Latest News

മും​​ബൈ: ഹി​​ന്ദി സി​​നി​​മാ ഗാ​​യ​​ക​​ൻ നി​​തി​​ൻ ബാ​​ലി (47) കാ​​റ​​പ​​ക​​ട​​ത്തി​​ൽ മ​​രി​​ച്ചു. തി​​ങ്ക​​ളാ​​ഴ്ച രാ​​ത്രി ഇ​​ദ്ദേ​​ഹം സ​​ഞ്ച​​രി​​ച്ചി​​രു​​ന്ന കാ​​ർ മും​​ബൈ ബോ​​റി​​വ​​ലി​​യി​​ൽ റോ​​ഡ് മീ​​ഡി​​യ​​നി​​ൽ ഇ​​ടി​​ച്ചാ​​യി​​രു​​ന്നു അ​​പ​​ക​​ടം. തു​​ട​​ർ​​ന്ന് ബാ​​ലി​​യെ ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ച്ചെ​​ങ്കി​​ലും ചി​​കി​​ത്സ തേ​​ടാ​​തെ ഇ​​ദ്ദേ​​ഹം മ​​ലാ​​ഡി​​ലെ വീ​​ട്ടി​​ലേ​​ക്കു മ​​ട​​ങ്ങി.

ഇ​​ന്ന​​ലെ രാ​​വി​​ലെ വ​​യ​​റ്റി​​ൽ വേ​​ദ​​ന അ​​നു​​ഭ​​വ​​പ്പെ​​ട്ട​​തി​​നെ​​ത്തു​​ട​​ർ​​ന്ന് വീ​​ണ്ടും ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചെ​​ങ്കി​​ലും മ​​ര​​ണ​​ത്തി​​നു കീ​​ഴ​​ട​​ങ്ങി. പ​​ഴ​​യ​​കാ​​ല ഹി​​റ്റ് ഗാ​​ന​​ങ്ങ​​ൾ റീ​​മി​​ക്സ് ചെ​​യ്താ​​യി​​രു​​ന്നു 1990ക​​ളി​​ൽ നി​​തി​​ൻ ബാ​​ലി പ്ര​​ശ​​സ്ത​​നാ​​കു​​ന്ന​​ത്.

നടന്‍ മുകേഷിനെതിരേ ബോളിവുഡ് കാസ്റ്റിംഗ് ഡയറക്ടര്‍ ടെസ് ജോസഫ് ലൈംഗിക ആരോപണം ഉന്നയിച്ചതിനു പിന്നാലെ നടനില്‍ നിന്നുണ്ടായ മോശം അനുഭവം പങ്കുവച്ച് കൂടുതല്‍ യുവതികള്‍ രംഗത്തെത്തുമെന്ന് സൂചന. മുകേഷില്‍ നിന്ന് മോശം അനുഭവം ഉണ്ടായ ഒരു യുവതി തന്റെ ഭര്‍ത്താവിനോട് ഇക്കാര്യം പറയുകയും അവര്‍ മുകേഷിനെ നേരിട്ടു ചെയ്യുമെന്ന് കൈകാര്യം ചെയ്യുമെന്ന് ആയപ്പോള്‍ മാപ്പുപറഞ്ഞ് തടിയൂരിയതും നാലുവര്‍ഷം മുമ്പാണ്.

അതേസമയം മീ ടു ക്യാംപെയ്ന്‍ മുകേഷിന്റെ കുടുംബത്തിലും പൊട്ടിത്തെറിയുണ്ടാക്കി. മുകേഷിന്റെ ഇപ്പോഴത്തെ ഭാര്യ വാര്‍ത്തയറിഞ്ഞ് ക്ഷുഭിതയായെന്നും നടനോട് ഇക്കാര്യത്തെപ്പറ്റി ചോദിച്ചെന്നും ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. അടുത്തിടെയാണ് ആദ്യ ഭാര്യയില്‍ നിന്ന് വിവാഹമോചിതനായ മുകേഷ് കലാകാരിയായ ഇവരെ വിവാഹം കഴിക്കുന്നത്. മുകേഷിനെതിരായ വെളിപ്പെടുത്തലുകള്‍ വന്നതോടെ ഭാര്യവീട്ടുകാരും നടനോട് നീരസത്തിലാണ്.

