Latest News

തിരുവനന്തപുരം: കരമന സ്വദേശിയായി അനന്തു ഗിരീഷിനെ കൊലപ്പെടുത്തിയ കേസില്‍ എല്ലാ പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു. ഒളിവിലായിരുന്ന സുമേഷ് എന്നയാള്‍ കൂടി പിടിയിലായതോടെയാണ് പ്രതികള്‍ മുഴുവന്‍ അറസ്റ്റിലായതായി അന്വേഷണസംഘം അറിയിച്ചത്. അന്വേഷണത്തില്‍ വീഴ്ച്ച സംഭവിച്ചതായി കാണിച്ച് കൊല്ലപ്പെട്ട അനന്തുവിന്റെ ബന്ധുക്കള്‍ ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ഫോര്‍ട്ട് അസി.കമ്മീഷണര്‍ പ്രതാപന്‍ നായര്‍ക്ക് കൈമാറുമെന്നാണ് റിപ്പോര്‍ട്ട്.

മാര്‍ച്ച് 13-ാം തിയതിയാണ് അനന്തുവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്. കരമന ടൗണില്‍ വെച്ച് അനന്തുവിനെ രണ്ട് പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയതായി പോലീസില്‍ പരാതി ലഭിച്ച മണിക്കൂറുകള്‍ക്ക് ശേഷമാണ് അനന്തുവിന്റെ മൃതദേഹം ലഭിക്കുന്നത്. നീറമണ്‍കര സ്വദേശികളായ പ്രതികളുടെ സുഹൃത്തുക്കളെ അനന്തുവും സംഘവും മര്‍ദ്ദിച്ചുവെന്ന് ആരോപിച്ചായിരുന്നു കൊലപാതകം. പ്രതികളിലൊരാളുടെ ജന്മദിനാഘോഷം കൊലപാതക ദിവസം ഉച്ചയ്ക്ക് നടന്നിരുന്നു. ഇതിന് ശേഷമാണ് കൃത്യം നടത്തിയത്. നീറമണ്‍കരയ്ക്ക് സമീപത്തുള്ള കാട്ടില്‍ വെച്ച് നടത്തിയ ജന്മദിനാഘോഷത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു.

അനന്തുവിനെ അതിക്രൂരമായിട്ടാണ് പ്രതികള്‍ കൊലപ്പെടുത്തിയിരിക്കുന്നത്. കരിക്ക്, കരിങ്കല്ല്, കമ്പി, വടി തുടങ്ങിയവ ഉപയോഗിച്ച് അതിക്രൂരമായി മര്‍ദ്ദിച്ചു. അനന്തുവിനെ മതിലില്‍ ചേര്‍ത്ത് നിര്‍ത്തി ഏതാണ്ട് ഒന്നര മണിക്കൂറോളം പ്രതികള്‍ മാറി മാറി മര്‍ദ്ദിച്ചു. ഇരു കൈകളുടെയും ഞരമ്പുകള്‍ അറുത്തു മാറ്റി. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേറ്റ മുറിവുകളാണ് മരണകാരണമായിരിക്കുന്നത്. കൂടാതെ തലയോട്ടി തകര്‍ന്നിട്ടുണ്ട്. കണ്ണുകളില്‍ സിഗരറ്റ് കുറ്റികൊണ്ട് കുത്തി മുറിവേല്‍പ്പിച്ചതായും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

തമിഴ്നാട്ടിൽ ഡിഎംകെ അധികാരത്തിൽ എത്തിയാൽ മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിൽ പുതിയ അന്വേഷണം പ്രഖ്യാപിക്കുമെന്ന് എം കെ സ്റ്റാലിൻ. ജയലളിതയുടെ മരണത്തിലെ ദുരൂഹത പുറത്ത് വരേണ്ടത് ആണെന്നും കുറ്റവാളികളെ ജയലിലടയ്ക്കുമെന്നും സ്റ്റാലിൻ വ്യക്തമാക്കി.

