Latest News

ഓണ്‍ലൈന്‍ വിപണി ഇന്നത്തെ സമൂഹത്തില്‍ പ്രധാനപ്പെട്ട ഒരു ക്രയവിക്രിയ മാര്‍ഗമായി പടര്‍ന്നു പന്തലിച്ചിരിക്കുകയാണ്. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ അതിനെ അമിതമായി ആശ്രയിക്കുന്നത് മണ്ടത്തരമാകും. അതിന് ഉത്തമ ഉദാഹരണമാണ് ചൈനയിലുണ്ടായ ഒരു സംഭവം. പാമ്പ് വൈന്‍ ഉണ്ടാക്കാനായി ഓണ്‍ലൈനില്‍ നിന്ന് ഓര്‍ഡര്‍ നല്‍കിയ പാമ്പിന്റെ കടിയേറ്റു ഇരുപത്തിയൊന്നുകാരി മരിച്ചു. കഴിഞ്ഞ ചൊവാഴ്ച വടക്കന്‍ ചൈനയിലെ ഷാന്‍ചിയിലാണ് സംഭവം.

ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റായ ഷുവാന്‍ഷുവാനിലാണ് വിഷപാമ്പിനെ ഓര്‍ഡര്‍ ചെയ്തത്. ഇതേ പാമ്പിനെ ഉപയോഗിച്ച് പാരമ്പര്യ മരുന്നായ വൈന്‍ ഉണ്ടാക്കാനായിരുന്നു യുവതിയുടെ പദ്ധതി. ലോക്കല്‍ കൊറിയര്‍ കമ്പനിയാണ് പാമ്പിനെ യുവതിയുടെ വീട്ടിലെത്തിച്ചത്. സാധനം എത്തിച്ചയാള്‍ ബോക്‌സിനുള്ളില്‍ വിഷപ്പാമ്പ് ആയിരുന്നുവെന്ന് അറിഞ്ഞിരുന്നില്ല. പാമ്പിനെ ഉപയോഗിച്ച് പാരമ്പര്യ മരുന്ന് ഉണ്ടാക്കാനായിരുന്നു യുവതിയുടെ പദ്ധതിയെന്ന് യുവതിയുടെ അമ്മ വാര്‍ത്താ ഏജന്‍സിയോട് വ്യക്തമാക്കി. യുവതിയെ കടിച്ചശേഷം രക്ഷപ്പെട്ട പാമ്പിനെ വനംവകുപ്പ് അധികൃതര്‍ വീടിന് സമീപത്തുനിന്നും പിടികൂടി വനത്തിലേക്ക് വിട്ടു.

Image result for snake-purchase-proves-deadly

പാമ്പുകളെ ഉപയോഗിച്ച് വൈന്‍ ഉണ്ടാക്കുക എന്നത് ചൈനയിലെ പരമ്പരാഗത രീതിയാണ്. പാമ്പിനെ പൂര്‍ണമായി മദ്യത്തില്‍ മുക്കിവെച്ചാണ് വൈന്‍ നിര്‍മ്മിക്കുന്നത്. ഇത്തരത്തില്‍ ഉണ്ടാക്കുന്ന വൈനിന് വീര്യം വളരെ കൂടുതലായിരിക്കും. ഓണ്‍ലൈന്‍ വഴി ഇത്തരത്തില്‍ വന്യജീവികളെ വില്‍ക്കുന്നത് നിരോധിച്ചിരിക്കുകയാണ്. എന്നാല്‍ ചെറിയ ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകളില്‍ ഇപ്പോഴും ഇത്തരത്തില്‍ വില്‍പ്പന നടത്താറുണ്ട്.

മലയാളി താരം സഞ്ജു സാംസണ്‍ വീണ്ടും ഇന്ത്യ എ ടീമില്‍. ദക്ഷിണാഫ്രിക്ക എ, ഓസ്ട്രേലിയ എ എന്നീ ടീമുകള്‍ പങ്കെടുക്കുന്ന ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിലേക്കാണ് സഞ്ജുവിനെ തിരഞ്ഞെടുത്തിരിക്കുന്നത്. ഇന്ത്യ എ, ഇന്ത്യ ബി എന്നിങ്ങനെ രണ്ടു ടീമുകളെയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇതില്‍ എ ടീമില്‍ കീപ്പറായി സഞ്ജു സ്ഥാനം നേടി. എ ടീമിനെ ശ്രേയസ്സ് അയ്യര്‍ നയിക്കുമ്പോള്‍ ബി ടീമിനെ മനീഷ് പാണ്ഡെ നയിക്കും.

ദക്ഷിണാഫ്രിക്ക എ ടീമിനെതിരെ നടക്കുന്ന അനൗദ്യോഗിക ടെസ്റ്റ് പരമ്പരക്കുള്ള ടീമിനെയും നയിക്കുന്നത് ശ്രേയസ്സ് അയ്യരാണ്. ഈ ടീമില്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചാഹല്‍ ഇടംപിടിച്ചിട്ടുണ്ട്. ഓഗസ്റ്റ് മാസത്തിലാണ് രണ്ടു പരമ്പരകളും നടക്കുന്നത്. അതേ സമയം ഇന്ത്യയിലെ പ്രമുഖ ഫസ്റ്റ് ക്ലാസ്സ് ടൂണമെന്റായ ദുലീപ് ട്രോഫിയില്‍ മലയാളി പേസര്‍ ബേസില്‍ തമ്പിയും ഇടം കണ്ടെത്തി.ഓഗസ്റ്റ് 17 മുതല്‍ തമിഴ്‌നാട്ടിലെ ഡിണ്ടിഗലില്‍ വെച്ച് നടക്കുന്ന ടൂര്‍ണമെന്റില്‍ ഇന്ത്യ റെഡ്, ഇന്ത്യ ബ്ലൂ, ഇന്ത്യ ഗ്രീന്‍ എന്നീ മൂന്ന് ടീമുകളാകും ഏറ്റുമുട്ടുക. ഇതില്‍ ഇന്ത്യ ബ്ലൂ ടീമിലാണ് ബേസില്‍ ഇടം നേടിയിരിക്കുന്നത്.