മുകേഷിനെതിരെയുള്ളത് ഒറ്റപ്പെട്ട ആരോപണമല്ലെന്നും നിരവധി പെണ്‍കുട്ടികള്‍ക്ക് നേരെ എം.എല്‍.എ മോശമായി പെരുമാറിയിട്ടുണ്ടെന്നും ഫേസ്ബുക്ക് പോസ്‌റ്റില്‍ ഇവര്‍ ആരോപിക്കുന്നു. താരത്തിന്റെ അഭിമുഖം തയ്യാറാക്കാനായി എത്തിയ ഒരു മലയാളി മാധ്യമ പ്രവര്‍ത്തകയോട് മുകേഷ് ലൈംഗികച്ചുവയോടെ സംസാരിച്ചു. പെണ്‍കുട്ടിക്ക് താത്പര്യമില്ലാതിരുന്നിട്ടും താരം അവരുടെ തോളില്‍ കൈയ്യിട്ടുവെന്നും ഫേസ്ബുക്ക് പോസ്‌റ്റില്‍ ആരോപിക്കുന്നു.

ചൊവ്വാഴ്ചയാണ് മുകേഷിനെതിരേ ടെസ് തുറന്നുപറച്ചില്‍ നടത്തിയത്. കുറച്ചു വര്‍ഷം മുമ്പ് നടന്ന കോടീശ്വരന്‍ പരിപാടിയുടെ ഷൂട്ടിംഗിനിടെയാണ് സംഭവമെന്ന് ഇപ്പോള്‍ മുംബൈയില്‍ താമസിക്കുന്ന ടെസ് ട്വിറ്ററിലൂടെ വ്യക്തമാക്കി. പുതിയ ആരോപണങ്ങള്‍ മുകേഷിന്റെ നില പരുങ്ങലിലാക്കിയിട്ടുണ്ട്. മുകേഷിന് രാജിവയ്ക്കണമെന്ന് യൂത്ത് കോണ്‍ഗ്രസും ബിജെപിയും ആവശ്യപ്പെട്ടിട്ടുണ്ട്.

ടെസ് അന്ന് ടെക്നിക്കല്‍ സെക്ഷനില്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. ഒരുദിവസം രാത്രി മുകേഷ് വില്‍ച്ച് തന്നോട് അദേഹത്തിന്റെ അടുത്തുള്ള റൂമിലേക്ക് താമസം മാറ്റാന്‍ ആവശ്യപ്പെട്ടു. ആവശ്യം അംഗീകരിക്കാത്തതോടെ പിന്നീടുള്ള ദിവസങ്ങളിലും ശല്യം തുടര്‍ന്നു. അശ്ലീലമായി മുകേഷ് സംസാരിക്കുന്നത് പതിവായിരുന്നു. ശല്യം ചെയ്യല്‍ തുടര്‍ന്നതോടെ പ്രോഗ്രം ഹെഡായിരുന്ന ഇപ്പോഴത്തെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒബ്രയ്നെ വിവരം അറിയിച്ചു. അദേഹമാണ് തന്നെ രക്ഷിച്ചത്.

കോയമ്പത്തൂര്‍: കാട്ടുകള്ളന്‍ വീരപ്പനെ വധിക്കുവാന്‍ പൊലീസിനെ സഹായിച്ച യുവതി പ്രതിഫലം ആവശ്യപ്പെട്ട് രംഗത്ത്. കോയമ്പത്തൂരിലെ വടവല്ലി സ്വദേശിനിയായ എം. ഷണ്‍മുഖപ്രിയ എന്ന യുവതിയാണ് ഇത്തരത്തില്‍ പോലീസിനെതിരെ രംഗത്തുവന്നിരിക്കുന്നത്.

വീരപ്പന്റെ ഭാര്യയുമായി സൗഹൃദം സ്ഥാപിച്ച് ചില നിര്‍ണായക വിവരങ്ങള്‍ പോലീസിന് ചോര്‍ത്തി നല്‍കിയത് ഇവരായിരുന്നു. ഇവര്‍ നല്‍കിയ നിര്‍ണായക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വീരപ്പനെ കുടുക്കിയതും കൊലപ്പെടുത്തിയതും.

