Latest News

അ​​​​ടി​​​​വാ​​​​ര​​​​ത്തി​​​​നു​​​​ സ​​​​മീ​​​​പം മീ​​​​ന​​​​ച്ചി​​​​ലാ​​​​റ്റി​​​​ൽ കോ​​​​ള​​​​ജ് വി​​​​ദ്യാ​​​​ർ​​​​ഥി മു​​​​ങ്ങി​​​​മ​​​​രി​​​​ച്ചു. തി​​​​രു​​​​വ​​​​ല്ല കു​​​​ന്ന​​​​ന്താ​​​​നം ചെ​​​​ങ്ങ​​​​രൂ​​​​ർ പു​​​​ത്ത​​​​ൻ​​​​വീ​​​​ട്ടി​​​​ൽ പൗ​​​​ലോ​​​​സി​​​​ന്‍റെ മ​​​​ക​​​​ൻ ജോ​​​​യ​​​​ൽ പൗ​​​​ലോ​​​​സ് (19)ആ​​​ണ് ​ഇ​​​​ന്ന​​​​ലെ ഉ​​​​ച്ച​​​​യ്ക്ക് 12.30നു ​​​​മ​​​​രി​​​​ച്ച​​​​ത്. ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി ക്രി​​​​സ്തു​​​​ജ്യോ​​​​തി കോ​​​​ള​​​​ജി​​​​ലെ ര​​​​ണ്ടാം​​​​വ​​​​ർ​​​​ഷ ബി​​​​രു​​​​ദ വി​​​​ദ്യാ​​​​ർ​​​​ഥി​​​​യാ​​​​യി​​​​രു​​​​ന്നു.

പതിനെട്ടു പേ​​​​ര​​​​ട​​​​ങ്ങു​​​​ന്ന സു​​​​ഹൃ​​​​ദ്സം​​​​ഘം ബൈ​​​​ക്കു​​​​ക​​​​ളി​​​​ലും കാ​​​​റി​​​​ലു​​​​മാ​​​​യാ​​​​ണ് അ​​​​ടി​​​​വാ​​​​ര​​​​ത്തെ​​​​ത്തി​​​​യ​​​​ത്. ഇ​​​​വ​​​​രി​​​​ൽ ജോ​​​​യ​​​​ൽ മാ​​​​ത്ര​​​​മാ​​​​ണു വെ​​​​ള്ള​​​​ത്തി​​​​ലി​​​​റ​​​​ങ്ങി​​​​യ​​​​ത്. മെ​​​​ട്രോ​​​​വു​​​​ഡ് പ്ലൈ​​​​വു​​​​ഡ് ഫാ​​​​ക്ട​​​​റി​​​​ക്കു സ​​​​മീ​​​​പ​​​​ത്തെ കു​​​​ത്തൊ​​​​ഴു​​​​ക്കു​​​​ള്ള ക​​​​യ​​​​ത്തി​​​​ലാ​​​​ണ് സം​​​​ഘ​​​​മെ​​​​ത്തി​​​​യ​​​​ത്.

