Latest News

അഞ്ചു വര്‍ഷമായി മലയാളി കുടുംബപ്രേക്ഷകരുടെ മനസു കീഴടക്കിരുന്ന ബഡായി ബംഗ്ലാവാണ് ഇപ്പോൾ അവസാനിക്കാൻ പോകുന്നത്.നടന്‍ മുകേഷ്, രമേഷ് പിഷാരടി, ആര്യ തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടന്നിരുന്ന പരിപാടി പലപ്പോഴും റേയ്റ്റിങ് ചാര്‍ട്ടുകളില്‍ മുന്‍നിരയില്‍ കയറിയിരുന്നു.

പരിപാടി അവസാനിപ്പിക്കുന്ന വിവരം സംവിധായകനും മിമിക്രികലാകാരനുമായ രമേഷ് പിഷാരടി ഫേസ്ബുക്ക് വഴിയാണ് ഈ വിവരം പുറത്തു വിട്ടത്. എന്നാലിപ്പോൾ പരിപാടിയുടെ അവസാനത്തെ കുറിച്ച് ആര്യ പറയുകയാണ്.ഷോയില്‍ പിഷാരടിയുടെ ഭാര്യയായി എത്തി ഏറെ ശ്രദ്ധനേടിയ താരമാണ് ആര്യ. അപ്രതിക്ഷിതമായാണു ചാനല്‍ പരിപാടി അവസാനിപ്പിച്ചത് എന്ന് ആര്യ പറയുന്നു. ഷൂട്ട് ചെയ്തു വച്ചിരിക്കുന്ന രണ്ടുമൂന്നു എപ്പിസോഡുകള്‍ ടെലിക്കാസ്റ്റ് ചെയ്യുമോ എന്നു പോലും അറിയില്ല എന്ന് ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ആര്യ പറഞ്ഞു.

പരിപാടി നിര്‍ത്തുക എന്നത് വളരെ വിഷമമുള്ള കാര്യമാണ്. ധാരാളം പേര്‍ ഷോ നിര്‍ത്തരുത് എന്നു പറഞ്ഞു മെസേജ് ചെയ്തു. ഇത്രയും വര്‍ഷമായില്ലെ ഇനിയും വലിച്ചു നീട്ടിയാല്‍ ആളുകള്‍ക്കു ബോറഡിക്കും എന്ന് ആര്യ പറഞ്ഞു. തന്റെ കരിയറിലെ നാഴിക കല്ലായിരുന്നു ബഡായി ബംഗ്ലാവ് എന്ന് ആര്യ പറഞ്ഞു.

പിഷാരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്

പ്രിയമുള്ളവരെ….

സംപ്രേഷണം ചെയ്യാനിരിയ്ക്കുന്ന ഒന്നുരണ്ടു എപ്പിസോഡുകൾ കൂടെ കഴിഞ്ഞാൽ ‘ബഡായി ബംഗ്ളാവ്’ പര്യവസാനിപ്പിക്കുകയാണ് ….കഴിഞ്ഞ 5 വർഷമായി റേറ്റിംഗ് ചാർട്ടുകളിൽ മുൻനിരയിൽ തന്നെ ഈ പരിപാടി ഉണ്ടായിരുന്നു എന്നത് ഏറെ  അഭിമാനവും സന്തോഷവും തരുന്നു .. ഡയാന സിൽവേർസ്റ്റർ , മുകേഷേട്ടൻ,എം.ആർ.രാജൻ സാർ ,പ്രവീൺ സാർ, എന്നിവരോടും അരങ്ങിലും അണിയറയിലും പ്രവർത്തിച്ച സഹപ്രവർത്തകരോടും ഈ അവസരത്തിൽ നന്ദി പറയുന്നു … സിനിമാല, കോമഡി ഷോ,  കോമഡി നഗർ സെക്കന്റ് സ്ട്രീറ്റ്, തട്ടുകട, കോമഡി കസിൻസ്, മിന്നും താരം, ബ്ലഫ് മാസ്റ്റേഴ്സ്, ബഡായി ബംഗ്ളാവ്,  മുപ്പതോളം താര നിശകൾ … ഇങ്ങനെ ചെറുതും വലുതുമായി 15 വർഷങ്ങൾ കൊണ്ട് 1500 ഓളം എപ്പിസോഡുകൾ അവതരിപ്പിക്കുവാൻ എനിക്ക് അവസരം തന്ന ; വരാനിരിക്കുന്ന അവാർഡ് നൈറ്റ് ഉൾപ്പടെയുള്ള പരിപാടികളിൽ അവസരം തന്നുകൊണ്ടിരിക്കുന്ന ഏഷ്യാനെറ്റ് എന്ന മഹാപ്രസ്ഥാനത്തിനു എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ……….