വീരപ്പന്റെ ആരോഗ്യം മോശമാണെന്നും കാഴ്ച്ചശക്തി കുറയുന്നുവെന്നുമുള്ള സുപ്രധാനപ്പെട്ട വിവരം പോലീസിന് ചോര്‍ത്തി നല്‍കിയതും ഷണ്‍മുഖപ്രിയ തന്നെയായിരുന്നു. ഇത്തരത്തില്‍ നേത്രശസ്ത്രക്രിയക്കായി നാട്ടിലെത്തിയ വീരപ്പനെ 2004ലാണ് പൊലീസ് ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തുന്നത്. ആംബുലന്‍സ് തടഞ്ഞ് ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തുകയായിരുന്നു. വീരപ്പന്റെ ഭാര്യ മുത്തുലക്ഷ്മി അക്കാലത്ത് നാല് മാസത്തോളം ഷണ്‍മുഖപ്രിയയുടെ വീട്ടില്‍ താമസിച്ചിരുന്നു. മുത്തുലക്ഷ്മിയില്‍ നിന്ന് അക്കാലത്ത് ശേഖരിച്ച വിവരങ്ങളാണ് ഷണ്‍മുഖപ്രിയ പോലീസിന് കൈമാറിയത്.

ഡിപ്പാര്‍ട്ട്‌മെന്റിന് വേണ്ടി തന്റെ ജീവന്‍ പോലും പണയം വച്ച് ലഭിച്ച വിവരങ്ങളാണ് നല്‍കിയതെന്നും വീരപ്പനെ പോലീസ് വധിച്ച ഘട്ടത്തില്‍ പ്രതിഫലം വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍, പിന്നീട് അത് പാഴ് വാക്കായി മാറുകയായിരുന്നു. തനിക്ക് അര്‍ഹിച്ച അംഗീകാരം ലഭിച്ചില്ലെന്നുമാണ് പരാതിയില്‍ അവര്‍ വ്യക്തമാക്കിയത്.

അതേസമയം, വീരപ്പനെ പിടികൂടുന്നതിന് നിരവധി പദ്ധതികള്‍ തങ്ങള്‍ ആസൂത്രമണം ചെയ്തിരുന്നുവെന്നും അതില്‍ ചിലതുമാത്രമാണ് ഫലം കണ്ടതെന്നും ഇത്തരത്തില്‍ ഒന്നില്‍ ഷണ്‍മുഖപ്രിയയും പങ്കെടുത്തിരുന്നുവെന്ന് ഐജി സെന്താമരൈ കണ്ണന്‍ പറഞ്ഞു. അവര്‍ വിലയേറിയ വിവരങ്ങള്‍ കൈമാറിയിരുന്നു. ഇതിനായി പ്രതിഫലം നല്‍കുന്നതിന് ശുപാര്‍ശ ചെയ്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തന്റെ പ്രതിഫലം ആവശ്യപ്പെട്ട് 2015ല്‍ ഷണ്‍മുഖപ്രിയ മുഖ്യമന്ത്രിയുടെ ഓഫീസിനേയും സമീപിച്ചിരുന്നു. എന്നാല്‍ ഫലമുണ്ടായില്ലെന്ന് പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ സൂചിപ്പിക്കുന്നു. പ്രധാനമന്ത്രിയുടെ ഓഫീസ് തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ഓഫീസിന് ഷണ്‍മുഖപ്രിയയുടെ പരാതി കൈമാറിയിരിക്കുകയാണ്.

 

റായ് ബറേലിക്കടുത്ത ഹര്‍ചന്ദ്പൂര്‍ റയില്‍വേ സ്റ്റേഷനിലാണ് അപകടം. ഉത്തര്‍ പ്രദേശിലെ റായ് ബറേലിയില്‍ ഇന്നു രാവിലെ ന്യൂഫറാക്കാ എക്‌സ്പ്രസ് പാളം തെറ്റി. അഞ്ചുപേര്‍ സംഭവസ്ഥലത്ത് മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പശ്ചിമബംഗാളിലെ മാള്‍വയില്‍ നിന്നും ന്യൂഡല്‍ഹിയിലേക്കുപോയ ട്രയിനാണ് അപകടത്തില്‍പെട്ടത്. രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്.