തിരുവണ്ണാമലയിലെ പാർട്ടി പ്രചാരണത്തിന് ഇടയിലായിരുന്നു ഡിഎംകെ അധ്യക്ഷന്റെ പ്രസ്താവന. രാഷ്ട്രീയ ഭിന്നതകൾ ഉണ്ടായിരുന്നെങ്കിലും മുൻ മുഖ്യന്ത്രിയുടെ മരണത്തിലെ അസ്വഭാവികത പുറത്ത് വരണമെന്ന തമിഴ്നാട്ടിലെ ജനങ്ങളുടെ താത്പര്യം നടപ്പാക്കും. ജയ സമാധി ക്ക് സമീപം പനീർസെൽവം നടത്തിയ ഉപവാസത്തെയും സ്റ്റാലിൻ പരിഹസിച്ചു.

2016ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ അണ്ണാഡിഎംകെ സ്ഥാനാർത്ഥിയുടെ പ്രതികയിൽ ജയലളിത വിരലടയാളം പതിച്ചത് അബോധാവസ്ഥയിലാണോ എന്ന് സംശയമുണ്ടെന്നും സ്റ്റാലിൻ പറഞ്ഞു. ജയലളിതയുടെ മരണത്തെക്കുറിച്ച് അറുമുഖ സ്വാമി കമ്മീഷന്റെ അന്വേഷണം നടക്കുന്നതിന് ഇടയിലാണ് സ്റ്റാലിന്റെ പുതിയ പ്രസ്താവന

പ്രധാനമന്ത്രി നരേന്ദ്രമോദിയും ദക്ഷിണേന്ത്യൻ സംസ്ഥാനത്തിലെ ലോക്​സഭ മണ്ഡലത്തിൽ നിന്ന്​ ജനവിധി തേടുമെന്ന്​ സൂചന. വാരണാസിക്ക്​ പു​റമേ രണ്ടാമതൊരു മണ്ഡലത്തിൽ നിന്ന്​ മോദി മൽസരിക്കുമെന്ന്​ നേരത്തെ തന്നെ വ്യക്​തമായിരുന്നു. ബംഗളൂരു സൗത്തിൽ നിന്നായിരിക്കും മോദി മൽസരിക്കുക​.

കർണാടകയിലെ 28ൽ 23 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ ബി.ജെ.പി പ്രഖ്യാപിച്ചിരുന്നുവെങ്കിലും ബംഗളൂരു സൗത്തിൽ സ്ഥാനാർഥിയാരെന്ന്​ വ്യക്​തമാക്കിയിരുന്നില്ല. 1991 മുതൽ ബി.ജെ.പി വിജയിക്കുന്ന മണ്ഡലമാണ്​ ബാംഗ്ലൂർ സൗത്ത്​.

അന്തരിച്ച കേന്ദ്രമന്ത്രി അനന്ദ്​കുമാറിൻെറ മണ്ഡലമാണിത്​​. അനന്ത്​ കുമാറിൻെറ ഭാര്യ തേജസ്വിനി മണ്ഡലത്തിൽ പ്രചാരണം തുടങ്ങിയിട്ടുണ്ട്​. എന്നാൽ മോദി വരികയാണെങ്കിലും തേജസ്വനി പിൻമാറുമെന്നാണ്​ റിപ്പോർട്ട്​.

കോട്ടയം: കാണക്കാരിയിൽ വയോധികയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. വാഴക്കാലയിൽ ചിന്നമ്മയാണ് മരിച്ചത്. പെട്രോൾ ഒഴിച്ച് കത്തിച്ച നിലയിലായിരുന്നു മൃതദേഹം. പ്രദേശത്ത് നിന്ന് പെട്രോളും ലൈറ്ററും കണ്ടെടുത്തിട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ട് മകൻ ബിനുരാജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

വീടിന് സമീപത്തെ പറമ്പിൽ ചിന്നമ്മയുടെ മൃതദേഹം ഉണ്ടെന്ന വിവരം ബിനുരാജ് തന്നെയാണ് അയൽവാസികളെ അറിയിച്ചത്. ബിനുരാജും ചിന്നമ്മയും തമ്മിൽ കുറേകാലമായി പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും അമ്മയെ വീട്ടിൽ നിന്ന് ഇറക്കിവിട്ടിരുന്നതായും പ്രദേശവാസികൾ പൊലീസിനോട് പറഞ്ഞു.