മു​​​​ങ്ങി​​​​ത്താ​​​​ഴ്ന്ന ജോ​​​​യ​​​​ലി​​​​നെ കൂ​​​​ടി​​​​യു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​വ​​​​ർ​​​​ക്കു ര​​​​ക്ഷി​​​​ക്കാ​​​​നാ​​​​യി​​​​ല്ല. ഈ​​​​രാ​​​​റ്റു​​​​പേ​​​​ട്ട​​​​യി​​​​ൽ​​​​നി​​​​ന്നു ഫ​​​​യ​​​​ർ​​​​ഫോ​​​​ഴ്സും പോ​​​​ലീ​​​​സും എത്തി ജോ​​​​യ​​​​ലി​​​​നെ ക​​​​ര​​​​യ്ക്കെ​​​​ടു​​​​ത്ത് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലെ​​​​ത്തി​​​​ച്ച​​​​പ്പോ​​​​ഴേ​​​​ക്കും ജീ​​​​വ​​​​ൻ ന​​​​ഷ്ട​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു. മൃ​​​​ത​​​​ദേ​​​​ഹം കോ​​​​ട്ട​​​​യം മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജ് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ ഇ​​​​ന്നു രാ​​​​വി​​​​ലെ പോ​​​​സ്റ്റ്മോ​​​​ർ​​​​ട്ടം ന​​​​ട​​​​ത്തും. സം​​​​സ്കാ​​​​രം ഇ​​​​ന്നു വൈ​​​​കു​​​​ന്നേ​​​​രം നാ​​​​ലി​​​​നു ചെ​​​​ങ്ങ​​​​രൂ​​​​ർ സെ​​​​ന്‍റ് ജോ​​​​ർ​​​​ജ് മ​​​​ല​​​​ങ്ക​​​​ര ക​​​​ത്തോ​​​​ലി​​​​ക്ക പ​​​​ള്ളി​​​​യി​​​​ൽ.

ജോ​​​​യ​​​​ലി​​​​ന്‍റെ മാ​​​​താ​​​​വ് മി​​​​നു പൗ​​​​ലോ​​​​സ് മ​​​​ല്ല​​​​പ്പ​​​​ള്ളി ക​​​​ടു​​​​മാ​​​​ൻ​​​​കു​​​​ളം ചാ​​​​ക്കോ​​​​ഭാ​​​​ഗം സെ​​​​ന്‍റ് മേ​​​​രീ​​​​സ് എ​​​​ൽ​​​​പി സ്കൂ​​​​ൾ അ​​​​ധ്യാ​​​​പി​​​​ക​​​​യാ​​​​ണ്.

ഏ​​​​ക സ​​​​ഹോ​​​​ദ​​​​രി സി​​​​സ്റ്റ​​​​ർ ക്ലെ​​​​യ​​​​ർ എ​​​​സ്ഐ​​​​സി (ബം​​​​ഗ​​​​ളു​​​​രു ധ​​​​ർ​​​​മാ​​​​രാം).
ക​​​​ഴി​​​​ഞ്ഞ ഏ​​​​പ്രി​​​​ൽ 17നു ​​​​കോ​​​​ട്ട​​​​യ​​​​ത്തു​​​​നി​​​​ന്നു​​​​ള്ള ര​​​​ണ്ട് സ്കൂ​​​​ൾ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ പൂ​​​​ഞ്ഞാ​​​​റി​​​​നു​​​​സ​​​​മീ​​​​പം ഉ​​​​റ​​​​വ​​​​ക്ക​​​​യ​​​​ത്തി​​​​ൽ മു​​​​ങ്ങി​​​​മ​​​​രി​​​​ച്ച​​​​തി​​​​നു പി​​​​ന്നാ​​​​ലെ ഗ്രാ​​​​മ​​​​പ​​​​ഞ്ചാ​​​​യ​​​​ത്ത് ക​​​​യ​​​​ങ്ങ​​​​ൾ​​​​ക്കും ക​​​​ട​​​​വു​​​​ക​​​​ൾ​​​​ക്കും സ​​​​മീ​​​​പം മു​​​​ന്ന​​​​റി​​​​യി​​​​പ്പ് ബോ​​​​ർ​​​​ഡു​​​​ക​​​​ൾ സ്ഥാ​​​​പി​​​​ച്ചി​​​​രു​​​​ന്നു.

അപ്രതീക്ഷിതമായി റയൽ മാഡ്രിഡ് പരിശീലക സ്ഥാനം ഒഴിഞ്ഞ സിനദിൻ സിദാൻ ഖത്തർ ദേശീയ ടീമിന്റെ പരിശീലകനായേക്കുമെന്ന് റിപ്പോർട്ട്. 2022 ഫുട്ബോൾ ലോകകപ്പിനായി ഖത്തർ ടീമിനെ സജ്ജമാക്കാൻ അടുത്ത നാലു വർഷത്തേക്ക് ഏകദേശം 1573കോടി രൂപയുടെ കരാറാണ് ഖത്തർ സിദാന് നൽകിയിരിക്കുന്നതെന്നാണ് വിവരം.

