Latest News

കെവിൻ കൊലക്കേസിൽ മുങ്ങിമരണത്തിനും മുക്കിക്കൊലയ്ക്കും തുല്യസാധ്യത നൽകി പോസ്റ്റ് മോർട്ടം റിപ്പോർട്ട്. മുങ്ങിമരണമെന്ന് സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ടില്‍ അസ്വാഭാവിക മരണത്തിനുള്ള സാധ്യതകളാണ് ഏറെയും. ശരീരത്തിലെ മുറിവുകളുടെ സ്വഭാവമാണ് സംശയങ്ങള്‍ വര്‍ധിപ്പിക്കുന്നത്. വിദഗ്ധ അഭിപ്രായത്തിനായി മെഡിക്കൽ ബോർഡിന്റെ സഹായം തേടാൻ പൊലിസ് തീരുമാനിച്ചു.

ശ്വാസകോശത്തില്‍ വെള്ളംകയറിയാണ് കെവിന്‍റെ മരണം സംഭവിച്ചതെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തം. ശ്വാസകോശത്തിന്റെ ഒരു പാളിയിൽ നിന്നു 150 മില്ലിലിറ്ററും അടുത്തതിൽ നിന്നു 120 മില്ലിലിറ്ററും വെള്ളം ലഭിച്ചു. മുങ്ങിമരണം അല്ലെങ്കിൽ അബോധവസ്ഥയിലായ കെവിനെ പുഴയിൽ തള്ളി എന്ന രണ്ടു സാധ്യതകളാണ് അന്വേഷണ സംഘത്തിനു മുന്നിലുള്ളത്.

തെന്‍മലയ്ക്ക് സമീപം ചാലിയക്കര പുഴയിലാണ് കെവിന്‍റെ മൃതദേഹം കണ്ടെത്തിയത്. പതിനാറ് മുറിവുകളാണ് കെവിന്‍റെ ശരീരത്തിലുള്ളത് ഇതൊന്നും പക്ഷെ മരണത്തിനിടയാക്കുന്നതല്ല. നെഞ്ചിലോ അസ്ഥികള്‍ക്കോ ഒടിവോ ചതവോ ഇല്ല. ആന്തരീകാവയവങ്ങള്‍ക്കും പരുക്കില്ല. സ്വാഭാവിക മുങ്ങിമരണമെന്ന് കരുതാന്‍ കാരണം ഇതൊക്കെയാണ്. എന്നാല്‍ വലത് കണ്ണിന്‍റെ മുകളിലേറ്റ ക്ഷതം ഉള്‍പ്പെടെയുള്ള പരുക്കുകള്‍ അസ്വാഭാവിക മരണത്തിലേക്ക് വിരല്‍ചൂണ്ടുന്നു. കണ്ണിലേറ്റ ഇടിയുടെ ആഘാതത്തില്‍ ബോധക്ഷയം സംഭവിക്കാന്‍ സാധ്യത ഏറെ.

കൂടാതെ നിലത്തുകൂടെ വലിച്ചിഴച്ചാലുണ്ടാകുന്ന മുറിവുകളും കെവിന്‍റെ ശരീരത്തിലുണ്ട്. ശ്വാസകോശത്തിൽ വെളളമുണ്ടെങ്കിലും മണൽതരിയോ ഇലയോ ഇല്ല. കാറിനുള്ളില്‍ വെച്ചുള്ള ആക്രമണത്തില്‍ ബോധം നഷ്ടപ്പെട്ട കെവിനെ അക്രമികള്‍ വലിച്ചിഴച്ച് പുഴയില്‍ മുക്കികൊന്നതാകാമെന്ന സംശയമാണ് ഇതിലൂടെ ബലപ്പെടുന്നത്.

 

കൊല്ലം: പ്രണയ വിവാഹം കഴിച്ചതിന്റെ പേരില്‍ ദളിത് യുവാവ് കെവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികള്‍ ഉപയോഗിച്ച വാളുകള്‍ കണ്ടെടുത്തു. നാല് വാളുകളാണ് കണ്ടെടുത്തത്. പ്രതി വിഷ്ണുവിന്റെ വീട്ടില്‍ നിന്നുമാണ് വാളുകള്‍ കണ്ടെടുത്തത്.