ന്യുഡല്‍ഹി: വിവാദമായ റഫാല്‍ യുദ്ധവിമാന ഇടപാടില്‍ സുപ്രീം കോടതി ഇടപെടുന്നു. റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും മുദ്രവച്ച കവറില്‍ കൈമാറണമെന്ന് സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി. ഇടപാടിലേക്ക് എത്തിയ കാര്യങ്ങള്‍ കേന്ദ്രം വ്യക്തമാക്കണം. റഫാല്‍ ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ചിന്റെ ഇടപെടല്‍. എന്നാല്‍ ഹര്‍ജികളില്‍ സര്‍ക്കാരിന് നോട്ടീസ് അയക്കണമെന്ന ആവശ്യം കോടതി നിരസിച്ചു. കേസ് ഈ മാസം 29ന് വീണ്ടും പരിഗണിക്കും.

റഫാല്‍ ഇടപാടില്‍ എതിര്‍കക്ഷിയാക്കിയിരിക്കുന്നത് പ്രധാനമന്ത്രിയെ ആണെന്നും അതിനാല്‍ നോട്ടീസ് അയക്കരുതെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. കോടതിയില്‍ നിന്നുണ്ടായ നടപടി തെരഞ്ഞെടുപ്പില്‍ എതിരാളികള്‍ രാഷ്ട്രീയ ആയുധമാക്കുമെന്നും ചൂണ്ടിക്കാട്ടി. റഫാല്‍ ഇടപാടിന്റെ വിവരങ്ങള്‍ പുറത്തുവിടാന്‍ പാടില്ലെന്നും സര്‍ക്കര്‍ അറിയിച്ചു. വിവരങ്ങള്‍ പുറത്തുവിടാന്‍ കഴിയില്ലെങ്കില്‍ കോടതിക്ക് കൈമാറാന്‍ ഈ ഘട്ടത്തില്‍ സുപ്രീം കോടതി നിര്‍ദേശിക്കുകയായിരുന്നു.

ഫ്രാന്‍സില്‍ നിന്നും 36 റഫാല്‍ യുദ്ധ വിമാനങ്ങള്‍ വാങ്ങുന്നതില്‍ ക്രമക്കേടുണ്ടെന്നും അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നും കോടതി മേല്‍നോട്ടം വഹിക്കണമെന്നും ആവശ്യപ്പെട്ട് രണ്ട് ഹര്‍ജികളാണ് കോടതിയില്‍ എത്തിയത്. അഡ്വ. വിനീത് ദണ്ഡ, അഡ്വ. എം.എല്‍ ശര്‍മ്മ എന്നിവരാണ് കോടതിയെ സമീപിച്ചത്. ഇടപാട് സ്‌റ്റേ ചെയ്യണമെന്ന ആവശ്യവും ശര്‍മ്മ മുന്നോട്ടുവച്ചിരുന്നു. ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള കരാര്‍ മുദ്രവച്ച കവറില്‍ സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിക്കണമെന്ന ആവശ്യവും വിനീത് മുന്നോട്ടുവച്ചിരുന്നു.

ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റീസുമാരായ എസ്.കെ കൗണ്‍, കെ.എം ജോസഫ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. യു.പി.എ കാലത്തും എന്‍.ഡി.എ കാലത്തുമുണ്ടാക്കിയ കരാറുകളില്‍ പറഞ്ഞിരുന്ന തുകയും വ്യക്തമാക്കണമെന്ന് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

 

വീട്ടിനുള്ളില്‍ അധ്യാപികയെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ഹെല്‍ത്ത്‌ ഇന്‍സ്‌പക്‌ടറായ ഭര്‍ത്താവ്‌ ഒളിവില്‍. ശാസ്‌താംകോട്ട മനക്കര രാജഗിരി അനിതാ ഭവനത്തില്‍ അനിതാ സ്‌റ്റീഫനെ(39)യാണ്‌ വീട്ടിനുള്ളില്‍ തലയ്‌ക്കടിയേറ്റു രക്‌തം വാര്‍ന്നൊലിച്ചു മരിച്ച നിലയില്‍ കണ്ടെത്തിയത്‌. സംഭവവുമായി ബന്ധപ്പെട്ട്‌ ഭര്‍ത്താവ്‌ ആഷ്‌ലിയെ പോലീസ്‌ തെരയുന്നു.

