്ന സ്ത്രീയെ മലകയറാന്‍ സമ്മതിച്ചില്ല, പൊലീസ് ഉദ്യോഗസ്ഥരെ ജോലിയില്‍ നിന്നും തടസപ്പെടുത്തി എന്നു പറഞ്ഞായിരുന്നു അറസ്റ്റ്. എന്നാല്‍ ആ സമയത്ത് രാഹുൽ സന്നിധാനത്തായിരുന്നു, പമ്പയിലോ മരക്കൂട്ടത്തിനടുത്തോ രാഹുല്‍ ഉണ്ടായിരുന്നില്ല. ഒരു മീഡിയയും ഇത് ചോദ്യം ചെയ്യുകയോ റിപ്പോർട്ട് ചെയ്യുകയോ ചെയ്തില്ല.
അറസ്റ്റ് ചെയ്തുകൊണ്ടുപോയ രീതിയും ശരിയല്ല. ട്രാക്ടറില്‍ ടാര്‍പോളിയന്‍ വച്ച് പൊതിഞ്ഞുകൊണ്ടാണ് രാഹുലിനെ അവിടുന്ന് കൊണ്ടുവന്നത്. ആദ്യം താനിതു വിശ്വസിച്ചില്ല. പിന്നെ ജയിലിൽ എത്തി രാഹുലിൽ നിന്നും നേരിട്ടു കേട്ടപ്പോഴാണ് ഇക്കാര്യം വിശ്വസിച്ചത്.
ഒരാളെ അറസ്റ്റ് ചെയ്തു കൊണ്ടുപോകുന്ന രീതിയാണോ ഇത്? ആരെങ്കിലും ഇത് ചോദ്യം ചെയ്യണം. അറസ്റ്റ് ചെയ്യാനുള്ള വകുപ്പുകൾ ഉണ്ടായിരുന്നില്ല. ഇന്നലെ മുതല്‍ രാഹുല്‍ ശബരിമലക്കു വേണ്ടി ജയിലില്‍ നിരാഹാരം കിടക്കുകയാണ്. ജയിലില്‍ അല്ലായിരുന്നെങ്കിലും രാഹുല്‍ അത് തന്നു ചെയ്തേനെ എന്നും ദീപ കരഞ്ഞുകൊണ്ടു പറഞ്ഞു.
ശബരിമലയില്‍ വിശ്വാസികളുടെ പ്രതിഷേധം മറികടന്ന് മലകയറാന്‍ ശ്രമിച്ച് പിന്മാറിയ രഹ്ന ഫാത്തിമയുടെ മതസ്പര്‍ധ വളര്‍ത്താനെന്ന വിമര്‍ശനം ശക്തമാകുന്നു. കോഴിക്കോടും കൊച്ചിയും ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരുകൂട്ടം ആക്ടിവിസ്റ്റുകളുടെ നേതാവാണ് കേന്ദ്രസര്‍ക്കാര്‍ ജോലിയുള്ള രഹ്ന. കൊച്ചിയിലാണ് ഇവരുടെ താമസം. കേരളത്തില്‍ അടുത്തിടെ നടന്ന സംഘര്‍ഷങ്ങളിലെല്ലാം ഇവരുടെ സാന്നിധ്യമുണ്ടായിട്ടുണ്ട്.