ചതുര്‍രാഷ്ട്ര ഏകദിന പരമ്പരക്കുള്ള ടീമുകള്‍;

ഇന്ത്യ എ: ശ്രേയസ്സ് അയ്യര്‍ (ക്യാപ്റ്റന്‍), പ്രിത്വി ഷാ, ആര്‍ സമര്‍ത്ഥ്, സൂര്യകുമാര്‍ യാദവ്, ഹനുമ വിഹാരി, നിതീഷ് റാണ, സിദ്ധേഷ് ലഡ്, സഞ്ജു സാംസണ്‍, മായങ്ക് മര്‍ക്കണ്ഡേ, കൃഷ്ണപ്പ ഗൗതം, ക്രുനാല്‍ പാണ്ഡ്യ, ദീപക് ചഹാര്‍ മുഹമ്മദ് സിറാജ്, ശിവം മാവി, ഖലീല്‍ അഹമ്മദ്.

ഇന്ത്യ ബി: മനീഷ് പാണ്ഡേ (ക്യാപ്റ്റന്‍), മായങ്ക് അഗര്‍വാള്‍, അഭിമന്യൂ ഈശ്വരന്‍, ശുഭ്മാന്‍ ഗില്‍, ദീപക് ഹൂഡ, റിക്കി ഭൂയി, വിജയ് ശങ്കര്‍, ഇഷന്‍ കിഷന്‍, ശ്രേയസ്സ് ഗോപല്‍, ജയന്ത് യാദവ്, ഡി എ ജഡേജ, സിദ്ധാര്‍ത്ഥ് കൗള്‍, പ്രസീദ് കൃഷ്ണ, കുല്‍വന്ത് ഖെജ്റോളിയ, നവ്ദീപ് സെയ്നി.

ടെസ്റ്റ് പരമ്പരക്കുള്ള ടീം:

ശ്രേയസ്സ് അയ്യര്‍ (ക്യാപ്റ്റന്‍), പ്രിത്വി ഷാ, ആര്‍ സമര്‍ത്ഥ്, മായങ്ക് അഗര്‍വാള്‍, അഭിമന്യൂ ഈശ്വരന്‍, ഹനുമ വിഹാരി, അങ്കിത് ബാവ്നെ, കെ എസ് ഭരത്, അക്സര്‍ പട്ടേല്‍/ഷഹബാസ് നദീം (ഇരുവരോ ഓരോ മത്സരങ്ങള്‍ കളിക്കും), യുസ്വേന്ദ്ര ചാഹല്‍, ജയന്ത് യാദവ്, രജനീഷ് ഗുര്‍ബാനി, നവ്ദീപ് സെയ്നി, അങ്കിത് രജ്പൂത്, മുഹമ്മദ് സിറാജ്.

പശുക്കടത്തിന്റെ പേരില്‍ രാജ്യത്ത് ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ വിവാദ പരാമര്‍ശവുമായി ആര്‍.എസ്.എസ് നേതാവ്. ജനങ്ങള്‍ ബീഫ് കഴിക്കുന്നത് നിര്‍ത്തിയാല്‍ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ അവസാനിക്കുമെന്ന് ആര്‍.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു.

പശുക്കടത്ത് ആരോപിച്ച് രാജസ്ഥാനിലെ അള്‍വാറില്‍ റക്ബാര്‍ ഖാന്‍ എന്ന മുപ്പത്തിയൊന്നു വയസുകാരനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു ഇന്ദ്രേഷ് കുമാര്‍.

പശുവിനെ കൊല്ലുന്നതിന് ലോകത്തിലെ ഒരു മതവും അനുമതി നല്‍കുന്നില്ലെന്നും ആര്‍.എസ്.എസ് നേതാവ് പറഞ്ഞു. ക്രിസ്ത്യാനികള്‍ വിശുദ്ധ പശു എന്നാണ് പറയുന്നത്. യേശു ജനിച്ചത് കാലിത്തൊഴുത്തിലാണ്.

സൗദി അറേബ്യയിലെ മക്കയിലും മദീനയിലും പശുവിനെ കൊല്ലുന്നത് ഇസ്ലാം നിരോധിച്ചിട്ടുണ്ട്. കൂടാതെ പശുവിനെ കൊല്ലുന്നതിന് മറ്റു മതങ്ങളും അനുമതി നല്‍കിയിട്ടില്ലെന്നും ഇന്ദ്രേഷ് കുമാര്‍ വ്യക്തമാക്കി.

ആള്‍ക്കൂട്ട കൊലപാതകം സ്വാഗതം ചെയ്യേണ്ട കാര്യമല്ല. രാജ്യത്ത് നിയമമുണ്ടെന്നും സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഇന്ദ്രേഷ് കുമാര്‍ ആവശ്യപ്പെട്ടു. സമൂഹം ശരിയായ മൂല്യങ്ങള്‍ പിന്തുടര്‍ന്നാല്‍ നിരവധി പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവുമെന്നും ആര്‍.എസ്.എസ് നേതാവ് ചൂണ്ടിക്കാട്ടി.