ചാനലും …പരിപാടിയും ……കലാകാരനുമെല്ലാം …പ്രേക്ഷകരില്ലാതെ നിഷ്പ്രഭം ആണ് … ആ സത്യം  ആ ശക്തി നിങ്ങളാണ് …. എപ്പോഴും ഒപ്പം നിൽക്കുന്ന പ്രേക്ഷകരായ നിങ്ങൾക്കും നന്ദി…

 

കൊല്ലപ്പെട്ട കെവിന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ കോട്ടയം മെഡിക്കല്‍ കോളെജില്‍ പൂർത്തിയായി. അതേസമയം ആശുപത്രി മുന്നില്‍ തമ്പടിച്ച സിപിഐഎം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിൽ മാേര്‍ച്ചറിക്ക് പുറത്ത് സംഘര്‍ഷം ഉണ്ടായത്. മോര്‍ച്ചറിക്ക് പുറത്തേക്ക് ഒരു വിഭാഗം പ്രവര്‍ത്തകര്‍ തള്ളിക്കറാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് കാരണമായത്.

മുന്‍ ആഭ്യന്തരമന്ത്രിയും കോട്ടയം എംഎല്‍എയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനു നേരെ സിപിഎം പ്രവര്‍ത്തകര്‍ കൈയേറ്റശ്രമം നടത്തി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഷര്‍ട്ട് വലിച്ചുകീറി. പൊലീസ് ഇടപെട്ട് സ്ഥിതിഗതികള്‍ ശാന്തമാക്കി. പിന്നാലെ തിരുവഞ്ചൂരും ഏതാനും പ്രവര്‍ത്തകരും മോര്‍ച്ചറിക്കുള്ളില്‍ കയറി. എന്നാല്‍ ഷര്‍ട്ട് വലിച്ചുകീറിയ പ്രവര്‍ത്തകനെ അകത്തുകയറാന്‍ സിപിഎം പ്രവര്‍ത്തകര്‍ സമ്മതിച്ചില്ല.

കെവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നീനുവിന്റെ മാതാപിതാക്കളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തതായി സൂചനയുണ്ട്. കെവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികള്‍ ഹോട്ടല്‍ മുറിയില്‍ വച്ചാണ് ഗൂഢാലോചന നടത്തിയതെന്ന് പൊലീസ് പറഞ്ഞു. കെവിനെ അക്രമിച്ചതിന്റെ തലേ ദിവസം കോട്ടയത്തെ ഹോട്ടലില്‍ സംഘം മുറിയെടുത്തിരുന്നു. ഇവര്‍ക്ക് പ്രാദേശിക സഹായം ലഭിച്ചുവെന്നും പൊലീസ് പറഞ്ഞു.

പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് കൈമാറുന്ന മൃതദ്ദേഹം കോട്ടയം ഗുഡ് ഷെപ്പേര്‍ഡ് ദേവാല സെമിത്തേരിയില്‍ സംസ്‌കരിക്കും. കൊലപാതകത്തിലും പൊലീസ് നടപടികളിലും പ്രതിഷേധിച്ച്‌ വിവിധ രാഷ്ട്രിയ പാര്‍ട്ടികളും സമുധായ സംഘടനകളും ആഹ്വാനം ചെയ്യ്ത ഹര്‍ത്താല്‍ ജില്ലയില്‍ പുരോഗമിക്കുകയാണ്.

കോട്ടയം: താന്‍ കെവിന്റെ ഭാര്യയായിത്തന്നെ ജീവിക്കുമെന്ന് നീനു. ഇവിടെ നിന്ന് തന്നെ ആരും കൊണ്ടുപോകരുതെന്നും നീനു പറഞ്ഞു. കെവിനുമായുള്ള ബന്ധത്തില്‍ നിന്ന് പിന്‍മാറണമെന്ന് കേസില്‍ ഇപ്പോള്‍ പിടിയിലായ നിയാസും മറ്റു ബന്ധുക്കളും ആവശ്യപ്പെട്ടിരുന്നു. വിവാഹത്തില്‍ നിന്ന് പിന്‍മാറിയില്ലെങ്കില്‍ വെട്ടിക്കൊല്ലുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നതായി നീനു പറഞ്ഞു. തന്റെ മാതാപിതാക്കളുടെ അറിവോടെയാണ് കൊലപാതകമെന്നും നീനു പറഞ്ഞു.

കെവിന്റെ കൊല ആസൂത്രിതമാണെന്ന് പിതാവ് രാജനും പറഞ്ഞു. നീനുവിന്റെ ബന്ധുക്കള്‍ ദിവസങ്ങളോളം കോട്ടയത്തുണ്ടായിരുന്നു. സിപിഎം പ്രവര്‍ത്തകര്‍ ഇവരെ സഹായിച്ചതായി സംശയമുണ്ടെന്നും രാജന്‍ വ്യക്തമാക്കി. നീനുവിന്റെ സഹോദരന്‍ തന്നെ കാണാന്‍ വന്നിരുന്നുവെന്നും അമ്മയ്ക്കു നീനുവിനെ കാണണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും രാജന്‍ പറഞ്ഞു. ഇയാള്‍ അന്ന് വന്ന അതേ ഇന്നോവയില്‍ തന്നെയാണ് കെവിനെ തട്ടിക്കൊണ്ടു പോയത്. ഇനിയുള്ള കാലം നീനുവിനെ സംരക്ഷിക്കാന്‍തന്നെയാണ് തീരുമാനമെന്നും രാജന്‍ അറിയിച്ചു.