കൊൽക്കത്ത: വിലക്കും വിവാദങ്ങളും ഫോമിനെ ബാധിക്കില്ലെന്ന് തെളിയിച്ച് ഓസീസ് താരം ഡേവിഡ് വാർണർ. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ തകർപ്പൻ പ്രകടനം പുറത്തെടുത്ത വാർണറിൻെറ മികവിൽ സൺറൈസേഴ്സ് ഹൈദരാബാദ് 182 റൺസ് വിജയലക്ഷ്യമുയർത്തി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ സൺറൈസേഴ്സ് ആരാധകർക്കായി കാത്തിരുന്നത് വാർണറിൻെറ തകർപ്പൻ പ്രകടനമായിരുന്നു. പന്തു ചുരണ്ടൽ വിവാദത്തിൽ പെട്ട് വിലക്കിന് ശേഷം ക്രീസിലെത്തിയ വാർണർ ഐ.പി.എല്ലിലെ 40–ാം അർധസെഞ്ചുറി കുറിച്ചു. 53 പന്തിൽ ഒൻപതു ബൗണ്ടറിയും മൂന്നു സിക്സും സഹിതം 85 റൺസെടുത്താണ് പുറത്തായത്. ഓപ്പണിങ് വിക്കറ്റിൽ ഇംഗ്ലിഷ് താരം ജോണി‍ ബെയർസ്റ്റോയ്ക്കൊപ്പം വാർണർ സെഞ്ചുറി കൂട്ടുകെട്ട് (118) പടുത്തുയർത്തി.

അവസാന ഓവറുകളിൽ കൊൽക്കത്തക്ക് തിളങ്ങാൻ കഴിഞ്ഞില്ല. 11–ാം ഓവറിൽ 100 റൺസ് പിന്നിട്ട സൺറൈസേഴ്സിന് അവസാന അഞ്ച് ഓവറിൽ ഒൻപതു വിക്കറ്റ് കയ്യിലിരിക്കെ 47 റൺസ് മാത്രമാണ് നേടാനായത്. വിജയ് ശങ്കറും (24 പന്തിൽ പുറത്താകാതെ 40) മികച്ച പ്രകടനം പുറത്തെടുത്തു.

പറവൂരില്‍ കോടതി മുറിയില്‍ മൂത്രമൊഴിച്ച് പ്രതിയായ സ്ത്രീ.മുനമ്പം മനുഷ്യക്കടത്ത് കേസിലെ പതിനഞ്ചാം പ്രതിയായ സ്ത്രീക്കാണ് ഈ അവസ്ഥ നേരിടേണ്ടിവന്നത്. കേസ് വിസ്താരത്തിനിടെ പറവൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ പ്രതിക്കൂട്ടില്‍ നില്‍ക്കവെ സ്ത്രീ മൂത്രമൊഴിക്കുകയായിരുന്നു.

നാലു വയസ്സുള്ള ഇളയ മകനെയും എടുത്ത്നി നിസ്സഹായയായി നിൽക്കുകയായിരുന്നു അവര്‍. മൂന്ന് വനിതാ പൊലീസുകാര്‍ പ്രതിക്കൊപ്പം ഉണ്ടായിരുന്നു. എന്നാല്‍, സ്ത്രീയുടെ നിസ്സഹായവസ്ഥയെ പരിഹസിക്കാനല്ലാതെ സഹായിക്കാന്‍ ആരും മുന്നോട്ട് വന്നില്ല. പ്രതികളുടെ അവകാശങ്ങളും വ്യക്തമായി പാലിക്കപ്പെടണമെന്ന നിയമം നിലനില്‍ക്കവെയാണ് കോടതി മുറിയില്‍ തന്നെ ഞെട്ടിക്കുന്ന സംഭവം നടന്നിരിക്കുന്നത്.