ട്വിറ്റർ വഴി പ്രമുഖ ഈജിപ്ത്യൻ ബിസിനസുകാരനായ നാഗ്വിബ് സാവ്രിസാണ് ഇതുസംബന്ധിച്ച സൂചന നൽകിയത്. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം നാല് വർഷ കരാർ കാലയളവിൽ ഓരോ വർഷവും ഏകദേശം 393കോടി രൂപയാണ് സിദാന് ലഭിക്കുക. 2022 ഫുട്ബോൾ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതും ഖത്തറാണ്. അതിനാൽ നേരിട്ട് ലോകകപ്പിന് യോഗ്യത നേടിയ ഖത്തർ മികച്ച പ്രകടനം പുറത്തെടുക്കാനാണ് ഇത്രയും വലിയ തുക നൽകി സിദാനെ ടീമിന്റെ തലപ്പത്തെത്തിക്കാൻ ശ്രമം നടത്തിയതെന്നാണ് റിപ്പോർട്ട്.

എന്നാൽ പരിശീലക സ്ഥാനം ഏറ്റെടുക്കുന്നത് സംബന്ധിച്ച കാര്യങ്ങളിൽ മുൻ ഫ്രാൻസ് ക്യാപ്റ്റനായ സിദാന്റെയും ഖത്തർ ടീം അധികൃതരുടെയും ഭാഗത്തുനിന്ന് പ്രതികരണമൊന്നും വന്നിട്ടില്ല. നേരത്തെ റയൽ മാഡ്രിഡ് പരിശീലക സ്ഥാനം ഒഴിയുമ്പോൾ നിലവിൽ മറ്റൊരു ടീമിന്റെയും പരിശീലകനാകാൻ തീരുമാനമെടുത്തിട്ടില്ല എന്നായിരുന്നു സിദാൻ വ്യക്തമാക്കിയത്.

കൊച്ചി: കൊച്ചി എളമക്കര സെന്റ് ജോർജ് പള്ളിയിൽ ദമ്പതികൾ നവജാത ശിശുവിനെ ഉപേക്ഷിച്ച് കടന്നു. കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് പള്ളി അധികൃതർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. എളമക്കരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.

വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെ പള്ളിയിലെത്തിയ ദമ്പതികൾ പാരിഷ് ഹാളിന് സമീപം കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പള്ളിയിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. കുഞ്ഞിനെ കണ്ടെത്തിയതിനെ തുടർന്ന് ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഒന്നിച്ചെത്തിയ യുവാവും യുവതിയുമാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് വ്യക്തമായത്. ഇവർക്കൊപ്പം മൂന്ന് വയസ് പ്രായം തോന്നിക്കുന്ന മറ്റൊരു കുട്ടിയുമുണ്ടായിരുന്നു.

കൈക്കുഞ്ഞുമായി ചുരിദാറിട്ട ഒരു യുവതിയും മറ്റൊരു കുട്ടിയുടെ കൈ പിടിച്ച് ജീൻസും ടീഷർട്ടുമണിഞ്ഞ ഒരു യുവാവും ഒന്നിച്ചു നടന്നു വരുന്നത് പള്ളിയ്ക്ക് മുന്നിലെ സിസിടിവി ക്യാമറയിലെ ദൃശ്യങ്ങളിലുണ്ട്. ഇതിന് ഏതാനും മിനിട്ടുകൾക്ക് ശേഷം ഇതേ യുവാവ് കൈക്കുഞ്ഞുമായി പാരിഷ് ഹാളിലെത്തി പരിസരത്ത് ആരുമില്ലെന്ന് ഉറപ്പു വരുത്തിയ ശേഷം കുഞ്ഞിനെ തറയിൽ കിടത്തി വേഗത്തിൽ മറയുകയായിരുന്നു. ഉപേക്ഷിക്കുന്നതിന് മുമ്പ് ഇയാൾ കുഞ്ഞിനെ ചുംബിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. കുഞ്ഞിനെ ഉപേക്ഷിച്ചത് ഭാര്യാ-ഭർത്താക്കൻമാർ തന്നെയാണെന്നാണ് പോലീസ് കരുതുന്നത്. പള്ളിയിൽ നിന്ന് ലഭിച്ച ദൃശ്യങ്ങൾ ഉപയോഗിച്ച് ഇവരെ കണ്ടെത്താനാണ് ഇപ്പോഴത്തെ ശ്രമം.