കെവിന്റെ മരണത്തിനു കാരണമായ പോലീസ് അനാസ്ഥയില്‍ പ്രതിഷേധിച്ച് കോട്ടയം ജില്ലയില്‍ ഇന്ന് ഹര്‍ത്താല്‍ നടക്കുകയാണ്. യുഡ്എഫ്, ബിജെപി, സിഎസ്ഡിഎസ്, കെപിഎംഎസ് പുന്നല വിഭാഗം തുടങ്ങിയവരാണ് ഹര്‍ത്താല്‍ ആചരിക്കുന്നത്.

കൊല്ലപ്പെട്ട കെവിന്റെ പ്രണയം വീട്ടുകാര്‍ അറിയുന്നത് പ്രശ്‌നം ഉണ്ടായപ്പോള്‍. അധികം ആരോടും സംസാരിക്കാത്ത പ്രകൃതക്കാരനും അടുത്ത കൂട്ടുകാര്‍ കുറവുള്ള ആളുമായ കെവിന്‍ പ്രണയം അധികമാരേയും അറിയിക്കാതെ രഹസ്യമായി സൂക്ഷിക്കുകയായിരുന്നു. എന്നാല്‍ പെണ്‍കുട്ടി നീനുവിന് മറ്റൊരു വിവാഹം ആലോചിക്കുന്നതായി അറിഞ്ഞതിനെ തുടര്‍ന്നായിരുന്നു വെള്ളിയാഴ്ച റജിസ്റ്റര്‍ വിവാഹം ചെയ്തതും പ്രശ്‌നങ്ങള്‍ ഉണ്ടായതും.

അതേസമയം വിവാഹക്കാര്യം വെള്ളിയാഴ്ച തന്നെ കളിക്കൂട്ടുകാരനും മെഡിക്കല്‍ റെപ്പുമായ ശ്രീവിഷ്ണുവുമായി പങ്കുവെച്ചിരുന്നതായി വിവരമുണ്ട്. ശ്രീവിഷ്ണു വിളിച്ചപ്പോള്‍ കല്യാണമാണെന്നും കാര്യങ്ങള്‍ നേരില്‍  കാണുമ്പോൾ  പറയാമെന്നും കെവിന്‍ പറഞ്ഞു. പിന്നീട് സ്വിച്ച്‌ ഓഫ് ചെയ്തതോടെ ശ്രീവിഷ്ണുവിന് കൂടുതലൊന്നും പറയാനായില്ല.  ഫോണ്‍ കിട്ടാതായതോടെ വിഷ്ണു മെസേജ് അയച്ചു. തിങ്കളാഴ്ച രാവിലെ കെവിന്‍ കൊല്ലപ്പെട്ട വിവരമറിഞ്ഞ് വീട്ടില്‍ എത്തിയപ്പോഴാണ് ശ്രീവിഷ്ണുവുമായി സംസാരിച്ച കാര്യം പോലും കെവിന്റെ വീട്ടുകാര്‍ അറിഞ്ഞത്. ഏറ്റുമാനൂര്‍ ഐ.ടി.ഐയിലെ പഠനകാലത്തും അതിനു ശേഷവും മാന്നാനത്ത് പിതൃസഹോദരി  വീട്ടിലായിരുന്നു കെവിന്റെ താമസം.

കൊല്ലം തെന്മലയില്‍നിന്നു ബിരുദപഠനത്തിനായി മാന്നാനത്തെത്തിയ നീനുവുമായി അവിടെ വെച്ച്‌ യാദൃച്ഛികമായുണ്ടായ പരിചയം അടുപ്പമായും പിന്നീടു പ്രണയമായും മാറുകയായിരുന്നു. പക്ഷേ കുടുംബാംഗങ്ങളില്‍നിന്നു പോലും കെവിന്‍ ഈ വിവരം മറച്ചുവച്ചു. കോട്ടയം സബ് രജിസ്ട്രാര്‍ ഓഫിസില്‍ വിവാഹം രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞാണ് കെവിന്റെ കുടുംബവും വിവരമറിഞ്ഞത്. എസ്.എച്ച്‌. മൗണ്ടില്‍ ടൂവീലര്‍ വര്‍ക്‌ഷോപ് നടത്തുന്ന പിതാവ് ജോസഫിന്റെ (രാജന്‍) തുച്ഛമായ വരുമാനമായിരുന്നു കുടുംബത്തിന്റെ ആശ്രയം. ഒരു ഇലക്‌ട്രീഷ്യന്റെ സഹായിയായി വയറിങ് ജോലികള്‍ ചെയ്യുകയായിരുന്ന കെവിന്‍ ഏതാനും നാള്‍  മുൻപ് ദുബായിലേക്ക് പോയത്.