പ്രതിഷേധം രൂക്ഷമായതിനെ തുടര്‍ന്ന് റഷ്യന്‍ ക്ലബ് ടോര്‍പിഡോ മോസ്‌കോ അവരുടെ കറുത്ത വര്‍ഗക്കാരനായ കളിക്കാരനെ ടീമില്‍ നിന്നും ഒഴിവാക്കി. റഷ്യന്‍ പൗരനും ആഫ്രിക്കയില്‍ വേരുകളുള്ള താരവുമായ ഇര്‍വിങ്ങ് ബൊടോകോ യൊബോമയെയാണ് ടോര്‍പിഡോ ക്ലബ് സ്വന്തമാക്കി ആറു ദിവസത്തിനുളളില്‍ തന്നെ ഒഴിവാക്കിയത്.

താരം ക്ലബിനു വേണ്ടി ഒരു മത്സരവും കളിക്കില്ലെന്ന് ക്ലബ് ഔദ്യോഗികമായി തന്നെ ആരാധകരെ അറിയിച്ചു. പത്തൊന്‍പതുകാരനായ താരം ലൊകോമോട്ടീവ് മോസ്‌കോയില്‍ നിന്നാണ് ഒരു വര്‍ഷത്തെ കരാറില്‍ ടോര്‍പെഡോ ക്ലബിലെത്തിയത്. എന്നാല്‍ താരം ടീമിലെത്തിയതു മുതല്‍ ആരാധകര്‍ കടുത്ത പ്രതിഷേധമാണ് ഉയര്‍ത്തിയത്.

ഞങ്ങളുടെ കുടുംബത്തില്‍ ഞങ്ങളുടെ സമ്മതമില്ലാതെയും ഇവിടുത്തെ നിയമങ്ങള്‍ പാലിക്കാതെയും എന്തു ചെയ്താലും അതു സ്വീകാര്യമാകുമെന്നാണ് ക്ലബ് പ്രതീക്ഷിക്കുന്നതെങ്കില്‍ ഞങ്ങളുടെ അവകാശങ്ങള്‍ വേണ്ട രീതിയില്‍ ഉപയോഗിക്കാന്‍ അറിയാമെന്നും ഈ പോരാട്ടത്തില്‍ ആരു ജയിക്കുമെന്നു കാണാമെന്നുമാണ് ഒരു ആരാധകന്‍ റഷ്യന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ക്ലബിന്റെ ചിഹ്നങ്ങളില്‍ കറുപ്പുണ്ടെങ്കിലും വെളുത്ത വര്‍ഗക്കാരെ മാത്രമാണ് തങ്ങള്‍ക്കു വേണ്ടതെന്നായിരുന്നു മറ്റൊരു ആരാധകന്‍ കുറിച്ചത്. ഇതിനെല്ലാം പുറമേ തെരുവിലിറങ്ങി പരസ്യമായും ആരാധകര്‍ ക്ലബിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധിച്ചിരുന്നു.

ഇതാദ്യമായല്ല കറുത്ത വര്‍ഗക്കാരായ കളിക്കാരെ സ്വന്തമാക്കുന്നതില്‍ റഷ്യന്‍ ക്ലബുകളുടെ ആരാധകര്‍ പ്രതിഷേധമുയര്‍ത്തുന്നത്. ബെല്‍ജിയത്തിന്റെ ലോകകപ്പ് താരമായ ആക്‌സല്‍ വിറ്റ്‌സല്‍, ബ്രസീലിയന്‍ താരം ഹള്‍ക് എന്നിവരെ സെനിത് പീറ്റേഴ്‌സ്ബര്‍ഗ് സ്വന്തമാക്കിയപ്പോള്‍ ആരാധകര്‍ ക്ലബിനെതിരെ പ്രതിഷേധമുയര്‍ത്തുകയും കറുത്ത വര്‍ഗക്കാരെ ഒഴിവാക്കണമെന്ന് പരസ്യമായി ആവശ്യപ്പെടുകയും ചെയ്തിരുന്നു. ചരിത്രത്തിലാദ്യമായി ഒരു കറുത്ത വര്‍ഗക്കാരനെ റഷ്യന്‍ ലീഗില്‍ ഇറക്കിയ ക്ലബാണ് ടോര്‍പെഡോ മോസ്‌കോ. ആ ടീമിനൊപ്പം കരിയറാരംഭിച്ച താരത്തിനാണ് ഇപ്പോള്‍ വര്‍ണവെറിയന്മാരുടെ ആക്രമണം ഏല്‍ക്കേണ്ടി വന്നത്.

കോട്ടയം: വള്ളം മുങ്ങി കാണാതായ മാതൃഭൂമിയ വാര്‍ത്താ സംഘത്തിലെ രണ്ടു പേരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. മാതൃഭൂമി ന്യൂസ് പ്രാദേശിക ലേഖകന്‍ കടുത്തുരുത്തി പൂഴിക്കോല്‍ പട്ടശ്ശേരില്‍ സജി (46) യുടെ മൃതദേഹമാണ് രാവിലെ കണ്ടെത്തിയത്. കാണാതായ തിരുവല്ല ബ്യൂറോ ഡ്രൈവര്‍ ബിപിനു വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്.