സുപ്രീംകോടതിയുടെ എല്ലാ മാര്‍ഗനിര്‍ദേശങ്ങളും പാലിച്ചുകൊണ്ടാണ് മുനമ്പം കേസിലെ പതിനഞ്ചാം പ്രതിയുടെ അറസ്റ്റ് എന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ മൂന്നിടത്ത് ആവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍, കോടതിയില്‍ ഹാജരാക്കുന്നതിന് മുമ്പ് അവരുടെ പ്രാഥമികാവശ്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിനുള്ള സൗകര്യം പോലും ചെയ്തുകൊടുക്കാന്‍ പോലീസിന് കഴിഞ്ഞില്ലെന്നാണ് ആരോപണം. കോടതി നടപടികള്‍ക്ക് ശേഷം സ്ത്രീയെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു.

ഭർത്താവിന് തന്നേക്കാൾ ഇഷ്ടം കുഞ്ഞിനോട്, അമ്മ കുഞ്ഞിനെ കഴുത്തറുത്ത് കൊന്നു. ഉക്രയിനിലെ റിവ്നെ ഓബ്ലാസ്റ്റ് റീജിയണില്‍ 21 കാരിയായ യുവതിയാണ് ഈ ക്രൂരത ചെയ്തത്. യുവതിയുടെ പേര് പുറത്തുവിട്ടിട്ടില്ല. ഭർത്താവ് മാലിന്യം കളയാൻ പോയ സമയത്താണ് യുവതി കുഞ്ഞിനെ കഴുത്തറുത്ത് കൊന്നത്. ഭാര്യയുടെ കയ്യിൽ ചോര പുരണ്ടിരിക്കുന്നത് കണ്ട് അന്വേഷണം നടത്തിയപ്പോഴാണ് പെൺകുഞ്ഞിന്റെ മൃതദേഹം കാണുന്നത്. മകൻ പുറത്തുപോയ സമയത്ത് മരുമകൾ അടുക്കളയിൽ നിന്നും കത്തിയെടുക്കുന്നത് കണ്ടതായി ഭർത്താവിന്റെ അമ്മയുടെ പൊലീസിനെ അറിയിച്ചു.

മകൻ സ്വന്തം കുഞ്ഞിനോട് വാത്സല്യം കാണിക്കുന്നതിൽ മരുമകൾക്ക് അസൂയയായിരുന്നുവെന്നും ഇവർ പറയുന്നു. താൻ കുഞ്ഞിനെ സ്നേഹിക്കുന്നതിലും മരുമകൾക്ക് അതൃപ്തി ഉണ്ടായിരുന്നുവെന്ന് ഈ അമ്മ പറയുന്നു. അടുക്കളയിലെ സിങ്കിൽ നിന്നാണ് കൊലയ്ക്കുപയോഗിച്ച കത്തി കണ്ടെത്തിയത്. അതിൽ കുഞ്ഞിന്റെ രക്തം പുരണ്ടിരുന്നു.

പ്രതിക്ക് എന്തെങ്കിലും മാനസിക പ്രശ്നങ്ങളുണ്ടായിരുന്നുവോയെന്ന കാര്യം സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. എന്നാല്‍ മാര്‍ച്ച്‌ മൂന്നിന് ഈ യുവതിയെ മാനസികാരോഗ്യകേന്ദ്രത്തിൽ നിന്നും വിട്ടയച്ചിരുന്നു. തുടര്‍ന്നാണ് കുട്ടിക്ക് ജന്മമേകിയതെന്നുമുള്ള റിപ്പോര്‍ട്ടുകളും പുറത്ത് വന്നിട്ടുണ്ട്. യുവതിയെ കസ്റ്റഡിയിലെടുക്കുകയും മാനസികാരോഗ്യ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്യുന്നുണ്ട്.