സഹോദരി കൃപയുടെ വിവാഹവും സ്വന്തമായി നല്ലൊരു കിടപ്പാടവുമൊക്കെ കെവിന്റെ സ്വപ്‌നങ്ങളില്‍ ഉണ്ടായിരുന്നു. വീട്ടുകാര്‍ നീനുവിനു വിവാഹമുറപ്പിച്ചെന്ന് അറിഞ്ഞ് ഏകദേശം ഒരു മാസം മുൻപ് കെവിന്‍ നാട്ടിലെത്തിയത്. പരീക്ഷാവിവരം അറിയാനെന്ന പേരില്‍ നീനു 23-നു കോട്ടയത്തെത്തി. ഹിന്ദു ചേരമര്‍ വിഭാഗക്കാരായിരുന്ന കെവിന്റെ കുടുംബം പിന്നീട് ക്രിസ്തുമതം സ്വീകരിച്ചവരാണ്. റോമന്‍ കാത്തലിക് വിഭാഗത്തില്‍പ്പെട്ട, ധനസ്ഥിതിയുള്ള നീനുവിന്റെ കുടുംബത്തിനു കെവിനെ അംഗീകരിക്കാന്‍ കഴിയുമായിരുന്നില്ല.

നീനു ഫോണിലൂടെ തെന്മലയിലെ വീട്ടില്‍ അറിയിച്ചതോടെ  ഭീഷണിയായി. നീനുവിന്റെ ബന്ധുക്കള്‍ പരാതി നല്‍കിയതോടെ കോട്ടയം ഗാന്ധിനഗര്‍ പോലീസ് ഇവരെ വിളിപ്പിച്ചു. കെവിനൊപ്പം ജീവിക്കാനാണു താല്‍പര്യമെന്നു നീനു അറിയിച്ചു. പ്രകോപിതരായ ബന്ധുക്കള്‍ നീനുവിനെ പോലീസിന്റെ മുന്നില്‍ മര്‍ദിച്ചു വാഹനത്തില്‍ കയറ്റാന്‍ ശ്രമം നടത്തിയെങ്കിലും നാട്ടുകാര്‍ സംഘടിച്ചതോടെ പിന്‍വാങ്ങി. അതോടെ നീനുവിനെ രഹസ്യമായി അമ്മഞ്ചേരിയിലുള്ള ലേഡീസ് ഹോസ്റ്റലിലേക്കു മാറ്റി.

കെവിന്‍ അമ്മാവന്റെ മകനായ അനീഷിനൊപ്പം മാന്നാനത്തെ വീട്ടിലേക്കു പോയി. പക്ഷേ ഈ കരുതലും തുണയായില്ല. ഞായറാഴ്ച പുലര്‍ച്ചെയാണ് മൂന്നു വാഹനങ്ങളിലായി എത്തിയ സംഘം മാന്നാനം പള്ളിപ്പടിയിലെ വീടു തല്ലിത്തകര്‍ത്ത് കെവിനെയും അനീഷിനെയും തട്ടിക്കൊണ്ടു പോയത്. യാത്രയ്ക്കിടെ അനീഷിനെ വഴിയില്‍ ഇറക്കിവിട്ടു. കെവിനെപ്പറ്റി വിവരം ലഭിച്ചില്ല. എവിടെ എന്ന ചോദ്യത്തിന് ഉത്തരമായത് ഇന്നലെ രാവിലെ തെന്മലയില്‍ മൃതദേഹം കണ്ടെത്തിയപ്പോഴാണ്.

കെവിന്റെ കൊലപാതകം സംബന്ധിച്ച വാർത്ത ജനം അറിയാതിരിക്കാൻ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കേബിള്‍ വയറുകള്‍ മുറിച്ചുമാറ്റി.ഇന്ദിരഗാന്ധിയുടെ ഭരണകാലത്ത് പരിചിതമായിരുന്ന ദൃശ്യമാധ്യമങ്ങൾക്കുള്ള വിലക്ക് ഇന്ന് ചെങ്ങന്നൂരുകാർക്ക് നേരിട്ടനുഭവിക്കാൻ അവസരം ലഭിച്ചത്.

പ്രണയിച്ച്‌ വിവാഹം കഴിച്ചതിന്റെ പേരില്‍ കോട്ടയം സ്വദേശിയായ കെവിന്‍ ജോസഫിനെ തട്ടിക്കൊണ്ട് പോയി കൊല്ലപ്പെടുത്തിയ സംഭവത്തിൽ വാര്‍ത്തയ്ക്ക് ചെങ്ങന്നൂരില്‍ വിലക്ക്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിലാണ് വാർത്തയ്ക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. വാര്‍ത്ത ജനങ്ങളിലേക്ക് എത്താതിരിക്കാന്‍ മണ്ഡലത്തില്‍ വ്യാപകമായി കേബിള്‍ മുറിച്ചുകളഞ്ഞു. സംഭവത്തിന് പിന്നില്‍ സിപിഐഎം ആണെന്ന് ആരോപണം ഉയരുന്നുണ്ട്.