അതേസമയം പ്രതികളെ ചാലിയേക്കരയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. കെവിനെ റോഡില്‍ നിന്ന് താഴെയുള്ള പുഴയിലേക്ക് തള്ളിയിട്ടെന്ന് പ്രതികളായ നിയാസും റിയാസും മൊഴി നല്‍കി. ചാലിയേക്കരയില്‍ തെളിവെടുപ്പിന് എത്തിച്ചപ്പോഴാണ് പ്രതികള്‍ മൊഴി നല്‍കിയത്. തെളിവെടുപ്പിന് എത്തിച്ച പ്രതികള്‍ക്കെതിരെ നാട്ടുകാര്‍ പ്രതിഷേധിച്ചു. കുറ്റകൃത്യം നടത്തിയ രീതി പ്രതികളെക്കൊണ്ട് പോലീസ് പുനരാവിഷ്‌കരിച്ചു.

കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് കെവിനെ ഷാനു ചാക്കോയുടെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘം തട്ടിക്കൊണ്ടു പോയത്. തിങ്കളാഴ്ച രാവിലെ ചാലിയേക്കര പുഴയില്‍ കെവിന്റെ മൃതദേഹം കണ്ടെത്തി.

അതേസമയം കെവിന്റേത് മുങ്ങിമരണമാണെന്നാണ് അന്തിമ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഇക്കാര്യം വിശദമായി പരിശോധിക്കാന്‍ അന്വേഷണ സംഘം മെഡിക്കല്‍ ബോര്‍ഡിന്റെ സഹായം തേടി. കെവിനെ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം പുഴയില്‍ തള്ളിയിട്ടതോ ഓടിച്ച് പുഴയിലേക്ക് ഇറക്കിയതോ ആകാമെന്നാണ് പോലീസ് നിഗമനം.

 

തിരുവനന്തപുരം: നിപ്പ വൈറസ് ബാധ സംബന്ധിച്ച് ഭയപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് സര്‍ക്കാര്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന ഉന്നതതല യോഗത്തിന്റേതാണ് വിലയിരുത്തല്‍. കൂടുതല്‍ കേസുകള്‍ ഉണ്ടാകാത്ത സാഹചര്യത്തില്‍ ഇപ്പോള്‍ ഭയപ്പെടേണ്ട സാഹചര്യമില്ല. രണ്ടാം ഘട്ടത്തില്‍ ചുരുങ്ങിയ കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. നേരത്തെ വൈറസ് ബാധ സ്ഥിരീകരിച്ച 18 കേസുകളില്‍ 16 പേരാണ് മരിച്ചത്. കണ്ണൂരിലും വയനാട്ടിലും ഓരോ മരണം നിപ്പ മൂലമല്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

ആശങ്കയുടെ സാഹചര്യമില്ലെങ്കിലും ജൂണ്‍ 30 വരെ നിരീക്ഷണം തുടരുമെന്ന് ആരോഗ്യമന്ത്രി കെ.കെ ഷൈലജ വ്യക്തമാക്കി. വളരെയധികം ശ്രദ്ധിക്കേണ്ട സമയമാണ് ജൂണ്‍ 30 വരെ. ഇതിനിടെ ചെറിയ വീഴ്ചകള്‍ പോലും ഉണ്ടാകാതിരിക്കാനാണ് സര്‍ക്കാര്‍ ശ്രദ്ധിക്കുന്നത്. ഭയപ്പെടേണ്ട സാഹചര്യം സംസ്ഥാനത്ത് ഇല്ലെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്ത് നിന്നുള്ള മെഡിക്കല്‍ സംഘം കോഴിക്കോട് തുടരാന്‍ യോഗം തീരുമാനിച്ചു. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച്, നാഷണല്‍ ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് എപ്പിഡമിയോളജി എന്നിവടങ്ങളിലെ വിദഗ്ധരും കോഴിക്കോട് തുടരും.