പത്തനംതിട്ട ചന്ദനപ്പള്ളി എല്‍.പി. സ്‌കൂള്‍ അധ്യാപികയാണ്‌ അനിത. ഇന്നലെ വൈകിട്ട്‌ നാലിനോടെ അനിതയുടെ പിതാവ്‌ സ്‌റ്റീഫനാണ്‌ മൃതദേഹം കണ്ടത്‌. മുറിക്കുള്ളിലെ ഇടനാഴിയിലാണ്‌ മൃതദേഹം കിടന്നത്‌. സമീപത്തുനിന്നു രക്‌തം പുരണ്ട ചിരവയും പോലീസ്‌ കണ്ടെടുത്തു. ആഷ്‌ലിയുടെ മൊബൈല്‍ ഫോണ്‍ ഓഫാണന്നു പോലീസ്‌ പറഞ്ഞു. മക്കള്‍: ആല്‍വിന്‍, ആരോമല്‍. ശാസ്‌താംകോട്ട പോലീസ്‌ മേല്‍നടപടികള്‍ സ്വീകരിച്ചു.

പ്രണയ നൈരാശ്യത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ കായലില്‍ ചാടി, ആണ്‍കുട്ടിയുടെ ജഡം കരയ്ക്കടിഞ്ഞു. പെണ്‍കുട്ടിയ്ക്കായുള്ള തിരച്ചില്‍ തുടരുന്നു. പുഞ്ചിരിച്ചിറ വടക്കേ മൈലക്കാട് ശിവശൈലത്തില്‍ വിജയന്‍ പിള്ളയുടെയും ശൈലയുടെയും മകന്‍ വിച്ചു(17) ന്റെ മൃതദേഹമാണ് കരയ്ക്കടുത്തത്.  വിച്ചുവിനൊപ്പം കായലില്‍ ചാടിയതായി പറയപ്പെടുന്ന പെണ്‍സുഹൃത്ത് വടക്കേ മൈലക്കാട് ലിബിന്‍ നിവാസില്‍ തങ്കച്ചന്റേയും ലീനയുടെയും മകള്‍ ടി ലിന്‍സി(17) യെ കണ്ടെത്താനായില്ല. ഇന്നലെ വൈകിട്ട് 3.30 ഓടെയാണ് ഇരുവരെയും പരവൂര്‍ കലക്കോട് കിളിമുക്ക് റെയില്‍വേ പാലത്തിന്റെ ഭാഗത്ത് നാട്ടുകാര്‍ കണ്ടത്.

പിന്നീട് പാലത്തിനരികില്‍ ഇരുവരുടെയും ബാഗ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിടക്കുന്നത് കണ്ടു. തുടര്‍ന്ന് പരവൂര്‍ ഫയര്‍ ഫോഴ്സെത്തി വിദ്യാര്‍ത്ഥികള്‍ക്കായി തിരച്ചില്‍ നടത്തി. വൈകിട്ട് ആറരയോടെ വിച്ചുവിന്റെ മൃതദേഹം കരയ്ക്കെടുത്തു.  ഇരുട്ട് വീണതോടെ ലിന്‍സിക്കായുള്ള തിരച്ചില്‍ നിര്‍ത്തി വച്ചു. ഇരുവരും ഇന്നലെ രാവിലെ സ്‌കൂളില്‍ പോകുന്നതിനായി ഇറങ്ങിയകാണെന്ന് വീട്ടുകാര്‍ പറയുന്നു. വിച്ചു ആദിച്ചനല്ലൂര്‍ പഞ്ചായത്ത് ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥിയും ലിന്‍സി ചാത്തന്നൂര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കോമേഴ്സ് വിദ്യാര്‍ത്ഥിനിയുമാണ്. സമീപവാസികളായ ഇരുവരും പ്രണയ ബന്ധത്തിലായിരുന്നെന്ന് പോലീസ് പറഞ്ഞു. വിച്ചുവിന്റെ സഹോദരന്‍ വിഷ്ണു പരവൂര്‍ പോലീസ് കേസെടുത്തു.