നയൻതാരയെ പൊതുവേദിയിൽ അവഹേളിച്ച് തമിഴ് നടൻ രാധാ രവി. സ്ത്രീകൾക്കെതിരായ വിവാദപരാമർശത്തിൽ താരം മുൻപും വിവദത്തിൽപ്പെട്ടിട്ടുണ്ട്. എന്നാൽ ഇപ്പോൾ തമിഴകത്തെ ലേഡീ സൂപ്പർ സ്റ്റാറിന്റെ വ്യക്തി ജീവിതമടക്കം പരാമർശിച്ചാണ് താരത്തിന്റെ വിവാദപരാമർശം. നയൻതാരയുടെ പുതിയ ചിത്രമായ കൊലയുതിർ കാലത്തിന്റെ ട്രെയിലർ ലോഞ്ചിനിടയിലാണ് നയൻതാരക്കെതിരായ പരാമർശം.

‘നയൻതാരയെ നിങ്ങൾ ലേഡി സൂപ്പർ സ്റ്റാർ എന്നൊന്നും വിളിക്കരുത്. പുരട്ചി തലൈവർ, നടികർ തിലകം, സൂപ്പർ സ്റ്റാർ എന്നൊക്കെ പറയുന്നത്, അത്തരം വിശേഷങ്ങൾ ശിവാജി ഗണേശൻ, എംജിആർ, രജനീകാന്ത് തുടങ്ങിയവർക്കൊക്കയാണ് ചേരുക. അവരോടൊന്നും നയൻതാരയെ താരതമ്യം ചെയ്യരുത്. പിന്നെ നയൻതാരയുടെ ജീവിതത്തിലെ കാര്യങ്ങളൊക്കെ ഇവിടെ അറിയാം. പക്ഷേ അവർ ഇപ്പോഴും വലിയ താരമാണ്. അതിന് കാരണം എല്ലാം പെട്ടെന്ന് മറക്കുന്ന തമിഴ് മക്കളുടെ സ്വഭാവമാണ്. തമിഴിൽ പ്രേതമായും അതേ സമയം തന്നെ തെലുങ്കിൽ സീതയായും നയൻതാര അഭിനയിക്കും. എന്റെ കാലത്തൊക്കെ കെ.ആർ വിജയയെ പോലുള്ള നടിമാരായിരുന്നു സീതയുടെ വേഷം ചെയ്യുന്നത്. ഇന്ന് ആർക്കുവേണമെങ്കിലും സീതയുടെ വേഷം ചെയ്യാം. കണ്ടാൽ തൊഴുത് നിൽക്കാൻ തോന്നുന്നവർക്കും സീതയാവാം. കണ്ടാൽ വിളിക്കാൻ തോന്നുവർക്കും സീതയാകാം..’ ഇത്തരത്തിൽ നയൻതാരയുടെ വ്യക്തിജീവിതം അടക്കം പരാമർശിച്ച് തികഞ്ഞ അവഹേളനമാണ് താരം നടത്തിയത്. ഇൗ വിഡിയോ പുറത്തുവന്നതോടെ വൻരോഷമാണ് ഉയരുന്നത്.

ഇതിന് പിന്നാലെ രാധാ രവിയെ വിമർശിച്ച് വിഘ്നേശ് ശിവൻ രംഗത്തെത്തി. ഇയാളെ പോലെ വലിയ കുടുംബത്തിൽ നിന്നുവരുന്ന വൃത്തിക്കെട്ടവനെതിരെ നടപടി എടുക്കാൻ എന്താണ് വൈകുന്നത്. കുറച്ച് ശ്രദ്ധ കിട്ടാൻ ഇയാൾ ഇനിയും ഇങ്ങനെ പറയും. ഇതൊക്കെ കേട്ട് കയ്യടിക്കുന്നവരെ കാണുമ്പോൾ വേദനയുണ്ടെന്നും വിഘ്നേശ് കുറിച്ചു. ഗായിക ചിൻമയിലും രാധാ രവിയെ വിമർശിച്ച് രംഗത്തെത്തി.