വൈറസ് ബാധിച്ചവരുമായി അടുത്തിടപഴകിയവരെന്ന് സംശയിക്കപ്പെടുന്ന രണ്ടായിരത്തോളം പേര്‍ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലുണ്ട്. ഇവര്‍ക്ക് അരി ഉള്‍പ്പെടെ ഭക്ഷ്യവസ്തുക്കളുടെ കിറ്റ് സര്‍ക്കാര്‍ നല്‍കും. കോഴിക്കോട്, മലപ്പുറം ജില്ലാ കളക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രി ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കി. വീഡിയോ കോണ്‍ഫ്രണ്‍സ് വഴിയാണ് യോഗം ഏകോപിപ്പിച്ചത്. ആരോഗ്യമന്ത്രിയും ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍ സരിതയും കോഴിക്കോട് നിന്നുമാണ് യോഗത്തില്‍ പങ്കെടുത്തത്.

 

കോഴിക്കോട്: സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന നിപ്പ വൈറസ് ബാധയ്ക്ക് മരുന്നുണ്ടെന്ന അവകാശവാദവുമായി ഹോമിയോ ഡോക്ടര്‍മാര്‍. രോഗികളെ ചികിത്സിക്കാന്‍ തങ്ങളെ അനുവദിക്കണമെന്നും ഹോമിയോ ഡോക്ടര്‍മാര്‍ ആരോഗ്യവകുപ്പിനോട് ആവശ്യപ്പെട്ടു. ഇന്ത്യന്‍ ഹോമിയോപതിക് മെഡിക്കല്‍ അസോസിയേഷനാണ് ഇക്കാര്യം സംബന്ധിച്ച സ്ഥിരീകരണം നടത്തിയിരിക്കുന്നത്. നിപ്പയ്ക്ക് മരുന്നു കണ്ടുപിടിച്ചതായി ഹോമിയോ ഡോക്ടര്‍മാര്‍ ഔദ്യോഗിക പ്രഖ്യാപനവും നടത്തിയിട്ടുണ്ട്.

അതേസമയം ഡോക്ടര്‍മാരുടെ അവകാശവാദം ആരോഗ്യവകുപ്പ് തള്ളി. മരുന്ന് കണ്ടുപിടിച്ചതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. മരുന്നിനെക്കുറിച്ച് വിവരങ്ങള്‍ ലഭ്യമായാല്‍ തന്നെ ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷം മാത്രമെ അവ വിതരണം ചെയ്യാന്‍ കഴിയൂ എന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

ഹോമിയോ ഡോക്ടര്‍മാരുടെ സംസ്ഥാനഘടകമാണ് നിപ്പ വൈറസിന് പ്രതിരോധ മരുന്നുണ്ട് എന്ന അവകാശവാദവുമായി രംഗത്ത് വന്നിരിക്കുന്നത്. ഹോമിയോപതിക് മെഡിക്കല്‍ അസോസിയേഷന്റെ മറ്റു ഏജന്‍സികളൊന്നും ഇക്കാര്യം സംബന്ധിച്ച തീരുമാനം അറിയിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

ഹോമിയോപ്പതിയില്‍ നിപ്പയ്ക്ക് മരുന്നുള്ളതായി നേരത്തെ വ്യാജ സന്ദേശങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചിരുന്നു. ഇത്തരം വ്യാജ പ്രചരണങ്ങള്‍ സൂക്ഷിക്കണമെന്ന് ആരോഗ്യവകുപ്പ് പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആരോഗ്യവകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ വളരെ കൃത്യമായി പാലിക്കണമെന്നും വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി​​​​യെ ലാ​​​​ഭ​​​​ത്തി​​​​ലാ​​​​ക്കാ​​​​നു​​​​ള്ള ശ്ര​​​​മ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ഇ​​​​ല​​​​ക്‌​​​ട്രി​​​​ക് ബ​​​​സ് സ​​​​ർ​​​​വീ​​​​സ് 18 മു​​​​ത​​​​ൽ തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്ത് ആ​​​​രം​​​​ഭി​​​​ക്കും. ന​​​​ഗ​​​​ര​​​​ത്തി​​​​ൽ പ​​​​രീ​​​​ക്ഷ​​​​ണാ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് 15 ദി​​​​വ​​​​സ​​​​ത്തേ​​​​ക്കു സ​​​​ർ​​​​വീ​​​​സ്.