മുളക്കുഴ, ഐടിഐ ജംഗ്ഷന്‍, ബഥേല്‍ ജംഗ്ഷന്‍ എന്നിവിടങ്ങളിലെ കേബിളുകളാണ് മുറിച്ചുകളഞ്ഞത്. അതേസമയം പുത്തന്‍കാവ്, ഇടനാട് പാണ്ഡവന്‍പാറ, പുലിയൂര്‍, പാണ്ടനാട് എന്നിവിടങ്ങളിലും കേബിള്‍ സംപ്രേഷണം തടസ്സപ്പെട്ടു. സംഭവത്തില്‍ ദുരൂഹതയുള്ളതായി കേബിള്‍ ഓപ്പറേറ്റേഴ്‌സ് അറിയിച്ചു.

വാര്‍ത്തകള്‍ ചെങ്ങന്നൂരിലെ ജനങ്ങള്‍ അറിയാതിരിക്കാനായി മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കേബിള്‍ വയറുകള്‍ കട്ട് ചെയ്തുവെന്ന് ബിജെപിയുടെ ആരോപണം. ഇതോടെ വിവിധ ഭാഗങ്ങളില്‍ ടിവി സംപ്രേക്ഷണം തടസ്സപ്പെട്ടു. എന്നാൽ ബിജെപിയുടെ ആരോപണം സിപിഎം നേതൃത്വം നിഷേധിച്ചു. കെവി​ന്റെ മരണത്തിനു പിന്നില്‍ ​പോലീസിനേയും സര്‍ക്കാറിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന തരത്തിലാണ്​ പ്രചാരണങ്ങള്‍ നടക്കുന്നത്​.

അതേസമയം രാവിലെ ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് ചെങ്ങന്നൂരില്‍  കനത്ത പോളിംഗാണ് രേഖപ്പെടുത്തുന്നത്.

തൃശൂര്‍ മൂന്നുമുറി പെട്രോള്‍ പമ്പില്‍ യുവാവിനെ പെട്രോള്‍ ഒഴിച്ചു തീകൊളുത്തി നാടുവിട്ട ഗുണ്ട കരിമണി വിനീത് കോയമ്പത്തൂരില്‍ അറസ്റ്റില്‍. പമ്പിലെ ഏറ്റമുട്ടലിനിടെയുണ്ടായ പരുക്കിന് ചികില്‍സിക്കാന്‍ കോയമ്പത്തൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ കഴിയുമ്പോഴാണ് ചാലക്കുടി പൊലീസിന്റെ വലയില്‍ കുടുങ്ങിയത്.

പെട്രോള്‍ പമ്പില്‍ വണ്ടി മാറ്റുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. തൃശൂര്‍ മൂന്നുമുറി സ്വദേശിയായ ദിലീപിന്റെ േദഹത്തേയ്ക്കു പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ ഗുണ്ട കരിമണി വിനീത് സംഭവത്തിനു ശേഷം മുങ്ങി. ഏറ്റുമുട്ടലിനിടെ വിനീതിന്റെ തലയ്ക്ക് കല്ലുക്കൊണ്ട് അടിച്ചിരുന്നു. ഈ പരുക്കിന് ചികില്‍സിക്കാന്‍ പോയത് കോയമ്പത്തൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍. കാരണം, തൃശൂര്‍ ജില്ലയിലോ സമീപപ്രദേശങ്ങളിലോ ചികില്‍സിച്ചാല്‍ പൊലീസ് പിടിക്കുമെന്ന് കണക്കുക്കൂട്ടി.

സ്വന്തം സ്കൂട്ടറിലാണ് മൂന്നുമുറിയില്‍ നിന്ന് കോയമ്പത്തൂര്‍ വരെ വിനീത് പോയത്. വധശ്രമക്കേസില്‍ നേരത്തെ കോയമ്പത്തൂര്‍ ജയിലില്‍ കഴിയുമ്പോള്‍ നിരവധി തടവുകാരുമായി ബന്ധമുണ്ടായിരുന്നു. ജയിലില്‍ നിന്ന് പുറത്തുള്ള ഇവരില്‍ ചിലരാണ് ഒളിവില്‍ കഴിയാന്‍ സഹായിച്ചത്. വണ്ടി മാറ്റുന്നതിനെ ചൊല്ലി പെട്രോള്‍ പമ്പിലുണ്ടായ വാക്കേറ്റമാണ് അക്രമത്തിന് പ്രകോപിപ്പിച്ചതെന്ന് വിനീത് പൊലീസിന് മൊഴിനല്‍കി. പോരാത്തതിന് മദ്യലഹരിയും.

സംഭവമുണ്ടായ ഉടനെ ദേഹത്തു തീയുമായി യുവാവ് തോട്ടില്‍ ചാടിയതിനാല്‍ രക്ഷപ്പെടുകയായിരുന്നു. പതിനാറു ക്രിമിനല്‍ കേസുകളില്‍ പ്രതിയായ വിനീതിനെതിരെ ഗുണ്ടാ നിയമം ചുമത്താനാണ് പൊലീസിന്റെ നീക്കം.