ഐപിഎല്‍ വാതുവെയ്പുമായി ബന്ധപ്പെട്ട് നടനും നിര്‍മ്മതാവുമായ അര്‍ബാസ് ഖാനെ  ചോദ്യം ചെയുന്നതിന്  പൊലീസ് തീരുമാനിച്ചു. ഇതിനായി താരത്തിന് പൊലീസ് നോട്ടീസ് നല്‍കി. നടന്‍ സല്‍മാന്‍ഖാന്റെ സഹോദരനായ അര്‍ബാസിന് ഈ കഴിഞ്ഞ ഐപിഎല്‍ സീസണില്‍ വാതുവെയ്പ് നടത്തിയതിന് പിടിയിലായ പ്രതികളുമായി ബന്ധമുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതോടെയാണ് താനെ പൊലീസ് അര്‍ബാസിനെ ചോദ്യം ചെയുന്നതിന് വിളിപ്പിച്ചത്.

ശനിയാഴ്ചയ്ക്കു മുമ്പ് ചോദ്യം ചെയ്യലിന് ഹാജരാകുന്നതിനാണ് പൊലീസ് അര്‍ബാസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. നേരെത്ത വാതുവെയ്പ്പിന് പിടിയിലായ സോനു ജലാനുമായി അര്‍ബാസിന് ബന്ധമുണ്ടെന്നാണ് പൊലീസ് കണ്ടെത്തിയിരുന്നത്. സോനുവിന്റെ ഡയറിയില്‍ അര്‍ബാസിന്റെ പേരും ഇവര്‍ തമ്മിലുള്ള സാമ്പത്തിക ഇടപാടിനെക്കുറിച്ചും പരമാര്‍ശമുണ്ട്.

കുപ്രശസ്ത കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സംഘവുമായി സോനുവിന് ബന്ധമുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സോനുവും കൂട്ടരും വെബ്‌സൈറ്റിലൂടെയായിരുന്നു വാതുവെയ്പ് നടത്തിയത്.

തിരുവനന്തപുരം: വിതുരയിൽ തോക്ക് ചൂണ്ടി വീട്ടമ്മയെ പീഡിപ്പിച്ച കേസിലെ പ്രതി പോത്ത് ഷാജി പിടിയിൽ. ബന്ധുവീട്ടിൽ ഒളിച്ചു താമസിക്കുകയായിരുന്ന ഇയാളെ വെള്ളിയാഴ്ച രാവിലെയാണ് പോലീസ് പിടികൂടിയത്.

കഴിഞ്ഞ ദിവസം പനവൂർ കോളനി നിവാസിയായ വീട്ടമ്മയാണ് പീഡനത്തിന് ഇരയായത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഷാജിക്കെതിരേ നേരത്തെ കാപ്പ ചുമത്തിയിട്ടുണ്ട്. പ്രതിയുടെ വീട്ടിൽ നിന്നു നാടൻ തോക്ക് കണ്ടെടുക്കുകയും ചെയ്തിരുന്നു.