കൊച്ചിയില്‍ നടന്ന കിസ് ഓഫ് ലവ് സംഭവത്തില്‍ രഹ്ന ഫാത്തിമ പങ്കെടുത്തിരുന്നു. ഇതിനുശേഷം കഴിഞ്ഞവര്‍ഷം കോഴിക്കോട് ഫറൂഖ് കോളജില്‍ അധ്യാപകന്‍ വാത്തക്ക പ്രയോഗം നടത്തിയപ്പോള്‍ മാറുതുറക്കല്‍ സമരമെന്ന പേരില്‍ മാറിടത്തിന്റെ നഗ്നചിത്രം പോസ്റ്റ് ചെയ്തു. ഇതു പലരെയും ചൊടിപ്പിച്ചു. ഇവരുടെ സോഷ്യല്‍മീഡിയ പോസ്റ്റുകള്‍ പലതും മതസ്പര്‍ധ വളര്‍ത്തുന്നതും സമൂഹത്തില്‍ വലിയതോതില്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥയാണ് രഹ്ന. ഏക എന്ന ചിത്രത്തില്‍ നായികയായി ഇവര്‍ അഭിനയിച്ചിട്ടുണ്ട്. ശബരിമല സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് സുപ്രീം കോടതി വിധി വന്നതിന് ശേഷം രഹ്ന ഫാത്തിമ കറുപ്പുടുത്ത് മാലയിട്ട് ഫേസ്ബുക്ക് പോസ്റ്റ് ചെയ്ത ചിത്രം വിവാദമായിരുന്നു. നടപ്പന്തലില്‍ ഭക്തരുടെ പ്രതിഷേധത്തെ തുടര്‍ന്ന് യാത്ര അവസാനിപ്പിക്കാന്‍ ഐ.ജി ശ്രീജിത്തിന്റെ ഭാഗത്തുനിന്ന് നിര്‍ദേശമുണ്ടായപ്പോഴും പതിനെട്ടാംപടി ചവിട്ടണമെന്നായിരുന്നു രഹ്നാ ഫാത്തിമയുടെ നിലപാട്.
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ജാമ്യത്തിലിറങ്ങിയതിന് ശേഷം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ജലന്ധറില്‍ എത്തിയപ്പോൾ അദ്ദേഹത്തിന് നല്‍കിയ സ്വീകരണം വിസ്മയകരമായിരുന്നു. ബുധനാഴ്ച വൈകിട്ട് നാല് മണിയ്ക്ക് ബിഷപ്പ് ഫ്രാങ്കോയെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്നുമാണ് ബിഷപ്പ് ഹൗസിലേക്ക് ആനയിച്ചു കൊണ്ടു വന്നത്. ബിഷപ്പ് ഫ്രാങ്കോയുടെ കൂറ്റന്‍ കട്ടൗട്ടുകളും ചിത്രങ്ങളും വഹിച്ചാണ് ഘോഷയാത്രയില്‍ വിശ്വാസികള്‍ അണിനിരന്നത്. ഫ്രാങ്കോയ്ക്ക് പൂക്കള്‍ സമ്മാനിക്കാന്‍ കന്യാസ്ത്രീകളും അത്മായരും തിരക്കു കൂട്ടുകയായിരുന്നു.
വൈദികരുടെയും സുരക്ഷാ ജീവനക്കാരുടെയും സാന്നിധ്യത്തില്‍ ‘ബിഷപ്പ് ഫ്രാങ്കോ സിന്ദാബാദ്’ വിളികളോടെയാണ് പള്ളിയില്‍ പ്രവേശിച്ചത്. ഉടന്‍തന്നെ കുര്‍ബാന ആരംഭിച്ചു. ഇരുപതോളം വൈദികര്‍ കുര്‍ബാനയില്‍ സഹകാര്‍മ്മികരായിരുന്നു. കുര്‍ബാനയ്ക്ക് ശേഷം അദ്ദേഹം തനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും നന്ദി അറിയിച്ചു. ആരും തെറ്റുകാരല്ല, ഇങ്ങനെയൊക്കെ സംഭവിച്ചത് ദൈവഹിതമായിരുന്നു. അതുകൊണ്ട് തനിക്ക് ആരോടും പരാതിയില്ല, പിണക്കമില്ല. ജയിലില്‍ എല്ലാവരും മാന്യമായി പെരുമാറി. അനിഷ്ടസംഭവങ്ങള്‍ ഒന്നും ഉണ്ടായില്ല. ഇവിടെ വന്ന ശേഷം ഉദ്യോഗസ്ഥരെ വിളിച്ചിരുന്നു- അദ്ദേഹം പറഞ്ഞു.