വലിയ താര പ്രതീക്ഷയുമായി രംഗത്തെത്തിയ നിരവധി യുവതികളാണ് താരങ്ങളുടെ പീഡനങ്ങളില്‍ മനം നൊന്ത് സിനിമാഫീല്‍ഡ് ഉപേക്ഷിച്ച് പോയിട്ടുള്ളത്. ചിലരെല്ലാം പിടിച്ച് നിന്ന് സ്റ്റാര്‍ ആകുകയും ചെയ്തു. അവരെല്ലാം സിനിമാരംഗത്തെ അത്തരം പീഡനങ്ങള്‍ തുറന്ന് പറയുന്നില്ലന്നേയുള്ളൂ. സിനിമാക്കാര്‍ ശക്തരായതുകൊണ്ടും നാണക്കേടായതുകൊണ്ടുമാണ് പലരും തുറന്ന് പറയാത്തത്. എന്നാല്‍ തുറന്ന് പറയലിന് പുതിയ മാനം വന്നതോടെ അന്നേ പ്രതികാരം ഉള്ളിലൊതുക്കി നടക്കുന്നവര്‍ വീണ്ടും രംഗത്തെത്തുമെന്ന് ഉറപ്പാണ്. ഇതോടെ പല നടന്‍മാരുടേയും ഉറക്കം കെടുകയാണ്. അന്ന് ഒതുക്കിയവര്‍ രംഗത്തെത്തിയാലുണ്ടല്ലോ…

അതേസമയം മുകേഷിനെതിരെയുള്ള പ്രതിഷേധം കത്തുമ്പോള്‍ സ്ത്രീകള്‍ നേരിടുന്ന ചില പ്രശ്‌നങ്ങളില്‍ നിലപാട് എടുക്കുക എന്നത് ലക്ഷ്യമിട്ട് മാത്രമാണ് താന്‍ ട്വീറ്റ് ചെയ്തതെന്നും അതിനെ രാഷ്ട്രീയമായി മുതലെടുക്കേണ്ട കാര്യമില്ലെന്നും ആരോപണം ഉന്നയിച്ച ടെസ് ജോസഫ് പറഞ്ഞു. തന്റെ വെളിപ്പെടുത്തല്‍ രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടതായി കാണുന്നു. എന്നാല്‍ ഇത് തന്റെ ജീവിതമാണെന്നും രാഷ്ട്രീയ മുതലെടുപ്പിനുള്ളതല്ലെന്നും ടെസ് പറഞ്ഞു. നടന്‍ മുകേഷിനെതിരേ പ്രതിഷേധം ശക്തമാകുമ്പോഴാണ് നിലപാട് വ്യക്തമാക്കി ടെസി ജോസഫ് വീണ്ടും വന്നിരിക്കുന്നത്.

മീടൂ ക്യാമ്പയിന്റെ ഭാഗമായി ഒരു ടെലിവിഷന്‍ പരിപാടിക്കിടെ മുകേഷ് തന്നെ നിരന്തരം ഫോണ്‍വിളിച്ച് ശല്യം ചെയ്തതായി ടെസ് ഇന്നലെയാണ് ട്വീറ്റ് ചെയ്തത്. ആദ്യ ഷെഡ്യൂളില്‍ തന്റെ മുറിയിലേക്ക് വരാന്‍ ആവശ്യപ്പെട്ട് സ്ഥിരം വിളിച്ച മുകേഷ് രണ്ടാമത്തെ ഷെഡ്യൂളില്‍ താമസിക്കുന്ന ഹോട്ടലില്‍ സ്വാധീനം ചെലുത്തി തന്നെ മുകേഷിന്റെ മുറിയുടെ അരികിലെ മുറിയിലേക്ക് മാറ്റാന്‍ ശ്രമം നടത്തിയെന്നും ആരോപിച്ചിരുന്നു. സംഭവം വിവാദമായതോടെ കോണ്‍ഗ്രസ് മുകേഷിനെതിരേ പ്രതിഷേധിക്കുകയും അദ്ദേഹത്തിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തുകയും ചെയ്തു.