കോട്ടയം മാന്നാനത്ത് കെവിനെ കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ ഷാനു ചാക്കോ വലിയ തിരിച്ചടി. ദുബായില്‍ ഇയാള്‍ ജോലി ചെയ്തിരുന്ന സ്ഥാപനം ഷാനുവിനെ പിരിച്ചുവിട്ടു. കൊലക്കേസില്‍ പ്രതിയാണെന്ന വാര്‍ത്ത യുഎഇയിലെ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെ കമ്പനി നടപടി എടുക്കുകയായിരുന്നു. സംഭവം നടക്കുന്നതിന്റെ തലേദിവസം കരഞ്ഞു നിലവിളിച്ചു ഷാനു തന്നെ വിളിച്ചിരുന്നുവെന്നും കാര്യം പറഞ്ഞതോടെ ലീവ് അനുവദിക്കുകയായിരുന്നുവെന്നും മാനേജര്‍ വെളിപ്പെടുത്തി.

പ്രമുഖ നടൻ റിസബാവയ്ക്കെതിരേ അറസ്റ്റ് വാറണ്ട്. ചെക്ക് കേസിലാണ് കോടതി വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. കേസിൽ തുടർച്ചയായി കോടതിയിൽ ഹാജരാകാതിരുന്നതോടെയാണ് അറസ്റ്റ് ചെയ്ത് കൊണ്ടുവരാൻ ഉത്തരവിട്ടിരിക്കുന്നത്. 11 ലക്ഷം രൂപയുടെ ചെക്ക് കേസിൽ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി.

കൊ​ച്ചി: കോ​ട്ട​യ​ത്ത് കെ​വി​ൻ എ​ന്ന യു​വാ​വ് കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ത​നി​ക്കെ​തി​രേ കേ​സി​ൽ പ്ര​തി​യാ​യ എ​എ​സ്ഐ ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ൾ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന് കോ​ട്ട​യം മു​ൻ എ​സ്പി എ. ​മു​ഹ​മ്മ​ദ് റ​ഫീ​ഖ്. മു​ഖ്യ​പ്ര​തി ഷാ​നു ചാ​ക്കോ​യു​ടെ അ​മ്മ ത​ന്‍റെ ബ​ന്ധു​വ​ല്ലെ​ന്നും കെ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ കാ​ര്യം താ​ൻ വൈ​കി​യാ​ണ് അ​റി​ഞ്ഞ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കെ​വി​ന്‍റെ തി​രോ​ധാ​നം അ​ന്വേ​ഷി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശി​ച്ചി​രു​ന്നു. വി​ഷ​യം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​പ്പോ​ൾ ത​ന്നെ ഡി​വൈ​എ​സ്പി​യോ​ട് അ​ന്വേ​ഷി​ക്കാ​ൻ നി​ർ​ദേ​ശി​ച്ചെ​ന്ന് മു​ഖ്യ​മ​ന്ത്രി​യെ അ​റി​യി​ക്കു​ക​യും ചെ​യ്തു. മു​ഖ്യ​മ​ന്ത്രി സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കു​ന്ന​തി​ന് തൊ​ട്ടു​മു​ന്പാ​ണ് താ​ൻ വി​വ​രം അ​റി​ഞ്ഞ​ത്. കോ​ട​തി​യെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച മു​ൻ എ​എ​സ്ഐ ബി​ജു​വി​നെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും മാ​ധ്യ​മ​ങ്ങ​ളോ​ട് വി​കാ​രാ​ധീ​ന​നാ​യി പ്ര​തി​ക​രി​ച്ച് മു​ഹ​മ്മ​ദ് റ​ഫീ​ഖ് പ​റ​ഞ്ഞു. ആ ​കു​ടും​ബ​വു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നു തെ​ളി​യി​ക്കാ​ൻ ആ​രോ​പ​ണ​മു​ന്ന​യി​ക്കു​ന്ന​വ​രെ വെ​ല്ലു​വി​ളി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