കേസിന്റെ ആദ്യഭാഗം മാത്രമാണ് കഴിഞ്ഞത്. രണ്ടാംഘട്ടം കിടക്കുന്നതേയുള്ളു. എല്ലാവരും തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം. കേസിന്റെ വിജയത്തിനായി തുടര്‍ച്ചയായ ഉപവാസ പ്രാര്‍ത്ഥന നടത്തണം. ദിവസവും മൂന്നു പേര്‍ വീതം ഒരുനേരം മാത്രം ഭക്ഷണം കഴിച്ച് ഉപവസിച്ച് പ്രാര്‍ത്ഥിക്കുക. അത് ജപമാലയോ കുരിശിന്റെ വഴിയോ ആകാം. ഇപ്രകാരം കേസ് കഴിയുന്നവരെ വിശ്വാസികള്‍ പ്രാര്‍ത്ഥിക്കണമെന്നും ബിഷപ്പ് ഫ്രാങ്കോ ആവശ്യപ്പെട്ടു. തന്റെ ജയില്‍ ജീവിതത്തോട് ഐക്യപ്പെട്ട് തറയില്‍ കിടന്നുറങ്ങാന്‍ തയ്യാറായ വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും അദ്ദേഹം പ്രത്യേകം നന്ദി പറഞ്ഞു.
ദിലീപിനോട് ഞാന്‍ രാജി ആവശ്യപ്പെട്ടെന്ന് അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. രാജി ദിലീപ് തന്നു, അത് സ്വീകരിച്ചു. വിമന്‍ ഇന്‍ കളക്ടീവ് സിനിമ കുറേ നാളായി ദിലീപിന്റെ രാജി ആവശ്യപ്പെടുന്നുണ്ട്. അതിന് സാവകാശം വേണമെന്ന് പറഞ്ഞു. തുടര്‍ന്ന് ചിലര്‍ ഈ പ്രശ്‌നം വഷളായി. തുടര്‍ന്ന് ജനറല്‍ ബോഡി വിളിക്കാതെ ദിലീപിനോട് രാജി ആവശ്യപ്പെടുകയായിരുന്നു. ജഗീഷും ദീലീപും തമ്മില്‍ അഭിപായവ്യത്യാസമില്ല. കാര്യങ്ങള്‍ പറഞ്ഞത് രണ്ട് രീതിയില്‍ ആണെന്നാണ്. ലീഗല്‍ ഒപ്പീനിയന്‍ കിട്ടാന്‍ വൈകിയതിനാലാണ് ദിലീപിനെ പുറത്താക്കുന്ന കാര്യത്തില്‍ തീരുമാനം വൈകിയത്.
തീരുമാനം വൈകുന്തോറും മോഹന്‍ലാലിനെതിരായ ആരോപണമാണ് തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ചാനലുകളില്‍ വന്നത്. അത് തന്നെ വ്യക്തിപരമായ വേദനിപ്പിച്ചെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി. ആക്രമിക്കപ്പെട്ട നടിമാര്‍ ഉള്‍പ്പെടെ രാജിവെച്ച നാല് പേരും മാപ്പ് പറയാതെ തിരിച്ച് വരാം. അതിന് അപേക്ഷ നല്‍കണം. മാപ്പ് നല്‍കണമെന്നത് മുമ്പ് സംഘടനയിലുണ്ടായിരുന്ന രീതിയാണ്, മാറിയ സാഹചര്യത്തില്‍ അതുണ്ടാകില്ല. ലളിത ചേച്ചി പഴയ നിലപാട് വെച്ചാണ് മാപ്പ് പറയണമെന്ന് പറഞ്ഞതാണെന്ന് മോഹന്‍ലാല്‍ പറഞ്ഞു.
വാട്‌സാപ്പ് സന്ദേശം ചോര്‍ത്തിയതാരാണെന്ന് അന്വേഷിക്കും. ഗ്രൂപ്പില്‍ ഇത്തരം പ്രകോപനപരമായ സംഭാഷണം പാടില്ലെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആര് ചെയ്താലും തെറ്റാണ്. അലന്‍സിയര്‍ക്കെതിരെ ആരോപണം ഉന്നയിച്ച നടി അംഗമല്ലെങ്കിലും പരാതി തന്നാല്‍ പരിഗണിക്കും. അമ്മയെ തകര്‍ക്കാനാണ് വിമന്‍ ഇന്‍ കളക്ടീവ് ശ്രമിക്കുന്നതെന്ന് ബാബുരാജ് വ്യക്തമാക്കി. മുമ്പ് അമ്മയില്‍ നിന്ന് എന്നെ പുറത്താക്കിയപ്പോള്‍ മാപ്പ് പറഞ്ഞാണ് തിരിച്ച് വന്നതെന്ന് ബാബുരാജ് പറഞ്ഞു.