എന്നാല്‍ വിഷയം രാഷ്ട്രീയമായി ഏറ്റെടുത്തതും മുകേഷിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയതും തെറ്റാണെന്ന് പറഞ്ഞ ടെസ് തന്റെ കാര്യം സ്വന്തം അജണ്ടകള്‍ക്കായി വിനിയോഗിക്കേണ്ടതില്ലെന്നുമാണ് രാഷ്ട്രീയ പാര്‍ട്ടികളോട് പറഞ്ഞിരിക്കുന്നത്. 19 വര്‍ഷം മുമ്പത്തെ കാര്യമായിരുന്നു. ഇപ്പോള്‍ ബോളിവുഡില്‍ കാസ്റ്റിംഗ് ഡയറകട്‌റായി ജോലി നോക്കുന്ന ടെസ് പറഞ്ഞത്. അന്ന് ക്രൂവില്‍ ഉണ്ടായിരുന്ന ഏക പെണ്‍കുട്ടി എന്ന നിലയില്‍ മുകേഷിന്റെ ശല്യത്തെക്കുറിച്ച് പരിപാടി ഏറ്റെടുത്ത കമ്പനിയുടെ തലവനും ഇപ്പോള്‍ തൃണമൂല്‍ നേതാവും പാര്‍ലമെന്റംഗവുമായ ഡെറിക് ഒബ്രയാനുമായി സംസാരിച്ചതായും അദ്ദേഹം വീട്ടിലേക്ക് പോകാന്‍ വിമാനയാത്ര തരപ്പെടുത്തുകയായിരുന്നെന്നുമാണ് ടെസി ഇന്നലെ പറഞ്ഞത്.

ഇതിന് പിന്നാലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ദേശീയപാതയില്‍ ഗതാഗതം അര മണിക്കൂര്‍ സ്തംഭിപ്പിച്ച് വഴിയില്‍ കുത്തിയിരിക്കുകയും മുകേഷിന്റെ കോലം കത്തിക്കുകയും ചെയ്തു. മഹിളാമോര്‍ച്ച പ്രവര്‍ത്തകരും മുകേഷിനെതിരേ പ്രതിഷേധവുമായി രംഗത്ത് വന്നു. എംഎല്‍എ യുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തുകയും പരിസരത്തുണ്ടായിരുന്ന മുകേഷിന്റെ ചിത്രം പതിച്ച ഫഌ്‌സ് ബോര്‍ഡുകള്‍ വലിച്ചു കീറുകയും ചെയ്തു. തുടര്‍ന്ന് വീടിനും ഓഫീസിനും പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ടെസ് ജോസഫിനെ അറിയില്ലെന്നും ചിരിച്ചു തള്ളുന്നതായുമാണ് ആരോപണത്തില്‍ മുകേഷിന്റെ പ്രതികരണം.

കൊച്ചി: കന്യാസ്ത്രീ പീഡനക്കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഹൈക്കോടതിയില്‍ വീണ്ടും ജാമ്യാപേക്ഷ നല്‍കി. അന്വേഷണം ഇതിനകം പൂര്‍ത്തിയായിട്ടുള്ളതിനാല്‍ ജാമ്യം അനുവദിക്കണമെന്നാണ് ആവശ്യം. അന്വേഷണത്തോടു താന്‍ പൂര്‍ണമായും സഹകരിച്ചിട്ടുണ്ടെന്നും ഫ്രാങ്കോ ഹര്‍ജിയില്‍ പറയുന്നു.

റിമാന്‍ഡിലായ ബിഷപ്പ് ഇപ്പോള്‍ പാലാ സബ്ജയിലിലാണ് ഉള്ളത്. പാലാ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി അദ്ദേഹത്തിന്റെ റിമാന്‍ഡ് കാലാവധി ഒക്ടോബര്‍ 20 വരെ നീട്ടിയിരുന്നു. ജാമ്യം നല്‍കണമെന്നാവശ്യപ്പെട്ട നേരത്തേ ബിഷപ് ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ അതു നിരസിക്കുകയാണുണ്ടായത്.

ബിഷപ്പിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നു നിരീക്ഷിച്ച കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു. മജിസ്‌ട്രേറ്റിനു മുന്നില്‍ കന്യാസ്ത്രീ കൊടുത്ത രഹസ്യമൊഴിയില്‍ ബിഷപ്പിനെതിരായ തെളിവുണ്ടെന്നു നിലപാടു വ്യക്തമാക്കിയാണ് അന്നു കോടതി ജാമ്യാപേക്ഷ തള്ളിയത്. കേസ് അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും ഉന്നത നിലയിലുള്ള പ്രതി സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു.