വെള്ളപ്പൊക്കക്കെടുതി റിപ്പോര്‍ട്ട് ചെയ്ത് മടങ്ങിയതിനിടെ തിങ്കളാഴ്ച ഉച്ചയോടെയാണ് കല്ലറക്കടുത്ത് കരിയാറില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന വള്ളം മറിഞ്ഞത്. മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ടര്‍ കെ.ബി ശ്രീധരന്‍, തിരുവല്ല യൂണിറ്റിലെ ക്യാമറാമാന്‍ അഭിലാഷ് നായര്‍ എന്നിവരെ രക്ഷപ്പെടുത്തിയിരുന്നു. പ്രദേശവാസികളും, ഫയര്‍ഫോഴ്‌സും, നാവികസേനയുടെ മുങ്ങല്‍ വിദഗ്ധരും ചേര്‍ന്നാണ് തിരച്ചില്‍ നടത്തുന്നത്.

കടുത്തുരുത്തിക്കടുത്ത് മുണ്ടാര്‍ പ്രദേശത്തെ മുന്നൂറിലധികം കുടുംബങ്ങള്‍ വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടുപോയിരുന്നു. വരുടെ ദുരിതം റിപ്പോര്‍ട്ട് ചെയ്ത് മടങ്ങുന്നതിനിടെ ശക്തമായ ഒഴുക്കില്‍ നിയന്ത്രണം തെറ്റിയ വള്ളം മറിയുകയായിരുന്നു. എഴുമാന്തുരുത്തുവരെ വാഹനത്തില്‍ എത്തിയ സംഘം അവിടെനിന്ന് യന്ത്രം ഘടിപ്പിച്ച വള്ളത്തിലാണ് മുണ്ടാറിലെ ദൃശ്യം പകര്‍ത്താന്‍ പോയത്.

കുമ്പസാര രഹസ്യം പുറത്തുവിട്ടതില്‍ മനം നൊന്താണ് തന്‍റെ സഹോദരി ലില്ലി മൂന്ന് വര്‍ഷം മുമ്പ് ആത്മഹത്യ ചെയതെന്ന് സഹോദരി ലിസമ്മ. 2015 ഒക്ടോബറിലാണ് ലിസമ്മയുടെ സഹോദരി പത്തനംതിട്ട സ്വദേശിനി ലില്ലി ആത്മഹത്യ ചെയ്തത്.

ലില്ലിയുടെ ആത്മഹത്യ കുറിപ്പില്‍ ഇത് പറഞ്ഞിട്ടുണ്ടെന്നുും ലിസമ്മ വ്യക്തമാക്കി. അയിരൂര്‍ സെന്റ ജോണ്‍ പള്ളിയില്‍ കുമ്പസാരിക്കവെ പുരോഹിതനോട് പങ്കുവച്ച രഹസ്യങ്ങള്‍ പരസ്യമായതില്‍ മനം നൊന്താണ് ലില്ലി ആത്മഹത്യ ചെയ്തത്. കുമ്പസാര രഹസ്യം പുരോഹിതന്‍ അന്യസ്ത്രീയോടു പങ്കുവെയ്ക്കുകയും ഇവരിലൂടെ രഹസ്യം പരസ്യമായതുമാണ് ലില്ലി ആത്മഹത്യ ചെയ്യാന്‍ കാരണം. കുമ്പസാര രഹസ്യം പൊതു സഭയില്‍ വെളിപ്പെടുത്തിയെന്ന കാരണത്താല്‍ ലില്ലിയും രഹസ്യം പുറത്തുവിട്ട സ്ത്രീയും തമ്മില്‍ വാക്കേറ്റം നടന്നിരുന്നു.ഇതിനു പിന്നാലെ ലില്ലിയ്ക്ക് മാനസിക നിലതെറ്റുകയും ആത്മഹത്യചെയ്യുകയുമാണ് ചെയ്തത്.

”എന്റെ മരണത്തിന് കാരണം അച്ചനും രഹസ്യം പുറത്തുവിട്ട … മാണ്. ഇവര്‍ എന്നെ അപമാനിച്ചു. പള്ളിയില്‍ ഈ അച്ചന്‍ വന്ന ശേഷമാണ് ഇത്രയും പ്രശ്‌നങ്ങള്‍ ഉണ്ടായത്. അതു കൊണ്ട് അച്ചനെ അറസ്റ്റ് ചെയ്യണം ലില്ലി ആത്മഹത്യ കുറിപ്പില്‍ കുറിച്ചു”.

ലില്ലിയുടെ ആത്മഹത്യയില്‍ അന്വേഷണം ആവശ്യപ്പെട്ട് ലില്ലിയുടെ പിതാവ് എബ്രഹാം ജോര്‍ജ് പൊലീസിനെ സമീപിച്ചിരുന്നു. ലില്ലിയുടെ കുമ്പസാര രഹസ്യം പുരോഹിതന്‍ പറഞ്ഞത് മഹിളാ സമാജം സെക്രട്ടറി ആയിരുന്ന സ്ത്രീയോടാണെന്നും ഇവരുടെ പേരുവെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും പരാതിയില്‍ പറഞ്ഞിരുന്നു. പള്ളി ഭരണസമിതിഅംഗങ്ങളായിരുന്ന ലില്ലിയുടെ ഭര്‍ത്താവിനെയും എബ്രഹാമിനെയും ഇതിന്‍റെ പേരില്‍ വിലക്കി.