വിദ്യാരംഭദിനമായതിനാൽ ഇന്നുതന്നെ അയ്യപ്പനെ കാണണമെന്ന് ആഗ്രഹമുണ്ടെന്ന് മല കയറാനെത്തിയ കഴക്കൂട്ടം സ്വദേശിനി മേരി സ്വീറ്റി. മുൻപ് മലയാറ്റൂർ മലയുൾപ്പെടെ കയറിയ അനുഭവസമ്പത്തിലാണ് ഒറ്റയ്ക്ക് മല കയറാനെത്തിയത് എന്ന് മേരി പറയുന്നു.
മേരിയുടെ വാക്കുകൾ ഇങ്ങനെ: ”മേരിയെന്നാണ് പേര്. 46 വയസ്സുണ്ട്. മനസ്സിൽ ഭക്തിയുണ്ട്. വിശ്വാസമുള്ളതുകൊണ്ടാണ് അയ്യപ്പനെ കാണാനെത്തിയത്. നാലഞ്ച് വർഷമായി മലയാറ്റൂരും തെക്കൻകുരിശുമലയും കയറുന്നുണ്ട്. നിങ്ങളാരും ആക്രമിക്കാതിരുന്നാൽ മതി, ഞാൻ പോയി കണ്ടോളും.
ആറുമാസം മുൻപ് വന്നിരുന്നു. അന്ന് പമ്പയിലെത്തി ഗണപതി കോവിലിലെത്തി തൊഴുതുമടങ്ങി. അന്നെനിക്ക് അനുവാദമില്ലായിരുന്നു.
ഒരു പ്രതിഷേധത്തിന്റെയും ഭാഗമല്ല. ഒരു ബാഹ്യശക്തിയെന്നെ നിയന്ത്രിക്കുന്നുണ്ട്. ആ ശക്തിയാണ് എന്റെ ശരീരത്തെ നിയന്ത്രിക്കുന്നത്. ടെലിപ്പതിയിലും ആ ശക്തിയിലും അയ്യപ്പന്റെ അനുഗ്രഹത്തിലും വിശ്വാസമുണ്ട്. 46 വയസ്സിൽ തന്നെ മുട്ടുവേദന തുടങ്ങി. ഇനിയെപ്പോ കയറാനാണ്?
തിരിച്ചുവന്നാലും ഇല്ലെങ്കിലും ഒരു മരണമല്ലേ ഉള്ളൂ? അന്തസ്സായി മരിക്കാം. പിന്നെ അയ്യപ്പനെ ഇന്ന് കാണണമെന്ന് എനിക്കുണ്ട്. വിദ്യാരംഭമാണ്. ഒരു പുതിയ കാര്യം. ”
ഇതിനിടെ സുരക്ഷ നല്‍കാന്‍ തയാറവല്ലെന്ന് പൊലീസ് അറിയിച്ചു. മേരി സ്വീറ്റിയെ സുരക്ഷാപ്രശ്നം ധരിപ്പിക്കാന്‍ പൊലീസ് ശ്രമിക്കുന്നു. സുരക്ഷ നല്‍കാനാവില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ ആവര്‍ത്തിച്ചു. യാത്ര ഒഴിവാക്കണമെന്ന് അഭ്യര്‍ഥന. തനിച്ചുവേണമെങ്കില്‍ പോകാമെന്നും പൊലീസ് പറഞ്ഞു.