തിരഞ്ഞെടുപ്പു വാഗ്ദ്ധാനങ്ങല്‍ പാലിക്കാന്‍ ബി.ജെ.പി ഗവണ്‍മെന്റിന് കഴിഞ്ഞിട്ടില്ലെന്ന് കേന്ദ്ര മന്ത്രി നിധിന്‍ ഗഡ്കരി. തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിന് വ്യാജ പ്രചരണങ്ങളും പൊള്ളയായ വാഗ്ദാനങ്ങളും നല്‍കിയാണ് ബി ജെ പി ഗവണ്‍മെന്റ് അധികാരത്തില്‍ എത്തിയത് എന്ന തുറന്നുപറച്ചില്‍ സര്‍ക്കാറിനെയാകെ വലക്കുകയാണ്.

ഒരു ചാനല്‍ റിയാലിറ്റി ഷോയ്ക്കിടയില്‍ മന്ത്രി നടത്തിയ പരമര്‍ശങ്ങളാണ് ഗവണ്‍മെന്റിനെ പുലിവാലു പിടിപ്പിച്ചത്. മന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെ:
അധികാരത്തില്‍ എത്താന്‍ കഴിയില്ലെന്ന് ഞങ്ങള്‍ക്ക് പൂര്‍ണമായി ഉറപ്പുണ്ടായിരുന്നു. അങ്ങനെയാണ് പൊള്ളയായ വാഗ്ദ്ധാനങ്ങള്‍ നല്‍കാന്‍ ഉപദേശം ലഭിച്ചത്. അധികാരത്തില്‍ എത്തിയില്ലെങ്കില്‍ ഇതൊന്നും നടപ്പിലാക്കണ്ടല്ലോ എന്നായിരുന്നു ചിന്ത. എന്നാല്‍ ഇപ്പോള്‍ ബി.ജെ.പി നല്‍കിയ വാഗ്ദ്ധാനങ്ങള്‍ ജനങ്ങള്‍ ഓര്‍മ്മിപ്പിച്ച് കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇക്കാര്യം ചിരിച്ച് തള്ളി മുന്നോട്ട് പോകാന്‍ മാത്രമേ തങ്ങള്‍ക്ക് കഴിയൂ.

ബി ജെ പി നേതാക്കള്‍ ഇപ്പോഴെങ്കിലും സത്യം തുറന്നുപറയാന്‍ തയ്യാറായല്ലോ എന്നായിരുന്നു വീഡിയോ പങ്കു വച്ചുകൊണ്ട് രാഹുല്‍ ഗാന്ധി കുറിച്ചത്.വീഡിയോ പുറത്ത് വന്നതിന് പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. വ്യാജ വാഗ്ദ്ധാനങ്ങള്‍ നല്‍കിയാണ് മോദി അധികാരത്തിലെത്തിയതെന്ന കോണ്‍ഗ്രസിന്റെ വാദം കേന്ദ്രമന്ത്രി അംഗീകരിക്കുന്നത് നല്ലതാണെന്ന് കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജ് പ്രതികരിച്ചു. തൊട്ടുപിന്നാലെ രാഹുല്‍ ഗാന്ധിയും പ്രതികരണവുമായി രംഗത്തെത്തി. ഗഡ്കരി പറഞ്ഞത് ശരി തന്നെയാണ്. രാജ്യത്തെ ജനങ്ങളും ഇപ്പോള്‍ ഇത് തന്നെയാണ് പറയുന്നതെന്നും രാഹുല്‍ പരിഹസിച്ചു.

രാജ്യത്തെ തൊഴിലവസരങ്ങള്‍ കുറയുന്നുവെന്ന് പറഞ്ഞ ഗഡ്കരി നേരത്തെയും കേന്ദ്രസര്‍ക്കാരിനെ വെട്ടിലാക്കിയിരുന്നു. റിസര്‍വേഷന്‍ ആവശ്യപ്പെട്ട് മറാത്ത പ്രക്ഷോഭം നടന്നപ്പോഴായിരുന്നു മന്ത്രിയുടെ പ്രസ്താവന.

 

 

 

Copyright © . All rights reserved