പ്രണയവിവാഹത്തിന്‍റെ പേരില്‍ യുവതിയുടെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയ കെവിന്‍ കൊല്ലപ്പെട്ട കോട്ടയത്ത് സംഘര്‍ഷവും നാടകീയ രംഗങ്ങളും. ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനുമുന്നിലാണ് സംഘര്‍ഷം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എസ്.പിക്കുനേരെ പാഞ്ഞടുത്തു. കൊടി ഉപയോഗിച്ച് എസ്.പി മുഹമ്മദ് റഫീഖിനെ അടിക്കുകയും ചെയ്തു. തിരുവഞ്ചൂരും ഐജി വിജയ് സാഖറെയും തമ്മില്‍ സ്ഥലത്ത് രൂക്ഷമായ വാഗ്വാദമുണ്ടായി.

പൊലീസ് സ്റ്റേഷനു മുന്നില്‍ രമേശ് ചെന്നിത്തലയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കുത്തിയിരിക്കുകയാണ്. വന്‍ പ്രതിഷേധത്തിനാണ് കോട്ടയം സാക്ഷ്യം വഹിക്കുന്നത്. കെവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ കൈക്കൂലി വാങ്ങി അന്വേഷണം വൈകിപ്പിച്ച പൊലീസുകാരുടേത് മാപ്പര്‍ഹിക്കാത്ത തെറ്റാണെന്ന് മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആഞ്ഞടിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം എന്നും തിരുവഞ്ചൂര്‍ പറഞ്ഞു. കോട്ടയം ഗാന്ധി നഗർ സ്റ്റേഷനു മുന്നിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉപവാസം തുടങ്ങി.

ഇതോടെ പ്രണയവിവാഹത്തിന്‍റെ പേരില്‍ യുവതിയുടെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയ കെവിന്‍ കൊല്ലപ്പെട്ട സംഭവം സംസ്ഥാനത്ത് രാഷ്ട്രീയ വിവാദമായി വളരുകയാണ്. ചെങ്ങന്നൂരില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെയാണ് സംസ്ഥാന പൊലീസ് വീണ്ടും പ്രതിക്കൂട്ടിലാകുന്നത്.

തിരോധാനക്കേസിൽ നടപടി വൈകിച്ച എസ്.ഐയെ സസ്പെന്‍ഡ് ചെയ്തതിന് പിന്നാലെ കോട്ടയം എസ്പിയെയും മാറ്റിയിരുന്നു. അന്വേഷണത്തിൽ വീഴ്ച വരുത്തിയ ഗാന്ധിനഗർ എസ്ഐ എം.എസ്.ഷിബുവിനാണ് സസ്പെൻഷൻ. മേല്‍നോട്ടത്തില്‍ വീഴ്ച വരുത്തിയതിന് കോട്ടയം എസ്പി: മുഹമ്മദ് റഫീഖിനെ മാറ്റിനിര്‍ത്തുകയും ചെയ്തു. പൊലിസ് ആസ്ഥാനത്തെ എഐജി ഹരിശങ്കർ കോട്ടയം എസ്പി.

പ്രണയവിവാഹത്തിന്‍റെ പേരില്‍ യുവതിയുടെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയ കോട്ടയം സ്വദേശിയായ നവവരന്‍റെ മൃതദേഹം കണ്ടെത്തി. കോട്ടയം നട്ടാശേരി സ്വദേശി കെവിന്‍ പി. ജോസഫിന്‍റെ മൃതദേഹം തെന്മലയ്ക്ക് 20 കിലോമീറ്റര്‍ അകലെ ചാലിയക്കര തോട്ടിലാണ് കണ്ടെത്തിയത്. ദുരഭിമാനക്കൊല നടത്തിയത് കെവിന്‍റെ ഭാര്യയുടെ സഹോദരന്‍ ഉള്‍പ്പെടെയുള്ള ബന്ധുക്കളാണെന്നാണ് പ്രാഥമിക വിവരം.

മൂന്നുവര്‍ഷമായി പ്രണയത്തിലായിരുന്ന കെവിനൊപ്പം നീനുചാക്കോ ഇറങ്ങിപ്പോയതാണ് ബന്ധുക്കളെ പ്രകോപിപ്പിച്ചത്. ഇന്നലെ പുലര്‍ച്ചെ രണ്ടുമണിയോടെയാണ് നീനുവിന്‍റെ സഹോദരന്‍റെ നേതൃത്വത്തിലുള്ള ഗൂണ്ടാസംഘം കെവിനെയും ബന്ധു അനീഷിനെയും തട്ടിക്കൊണ്ടുപോയത്. മര്‍ദിച്ചവശനാക്കിയശേഷം അനീഷിനെ വഴിയില്‍ ഉപേക്ഷിച്ചിരുന്നു. കെവിനുവേണ്ടിയുള്ള തിരച്ചില്‍ നടക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

പ്രണയവിവാഹത്തിന്‍റെ പേരില്‍ യുവതിയുടെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയ കെവിന്റെ തിരോധാനക്കേസിൽ നടപടി വൈകിച്ച എസ്.ഐയ്ക്ക് സസ്പെന്‍ഷന്‍. കോട്ടയം ഗാന്ധിനഗര്‍ എസ്ഐ എം.എസ്.ഷിബുവിന് സസ്പെന്‍ഷന്‍.