നേരത്തെ സംഭവിച്ചത്
ശബരിമല സന്നിധാനത്തെത്തിയ രണ്ട് യുവതികള്‍ മടങ്ങിയത് അല്‍പം മുന്‍പാണ്. കനത്ത പൊലീസ് സുരക്ഷയിൽ ആന്ധ്രയിൽ നിന്നെത്തിയ കവിതയും രഹ്ന ഫാത്തിമയും മലയിറങ്ങി. സുപ്രീംകോടതി വിധിക്കുശേഷം മൂന്നാംതവണയാണ് സന്നിധാനത്തേക്ക് പോകാന്‍ യുവതികള്‍ ശ്രമിച്ചത്. കൊച്ചി സ്വദേശി രഹന ഫാത്തിമ ഇരുമുടിക്കെട്ടുമായെത്തിയപ്പോള്‍ ഹൈദരാബാദിലെ ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തക കവിത റിപ്പോര്‍ട്ടിങ്ങിനാണ് സന്നിധാനത്തേക്ക് പോകാന്‍ ശ്രമിച്ചത്. രാത്രി പമ്പ പൊലീസിന്റെ പിന്തുണ തേടിയ ഇവരോട് പുലര്‍ച്ചെ എത്താന്‍ ഐജി ശ്രീജിത്ത് നിര്‍ദേശിച്ചു. രാവിലെ ആറരയ്ക്ക് സര്‍വസജ്ജരായ പൊലീസ് സംഘത്തിന്റെ അകമ്പടിയില്‍ മലകയറ്റം.
അപ്പാച്ചിമേടുപിന്നിട്ട്ശബരീപീഠത്തിനരികിലെത്തിയപ്പോള്‍ ഒരാള്‍ യുവതികള്‍ക്കുനേരെ കല്ലെറിഞ്ഞു. ഇയാളെ പൊലീസ് ഉടന്‍ നീക്കി. സന്നിധാനത്തെ നടപ്പന്തല്‍ വരെ വീണ്ടും സുഗമമായ യാത്ര. എന്നാല്‍ നടപ്പന്തലിലേക്ക് കടന്നതോടെ അറുപതോളം പേര്‍ പ്രതിഷേധവുമായെത്തി.
ഐജിയുടെ അഭ്യര്‍ഥന തള്ളിയ പ്രതിഷേധക്കാര്‍ നടപ്പന്തലില്‍ കുത്തിയിരുന്ന് ശരണംവിളിച്ചു. ഇതോടെ ഐജി ഡിജിപിയുമായും ദേവസ്വംമന്ത്രിയുമായും ഫോണില്‍ ബന്ധപ്പെട്ടു. തൊട്ടുപിന്നാലെ ദേവസ്വമന്ത്രി തിരുവനന്തപുരത്ത് നിലപാട് വ്യക്തമാക്കി. തുടര്‍ന്ന് ഐജിയുടെ നേതൃത്വത്തില്‍ രഹന ഫാത്തിമയേയും കവിതയേയും വനംവകുപ്പ് ഐബിയിലേക്ക് മാറ്റി. തിരിച്ചിറങ്ങാന്‍ പൊലീസ് അഭ്യര്‍ഥിച്ചെങ്കിലും ഇരുവരും വിസമ്മതിച്ചു. ഈസമയം ശബരിമല ക്ഷേത്രത്തിലെ പരികര്‍മികള്‍ പതിനെട്ടാംപടിക്കുമുന്നില്‍ നാമജപപ്രതിഷേധം തുടങ്ങി.
സ്ഫോടനാത്മകമായ സ്ഥിതിയാണെന്ന് ബോധ്യപ്പെടുത്തിയതോടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കിയാല്‍ മടങ്ങിപ്പോകാമെന്ന് യുവതികള്‍ അറിയിച്ചു. അഞ്ചുമണിക്കൂര്‍ നീണ്ട സംഘര്‍ഷാന്തരീക്ഷത്തിനൊടുവില്‍ തിരിച്ചിറക്കം. കൂടുതല്‍ ശക്തമായ സുരക്ഷയില്‍. സുപ്രീംകോടതി വിധിയുടെ പിന്‍ബലത്തില്‍ ശബരിമലയിലെത്തിയ യുവതികളെ തടയുന്നതില്‍ മൂന്നാംദിവസവും പ്രതിഷേധക്കാര്‍ വിജയിച്ചു. എന്നാല്‍ ഓരോദിവസവും കൂടുതല്‍ യുവതികള്‍ എത്തുന്നത് കൂടുതല്‍ വെല്ലുവിളിയാകുന്നത് പൊലീസിനാണ്
ശബരിമല കയറാനെത്തിയ നടിയും മോഡലുമായ രഹ്ന ഫാത്തിമയുടെ വീടിനു നേരെ ആക്രമണം. എറണാകുളം പനമ്പള്ളി നഗറിലെ ബിഎസ്എൻഎൽ ക്വാർട്ടേഴ്സിൽ രഹ്ന താമസിക്കുന്ന വീടാണ് ആക്രമിക്കപ്പെട്ടത്.