40 പു​​​​ഷ്ബാ​​​​ക്ക് സീ​​​​റ്റു​​​​ക​​​​ളോ​​​​ടു കൂ​​​​ടി​​​​യ ബ​​​​സി​​​​ൽ സി​​​​സി​​​​ടി​​​​വി കാ​​​​മ​​​​റ, ജി​​​​പി​​​​എ​​​​സ്, വി​​​​നോ​​​​ദ സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ൾ തു​​​​ട​​​​ങ്ങി​​​​യ​​​വ​​​യു​​​മു​​​ണ്ട്. ക​​​​ർ​​​​ണാ​​​​ട​​​​ക, ആ​​​​ന്ധ്ര, ഹി​​​​മാ​​​​ച​​​​ൽ​​​​പ്ര​​​​ദേ​​​​ശ്, മ​​​​ഹാ​​​​രാ​​​ഷ്‌​​​ട്ര, തെ​​​​ലു​​​​ങ്കാ​​​​ന എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ സ​​​​ർ​​​​വീ​​​​സ് ന​​​​ട​​​​ത്തു​​​​ന്ന ഗോ​​​​ൾ​​​​ഡ് സ്റ്റോ​​​​ണ്‍ ഇ​​​​ൻ​​​​ഫ്രാ​​​​ടെ​​​​ക് ലി​​​​മി​​​​റ്റ​​​​ഡ് എ​​​​ന്ന ക​​​​ന്പ​​​​നി​​​​യാ​​​ണ് തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്തു പ​​​​രീ​​​​ക്ഷ​​​​ണ സ​​​​ർ​​​​വീ​​​​സ് ന​​​​ട​​​​ത്തു​​​​ക.

​​​​​    വിജയിക്കു​​​​ക​​​​യാ​​​​ണെ​​​​ങ്കി​​​​ൽ സം​​​​സ്ഥാ​​​​ന​​​​ത്തു മു​​​​ന്നൂ​​​​റോ​​​​ളം വൈ​​​​ദ്യു​​​​തബ​​​​സു​​​​ക​​​​ൾ സ​​​​ർ​​​​വീ​​​​സി​​​​നി​​​​റ​​​​ക്കാ​​​​നാ​​​ണു കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി ആ​​​​ലോ​​​​ചി​​​​ക്കു​​​​ന്ന​​​​ത്.

വി​​​​ല കൂ​​​​ടു​​​​ത​​​​ലാ​​​​യ​​​​തി​​​​നാ​​​​ൽ ഇ​​​​ല​​​​ക്‌​​​ട്രി​​​ക് ബ​​​​സ് വാ​​​​ങ്ങു​​​​ന്ന​​​​തി​​​​നു പ​​​​ക​​​​രം വാ​​​​ട​​​​ക​​​​യ്ക്കെ​​​​ടു​​​​ത്താ​​​​യി​​​​രി​​​​ക്കും സ​​​​ർ​​​​വീ​​​​സ് ന​​​​ട​​​​ത്തു​​​​ക.

കി​​​​ലോ​​​​മീ​​​​റ്റ​​​​ർ നി​​​​ര​​​​ക്കി​​​​ൽ വാ​​​​ട​​​​ക​​​​യും വൈ​​​​ദ്യു​​​​തി​​​​യും ക​​​​ണ്ട​​​​ക്ട​​​​റെ​​​​യും കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി ന​​​​ൽ​​​​കും. ബ​​​​സി​​​​ന്‍റെ മു​​​​ത​​​​ൽ​​​​മു​​​​ട​​​​ക്കും അ​​​​റ്റ​​​​കു​​​​റ്റ​​​​പ്പ​​​​ണി​​​​യും ഡ്രൈ​​​​വ​​​​റും ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള​​​​വ ക​​​​രാ​​​​ർ ഏ​​​​റ്റെ​​​​ടു​​​​ക്കു​​​​ന്ന ക​​​​ന്പ​​​​നി​​​​യാ​​​​ണു വ​​​​ഹി​​​​ക്കേ​​​​ണ്ട​​​​ത്.