ലില്ലിയുടെ ആത്മഹത്യ കുറിപ്പിന്റെ ആധികാരികത പരിശോധിക്കണമെന്നും ആത്മഹത്യയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ജില്ലാപൊലീസ് മേധാവിയ്ക്ക് ഇവര്‍ പരാതി നല്‍കിയെങ്കിലും ഇതുവരെയും പുരോഹിതനു എതിരെ യാതൊരു നടപടിയും സ്വീകരിച്ചില്ല.

തങ്ങളുടെ മകന് അസുഖം കൂടുതലാണെന്നും അവനെന്തെങ്കിലും സംഭവിക്കുന്നതിന് മുമ്പ് തങ്ങളെ ഉപേക്ഷിച്ചു പോയ അച്ഛനെ കാണണമെന്ന അവന്റെ ആഗ്രഹം സാധിച്ച് കൊടുക്കണമെന്നും അതുകൊണ്ട് അവനെ കാണാന്‍ മനസാകണമെന്നും വ്യക്തമാക്കി മോനിഷ എന്ന യുവതി എഴുതിയ കുറിപ്പ് വൈറലാവുകയും കുട്ടിയെ കാണാന്‍ പിതാവ് അനീഷ് സമ്മതിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അനീഷിനെ കാണാന്‍ ചെന്നപ്പോള്‍ പട്ടിയെ തല്ലുന്നത് പോലെ തങ്ങളെ തല്ലിയോടിക്കുകയാണ് ചെയ്തതെന്നും വെളിപ്പെടുത്തി യുവതി വീണ്ടും രംഗത്തെത്തിയിരിക്കുന്നു.

ഫേസ്ബുക്ക് കുറിപ്പിലൂടെ തന്നെയാണ് ഇക്കാര്യവും യുവതി പുറംലോകത്തെ അറിയിച്ചിരിക്കുന്നത്.

മോനിഷയുടെ പോസ്റ്റ് വായിക്കാം…

നീ ഒരു അച്ഛനാണോ അനീഷേ…?

അല്ലാ എന്ന് നീ ഇന്നലെ തെളിയിച്ചു, നിന്നെ ഒന്ന് കാണണം എന്ന മകന്റെ ആഗ്രഹം കൊണ്ടാണ്, നാണം കേട്ടിട്ടാണെങ്കില്‌പോലും നീയും നിന്റെ കാമുകിയിലും താമസിക്കുന്ന തിരുവനന്തപുരം നെടുമങ്ങാട് ഖാദി ബോര്‍ഡ് എന്ന സ്ഥലത്തു കാണാന്‍ വന്നത്.

അനീഷേ…. അവനെ നിനക്കു മോനെ എന്നൊന്ന് വിളിച്ചൂടെ. രാത്രി പത്തുമണിക്ക് മഴയും നനഞ്ഞു നിന്റെ കാമുകിയുടെ വീട്ടില്‍ നിന്നെ കാണാനെത്തിയത് നീ അവന്റെ അച്ഛനായതുകൊണ്ട് മാത്രമാണ്. പക്ഷെ നീയും നിന്റെ കാമുകിയും എന്നോടും എന്റെ കുഞ്ഞിനോടും ചെയ്തത് ക്രൂരതയായിപ്പോയി. ദൈവം നിനക്കു ഒരിക്കലും മാപ്പുതരില്ല.

കാരണം, നിന്നെ കാണാന്‍ വന്നതിനു പ്രതിഫലമായി എന്നെയും എന്റെ വയ്യാത്ത കുഞ്ഞിനേയും പട്ടിയെ തല്ലുന്നതുപോലെ അവള്‍ നിന്റെ മുന്നിലിട്ട് ഞങ്ങളെ തല്ലി. ഞങ്ങളെ സംരക്ഷിക്കേണ്ട നീ അവള്‍ക്കൊപ്പം നിന്നു. നീയും നിന്റെ കാമുകി ശോഭയും ഒരുമിച്ച് ജീവിക്കുന്നത് തടയാന്‍ വേണ്ടി വന്നതല്ല ഞങ്ങളവിടെ.

നിന്നെയൊന്നു കാണണമെന്നുള്ള നിന്റെ മകന്റെ ആഗ്രഹം നിറവേറ്റാന്‍ വേണ്ടി മാത്രം വന്നതാണ്. നീയും അവളുംകൂടി എന്നെ തല്ലുകയോ, എന്തുവേണമെങ്കിലും ചെയ്‌തോളൂ…. ആരും ഒന്നും ചോദിച്ചുവരില്ല. കാരണം, നിനക്കുവേണ്ടി എന്റെ വീട്ടുകാരെയും നാട്ടുകാരെയും ഉപേക്ഷിച്ചു നിന്റെ ഒപ്പം വന്നവളാണ് ഞാന്‍. ഇന്നെനിക്ക് കരയാനല്ലാതെ മറ്റൊന്നും അറിയില്ല.

പിന്നെ ശോഭയോട് ഒരു കാര്യം, അനീഷെന്നെ തല്ലിയാലും ഉപേക്ഷിച്ചാലും അവനെന്റെ ഭര്‍ത്താവാണ്. ഒരിക്കലും മറക്കാന്‍ സാധിക്കില്ല. എന്നാലും അവനെ മറക്കാന്‍ ഞാന്‍ ശ്രമിക്കുന്നുണ്ട്. ആര്‍ക്കും ഒരു ശല്യമായി മാറാന്‍ ഇനി താല്പര്യം ഇല്ല. ശോഭേ നീ ഒന്ന് മറക്കരുത്, നീയും ഞാനും ഒരു സ്ത്രീയാണ്.