തെലുഗു ദേശം പാർട്ടിയെ നാണക്കേടിലാക്കി ചന്ദ്രബാബു നായിഡുവിന്റെയും മകൻ ലോകേഷിന്റെയും നാമനിർദേശ പത്രികകൾ. ഇരുവരുടെയും നാമനിർദേശ പത്രികകളിലെ തെറ്റുകൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് നാണക്കേടായത്.

സ്ഥാനത്താണ് അച്ഛൻ ഖർജുര നായിഡുവിന്റെ പേര് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതേ തെറ്റ് തന്നെയാണ് ചന്ദ്രബാബു നായിഡുവിന്റെ മകനായ ലോകേഷിന്റെ പത്രികയിലും. അതിൽ ഭർത്താവിന്റെ സ്ഥാനത്ത് അച്ഛനായ ചന്ദ്രബാബു നായിഡിവിന്റെ പേരാണ് ഇടംപിടിച്ചത്. മത്സരിക്കുന്ന വ്യക്തിയെക്കുറിച്ചുള്ള ഒരു സംക്ഷിപ്ത വിവരണം നാമനിർദേശ പത്രികയ്ക്കൊപ്പം സമർപ്പിക്കണമായിരുന്നു. ഇതിലാണ് തെറ്റുകൾ കയറിക്കൂടിയത്.

ഈ വിവരണകുറിപ്പ് ബന്ധപ്പെട്ട ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസ് വഴിയാണ് ലഭിച്ചതെന്നും അവിടെ നിന്നാണ് തെറ്റുകൾ സംഭവിച്ചതെന്നുമാണ് റ്റിഡിപി നൽകുന്ന വിശദീകരണം. ചിറ്റൂരിലെ കുപ്പം നിയോജകമണ്ഡലത്തിൽ നിന്നാണ് ചന്ദ്രബാബു നായിഡു മത്സരിക്കുന്നത്. ലോകേഷ് സംസ്ഥാന തലസ്ഥാനമായ അമരാവതിയിലെ മംഗലഗിരിയിൽ നിന്നും.

മോഹിപ്പിക്കുന്ന കൈക്കൂലി നിരസിച്ച പൊലീസ് ഉദ്യോഗസ്ഥനെ ആദരിച്ച് ദുബായ് പൊലീസ്. സ്ഥാനക്കയറ്റം നല്‍കിയാണ് മുഹമ്മദ് അബ്ദുല്ല ബിലാല്‍ എന്ന ഉദ്യോഗസ്ഥന്റെ സത്യസന്ധതയെ പൊലീസ് അഭിനന്ദിച്ചത്. മദ്യവില്‍പ്പന സംഘത്തിന്റെ വാഗ്ദാനാമായിരുന്നു അബ്ദുല്ല ബിലാല്‍ നിഷേധിച്ചത്.

സത്യന്ധത കാണിച്ചതിനാണ് സ്ഥാനക്കയറ്റവും അനുമോദനവും നല്‍കിയതെന്ന് ദുബായ് പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മറി പറഞ്ഞു. മാസംതോറും 50,000 ദിര്‍ഹവും സ്വന്തമായി ഒരു കാര്‍, അഡ്വാന്‍സ് ആയി 30,000 ദിര്‍ഹവും നിയമലംഘനത്തിന് കൂട്ടുനിന്നാല്‍ നല്‍കാമെന്നായിരുന്നു ഉദ്യോഗസ്ഥന് ലഭിച്ച വാഗ്ദാനം.

RECENT POSTS
Copyright © . All rights reserved