നേ​​​​ര​​​​ത്തേ ഇ​​​​ല​​​ക്‌​​​ട്രി​​​ക് ബ​​​​സു​​​​ക​​​​ൾ വാ​​​​ങ്ങാ​​​​നാ​​​​ണു

മുക്കം സര്‍ക്കാര്‍ ഹോമിയോ ഡിസ്പെന്‍സറിയില്‍ വ്യാജപ്രതിരോധ മരുന്ന് വിതരണം ചെയ്ത ഓഫീസ് അറ്റന്‍ഡറെ സസ്പന്‍ഡ് ചെയ്തു. നിപ്പയുടെ പ്രതിരോധ മരുന്നായി മുക്കം, മണാശേരി ഹോമിയോ ഡിസ്പെന്‍സറി വിതരണം ചെയ്ത ഗുളിക കഴിച്ച് മുപ്പതോളം പേര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. മെഡിക്കല്‍ ഓഫിസറുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി.

എന്നാല്‍ ഇത്തരമൊരു പ്രതിരോധ മരുന്ന് കണ്ടെത്തിയിട്ടില്ലെന്നും വ്യാജ പ്രാചരണങ്ങളില്‍ വിശ്വസിക്കരുതെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി. സമൂഹമാധ്യമങ്ങളില്‍ വ്യാജസന്ദേശം പ്രചരിപ്പിച്ച ആറുപേര്‍ അറസ്റ്റിലായി. കോഴിക്കോട് ഫറോക്കില്‍ അഞ്ചുപേരും കൊയിലാണ്ടിയില്‍ ഒരാളുമാണ് പിടിയിലായത്.

അതേസമയം, നിപ്പ വൈറസിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങള്‍ കൂടുതല്‍ ദുഷ്കരമാവുന്നു. പേരാമ്പയിലെ സൂപ്പികടയില്‍ നിന്നും പിടികൂടിയ പഴംതീനി വവ്വാലുകളില്‍ രോഗബാധക്ക് കാരണമായ വൈറസ് കണ്ടെത്താനായില്ല. കൂടുതല്‍ വവ്വാലുകളെ പിടികൂടി പരിശോധിക്കുന്നതിനായി ചെൈന്നയില്‍ നിന്നുള്ള പ്രത്യേക സംഘം കോഴിക്കോട്ടെത്തി.

നിപ്പ വൈറസിനെ പ്രതിരോധിക്കാന്‍ അതീവ ജാഗ്രതയോടെ ആരോഗ്യവകുപ്പ് മുന്നോട്ടുപോകുകയാണ്. കോഴിക്കോട്, മലപ്പുറം ജില്ലകളിലും മാഹിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നത് ഈമാസം 12ലേക്ക് മാറ്റി.

രോഗലക്ഷണങ്ങളുമായി മരിച്ച തലശേരി സ്വദേശി റോജയ്ക്ക് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിപ്പ വൈറസ് രോഗ ലക്ഷണങ്ങളോടെ ഏതാനും ദിവസങ്ങളായി ചികില്‍സയിലായിരുന്നു മരിച്ച തലശേരി, തില്ലങ്കേരി സ്വദേശി റോജ. എന്നാല്‍ പിന്നീട് നടന്ന പരിശോധനയില്‍ ഇവര്‍ക്ക് വൈറസ് ബാധയില്ലെന്ന് തെളിഞ്ഞത് ആരോഗ്യവകുപ്പിന് ആശ്വാസമായി. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നത് ജൂണ്‍ 12 ലേയ്ക്ക് നീട്ടി‌. ഈമാസം അഞ്ചിന് തുറക്കാനായിരുന്നു നേരത്തെയുള്ള തീരുമാനം.