കെവിനെ തട്ടിക്കൊണ്ടുപോയശേഷം പൊലീസിന്‍റെ ഭാഗത്തുനിന്നുണ്ടായത് ഗുരുതര വീഴ്ചയാണ്. കെവിന്‍ പി. ജോസഫിനെ തട്ടിക്കൊണ്ടുപോയെന്ന ഭാര്യ നീനു ചാക്കോയുടെ പരാതി ഗാന്ധിനഗര്‍ പൊലീസ് അവഗണിച്ചു. മുഖ്യമന്ത്രിയുടെ പരിപാടി കഴിഞ്ഞ് അന്വേഷിക്കാമെന്നായിരുന്നു എസ്ഐ എം.എസ് ഷിബുവിന്‍റെ മറുപടി.

കെവിനെ തട്ടിക്കൊണ്ടുപോയ കേസ് അന്വേഷിക്കുന്നതില്‍ പൊലീസ് വീഴ്ചവരുത്തിയോ എന്ന് അന്വേഷിക്കുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. എസ്.ഐക്കെതിരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ നടപടിയുണ്ടാകുമെന്ന് ഡിജിപി തിരുവനന്തപുരത്ത് പറഞ്ഞു. വിഷയത്തില്‍ മനുഷ്യാവകാശ കമ്മിഷനും കേസെടുത്തു. മൂന്നാഴ്ചയ്ക്കകം പൊലീസ് റിപ്പോര്‍ട്ട് നല്‍കണം.

കണ്ടു നിന്നവരുടെ സിരകളിൽ രക്തം മരവിപ്പിക്കുന്ന കാഴ്ചയായിരുന്നു ഇക്കഴിഞ്ഞ ശനിയാഴ്ച പാരിസിലെ ഒരു അപാര്‍ട്ട്മെന്റ് സമുച്ചയത്തിന് മുന്‍പില്‍ നിന്നവരെല്ലാം കണ്ടത്. പാരിസിലെ റിയൂ മാക്‌സ് ഡോര്‍മൊയ് അപാര്‍ട്ട്മെന്റിന്റെ നാലാം നിലയിലെ ബാല്‍ക്കണിയുടെ കൈവരിയില്‍ പിടിച്ചു തൂങ്ങി കിടക്കുന്ന ഒരു നാല് വയസ്സുകാരനെ കണ്ട് എന്താണ് ചെയ്യേണ്ടതെന്നറിയാതെ നാട്ടുകാര്‍ അമ്പരന്നുനില്‍ക്കയായിരുന്നു.  കുട്ടിയുടെ ഡാഡി പുറത്തു ഷോപ്പിംഗിനു പോയ നേരത്താണ് കുഞ്ഞ് ബാല്‍ക്കണിയില്‍ ഇറങ്ങി കളിച്ചതും താഴേക്കു വീഴാന്‍ പാകത്തില്‍ തൂങ്ങി പിടിച്ചു കിടക്കേണ്ട സ്ഥിതി ഉണ്ടായതും. അപാര്‍ട്ട്മെന്റിന്റെ അടുത്ത വിംഗിലെ ഒരാള്‍ ഓടിയെത്തി താഴെ പോകാതെ കുട്ടിയെ ഒരു കൈ കൊണ്ട് പിടിച്ചു കൊണ്ട് നിന്നു.

അപാര്‍ട്ട്മെന്റിലെ അയാളുടെ ഭാഗത്തെ കെട്ടിടവും കുട്ടിയുടെ ഭാഗത്തെ അപ്പാര്‍ട്ട്മെന്റ് കെട്ടിടവും തമ്മില്‍ കമ്പിവേലി കൊണ്ടുള്ള വേര്‍തിരിവ് ഉണ്ടായിരുന്നതിനാല്‍ അയല്‍ക്കാരന് കുട്ടിയിന്മേലുള്ള പിടിത്തം അത്ര ശക്തമായിരുന്നില്ല. അയാളുടെ കൈ കൊണ്ട് കുട്ടി താഴേക്കു ഊര്‍ന്നു പോകാതെ ഒന്ന് പിടിച്ചു വയ്ക്കാന്‍ മാത്രമേ അയാള്‍ക്ക് സൗകര്യം ഉണ്ടായിരുന്നുള്ളൂ. ഓടിക്കൂടിയവര്‍ അഗ്‌നി ശമന പ്രവര്‍ത്തകരെ വിവരം അറിയിച്ചു. അപ്പോഴാണ് മമൗഡൗ ഗസാമ എന്ന ചെറുപ്പക്കാരന്‍ അത് വഴി വന്നത്. മാലിക്കാരനാണ് അയാള്‍. കുട്ടി ഇങ്ങനെ തൂങ്ങി കിടക്കുന്നത് കണ്ട അയാള്‍ ഉടന്‍ ആ കെട്ടിടത്തിന് മുകളിലേക്ക്, ഏണിയോ കയറോ മറ്റുപകരണങ്ങളോ ഒന്നുമില്ലാതെ വലിഞ്ഞു കയറാന്‍ തുടങ്ങി. തൂങ്ങിയും വലിഞ്ഞും ചാടിയുമൊക്കെ അയാള്‍ ഒരുവിധം കുട്ടി തൂങ്ങി കിടക്കുന്ന നാലാം നില ബാല്‍ക്കണിയില്‍, അയല്‍ക്കാരന്റെ അപാര്‍ട്ട്മെന്റിന്റെ വേലിക്കിപ്പുറം കുഞ്ഞിന്റെ അരികിലെത്തി. അവിടെ എത്തി ഒരു സെക്കന്റ് പോലും താമസിക്കാതെ ഒറ്റക്കൈയ്യാല്‍ കുഞ്ഞിനെ വലിച്ച് അകത്തേക്കെടുത്തു.