കെ​വി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ൽ മു​ഹ​മ്മ​ദ് റ​ഫീ​ഖി​നെ​തി​രേ ആ​രോ​പ​ണ​വു​മാ​യി അ​റ​സ്റ്റി​ലാ​യ എ​എ​സ്ഐ ബി​ജു രം​ഗ​ത്തെ​ത്തി​യി​രു​ന്നു. സാ​നു​വി​ന്‍റെ അ​മ്മ​യു​ടെ ബ​ന്ധു​വാ​ണ് എ​സ്പി മു​ഹ​മ്മ​ദ് റ​ഫീ​ഖെ​ന്ന് ബി​ജു​വി​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ ഏ​റ്റു​മാ​നൂ​ർ കോ​ട​തി​യി​ൽ അ​റി​യി​ച്ചു. കെ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ എ​ത്തി​യ സാ​നു ചാ​ക്കോ​യു​ടെ​യും സം​ഘ​ത്തി​ന്‍റെ​യും പ​ക്ക​ൽ​നി​ന്നു പ​ട്രോ​ളിം​ഗ് ജീ​പ്പി​ലെ എ​എ​സ്ഐ ബി​ജു 2,000 രൂ​പ കൈ​ക്കൂ​ലി വാ​ങ്ങി​യ​താ​യി പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ ബി​ജു​വി​നെ സ​ർ​വീ​സി​ൽ​നി​ന്നു സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു.

സിനിമാ തിയറ്ററിലെ ശുചിമുറിയിൽ നിന്നു പെൺകുട്ടിയുടെ ദൃശ്യം പകർത്താൻ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. കരുവളത്തെ ഷമീറി (28) നെയാണ് ഹൊസ്ദുർഗ് പൊലീസ് അറസ്റ്റ് ചെയ്തത്. പരാതിക്കാരിയായ പെൺകുട്ടിക്കു പ്രായപൂർത്തിയാകാത്തതിനെ തുടർന്നു ഷമീറിനെതിരെ പോക്സോയും ചുമത്തി. കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട്ടെ തിയറ്ററിലാണു സംഭവം.

മാതാപിതാക്കൾക്കൊപ്പം തിയറ്ററിലെത്തിയ പെൺകുട്ടി ഇന്റർവെൽ സമയത്തു ശുചിമുറിയിൽ പോയപ്പോഴാണ് യുവാവ് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചത്. പെൺകുട്ടി നിലവിളിച്ചതോടെ ഷമീർ തിയറ്ററിൽ നിന്നു ഇറങ്ങി ഓടി. വിവരമറിഞ്ഞു സ്ഥലത്തെത്തിയ പൊലീസ് തിയറ്ററിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു പ്രതി രക്ഷപ്പെട്ട കാറിന്റെ നമ്പർ കണ്ടെത്തുകയായിരുന്നു. തുടർന്നു നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്.

 

മോ​​​സ്കോ: ഇ​​​ന്ന​​​ലെ ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ൻ നേ​​​താ​​​വ് കിം ​​​ജോം​​​ഗ് ഉ​​​ന്നു​​​മാ​​​യി പ്യോ​​​ംഗ്യാം​​​ഗി​​​ൽ കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി​​​യ റ​​​ഷ്യ​​​ൻ വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി സെ​​​ർ​​​ജി ലാ​​​വ്റോ​​​വ് കി​​​മ്മി​​​നെ മോ​​​സ്കോ സ​​​ന്ദ​​​ർ​​​ശി​​​ക്കാ​​​ൻ ക്ഷ​​​ണി​​​ച്ചു.