കുടുംബബന്ധങ്ങളുടെ വില നിനക്കറിയില്ലെങ്കിലും എനിക്ക് നന്നായി അറിയാം. കാരണം, നീ ഒരാള്‍ കാരണം ഞങ്ങളുടെ കുടുംബമാണ് നശിച്ചുപോയത് ഞാനും എന്റെ കാന്‍സര്‍ ബാധിച്ച കുഞ്ഞും തെരുവിലാണ് അന്തിയുറങ്ങുന്നത്. ‘അച്ഛനെവിടെ’ എന്ന് എന്റെ മകന്‍ ചോദിക്കുന്നതുപോലെ നിന്നോടും നിന്റെ എട്ടുവയസ്സ് പ്രായമുള്ള മകള്‍ ഒരിക്കല്‍ ചോദിക്കും ‘ആ കുഞ്ഞിന്റെ അച്ഛന്‍ എവിടെയെന്ന്’.

നിന്റെ പരപുരുഷ ബന്ധം കാരണം നിന്റെ ഭര്‍ത്താവ് നിന്നെ ഉപേക്ഷിച്ചു. എന്നിട്ടും എന്തിനാണ് നീ മറ്റൊരു കുടുംബംകൂടി തകര്‍ത്തത് ?.. അനീഷ് സമ്പാദിക്കുന്ന പണം നീ എടുത്തോ.. എനിക്ക് കുഴപ്പമില്ല. നീ ഒന്ന് ഓര്‍ക്കണം.. എന്റെ മകന്‍ കുറെ മാസങ്ങളോളം പൊതു ടാപ്പിലെ വെള്ളംകുടിച്ചാണ് വിശപ്പകറ്റിയത്. ഇന്ന് അനീഷ് തിരുവനന്തപുരം പാപ്പനംകോട് KSRTC ഡിപ്പോയിലെ മെക്കാനിക് ആണ്. ആ ജോലി എങ്ങനെ കിട്ടി എന്ന് അറിയാമോ നിനക്ക്?. എന്റെ ജീവിതമാണ് ആ ജോലി.

നഷ്ടങ്ങളെ കുറിച്ച് ഞാന്‍ ഓര്‍ക്കുന്നില്ല.. എന്നിരുന്നാലും സത്യം എല്ലാവരും അറിഞ്ഞിരിക്കണം. ഡീ.. ഒരിക്കല്‍ എന്റെ ഭര്‍ത്താവിനെ വിട്ടുതരണമെന്ന് പറഞ്ഞു നീ ജോലി ചെയ്യുന്ന തിരുവനന്തപുരം കണിയാപുരം KSRTC  ഡിപ്പോയില്‍ ഞാന്‍ വന്നത് നീ ഓര്‍ക്കുന്നുണ്ടോ? അന്ന് എന്റെ കഴുത്തില്‍ കിടന്ന താലി എല്ലാവരുടെയും മുന്നില്‍ വച്ച് നീ പൊട്ടിച്ചെടുത്തു, എന്നെ തല്ലി.. ഞാനിന്ന് വിധവയാണ്.. ഭര്‍ത്താവ് ജീവിച്ചിരിക്കുന്ന വിധവ..

അനീഷേ… ആ കുഞ്ഞ് നിന്നോട് ഒരു തെറ്റും ചെയ്തിട്ടില്ല. അവന്റെ ആരോഗ്യസ്ഥിതി ഓരോ ദിവസവും വഷളായിക്കൊണ്ടിരിക്കുകയാണ്. കുഞ്ഞിന്റെ കരളിന്റെ പകുതിയും, രണ്ടു വൃക്കകളും 60% നു മുകളില്‍ പ്രവര്‍ത്തന രഹിതമായി.

അവന്റെ ചികിത്സാച്ചിലവും ഓപ്പറേഷന്റെ പണവും എന്റെ വൃക്ക നല്‍കുന്നതിന്റെ ഓപ്പറേഷന്റെ പണവും മരുന്നിന്റെ ചിലവും ഒന്നും എന്നെക്കൊണ്ട് താങ്ങാന്‍ പറ്റുന്നില്ല. ഞാന്‍ നിന്റെയും കാമുകിയുടെയും തല്ലുകൊണ്ടിട്ടാണെല്‍ പോലും എന്റെ കുഞ്ഞിന്റെ ആഗ്രഹം സാധിച്ചുകൊടുത്തു.

പക്ഷെ ഒരു കാര്യം, ഇന്നലെവരെ എനിക്കെന്തു സംഭവിച്ചാലും ചോദിയ്ക്കാന്‍ ആരും ഉണ്ടായിരുന്നില്ല, ഇന്ന് ഈ സമൂഹം എന്നോടൊപ്പമുണ്ട്. ‘പുരുഷവര്‍ഗത്തിന് നാണക്കേടാണ് നീ, അച്ഛനെന്ന വിശേഷണം നിനക്ക് യോജിക്കില്ല. എനിയ്ക്കും കുഞ്ഞിനും എന്ത് സംഭവിച്ചാലും നീ ഞങ്ങളെ കാണാന്‍ വരരുത്. അപേക്ഷയായി കൂട്ടണം’

(എന്റെ അവസ്ഥയും സങ്കടവും പറയാന്‍ ആരുമില്ലാത്തതുകൊണ്ടാണ് ഇങ്ങനെ എഴുതിയിടുന്നത്)

[ot-video][/ot-video]