 

കെവിൻ കൊലക്കേസിൽ മുങ്ങിമരണത്തിനും മുക്കിക്കൊലയ്ക്കും തുല്യസാധ്യത നൽകി പോസ്റ്റ് മോർട്ടം റിപ്പോർട്ട്. മുങ്ങിമരണമെന്ന് സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ടില്‍ അസ്വാഭാവിക മരണത്തിനുള്ള സാധ്യതകളാണ് ഏറെയും. ശരീരത്തിലെ മുറിവുകളുടെ സ്വഭാവമാണ് സംശയങ്ങള്‍ വര്‍ധിപ്പിക്കുന്നത്. വിദഗ്ധ അഭിപ്രായത്തിനായി മെഡിക്കൽ ബോർഡിന്റെ സഹായം തേടാൻ പൊലിസ് തീരുമാനിച്ചു.

ശ്വാസകോശത്തില്‍ വെള്ളംകയറിയാണ് കെവിന്‍റെ മരണം സംഭവിച്ചതെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തം. ശ്വാസകോശത്തിന്റെ ഒരു പാളിയിൽ നിന്നു 150 മില്ലിലിറ്ററും അടുത്തതിൽ നിന്നു 120 മില്ലിലിറ്ററും വെള്ളം ലഭിച്ചു. മുങ്ങിമരണം അല്ലെങ്കിൽ അബോധവസ്ഥയിലായ കെവിനെ പുഴയിൽ തള്ളി എന്ന രണ്ടു സാധ്യതകളാണ് അന്വേഷണ സംഘത്തിനു മുന്നിലുള്ളത്.

തെന്‍മലയ്ക്ക് സമീപം ചാലിയക്കര പുഴയിലാണ് കെവിന്‍റെ മൃതദേഹം കണ്ടെത്തിയത്. പതിനാറ് മുറിവുകളാണ് കെവിന്‍റെ ശരീരത്തിലുള്ളത് ഇതൊന്നും പക്ഷെ മരണത്തിനിടയാക്കുന്നതല്ല. നെഞ്ചിലോ അസ്ഥികള്‍ക്കോ ഒടിവോ ചതവോ ഇല്ല. ആന്തരീകാവയവങ്ങള്‍ക്കും പരുക്കില്ല. സ്വാഭാവിക മുങ്ങിമരണമെന്ന് കരുതാന്‍ കാരണം ഇതൊക്കെയാണ്. എന്നാല്‍ വലത് കണ്ണിന്‍റെ മുകളിലേറ്റ ക്ഷതം ഉള്‍പ്പെടെയുള്ള പരുക്കുകള്‍ അസ്വാഭാവിക മരണത്തിലേക്ക് വിരല്‍ചൂണ്ടുന്നു. കണ്ണിലേറ്റ ഇടിയുടെ ആഘാതത്തില്‍ ബോധക്ഷയം സംഭവിക്കാന്‍ സാധ്യത ഏറെ. കൂടാതെ നിലത്തുകൂടെ വലിച്ചിഴച്ചാലുണ്ടാകുന്ന മുറിവുകളും കെവിന്‍റെ ശരീരത്തിലുണ്ട്.

ശ്വാസകോശത്തിൽ വെളളമുണ്ടെങ്കിലും മണൽതരിയോ ഇലയോ ഇല്ല. കാറിനുള്ളില്‍ വെച്ചുള്ള ആക്രമണത്തില്‍ ബോധം നഷ്ടപ്പെട്ട കെവിനെ അക്രമികള്‍ വലിച്ചിഴച്ച് പുഴയില്‍ മുക്കികൊന്നതാകാമെന്ന സംശയമാണ് ഇതിലൂടെ ബലപ്പെടുന്നത്. ശരീരത്തിലെയും മുങ്ങിമരിച്ച ജലാശയത്തിലെയും ജലത്തിന്റെ ഘടന കണ്ടെത്തുന്ന ഡയാറ്റം പരിശോധന, ശരീരത്തിൽ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തുന്ന ആന്തരാവയവ പരിശോധന ഫലവും ലഭിക്കേണ്ടതുണ്ട്. ഇതിന് ഒരാഴ്ചത്തെ കാലതാമസം നേരിടും അതിന് മുന്‍പ് മരണ കാരണം സംബന്ധിച്ച സൂചനകൾ ലഭിക്കുന്നതിനാണു വിവിധ വിഭാഗങ്ങളിലെ ഡോക്ടർമാർ അടങ്ങുന്ന മെഡിക്കൽ ബോർഡിന്റെ ഉപദേശം അന്വേഷണ സംഘം തേടുന്നത്.