രഹ്ന ശബരിമലയില കയറുന്നു എന്ന് ഭർത്താവ് മനോജ് ശ്രീധർ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം.
വീടിന്റെ ചില്ലുകളും പുറത്തുണ്ടായിരുന്ന കസേരകളും വ്യായാമ ഉപകരണങ്ങളും മറ്റും നശിപ്പിച്ചിട്ടുണ്ട്. വീട് പൂട്ടിക്കിടന്നതിനാൽ കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ല. രാവിലെ എട്ടുമണിയോടെ ഹെൽമറ്റ് ധരിച്ചെത്തിയ രണ്ടുപേർ വീട് ആക്രമിച്ചതായി ബിഎസ്എൻഎൽ ക്വാർട്ടേഴ്സ് അസോസിയേഷൻ സെക്രട്ടറി പറഞ്ഞു.
രഹ്നയും ആന്ധ്രാ പ്രദേശില്‍ നിന്നുള്ള മാധ്യമപ്രവർത്തക കവിതയും നടപ്പന്തൽ വരെയെത്തിയ ശേഷം കടുത്ത സമ്മർദ്ദത്തിനൊടുവിൽ മടങ്ങി. ഹെൽമറ്റ് ധരിച്ച് കനത്ത പൊലീസ് സുരക്ഷയിലാണ് രഹ്ന ഇവിടെ വരെ എത്തിയത്. കനത്ത സുരക്ഷയിലാണ് ഇവരെ തിരിച്ചിറക്കുന്നതും.
സർക്കാർ നിർദേശത്തെത്തുടർന്ന് യുവതികളോട് മടങ്ങിപ്പോകണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ മടങ്ങിപ്പോകില്ലെന്ന നിലപാടാണ് ആദ്യം യുവതികൾ സ്വീകരിച്ചത്. രണ്ട് യുവതികളെയും നടപ്പന്തലിനടുത്തെ വനംവകുപ്പ് ഐ ബിയിലേക്ക് മാറ്റിയിരുന്നു. ഇതിനിടെ സന്നിധാനത്ത് എത്തിയ കൊച്ചി സ്വദേശിനി രഹന ഫാത്തിമയുടെ വീടിനു നേരെ ആക്രമണം ഉണ്ടായി.രാവിലെ രണ്ടുപേരെത്തി വീട് ആക്രമിച്ചു.
ആന്ധ്രയില്‍ നിന്നുള്ള തെലുങ്ക് ഓണ്‍ലൈൻ മാധ്യമപ്രവർത്തകയ്ക്കൊപ്പമാണ് രഹ്നയും മലകയറാനെത്തിയത്. കറുപ്പുടുത്ത് ഇരുമുടിക്കെട്ടുമേന്തിയാണ് രഹ്നയെത്തിയത്. നടപ്പന്തൽ വരെയെന്തിയ യുവതികൾക്കുനേരെ അയ്യപ്പഭക്തർ വൻ പ്രതിഷേധമുയർത്തിയിരുന്നു. നിലത്തുകിടന്ന് പ്രതിഷേധിച്ച അയ്യപ്പഭക്തരോട് സംയമനത്തോടെയാണ് ഐജി ശ്രീജിത്ത് പ്രതികരിച്ചത്. നിങ്ങളെ ഉപദ്രവിക്കാനല്ല വന്നതെന്നും താനും അയ്യപ്പവിശ്വാസിയാണെന്നും ശ്രീജിത്ത് വിശദീകരിച്ചു. നിങ്ങൾക്ക് വിശ്വാസത്തോട് മാത്രമെ ബാധ്യതയുള്ളൂവെന്നും പൊലീസിന് വിശ്വാസങ്ങളോടും നിയമങ്ങളോടും ബാധ്യതയുണ്ടെന്ന് ശ്രീജിത്ത് വിശദീകരിച്ചു.