പു​​​ടി​​​ന്‍റെ ആ​​​ശം​​​സ​​​ക​​​ൾ ലാ​​​വ്റോ​​​വ് നേ​​​രി​​​ട്ട് കി​​​മ്മി​​​നെ അ​​​റി​​​യി​​​ച്ചെ​​​ന്നു മോ​​​സ്കോ​​​യി​​​ൽ റ​​​ഷ്യ​​​ൻ വി​​​ദേ​​​ശ​​​മ​​​ന്ത്രാ​​​ല​​​യം പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ പ​​​റ​​​ഞ്ഞു. സിം​​​ഗ​​​പ്പൂ​​​രി​​​ലെ നി​​​ർ​​​ദി​​​ഷ്ട കിം-​​​ട്രം​​​പ് ഉ​​​ച്ച​​​കോ​​​ടി സം​​​ബ​​​ന്ധി​​​ച്ച് കി​​​മ്മി​​​ന്‍റെ സ​​​ഹാ​​​യി യോം​​​ഗ് ചോ​​​ൾ ന്യൂ​​​യോ​​​ർ​​​ക്കി​​​ൽ സ്റ്റേ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി പോം​​​പി​​​യോ​​​യു​​​മാ​​​യി ച​​​ർ​​​ച്ച ന​​​ട​​​ത്തു​​​ന്ന അ​​​വ​​​സ​​​ര​​​ത്തി​​​ൽ ത​​​ന്നെ​​​യാ​​​ണു ലാ​​​വ്റോ​​​വ് പ്യോം​​​ഗ്യാം​​​ഗി​​​ലെ​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്ന​​​തു ശ്ര​​​ദ്ധേ​​​യ​​​മാ​​​ണ്.

യു​​​എ​​​സി​​​ന്‍റെ അ​​​ധീ​​​ശ​​​മ​​​നോ​​​ഭാ​​​വ​​​ത്തെ ചെ​​​റു​​​ക്കു​​​ന്ന പു​​​ടി​​​ന്‍റെ ന​​​ട​​​പ​​​ടി​​​യെ കിം ​​​അ​​​ഭി​​​ന​​​ന്ദി​​​ച്ച​​​താ​​​യും റി​​​പ്പോ​​​ർ​​​ട്ടു​​​ണ്ട്. റ​​​ഷ്യ​​​യു​​​മാ​​​യി സ​​​ഹ​​​ക​​​ര​​​ണം ശ​​​ക്തി​​​പ്പെ​​​ടു​​​ത്താ​​​നു​​​ള്ള ആ​​​ഗ്ര​​​ഹ​​​വും കിം ​​​ലാ​​​വ്റോ​​​വി​​​നെ അ​​​റി​​​യി​​​ച്ചു.​​​ കി​​​മ്മി​​​ന്‍റെ പ്ര​​​തി​​​ക​​​ര​​​ണം അ​​​മേ​​​രി​​​ക്ക​​​യെ അ​​​ലോ​​​സ​​​ര​​​പ്പെ​​​ടു​​​ത്തി​​​യേ​​​ക്കാ​​​ം.

ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ൻ പ്ര​​​ശ്ന​​​ത്തി​​​ൽ കൂ​​​ടു​​​ത​​​ൽ സ​​​ജീ​​​വ​​​മാ​​​യി ഇ​​​ട​​​പെ​​​ടാ​​​നാ​​​ണു റ​​​ഷ്യ​​​യു​​​ടെ ശ്ര​​​മ​​​മെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ണി​​​ക്ക​​​പ്പെ​​​ടു​​​ന്നു. ചൈ​​​നീ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഷി ​​​ചി​​​ൻ​​​പിം​​​ഗു​​​മാ​​​യും ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ​​​ൻ് പ്ര​​​സി​​​ഡ​​​ന്‍റ് മൂ​​​ൺ ​​​ജേ ഇ​​​ന്നു​​​മാ​​​യും കിം ​​​ച​​​ർ​​​ച്ച ന​​​ട​​​ത്തി​​​യെ​​​ങ്കി​​​ലും റ​​​ഷ്യ​​​ൻ നേ​​​താ​​​ക്ക​​​ളു​​​മാ​​​യി ആ​​​ശ​​​യ​​​വി​​​നി​​​മ​​​യം ക​​​മ്മി​​​യാ​​​യി​​​രു​​​ന്നു. ഈ ​​​അ​​​വ​​​സ്ഥ മാ​​​റ്റാ​​​ൻ റ​​​ഷ്യ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​തി​​​ന്‍റെ സൂ​​​ച​​​ന​​​യാ​​​ണ് ലാ​​​വ്റോ​​​വി​​​ന്‍റെ സ​​​ന്ദ​​​ർ​​​ശ​​​നം.

RECENT POSTS
Copyright © . All rights reserved