കെവിന്റെ ശ്വാസകോശത്തിന്റെ ഒരു പാളിയിൽ നിന്നു 150 മില്ലിലിറ്ററും അടുത്തതിൽ നിന്നു 120 മില്ലിലിറ്ററും വെള്ളം ലഭിച്ചു. 70 എംഎൽ വെള്ളത്തിൽ കൂടിയാൽ മുങ്ങിമരണത്തിനാണു സാധ്യത.ശരീരത്തിൽ മരണത്തിന് ഇടയാക്കാവുന്ന മറ്റു മുറിവുകൾ ഇല്ല. ആകെയുള്ള 16 മുറിവുകൾ ഉര‍ഞ്ഞതും ഇടിയുടെ ക്ഷതവും.നെഞ്ചിലെ എല്ലുകൾ തകർന്നിട്ടില്ല. ആന്തരീകാവയവങ്ങൾക്കും പരുക്കില്ല.ഓടി വീണു ശരീരം ഉരഞ്ഞതിന്റെ സൂചനകൾ. കാലിലും ചന്തിയിലും.കണ്ണിന്റെ മുകളിൽ ഇടികൊണ്ട ക്ഷതം. ഇവിടെ ഇടി കൊണ്ടാൽ ബോധം മറയാം. മരിച്ചുവെന്നു കരുതി പുഴയിൽ തള്ളിയതാകാം.കെവിന്റെ ശരീരത്തിലെ എല്ലിന്റെ മജ്ജയിൽ നിന്നുള്ള ഏക കോശ ജീവികളെയും ജലാശയത്തിലെ ഏക കോശ ജിവികളും ഒന്നാണോ എന്നു നോക്കും. ഒന്നാണെങ്കിൽ സ്വാഭാവിക മുങ്ങിമരണം ഉറപ്പിക്കാം.വിസറ പരിശോധനയിൽ വിഷമോ മയക്കുമരുന്നോ കുത്തി വച്ചിട്ടുണ്ടോ എന്നു കണ്ടെത്താം. ശ്വാസകോശത്തിൽ വെളളമുണ്ടെങ്കിലും മണൽതരയോ ഇലയോ ഇല്ല.കെവിന്റെ ശരീരത്തിൽ പ്രാഥമികമായി മദ്യത്തിന്റെ സാന്നിധ്യമില്ല.

ഫ​രീ​ദാ​ബാ​ദ്: ഹ​രി​യാ​ന​യി​ൽ നാ​ലു വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച​ശേ​ഷം കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി പെ​ട്ടി​ക്കു​ള്ളി​ൽ ത​ള്ളി. ഫ​രീ​ദാ​ബാ​ദി​ന​ടു​ത്ത അ​സോ​ട്ടി ഗ്രാ​മ​ത്തി​ലാ​ണു സം​ഭ​വം. പി​താ​വി​ന്‍റെ ക​ട​യി​ൽ ജോ​ലി നോ​ക്കി​യി​രു​ന്ന യു​വാ​വാ​ണ് ബാ​ലി​ക​യെ ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ച​ത്.