ഇതിന് പിന്നാലെയാണ് സർക്കാർ നിർദേശമെത്തിയത്. തുടർന്ന് യുവതികളോട് ഐജി സംസാരിച്ചു. സുപ്രീം കോടതി വിധിയുടെ സാഹചര്യത്തിലാണ് ശബരിമലയിലെത്തിയതെന്നും മടങ്ങിപ്പോകില്ല എന്നുള്ള നിലപാടാണ് യുവതികൾ ആദ്യം സ്വീകരിച്ചത്.
സന്നിധാനം: ശബരിമല സന്ദര്‍ശനത്തിനായി രണ്ടു യുവതികള്‍ സന്നിധാനം നടപ്പന്തലില്‍. പമ്പയില്‍ നിന്ന് വന്‍ പോലീസ് സുരക്ഷയിലാണ് ഇവര്‍ സന്നിധാനത്തിനു സമീപം എത്തിയത്. നടപ്പന്തലില്‍ ഇവര്‍ക്കെതിരെ വന്‍ പ്രതിഷേധം തുടരുകയാണ്. ഐജി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് യുവതികള്‍ക്ക് സംരക്ഷണം നല്‍കുന്നത്. ആന്ധ്രപ്രദേശില്‍ നിന്നുള്ള കവിത ജക്കാല എന്ന മാധ്യമപ്രവര്‍ത്തകയും കൊച്ചിയില്‍ നിന്നുള്ള രഹ്ന ഫാത്തിമയുമാണ് പോലീസ് സംരക്ഷണയില്‍ ഇവിടെ എത്തിയിട്ടുള്ളത്. കവിത പോലീസ് വേഷത്തിലാണ് മല കയറിയത്.
ഇവര്‍ മല കയറുന്നത് അറിഞ്ഞതോടെ ശബരിമല സമരക്കാര്‍ സന്നിധാനത്ത് പ്രതിഷേധം ആരംഭിച്ചിരുന്നു. നടപ്പന്തലില്‍ കിടന്നും ഇരുന്നും ഇവര്‍ മാര്‍ഗ്ഗതടസം ഉണ്ടാക്കുകയാണെന്നാണ് വിവരം. പ്രതിഷേധം അവസാനിപ്പിക്കണമെന്നും പോലീസ് ബലപ്രയോഗത്തിനില്ലെന്നും ഐജി ശ്രീജിത്ത് ഭക്തരോട് പറഞ്ഞുവെങ്കിലും പ്രതിഷേധക്കാര്‍ കൂട്ടാക്കിയില്ല.
യുവതികള്‍ പതിനെട്ടാം പടി ചവുട്ടിയാല്‍ ക്ഷേത്രം പൂട്ടി താക്കോല്‍ പന്തളം കൊട്ടാരത്തെ ഏല്‍പിക്കണമെന്ന് പന്തളം കൊട്ടാരം നിര്‍വാഹകസമിതി സെക്രട്ടറി പി എന്‍ നാരായണ വര്‍മ തന്ത്രിയോട് ആവശ്യപ്പെട്ടു. തന്ത്രി കണ്ഠരര് രാജീവരായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാമെടുക്കുക.
അതേസമയം ശബരിമലയിലെത്തിയത് രണ്ട് ആക്ടിവിസ്റ്റുകളാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ആക്ടിവിസ്റ്റുകളുടെ ശക്തി തെളിയിക്കാനുള്ള കേന്ദ്രമല്ല ശബരിമല. അവരെ കൊണ്ടുപോകുന്നതിന് മുമ്പ് അവരുടെ പശ്ചാത്തലം പോലീസ് പരിശോധിക്കേണ്ടതായിരുന്നുവെന്നം മന്ത്രി ചൂണ്ടിക്കാട്ടി.