22-കാരനായ ഗസാമ ആറ് മാസം മുന്‍പാണ് പാരിസില്‍ എത്തിയത്. പാരീസ് മേയര്‍, ഗസാമയെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു. കൈ വഴുതി പോയിരുന്നെങ്കില്‍ സ്വന്തം ജീവന്‍ തന്നെ അപകടത്തിലാകുമായിരുന്ന ഒരു കാര്യം ചെയ്തത് എന്താണ് എന്ന് ചോദിച്ചപ്പോള്‍ അതൊരു കൊച്ചു കുഞ്ഞായത് കൊണ്ടാണ് താന്‍ അങ്ങനെ ചെയ്തത് എന്നായിരുന്നു ഗസാമയുടെ മറുപടി. ഗസാമ കുഞ്ഞിനെ രക്ഷപ്പെടുത്തിയതിന് ശേഷമേ അഗ്‌നി ശമന പ്രവര്‍ത്തകര്‍ക്ക് എത്താനായുള്ളൂ.സംഭവത്തെ കുറിച്ച് പോലീസ് അന്വേഷിക്കുന്നുണ്ട്.

 

തൃശ്ശൂര്‍: മകനെ അന്വേഷിച്ച് വീട്ടിലെത്തിയ ഗുണ്ടാസംഘം അച്ഛനെ വെട്ടിക്കൊലപ്പെടുത്തി. ഇരിങ്ങാലക്കുട മൊന്തച്ചാലില്‍ വിജയനെയാണ് മാരകായുധങ്ങളുമായി എത്തിയ സംഘം വെട്ടിക്കൊന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികള്‍ സ്ഥലത്തെ പ്രധാന ഗുണ്ടകളാണെന്നാണ് കരുതുന്നത്. ഇവര്‍ ഉടന്‍ പിടിയിലാകുമെന്നാണ് സൂചന.

ഇരിങ്ങാലക്കുട കനാല്‍ ബേസില്‍ ഞായറാഴ്ച രാത്രി 11 മണിക്കാണ് സംഭവം. ബൈക്കിലെത്തി വിജയന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയ ശേഷം ഇവരുടെ മകനെ തിരക്കുകയായിരുന്നു. എന്നാല്‍ ആ സമയത്ത് വിജയന്റെ മകന്‍ വിനു അവിടെ ഉണ്ടായിരുന്നില്ല. ഗുണ്ടകള്‍ അതിക്രമിച്ച് കയറുന്നത് തടയാന്‍ ശ്രമിച്ച വിജയനെ ഇവര്‍ വാളുകൊണ്ട് വെട്ടി വീഴ്ത്തുകയായിരുന്നു. പ്രതിരോധിക്കാന്‍ ശ്രമിച്ച ശ്രമിച്ച ഭാര്യ അംബികക്കും വെട്ടേറ്റു. വീട്ടിലുണ്ടായിരുന്ന അംബികയുടെ അമ്മയെയും ഗുണ്ടകള്‍ ആക്രമിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഇവര്‍ സമീപത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഞായറാഴ്ച്ച വൈകുന്നേരം ഇരിങ്ങാലക്കുട ടൗണില്‍ വെച്ച് വിനു ചിലരുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഇവരാണ് ആക്രമണത്തിന് പിന്നിലെന്നാണ് കരുതുന്നത്. ഇവര്‍ക്കായി പോലീസ് തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. രാത്രി ആക്രമണത്തിന് സാധ്യതയുണ്ടായിരുന്നതായി വിനുവിന് നേരത്തെ സൂചന ലഭിച്ചിരുന്നു. ഇരിങ്ങാലക്കുട കെഎസ്ഇ ഉദ്യോഗസ്ഥനാണ് മരിച്ച വിജയന്‍.

RECENT POSTS
Copyright © . All rights reserved