ഉ​ച്ച​യ്ക്കു ക​ട​യി​ൽ​നി​ന്നു കു​ട്ടി​യെ വീ​ട്ടി​ൽ​കൊ​ണ്ടു​പോ​യി വി​ടാ​ൻ പോ​യ​ശേ​ഷം ഇ​രു​വ​രെ​യും കാ​ണാ​താ​യി​രു​ന്നു. തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണു കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭോ​ല എ​ന്ന ഇ​രു​പ​ത്തി​നാ​ലു​കാ​ര​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​യാ​ൾ കു​റ്റം സ​മ്മ​തി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. ഇ​യാ​ളു​ടെ ഭാ​ര്യ ര​ണ്ടു വ​ർ​ഷ​മാ​യി ഇ​യാ​ളെ പി​രി​ഞ്ഞു താ​മ​സി​ക്കു​ക​യാ​ണ്.

അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ ക​​​​ലി​​​​ഫോ​​​​ർ​​​​ണി​​​​യ സം​​​​സ്ഥാനത്തെ ഗ​​​​വ​​​​ർ​​​​ണ​​​​ർ പ​​​​ദ​​​​വി​​​​യി​​​​ലേ​​​​ക്കു മ​​​​ത്സ​​​​രി​​​​ക്കു​​​​ന്ന ഇ​​​​രു​​​​പ​​​​ത്തി​​​​ര​​​​ണ്ടു​​​​കാ​​​​ര​​​​നാ​​​​യ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​ൻ ശു​​​​ഭം ഗോ​​​​യ​​​​ൽ ശ്ര​​​​ദ്ധേ​​​​യ​​​​നാ​​​​കു​​​​ന്നു. വ​​​​ർ​​​​ച്വ​​​​ൽ റി​​​​യാ​​​​ലി​​​​റ്റി ക​​​​ന്പ​​​​നി​​​​യി​​​​ൽ ജോ​​​​ലി​​​​ക്കാ​​​​ര​​​​നാ​​​​യ യു​​​​വാ​​​​വ് പ്ര​​​​ചാര​​​​ണ​​​​ത്തി​​​​നാ​​​​യി വ​​ർ​​​​ച്വ​​​​ൽ റി​​​​യാ​​​​ലി​​​​റ്റി സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ പ്ര​​​​യോ​​​​ജ​​​​ന​​​​പ്പെ​​​​ടു​​​​ത്തു​​​​ന്നു.

ഉത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശി​​​​ൽ​​​​നി​​​​ന്നു കു​​​​ടി​​​​യേ​​​​റി​​​​യ ദ​​​​ന്പ​​​​തി​​​​ക​​​​ളു​​​​ടെ മ​​​​ക​​​​നാ​​​​ണ്. യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി ഓ​​​​ഫ് ക​​​​ലി​​​​ഫോ​​​​ർ​​​​ണി​​​​യ​​​​യി​​​​ൽ​​​​നി​​​​ന്നു ബി​​​​രു​​​​ദം നേ​​​​ടി.

അ​​​​ഴി​​​​മ​​​​തി​​​​ക്കെ​​​​തി​​​​രേ​​​​യാ​​​​ണ് ത​​​​ന്‍റെ പോ​​​​രാ​​​​ട്ട​​​​​​​​മെ​​​​ന്നു ഗോ​​​​യ​​​​ൽ പ​​​​റ​​​​യു​​​​ന്നു. സ്വ​​​​ത​​​​ന്ത്ര​​​​നാ​​​​യാ​​​​ണ് മ​​​​ത്സ​​​​രം. ന​​​​വം​​​​ബ​​​​ർ ആ​​​​റി​​​​നു ന​​​​ട​​​​ക്കു​​​​ന്ന തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ ഗോ​​​​യ​​​​ൽ അ​​​​ട​​​​ക്കം 22 സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​ണ്ട്.

 

കോട്ടയം പാമ്പാടിയിൽ എട്ടാംമൈലിൽ സ്വകാര്യ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് 30 പേർക്ക് പരിക്കേറ്റു. കോട്ടയം കറുകച്ചാൽ റൂട്ടിലോടുന്ന സെന്‍റ് മരിയ എന്ന ബസും കോട്ടയം വട്ടക്കാവ് റൂട്ടിലോടുന്ന എംഎം മോട്ടേഴ്സും തമ്മിലാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Copyright © . All rights reserved