വൈക്കം മുണ്ടാര്‍ തുരുത്തില്‍ വെള്ളപ്പൊക്ക കെടുതി റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ ചാനല്‍ സംഘത്തില്‍ പെട്ടവര്‍ സഞ്ചരിച്ച വള്ളം മറിഞ്ഞു. കോട്ടയം ബ്യൂറോ റിപ്പോര്‍ട്ടര്‍ ശ്രീധരനെയും തിരുവല്ല ബ്യൂറോ ക്യാമറാമാന്‍ അഭിലാഷിനെയും നാട്ടുകാര്‍ രക്ഷപ്പെടുത്തി മുട്ടുചിറയിലെ ഹോളി ഗോസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കൂടെ കടുത്തുരുത്തി മാതൃഭൂമി സ്ട്രിംഗര്‍ സജി, തിരുവല്ല യൂണിറ്റ് ഡ്രൈവര്‍ ബിബിന്‍ എന്നിവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. ഉച്ചയ്ക്ക് 12.45 ഓടെ എഴുമാന്തുരുത്തിലാണ് അപകടം.

കോണ്‍ഗ്രസ് യുവ എംഎല്‍എയ്‌ക്കെതിരെ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റു കച്ചവടം നടത്തിയെന്ന ഗുരുതര ആരോപണം. മൂന്നു നിയമസഭാ സീറ്റുകള്‍ നല്‍കുന്നതിന് രണ്ടു കോടി രൂപ വീതം വാങ്ങിയെന്ന ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. സീറ്റ് ലഭിച്ച മൂന്നു പേരും തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെ പണം നല്‍കിയെന്ന തെളിവു സഹിതം കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന് പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തു വന്നത്. കര്‍ണാടക പിസിസി ഇതു സംബന്ധിച്ച് അന്വേഷണം നടത്തുകയും ക്രമക്കേട് നടന്നിട്ടുണ്ടെന്ന തരത്തിലുള്ള റിപ്പോര്‍ട്ട് എ.ഐ.സി.സിക്ക് നല്‍കുകയും ചെയ്തു.

ഈ റിപ്പോര്‍ട്ടിന്റെ കോപ്പി യൂത്തു കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനും കൈമാറി. യൂത്തു കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയായതിനാലാണ് റിപ്പോര്‍ട്ട് യൂത്തു കോണ്‍ഗ്രസ് നേതൃത്വത്തിനും കൈമാറിയത്. യൂത്തു കോണ്‍ഗ്രസ് ദേശീയ നേതൃത്വം സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയും ആരോപണത്തെക്കുറിച്ച് എഐസിസി അന്വേഷിക്കണമെന്ന റിപ്പോര്‍ട്ട് കൈമാറുകയും ചെയ്തു. ഇപ്പോള്‍ ഇതേക്കുറിച്ച് ഐ.ഐ.സി.സി അന്വേഷണം നടത്തുകയാണ്. ഇതിനിടെ യൂത്തു കോണ്‍ഗ്രസ് ഭാരവാഹിത്വം എംഎല്‍എ രാജി വയ്ക്കുകയും ചെയ്തു.

കേരളത്തിലെ യൂത്തു കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് മാറുന്ന ഘട്ടത്തില്‍ സംസ്ഥാന പ്രസിഡന്റാകാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന തരത്തില്‍ ഇതിനിടെ വാര്‍ത്തകളും പ്രചരിച്ചു.

എന്നാല്‍ കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങളുടെ അടിസ്ഥാനത്തിലല്ല തന്നെ ദേശീയ സെക്രട്ടറി സ്ഥാനത്തു നിന്നു മാറ്റിയതെന്നും സംസ്ഥാന കോണ്‍ഗ്രസില്‍ സജീവമാകുന്നതിനായി രാജിവയ്ക്കുകയായിരുന്നുവെന്നും മറിച്ചുള്ള ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്നുമാണ് എംഎല്‍എ  പ്രതികരിച്ചു.കേരളത്തിലെ പ്രമുഖ പത്ര മാധ്യമമാണ് വാർത്ത പുറത്തു കൊണ്ടുവന്നത് .ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്ന് യുത്തു കോണ്‍ഗ്രസ് ദേശീയ നേതൃത്വം തന്നെ പ്രതികരിച്ചിട്ടുണ്ടെണ്ടെന്നും അദ്ദഹേം പറഞ്ഞു.

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാരദാന ചടങ്ങിൽ മോഹൻലാലിനെ മുഖ്യാതിഥിയായി ക്ഷണിക്കരുതെന്നാവശ്യപ്പെട്ട് സിനിമാ-സാംസ്കാരിക പ്രവർത്തകർ രംഗത്ത്. ഈ ആവശ്യം ഉന്നയിച്ച് 107 പേർ ഒപ്പിട്ട ഭീമ ഹർജി മുഖ്യമന്ത്രിക്ക് സമർപ്പിച്ചു. അവാർഡ് ജേതാക്കളെ മറികടന്ന് മുഖ്യാതിഥി വരുന്നത് അനൗചിത്യം എന്നാണ് വിമർശകരുടെ വാദം. എൻ.എസ്. മാധവൻ, സച്ചിദാനന്ദൻ, സേതു, നടൻ പ്രകാശ് രാജ്, സംവിധായകൻ രാജീവ് രവി, ഡബ്യുസിസി അംഗം ഗീതു മോഹൻദാസ് എന്നിവർ അടക്കം 107 പേരാണ് സംയുക്ത പ്രസ്താവന ഇറക്കിയത്. ഓഗസ്റ്റ് ഏഴിന് തിരുവനന്തപുരത്ത് വച്ചു നടക്കുന്ന ചടങ്ങിൽ മോഹൻലാലിനെ മുഖ്യതിഥി ആക്കാനാണ് സർക്കാർ നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാൽ ഇതിനെതിരേ ചലച്ചിത്ര അക്കാഡമി ജനറൽ കൗണ്‍സിൽ അംഗങ്ങൾ എതിർപ്പുമായി രംഗത്തെത്തിയിരുന്നു.

എന്നാൽ അവാർഡ് വിതരണ ചടങ്ങിൽ നിന്നും മോഹൻലാലിനെ മാറ്റി നിർത്തണമെന്ന ആവശ്യം സർക്കാർ തള്ളും എന്നാണ് സൂചന. സാംസ്കാരിക പ്രവർത്തകർ മോഹൻലാലിനെ മുഖ്യാതിഥിയാക്കരുതെന്ന അഭിപ്രായം സർക്കാർ കണക്കിലെടുക്കില്ല. മോഹൻലാലിനെ അവാർഡ് ദാന ചടങ്ങിൽ സർക്കാർ മുഖ്യാതിഥിയാക്കാൻ തീരുമാനിച്ചു. അതിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തെ ക്ഷണിക്കുകയും ചെയ്തു. അതിന് ശേഷമാണ് അമ്മയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉണ്ടായത്. അതിൽ സർക്കാർ കക്ഷിയല്ല. സർക്കാരിന് അമ്മയുടെ കാര്യത്തിൽ പ്രത്യേകിച്ചൊരു അഭിപ്രായവുമില്ല. അമ്മയുടെ തീരുമാനങ്ങളിൽ ഇടപെടാനാകില്ലെന്ന് നേരത്തെയും സർക്കാർ വ്യക്തമാക്കിയതാണ്. അമ്മ ഒരു സംഘടനയാണ്. അതിന്റെ പ്രസിഡന്റാണ് ലാൽ. എന്നാൽ പ്രസിഡന്റല്ല കാര്യങ്ങൾ തീരുമാനിക്കുന്നത്. ദിലീപ് വിഷയത്തിൽ യാതൊരു വിട്ടുവീഴ്ചക്കും സർക്കാർ തയ്യാറല്ല. പ്രത്യേക കോടതി വിചാരണക്ക് അനുവദിക്കണമെന്ന നടിയുടെ ആവശ്യത്തിനോട് സർക്കാർ അനുഭാവപൂർണ്ണമാണ് പ്രതികരിച്ചത്. എന്നാൽ ആക്രമണവും മോഹൻലാലിന്റെ ക്ഷണവും തമ്മിൽ കൂട്ടിയോജിപ്പിക്കരുതെന്നാണ് സർക്കാരിന്റെ ആവശ്യം.

സർക്കാർ, നിലപാട് ഇതുവരെയും വ്യക്തമാക്കിയിട്ടില്ല. എൻ എസ് മാധവന്റെ കത്ത് സർക്കാരിന് ലഭിച്ചിട്ടില്ല. സാംസ്കാരിക പ്രവർത്തകർക്ക് തങ്ങളുടെ ന്യായം പറയാൻ അവകാശമുണ്ടെന്നാണ് സർക്കാർ നിലപാട്. നേരത്തെ ആക്രമത്തിന് ഇരയായ നടിയെ പിന്തുണച്ച വനിതാതാരങ്ങളും മോഹൻലാലിനെ ചടങ്ങിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അന്നും സർക്കാർ പ്രതികരിച്ചില്ല. മോഹൻലാലിനോട് സാംസ്കാരിക മന്ത്രി നേരിട്ട് താരങ്ങളുടെ ആശങ്ക അറിയിച്ചിരുന്നു. മുഖ്യമന്ത്രിയുടെ നിർദ്ദേശാനുസരണമായിരുന്നു ഇത്. അതിൽ ഇടഞ്ഞ് നിൽക്കുന്ന താരങ്ങളുമായി ചർച്ച നടത്താമെന്ന് ലാൽ സമ്മതിച്ചിരുന്നു. അടുത്ത മാസം ഏഴിന് ചർച്ച നടത്താൻ തീരുമാനിച്ചത് സർക്കാരിന്റെ നിർദ്ദേശാനുസരണമാണ്. ഇത്രയുമൊക്കെ ചെയ്തിട്ടും മോഹൻലാലിനെ ചലച്ചിത്ര അക്കാദമിയുടെ ചടങ്ങിൽ നിന്നും മാറ്റണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്നു തന്നെയാണ് സർക്കാരിന്റെ വാദം
മോഹൻലാലിനെ ചടങ്ങിൽ വിളിച്ചത് അമ്മയുടെ പ്രസിഡന്റ് എന്ന നിലയിലല്ലെന്ന് സർക്കാർ വാദിക്കുന്നു.

മോഹൻലാൽ ആദരണീയനായ താരമാണ്. അദ്ദേഹത്തിന് രാജ്യത്തിന്റെ പരമോന്നത ബഹുമതികൾ ലഭിച്ചിട്ടുണ്ട്. അങ്ങനെയുള്ള ഒരാളെ അപമാനിക്കാനാവില്ല. അദ്ദേഹത്തെ ഒഴിവാക്കിയാൽ അത് വിവാദമാകുമെന്ന് സർക്കാർ കരുതുന്നു. ലാൽ തന്നാൽ കഴിയുന്നതെല്ലാം ചെയ്തു എന്നാണ് സർക്കാരിന്റെ വിശ്വാസം.

RECENT POSTS
Copyright © . All rights reserved